Translate

Tuesday, August 14, 2018

ജലന്ധറില്‍..

ബിഷപ്പിനെ ചോദ്യം ചെയ്തില്ല; ജലന്ധറില്‍ നാടകീയ രംഗങ്ങള്‍ https://www.asianetnews.com/news/investigation-team-not-questioned-jalandhar-bishop-pdelo7

Friday, August 10, 2018

കപ്യാരന്മാര്‍ക്കും സംഘടന.

http://newzscoop.com/sacristans-in-churches-formed-trade-union-kerala
എറണാകുളം: ട്രേഡ് യൂണിയനുകള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ കപ്യാരന്മാര്‍ക്കും സംഘടന. രാജ്യത്ത് ഇതാദ്യമായി ക്രൈസ്തവ ദൈവായങ്ങളില്‍ ജോലി ചെയ്യുന്ന കപ്യാരന്മാര്‍ തൊഴിലാളി സംഘടനക്ക് രൂപം കൊടുക്കുന്നു. ഓള്‍ കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫയര്‍ അസോസിയേഷന്‍എന്നാണ് സംഘടനയുടെ പേര്. തുടക്കത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പള്ളികളിലെ കപ്യാരന്മാരാണ് ഈ സംഘടനക്ക് രൂപം കൊടുത്തിരിക്കുന്നത്.
ഓഗസ്റ്റ് ആറാം തിയതി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് എറണാകുളം ബോട്ട് ജെട്ടിയിലെ ഒരു ബോട്ടില്‍ വെച്ചായിരുന്നു സംഘടനയുടെ ആദ്യ യോഗം നടന്നത്. അഭിഭാഷകനായ അഡ്വ.പോളച്ചന്‍ പുതുപ്പാറയുടെ കാര്‍മികത്വത്തിലായിരുന്നു സംഘടനയുടെ ആദ്യ യോഗം ചേര്‍ന്നത്. ഈ അടുത്ത കാലത്ത് മലയാറ്റൂര്‍ കുരിശ്മുടിയിലെ ദേവാലയത്തിലെ കപ്യാര്‍ ജോണിക്ക് വികാരിയില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളാണ് ഇത്തരം ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ ഇടയാക്കിയതെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു.
എറണാകുളത്തെ വിവിധ ദേവാലയങ്ങളില്‍പ്പെട്ട അമ്പതിലധികം കപ്യാരന്മാര്‍ യോഗത്തില്‍ പങ്കെടുത്തു. ന്യായമായ വേതനം നല്‍കാതെ വൈദികരും പള്ളി ഭാരവാഹികളും കപ്യാരന്മാരെ കള്ളക്കേസില്‍ കുടുക്കുന്നത് പതിവാണ്. കാരണം കൂടാതെ ജോലിയില്‍ നിന്ന് പിരിച്ച് വിടുന്നതും നിത്യ സംഭവങ്ങളാണ്. ഇടവക വികാരിമാര്‍ നേര്‍ച്ചപെട്ടികള്‍ തുറന്നുവെച്ച് ആളെക്കൂട്ടി കപ്യാര്‍ പണംതട്ടിയെന്ന് ആരോപിക്കുന്നതും സ്ഥിരം സംഭവങ്ങളാണ്. ചില വികാരിമാര്‍ പള്ളിപണിയുടെ പണം തട്ടിയെടുത്ത ശേഷം കണക്ക്ബുക്കും മറ്റും കത്തിക്കുന്നത് പതിവാണെന്നും കപ്യാരന്മാര്‍ യോഗത്തില്‍ വെളിപ്പെടുത്തി.
പത്ത് കുര്‍ബാനക്ക് പണം വാങ്ങി ഒറ്റ കുര്‍ബാന അര്‍പ്പിച്ച് മുങ്ങുകയാണ് വൈദികരുടെ സ്ഥിരം പരിപാടി. ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന അഴിമതിക്കും വിശ്വാസ്യരാഹിത്യങ്ങള്‍ക്കും തങ്ങള്‍ നിത്യസാക്ഷികളാണെന്നും അവര്‍ യോഗത്തില്‍ തുറന്ന് പറഞ്ഞു. എറണാകുളം ജില്ലയിലെ ലത്തീന്‍, സീറോ മലബാര്‍ സഭകളിലെ കപ്യാരന്മാര്‍ ചേര്‍ന്നാണ് സംഘടനക്ക് രൂപം കൊടുത്തിരിക്കുന്നത്. ട്രേഡ് യൂണിയനായി രജിസ്റ്റര്‍ ചെയ്ത ശേഷം വിപുലമായ രീതിയില്‍ അംഗത്വവിതരണം നടത്തുമെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു. സംഘടനക്ക് രൂപം കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭകളിലെ മൂന്ന്     റീത്തുകളിലായി കേരളത്തില്‍ പതിനായിരത്തിലധികം ക്രൈസ്തവ ദേവാലയങ്ങള്‍ ഉണ്ടെന്നാണ് അനുമാനം. ഇതിനും പുറമേ ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ, സിഎസ്‌ഐ, തുടങ്ങിയ സഭകളിലും നിരവധികപ്യാരന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ട്രേഡ് യൂണിയന്‍ നിലവില്‍ വരുന്നതോടെ കപ്യാരന്മാര്‍ക്ക് സ്ഥിരം ശമ്പളവും പിഎഫ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സഭകള്‍ ബാധ്യസ്ഥരാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘടനയുടെ ഭാരവാഹികള്‍-പ്രസിഡന്റ് ആന്റണി പുത്തന്‍വീട്ടില്‍(തെക്കന്‍ ചിറ്റൂര്‍ തിരുകുടുംബ ദേവാലയം), സെക്രട്ടറി- ഒ.ജെ വര്‍ഗീസ്(കാരുണ്യമാതാ പള്ളി,പൊന്നാരിമങ്കലം), ട്രഷറര്‍-മാര്‍ട്ടിന്‍ പോറസ് ഡിസല്‍വ(തേവര സെന്റ് ജോസഫ് പള്ളി), വൈസ് പ്രസിഡന്റ്- ഫ്രാങ്കി വൈലാശേരി(പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്), ജോയിന്റ് സെക്രട്ടറി- ആന്റണി മാളിയേക്കല്‍(വെണ്ണല അഭയമാതാ ചര്‍ച്ച്).

കപ്യാരന്മാര്‍ക്കും സംഘടന.

എറണാകുളം: ട്രേഡ് യൂണിയനുകള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ കപ്യാരന്മാര്‍ക്കും സംഘടന. രാജ്യത്ത് ഇതാദ്യമായി ക്രൈസ്തവ ദൈവായങ്ങളില്‍ ജോലി ചെയ്യുന്ന കപ്യാരന്മാര്‍ തൊഴിലാളി സംഘടനക്ക് രൂപം കൊടുക്കുന്നു. ഓള്‍ കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫയര്‍ അസോസിയേഷന്‍എന്നാണ് സംഘടനയുടെ പേര്. തുടക്കത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പള്ളികളിലെ കപ്യാരന്മാരാണ് ഈ സംഘടനക്ക് രൂപം കൊടുത്തിരിക്കുന്നത്.
ഓഗസ്റ്റ് ആറാം തിയതി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് എറണാകുളം ബോട്ട് ജെട്ടിയിലെ ഒരു ബോട്ടില്‍ വെച്ചായിരുന്നു സംഘടനയുടെ ആദ്യ യോഗം നടന്നത്. അഭിഭാഷകനായ അഡ്വ.പോളച്ചന്‍ പുതുപ്പാറയുടെ കാര്‍മികത്വത്തിലായിരുന്നു സംഘടനയുടെ ആദ്യ യോഗം ചേര്‍ന്നത്. ഈ അടുത്ത കാലത്ത് മലയാറ്റൂര്‍ കുരിശ്മുടിയിലെ ദേവാലയത്തിലെ കപ്യാര്‍ ജോണിക്ക് വികാരിയില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളാണ് ഇത്തരം ഒരു സംഘടനക്ക് രൂപം കൊടുക്കാന്‍ ഇടയാക്കിയതെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു.
എറണാകുളത്തെ വിവിധ ദേവാലയങ്ങളില്‍പ്പെട്ട അമ്പതിലധികം കപ്യാരന്മാര്‍ യോഗത്തില്‍ പങ്കെടുത്തു. ന്യായമായ വേതനം നല്‍കാതെ വൈദികരും പള്ളി ഭാരവാഹികളും കപ്യാരന്മാരെ കള്ളക്കേസില്‍ കുടുക്കുന്നത് പതിവാണ്. കാരണം കൂടാതെ ജോലിയില്‍ നിന്ന് പിരിച്ച് വിടുന്നതും നിത്യ സംഭവങ്ങളാണ്. ഇടവക വികാരിമാര്‍ നേര്‍ച്ചപെട്ടികള്‍ തുറന്നുവെച്ച് ആളെക്കൂട്ടി കപ്യാര്‍ പണംതട്ടിയെന്ന് ആരോപിക്കുന്നതും സ്ഥിരം സംഭവങ്ങളാണ്. ചില വികാരിമാര്‍ പള്ളിപണിയുടെ പണം തട്ടിയെടുത്ത ശേഷം കണക്ക്ബുക്കും മറ്റും കത്തിക്കുന്നത് പതിവാണെന്നും കപ്യാരന്മാര്‍ യോഗത്തില്‍ വെളിപ്പെടുത്തി.
പത്ത് കുര്‍ബാനക്ക് പണം വാങ്ങി ഒറ്റ കുര്‍ബാന അര്‍പ്പിച്ച് മുങ്ങുകയാണ് വൈദികരുടെ സ്ഥിരം പരിപാടി. ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന അഴിമതിക്കും വിശ്വാസ്യരാഹിത്യങ്ങള്‍ക്കും തങ്ങള്‍ നിത്യസാക്ഷികളാണെന്നും അവര്‍ യോഗത്തില്‍ തുറന്ന് പറഞ്ഞു. എറണാകുളം ജില്ലയിലെ ലത്തീന്‍, സീറോ മലബാര്‍ സഭകളിലെ കപ്യാരന്മാര്‍ ചേര്‍ന്നാണ് സംഘടനക്ക് രൂപം കൊടുത്തിരിക്കുന്നത്. ട്രേഡ് യൂണിയനായി രജിസ്റ്റര്‍ ചെയ്ത ശേഷം വിപുലമായ രീതിയില്‍ അംഗത്വവിതരണം നടത്തുമെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു. സംഘടനക്ക് രൂപം കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭകളിലെ മൂന്ന്     റീത്തുകളിലായി കേരളത്തില്‍ പതിനായിരത്തിലധികം ക്രൈസ്തവ ദേവാലയങ്ങള്‍ ഉണ്ടെന്നാണ് അനുമാനം. ഇതിനും പുറമേ ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ, സിഎസ്‌ഐ, തുടങ്ങിയ സഭകളിലും നിരവധികപ്യാരന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ട്രേഡ് യൂണിയന്‍ നിലവില്‍ വരുന്നതോടെ കപ്യാരന്മാര്‍ക്ക് സ്ഥിരം ശമ്പളവും പിഎഫ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സഭകള്‍ ബാധ്യസ്ഥരാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘടനയുടെ ഭാരവാഹികള്‍-പ്രസിഡന്റ് ആന്റണി പുത്തന്‍വീട്ടില്‍(തെക്കന്‍ ചിറ്റൂര്‍ തിരുകുടുംബ ദേവാലയം), സെക്രട്ടറി- ഒ.ജെ വര്‍ഗീസ്(കാരുണ്യമാതാ പള്ളി,പൊന്നാരിമങ്കലം), ട്രഷറര്‍-മാര്‍ട്ടിന്‍ പോറസ് ഡിസല്‍വ(തേവര സെന്റ് ജോസഫ് പള്ളി), വൈസ് പ്രസിഡന്റ്- ഫ്രാങ്കി വൈലാശേരി(പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്), ജോയിന്റ് സെക്രട്ടറി- ആന്റണി മാളിയേക്കല്‍(വെണ്ണല അഭയമാതാ ചര്‍ച്ച്).

Tuesday, August 7, 2018

സെമിത്തേരിയിലെ കല്ലറ കച്ചവടം

ബിനോ ക്ലിന്റോ

ഇടവകാംഗമായിരുന്ന ഭര്ത്താവിന്റെ മൃതശരീരം മറവുചെയ്യുന്നതിനു 1994 ന് വാങ്ങിയ കുടുംബ കല്ലറക്ക് 25000 രൂപയാണ് കൊടുത്തത്. വ്യവസ്ഥ പ്രകാരം മൂന്ന് തലമുറയുടെ ആവശ്യങ്ങള്‍ക്ക് 750 രൂപ വീതം മാത്രമാണ് ഓരോ മൃതശരീരം സംസ്‌കരിക്കുമ്പോള്‍ കൊടുക്കേണ്ടത് എന്നിരിക്കെ 2010 ള്‍ കല്ലറയുടെ വില 1,20,000 ആയി വര്‍ദ്ധിപ്പിച്ചു കൊണ്ടു തൃശ്ശൂര്‍ അതിരൂപത ഉത്തരവിറക്കി. മാത്രമല്ല നിലവിലുള്ള കല്ലറകളില്‍ പുതിയതായി മൃതശരീരം അടക്കുന്നതിനു പുതിയ വിലയുടെ 50% കൊടുക്കണം എന്നും തീരുമാനിച്ചിരുന്നു. ഈ അനീതിയാണ് കോടതിയില്‍ ചോദ്യം ചെയ്തത്. തൃശ്ശൂര്‍ മുനിസിഫ് കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധിയായി. വിധി സമ്പാദിച്ചത്തിനുശേഷം 92 വയസ്സില്‍ അന്തരിച്ച പരാതിക്കാരിയുടെ മൃതദേഹം കുടുംബകല്ലറയില്‍ മറവുചെയ്തു. ഫീസായി 750 രൂപ ബന്ധുക്കളില്‍ നിന്ന് പള്ളി അധികാരികള്‍ ഈടാക്കി. 
92 വയസ്സായ വല്യമ്മ എവിടെനിന്നാണ് 60,000 രൂപയുണ്ടാക്കുക. അവരുടെ രണ്ടു ആണ് മക്കള്‍ മുന്‍പേ മരിച്ചു പോയിരുന്നു. ഈ സങ്കടകരമായ അവസ്ഥ ഇടവക വികാരിയെ അറിയിച്ചപ്പോള്‍ നിങ്ങള്ക്ക് സാധാരണ കുഴി തരാമെന്നും അതിനു 750 രൂപ മതിയാകുമെന്നും പറഞ്ഞ് അപഹസിക്കുകയായിരുന്നു ചെയ്തത്. അത് അവരുടെ മനസിനെ മുറിപ്പെടുത്തി. 20 കൊല്ലം മുമ്പ് മരിച്ച ഭര്ത്താവിന്റേയും, പിന്നീട് മരണമടഞ്ഞ രണ്ടു ആണ് മക്കളുടെയും അന്ത്യ വിശ്രമം കുടുംബകല്ലറയിലും; അവര്ക്കത് ഓര്‍ക്കാന്‍ പോലും ശ്ക്തിയുണ്ടായിരുന്നില്ല. അതിനെ തുടര്ന്നു വല്യമ്മ കോടതിയെ സമീപിക്കുകയായിരുന്നു.

കരുണയുടെ വര്‍ഷം ..

ലോകത്തിലെ ഏറ്റവും കഴുത്തറപ്പന്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരന്‍ ആര് ?

ആറടി നീളത്തില്‍ കുറച്ചു മണ്ണ് ..അതിനു വില എത്രവരെയാവാം ? ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടന്‍, പാരീസ്, ന്യൂ യോര്‍ക്ക് എന്നീ നഗരങ്ങളില്‍ പോലും ആറടി മണ്ണിനു ഇത്ര വിലയില്ല .
1 ലക്ഷം 2 ലക്ഷം തുടങ്ങി 4 ലക്ഷം വരെയാണ് കല്ലറയുടെ റേറ്റ് . ഒരാളെ അടക്കിയ കല്ലറയില്‍ പിന്നീടൊ രാളെ അടക്കാന്‍ പിന്നെയും പണം വാങ്ങുന്ന വികാരിമാരുണ്ട് .പണം ...പണം മാത്രമാണ് മാനദണ്ഡം .പണമുള്ളവന് കല്ലറ .പണമില്ലാത്തവന് മണ്‍കുഴി .പണം കൊടുത്താല്‍ മുത്തുക്കുട വെള്ളിക്കുരിശു ,സ്വര്‍ണ്ണക്കുരിശു എന്തിനു മെത്രാന്‍ വരെ അടക്കിനു വരും 
പണത്തിനു വേണ്ടിയുള്ള ഈ വൃത്തികെട്ട സ്ഥലക്കച്ചവടം കത്തോലിക്കാ സഭ നിറുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .ഒന്നുകില്‍ എല്ലാവര്‍ക്കും കുഴി ,അല്ലെങ്കില്‍ എല്ലാവര്‍ക്കും കല്ലറ അത് പാവപ്പെട്ടവരോട് ചെയ്യുന്ന കരുണയല്ലേ ?
മൃതദേഹം മുന്‍പില്‍ വെച്ചു വിലപേശി കുടിശ്ശിക പിടിച്ചു വാങ്ങി കുപ്രസിദ്ധിയാര്‍ജിച്ച പ്രസ്ഥാനമെന്ന പേര് അങ്ങനെയെങ്കിലും മാറ്റിയെടുക്കാം... കത്തോലിക്കാ സഭയില്‍ ഈ കൊള്ളക്കച്ചവടം നടക്കുന്നയിടത്തോളം കരുണയെപ്പറ്റി പറയാന്‍ ആര്‍ക്കെന്തവകാശം !!


ബിഷപ്പ് ഫ്രാങ്കോയും ദിലീപും; ചില ചോദ്യങ്ങൾ മാത്രം !!!

http://achayatharangal.blogspot.com/2018/08/


ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കേസും ദിലീപിന്റെ കേസും ഓരോ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട കേസ് ആയിരുന്നില്ലേ ?

രണ്ടിലും ഇരയുടെ പരാതിയും വൈദ്യപരിശോധനയിലെ തെളിവുകളും മറ്റ് ഇലക്ട്രോണിക്ക് തെളിവുകളും മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ ?

മുളക്കലിന്റെ കേസിൽ നിന്ന് കൂടുതലായി എന്ത് തെളിവുകളായിരുന്നു ദിലീപിന്റെ കേസിൽ ഉണ്ടായിരുന്നത് ?

ദിലീപ് അകത്തു പോയതും ഫ്രാങ്കോ ചോദ്യം ചെയ്യപ്പെടുക പോലും ചെയ്യാതെ സ്വതന്ത്രനായി നടക്കുന്നതും ഈ രാജ്യത്തെ ഒരേ നിയമസംവിധാനത്തിന്റെ കീഴിലല്ലേ ?

ദിലീപ് എന്ന സെലിബ്രിറ്റി പൗരനേക്കാൾ ബിഷപ്പിന് എന്തെങ്കിലും പ്രത്യേക നിയമ പരിരക്ഷ ഉണ്ടോ ?

ഒത്തുതീർപ്പിനും കേസ് രാജിയാക്കലിനും വഴിവയ്ക്കാവുന്ന ഇഴച്ചിൽ എന്തിനാണ് ?


ബിഷപ്പ് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ച വൈദികനെതിരെ കേസെടുത്തിട്ടും ബിഷപ്പിനെതിരെ കേസെടുക്കാത്തതെന്താണ് ?

ബിഷപ്പിനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും കേരളാ പോലീസിനും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയ്ക്കും ധൈര്യം വരാത്തത് ? 

ദിലീപിന്റെ കേസിൽ നേരിട്ടന്വേഷണം നടത്തിയിരുന്ന മുന്തിയ പോലീസേമാന്മാരൊന്നും ഫ്രാങ്കോയുടെ കേസിൽ Available അല്ലെ ?

പേരുദോഷം കേൾപ്പിക്കാതെ ഇത് വരെ തൊഴിലെടുത്ത പാവം വൈക്കം DySP-യെ ഈ കേസന്വേഷണം ഏൽപ്പിച്ച് ബലിയാടാക്കുകയല്ലേ ?

ഞാൻ നിരന്തരം പീഡിപ്പിക്കപ്പെട്ടു എന്ന് ഉറച്ച ശബ്ദത്തിൽ തെളിവുകളോടെ ഒരു സ്ത്രീ വിളിച്ചു പറഞ്ഞിട്ട് ഇവിടെ ജീവിക്കുന്ന സാംസ്കാരികബുദ്ധിജീവികളും വനിതാ ശാക്തീകരണ പ്രവർത്തകരും എന്തെങ്കിലും രീതിയിൽ പ്രതികരിച്ചോ ?

ഭരണപക്ഷമോ പ്രതിപക്ഷമോ ഇത് രണ്ടുമല്ലാത്ത പാർട്ടികളോ ഒരക്ഷരം ഇക്കാര്യത്തിൽ മിണ്ടിയോ ?

ആ കന്യാസ്ത്രീ മറ്റൊരഭയ ആകാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഭാഗ്യം; ഭാവിയിലും സുരക്ഷിതയായിരിക്കട്ടെ എന്ന് പ്രത്യാശിക്കാം ...

Saturday, August 4, 2018

കൊട്ടിയൂർ പീഡനം

ഫ്രാൻസിസ് ജോയി 

https://www.facebook.com/kfrancisjoy/posts/1783248815103739

🔺 പെൺകുട്ടി കൂറു മാറി
🔺 അമ്മ കൂറു മാറി
🔺 പെണ്‍കുട്ടിയുടെ അച്ഛനും കൂറു മാറി
യാതൊരു മുൻകരുതലുകളും എടുക്കാതെയുള്ള ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ പിറ്റേ ദിവസമല്ല ആ പെൺകുട്ടി / സ്ത്രീ പ്രസവിക്കുന്നത് എന്നറിയാത്തവർ എത്രപേർ ഉണ്ടാകും?
ആ നിലക്ക്:
🔷 താൻ ഗർഭിണിയാണെന്ന് ആദ്യം അറിയുന്ന പെൺകുട്ടി
🔷 അവളുടെ മാതാ പിതാക്കൾ
🔷 ഉത്തരവാദി [റോബിൻ വടക്കുഞ്ചേരി]
🔷 റോബിനെ രക്ഷിക്കാൻ ശ്രമിച്ചവർ
🔷 കാത്തിരുന്ന 40 ആഴ്ചകൾ
🔴 റോബിൻ വടക്കുഞ്ചേരി.
വികാരിയച്ചൻ എന്ന നിലയിൽ റോബിന് ആ പെൺകുട്ടിയുടെ എല്ലാ ഡീറ്റൈൽസും അറിയാമായിരുന്നു ജനന തിയതി അടക്കം. ലൈംഗീക ബന്ധം കഴിഞ്ഞു പ്രസവം വരെയുള്ള 40 ആഴ്ചക്കാലം ഇതൊന്നും അറിയാത്തവൻ ആയിരുന്നു റോബിൻ എന്ന് വിശ്വസിക്കാൻ സാദ്ധ്യമല്ല. എന്നിട്ടും പോക്സോ കുറ്റം ചുമത്തി ജയിലിൽ അടക്കപ്പെട്ട റോബിൻ ഇതുവരെ അതിനെതിരെ പ്രതികരിക്കാതിരുന്നത് എന്ത് കൊണ്ട്?
🔴 മാതാ പിതാക്കൾ
തങ്ങളുടെ മകൾ സ്വന്തം വികാരിയാച്ചനിൽ നിന്നും ഗർഭിണിയായി എന്ന സത്യം അറിഞ്ഞിട്ടും, ആ വികാരിയെ പഴിചാരാതെ, സ്വന്തം മകളുടെ ഗർഭത്തിന്റ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത പിതാവും, അതിന് കൂട്ടുനിന്ന അമ്മയും ഇപ്പോൾ പറയുന്ന ജനന തിയതി വ്യത്യാസമുണ്ട് എന്ന് എങ്ങനെ വിശ്വസിക്കാനാകും?
🔴 പെൺകുട്ടി
വികാരിയാച്ചനിൽ നിന്നും ഗർഭിണിയായപ്പോൾ, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകാത്ത ഭീരുവിനെ രക്ഷിക്കാൻ സ്വന്തം പിതാവിനെ കരുവാക്കിയപ്പോഴും, പോക്സോ കുറ്റം ചുമത്തി തന്റെ കുഞ്ഞിന്റ്‌റെ അച്ഛനെ പോലീസ് പിടിച്ചപ്പോഴും, താൻ പ്രായപൂർത്തി ആയതാണെന്ന് പുറംലോകത്തോട് പറഞ്ഞു റോബിനെ രക്ഷിക്കാൻ മുതിരാതിരുന്ന ആ പെൺകുട്ടിയെ, എങ്ങനെ ഇപ്പോൾ വിശ്വസിക്കാൻ കഴിയും?
🔴 പോക്സോ
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി ഒരു കുഞ്ഞിന് ജന്മം നൽകിയ അവസരത്തിൽ, ആ കുഞ്ഞിനും അമ്മയ്ക്കും ലഭിക്കുന്ന 2 ലക്ഷം രൂപ കൈപറ്റിയപ്പോഴും, ഞാൻ / ഞങ്ങളുടെ മകൾ പ്രായപൂർത്തി ആയാണ് പ്രസവിച്ചത് അതുകൊണ്ടു ഈ പണം ഞങ്ങൾക്ക് വേണ്ട എന്ന് പറയാതിരുന്ന ആ മൂന്നുപേരെയും എങ്ങനെയാണ് ഇപ്പോൾ വിശ്വസിക്കാൻ കഴിയുക!
🔴 കത്തോലിക്കാ സഭയുടെ റോൾ
▶️ പീഢനം :
രൂപത - മാനന്തവാടി
ഇടവക - നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ്
▶️ പ്രസവം
രൂപത - തലശ്ശേരി
ആശുപത്രി - തൊക്കിലങ്ങാടി ക്രിസ്തു രാജ്
▶️ കുട്ടിയെ ഒളിപ്പിച്ചത്
രൂപത - താമരശ്ശേരി
അനാഥാലയം - വൈത്തിരി ഹോളി ഇൻഫന്റ് മേരി
▶️ പ്രതി പട്ടിക
1 - ഫാ.റോബിന്‍ വടക്കുഞ്ചേരി
2 - തങ്കമ്മ നെല്ലിയാനി, സിസ്റ്റര്‍ ലിസ് മരിയയുടെ അമ്മ
3 - കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്
4 - ഡോ. ഹൈദരാലി
5 - സിസ്റ്റര്‍ ആന്‍സി മാത്യു
6 - വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ
7 - ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ
8 - വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം,
9 - സമിതി അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്
10 - വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഒരു വൈദീകനിൽ നിന്നും ഗർഭിണിയായി എന്നറിഞ്ഞപ്പോൾ, ആ വൈദീകനെ രക്ഷിക്കാൻ മുൻകൈ എടുത്ത മൂന്നു രൂപതകളും, നേരിട്ട് അതിനായി പരിശ്രമിച്ച വൈദീകരും കന്യാസ്ത്രീകളും അടങ്ങുന്ന ഒരു സമൂഹവും പ്രതിപട്ടികയിൽ വന്ന കേസിൽ, അവരെയെല്ലാം രക്ഷിക്കാൻ കത്തോലിക്കാ സഭയെന്ന അധോലോക രാഷ്ട്രീയം എന്തും ചെയ്യും എന്നിരിക്കെ, [ ചരിത്രം അതാണല്ലോ ] എന്തുകൊണ്ട് അവരുടെ ന്യായീകരണങ്ങൾ വിശ്വസിക്കണം?
🔵 ജനന തിയതി തിരുത്തൽ
🔶 പെൺകുട്ടി ജനിച്ചത് എവിടെ ആയിരുന്നു?
🔶 ആശുപത്രി റെക്കോർഡുകൾ ലഭ്യമാണോ?
🔶 പഞ്ചായത്തിൽ ചേർത്തിട്ടുണ്ടോ?
🔵 മാമ്മോദീസ തിയതി തിരുത്താൻ സാധ്യമാണോ?
🔶 സാധ്യതയുണ്ട്!
🔵 സ്ക്കൂൾ റെക്കോർഡുകൾ
🔶 സ്ക്കൂൾ റെക്കോർഡ് പ്രകാരമുള്ളതല്ല പെൺകുട്ടിയുടെ ജനന തിയതിയെങ്കിൽ, എന്തുകൊണ്ടായിരുന്നു രണ്ടുവർഷം കുട്ടിയെ സ്ക്കൂളിൽ ചേർക്കാതിരുന്നത്?
🔶 അല്ലെങ്കിൽ, ശരിയായ ജനന തിയതി സ്ക്കൂളിൽ ചേർക്കാതിരുന്നത് ?
കേരള പോലീസിനെ വിഡ്ഢികളാക്കി, സഭയും രാഷ്ട്രീയവും തമ്മിലുള്ള കിടപ്പുവശം അനുസരിച്ച്‌, കുഞ്ഞാടുകളുടെ കുത്തിന് പിടിച്ചു വാങ്ങുന്ന പണം ഒഴുക്കി, സ്വാധീനം ചെലുത്തി, ഓണംകുളത്തെ രക്ഷിച്ചത് പോലെ, അഭയയെ കൊന്നവരെ രക്ഷിച്ചത് പോലെ, ഈ കേസിൽ നിന്നും സഭയിലെ എല്ലാവരെയും കുറ്റ വിമുക്തരാക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.
🔶 യഥാർഥ ജനന തീയതി - 1999 നവംബർ 17
🔶 മാമ്മോദീസ അനുസരിച്ച്‌ ജനന തീയതി -
1997 നവംബർ 17
ഇതൊക്കെ ജീവനുള്ള ദൈവത്തിന്റെ പ്രതിപുരുഷൻമ്മാരും അവരുടെ മണവാട്ടിമാരും തമ്മിൽ നടത്തുന്ന കലാപരിപാടികൾ ആണെന്നുള്ളതാണ് ഏറ്റവും രസകരം.
🔵 അപ്പോൾ സാക്ഷികൾ കൂറുമാറിയത്?
അതാണ് സഭ, ഇനിയുള്ള കാലം ജീവിക്കാനുള്ള വഴി വാഗ്‌ദാനം ചെയ്തുകാണും. അല്ലെങ്കിൽ അങ്ങനെ അവരെക്കൊണ്ടു പറയിപ്പിച്ചു.
മെത്രാൻ ഫ്രാങ്കോ കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽനിന്നും ഊരിപ്പോരാൻ കാണിക്കുന്ന വെപ്രാളം ലോകം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതല്ലേ. അപ്പോൾ പ്രതികരിക്കാൻ കഴിയാത്ത ആ കുടുംബത്തിന്റെ കാര്യം പറയാനുണ്ടോ?
ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു......
🔴 പെൺകുട്ടിയുടെ പിതാവിന് പണം കൊടുത്തു, ഉത്തരവാദിത്വം ഏറ്റെടുപ്പിച്ച്‌ കേസ് ഒതുക്കാം എന്ന റോബിന്റെ ഓവർ കോൺഫിഡൻസായിരുന്നു ഈ കേസിൽ നിന്നും രക്ഷപ്പെടാൻ റോബിന് കഴിയാതെ പോയത്.
നബി: റോബിനെപോലെയുള്ള ഒരുത്തൻ നാളെ ആ പെൺകുട്ടിയുമായി ജീവിക്കുന്നത് കാണാം എന്നത് കുഞ്ഞാടുകളുടെ വെറും വ്യാമോഹം മാത്രമാണ്.
കാലം സാക്ഷി, കാത്തിരിക്കാം!
✒️ F®an©is JⓄy

Friday, August 3, 2018

സഭകളുടെ പൊതുസ്വത്തിന്റെ ഭരണം


ഡോ. എം.വി. പൈലി

(ഡോ. എം.വി. പൈലി:  കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അഖിലഭാരതപ്രശസ്തനായ വിദ്യാഭ്യാസചിന്തകനുമാണ്. ഇന്ത്യന്‍ ഭരണഘടനയെക്കുറി ച്ചും ലോകഭരണഘടനകളെക്കുറിച്ചും അനേകം ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ രചിച്ചിട്ടുണ്ട്. വിജ്ഞാനമേഖലയ്ക്ക് ഡോ. പൈലി നല്‍കിയ വമ്പിച്ച സംഭാവനകളെ മാനിച്ചുകൊണ്ട് ബനാറസ് യൂണിവേഴ്‌സിറ്റി ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. 
- പത്രാധിപര്‍, ഓശാന) 


ഇന്ത്യയിലെ പള്ളികള്‍ക്ക് വമ്പിച്ച സമ്പത്തുണ്ട്. ഇന്ത്യ സ്വാതന്ത്ര്യംനേടിയ 1947-ല്‍ ഇന്ത്യയിലെ പള്ളികള്‍ക്കുണ്ടായിരുന്ന സമ്പത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവയ്ക്ക് ഇന്നുള്ള സ്വത്ത് വളരെ മടങ്ങ് വലുതാണ്. ഭരണഘടന 27-ാം വകുപ്പനുസരിച്ച് പള്ളികളുടെ സമ്പത്ത് നികുതിവിമുക്തമാണ്. ഈ വിധത്തിലുള്ള വ്യവസ്ഥകളുടെ സഹായത്തോടെ ഭാവിയിലും സഭാവക സമ്പത്ത് വര്‍ദ്ധിക്കാനാണ് സാധ്യത. ഈ സമ്പത്തെല്ലാം ആരാണ് ഭരിക്കുന്നത്? ഇവ എങ്ങിനെയാണ്, ആരുടെ നന്മയ്ക്കുവേണ്ടിയാണ് ഭരിക്കപ്പെടുന്നത്? ഒരു മതസമൂഹത്തെ സംബന്ധിച്ച്, തികച്ചും മര്‍മപ്രധാനമാണ് ഈ ചോദ്യങ്ങള്‍.
സഭാവക സമ്പത്ത് സമുദായത്തിന്റേതാണ് എന്നാണ് പൊതുധാരണ. എന്നാല്‍, ഈ സമ്പത്തുകളുടെ കാര്യത്തില്‍, സമുദായത്തിന് യാതൊരു നിയന്ത്രണവുമില്ല എന്നതാണ് വസ്തുത. സഭാതലവന്‍, അതായത് മെത്രാന്‍, ആ സ്വത്തുക്കള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഭരിക്കുന്നത്. ഇത്തരം ഭരണം സ്വേഛാപരവും, പലപ്പോഴും ഏകാധിപത്യപരവുമാകും. നമ്മുടെ ജനാധിപത്യപരമായ ഭരണവ്യവസ്ഥയിലും നിയമവാഴ്ചയുടെ പശ്ചാത്തലത്തിലും എല്ലാ സഭകള്‍ക്കും ബാധകമായ ഒറ്റ നിയമത്തിന്‍കീഴില്‍ സഭയുടെ സമ്പത്ത് ഭരിക്കപ്പെടുന്നതാണ് ഉചിതം.
ക്രിസ്തു ഒരു പശുത്തൊഴുത്തില്‍ ദരിദ്രനായി ജനിച്ചു. ദരിദ്രരില്‍ ദരിദ്രനായി അവിടുന്നു കുരിശില്‍ മരിച്ചു. സമൃദ്ധിയുടെ തെളിവുകളൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. തന്റെ ജീവിതത്തിന്റെ അവസാനത്തെ മൂന്നു വര്‍ഷങ്ങളില്‍ അവിടുന്ന് ഒരു പരിവ്രാജകനോ സന്യാസിയോ ആയി ജീവിച്ചു. തന്റെ ശിഷ്യന്മാര്‍ പണത്തിനുപുറകെ പോകാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. സത്യത്തില്‍, അത്തരം പ്രവണതകള്‍ കാണിച്ചവരെ അവിടുന്നു ശാസിച്ചു. അവിടുന്നു കൈമാറിയ പൈതൃകം ഈശ്വരഭക്തിയുടെയും ഉപവിയുടെയും ദാരിദ്ര്യത്തിന്റേതുമായിരുന്നു.
എന്നാല്‍, അവിടുത്തെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട സഭകള്‍, ആയിരക്കണക്കിനു സഭകള്‍, ഇന്ന് ഒന്നൊഴിയാതെ സമ്പന്നവും തഴച്ചുവളരുന്നതും ശക്തവുമാണ്. ഇവയില്‍ ലോകവ്യാപകമായി വേരുകളുള്ള ശക്തമായ സംഘടനയോടുകൂടിയ കത്തോലിക്കാസഭയാണ് ഏറ്റവും സമ്പന്നം. സമ്പത്തിന്റെ അടിസ്ഥാനത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളോട് അതിനെ തുലനം ചെയ്യാനാവും.
ഇന്ത്യയില്‍ കത്തോലിക്കാസഭ 150-ലേറെ മെത്രാന്മാരുടെ കീഴില്‍ സുസംഘിടതമായ ഒരു പ്രസ്ഥാനമാണ്. മതപരവും മതേതരവുമായ ആയിരക്കണക്കിന് സ്ഥാപനങ്ങളും അവരുടെ കീഴിലുണ്ട്. സഭയുടെ ആകെ സമ്പത്ത് എത്രയെന്ന് കണക്കാക്കുക നന്നേ വിഷമമാണ്. മെത്രാന്മാര്‍ ഈ വമ്പിച്ച സ്വത്ത് സ്വന്തമാക്കുകയും, ആരാലും ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തോടെ അവ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. സഭയ്ക്കുള്ളില്‍ ആരോടും കണക്കുപറയേണ്ടാത്ത വ്യവസ്ഥ നിലനില്‍ക്കുന്നു. മെത്രാന്മാരുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് സഭയുടെ വമ്പിച്ച സ്വത്ത് സ്വന്തമെന്നപോലെ അവര്‍ ഭരിക്കുന്നു. ഇത് ശരിയാണോ, ന്യായമാണോ?
ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നതിന്, മദ്രാസ് ഹൈക്കോടതിയില്‍ വന്ന ഒരു കേസ് ഉദാഹരണമായി ചൂണ്ടിക്കാണിക്കട്ടെ. ഈ കേസില്‍ പരാതിക്കാര്‍ രണ്ട് അല്മായരായിരുന്നു. മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചു ബിഷപ്പ് 14 ലക്ഷം രൂപ ഒരു ഗണേഷ് അയ്യര്‍ക്കു നല്‍കി സഭയുടെ സമ്പത്ത് ദുരുപയോഗിച്ചു എന്നതായിരുന്നു അവരുടെ പരാതി. ഗണേഷ് അയ്യര്‍, ആചാര്യ പോള്‍ എന്ന പേരില്‍, ഇന്ത്യയിലെ ക്രൈസ്തവരുടെ ഉല്‍ഭവത്തെക്കുറിച്ച് ഗവേഷണം നടത്തി  വിഹരിക്കുകയായിരുന്നു. തിരുവള്ളുവര്‍ ഒരു ക്രിസ്ത്യാനിയായിരുന്നെന്നും, മൈലാപ്പൂരിലെ താപലേശ്വരര്‍ക്ഷേത്രവും തിരുവണ്ണാമലയിലെ അരുണാചലേശ്വരര്‍ ക്ഷേത്രവും ക്രൈസ്തവരുടെ വകയായിരുന്നെന്നും തെളിയിക്കുകയായിരുന്നു ഗവേഷണ ലക്ഷ്യം. വമ്പിച്ച സമ്പത്തുള്ള സഭയുടെ ഏക ട്രസ്റ്റി മെത്രാപ്പോലീത്തായാണെന്നും, പൊതുനന്മയ്ക്ക് എന്ന ലക്ഷ്യം കൈവിട്ട് അദ്ദേഹം സ്വേച്ഛാനുസരണം പ്രവര്‍ത്തിച്ച അനേകം സംഭവങ്ങളുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ആര്‍ച്ചു ബിഷപ്പ് സഭയുടെ സമ്പത്ത് ദുര്‍വിനിയോഗം ചെയ്യുന്നതിനെതിരെ, അതിന്റെ ശരിയായ വിനിയോഗത്തില്‍ താല്പര്യമുണ്ടായിരുന്ന കത്തോലിക്കര്‍ കേസ് ഫയല്‍ ചെയ്യേണ്ടിവരികയായിരുന്നു.
ആര്‍ച്ചുബിഷപ്പ് തന്റെ പത്രികയില്‍, കത്തോലിക്കരെന്ന നിലയില്‍  പരാതിക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് മദ്രാസിലെ സഭാകോടതിയിലാണ് പറയേണ്ടിയിരുന്നത് എന്ന് വാദിച്ചു. പരാതിക്കാര്‍ അങ്ങിനെ ചെയ്യാതിരുന്നതിനാലും, തന്റെ അനുവാദം കൂടാതെ ഹൈക്കോടതിയില്‍ കേസു കൊടുത്തതിനാലും, പരാതിക്കാര്‍ കത്തോലിക്കരല്ലാതായിത്തീര്‍ന്നു എന്നും അദ്ദേഹം വാദിച്ചു. സഭാവകസമ്പത്തു ഭരിക്കുന്നതിന് തനിക്ക് സമഗ്രാധികാരമുണ്ടെന്നും മെത്രാപ്പോലീത്താ അവകാശപ്പെട്ടു.
ഈ കേസിലെ വിധിയില്‍ ജഡ്ജി ഇങ്ങനെ പ്രസ്താവിച്ചു: ട്രസ്റ്റ് സ്വത്ത് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള ആര്‍ച്ചു ബിഷപ്പിന്റെ അവകാശവാദം ഞെട്ടിക്കുന്നതും ഇത്തരം അവകാശവാദം രാജ്യത്തിന്റെ സാംസ്‌കാരികചൈതന്യത്തിന് അന്യവുമാണ്. മതപരമായ സേവനത്തിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള പൊതുട്രസ്റ്റ് സമൂഹത്തിന്റെ സംഭാവനകൊണ്ട് നടത്തപ്പെടുന്നവയാണ്. അതുകൊണ്ട് ട്രസ്റ്റിന്റെ ശരിയായ ഭരണ ത്തില്‍ താല്പര്യമുള്ള ഏതു പൗരനും അതു സംബന്ധിച്ച് കേസു കൊടുക്കാന്‍ അവകാശമുണ്ട്. ട്രസ്റ്റ് ഫണ്ട് എങ്ങിനെ വിനിയോഗിക്കുന്നു എന്ന് പരസ്യപ്പെടുത്തുക മാത്രമേ ട്രസ്റ്റിക്ക് മാര്‍ഗ്ഗമുള്ളൂ. ബിഷപ്പ് സ്വയം, താന്‍  രൂപതയുടെ ഏക ട്രസ്റ്റി എന്നു പ്രസ്താവിച്ചിരിക്കെ, ഇക്കാര്യത്തില്‍ കാനോന്‍ നിയമത്തിന്റെ സഹായം അദ്ദേഹത്തിന് ആശ്രയിക്കാവുന്നതല്ല.
ആചാര്യ പോളിന് നല്‍കിയ പണത്തിന്റെ കാര്യത്തില്‍ മാത്രമായി പരിമിതപ്പെടുന്നതായിരുന്നില്ല ഈ കേസ്. ട്രസ്റ്റ് ഫണ്ട് ദുരുപയോഗിച്ചു എന്നു കാണിക്കുന്നതിനുള്ള ഒരു സംഭവം മാത്രമായിരുന്നു ഇത്. ആചാര്യ പോളുമായുള്ള തന്റെ ഇടപാടുകള്‍ സംബന്ധിച്ച് ആര്‍ച്ച് ബിഷപ്പ് നല്കിയ പ്രസ്താവനകളെ വിശ്വാസത്തിലെടുക്കാവുന്നതല്ല എന്ന് കോടതി കണ്ടു.
കാനോന്‍ നിയമമനുസരിച്ചു പള്ളിസ്വത്തു ഭരിക്കാനുള്ള തന്റെ അധികാരത്തെക്കുറിച്ചുള്ള മെത്രാപ്പോലീത്തയുടെ അവകാശവാദത്തെ പരാമര്‍ശിച്ച്, ആ നിലപാട്, ഇത്തരം സ്വത്തുക്കളുടെ ശരിയായ ഭരണത്തിനുള്ള ഉചിതമായ നിയമനിര്‍മാണത്തിന്റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നതായി ജഡ്ജി പറഞ്ഞു. ഏതെങ്കിലും ധീരരായ വ്യക്തികള്‍, ഇത്തരം ദുഷ്‌ചെയ്തികള്‍ അനാവരണം ചെയ്തുകാട്ടുമ്പോള്‍ മാത്രമാണ് ഇത് മറ്റുള്ളവര്‍ അറിയുന്നത്. ഹിന്ദു ചാരിറ്റബിള്‍ എന്‍ഡോവ് മെന്റ് നിയമം പോലെയോ, മുസ്ലിം വഖഫ് നിയമംപോലെയോ ഗുരുദ്വാരാ നിയമം പോലെയോ ഉള്ള നിയമം ക്രൈസ്തവരുടെ പൊതുസ്വത്തിനെ സംബന്ധിച്ച് പ്രാബല്യത്തില്‍ കൊണ്ടുവരുന്നപക്ഷം, സഭാസമ്പത്തിന്റെമേല്‍ ശരിയായ നിയന്ത്രണവും മേല്‍വിചാരണയും നടന്നു കൊള്ളും.
ജഡ്ജി തന്റെ വിധിന്യായത്തില്‍ തുടര്‍ന്നു പറഞ്ഞു: മെത്രാപ്പോലീത്തായുടെ ഏകാധിപത്യം അനുവദിച്ചുകൊടുത്താല്‍ രാജ്യതാല്പര്യത്തിനു വിരുദ്ധമായുള്ള കാര്യങ്ങള്‍ക്കുവേണ്ടി വമ്പിച്ച സമ്പത്തിക ദുര്‍വിനിയോഗമായിരിക്കും ഫലം.
ഇന്ത്യന്‍ ഭരണഘടനയുടെ കാഴ്ചപ്പാട്, വ്യക്തികള്‍ എത്ര ഉന്നതരായാലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ് എന്നതാണ്. സഭാസമ്പത്തിന്റെ ശരിയായ ഭരണത്തിന് ഉചിതമായ നിയമ നിര്‍മാണം നടത്തേണ്ടത്, അതിനാല്‍ അവശ്യം ആവശ്യമായിരിക്കുന്നു.

Thursday, August 2, 2018

ബിഷപ്പുമാര്‍ ജീവിക്കുന്നത് നാടുവാഴി തമ്പ്രാക്കന്മാകരെപ്പോലെ;


ക്രൈസ്തവസഭകളിലെ ജീര്‍ണതകള്‍ 

എബ്രഹാം മാത്യു

ക്രൈസ്തവ സഭകളുടെ ആഗോള ജീര്‍ണ്ണത കേരള സഭകളിലും സാന്നിദ്ധ്യം ഉറപ്പിച്ചു. ക്രിസ്തു സ്വയം പീഡനം ഏറ്റുവാങ്ങി; കേരളത്തിലെ വിശ്വാസികള്‍ പീഡനം ഏറ്റുവാങ്ങുന്നു; വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നു. അധികാരവും സമ്പത്തും സുഖഭോഗങ്ങളുമാണ് സഭകളില്‍ ഇന്നു കാണുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എബ്രഹാം മാത്യു. 
രാജഭരണം തീര്‍ന്നതോടെ നാടുവാഴികളും ജന്മികളും കാലഹരണപ്പെട്ടു എന്നാണ് പഠിച്ചിട്ടുള്ളത്. എന്നാല്‍ ക്രൈസ്തവ സംഘടിത സഭകളില്‍ ബിഷപ്പുമാര്‍ ജീവിക്കുന്നത്, പഴയ നാടുവാഴി തമ്പ്രാക്കന്മാരെ പോലെയാണ്. അവര്‍ താമസിക്കുന്ന വീട് അരമന’, പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശം കല്പന’, കല്പന പുറപ്പെടുവിക്കുന്നത് നാംഎന്നെഴുതിക്കൊണ്ട്. ഇവരിലാരെങ്കിലും വീണു ചത്താല്‍ കാലം ചെയ്തു’; ‘രാജാവ് തീപ്പെട്ടഎന്നുപറയുംപോലെ. രാജാവ് തീപിടിച്ചു മരിച്ചു എന്നാണ് തീപ്പെട്ടു എന്നതിന്റെ അര്‍ത്ഥമെന്ന് വളരെക്കാലം കരുതിയിരുന്നു. കാലം ചെയ്തു എന്നതിന്റെ ശരിയായ അര്‍ത്ഥം ഇവര്‍ കാലത്തെ പിന്നോട്ടു നയിക്കാന്‍ ആവത് ചെയ്തു എന്ന് അദ്ദേഹം പ്രസാധകന്‍ മാസികയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രസാധകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം
കാലം ചെയ്യേണ്ട നാടുവാഴിത്തം: എബ്രഹാം മാത്യു
പത്തുവര്‍ഷംമുന്‍പ് ജര്‍മ്മനിയില്‍ കുറച്ചുദിവസം താമസിച്ച കാലത്ത് ഒരു ഗ്രാമീണ ദേവാലയം സന്ദര്‍ശിച്ചു. മുറ്റത്തെ ചെടികളും പൂക്കളും വകഞ്ഞുമാറ്റി നടന്നുചെന്നു. വൈദികന്‍ മലയാളി! കുണ്ടറ സ്വദേശി. ആളനക്കമില്ലാത്ത പള്ളി. രണ്ടാംലോക മഹായുദ്ധത്തെ അതിജീവിച്ച സ്മാരകം. പറഞ്ഞിട്ടെന്ത്; ഞായറാഴ്ച കുര്‍ബാനയ്ക്ക് കഷ്ടിച്ച് പത്തുപേരെന്ന് ദുഃഖിതനായ മലയാളി വൈദികന്‍. മറ്റൊരിടത്ത് പള്ളിക്കുമുന്‍പില്‍ ബോര്‍ഡ് – For Sale. യൂറോ കണക്ക് മറന്നു. നിസ്സാരസംഖ്യ. കൂടെവന്ന ജര്‍മ്മന്‍ മലയാളിയോട് ഇത്ര കുറഞ്ഞ തുകയ്ക്ക് ഈ വലിയ പള്ളി വാങ്ങിക്കൂടേ എന്നു തിരക്കി. മെയിന്റനന്‍സ് കോസ്റ്റ് വലിയ തുകയാകുമെന്ന കണക്കയാള്‍ പറഞ്ഞു കേള്‍പിച്ചു; പ്രത്യേകിച്ചും ഐസ് വീഴുന്ന സീസണില്‍. പൂക്കള്‍ വകഞ്ഞുമാറ്റി ഞങ്ങള്‍ തിരികെ നടന്നു. പുരാതന ശില്പമാതൃക; ആത്മാവില്ലാത്ത ശരീരംപോലെ ആര്‍ക്കുംവേണ്ടാത്ത പള്ളി. 
ഈ ഗതി കേരളത്തില്‍ എന്നുണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. പ്രത്യേകിച്ചും ഈ മതാത്മക കാലത്ത്. ക്രിസ്തു പറഞ്ഞതുപോലെ എന്റെ ആലയം ദേവാലയം, നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു.കച്ചവടക്കണ്ണുള്ള ക്രൈസ്തവ വിശ്വാസികള്‍ ഉള്ളിടത്തോളം കേരളത്തില്‍ പള്ളികള്‍ പൂട്ടില്ല. പക്ഷേ ആത്മാവില്ലാത്ത വെറും കെട്ടിടമായി അതു നിലനില്‍ക്കും. ദൈവവിശ്വാസി, ആശ്വാസത്തിന് വേറെ വഴിനോക്കും. കള്ളന്മാരുടെ ഗുഹയിലേക്ക് എന്തിനുവരണം? വിശ്വാസികള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അധികാര ദുര്‍മ്മോഹികളും, ആഭാസന്‍മാരുമായ ഒരുകൂട്ടം പൗരോഹിത്യ മേധാവികള്‍ക്കെതിരെ മരണമണി മുഴങ്ങുന്നു. ഇനി കൂട്ടമണി ആവുകയേ വേണ്ടൂ. 
ഈ കുറിപ്പ് എഴുതുമ്പോഴും ജലന്ധര്‍ ബിഷപ്പിന് ഒരു ചുക്കും സംഭവിച്ചിട്ടില്ല. തന്നെ ബിഷപ്പ് ബലാത്സംഗം ചെയ്തുവെന്ന് ഒരു കന്യാസ്ത്രീ രേഖാമൂലം പരാതി നല്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടോ? വാദി പ്രതിയാകാനിടയുണ്ട്. ഇതാണ് പൗരോഹിത്യം. കാനോന്‍ നിയമമാണ് നിയമമെന്ന് ഇവര്‍ പറയും; നാട്ടിലെ നിയമവും ഇവര്‍ക്കുവേണ്ടിയാണ്. കുറച്ചുകാലം മുന്‍പ് കോവളം എംഎല്‍എ എം. വിന്‍സന്റിനെതിരെ ഒരു വീട്ടമ്മ പീഡനപരാതി നല്കി. പരാതിക്കുപിന്നില്‍ ഗുഢാലോചന നടന്നതായി ആരോപണം ഉണ്ട്, ദുരൂഹതയും. ഏതായാലും പരാതി കിട്ടി അടുത്തദിവസം എംഎല്‍എ അറസ്റ്റ് ചെയ്യപ്പെട്ടു. മാസങ്ങളോളം അദ്ദേഹം ജയിലില്‍ കിടന്നു. ഇതിനെക്കാള്‍ ഗുരുതരമായ പരാതിയാണ് ജലന്ധര്‍ ബിഷപ്പിനെതിരെ ഉയര്‍ന്നത്. ചിലര്‍ സമന്മാര്‍; മറ്റു ചിലര്‍ കൂടുതല്‍ സമന്മാര്‍. 
ക്രൈസ്തവ സഭകളുടെ ആഗോള ജീര്‍ണ്ണത കേരള സഭകളിലും സാന്നിദ്ധ്യം ഉറപ്പിച്ചു. ക്രിസ്തു സ്വയം പീഡനം ഏറ്റുവാങ്ങി; കേരളത്തിലെ വിശ്വാസികള്‍ പീഡനം ഏറ്റുവാങ്ങുന്നു; വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നു. അധികാരവും സമ്പത്തും സുഖഭോഗങ്ങളുമാണ് സഭകളില്‍ ഇന്നു കാണുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം. മധ്യകാലത്തെ ഇരുണ്ട സദാചാരവും, ഗര്‍വ്വും, അത്യാസക്തിയും സഭകളുടെ ആത്മീയത ചോര്‍ത്തുന്നു. മധ്യതിരുവിതാംകൂറില്‍ ഒരു അമേരിക്കന്‍ സുവിശേഷകന്‍ സ്വയം പ്രഖ്യാപിത ബിഷപ്പായി. തോട്ടങ്ങളും ഭൂസ്വത്തുക്കളും, വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തുകൊണ്ടുവരുന്ന പട്ടിണിപാവങ്ങളുമാണ് ഇദ്ദേഹത്തിന്റെ കൈമുതല്‍. അമേരിക്കയില്‍ നിന്നുള്ള കോടാനുകോടി തുകയാണ് സഭയുടെ മൂല്യം. അമേരിക്കയില്‍നിന്നുള്ള ഒഴുക്കുനിന്നതായി കേള്‍ക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തീറ്റിപ്പോറ്റുന്ന സ്വയം പ്രഖ്യാപിത ബിഷപ്പും, തിന്നിട്ടും മതിവരാത്ത രാഷ്ട്രീയ പാര്‍ട്ടികളും; ഇതാണു കേരളം.

ഇന്ന്, ക്രിസ്തുവും ബൈബിളുമായി ക്രൈസ്തവ സഭയ്ക്ക് പ്രത്യേക ബന്ധമൊന്നുമില്ല. ഇന്നത്തെ ഒരാചാരവും ആദിമ ക്രൈസ്തവ സഭകള്‍ പിന്തുടര്‍ന്നിട്ടില്ല; മാത്രവുമല്ല പിന്നീട് ക്രൈസ്തവ സഭകളില്‍ വന്നുചേര്‍ന്ന പല ദുരാചാരങ്ങള്‍ക്കുമെതിരെ നവീകരണം’’പോലുള്ള പ്രസ്ഥാനങ്ങള്‍ ശക്തമായ എതിര്‍ശബ്ദമാകുകയും പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് ജന്മം നല്കുകയും ചെയ്തു. കൈമുത്ത്, കുമ്പസാരം, കൊടിമരം, പെരുന്നാളുകള്‍, റാസ, കണ്‍വന്‍ഷനുകള്‍ തുടങ്ങിയവ കാലാകാലങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ്. കാലം കഴിയുന്തോറും കൂടുതല്‍ ദുരാചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുവാനാണ് സംഘടിത സഭകള്‍ ശ്രമിച്ചിട്ടുള്ളത്. ഇന്നും തുടരുന്നു.
ഓര്‍ത്തഡോക്‌സ് സഭയെ പിടിച്ചുകുലുക്കിയ കുമ്പസാര വിവാദത്തോടെ, രഹസ്യ കുമ്പസാരത്തെക്കുറിച്ച് നാടെങ്ങും ചര്‍ച്ച നടക്കുകയാണ്. ഒന്നു കുമ്പസാരിക്കണമല്ലോ എന്നു പറഞ്ഞാല്‍ അതിന് മറ്റൊരു ലൈംഗികചുവയുള്ള അര്‍ത്ഥം ലഭിക്കുന്നു. കുമ്പസാരം, കുപ്രസിദ്ധമായ ഒരു ക്രൈസ്തവ കൂദാശയായി അര്‍ത്ഥം മാറുന്നു. ആദിമസഭകളില്‍ കുമ്പസാരം എന്നൊരേര്‍പ്പാടുണ്ടായിരുന്നില്ല. അതും കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നുമുതല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു എന്നതിന് കൃത്യമായ കണക്കില്ല. ആത്മീയാനുഭവത്താല്‍ നിറയപ്പെട്ട പങ്കുവയ്ക്കലായിരുന്ന കുമ്പസാരം, ആസക്തന്മാരായ പുരോഹിതന്മാരുടെ കാലത്ത് ഗോസിപ്പിംഗിനുള്ള ഉപാധിയായും സെക്‌സിലേക്കുള്ള ആദ്യ പടിവാതിലായും അത് രൂപം മാറി.
രഹസ്യ കുമ്പസാരത്തെ ബൈബിള്‍ സാധൂകരിക്കുന്നില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കുമ്പസാരം ബൈബിള്‍ വിരുദ്ധമാണ്. ദൈവത്തിനുവേണ്ടി മനുഷ്യനായ മധ്യസ്ഥന്‍ കുമ്പസാരിപ്പിക്കുന്നുവെന്നാണ് സഭാനിലപാട്. എന്നാല്‍ ബൈബിളില്‍ തിമോഥിയോസിന്റെ ലേഖനങ്ങളില്‍ ഉള്‍പ്പെടെ പലേടത്തും ക്രിസ്തുവല്ലാതെ മറ്റൊരു മധ്യസ്ഥന്‍ ഉണ്ടാകരുതെന്ന് ബോധ്യപ്പെടുത്തുന്നു. ദൈവപ്രകൃതമുള്ള ക്രിസ്തുവിന് മാത്രമേ ദൈവത്തിനുവേണ്ടി മധ്യസ്ഥനാകുവാന്‍ കഴിയൂവെന്നും ബൈബിള്‍ പറയുന്നുണ്ട്. ഒരു വിവാദമുയരുമ്പോള്‍, നൂറ്റാണ്ടുകളായി ഏതെങ്കിലും സഭകള്‍ തുടരുന്ന ആചാരങ്ങള്‍ ഒറ്റയടിക്ക് അവസാനിപ്പിക്കൂ എന്നു നിര്‍ദ്ദേശിക്കുവാന്‍ അവകാശമില്ല; കാലോചിതമായ പരിഷ്‌കരണം ഉണ്ടാകണം; കുമ്പസാര കൂദാശ ഇന്നത്തെ നിലയില്‍ ജീര്‍ണ്ണിച്ചുകഴിഞ്ഞു. ഭരണഘടനകള്‍ ഭേദഗതി ചെയ്യപ്പെടുന്നു; നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെടുന്നു. പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുബന്ധങ്ങളും, തുടര്‍പഠനങ്ങളും ഉണ്ടാകുന്നു. കുമ്പസാരംപോലെ മനുഷ്യസൃഷ്ടിയായ ആചാരങ്ങള്‍ മാത്രം ഇങ്ങനെ അചുംബിത പുഷ്പങ്ങളായി നില്‌ക്കേണമോ എന്ന് വിശ്വാസികള്‍ ആലോചിക്കണം. 
സഭകളിലെ ജീര്‍ണ്ണതകള്‍ക്കെതിരെ, എതിര്‍ശബ്ദങ്ങള്‍ തിരുത്തല്‍സ്വരങ്ങളായി മുഴങ്ങുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനും, ആക്ഷേപിക്കുവാനുമാണ് തിമിരവിശ്വാസികളായ ചില സഭാംഗങ്ങള്‍ രംഗത്തുവരുന്നത്. തട്ടിപ്പുകാരായ വൈദികന്മാരുടെയും ബിഷപ്പുമാരുടെയും മാഫിയ സംഘം സഭകളിലുണ്ട്. എതിര്‍ശബ്ദം കേള്‍പിക്കുന്നവരെ ഇവര്‍ വളഞ്ഞിട്ടാക്രമിക്കും. യാക്കോബായ സഭ നിരണം ഭദ്രാസന ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും, ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ ഫാദര്‍ മാത്യൂസ് വാഴക്കുന്നവും വ്യത്യസ്ത വേദികളില്‍ തിരുത്തല്‍ ശക്തികളാകാന്‍ ശ്രമിക്കുന്നതു കണ്ടു. ഒരു ഘട്ടത്തില്‍ ബിഷപ്പിന്റെ കുപ്പായം വലിച്ചെറിഞ്ഞ് സഭയ്ക്കു പുറത്തു കടക്കാന്‍ താന്‍ ആഗ്രഹിച്ചുവെന്നായിരുന്നു ഗീവറുഗീസ് മാര്‍ കൂറിലോസിന്റെ വെളിപ്പെടുത്തല്‍. ആഡംബരങ്ങള്‍ക്കും, ദുരാചാരങ്ങള്‍ക്കുമെതിരെ പ്രതികരിക്കുമ്പോള്‍ അതിനൊപ്പം നില്‌ക്കേണ്ട സഭാവിശ്വാസികള്‍ പള്ളിമേല്‍ക്കോയ്മയെ പിന്തുണച്ച് ഇത്തരക്കാര്‍ക്കെതിരെ തിരിയുന്ന വിചിത്രകാഴ്ചയാണ് നാട്ടിലുള്ളത്. മത മേധാവിത്വത്തിന്റെ ചൂഷണനാമമായ തിരുമേനിഎന്നു തന്നെ വിളിക്കേണ്ടെന്ന് പരസ്യമായി നിര്‍ദ്ദേശിച്ച ആളാണ് ഗീവറുഗീസ് മാര്‍ കൂറിലോസ്. ചെറിയ കാര്‍ ഉപയോഗിക്കുന്നു. ഏതു സംഭാവനയ്ക്കും കൃത്യമായ രസീത് നല്കുന്നു. ഇതൊന്നും ശരിയല്ല, നമുക്കൊരു വിലയൊക്കെ വേണ്ടേ, മിനിമം ബെന്‍സില്‍ പോകൂ എന്നാണ് ഒരുകൂട്ടം വിശ്വാസികളുടെ നിലപാട്. സഭകളുടെ കൊള്ളയ്ക്കും അധികാര സ്ഥാപനത്തിനും വിനീത വിധേയരാകാന്‍ വിശ്വാസി റെഡി. ഇത്തരം വിധേയന്മാര്‍ ഉള്ളിടത്തോളം ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര കുംഭകോണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ത്തിയ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനും ഭീഷണിപ്പെടുത്താനുമാണ് ചില വിശ്വാസികള്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ഫാ. മാത്യൂസ് പത്തനംതിട്ട എസ്.പി.യ്ക്ക് പരാതി നല്കിയിരിക്കുകയാണ്. തീവ്രവാദത്തിന്റെ പ്രതിധ്വനി ക്രൈസ്തവ സഭകളിലും ഉയര്‍ന്നു തുടങ്ങി. 
ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി സഭകളെ ഇങ്ങനെ കുറ്റപ്പെടുത്താമോ? എല്ലാ വൈദികരും കന്യാസ്ത്രീകളും കുറ്റക്കാരാണോ എന്നൊക്കെയുള്ള ചോദ്യം ഉയരാറുണ്ട്. ചോദ്യം ശരിയാണ്; എല്ലാവരും അങ്ങനെയല്ല; പലതരക്കാര്‍ പലവിധത്തില്‍. കത്തോലിക്കാ സഭ പ്രത്യേകിച്ചും അനാഥാലയങ്ങളും ആശ്വാസകേന്ദ്രങ്ങളും നടത്തി സാമൂഹ്യസേവനം ചെയ്യുന്നത് ചെറുതായല്ല കാണേണ്ടത്. സമൂഹത്തിനാകെ മാതൃകയായ എത്രയോ അറിയപ്പെടാത്ത വൈദികര്‍ ഓരോ നാട്ടിന്‍പുറങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊക്കെ സമ്മതിക്കുമ്പോള്‍ തന്നെ ഒറ്റപ്പെട്ട സംഭവങ്ങളെ സഭാനേതൃത്വം കുഴിച്ചുമൂടുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ജനരോഷത്തിനുകാരണം. ജീര്‍ണ്ണതകളെ മൂടിവയ്ക്കുന്നു എന്നതാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. ബിഷപ്പുമാരും വൈദികസമൂഹവും സാധാരണ ക്രിമിനലുകളെപ്പോലെ പെരുമാറുന്നു എന്നതാണ് ജീര്‍ണ്ണത. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഇവര്‍ രക്ഷനേടാന്‍ നോക്കുന്നു. ഭരണകൂടങ്ങളെ ചൊല്പടിയില്‍ നിര്‍ത്തി നിയമത്തെ വെല്ലുവിളിക്കുന്നു. സംഘടിത സഭകളില്‍ ക്രിമിനല്‍വത്ക്കരണം ശക്തിപ്രാപിക്കുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലെന്നാണ് ഇവര്‍ കരുതുന്നത്. ഇത്തരം ജീര്‍ണ്ണതകളാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. 
രാജഭരണം തീര്‍ന്നതോടെ നാടുവാഴികളും ജന്മികളും കാലഹരണപ്പെട്ടു എന്നാണ് പഠിച്ചിട്ടുള്ളത്. എന്നാല്‍ ക്രൈസ്തവ സംഘടിത സഭകളില്‍ ബിഷപ്പുമാര്‍ ജീവിക്കുന്നത്, പഴയ നാടുവാഴി തമ്പ്രാക്കന്മാരെ പോലെയാണ്. അവര്‍ താമസിക്കുന്ന വീട് അരമന’, പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശം കല്പന’, കല്പന പുറപ്പെടുവിക്കുന്നത് നാംഎന്നെഴുതിക്കൊണ്ട്. ഇവരിലാരെങ്കിലും വീണു ചത്താല്‍ കാലം ചെയ്തു’; ‘രാജാവ് തീപ്പെട്ടുഎന്നുപറയുംപോലെ. രാജാവ് തീപിടിച്ചു മരിച്ചു എന്നാണ് തീപ്പെട്ടു എന്നതിന്റെ അര്‍ത്ഥമെന്ന് വളരെക്കാലം കരുതിയിരുന്നു. കാലം ചെയ്തു എന്നതിന്റെ ശരിയായ അര്‍ത്ഥം ഇവര്‍ കാലത്തെ പിന്നോട്ടു നയിക്കാന്‍ ആവത് ചെയ്തു എന്നാണ്. നാടുവാഴിത്തം കാലം ചെയ്യട്ടെ.

Monday, July 30, 2018

സങ്കല്പകഥകള്‍ 'കാതലായ വിശ്വാസസത്യങ്ങ'ളായി!


(5-ാം ഭാഗം)
പ്രൊഫ. പി.എല്‍. ലൂക്കോസ് ഫോണ്‍: 9446578174

ശിശുക്കളുടെ മാമ്മോദീസ എന്തിന്?         
ഇല്ലായ്മയില്‍നിന്നു ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നു വിശ്വസിക്കുന്നതുപോലെ ഇല്ലായ്മയില്‍നിന്ന് ആഗസ്തീനോസ് സൃഷ്ടിച്ച ഉത്ഭവപാപത്തിനു ചില ക്രിസ്തീയസഭകള്‍ കണ്ടുപിടിച്ച പരിഹാരക്രിയയാണ് ശിശുക്കളുടെ മാമ്മോദീസാ. ജ്ഞാനസ്‌നാനത്തിനുള്ള കല്പന യേശു നല്കിയിട്ടുണ്ടല്ലോ എന്ന വാദത്തിനു ഇവിടെ പ്രസക്തിയില്ല. മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷങ്ങളുടെ സമാപനം ഉത്ഥിതനായ ക്രിസ്തു ശിഷ്യഗണത്തെ ഏല്പിക്കുന്ന  പ്രേഷിതദൗത്യത്തോടും ജ്ഞാനസ്‌നാനപ്പെടുത്താനുള്ള നിര്‍ദ്ദേശത്തോടും കൂടിയാണ് എന്നതു ശരിതന്നെ. പക്ഷേ, യേശു വളരെ വ്യക്തമായി പറഞ്ഞത് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിച്ച് വിശ്വസിക്കുന്നവരെ ജഞാനസ്‌നാനപ്പെടുത്താനാണ്. മറ്റേതെങ്കിലും മതത്തില്‍ വിശ്വസിച്ചിരുന്നവനോ ഒരു മതത്തിലും വിശ്വസിക്കാത്തവനോ കാര്യങ്ങള്‍ വേണ്ടവിധം പഠിച്ച്  സ്വന്തം ഇഷ്ടപ്രകാരം ക്രിസ്തീയവിശ്വാസം സ്വീകരിക്കുമ്പോള്‍ ജ്ഞാനസ്‌നാനം നല്കുന്നത് തീര്‍ച്ചയായും അര്‍ത്ഥവത്താണ്. ഔപചാരികമായ വിശ്വാസപ്രഖ്യാപനം നടത്താതെതന്നെ ക്രിസ്ത്യാനികളായ മാതാപിതാക്കള്‍ക്കു ജനിക്കുന്ന കുട്ടി ക്രിസ്ത്യാനിയായിട്ടും ഹൈന്ദവര്‍ക്കു പിറക്കുന്ന കുട്ടികള്‍ ഹിന്ദുക്കളായിട്ടുമല്ലേ സമൂഹം കണക്കാക്കുന്നത്? പത്തോ ഇരുപതോ ലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ചിരുന്നു എന്നു സങ്കല്പിക്കപ്പെടുന്ന ആദിമാതാപിതാക്കള്‍ ചെയ്തതെന്നു കരുതുന്ന അജ്ഞാതമായ ഏതോ പാപത്തിന്റെ കറ നീക്കാനായി ഏഴോ എട്ടോ ദിവസം പ്രായമുള്ള ശിശുവിന്റെ തലയില്‍ വെള്ളമൊഴിക്കാന്‍ യേശുവോ പൗലോസ് ശ്ലീഹയോ നിര്‍ദ്ദേശിച്ചിട്ടില്ല. റോമാക്കാര്‍ക്കെഴുതിയ ലേഖനം 6:3-ലും ഗലാത്തിയക്കാര്‍ക്കുള്ള ലേഖനം 3:27-ലും പൗലോസ് ശ്ലീഹാ പരാമര്‍ശിക്കുന്നത്, യേശുവിനോട് ഐക്യപ്പെടാന്‍വേണ്ടി താനും അനുയായികളും സ്വീകരിച്ച മുതിര്‍ന്നവര്‍ ബോധപൂര്‍വ്വം പുതിയ വിശ്വാസം സ്വീകരിക്കുന്ന അനുരഞ്ജനത്തിന്റെ ജ്ഞാനസ്‌നാനത്തെക്കുറിച്ചാണ്. പ്രായപൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാതെ ഒരാഴ്ചയോ ഒരു മാസമോമാത്രം പ്രായമായ കുഞ്ഞിനു മാമോദീസനല്കുന്നത് ശൈശവവിവാഹം പോലെ ബാലാവകാശ ലംഘനമായി പരിഗണിക്കേണ്ടതാണ്.
അനുതാപവും മാനസാന്തരവും പരസ്യമായി വെളിപ്പെടുത്തുന്ന മമ്മോദീസ അനാവശ്യമാണെന്ന് വിവരമുള്ളവരാരും വാദിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍, ഉത്ഭവപാപം ഇല്ലെന്ന് നൂറുശതമാനം ഉറപ്പുള്ളപ്പോള്‍, ഇല്ലാത്ത ആ ബാധ നവജാതശിശുക്കളില്‍നിന്ന് ഒഴിപ്പിക്കാനായി ആഭിചാരക്രിയ നടത്തുന്നതുപോലെ കാട്ടിക്കൂട്ടുന്ന കോപ്രായം വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ ശക്തിയായി എതിര്‍ക്കണം. ഇടവകജനങ്ങളെ വരുതിക്കു നിറുത്താനായി  സഭ ദുരുപയോഗിക്കുന്ന ഒരായുധമാണ് ശിശുക്കളുടെ മാമ്മോദീസ എന്ന് എല്ലാവരും മനസ്സിലാക്കുക.. ഈ അനുഷ്ഠാനത്തിന്റെ  ആദ്യഭാഗം എത്രമാത്രം അരോചകമാണെന്ന് പ്രബുദ്ധരായ ദൈവജനം ശ്രദ്ധിക്കുന്നില്ല. ഒരാള്‍ക്കു ചെയ്യാന്‍ പറ്റുന്ന എല്ലാ ദുഷ്‌കൃത്യങ്ങളും ചെയ്യുന്ന കൊടിയ പാപികളും അഭിസാരികകളും നിര്‍ബ്ബാധം പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ 'മാലാഖാക്കുഞ്ഞ് ' എന്നു വിശേഷിപ്പിക്കാറുള്ള നവജാത ശിശുവിനെ പള്ളിക്കകത്തു കയറ്റാതെ വാതിലിനുപുറത്തു നിറുത്തി പിശാചുക്കളെ ഓടിക്കാനുള്ള മന്ത്രവാദംപോലെ നടത്തുന്ന അനുഷ്ഠാനത്തെ എങ്ങനെ നീതീകരിക്കാനാകും? പള്ളിയിലേക്കു നേരെ കടന്നുവരുന്ന മഹാപാപികളുടെ കൂടെ വരാത്ത എത്ര കുപ്പിണി പിശാചുക്കളാണ് ഈ മാലാഖാക്കുഞ്ഞിന്റെ പിറകേ വരുന്നത് ? എത്ര അപലപനീയമായ അനുഷ്ഠാനം!
പ്രായപൂര്‍ത്തിയായ ഒരാള്‍ ദൈവഹിതത്തിനു വിധേയമായി ജീവിച്ചുകൊള്ളാം എന്ന പ്രതിജ്ഞയോടെ സ്വീകരിക്കേണ്ട വിശ്വാസത്തിന്റെ കൂദാശയായ മാമ്മോദിസാ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നല്കുന്നതിന്റെ ഔചിത്യം ചോദ്യംചെയ്യുന്നവരോട് ചിലര്‍  ചോദിക്കാറുള്ളത് യേശു സ്‌നാപകയോഹന്നാനില്‍നിന്നു മാമ്മോദിസാ സ്വീകരിച്ചില്ലേ എന്നാണ്.  യോഹന്നാന്‍ എതിര്‍ത്തിട്ടും യേശു എന്തിന് പശ്ചാത്താപത്തിന്റെയും മാനസാന്തരത്തിന്റെയും പ്രതീകമായ ജ്ഞാനസ്‌നാനം ചോദിച്ചു വാങ്ങി എന്നതിന് സ്വീകാര്യമായ ഒരുത്തരം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്വന്തം ഭവനത്തോടും ബന്ധുമിത്രാദികളോടും വിടപറയുന്നതിന്റെ പ്രതീകാത്മകമായ ചടങ്ങായിരുന്നു യേശുവിന്റെ ജ്ഞാനസ്‌നാനം എന്ന വിശദീകരണമാണ് എറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ യോഹന്നാനില്‍നിന്നു മാമ്മോദിസാ സ്വീകരിക്കുന്നതിന് 16 വര്‍ഷം മുന്‍പു തന്നെ യേശുവിന്റെ പരസ്യജീവിതം തുടങ്ങിയിരുന്നുവെന്ന് വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ഇന്നുവരെ അറിഞ്ഞിട്ടില്ല ; സഭയാകട്ടെ അറിഞ്ഞിട്ട് അറിഞ്ഞതായി ഭാവിക്കുന്നില്ല. യേശുവിന്റെ മുന്‍കാല ജീവിതം അജ്ഞാതമായിരുന്നു. അല്പം ചിലതൊക്കെ അറിഞ്ഞിരുന്ന ലൂക്കാ 'യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു' എന്ന് ഒഴുക്കന്‍ മട്ടിലെഴുതി യേശുവിന്റെ ചരിത്രത്തിന്റെ പൂര്‍വ്വാര്‍ദ്ധം ഉപസംഹരിച്ചു. ഉല്പത്തിപ്പുസ്തകത്തിന്റെ ആദ്യഭാഗം ചികഞ്ഞുപെറുക്കി കഴിയുന്നിടത്തോളം വിശ്വാസസത്യങ്ങള്‍ മെനഞ്ഞെടുക്കാനുള്ള വ്യഗ്രതയില്‍ യേശുവിന്റെ 16 വര്‍ഷങ്ങളെപ്പറ്റി ഗവേഷണം നടത്താന്‍ ക്രിസ്തീയസഭകള്‍ക്കൊന്നും താത്പര്യമുണ്ടായില്ല.
          മറിയത്തെയും ജോസഫിനെയും വിട്ട് 13-ാ മത്തെ വയസ്സില്‍ സാര്‍ത്ഥവാഹകസംഘത്തിന്റെ കൂടെ യേശു പോന്നത് ഇന്ത്യയിലേക്കായിരുന്നു. ഹിന്ദു-ബുദ്ധ മതക്കാരുടെ ഗ്രന്ഥങ്ങളും വിശ്വാസ- നിയമ
സംഹിതകളും പഠിയ്ക്കുകയായിരുന്നു ലക്ഷ്യം. 14-ാ മത്തെ വയസ്സു മുതല്‍ ആറു വര്‍ഷക്കാലം ആര്യന്മാരുടെ ഊഷ്മളമായ ആതിഥ്യം സ്വീകരിച്ച് സിന്ധുനദീതടമായ ഓറിസ് പ്രോവിന്‍സിലെ Juggernaut, Rajegriha എന്നിവിടങ്ങളിലും ബനാറസ്സിലുമായി താമസിച്ചു. വേദങ്ങളും പുരാണങ്ങളും ആര്യന്മാര്‍തന്നെ പഠിപ്പിച്ചു. എന്നാല്‍ ത്രിമൂര്‍ത്തികള്‍, ബ്രഹ്മാവും വിഷ്ണുവും ശിവനും, പരബ്രഹ്മത്തില്‍ നിന്നുടലെടുത്ത അവതാരങ്ങളാണെന്ന സിദ്ധാന്തം യേശു നിഷേധിച്ചു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും വിധികര്‍ത്താവുമായ അനശ്വരശക്തി അവിഭാജ്യമായ (indivisible) ഒരേയോരു അരൂപിയാണെന്ന് അവരെ ബോധ്യപ്പെടുത്താനാണ് യേശു ശ്രമിച്ചത്.  വിഗ്രഹാരാധനയെയും മനുഷ്യ-മൃഗബലികളെയും  എതിര്‍ക്കുകയും, ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കുമുള്ള എല്ലാ യോഗ്യതകളും അവകാശങ്ങളും വൈശ്യര്‍ക്കും ശൂദ്രര്‍ക്കും ഉണ്ടെന്നു വാദിക്കുകയും ചെയ്തതോടെ സവര്‍ണ്ണരുടെ അപ്രീതിക്കു പാത്രമായി. ബന്ധം വഷളായതോടെ ഇസ്സാ (ISSA) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന യേശു ബുദ്ധമത കേന്ദ്രങ്ങളിലേക്കു കടന്നു. ഈ ആത്മീയതിര്‍ത്ഥാടകനെ ബുദ്ധഭിക്ഷുക്കള്‍ സന്തോഷത്തോടെ സ്വീകരിച്ചു. ബുദ്ധമത ഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടിരുന്ന പാലി (Pali) ഭാഷ പഠിച്ച് ആറുവര്‍ഷം കൊണ്ട് ആ ഗ്രന്ഥസമുച്ചയങ്ങള്‍ ഹൃദിസ്ഥമാക്കി. മടക്കയാത്രയില്‍ ഏതാനും മാസക്കാലം പേര്‍ഷ്യയില്‍ താമസിച്ച് സൊറോവാസ്ട്രിയന്‍ മതക്കാരുമായി സംവദിച്ചശേഷമാണ് ഇരുപത്തൊന്‍പതാമത്തെ വയസ്സില്‍ ഇസ്സാ സ്വന്തം  നാട്ടില്‍ തിരിച്ചെത്തിയത്. അത് പരസ്യജീവിതം ആരംഭിക്കാനല്ല, അതു പൂര്‍ത്തിയാക്കാനായിരുന്നു. പതിനാറു വര്‍ഷത്തെ പ്രവാസം കഴിഞ്ഞു വന്നപ്പോള്‍ സ്വന്തക്കാരുടെകൂടെ തിരിച്ചുചേരുന്നതിന്റെ പ്രതീകമായിട്ടായിരിക്കാം യേശു ജ്ഞാനസ്‌നാനം സ്വീകരിച്ചത്. മരപ്പണിക്കാരനായി നസ്രത്തിലോ അടുത്തെവിടെയെങ്കിലുമോ യേശു താമസിച്ചിരുന്നെങ്കില്‍, 'ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ?' എന്നൊക്കെ യഹൂദര്‍ വിസ്മയഭരിതരായി ചോദിക്കേണ്ടിവരുമായിരുന്നില്ല. പശ്ചിമേഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍വഴി കൂടെക്കൂടെ ഇന്ത്യയിലും ടിബറ്റിലും എത്തിയിരുന്ന സാര്‍ത്ഥവാഹകരില്‍ നിന്നാണ് തങ്ങളുടെ പ്രിയപ്പെട്ട ഇസ്സായെ പീലാത്തോസ് തൂക്കിലേറ്റിയ വിവരം ബുദ്ധഭിക്ഷുക്കള്‍ അറിയുന്നത്. ദുഃഖിതരായ അവര്‍ ഇസ്സായെപ്പറ്റി നേരത്തെ അറിഞ്ഞിരുന്നതും ഇസ്സായുടെ അന്ത്യത്തെപ്പറ്റി സാര്‍ത്ഥവാഹകര്‍ പറഞ്ഞ് അറിഞ്ഞതുമായ കാര്യങ്ങള്‍ ചര്‍മ്മപത്രങ്ങളില്‍ (Parchments) എഴുതി ഭദ്രമായി സൂക്ഷിച്ചു.
          ഉല്പത്തിപ്പുസ്തകംപോലെ ഇതൊന്നും ആരുടെയും ഭാവനാസൃഷ്ടിയല്ല. 1887- ല്‍ സഞ്ചാര പ്രിയനായിരുന്ന നിക്കോളാസ് നോട്ടോവിച്ച് (Nicolas  Notovitch) എന്ന റഷ്യാക്കാരന്‍ അഫ്ഗാനിസ്ഥാനിലും പശ്ചിമ ഭാരതത്തിലും സഞ്ചാരം പൂര്‍ത്തിയാക്കി ഹിമാലയത്തിലെത്തി. പിന്നീട് അക്കാലത്തു ടിബറ്റിന്റെ ഭാഗമായിരുന്ന, ലിറ്റില്‍ ടിബറ്റ് എന്നറിയപ്പെട്ടിരുന്ന, ലഡാക്കില്‍ എത്തിച്ചേര്‍ന്നു. കുതിരപ്പുറത്തുനിന്നു തെറിച്ചുവീണ നിക്കോളാസ് ലഡാക്കിലെ പ്രസിദ്ധമായ ഹിമിസ് (HIMIS) സന്ന്യാസിമഠത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള ചര്‍മ്മപത്രച്ചുരുളുകളുടെ (Scrolls) കാര്യം മഠാധിപനായ ലാമാ പറയുന്നതും, ലാമാ വായിച്ചു കേള്‍പ്പിച്ച പാലി ഭാഷയിലുള്ള ചുരുളുകളുടെ  ഉള്ളടക്കം ദ്വിഭാഷിയുടെ സഹായത്തോടെ നിക്കോളാസ് കുറിച്ചെടുത്തതും.  തനിക്കു ലഭിച്ച അത്ഭുതകരമായ വിവരം ചില പുരോഹിതശ്രേഷ്ഠന്മാരെ നിക്കോളാസ് അറിയിച്ചതാണ്. തന്റെ കൈവശമുണ്ടായിരുന്ന കൈയെഴുത്തുപ്രതി തട്ടിയെടുത്ത് മറച്ചുവയ്ക്കാനും നശിപ്പിക്കാനുമായിരുന്നു കുടിലമനസ്‌കരായ ആ പുരോഹിതരുടെ ഉന്നം എന്നു മനസ്സിലാക്കിയ നിക്കോളാസ് അവരുടെ താത്പര്യത്തിനു വഴങ്ങിയില്ല. പിന്നീട് നിക്കോളാസ് നോട്ടോവിച്ച് തനിയെ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണ് 'The Unknown Life of Jesus Christ.'
          നാലു സുവിശേഷങ്ങളും എഴുതപ്പെട്ടത് എ.ഡി. 65-95 കാലഘട്ടത്തിലാണെങ്കില്‍ ഹിമിസിലേയും ലാസ്സായിലെയും ബുദ്ധമഠങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ചര്‍മ്മപത്രങ്ങള്‍ ക്രിസ്തുവിന്റെ മരണശേഷം മൂന്നു വര്‍ഷത്തിനുള്ളിലാണ് തയ്യാറാക്കിയത് എന്ന വസ്തുത വളരെ പ്രധാനമാണ്.           (തുടരും)


Saturday, July 28, 2018

ഡല്‍ഹി ആര്‍ച്ചുബിഷപ്പിന്റെ ഇടയലേഖനവും സി.ബി.സി.ഐ. അദ്ധ്യക്ഷന്റെ പ്രസ്താവനകളും


എഡിറ്റോറിയല്‍, സത്യജ്വാല ജൂലൈ 2018
ജോര്‍ജ് മൂലേച്ചാലില്‍ - 9497088904


ഇക്കഴിഞ്ഞ നാളുകളില്‍ ദേശീയരാഷ്ട്രീയരംഗത്ത് ചൂടും പുകയും ഉയര്‍ത്താനിടയാക്കിയ ഒന്നായിരുന്നു ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോ (Anil Couto) യുടെ ഇടയലേഖനം. 2019-ല്‍ വരാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് അദ്ദേഹം മെയ് 8-നെഴുതിയ ഇടയലേഖനത്തെ പ്രാര്‍ത്ഥനയില്‍ പൊതിഞ്ഞ രാഷ്ടീയഇടയലേഖനമെന്നേ വിശേഷിപ്പിക്കാനാകൂ. അതിലെ പ്രസക്തഭാഗങ്ങള്‍ തര്‍ജ്ജമചെയ്തു താഴെകൊടുക്കുന്നു:
നമ്മുടെ ഭരണഘടനയില്‍ പ്രതിഷ്ഠിതമായിട്ടുള്ള ജനാധിപത്യതത്ത്വങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരഘടനയ്ക്കും ഭീഷണിയുയര്‍ത്തുന്ന പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിന് നാമിപ്പോള്‍ സാക്ഷ്യംവഹിക്കുകയാണ്. നമുക്കൊരു പുതിയ ഗവണ്മെന്റുണ്ടാകുന്ന 2019-ലേക്കു ദൃഷ്ടിയൂന്നുന്ന ഈ അവസരത്തില്‍, നമുക്കു നമ്മുടെ രാജ്യത്തിനുവേണ്ടി 2018 മെയ് 13 മുതല്‍ .... ഒരു പ്രാര്‍ത്ഥനായജ്ഞത്തിനു തുടക്കമിടാം... ആഴ്ചതോറും വെള്ളിയാഴ്ചകളില്‍, കുറഞ്ഞത് ഒരു നേരത്തെ ആഹാരമെങ്കിലും ഉപേക്ഷിച്ചുകൊണ്ട് ഉപവസിക്കണമെന്നും പ്രായശ്ചിത്തങ്ങളും എല്ലാവിധ ത്യാഗപ്രവൃത്തികളും ചെയ്ത് നമ്മുടെയും നമ്മുടെ രാജ്യത്തിന്റെയും ആദ്ധ്യാത്മികനവീകരണത്തിനുവേണ്ടി കാഴ്ചവയ്ക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ നമ്മുടെ എല്ലാ പള്ളികളിലും സന്ന്യാസാശ്രമങ്ങളിലും സ്ഥാപനങ്ങളിലും ഒരു മണിക്കൂര്‍ ദിവ്യകാരുണ്യാരാധന നടത്തി നമ്മുടെ രാഷ്ട്രത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഞാന്‍ ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.'
ഇടയലേഖനത്തിന്റെ അവസാനം, ആരാധനയ്ക്കിടയില്‍ ചൊല്ലുന്നതിനായി അദ്ദേഹം തയ്യാറാക്കിയ പ്രാര്‍ത്ഥനയും ചേര്‍ത്തിട്ടുണ്ട്.
എത്രതന്നെ പ്രാര്‍ത്ഥനയും ഭക്തിയും നിറച്ചാണ് ഈ ഇടയലേഖനമെഴുതിയിരിക്കുന്നതെങ്കിലും, 2019-ല്‍ പുതിയൊരു ഗവണ്മെന്റ് രൂപീകരിക്കുവാന്‍ കഴിയുമാറ് ഇന്നു രാജ്യം ഭരിക്കുന്ന മുഖ്യപാര്‍ട്ടിയായ ബിജെപിക്കെതിരെ ഒന്നിക്കുക എന്ന സന്ദേശമാണിതി ലുള്ളതെന്ന് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് അല്പമെങ്കിലും അറിയാവുന്ന എല്ലാവരും മനസ്സിലാക്കി എന്നതാണ് ഈ ഇടയലേഖനവും അതിലെ പ്രാര്‍ത്ഥനപോലും വിവാദമാകാന്‍ കാരണമായത്. അതായത്, തന്റെ വ്യക്തിപരമായ രാഷ്ട്രീയവീക്ഷണത്തെ, ആര്‍ച്ചുബിഷപ്പെന്ന പദവി ദുരുപയോഗിച്ച് ആദ്ധ്യാത്മികപ്രബോധനമെന്നമട്ടില്‍ ദൈവികപരിവേഷത്തോടെ വിശ്വാസികളിലേക്കു പ്രക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. പൊതുസമൂഹത്തിനുമുമ്പില്‍ ഈ പരിവേഷമൊന്നും ചെലവാകുകയില്ലാത്തതിനാല്‍, അവരതിലെ നഗ്നമായ മതരാഷ്ട്രീയം കണ്ടെത്തുകയുംചെയ്തു. ചുരുക്കത്തില്‍ വടികൊടുത്ത് അടിമേടിച്ചതുപോലെയായി കാര്യങ്ങള്‍.
മെത്രാന്മാരാണ് ക്രൈസ്തവസമൂഹത്തിന്റെ നേതാക്കള്‍ എന്നു ധരിച്ചുവച്ചിരിക്കുന്ന ചില ക്രിസ്ത്യന്‍ ബുദ്ധിജീവികളും രാഷ്ട്രീയമുതലെടുപ്പ് മുന്നില്‍ക്കണ്ട് വാലാട്ടിനില്‍ക്കുന്ന ചില രാഷ്ട്രീയനേതാക്കളും മാത്രമാണ് ആര്‍ച്ചുബിഷപ്പിനെ പിന്തുണച്ചതായി കാണുന്നത്. എന്നാല്‍, ആര്‍ എസ്സ് എസ്സിനും ബി ജെ പിക്കും അവയ്ക്കനുകൂലമായുള്ള ഒട്ടേറെ പ്രസ്ഥാനങ്ങള്‍ക്കും അവയുടെ ഇന്ത്യമുഴുവനുമുള്ള പത്രങ്ങള്‍ക്കും ടി.വി. ചാനലുകള്‍ക്കും ആനുകാലികപ്രസിദ്ധീകരണങ്ങള്‍ക്കുമല്ലാം ക്രിസ്തുമതത്തിനിട്ടടിക്കാന്‍ വലിയൊരവസരമായിത്തീര്‍ന്നു, ഈ ഇടയലേഖനം. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കാകെ അവമതിയുണ്ടാകുന്ന തരത്തില്‍ ഡല്‍ഹി ആര്‍ച്ചുബിഷപ്പിന്റെ രാഷ്ട്രീയനിലപാടിനെയും സഭയുടെ രീതികളെയും ദളിത് ക്രൈസ്തവചൂഷണത്തെയും ന്യൂനപക്ഷാവകാശത്തട്ടിപ്പുകളെയുമെല്ലാം എടുത്തുകാട്ടി ചോദ്യംചെയ്തു, അവ. എല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍! ഡല്‍ഹിയിലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ സ്വയം ന്യായീകരിക്കുവാന്‍ പങ്കെടുത്ത ആര്‍ച്ചുബിഷപ്പ് കൂട്ടോ, അവതാരകയുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ഉത്തരംമുട്ടി കോപത്തോടെ വേദിയില്‍നിന്ന് ഇറങ്ങിപ്പോകുന്നതുവരെ ജനങ്ങള്‍ കണ്ടു. ഫലത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, ഏതു ശക്തിക്കെതിരെ ഒന്നിക്കാനാണോ ആര്‍ച്ചുബിഷപ്പ് കൂട്ടോ ആഹ്വാനംചെയ്തത്, അതേ ശക്തിക്കുതന്നെ ആളിപ്പടരാന്‍ അവസരം ലഭിക്കുകയാണുണ്ടായതെന്നു കാണാനാകും.
ഇതിലെ അപകടം മനസ്സിലാക്കിയ സി ബി സി ഐ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് (Oswald Gracias) വൈകാതെതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നേരില്‍കണ്ട് സംസാരിക്കുകയും, ഡല്‍ഹി ആര്‍ച്ചുബിഷപ്പിന്റെ ഇടയലേഖനം സമയംതെറ്റിയുള്ള ഒന്നായിരുന്നെന്നും, അദ്ദേഹത്തിന്റേത് ഇന്ത്യയിലെ കത്തോലിക്കാസഭയുടെ ആധികാരികശബ്ദമല്ലെന്നും പ്രസ്താവനയിറക്കുകയുംചെയ്തു. അത്രയും പറഞ്ഞ് അദ്ദേഹം നിര്‍ത്തിയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അന്തരീക്ഷം ശാന്തമാകുവാന്‍ അത് കുറെയെങ്കിലും ഉപകരിക്കുമായിരുന്നുതാനും. പക്ഷേ തന്റെ തുടര്‍പ്രസ്താവനകളിലൂടെ, ക്രൈസ്തവസമൂഹത്തിനിട്ടടിക്കുവാന്‍ ഹിന്ദുത്വവാദികള്‍ക്ക് കൂടുതല്‍ വടികള്‍ അപക്വമായി ഇട്ടുകൊടുക്കുകയാണ് അദ്ദേഹവും ചെയ്തത്. 2019-ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സി ബി സി ഐ-യുടേതായി ഒരു ആധികാരികപ്രസ്താവന താന്‍ പുറപ്പെടുവിക്കുന്നുണ്ടെന്നും അതില്‍ പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കുംവേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്മെന്റിനായി വിവേകപൂര്‍വ്വം വോട്ടുചെയ്യാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പ്രസ്താവിച്ചു. അവിടെയും നിര്‍ത്താതെ അദ്ദേഹം തുടര്‍ന്നു, 'കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് എന്നൊരു ഉത്കണ്ഠ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്നുണ്ട്. ന്യൂനപക്ഷസംരക്ഷണം ഉറപ്പുവരുത്തുന്നതിനു വേണ്ടത്ര (enough) കാര്യങ്ങള്‍ ഗവണ്മെന്റു ചെയ്യുന്നില്ല.' മറ്റൊരു ആരോപണംകൂടി അദ്ദേഹം ഉന്നയിച്ചു, 'കഴിഞ്ഞ നാലു വര്‍ഷമായി, സമൂഹത്തെ ധൃവീകരിക്കാനുള്ള ശ്രമങ്ങള്‍ കൂടുതലായി നടക്കുന്നു.'
അങ്ങനെ ഡല്‍ഹി ആര്‍ച്ചുബിഷപ്പിനെ കര്‍ദ്ദിനാള്‍ 'രക്ഷിച്ചു'. അതായത്, കര്‍ദ്ദിനാളിന്റെമേല്‍ പിടിമുറുക്കാന്‍ ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ ഡല്‍ഹി ആര്‍ച്ചുബിഷപ്പിന്റെമേലുള്ള പിടി അയച്ചു. ഇപ്പോള്‍ ശ്വാസംകിട്ടാതെ കിടന്നു പിടയുന്നത് സി ബി സി ഐ അദ്ധ്യക്ഷനാണ്! ഡല്‍ഹി ആര്‍ച്ചുബിഷപ്പുണ്ടാക്കിയ പ്രശ്‌നം പരിഹരിക്കാനെത്തി പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ് സി ബി സി ഐ അദ്ധ്യക്ഷന്‍ ചെയ്തതെന്ന ആരോപണമാണ് നാലുപാടുനിന്നും അദ്ദേഹത്തിനുനേരെ ഉയരുന്നത്. അതോടൊപ്പം, അദ്ദേഹത്തിനെന്നല്ല, മുഴുവന്‍ സിബിസിഐ ബിഷപ്പുമാരും ഒന്നിച്ചുകൂടി എത്രനാള്‍ പണിപ്പെട്ടാലും മറുപടിപറയാനാവാത്ത നിരവധി ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഡോ. ഹില്‍ഡാ രാജാ എന്നൊരു മഹതി (സി ബി സി ഐ-യുടെ ദേശീയ ഉപദേശകസമിതിയംഗം, ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് സെലക്ഷന്‍ ബോര്‍ഡ് അംഗം, ചെന്നൈയിലെ ലയോളാ കോളേജിലും സ്റ്റെല്ലാ മേരിസ് കോളേജിലും അദ്ധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് അവര്‍) കര്‍ദ്ദിനാളിനെഴുതിയ തുറന്ന കത്തില്‍നിന്ന് അദ്ദേഹത്തെ അഭിസംബോധനചെയ്തു ചോദിച്ച ഏതാനും ചോദ്യങ്ങള്‍ ഉദ്ധരിക്കാം: 'മത ന്യുനപക്ഷങ്ങള്‍ ഇന്ത്യയില്‍ അനുഭവിക്കുന്നത്ര സ്വാതന്ത്ര്യം ഈ ഭൂഗോളത്തില്‍ വേറെ ഏതെങ്കിലും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നുണ്ടോ?'; ഇന്ത്യയിലെ ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കു ലഭ്യമാണ് എന്നതല്ലേ വാസ്തവം?'; കത്തോലിക്കാസഭ ന്യൂനപക്ഷമായ കത്തോലിക്കാസഭാംഗങ്ങള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും മറ്റ് അധഃസ്ഥിതര്‍ക്കും വേണ്ടിയുള്ള കാര്യങ്ങള്‍ വേണ്ടത്ര (enough) ചെയ്യുന്നുണ്ടോ?'; 'ന്യൂനപക്ഷാവകാശങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നത് മുഴുവന്‍ ന്യൂനപക്ഷസമുദായാംഗങ്ങള്‍ക്കും വേണ്ടിയായിരിക്കേ, അതെന്തുകൊണ്ട് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും പണക്കാര്‍ക്കും അടുപ്പക്കാര്‍ക്കുംമാത്രമായി മാറ്റിവച്ചിരിക്കുന്നു?'; 'സഭയുടെ ആയിരക്കണക്കായ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍മുഴുവന്‍, ഗ്രാന്റും ശമ്പളവും പെന്‍ഷനുമെല്ലാം നികുതിദായകരുടെ പണമുപയോഗിച്ച് ഗവണ്മെന്റു നടത്തിയിട്ടും, നിങ്ങള്‍ ഹൃദയരക്തമൊഴുക്കുന്നുവെന്നവകാശപ്പെടുന്ന അധഃസ്ഥിതരാക്കപ്പെട്ട ദളിതര്‍ക്കും സ്ത്രീകള്‍ക്കും ദരിദ്രര്‍ക്കുംവേണ്ടി അതിന്റെ ഒരംശമെങ്കിലും എന്തുകൊണ്ട് മാറ്റിവയ്ക്കുന്നില്ല?'; നിങ്ങളുടെ സ്ഥാപനങ്ങളില്‍ സമ്പന്നര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഗവണ്മെന്റു മുടക്കുന്ന ഭാരിച്ച തുകയെല്ലാം എന്തുകൊണ്ടാണ് അവരിലേക്കുമാത്രമായി ഒഴുക്കുന്നത്?'...എന്നിങ്ങനെ കത്തോലിക്കാ സഭാധികൃതരുടെ വായടപ്പിക്കുന്ന ചോദ്യങ്ങളുടെ ഒരു പരമ്പരതന്നെ അവതരിപ്പിക്കുന്നുണ്ട്, അവര്‍ തന്റെ തുറന്ന കത്തില്‍ (കാണുക, മെയ് 26-ലെ www.hindupost).
ഇത്തരം എണ്ണമറ്റ സാമൂഹികമാധ്യമങ്ങളും ബ്ലോഗുകളും, ആര്‍ എസ്സ് എസ്സി-ന്റെയും ബി ജെ പി-യുടെയും പോഷകസംഘടനകളുടെയും എത്രയോ പത്രമാസികകളുമാണ്, ഒരു മെത്രാന്റെയോ, കര്‍ദ്ദിനാളിന്റെയോ വിവേകശൂന്യ മായ ഒരു ഇടയലേഖനമോ പ്രസ്താവനയോ വന്നാല്‍ അതെടുത്തിട്ട് അമ്മാനമാടുക! അതിലൂടെയെല്ലാം അവമതിയുണ്ടാകുന്നതും വര്‍ഗ്ഗീയതയും ദേശദ്രോഹവുമൊക്കെ ആരോപിക്കപ്പെടുന്നതും ആ സഭാമേലധ്യക്ഷമാരുടെമേല്‍ മാത്രമല്ല, മൊത്തം ക്രൈസ്തവസമുദായത്തിന്റെ മേലാണ് എന്നതാണു പ്രശ്‌നം. കൂടാതെ, പ്രാര്‍ത്ഥനയുടെ പ്രച്ഛന്നവേഷത്തില്‍ വിശ്വാസികളില്‍ കയറിപ്പറ്റുന്ന സാമൂഹികവും രാഷ്ട്രീയവുമായ പുരോഹിതാശയങ്ങള്‍ ഒരുപക്ഷേ, ക്രൈസ്തവരെ ദേശവിരുദ്ധരും അന്യമതദ്വേഷികളും മതഭ്രാന്തന്മാരും ആക്കിയെന്നുംവരാം.
അതുകൊണ്ട്, ക്രൈസ്തവസമുദായത്തിന്റെ പ്രതിനിധികളും നേതാക്കളുമെന്ന മട്ടില്‍ ഈ സമുദായത്തിന്റെ സാമൂഹിക-രാഷ്ട്രീയനിലപാടുകള്‍ സഭാമേലദ്ധ്യക്ഷന്മാര്‍ തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന അനധികൃതമായ ഇന്നത്തെ കീഴ്‌വഴക്കത്തിനെതിരെ കാര്യവിവരമുള്ള  സഭാപൗരന്മാര്‍ ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. വാസ്തവത്തില്‍ ഇത്, ചര്‍ച്ച് ആക്ടിന്റെ ഒരു അനുബന്ധ ആശയംതന്നെയാണ്. ചര്‍ച്ച് ആക്ട് മുന്നോട്ടുവയ്ക്കുന്ന കേന്ദ്ര ആശയം സഭയിലെ ആദ്ധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളെ വെവ്വേറെ കൈകാര്യം ചെയ്യണമെന്നാണല്ലോ. രാഷ്ട്രീയമെന്നാല്‍ എന്താണ് എന്നാലോചിച്ചാല്‍, അത് സമൂഹത്തിലെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍തൃത്വം സംബന്ധിച്ച താത്ത്വികവും പ്രയോഗപരവുമായ കാര്യങ്ങളാണെന്നു കാണാം. അതായത്, സഭയിലെ ഭൗതികവും സാമ്പത്തികവുമായ കാര്യങ്ങളുടെ നടത്തിപ്പ് സഭയിലെ രാഷ്ട്രീയപ്രക്രിയതന്നെയാണ്. ആ രാഷ്ട്രീയപ്രക്രിയയില്‍നിന്നു മാറിനില്‍ക്കാനാണ് ചര്‍ച്ച് ആക്ടിന്റെ ആശയമുള്‍ക്കൊണ്ട് പൗരോഹിത്യത്തോടു നാം പറയുന്നത്. അങ്ങനെ സഭയിലെ രാഷ്ട്രീയപ്രക്രിയയില്‍നിന്നുപോലും മാറ്റിനിര്‍ത്തപ്പെടേണ്ടവരാണ് പുരോഹിതരും മഹാപുരോഹിതരുമെങ്കില്‍, പൊതുസമൂഹത്തിലെ രാഷ്ട്രീയപ്രക്രിയയില്‍ അവര്‍ക്കെങ്ങനെ ഇടപെടാനാകും? അത് അനുവദിക്കപ്പെടുകയില്ല. ചര്‍ച്ച് ആക്ട് പ്രതിനിധാനംചെയ്യുന്ന ആശയം സമൂഹം ഉള്‍ക്കൊള്ളുന്നതനുസരിച്ച്, മതമേലദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിക്കുമെന്നു ചുരുക്കം. സമൂഹത്തെ സംബന്ധിച്ച് അത് ശുഭോദര്‍ക്കമായ ഒരു വഴിത്തിരിവായിരിക്കും. കാരണം, സാമൂഹിക-രാഷ്ട്രീയരംഗങ്ങളല്ല മതമേലദ്ധ്യക്ഷന്മാരുടെ കര്‍മ്മമേഖലയെന്ന തിരിച്ചറിവില്‍, അവര്‍ തങ്ങളില്‍ അര്‍പ്പിതമായ ആദ്ധ്യാത്മികമേഖലയിലേക്കു മടങ്ങിപ്പോകും. മനുഷ്യനെ ആത്മജ്ഞാനത്തിലേക്കും ആന്തരികരൂപാന്തരത്തിലേക്കും നയിച്ച് ദൈവരാജ്യപൗരന്മാരാക്കുകയെന്ന അതിമഹത്തും യേശുനിര്‍ദ്ദേശിതവുമായ സ്വധര്‍മ്മനിര്‍വ്വഹണത്തില്‍ അവര്‍ വ്യാപൃതരാകും. അതു ചെയ്യാത്തതുകൊണ്ടാണ് യേശുവിന് എതിര്‍സാക്ഷ്യം വഹിക്കുന്ന ഒരു ഭൗതികസ്ഥാപനമായി സഭതന്നെ മാറിക്കൊണ്ടിരിക്കുന്നത് എന്ന സത്യം അവര്‍ തിരിച്ചറിയുകയും തിരുത്തി മുന്നേറുകയും ചെയ്യും.
ഭൗതികതയുടെ ഒരു പ്രധാന ലക്ഷണം സ്വയം ശാക്തീകരിക്കാനുള്ള, ആര്‍ജ്ജിക്കാുള്ള പ്രവണതയാണ്. ആദ്ധ്യാത്മികതയുടെ പ്രധാന ലക്ഷണമാകട്ടെ, സ്വന്തം ശക്തി അപരനുവേണ്ടി വേണ്ടെന്നുവയ്ക്കാനുള്ള, ത്യജിക്കാനുള്ള, പ്രവണതയും. ഈ മാനദണ്ഡം വച്ചുനോക്കിയാല്‍ ആളെക്കൂട്ടിയും സംഘടിച്ചും വെട്ടിപ്പിടിച്ചും ഒന്നിനൊന്നു ശക്തരാകാന്‍ പരിശ്രമിക്കുന്ന ക്രിസ്തുമതത്തെയും ഇസ്ലാംമതത്തെയും ഭൗതികമതങ്ങള്‍ എന്നു വിലയിരുത്തേണ്ടിവരും. ശക്തി വര്‍ദ്ധിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടുകൂടി  ആയതിനാല്‍ അവയെ രാഷ്ട്രീയമതങ്ങളെന്നും വിശേഷിപ്പിക്കാം. എന്നാല്‍, പാരാവാരംപോലെ പരന്നുകിടക്കുന്ന ഇന്ത്യയുടെ ദാര്‍ശനികഭൂമികയില്‍ വളര്‍ന്നുവന്ന ഇന്ത്യന്‍മതസ്ഥര്‍, ആ ദര്‍ശനങ്ങള്‍ അവര്‍ക്കു പകര്‍ന്നുനല്‍കിയ മൂല്യബോധത്തില്‍ ജീവിക്കുകമാത്രമാണ് ചെയ്തുപോന്നത്. ഇന്ത്യന്‍മതസ്ഥര്‍ കൂടുതല്‍ ആദ്ധ്യാത്മികരായിരുന്നു എന്നു സാരം. ബ്രഹ്മബോധം വിട്ടകന്ന ഭൗതികരായിത്തീര്‍ന്ന ബ്രാഹ്മണപുരോഹിതര്‍ തങ്ങളുടെ നേട്ടങ്ങള്‍ക്കും ആധിപത്യത്തിനുമായി ഭാരതീയദര്‍ശനത്തെ,  വ്യഭിചരിക്കുകയും അതിനീചമായ ജാതിവ്യവസ്ഥയ്ക്കു ജന്മംകൊടുക്കുകയുമുണ്ടായി എന്നതു ശരിതന്നെ. എന്നിരുന്നാലും, ഇന്ത്യമതസ്ഥര്‍ മതാടിസ്ഥാനത്തില്‍ ശക്തിയാര്‍ജ്ജിക്കാനോ സംഘടിക്കാനോ അടുത്തകാലംവരെ തുനിയുകയുണ്ടായില്ല എന്നോര്‍ക്കണം. മാത്രമല്ല, എല്ലാ മതദര്‍ശനങ്ങളും ഒരേ പരമസത്യത്തിന്റെ വ്യത്യസ്ത ആവിഷ്‌കാരങ്ങളാണെന്ന ബോധ്യത്തില്‍ സര്‍വ്വമത സമഭാവന യോടുകൂടി അവയെയെല്ലാം സ്വാഗതം ചെയ്തിരുന്നുതാനും.
എന്നാല്‍ അങ്ങനെ സ്വാഗതം ചെയ്യപ്പെട്ട് ഇന്ത്യന്‍ മണ്ണില്‍ വേരുറപ്പിച്ചുവളര്‍ന്ന ക്രിസ്തുമതവും ഇസ്ലാം മതവും തങ്ങളുടേതുമാത്രമാണ് സത്യമതമെന്നു വാദിക്കുന്നവയും ഇതരമതങ്ങളോടെല്ലാം ശത്രുത പുലര്‍ത്തുന്നവയുമായിരുന്നു. അജ്ഞാതരും പാവപ്പെട്ടവരുമായ മനുഷ്യരെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും മതപരിവര്‍ത്തനം നടത്തി ജനസംഖ്യ വര്‍ദ്ധിപ്പിച്ചും, സാമുദായികവും രാഷ്ട്രീയവുമായി ശാക്തീകരിച്ചും ഇന്ത്യന്‍ സംസ്‌കാരത്തിനാകെ വെല്ലുവിളിയുയര്‍ത്തിയാണ് അവ വളര്‍ന്നത്.
വാസ്തവത്തില്‍, ഈ വെല്ലുവിളിക്ക് സ്വാഭാവികമായുണ്ടായ മറുപടിയായിട്ടാണ് ഇന്ത്യന്‍ മതസ്ഥരില്‍ ഒരു വിഭാഗം, ഏതാണ്ട് ഒരുനൂറ്റാണ്ടിനു മുമ്പ് മതാടിസ്ഥാനത്തില്‍ സംഘടിച്ചുതുടങ്ങിയത്.  അതായത്, ഇന്ത്യയിലൂടെമേലുണ്ടായ മതസാമ്രാജ്യങ്ങളുടെ (മുഗളന്മാരുടെയും ബ്രിട്ടന്റെയും) ദീര്‍ഘകാലഭരണത്തോടെ സാമുദായികമായും രാഷ്ട്രീയമായും തങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു എന്നും, ക്രൈസ്തവരെയും മുസ്ലീങ്ങളെയുംപോലെ മതാടിസ്ഥാനത്തില്‍ സംഘടിച്ചുകൊണ്ടുമാത്രമേ സ്വന്തം രാജ്യമായ ഇന്ത്യയില്‍ ഹിന്ദുക്കളായ തങ്ങള്‍ക്ക് നിലനില്‍ക്കാനാകൂ എന്നുമുള്ള തിരിച്ചറിവിലാണ്, 'ഹിന്ദുത്വം' എന്ന ആശയത്തില്‍ കേന്ദ്രീകരിച്ചുള്ള സാമൂഹികസംഘാടനം അവര്‍ ആരംഭിച്ചത്. 1914-ല്‍ 'ഹിന്ദുമഹാസഭ' എന്നപേരില്‍ ജന്മംകൊണ്ട പ്രസ്ഥാനമാണ,1920-ല്‍ ഹിന്ദുത്വരാഷ്ട്രീയമെന്ന ലക്ഷ്യത്തോടെ വളരാനാരംഭിച്ചത്. 1924-ല്‍ രാഷ്ട്രീയ സ്വയംസേവക് സംഘ്' (ആര്‍ എസ്സ് എസ്സ്) എന്ന ഹൈന്ദവസാംസ്‌കാരികപ്രസ്ഥാനം രൂപീകരിക്കപ്പെട്ടു. അതിന്റെ സൈദ്ധാന്തിക അടിത്തറയിലാണ് പിന്നീട് ജനസംഘ് (ഇന്നത്തെ ബി ജെ പി) എന്ന രാഷ്ട്രീയപാര്‍ട്ടി രൂപംകൊണ്ടത്.
കടിക്കാത്ത പട്ടിയുടെ വായില്‍ കോലിട്ടു കിള്ളി കടിവാങ്ങിയിട്ട് കടിച്ച പട്ടിക്കെതിരെ കല്ലെറിയുന്നതുപോലെയാണ,് മതപരമായും സാമുദായികമായും ചൂഷണംചെയ്തും ആധിപത്യംചെലുത്തിയും വെട്ടിപ്പിടിച്ചും ശാന്തരും സൗമ്യരുമായിരുന്ന ഒരു ജനതയെ പ്രകോപിപ്പിച്ചുണര്‍ത്തി മതപരമായി സംഘടിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ട് അവര്‍ രാജ്യം ഭരിക്കാന്‍മാത്രം വളര്‍ന്നപ്പോള്‍  'മതേതരത്വം തകരുന്നേ, ന്യൂനപക്ഷാവകാശം നിഷേധിക്കുന്നേ, 'ദളിത്പീഡനം നടക്കുന്നേ, മനുഷ്യാവകാശധ്വംസനം നടത്തുന്നേ, ഭരണഘടന തകര്‍ക്കുന്നേ' എന്നെല്ലാം, ഡല്‍ഹി ആര്‍ച്ചുബിഷപ്പിനെയും സി ബി സി ഐ അദ്ധ്യക്ഷനെയുംപോലുള്ള സ്വയംപ്രഖ്യാപിത ക്രൈസ്തവനേതാക്കള്‍ ആക്രോശിക്കുന്നത് എന്നു കാണേണ്ടിയിരിക്കുന്നു.
സഹോദരനെ നിന്ദിക്കുന്നവന്‍ സംഘത്തിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരും' (മത്താ: 5.22) എന്ന യേശുവിന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍, ഇന്ത്യയിലെ ന്യൂനപക്ഷമതമേധാവികളും, ഒരളവോളം ആ മതത്തില്‍പ്പെട്ടവരും തങ്ങളുടെ സഹോദരന്മാരായി കാണേണ്ടിയിരുന്ന ഇന്ത്യന്‍ മതസ്ഥരെ ദീര്‍ഘകാലം നിന്ദിച്ചതിന്റെ ഫലമാണ്, ഫാസിസത്തിന്റെ രൂപമാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഹിന്ദുത്വരാഷ്ട്രീയ സമീപനങ്ങള്‍ എന്നു കാണാനാവും. നൂറ്റാണ്ടുകളായി ഇന്ത്യന്‍ മതസ്ഥരെ നിന്ദിച്ചൊതുക്കിയതിന് ഉത്തരം ബോധിപ്പിക്കുംവരെ ഈ സമീപനം അവര്‍ തുടരുകതന്നെ ചെയ്യുമെന്നു കരുതേണ്ടിയിരിക്കുന്നു.
അതുകൊണ്ട്, 'ആരെങ്കിലും നിന്നില്‍ കുറ്റം ആരോപിച്ചാല്‍, നീതിപീഠത്തിലേക്ക് അയാളുമൊത്തു പോകുംവഴി നീ അയാളുമായി വേഗത്തില്‍ ഒത്തുതീര്‍പ്പിലെത്തുക' (മത്താ: 5-25,26) എന്നുള്ള യേശുവിന്റെ അനുരഞ്ജനമാര്‍ഗ്ഗം സാമൂഹികതലത്തിലും സ്വീകരിക്കുകയെന്നതുമാത്രമാണ് ഇന്ത്യയിലെ ക്രൈസ്തവസമൂഹത്തെസംബന്ധിച്ചു കരണീയമായിട്ടുള്ളത് എന്ന സത്യം നാം കാണേണ്ടതുണ്ട്. അതിന്പക്ഷേ, യേശുവചസുകള്‍, പ്രത്യേകിച്ച് മത്തായിയുടെ 5, 6, 7 അദ്ധ്യായങ്ങള്‍, ഹൃദയത്തിലേറ്റി മനനംചെയ്ത് ആദ്ധ്യാത്മികതയെന്നാല്‍ എന്താണെന്ന് ക്രൈസ്തവര്‍ മനസ്സിലാക്കേണ്ടതുണ്ട്. സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, കരുണ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം എന്നീ ആത്മാവിന്റെ ഫലങ്ങള്‍ (ഗലാ. 5: 22-23) അവര്‍ ഇനിയും ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്. അതു സംഭവിച്ചാല്‍ അവനവനെയെന്നതുപോലെ അപരനെയും, സ്വസമുദായത്തെയെന്നപോലെ ഇതരസമുദാ്യുയങ്ങളെയും, സ്വന്തം മതത്തെയെന്നപോലെ മറ്റു മതങ്ങളെയും കരുതാനും കാണാനുമുള്ള തെളിഞ്ഞ കാഴ്ച നമുക്കു ലഭിക്കും. മറ്റു മതസ്ഥരെ അവമതിച്ചതും താഴ്ത്തിക്കണ്ടതും അവരുടെ നന്മയെ ചൂഷണംചെയ്തതും തെറ്റായിരുന്നുവെന്നു നാം മനസ്സിലാക്കും. ഇവിടുത്തെ ഭൂരിപക്ഷ മതസമൂഹത്തിനില്ലാത്ത പ്രത്യേക അവകാശങ്ങള്‍ പൊതുസമൂഹത്തിന്റെ ചെലവില്‍ നേടിയെടുത്തതിലെ അധാര്‍മ്മികതയും, അതിനായി ഇന്ത്യന്‍ക്രൈസ്തവരെന്ന നിലയില്‍ ദളിത് ക്രൈസ്തവര്‍ക്ക് ലഭ്യമാകുമായിരുന്ന സംവരണാവകാശങ്ങള്‍ തട്ടിത്തെറിപ്പിച്ചതിലെ വഞ്ചനയും ദളിത് പീഡനവും, അങ്ങനെ നേടിയെടുത്ത ന്യൂനപക്ഷാവകാശം അവസാനം, കേവലം പുരോഹിതാവകാശമാക്കി മാറ്റിയതിലെ നെറികേടും എത്രയോ അക്രൈസ്തവമായിരുന്നെന്ന് അപ്പോള്‍ നാം കണ്ടെത്തും. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി  നിലകൊള്ളേണ്ടവരല്ല; മറിച്ച്, സമാധാനം സ്ഥാപിക്കുന്നതിനും നീതിക്കുവേണ്ടി പീഡയനുഭവിക്കുന്നതിനുമായി കരുണയോടും ധീരതയോടും ഹൃദയശുദ്ധിയോടുംകൂടി സമൂഹത്തില്‍ നിലകൊള്ളേണ്ടവരാണ് ക്രൈസ്തവര്‍ എന്നും നാം അറിയും. ഇത്തരം ഓരോ മനസ്സിലാക്കലുകളും ഓരോ തിരുത്തലുകളായും, അവയോരോന്നും നൂറ്റാണ്ടുകളുടെ മുറിപ്പാടുകളില്‍ തലോടി കോപവും താപവും പകയുമായിക്കഴിയുന്ന ഇന്ത്യന്‍മതസ്ഥരുമായുള്ള അനുരഞ്ജനത്തിന്റെ ഓരോ പാലങ്ങളായും തീര്‍ന്നുകൊണ്ടിരിക്കും. ഈ പാരസ്പര്യം വളരുന്നതിനനുസരിച്ച് ഭാരതം വീണ്ടും സനാതനധര്‍മ്മത്തിന്റെ കര്‍മ്മഭൂമിയായി, സര്‍വ്വമതങ്ങളെയും മതസ്ഥരെയും സ്വീകരിച്ചാനയിക്കുന്ന പുണ്യഭൂമിയായി മാറും.
ഇതു സംഭവിക്കണമെങ്കില്‍ സഭാമേലദ്ധ്യക്ഷന്മാരുടെ സമുദായരാഷ്ട്രീയത്തിന്റെയും പ്രാര്‍ത്ഥനാ രാഷ്ട്രീയത്തിന്റെയും പ്രകോപനവഴികളില്‍ പതിയിരിക്കുന്ന അപകടം ക്രൈസ്തവസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒപ്പം, അഹന്തയും ദുരഭിമാനവും മാറ്റിവച്ച്, അനുരഞ്ജനമെന്ന യേശുവിന്റെ സുരക്ഷിതവഴിയിലേക്കു തിരിയേണ്ടതുമുണ്ട്.