Translate

Saturday, April 13, 2013

ഫിലിപ്പിന്റെ സുവിശേഷം

ഫിലിപ്പിന്റെ സുവിശേഷത്തിൽ നിന്ന് രസകരമായ ചില കാര്യങ്ങൾ കുറിക്കട്ടെ.

നാഗ് ഹമ്മാദി ഗ്രന്ഥശാലയിലെ കൈയെഴുത്ത് പ്രതികളിൽ ഉൾപ്പെട്ടതാണ് ഈ സുവിശേഷം. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇതെഴുതപ്പെട്ടത്‌ എന്നാണ് കരുതപ്പെടുന്നത്. സിറിയൻ ഭാഷയും സംസ്ക്കാരവുമായി ബന്ധം കാണുന്നുണ്ട്.

മറിയം എന്ന് പേരുള്ള മൂന്നു സ്ത്രീകളെപ്പറ്റി പരാമർശമുണ്ട്. അതിലൊന്ന് യേശുവിന്റെ അമ്മ, മറ്റേത് മഗ്ദാലെനയും മൂന്നാമത്തേത് യേശുവിന്റെ സഹോദരിയോ കുടുംബത്തിൽ പെട്ടവളോ ആയിരിക്കണം. മഗ്ദലേന മറിയം യേശുവിന്റെ കൂട്ടുകാരിയായിട്ടാണ് ഇതിൽ പരാമർശിക്കപ്പെടുന്നത്. ദാമ്പത്യം, ലൈംഗികത, പ്രണയം, ചുംബനം എന്നിവയൊക്കെ സാധാരണ കാര്യങ്ങൾ പോലെ ചര്ച്ചചെയ്യപ്പെടുന്നു.

ആട്ടുകല്ല് തിരിക്കുന്ന കഴുതയെ അഴിച്ചുവിട്ടാൽ അത് നൂറു കാതം നടന്നിട്ട് വീണ്ടും തിരിച്ചു പഴയ സ്ഥാനത്ത് എത്തുന്നു. ചില ആളുകൾ ഇങ്ങനെയാണ്. അടിമ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമല്ലേ?

മറ്റു ഭക്ഷണം കണ്ടെത്താനാവാത്തവരാണ് പരസ്പരം കൊന്നുതിന്നുന്നത്. 

വെള്ളത്തിൽ മുങ്ങിയിട്ട് പൊങ്ങി വന്ന് ഞാൻ ക്രൈസ്തവനാണെന്നു പറയുന്നവന്റെ മതം കടമെടുത്തതാണ്. പരിശുദ്ധാത്മാവിനെ കിട്ടിയവനു മാത്രമാണ് അത് ഉപഹാരമായി കരുതാവുന്നത്.
 
സ്നേഹം കൂടാതെ കൊടുക്കുന്നവന് അതിൽ നിന്ന് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.
 
വെളിച്ചം ലഭിച്ചവരെ തിരിച്ചറിയണമെന്നില്ല. പക്ഷേ, അവരെ അലോസരപ്പെടുത്താൻ ആർക്കുമാവില്ല. കാരണം, അവർ അനശ്വരതയെ അറിഞ്ഞവരാണ്. 

ഇതൊക്കെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അനുവാചകർ തന്നെ തീരുമാനിക്കുന്നതാകും ഉചിതം. എന്നിരുന്നാലും ആട്ടുകല്ല് തിരിക്കുന്ന കഴുതകൾ ഇന്നത്തെ വിശ്വാസികൾ തന്നെയാണെന്ന് വിചാരിക്കുന്നതിൽ തെറ്റില്ലെന്ന് എനിക്ക് തോന്നുന്നു. എത്ര വലിയ അടിമത്തമാണ്‌ പുരോഹിതവർഗം തങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് എന്നറിയാത്ത കഴുതകൾ.

അറിവിനെപ്പറ്റി ഒന്നാന്തരം ഒരു കാഴ്ചപ്പാട് ഈ സുവിശേഷത്തിലുണ്ട്. അറിവ് യഥാര്ത്ഥമാകുന്നത് അത് ഉൾക്കാഴ്ചയാകുമ്പോഴാണ്. സൂര്യനായിത്തീരാതെ നിങ്ങൾ  സൂര്യനോ, ആകാശമായിത്തീരാതെ ആകാശമോ ആകുന്നില്ല. ഈ ലോകത്തിൽ കാണുന്നതെല്ലാം സ്വയം കാണുന്നതിലേയ്ക്കു എത്തിക്കുന്നില്ല. എന്നാൽ, സത്യത്തിന്റെ സാമ്രാജ്യത്തിൽ നിങ്ങൾ എന്ത് കാണുന്നുവോ, അതായിത്തീരുന്നു. നിങ്ങൾ ആത്മാവിനെ കണ്ടു, ആത്മാവായിത്തീരുന്നു. ക്രിസ്തുവിനെ കണ്ടു, ക്രിസ്തുവായിത്തീരുന്നു. നിങ്ങൾ പിതാവിനെ കണ്ടു, പിതാവായിത്തീരുന്നു. എന്തെന്നാൽ അവിടെ നിങ്ങൾ സ്വയം കാണുന്നു. നിങ്ങൾ എന്താണോ കാണുന്നത്, അതായിത്തീരുന്നു. ജ്ഞാനവാദത്തിന്റെ സാരാംശമാണിത് എന്ന് പറയാം.

അവനവന്റെ വിലയറിയുക എന്നതാണ് ഏറ്റവും വലിയ മോക്ഷം എന്നും ഈ സുവിശേഷം ഒരു നല്ല ഉദാഹരണത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ഒരു പവിഴത്തിന്റെ വിലയ്ക്ക് വ്യത്യാസം വരുന്നില്ല. അത് ചെളിയിലെറിഞ്ഞാലും അതിൽ തൈലം പൂശിയാലും മുത്ത് മുത്തുതന്നെ. അതുപോലെ, ഏതു ജീവിതസാഹചര്യത്തിലും പിതാവിന്റെ കണ്ണുകളിൽ നമ്മൾ മക്കൾ എപ്പോഴും വിലപിടിച്ചവർ തന്നെ.  ഈ സദ്‌വചനംകൊണ്ട് ഈ  സുവിശേഷപഠനം ഞാൻ ഉപസംഹരിക്കട്ടെ. 

zacharias nedunkanal   znperingulam@gmail.com   9961544169

23 comments:

  1. നഷ്ടപ്പെട്ട സുവിശേഷങ്ങളിൽ ഒന്നായ ഫിലിപ്പിന്റെ സുവിശേഷത്തിൽ രസകരമായ ഒരു ഭാഗം കണ്ടു. യേശു എന്തുകൊണ്ട് മഗ്ദലനയിലെ മറിയത്തെ കൂടുതലായി പരിഗണിക്കുകയും അവളുമായി കൂടുതൽ ആഴമായി ഓരോ വിഷയങ്ങൾ ചര്ച്ച ചെയ്യുകയും ചെയ്യുന്നു എന്ന് ശിഷ്യന്മാർ ചോദിക്കുന്ന ഒരു രംഗം കുറിച്ചിട്ടുണ്ട്. എന്തുകൊണ്ട് അവളെ കൂടുതലായി സ്നേഹിക്കുന്നു എന്ന് അവർ യേശുവിനോട് വെട്ടിത്തുറന്നു ചോദിച്ചു.അവര്ക്ക് കിട്ടിയ മറുപടി ഇങ്ങനെ: "അവളെ സ്നേഹിക്കുന്നതുപോലെ നിങ്ങളെയും ഞാൻ എന്തുകൊണ്ട് സ്നേഹിക്കുന്നില്ലെന്നോ? കണ്ണുള്ളവനും കുരുടനും ഇരുട്ടത്ത് നിൽക്കുമ്പോൾ ഒരുപോലെയാണ്. എന്നാൽ പ്രകാശം വരുമ്പോൾ കണ്ണുള്ളവൻ കാണുന്നു, കുരുടൻ അപ്പോഴും അന്ധനായി തന്നെ നില്ക്കുന്നു."

    എത്ര പറഞ്ഞു കൊടുത്തിട്ടും കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാതെപോയ പുരുഷശിഷ്യരെ അവിടുന്ന് ശരിക്കും കളിയാക്കുകയായിരുന്നു. കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ എന്നവിടുന്നു ഇടക്കൊക്കെ ആവര്ത്തിച്ചിരുന്നു. സഭ ആദ്യം മുതൽ ചില ദുർവാശികൾ വച്ച് പുലർത്തുകയും അതിനപ്പുറത്തെയ്ക്ക് ആരും നോക്കരുതെന്ന് നിര്ബന്ധം പിടിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി ആവർത്തിക്കപ്പെടുന്ന മിക്ക കാര്യങ്ങളും. ഓർത്തുനോക്കൂ. ഒരു റോമൻ യൂദൻ പറഞ്ഞുണ്ടാക്കിയതാണ് ശരീരത്തോടെയുള്ള യേശുവിന്റെ ഉഥാനം. അങ്ങേരു തന്നെയാണ് പെണ്ണുങ്ങളെ സഭയിൽ ഇത്രയ്ക്കു തരം താഴ്ത്തിയതും. പ്രകാശമായി ലോകത്ത് വന്ന യേശു അവരിൽ ഒരു മാറ്റവും വരുത്തിയില്ല. അവർ സ്വയം കാണുന്നുമില്ല, അന്യരെ കണ്ണ് തുറക്കാനൊട്ട് സമ്മതിക്കുകയുമില്ല.

    ഒരു സ്ത്രീ ആണുങ്ങളേക്കാൾ ബുദ്ധിമതിയാണെന്ന് വകവച്ചു കൊടുത്തത് തന്നെ യേശുവിനെ ഒരു വലിയ ഗുരുവാക്കിയിരിക്കുന്നു എന്ന് ഞാൻ സന്തോഷിക്കുന്നു. അച്ചന്മാർ എന്തും വിളിച്ചു കൂവട്ടെ! എന്നെ സംബന്ധിച്ചിടത്തോളം യേശു സ്ത്രീകളുടെ കാര്യത്തിൽ ഒരു രക്ഷകൻ തന്നെയാണ്, ഒരു സംശയവുമില്ല.

    ReplyDelete
  2. കുറെ അബദ്ധങ്ങള്‍ സഭക്ക് പറ്റിയെന്ന് മാളോരും, ചെയ്തതെല്ലാം ശരിയായിരുന്നെന്ന് ചെയ്തോരും പറയുന്നു. ഏതായാലും വല്ലാത്തൊരു പ്രതിസന്ധിയിലാണ് സഭയെന്നു ഭരിക്കപ്പെടുന്നവരും ഭരിക്കുന്നവരും സമ്മതിക്കുന്നു. സഭയുടെതല്ലാത്തതായി കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള പ്രചാരമുള്ള അന്പതോളം ഇന്റര്നെറ്റ്‌ പ്രിന്റ് മാധ്യമങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. അവയെല്ലാം സഭയുടെ ഇന്നത്തെ പോക്കിനെ നഖശിഖാന്തം എതിര്ക്കുന്നു. അവയിലൂടെ കത്തോലിക്കാ സമൂഹത്തിലേക്ക് പടരുന്ന എതിര്പ്പിന്റെ സ്വരം ഭരണാധികാരികളെ വിരളിപിടിപ്പിക്കുന്നു. സഭയുടെ ഔദ്യോഗിക വക്താക്കള്‍ തന്നെ സഭക്കെതിരെ തിരിയുന്നതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.

    കത്തോലിക്കാ സഭക്ക് പൌലോസിനെ മതി, യേശുവിന്‍റെ കൂടെ നടന്ന അപ്പസ്തോലന്മാരെ വേണ്ട. കാശുവാരുന്ന പുണ്യ വാളന്മാര്‍ വന്നപ്പോള്‍ യേശുവിനെയും തഴഞ്ഞു.

    യുദ്ധപ്രഖ്യാപനം നടത്തുന്ന അല്മായരെ പിന്തുണക്കുന്നവരുടെ എണ്ണവും ഇന്ന് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. അങ്ങിനെയുള്ളവര്‍ വൈദികരെക്കാള്‍ മാതൃകാപരമായ സാമൂഹ്യ ജീവിതം നയിക്കുന്നുവെന്നതാണ് വിചിത്രം. സഭയുടെ മുമ്പില്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ, നട മുതല്‍ സക്രാരി വരെ യേശുവിനെ നിറക്കുക. ഇതിന് ഒട്ടും ശ്രമം ആവശ്യമില്ല, ബാക്കിയുള്ളതെല്ലാം എടുത്തു മാറ്റിയാല്‍ മതി. യേശു വന്നാല്‍ ഒരു രാത്രി താങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരു മുറിപോലും പള്ളിമുറി കൊമ്പ്ലക്സിലില്ലായെങ്കില്‍ അതിന്‍റെ കുറ്റം വിശ്വാസിയുടെതല്ല....

    ReplyDelete
    Replies
    1. വയറ്റിലേയ്ക്ക് ഭക്ഷണം ചെല്ലുമ്പോലെയാണ് തലയിലേയ്ക്ക് പുറംലോകവ്യാപാരങ്ങളെത്തുമ്പോള്‍ സംഭവിക്കുന്നതും. ആരോഗ്യം നിലനില്‍ക്കണമെങ്കില്‍, അകത്തുചെല്ലുന്നത് ദഹിപ്പിക്കാന്‍ കഴിവുവേണം. അകത്തേയ്ക്ക് നല്ലത് വല്ലതും കടന്നു ചെല്ലണമെങ്കിൽ, അവിടെയുള്ള അഴുക്ക് ആദ്യം നീക്കം ചെയ്യണം.

      ബോധവും ദഹനേന്ദ്രിയംപോലെയാണ്. ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്നതെല്ലാം സംഗ്രഹിച്ചും ജാരണംചെയ്തുമല്ലാതെ ബോധവര്‍ദ്ധനം സാധ്യമല്ല. അപ്പോള്‍, അകത്തേയ്ക്ക് ചെന്നെത്തുന്നതുതന്നെ ചീഞ്ഞതാണെങ്കിലോ? ഈ നാട്ടില്‍ ശരീരത്തില്‍ മാത്രമല്ല, മനസ്സിലും രോഗഗ്രസ്തരായവര്‍ എറിവരുന്നുവെന്നത് എടുത്തുപറയേണ്ടതില്ല. കാരണവും വ്യക്തമാണ്. രണ്ടിടത്തും അടിഞ്ഞുകൂടുന്നത് വിഷലിപ്തമായ വിഭവങ്ങളാണ്. തല്‍ഫലമായി, എല്ലാം കൂടുതല്‍ ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്നുവെന്നത് സ്വാഭാവികം.

      എന്തുകൊണ്ട് കേരളമിങ്ങനെ എന്ന് ദയനീയ നിസഹായതയോടെ എല്ലാവരും ചോദിച്ചുതുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടാണ് സഭ ഇങ്ങനെ എന്ന് വിശ്വാസികൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഒരുത്തരമേ അതിനുള്ളൂ - യേശു സഭയിൽ ഇല്ലാത്തതുകൊണ്ട്. ഉള്ളത് ദ്രവ്യാഹികളും കപടഭക്തരുമായ വൈദികരും അന്ധവിശ്വാസത്തിൽ തപ്പിത്തടയുന്ന വിശ്വാസികളും.

      Delete
  3. സക്കരിയാച്ചായെൻ വിശദീകരിച്ച ഫിലിപ്പിന്റെ സുവിശേഷം വായിച്ച ശ്രീമതി തെരെസിയ മനയത്ത് പറഞ്ഞത് ശരിയാണു ...ക്രിസ്തു ഒന്നാമതായി രക്ഷിച്ചത്‌ പുരുഷനെയല്ല സ്രീയെത്തന്നെയാണു..കാരണം അവളാണേറ്റം പതിതയും, മനുകുലപതനത്തിനു കാരണവും ..ദൈവത്തെ നിഷേധിച്ച ആദ്യജീവി.. ഒരു വെറും പാമ്പ് പറഞ്ഞതുകേട്ട്‌ ദൈവകല്പന തകർത്തവൾ , വീണ്ടുവിചാരം ഇല്ലാത്തവൾ, .. തന്നിഷ്ട്ടക്കാരി ..അവളെ ഇണയാക്കിയതാണു പുരുഷന്റെ ഗതികേട് ...നിയോഗമല്ലേ, സഹിച്ചേ പറ്റു..പുരുഷന് പരമാനന്ദം (ഇമ്പങ്ങലുടെ പറുദീസാ) നഷ്ടമാക്കിയ അവളെത്തന്നെ മശിഹാ പുരുഷമാരുടെ കല്ലേറിൽ നിന്നും രക്ഷിച്ചു ..സൃഷ്ട്ടിയിൽ ഒന്നാമതായി തകർന്നവളെ, ക്രിസ്തു ആദ്യം രക്ഷിച്ചു , അത്രതന്നെ ..അല്ലാതെ അവൻ വെറും സ്ത്രീ പക്ഷക്കാരനല്ല ..ലിംഗഭേദമില്ലാതെ മാനവകുലവീണ്ടെടുപ്പുകാരനാണവൻ..."ശാരോനിലെ പനിനീർപ്പൂക്കൾ ഞാനാകുന്നു , ഹെർമോനിലെ മഞ്ഞു ഞാനാകുന്നു ..ഞാനാകുന്നവൻ ഞാനാകുന്നു" ...എന്നൊക്കെ പറഞ്ഞ വിശ്വമാനസമാണെന്റെ യേശു... ആ വിസ്വമാനസത്തിലാണു താൻ എന്നറിഞ്ഞവനാണവൻ ...അവനിലാർക്കും പ്രത്യേകമായ ഒരു അവകാശവാദവും വേണ്ടെവേണ്ടാ ..നിർഗുണ, നിർവികാര ബ്രഹ്മം താന്തന്നെയാണെന്നറിഞ്ഞ ഒന്നാം യഹൂദനാണവൻ.....ശ്രീ. രോഷൻ പറഞ്ഞപോലെ ക്രിസ്തുവിന്റെ ആരുമല്ലാതിരുന്ന പൌലോസിന്റെ കുറെ ലേഖനങ്ങളും ,മശിഹായുടെ വിപരീതചിന്തകനായ ദാവീദിന്റെ പാട്ടുകളും മതി അച്ചായനും അച്ഛനും കപ്പിയാർക്കും..പിന്നെ കാശു വാരാൻ കുരിശടികളും , സഭ മെനഞ്ഞ കുറെ പുൻണ്ണ്യാളന്മാരും...കാശുമായി, ജനവുമായി . പോരെ? പിന്നെന്തിനൊരു ക്രിസ്തു ? ,അവന്റെ കാലത്തിനു നിരക്കാത്ത കുറെ വചനങ്ങളും ?

    ReplyDelete
  4. സൃഷ്ടാവ് സ്ത്രീയെ മെനഞ്ഞതിനു ശേഷം യാതൊന്നും ചെയ്തതായി ആരും പറഞ്ഞു കേട്ടിട്ടില്ല. മതിയായി. ശരിയാണ് സാമുവേല്‍ അച്ചായാ, ക്രിസ്തു പരിശീലനവും കൊടുത്ത് ഊതി പരി. ആത്മാവിനെയും സന്നിവേശിപ്പിച്ചു പറഞ്ഞു വിട്ട അപ്പസ്തോലന്മാരെ സുവിശേഷത്തില്‍ ഒതുക്കി. നടപടി ക്രമങ്ങള്‍ മുഴുവന്‍ പൌലോസ് അംബേദ്‌കറുടെത്.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഒരു പൊട്ടച്ചിന്ത പണ്ട് മുതലേ എന്റെ മനസിന്റെ ഗോടൌനിൽ കിടക്കുകയായിരുന്നു , വിഷുകൈനീട്ടം പോലെ ഞാനത് തരുന്നു...സ്വീകരിച്ചാലും (ഒന്നും മറിച്ചു തോന്നരുതേ)... കാലമായപ്പോൾ ,കാലതികവിങ്ക്കൽ , ദൈവമാനസത്തിൽ ഉണർന്നുവന്ന ഭാവനാരൂപങ്ങളെല്ലം , "ഉണ്ടാകട്ടെ" എന്നവൻ കല്പിച്ചു ..,അവ ഉണ്ടായി.....തന്റെ സ്രിഷ്ടിജാലത്തെ കണ്ട തമ്പുരാൻ ഇവറ്റകളെ ഒന്ന് കൈകാര്യം ചെയ്യാൻ ഒരു ജീവിയെകൂടി മെനയാൻ ആശിച്ചു....വെള്ളത്തിൽ സ്വരൂപം കണ്ടശേഷം അവൻ ആദിപുരുഷനെ സ്വസാദ്രിശത്തിൽ കൈകൊണ്ട്‌ മെനഞ്ഞു . "ഉണ്ടാകട്ടെ " എന്നവചനമല്ല(നാദം)മനുഷ്യന്റെ നിർമാണകാരണം ,പകരം സ്വസാദ്രിശത്തിൽ അവൻ മണ്ണുകൊണ്ട് ആദമിനെ മെനഞ്ഞു...ഓക്കേ ..ഇനി "ഇവൻ ഏകനായിരിക്കുന്നതു നന്നല്ല" എന്ന് കരുതിയ ദൈവം മനുഷ്യന് ഒരു കൂട്ടായി , ഇണയായി , തുണയായി ഒന്നിനെകൂടി ഉരുവാക്കാൻ പരിപാടി ഇട്ടു ..അപ്പോളതിലെപോയ സാത്താനെ ദൈവം കണ്ടു ...(അവൾ സുന്ദരിയായിരുന്ന മാലാഖയായിരുന്നലോ) ..ഒരു രണ്ടാം ചിന്തയില്ലാതെ നമ്മുടെ പാവം ദൈവം സാത്താന്റെ രൂപത്തിൽ അവ്വയെ സൃഷ്ടിച്ചു ..അതുമൂലമാണവൾ അവളുടെ പഴയകക്ഷിക്കാരന്റെ വാക്ക് കേട്ടതും, ഭർത്താവിനെ വഞ്ചിച്ചതും, ദൈവത്തെ നിഷേദിച്ചതും , ഇന്നും ആ പഴയശീലം തുടരുന്നതും ...യാമിനിമാരായി (അന്ധകാരമായി,അപകടം നിറഞ്ഞതായി) സ്വയം തകരുന്നതും പുരുഷനെ തകർക്കുന്നതും...

    ReplyDelete
    Replies
    1. സാമുവേൽ അച്ചായന്റെ മനസ്സിന്റെ ഗോടൌണിൽ കൂട്ടിയിട്ടിരിക്കുന്ന സ്ത്രീവിദ്ദ്വേഷമെല്ലാം വാരിക്കെട്ടി റോമായിലെ ഗ്രെഗോരിയൻ പള്ളിക്കൂടത്തിൽ ചെന്ന് തുന്നികെട്ടി കൊടുത്താൽ ഒരു Dr. ഡിഗ്രിയും വാങ്ങിപ്പോരാം. ഒത്തുവന്നാൽ ഒരു ബിഷപ്പാകാനുള്ള കോപ്പുണ്ട്. കളയണ്ടാ.

      Delete
    2. This comment has been removed by the author.

      Delete
  7. അച്ചായന്‍റെ ഗോഡൌണ്‍ ഒന്ന് ക്ലീന്‍ ചെയ്യുന്നത് നല്ലതാ. ഒന്നും കളയണ്ടാ, എല്ലാം ഒന്നടുക്കിപ്പെറുക്കിയാല്‍ തന്നെ ഒരു സമൂഹം ഞെട്ടും.

    പണ്ടുണ്ടാക്കിയ പടക്കങ്ങളും കാണും. ഈ വിഷുവിനു തന്നെ പോട്ടിച്ചോളൂ.



    ReplyDelete
    Replies
    1. കൂടലിന്റെ കവിതയിൽ സ്ത്രീവിരോധം ആഞ്ഞടിക്കുന്നു. വേദങ്ങളും പുരാണങ്ങളും മനുവും പോളുമെല്ലാം സ്ത്രീയെ കുറവായി കാണുന്നത്‌ പെറ്റവയറിനോടുള്ള നന്ദികേടല്ലേ?

      ആദവും അവ്വായും അയ്യായിരം വർഷംമുമ്പ് ജീവിച്ച ഏതോ ദൈവത്തിന്റെ മക്കളായിരുന്നു. അതിൽ ആദാമിനെ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടും. അയാളുടെ തലച്ചോറും കളിമണ്ണായിരുന്നു. മന്ദബുദ്ധിയായ ഒരു റിട്ടാർഡഡ്. നട്ടെല്ല് നഷ്ടപ്പെട്ട വികലാംഗനായ ആദമെന്ന വിഡ്ഡിയെ സൃഷ്ടിച്ചത് ദൈവത്തിന് അക്കിടി പറ്റിയതായിരുന്നു. അവിടെവന്ന പിശാച് സ്ത്രീയല്ല. പുരുഷൻ തന്നെ.ദൈവത്തെപ്പറ്റിയും സ്വർഗത്തെപ്പറ്റിയും ആവ്വായെ ദൈവശാസ്ത്രം പഠിപ്പിച്ച ആദ്യത്തെ പുരൊഹിതൻ. പിശാചിന്റെ രൂപത്തിൽ തന്നെയാണ്, ദൈവത്തിന്റെ മകളെ പിഴപ്പിച്ച പുരുഷനെയും ദൈവം സൃഷ്ടിച്ചെന്ന് പറയുകയായിരിക്കും കൂടുതൽ ശരി. ആവ്വായെ സൃഷ്ടിച്ചത് രക്തവും മാംസവും മജ്ജയും വിവേകവും കൊണ്ടായിരുന്നു. പുരോഹിതനായ ദൈവം പറഞ്ഞത് ആദം വിശ്വസിച്ചു. ആ ദൈവത്തെപ്പോലും ചതിയിൽ കുടുക്കിയത് പുരുഷനായ പാമ്പായിരുന്നു.

      ശ്രീമതി തെരസാ മനയത്ത് പറഞ്ഞതിൽ എനിക്കും യോജിപ്പുണ്ട്. കാരണം സ്ത്രീകൾക്കാണ് കൂടുതൽ വിവേകവും ബുദ്ധിയും. ഒരു പുസ്തകം മുഴുവൻ കാണാതെ പഠിക്കുവാൻ പറഞ്ഞാൽ പുരുഷന് സാധിക്കുമെന്ന് തോന്നുന്നില്ല. ബുദ്ധിയും വിവേകവും കൂടിയതുകൊണ്ടും പ്രശ്നങ്ങളുണ്ട്‌. അമേരിക്കയിൽ ആദ്യതലമുറകളിൽ വന്നവരുടെ പെണ്മക്കൾ ഭൂരിഭാഗം ഡോക്റ്റർമാരും ഉയർന്ന ജോലിയുമുള്ളവരാണ്. അമേരിക്കൻസംസ്ക്കാരത്തിൽ വളർന്ന ഈ പെണ്പിള്ളേർ വിവാഹം കഴിക്കുവാൻ അനുരൂപരായ വരന്മാരെ കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്നു. കാരണം രണ്ടാം തലമുറയിലെ ചെറുപ്പക്കാരിൽ അധികവും ടാക്സി ഡ്രൈവർമാരും ഫാക്റ്ററി ജോലിക്കാരുമാണ്. പുതിയ തലമുറകളിലെ യുവതികളിൽ ഭൂരിപക്ഷവും വൻകിട സർവ്വകലാശാലകളിൽനിന്ന് ബിരുദമെടുത്തവരുമാണ്.

      വിവാഹിതയാകുന്ന ഒരു സ്ത്രീ സൗന്ദര്യത്തെക്കാൾ പുരുഷന്റെ വിവേകവും ബുദ്ധിയുമാണ് ആഗ്രഹിക്കുന്നത്. പുരുഷൻ സൌന്ദര്യവും സ്ത്രീയിലെ മന്ദബുദ്ധിയും ചിന്തിക്കുന്നു. സ്ത്രീ, നേത്രുത്വത്തിൽ വരുന്നത് പുരുഷൻ ഭയപ്പെടുന്നു. സ്ത്രീ കൂടുതൽ ബുദ്ധിയുള്ളതായി പ്രവർത്തിക്കുന്നതും പുരുഷൻ ആഗ്രഹിക്കുകയില്ല. അതുകൊണ്ടാണ് 'പോൾ' സ്ത്രീയെ സഭാകാര്യങ്ങളിൽ സംസാരിക്കുന്നതിൽനിന്നും വിലക്കിയിരിക്കുന്നത്. മനുവും പോളും സ്ത്രീക്കെതിരെ പുരാണങ്ങളും വേദങ്ങളും ഉണ്ടാക്കി.

      പറുദീസായിലെ കഥയിൽ പിശാചായ പുരുഷൻ ചെയ്ത പാപത്തിനു എത്രയോ തലമുറകളിലായി സ്ത്രീ നരകയാതനകൾ അനുഭവിച്ചു. സ്ത്രീയുടെ അസമത്വം ഇന്നും തുടരുന്നു. ക്രിസ്ത്യൻ പുരോഹിതർ അവളെ മഠം എന്ന കൽത്തുറുങ്കലിൽ അടച്ചു. സ്ത്രീയ്ക്ക്‌ രാഷ്ട്രീയത്തിലും സാംസ്ക്കാരിക സാമൂഹ്യതലങ്ങളിലും, ഭവനത്തിലും അധികാരം കൊടുക്കുവാൻ പുരുഷൻ ആഗ്രഹിക്കുകയില്ല. കാരണം, പുരുഷ ഹോർമോണുകൾ അവളെ കീഴ്പ്പെടുത്തി. സ്ത്രീ അധികാരം ദുർവിനിയോഗം ചെയ്യുമെന്നു പുരുഷ ലോകം ഭയപ്പെടുന്നു. സ്ത്രീകള് ഭൂരിപക്ഷമുള്ള അമേരിക്കയിൽപോലും നാളിതുവരെ ഒരു സ്ത്രീയെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുവാൻ സാധിച്ചിട്ടില്ല.സ്ത്രീക്കു അസൂയ ഒന്നില്ലായിരുന്നെങ്കിൽ സ്ത്രീ ലോകംതന്നെ ഭരിക്കുമായിരുന്നു. കാരണം, സ്ത്രീയും പുരുഷമേധാവിത്വം ആഗ്രഹിക്കുന്നു.

      ലൈംഗിക വിഷയങ്ങളിലും പുരുഷൻ ഒരു ആക്രമകാരിയാണ്. സംശയമുണ്ടെങ്കിൽ വീട്ടിലെ കോഴിപ്പൂവൻ എങ്ങനെ പെടക്കോഴിയെ ആക്രമിക്കുന്നുവെന്നു നോക്കിയാൽ മതി. മനുഷ്യന്റെ കാര്യത്തിലും ലൈംഗികകാര്യങ്ങളിൽ ഏതാണ്ടതുപോലെ തന്നെ. പുരുഷൻ ആക്രമണം നടത്തുന്നവനും സ്ത്രീ പുരുഷന്റെ അക്രമണം സ്വീകരിക്കുന്നവളും. മൃഗങ്ങളെപ്പോലെ വിവേകം ഇല്ലാത്ത പുരുഷൻ സ്ത്രീയെ കീഴ്പ്പെടുത്തിയതും അങ്ങനെതന്നെ. സ്ത്രീപുരുഷ ബന്ധത്തിലെ അന്തരത്തിനു കാരണവും പുരുഷന് സ്ത്രീയുടെ സൌന്ദര്യവും സ്ത്രീ പുരുഷന്റെ വിവേകവും മോഹിക്കുന്നതുകൊണ്ടുമാണ്.

      Delete
  8. എന്റെ മറ്റൊരു വ്യാകുലത : ഈ പൌലോസിനെങ്ങിനാ ഇത്രക്കും "ഗമ" സഭയിൽ വരാൻ കാരണം?, ഒറ്റിക്കൊടുത്ത യൂദാക്കു പോലും ഇത്രക്കുമില്ലല്ലൊ? , എന്ന്.. യൂദാ ഗുരുവിനെ ഒറ്റികൊടുത്തത് , "ഞാൻ മശിഹായെ ഒറ്റിക്കൊടുത്താൽ , മരിച്ചവരെ ഉയർപ്പിക്കുന്ന എന്റെ മിടുക്കാൻ കർത്താവ് ഒന്നംതരമായി സ്വയം രക്ഷപെടും , ചില്ലറ എന്റെ മടിശീലയിലും വീഴും" എന്നായിരുന്നു...പക്ഷെ കർത്താവ് കാലത്തിന്റെ അനീതിക്ക് വഴങ്ങിക്കൊടുക്കുന്നതു കണ്ടപ്പോൾ "പണി പാളിയല്ലോ "എന്നനുതപിച്ചാണ് പാവം പോയി തൂങ്ങിച്ചത്തത് ..12 ശിഷ്യന്മാരിൽ, പണം മശിഹാ യൂദായെ ഏല്പിച്ചത്, അവൻ അത്രക്കും വിശ്വസ്ഥൻ ആയിരുന്നത്കൊണ്ട് മാത്രമായിരുന്നു താനും..എന്നാൽ കർത്താവിന്റെ കാറ്റുപോലും വീശാത്ത ഒരു പൌലോസ് ചാടിക്കേറി സാറാകുന്നതുപോലെ സഭയുടെ എല്ലാമായി , കർത്താവ് ഒടുവിൽ ഔട്ടുമായി...അന്നത്തെകാലത്ത് ഇത്തിരി പ്ഠിച്ചെന്നുവെച്ചു ,കുറെ എഴുത്തുകൾ സഭകൾക്ക് എഴുതിയെന്നുവച്ചിത്രക്കും വേണോ?എന്നൊരു ചിന്ത ,അത്രേ ഉള്ളൂ .. അങ്ങിനെവന്നാൽ നമ്മുടെ സക്കറിയ അച്ചായനും, ജോസെഫ്മാരും,കളരിക്കൽസാറും, രോഷന്മോനും ഒക്കെ ആരാകും കാലാന്തരത്തിൽ ? ആകട്ടെ എല്ലാവരും അപ്പോസ്തോലന്മാരാകട്ടെ.. പക്ഷെ സഭയെന്നും കർത്താവിന്റെ മാത്രം മണവാട്ടിയായിരിക്കണം...ഇന്നത്തെപോലെ മശിഹായെ മൊഴിചൊല്ലിയ പന്നപെണ്ണാകരുതുതാനും ...ശുഭം ഭാവോ ..

    ReplyDelete
  9. മനയത്തെ എന്റെ മോളെ, പറുദീസാ തനിക്കവൾ മൂലം ഒരിക്കലായി നഷ്ടപെട്ടു എന്നറിഞ്ഞിട്ടും ആ പാവം ആദം അവളെ വീണ്ടും സ്നേഹിച്ചു..അവനത്രക്ക്‌ ശുദ്ധനാണെന്നു സാരം ..."ഒരു സ്ത്രീയിൽ താഴ്മ കണ്ടിട്ടവളിൽ താൻ ഉരുവായി" എന്ന് കാരോൾ പാട്ട് പാടിയതോർക്കുന്നു.. മറിയാമ്മിലും താഴ്മ കണ്ടില്ലായിരുന്നെന്ക്കിൽ എന്റെ യേശു പിതാവിന്റെ വലതുഭാഗത്തിരിക്കത്തെ ഉള്ളായിരുന്നുള്ളൂ എന്നും .. ആ മശിഹായുടെ മഹാപരിശുദ്ധി ഏറ്റുവാങ്ങാൻ പറ്റിയ ഉദരവും , ദൈവത്തിനു 6 മാസം വരെയെങ്കിലും പലൂട്ടാൻ മാറിടവും,മറിയാമ്മിനുണ്ടായിരുന്നത്കൊണ്ടാ അവൻ ഇവിടെ ലാൻഡ്‌ ചെയ്തത് തന്നെ.....ലാണ്ടിംഗ് ഫെസിലിറ്റി ഇല്ലാതെ വല്ലതും മുകളില്നിന്നു താഴേക്കു വരുമോ ?.അവ്വായുടെ അഹമ്മതികാരണം പറുദീസാ നഷ്ടപെട്ട മനുകുലത്തെ രക്ഷിക്കാൻ മശിഹാ അവതരിക്കുംമുപേ , "മാലാഖമാരുടെ റാണിയെ ദേവേശൻ താനേ പറഞ്ഞയച്ചു , താഴെ ഈ ഭൂമിയിൽ ദാവീദാത്മജയായി,കാലത്തിൻ സുന്ദരിയായ്, ക്രിപനിറയും മേരീമാനോഹരിയായ് " ആ മാലാഖമാരുടെ റാണി മനുഷ്യാവതാരം കാലേകൂട്ടി എടുത്തതുകൊണ്ടാ തമ്പുരാന്റെ രക്ഷാപ്രവർത്തനം നടന്നതുതന്നെ ..അല്ലാതെ ഭർത്താവിനെ തല്ലുന്ന ഭാരതസ്ത്രീകൾതൻ ഭാവശുദ്ധികാരണമല്ല നിച്ചയം.. ഇന്നാപല്സ്തീനിലോ ലബനാനിലോ ,യൂറോപ്പിലോ , അമേരിക്കയിലോ ഏതെങ്കിലും ക്രയ്സ്തവനാടുകളിലോ, കർത്താവിനു തിരിഞ്ഞു നോക്കനോക്കുമോ ഒന്നുകൂടി ഒരു കുഞ്ഞാകാനൊരു നല്ലവയര് തേടി ? പറ്റിയത് പറ്റി ......ഓരോ പെണ്ണും ആ അവ്വാത്തള്ളയുടെ പിന്തലമുറക്കാരാണെന്ന നല്ല ബോധത്തിൽ ജീവിച്ചാൽ നന്ന്.. ഇതിനു സ്ത്രീവിരോധമല്ല കാരണം , എനിക്ക് നാല് കൊച്ചുമക്കളാണു ..4 ബോയ്സ് ..അവമ്മാരു പെണ്ണുകെട്ടാൻ പേടിക്കും ഇങ്ങനെ പോയാൽ..Europe ആകും ഈ "ദൈവത്തിന്റെ സ്വന്തം നാടും" എന്നവലിയ ഭയമാണ് കാരണം..

    ReplyDelete
  10. ഒരു രജിത് കുമാർ ഈയിടെ പ്രസംഗകസർത്ത് നടത്തി - ആണുങ്ങൾ കുത്തഴിഞ്ഞു ജീവിക്കും, പെണ്ണുങ്ങൾ നടക്കേണ്ട ചില രീതികളൊക്കെയുണ്ട് - യതുപോലെ ചില അസംബന്ധങ്ങൾ എഴുതി സ്ത്രീത്വത്തിനെതിരെ ശ്രീ കൂടൽ ആക്രോശിച്ചിട്ടും എന്റെ സഹായത്തിനെത്താൻ അമേരിക്കയിൽ നിന്ന് ഒരു നല്ല മനുഷ്യനേ ഉണ്ടായുള്ളൂ. അല്മായ ശബ്ദത്തിൽ തന്റെടമുള്ള ഒരു പെണ്ണും ഇല്ലേ? കൂടുതൽ എഴുതിയാലും ഒരു കൂടലും സത്യം അംഗീകരിക്കില്ല. അദ്ദേഹത്തിൻറെ ആണ്‍മക്കൾക്ക് പെണ്ണ് കെട്ടാൻ പേടിയാണ് പോലും! എങ്കിൽ ഒരു ബാച്ചലർ ക്ലബ് ഉണ്ടാക്കി അപ്പനും മക്കളും കൂടി കഴിഞ്ഞോളൂ, ആര് പറയുന്നു, കെട്ടണമെന്ന്. നാല് പെണ്ണുങ്ങൾ അടിമത്തം അനുഭവിക്കാതിരിക്കട്ടെ.

    ReplyDelete
  11. സുവിശേഷങ്ങളിലൂടെ യേശുവിനെ തെരഞ്ഞുപോയവർ തമ്മിൽത്തല്ല് തുടങ്ങിയിരിക്കുന്നു. ഇത് കഷ്ടമാണ്. നഷ്ടപ്പെട്ട സുവിശേഷങ്ങൾ എന്ന കൃതി വായിച്ചു പഠിച്ച് നല്ല അറിവിലേയ്ക്ക് പോകേണ്ടതിനു പകരം ഈ ഗതി വരുന്നത് അന്തസ് കുറഞ്ഞ പരിപാടിയാണ്. യൂദാസിന്റെ സുവിശേഷത്തെപ്പറ്റി ഞാനൊരു കുറിപ്പു പോസ്റ്റ് ചെയ്തിട്ടുണ്ട്. ദയവായി ഏവരും കാര്യങ്ങളുടെ സാരാംശത്തിലെയ്ക്ക് വന്നാലും.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. യേശുവിനെയും യേശുവിന്റെ ജീവിതത്തെയും സുവിശേഷങ്ങളിൽനിന്നും വിത്യസ്തമായി വൈരുദ്ധ്യങ്ങളായും വൈവിധ്യങ്ങളായും കാണിക്കുന്ന ഒരു പുരാതന മാനുസ്ക്രിപ്റ്റാണ് ഫിലിപ്പ് എഴുതിയ ഈ സുവിശേഷം. കോപ്റ്റിക്ക് ഭാഷയിൽ എഴുതിയ ഈ പുസ്തകം പ്രാചീന ക്രിസ്ത്യാനികളുടെ ചിന്തകളെയും പ്രകടമാക്കുന്നു. ദാവഞ്ചി കോഡ് പ്രധാനമായും ഫിലിപ്പിന്റെ ഈ സുവിശേഷത്ത അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുസ്തകം യേശുവിന്റെ ജീവിതമായി അധാരമാക്കാമെന്നും തോന്നുന്നില്ല.

    യേശു വിവാഹിതനായിരുന്നുവെന്നും മക്കളുണ്ടായിരുന്നുവെന്നും, മഗ്ദലനാ ഭാര്യയായിരുന്നുവെന്നും മഗ്ദാലനായുടെ അധരത്തിൽ യേശു ഉമ്മ വെക്കുമായിരുന്നുവെന്നും, അതിൽ മറ്റു ശിക്ഷ്യന്മാർക്ക് അസൂയയുണ്ടായിരുന്നുവെന്നും ഫിലിപ്പിന്റെ പുസ്തകത്തെ ആധാരമാക്കി പലവിധത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്. ഈ പുസ്തകത്തെ സുവിശേഷമായി അംഗീകരിച്ചിട്ടില്ല. ജ്ഞാനവാദികളുടെ വിവാദങ്ങൾക്കായുള്ള ഒരു പുസ്തകമായി കണക്കാക്കാം.

    യേശു സംസാരിച്ചിരുന്നത് അറാമിക്ക് ഭാഷയിൽ ആയിരുന്നു. ഈജിപ്റ്റിലെ കോപ്റ്റിക്ക് ഭാഷയിൽ എഴുതിയ ഈ പുസ്തകത്തിനു യേശുവിന്റെ ജീവിതവുമായി എന്തെങ്കിലും ബന്ധം കാണുവാൻ സാധ്യതയില്ല. ഗ്രീക്കും ഈജിപ്റ്റും ഭാഷകളിലുള്ള ഡയലക്റ്റിലെ സങ്കരഎഴുത്തുകളാണ് ഫിലിപ്പിന്റെ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

    ചുണ്ടത്ത് യേശു തന്റെ സഖിയായ മഗ്ദലനായെ ഉമ്മ വെച്ചിരുന്നുവെന്ന് ഈ പുസ്തകത്തിൽ ഇല്ല. പുസ്തകത്തിന്റെ പല പേജുകളും മുറിഞ്ഞ് വായിക്കാൻ മേലാത്തസ്ഥലത്ത് ചുണ്ടത്ത് ഉമ്മയെന്നു കൂട്ടിച്ചേർത്തുകൊണ്ട് ദാവഞ്ചികോട് എഴുതിവർ പുസ്തകമാക്കി. 'ഉമ്മ ' എന്ന വാക്കിനു ശേഷം ചിതലരിച്ച ബാക്കിയാണുള്ളത്. അവിടം ഉമ്മ ചുണ്ടത്താക്കി ജ്ഞാനവാദികൾ രംഗത്തുണ്ട്. ഈ ഉമ്മകൾ കവിളത്തോ, മുഖത്തോ, മരത്തേലോ ആകാം. മാനുസ്ക്രിപ്റ്റ് പഠിച്ച ജ്ഞാനികൾ ഇങ്ങനെ ഒരു വിവരണം നൽകിയിട്ടില്ല. ദാവഞ്ചികോഡ് ഒരു ഗവേഷണ പുസ്തകമായി കരുതുവാനും സാധ്യമല്ല.

    ഫിലിപ്പിന്റെ പുസ്തകത്തിൽ യേശു മഗ്ദാലനായെ വിവാഹം കഴിച്ചതായി ഒരു ഗവേഷകരും അവകാശപ്പെടുന്നില്ല. കൂട്ടുകാരിയെന്ന് പല സ്ഥലത്തും ഉണ്ട്. അമ്മയായ മേരിയും കൂട്ടുകാരിയായി എഴുതിയിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽനിന്നും യേശു വിവാഹിതനായിരുന്നുവെന്നും അനുമാനിക്കുന്നതെങ്ങനെ? യേശുവിനെ വിവാഹിതനാക്കുവാൻ ഏകആധാരവും ഏകപുസ്തകവും ഫിലിപ്പിന്റെ സുവിശേഷംതന്നെ. എന്നാൽ നാളിതുവരെ യേശു വിവാഹിതനായിരുന്നുവെന്ന തെളിവ്‌ ഒരു പുസ്തകത്തിലും ഇല്ല.

    മഗ്ദാലനായെ കൂട്ടുകാരിയെന്ന് പലയിടത്തും ഈ സുവിശേഷത്തിൽ എഴുതിയിട്ടുണ്ട്. അമ്മയായ മേരിയും കൂട്ടുകാരിയെന്നു വിശേഷിപ്പിച്ചതുകൊണ്ട് ഭാര്യയെന്ന അർഥം വരുത്തുവാൻ സാധിക്കുകയില്ല. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ദേവതയായ സോഫിയായെയും ഇതേ സുവിശേഷത്തിൽ കൂട്ടുകാരിയെന്ന് വിളിച്ചിട്ടുണ്ട്. (വില്ല്യം സ്നീമെല്ചെർ, മെക്കാളെ വിൽ‌സണ്‍ തർജിമ) ഈ അർഥത്തിൽ യേശു മേരിമഗ്ദലനായുമായി വിവാഹിതായിരുന്നുവെന്ന് സ്ഥിതികരിക്കുവാൻ സാധിക്കുകയില്ല.

    യേശു, മേരി മഗ്ദാലനായെ ഉമ്മ വെക്കുന്നതിൽ അപ്പസ്തോലന്മാർ വിമർശിച്ചുവെന്നാണ് മറ്റൊരു ആരോപണം. മഗ്ദലനാ ഭാര്യയെങ്കിൽ അപ്പസതോലർക്ക് ഉമ്മ വെക്കുന്നതിൽ വിമർശിക്കേണ്ട ആവശ്യം എന്തിന്? സുവിശേഷ ജോലിക്കായി ഭാര്യമാർ കൂടെ പോവുന്നതായി പോളിന്റെ സുവിശേഷത്തിലുമുണ്ട്. സ്ത്രീയെ ഉമ്മ വെച്ചാൽ ലൈംഗികതയാവുകയില്ല. അമേരിക്കൻ നാടുകളിൽ പരിചയക്കാരി ഒരു സ്ത്രീയെ കണ്ടാൽ കവിളത്ത് ഉമ്മ കൊടുക്കുന്നതും ഇവരുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്.

    എന്തുകൊണ്ട് അപ്പോസ്തോലൻമാർ മേരിയോട്‌ അസൂയപ്പെട്ടു? അപ്പൊസ്തോലൻമാരും മേരിക്ക് കൊടുക്കുന്നതുപോലെ തുല്ല്യ സ്നേഹം ആവശ്യപ്പെട്ടിരിക്കാം. യേശു വിവാഹിതനോ മക്കൾ ഉള്ളവനെങ്കിലോ ആയിരുന്നുവെങ്കിൽ അപ്പസ്തോലന്മാർക്ക് അസൂയപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല.

    പിന്നെ എന്തുകൊണ്ട് യേശു വിവാഹിതനെന്നു അനേകർ ചിന്തിക്കുന്നു. പത്തൊമ്പതാംനൂറ്റാണ്ടു മുതൽ മാസ്സൻസ്, മൊർമ്മോണ്‍സമൂഹങ്ങൾ യേശു വിവാഹിതനായിരുന്നുവെന്ന് ശക്തിയായി പ്രചരിപ്പിച്ചിരുന്നു.കൂടാതെ ഇസ്ലാംമതവും യേശുവിന് ഭാര്യയും മക്കളും ഉണ്ടായിരുന്നുവെന്നും വിശ്വസിക്കുന്നു. ദാവഞ്ചികോട്പോലെയുള്ള വക്രീകരിച്ച പുസ്തകങ്ങളും യേശുവിനെ വിവാഹിതനാക്കി.വിവാഹിതനായിരുന്നുവെന്ന് നാളിതുവരെ യാതൊരു മാനുസ്ക്രിപ്റ്റും അവകാശപ്പെട്ടിട്ടില്ല. ഒരു പണ്ഡിതനും ഫിലിപ്പിന്റെ സുവിശേഷം തെളിവായി സ്വീകരിക്കുവാനും സാധിക്കുകയില്ല. പിതാവ് പുത്രനെ ജനിപ്പിച്ചുവെന്നു ഫിലിപ്പ് സുവിശേഷത്തിൽ ഉണ്ടെങ്കിലും പുത്രൻ പുത്രനെ ജനിപ്പിച്ചുവെന്നില്ല.

    ReplyDelete
  14. സക്കരിയാചാൻ പറഞ്ഞപോലെ ഇവിടെ തമ്മിൽതല്ലില്ല, ചിന്തനങ്ങൾ തമ്മിൽ ഒന്നുചേര്ന്നില്ല, അത്രതന്നെ. കൃഷ്നാവതാരത്തിനു മുന്നേ, പണ്ടുമുതലേ വിഷ്ണുഭക്തകളായി ജീവിച്ചു മരിച്ചു സ്വർഗത്തിലിരിക്കുന്ന അത്മാക്കളൊടു ഭഗവാൻവിഷ്ണു തന്റെ കൃഷ്നാവതാരത്തെ കുറിച്ചു പറഞ്ഞിട്ട് ,അവരോടു ഭൂമിയില പോയി ഗോപസ്ത്രീകളാകാൻ പറയുന്നുണ്ട് . അതുപോലെ കർത്താവിന്റെ അമ്മയായ മേരിയും ഒരു ഓർഡിനറി ഗേൾ ആകണ്ടാ എന്ന മുൻവിധിയോടെ,അവളൊരു മാലാഖയായിരുന്നു എന്ന് വരുത്തിതീർക്കാൻ (മേരിയെ ,"മാലാഖമാരുടെ റാണി" എന്നൊക്കെ നാം വിളിക്കാരുമുണ്ടല്ലോ) ഒരു ഗാനം പണ്ട് മണർകടുപള്ളിക്കുവേണ്ടി ഞാൻ എഴുതി ("ധന്യ" ,കാസറ്റിന്റെ പേര്) "മാലാഖമാരുടെ റാണിയെ ദേവേശൻ താനേ പറഞ്ഞയച്ചു , താഴെ ഈ ഭൂമിയിൽ ദാവീദാത്മജയായി,കാലത്തിൻ സുന്ദരിയായ്, ക്രിപനിറയും മേരീമാനോഹരിയായ് " എന്ന്. നമ്മുടെ അല്മായശബ്ദം ബ്ലോഗിലെ എഴുത്തിന്റെ ലഹരിയിലറിയാതെ ആ പഴയ പാട്ടിന്റെ പല്ലവിയും സമാനചിന്തകളും കയറിപ്പറ്റി ..മേലിൽ ഇമ്മാതിരി പാട്ടൊന്നു ഞാൻ എഴുതുകയില്ല പോരെ? മാപ്പ്.................ഒരുകാര്യം കൂടി പറഞ്ഞോട്ടെ . ഞാൻ എന്റെ അമ്മയെ ദൈവത്തെക്കാളും അധികം സ്നേഹിക്കുന്നു ..കാരണം ഞാൻ അവളിൽ ജീവിച്ചിരുന്നു എന്നതുതന്നെ.....ഞാൻ എന്റെ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്നു കാരണം അവൾ സുഖദുഖങ്ങളിൽ എന്നോടൊപ്പം ജീവിക്കുന്നു.....എന്റെ പെണ്മക്കളായി ജീവിക്കാൻ വന്ന മരുമക്കളെ സ്വന്തം മക്കളായും സ്നേഹിക്കുന്നു .....പിന്നെ "girlfriends", I am rich in love ....

    ReplyDelete
  15. ആശയങ്ങൾ പരസ്പരം കൈമാറുന്നതിൽ ക്ഷമയെന്തിന്? കൂടൽ ചർച്ചചെയ്യേണ്ട ഒരു വിഷയമാണ് അവതരിപ്പിച്ചത്‌. ഭൂരിഭാഗം പുരുഷജനവും ചിന്തിക്കുന്നതങ്ങനെയാണ്. ഒരു പൊതുപ്ലാറ്റ് ഫോമിൽ വിഭിന്ന അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആശയങ്ങൾ പങ്കുവെക്കുന്നതിൽ അർഥമുള്ളൂ. അതെ അച്ചോ, അതെ അച്ചോ പറയുന്നവരെയല്ല നമുക്ക് വേണ്ടത്. യുക്തമെന്നു തോന്നുന്നത് വെട്ടിത്തുറന്നു പറയണം. മുമ്പ് ഇവിടെ വ്യക്തികളെ പരിഹസിക്കുക്കുവാൻ ചിലർ വരുമായിരുന്നു. വാക്കുകൾ പാപ്പരാകുന്ന അത്തരക്കാരെകൊണ്ട് ഈ ബ്ലോഗിനു ഗുണം ചെയ്യുകയില്ല. നമുക്ക് വേണ്ടത് വിവാദങ്ങളിൽക്കൂടി 'അല്ലാ അല്ലാന്നു പറയുന്നവരും. തത്ത്വചിന്തകളും സാമൂഹ്യ മത സാംസ്ക്കാരിക വിഷയങ്ങളും പുരോഹിതരുടെ ലൈംഗികതയും അവരുടെ തട്ടിപ്പും, കോഴയും, കാഞ്ഞിരപ്പള്ളി വാഴുന്നവന്റെ കഥയെല്ലാം നാം ചർച്ച ചെയ്യുന്നുണ്ട്. സ്ത്രീപ്രശ്നമാണ് സഭയുടെ ഏറ്റവും വലിയ വിവാദവും. പിന്നെ കുടുംബാസൂത്രണം, സീറോ മലബാർ, വിവാദപുരുഷനായ ആലഞ്ചേരി, താഴത്ത്, അറക്കൻ അങ്ങനെ ഒരു കൊച്ചുലോകം തന്നെ നമ്മൾ അല്മായ ശബ്ദത്തിൽ സൃഷ്ടിച്ചു. വിപ്ലവഗാനങ്ങൾ ഏതു പ്രസ്ഥാനത്തിന്റെയും വിജയമാണ്. കൂടലിന്റെ വിപ്ലവഗാനങ്ങൾ അല്മായലോകത്തിനു തന്നെ ഒരു ആവേശമായിരിക്കുമെന്നതിലും സംശയമില്ല.

    ReplyDelete
  16. പരസ്പരവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന പ്രസ്താവനകളാണ് കൂടലച്ചായനില്‍നിന്നു വന്നിട്ടുള്ളത്. ആദ്യത്തെ പ്രസ്താവനകല്‍ സ്തീകള്‍ക് പ്രകോപനപരമായി തോന്നുംവിധത്തിലുള്ളതായിരുന്നു. അതിനു രണ്ടു കാരണങ്ങളുണ്ടെന്നാണ് എനിക്കു തോന്നുന്നത് ഒന്ന് സ്ത്രീ പുരുഷന്‍റെ ആത്മീയ പുരോഗതിക്ക് വിലങ്ങുതടിയായി നില്ലുന്നവളാണ് എന്ന, വ്യവസ്ഥാപിതസുവിശേഷങ്ങളുടെ വ്യവസ്ഥാപിത വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനുള്ള,ധാരണ. അല്മായശബ്ദം അച്ചായനു മറുപടിയായി കൊടുത്തിരുന്ന വീഡിയോ ലിങ്ക് ഇതിന് വ്യക്തമായ മറുപടി നല്കുന്നതാണ്. കൂടലച്ചായന്‍ മാത്രമല്ല, എല്ലാ അല്മായശബ്ദം വായനക്കാരും ഓഷോയുടെ ഈ വീഡിയോക്ലിപ്പ് ഒന്നു ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു ( please watch: https://www.youtube.com/watch?v=xbyOE2_Yssw). രണ്ട് വ്യവസ്ഥാപിത സുവിശേഷങ്ങളിലെ അത്ഭുതങ്ങളെയും ഉപമകളെയും ആത്മീയവളര്‍ച്ചയ്ക്കു സഹായകമാകുംവിധം എങ്ങനെ മനസ്സിലാക്കണം എന്നു വ്യക്മമാക്കുന്ന ആത്മീയാചാര്യന്മാരെ പരിചയമില്ലായ്മ. അതിനു സഹായിക്കുന്ന ഓഷോയുടെ ഒരു ചെറിയ ക്ലിപ്പിന്‍റെ ലിങ്കും കൂടി കൊടുക്കുന്നു. http://youtu.be/At6yK9NUnv0 ശ്രദ്ധിക്കുക! പ്രബുദ്ധരാകുക!! കൂടലച്ചായന്‍റെ അവസാനത്തെ കമന്‍റില്‍ പറയുന്ന സമീപനമാണ് അദ്ദേഹത്തിന് സ്ത്രീകളോടുള്ളതെങ്കില്‍ അനുഭവാദിഷ്ഠിതമായ ആ നിലപാടിന്‍റെ അടിസ്ഥാനത്തില്‍ ആദ്യത്തെ പരാമര്‍ശങ്ങള്‍ നിരുപാധികം അദ്ദേഹം പിന്‍വലിക്കണം എന്നാണ് എന്‍റെ അഭിപ്രായം.

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ശ്രീ.ജോസാന്റോണി ഉപദേശിച്ചപൊലെ ഓഷോയെ കണ്ടു,കേട്ടു .നന്ദി ..മനസിന്റെ കല്പനകൾ ചിലപ്പോൾ വികല്പങ്ങളും ആകാം . അങ്ങിനെ കരുതിയാൽ മതി . ഒരു മനസിനും സ്ഥായിയായ ഭാവങ്ങൾ ഇല്ലല്ലോ ...പഴയ കുറെ മനനങ്ങൾ നിങ്ങളെ മിനക്കെടുത്താൻ എഴുതി ..വേണ്ടതെടുത്താട്ടെ..ബാക്കി കാലം വേണേൽ വായിക്കട്ടെ ...ഒഷൊയുടെ രതി പ്ഠിപ്പീരു കസറി ...വസ്സുകാലത്തണല്ലൊ ഇതിയാനെ കാണാൻ സാധിച്ചത് ..സങ്കടമുണ്ട് . ഇത് പറഞ്ഞപോലാ ഒരു കാര്യം ഓർമയിൽ വന്നത്:> ശ്രീ.രാജീവഞ്ചലിന്റെ piolets എന്ന സിനിമയ്ക്ക് പാട്ടെഴുതാൻ എന്നെ വിളിച്ചു..ക്രിസ്തീയ പച്ചാത്തലമുള്ള lovesong വേണം ..."ലില്ലിപ്പൂവിൻ നാവിൽ പൊന്നും തേനും . ചെല്ലക്കാറ്റിൻ ചുണ്ടിൽ തെന്നും നാണം" എന്ന ഗാനം എഴുതിക്കൊടുത്തു ..സുരേഷ്ഗോപിക്കും, ശ്രീനിവാസനും ഒക്കെ രചന നല്ലോണ്ണം ബോധിച്ചു. ഒടുവിലത്തെ വരികൾ"രാഗോല്ലാസയായ് രാജകുമാരീ നീ സങ്കീർത്തനം പാടി വാ " എന്നായിരുന്നു ..രാജീവഞ്ചൽ എന്നോടു "എന്തിനാച്ചായ രാഗോല്ലാസയായി വരുമ്പോൾ ഈ സങ്കീർത്തനം "എന്ന് ചോദിച്ചു ..ഉത്തരം "നല്ലപിള്ളാർ ഉണ്ടാകാനാ മോനെ"..കൂട്ടച്ചിരി...

    ReplyDelete