Translate

Thursday, April 30, 2015

കൈവെട്ട് കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍

കൈവെട്ട് കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍
(Mathrubhumi)
പ്രൊഫ.ടി.ജെ.ജോസഫ്‌
കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കെപ്പത്തിവെട്ടിമാറ്റിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി. ശിക്ഷ മെയ് അഞ്ചിന് വിധിക്കും. 17 പേരെ വെറുതെവിട്ടു. ജമാല്‍, മുഹമദ്ദ് ഷോബിന്‍, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലിയാര്‍, ജാഫര്‍, കെ.കെ അലി, അബ്ദുള്‍ ലത്തീഫ്, സജീര്‍, കാസിം, അന്‍വര്‍ സാദ്ദിഖ്, റിയാസ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്ക് നേരത്തെ തന്നെ മാപ്പ് നല്‍കിയരുന്നതായി അധ്യാപകന്‍ ടി.ജെ ജോസഫ് പ്രതികരിച്ചു.
പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നു. ഫോട്ടോ: ബി മുരളീകൃഷ്ണന്‍


തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി അടക്കം അഞ്ചുപേര്‍ ഒളിവിലാണ്. ഇവര്‍ക്കും കീഴടങ്ങിയ ഒരു പ്രതിക്കുമുള്ള വിധി പിന്നീട് പ്രഖ്യാപിക്കും.

അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് എന്‍.ഐ.എയുമാണ് കേസ് അന്വേഷിച്ചത്

കഴിഞ്ഞദിവസം വിധിപറയാന്‍ നിശ്ചയിച്ചിച്ചിരുന്നെങ്കിലും, വിധിന്യായം എഴുതിപൂര്‍ത്തിയാകാത്തതിനാല്‍ വിധിപറയുന്നത് മാറ്റുകയായിരുന്നു.

2010 ജൂലൈ നാലിനാണ്, പ്രോഫസര്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്. കോളജിലെ പരീക്ഷാചോദ്യപേപ്പര്‍ തയാറാക്കിയ ടി ജെ ജോസഫ്, ഇതില്‍ മതനിന്ദ നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. ആദ്യം കേരളപൊലിസ് അന്വേഷിച്ചകേസ്,പിന്നീട് ദേശീയാന്വേഷണ
ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.

ഒന്നാം പ്രതി സവാദ്, അക്രമി സംഘത്തിലുണ്ടായിരുന്ന സജില്‍, ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയ അസീസ് ഓടക്കാലി എല്ലാത്തിന്‍റെയും സൂത്രധാരനും ബുദ്ധി കേന്ദ്രവുമായ ആലുവ കഞ്ഞുണ്ണിക്കര സ്വദേശി എം.കെ നാസര്‍ എന്നിവരാണ് 5 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ തിരിച്ചലിന് ഇന്‍റര്‍പോളിന്‍റെ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍

അധ്യാപകനെ ആക്രമിച്ച ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഇതും പിന്നീട് മുന്നോട്ട് പോയില്ല.

ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പാളിച്ച കണ്ടെത്തിയ എന്‍.ഐ.എ ആദ്യ ഘട്ടത്തില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന 18 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.കെ നാസറിനെ പിടികൂടിയാല്‍ മാത്രമെ കേസിലെ ഉന്നത തല ഗൂഡാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയുള്ളൂ.

ഉണങ്ങാത്ത മുറിവുകളുമായി പ്രൊഫ.ജോസഫ്


By Speed Cartoonist Ji from face Book

ഇത്രത്തോളം ശിക്ഷിക്കപ്പെടാൻ ഈ മനുഷ്യൻ എന്തു തെറ്റുചെയ്തു?
മതനിന്ദയുള്ള ചോദ്യമടങ്ങിയ ചോദ്യപേപ്പർ തയാറാക്കിയെന്ന് ആരോപിച്ച്‌ പ്രൊഫ: കെ ജെ ജോസഫിനെ 2010 ഏപ്രിൽ 1 നു അറസ്റ്റ്‌ ചെയ്തു കൊണ്ടുപോകുന്ന ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്‌. കൈവിലങ്ങ്‌ അണിയിച്ച്‌ ഒരു കൊടും കുറ്റവാളിയെ കൊണ്ടുപോകുന്ന രീതിയിലാണു ആ പാവം മനുഷ്യനെ പൊതുജനങ്ങൾക്കു മുന്നിലും മാധ്യമങ്ങൾക്ക്‌ മുന്നിലും പ്രദർശ്ശിപ്പിച്ചത്‌ ! അത്‌ ആരെ പ്രീണിപ്പിക്കാനായിരുന്നു? മാധ്യമങ്ങൾ അദ്ദേഹം വിലങ്ങണിഞ്ഞ്‌ ശിരസ്സ്‌ കുനിച്ചു നിൽക്കുന്ന ചിത്രം ഒന്നാം പേജിൽത്തന്നെ അച്ചടിച്ചത്‌ ഏത്‌ മതതീവ്രവാദികളെ സുഖിപ്പിക്കാനായിരുന്നു?അതിനുമാത്രം എന്തു കുറ്റമാണു അദ്ദേഹം ചെയ്തത്‌! കേട്ട പാടെ കേൾക്കാത്തപാടെ അദ്ധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു പീഡിപ്പിച്ച ന്യൂമാൻ കോളേജിലെ കുഞ്ഞാടുകൾക്കും ഈ നീതിമാന്റെയും അദ്ദേഹത്തിന്റെ ഭാര്യ സലോമിയുടെയും രക്തത്തിൽ പങ്കില്ലേ?
ചോദ്യപേപ്പർ തയാറാക്കിയ കുറ്റത്തിനു അദ്ധ്യാപകനെ വിലങ്ങു വെച്ചു രസിച്ചവർ എന്തേ കൈവെട്ട്‌ കേസിലെ പ്രതികളായ കൊടും കുറ്റവാളികളെ പലപ്പോഴും വിലങ്ങുവെയ്ക്കാൻ മടിക്കുന്നു? കുറ്റക്കാരെന്ന് എൻ ഐ എ കോടതികണ്ടെത്തിയിട്ട്‌ പോലും ആ കൊടും കുറ്റവാളികളുടെ മുഖത്ത്‌ പശ്ചാത്താപത്തിന്റെ ലാഞ്ജന പോലുമില്ലെന്നതും പൊതുസമൂഹവും നീതിപീഠവും തിരിച്ചറിയണം. അത്രയ്ക്ക്‌ ഹാർഡ്‌ കോർ ക്രിമിനൽസാണു അവറ്റകളെന്ന് അവരുടെ കോടതിവഴിയിലേക്കുള്ള യാത്രയിലെ ബോഡി ലാങ്ങ്വേജ്‌ തന്നെ വ്യക്തമാക്കുന്നു. തങ്ങൾ എന്തു വൃത്തികേടു കാണിച്ചാലും മതഭ്രാന്തുള്ള കുറച്ചുപേർ സംരക്ഷിച്ചോളുമെന്ന അഹന്തയാണു അവർക്കിപ്പോഴും! പരമകാരുണികനായ ഒരു പ്രവാചകന്റെ പേരു ചീത്തയാക്കുന്ന മതഭ്രാന്തന്മാരെ നന്മയുള്ള ഒരു ഇസ്ലാം മതവിശ്വാസി പോലും പിന്തുണയ്‌ക്കരുത്‌!
NB: മതം "മദ" മായി മാറുമ്പോൾ മനുഷ്യനു ഭ്രാന്തിളകുന്നു!
© 'ji' TALKS

(വിശുദ്ധ കലാപം) ഈ വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൈരളി ടി വി ചർച്ച ചെയ്യുന്നു.

 കത്തോലിക്ക സഭയിലെ മൂല്യശോഷണം (വിശുദ്ധ കലാപം) 

 

 

ഈ വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൈരളി ടി വി ചർച്ച ചെയ്യുന്നു. സഭക്കുള്ളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുരോഹിതരും മുൻ പുരോഹിതരും കന്യാസ്ത്രീകളും,  അല്മായരും പുറത്തുവിടുന്നു.  വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിക്കുന്ന ഈ വിഷയം സെൽഫി എന്ന പ്രോഗ്രാമിലൂടെ കാണുക



 ഈ വിവരം ഷെയർ ചെയ്യുവാൻ മറക്കരുതേ.

Wednesday, April 29, 2015

വേലി തന്നെ വിളവു തിന്നുന്നു!

ശുദ്ധരക്ത വാദത്തെ പിന്താങ്ങിക്കൊണ്ടുള്ള ബിഷപ്‌ അങ്ങാടിയത്തിന്റെ കത്ത് വായിച്ച ശ്രീ ജെയിംസ്‌ കോട്ടൂർ ചോദിക്കുന്നു ആരാണിവിടുത്തെ ക്രിസ്തീയ കുടുംബങ്ങളെ നശിപ്പിക്കുന്നത്? വേലി തന്നെയാണ് വിളവു തിന്നുന്നത് എന്നതിന് യാതൊരു സംശയവുമില്ല. അദ്ദേഹമെഴുതിയ ലേഖനം ചുവടേ വായിക്കാം. (Zach Nedunkanal)

നമ്മുടെ ഫ്രാൻസിസ് പപ്പായാണ്‌ ഇന്നത്തെ സഭയെ വിസ്തരിച്ചു കിടക്കുന്ന ഒരു യുദ്ധക്കളയാശുപത്രിയായി സങ്കല്പിച്ച് മെത്രാന്മാർ അതിൽ അടിയന്തര സേവനം ചെയ്യുന്ന ഡോക്ടർമാരായി ആതുരസേവനത്തിന് സ്വയം അർപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ നമ്മൾ കാണുന്നതെന്താണ്? രോഗികളെ രക്ഷപ്പെടുത്തെണ്ടവർതന്നെ ശുദ്ധരക്തവാദമെന്ന മാരകമായ വിഷാണുക്കളെ ഇന്ത്യയെന്ന വാർഡിൽ മാത്രമല്ല യുഎസേയിലും പടർത്തുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്! ദൈവം ഒരുമിപ്പിച്ചവരെ ഇങ്ങനെ ചിതറിക്കാൻ അവർക്കെങ്ങനെ സാധിക്കുന്നു?

എന്താണ് പറഞ്ഞുവരുന്നത് എന്ന് സംശയിക്കുന്നവർ ഷിക്കാഗോ രൂപതയെ നയിക്കുന്ന ബിഷപ്‌ അങ്ങാടിയത്തിന്റെ 2014 സെപ്റ്റ. 19 ലെ കത്തിലേയ്ക്ക് ഒന്ന് നോക്കിയാൽ മതി.  ആ കത്തിന്റെ സംക്ഷിപ്ത വിവർത്തനം ഇതാ: 
"ബഹുമാന്യ അച്ചന്മാരെ ക്നാനായ വിശ്വാസികളേ,
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, അമേൻ.

നിങ്ങളുടെ ഇടവകയിലും മിഷനിലും ഉള്ള അംഗത്വം സീറോ മലബാർ മെത്രാൻ സിനഡിൽ ചർച്ച ചെയ്ത്, മേജർ ആലഞ്ചേരി കർദിനാളും നമ്മുടെ കോട്ടയം മെത്രാൻ മാത്യു മൂലെക്കാട്ടും ചിക്കാഗോ സീറോ മലബാർ കത്തോലിക്കാ രൂപതാ മെത്രാൻ ജേക്കബ്‌ അങ്ങാടിയാത്തും തമ്മിലുണ്ടായ പൊതു ധാരണയിലൂടെ തീരുമാനത്തിലായി.
ഒരു ക്നാനായ ഇടവക/മിഷൻ എന്നിവയിൽ ക്നാനായക്കാർക്ക് മാത്രമേ അംഗത്വമുണ്ടാകൂ. ക്നാനായ വിശ്വാസി മറ്റൊരു റീത്തിൽ നിന്ന് വിവാഹം കഴിച്ചാൽ, മറ്റേ റീത്തിലെ ആ വ്യക്തിക്കും ഇരുവർക്കുമുണ്ടാകുന്ന മക്കൾക്കും ക്നാനായ ഇടവകയുടെ/മിഷൻറെ അംഗത്വമല്ലല്ല, മറിച്ച്, മറ്റേ രീത്തിലെ ഇടവകയുടെ/മിഷൻറെ അംഗത്വം മാത്രമേ ഉണ്ടാകൂ.
... 

നിങ്ങളുടെ സ്നേഹ പിതാവ്,
മാർ ജേക്കബ്‌ അങ്ങാടിയത്ത്, ചിക്കാഗോ രൂപതയുടെ മെത്രാൻ."
വിശ്വാസികൾ ഈ കത്തിന്റെ ഉള്ളടക്കം എങ്ങനെ വ്യാഖ്യാനിക്കണം? പരിതാപകരമായ വസ്തുതയെന്തെന്നാൽ, ഇതിനെതിരേ പ്രതീക്ഷിച്ച ഒരു പ്രതികരണവും ഇന്ത്യയിലെ വ്യത്യസ്ത റീത്തുകളിലെ സഭാനേതൃത്വം നടത്തിയിട്ടില്ല എന്നതാണ്. മറിച്ച്, കോട്ടയം രൂപതയുടെയും അങ്ങാടിയത്തിന്റെയും നിലപാടുകളെ സംരക്ഷിക്കുകയാണ് കർദിനാൾ ആലഞ്ചേരി പോലും ചെയ്യുന്നത്. ആട്ടിൻതോൽ ധരിച്ച ചെന്നായ്ക്കളല്ലേ ഇവർ? ദൈവം കൂട്ടിയോജിപ്പിച്ചത് നിങ്ങൾ തകർക്കരുത് എന്നും ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കുവിൻ എന്നും പഠിപ്പിച്ച യേശുവിന്റെ ഇംഗിതങ്ങളെ പാടേ നിഷേധിക്കുന്ന ഈ കപട സഭാസംരക്ഷകരെ ആര് തിരുത്തും? [യേശുവിൽ നിങ്ങൾ ഗ്രീക്ക്, റോമൻ, യഹൂദൻ എന്ന വ്യത്യാസങ്ങൾ ഇല്ലാതെ ഒരേ പിതാവിന്റെ മക്കാളാണ് എന്ന് അപ്പോസ്തലൻ പോൾ പറഞ്ഞത് ആദിമ സഭയിൽ അംഗീകരിക്കപ്പെട്ട ഒരു പൊതു ദർശനമായിരുന്നു. അതേ സഭയുടെ ഭാഗമാണെന്ന് അഭിമാനിക്കുന്ന ഒരു വിഭാഗത്തിന്, ഇങ്ങനെയൊരു കത്തെഴുതാൻ അതിന്റെ ഒരു മെത്രാന് എങ്ങനെ സാധിക്കുമെന്ന് വായനക്കാർ ചിന്തിക്കുക. എത്ര അപഹാസ്യമാണ് ഇവരുടെ വാക്കും പ്രവൃത്തിയും. ഇവർക്ക് താങ്ങായി നില്ക്കുന്ന മേജർ ആലഞ്ചേരിയും കൂട്ടരും എന്ത് പ്രതികരണമാണ് ആഗോളസഭയിൽ നിന്നും ഭാരതസഭയിൽനിന്നും പ്രതീക്ഷിക്കുന്നത് എന്നും ചിന്തിക്കുക. വിവർത്തകൻ]

സീറോമലബാർ സഭയുടെ കാഴ്ചപ്പാടിൽ പുറത്തുനിന്ന് വിവാഹം കഴിച്ച ക്നാനായക്കാർക്ക് അവരുടെ പരസ്പരസംഗമത്തിന്റെ ഫലമായി മക്കളാകാം, പക്ഷേ ക്നാനായ ഇടവകകളിൽനിന്ന് പങ്കാളിയേയും സന്തതികയേയും പുറംതള്ളും. യുക്തിരഹിതമായ ഈ കടുംപിടുത്തത്തിന് എന്ത് ന്യായീകരണമാണ് കണ്ടെത്താനാവുന്നത് എന്ന് നിങ്ങൾ ചിന്തിക്കുക. ഒരു വശത്ത്‌ വർഷങ്ങളോളം നീണ്ടുനില്ക്കുന്ന ചർച്ചകളിലൂടെ ക്രിസ്തീയ കുടംബങ്ങളുടെ സനാതന നിലനില്പിനായി അദ്ധ്വാനിക്കുന്ന, കുടുംബങ്ങളെ ശിഥിലീകരിക്കുന്ന പ്രശ്നനങ്ങളെപ്പറ്റി പഠിക്കാൻ മെത്രാന്മാരെ നിയോഗിക്കുന്ന പപ്പാ; മറുവശത്ത്‌ ഇത്രയും ഗൗരവതരമായ ഒരു പ്രശ്നത്തെ അവഗണിക്കുക മാത്രമല്ല അതിനെ രൂക്ഷമാക്കുന്ന നടപടികളിൽ ഏർപ്പെടുന്ന ഇന്ത്യൻ സഭാനേതൃത്വം! അവരെ അലട്ടുന്നത് ഇപപോഴും മതേതര വിവാഹങ്ങളും ജനനനിയന്ത്രണണോപാധികളുടെ ഉപയോഗവും മറ്റുമാണ്. എന്നാൽ കോട്ടയം രൂപതയിലെ അംഗങ്ങൾ തന്നെ ശുദ്ധരക്തവാദത്തിലുള്ള പിടിവാശിയുടെ അപാകതകളെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ഈ വിഷയത്തിൽ സീറോമലബാർ, ലത്തീൻ, മലങ്കര വിഭാഗങ്ങൾ വച്ചുപുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധിക്കുകയും മെത്രാന്മാർക്കും പോപ്പിനും നിവേദനങ്ങൾ അയക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ആശാവഹമാണ്‌.

അല്മായരുടെ ശബ്ദം അവഗണിക്കപ്പെടുന്നു.
ചിന്താസ്ഥിരതയുള്ള ക്നാനായ സംഘടനകൾ 2013 ആഗസ്റ്റ്‌ മൂന്നിന് ഷിക്കാഗോയിലെ സീറോമലബാർ ഹാളിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. അതെപ്പറ്റി വിശദമായ വാർത്ത Kerala Express, Chicago, Indian 
Currents, Delhi, Almayasabdam, Kerala തുടങ്ങി പല മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കയും ചെയ്തു. കൂടാതെ, 2014 ഫെബ്രുവരിയിൽ പാലായിൽ നടന്ന ഒരാഴ്ച നീണ്ട CBCI മീറ്റിങ്ങിനോട് അനുബന്ധിച്ച് ഒരു പ്രതിഷേധ റാലി നടത്തുകയും മെത്രാന്മാർക്ക് സങ്കടഹർജി സമർപ്പിക്കുകയും ചെയ്തു. വീണ്ടും 2014 ഓഗസ്റ്റ് 16 - 30ന് കാക്കനാട്ട് നടന്ന മെത്രാൻ സിനഡിൽ ഇതാവർത്തിച്ചു. ഒരു ഫലവും പരിഗണനയും ഉണ്ടായില്ല. ഏറ്റവും പുതിയതായി "From: Knananaya Catholic 
Navikarana Society (KCNS), sent: To: The Secretary of Synod to be held on 
Oct.15th 20015" എന്ന കത്ത് അയച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ യാതൊരു പ്രതികരണശേഷിയും ഇവിടുത്തെ മെത്രാന്മാർ പ്രകടിപ്പിച്ചിട്ടില്ല. 

"ഡന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്" എന്നു പറയുമ്പോലെ, സീറോമലബാർ കത്തോലിക്കാ സഭയിലെ റീത്ത്ത്രയത്തിലും സഭ്യമാല്ലാത്തത് സംഭവിക്കുന്നുണ്ട്. ഇപ്പോഴത്തെ നേതൃത്വം ഇവിടുത്തെ സഭയുടെ ശാപമായി മാറിയിരിക്കുന്നു. വിമർശനാത്മകമായതൊന്നും പരസ്പരം കേൾക്കാനിടവരുത്താതിരിക്കുക എന്നത് മാത്രമാണ് അവരുടെ സഭാ ഐക്യം. ഇതൊരു പുറംപൂച്ച്‌ മാത്രമാണ്. വാസ്തവത്തിൽ ഈ റീത്തുകൾക്കിടയിൽ മെത്രാന്മാരുടെ പൊതു നിഷ്ക്രിയത്വമാല്ലാതെ യാതൊരൈക്യവുമില്ല. തമ്മിൽ മത്സരിക്കുന്ന ഇവർ ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങളെപ്പോലെ അധികാരത്തിനും പണത്തിനും വേണ്ടി എന്ത് ഒത്തുതീർപ്പിനും തയ്യാറാകും. 

ഈ വര്ഷാവസാനത്തോടടുത്ത് വത്തിക്കാനിൽ നടക്കാനിരിക്കുന്ന, കുടുംബഭാദ്രതക്ക് ഊന്നൽ കൊടുത്തുള്ള, സിനഡിലും കഴിഞ്ഞ തവണ സംഭവിച്ചതുപോലെ നാണംകെടുത്തുന്ന നിർമ്മമതയും മൌനവുമാണോ ഇന്ത്യൻ മെത്രാന്മാർ കാഴ്ചവയ്ക്കാൻ പോകുന്നത് എന്ന് ഭയക്കേണ്ടിവരുന്നു. അങ്ങനെയെങ്കിൽ ക്നാനായ സഭയിലെ ഈ നാറുന്ന രക്തശുദ്ധി വിഷയം ചവിട്ടുപായ്ക്കടിയിലേയ്ക്ക് തള്ളപ്പെടുകയെ ഉള്ളൂ. ലോകം മുഴുവൻ ചര്ച്ചചെയ്യുന്ന ഒരു വിഷയത്തെ ഇത്ര നിസ്സംഗരായി എങ്ങനെയാണ് നമ്മുടെ പരമ പരിശുദ്ധ ഇടയന്മാർക്ക് അവഗണിക്കാനാവുന്നത്? അവരുടെ സ്വഭാവഗുണമായ കൌടില്യം എന്നല്ലാതെ എന്ത് പറയാൻ!   

ഒക്ടോബറിലെ സമാപന സിനഡ്                 
രണ്ടു വർഷത്തോളം നീണ്ട പഠനത്തിനും ഒരുക്കങ്ങൾക്കും ശേഷം ഈ വർഷം ഒക്ടോബറിൽ റോമായിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ക്രിസ്തീയ കുടുംബമാണ് വീണ്ടും ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ വർഷത്തെ സിനഡോടനുബന്ധിച്ച് സ്നേഹത്തിൽ കുരുത്ത കുടുംബബന്ധം തൊട്ട് , വേര്പെടുത്തപ്പെട്ട വിവാഹം, പരമ്പരാഗത കാഴ്ചപ്പാടുകളെ ശിഥിലമാക്കുന്ന ആധുനിക ദാമ്പത്യസാദ്ധ്യതകൾ (ഉദാ. പുരുഷനോ സ്ത്രീയോ തനതുത്തരവാദിത്തം ഏറ്റെടുക്കുന്ന കുടുംബം, വിവാഹരഹിത അല്ലെങ്കിൽ എകലിംഗ കൂട്ടുജീവിതം തുടങ്ങിയവ) സുതാര്യമായ ചർച്ചക്ക് നിർദ്ദേശിക്കുകയും കൂടുതൽ പഠനങ്ങൾ മെത്രാന്മാരുടെ ഉത്തരവാദിത്വമായി ഏല്പിക്കുകയും ചെയ്തതാണ്. വൈദികരെയും സന്യസ്തരെയുമെന്നപൊലെ അല്മായരെയും ഭാഗഭാക്കുകളാക്കി സമകാലികവും പ്രാദേശികവുമായ പ്രശ്നങ്ങൾ പഠിച്ച്, മാറ്റി ചിന്തിക്കേണ്ടിടത്തു മാറ്റി ചിന്തിച്ചും തിരുത്തേണ്ടിടത്തു തിരുത്തിയും കുടുംബത്തിന്റെ പവിത്രതയെ പരിരക്ഷിക്കാൻ മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന സംസ്കാരവ്യതിയാനങ്ങളെ അഭിമുഖീകരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുക എന്നതായിരുന്നു അവരെ ഏല്പിച്ച ദൌത്യം. നമ്മുടെ അഭിവന്ദ്യ ഇടയന്മാർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തതായി ഇന്നുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. 2023 ൽ തന്നെ 39 അതിപ്രധാന ചോദ്യങ്ങൾ ഉള്ക്കൊള്ളുന്ന ഒരു ലിസ്റ്റ് നല്കി അതിന്റെ ഉത്തരങ്ങൾ ജനങ്ങളിൽ നിന്ന് ശേഖരിച്ച് 2014 ലെ സിനഡിൽ സമർപ്പിക്കേണ്ടിയിരുന്നതും നമ്മുടെ രൂപതകളെല്ലാം പാടേ അവഗണിക്കുകയാണ് ചെയ്തത്. അക്ഷന്തവ്യമായ ഈ അലസതയിൽ വേദനിച്ച് ശ്രീ ഛൊട്ടെബായി (Chottebhai) യെ പ്പോലെ ചിലർ CCRInt’l (Catholic Church Reform International) ൻറെ സഹായത്തോടെ ഒരു പ്രത്യേക ചോദ്യോത്തരസംരംഭം തട്ടിക്കൂട്ടിയെങ്കിലും ആ സർവേയ്ക്ക്‌ പൂനെയിൽ ഒരു രൂപതയിൽ നിന്ന് മാത്രമാണ് എന്തെങ്കിലും പ്രതികരണമുണ്ടായത്

വെറും അഞ്ച് മാസങ്ങളാണ് ഇനി ബാക്കിയുള്ളത്. CCRInt’l തുടർന്നും
പോപ്പയച്ച Lineamenta (the final basic preparatory draft)നെപ്പറ്റി വിശദമായി പഠിക്കുകയും തനതായ നിർദേശങ്ങളോടെ അവരുടെ റിപ്പോർട്ട്‌ സിനഡിൽ സമർപ്പിക്കുകയും ചെയ്യും. സിനഡംഗങ്ങൾക്ക് നല്കാനുള്ള “Response of Catholic Church Reform International to Questions Aimed at a Response to and an In-Depth Examination of the Relatio Synodi” തയ്യാറാക്കി അയച്ചുകഴിഞ്ഞു. His Beatitude, His Grace എന്നൊക്കെ ഒരുളുപ്പുമില്ലാതെ അന്യോന്യം മേനി പറയുന്ന നമ്മുടെ 'അഭിഷിക്ക്തർ' ഇത്തവണയും ചിത്രഭംഗിയുള്ള അങ്കികളിട്ട് കൈയും വീശി റോമായിൽ ചെല്ലുകയും അവിടെ സിനഡിൽ മിണ്ടാമൂളികളായി കുത്തിയിരിക്കുകയും ചെയ്യാനാണ് ഭാവമെങ്കിൽ ഭാരതസഭക്കുവേണ്ടി അവർക്ക് ഇപ്പോഴേ ചെയ്യാവുന്ന ഒന്നുണ്ട്. സ്ഥാനത്യാഗം ചെയ്ത് ദൈവജനത്തിന് അവർ വരുത്തിവയ്ക്കുന്ന മാനഹാനിയും ദുരിതങ്ങളും ഒഴിവാക്കുകയെങ്കിലും ചെയ്യുക. അവരെക്കൂടാതെയും ഈ സഭ അതിജീവിക്കുമെന്നു മാത്രമല്ല, പോപ്‌ ബനടിക്റ്റ് വിട്ടൊഴിഞ്ഞ സ്ഥാനത്ത് പ്രഗത്ഭനും വിശുദ്ധനുമായ ഫ്രാൻസിസ് പപ്പാ ഉദിച്ചുയർന്നതുപോലെ, ഭാരതത്തിലെ കത്തോലിക്കാ സഭയിലും സംഭവിക്കും. ഈ സഭയിലേയ്ക്ക് യേശു തിരിച്ചുവരാൻ, അവിടുത്തേയ്ക്ക് വഴിയൊരുക്കാൻ കഴിവുള്ള അത്തരം വ്യക്തിത്വങ്ങൾ ഭാഗ്യവശാൽ ഇപ്പോൾത്തന്നെ ഇവിടെയുണ്ട്.

താത്പര്യമുള്ളവർ മുകളിൽ പറഞ്ഞ പഠനം www.catholicChurchReformIntl.org എന്ന ലിങ്കിൽ വായിക്കുക. ആണത്വം നഷ്ടപ്പെട്ട, ആത്മാവിൽ അന്ധരായ ഇവിടുത്തെ മുതുമടിയൻ മെത്രാന്മാർക്കും അത് ധ്യാനത്തിനുള്ള വകനല്കും എന്ന് സവിനയം ഓർമിപ്പിക്കുകയാണ്.

Tuesday, April 28, 2015

പുരോഹിതവിവാഹം

In: Article

ചോദ്യം
ഓശാന മാസികയുടെ ഒരു വായനക്കാരൻ 1975-ൽ ചോദിച്ച ചോദ്യമാണ് താഴെ: ഓശാന മാസിക യാഥാസ്ഥിതികത്വത്തിനെതിരും പുരോഗമനസ്വഭാവമുള്ളതുമാണെന്നാണല്ലോ അഭിമാനിക്കുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് കത്തോലിക്കാസഭയിലെ വൈദികരെ വിവാഹം കഴിക്കാനനുവദിക്കുന്നതിനായി സ്വരം ഉയര്‍ത്താത്തത്? ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തോന്നുന്നുണ്ടോ?

ജോസഫ് പുലിക്കുന്നേൽ നല്കിയ മറുപടി  ഡിസംബര്‍ 1975 ലക്കം ഓശാനയിൽ വൈദിക പംക്തിയിലൂടെ പ്രസിദ്ധീകരിച്ചിരുന്നത്
 http://www.josephpulikunnel.com/250415.html വായിക്കാം.
 താഴെ ഏതാനും ചിന്തനീയമായ ഭാഗങ്ങൾ മാത്രം.

മറുപടിയിൽ നിന്ന് 
ഉപയോഗിച്ച് അര്‍ഥം ശോഷിച്ച ചില പദങ്ങളുണ്ട്, ഭാഷയില്‍. അങ്ങിനെയുള്ള പദങ്ങളാണ് ‘യാഥാസ്ഥിതികത്വവും, പുരോഗമനവും’. എന്താണ് യാഥാസ്ഥിതികത്വം? എന്താണ് ഈ പുരോഗമനമെന്നു പറഞ്ഞാല്‍? ഞങ്ങള്‍ എല്ലാ പഴയ സമ്പ്രദായങ്ങള്‍ക്കും എതിരല്ല; എന്തെങ്കിലും, പുതിയതുകണ്ടാല്‍, പുരോഗമനത്തിന്റെ പേരില്‍ കേറി ആലിംഗനം ചെയ്യാനും തയ്യാറില്ല.
ഇന്ന് സഭയില്‍, മാറ്റപ്പെടേണ്ടതും തിരുത്തപ്പേടേണ്ടതുമായ അനുവധി കാര്യങ്ങള്‍ ഉണ്ട്. അതില്‍ അത്രയൊന്നും പ്രധാനമല്ലാത്ത ഒരു പ്രശ്‌നമാണ് വൈദികന്റെ വിവാഹപ്രശ്‌നം എന്നാണ് ഞങ്ങള്‍ക്കു തോന്നിയിട്ടുള്ളത്.
ഒരു പുരോഹിതന്‍, വിവാഹിതനായാലും അവിവാഹിതനായാലും, അദ്ദേഹം, മനുഷ്യസ്‌നേഹത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട്, ദൈവവചനശുശ്രൂഷയില്‍, തീവ്രമനസ്‌കനാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതാന്തസ്സിനെക്കുറിച്ച് അന്വേഷിച്ചിട്ടു കാര്യമില്ല.............

................പുരോഹിതനെ വിവാഹം കഴിക്കാന്‍ അനുവദിക്കുകയല്ല വേണ്ടത്; വിവാഹം കഴിച്ചവരെ പുരോഹിതരാക്കാന്‍ അനുവദിക്കുകയാണു ശരി എന്നു തോന്നുന്നു. എങ്കില്‍, പ്രായപൂര്‍ത്തിയും സ്വഭാവസ്ഥിരതയും ഉള്ള വൈദികരെ സഭയ്ക്കു ലഭിക്കും. വിവാഹം നിഷിദ്ധമാണെന്ന നിയമം സഭാപഠനങ്ങള്‍ക്ക് വിരുദ്ധമാണ് എന്നു തോന്നുന്നു.

(സംവാദം, ഓശാന, പുരോഹിതവിവാഹം, ഓശാന ഡിസംബര്‍ 1975, വൈദികര്‍ക്കുവേണ്ടി)

Sunday, April 26, 2015

ബിഷപ്‌ അങ്ങാടിയത്തിന്റെ കത്ത് സഭാവിരുദ്ധം

യേശുവിൽ നിങ്ങൾ ഗ്രീക്ക്, റോമൻ, യഹൂദൻ എന്ന വ്യത്യാസങ്ങൾ ഇല്ലാതെ ഒരേ പിതാവിന്റെ മക്കാളാണ് എന്ന് അപ്പോസ്തലൻ പോൾ പറഞ്ഞത് ആദിമ സഭയിൽ അംഗീകരിക്കപ്പെട്ട ഒരു പൊതു ദർശനമായിരുന്നു. അതേ സഭയുടെ ഭാഗമാണെന്ന് അഭിമാനിക്കുന്ന ഒരു വിഭാഗത്തിന്, താഴെക്കാണുന്ന കത്തെഴുതാൻ അതിന്റെ ഒരു മെത്രാന് എങ്ങനെ സാധിക്കുമെന്ന് വായനക്കാർ ചിന്തിക്കുക. എത്ര അപഹാസ്യമാണ് ഇവരുടെ വാക്കും പ്രവൃത്തിയും. ഇവർക്ക് താങ്ങായി നില്ക്കുന്ന മേജർ ആലഞ്ചേരിയും കൂട്ടരും എന്ത് പ്രതികരണമാണ് ആഗോളസഭയിൽ നിന്നും ഭാരത സഭയിൽനിന്നും പ്രതീക്ഷിക്കുന്നത് എന്നും ചിന്തിക്കുക. 

ഇംഗ്ലീഷ് ഭാഷയിലുള്ള ബിഷപ്‌ അങ്ങാടിയത്തിന്റെ കത്തിന്റെ അസ്സലും മലയാളം വിവർത്തനവും താഴെ വായിക്കുക.


Dear & Rev. Fathers & Knanaya Community Members,
Glory to God in the highest. Amen

I am glad to inform you that the membership in the personal parish/mission for Knanaya Catholics is settled through the discussion of the issue in the Synod of
Syro Malabar Bishops and final agreement reached by His Beatitude Mar George Cardinal Alencharry, the Major Archbishop of the Syro Malabar Church, His Grace Mar Mathew Moolakatt, the Archbishop of Kottayam and Mar Jacob Angadiath, the Bishop of St.Thomas Syro Malabar Catholic Diocese of Chicago.

A personal parish/mission for Knanaya Catholics will have only Knanaya Catholics as members. If a Knanaya Catholic belonging to a Knanaya parish/mission enters into marriage with a non-Knanaya partner, that non-Knanaya partner and children from that marriage will not become members of the
Knanaya parish/mission but will remain members of the local non-Knanaya Syro Malabar parish/mission.

Please pray for our new Auxiliary Bishop-elect Mar Joy Alappat and for the

blessing of his Episcopal ordination on September 27, 2014. Let us support and pray for our St. Thomas Syro Malabar Diocese of Chicago.

May the Lord bless you.
Your loving Pithavu

Singed
Mar Jacob Angadiath,
Bishop
Diocese of Chicago



ബഹുമാന്യ അച്ചന്മാരെ ക്നാനായ വിശ്വാസികളേ,
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, അമേൻ.

നിങ്ങളുടെ ഇടവകയിലും മിഷനിലും ഉള്ള അംഗത്വം സീറോ മലബാർ മെത്രാൻ സിനഡിൽ ചർച്ച ചെയ്ത്, മേജർ ആലഞ്ചേരി കർദിനാളും നമ്മുടെ കോട്ടയം മെത്രാൻ മാത്യു മൂലെക്കാട്ടും ചിക്കാഗോ സീറോ മലബാർ കത്തോലിക്കാ രൂപതാ മെത്രാൻ ജേക്കബ്‌ അങ്ങാടിയാത്തും തമ്മിലുണ്ടായ പൊതു ധാരണയിലൂടെ തീരുമാനത്തിലായി.
ഒരു ക്നാനായ ഇടവക/മിഷൻ എന്നിവയിൽ ക്നാനായക്കാർക്ക് മാത്രമേ അംഗത്വമുണ്ടാകൂ. ക്നാനായ വിശ്വാസി മറ്റൊരു റീത്തിൽ നിന്ന് വിവാഹം കഴിച്ചാൽ, മറ്റേ റീത്തിലെ ആ വ്യക്തിക്കും ഇരുവർക്കുമുണ്ടാകുന്ന മക്കൾക്കും ക്നാനായ ഇടവകയുടെ/മിഷൻറെ അംഗത്വമല്ലല്ല, മറിച്ച്, മറ്റേ രീത്തിലെ ഇടവകയുടെ/മിഷൻറെ അംഗത്വം മാത്രമേ ഉണ്ടാകൂ.
... നിങ്ങളുടെ സ്നേഹ പിതാവ്, 

മാർ ജേക്കബ്‌ അങ്ങാടിയത്ത്, ചിക്കാഗോ രൂപതയുടെ മെത്രാൻ.

Friday, April 24, 2015

ശ്രീ ജോസഫ് പുലിക്കുന്നേലും ചിന്തകളും ഭാരതവല്ക്കരണവും

By ജോസഫ് പടന്നമാക്കൽ


ഭാരതീയ ക്രിസ്ത്യൻ സഭകളെ വൈദേശിക സംസ്ക്കാരത്തിൽ നിന്നും മോചിപ്പിക്കണമെന്നുളള  മുറവിളിയുമായി ആർ.എസ് എസ്. പോലുള്ള സംഘടനകൾ സമീപകാല രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നതു കാണാം. കർദ്ദിനാൾ  ജോസഫ് പാറേക്കാട്ടിലിനു  സഭയെ ഭാരതീവൽക്കരിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. സഭയുടെ കോണ്സ്റ്റാന്റിനാചാരങ്ങളെ  മതം മാറിയ  ഒരു പുതു ക്രിസ്ത്യാനിയ്ക്കും  സ്വീകരിക്കേണ്ടി വരുന്നു. അക്രൈസ്തവനായ  ഒരാൾ മതം സ്വീകരിക്കുമ്പോൾ മതം മാറ്റത്തോടൊപ്പം   മനസാക്ഷിക്കെതിരെ അന്നുവരെ പുലർത്തിയിരുന്ന സംസ്ക്കാര പാരമ്പര്യങ്ങളെ ത്യജിക്കേണ്ടതായും വരുന്നു. ഭാരതീയ വിചാര തത്ത്വങ്ങൾക്കതീതമായ മറ്റൊരു  സംസ്ക്കാരത്തെ മതം മാറുന്നയാൾ  സ്വീകരിക്കാൻ  നിർബന്ധിതവുമാവുന്നു. വിദേശചിന്തകൾ, ഭാഷ, പുത്തനായ മതാനുഷ്ടാനങ്ങൾ മുതലാവകൾ മതം മാറുന്നവന് അന്യമായിരിക്കും. ഭാരതീയനായി  ജീവിക്കണമെന്ന ഒരുവന്റെ മൗലികാവകാശത്തെയാണ്   മതം മാറ്റം വാദികൾ ചോദ്യം ചെയ്യുന്നത്. സഭയെ വിമർശിക്കാൻ പാടില്ലായെന്ന സഭയുടെ അറിവില്ലായ്മയെ ഇന്ന് ബൌദ്ധിക തലങ്ങളിലുള്ളവർ പുച്ഛിച്ച്  തള്ളുകയേയുള്ളൂ.

ശ്രീ ജോസഫ് പുലിക്കുന്നേൽ കേരള നവീകരണ ചരിത്രത്തിൽ ആധുനിക കേരളം കണ്ടതിൽ വെച്ച്  ഉജ്ജ്വലനായൊരു  വ്യക്തി പ്രഭാവമാണ്. അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 1958-1967 കാലഘട്ടങ്ങളിൽ കോഴിക്കോടുള്ള ദേവഗിരി  സെന്റ് ജോസഫ്സ് കോളെജിന്റെ അദ്ധ്യാപകനായിരുന്നു. മുണ്ടശേരിയേയും   എം.പി. പോളിനെയുംപ്പോലെ  കോളേജു മാനേജുമെന്റിന്റെ പീഡനങ്ങളിൽ മനം നൊന്ത് അദ്ദേഹത്തിനും ജോലിയിൽനിന്നു പിരിയേണ്ടി വന്നു.  1975-ൽ സഭാ നവീകരണം ലാക്കാക്കി ഓശാനയെന്ന മാസിക ആരഭിച്ചു. ഒരോ  ഓശാന മാസികയും നവീകരണ മേഖലകളിലുള്ള വിവിധങ്ങളായ വിഷയങ്ങൾ സംബന്ധിച്ച ഈടുറ്റ ലേഖനങ്ങൾകൊണ്ട്  നിറഞ്ഞതാണ്.  ഭാരതീയ ക്രൈസ്ത ചൈതന്യം എന്താണെന്ന് വ്യക്തമായി പഠിപ്പിക്കുന്ന ലേഖനങ്ങൾ  ഈ മാസികയ്ക്ക് മാറ്റു കൂട്ടുന്നു.  ശ്രീ പുലിക്കുന്നേൽ നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ അദ്ദേഹം നല്ലൊരു വാഗ്മികൂടിയാണ്.

നവീകരണാശയങ്ങളുമായി പ്രവർത്തന  ശൈലിയുള്ള 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്'  എന്ന സ്ഥാപനം ശ്രീ പുലിക്കുന്നേൽ  സ്ഥാപിച്ചതാണ്.   ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം ബൈബിളധിഷ്ടിതമായ ഒരു സംവിധാനം നടപ്പാക്കുകയെന്നതാണ്. അധികാരം മുഴുവൻ സ്വന്തം കൈകളിൽ ഒതുക്കി അധികാരത്തെ വികേന്ദ്രീകരണം നടത്താൻ തയ്യാറാകാതെ സഭയുടെ തലപ്പത്തിരിക്കുന്ന മെത്രാൻ ലോകത്തിന് ഇൻസ്റ്റിറ്റ്യൂട്ട്   ഒരു വെല്ലുവിളി തന്നെയാണ്.ശ്രീ പുലിക്കുന്നേൽ പറയുന്നു ,  "അല്മായർക്ക് യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ പരിപൂർണ്ണമായും പൌരാഹിത്യ മേല്ക്കോയ്മയും ഏകാധിപത്യവുമാണ് സഭയിലുള്ളത്. ആദ്ധ്യാത്മികതയിൽ ഭാരത ക്രിസ്ത്യാനികളെ സംബന്ധിച്ച്  പൌരാണികമായ ഒരു പാരമ്പര്യം  ഉണ്ട്. കൃസ്തുമതത്തിന്റെ ആരംഭം മുതൽ സഭയ്ക്ക് ദൈവിക വീക്ഷണങ്ങളോടെയുള്ള  ചട്ടങ്ങളുണ്ടായിരുന്നു. സഭയിലുള്ള അക്രൈവസ്തവമായ വസ്തുതകളെ  വെളിച്ചത്തു കൊണ്ടുവരുകയെന്നത് സ്ഥാപനത്തിന്റെ  പരമമായ ലക്ഷ്യമാണ്."

കൃസ്തുവിന്റെ ആശയങ്ങളെ  വക്രീകരിച്ച് ക്രിസ്തുവിനെതിരെയാണ് സഭ പ്രവർത്തിക്കുന്നത്. ഒരിക്കൽ ബൈബിളും ദൈവശാസ്ത്രവും പുരോഹിതർക്കു മാത്രമുള്ളതായിരുന്നു.  ഹൈന്ദവ തത്ത്വങ്ങളിൽ ബ്രാഹ്മണീസം ഒരു പ്രധാന ഘടകമായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ബ്രാഹ്മണീസം അവസാനിച്ചു. മനുവിന്റെ കൃതികൾ പഴഞ്ചൻ ഗുഹകളിൽ സ്ഥാനം പിടിച്ചു. എങ്കിലും ക്രിസ്ത്യൻ സമൂഹങ്ങളിൽ അതേ ബ്രാഹ്മണീസ ചിന്താഗതികൾ പിന്തുടരുന്നതായി കാണാം. 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്' (IIOC) എന്നസ്ഥാപനം തുടങ്ങിയ കാലത്ത് ശ്രീ പുലിക്കുന്നേലിനെ ഒറ്റപ്പെടുത്താൻ പുരോഹിതർ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ ബൌദ്ധിക തലങ്ങളിലുള്ളവർ  അദ്ദേഹത്തിന് എന്നും പിന്തുണ നല്കിയിരുന്നു. എപ്പിസ്ക്കോപ്പൽ സഭകളിലെ ചിന്തകരായവരും  ഈ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട്   പൌരാഹിത്യ മേധാവിത്വത്തെ എതിർത്തുകൊണ്ട് തുറന്ന യുദ്ധത്തിനായി രംഗത്തിറങ്ങുകയും ചെയ്തു.

ക്രിസ്തുവിനെ അറിയുകയും ക്രിസ്തു മാർഗത്തിലെ സത്യം കണ്ടെത്തുകയും   ചൈതന്യം ഉള്ക്കൊള്ളുകയും ചെയ്യുകയെന്ന  ദൌത്യമാണ് ഈ സ്ഥാപനം വിഭാവന ചെയ്തിരിക്കുന്നത്.  അതിനായി ക്രിസ്ത്യാനികൾ ഇന്നുള്ള അവസ്തയിൽനിന്നും ബൌദ്ധിക തലങ്ങളിൽ ഉയരേണ്ടതായുമുണ്ട്. ശ്രീ പുലിക്കുന്നേലിന്റെ വീക്ഷണത്തിൽ സഭയെന്നാൽ പുരോഹിതരും ബിഷപ്പുമാരും മാത്രമല്ല അത് അല്മായരാൽ നിർമ്മിതമാണ്. കാര്യ പ്രസക്തമായ സഭയുടെ ചർച്ചകളിൽ പങ്കെടുക്കേണ്ടത് സഭാ മക്കളാണ്. അദ്ദേഹം മറ്റു മത വിഭാഗങ്ങളോടും ഹിന്ദുക്കളോടും പറയാറുണ്ട്, "ദേശീയ തലത്തിൽ സർവ്വ മതങ്ങളും സമ്മേളിക്കുന്ന സമയം ബിഷപ്പുമാരെയും പുരോഹിതരെയും മാത്രം സംബന്ധിപ്പിക്കാതെ തെരഞ്ഞെടുക്കുന്ന സഭാ മക്കളെ ചർച്ചകളിൽ പങ്കു കൊള്ളിപ്പിക്കണം;  സഭയിലെ  99.1 ശതമാനവും അംഗങ്ങളുടെ  അഭിപ്രായങ്ങൾ ഗൗനിക്കാതെ പുരോഹിത ബിഷപ്പുമാരുടെ മാത്രമുള്ള തീരുമാനം എങ്ങനെ സഭയുടെ മാനദണ്ഡമായി  കണക്കാക്കാൻ   സാധിക്കുന്നു. കഴിയുമെങ്കിൽ പുരോഹിതരെയും ബിഷപ്പുമാരെയും വിളിക്കാതെ ഒരു ചർച്ചയിൽ പങ്കു കൊള്ളാൻ അല്മായരെ മാത്രം വിളിക്കുന്നതായിരിക്കും നന്ന്. "   പുരോഹിതർ മാത്രം ഉൾക്കൊള്ളുന്ന   ഔദ്യോഗിക തീരുമാനങ്ങൾ ഏകാധിപത്യവും സഭാ മക്കളുടെ വികാരങ്ങളെ മാനിക്കാത്തതുമാണ്. പ്രകൃതിരമണീയമായ ഭരണങ്ങാനമടുത്ത്  പത്തേക്കർ വിസ്തൃതമായ പുരയിടത്തിൽ നിലകൊള്ളുന്ന ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനത്തോടനുബന്ധിച്ച് പതിനായിരക്കണക്കിന് പുസ്തകങ്ങൾ  സമാഹരിച്ച ഒരു ലൈബ്രറിയും  പ്രകൃതി ചീകത്സാ സൌകര്യങ്ങളുമുണ്ട്.

ശ്രീ  ജോസഫ്  പുലിക്കുന്നേൽ   'സഭയും ഭാരതവൽക്കരണവും' എന്ന  വിഷയത്തെപ്പറ്റി  ഉദ്ധരിച്ച പ്രസക്ത ഭാഗങ്ങളാണ്‌  താഴെ ചുരുക്കി പറഞ്ഞിരിക്കുന്നത്. ''ഹൈന്ദവ കേരളം' വെബ്സൈറ്റിൽ  ശ്രീ പ്രതീപ്  കൃഷ്ണൻ  വിശദമായ ഒരു ലേഖനം ഇംഗ്ലീഷിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ക്രിസ്തുമത സംസ്ക്കാരം ക്രിസ്തുമതത്തോളം പഴക്കമുണ്ട്. യൂറോപ്പിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുമ്പ് ഭാരത മണ്ണിൽ ക്രിസ്തുമതം വേരൂന്നിയിരുന്നു. ഭാരതത്തിന്റെ  സംസ്ക്കാരത്തിനൊപ്പിച്ചു തന്നെ ക്രിസ്തുമത സംസ്ക്കാരവും അലിഞ്ഞു  ചേർന്നിരുന്നു. മത പരിവർത്തന കോളനികൾക്ക് തുടക്കമിട്ടത് പോർട്ടുഗീസ്കാരായിരുന്നു. 1655-ലെ  ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശു സത്യത്തിലൂടെ നാട്ടു ക്രിസ്ത്യാനികളായവർ പോർട്ടുഗീസുകാരുടെ കീഴിൽ മതാചാരം നടത്തുകയില്ലെന്നു പ്രതിജ്ഞ ചെയ്തു. ഒരു പക്ഷെ കൂനൻ കുരിശു സത്യം പാശ്ചാത്യർക്കെതിരെയുള്ള ആദ്യത്തെ രക്ത രഹിത വിപ്ലവമായിരിക്കാം. ദേശീയ ക്രിസ്ത്യൻ സംസ്ക്കാരത്തെ തുടച്ചു മാറ്റാൻ പോർട്ടുഗീസുകാർ ശ്രമിച്ചപ്പോഴായിരുന്നു അതിനെതിരായി ദേശീയ ക്രിസ്ത്യാനികൾ ശബ്ദമുയർത്തിയത്. ക്രിസ്ത്യാനികളുടെ പോർട്ടുഗീസുകാർക്കെതിരെയുള്ള സമര പ്രഖ്യാപനം  പോർട്ടുഗീസുകാർ  കേരളം വിടാൻ കാരണമായി.

ദേശീയ ക്രിസ്ത്യാനികളുടെയിടയിൽ പ്രാബല്യത്തിലിരുന്നത് 'തോമസ് നിയമങ്ങളായിരുന്നു. തോമസ് നിയമങ്ങളനുസരിച്ച് സഭ സ്വതന്ത്രമായിരുന്നു.  സഭയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിച്ചിരുന്നത് അതാതു പള്ളികളുടെ ഇടവക ജനങ്ങളായിരുന്നു. പുരോഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാനായി  മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ.  സഭയുടെയോ പള്ളികളുടെയോ ഭൌതിക കാര്യങ്ങളിലിടപെടാൻ യാതൊരു അവകാശങ്ങളും പുരോഹിതർക്കുണ്ടായിരുന്നില്ല.

പോർട്ടുഗീസുകാർ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ള ഏകാധിപത്യം ഇവിടെ നടപ്പാക്കാൻ ശ്രമിച്ചു. കേരള നസ്രാണികൾ അതിനെ എതിർത്തിരുന്നു. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് സഭയുടെ ഭൌതിക കാര്യങ്ങളിൽ ബിഷപ്പുമാർക്ക് യാതൊരു അവകാശങ്ങളുമുണ്ടായിരുന്നില്ല.   ഇന്നുള്ള ബിഷപ്പുമാർ ആദ്ധ്യാത്മികവും ഭൗതികവുമായ അധികാരങ്ങൾ ഒന്നുപോലെ കൈവശപ്പെടുത്തിയിരിക്കുന്നു.   ദേശീയപരമായ ഏതാശയങ്ങൾക്കും ബിഷപ്പുമാർ എതിരാണ്. കാരണം  മാർപ്പാപ്പാ അനുവദിച്ച  ഏകാധിപത്യാധികാരം നഷ്ടപ്പെടുമെന്നു   അവർക്കറിയാം. മാർപ്പാപ്പയുടെ അദ്ധ്യാത്മിക അധികാരത്തെ ആരും ചോദ്യം ചെയ്യുന്നില്ല. 'ഇന്ത്യയിലെ സഭാ സ്വത്തുക്കളിൽമേൽ മാർപ്പായ്ക്ക് യാതൊരു നിയന്ത്രണവും പാടില്ലായെന്നേ'  വാദഗതികളിലുള്ളൂ. തെരഞ്ഞെടുക്കുന്ന സഭയുടെ ജനം പള്ളികളുടെ സ്വത്തു കൈകാര്യം ചെയ്യണം.

"മാധ്യമങ്ങൾ, പുരോഹിതരെ  സഭയുടെ നേതാക്കന്മാരായി വാർത്തെടുക്കുന്നു.  'പൊതു ജനങ്ങളുടെ പരേഡിലും അലങ്കരിച്ച രഥങ്ങളിലും പുരോഹിതർക്ക് സഭയുടെ നേതൃത്വം ചമഞ്ഞു നടക്കണം. വാസ്തവത്തിൽ അവർ ക്രിസ്ത്യൻ സഭകളുടെ നേതാക്കന്മാരല്ല. സഭാ പരമായ ആദ്ധ്യാത്മികാചാരങ്ങളിലെ  വെറും കൂട്ടാളികൾ മാത്രമാണ്. ഒരു നേതാവിനെ സമൂഹം തെരഞ്ഞെടുക്കന്നവനായിരിക്കണം. ഏകാധിപതികളുടെ ഒരു നേതൃത്വമാണ് സഭയ്ക്കുള്ളത്.   ബിഷപ്പുമാരെയും പുരോഹിതരെയും വിശ്വാസികൾ തിരഞ്ഞെടുത്തവരല്ല. അവർക്ക് സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നേതൃത്വം ചമഞ്ഞ് ഇടപെടുവാനും അവകാശമില്ല. ആത്മീയ നേതാവായ മാർപ്പാപ്പാ റോമിൽ നിന്ന് ബിഷപ്പുമാരെ നിയമിക്കുന്നു. അങ്ങനെയുള്ളവർ സമൂഹത്തിന്റെ നേതാക്കന്മാരാകുന്നത് എങ്ങനെ?

കത്തോലിക്കാ സഭയുടെ ആന്തരിക ഘടനകളെക്കുറിച്ചോ ഭരണ സംവിധാനങ്ങളെക്കുറിച്ചോ  സാമ്പത്തിക ക്രയവിക്രങ്ങളെക്കുറിച്ചോ   പൊതുജനങ്ങൾക്കും   സർക്കാരുകൾക്കുപോലും  യാതൊരു ഗ്രാഹ്യവുമില്ല. പീറ്ററിന്റെ  പിൻഗാമിയായ മാർപ്പാപ്പാ കത്തോലിക്കാ സഭയുടെ ഏറ്റവും ഉന്നതനായ ആദ്ധ്യാത്മിക നേതാവാണ്. ക്രിസ്തുവിന് ഭൗതികമായ സ്വത്തുക്കൾ യാതോന്നുമില്ലായിരുന്നു. അവൻ   ഭൂമിയിലാരുടേയും നേതാവല്ലായിരുന്നു.  രാജകിരീടങ്ങളും ചെങ്കോലും അവന്റെ അടയാളങ്ങളായിരുന്നില്ല. അവനു മുമ്പിൽ നടക്കാൻ പരവതാനികൾ വിരിച്ചിരുന്നില്ല. എന്റെ രാജ്യം ഇഹത്തിലല്ലെന്നു അവിടുന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലാം നൂറ്റാണ്ടു മുതൽ സഭ രാജകീയമായി  റോമ്മാ സാമ്രാജ്യത്തിന്റെ ഭാഗവുമായി തീർന്നു. ആത്മീയതയെക്കാളുപരി   സഭയുടെ പ്രവർത്തനങ്ങൾ ഭൌതിക മണ്ഡലങ്ങളിലേയ്ക്ക് തിരിഞ്ഞു.  യൂറോപ്പിന്റെ ഭരണാധികാരികളായി പുരോഹിതനേതൃത്വം  രാജ്യ കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി.

ദൈവമക്കളുടെ സേവകനെന്ന നിലയിലാണ് ഔദ്യോഗികമായി മാർപ്പാപ്പയുടെ സ്ഥാനമാനങ്ങളെപ്പറ്റി പഠിപ്പിക്കുന്നത്. പടിഞ്ഞാറ് പേപ്പസ്സി  ഒരു രാജ്യമായി ഉയർന്നു.   പോപ്പ് ആ രാജ്യത്തിലെ രാജാവും. സാമൂഹിക രാഷ്ട്രീയ മതപരമായ കാരണങ്ങൾ അതിനെല്ലാം വഴി തെളിയിച്ചു. എ .ഡി. 754 മുതൽ 1870 വരെ മാർപ്പായുടെ രാജ്യം നില നിന്നു. ആഗോളസഭയുടെ ഏകാധിപത്യ സംവിധാനമാണ് ഭാരതത്തിലെ സഭകളെയും വഴി തെളിയിച്ചത്. ഭരണ സംവിധാനത്തിനായി  നൂറു കണക്കിന് രൂപതകളായി തിരിച്ചുകൊണ്ട് ഭാരത സഭകളെയും വിഭജിച്ചിരിക്കുന്നു. ഓരോ റവന്യൂ മേഖലയും അതാതു രൂപതകളുടെ കീഴിലും. ഇടവകകളുടെയും രൂപതകളുടെയും സാമ്പത്തിക കാര്യങ്ങളിൽ വിശ്വാസികൾക്ക് സംസാരിക്കാൻ അവകാശമില്ല. സഭയുടെ സ്ഥാപനങ്ങൾ നടത്താൻ ഓരോ രൂപതകൾക്കും ഭീമമായ തുകകൾ വിദേശത്തുനിന്നും ലഭിക്കാറുമുണ്ട്. കാനോൻ നിയമപ്രകാരം  സഭയുടെ സ്വത്തുക്കളുടെ വിവരം സർക്കാരിനുപോലും വെളിപ്പെടുത്തേണ്ടയാവശ്യമില്ല. മാർപ്പാപ്പ നിയമിക്കുന്ന ബിഷപ്പുമാർക്കാണ് സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവകാശമുള്ളത്. ബിഷപ്പുമാർ  സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെയാണ്.  നാട്ടു രാജാക്കന്മാർ ബ്രിട്ടീഷ് രാജാവിനോട് ഉത്തരം പറഞ്ഞിരുന്നെങ്കിൽ ബിഷപ്പുമാർ റോമ്മിലെ മാർപ്പാപ്പായോട് ഉത്തരം പറഞ്ഞാൽ മതി. വാസ്തവത്തിൽ ഇതൊരു ദേശദ്രോഹം കൂടിയാണ്.

ബിഷപ്പുമാർ മാർപ്പാപ്പയുടെ ഇന്ത്യയിലെ വൈസ്രോയിയെന്ന നിലയിൽ ദേശീയ സഭയെന്ന ഘടനയെ സ്വാഭാവികമായും എതിർക്കും.  ഇന്ത്യാ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പ്   ഇതുപോലെ  ദേശീയ രാജാക്കന്മാരും ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്  ഇന്ത്യൻ ദേശീയതയെ എതിർത്തിരുന്നു.

ആദ്ധ്യാത്മികതയുടെ ദീപം പ്രകാശിപ്പിക്കേണ്ട  സഭയിലെ ഓരോ രൂപതയ്ക്കും  ആകാശം മുട്ടെയുള്ള പള്ളികൾ കൂടാതെ സ്കൂളുകളും ഹോസ്പ്പിറ്റലുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. കണക്കില്ലാത്ത കോടി കണക്കിന് വാർഷിക വരുമാനവുമുണ്ട്. കാനോൻ നിയമം അനുസരിച്ചാണ് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. മതപരമായ സഭയുടെ വരുമാനം ആദായ നികുതിയിൽ നിന്നും ഒഴിവുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷാവകാശത്തിൻമേൽ സുരക്ഷിതവുമാണ്.  കാനോൻ നിയമം അനുസരിച്ച് ബിഷപ്പ് സഭയെ ഭരിക്കുന്നു.  അധികാര വികീന്ദ്രികരണമില്ലാതെ സർവ്വതും ബിഷപ്പിൽ നിഷിപ്തമായിരിക്കുന്നു. ഓരോ ബിഷപ്പുമാരും മാർപ്പാപ്പാ നിയമിക്കുന്ന ദേശീയ രാജാക്കന്മാരെപ്പോലെയാണ്. വിശ്വാസികൾ ബിഷപ്പുമാരുടെ പ്രജകളെപ്പോലെയും.

പ്രാചീന ഭാരതത്തിലുണ്ടായിരുന്ന ആചാരങ്ങളിൽ ബിഷപ്പുമാർക്ക് ക്രിസ്തു സഭകളിൽ യാതൊരു ഭൌതികാധികാരവും ഉണ്ടായിരുന്നില്ല. ഇടവക യോഗങ്ങൾ ജനാധിപത്യമായിരുന്നു. സഭയെ ഭാരതവൽക്കരിക്കുകയെന്നാൽ  സഭയും സഭയുടെ സ്വത്തുക്കളും ഭാരതീയ ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ചും  നിയമങ്ങൾക്ക് വിധേയവുമായിരിക്കണം. മതപരമായ സ്ഥാപനങ്ങൾ സമൂഹത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. സഭയിൽ 99.9 ശതമാനവും വിശ്വാസ സമൂഹമാണ്. അവരെന്നും സഭയുടെ അധികാരത്തിനു പുറത്താണ്. പള്ളിയോടോ പള്ളിയുടെ സ്വത്തുക്കളുടെ പേരിലോ നിയമപരമായ യാതൊരു അവകാശവുമില്ല. മനുസ്മൃതിപോലെ കാനോൻ നിയമങ്ങളും പുരോഹിതരെ കേന്ദ്രീകരിച്ചുള്ളതാണ്.   അല്മായർ സഭയ്ക്കുള്ളിൽ  ചണ്ഡാലന്മാർക്കു തുല്യവും.

ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് പുരോഹിതരെന്നും മുറവിളി കൂട്ടാറുണ്ട്. അതേ സമയം പുരോഹിതർക്ക് ബന്ധപ്പെട്ട കുറ്റ വാളികളെ മറച്ചുവെച്ചുകൊണ്ട്  സർക്കാരിനെ  ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യും.  ഇന്ത്യയുടെ നാനാ ഭാഗങ്ങളിലുള്ള കൊലപാതകങ്ങളെപ്പറ്റി പേപ്പറിൽ വായിക്കാറുണ്ട്. അതൊന്നും മതപരമായി ബന്ധപ്പെട്ടതല്ല. എങ്കിലും ബിഷപ്പുമാർക്ക് വടക്കേന്ത്യയിൽ എവിടെയെങ്കിലും ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടാൽ ക്രിസ്ത്യൻ മത പീഡനമെന്നു പറഞ്ഞ് പരേഡ് നടത്തി ലോക രാഷ്ട്രങ്ങളെ അറിയിക്കണം. പണം ആഗോള തലങ്ങളിൽ നിന്നും ശേഖരിക്കുകയെന്നതാണ് ലക്ഷ്യം. കാഞ്ഞിരപ്പള്ളിയിലെ സുനാമി ഇരകളായവർക്ക് പണം ശേഖരിക്കാൻ പാലാ ബിഷപ്പ് ലോകത്തുള്ളവർക്കെല്ലാം ഈമെയിൽ അയച്ചു. മലയോരങ്ങളിലും  സഹ്യന്റെ താഴ്വരകളിലും  സുനാമി വരുക അസംഭാവ്യമാണ്. ഇങ്ങനെ സഭാധികാരികൾ നുണ പറഞ്ഞ് പടിഞ്ഞാറൻ രാജ്യങ്ങളെ പറ്റിക്കാറുണ്ട്. വടക്കേ ഇന്ത്യയിലെ ഒറ്റപ്പെട്ട കന്യാസ്ത്രീ വധങ്ങളും പുരോഹിത മരണങ്ങളുമുണ്ടെങ്കിലും  ഇന്ത്യൻ കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന മരണങ്ങളെപ്പറ്റി ഇവർക്കൊന്നും അറിയേണ്ട ആവശ്യമില്ല. ഒരു ബിഷപ്പും പ്രതിഷേധമായി  വരാറില്ല. ഒരു കുളിമുറിയ്ക്കകത്തു കന്യാസ്ത്രി മരിച്ചു കിടന്നു. വിഷം വയറ്റിൽ കണ്ടെങ്കിൽ വായിൽ വിഷം ഉണ്ടായിരുന്നില്ല. ഭക്ഷണത്തിൽക്കൂടി വിഷം കൊടുത്തുവെന്ന് ഇത് വ്യക്തമായ തെളിവാണ്.  അന്വേഷണം നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ  പോലീസ് ഉദ്യോഗസ്ഥർ ബിഷപ്പിനെ പിന്താങ്ങുകയാണുണ്ടായത്. പോട്ടയിൽ ദുരൂഹ സാഹചര്യങ്ങളിൽ അനേകർ മരിച്ചിട്ടുണ്ട്. അവിടെ നടക്കുന്ന മരണങ്ങളിൽ പുരോഹിതർക്ക് കണ്ണുനീരില്ല.

പുരോഹിതരും ക്രിസ്തു സഭകളും രാഷ്ട്രീയത്തിൽ ഇടപെടുകയും രാഷ്ട്രീയ സ്വാധീനം നേടുകയും ചെയ്തു. സമൂഹം മുഴുവന്റെ പേരിലും ആധിപത്യവും കരസ്ഥമാക്കി. പുരോഹിതരിൽ നിന്നും ഒരു വിമോചന മുന്നണിയാണ് ഇന്ന് കാലത്തിന്റെ ആവശ്യം.  സമൂഹത്തിന്റെ ഭീമമായ സ്വത്ത് പുരോഹിത കൈവശമാണ്. സഭയുടെ സ്വത്തുക്കൾ പ്രിവിപെഴ്സെന്ന വിധം  അവരുടെയിഷ്ടത്തിനനുസരിച്ച് ചിലവിടുന്നു. ആരോടും കണക്കു പറയേണ്ട ആവശ്യമില്ല. സമൂഹത്തിന്റെതായ ഈ വൻ സ്വത്തുക്കൾ  കൈകാര്യം ചെയ്തു കൊണ്ട്  അവർ രാഷ്ട്രീയത്തിലേയ്ക്കും ഇറങ്ങുന്നു. മന്ത്രിമാരെയും നിയമത്തെവരെയും   ബ്ലായ്ക്ക് മെയിൽ ചെയ്യുന്നു. ചില രാഷ്ട്രീയക്കാർ അവരോടൊത്ത് നൃത്തം ചെയ്യുന്നു. ക്രിസ്ത്യാനിറ്റിയെന്നു പറഞ്ഞാൽ തികച്ചും ചർച്ചിയാനിറ്റിയായി മാറിയിരിക്കുന്നു. ആദ്ധ്യാത്മികത പാടെയില്ലാതായി.  ക്രിസ്ത്യൻ പുരോഹിതർ പണമുണ്ടാക്കാനുള്ള മത്സരയോട്ടത്തിലാണ്. ഭാരതത്തിന്റെ പൌരാണികമായ ആദ്ധ്യാത്മിക ചിന്തയിൽ അവർക്ക് യാതൊരു വിശ്വാസവുമില്ല.

സഭയിന്ന്  ഒരു വ്യവസായ സാമ്രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യവസായങ്ങളും ഹോസ്പിറ്റലുകളും ഷോപ്പിംഗ് കോമ്പ്ലെക്സുകളും മാത്രം ലക്ഷ്യമായി മാറി. വ്യവസായ ശാലകളിൽ ആദ്ധ്യാത്മികത എവിടെയാണ് നിഴലിച്ചിരിക്കുന്നത്? കപടഭക്തരെയെന്ന് യേശു ക്രിസ്തു ഇവരെയാണ് വിളിച്ചത്. അന്ധൻ അന്ധനെ നയിക്കുന്നു. ക്രിസ്തു  ഇനി  വരുകയാണെങ്കിൽ സഭയുടെ കപടതയ്ക്കെതിരെ വീണ്ടും വിപ്ലവം നയിക്കും.

കത്തോലിക്കാ സഭ യൂറോപ്പിലും അമേരിക്കയിലും പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളിൽ പള്ളിയിൽ പോവുന്നവർ ചുരുക്കം. ദേവാലയങ്ങൾ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. അത്മാകളെ തേടിയുള്ള കൊയ്ത്ത് മൂന്നാം ലോകത്തിലാണ് കാണുന്നത്. ഒരിക്കൽ യൂറോപ്പിൽ കത്തോലിക്കാ സഭ വൻശക്തിയായിരുന്നു.  സഭയുടെ അധികാരം അവിടെ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്.  ഇന്ന് മാർപ്പാപ്പായ്ക്ക് യൂറോപ്പ്യൻ  രാജ്യങ്ങളിൽ വളരെ കുറച്ചു സ്വാധീനം മാത്രമേയുള്ളൂ. അതുകൊണ്ട്  സഭയിലെണ്ണം കൂട്ടാൻ  സഭയുടെ പ്രവർത്തനങ്ങൾ മൂന്നാം ലോകത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.  അവർക്ക് സുവിശേഷമല്ല പ്രചരിപ്പിക്കേണ്ടത്. അവരാഗ്രഹിക്കുന്നത് മത കൊളോണീലിസമാണ്.

സഭയുടെ പേരും പറഞ്ഞ് ന്യൂനപക്ഷാവകാശങ്ങളെ ദുരുവിനിയോഗം ചെയ്യുന്നു. ന്യൂനപക്ഷാവകാശം ഒരു സമൂഹത്തിനു മുഴുവനായി നല്കിയിട്ടുള്ളതാണ്. എന്നാൽ പുരോഹിതരും കന്യാസ്ത്രികളും മാത്രം ന്യൂന പക്ഷാവകാശങ്ങളെ  മുതലെടുക്കുന്നു. 99.9 ശതമാനം കത്തോലിക്കർക്കും സ്കൂളുകളിലെ  ഭരണപരമായ അവകാശങ്ങളിൽ യാതൊരു പങ്കും നല്കില്ല. സമൂഹത്തിനെ പരിഗണിക്കാതെ പുരോഹിതരിൽ മാത്രം നിക്ഷിപ്തമായ ഈ ന്യൂനപക്ഷാവകാശം ഭരണഘടന വിഭാവന ചെയ്ത നിയമങ്ങൾക്കെതിരാണ്. ന്യൂനപക്ഷാവകാശമെന്ന കവചം ധരിച്ച് പുരോഹിതർ വിശ്വാസികളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ തെരഞ്ഞെടുത്തവരുമായി ഈ ന്യൂനപക്ഷാവകാശം  സംരക്ഷിക്കേണ്ടതാണ്.നൂറു വർഷത്തിൽപ്പരമായ  കോളേജു ചരിത്രത്തിലും പ്രിൻസിപ്പോളും പ്രധാന പോസ്റ്റുകളും പുരോഹിതർക്കു മാത്രം.  ബിൻലാദൻ പോലുള്ള മത ഭീകര വാദിക്കും ഏകാധിപതിക്കും  ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈക്കലാക്കി ഭരണം നടത്താൻ സാധിക്കും. വിദേശസംസ്ക്കാരം ഉൾപ്പെട്ട ഒരു സംസ്ക്കാരം ന്യൂനപക്ഷ സംസ്ക്കാരമാകുന്നതെങ്ങനെ?  ന്യൂനപക്ഷ സംസ്ക്കാരം സ്വന്തം രാജ്യത്തിന്റെ മൗലിക തത്വങ്ങളടങ്ങിയ   സംസ്ക്കാരം നിലനിർത്തുന്നതായിരിക്കണം. അല്ലാതെ തനതായ ഭാരത സംസ്ക്കാരം നശിപ്പിക്കുന്നവർക്കാകരുത്.  

കഴിഞ്ഞകാലങ്ങളിൽ  കൊളോണിയൽ അധികാരികളും മിഷ്യനറിമാരും  ഭാരതത്തിൽ മതം മാറ്റത്തിന് ശ്രമിച്ചു. പടിഞ്ഞാറൻ രാജ്യങ്ങൾ അളവില്ലാത്ത ധനം അതിനായി വിനിയോഗിക്കുകയും ചെയ്തു. എന്നിട്ടും ഹിന്ദുക്കളിൽ നിന്നും കാര്യമായ മതം മാറ്റം ക്രിസ്ത്യാനികൾക്ക്  സാധിച്ചില്ല. വിവിധ സഭകൾ വിദ്യാഹീനരായ ഹിന്ദുക്കളെയാണ്  മത പരിവർത്തനം  ചെയ്തത്. സുവിശേഷമോ സുവിശേഷ മൂല്യങ്ങളോ പ്രചരിപ്പിക്കുന്നതിൽ അവർ താൽപര്യം കാണിച്ചില്ല. അവർ പള്ളിയെപ്പറ്റി സംസാരിച്ചു. എന്നാൽ സംസാരിച്ചത്  യേശുവിനെപ്പറ്റിയല്ലായിരുന്നു.  യൂറോപ്പിൽ മതം പണമുണ്ടാക്കുന്ന ഒരു ബിസിനസ്സായി മാറി. അവിടെ ക്രിസ്തുവില്ലായിരുന്നു.

സെമറ്റിക്ക് മതങ്ങളും ഇന്ത്യൻ മതങ്ങളും തമ്മിൽ വലിയ വിത്യാസമുണ്ട്. പൌരാണിക സമൂഹത്തിൽ മനുഷ്യന്റെ സാമൂഹിക  ജീവിതത്തിൽ മതം ഒരു പ്രധാന ഘടകമായിരുന്നു. അന്നെല്ലാം ദൈവത്തെ മനുഷ്യർ അളന്നിരുന്നത്  ഓരോ സമൂഹത്തിന്റെയും ആന്തരിക ഘടനയനുസരിച്ചായിരുന്നു . ലോകത്തിൽ പൊതുവായി ഇന്ന് മതങ്ങളുടെ രണ്ടു കുടുംബങ്ങളാണുള്ളത്. യഹൂദ, മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളുൾപ്പെട്ട സെമറ്റിക്ക് മതങ്ങളും ഭാരതീയ മതങ്ങളും. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. സെമറ്റിക്ക് മതങ്ങളിൽ പുരുഷ മേധാവിധ്വം നിറഞ്ഞിരിക്കുന്നത് കാണാം. പല കാരണങ്ങളാൽ സ്ത്രീകളെ അടിച്ചു താഴ്ത്തുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളും സ്ത്രീകൾക്ക്  സമത്വം കൽപ്പിക്കാത്തത് അറബി സാമ്രാജ്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും സാമൂഹിക പാശ്ചാത്തലം മൂലമായിരുന്നു. റോമൻ നിയമങ്ങൾ ക്രിസ്ത്യാനികളുടെ നിയമങ്ങളായി മാറി. അതുപോലെ 'ഇസ്ലാം' അറേബ്യൻ സാമ്രാജ്യത്വത്തിന്റെ ഭാഗവുമായി. ഇന്നും അനേക ഇസ്ലാമിക രാജ്യങ്ങളിൽ ഷാരിയാത്ത്  നിയമങ്ങളാണ് നടപ്പിലുള്ളത്.

ഭാരതീയ ആര്യ  ദ്രാവിഡ സംസ്ക്കാരത്തിലെ  ദേവി ദൈവങ്ങൾ കിഴക്കിന്റെ തത്ത്വങ്ങളാണ്. ദേവതകൾ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുഷ്ക്കലത്വത്തിന്റെയും പ്രതീകങ്ങളായി കരുതുന്നു. ഭാരതത്തിലെപ്പോലെ ദേവീ പൂജ ലോകത്തൊരിടത്തും വളർന്നിട്ടില്ല. ഇന്ത്യൻ പാരമ്പര്യത്തിൽ ദൈവം പകുതി സ്ത്രീയും പകുതി പുരുഷനുമായി കാണാം. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നുള്ള   തത്ത്വങ്ങൾ ഭാരതത്തിലെ ഋഷിമാരുടെ  ബൌദ്ധിക തലങ്ങളിൽനിന്നും പൊന്തി വന്ന ആശയങ്ങളാണ്. 'പരമാത്മാവെന്ന സങ്കല്പ്പം മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ നിന്നും സാമൂഹിക ആവശ്യങ്ങളിൽനിന്നും  ഉടലെടുത്തതാണ്. കിഴക്കിന്റെ മതങ്ങളിൽ ദേവതകൾ ദൈവത്തിനു തുല്യവുമാണ്. മനുഷ്യ സംസ്ക്കാരം ആദ്യം പ്രാകൃതവും കൃഷിയും വ്യവസായവും പിന്നീട് സൈബറനിക്ക്  യുഗവുമായി മാറ്റപ്പെട്ടു. സമൂഹത്തിൽ ശക്തിമാൻ   ശ്രേഷ്ഠനെന്നതു മാറി  ബൌദ്ധിക തലങ്ങളിലേക്ക് ശ്രേഷ്ഠത കല്പ്പിക്കാൻ തുടങ്ങി. ആധുനിക സമൂഹങ്ങളിൽ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. ലോകം തന്നെ ഇന്ന് അർദ്ധനാരീശ്വര  തത്ത്വത്തിലേയ്ക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു.

റെഫ: ശ്രീ പ്രതീപ് കൃഷ്ണൻ, ഹൈന്ദവ  കേരളം.

EMalayalee: 
http://emalayalee.com/varthaFull.php?newsId=99230

Cover design: Malayalam Daily News :
http://www.malayalamdailynews.com/?p=152463





കേരള ക്രൈസ്തവചരിത്രം – ജോസഫ് പുലിക്കുന്നേലിന്റെ ഇടപെടലുകള്

josephpulikunnel.com എന്ന വെബ്സൈറ്റിന്റെ ആമുഖം


കേരള ക്രൈസ്തവചരിത്രത്തില് ആര്ക്കും അവഗണിക്കാനാവാത്ത കുറെ ചരിത്രരേഖകളുടെ സമാഹരണമാണ് ഈ സംരംഭമെന്ന് ഇതേറ്റെടുക്കുമ്പോള്ത്തന്നെ എനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ഭാവിയില് കേരള ക്രൈസ്തവചരിത്രം പഠിക്കാന് തുനിയുന്ന ഏവര്ക്കും ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം (ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന് സ്റ്റഡീസ് IICS) ഒരാഗോള സാന്നിധ്യമായി മാറണമെന്നുള്ള വ്യക്തമായ ഉള്ക്കാഴ്ചയോടെയാണ് ഇതിലെ ലേഖനങ്ങള് സമാഹരിക്കുന്നതും ഇന്റര്‌നെറ്റില് ലഭ്യമാക്കുന്നതും. ഇതിലെ പ്രധാന ലേഖനങ്ങളുടെ ഇംഗ്ലീഷ് വിവര്ത്തനം കൂടി ലഭ്യമാക്കാന് കഴിഞ്ഞാലേ ഈ സംരംഭം പൂര്ണമാകൂ എന്നും ഞാന് കരുതുന്നുണ്ട്.

ശ്രീ ജോസഫ് പുലിക്കുന്നേലിന്റെയും ഓശാനയുടെയും ഇടപെടലുകള് കേരളക്രൈസ്തവചരിത്രത്തെ മാത്രമല്ല, ആഗോള സഭാ നവീകരണത്തെയും ഉത്തേജിപ്പിക്കാന് പോന്നതാണ് എന്നതാണ് വാസ്തവം. ജോണ് ഇരുപത്തിമൂന്നാമന് രണ്ടാം വത്തിക്കാന് കൗണ്‌സിലിലൂടെ തുടക്കമിട്ട സമൂല സഭാനവീകരണത്തിന് ഫ്രാന്‌സീസ് മാര്പ്പാപ്പായുടെ ആഹ്വാനങ്ങളിലൂടെയും പ്രവര്ത്തനങ്ങളിലൂടെയും പുതുജീവന് ലഭിച്ചിരിക്കുന്ന ഈ ദശാസന്ധിയില് പോര്ട്ടുഗീസുകാരുടെ അധിനിവേശത്തിനുമുമ്പുള്ള കേരളസഭയുടെയും ശ്രീ പുലിക്കുന്നേലിന്റെയും ക്രാന്തദര്ശിത്വത്തിന്റെ നിദര്ശനങ്ങളാണ് ഈ ലേഖനങ്ങള്.

സഭാനവീകരണപ്രവര്ത്തനങ്ങളില് ഏര്‌പ്പെടുന്നവര്ക്കും സഭാചരിത്ര പഠിതാക്കള്ക്കും ഏറെ പ്രയോജനപ്രദമാകണം എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്, ലേഖനങ്ങളിലെ വിഷയങ്ങള് സൂചിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ കാലക്രമമനുസരിച്ച് ഈ ലേഖനങ്ങള് സമാഹരിച്ചിരിക്കുന്നത്. ഭാവിയില് കേരളസഭ ആഗോളസഭയ്ക്കുതന്നെ വഴികാട്ടുമെന്നും അന്ന് ഇതില് ഉള്‌ക്കൊള്ളിച്ചിട്ടുള്ള ലേഖനങ്ങള് അനേകം ചരിത്ര വിദ്യാര്ഥികള് പഠനവിധേയമാക്കുമെന്നുമാണ് എന്റെ പ്രത്യാശ. 

ക്രൈസ്തവര് ഏവരും ക്രിസ്തീയതയുടെ അടിസ്ഥാനഗ്രന്ഥമായി കണക്കാക്കുന്ന ബൈബിളിലെ യേശുവിന്റെ ഉള്ക്കാഴ്ച സ്വാംശീകരിച്ചുകൊണ്ട് വ്യാഖ്യാനിച്ചുകൊണ്ടല്ലാതെ സഭാനവീകരണം സാധ്യമല്ല എന്നതാണ് ഈ ലേഖനത്തിലുള്ള കൃതികളില് ആദ്യന്തം സ്വീകരിച്ചിരിക്കുന്ന ചിന്താധാര. ശ്രീരാമകൃഷ്ണ പരമഹംസരെയും നാരായണഗുരുവിനെയും പോലുള്ള ഇതര മതാചാര്യന്മാരുടെ യേശുവിനെക്കുറിച്ചുള്ള സ്വാനുഭൂതിഗതമായ ദര്ശനങ്ങള് ഉള്‌ക്കൊള്ളാനുള്ള വിശാലവീക്ഷണം ശ്രീ പുലിക്കുന്നേലിനുണ്ടെങ്കിലും കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം യേശുവിന്റെ ദര്ശനമുള്‌ക്കൊള്ളുന്ന ഒരു സ്വര്ഗരാജ്യം ഭൂമിയില് കെട്ടിപ്പടുക്കുകയാണെന്ന വ്യക്തമായ ബോധ്യത്തോടെയാണ് ഇതിലെ ലേഖനങ്ങള് എഴുതപ്പെട്ടിട്ടുള്ളതും അവയുടെ പ്രചോദനത്തോടെ സഭാനവീകരണശ്രമങ്ങള് നടത്തപ്പെട്ടിട്ടുള്ളതും.

താന് പാതി ദൈവം പാതി എന്ന ചൊല്ല് അന്വര്ഥമാക്കിക്കൊണ്ട് ആഗോളസഭയില് ഫ്രാന്‌സീസ് മാര്പ്പാപ്പായും ഭാരത രാഷ്ട്രീയത്തിലെ പുതിയ ചലനങ്ങളും ഇതിലെ മിക്ക നിര്‌ദ്ദേശങ്ങളും നടപ്പിലാക്കാന് സഹായകമായ ചരിത്ര സാഹചര്യങ്ങള് ഒരുക്കിത്തരും എന്നാണ് ഞാന് വിശ്വസിക്കുന്നത്.

എനിക്കു ലഭിച്ച ചരിത്രനിയോഗത്തില് ചാരിതാര്ഥ്യത്തോടെ
                                                                   ജോസാന്റണി

Thursday, April 23, 2015

രക്താര്‍ബുദം ബാധിച്ച രക്തശുദ്ധിവാദം

ഇപ്പന്‍
(ഏപ്രില്‍ ലക്കം സത്യജ്വാലയില്‍നിന്ന്)

മറിയക്കുട്ടിയുടെ ഞൊറിച്ചിലുവാലില്‍ തൂങ്ങി ഫാ. ബെനഡിക്ടച്ചന്റെ വെഞ്ചരിച്ച 'പുണ്യ'വഴികളിലൂടെ അഞ്ചാറുമാസം സഞ്ചരിച്ചതുകൊണ്ടാവാം, സത്യം പറഞ്ഞാല്‍ സകല പുണ്യവാളന്മാരെക്കുറിച്ചും എനിക്കു സംശയരോഗം ബാധിച്ചിരിക്കുന്നു. പക്ഷേ, വി. ഡോമിനിക് സാവിയോമാത്രം എന്റെ അബോധമനസ്സിലൊരു തൂവല്‍സ്പര്‍ശമായി അവശേഷിച്ചു. വേദപാഠം പഠിപ്പിച്ച സിസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു, 'ഡോമിനിക് സാവിയോ പുണ്യവാളന്റെ പോലെ നിഷ്‌കളങ്കമാണ് നിന്റെ മുഖം. കണിശ്ശമായും നീയൊരച്ചനാകണം. മരണാനന്തരം ഒരു വിശുദ്ധനും.' അതുകൊണ്ട്, ഡോമിനിക് സാവിയോ എന്ന ലേഖകന്റെ പേരു കണ്ടപ്പോള്‍, 'വംശീയതയും സ്വത്വബോധവും - ചില ചിന്തകള്‍' എന്ന അദ്ദേത്തിന്റെ പ്രതികരണം ഞാന്‍ വളരെ താല്പര്യത്തോടെയാണു വായിക്കാന്‍ തുടങ്ങിയത്. പക്ഷേ, ഡോമിനിക് സാവിയോ എന്നെ കഠിനമായി നിരാശപ്പെടുത്തിക്കളഞ്ഞു. പോരാഞ്ഞ് അബോധമനസ്സിലെ പുണ്യാളന്റെ തിളക്കവും ലേശം കുറഞ്ഞതുപോലെ.
 

ഒരുവന്‍ ക്രിസ്ത്യാനിയാവുന്നത് അവന്‍ ക്രിസ്തുവിന്റെ ആശയങ്ങളെ അനുഗമിക്കുമ്പോഴാണ്. ക്രിസ്തുവിന്റെ ആശയങ്ങള്‍ സംഭൃതമായിരിക്കുന്നത് ബൈബിള്‍ എന്ന വെളിച്ചത്തി ന്റെ കവചത്തിനുള്ളിലാണ്. 

രക്തശുദ്ധിവാദത്തെ വിമര്‍ശിക്കാന്‍ ജെയിംസ് ഐസക് സാര്‍ ബൈബിളിനെ ഉപയോഗിച്ചത് ശരിയായില്ലെന്നു വിധിച്ചുകൊണ്ടാണ് സാവിയോയുടെ തുടക്കം. ഐസക് സാര്‍ ബൈബിളിന്റെ അന്തസ്സത്തകൊണ്ടാണ്, സ്വവംശത്തില്‍നിന്നുമാത്രം വിവാഹം എന്ന അനാചാരത്തെ നേരിടുന്നത്. അതായത് ക്രിസ്തുവിന്റെ സ്‌നേഹദര്‍ശനംകൊണ്ട്. രക്തശുദ്ധിവാദം സ്‌നേഹവിരുദ്ധമാണ്. ഐസക് സാറിനെ നേരിടാന്‍വേണ്ടിമാത്രം താന്‍ ജീര്‍ണ്ണിച്ച ബൈബിള്‍ ഭാണ്ഡമഴിക്കുന്നു എന്ന ഭാവത്തില്‍, ഡോമിനിക് സാവിയോ ഇസഹാക്കിനു സ്വവംശത്തില്‍നിന്നു ഭാര്യയെ കണ്ടെത്തിയ കഥയും, മക്കളുടെ അപ്പം നായ്ക്കള്‍ക്കു കൊടുക്കരുതെന്ന ഉപദേശവും, ഇസ്രായേലിന്റെ മക്കളെമാത്രം തേടി യേശു വന്ന കാര്യവും പെറുക്കി നിരത്തുന്നു. ഐസക് സാര്‍ ബൈബിളിന്റെ സമഗ്രചൈതന്യമായ കോഹിന്നൂര്‍ രത്‌നമെടുത്തു പ്രദര്‍ശിപ്പിക്കുമ്പോള്‍, സാവിയോ ബൈബിളിന്റെ കുപ്പക്കൂനയില്‍ കിടക്കുന്ന കരിക്കട്ടകളെടുത്തു വായനക്കാരുടെ നേരെ എറിയുന്നു. രത്‌നവും കരിക്കട്ടയും രസതന്ത്രപരമായി ഒന്നാണെന്നോര്‍ക്കുക. രണ്ടും ബൈബിളില്‍ത്തന്നെ ഉള്ളതാണ്. കൊതുകിന്റെ ചോരക്കൊതി പ്രസിദ്ധമാണല്ലോ. രാജാക്കന്മാര്‍ ആനപ്പുറത്തെഴുന്നള്ളാന്‍ ആഗ്രഹിക്കുമ്പോള്‍ കൃമികള്‍ ആനപ്പിണ്ടത്തില്‍ നുരയ്ക്കാന്‍ ഇഷ്ടപ്പെടുന്നു.
 

അനേകം വൈദികരെയും സന്ന്യാസിനികളെയും ക്‌നാനായസമൂഹം ആഗോളസഭയ്ക്കു നല്‍കിയിരിക്കുന്നു എന്ന സാവിയോയുടെ നിരീക്ഷണം നൂറുശതമാനവും ശരിയാണ്. അച്ചന്മാരെന്നും സിസ്റ്റര്‍മാരെന്നും കേള്‍ ക്കുമ്പോള്‍ ആദ്യം മലയാളിയുടെ മനസ്സില്‍ തെളിയുന്ന പേരുകള്‍ ഫാ. കോട്ടൂരിന്റെയും ഫാ. പുതൃക്കയിലിന്റെയും സിസ്റ്റര്‍ സ്റ്റെഫിയുടെയും ആണല്ലോ. അതുകഴിഞ്ഞേ ഞങ്ങളുടെ ബെനഡിക്ടച്ചന്റെ പേരുപോലും വരൂ.
വളരെ 'ന്യായ'മാണ് അടുത്ത വാദം. ഒരു വ്യക്തി എവിടെനിന്നു വിവാഹം കഴിക്കണമെന്നു തീരുമാനിക്കേണ്ടത് ആ വ്യക്തിതന്നെയാണ്. ആ വാദത്തിന്റെ ഒരു ചിറക് എഡിറ്റര്‍ തന്റെ പ്രതികരണത്തില്‍ അരിഞ്ഞിട്ടുണ്ട്. ബഹിഷ്‌കൃതരുടെ ചോദ്യവും ഇതുതന്നെ ആണ്. ഇഷ്ടമുള്ള പുറജാതിക്കാരെ വിവാഹം കഴിച്ചതിന് എന്തിനവരെ പുറത്താക്കണം?
 

അടുത്ത ചിറകരിയലിന് മേമ്പൊടിയായി ഒരു സംഭവകഥകൂടി വേണം. പൊന്‍കുന്നത്ത് ഒരു ദളിത് തൊഴിലാളിയെ എസ്.ഐ. ക്രൂരമായി മര്‍ദ്ദിച്ചു. പൊന്‍കുന്നം വര്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ചുചെയ്തു. വിരണ്ടുപോയ എസ്.ഐ. മര്‍ദ്ദിതനെ വിളിച്ച് രണ്ടു തുടം കുഴമ്പിനുള്ള കാശുകൊടുത്തിട്ട് അവനുമായിച്ചെന്ന് വര്‍ക്കിയേയും സംഘത്തെയും നേരിട്ടിട്ടു പറഞ്ഞു: 'ഇതാ ഇവനു യാതൊരു പരാതിയുമില്ല.' 'അവനു പരാതിയില്ലെങ്കില്‍ ഞങ്ങള്‍ ആണുങ്ങള്‍ക്കു പരാതിയുണ്ടെടാ', എന്നു ഗര്‍ജ്ജിച്ചുകൊണ്ട് ആ സാഹിത്യസിംഹം മാര്‍ച്ചു തുടര്‍ന്നു. 

രക്തശുദ്ധിദീക്ഷയില്‍ സാവിയോയുടെ നേതൃത്വത്തിലുള്ളവര്‍ക്കു പരാതി കാണില്ല. ഇനി വാദത്തിനുവേണ്ടി റ്റി.ഒ. ജോസഫിന്റെ നേതൃത്വത്തിലുള്ള നവീകരണ സമിതിക്കാര്‍ക്കും പരാതിയില്ലെന്നിരിക്കട്ടെ. പക്ഷേ, കെ.സി.ആര്‍.എം-ന്റെ ആണ്‍പുലിക്കുട്ടികള്‍ക്കു മാത്രമല്ല, പെണ്‍പുലിക്കുട്ടികള്‍ക്കും പരാതി ഉണ്ട്. സാവിയോയുടെ ന്യായം സര്‍വ്വ ഫാസിസ്റ്റുകളും ഉന്നയിക്കുന്ന ന്യായമാണ്-തോക്കിന്‍ തുമ്പത്തു നിര്‍ത്തി ഇഷ്ടം പറയിക്കല്‍. ജനങ്ങളുടെ അറിവില്ലായ്മയെയും ഭീരുത്വത്തെയും അധികാരികള്‍ ചൂഷണം ചെയ്യുമ്പോള്‍ അതിനെ നേരിടേണ്ടത് ബുദ്ധിയുള്ള ധീരന്മാരുടെ കടമയാണ്. സാവിയോയെപ്പോലുള്ളവരുടെ ഒറ്റപ്പെടുത്തലുകളെ ഭയന്നാണ് ക്‌നാനായക്കാരായ സുന്ദരന്മാര്‍ സുന്ദരികളായ പാലാക്കാരികളെക്കണ്ടു കൊതിവെള്ളം ഇറക്കി മതിയാക്കുന്നത്. അല്ലാതെ അവര്‍ക്ക് ഇഷ്ടമില്ലാത്തതുകൊണ്ടല്ല.
 

ബഹിഷ്‌കൃത ക്‌നാനായര്‍ പാലാ രൂപത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.സി.ആര്‍.എം-ഉമായി കൈകോര്‍ക്കുന്നതാണ് സാവിയോയുടെ സഹിഷ്ണുത ചോര്‍ത്തുന്നത്. പാലാക്കാര്‍ക്കുനേരെ ബ്രഹ്മാസ്ത്രംതന്നെ അദ്ദേഹം തൊടുക്കുന്നു. പാലാക്കാര്‍ എന്തുകൊണ്ട് ദളിത് ക്രൈസ്തവരെ കല്യാണം കഴിക്കുന്നില്ല? കഴിച്ചിട്ടുണ്ടല്ലോ. ഞങ്ങളവരെ പുറത്താക്കിയിട്ടില്ലല്ലോ. ഇനി ഞങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ജാതിഭ്രാന്തുണ്ടെങ്കില്‍ നിങ്ങളുടെ ജാതിഭ്രാന്തിനെതിരെ ഞങ്ങള്‍ ചെയ്യാന്‍പോകുന്ന സമരം ആ ഭ്രാന്തമാര്‍ക്കെതിരെയുംകൂടിയാണ്.
 

മനുഷ്യര്‍ വംശമായും ജാതിയായും ഭിന്നിച്ചുനില്‍ക്കുന്ന സാമൂഹികപശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം രക്തശുദ്ധിവാദത്തെ നോക്കിക്കാണാനെന്ന് അദ്ദേഹം ആദ്യമായും അവസാനമായും പറയുന്നുണ്ട്. സര്‍വ്വത്ര ചെളിയായതുകൊണ്ടും ആരും കുളിക്കുന്നില്ലാത്തതുകൊണ്ടും ഞാനും കുളിക്കുന്നില്ലെന്നു പറയുംപോലാണിത്. വിവേകമുള്ള മനുഷ്യര്‍ എല്ലായിടവും വൃത്തിയാക്കിയശേഷം കുളിക്കണം. അല്ലാതെ, പന്നിക്കുഴിയില്‍ പോയി കിടക്കുകയല്ല വേണ്ടത്. ഗുരുവിന്റെ ശിവപ്രതിഷ്ഠയും വി.ടി-യുടെ പന്തിഭോജനവും വിധവാവിവാഹവും ഒക്കെ അന്നത്തെ സാമൂഹിക പശ്ചാത്തലത്തെ ഞെട്ടിച്ച സംഭവങ്ങളാണ്. ഇന്നതൊക്കെ സാധാരണ സംഭവങ്ങള്‍. ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത് ഞങ്ങള്‍, നാനാജാതിമതസ്ഥരായ കുട്ടികള്‍, ഒരേ പാത്രത്തില്‍നിന്ന് എത്രയോ തവണ അളിച്ചുവാരി തിന്നിട്ടുണ്ട്. ശീലത്തിന്റെ അഭാവംകൊണ്ടുമാത്രമാണ് മിശ്രവിവാഹം നമുക്കുള്‍ക്കൊള്ളാനാവാത്തത്.
 

പന്നിയെക്കാള്‍ എത്രയോ വൃത്തിയുള്ള ജന്തുവാണ് പാമ്പ്. പന്നിയിറച്ചി കാണുമ്പോഴേ കമഴ്ന്നുവീഴുന്ന പാലാക്കാര്‍ പാമ്പിറച്ചിയുടെ കാര്യം ഓര്‍ക്കുമ്പോഴേ ഓക്കാനിക്കുന്നു. ചൈനാക്കാര്‍ മൂര്‍ഖന്‍ പാമ്പിന്റെ പച്ചച്ചോരവരെ റമ്മിലൊഴിച്ചു കുടിക്കുമെന്ന് ബേപ്പൂര്‍ സുല്‍ത്താന്‍ സാക്ഷ്യപ്പെടുത്തുന്നു. സംഘടിതമതമാഫിയാകളും കപടസദാചാരവും തകര്‍ന്നാല്‍ 25 കൊല്ലത്തിനകം മിശ്രവിവാഹം സര്‍വ്വസാധാരണമായിത്തീരും.
ക്‌നാനായക്കാരുടെ ശുദ്ധരക്തവാദവും സുറിയാനി ക്രിസ്ത്യാനികളുടെ ബ്രാഹ്മണരക്തവാദവും ജാതിക്കിറുക്കാണെന്നു സൗമ്യനും സാത്വികനുമായ ജയിംസ് സാര്‍ പറഞ്ഞത്, അദ്ദേഹത്തിന് അതിലും മിതമായ ഒരു പദം ഈ മുഴുക്കിറുക്കിനെ വിശേഷിപ്പിക്കാന്‍ ശബ്ദതാരാവലി മുഴുവന്‍ പരതിയിട്ടും കിട്ടാഞ്ഞിട്ടാണ്. ലോകത്ത് ഒരു വ്യക്തിയുടെപോലും സിരയില്‍ ശുദ്ധരക്തം ഓടുന്നില്ലെന്ന് കോവിലനും ഡോ. എസ്.കെ. നായരും  സാക്ഷ്യപ്പെടുത്തുന്നു. നരവംശശാസ്ത്രപരമായ സൈദ്ധാന്തികസാധുത അവരുടെ വാദത്തിനുണ്ട്. 


ലോകത്തിതുവരെ ജനിച്ച സ്ത്രീകളെല്ലാം ശീലാവതിയെപ്പോലെ ചാരിത്രവതികളാണെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാല്‍പ്പോലും, ചരിത്രാതീതകാലം മുതലുള്ള യുദ്ധങ്ങളും വര്‍ഗ്ഗീയകലാപങ്ങളും ബലാല്‍സംഗോത്സവങ്ങളിലായിരുന്നു കലാശിച്ചിരുന്നതെന്ന അപ്രിയസത്യം ആര്‍ക്കു നിഷേധിക്കാനാവും? തങ്ങള്‍ യഹൂദ വംശജരാണെന്നാണല്ലോ ക്‌നാനായക്കാരുടെ അഭിമാനം. അങ്ങനെയെന്നുതന്നെ ഇരിക്കട്ടെ. പഴയനിയമം പരിശോധിച്ചാല്‍ യുദ്ധം ഇന്നത്തെപ്പോലെ അന്നും യഹൂദന്റെ കൂടപ്പിറപ്പാണെന്നു കാണാം. ഉപ്പോളം വരുമോ ഉപ്പിലിട്ടത്? യഹൂദന്മാര്‍ക്കില്ലാത്ത രക്തശുദ്ധി യഹൂദന്മാരില്‍ നിന്നുദ്ഭവിച്ചെന്നു പറയുന്ന ക്‌നാനായക്കാര്‍ക്കെങ്ങനെ വരും?  ബൈബിളില്‍ ബഹുഭാര്യത്വ കഥകള്‍ പലതുണ്ടെങ്കിലും, രണ്ടായിരം ഭാര്യമാരുണ്ടായിരുന്ന ദാവീദിന്റെയും ആ അപ്പന്റൊപ്പം ഭാര്യമാരുണ്ടായിരുന്ന സോളമന്റെയും കഥകള്‍ ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. അവരുടെ ഭാര്യമാരൊക്കെയും വിവിധ വംശങ്ങളിലും ഗോത്രങ്ങളിലും നിന്നുള്ളവരായിരുന്നുതാനും. അപ്പോള്‍ അവരില്‍ പിറന്നവര്‍ക്കെവിടെ യഹൂദരക്തശുദ്ധി? സുറിയാനിക്കത്തോലിക്കരുടെ ബ്രാഹ്മണരക്തവാദത്തിന്റെ ഗതിയും ഇതുതന്നെ.
 

പ്രാദേശികസംസ്‌കാരത്തിന്റെ തനിമ വീണ്ടെടുക്കാന്‍ ഉദ്‌ബോധിപ്പിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ സാവിയോ കൂട്ടുപിടിക്കുന്നു. സഭാചരിത്രത്തിലാദ്യമായി പുരോഗമനസ്വഭാവം പുലര്‍ത്തിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കണിശ്ശമായും പ്രാദേശികസംസ്‌കാരത്തിന്റെ ജീര്‍ണ്ണതകളെ പുനരുദ്ധരിക്കാന്‍ നിര്‍ദ്ദേശിക്കില്ല. മാമ്പഴച്ചാറു പിഴിഞ്ഞു ശീലിച്ച ബട്ട്‌ളര്‍ ആദ്യമായി കണ്ട കരിക്കിന്റെ തൊണ്ടുപൂളി കുത്തിപ്പിഴിഞ്ഞ് സായിപ്പിനുകൊടുത്ത കഥ ഇവിടെ ഓര്‍മ്മ വരുന്നു. ശുദ്ധരക്തവാദം ബൈബിളിന്റെ മാത്രമല്ല, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെയും അന്തസ്സത്തയ്ക്കു വിരുദ്ധമാണ്.
 

അവസാനം, കെ.സി.ആര്‍.എം-കാര്‍ ബഹിഷ്‌കൃതരായ ക്‌നാനായക്കാരുടെ കൂടെക്കൂടിയതിന്റെ കാരണം സാവിയോ കണ്ടെത്തി! 'കാരണം, കറുത്തവന് വെളുത്ത പെണ്ണിനെ കെട്ടണം.' ക്‌നാനായക്കാരികള്‍ മുഴുവന്‍ വെളുത്തവരാണെന്ന്! സമ്മതിച്ചിരിക്കുന്നു. വ്യംഗ്യമോ? കേരളത്തിലെ നസ്രാണി കത്തോലിക്കരെല്ലാം കറുമ്പന്മാരാണെന്ന്! അതും വാദത്തിനുവേണ്ടി സമ്മതിച്ചിരിക്കുന്നു. പക്ഷേ, ഈ വെളുപ്പാണ് സൗന്ദര്യത്തിന്റെ ശാശ്വതമാനദണ്ഡമെന്ന് ആരാണ് സാവിയോയോടു പറഞ്ഞത്? ഉടമയായ സായിപ്പിന്റെ മുമ്പില്‍ അടിമയ്ക്കനുഭവപ്പെട്ട അപകര്‍ഷതാബോധമാണ് വെളുപ്പിനെ സൗന്ദര്യത്തിന്റെ പിഴയ്ക്കാത്ത മാനദണ്ഡമാക്കി പ്രതിഷ്ഠിച്ചത്. 'അര്‍ക്കശുഷ്‌കഫലകോമളസ്തനി'(എരിക്കിന്‍ കായ്‌പോലെ ശുഷ്‌കിച്ച സ്തനങ്ങളോടുകൂടിയവള്‍) യും, 'നിംബപല്ലവസമാന കേശിനി'(പുളിയിലക്കുരുന്നുപോലെ അല്പമാത്രമായ തലമുടിയോടുകൂടിയവള്‍)യുമായവള്‍ എത്ര വെളുത്തിരുന്നിട്ടും എന്തു പ്രയോജനം? പോരാഞ്ഞ് സൗന്ദര്യം വ്യക്തിനിഷ്ഠവുമാണ്. ഗാന്ധിജി ധാര്‍മ്മികസൗന്ദര്യത്തിലാണ് മുറുകെപ്പിടിച്ചത്.
 

സ്വത്വം അവകാശപ്പെടുന്ന മിക്ക സമൂഹങ്ങള്‍ക്കും സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ജീവിതരീതികളുണ്ട്. എന്നാല്‍, കള്ളുകുടിയുടെ കാര്യത്തില്‍പ്പോലും പാലാക്കാരും ക്‌നാനായക്കാരും ഏകോദരസഹോദരങ്ങളാണെന്നുള്ളതാണു സത്യം. ഏറ്റവും വലിയ സ്വത്വസൂചകം ഭാഷയാണ്. കേരളത്തിലെ പട്ടരെയും അയ്യരെയും കൊങ്ങിണിയെയും നോക്കുക. അവര്‍ക്കെല്ലാം സ്വന്തം ഭാഷയുണ്ട്.  എന്തിന് ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങള്‍ക്കുപോലും തമ്മില്‍ സംസാരിക്കാന്‍ തനതു ഭാഷയുണ്ട്. ക്‌നാനായക്കാര്‍ക്കോ?
 

ശ്രീ ജോര്‍ജ് മൂലേച്ചാലിലിന്റെ ഒരു ഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണിയോടുകൂടി പ്രശസ്ത സാഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അസ്സീസിയില്‍ മുമ്പ് ഒരു ലേഖനമെഴുതി. അതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട്, 'നമ്മുടെ ചുവരുകള്‍ അവര്‍ക്കായി തുറന്നു കൊടുക്കരുതായിരുന്നു' എന്നു ചൂണ്ടിക്കാട്ടിയും, ജോര്‍ജ് മൂലേച്ചാലിലിനെ 'ക്രൈസ്തവനാമധാരി' എന്നു പരിഹസിച്ചും, ഒരു റവ.ഡോ. അച്ചന്‍ അസ്സീസി പത്രാധിപര്‍ക്കെഴുതിയതോര്‍ക്കുന്നു. എന്നാല്‍, 'നമ്മുടെ ചുവര് അവര്‍ക്കായി തുറന്നു കൊടുത്ത'തിനു ഞാന്‍ 'സത്യജ്വാല' എഡിറ്റര്‍ക്കു നന്ദി പറയുന്നു. വില്ലനാണ് സിനിമയെ വിജയിപ്പിക്കുന്നത്. വില്ലനില്ലാതെ നായകന്‍ എങ്ങനെ തിളങ്ങും?
                                                                                                                   ഫോണ്‍: 9446561252

Wednesday, April 22, 2015

നമുക്ക് സാറന്മാരാവാം !

സത്യത്തില്‍ കര്‍ദ്ദിനാളച്ചനു മാത്രമല്ല സര്‍വ്വ വിശ്വാസികള്‍ക്കും ചൊറിഞ്ഞുകയറും, ഇടപ്പള്ളിപ്പള്ളി കണ്ടാല്‍. ഈ ആര്‍ഭാട സംസ്കാരം നമുക്ക് വേണ്ടായെന്നല്ലേ അങ്ങേര് വെട്ടിത്തുറന്നു പറഞ്ഞത്? പള്ളി വെഞ്ചരിപ്പിന്‍റെ സര്‍വ്വ ഗ്ലാമറും കളഞ്ഞ ആലഞ്ചേരിയെ അരച്ചുകലക്കി കുടിക്കാനുള്ള മനസ്സ് ഇടപ്പള്ളിക്കാര്‍ക്ക് ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ പോക്ക് നേര്‍രേഖയിലല്ലെന്ന് പുതിയ പള്ളിയെ നോക്കി ഒരു കര്‍ദ്ദിനാള്‍ പറയുകയെന്ന്‍ വെച്ചാല്‍ എന്താ സ്ഥിതി? പിരിവും നേര്‍ച്ചയുമായി കിട്ടുന്ന പണം പിന്നെന്ത്  ചെയ്യണമെന്നു കൂടി അങ്ങേര്‍ക്ക് പറയാമായിരുന്നു. മലയാറ്റൂര്‍ മലമുകളിലെ നേര്‍ച്ചപ്പണം തന്നെ ഇപ്രാവശ്യം ഒരു ലോഡുണ്ടായിരുന്നു. ഈ പിരിവും പള്ളിനവീകരണവും ഇല്ലാതെ പോയാല്‍ പലരും വേറെ ചെല്ലപ്പണി തുടങ്ങും. കര്‍ദ്ദിനാളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, ഇവരെ എങ്ങിനെ ഒതുക്കും? അമ്പതില്‍ ഒരെണ്ണം വെച്ച് പിശകാണെന്നാണ് റോമിന്‍റെ കണക്ക്. ആ അകലക്കണക്ക് ഇവിടെ സമ്മതിച്ചാല്‍ തന്നെ നമുക്ക് അറുപതോളം പേരെ കിട്ടും.

‘അയ്യോ പിതാവേ പോകല്ലേ, പോകല്ലേ’ എന്നാവശ്യപ്പെട്ടുകൊണ്ട് ഇവിടുന്നു റോമിന് ധാരാളം കത്തുകള്‍ പോകുന്നു എന്നറിഞ്ഞതുകൊണ്ടായിരിക്കാന്‍ ഇടയില്ല, ആലഞ്ചേരി പിതാവ് ഇടപ്പള്ളിയില്‍ പോയി മാര്‍പ്പാപ്പാ പറയാറുള്ളതു പോലെ പറഞ്ഞത്. കേരളത്തിലെ അത്മായാ സംഘടനകളെ കൊണ്ട് തനിക്ക് അഭിനന്ദനകത്തുകള്‍ എഴുതിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങിനെ പ്രസംഗിച്ചതെന്ന് ചിന്തിക്കാനും കഴിയുന്നില്ല. ഏതായാലും, ഇടക്കിടക്കൊക്കെ അങ്ങേര് ഓട്ടോയില്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും, അങ്ങേരെ ഒരു ചടങ്ങിനു വിളിച്ചാല്‍ സംഗതി അത്ര ലളിതമായി തീരുമെന്നല്ല ജനസംസാരം.

ഈ പോക്ക് പോയാല്‍ സംഗതി അവതാളത്തിലാകുമെന്ന് തേലക്കാട്ടച്ചന്‍ കര്‍ദ്ദിനാളിനോട് പറഞ്ഞു കാണണം, അല്ലെങ്കില്‍ ആലഞ്ചേരി പിതാവ് ഇത്ര ചൂടാകുകയില്ലായിരുന്നു. തേലക്കാട്ടച്ചന്‍ നോക്കുമ്പോള്‍, അച്ചന്മാരുടെ നഷ്ടപരിഹാര കേസുകള്‍ കൂടുന്നു, പറപ്പൂര്‍ പള്ളിനിര്‍മ്മാണം ജില്ലാ ഭരണകൂടം തടഞ്ഞു, വിവാഹമോചന കേസുകളില്‍ തീരുമാനമാകാന്‍ രണ്ടുവര്‍ഷം ഇരുവരും പിരിഞ്ഞു കഴിഞ്ഞിരിക്കണം എന്നുള്ള സഭയുടെ നിര്‍ബന്ധം സുപ്രീംകോടതി വിലക്കി, ചര്‍ച്ച് ആക്റ്റ് വന്നേക്കാം, ഞരമ്പ് രോഗികളെ സംരക്ഷിക്കുന്ന മെത്രാന്മാരുടെ പേരില്‍ നടപടി എടുക്കുമെന്ന മാര്‍പ്പാപ്പയുടെ ഭീഷണി, മഠങ്ങള്‍ തരിശായിക്കൊണ്ടിരിക്കുന്നു, പി സി ജോര്‍ജ്ജു മിണ്ടാതിരിക്കുന്നു ....  അങ്ങിനെ പോവുന്നു സഭക്ക് മുമ്പിലുള്ള സമസ്യകള്‍. അത്മായര്‍ കേസ് കൊടുക്കാന്‍ സാധ്യതയുള്ള ഒരുപാട് വിഷയങ്ങള്‍ വേറെയും അദ്ദേഹം കാണുന്നു. ക്നാനായാ പ്രശ്നം കുഴഞ്ഞുമറിഞ്ഞങ്ങിനെ! മക്കളില്ലാത്ത ഒരു ക്നാനായാക്കാരന്‍ ഒരു കൊച്ചിനെ ദത്തെടുത്താല്‍, ഞായറാഴ്ചകളില്‍ ആ കൊച്ചിനെ വേദപാഠം പഠിപ്പിക്കാന്‍ സീറോ മലബാര്‍  ചങ്ങനാശ്ശേരിക്കൂര്‍ പള്ളിയില്‍ കൊണ്ടെ വിട്ടിട്ട് അവര്‍ ക്നാനായ  പള്ളിയില്‍ പോകണം - ഇപ്പോഴത്തെ അവസ്ഥയില്‍. ഒരു ക്നാനായാക്കാരന്‍റെ അടുക്കല്‍ ആരെങ്കിലും വന്ന് ‘എനിക്ക് യേശുവിന്‍റെ അനുയായി ആകണ’മെന്ന് ശഠിച്ചാല്‍, സംഗതി ആകെ കുഴഞ്ഞത് തന്നെ. ഉള്ളിലിരുന്നു വചനം വേറെ ഭാഷയില്‍ വായിച്ചവര്‍ പോലും ഇപ്പോള്‍ വിഷമിക്കുന്നു.

അധികാരം അത്മായനുമായി പങ്കിടാമെന്ന് വെച്ചാല്‍ അതും നടക്കില്ല. കണ്ടില്ലേ, മെല്‍ബണില്‍ അത്മായരെ കൂട്ടി പള്ളിക്ക് സ്ഥലം വാങ്ങിയതിന്‍റെ ഫലം. അവിടെ ഒരു പള്ളി സ്വന്തമായിട്ട് പണിയാന്‍ ആറ്റുനോറ്റിരുന്നതാ കുറെ മെത്രാന്മാര്‍. എന്നിട്ടെന്തായി? വാങ്ങിയ സ്ഥലം ആകെ പ്രശ്നത്തില്‍. ഒരു മെത്രാന്‍റെ ബുദ്ധിമോശം കൊണ്ട് പണ്ട് ദീപികയില്‍ കമ്മ്യുണിസ്റ്റ് സൂക്തങ്ങള്‍ വരാനിടയായില്ലേ? മെത്രാന്‍ ചെയ്യുന്നത് മറുകുറ്റി പായാനും സാദ്ധ്യതയുണ്ടെന്ന് പാവം പുത്തൂര്‍ വിചാരിച്ചില്ല. ചിലര്‍ കൊണ്ടേ പഠിക്കൂ.
പട്ടം കൊടുക്കുന്നതിനു മുമ്പേ പാസ്സ്പോര്‍ട്ടും വിസ്സായും ഒരാചാരമാക്കിയത് നന്നായി; അല്ലായിരുന്നെങ്കില്‍ എഡ്വിനച്ചന്‍ ഗോതമ്പുണ്ട തിന്നേനെ. എഡ്വിനച്ചന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി കേട്ടു; ഏതൊക്കെയോ സഹപ്രവര്‍ത്തകരും ഏതാനും അത്മായരും കൂടി ദീര്‍ഘകാലമായി നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ഈ കേസെന്നല്ലേ അങ്ങേരുടെ വക്കീല്‍ വാദിച്ചത്. സാക്ഷാല്‍ മിശിഹാ കര്‍ത്താവ് കുരിശില്‍ കിടന്നപ്പോള്‍ ഇവരോട് ക്ഷമിക്കണേ എന്നാണ് പ്രാര്‍ഥിച്ചത്; ആദ്യത്തെ രക്തസാക്ഷി സ്റ്റെഫാനോസിനെ കൊല്ലാന്‍ തുടങ്ങിയപ്പോള്‍ സ്റ്റെഫാനോസ് പറഞ്ഞതും തന്നെ ഉപദ്രവിക്കുന്നവരില്‍ കുറ്റം ചാര്‍ത്തരുതേയെന്നാണ്. ഇവിടെ കേരളത്തിലെ രക്തസാക്ഷികള്‍ ഈ ഭാഗം വായിച്ചിട്ടില്ല; പകരം ‘പല്ലിനു പല്ല്, കണ്ണിനു കണ്ണ്’ എന്ന വചന ഭാഗമാണ് കാണാപ്പാഠം പഠിച്ചു  വെച്ചിരിക്കുന്നത്.

കേസില്‍ കക്ഷിയായ പെണ്‍കുട്ടിക്ക് 14 വയസ്സായതുകൊണ്ട്, ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കന്മാര്‍ ഗൂഡാലോചന തുടങ്ങിയിട്ട് 14 വര്‍ഷങ്ങളില്‍ കൂടുതല്‍ ആയിരിക്കാന്‍ ഇടയില്ല. എന്നാലും ഈ ശത്രുക്കാരുടെ ബുദ്ധി നോക്കണേ; പൊലീസ് വരുമ്പോള്‍ കാണാനായി പള്ളിമുറിയില്‍ വിദേശ മദ്യക്കുപ്പി കൊണ്ടെ വെച്ചത് മാത്രമോ, ഈ പെണ്‍കുട്ടിയുടെ തലമുടി അവിടെ കൊണ്ടിടുകയും ചെയ്തില്ലേ? ഇവരെയൊക്കെ രാജവെമ്പാലയെ വിട്ടു കടിപ്പിക്കാന്‍ എനിക്ക് തോന്നുന്നുണ്ട്. അറക്കല്‍ മെത്രാന്‍റെ ഇടയ ലേഖനം (ലെയിറ്റെസ്റ്റ്) ഇവരെ ഒന്ന് വായിച്ചു കേള്‍പ്പിക്കണം. അതില്‍ ഖണ്ഡിക, വാചക നമ്പര്‍ സഹിതം പറയുന്നുണ്ട് (ജെറമിയായുടെ പുസ്തകം); പുരോഹിതര്‍ എന്ന് പറഞ്ഞാല്‍ ദൈവം തിരഞ്ഞെടുത്തതായതുകൊണ്ട് ദൈവം അവരെ സംരക്ഷിക്കുമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്. ആ ഉറപ്പുള്ളതുകൊണ്ടായിരിക്കണം പ്രജകളുടെ ദശാംശവിഹിതം അദ്ദേഹം ഏകപക്ഷിമായിത്തന്നെ  നിശ്ചയിച്ചത്. ചിലര്‍ക്കത് വരുമാനത്തിന്‍റെ പത്തു ശതമാനവും ചിലര്‍ക്കത് 200 ശതമാനവും ആണെന്നും കേള്‍ക്കുന്നു. ഇപ്പോ ധര്‍മ്മക്കാരോ ചുമട്ടുകാരോ പോലും മനസ്സുള്ളത് തന്നാല്‍ മതിയെന്ന് പറയാറുണ്ടോ? പിന്നെ മെത്രാനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? നോക്കുകൂലി ആദ്യം തുടങ്ങിയതും പള്ളിക്കാരല്ലല്ലോ.

അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുന്നത് നല്ലതാണെന്നാ അദ്ദേഹം അര്‍ത്ഥമാക്കുന്നത്. മെത്രാനാകാന്‍, ചില അരമനകളില്‍ നടന്നിരിക്കാന്‍ ഇടയുള്ള കുത്തിത്തിരുപ്പുകളില്‍ ദൈവത്തിന്‍റെ പങ്ക് എങ്ങിനെ ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നില്ല. ഒരു വികാരി ജനറല്‍ മുംബെയ്ക്കും, വേറൊരു ഗുരു ദുബായിക്കും, മറ്റൊരു ഗുരു അമേരിക്കയില്‍ നിന്ന് നെടുമ്പാശ്ശെരിക്കും പറക്കേണ്ടി വന്നപ്പോള്‍ ഈ ദൈവം എന്ത് ചെയ്യുകയായിരുന്നു എന്നൊന്നും ആ ലേഖനത്തിലില്ല. ഒരു വികാരിയെയും നാടകനടിയെയും പിടിച്ചപിടിയാലെ ഒരു അരമനയില്‍ അര്‍ദ്ധരാത്രിക്ക് നാട്ടുകാര്‍ കൊണ്ടുവന്നപ്പോഴും ഈ ദൈവത്തിന്‍റെ സംരക്ഷണം ആരും കണ്ടിട്ടില്ല. ഈ സംരക്ഷണം മെത്രാന്‍തലം മുതല്‍ മുകളിലേക്ക് കാണാനുണ്ട് താനും. അല്ലായിരുന്നെങ്കില്‍ അറക്കല്‍ മെത്രാന്‍ പണ്ടേ ആവിയായിപ്പോയേനെ. കോതമംഗലം മെത്രാനോ, ഇടുക്കി മെത്രാനോ, തൃശ്ശൂര്‍ അതിമെത്രാനോ, അമേരിക്കന്‍ സീറോ പഴയമെത്രാനോ ഒന്നും ആരുടേയും തല്ലു കൊണ്ടതായി ആരും കേട്ടിട്ടില്ലല്ലോ! അറക്കല്‍ മെത്രാനെ അറഞ്ഞു പ്രാകിയവരില്‍ പഴയിടം പള്ളിയിലെ കപ്യാര് വരെ ഉണ്ടെന്നു കേള്‍ക്കുന്നു. മോനിക്കായുടെത് വേറെ. (എന്തൊക്കെയാണെങ്കിലും, അറക്കല്‍ മെത്രാന്‍ ഇടയലേഖനം അവസാനിപ്പിക്കുന്നത് നിങ്ങളുടെ വത്സല പിതാവ് എന്ന് പറഞ്ഞായിരിക്കും.)

ഈ ദൈവിക സംരക്ഷണം അച്ചന്മാരുടെയും മെത്രാന്മാരുടെയും വിരോധം വാങ്ങിക്കുന്നവര്‍ക്കും പൊതുവേ കണ്ടു വരാറുണ്ട്. എം. പി. പോള്‍, മുണ്ടശ്ശേരി, എ. കെ. ആന്റണി, ജോസഫ് പുലിക്കുന്നന്‍, പൊന്‍കുന്നം വര്‍ക്കി, കെ. എം. ചാണ്ടി, ഗവര്ണറായിരുന്ന എ.ജെ. ജോണ്, വൈസ് ചാന്സലറായിരുന്ന വി.വി. ജോണ് തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍. പന്ത്രണ്ട്  വര്‍ഷങ്ങള്‍ വേദപാഠം പഠിച്ചിരുന്നെങ്കിലോ ദിവസവും പള്ളി മുറിയില്‍ പോയിരുന്നെങ്കിലോ  ഇവരൊക്കെ ഇതിലും വലിയവരായിരുന്നേനെ. അങ്ങിനെ സാറന്മാരായവര്‍ എത്രയോ ആയിരങ്ങള്‍!

പറപ്പൂര്‍ പള്ളിക്ക് 97 വയസ്സേ ആയുള്ളൂവെന്നു സഭ, 100 കഴിഞ്ഞെന്ന് അത്മായര്‍ (സഭയും അത്മായരും ഒന്നാണെന്ന് കരുതരുത്). പള്ളിക്ക് നൂറ് കഴിഞ്ഞെങ്കിലും അവിടെ കുര്ബാ്ന നടന്നിട്ട് 97 വര്ഷമേ ആയുള്ളൂവെന്നു സഭ പറഞ്ഞു നോക്കി, നടന്നില്ല. സര്ക്കാര്‍ പള്ളിപണി തടഞ്ഞിരിക്കുകയാണ്.  ശിഷ്യന്മാര്‍ അങ്കലാപ്പിലായപ്പോള്‍ കര്ത്താവ് എന്താ ചെയ്തത്? കടല്‍ തീരത്ത് പോയിരുന്ന് മീന്‍ ചുട്ട് ശാപ്പാട് റെഡിയാക്കിയിട്ട് ശിക്ഷ്യന്മാരോട് വരൂ വന്നു പ്രാതല്‍  കഴിക്കൂയെന്ന് പറഞ്ഞപ്പോള്‍ അവര്ക്ക്  സമാധാനം കിട്ടിയില്ലേ? അതുപോലെ ആലഞ്ചേരി പിതാവ് കുറെ മീനിനെ പൊരിച്ചു കപ്പയും വേവിച്ചു വെച്ചിട്ട് എല്ലാ മെതാന്മാരെയും വിളിച്ചുകൂട്ടി പ്രാതല്‍ കൊടുത്താല്‍ പ്രശ്നം അല്പ്പം അയഞ്ഞേക്കും.

ഒരു NRI കത്തോലിക്കന്‍ കേരളത്തില്‍ ഒരു വീടു പണിയാന്‍ തീരുമാനിച്ചു. ഏറ്റവും നല്ല സാമഗ്രികള്‍ വേണം അയാള്‍ക്ക്‌. സുഹൃത്ത് അതിനൊരുപായം പറഞ്ഞു കൊടുത്തു. അടുത്തിടെ പണിത ഏതെങ്കിലും പള്ളിക്കുപയോഗിച്ച സാധനങ്ങള്‍ ഏതു ബ്രാന്റാണെന്ന് നോക്കിയാല്‍ മതിയെന്നാണദ്ദേഹം പറഞ്ഞു കൊടുത്തത്. അതിനേക്കാള്‍ മുന്തിയ ബ്രാന്‍റ്റ് സാധനങ്ങള്‍ മാര്‍ക്കറ്റില്‍ കാണാന്‍ ഇടയില്ല. 

പൗരോഹിത്യത്തിന്റെ അസാംഗത്യത്തെക്കുറിച്ച്

ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍ 

സമ്പാദനം, തര്‍ജ്ജമ, അവതരണം : സക്കറിയാസ് നെടുങ്കനാല്‍

ക്രാന്തദര്‍ശിയും സ്വതന്ത്രചിന്തകനുമായിരുന്ന ഫാ. എസ്. കാപ്പന്‍ എന്ന ഈശോസഭാവൈദികന്‍ തന്റെ ആത്മകഥാക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന  ‘Ingathering’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''ഹൈസ്‌കൂളില്‍ കര്‍മലീത്താക്കാരുടെ ബോര്‍ഡിംഗ് ഹൗസില്‍ കഴിഞ്ഞിരുന്ന എന്നെ ഭക്തിയെന്ന മയക്കുമരുന്ന് അടിമയാക്കി. അനുദിനകുര്‍ബാന, ആഴ്ചാവസാനത്തെ കുമ്പസാരം, മണിക്കൂറുകളോളം നീണ്ടുനിന്ന പ്രാര്‍ഥന എന്നിവ എന്റെ സ്വഭാവത്തിന്റെ ഭാഗമായി. തിരുഹൃദയത്തോടും ക്രിസ്തുരാജനോടുമുള്ള ഭക്തിയില്‍ താന്‍ അഭിരമിച്ചു. ഒരു വല്ലാത്ത പാപബോധം എന്നെ മാനസ്സികമായി വലച്ചുകൊണ്ടിരുന്നു. എത്ര ഏറ്റുപറഞ്ഞാലും മുഴുവന്‍ പാപങ്ങളും അവയുടെ തരവും ശരിക്കു വെളിപ്പെടുത്തിയില്ല എന്ന ഭയത്താല്‍ വീണ്ടും വീണ്ടും കുമ്പസാരക്കൂട്ടിലേക്കു പൊയ്‌ക്കൊണ്ടിരുന്നു. മറുവശത്താകട്ടെ, സ്‌ത്രൈണമായ സൗന്ദര്യത്തെപ്പറ്റിയുള്ള ജിജ്ഞാസയില്‍ നിന്നും വശ്യതയില്‍നിന്നും അകലാന്‍ എനിക്കാകുമായിരുന്നില്ല. കൃത്രിമമായ ഈ വടംവലി എന്നിലുള്ള കവിയെയും കലാകാരനെയും കൊല്ലുകയായിരുന്നു. അസ്വാഭാവികമായ എന്റെ ഭക്തിമൂലം ഞാനൊരു sexual neurotic ആയി മാറി. ഒരു വശത്ത്, സ്ത്രീകളെപ്പറ്റി അറിയാനുള്ള ആഗ്രഹം, മറുവശത്ത് ഒരു സ്ത്രീയുടെ മുഖത്തു നോക്കാന്‍പോലും ധൈര്യമില്ലായ്മ. പുരോഹി തനായിക്കഴിഞ്ഞും ഈ ദുരവസ്ഥയിലായിരുന്നു, ഞാന്‍. അതില്‍നിന്ന് എനിക്ക് ഏതാണ്ടൊരു മോചനം കിട്ടിയത്, വളരെ നീണ്ട മാനസികപിരിമുറുക്കത്തിനും അദ്ധ്വാനത്തിനും ആത്മശോധനയ്ക്കും ശേഷമാണ്. വൈദികപരിശീലനം എനിക്കു നല്കിയത് ഒരു pessimistic spirituality ആണ്. സ്‌നേഹിക്കാതിരിക്കുക എന്നതു മാത്രമാണ് പാപം എന്ന തിരിച്ചറിവ് ഉണ്ടായതോടെയാണ് സ്വാതന്ത്ര്യം എന്തെന്ന് ഞാനനുഭവിച്ചുതുടങ്ങിയത്. യേശുവിന്റെ സന്ദേശത്തിന്റെ കാതല്‍ അതാണെന്നു മനസ്സിലാക്കാന്‍ എനിക്ക് നീണ്ട വര്‍ഷങ്ങള്‍ വേണ്ടിവന്നു.''
തുടര്‍ന്ന് അദ്ദേഹം പറയുന്നു, ''സഭ വിശ്വാസികളിലും വൈദികപരിശീലനം പുരോഹിതരിലും കുത്തിവയ്ക്കുന്ന അകാരണമായ, അന്ധമായ പാപബോധം ചെയ്യുന്ന ദ്രോഹത്തിന് ഒരു കണക്കുമില്ല. എന്തുമാത്രം ആത്മാക്കളാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത്! എത്ര ആയിരങ്ങളാണ് സന്തുഷ്ടി എന്തെന്ന് ഒരിക്കലും തിരിച്ചറിയാതെ നശിക്കുന്നത്! ഇത്തരം കപടഭക്തി എത്രമാത്രമാണ് ആദ്ധ്യാത്മികസൗന്ദര്യത്തെ ചവുട്ടിമെതിക്കുന്നത്! The fear of sin coupled with frustrated sexuality is at the root of the oppressiveness that is found in the churches - agrressiveness that takes the form of over-discipline, regimentation, authoritar- ianism and dogmatism. The sense of sin also underpins the political economy of the churches.''
കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഈ പാപബോധവും ഭംഗംവരുത്തപ്പെട്ട വിഫലലൈംഗീകതയുമില്ലായിരുന്നെങ്കില്‍ ക്രൈസ്തവജീവിതം മറ്റൊന്നാകുമായിരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ''ഈ നശിച്ച പാപബോധം ഇല്ലായിരുന്നെങ്കില്‍,  ഇന്നത്തേതുപോലെ ഞായറാഴ്ച്ചക്കുര്‍ബാനയില്‍ സംബന്ധിക്കുന്നവരോ കുമ്പസാരിക്കുന്നവരോ കൂദാശകള്‍ സ്വീകരിക്കുന്നവരോ നേര്‍ച്ചയിടുന്നവരോ ഉണ്ടാകുമായിരുന്നില്ല. പള്ളികള്‍ ഒഴിഞ്ഞുകിടക്കുമായിരുന്നു, വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജോലിയില്ലാതാകുമായിരുന്നു. സഭയുടെ സമ്പത്തിന്റെ ഇന്നത്തെ സ്രോതസ്സ് അതിരില്ലാത്ത ഈ പാപബോധമാണ്''.
സെമിനാരിയില്‍ ചേരുന്നതുവരെ, തന്റെ പിതാവുമൊത്തുള്ള കായികാദ്ധ്വാനത്തെ വളരെയധികം ആസ്വദിച്ചിരുന്നെന്നും പ്രകൃതിയുമായി താദാത്മ്യപ്പെട്ടുള്ള ആ ജീവിതത്തില്‍ ആനന്ദം കണ്ടെത്തിയിരുന്നുവെന്നും പറഞ്ഞിട്ട് ഫാ. കാപ്പന്‍ ഇങ്ങനെ കുണ്ഠിതപ്പെടുന്നു: ''ഈശോസഭയില്‍ ചേര്‍ന്ന് ദാരിദ്ര്യം, ബ്ര ഹ്മചര്യം, അനുസരണ എന്നീ വ്രതങ്ങള്‍ സ്വീകരിച്ചതോടെ പ്രകൃതിയുമായുള്ള ആ ബന്ധം തകര്‍ന്നു. അമ്മയായ ഭൂമിയെ മറക്കുകയെന്നതായിരുന്നു അതിന്റെ ഫലം.'' (Ingathering, ഒന്നാം ഭാഗം,  ജീവന്‍ ബുക്‌സ്).
ഇതു 100% സത്യമാണെന്നതിന് ഇന്നത്തെ വൈദികരെയും മേല്പ്പട്ടക്കാരെയും നിരീക്ഷിക്കുകയേ വേണ്ടൂ. പ്രകൃതിയില്‍ നിന്നു വെട്ടിമാറ്റപ്പെട്ട വികലസ്വത്വങ്ങളാണ് അവരില്‍ 99%വും. ശരിക്കും ജെറുശലേമിലെ കഴുതകള്‍
!