Translate

Showing posts with label വാർത്തകൾ. Show all posts
Showing posts with label വാർത്തകൾ. Show all posts

Monday, March 23, 2015

മുംബെയില്‍ പള്ളി ആക്രമിച്ചു!


st-gerorge-church-mumbai-370x290
ഓരോ ആഴ്ചയിലും കുറഞ്ഞത്‌ ഒരു പള്ളി അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമര്‍പ്പിത സമൂഹത്തിലെ ഒരംഗം ആക്രമിക്കപ്പെടണം എന്ന നിലയിലാണ് ആകമാന ഭാരതത്തില്‍ നിന്നുള്ള വാര്‍ത്തകള്‍. 
ഓരോ സംഭവങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, പൊതുവില്‍ ഇതിനുള്ള കാരണങ്ങള്‍ അപഗ്രഥിക്കപ്പെടണം, അവക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ അത്മായര്‍ക്കൂടി ഉള്‍പ്പെട്ട സഭാസമൂഹം സ്വീകരിക്കുകയും വേണം. അല്ലെങ്കില്‍ ഇത് വ്യാപകമാവുകയും സഭയുടെ നിലനില്‍പ്പ്‌ അപകടത്തിലാകുകയും ചെയ്യും. എന്തുകൊണ്ട് ഭാരത കത്തോലിക്കാ സഭയെ വെറുക്കുന്ന ഒരു മാനസികാവസ്ഥയില്‍ ഭാരതീയര്‍ എത്തി നില്‍ക്കുന്നു? പന്‍വേല്‍ പള്ളി ആക്രമണം വിശദമായി വായിക്കുക: Miscreants attack church in New Panvel, Christians condemn it

Sunday, March 15, 2015

'കെ.സി.ആർ.എം. പ്രീസ്റ്റ്‌സ് & എക്‌സ് പ്രീസ്റ്റ്‌സ് - നൺസ് അസ്സോസിയേഷ'ന് ഉജ്ജ്വല തുടക്കം!


മുൻ കത്തോലിക്കാ പുരോ ഹിതരും കന്യാസ്ത്രീകളും കെ. സി. ആർ. എം-ന്റെ കൊടിക്കീഴിൽ കൊച്ചിയിൽ യോഗം ചേർന്ന്, 'KCRM പ്രീസ്റ്റ്‌സ് ആന്റ് എക്‌സ് പ്രീസ്റ്റ്‌സ്-നൺസ് അസോസി യേഷൻ' എന്ന സംഘടന രൂപി കരിച്ചു. 


സെന്റ് ഫ്രാൻസീസ്സ് നഗറിൽ ഫെബ്രു. 28-നു നടന്ന ദേശീയസമ്മേളനം ഫാ.മാണി പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.ആർ.എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോർജ്ജ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അസോസിയേഷന്റെ കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ ശ്രീ റെജി ഞള്ളാനി സ്വാഗതവും പ്രൊഫ. ഡോ. എം. പി. മത്തായി മുഖ്യപ്രഭാക്ഷണവും നടത്തി. മുൻ പുരോഹിതരെയും കന്യാസ്ത്രീകളെയും ആദരിക്കുന്ന ചടങ്ങ് സമ്മേളനത്തിന്റെ മുഖ്യ ഇനമായിരുന്നു. കെ.സി.ആർ എം. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കെ.കെ. ജോസ് കണ്ടത്തിൽ അവരെ മംഗളപത്രം നൽകി ആദരിച്ചു. 
തുടർന്ന്, 'മുൻ വൈദികരും കന്യാസ്ത്രീകളും റിട്ടയേർഡ് വൈദികരും നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ ശ്രീ. റെജി ഞള്ളാനി പ്രബന്ധം അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കൊടുവിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ 'തണൽ' എന്ന പേരിൽ ഒരു അഭയകേന്ദ്രം തുടങ്ങുന്ന തിനും തീരുമാനിച്ചു. 
പുരോഹിതർക്ക് ലേബർ ആക്ട് പ്രകാരമുള്ള ശമ്പളം നൽകുക, മുൻ സന്ന്യസ്തർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക. ചെറുപ്രായത്തിൽ കുട്ടികളെ സെമിനാരികളിലോ മഠങ്ങളിലോ ചേർക്കുന്ന സമ്പ്രദായം നിർത്തുക, അതിനുള്ള പ്രായപരിധി 21 വയസ്സായി നിശ്ചയിക്കുക എന്നുതുടങ്ങി പല നിർദ്ദേശങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. മുൻ സന്യസ്ഥരുടെ നഷ്ടപരിഹാരമുൾ പ്പെടെയുള്ള പ്രശ്‌നങ്ങൾ കെ. സി. ബി. സി. ഉടൻ ചർച്ച ചെയ്തു പരിഹരിക്കണമെന്നും, കത്തോലിക്കാ പുരോഹിതർക്കു വിവാഹജീവിതം അനുവദിക്കാൻ സഭാനേതൃത്വത്തിൽനിന്ന് ഉടൻ നടപടിയുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

'കെ.സി.ആർ.എം  പ്രീസ്റ്റ്‌സ് ആന്റ് എക്‌സ് പ്രീസ്റ്റ്‌സ് - നൺസ് അസോസിയേഷൻ'  ദേശീയ ഭാരവാഹികൾ
ചെയർമാൻ : ശ്രീ. റെജി ഞള്ളാനി (കട്ടപ്പന), 
വൈ.ചെയർമാൻമാർ : ഫാ. മാണി പറമ്പേട്ട് (പാലക്കാട്), ഫാ. തോമസ് വെട്ടിക്കൽ (കർണ്ണാടക), ഫാ. വിൽസൻ (ന്യൂഡൽഹി), ഫാ. ഡോ.സ്‌നേഹാനന്ദജ്യോതി (കുടമാളൂർ)
ജന.സെക്രട്ടറി : ഫാ. കെ.പി ഷിബു (കൊച്ചി).
സെക്രട്ടറിമാർ : സിസ്റ്റർ മരിയാ തോമസ് (കോഴിക്കോട്), ബേബിച്ചൻ (പാലക്കാട്), ഫാ.ജോൺ (സേലം), സിസ്റ്റർ മോളി (പാലാ).
ജോ.സെക്രട്ടറിമാർ : ശ്രീ. കെ ജോർജ്ജ് ജോസഫ് (രാമപുരം), ശ്രീ. സി.വി സെബാസ്റ്റ്യൻ (ആർപ്പൂക്കര), ഫാ.എബ്രാഹം കൂത്തോട്ടിൽ,  ശ്രീ. ജോർജ്ജ് മൂലേച്ചാലിൽ (പാലാ)
ട്രഷറർ : ശ്രീ. കെ കെ ജോസ് കണ്ടത്തിൽ (കോട്ടയം)
ഇവരെക്കൂടാതെ 31 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. കത്തോലിക്കാ സഭാചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കുകയാണ്, ഈ സമ്മേളനവും പുതിയ സംഘടനയുടെ രൂപീകരണവും.

Saturday, March 14, 2015

കല്‍ക്കട്ടായില്‍ മഠം കൊള്ളയടിച്ചു !


Protest against nun's rapeകല്‍ക്കട്ടായില്‍ വൃദ്ധയായ കന്യാസ്ത്രീയെ അക്രമികള്‍ ബലാല്‍സംഗം ചെയ്തു. ജനങ്ങള്‍ രോഷാകുലരായി തെരുവില്‍ ! 75-year-old nun raped in West Bengal

Thursday, March 12, 2015

India's Daughter

  1. India's Daughter is a documentary film directed by Leslee Udwin and is part of the BBC's ongoing Storyville series. The film is based on the 2012 Delhi gang rape and murder of a 23-year-old woman who was a physiotherapy student. 
  2. ഈ ഡോക്കുമെന്ററിക്ക്  ഇന്‍ഡ്യ ഗവ. നിരോധനം ഏര്‍പ്പെടുത്തി.  Church Citizens' Voice ല്‍ ഇടത് കോളത്തില്‍ കൊടുത്തിരിക്കുന്ന 

    1. MONTHLY OPINION POLL ല്‍
    2. Instead of banning India's Daughter, it should be shown widely across the country. DO U AGREE WITH? 
    3. എന്നതിനു താഴെ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക 

അറ്റ്‌ലാന്‍റയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

donate_blood_rotatorക്നാനായ കാത്തലിക് യൂത്തുലീഗും ലൈഫ് സൗത്തും സംയുക്തമായി നടത്തിയ      രക്തദാനക്യാമ്പ് ആവേശകരമായി. കെ.സി.വൈ.എല്‍ ഡയറക്ടര്‍ മേഘന്‍ നെല്ലിക്കാട്ടിലും പ്രസിഡന്റ്‌ സെറീന അറക്കലും ക്യാമ്പിനു നേതൃത്വം നല്‍കി. രാവിലെ ഒന്‍പതര മുതല്‍ മൂന്നര വരെ നീണ്ടുനിന്ന ക്യാമ്പില്‍ കെ. സി.എ.ജി. യുടെ എല്ലാ അംഗങ്ങളും രക്തദാനം നല്‍കി മാതൃകയായി. കെ.സി.എ.ജി.യുടെ യുവജന സംഘടന സംഘടിപ്പിച്ച ഈ കാരുണ്യപ്രവര്‍ത്തനത്തിന് നേത്രുത്വം കൊടുത്ത ഭാരവാഹികള്‍ക്കും ലൈഫ് സൗത്ത് ഓര്‍ഗനൈസേഷനും പ്രസിഡന്റ്‌ അലക്സ്‌ അത്തിമറ്റത്തില്‍ നന്ദി രേഖപ്പെടുത്തി.

Sunday, March 8, 2015

മരണാനന്തര ജീവിതം യാതാര്‍ത്ഥ്യം - തെളിവുകളുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ന്യുറോസര്‍ജന്‍

harvardd-2

അത്ഭുതകരമായി ജീവിതം തിരിച്ചുകിട്ടിയ ഡോ. എബെന്‍ അലക്സാണ്ടര്‍ നല്‍കിയ വിവരണം, ഏറ്റവും അത്ഭുതാവഹമായ തെളിവുകളാണ് നല്‍കുന്നതെന്ന് വിധഗ്ദര്‍ വിലയിരുത്തുന്നു. വായിക്കുക: Harvard Neurosurgeon Confirms That Afterlife Exists

Saturday, March 7, 2015

ഒരു കുടുംബം, മൂന്നു പുണ്യവാന്മാര്‍ !


ലിസ്യുവിലെ വി.തെരേസായുടെ മാതാപിതാക്കന്മാരായ ലൂയിസ്/സെലി മാര്‍ട്ടിന്‍ ദമ്പതികളെ ഈ വര്‍ഷം തന്നെ വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. വായിക്കുക 

Saturday, February 28, 2015

KCRM കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ നിറുകയില്‍ !!!


കൊച്ചിയില്‍ KCRM ന്‍റെ നേതൃത്വത്തില്‍ 2015 ഫെബ്രുവരി 28ന് നടന്ന  മുന്‍ കത്തോലിക്കാ സഭാ സന്ന്യസ്ഥരുടെ ദേശീയ സമ്മേളനത്തിന് തിരി തെളിയുന്നു.



വിദേശങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി അനേകര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു.

വിശദമായ റിപ്പോര്‍ട്ടും കൂടുതല്‍ ചിത്രങ്ങളും വരും ദിവസങ്ങളില്‍ 

Thursday, February 26, 2015

കൊച്ചി സമ്മേളനം അരങ്ങൊരുങ്ങുന്നു.....

സീറോ മലബാര്‍ സഭാംഗങ്ങളുടെ  മേല്‍ സമ്പൂര്‍ണ്ണ അധികാരം സ്ഥാപിച്ചെടുത്ത് സഭയെ ഒരു വലിയ വ്യവസായമായി വളര്‍ത്തിയെടുത്ത മെത്രാധിപത്യത്തിനെതിരെയുള്ള ഒരു മഹാവിപ്ലവത്തിന്‍റെ തുടക്കമായാണ് KCRM കൊച്ചിയില്‍ നടത്തുന്ന  മുന്‍ സഭാ സന്ന്യസ്ഥരുടെ ദേശീയ കൂട്ടായ്മ വിലയിരുത്തപ്പെടുന്നത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി അനേകം സഭാംഗങ്ങള്‍ നല്‍കിയ പിന്തുണയും  സഭക്കുള്ളില്‍ നിന്നുള്ള നിരവധി സന്ന്യസ്ഥരുടെ പിന്തുണയും ഒത്തു ചേര്‍ന്നതാണ് ഈ സമ്മേളനം ഇത്രയേറെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം.

എന്തുകൊണ്ട് ഇങ്ങിനെയൊരു സമ്മേളനം

കത്തോലിക്കാസഭയിലെ സ്ഥാപനവൽക്കരണത്തിന്‍റെ ഫലമായുണ്ടായ 'ആത്മീയ മേധാക്ഷയത്താലും' വ്യക്തിപരമായ കാരണങ്ങളാലും സന്യാസം വിട്ടിറങ്ങിയ ബഹുമാന്യ പുരോഹിതരേയും കന്യാസ്ത്രീകളേയും സമൂഹം ഒറ്റപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം കുടുംബങ്ങളിൽനിന്നുപോലും അവർ തിരസ്‌ക്കരിക്കപ്പെടുന്നു. അവരുടെ കുടുംബവിഹിതം മറ്റുള്ളവർ തട്ടിയെടുക്കുന്നു. ഭൂരിപക്ഷംപേരും  സ്വന്തം നാടുവിട്ട് പോകേണ്ടിവരുന്നു. ദുരിതപൂർണ്ണമായ ഇവരുടെ ജീവിതത്തെക്കുറിച്ച് കെ. സി. ആർ. എം. പഠനം നടത്തിയപ്പോൾ, കാലങ്ങളോളം സഭയ്ക്കും സമൂഹത്തിനും വേണ്ടി സമർപ്പിത ജീവിതം നയിച്ച ഈ ബഹുമാന്യരിൽ ഭൂരിപക്ഷവും സഭയ്ക്കുള്ളിൽ തുടരുന്ന പുരോഹിത-സന്യാസിനിമാരേക്കാൾ ആത്മീയചൈതന്യവും സമർപ്പണ മനോഭാവമുള്ളവരാണെന്നും കാണുവാൻകഴിഞ്ഞു. ഇവരുടെ സേവനം സമൂഹത്തിന് മുതൽകൂട്ടാകുമെന്നും കെ. സി. ആർ. എം. കരുതുന്നു. രാജ്യത്തെ ഏതൊരു പൗരനും ഇന്ത്യൻ ഭരണഘടനയനുസരിച്ച് മാന്യമായ ഏതൊരു തൊഴിലും ജീവിതാന്തസും സ്വീകരിക്കുന്നതിന് അവകാശമുണ്ട്. ബഹുമാന്യരായ ഇവരെ കാലങ്ങളായി സമൂഹത്തിൽ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും പിന്നിൽ സഭാനേതൃത്വത്തിന്‍റെ ആസൂത്രിത നീക്കമാണെന്ന് കാണുവാൻകഴിഞ്ഞു. ഇവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് സമ്മേളനത്തിന്‍റെ ലക്‌ഷ്യം.

സമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍

സമ്മേളനത്തിന്‍റെ സംഘാടക സമിതി ചെയര്‍മാന്‍ ശ്രി. റെജി ഞള്ളാനി ഉള്‍പ്പെടെയുള്ള സ്വാഗത സംഘം ഇന്ന് മുതല്‍ എറണാകുളത്ത് ക്യാമ്പ് ചെയ്ത് തയ്യാറെടുപ്പുകള്‍ നടത്തുന്നു.

സമ്മേളന സമയം

2015 ഫെബ്രുവരി 28 (ശനിയാഴ്ച) 9 AM മുതല്‍ 4 PM വരെ. 

സമ്മേളന സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള വഴി  

സ്ഥലം: എറണാകുളം, പാലാരിവട്ടം  SNDP യോഗം ഓഡിറ്റോറിയം -
(പാലാരിവട്ടം ജംഗ്ഷനിൽനിന്നും തമ്മനം റോഡിൽ കയറി, വലതുവശത്തുള്ള ക്ഷേത്രത്തിന്‍റെ നേരെ എതിർവശത്തുള്ള ചെറിയ ടാർ റോഡില്‍ 50 മീറ്റർ മാറി). 

ട്രെയിനിൽ എറണാകുളം നോർത്തിൽ വരുന്നവർ, അവിടെനിന്നു കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക. 

ട്രെയിനിൽ എറണാകുളം സൗത്തിൽ വരുന്നവർ അവിടെനിന്നു ജോസ്ജംഗ്ഷനിലെത്തി കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക, 

ബസ്സിൽ വൈറ്റില ഹബ് ബസ്സ്റ്റാന്റിൽ എത്തുന്നവർ, ഇടപ്പള്ളി-ആലുവാ ബസ്സിൽ കയറി ബൈപ്പാസുവഴി പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി,  എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക. 

ബസ്സിൽ ആലുവാ-ഇടപ്പള്ളി ബൈപ്പാസുവഴി  വരുന്നവർ, ഇടപ്പള്ളി ടോൾ കഴിഞ്ഞ്  പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി, എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക.

 ബസ്സിൽ ആലുവ ഹൈവേയിലൂടെ വരുന്നവർ നേരേ പാലാരിവട്ടം ജംഗ്ഷനിലിറങ്ങുക.

കൂടുതൽ വിവരങ്ങൾക്ക്: 

റെജി ഞള്ളാനി-9447105070,  കെ.കെ. ജോസ് കണ്ടത്തിൽ-8547573730, 
ഫാ. ഷിബു കെ.പി-9446128322, കെ.ജോർജ്ജ് ജോസഫ്- 9496313963
www.almayasabdam.blogspot.com, www.almayasabdam.com എന്നീ സൈറ്റുകളിലും വിശദാംശങ്ങള്‍ ലഭ്യമാണ്.

പരിപാടികള്‍

പരിപാടികളുടെ കൃത്യമായ  വിശദാംശങ്ങള്‍, ഡെലിഗേറ്റ്സ്  ഫയലില്‍, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ലഭിക്കും. മുന്‍  സന്ന്യസ്ഥരുടെ ദേശീയ സംഘടനക്കു രൂപം കൊടുക്കുക, സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും പലരും സഹിക്കേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെയ്ക്കുക, അവരുടെ ക്ഷേമത്തിന് വേണ്ടിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുക. സഭക്ക് മികച്ച സംഭാവന നല്‍കിയവരെ ആദരിക്കുക, തുടങ്ങിയവ പരിപാടികളിലെ മുഖ്യ ഇനങ്ങള്‍ ആയിരിക്കും. ഒപ്പം വിഷിഷ്ടാതിഥികളുടെ ലഘു പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.

ഒരു കൈ സഹായിക്കൂ

KCRM ന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഈ മുന്നേറ്റം അവിസ്മരണിയമാക്കാന്‍ സുമനസ്സുകളായ എല്ലാവരും സഹകരിക്കണമെന്ന്  സംഘാടകര്‍ അഭ്യര്ത്ഥി്ക്കുന്നു. KCRM ന്റെ് ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍  SBT, Pala Branch.  A/c No. 67117548175, IFSC Code: SBTR 000012   Name of A/C: Kerala Catholic Church Reformation Movement വിശദാംശങ്ങള്ക്ക്   ബന്ധപ്പെടുക: - റെജി ഞള്ളാനി - +(91) 9447105070, കെ. കെ. ജോസ് കണ്ടത്തില്‍ - +(91) 8547573730, ജോര്ജ്ജ്  മൂലേച്ചാലില്‍ - +(91) 9497088904

പങ്കെടുക്കൂ

കത്തോലിക്കാ സഭാംഗങ്ങളായ ആര്‍ക്കും ഈ സമ്മേളനത്തില്‍ പങ്കെടുക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടാകുന്നതും ചെറുതല്ല എന്നോര്‍ക്കുക. പങ്കെടുക്കുന്ന ഓരോരുത്തരും അവരുടെ സഹകരണം വഴി പകര്‍ന്നു നല്‍കുന്ന ആവേശമാണ് അത്മായരെ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അടരാടാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഓര്മ്മിക്കുക. എല്ലാവരെയും KCRM സമ്മേളന നഗറിലേക്ക് സ്വാഗതം ചെയ്യുന്നു.

പൊതുപരിഗണനയ്ക്കായി കെ. സി. ആർ. എം. മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ


1 പൗരോഹിത്യവും സന്യാസവും വിട്ടുപോന്നവർക്ക് സമൂഹത്തിന്‍റെ ആദരവും ബഹുമാനവും നൽകി അവരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്തണം.

2 സെമിനാരികളിലേയ്ക്കും മഠങ്ങളിലേയ്ക്കും പോകുന്നവരുടെ കുടുംബവിഹിതം അവരുടെ കാലശേഷം മാത്രമേ സ്വന്തക്കാരോ ബന്ധുക്കളോ സഭാനേതൃത്വമോ കൈപ്പറ്റുവാൻ പാടുള്ളൂ.

3 പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും സേവന വേതന വ്യവസ്തകൾക്ക് ലേബർ ആക്ട് ബാധകമാക്കുകയും മാന്യമായ ശമ്പളം നല്കുകയും വേണം.  സെമിനാരി ജീവിതവും തുടർന്നുള്ള സേവന കാലാവധിയും പരിഗണിച്ച് അർഹമായ തുക പിരിഞ്ഞുപോകുന്നവർക്ക് നൽകണം.

4 ഔദ്യോഗികമായി പിരിഞ്ഞുപോന്നുവെങ്കിലും താത്പര്യമുള്ള വിവാഹിതരും അവിവാഹിതരുമായിട്ടുള്ള വൈദികർക്ക് തുടർന്നും രൂപതകൾക്കു കീഴിലുള്ള പള്ളികളുമായി ചേർന്ന് കൂദാശകർമ്മങ്ങൾ നടത്തുവാൻ അനുവാദം നൽകണം. 
5 സർക്കാർ ശമ്പളം ലഭിക്കുന്ന പുരോഹിത/സന്യസ്തർക്ക്, കിട്ടുന്ന ശമ്പളത്തിൽ 50% ബാങ്കിൽ നിക്ഷേപിക്കുക. ഇടയ്ക്കുവെച്ച് പിരിഞ്ഞു പോകുന്നവർക്ക് ജീവനാംശം നൽകാൻ ആ സമ്പാദ്യം ഉപയോഗപ്പെടുത്തേണ്ടതാണ്. ശ്രമ്പളമെന്നത് ജോലി ചെയ്യുന്നയാളിന്‍റെ കുടുംബത്തെ പോറ്റാനുമുപയോഗപ്പെടുത്തുക എന്ന  മാനദണ്ഡം പരിഗണിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് 6 പേർക്കായി (ഭാര്യ, ഭർത്താവ്, കുട്ടികൾ, മാതാപിതാക്കൾ) ലഭിക്കുന്ന പണം, ഒരു വ്യക്തി ഒറ്റയ്ക്ക് കൈപ്പറ്റുകയും അതു അയാളുടേതു പോലുമല്ലാതിരിക്കുകയും ചെയ്യുന്ന സാമൂഹിക അനീതി കത്തോലിക്കാ സ്ഥാപനങ്ങളിലുണ്ട്.

6 തിരിച്ചറിവാകുന്നതിനു മുൻപ് ചെറിയ പ്രായത്തിൽ കുട്ടികളെ സെമിനാരികളിലും മഠങ്ങളിലും ചേർക്കുന്നത് നിർത്തലാക്കണം.   ഗ്രാഡ്യുവേഷനു ശേഷം മാത്രം വൈദിക സന്യാസ പരിശീലനത്തിനായി യുവതി യുവാക്കളെ തെരഞ്ഞെടുക്കുക. മുതിർന്ന ശേഷമാണ് പട്ടം/വൃതം, എപ്പോൾ വേണമെങ്കിലും പുറത്തുപോകാം എന്നൊക്കെയുള്ള മുടന്തൻ ന്യായമൊക്കെ മാറ്റി വെക്കുക. ചാപ്പകുത്തി മാറ്റി നിർത്തുന്ന ഇപ്പോഴത്തെ പരിപാടി നിർത്തുക തന്നെ വേണം. നമ്മൾ മക്കളെ വിവാഹം കഴിപ്പിക്കുന്നത് 25 വയസിനടുത്താണല്ലോ! ഉത്തരവാദിത്വം എറ്റെടുക്കാൻ പ്രാപ്തിയും തിരിച്ചറിവും ഉണ്ടാകണമെന്ന വിവേകപൂർണ്ണമായ ഈ നിലപാട് എന്തുകൊണ്ട് അതിനേക്കാൾ ''ശ്രേഷ്ടമായ''പൗരോഹിത്യത്തിലും സന്യാസത്തിലും പാലിക്കപ്പെടുന്നില്ല? ചുരുങ്ങിയ വർഷത്തെ പരിശീലനംകൊണ്ട് സഭാശുശ്രൂഷകരെ സജ്ജരാക്കുകയും ചെയ്യാം. സാമ്പത്തിക ലാഭമുണ്ടാകും; സാമൂഹിക ബോധമുള്ള പുരോഹിതരെയും സന്യാസിസന്യാസിനികളെയും സമൂഹത്തിനു ലഭിക്കുകയും ചെയ്യും. സൂത്രത്തിൽ ഉപരിപഠനം നടത്താനായി അച്ചൻ വേഷം കെട്ടുന്നവരുടെ നുഴഞ്ഞു കയറ്റവും നിലയ്ക്കും. 

7 പുരോഹിതർക്കും കന്യാസ്ത്രീകൾക്കും സന്യാസത്തിൽ തുടരുന്നതിനുള്ള പ്രാഥമികവൃതം അഞ്ച് വർഷമായി നിശ്ചയിക്കുകയും തുടരുവാനാഗ്രഹിക്കുന്നവർക്ക് പിന്നീട് നീട്ടിനൽകുകയും ചെയ്യണം. നിർബന്ധിത സന്യാസജീവിതം അപകടകരമാണ്.

8 പിന്നാക്ക കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികൾക്കും 'ദൈവവിളി' വരുന്നത്. എഞ്ചിനീയറോ ഡോക്ടറോ ആകാൻ കഴിവുള്ള  മക്കളെ  സെമിനാരിയിലോ മഠത്തിലോ ചേർക്കാൻ മാതാപിതാക്കൾ താല്പര്യം കാണിക്കുന്നില്ല   എന്നുള്ളത് വസ്തുതയാണ്. ചുരുക്കത്തിൽ 'തിരികിട'കളാണ് പലപ്പോഴും ഈ അന്തസിൽ എത്തിപ്പെടുന്നത്. ഇവർ പിന്നീട് തരികിടകളാകുന്നതിൽ അത്ഭുതപ്പെടാനില്ല.

9 അടുത്ത കാലത്തായി പുരോഹിതരിലും സന്യാസിസന്യാസിനികളിലും മാനസിക പിരിമുറുക്കം വർദ്ധിച്ചു വരുന്നതായും പലതും അവിഹിതബന്ധത്തിലും അതിക്രമങ്ങളിലും കൊലപാതകത്തിലുംവരെ ചെന്നെത്തുന്നതായും കാണുന്നു. പല സംഭവങ്ങളും പാശ്ചാത്യ സഭകളെ കടത്തിവെട്ടുന്ന തരത്തിലുമാണെന്നിരിക്കെ, പഴയ കാലത്തെ ചൈതന്യത്തിലേയ്ക്ക് തിരിച്ചു പോക്കിനാവശ്യമായ ചർച്ചകളും നടപടികളും പ്രോത്സാഹനങ്ങളും സഭാ നേദൃത്വത്തിൽനിന്നും വിശ്വാസ സമുഹത്തിൽ നിന്നും ഉണ്ടാകണം.

10 പുറത്തു വന്നിട്ടുള്ളതും വരാനാഗ്രഹിക്കുന്നവരുമായ നിരവധി പുരോഹിതർക്കും കന്യസ്ത്രീകൾക്കും തലചായ്ക്കാൻ ഇടമില്ലാത്ത അവസ്ഥയുണ്ട് മുള്ളുകൾക്കിടയിൽ വീണ വിത്തുപോലെ, സ്വന്തം കുടുംബങ്ങളിൽ പോലും കയറുവാൻ കഴിയാത്ത, യാതൊരുവിധ സംരക്ഷണവും ലഭിക്കാത്ത, സാമ്പത്തിക ക്ലേശത്തിൽ നട്ടം തിരുയുന്ന, ജോലിയൊന്നും ലഭിക്കാത്തവരും കുടുംബമില്ലാത്തവരുമാണ് നല്ലൊരു പങ്കും. പുതിയ ജോലി നേടുന്നതിനും മനസ്സിനെ ഒന്നു ശാന്തമാക്കുന്നതിനുമായി ഒരു ഇടത്താവളം അവർക്കു ഉണ്ടാക്കുകയെന്നത് നമ്മുടെ സമൂഹിക പ്രതിബദ്ധതയായിക്കാണണം. 

റജി ഞള്ളാനി – ഓര്‍ഗനൈസര്‍

ഫോ: 9447105070

Wednesday, February 25, 2015

അല്മായാ ശബ്ദം വെബ്സൈറ്റിനു നേരെ ആക്രമണം!


വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സഭാ വാര്‍ത്തകള്‍ ലോകമാസകലം എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ കഴിഞ്ഞ അത്മായാശബ്ദം വെബ്സൈറ്റ് (www.almayasabdam.com) ഇത് രണ്ടാം പ്രാവശ്യമാണ് ഹാക്ക് ചെയ്യപ്പെടുന്നത്. ഈ വെബ്സൈറ്റ് (Church Citizens' Voice) ആരുടെയോ ഉറക്കം കെടുത്തുന്നുവെന്നു തന്നെ ഞങ്ങള്‍ കരുതുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അത് ശരിയാക്കാന്‍ കഴിഞ്ഞുവെങ്കിലും കണ്ട്രോള്‍ പാനല്‍ പ്രവര്‍ത്തനനിരതമാക്കാന്‍ അല്‍പ്പം കൂടി സമയമെടുക്കും.വായനക്കാര്‍ക്കുണ്ടായ അസൌകര്യങ്ങളില്‍ ഖേദിക്കുന്നു - എഡിറ്റര്‍

Friday, February 20, 2015

സിബിസിഐ യുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണം

ജസ്റ്റിസ് വി.ആര്‍. കൃഷണയ്യര്‍ അധ്യക്ഷനായിരുന്ന കേരള നിയമ പരിഷ്കരണ കമ്മീഷന്‍ 2009 ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള 'Kerala Christian Church Properties And Institutions Trust Bill 2009' പോലൊരു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി ഭാരതത്തിലെ പൌരന്മാരായ ക്രൈസ്തവര്‍ക്കും 'നിയമത്തിന്റെ പരിരക്ഷ' നല്‍കണം.
http://joyvarocky.blogspot.in/2015/02/blog-post_19.html
Mathrubhumi 20/05/2015
Madhyamam 15-02-15

Tuesday, February 17, 2015

ഇടുക്കിയുടെ കണ്ണുനീര്‍ ആരു തുടയ്ക്കും?


കേരള കത്തോലിക്കാ സഭക്ക് തികഞ്ഞ അപമാനമായി മാറിയിരിക്കുകയാണ് ഇടുക്കി രൂപത. ഒന്നിന് പിന്നാലെ മറ്റൊന്നായി തറപ്പരിപാടികളുമായി മുന്നേറുകയാണ് അവിടുത്തെ മെത്രാന്‍. കുഞ്ചിത്തണ്ണിയില്‍ നാട്ടുകാര്‍ പണിത ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് പള്ളിവക ഒരെണ്ണം ആശിര്‍വ്വദിച്ചതും, വോട്ട് ചോദിച്ചു വന്ന സ്ഥാനാര്‍ഥിയെ അപമാനിച്ചതും അവിടുത്തെ മെത്രാന്‍ തന്നെ.
നാട്ടുകാര്‍ തിരഞ്ഞെടുത്ത MP യെ തോല്‍പ്പിക്കാന്‍ കമ്മ്യുണിസ്റ്റ്കാരെ സഹായിക്കാന്‍ രാഷ്ട്രിയം കുത്തി നിറച്ച ഇടയ ലേഖനങ്ങള്‍ എഴുതിയതും ഇതേ മെത്രാന്. അന്ന് ആരൊക്കെയോ ഫോണില്‍ പറഞ്ഞ അശ്ലീലപദങ്ങളെല്ലാം ഒരുളുപ്പുമില്ലാതെ പരസ്യമായി വിളിച്ചു കൂവിയതിന്റെ വീഡിയോ ഇപ്പോഴും യുട്യുബില്; പശ്ചിമ ഘട്ടത്തിന്റെ പേരില്‍ നടത്തിയ പ്രകടനങ്ങള്‍ വേറെ. നെടുങ്കണ്ടത്ത് മഠം വക ചാപ്പലിലെ കുരിശിനു നേരെ നടത്തിയ ഒളിപ്പോരും മറക്കാറായിട്ടില്ല. ഇന്ത്യയില്‍ വിശ്വാസികള്‍ പടക്കം എറിഞ്ഞ ഏക അരമനയും ഇടുക്കിയില്‍ തന്നെ. താന്തോന്നിത്തരത്തിന്റെ പ്രഭവ കേന്ദ്രം പോലെ വിരാജിക്കുന്ന അരമനയുടെ അഹങ്കാരം ഉപ്പുതോട്‌ നിവാസികളുടെ നേരെ. ഇക്കഥ സവിസ്തരം പറയുന്നു, മറുനാടന്‍ മലയാളി - എഡിറ്റര്‍

മറുനാടന്‍ മലയാളി വാര്‍ത്ത വായിക്കുക  

Monday, February 16, 2015

കൊച്ചി ദേശീയ സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം!


റെജി ഞള്ളാനി (ചെയർമാൻ, സ്വാഗതസംഘം -9447105070)

ബഹുമാന്യരേ,

കത്തോലിക്കാസഭയിലെ സന്ന്യാസം വിട്ടിറങ്ങിയ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ഒരു അസാധാരണസമ്മേളനം ഈ മാസം ഇരുപത്തിയെട്ടിന് എറണാകുളം പാലാരിവട്ടം എസ്സ്.എൻ. ഡി. പി .യോഗം ഓഡിറ്റോറിയത്തിൽവച്ചു നടക്കുകയാണ്. ഈ സമ്മേളനത്തിൽ കേരളത്തിന്റെ സാമൂഹിക -സാംസ്‌കാരിക- ആത്മീയ മണ്ഡലങ്ങളിലുള്ള ധാരാളം പേർ പങ്കെടുക്കുന്നു. കെ.സി.ആർ. എം-ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. 

വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഈ പരിപാടിയെ
ക്കുറിച്ച്, സംസ്ഥാന-ദേശീയ-അന്തർദേശീയതലങ്ങളിൽ പത്രങ്ങളും ടി വി ചാനലുകളും സോഷ്യൽ നെറ്റുവർക്കുകളും വൻപ്രാധാന്യത്തോടെ  റിപ്പോർട്ട് ചെയ്തതിന് അവരോടെല്ലാം  കെ.സി. ആർ.എം-ന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

 സമ്മേളനവിജയത്തിന് സ്വദേശത്തുനിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് ആശംസകൾ ലഭിക്കുകയുണ്ടായി. കൊച്ചിസമ്മേളനത്തിന്റെ വിജയത്തിനായി കെ.സി.ആർ.എം-ന്റെ പ്രവർത്തകരെല്ലാവരും രാപകലില്ലാതെ പ്രവർത്തിച്ചുവരുന്നു. സ്വാഗതസംഘത്തിലും ഉപദേശകസമിതിയിലുമുള്ള മുഴുവൻ പ്രവർത്തകരെയും ഞാനീയവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ പ്രസിഡന്റ് കെ.ജോർജ്ജ് ജോസഫ്, വൈസ് ചെയർമാൻ പ്രൊഫ. ഇപ്പൻ, ഏറ്റവും പ്രിയങ്കരനായ ജന.സെക്രട്ടറി കെ.കെ. ജോസ് കണ്ടത്തിൽ, സത്യജ്വാലയുടെ എഡിറ്റർ ജോർജ്ജ് മൂലേച്ചാലിൽ, എല്ലാറ്റിന്റെയും മുൻനിരക്കാരനായ സാമുവൽ കൂടൽ, മുൻ പ്രസിഡന്റുമാരായ മാത്യു തറക്കുന്നേൽ, പി.എസ്. ജോസഫ്, സർക്കുലേഷൻ മാനേജർ സി.വി. സെബാസ്റ്റിയൻ, സംഘടനയുടെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന സക്കറിയാസ് നെടുങ്കനാൽ, ജോസഫ് മറ്റപ്പളളി, ജോസ് ആന്റണി, ജോസഫ് പടന്നമാക്കൽ, ചാക്കോ കളരിക്കൽ, ഡോ. ജെയിംസ് കോട്ടൂർ, 'സോൾ ആൻഡ് വിഷൻ' എഡിറ്റർ ജോർജ്ജ് കട്ടിക്കാരൻ എന്നിവരുടെയും; കുഞ്ഞുമോൻ സെബാസ്റ്റ്യൻ, ജോസ് പൂവത്തേട്ട്, സണ്ണി കുടകനാടിയിൽ, ഷാജു തറപ്പേൽ, ജോസഫ് കാരുപറമ്പിൽ, കുര്യാച്ചൻ ചക്കുളിക്കൽ, ടോമി തുരുത്തിക്കര, അഡ്വ.വർഗ്ഗീസ് പറമ്പിൽ, കെ.സി.ആർ.എം-ന്റെ ധീരപുത്രി അഡ്വ. ഇന്ദുലേഖാ ജോസഫ്, അഡ്വ. ജോസ് ജോസഫ്, അഡ്വ. ജോസ് പാലിയത്ത്, സി.സി. ബേബിച്ചൻ, പി. കെ. മാത്യു ഏറ്റുമാനൂർ, റ്റി.ഒ. ജോസഫ് തോട്ടുങ്കൽ, ലൂക്കോസ് മാത്യു കുന്നുംപുറത്ത്, സി.കെ. പുന്നൻ, ആന്റോ കോക്കാട്ട്, ഫെലിക്‌സ് പുല്ലൂടൻ, ലാലൻ തരകൻ, ജോസഫ് വെളിവിൽ, സിസ്സിലി മുരിക്കാശ്ശേരി, എം. എൽ. ആഗസ്തി തുടങ്ങിയവരുടെയും  സേവനങ്ങൾ എടുത്തു പറയേണ്ടതുണ്ട്.

സമ്മേളനത്തിന്റെ ശക്തികേന്ദ്രമായ ഫാദർ ഷിബു, ഫാ. മാണി പറമ്പേട്ട്. ഫാ. സ്‌നേഹാനന്ദ ജ്യോതി, ഫാ. ജോർജ്ജ് തോമ സ് കണിയാരശ്ശേരിൽ, സിസ്റ്റർ മോളി ജോർജ്, സിസ്റ്റർ ഷേർളി, സിസ്റ്റർ മരിയാ തോമസ്, ഫാ. തോമസ് ബെൽത്തങ്ങാടി, ബേബി പാലക്കാട് തുടങ്ങിയവരുടെ സേവനവും വിലമതിക്കാനാവാത്തതാണ്. സമൂഹത്തിന്റെയും സഭാനേതൃത്വത്തിന്റെയും ബോധപൂർവ്വമായ അവഗണനയും സാമ്പത്തിക ഉപരോധവുംമൂലം സന്ന്യാസം വിട്ടിറങ്ങിയ ഈ വിഭാഗത്തിലെ ഭൂരിപക്ഷംപേരും ദുരിതപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത്.  അവരുടെ കുടുംബങ്ങൾപോലും പുറംതിരിഞ്ഞു നിൽക്കുന്നു. സഭയ്ക്കുള്ളിൽ നിൽക്കുന്ന ഭൂരിപക്ഷം പുരോഹിതരെക്കാളും കന്യാസ്ത്രീകളെക്കാളും ബഹുമാന്യരാണ് ഇവരെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ദേശീയസമ്മേളനം വിളിച്ചുകൂട്ടുവാൻ കെ.സി.ആർ.എം-നെ പ്രേരിപ്പിച്ചത്.

സമൂഹം ഈ സത്യം  തിരിച്ചറിയണം. ഇവരിൽ ഉന്നത സാംസ്‌കാരികനിലവാരം ഉള്ളവരും സമൂഹത്തിനുവേണ്ടി ജീവിക്കുവാൻ സന്മനസ്സുള്ളവരുമായ നിരവധി പേരുണ്ട്. ഇവരുടെ സേവനം  പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞാൽ അത് സമൂഹത്തിന് വലിയ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. ഇവരും നമ്മുടെ കുടുംബങ്ങളിൽ നിന്നുള്ള സഹോദരീസഹോദരങ്ങളാണ്. അവരിലേറെപ്പേരും, സഭയ്ക്കും സമൂഹത്തി നുംവേണ്ടി ജീവിതം മാറ്റിവച്ച് സേവനമർപ്പിച്ചവരാണ്. പരി. കുർബാനമധ്യേ ഇവരുടെ കൈകളിൽനിന്നു  കുർബാന സ്വീകരിച്ചവരാണ് നാമൊക്കെ. മാമ്മോദീസയും ആദ്യകുർബാനയും വിവാഹ ആശീർവാദവും ഇവരിൽനിന്നു നമ്മൾ സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ഈ ബഹുമാന്യരോട് എന്താണിങ്ങനെയെന്ന് ചിന്തിക്കണം.

യേശുവിലുള്ള സ്‌നേഹവും ആദർശശുദ്ധിയും ചില ദുരനുഭവങ്ങളും സഭയ്ക്കുള്ളിലെ അന്ധവിശ്വാസങ്ങളും സ്ഥാപനവൽക്കരണവും മറ്റു ചില തിരിച്ചറിവുകളുംമൂലമാണ് ഇവരിൽ  ഭൂരിപക്ഷംപേരും പുറത്തു വന്നിട്ടുള്ളതെന്ന് ഇവരുടെ തുറന്ന മനസ്സിനെ അടുത്തറിഞ്ഞാൽ കാണുവാൻ കഴിയും.  സത്യം ഇതായിരിക്കെ, നമ്മുടെ ഈ സഹോദരങ്ങളെ എല്ലാവിധത്തിലും സംരക്ഷിക്കുവാനും, ഇവരെ കുറ്റവാളികളെന്ന മട്ടിൽ ഒറ്റപ്പെടുത്തുന്നവരെ തുറന്നു കാട്ടുവാ നും സമൂഹം മുന്നോട്ടുവരണം. ഇതിന് ആദ്യപടിയെന്ന നിലയിൽ,  ഇവർക്കുവേണ്ടി സംഘടിപ്പിക്കുന്ന കൊച്ചി ദേശീയസമ്മേളനത്തിൽത്തന്നെ ഈ ബഹുമാന്യരെ ആദരിച്ചുകൊണ്ട് നമുക്കു തുടക്കംകുറിക്കാം.
  
എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറയുന്നതോടൊപ്പം, ഫെ ബ്രു. 28-ന് കൊച്ചിയിൽ നടക്കുന്ന  '‘KCRM Priests & Ex Priests - Nuns Association’ന്റെ പ്രഥമസമ്മേളനത്തിലേക്ക്, സ്വാഗതസംഘത്തിന്റെ പേരിൽ,  ഏവരെയും ഏറ്റം ഹാർദ്ദമായി ക്ഷണിക്കുകയും ചെയ്യുന്നു.

'നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ' എന്നും, 'രണ്ടോ അതിലധികമോ ആളുകൾ എന്റെ നാമത്തിൽ ഒന്നിച്ചുകൂടിയാൽ അവരുടെ മധ്യേ ഞാനുണ്ടാകുമെന്നും അരുൾചെയ്ത യേശുനാഥനോടും, ദൈവകുമാരനെ   നമുക്കു പ്രദാനംചെയ്ത പരിശുദ്ധ കന്യകാമാതാവിനോടും ചേർന്നുനിന്നുകൊണ്ട്, നമുക്ക് നമ്മുടെ ഈ സഹോദരങ്ങളെ നമ്മോടു ചേർത്തുനിർത്താം; നമ്മുടെ കടമ നിർവ്വഹിക്കാം. എല്ലാം ദൈവത്തിൽ അർപ്പിക്കാം!
സ്‌നേഹാദരവുകളോടെ,

റെജി ഞള്ളാനി 
ചെയർമാൻ, സ്വാഗതസംഘം
ഫോൺ: 9447105070.
15.2.2015.

ഭാരത കത്തോലിക്കാ സഭ പിളര്‍പ്പിലേക്ക്?


Modyfy
സീറോ മലബാര്‍ സഭക്കുള്ളില്‍ വ്യാപകമായി അത്മായാ ധ്രുവീകരണം നടക്കുന്നതിനിടയിലാണ്, കത്തോലിക്കാ ബിഷപ്പുമാര്‍ തമ്മില്‍ മൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. സമീപ കാലത്ത് ഇതാദ്യമായാണ് ഒരു ബിഷപ്പിനെ CBCI പരസ്യമായി വിമര്‍ശിച്ചതെന്നത്‌ ഗൌരവത്തോടെയാണ് മാധ്യമങ്ങള്‍ കാണുന്നത്. 'മോഡി ദൈവത്തിന്റെ ദാസന്‍' എന്ന് കത്തോലിക്കാ സഭയിലെ ഒരു ഷെവലിയര്‍ എഴുതിയത് അന്നേ കടുത്ത വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.  കേരള കത്തോലിക്കാ സഭയെ BJP ക്യാമ്പില്‍ എത്തിക്കാനുള്ള ഏതാനും ബിഷപ്പുമാരുടെ ശ്രമം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങള്‍ തന്നെ ആയതാണ്.

സഭയെ മുച്ചൂടും നശിപ്പിക്കാന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്, മോഡിയെ 'വിശുദ്ധീകരിച്ചു' സ്വകാര്യ ആവശ്യങ്ങള്‍ നേടാനുള്ള ചില മലയാളി മെത്രാന്മാരുടെ നീക്കത്തെ ആണ് CBCI പരസ്യമായി എതിര്‍ത്തിരിക്കുന്നത്. Church Citizens' Voice തല്സംബന്ധമായി പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍: 


Clash of Clans: In Church Fight Over Modi, 
‘Modi’fying the Syro Malabar !, 

CBCI says it is not hosting Modi event. Bishops divided over Modi?

Sunday, February 15, 2015

കൊച്ചി സമ്മേളനത്തിന് ഒരുക്കങ്ങള്‍ ധൃതഗതിയില്‍ !

Palarivattom

സമ്മേളനം 28-02-2015 ശനിയാഴ്ച. 
രെജിസ്ട്രേഷന്‍ 9 AM ന് ആരംഭിക്കും.

കൊച്ചി സമ്മേളനഹാളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികൾ:  
സ്ഥലം: പാലാരിവട്ടം  SNDP യോഗം ഓഡിറ്റോറിയം 

ട്രെയിനിൽ എറണാകുളം നോർത്തിൽ വരുന്നവർ, അവിടെനിന്നു കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക. 

ട്രെയിനിൽ എറണാകുളം സൗത്തിൽ വരുന്നവർ അവിടെനിന്നു ജോസ്ജംഗ്ഷനിലെത്തി കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക, 

ബസ്സിൽ വൈറ്റില ഹബ് ബസ്സ്റ്റാന്റിൽ എത്തുന്നവർ, ഇടപ്പള്ളി-ആലുവാ ബസ്സിൽ കയറി ബൈപ്പാസുവഴി പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി,  എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക. 

ബസ്സിൽ ആലുവാ-ഇടപ്പള്ളി ബൈപ്പാസുവഴി  വരുന്നവർ, ഇടപ്പള്ളി ടോൾ കഴിഞ്ഞ്  പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി, എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക.

 ബസ്സിൽ ആലുവ ഹൈവേയിലൂടെ വരുന്നവർ നേരേ പാലാരിവട്ടം ജംഗ്ഷനിലിറങ്ങുക.

പാലാരിവട്ടം ജംഗ്ഷനിൽനിന്നും തമ്മനം റോഡിൽ കയറി, വലതുവശത്തുള്ള ക്ഷേത്രത്തിന്റെ നേരെ എതിർവശത്തുള്ള ചെറിയ ടാർ റോഡിലൂടെ 50 മീറ്റർ നടന്നാൽ സമ്മേളനസ്ഥലമായി. 

കൂടുതൽ വിവരങ്ങൾക്ക്: 
റെജി ഞള്ളാനി-9447105070,  കെ.കെ. ജോസ് കണ്ടത്തിൽ-8547573730, 
ഫാ. ഷിബു കെ.പി-9446128322, കെ.ജോർജ്ജ് ജോസഫ്- 9496313963

Tuesday, February 10, 2015

ഡല്‍ഹിയില്‍ AAP വന്‍ ഭൂരിപക്ഷത്തില്‍!

ഡല്‍ഹിയില്‍ AAP നടത്തിയ വന്‍ മുന്നേറ്റം മതേതരത്വത്തിന് ജനങ്ങള്‍ കൊടുത്ത പുതിയ നിര്‍വ്വചനം ആണെന്ന് വിലയിരുത്തപ്പെടുന്നു. 

ഡല്‍ഹി ഇമാം AAP ക്ക് പിന്തുണ നല്‍കാന്‍ നടത്തിയ ആഹ്വാനത്തിന് ശ്രി അരവിന്ദ് കേജരിവാള്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്. മത നേതാക്കന്മാര്‍ നിയന്ത്രിക്കുന്ന പിന്തുണയല്ല മതേതരത്ത്വത്തിനു വേണ്ടതെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. 

ഘര്‍ വാപ്പസിയോ, പള്ളി ആക്രമണമോ ഒന്നും ഒരു വിഷയമായി AAP അവതരിപ്പിച്ചിരുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

മതാചാര്യന്മാരുടെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണ്ണയിക്കാന്‍ കഴിയുക എന്ന സങ്കല്‍പ്പമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞത്. ഈ ഒരു തിരിച്ചറിവാണ് കേരളത്തിലെ രാഷ്ട്രിയ നേതാക്കന്മാര്‍ക്കും ഉണ്ടാവേണ്ടത്.