Translate
Showing posts with label ഞള്ളാനി. Show all posts
Showing posts with label ഞള്ളാനി. Show all posts
Monday, July 27, 2015
ശിരോവസ്ത്രത്തിൽനിന്നും കന്യാത്രീകളെ മോചിപ്പിക്കണം.
കന്യാസത്രീകൾക്ക് ശിരോ വസ്ത്രം ആവശ്യമോ? കന്യാസത്രീകൾക്കിടയിൽ ഹിതപരിശോധന നടത്തണം എക്‌സ് പ്രീസ്റ്റ്സ് ആൻഡ് നൺസ് അസോസിയേഷൻ.
സി.ബി. എസ്.ഇ യുടെ നിയമം ലംഘിച്ച് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതണമെന്ന് വാശിപിടിച്ച് മെഡിക്കല്പരീക്ഷ എഴുതാതെ മാറിനിന്ന കത്തോലിക്ക കന്യസത്രീയുടെ നിലപാടിൽ ദുരൂഹതയില്ലന്നു പറയുവാൻ കഴിയുമൊ, സത്യസന്ധമായിപരിക്ഷ എഴുതിയാൽ വിജയിക്കില്ലന്ന തോന്നലും രാഷ്ടീയമുതലെടുപ്പും ആകാംഇതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രാജ്യത്തേനിയമങ്ങൾക്കും സുപ്രീം കോടതി വിധിക്കും അതീതരായി നിന്ന് പ്രവർത്തിക്കുകവഴി ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ജനാധിപത്യവുമാണ് നശിപ്പിക്കപ്പെടുന്നത് എന്നോർക്കണം .
ഹോളിക്രോസ് , നോട്ടർഡാം, സെന്റെ് ജോൺ ഓഫ് ഗോഡ്, തുടങ്ങിയ കത്തോലിക്ക മഠങ്ങളിലെ കന്യാസത്രീകൾ ശിരോവസ്ത്രം ധരിക്കാറില്ല . സ്ത്രീകളെ അടിച്ചമർത്തി അടിമകളെപ്പോലേ കണ്ടിരുന്ന പഴയകാലത്തുനിന്നും സഭാ നേതൃത്വം ഒട്ടും മാറിയിട്ടില്ലന്നുവേണം കരുതുവാൻ. കൊടും ചുടുള്ള പ്രദേശങ്ങളിൽ ശിരോവസ്ത്രം ധരിക്കുക അധികഠിനമാണ്. കന്യസത്രീകളുടെ തല മുട്ടയടിക്കുകയോ നാമ മാത്രമായി മുടി നിലനർത്തുകയോ ചെയ്യുന്ന പ്രാകൃത രീതി നടപ്പാക്കുകവഴി അവർ ശിരോവസ്ത്രം ധരിക്കുവാൻ നിർബന്ധിതരാകുന്നു. ഇത് വ്യക്തിസ്വാതന്ത്രീയത്തിൻമേലുള്ള കടന്നുകയറ്റവും സ്ത്രീത്വത്തെ അപമാനിക്കലുമാണ്. സഭാ നേതൃത്വം ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കണം. കന്യാസ്ത്രീകളും മനുഷ്യരാണെന്ന പരിഗണന നൽകണം.
കന്യാസ്ത്രീകളെപ്പോലെ സന്യാസ ജീവിതത്തിലേയ്ക്ക് വന്ന പുരോഹിതരാകട്ടേ ശിരോവസ്ത്രം ധരിക്കുന്നില്ലന്നു മാത്രമല്ല കുർബാന കഴിഞ്ഞാലുടൻ ളോഹമാറ്റി പാന്റ്സും ഷർട്ടും ധരിക്കുന്നു. പുറത്തേയ്ക്കള്ള യാത്രകളിലും ളോഹ ധരിക്കുന്നത് അപമാനം പോലെയായതിനാൽ പാന്റ്സും ഷർട്ടും ധരിക്കുന്നു. കന്യാസ്ത്രീയുടെയും വൈദികന്റെയും ഓദ്യോഗിക വേഷം അറബി വേഷത്തിന്റെ അനുകരണമാണ്. പുരുഷന്മാരായ അറബികൾ ളോഹയോടോപ്പം ശിരോവസ്ത്രം ധരിക്കുന്നു. സത്രീകൾ പർദയും. ഇവിടെയാണ് ഇരട്ടത്താപ്പുനയവും കന്യാസത്രീകളോടുള്ള അനീതിയും.
ഇവയ്ക്കെതിരെ മനുഷ്യത്വപരമായ ആവശ്യങ്ങൾ പോലും ഉന്നയിക്കുന്നവർക്കെതിരെ കന്യാസത്രീകളെക്കേണ്ടുതന്നെ നിർബന്ധിച്ച് പ്രതികരിപ്പിക്കുന്ന പ്രവണതയും സഭയിൽ നിലനിൽക്കുന്നു. സത്രീകൾ പുരുഷന്റെ ഉപഭോഗവസ്തുവും അടിമയുമായിരുന്ന കാലം മാറിയിരിക്കുന്നു. കന്യാസത്രീകൾക്കും ശിരോവസ്ത്രം ഉപേക്ഷിച്ച് സമൂഹത്തിൽ അന്തസ്സൊടെ മാന്യമായി ജീവിക്കുവാനുളള അവസരമാണ് നൽകേണ്ടത്. ആശുപത്രികളിൽ ചികിൽസക്കു വിധേയരാകുബോഴും സ്‌നാന സമയത്തും മറ്റു ചില സാഹചര്യങ്ങളിലും കന്യാസ്ത്രികൾ ശിരോവസ്ത്രം ധരിക്കാറില്ലയെന്ന വസ്തുത നിലനിൽക്കുബോൾ സുപ്രീം കോടതിയെ വെല്ലുവിളിക്കാതെ നിയമത്തിനു വിധേയമായി എല്ലാവരെയും പോലെ മെഡിക്കൽ പ്രവേശന പരിക്ഷയെഴുതി കത്തോലിക്കർക്കും സമുഹത്തിനും മാതൃകയാക്കെണ്ട സിസ്റ്റർ സെബ ഉണ്ടാക്കിയ അനാവശ്യ വിവാദം നാട്ടിലെ മുഴുവൻ കത്തോലിക്കർക്കും അപമാനമായി എന്നതാണ് സത്യം. ശിരോവസ്ത്രം ധരിക്കാത്തവർക്ക് മോക്ഷം ലഭിക്കില്ലന്ന് ഒരിടത്തും കേട്ടിട്ടില്ല.
എക്‌സ് പ്രീസ്റ്റ്സ് ആൻഡ് നൺസ് അസോസിയേഷൻ
Saturday, July 4, 2015
Friday, June 26, 2015
Wednesday, June 24, 2015
Monday, June 15, 2015
മെത്രാനെതിരെ പോപ്പിനു പരാതിയുമായി കെ. സി. ആർ.എം.
കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിച്ച ഇടുക്കി മെത്രാൻ സ്ഥാനമൊഴിയണം.അദ്ദേഹത്തേ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെ. സി. ആർ. എം. )മാർപ്പാപ്പാക്ക് പരാതി അയക്കുകയാണ്.
കേരളജനതയ്ക്കും ഭാരത സംസ്‌കാരത്തിനും ഏറ്റ ആന്തരികമുറിവ് കെ.സി. ബി. സി.യുടെ ഒരു ഖേദപ്രകടനത്തിലൂടെ ഇല്ലാതാകുമൊ ?. കെ. സി. ബി.സിയുടെ എങ്ങും തൊടാതെയുളള പ്രസ്ഥാവനയിലൂടെ മെത്രാൻ വീണ്ടും സംരക്ഷിക്കപ്പെടുകയും ജനങ്ങൾ കൂടുതൽ വേദനിക്കുകയും ചെയ്തിരിക്കുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. മെത്രാൻ സ്വമേധയാ രാജിവയ്ക്കാത്ത പക്ഷം അദ്ദേഹത്തെ പുറത്താക്കുവാൻ കത്തോലിക്കാ വിശ്വാസികൾ തയ്യാറാവണം. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയും ഉപരോധിക്കുകയും വിലക്ക്ഏർപ്പെടുത്തുകയും ചെയ്യണം. ഇദ്ദേഹത്തിന്റെ മുൻകാല വാക്കുകളും പ്രവൃത്തികളും സമുദായത്തെ അപകീർത്തിപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇദ്ദേഹം തുടരുന്നത് വിശ്വാസികൾക്കും സമൂഹത്തിനും ആപത്താണ്.
സ്വന്തം മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾക്കില്ലാത്ത ഉത്ക്കണ്ഠ മക്കളില്ലാത്ത മെത്രാനെന്തിനാണെന്നറിയില്ല. സഭയിൽ നിരവധി വർഷങ്ങൾ വൈദികരായും കന്യാസ്ത്രികളായും ജീവിച്ച് സഭക്കുള്ളിലെ നരകജീവിതവും ലൈംഗീകചൂക്ഷണവും മടുത്ത് പുറത്തുവന്നിട്ടുള്ളവരെ തിരിഞ്ഞു നോക്കുന്നതിനോ സഹായിക്കുന്നതിനോ മിനക്കെടത്ത മെത്രാൻ അവരുടെ സേവനകാലത്തെ ഒരു രൂപ പണിക്കൂലിപോലും നൽകാതെ തട്ടിയെടുത്തിരിക്കുകയല്ലേ. അതെങ്കിലുമൊന്ന് കൊടുക്കുവാൻ തയ്യാറാകാത്ത മെത്രാൻ നാട്ടുകാരുടെ മക്കളിൽ കാട്ടുന്ന താത്പര്യം മനസ്സിലാക്കാവുന്നതേയുള്ളു. മാതാപിതാക്കൾ മക്കളെ വൈദികരാകുവാനും കന്യാസ്ത്രികളാകുവാനും ഇപ്പോൾ വിടാത്തത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ജാതിസ്പർദ്ധ ഉണ്ടാക്കുന്നവർക്കെതിരെ ഭരണഘടന അനുശാസിക്കുന്ന വകുപ്പുകൾ ചുമത്തി കേസ്സെടുക്കണം. രാഷ്ടിയ പാർട്ടികൾ അവരുടെ സാമൂഹിക പങ്ക് വഹിക്കുവാൻ തയ്യാറാവാത്തതാണ് ഇതിനെല്ലാം കാരണം. ഇടുക്കി രൂപതാ മെത്രാന്റെ ക്രിസ്തീയ വിരുദ്ധ നിലപാടുകൾക്കെതിരെ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പായ്ക്ക് കെ. സി. ആർ എം. പരാതി നൽകുന്നതാണ്.
കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെ. സി. ആർ. എം. )
Sunday, June 14, 2015
ഇടുക്കി രൂപതാമെത്രാൻ ഉടൻ രാജിവയ്ക്കണം. കെ. സി. ആർ. എം.
Sunday, June 14, 2015
ഇടുക്കി രൂപതാമെത്രാൻ മാർ മാത്യtആനിക്കുഴിക്കാട്ടിലിന്റെ വർഗ്ഗീയവിഷം ചീറ്റുന്ന പ്രസ്താവന പൻവലിച്ച് മാപ്പുപറയണം- വർഗ്ഗീയവിഷം ചീറ്റുന്നത് സമൂഹത്തിന് ആത്യാപത്താണ്.- കെ. സി. ആർ. എം.
കത്തോലിക്കാ സമുദായ
യുവതികൾ എസ്സ്. എൻ. ഡി പി, ഇസ്ലാം മതവിഭാഗത്തിലെ യുവാക്കളെയും ഓട്ടോറിക്ഷക്കാരെയും
വിവാഹം കഴിക്കുന്നതിന്റെ കാരണം മാതാപിതാക്കൾ ദുരുദ്ദേശ്യത്തോടെ മക്കൾക്ക് ജന്മം
നൽകുന്ന്തും തോന്ന്യാസം വളർത്തന്നതു കെണ്ടുമാണെന്ന ഇടുക്കി രൂപതാമെത്രാന്റെ
പ്രസ്താവന അപലപനിയമാണ്. ക്രിസ്തിയതക്ക് നിരക്കാത്ത ഈ പ്രസ്ഥാവന അർഹിക്കുന്ന
പരിഗണനയോടെ സമൂഹം തള്ളിക്കളയുകയാണ്.
മാതാപിതാക്കളെയും പുതുതലമുറെയെയും അപമാനിക്കുന്നതാണ് ്‌മെത്രാന്റെ പ്രസ്താവന . മാന്യമായി ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്നവർ നികൃഷ്ടരാണെന്ന പ്രസ്താവന ഉടൻ പിൻവലിച്ച് മാപ്പുപറയണം. ഓട്ടോറിക്ഷ ഓടിച്ചും ഇതുപോലുള്ള മറ്റു തൊഴിലുകളും ചെയ്തു ജീവിക്കുന്നവരുടെ വിയർപ്പിന്റെ പണവും പിൻതുണയുമാണ് മെത്രാന്റെ ശ്ക്തിയും ആഹാരവും ആഡംബരജീവിതവുമെന്ന് മറക്കരുത്. വിശ്വാസികളില്ലങ്കിൽ ഒരു മെത്രാന് എന്തുവിലയാണുള്ളതെന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും.
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന് എന്ന സന്ദേശദർശനമാണ് ഗുരുദേവൻ ലോകത്തിനു നൽകിയത് . ഒട്ടു മിക്ക
എസ്സ് , എൻ. ഡി. പി വിശ്വാസ കുടുംബങ്ങളുടെയും പ്രാത്ഥനാമുറിയിൽ യേശു നാഥന്റെ രൂപവും
വച്ചിരിക്കുന്നു. കത്തോലിക്കാ പള്ളികളിൽ ധാരാളം നേർച്ചകളും കാഴ്ചകളും നൽകുന്നു.
ഇതിന്റെയൊന്നും മൂല്യം മെത്രാൻ മനസ്സിലാക്കുന്നില്ല. പണം ലഭിക്കുമ്പോൾ മാത്രം
എന്താണ് ഈ തൊട്ടുകൂടായ്മ ഇല്ലാത്തത്.
വിദേശത്തുനിന്നും ക്രിസ്തിയ മിഷനറിമാർ വന്നപ്പോൾ ഇന്ധ്യയിൽ ഹൈന്ദവ വിശ്വാസികളായിരുന്നില്ലേ? അവരുടെ സഹിഷ്ണുതകൊണ്ടല്ലേ ഇവിടെ ക്രിസ്തുമതം പ്രചരിച്ചത്. ഹൈന്ദവർതന്നെയല്ലേ ഇന്നത്തെ ക്രിസ്ത്യാനികൾ എന്നു ചോദിച്ചാൽ അല്ലായെന്നു പറയുവാൻ കഴിയുമൊ. വിദേശത്തുനിന്നു വന്ന ക്രിസ്ത്യാനികൾ എന്നവകാശപ്പടുന്ന ക്‌നാനായക്കാർ മെത്രാൻ പറയുന്ന ഇവിടുത്തെ കത്തോലിക്കരിൽ നിന്നും ഒരാളെ വിവാഹം കഴിച്ചാൽ അവർ പള്ളിക്കു പുറത്താക്കപ്പെടുന്നു. അതുതടയാൻപോലും കഴിയാത്തവർ ഇങ്ങനെ പറയുന്നത് ലജ്ജാകരമല്ലേ.
ആദ്യം സ്വന്തം തട്ടകം നന്നാക്കിയിട്ടുപോരെ മറ്റുള്ളവരെ
നന്നാക്കുവാൻ എന്നാലോചിക്കണം. ഭാരതം ഒരു മതത്തിന്റെയോ ഭാക്ഷക്കാരുടെയൊ അല്ല. എല്ലാ
മത- രാഷ്ടിയ -ഭാക്ഷാവിഭാഗങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ ആരുടെ
ഭാഗത്തുനിന്ന് വർഗ്ഗീയ വിഷം ചീറ്റിയാലും അത് എതിർക്കപ്പെടേണ്ടതാണ്.
കഴിഞ്ഞ കാലഘട്ടങ്ങളിൽ ക്രിസ്ത്യനികൾ മറ്റു മതവിഭഗങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നമുക്കിതു തിരിച്ചുകിട്ടുകയും ചെയ്തിരുന്നു. ഇടുക്കി മെത്രാന്റെ ഇത്തരം പ്രസ്താവനകൾ കത്തോലിക്കർ മറ്റു സമുദായങ്ങളിൽനിന്നും ഒറ്റപ്പെടുന്നതിനും അപമാനിക്കപ്പെടുന്നതിനും മാത്രമെ ഉപകരിക്കു എന്ന സത്യം തിരിച്ചറിയണം
കഴിഞ്ഞ കാലഘട്ടങ്ങളിൽ ക്രിസ്ത്യനികൾ മറ്റു മതവിഭഗങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നമുക്കിതു തിരിച്ചുകിട്ടുകയും ചെയ്തിരുന്നു. ഇടുക്കി മെത്രാന്റെ ഇത്തരം പ്രസ്താവനകൾ കത്തോലിക്കർ മറ്റു സമുദായങ്ങളിൽനിന്നും ഒറ്റപ്പെടുന്നതിനും അപമാനിക്കപ്പെടുന്നതിനും മാത്രമെ ഉപകരിക്കു എന്ന സത്യം തിരിച്ചറിയണം
ഇടുക്കി രൂപതാമെത്രാൻ
ക്രിസ്തുനാഥനെതിരാണോയെന്ന് വ്യക്തമാക്കണം. നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ, നിന്നെപ്പോലെ നിന്റെ
അയൽക്കാരനെയും സ്‌നേഹിക്കുക എന്ന സന്ദേശം മാത്രമാണ് യേശു തന്നത്. ജനങ്ങളെ
ജാതിതിരിക്കുവാനും ,സ്‌നേഹിക്കുന്നവരെ വേർപെടുത്തുവാനും യേശു എവിടെയാണ്
പറഞ്ഞിരിക്കുന്നത്. ചരിത്രപരമായി പരിശോധിച്ചാൽ ക്രിസ്ത്യൻ മതവും ഇസ്ലാം മതവും ഒരേ
ഗോത്രം തന്നെയാണെന്നു കണുവാൻ കഴിയും . ദൈവനാമത്തിൽ പ്രവർത്തിക്കുന്ന ഒരുവൻ
വിവേകമതിയായിരിക്കണമെന്ന് വി. വചനം പറയുന്നു. യേശുവിന്റെ സന്ദേശം
സ്വികരിക്കാതിരുന്ന പാശ്ചാത്യ ക്രിസ്ത്യൻ രാജ്യങ്ങളിലെ പള്ളികളിൽ
തിങ്ങിനിറഞ്ഞിരുന്ന ജനങ്ങൾ ഇന്ന് എവിടെയാണ് .കൊട്ടാര സമാനമായ ഭൂരിപക്ഷം പള്ളികളും
എന്തുകൊണ്ടാണ് വിൽക്കുവാനിടയായത് എന്നും ഉള്ളപള്ളികളിൽ നാലോ അഞ്ചോ ആളുകളിൽ കൂടുതൽ
പള്ളികളിൽ എത്താത്തതെന്നും ഓർക്കുന്നത് നല്ലതാണ്.
അതുപോലെ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പായെ ധിക്കരിച്ച് മുന്നോട്ടുപോകുന്ന ഇടുക്കി രൂപതാമെത്രാൻ മാർ മാത്യൂ ആനിക്കുഴിക്കാട്ടിൽ ഉടൻ തൽസ്ഥാനം രാജിവയ്ക്കണമെന്ന് കെരള കത്തോലിക്കാ നവീകരണ പ്രസ്ഥാനം. ( കെ. സി. ആർ . എം ) ആവശ്യപ്പെടുന്നു. പരസ്പരം ഇഷ്ട്‌പ്പെടുകയും അവരുടെ മാതാപിതാക്കൾക്ക്ും വേണ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടുകയും ചെയ്താൽ അവരുടെ വിവാഹത്തിന് സംഘടന പൂർണ്ണ പിൻതുണനൽകുന്നതുമാണ്.
സെക്രട്ടറി
കെ. സി. ആർ . എം. സംസ്ഥാനകമ്മറ്റി
കെ. സി. ആർ . എം. സംസ്ഥാനകമ്മറ്റി
Thursday, May 21, 2015
kcrmindia: സർക്കാരിനെ താഴെയിറക്കുവാൻ ലക്ഷ്യമിട്ടാണ് ഇൻഫാം രൂപീകരിച്ചത് ...
റെജി ഞള്ളാനി (ഇൻഫാം മുൻ ഇടുക്കി ജില്ലാ സെക്രട്ടറി)
http://kcrmindia.blogspot.in/2015/05/blog-post_21.html?spref=bl
ഇൻഫാം കർഷകരെ വഞ്ചിക്കുകയായിരുന്നു
കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഇൻഫാമെന്ന കർഷക സംഘടന സുന്ദര മൊഹന വാഗ്ദാനങ്ങളും വലിയ പ്രതീക്ഷയും നൽകി കർഷകരെ വഞ്ചിക്കുകയായിരുന്നു. അന്നത്തെ ആന്റണി സർക്കാർ, സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച കണക്കുകൾ ശേഖരിക്കുവാൻ ആഗ്രഹിച്ചിരുന്നു. ഇതിന്റെ അപകടം മണത്തറിഞ്ഞ കത്തോലിക്കാ സഭ സർക്കാരിനെ താഴെയിറക്കുവാനും അപകീർത്തിപ്പെടുത്തുവാനും ഇൻഫാം രൂപീകരിക്കുകയായിരുന്നു, ഇക്കാര്യം സംഘടനയുടെ ചെയർമാൻ ഫാ. മാത്യു വടക്കേമുറി എന്നോട് പറഞ്ഞിട്ടുണ്ട്. സഭാനേതൃത്വത്തിന് ജനങ്ങളിൽ മതിയായ വിശ്വാസമില്ലാതിരുന്നതിനാൽ സംഘടനയുടെ ഓരോ യൂണിറ്റുകളുടെയും രക്ഷാധികാരികളായി അതാതു പ്രദേശങ്ങളിലെ പള്ളി വികാരിമാരെയാണ് നിയമിച്ചിരുന്നത്.
കാർഷിക ഉല്പ്പന്നങ്ങളുടെ വിലയിടിവിനു കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നു വരുത്തിത്തീർത്ത് ലക്ഷക്കണക്കിന് കർഷകരെ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടുന്നതിൽ കത്തോലിക്കാ സഭ വിജയിച്ചു എന്നു പറയാം. അംഗത്വ ഫീസായും മറ്റു സംഭാവനകളിൽനിന്നും സജീവ പ്രവർത്തകരിൽ നിന്ന് കടമായും വടക്കേമുറിയച്ചന്റെ നേതൃത്വത്തിൽ സഭ കോടികൾ തട്ടിയെടുക്കുകയായിരിന്നു. വടക്കേമുറിയച്ചൻ നിയന്ത്രിച്ചിരുന്ന എസ്. ഡി.എ. എന്ന സന്നദ്ധ സംഘടന വഴിയും അച്ചൻ വൻതുക തട്ടിയെടുത്തു. നിരപരാധികളായ നിരവധിപേർ വഞ്ചിക്കപ്പെട്ടു. ഈ സാമ്പത്തിക ക്രമക്കേടുകളേക്കുറിച്ച് സി.ബി. ഐ. പോലുള്ള ഏജൻസികളെക്കൊണ്ട് സർക്കാർ ഉടൻ അന്വേഷിപ്പിക്കണം .പുരോഹിതരെ വശ്വസിച്ച് തെരുവിൽ ഇറങ്ങിയ കർഷകരുടെ ഉല്പന്നങ്ങൾക്ക് നല്ല വില വാങ്ങിത്തരാമെന്നു പറഞ്ഞ് നാട്ടുകരിൽനിന്നും കോടിക്കണക്കിനു രൂപ ഷെയറായി പിരിച്ചെടുത്ത് സ്ഥാപനങ്ങൾ ആരംഭിക്കുകയും , സഭയുടെ അനധികൃത സ്വത്തുക്കളെ സംബന്ധിച്ച അന്വേഷണത്തിൽ നിന്നും സർക്കാർ പിൻമാറിയതോടെ കർക്ഷകരെയും സ്ഥാപനങ്ങളെയും തെരുവിലെറിഞ്ഞ് പുരോഹിതർ വീണ്ടും പള്ളിമേടകളിലേയ്ക്ക് ചെക്കേറുകയായിരുന്നു. ഇൻഫാമിൽ വിശ്വസിച്ചിറങ്ങിയ പാവപ്പെട്ട കർഷകർക്ക് ഒരു രൂപയുടെ വിലവർദ്ധനവ് ലഭിച്ചില്ലെന്നു മാത്രമല്ല വൻ സാമ്പത്തിക നഷ്ടവും ഉണ്ടായി.
കേന്ദ്ര സർക്കാർ ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്ന ഭയവും വിദേശത്തുനിന്നും സഭക്ക് സന്നദ്ധ സംഘടനകളുടെ പേരിൽഎത്തിച്ചേരുന്ന പണത്തേക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതുമാണ് നൂനപക്ഷ പീഡനമാരോപിച്ച് ഇന്ത്യയെ ദേശത്തും വിദേശത്തും അപകീർത്തിപ്പെടുത്തുവാൻ ശ്രമം നടന്നത് . ഇൻഫാമിന്റെ പേരിൽ വടക്കേമുറിയച്ചനേയും സഭയെയും വിശ്വസിച്ച് പലവിഭാഗങ്ങളിലായി പണം മുടക്കിയവർക്ക് ലക്ഷങ്ങൾ ഇന്നും കിട്ടാനുണ്ട്. സഭയുടെ ചില ആജ്ഞാനുവർത്തികളെ ഉപയോഗിച്ച് നിഗൂഡ ലക്ഷ്യത്തോടെ ഇൻഫാമിനെ ഒരിക്കൽക്കുടി രംഗത്തിറക്കി ജനങ്ങളെ വഞ്ചിക്കുവാൻ സഭ തയ്യാറെടുക്കുകയാണ്. സഭ തുടങ്ങിവച്ച എല്ലാ സ്ഥാപനങ്ങളും വൻ സമ്പത്തിക വളർച്ചകൈവരിച്ചപ്പോൾ ഇതേ സഭയുടെ കർക്ഷക സംഘടനയായ ഇൻഫാം കർഷകർക്കുവേണ്ടി തുടങ്ങിവച്ച ഒരുസ്ഥാപനങ്ങളും നിലനിൽക്കുന്നില്ലെന്നുതന്നെയല്ല കർഷകർ വൻ സാമ്പത്തിക കെണിയിലുമായി ഇനിയും നമ്മൾ വഞ്ചിതരാവണമോ? ........
Thursday, April 2, 2015
ഫാദർ എഡ്വിൻ ഫിഗോറിനെ ഉടൻ അറസ്റ്റ് ചെയ്യണം-കെ.സി. ആർ. എം.
14 വയസുകാരി പെണ്‍കുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദുമാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗോറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാവിന്റ പരാതിയുടെ ആടിസ്ഥാനത്തില്‍ പുരോഹിതനെതിരെ പോലീസ് കേസ്സേടുത്തു എന്ന വാര്‍ത്ത ഏഷ്യാനേറ്റ് ന്യൂസാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. കഴിഞ്ഞ ജാനുവരി മുതല്‍ കുട്ടിയെ നിരന്തരം പുരോഹിതന്‍ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ഈ പുരോഹിതനെ ഉടന്‍ പുറത്താക്കാന്‍ മെത്രാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. അറസ്റ്റ് വെകിയാല്‍ ശക്തമായ സമരപരിപാടികള്‍ കെ.സി. ആര്‍. എം. ആരംഭിക്കുന്നതാണ്.
സെക്രട്ടറി
കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് .
സെക്രട്ടറി
കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മ്ൂവ്‌മെന്റ് .
Wednesday, April 1, 2015
മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു
വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ 12 ലക്ഷം നഷ്ട് പരിഹാരം നല്‍കി.
വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആലുവ സെന്റ് അഗാത്ത മഠത്തിനുമുന്നില്‍ 6-4-2015 ന് കെ.സി.ആര്‍ എം. നടത്തുവാന്‍ നിശ്ചയിച്ചിരുന്ന നിരാഹാര സമരം മാറ്റിവെച്ചു. കന്യസ്ത്രീക്ക് കത്തോലിക്കാ സഭ 12 ലക്ഷം രൂപ അടിയന്തിര നഷ്ടപരിഹാരം നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും സമരപ്പന്തലില്‍ എത്തിച്ചേരുവാന്‍ നിശ്ചയിച്ചിരിക്കുന്നവരും അല്ലാത്തവരും ഇതൊരു അറിയിപ്പായി സ്വികരിക്കുകയും. ദയവായി മറ്റുള്ളവരെ ഇതറിയിക്കുകയും ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
റജി ഞള്ളാനി
Tuesday, March 31, 2015
ഉണരൂ സോദരരെ...
കേരള
കത്തോലിക്കാ സഭ പാരമ്പര്യത്തിന്‍റെ പിന്നാലെ പോയി, എന്ന് സഭയുടെ സനാതന മൂല്യങ്ങള്‍
ബലികഴിച്ചോ അന്ന് തുടങ്ങിയതാണ് സഭയ്ക്കുള്ളിലെ മുറുമുറുപ്പുകളും. ഒരു വലിയ
സാമ്പത്തിക ശക്തിയായി വളര്‍ന്ന സീറോമലബാര്‍ സഭ, രാഷ്ട്രിയ പിന്‍ബലത്തോടെ എല്ലാ
എതിര്‍പ്പുകളെയും അതിജീവിച്ചു പോന്നു. ആ ചരിത്രമാണ് കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം
(KCRM) ഇപ്പോള്‍ തകിടം മറിക്കുന്നത്. ഇതര നവീകരണ പ്രസ്ഥാനങ്ങളോട് വിവേചനമില്ലാതെ
സമരസപ്പെട്ട്, അച്ചടക്കത്തോടെയും നിശ്ചയധാര്‍ഢ്യത്തോടെയും KCRM
രംഗത്തിറങ്ങിയപ്പോള്‍ അതിന്‍റെ ഫലവും കണ്ടു. മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട
സി. അനിതയ്ക്ക് സഭാ ചരിത്രത്തില്‍ ആദ്യമായി നഷ്ടപരിഹാരം നല്‍കിയത്കൊണ്ട് തീരുന്നതല്ല
KCRM ന്‍റെ മുന്നേറ്റം. അടിച്ചമര്‍ത്തപ്പെട്ട എല്ലാ സഭാംഗങ്ങള്‍ക്കും നീതി
കിട്ടുന്നിടം വരെ അത് തുടരും.
KCRM
ന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന മഹാസമ്മേളനം ചരിത്രത്തിന്‍റെ ഭാഗമെന്ന് അന്നേ
ഞങ്ങള്‍ പറഞ്ഞിരുന്നു. KCRM ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ലോകമെമ്പാടും
നിന്നുള്ള സഭാംഗങ്ങളുടെ നിലക്കാത്ത ആശംസകളാണ്, അന്ന് ഇതിന്‍റെ പ്രവര്‍ത്തകരെ
വരവേറ്റത്. KCRM ന്‍റെ മുഖപത്രമായ സത്യജ്വാലയുടെ മാര്‍ച്ച് ലക്കം രണ്ടായിരം കോപ്പികള്‍
കൂടി പുന:പ്രസിദ്ധികരിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്.
സത്യജ്വാലയുടെ ലക്കങ്ങള്‍ ആവശ്യമുള്ളവര്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക. KCRM ന്‍റെ ഔദ്യോഗിക അന്താരാഷ്ട്ര മാധ്യമമായ
Church Citizens’ Voice ല്‍ നിന്ന് അവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.
മാസിക
തപാലില്‍ വേണ്ടവര്‍, KCRM ന്‍റെ
State Bank
of Travancore – Pala Branch A/c No.67117548175
A/c Name: Kerala Catholic Church
Reformation Movement
IFSC Code:SBTR0000120 അക്കൌണ്ടില്‍
പണം അടച്ച് almayasabdam@gmail.com
എന്ന വിലാസത്തില്‍ എഴുതുക. വരിസംഖ്യാ നിരക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.
Subscription
|
India
|
Abroad
|
Single Copy
|
Rs.15/-
|
Rs.70/-
|
One year
|
Rs.150/-
|
Rs.750/-
|
5 Years
|
Rs.600/-
|
Rs.3000/-
|
ലോകമെമ്പാടുനിന്നുള്ള
കത്തോലിക്കാ സഭാ സംബന്ധമായ എല്ലാ വാര്‍ത്തകളും വിവേചനമില്ലാതെ വായിക്കാന്‍ Church Citizens’
Voice പ്രയോജനപ്പെടുത്താനും എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഒത്തൊരുമിച്ചുള്ള
പ്രവര്‍ത്തനങ്ങള്‍ക്കെ നമ്മെ കൂടുതല്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ. നമ്മുടെ
വെബ്സൈറ്റിലും ബ്ലോഗ്ഗിലും ഓരോ പോസ്ടിന്റെയും അടിയില്‍ കൊടുത്തിരിക്കുന്ന സോഷ്യല്‍
മീഡിയാ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ മുമ്പില്‍ അത്
എളുപ്പം എത്തിച്ചേരാന്‍ ഇടവരും. എറണാകുളം സമ്മേളന വാര്‍ത്തകള്‍ ഏതാണ്ട് മുപ്പതു
ലക്ഷം സഭാംഗങ്ങളുടെ സോഷ്യല്‍ മീഡിയ/മെയില്‍ അക്കൌണ്ടുകളില്‍ എത്തിക്കാന്‍ നമുക്ക്
കഴിഞ്ഞെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ മുഴുവന്‍ സഭാംഗങ്ങളിലും എത്തിക്കാന്‍ വളരെ
വേഗം നമുക്ക് കഴിയണം.
KCRM ന്‍റെ
കരങ്ങള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് മീഡിയാ ചലിപ്പിക്കാന്‍ ലോകമെമ്പാടുനിന്നുമായി
പത്തോളം പേര്‍ സദാ പ്രവര്‍ത്തന നിരതരാണെന്ന് സദയം ഓര്‍ക്കുക. അധികാരത്തിന്‍റെയും അഹന്തയുടെയും
സ്വരം എവിടൊക്കെ ഉണരുന്നുവോ അവിടെല്ലാം KCRM ന്‍റെ പ്രവര്‍ത്തകരും സഹായവുമായി
ഉണ്ടാവും. ഒരു സംശയവും വേണ്ട! അടിക്കടി അടിത്തറ ദുര്ബ്ബലമായിക്കൊണ്ടിരിക്കുന്ന
കേരള കത്തോലിക്കാ സഭയെ തകര്‍ക്കുക എന്നതല്ല KCRM ന്‍റെ ലക്‌ഷ്യം. ആയിരുന്നെങ്കില്‍
സി. അനിതാ കേസ് ഇങ്ങിനെയായിരുന്നില്ല തീരുമായിരുന്നത്. അന്തസ്സായി എണീറ്റു നിന്ന്
ഞാന്‍ സീറോ മലബാര്‍ ക്രിസ്ത്യാനി എന്ന് പൊതു സമൂഹത്തില്‍ പറയാന്‍ മടിക്കുന്ന ഒരു
തലമുറയ്ക്ക് അഭിമാനമായി മാറുന്ന ഒരു സഭാ സമൂഹം ഇവിടുണ്ടാകും. അതിനു കൂടുതല്‍
ഒന്നും ചെയ്യേണ്ടതുമില്ല, അധികാര പ്രമത്തരായ സഭാധികാരികളില്‍ നിന്ന് സഭയെ വേര്‍പെടുത്തി
അത് അത്മായര്‍ക്കു തിരിച്ചു കൊടുക്കുകയേ വേണ്ടൂ. ആ ലക്‌ഷ്യം നേടുന്നത് വരെ അത്മായാ
സമൂഹവും പ്രവര്‍ത്തന നിരതരായി ഇവിടുണ്ടാവും. പണവും സ്വാധീനവുമല്ല KCRM ന്‍റെ
ശക്തി, പകരം ഈശ്വര കൃപ തന്നെ. അത് വേദനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും
കൂടെയല്ലെങ്കില്‍ പിന്നെവിടെ?
Wednesday, March 4, 2015
പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ എന്ന സംഘടന രൂപികരിച്ചു.
മുൻ കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രികളും കെ. സി. ആർ. എം. ന്റെ കൊടിക്കീഴിൽ കൊച്ചിയിൽ യോഗം ചേർന്ന് കെ.സി.ആർ.എം - പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ എന്ന സംഘടന രൂപികരിച്ചു.
സെന്റ് ഫ്രാൻസീസ് നഗറിൽ നടന്ന ദേശീയ സമ്മേളനം ഫാ.മാണിപറമ്പേട്ട് ഉദ്ഘാടനം ചെയ്തു. ശ്രീ. ജോർജ്ജ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അസോസിയേഷന്റെ കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ റെജി ഞള്ളാനി സ്വാഗതവും പ്രൊഫ. എം. വി. മത്തായി മുഖ്യ പ്രഭാക്ഷണവും നടത്തി. സമ്മേളനത്തിന്റെ മുഖ്യ ഇനമായ മംഗളപത്രം നൽകിയുള്ള ആദരിക്കൽ ചടങ്ങ് കെ.സി. ആർ എം. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കെ.കെ. ജോസ് കണ്ടത്തിൽ നിർവ്വഹിച്ചു. തുടർന്ന് മുൻ സന്യസ്ഥരും റിട്ടയേർട് സന്യസതരും നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ശ്രീ. റെജി ഞള്ളാനി പ്രബന്ധം അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കൊടുവിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ''തണൽ'' എന്ന പേരിൽ ഒരു അഭയ കേന്ദ്രം തുടങ്ങുന്നതിനും തീരുമാനിച്ചു. പുരോഹിതർക്ക് ലേബർ ആക്ട് പ്രകാരമുള്ള ശമ്പളം നൽകുക. മുൻ സന്യസ്തർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക. ചെറു പ്രായത്തിൽ കുട്ടികളെ സെമിനാരികളിലോ മഠങ്ങളിലോ ചേർക്കുന്നത് നിർത്തിവച്ച് 21 വയസ്സായി നിശ്ചയിക്കണമെന്നും സമ്മേളനം നിർദ്ദേശിച്ചു. മുൻ സന്യസ്ഥരുടെ നഷ്ട് പരിഹാരമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കെ. സി. ബി. സി. ഉടൻ ചർച്ച ചെയ്ത് പരിഹരിക്കണം. കത്തോലിക്ക പുരോഹിതർക്കും വിവാഹ ജീവിതം പുനസ്ഥാപിക്കുവാൻ സഭാനേതൃത്വത്തിൽ നിന്നും ഉടൻ നടപടിയുണ്ടാകണം. സമ്മേളനത്തിന് ശ്രീ. പോൾ അങ്കമാലി, ജോർജ്ജ് മൂലേച്ചാലീൽ, ഫാ. ജോൺ കോച്ചുമുട്ടം. ഫാ. ജോൺ കവലക്കാട്ട്്. ഫാ.സ്‌നേഹാനന്ദജോതി, ജോസഫ് വെളിവിൽ, ഫാ. കെ.പി.ഷിബു, അഡ്വ. വർഗീസ് പറബിൽ, സിസ്‌ററർ മരിയ തോമസ്, സിസ്റ്റർ അനിത, സിസ്റ്റർ മോളി, പ്രഫ. മത്തായി, സാമുവൽ കൂടൽ, അഡ്വ. ചെറിയാൻ, ജോസ്് കാരുപറമ്പിൽ, ആന്റണി ബേബിച്ചൻ, സിസിലി തോമസ് തുടങ്ങിയവർ സംസാരിച്ചു.
കെ.സി.ആർ.എം - പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ ദേശീയ കമ്മറ്റി ഭാരവാഹികൾ
ചെയർമാൻ: റെജി ഞള്ളാനി (കട്ടപ്പന),
വൈസ് ചെയർമാൻമാർ: ഫാ. മാണി പറമ്പേട്ട് (പാലക്കാട്)
ഫാ. തോമസ് വെട്ടിക്കൽ (കർണ്ണാടക)
ഫാ. വിൽസൻ (ന്യൂഡൽഹി )
ഫാ. ഡോ.സ്‌നേഹാനന്ദജ്യോതി (കുടമാളൂർ)
ജന.സെക്രട്ടറി: ഫാ. കെ.പി ഷിബു (കൊച്ചി.)
സെക്രട്ടറിമാർ: സിസ്റ്റർ മരിയാ തോമസ് (കോഴിക്കോട്്)
ബേബിച്ചൻ (പാലക്കാട്)
ഫാ.ജോൺ (സേലം)
സിസ്റ്റർ മോളി (പാലാ)
ജോ.സെക്രട്ടറിമാർ: കെ ജോർജ്ജ് ജോസഫ് (രാമപുരം)
സി.വി സെബാസ്റ്റ്യൻ (ആർപ്പൂക്കര)
ഫാ.എബ്രാഹം കൂത്തോട്ടിൽ
ജോർജ്ജ് മൂലേച്ചാലിൽ (പാലാ)
ട്രഷറർ: കെ കെ ജോസ് കണ്ടത്തിൽ (കോട്ടയം)
എന്നിവരെക്കൂടാതെ 31 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.
കത്തോലിക്കാ സഭാചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കുകയാണ് സമ്മേളനവും സംഘടനാരൂപീകരണവും.
സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം
കത്തോലിക്കാ സഭയിലെ പുരോഹിതർക്ക് മറ്റു സഭകളിലേപോലെ വൈവാഹിക ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം പുനപരിശോധിക്കണം. മുൻ പുരോഹിതരുടെ സേവനം പരിഗണ്ച്ച് അർഹമായ ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ നൽകണം. ഇൻഡ്യയിലെ പുരോഹിതർക്ക് സർക്കാർ ലേബർനിയമപ്രകാരമുള്ള വേതനം അനുവദിക്കുവാൻ വേണ്ട അനുകൂല നടപടികൾ സ്വീകരിക്കുമാറാകണമെന്നും, മുൻ കത്തോലിക്കാ പുരോഹിതരുടെയും,സന്യസ്തരുടെയും ,അൽമായരുടെയും സംയുക്തസംഘടനയായ കെ.സി.ആർ.എം - പ്രീസ്റ്റ് - എക്‌സ് പ്രീസ്റ്റ്, നൺസ് അസോസിയേഷൻ ഇൻഡ്യൻ നാഷണൽ കമ്മറ്റി പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോട് അഭ്യർത്ഥിക്കുന്നു.
Wednesday, January 14, 2015
പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പ്രശ്‌നങ്ങൾ KCBC ചർച്ചചെയ്യണം
റെജി ഞള്ളാനി (ചെയർമാൻ, സ്വാഗതസംഘം) Ph:+91 9447105070
(ഈ വാര്‍ത്ത 2015 ജനുവരി ലക്കം സത്യജ്വാലയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത ലക്കം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാവുന്നതാണ്) - എഡിറ്റര്‍
ദീർഘകാലം സഭയെ സ്‌നേഹിക്കുകയും സേവിക്കുകയും
ചെയ്ത പുരോഹിതരും കന്യാസ്ത്രീകളും തങ്ങളുടെ ജീവിതാന്തസ്സുകൾ വിട്ടു പുറത്തുവരുന്ന പ്രവണത
അനുദിനം വർദ്ധിച്ചുവരികയാണ്. കത്തോലിക്കാസഭ ഉപേക്ഷിച്ച് പെന്തക്കോസ്തു വിഭാഗങ്ങളിലേക്കുള്ള
വിശ്വാസികളുടെ ഒഴുക്കും വർദ്ധിക്കുകയാണ്. ഈ കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ ഇടവകതലത്തിൽത്തന്നെ
കണ്ടെത്തി ഉടൻ പരിഹരിക്കണമെന്ന് പാലായിൽ നടന്ന KCBC ൽ തീരുമാനിച്ചതുമാണ്.
എന്നാൽ, അതിനു യാതൊരുവിധ നടപടികളും നാളിതുവരെ ആരംഭിച്ചിട്ടില്ല. ഇത്
കുറ്റകരമായ അനാസ്ഥയാണ്.
സഭാസമൂഹത്തെ ആദ്ധ്യാത്മികമായി നയിക്കുന്ന പുരോഹിതർക്കും
കന്യാസ്ത്രീകൾക്കും നാൾക്കുനാൾ മാനസ്സിക പിരിമുറുക്കം വർദ്ധിച്ചുവരുന്നതിന്റെയും പലരും
ആ ജീവിതാന്തസുകൾ വിട്ടു പുറത്തുവരുന്നതിന്റെയും കാരണം KCBC ഗൗരവപൂർവ്വമായ
ചർച്ചയ്ക്കു വിധേയമാക്കണം. കൂടാതെ, അങ്ങനെ പുറത്തുവരുന്നവരുടെ മാന്യമായ പുനരധിവാസത്തെക്കുറിച്ചും
KCBC തലത്തിൽ അടിയന്തരിമായി ചർച്ച നടത്തണം.
നല്ല കുടുംബങ്ങളിൽനിന്നും പുരോഹിതരും കന്യാസ്ത്രീകളുമാകാൻ
തങ്ങളുടെ കുട്ടികളെ മാതാപിതാക്കൾ അയയ്ക്കാത്തത്എന്തുകൊണ്ട് എന്നു ചർച്ച ചെയ്താൽ, ഈ ശുശ്രൂഷാമേഖലയ്ക്കു
വൻതോതിൽ സംഭവിച്ച നിലവാരത്തകർച്ചയാണതിനു കാരണമെന്നു കണ്ടെത്താനാകും. അധികാരവും സമ്പത്തും
പ്രൗഢിയും സഭയുടെ മുഖ്യലക്ഷ്യങ്ങളായിരിക്കുന്നു. ഈ ഭൗതികതയിൽനിന്നുള്ള ദുഷിപ്പുകളാണ്, പാശ്ചാത്യസഭയിലുണ്ടായ
ദുരനുഭവങ്ങളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളായി അടുത്ത കാലത്തു കേരളസഭയിൽനിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകൾ, പണാപഹരണം, ആധിപത്യപ്രവണത, രാഷ്ട്രീയ കൈകടത്തലുകൾ,
കന്യാസ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള
ലൈംഗികപീഡനങ്ങൾ, കന്യാസ്ത്രീകളിൽ കൂടിവരുന്ന വിഷാദരോഗം, ആത്മഹത്യാപ്രവണത...
തുടങ്ങി കൊലപാതകംവരെയുള്ള സംഭവപരമ്പരകളാണ്
കേരളസഭയിലെ ആദ്ധ്യാത്മിക ശുശ്രൂഷകരിൽനിന്നും ഇന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.
പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പുറത്തേക്കുള്ള
ഒഴുക്കിനു മുഖ്യകാരണം സഭയുടെ ഈ ഭൗതികവൽക്കരണമാണെന്ന് അനുമാനിക്കാനാകും. ആത്മാഭിമാനവും
ആത്മീയചൈതന്യവും ചങ്കുറപ്പും കുടുംബപാരമ്പര്യവുമുള്ള ഒരാൾക്കുപോലും വൈദിക-സന്ന്യാസജീവിതത്തിൽ
തുടരാൻ കഴിയാത്തവിധം സഭയിന്ന് സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു. സഭ ആദ്ധ്യാത്മികതയിൽനിന്നു
ഭൗതികതയിലേക്കു കൂപ്പുകുത്തുകയാണ്.
ഈ സത്യം തിരിച്ചറിഞ്ഞും അതിൽ മനം നൊന്തും കഴിയുന്ന ഒട്ടു വളരെ നല്ല വൈദികരും സന്ന്യസ്തരും സഭയ്ക്കുള്ളിലുണ്ട്.
അതിൽ ചങ്കൂറ്റമുള്ള ഒരു ചെറിയ ശതമാനം മാത്രമാണ് തങ്ങളുടെ ജീവിതാന്തസുകൾ വിട്ടു പുറത്തുപോരുന്നത്.
വാസ്തവത്തിൽ, സഭയിൽ തുടരുന്ന അനീതികളുമായി സന്ധി ചെയ്തും പൊരുത്തപ്പെട്ടും
ഉദരപൂരണത്തിനായി പുരോഹിത-സന്ന്യസ്ത ജീവിതാന്തസുകളിൽ തുടരുന്നവരെക്കാൾ ആദരണീയരാണ്
തന്റേടത്തോടെ പുറത്തുവരുന്നവർ. സഭയിലിന്നുള്ള അക്രൈസ്തവസാഹചര്യങ്ങളുടെ ഇരകളാണവർ. അവരെ
പിന്തുണയ്‌ക്കേണ്ട ബാധ്യത ക്രൈസ്തവർക്കുണ്ട്;
സഭയ്ക്കുമുണ്ട്.
ഈ വിഷയത്തിലേക്ക് ജനങ്ങളുടെയും സഭാധികൃതരുടെ
യും ശ്രദ്ധ ക്ഷണിക്കുന്നതിനും പുറത്തുവന്നവരുടെ പുനരധിവാസമുൾപ്പെടെയുള്ള
പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ,് അങ്ങനെയുള്ളവരുടെയും
അനുഭാവികളായ വൈദികരുടെയും പ്രബുദ്ധരായ സഭാപൗരന്മാരുടെയും ഒരു മഹാസമ്മേളനം 2015 ഫെബ്രു. 28 ശനിയാഴ്ച കൊച്ചിയിൽ
KCRM സംഘടിപ്പിക്കുന്നത്.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശരാജ്യങ്ങളിൽനിന്നുമായി
ആയിരക്കണക്കിന് ആൾക്കാരുടെ പിന്തുണയും പ്രോത്സാഹനവും പ്രാർ ത്ഥനാസഹായവുമാണ് ഈ ഉദ്യമത്തിനു
ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകസമൂഹം ഈ വിഷയത്തെ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നു
എന്നതിന്റെ തെളിവാണിത്. ഈ പ്രാധാന്യം KCBC-യും ഉൾക്കൊള്ളണം.
സഭാസമൂഹത്തിന്റെയും സന്ന്യസ്തരുടെയും ഉന്നമനത്തിനായി
എത്ര ലക്ഷം കോടിരൂപയാണ്, നേർച്ചകളും സംഭാവനകളുമായി വിശ്വാസികൾ സഭയെ ഏല്പിച്ചിട്ടുള്ളത്!
അതിൽനിന്നും ഒരു ഭാഗം എന്തുകൊണ്ട്, പുറത്തുവരുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും പുനരധിവാസത്തിനായി
നീക്കിവച്ചുകൂടാ? സഭാസംവിധാനത്തിന്റെ ഇരകളായിത്തീർന്നവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും
ചെയ്യാതിരിക്കുന്നതു ക്രൂരതയാണ്.
സഭയ്ക്കുള്ളിൽ കഴിയുന്ന നല്ല വൈദികരും കന്യാസ്ത്രീകളും
നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വളരെയാണ്. ആത്മീയതയും ആത്മാർത്ഥതയുമുള്ള അവർ
സഭയിൽ ഞെരുക്കപ്പെടുകയാണ്. സഭയുടെ പ്രധാന സ്ഥാനങ്ങളിൽനിന്നെല്ലാം ഒഴിവാക്കിയും സ്ഥലം മാറ്റിയും അവരെ ഒതുക്കുകയാണ്. അതുപോലെതന്നെയാണ് റിട്ടയർ ചെയ്യുന്ന
പുരോഹിതരുടെ അവസ്ഥയും. വൃദ്ധഭവനങ്ങളിൽ അഗതികളെപ്പോലെ കഴിയേണ്ടി വരുന്ന അവരിൽ പലരുടെയും
സ്ഥിതി നരകതുല്യമാണ്. ഇതെല്ലാം സഭാധികൃതരും സഭാസമൂഹവുംകൂടി ചേർന്നു പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്.
KCRM കൊച്ചിയിൽ സംഘടിപ്പിക്കുന്ന മഹായോഗം ഇതിനെല്ലാം ഒരു തുടക്കംമാത്രം!
തല്ക്കാലം, പൗരോഹിത്യത്തിൽനിന്നു പുറത്തുവന്നിട്ടുള്ള
വൈദികർക്കും മഠം ഉപേക്ഷിച്ചുപോന്ന കന്യാസ്ത്രീകൾക്കും ആവശ്യമായ പുനരധിവാസപദ്ധതി ആവിഷ്‌കരിച്ചു
നടപ്പാക്കേണ്ടിയിരിക്കുന്നു. അതിനായി KCBC
അടിയന്തിരചർച്ചകൾ നടത്തി ഒരു പുനരധിവാസ പാക്കേജ്
പ്രഖ്യാപിക്കണം. കൂടാതെ, ഇവരുടെ ഉന്നമനത്തിനുവേണ്ടി KCRM 2015 ഫെബ്രു. 28-നു വിളിച്ചുചേർക്കുന്ന
ദേശീയ സമ്മേളനത്തിന് KCBC യുടെ സഹകരണമുണ്ടാകണമെന്ന്, സ്വാഗത സംഘത്തിനുവേണ്ടി മെത്രാൻസമിതിയോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
Subscribe to:
Posts (Atom)








