Translate

Tuesday, September 29, 2015

കത്തോലിക്കാ യുവതികൾ അശുദ്ധരാണെന്ന് സഭാനേതൃത്വം സമ്മതിക്കുന്നു

വിശ്വാസിക   വ  പ്രതിഷേധത്തില്

കെ. സി. ആറ് . എം - ക്‌നാനായ     ഫ്രീഡം      മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്  പ്രതിഷേധറാലിയും ധറ്ണ്ണയും  

2015 ഒക്ടോബറ്  1 -ന് എറണാകുളത്ത്.

സീറോ മലബാറ്  സഭയുടെ  കീഴിലുള്ള  കോട്ടയം രൂപതയിലെ ഒരു യുവാവ്  സീറോ മലബാറ്  സഭയുടെ  തന്നെ കീഴിലുള്ള മറ്റു രൂപതകളിലുള്ള ഏതെങ്കിലും ഒരു കത്തോലിക്കാ യുവതിയെ വിവാഹം കഴിച്ചാല് വരനും വധുവും കോട്ടയം രുപതയ്ക്കു പുറത്തുപോകേണ്ടിവരുന്നു.

ഈ പെണ് കുട്ടിയെ വിവാഹം  കഴിക്കുകവഴി യുവാവ് അശുദ്ധനായി മാറുന്നു.

ചില പ്രത്യേക സഹചര്യങ്ങളിൽ  ചില ഇളവുകൾ  കിട്ടിയാൽ  അയാൾക്കുമാത്രം കോട്ടയം രൂപതയുടെ പളളിയിൽ തുടരാം എന്നാൽ ഭാര്യയും മക്കളും മറ്റു രൂപതകളുടെ പള്ളിയിൽ  പോകണം. ഇതിനർത്ഥം  ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾ കുദാശ കർമ്മങ്ങൾക്കും കുർബാനക്കും വേണ്ടി പല പള്ളികളിൽ  പോകേണ്ടി വരുന്നു . ഇത്  വളരെയധികം വേദനാജനകമാണ്.

ഇത്തരത്തിൽ  പതിനായിരക്കണക്കിനാളുകൾ  മനം  നൊന്ത്  കഴിയുകയാണ്. രക്തശുദ്ധിവാദമെന്ന വിവാദമുയർത്തിയാണ്  കോട്ടയം രുപത ഈ പ്രവൃത്തിയെ നേരിടുന്നത്  .പാപമോചനത്തിനായി യേശു രക്തം ചിന്തി മരിച്ചതുവഴി യേശുവിന്റെ രക്തത്താൽ എല്ലാ മനുക്ഷ്യരും ശുദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ്  ക്രിസ്തീയ വിശ്വാസം. അതുകൊണ്ടുതന്നെ രക്തശുദ്ധിവാദം മുന്നോട്ടുവച്ച് പോകുന്നവരും  അതിനെ അംഗീകരിക്കുന്നവരും  ക്രീസ്ത്യാനികൾ  എന്നു വിളിക്കപ്പെടുന്നത് എങ്ങനെയെന്ന് ചിന്തിക്കണം.

രക്ത ശുദ്ധിവാദം നിലനിൽക്കുന്നിടത്തോളം കാലം സഭാനേതൃത്വത്തിന്റെ  സമ്മതത്തോടെ തന്നെ കത്തോലിക്കാ സ്ത്രീകൾ  അപമാനിക്കപ്പെടുകയാണ്. ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും കടന്നുകയറ്റവുമാണ്.

തങ്ങളുടെ മക്കളും സഹോദരിമാരും  അപമാനിതരാകുന്ന കത്തോലിക്കാ സഭയോട്  എന്തു സമീപനം സ്വീകരിക്കണമെന്ന് വിശ്വാസ സമൂഹം ചിന്തിക്കണം.

കത്തോലിക്കാ സഭയിലെ (സീറോ മലബാർ )വർഗ്ഗ വിവേചനം അവസാനിപ്പിക്കണമെന്നും കോട്ടയം രൂപതയിലെ സഹോദരങ്ങൾക്ക്  നീതി ഉറപ്പാക്കണമെന്നും സഭയിലെ സ്ത്രീകളെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട്  കെ.സി. ആർ . എം. -ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ  2015-ഒക്ടോബർ 1-ന്  എറണാകുളത്ത്   പ്രതിഷേധ റാലിയും ധർണ്ണയും നടത്തപ്പെടുന്നു. 

ഈ  വിഷയത്തിൽ  പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ  അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട്  അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി മുഖാന്തിരം വിശ്വാസികൾ നിവേദനം നൽകുന്നതാണ്. കോട്ടയം രൂപതയിലെ മുഴുവൻ അംഗങ്ങളുടെയും പുരോഹിത ശ്രേഷഠരുടെയും പിൻതുണയും സഹകരണവും ഇക്കാര്യത്തിൽ പ്രത്യേകമായി അഭ്യർത്ഥിക്കുകയാണ്.

ശ്രീ . സെബാസ്റ്റ്യൻ പോൾ  X-Mp ഉദ്ഘാടനം ചെയ്യുന്ന  ധർണ്ണാസമരത്തിന് സംഘടനാ നേതാക്കളായ ശ്രീ റെജി ഞള്ളാനി ,ലൂക്കോസ് മാത്യൂ കെ, ടി  ഒ ജോസഫ്, ജോസഫ് വെളിവിൽ അഡ്വ. വർഗീസ് പറബിൽ അഡ്വ. ഇന്ദുലേഖാ ജോസഫ് ,കെ കെ ജോസ് കണ്ടത്തിൽ അഡ്വ.  ജോർജ്ജ് മൂലേച്ചാലിൽ ,        സ്റ്റീഫൻ  ലൂക്കോസ് , തോമസ് കിടങ്ങൂർ  തുടങ്ങിയവർ  നേതൃത്ത്വം നൽകും.

മേനകാ ജംഗ്ഷനിൽ നിന്നും 2. 30ന് ആ്‌രംഭിക്കുന്ന റാലി ബിഷപ്പ്  ഹൗസിനു മുന്നിലൂടെ കൊച്ചി കോർപ്പറേഷൻ വക  ഹൈക്കോടതി ജംഗ്ഷന് സമീപമുള്ള ഓപ്പൺ സ്റ്റേഡിയത്തിൽ  എത്തിച്ചേർന്ന് സമ്മേളനം ആരംഭിക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിലേയ്ക്ക് നല്ലവരായ മുഴുവൻ ക്രിസ്തീയവിശ്വാസികളേയും  ക്ഷണിക്കുന്നു.

സ്‌നേഹപൂര്വ്വം

    റെജി ഞള്ളാനി ,ചെയർമാൻ
9447105070  

 
      ടി.ഒ. ജോസഫ്  ,
ജന. സെക്രട്ടറി
9447056146 


   ലൂക്കോസ് മാത്യു  ,
വൈസ് ചെയർമാൻ
9846478483. 


 സ്റ്റീഫൻ    ലൂക്കോസ്    

ട്രഷറർ
9744839747                   
     

ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ


https://www.facebook.com/saidatimes/videos/756827154426856/

വായനക്ക് മുമ്പ് മനം കുളിർപ്പിക്കുന്ന ഈ വീഡിയോ കാണണം. കൂടുതൽ ആസ്വാദനത്തിന് full screen / HD യിൽ കാണുക! 

നൃത്തം ചെയ്യാനറിയാത്ത ഒരു ദൈവത്തിൽ എനിക്ക് വിശ്വസിക്കാനാവില്ല" എന്ന് ഈശ്വരവാദികളെക്കാൾ ഗൌരവമായി ഈശ്വരനെ പരിഗണിച്ച നീറ്റ്ഷേ പറയുന്നതിന് എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് അസ്സീസിയിലെ ഫ്രാൻസിസ് നൃത്തം ചെയ്യുന്ന ദൈവത്തെ കണ്ടുമുട്ടിയിരുന്നു. സ്വർഗത്തിനുവേണ്ടിയല്ലാതെ, ഭൂമിക്കുവേണ്ടി അയാൾ ആ ദൈവത്തെ സ്നേഹിച്ചു. സൗന്ദര്യാത്മകത അങ്ങേയറ്റം പ്രതിഫലിപ്പിച്ച വ്യക്തിത്വമായിരുന്നു ഫ്രാൻസിസ്. എന്താണ് സൗന്ദര്യാത്മകത? ജീവിതത്തിന്റെ ബാഹ്യതലങ്ങൾക്ക് താഴെയുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ മനുഷ്യന് കഥകളും ഐതിഹ്യങ്ങളും ചിത്രങ്ങളും, സംഗീതവും കവിതയും നാടകവും, നിറങ്ങളും ചലനങ്ങളും ആവശ്യമുണ്ട്. ഇതെല്ലാം ചേരുന്നതാണ് സൗന്ദര്യാത്മകത. ഗദ്യം കൈവിടുമ്പോൾ, ആഴങ്ങളിലേയ്ക്ക് വലയെറിയാൻ ആത്മാവ് മന്ത്രിക്കുമ്പോൾ, ഒരു ഗോതമ്പു മണിയിൽ ജീവനും മരണവും ഉത്ഥാനവും ദര്ശിക്കുമ്പോൾ, ഒരു പുൽനാമ്പിൽ ജീവന്റെ പ്രതീക്ഷ തുടിക്കുന്നത് കാണുമ്പോൾ, കുഞ്ഞിനെ മാറോടണച്ച, കുഞ്ഞിനെ മുലയൂട്ടുന്ന ഒരമ്മയെ കാണുമ്പോൾ, സൗന്ദര്യാസ്വാദകനിൽ കവിതയുണരുന്നു. ഗദ്യം അറിവുതരുമ്പോൾ കവിത ആനന്ദം പകർന്നുതരുന്നു. 

കുഞ്ഞുങ്ങളായിരിക്കെ നമ്മളും പക്ഷികൾക്ക് പിന്നാലെ പാഞ്ഞിരിക്കാം. അവ പക്ഷേ, പറന്നകന്നു. എന്നാൽ, ഈ ലോകത്ത് എത്തിപ്പിടിക്കാനാവാത്ത സൗന്ദര്യത്തിന്റെ പ്രതീകമായി എന്തോ നമുക്ക് പക്ഷികൾ നല്കുന്നുണ്ട്. 

ഭൂമിയുടെ സൗന്ദര്യത്തിലൂടെയല്ലാതെ സ്വർഗത്തിലെയ്ക്ക് കയറാനുള്ള ഒരു വഴിയും കാണാൻ എന്റെ ആത്മാവിനാവില്ല" എന്ന് പറഞ്ഞത് മൈക്കളാഞ്ചെലോ ആണ്. അയാൾ രൂപങ്ങളുടെ മനോഹാരിതയെ സ്നേഹിക്കുകയും അവയെ അതിൽത്തന്നെ നന്മയായി കാണുകയും അവയെ ചിത്രങ്ങളിലൂടെയും കൊത്തുപണികളിലൂടെയും ആവിഷ്കരികയും ചെയ്തു. അദ്ദേഹത്തിനത് ദൈവാനുഭവമായിരുന്നു. 

ഫ്രാൻസിസിനെപ്പറ്റി അദ്ദേഹത്തിൻറെ ചരിത്രകാരൻ സൊലാനൊ എഴുതുന്നു: "എല്ലാ കലാസൃഷ്ടിയിലും അവൻ കലാകാരനെ സ്തുതിച്ചിരുന്നു. അദ്ദേഹത്തിന് എല്ലാ വസ്തുക്കളും ദൈവത്തിലേയ്ക്കുള്ള ഗോവണിയായിരുന്നു. "ദൈവത്തോടും സർവ്വചരാചരങ്ങളോടുമുള്ള അനുരഞ്ജനം ഘനീഭവിച്ച മനുഷ്യനായി ഫ്രാൻസിസ് ചരിത്രത്തിൽ നിലകൊള്ളുന്നു. ആത്മാവിന്റെ മൃദുമന്ത്രണങ്ങളോട് അത്യധികം ജാഗ്രതയോടെ, ആർദ്രതയോടെ പ്രതികരിച്ച്, ദൈവാരൂപി തന്നിൽ പൂവിടാൻ അവൻ സ്വയം വിട്ടുകൊടുത്തു. ഈ അനുരഞ്ജനവും സമാധാനവും അവനിൽനിന്ന് സൃഷ്ടപ്രപഞ്ചത്തിലെ ഓരോ അണുവിലേയ്ക്കും കവിഞ്ഞൊഴുകി - വഴിവക്കിലേയ്ക്ക്, പുഴുവിലേയ്ക്ക്, സൂര്യചന്ദ്രന്മാരിലേയ്ക്ക്, മരണത്തിലേയ്ക്ക്. തന്റെ സഹോദരസ്നേഹത്തിൽ അയാൾ എല്ലാറ്റിനെയും വാരി പുണർന്നു. ഉള്ളിന്റെയുള്ളിൽ പറുദീസാ വീണ്ടെടുത്തവർക്ക് മാത്രമാണ് അത് സാദ്ധ്യമാവുക. എന്നാൽ, ശൈശവത്തിന്റെ ജിജ്ഞാസകളെ നഷ്ടപ്പെടുത്താത്ത ഏവർക്കും ഒരു പരിധിവരെ അതിനുള്ള വരമുണ്ട്‌. 

(കടപ്പാട്: A New Kind of Fool, Christopher Coelho ofm. വിവർത്തനം 'ദൈവത്തിൻറെ ഭോഷൻ' ജിജോ കുര്യൻ കപ്പൂച്ചിൻ - ജീവൻ ബുക്സ് ഭരണങ്ങാനം)/Saida Times video.

Sunday, September 27, 2015

ശ്രീ സാമുവേൽ കൂടലിന്റെ തകർപ്പൻ അഭിനയം!

ഈ പ്രക്ഷേപണങ്ങൾ ശ്രദ്ധിക്കുക 
4 the people serial
on Asianet main channel at 6 pm

 Retelecasting at 2 am, 4 am and 7 am
Monday to Friday


Retelecasting on Asianet HD channel 
at 12 noon - Monday to Friday




Saturday, September 26, 2015

രാഷ്ട്രീയത്തിൽ ഇടപെടുകയല്ല, മനസ്സില്‍ ഉണര്‍ന്ന ചിന്ത കുറിക്കുന്നുവേന്നെയുള്ളൂ...
KTV യില്‍ "പരദേശി" എന്നൊരു തമിഴ് സിനിമ ഈയിടെ പലകുറി ഞാന്‍ കണ്ടു ! പ്രമേയം മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ പണ്ട് വെള്ളക്കാര്‍ തമിഴ് തൊഴിലാളികളെ പണിയെടുപ്പിച്ച് കൊല്ലാകൊല ചെയ്യുന്നതാണ്! ഇന്നത്തെ "അമേരിക്ക" പടുത്തുയര്‍ത്തിയതും,അവിടുത്തെ  ഭൂഗര്‍ഭറെയില്‍വേ ഉണ്ടാക്കിയതും കാപ്പിരികളാണെന്നും , ആയിരക്കണക്കിന് ആഫ്രീകന്ജനത അതിനായി വെളുത്തവന്റെ ക്രൂരതയ്ക്കിരയായി മണ്‍മറഞ്ഞെന്നും "റൂട്സ്" എന്ന ഒറ്റ നോവല്‍ കൊണ്ട് കറുത്തലോകത്തെ "പേന" മനസിലാക്കി!; അതുമൂലം ഉള്ളുണര്‍ന്ന കാപ്പിരികള്‍ വെള്ളക്കരനെ അമേരിക്കയില്‍ പകയ്ക്കാന്‍ തുടങ്ങി ! എന്നതുപോലെ മൂന്നാറിൽ തമിഴരെ "പരദേശി "ഉണര്ത്തിയതായിരിക്കാം ..ജാഗ്രതൈ...  ആ തോട്ടം ഉണ്ടാക്കാന്‍ പണ്ട് കേരളത്തില്‍ വന്നപ്പോള്‍ വെള്ളക്കാരന്റെ ക്രൂരതയില്‍ തണുപ്പത്ത് മലമ്പനി പിടുച്ച് വിറച്ചു  ചത്തൊടുങ്ങിയ ആത്മാകളുടെ പുനര്‍ജന്മാമാകാം ഈ തമിഴ് പെണ്പെരുമ!      

Friday, September 25, 2015

Ecce Homo! ഇതാ ഒരു മനുഷ്യൻ!

Harshan Teeyem's photo.പഴേ പോപ്പ് ജോൺ പോൾ
രണ്ടാമൻ മരിച്ചപ്പോൾ
'ശീതയുദ്ധകാലത്തെ കുരിശേന്തിയ പോരാളി' എന്നാണ് സിഎൻഎൻ വിശേഷിപ്പിച്ചത്.
കൗശലക്കാരനായ ഒരു
പട്ടാളക്കാരനെ ഓർമ്മിപ്പിച്ചു, 
ജോൺ പോൾ രണ്ടാമൻ.

Harshan Teeyem's photo.

കാഴ്ചയിലും പ്രവർത്തിയിലും കർക്കശക്കാരനും യാഥാസ്ഥിതികനുമായ ഹെഡ്മാഹ്റ്ററായിരുന്നു
പിന്നെ വന്ന ബനഡിക്ട് പതിനാറാമൻ.
രണ്ടു പേരോടും സ്നേഹം
തോന്നേണ്ട ഒരു സാഹചര്യവും അവരായിട്ട് ഉണ്ടാക്കിയിട്ടില്ല.

ഏതെങ്കിലും ഒരു പോപ്പിനോട് സ്നേഹം തോന്നും എന്ന് സ്വപ്നത്തിൽ പോലും കരുതീട്ടുമില്ല.
Harshan Teeyem's photo. പക്ഷേ ഫ്രാൻസിസ് മാർപാപ്പ തോൽപ്പിച്ചുകളഞ്ഞു.
കത്തോലിക്കാ സഭയെ കാലത്തിനൊപ്പം നടത്താൻ ശ്രമിക്കുന്നതുകൊണ്ടല്ല.
(ആ ശ്രമത്തിന് എത്ര മെത്രാൻമാർ കെെ കൊടുക്കുമെന്ന് കാത്തിരുന്ന് കാണണം.
നല്ല കത്തോലിക്കൻ
പെറ്റുകൂട്ടണ്ടെന്നു പറഞ്ഞിട്ടിപ്പോ എന്നാ പറ്റി?)

ഞാൻ പറഞ്ഞുവരുന്നത്
വേറെ ചിലതാ........


Harshan Teeyem's photo.
കുരിശുവരയ്ക്കുന്നതിനേക്കാൾ കൂടുതൽ പെരുവിരൽ ഉയർത്തി ആത്മവിശ്വാസം പകരുന്നത് കണ്ടിട്ടില്ലേ..?
അതെനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും ചുംബിക്കുമ്പോഴും
മാർപാപ്പേടെ കണ്ണടയും.
കള്ളമില്ലാതെ കെട്ടിപ്പിടിക്കുന്നകൊണ്ടാ അത്.
പിന്നെ ആശിർവദിക്കുന്നത് കണ്ടിട്ടൊണ്ടോ ..?
ഹൃദയം കൊണ്ടാണെന്ന് മുഖം പറയും.
തോളിൽ കയ്യിട്ട് വാടാ-പോടാ
മട്ടിൽ നിക്കും.
ചെലപ്പോ ആളുകൾ കാണുമെന്ന് കരുതാതെ കരയും.
ആലോചനയിലിരിക്കുന്നത് അഭിനയമല്ലെന്ന് കണ്ണുകൾ കണ്ടാലറിയാം.
പിന്നെ ചിരി,
അതൊരു പൂക്കാലമാ...

ചുരുക്കത്തിൽ, കത്തോലിക്കാ സഭയ്ക്കടിച്ച ബമ്പർ ലോട്ടറിയാ ഫ്രാൻസീസ്പാപ്പാ.
എന്നെങ്കിലും കാണാൻ പറ്റിയാൽ
'ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടേ'
എന്നു ചോദിക്കും.
അപ്പോ പുള്ളി എന്നെ കെട്ടിപ്പിടിച്ചോളും.
ദെെവം മാജിക്കുകാരനല്ലെന്നു
പറഞ്ഞ കൊച്ചു കള്ളാ...
എന്നാലും കത്തോലിക്കാ
സഭക്ക് ഈ ഭാഗ്യമുദിക്കാൻ ... ... !

കളങ്കമില്ലാത്ത നിന്റെ സ്നേഹം!

Harshan Teeyem's photo.
+

Thursday, September 24, 2015

ശ്രീ. ജോസഫ് നെടുംപുറത്തിന് ആദരാഞ്ജലികള്‍!



ഇന്നു നിര്യാതനായ നമ്മുടെ സഹയാത്രികനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ  ശ്രീ. ജോസഫ് നെടുംപുറത്തിന് ആദരാഞ്ജലികള്‍  അര്‍പ്പിക്കുമ്പോള്‍ അദ്ദേഹം രണ്ടു വര്‍ഷം മുമ്പ് ഏറ്റുമാനൂരില്‍ വച്ചു നടത്തിയ ഒരു പ്രഭാഷണം ഒന്നുകൂടി കേള്‍ക്കുന്നത് സമുചിതമായിരിക്കും എന്നു കരുതുന്നു. (വീഡിയോയ്ക്ക് പ്രൊഫ. സെബാസ്റ്റിയന്‍ വട്ടമറ്റത്തിനോട് കടപ്പാട് )

ആലുവാ സെന്റ്‌ ഡോമിനിക്സ് ചര്ച്ച്


ഇതോടൊപ്പം KCF കര്‍ദിനാള്‍ ആലഞ്ചേരിക്കയച്ച കത്തും, 15-09-2015 ല്‍ ജന്‍മഭൂമിയില്‍ വന്ന വാര്ത്തയും കൊടുക്കുന്നു.  
ഫെഡറേഷന്‍ രജിസ്റ്റര്‍ തപാലിലയച്ച കത്ത് കിട്ടിയതിനെ തുടര്ന്നു രൂപത ഇടപെടുകയും പ്രശ്നം സെറ്റില്‍ ചെയ്യുകയും ഉണ്ടായി.
        

തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കാ വിശ്വാസിയായ കുട്ടികള്‍ക്ക് സ്വീകരിക്കാന്‍ കടമയുള്ള ഒരു കൂദാശയാണ് അനുരഞ്ജനത്തിന്റെ കൂദാശ. ഇതിനു ബിഷപ്പിന്റെയോ വികാരിയുടെയോ അനുവാദം വേണ്ട. മറ്റു കൂദാശകള്‍ പോലെതന്നെ ഇതും സ്വീകരിക്കുന്നതിനു വിശ്വാസികള്‍ മുന്നോട്ടുവന്നാല്‍ 'ആദ്യ കുര്‍ബ്ബാന' എന്ന പുരോഹിത ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാം. 
തന്റെ കടമ നിര്‍വഹിച്ചതിന് ശേഷം ഇടവക വികാരിയെ രേഖാമൂലം അറിയിച്ചാല്‍ അതു പള്ളി രജിസ്റ്ററില്‍ രേഖപ്പെടുത്താനുള്ള ബാധ്യത വികാരിക്കാണ്. കുര്‍ബ്ബാന സ്വീകരണത്തിനു മുമ്പ് കുട്ടികള്‍ക്ക് വേണ്ടതായ അറിവ് അമ്മമാര്‍ക്ക് നല്‍കാവുന്നതാണ്. എന്ത് വന്നാലും ചൂഷണത്തിനു വഴങ്ങില്ല എന്ന നിശ്ചയദാര്‍ഡ്യം കുട്ടികളിലും, കുടുംബങ്ങളിലും വളര്‍ത്തിയെടുക്കണം.

ആദ്യകുര്‍ബ്ബാന സ്വീകരണത്തിനുള്ള അനുമതിക്കുറിക്കും,
മാമ്മോദീസാ സര്‍ട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷ

               ബഹുമാനപ്പെട്ട അങ്കമാലി എറണാകുളം അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്:
               പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്‍, ആലുവ സെന്റ് ഡൊമനിക് ചര്‍ച്ച് വികാരി റവ. ഫാ. ജോണ്‍ തെക്കന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷ.
               ഞാന്‍ ആലുവ സെന്റ് ഡൊമനിക് ഫൊറോന പള്ളി ഇടവകാംഗമാണ്. എന്റെ മകന്‍ മാത്യു ജോലിചെയ്യുന്നത് ദുബായിലാണ്. അവര്‍ ഫാമിലിയായി ദുബായിലാണ് താമസിച്ചുവരുന്നത്. മാത്യുവിന്റെ മകന്‍ റയണ്‍ (8 വയസ്സ്) ന്റെ ആദ്യകുര്‍ബ്ബാന സ്വീകരണം ദുബായില്‍വെച്ച് നടത്താനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ആയതിലേക്ക് സ്വന്തം ഇടവകയില്‍ നിന്നും വികാരിയുടെ അനുമതി കുറിയും, മാമ്മോദീസാ സര്‍ട്ടിഫിക്കറ്റും ആവശ്യമുണ്ട്. ആയതിനു വേണ്ടി ഇടവക വികാരിയെ സമീപിച്ചപ്പോള്‍ നിരാശാജനകമായ പെരുമാറ്റമാണ് എനിക്ക് അനുഭവിക്കേണ്ടി വന്നത്.
               ഇടവക വികാരി എന്റെ പേരില്‍ എഴുതി വെച്ചിരിക്കുന്ന ഒരു ലക്ഷം രൂപയിലേക്ക് 50000 രൂപ ചെക്കായും, 25000 രൂപ റൊക്കം പണമായും ഞാന്‍ മുമ്പ് കൊടുത്തീട്ടുണ്ട്. വികാരി എന്റെ അനുമതിയില്ലാതെ എഴുതി  വച്ചിരിക്കുന്ന ഒരു ലക്ഷം രൂപയിലെ 75000 രൂപ കൊടുത്തത് കഴിച്ച് ബാക്കിയുണ്ട് എന്നു പറയുന്ന 25000 രൂപ കൊടുത്താലേ എന്റെ പേര മകന്‍ റയണിന്റെ ആദ്യകര്‍ബ്ബാന സ്വീകരണത്തിന് ഇടവക വികാരിയില്‍ നിന്ന് ലഭിക്കേണ്ടതായ അനുമതികുറി നല്‍കുകയുള്ളൂ എന്ന് ശഠിച്ചിരിക്കുകയാണ്.
               ഈ സാഹചര്യത്തില്‍ പിതാവിന്റെ ശ്രദ്ധതിരിയണമെന്നും, ഇടവക വികാരിക്ക് വേണ്ട നിര്‍ദേശം കൊടുത്ത് റയണിന്റെ ആദ്യകുര്‍ബ്ബാന സ്വീകരണത്തിന് ആവശ്യമായ അനുമതി കുറിയും, മാമ്മോദീസാ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

                                                                എന്ന്

ആലുവ                                                             ബഹുമാന ആദരവുകളോടെ
01/09/2015                                                        പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്‍

കോപ്പി: മേജര്‍ ആര്‍ച്ച് ബിഷപ്പ്, എറണാകുളം.

ഫെഡറേഷന്‍ രജിസ്റ്റര്‍ തപാലിലയച്ച കത്ത് 

സ്വീകര്‍ത്താവ്
കര്‍ദിനാള്‍ ഡോ. ജോര്‍ജ്ജ് ആലഞ്ചേരി,
മേജര്‍ ആര്‍ച്ച് ബിഷപ്പ്, അങ്കമാലി എറണാകുളം അതിരൂപത
സെന്റ് തോമാസ് മൗണ്ട്, കക്കനാട്, എറണാകുളം

ബഹുമാനപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ്,

               ആലുവ സെന്റ് ഡൊമനിക് ഫൊറോന പള്ളി ഇടവകാംഗമായ പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ പേരകുട്ടിയുടെ ആദ്യകര്‍ബ്ബാന സ്വീകരണത്തിന് ആവശ്യമായ പള്ളിക്കുറി ആവശ്യപ്പെട്ടുകൊണ്ട് ഇടവക വികാരിയായ ഫാ. ജോണ്‍ തെക്കനെ ശ്രീമതി താണ്ടമ്മ ജോര്‍ജ്ജ് തരകന്‍ നേരിട്ട് സമീപിച്ചിരുന്നു. എന്നാല്‍ അവരുടെ പേരില്‍ പള്ളിക്കണക്കില്‍ അവരുടെ സമ്മതമില്ലാതെ എഴുതി വച്ചിരിക്കുന്ന ഒരു ലക്ഷം രൂപയില്‍ അവര്‍ മുമ്പ് കൊടുത്ത എഴുപത്തയ്യായിരം രൂപ കഴിച്ച് ബാക്കിയുണ്ട് എന്ന് പറയുന്ന ഇരുപത്തയ്യായിരം രൂപ വികാരി ആവശ്യപ്പെട്ടു. അതിന് വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ആവശ്യപ്പെട്ട പള്ളിക്കുറി കൊടുക്കാതെ മടക്കി അയച്ചു. അടുത്ത ദിവസം അവരുടെ ബന്ധുവായ ശ്രീ. ബ്രൈറ്റ് വികാരിയെ സമീപിച്ച് മേല്‍പറഞ്ഞ കുറി ആവശ്യപ്പെട്ടു. ഇരുപത്തയ്യായിരം രൂപ കൊടുക്കാതെ ആദ്യകുര്‍ബ്ബാന സ്വീകരണത്തിന് ആവശ്യമായ പള്ളിക്കുറി നല്‍കാന്‍ സാധ്യമല്ലെന്ന് ഫാ. ജോണ്‍ തെക്കന്‍ ശഠിക്കുകയായിരുന്നു.
               ശ്രീമതി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ അനുമതിയില്ലാതെ എഴുതി വച്ചിരിക്കുന്ന കണക്കില്‍, മുമ്പ് ചെക്കായി 50,000 രൂപയും, റൊക്കം പണമായി 25,000 രൂപയും കൊടുത്ത് അവര്‍ സഹകരിച്ചിട്ടുണ്ട് (25,000 രൂപയുടെ ചെക്ക് തിരികെ കൊടുത്ത് റൊക്കം പണമായി വികാരി കൈപറ്റുകയായിരുന്നു). ശ്രീമതി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ മകന്‍ മാത്യു ജോലിചെയ്യുന്നതും, കുടുംബമായി താമസിക്കുന്നതും ദുബൈലാണ്. കുട്ടികള്‍ അവിടെയാണ് പഠിക്കുന്നത്. പേരകുട്ടിയായ റയണ് ഇപ്പോള്‍ 8 വയസ്സ്  ആയിട്ടുണ്ട്. കുട്ടിയുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ദുബൈയില്‍വെച്ച് നടത്താനാണ് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ആവശ്യത്തിലേക്ക് സ്വന്തം ഇടവകയില്‍ നിന്നും പള്ളിക്കുറി ആവശ്യമായതുകൊണ്ടാണ് ഇടവക വികാരിയെ സമീപിക്കാന്‍ ഇടയായത്.
               കൂദാശപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി  ഇടവക വികാരിയെ സമീപിക്കുന്നവര്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും, അവഹേളനങ്ങള്‍ക്കും  വിധേയരാക്കപ്പെടുന്നു എന്ന് പൊതുവെ പരാതിയുണ്ട്. അതുകൊണ്ട് ശ്രീമതി പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ അപേക്ഷയില്‍ അതിരൂപതയുടെ സത്വര ശ്രദ്ധ പതിയണമെന്നും, അവരുടെ അപേക്ഷ പരിഗണിച്ച് സഹകരിക്കണമെന്നും വിനയപൂര്‍വ്വം താല്‍പര്യപ്പെട്ടുകൊള്ളുന്നു.
(ഉള്ളടക്കം: 01/09/2015ലെ ശ്രീമതി പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ അപേക്ഷയുടെ പകര്‍പ്പ്)
വിശ്വസ്തതയോടെ,
തൃശ്ശൂര്‍                                                                                                            വി.കെ. ജോയ് (ജനറല്‍ സെക്രട്ടറി)
04/09/2015                                                                           കേരള കാത്തലിക് ഫെഡറേഷന്‍
                                                                                               ഫോണ്‍: 9447037725


"കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"

"കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" എന്നു സദാ ഓര്‍ത്തോര്‍ത്തു  വിലപിക്കുന്ന നസരായന്റെ ഉള്ളിലെ വേദന ഏറ്റുവാങ്ങിയ മനസുകള്‍ക്കേ ഈ കുറിപ്പും മനസിലാകൂ ... 
ഒരു പഠിപ്പും ധ്യാനവും ഇല്ലാത്ത കണ്ണില്‍കണ്ട കുറെ മുക്കുവന്മാരെ മാത്രം കൂട്ടിനു വിളിച്ചു , കാലാകാലമായി ക്രൂരതയുടെ നിയമാവലിയില്‍ ജീവിച്ച കഠിന ഹൃദയരായ യഹൂദന്മാരെ മാനവസ്നേഹത്തിന്റെ അമൃത് ഊട്ടാന്‍ വിഫലശ്രമം നടത്തി പരാജിതനായ പാവം ക്രിസ്തുവിനെ ഇന്നോളം ഒരുക്രിസ്ത്യാനിയും ഒരുസഭയും എള്ളോളവും  മനസിലാകിയില്ല (ആ മുക്കുവശിഷ്യന്‍മാരെപ്പോലെ), എന്നതാണ് കാലത്തിന്റെ ദുഃഖസത്യം ! കര്‍ത്താവിന്റെ കൂടെ ഉണ്ടും ഉറങ്ങിയും മൂന്നരക്കൊല്ലാം കഴിഞ്ഞിട്ടും അവനെ മനസിലാക്കാനോ അവന്റെ വച്ചനാമ്രിതം ലോകത്തിനു വിളംബാനോ പന്ത്രണ്ടില്‍ ഒരുവനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ ,ക്രിസ്തുവിന്റെ അംബാസിടറായി  പൌലോസിനെ കാലം നിയോഗിക്കുകയില്ലായിരുന്നു ! സര്വ്വരാലും ഉപേക്ഷിക്കപ്പെട്ടവന്‍ "ഏലീഏലീലമ്മാ ശബ്ക്താനീ" / "എന്റെ ദൈവമേ, എന്റെദൈവമേ, എന്നെ നീ കൈവിട്ടതെന്തു " എന്നൊരു തിരുമണ്ടന്‍ ചോദ്യം മരണമൊഴിയായി കാലത്തിറെ കേള്വിക്കായി മൊഴിയുകയില്ലായിരുന്നു !(ദൈവം കര്‍ത്താവിനെ കൈവിട്ടിരുന്നെങ്കില്‍ മൂന്നാംനാള്‍ ഉയര്പ്പിക്കുകയില്ലായിരുന്നല്ലോ?) "ഞാനും പിതാവും ഒന്നാകുന്നു" എന്നുറക്കെ യഹൂദലോകത്തോടാദ്യമായി പറഞ്ഞവന്‍ ദാ പറയുന്നു "ദൈവം കൈവിട്ടു" എന്നു ! അഹംബോധം ആ നിമിഷം ക്രിസ്തുവിനും നഷ്ടമായോ എന്നിവിടെ സംശയിക്കേണ്ടിയിരിക്കുന്നു ! ഈശ്വരന്‍ നമ്മിലെ 'നാം' എന്ന ബോധമാണ് പ്രിയരേ .. ഇത് മനസിലാകിയവന്‍ (ദൈവത്തെ സ്വയം ഉള്ളില്‍ അറിഞ്ഞവന്‍ )എന്തിനീ പാതിരിപ്പാസ്റെര്‍ പുറകെ മൂടുതാങ്ങി അവനെ പോറ്റാന്‍ വിയര്‍പ്പൊഴുക്കണം ? അതുങ്ങള് പണിയെടുത്തു ജീവിക്കട്ടെ/ ദൈവവേല ഇനിയും ദൈവം ചെയ്തോളും ! ദൈവത്തിനുമാത്രമേ  ദൈവവേല ചെയ്യാനുമാകൂ...
കാളയെ തിന്നുന്നവന്‍ കാളയെപ്പോലെയും,പന്നിയെ തിന്നുന്നവന്‍ പന്നിയെപ്പോലെയും ചിന്തിക്കുമെന്നറിവുള്ളവര്‍ പറയുന്നു! എങ്കില്‍ വചനം ജഡമായ കര്‍ത്താവിന്റെ ജഡരക്തങ്ങള്‍ ഇത്രനാളും വയറുനിറയെ ശാപ്പിട്ടിട്ടും ഇതുവരെ ഒറ്റക്കത്തനാരും ഒരു സാമാന്യ മനുഷ്യനെപ്പോലെങ്കിലും ഇന്നോളം ചിന്തിക്കാത്തതെന്താണ് ?  ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ...

Wednesday, September 23, 2015

മരിക്കാത്ത ചില ബാലപാഠങ്ങൾ!

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഒന്നാം ടെർമിനലിലെ വെയിറ്റിങ്ങ് റൂമിൽ ഞാനിരിക്കുകയായിരുന്നു, രണ്ടു യുവമിഥുനങ്ങളുടെ തൊട്ടടുത്ത്. ഒരു കൈക്കുഞ്ഞുമായി സല്ലപിച്ചിരുന്ന അവരുമായി ഒരു മലയാളിയമ്മച്ചി നടത്തിയ സൗഹൃദസംഭാഷണം ഞാൻ നന്നായി കേട്ടു. കൊച്ചിന്റെ മാമ്മോദീസായും കഴിഞ്ഞു ഭരണങ്ങാനത്തും പോയി വരാനുള്ള യാത്രയാണതെന്നു കേട്ടതിൽ നിന്ന്  'തിരുക്കുടുംബം' സീറോ കത്തോലിക്കരാണെന്നു മനസ്സിലായി. കുട്ടിക്കിടാൻ പോകുന്ന പേരവർ വെളിപ്പെടുത്തിയപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്, ആബിദ് എന്നൊരു മുസ്ലീം പേര് ഒരു കത്തോലിക്കാ കുട്ടിക്കിടാൻ പോകുന്നത് അൽപ്പം കട്ടിയല്ലേയെന്നെനിക്കും തോന്നാതിരുന്നില്ല. കുട്ടി ആണാണോ പെണ്ണാണോ, ആബിദ് എന്ന പേരിൽ ഒരു പുണ്യവാളനുണ്ടോ, എന്നൊക്കെ ആലോചിച്ചിരുന്നപ്പോഴേക്കും കുട്ടി കരച്ചിൽ തുടങ്ങി, അവരവിടെനിന്നെണീറ്റു പോവുകയും ചെയ്തു. ഒരു കാര്യം എനിക്കു മനസ്സിലായി, പുണ്യവാന്മാരുടെ പേരു വേണം കുട്ടികൾക്കിടാൻ എന്നുള്ള മെത്രാൻ സമിതിയുടെ അഭ്യർത്ഥനക്ക് ജനങ്ങൾ ഒരു വിലയും കൽപ്പിച്ചിട്ടില്ല. മാർപ്പാപ്പായുടെ നിർദ്ദേശങ്ങൾ കൃത്യമായി മെത്രാന്മാർ അനുസരിക്കുന്നില്ലല്ലൊ (കുടുംബ സർവ്വെ നടത്താതിരുന്നത് ഉദാഹരണം); അതുകൊണ്ടായിരിക്കാം മെത്രാന്മാരെ അവഗണിക്കുന്ന ഒരു ട്രെൻഡ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും ഞാൻ ചിന്തിക്കാതിരുന്നില്ല. മെത്രാനെ തെറി വിളിക്കുകയെന്നതു യുവാക്കളുടെ ഇടയിൽ ഒരു ജ്വരമായി വളർന്നിട്ടുണ്ടെന്നു തോന്നുന്നിപ്പോൾ. അതവരുടെ കൈയ്യിലിരിപ്പുകൊണ്ട് രൂപപ്പെട്ടതാണുതാനും. സ്വന്തം സ്ഥാനമഹിമ കാണിക്കാൻ എന്തുതറപ്പണിയും കാണിക്കാൻ മടിക്കാത്തവരാണു മെത്രാന്മാർ എന്നു പൊതു ജനം കരുതുന്നു. അവരുടെ ഭരണചക്രത്തിന്റെ കീഴെ തല വെച്ചുകൊടുക്കാൻ വിശ്വാസികൾക്കാഗ്രഹമില്ല. മെത്രാനായാലും കോടതിയിൽ കയറിയാൽ തിരുവോസ്തിയിൽ തൊട്ടു സത്യം ചെയ്തിട്ടാണെങ്കിലും സത്യമേ പറയൂ എന്നു കപ്യാരന്മാർ പോലും വിശ്വസിക്കുന്നുമില്ല. പത്തു പ്രമാണങ്ങളിൽ ഏതു വേണമെങ്കിലും അവർക്കു ലംഘിക്കാമെന്നപോലെയാണു മെത്രാന്മാരുടെ നടപ്പ്. 

കത്തോലിക്കാ സഭാംഗങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനുള്ള ഉപാധികളെപ്പറ്റി ഒരു സമഗ്ര ചർച്ച സിനഡിൽ നടന്നതിന്റെ അവസാനമാണ് കത്തോലിക്കാ കുട്ടികൾക്ക് പുണ്യവാന്മാരുടെ പേരിടണമെന്ന നിർദ്ദേശം വന്നതെന്നു ഞാൻ അനുമാനിക്കുന്നു. എന്നോടു ചോദിച്ചിരുന്നെങ്കിൽ ഞാൻ പറഞ്ഞു കൊടുത്തേനേ - ഒരു സിമിന്റു ചാക്കിന്റെയോ നേർച്ചപ്പെട്ടിയുടേയോ അടയാളം ഒരോരുത്തരുടെയും നെറ്റിയിൽ ചാർത്തിയാൽ മതിയാരുന്നെന്ന്. വി. അൽഫോൻസാമ്മയുടെ കബടറിടത്തിനു ചുറ്റും നേർച്ചപ്പെട്ടികൾ വെച്ചവരാ ക്രിസ്ത്യാനികൾ (ഇപ്പോൾ നിലവിൽ ഒരു കുറ്റിയേ ഉള്ളൂ; ദൈവത്തിനു സ്തോത്രം!). അതുപോലെ ഒരു സിമിന്റ് ചാക്കെങ്കിലും സ്റ്റോറിൽ ഇല്ലാത്ത ഒരു പള്ളിയെങ്കിലും കാണില്ലല്ലോ! ഒരു മുസ്ലീമിനെ കണ്ടാൽ തിരിച്ചറിയാം, മിക്ക ഹിന്ദുക്കളെയും തിരിച്ചറിയാം; ചുരുക്കത്തിൽ, ക്രിസ്ത്യാനിയൊഴിച്ചു ബാക്കിയെല്ലാവരെയും കണ്ടാൽ തിരിച്ചറിയാമെന്ന അവസ്ഥ! മെത്രാന്മാരുടെ ഹൃദയങ്ങൾ എങ്ങിനെ തകരാതിരിക്കും? പുണ്യവാന്മാരുടെ പേരുകളെല്ലാം ഉപയോഗിച്ചുപയോഗിച്ചു ചീത്തയായതുകൊണ്ടാവാം അവയോട് സാമ്യമുള്ളതൊന്നും വിശ്വാസികൾ എടുക്കാത്തതെന്നു വേണമെങ്കിലും കരുതാം. ചില മെത്രാന്മാരുടെ കുടുംബാംഗങ്ങൾ സ്വന്തം വീട്ടുപേരുപോലും പരസ്യമായി പറയാൻ മടിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. 

ഉദാഹരണം പറഞ്ഞാൽ, കാഞ്ഞിരപ്പള്ളിയിലെ ഞങ്ങടെ മെത്രാന്റെ പേര് മാത്യു. മത്തായിയെന്താ മോശപ്പെട്ട ശിക്ഷ്യനായിരുന്നോ? എന്നിട്ടും ഈ മെത്രാന്റെ പേര് കേൾക്കുമ്പോഴെ പലർക്കും തുള്ളലു വരും. എന്തു മാത്രം അപവാദങ്ങളാ ആ പാവത്തിനേപ്പറ്റി മനുഷേര് പ്രചരിപ്പിക്കുന്നത്. സമ്മാനം കിട്ടിയ ഓഡി കാറിൽ നടന്നതിന്റെ പേരിൽ അദ്ദേഹം എന്തെല്ലാം കേട്ടു; അറക്കൽ തോമസ് ചേട്ടന്റെ സർവ്വ സ്വത്തുക്കളും രൂപതയുടെ പേരിലാക്കിയെന്നു പറഞ്ഞും കേസുണ്ട്; ഒരന്യ മതസ്ഥനോട് ആദരവോടെ പെരുമാറിയതിന്റെ പേരിൽ ദീപികക്കെന്തോ സംഭവിച്ചെന്നു പറയുന്നവർ ധാരാളം; അദ്ദേഹത്തിൻറെ ഡ്രൈവറെ ബ്രെത്ത് അനലൈസർ ഉപയോഗിച്ചു പരിശോധിച്ച പോലീസുകാരന് പിറ്റേന്നു സ്ഥലം മാറ്റം കിട്ടിയെന്നു പറയപ്പെടുന്നു. പഴി മെത്രാനും. ഈ നാട്ടിൽ ഇനി കാലുകുത്തിയാൽ ............മെന്നു പോലും ജർമ്മൻ മലയാളികൾ അദ്ദേഹത്തോടു പറഞ്ഞില്ലേ? അടുത്തിടെ അൽഫോൻസ് കണ്ണന്താനത്തിന്റെ മകന്റെ കല്യാണം കുർബ്ബാനയില്ലാതെ, പ്രീക്കാനയില്ലാതെ, കുറിയും വരയും ഇല്ലാതെ പള്ളിയിൽ വെച്ചു മെത്രാൻ വെഞ്ചരിക്കാൻ പോകുന്നുവെന്നു പറഞ്ഞു സോഷ്യൽ മീഡിയായിൽ എന്തൊരു ബഹളമായിരുന്നു. പാവങ്ങൾക്കു മാത്യു മെത്രാൻ ഈ സൗജന്യങ്ങൾ അനുവദിക്കുമോയെന്നു ചോദിക്കുന്നവർ മെത്രാന്റെ സൗജന്യം ചോദിച്ചിട്ടുണ്ടോ? ഇല്ല! മെത്രാൻ ബി ജെ പിയാണെന്നു വേറൊരു കൂട്ടർ. അടുത്തിടെ കേട്ടത് മെത്രാനേക്കൊണ്ട് വെഞ്ചരിപ്പിക്കാൻ മെത്രാന്റെ സൗകര്യം നോക്കി സ്പീഡിൽ പണിതതുകൊണ്ടാ പൊൻകുന്നം പള്ളിയുടെ കൊടിമരം ഒടിഞ്ഞുപോയതെന്നാണ് (ഇതിൽ അൽപ്പം സത്യം കണ്ടേക്കാം; ഭൂരിഭാഗം പകലുകളിലും അദ്ദേഹം കളത്തിലില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, കാഞ്ഞിരപ്പള്ളിയിൽ). പക്ഷേ, മെത്രാനാണോ ഈ കൊടിമരം വെഞ്ചരിച്ചതെന്നു പോലും ആരും അന്വേഷിക്കുന്നില്ല. (കൊടിമരം ഒടിഞ്ഞതിനു വിശ്വാസികൾ പറയുന്ന വ്യാഖ്യാനങ്ങൾ ഇതുകൊണ്ടും തീരുന്നില്ല കേട്ടോ. കൊടിമരം വീഴുന്നതു ഭാഗ്യമാണ്, ഒടിഞ്ഞിടത്തു സിമിന്റില്ലായിരുന്നു, നൂൽകമ്പിയിട്ടാണു കോണ്ട്രാക്റ്റർ കൊടിമരം വാർത്തത്...... എന്നിങ്ങനെ പോകുന്നു വിശദീകരണങ്ങൾ. ദൈവകോപത്തിന്റെ ഒരു സാദ്ധ്യത പോലും ഇവിടെ ആരും കൽപ്പിക്കുന്നില്ല: സംഭവം നടന്നതു പള്ളിമുറ്റത്താണല്ലൊ, സ്ഥലത്തിന്റെ പേര് ജറൂസലേമെന്നും അല്ലല്ലൊ! ഇത്ര ശക്തമായ വിശ്വാസം ഉള്ളവരെ സമറിയായിൽപ്പോലും കർത്താവു കണ്ടിരിക്കാൻ ഇടയില്ല). 

മറ്റു മിക്ക മെത്രാന്മാരുടേയും സ്ഥിതിയും ഭിന്നമല്ല. നല്ല പേരുള്ള എല്ലാ കത്തോലിക്കാ മെത്രാന്മാരുംതന്നെ ഇവിടെ നല്ലപേരു കേൾക്കുന്നു.  ഒരു മെത്രാൻ തന്നെ പറഞ്ഞതുപോലെ ഇവിടെ ഓട്ടോ റിക്ഷാ പോലെ മെത്രാന്മാരുണ്ട്. വണ്ടിക്കൂലിയും പടിയും കൊടുക്കാമോ, എന്തു വെഞ്ചരിക്കാനും മെത്രാൻ ഓടി വരും, എവിടെയാണെങ്കിലും - അതാണു സ്ഥിതി (അതിശയിക്കണ്ട, വിദേശികൾ രസകരമായ ഒട്ടേറെ കഥകൾ പറയും). പക്ഷേ, ഇതെന്റെ മെത്രാനാന്നു പറയാൻ എല്ലാ കത്തോലിക്കരും തയ്യാറല്ല! എന്തോ പന്തികേട് എവിടെയോ എനിക്കും തോന്നുന്നുമുണ്ട്. റാഫേൽ തട്ടിൽ മെത്രാൻ പറയുന്നു, യുവാക്കൾക്ക് അറിവല്ല വേണ്ടത് പകരം തിരിച്ചറിവാണെന്ന്. അവർക്കറിവുള്ളതുകൊണ്ടും തിരിച്ചറിവില്ലാത്തതുകൊണ്ടുമാണുവിദേശങ്ങളിൽ മെത്രാന്മാർക്കു വിലസാൻ കഴിയുന്നതെന്നു തട്ടിൽ മെത്രാൻ ചിന്തിക്കുന്നില്ല. അവർക്കു വിവരം വെച്ചുവരുന്നുണ്ട് മെത്രാനെ; പ്ലീസ് വെയിറ്റ് എ മിനിറ്റ്! ഇതിലും വലിയ തമാശ പറഞ്ഞത് നമ്മുടെ കർദ്ദിനാൾ തന്നെ. അദ്ദേഹം പറഞ്ഞത് കുട്ടികൾ നന്മ ചെയ്തു ജീവിക്കണം എന്നാണ്. അവർക്കു പള്ളിവക പരിശീലനം നൽകാൻ മിഷൻലീഗുണ്ട്, അവർക്കു ചെയ്യാൻ ഞായറാഴ്ചകളിൽ പാട്ട പെറുക്കും, പെരുന്നാളിനു കച്ചവടവുമുണ്ട്. എന്തു നന്മ ചെയ്താലും അതു പിരിവെടുത്തേ ആകാവൂയെന്നും അവർ പഠിക്കുന്നുണ്ട്.  ഇവർ വളർന്നു വലുതാകുമ്പോൾ സ്വന്തം നിലയിൽ എന്തെങ്കിലും നന്മ ആർക്കെങ്കിലും ചെയ്താൽ സൂക്ഷിക്കണം. അവർക്കു കാണിച്ചു കൊടുക്കാൻ വികാരിയച്ചൻ കാണിക്കുന്ന ഒരു സ്ഥിരം നന്മ ഏതാ മേജർ പിതാവേ? ഞായറാഴ്ചകളിലെ അരമണിക്കൂർ ചപ്പടാച്ചിയും കാതിന്റെ ഡയഫ്രം പൊട്ടിക്കുന്ന മൈക്ക് സെറ്റും ഒന്നു നിർത്തിയിരുന്നെങ്കിൽ അതു തന്നെ വലിയ നന്മ ആയേനെ. നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്തുള്ള രൂപതയിൽ രജിസ്റ്റർ ചെയ്യണമെന്ന അവസ്ഥ ഇപ്പോ തന്നെ കോട്ടയം ജില്ലയിൽ ഉണ്ടു താനും. 

മെത്രാന്മാരോടും സഭയോടുമുള്ള ജനങ്ങളുടെ മനോഭാവം എങ്ങിനെ മാറ്റുമെന്നതാണു പ്രശ്നം. അടുത്ത ദിവസം പാലായിൽ ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടു. ആ സംഭവം പൊതുജനം എങ്ങിനെ കണ്ടുവെന്നത്, കത്തോലിക്കാ സഭയെ ജനങ്ങൾ എങ്ങിനെ കാണൂന്നുവെന്നതിന്റെ അടയാളമായി എടുക്കാം. മെത്രാന്മാരോടും സഭയോടും വിശ്വാസികൾക്കുള്ള സർവ്വ വൈരാഗ്യവും പാലാക്കാർ പറഞ്ഞുതീർത്തു എന്നു പറഞ്ഞാൽ മതിയല്ലൊ. ഒന്നുകിൽ ഹോസ്പിറ്റലിൽ അല്ലെങ്കിൽ സ്കൂളിൽ നാട്ടുകാർക്കു കിട്ടുന്ന അനുഭവമായിരിക്കണം എല്ലാ കന്യാസ്ത്രികളെയും ജനങ്ങൾ ബ്ലാക് ലിസ്റ്റിൽ പെടുത്താൻ കാരണം. ഏതാനും ചിലരുടെ ബിസിനസ്സ് കാരണം അനേകം നല്ലവരായ കന്യാസ്ത്രികളുടെ പേരും മോശമാക്കപ്പെടുന്നു. കേരളത്തിലെ നേഴ്സുമാർക്ക് കന്യാസ്ത്രീകൾ എന്നു പറഞ്ഞാൽ ചെകുത്താൻ കുരിശു കാണുന്നതുപോലെ. ഇതിനെല്ലാം  ചൂട്ടു പിടിക്കുന്ന മെത്രാന്മാരെ ഈ വിശ്വാസികൾ എങ്ങിനെ സഹിക്കും? നേര്സുമാർ അടുത്ത കാലത്തു വീണ്ടൂം സമരം ചെയ്യാൻ തീരുമാനിച്ചുവെന്നു കേട്ടു
ഉള്ളിൽ ഐക്യം എന്നു പറയുന്നതു സഭയിൽ ഇല്ല. താമരക്കുരിശു മാർത്തോമ്മാ കൊത്തിയതാണെന്നു മാർ പവ്വം; അതു സഭയുടെ ട്രേഡ് മാർക്ക് മാത്രമാണെന്നു ബഹുഭൂരിപക്ഷം വൈദികരും. ഓണം പിശാചിന്റേതാണെന്ന് ഒരച്ചൻ, അദ്ദേഹത്തിനു ബുദ്ധിസ്ഥിരതയില്ലെന്ന അർത്ഥത്തിൽ ദർശകൻ (കാഞ്ഞിരപ്പള്ളി രൂപതയുടെ മുഖപത്രം. പൂക്കളം ഇടുന്നതു കർത്താവിനിഷ്ടമല്ലെന്നു പറഞ്ഞ അച്ചന്റെ പേര് ദർശകൻ വെളിപ്പെടുത്തിയിട്ടില്ല). വാളെടുക്കുന്നവൻ വെളിച്ചപ്പാട്! ഷാലോം പറയുന്നു, യോഗാ പിശാചിന്റെ പണിയാണെന്ന്, സാക്ഷാൽ കർദ്ദിനാൾ ആലഞ്ചേരി വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കിക്കൊണ്ട് ഇയ്യിടെ പറഞ്ഞത്, ധ്യാനയോഗവും കര്‍മയോഗവും ഒരുപോലെ സമന്വയിപ്പിച്ച വിശുദ്ധ ജീവിതമായിരുന്നു ചാവറ പിതാവിന്റേതെന്നാണ്. യോഗായുടെ കര്യം പറഞ്ഞതു മേജറായിരുന്നില്ലെങ്കിൽ കാണാമായിരുന്നു, ഷാലൊമിന്റെ ശൗര്യം! വർഗ്ഗിയത കൂടുന്നുവെന്നു ക്ലീമ്മിസ് കർദ്ദിനാളും പറയുന്നു. സമയം കിട്ടുമ്പോൾ മെത്രാപ്പോലീത്താ ചങ്കിന്റെ ഉള്ളിലേക്കൊന്നു നോക്കിയാൽ നന്നായിരിക്കുമെന്നു തൃശ്ശൂർകാരൻ കൊച്ചുവർക്കിസാർ. ഈ കിളിമസ് കൂടി പങ്കെടുത്ത സിനഡിലാണോ ആവോ പേരിടുന്നിടത്തു പോലും ക്രിസ്ത്യൻ ക്രമം തെറ്റിക്കരുതെന്നു നിർദ്ദേശിക്കാൻ മെത്രാന്മാർ തീരുമാനിച്ചത്? ഭണ്ഡാരക്കുറ്റിയിൽ കള്ളൻ കൈയ്യിട്ടതിന്റെ പേരിൽ പോലും പ്രതിക്ഷേധയോഗം വിളിച്ചു കൂട്ടുന്നവർക്ക് (അതിരമ്പുഴ) പാലായിൽ കന്യാസ്ത്രീ കൊല്ലപ്പെട്ടിട്ടും അനക്കമുണ്ടായില്ല. കണ്ഡമാലിൽ  ക്രിസ്ത്യാനികളുടെ കൂരകൾ മുഴുവൻ കത്തിച്ചിട്ടും കാര്യമായി അനങ്ങിയവരല്ലല്ലൊ നമ്മുടെ ഇടയന്മാർ (അതു ലത്തീങ്കാരായിപ്പോയി). ഇനി സത്യദീപം വായിക്കാമെന്നു വെച്ചാൽ, കമ്മ്യൂണിസ്റ്റ്കാർക്കു വിവരം വെച്ചു വരുന്നുവെന്നതിനെപ്പറ്റിയാ അതിലെ ആദ്യത്തെ ലേഖനം (സത്യദീപം ഓൺ ലൈൻ), സഭാവിശ്വാസികൾ അറിഞ്ഞിരിക്കേണ്ട ആത്മീയ കാര്യങ്ങൾ പ്രായേണ അതിലില്ലെന്നു തന്നെ പറയാം.

കൊല്ലപ്പെട്ട സി. അമല ഒരു നല്ല സ്വഭാവക്കാരിയല്ലെന്നു വ്യാപകമായ പ്രചാരണം പാലായിൽ നടന്നുവെന്നു ഞാൻ കേട്ടു. ഒരു വ്യക്തിയോടുള്ള പകയല്ല പകരം ഒരു വർഗ്ഗത്തോടുള്ള പകയാണ് ജനങ്ങളെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. മരിച്ച കന്യാസ്ത്രിയെ വസ്ത്രം മാറ്റി, കൊലപാതകം നടന്ന മുറിയും കഴുകി തെളിവും നശിപ്പിച്ച കന്യാസ്ത്രികളെല്ലാവരും ഇൻഡ്യൻ ശിക്ഷാ നിയമത്തിന്റെ കീഴിൽ വരുമെന്നു കരുതുന്നവർ പാലായിൽ കാണില്ല. ആ കന്യാസ്ത്രികളെ അകാരണമായി ബുദ്ധിമുട്ടിക്കണമെന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷേ, അവരുടെ ചെവി വിശദമായി ഒന്നു പരിശോധിക്കുന്നതു നല്ലതാ. തലക്കടികിട്ടുമ്പോഴുള്ള സഹജീവിയുടെ ശബ്ദം അവർ കേൾക്കുന്നില്ല, പക്ഷെ, ദൈവവിളി ആർക്കുണ്ടായാലും ആദ്യം കേൾക്കുന്നതവരായിരിക്കും താനും. അന്വേഷണം ക്രൈം ബ്രാഞ്ചിനെക്കൊണ്ട് നടത്തിക്കണം എന്നു പരാതിപ്പെടുന്നവർ, നേരം വെളുത്തപ്പോൾ മരിച്ചു കിടക്കുന്നതായി കണ്ട അടുത്ത കാലത്തു നടന്ന എല്ലാ മഠം മരണങ്ങളേപ്പറ്റിക്കൂടി അന്വേഷിക്കാൻ ഏർപ്പാടാക്കണം. കോട്ടയം മാത്രം കത്തിയാൽ പോരല്ലൊ, പാലായും കത്തട്ടെ. വിശ്വാസികൾക്കറിയാം, സത്യം അൽപ്പമെങ്കിലും മറക്കപ്പെടാതെ ഇവിടെയും നാടകം അവസാനിക്കില്ലെന്ന്. ഇപ്പോ കേൾക്കുന്നത്, കന്യാസ്ത്രികളെ കൊല്ലുകയെന്ന ലക്ഷ്യത്തോടേ ഒരു ഗൂഢ സംഘം പാലായിൽ എത്തിയിട്ടുണ്ടെന്നാണ്.  എങ്കിൽ ഉറപ്പായിട്ടും ദൈവം തമ്പുരാൻ തന്നെ പാലായിൽ ഇറങ്ങിയെന്നു കരുതാം. സെമ്മിനാരികളും സൂക്ഷിക്കുക!

നാട്ടിൽ തെരുവുനായ്ക്കളേക്കൊണ്ട് മടുത്തു. എസ് ഐ യെ വരെ പട്ടി കടിച്ചു. എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന കത്തോലിക്കാ സഭ ഒന്നും മിണ്ടി കേട്ടില്ല (ഒരു മെത്രാനെയും പട്ടികടിക്കാത്തതു കൊണ്ടായിരിക്കാം: ഒറ്റക്കവർ പുറത്തിറങ്ങുന്നുമില്ലല്ലൊ!). മൃഗങ്ങളോട് കരുണ കാണിക്കണമെന്ന് ഏതെങ്കിലും മെത്രാൻ പറഞ്ഞിരുന്നെങ്കിൽ ......യെ ഓടിച്ചിട്ടടിച്ചതുപോലെ സോഷ്യൽ മീഡിയാ അദ്ദേഹത്തെ കൈകാര്യം ചെയ്തേനെ. പോത്തോ പന്നിയോ മീനോ ഇല്ലാതെ ആഹാരത്തെപ്പറ്റി ചിന്തിക്കാത്തവർ അങ്ങിനെ പറയില്ലായെന്നാർക്കാ അറിയില്ലാത്തത്? പട്ടികളെ കൊല്ലാൻ പറഞ്ഞാൽ ആരുടെ നേരെയാ ജനം തിരിയുന്നതെന്നു നിശ്ചയമില്ല താനും; എന്താ ചെയ്ക?   

Tuesday, September 22, 2015

സിസ്റ്റർ അമലയുടെ കൊലപാതകം C .B. I. അന്വേക്ഷിക്കണം

സിസ്റ്റർ അമലയുടെ കൊലപാതകം C .B. I. അന്വേക്ഷിക്കണം കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ് എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ 

 സിസ്റ്റർ അമലയുടെ കൊലപാതകം സംബന്ധിച്ച കേരളാ പോലീസിന്റെ അന്വേക്ഷണം ശരിയായ ദിശയിലല്ലെന്ന്  സാധാരണ ജനം വിശ്വസിക്കുന്നു . ബാഹ്യമായ ഇടപെടലുകൾ  ഒന്നും ഉണ്ടായില്ലെങ്കിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ  പിടിക്കുവാൻ  കേരളാ പോലീസിനു കഴിവുണ്ടെന്നും സാധാരണ ജനം വിശ്വസിക്കുന്നു . ഈപ്പോൾ  പുറത്തുവരുന്ന സൂചനകൾ  നോക്കിയാൽ  ഒരു നിരപരാധിയോ, സഭ നൽകുന്ന ഒരു വ്യക്തിയോ ആയിരിക്കും പ്രതിസ്ഥാനത്തുവരിക.

 അഭയാക്കേസിൽ നിന്നും യാതൊരു വ്യത്യാസവും ഇതിനും ഉണ്ടാകുവാൻ ഇടയില്ല എന്നുവേണം കരുതുവാൻ.

ന്യൂനപക്ഷ പീഢനമാണ്  കേന്ദ്ര സർക്കാർ നടത്തുന്നതെന്ന്  ലോകം മുഴുവൻ വിളിച്ചുപറഞ്ഞ സഭാ നേതൃത്വം ഇപ്പോൾ  പ്രതികരിക്കുന്നില്ല.

തോട്ടടുത്ത നാളുകളി ൽ കോട്ടയം ,ഇടുക്കി ,എറണാകുളം ജില്ലകളിലെ നിരവധി മഠങ്ങളിലെ കന്യാസ്രതീകൾക്ക്  ശരീരത്തിന് പരിക്കുകൾ പറ്റുന്നുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നു. ഈ സംഭവങ്ങൾ കാണിക്കുന്നത്  കന്യാസ്രതീകൾ ഒട്ടും സുരക്ഷിതരല്ലയെന്ന സൂചനയാണ്.

 മഠങ്ങളിൽ പുരോഹിതരുടെ അതിരുകടന്ന ഇടപെടൽ വർദ്ധിച്ചുവരുന്നതായി നിരവധി കന്യാസ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവർക്കിടയിൽ വൻ തോതിൽ മാനസ്സിക പിരിമുറുക്കം വർദ്ധിച്ചുവരുന്നതായി വിവിധ സംഭവങ്ങൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ  സി. അമലയുടെ കൊലപാതകം സംബന്ധിച്ച അന്വേക്ഷണം സി.ബി. ഐ ഏറ്റെടുക്കണം.

കന്യാസ്ത്രീകളുടെ  സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സഭാനേതൃത്വം അടിയന്തിരനടപടികൾ  സ്വീകരിക്കണം അല്ലാത്തപക്ഷം വിശ്വാസികളേയും കന്യാസ്ത്രീകളുടെ മാതാപിതാക്കളേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി ശക്തമായ സമരപരിപാടികളുമായി  മുന്നോട്ടു പോകുവാൻ  കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ്  എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ  തീരുമാനിച്ചിരിക്കുന്നു.
സി.

 അമലയുടെ കൊലപാതകം സംബന്ധിച്ച അന്വേക്ഷണം സി.ബി. ഐ ഏറ്റെടുക്കണം.


                                                      Reji Njallani ,

                                                            Chairman 

                                                       mob. 9447105070

Monday, September 21, 2015

ശാന്തി അഥവാ രക്ഷ


സത്യജ്വാല സെപ്റ്റംബര്‍ ലക്കത്തിലെ മുഖക്കുറി

ജോര്‍ജ് മൂലേച്ചാലില്‍

'ശാന്തി' എന്ന അര്‍ത്ഥത്തിലാണ് യേശു പ്രഘോഷിച്ച 'രക്ഷ' (Salvation) യെ മനസ്സിലാക്കേണ്ടതെന്ന, കേരളത്തിലെ വിഖ്യാതദൈവശാസ്ത്രജ്ഞന്‍ റവ.ഡോ.സിപ്രിയന്‍ ഇല്ലിക്കമുറിയുടെ പ്രസ്താവന (കാണുക, 'സത്യജ്വാല' ആഗസ്റ്റ് ലക്കം, പേജ് 32) ആഴത്തിലുള്ള വിചിന്തനം അര്‍ഹിക്കുന്നു. ''എല്ലാ അര്‍ത്ഥത്തിലും മനുഷ്യന് - ഓരോ മനുഷ്യനും എല്ലാ മനുഷ്യര്‍ക്കും - സമഗ്രത, ശാന്തി, സുസ്ഥിതി ഉണ്ടായിരിക്കുന്ന അവസ്ഥയെയാണ് രക്ഷ എന്നു പറഞ്ഞപ്പോള്‍ യേശു അര്‍ത്ഥമാക്കിയ''തെന്നും, ''അതിന്റെ പര്യായമായിട്ടാണ് യേശു ദൈവരാജ്യം അഥവാ സ്വര്‍ഗ്ഗരാജ്യം എന്നു പറഞ്ഞത്'' എന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 'രക്ഷ'യെക്കുറിച്ച് ഇപ്രകാരമൊരു വ്യാഖ്യാനം സഭ എന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതായി അറിയാനിടവന്നിട്ടില്ല.
 ''യേശു പ്രഘോഷിച്ച ഈ രക്ഷയെ തെറ്റിദ്ധരിച്ചുകൊണ്ടാണ് ചിലര്‍ അതിനെ ആത്മാവിന്റെ രക്ഷ, പരലോകത്തിലെ രക്ഷ എന്നെല്ലാം ദുര്‍വ്യാഖ്യാനം ചെയ്ത''തെന്നും, ''ഈ രക്ഷയെ ഓരോരുത്തരുടെയും വ്യക്തിപരമായ രക്ഷയായി തെറ്റിദ്ധരിച്ചത് പില്‍ക്കാലത്തുണ്ടായ individualistic   ചിന്താഗതി മൂലമാണെ''ന്നുംകൂടി അദ്ദേഹം എഴുതിയിരിക്കുന്നു... രക്ഷയെക്കുറിച്ച് യേശുവചസ്സുകളുമായി ഏറ്റം ഒത്തുപോകുന്നതും യുക്തിഭദ്രവുമായ ഇല്ലിക്കമുറിയച്ചന്റെ വിപ്ലവകരമായ ഈ വ്യാഖ്യാനം, വ്യക്തിപരമായ സ്വര്‍ഗ്ഗം ലക്ഷ്യംവച്ചുള്ള ഭക്ത്യാഭാസങ്ങളും പ്രാര്‍ത്ഥനകളും കുരിശുമലകേറ്റങ്ങളും തീര്‍ത്ഥാടനങ്ങളും കൂടിവരുന്ന ഇക്കാലത്ത് ഏറെ പ്രസക്തമായി തോന്നുന്നു.

രക്ഷയെക്കുറിച്ചുള്ള ഈ വ്യാഖ്യാനം ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ പ്രബോധനങ്ങളുമായും ഏറെ ചേര്‍ന്നുപോകുന്നതാണ്. മനുഷ്യനുമപ്പുറം, പ്രകൃതിയിലെ സൂക്ഷ്മജീവികളുള്‍പ്പെടെ സമസ്ത ജീവജാലങ്ങളുടെയുംകൂടി സുസ്ഥിതിയെ തന്റെ ബൈബിളധിഷ്ഠിത വീക്ഷണചക്രവാളത്തില്‍ മാര്‍പ്പാപ്പാ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതേ വ്യത്യാസമായി കാണുന്നുള്ളൂ. ഭൂമി സര്‍വ്വജീവജാലങ്ങളുടെയും പൊതുഭവനമാണെന്നും ആ ഭവനത്തിന്റെയും അതിലുള്ള സകലതിന്റെയും സംരക്ഷണം മനുഷ്യന്റെ ഉത്തരവാദിത്വമാണെന്നുമുള്ള, 'സ്തുതിയായിരിക്കട്ടെ' എന്ന തന്റെ ചാക്രികലേഖനത്തിലെ അദ്ദേഹത്തിന്റെ അടിസ്ഥാന നിലപാടുതന്നെ, വ്യക്തികേന്ദ്രീകൃത ആത്മരക്ഷയെന്ന സങ്കുചിതസങ്കല്പത്തെ നിരാകരിക്കുന്നുണ്ടല്ലോ. അദ്ദേഹം അതില്‍ പറയുന്നു: ''...അവനവനില്‍നിന്നു പുറത്തുവന്ന് അപരനിലേക്കു കടക്കാന്‍ കഴിവുള്ളവരാണ് എപ്പോഴും നാം. നമ്മള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍, മറ്റു സൃഷ്ടികളുടെ യഥാര്‍ത്ഥമൂല്യം അംഗീകരിക്കപ്പെടാതെപോകും; മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള കാര്യങ്ങളില്‍ നാം കരുതലില്ലാത്തവരായിത്തീരും; മറ്റുള്ളവരുടെ ദുരിതസാഹചര്യങ്ങളെയും നമ്മുടെതന്നെ വഷളായിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളെയും മാറ്റിയെടുക്കുന്നതിന്, നമുക്കുമേല്‍തന്നെ പരിധി നിര്‍ണ്ണയിച്ച് നമ്മെ ഒരുക്കിയെടുക്കുന്നതില്‍ നാം പരാജിതരാകും. നമ്മുടെ സഹോദരീസഹോദരന്മാരുടെ സുസ്ഥിതിയും പ്രകൃത്യാനുസാരിയായ പരിസ്ഥിതിയും നാം യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റുള്ളവരോട് സ്വകാര്യതാല്പര്യമേശാത്ത കരുതല്‍ മനോഭാവവും അവനവനിലേക്കു കേന്ദ്രീകരിക്കുന്നതും എല്ലാം അവനവനുവേണ്ടിയുള്ളതാക്കാനുദ്ദേശിക്കുന്നതുമായ സ്വകാര്യമാത്രപരത (individualism) യുടെ എല്ലാ രൂപങ്ങളുടെയും നിരാകരണവും അനിവാര്യമാണ്.... സ്വകാര്യമാത്രപരതയെ മറികടക്കാന്‍ നമുക്കു കഴിഞ്ഞാല്‍, തീര്‍ച്ചയായും വ്യത്യസ്തമായൊരു ജീവിതശൈലി വികസിപ്പിച്ചെടുക്കാനും സമൂഹത്തില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുവാനും നമുക്കു കഴിയും'' (208-ാം ഖണ്ഡിക).സ്വകാര്യമാത്രപരതയുടെ എല്ലാ രൂപങ്ങളെയും നിരാകരിക്കേണ്ടതുണ്ട് എന്നു പറയുമ്പോള്‍, സ്വന്തം ആത്മരക്ഷയോര്‍ത്തുള്ള വ്യഗ്രതയും അതിലുള്‍പ്പെടുന്നു. അതിനെക്കുറിച്ചൊന്നും ആകുലചിത്തരാകാതെ, തന്റെയും മറ്റുള്ളവരുടെയും മനുഷ്യകുലത്തിന്റെയാകെയും സുസ്ഥിതിക്കും ആനന്ദത്തിനും ശാന്തിക്കും വേണ്ടി ആവുംവിധം പ്രവര്‍ത്തിക്കുകയാണ് രക്ഷയിലേക്കുള്ള മാര്‍ഗ്ഗം എന്നു വരുന്നു. അദ്ദേഹം പറയുന്നു: ''ഇനിയെന്താണു സംഭവിക്കാന്‍ പോകുന്നത് എന്ന ചിന്തയേയില്ലാതെ, ഏതു മനുഷ്യന്റെയും മുമ്പില്‍ പൂര്‍ണ്ണസാന്നിദ്ധ്യമായിരിക്കാനും, സമ്പൂര്‍ണ്ണമായി ജീവിക്കേണ്ട ദൈവദാനമായിക്കണ്ട് ഓരോ നിമിഷത്തെയും സ്വീകരിക്കാനും കഴിയുന്ന ഹൃദയഭാവത്തെക്കുറിച്ചാണു നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്. വയലിലെ ലില്ലിപുഷ്പങ്ങളെയും ആകാശത്തിലെ പറവകളെയുംകുറിച്ച് മനനംചെയ്യാന്‍ ക്ഷണിച്ചപ്പോഴും അസ്വസ്ഥനായിത്തീര്‍ന്ന ധനികയുവാവിനെ സ്‌നേഹമസൃണമായി കടാക്ഷിച്ചപ്പോഴും യേശു നമ്മെ ഈ മനോഭാവം പഠിപ്പിക്കുകയായിരുന്നു... (226-ാം ഖണ്ഡികയില്‍നിന്ന്). പരാര്‍ത്ഥഭാവത്തോടെ അപരന്റെ മുമ്പില്‍ കരുതലിന്റെയും സ്‌നേഹകടാക്ഷത്തിന്റെയും നിറസാന്നിദ്ധ്യമായിരിക്കുക എന്നതാണ് യേശു പഠിപ്പിച്ച ആദ്ധ്യാത്മികത എന്നു വ്യക്തമാക്കുകയാണിവിടെ ഫ്രാന്‍സീസ് പാപ്പാ.

''ആത്മാവിലുള്ള ദൈവികപ്രവര്‍ത്തനത്തെ കണ്ടെത്താന്‍ ഒരുവന്‍ ബഹിര്‍മുഖതയില്‍നിന്ന് തന്റെ ആന്തരികതയിലേക്കു കടന്നാല്‍ മാത്രം പോരാ; മറിച്ച്, എല്ലാ വസ്തുക്കളിലും ദൈവത്തെ കണ്ടെത്തേണ്ടതുണ്ട്'' (233-ാം ഖണ്ഡികയില്‍നിന്ന്) എന്നു പറയുമ്പോഴും, ''വ്യക്തിതലത്തില്‍ നന്മ ആര്‍ജ്ജിച്ച് ഓരോരുത്തര്‍ സ്വയം നല്ലവരായതുകൊണ്ടുമാത്രം ഇന്നു ലോകം അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്കു പരിഹാരമാവില്ല... അത്തരം ഒറ്റപ്പെട്ട നന്മപ്രവൃത്തികളെ ചേര്‍ത്തുവച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ നേരിടാനുമാവില്ല; അതിന് സാമൂഹികമായ കൂട്ടായ്മാശൃംഖലകള്‍ക്കു രൂപം
കൊടുത്ത് ആ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്'' (219-ാം ഖണ്ഡികയില്‍നിന്ന്) എന്നു വിശദീകരിക്കുമ്പോഴും, ''.... നാം എന്തെങ്കിലും സ്വന്തമാക്കുന്നെങ്കില്‍, അതു മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കുന്നതിനു മാത്രമായിട്ടുള്ളതാണ്. നമ്മളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ നിലനില്പിനെ നിഷേധിക്കുന്നതുവഴി നമ്മുടെ മനഃസാക്ഷിയെ ഭാരപ്പെടുത്തുകയാണ്'' (95-ാം ഖണ്ഡികയില്‍നിന്ന്) എന്നു കാട്ടിത്തരുമ്പോഴും, വൈയക്തികമാനം മാത്രമുള്ള നന്മപ്രവൃത്തികളും ആത്മീയതയും  ദൈവരാജ്യസൃഷ്ടി എന്ന ലക്ഷ്യത്തിലേക്കും, ശാന്തി അഥവാ രക്ഷ എന്ന അനുഭവത്തിലേക്കും മനുഷ്യനെ എത്തിക്കുകയില്ല എന്നു വ്യക്തമാക്കുന്നു, അദ്ദേഹം. മനഃസാക്ഷി ഭാരപ്പെട്ടിരിക്കുമ്പോള്‍ അവിടെയെങ്ങനെ ശാന്തിയുണ്ടാകും?

യേശു പ്രഘോഷിച്ച രക്ഷയെ തെറ്റിദ്ധരിച്ചതുകൊണ്ടാണ് ചിലര്‍ അതിനെ ആത്മാവിന്റെ രക്ഷയെന്നും പരലോകത്തിലെ രക്ഷയെന്നും മറ്റും ദുര്‍വ്യാഖ്യാനം ചെയ്തത് എന്ന് ബഹു. ഇല്ലിക്കമുറിയച്ചന്‍ പറഞ്ഞ അതേ പ്രകാരത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പായും ഒരു കാര്യം തന്റെ ചാക്രികലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. അതിങ്ങനെയാണ്: 

''....ലോകത്തില്‍നിന്നു വിട്ടുനിന്നുള്ള സന്ന്യാസസമാനമായ ഒരു ജീവിതമായിരുന്നില്ല യേശുവിന്റേത്.... ശരീരത്തെയും ഭൗതികവസ്തുക്കളെയും ലോകകാര്യങ്ങളെയും നിന്ദിക്കുന്ന തത്വചിന്തകളില്‍നിന്നൊക്കെ അദ്ദേഹം വളരെ ദൂരത്തായിരുന്നു. എന്നിരുന്നാലും, ചരിത്രഗതിയില്‍ അനാരോഗ്യകരമായ അത്തരം ദ്വന്ദ്വാത്മകചിന്തകളുടെ സ്വാധീനത്താല്‍ ചില ക്രൈസ്തവചിന്തകര്‍ സുവിശേഷത്തെ വികൃതമാക്കി അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്'' (98-ാം ഖണ്ഡിക). ഫ്രാന്‍സീസ് മാര്‍പ്പാപ്പായും ഇല്ലിക്കമുറിയച്ചനും പരാമര്‍ശിച്ച 'ഈ ചിലരു'ടെ ചിന്തകളാണ് ക്രൈസ്തവസഭയുടെ ചരിത്രത്തെ തുടര്‍ന്നിന്നോളം നയിച്ചത് എന്ന് പിറകോട്ടു നോക്കിയാല്‍ കാണാനാകും. സഭാപിതാക്കന്മാരെന്നും സന്ന്യാസിവര്യന്‍ എന്നും ദൈവശാസ്ത്രജ്ഞരെന്നും വിശുദ്ധരെന്നും അറിയപ്പെടുന്ന 'ഈ ചിലരു'ടെ ചിന്തകള്‍മൂലം, ശരീരത്തോടും ലോകത്തോടും യുദ്ധം ചെയ്യുന്നതാണ് ക്രിസ്തീയ ആദ്ധ്യാത്മികതയെന്നും പുണ്യമെന്നുമുള്ള ചിന്ത സഭയില്‍ രൂഢമൂലമായി. 

ഉദാഹരണത്തിന്, 8-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഹെസിക്കിയോസ് എന്ന പുരോഹിതന്‍ ഇങ്ങനെ പഠിപ്പിക്കുന്നു: ''വിദ്വേഷമുള്ള ഒരുവന്‍ തന്റെ വിദ്വേഷത്തെ പിശാചുക്കള്‍ക്കു നേരെ പ്രയോഗിക്കട്ടെ; കലഹപ്രിയനായ ഒരുവന്‍ തന്റെ കോപത്തെ ഒരിക്കല്‍ എന്നന്നേക്കുമായി സ്വന്തം ശരീരത്തിനെതിരെ ഉപയോഗിക്കട്ടെ. ശരീരം ചതിയനായ ഒരു സുഹൃത്താണ്. ....നിങ്ങളുടെ ശരീരത്തെ എതിര്‍ക്കുക; നിങ്ങളുടെ വയറിനെതിരെ യുദ്ധം ചെയ്യുക...'' (ഫിലോകാലിയ, 1-ാം വാല്യം, പേജ്; 333). 

വിശുദ്ധ ജോണ്‍ കാസിയാനോസ് ഇങ്ങനെ എഴുതുന്നു: ''നമ്മുടെ രണ്ടാമത്തെ പോരാട്ടം (ആദ്യത്തെ പോരാട്ടം വയറിനെതിരെയാണ്!), ഒരു മനുഷ്യനെ തന്റെ യൗവനംമുതല്‍ ആക്രമിക്കുന്ന ചാരിത്ര്യഭംഗത്തിന്റെയും വിഷയാസക്തിയുടെയും പിശാചിനെതിരായിട്ടാണ്. രൂക്ഷമായ ഈ പോരാട്ടം നമ്മുടെ ആത്മാവിലും ശരീരത്തിലും നാം നടത്തേണ്ടതുണ്ട്... സ്ത്രീകളെപ്പറ്റിയുള്ള ചിന്ത, അതു നിങ്ങളുടെ അമ്മയോ സഹോദരിയോ ഭക്തസ്ത്രീയോ ആരുമായിക്കൊള്ളട്ടെ, നിങ്ങളുടെ മനസ്സില്‍നിന്നു ബഹിഷ്‌ക്കരിക്കുക... ശാരീരികാസക്തി സ്രഷ്ടാവ് നമുക്കു നല്‍കിയിരിക്കുന്നത് പ്രത്യുല്പാദനത്തിനും വംശനിലനില്പിനും വേണ്ടിയാണ്; അല്ലാതെ, ചാരിത്രഭംഗത്തിനു വേണ്ടിയല്ല'' (മുന്‍ഗ്രന്ഥം, പേജ്: 149, 151, 154). 
''കണ്ണീരിന്റെ വരം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക... നിങ്ങള്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവ് അതിയായി സന്തോഷിക്കുന്നു'' എന്നാണ് ഒരു താപസനായി അറിയപ്പെടുന്ന ഇവാഗ്രിയോസ് എഴുതിയിരിക്കുന്നത്! 

അങ്ങനെ, 3-ാം നൂറ്റാണ്ടു മുതല്‍ ഏതാണ്ട് 14-ാം നൂറ്റാണ്ടുവരെ നടത്തിയ, ദുഃഖഭാവത്തിലേക്കും ജീവിതനിഷേധത്തിലേക്കും നയിക്കുന്ന ഇത്തരം ചിന്തകള്‍ സഭയുടെ നിലപാടുകളായി പിന്നീടു മാറുകയുണ്ടായി. ശാരീരികചോദനകളെയും നൈസര്‍ഗികവാസനകളെയും സന്തോഷഭാവത്തെയും ദൈവത്തിനുവേണ്ടി നിഗ്രഹിക്കുന്നവര്‍ക്കു സമ്മാനമായി മരണാനന്തരം നിത്യസ്വര്‍ഗ്ഗസൗഭാഗ്യം ലഭിക്കുമെന്നും, അങ്ങനെ ചെയ്യാത്ത പാപികള്‍ക്ക് നിത്യമായ തീനരകമാണു ലഭിക്കുന്നതെന്നുമുള്ള സഭയുടെ വാക്കുകള്‍ ദൈവവചനങ്ങളായി മനുഷ്യഹൃദയങ്ങളില്‍ പതിച്ചു. ശരീരത്തിലായിരുന്നുകൊണ്ട് സ്വന്തം ശരീരത്തെയും, ലോകത്തിലായിരുന്നുകൊണ്ട് ഈ ലോകത്തെയും ചെറുത്തുതോല്പിക്കാന്‍ ബാധ്യസ്ഥരായിത്തീര്‍ന്നു, മനുഷ്യര്‍. ഇതു മനുഷ്യരെ നിരന്തരമായ പാപബോധത്തിന് അടിമകളാക്കുകയും അവന്റെ സൗന്ദര്യാസ്വാദനശേഷിയെയും സര്‍ഗ്ഗാത്മകതയെയും സ്വതന്ത്രചിന്തയെയും പ്രസാദാത്മകതയെയും കെടുത്തു
കയും ചെയ്തു. താന്‍ ജീവിക്കുന്നത് ശരീരത്തിലാണ് എന്ന യാഥാര്‍ത്ഥ്യബോധവും, സ്വര്‍ഗ്ഗത്തിനുവേണ്ടി ആ ശരീരത്തെ എതിര്‍ക്കേണ്ടതുണ്ട് എന്ന അടിച്ചേല്പിക്കപ്പെട്ട വിചാരവും തമ്മിലുള്ള മല്‍പ്പിടുത്തത്തില്‍ മനുഷ്യന്റെ സ്വത്വംതന്നെ രണ്ടായി പിളര്‍ന്നു. പുറമേയ്ക്ക് ശാരീരികതൃഷ്ണകള്‍ താല്കാലികമായി തലതാഴ്ത്തി നില്‍ക്കുന്ന ഒരു 'ആത്മീയ'മുഖവും, ഉള്ളില്‍ പതിന്മടങ്ങ് ശക്തിയാര്‍ജ്ജിച്ച തൃഷ്ണകളെ ഉപബോധമനസ്സിന്റെ കലവറകളിലൊളിപ്പിച്ചുവച്ച ഒരു ഭൗതികമുഖവുമായി, ഒരു ദ്വിമുഖവ്യക്തിത്വത്തിനുടമകളായിത്തീര്‍ന്നു, മനുഷ്യര്‍.... 

മനുഷ്യന്റെ സമഗ്രതയെയും സര്‍ഗ്ഗാത്മകതയെയും സുസ്ഥിതിയെയും ശാന്തിയെയും തകര്‍ത്തെറിഞ്ഞ ഈ കപട ആദ്ധ്യാത്മികതയുടെ കിരാതവാഴ്ചക്കാലമാണ്, ചരിത്രത്തില്‍ ഇരുണ്ട നൂറ്റാണ്ടുകള്‍ എന്നറിയപ്പെടുന്നത്. മറിച്ചെന്തെങ്കിലും പറയാന്‍ നാവു പൊക്കിയ എത്രയോ ലക്ഷം മനുഷ്യരാണ് ക്രൈസ്തവ പൗരോഹിത്യം  ഒരുക്കിയ ചിതയില്‍ ചാരമായത്! 
തുടര്‍ന്നുണ്ടായതോ, അമര്‍ത്തിവച്ചിരുന്ന ഇഹലോകസ്വകാര്യ സുഖാര്‍ത്തിയുടെ അണപൊട്ടലും ഭൗതികമാത്രപരമായ ഒരു ലോകവീക്ഷണവും! 'ക്രൈസ്തവ'രാജ്യങ്ങളെല്ലാം ഭൗതികവും ലൗകികവുമായ ചിന്തകളുടെ വിളനിലമായിത്തീരുകയായിരുന്നു. 

സ്വകാര്യമാത്രപരമായ ആദ്ധ്യാത്മികത, സ്വകാര്യമാത്രപരം തന്നെയായ ഒരു ഭൗതികജീവിതവീക്ഷണത്തെയും ജീവിതക്രമത്തെയും ഉല്പാദിപ്പിക്കും എന്നതിന് ഒരു തെളിവാണിത്.

സഭയ്ക്കും രണ്ടു മുഖമുണ്ടായിരുന്നു - ഒന്ന്, കപട ആത്മീയതയുടെ മുഖം; മറ്റൊന്ന്, അധികാരത്തിന്റെയും അധീശത്വത്തിന്റെയും ഭൗതികമുഖം. ഇതില്‍ ആത്മീയമുഖം മനുഷ്യന്റെ ആത്മീയാന്വേഷണങ്ങളെയെല്ലാം നിരോധിച്ചെങ്കില്‍, ഭൗതികമുഖം സഭയുടെയും ക്രൈസ്തവരാഷ്ട്രങ്ങളുടെയും ലോകമേല്‍ക്കോയ്മക്കാവശ്യമായ അന്വേഷണങ്ങള്‍ക്കും ചിന്തകള്‍ക്കും വഴി തുറന്നുകൊടുത്തു. 

വ്യാവസായികവിപ്ലവത്തെത്തുടര്‍ന്ന്, പ്രകൃതിചൂഷണത്തിലും മാത്സര്യത്തിലും അധിഷ്ഠിതമായ വ്യാവസായിക-കമ്പോളവ്യവസ്ഥിതി പാശ്ചാത്യക്രൈസ്തവരാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ലോകമാകെ വ്യവസ്ഥാപിതമായതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് താളംതെറ്റിയ ഈ ഭൗതികമാത്രജീവിതവീക്ഷണമാണെന്നു കാണാം. ഇതുതന്നെയാണ്, ഭൂമിയെന്ന സര്‍വ്വജീവജാലങ്ങളുടെയുമായ ഈ പൊതുഭവനത്തിന്റെ അടിത്തറ തകരുന്നതിനും മേല്‍ക്കൂര ഇളകിയാടുന്നതിനും ഇന്നു കാരണമാത്തീര്‍ന്നിരിക്കുന്നതും. 

സമൂലം സ്വകാര്യമാത്രപര (individualistic) മായിരിക്കുന്ന, പരസ്പരമാത്സര്യത്തിലും ശത്രുതയിലും ചൂഷണത്തിലും അധിഷ്ഠിതമായിരിക്കുന്ന, അതുകൊണ്ടുതന്നെ വിനാശത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാന്തിരഹിതവും ബഹളമയവും സംഘര്‍ഷഭരിതവുമായ ലോകത്തെ സൃഷ്ടിച്ചെടുത്തതില്‍ ക്രൈസ്തവസഭയ്ക്കുള്ള പങ്ക് വളരെ വലുതാണ്. പണവും അധികാരവും എങ്ങനെയും ആര്‍ജ്ജിക്കുക എന്ന ഏക ലക്ഷ്യത്തിലേക്കു മനുഷ്യമനസ്സുകള്‍ ഇന്ന് ചുരുങ്ങിയിരിക്കുന്നു. ബഹുമുഖവും സമഗ്രവുമായ മനുഷ്യജീവിതത്തെ കേവലം സാമ്പത്തിക ഉപജീവനം എന്ന ജന്തുതലലക്ഷ്യംകൊണ്ട് ആദേശം ചെയ്തിരിക്കുന്നു. ആ തലത്തിലെ മാത്സര്യം ദുര്‍ബലരുടെ അതിജീവനത്തെത്തന്നെ അപകടത്തിലാക്കുകയും ചെയ്തിരിക്കുന്നു. പണത്താല്‍ ഭരിക്കപ്പെടുന്ന മനസ്സുകള്‍, ലോകത്തെയാകെ പണത്തിന്റെ അധിദേവതയായ മാമോന്‍ ഭരിക്കുന്ന കമ്പോളമാക്കിയിരിക്കുന്നു. കച്ചവടബന്ധങ്ങള്‍ക്കപ്പുറം മാനുഷികബന്ധങ്ങള്‍ക്കു സ്ഥാനമില്ലാതായിരിക്കുന്നു.... 

യേശു പ്രസംഗിച്ച സാഹോദര്യത്തിന്റെയും കൂട്ടായ്മാജീവിതത്തിന്റെയും പരസ്പരാനന്ദത്തിന്റെയും ശാന്തിയുടെയുമായ ദൈവരാജ്യത്തിനുപകരം, അതേ യേശുവിന്റെപേരില്‍ സ്‌നേഹശൂന്യതയുടെയും മാത്സര്യത്തിന്റെയും വ്യഗ്രതകളുടെയും അശാന്തിയുടെയുമായ ഒരു മാമോന്‍സാമ്രാജ്യം വ്യവസ്ഥാപിക്കപ്പെട്ടിരിക്കുന്നു....

ചരിത്രത്തിന്റെ പെന്‍ഡുലം ആയത്തിലാടി സ്വകാര്യമാത്രപരതയുടെ, ഭൗതികതയുടെ, ഉച്ചിയിലെത്തിക്കഴിഞ്ഞു, ഇന്ന്. അതിനെ ഇനി, പരാര്‍ത്ഥതാഭാവത്തിന്റെ, യഥാര്‍ത്ഥ ആത്മീയതയുടെ, വശത്തേക്കു തിരിച്ചാടിച്ചേ ഒക്കൂ. വ്യാഖ്യാനവികലതകള്‍ വികൃതമാക്കിയ സഭയുടെ മുഖത്തെ സുവിശേഷത്തിന്റെ ശരിയായ വ്യാഖ്യാനങ്ങള്‍കൊണ്ടും ആഖ്യാനങ്ങള്‍കൊണ്ടും പ്രശോഭിതമാക്കേണ്ടതുണ്ട്. സഭാചരിത്രത്തെ യേശുവെന്ന വിഗ്രഹത്തില്‍നിന്ന്, അവിടുത്തെ ജീവിക്കുന്ന പ്രബോധനങ്ങളിലേക്കു തിരിച്ചുനടത്തിക്കേണ്ടതുണ്ട്. 

യേശുചൈതന്യമുള്‍ക്കൊണ്ട് മഹാതേജസ്വിയായിത്തീര്‍ന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഈ ഭഗീരഥപ്രയത്‌നത്തിന് ദീര്‍ഘദൃഷ്ടിയോടെ അതിസാഹസികമായി തുടക്കമിട്ടുകഴിഞ്ഞിരിക്കുന്നു. സുവിശേഷസാരം ഗ്രഹിച്ചിട്ടുള്ള വൈദികരും അല്ലാത്തവരുമായ എത്രയോ പേര്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി സഭയില്‍ ഇന്ന് ഒതുങ്ങിക്കഴിയുന്നുണ്ടാകണം! അവരെല്ലാം ഉണര്‍ന്നെണീറ്റ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയോടൊപ്പം പുതിയ സുവിശേഷപ്രഘോഷണം നടത്തുവാന്‍ ഉത്സുകരാകേണ്ട സമയമാണിത്. അങ്ങനെ ചെയ്താല്‍ അത്രയെങ്കിലും സാഫല്യബോധം, ശാന്തി, രക്ഷയുടെ അനുഭവം അവരുടെ ജീവിതത്തിലുണ്ടാകും. 

ആനന്ദവും ശാന്തിയും മനുഷ്യന്റെ ജന്മലക്ഷ്യങ്ങളാണ്. അവയുടെ വിത്തുകളും പേറിയാണ് ഓരോ മനുഷ്യനും ജനിക്കുന്നതുതന്നെ. അവ മുളപൊട്ടി വളര്‍ന്ന് പൂക്കുകയും കായ്ക്കുകയും ചെയ്യുമ്പോഴത്തെ ജീവിതത്തികവ് എന്ന അനുഭവം ആത്യന്തിക ശാന്തിയിലേക്കുള്ള പ്രവേശനകവാടമാണ്. ദൈവികത മനുഷ്യനെ ക്ഷണിക്കുന്നത് അവിടേക്കാണ്.
                                                              -എഡിറ്റര്‍

Saturday, September 19, 2015

നീ എന്തായിരിക്കുന്നുവോ, അതാണ്‌ നീ. Bobby Jose Capuchin


https://www.youtube.com/watch?v=uvHiQs_iIZg
നീ ചെയ്യുന്നതോ നീ നേടുന്നതോ അല്ല നീ  - നീ എന്തായിരിക്കുന്നുവോ, അതാണ്‌ നീ 
നിൻറെ അടിസ്ഥാന നീതിബോധം.
ഈ പ്രഭാഷണം കേൾക്കാത്തത് ഒരു തീരാനഷ്ടം.

അനന്തതയിൽ ആരും നിമിഷങ്ങൾ എണ്ണാറില്ല.

ബോബിയച്ചന് ആയിരക്കണക്കിന് ആരാധകർ ഉണ്ടെന്നറിയാം. അവരെല്ലാം ഇന്നദ്ദേഹത്തിന് (17.9. 2015)  ജന്മദിനാശംസകൾ നേരുന്നു. എന്നാൽ ഈ ആശംസകൾ അസ്ഥാനത്താണെന്ന് അറിയുന്നവർ അവരിൽ എത്രയുണ്ട്? അവബോധത്തിലായിക്കഴിഞ്ഞ ഒരു ഗുരുവിനു ഒരു വിലയും കല്പിക്കാൻ കഴിയാത്ത ഒന്നാണ് ജന്മദിനം. അവർ സമയത്തിനും കാലത്തിനും അതീതരാണെന്നതാണ് കാരണം. അച്ചന്റെ പ്രഭാഷണങ്ങൾ നൂറുകണക്കിന് കേട്ടവരും ഈ സത്യം ഗ്രഹിക്കുന്നില്ല എന്നാണ് ഇതിനർഥം. അതേ സാദ്ധ്യമാകൂ, കാരണം, അച്ചന്മാരും  കന്യാസ്ത്രീകളും അവരുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരു രീതിയാണ് ഇവിടെയുള്ളത്. അവരുടെ ആശ്രമങ്ങളിൽ എന്തെങ്കിലും കാരണം കണ്ടുപിടിച്ച് എന്നും തന്നെ പെരുന്നാളായിരിക്കും. ജീവിതത്തിലെ ഏറ്റം വലിയ ദൗർഭാഗ്യം എന്തെന്ന് വച്ചാൽ, സമയത്തിലൂടെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ നമ്മൾ സത്യമായി അംഗീകരിക്കുകയും സ്ഥിരമായി നിലനില്ക്കുന്നതിനെ തീര്ത്തും മറന്നുപോകുകയും ചെയ്യുന്നു എന്നതാകുന്നു. അസ്സാധാരണനായ ഈ മനുഷ്യൻ ദൈവവിളി കേട്ട് ഇറങ്ങിത്തിരിച്ചെന്നും എവിടെയോ എത്താൻ വേണ്ടി നീണ്ടനാൾ പ്രയത്നിച്ചെന്നും അവസാനം എന്തൊക്കെയോ ആയിത്തീർന്നുവെന്നുമായിരിക്കാം മിക്കവാറും ആരാധകർ ചിന്തിക്കുന്നത്. അങ്ങനെയുള്ള ഒരു മഹദ്വ്യക്തിയോടുള്ള സമീപനത്തിന്റെ ബഹിർസ്പുരണങ്ങളായി ഈ അനുമോദനങ്ങളെ കാണുക എന്നത് സ്വാഭാവികമാണ്. എന്നാൽ എന്താണ് അദ്ദേഹത്തിൽ സംഭവിച്ചത് എന്ന് ആരും ചിന്തിച്ചുനോക്കുന്നില്ല. അവബോധത്തിലെത്തിയ ഒരാൾ എത്ര ഓടിത്തളർന്നാലും തുടങ്ങിയിടത്താണ് അവസാനം താൻ നില്ക്കുന്നതെന്ന് തിരിച്ചരിഞ്ഞയാളാണ്. താനായിരിക്കുന്നതിൽ നിന്ന് വേറിട്ട്‌ ഒന്നുംതന്നെ ആര്ക്കും ആയിത്തീരാനാവില്ല എന്ന സത്യം കണ്ടെത്തുക സാധാരണ യുക്തിയിൽ മുളക്കുന്നതല്ല. ആ സത്യത്തിലെത്തിയവർക്ക് ജന്മദിനാശംസകളിൽ എന്ത് പ്രസക്തി കാണാനാവും? എനിക്കൊന്നുമായിത്തീരേണ്ട എന്ന ബോധം വരികയും ഞാനായിരിക്കുന്നതിനെ മാത്രമായിരുന്നു അന്വേഷിക്കേണ്ടത് എന്നുള്ള അറിവുണ്ടാകുകയും ചെയ്യുമ്പോൾ അത് ക്രാന്തദർശനത്തിന്റെ നിമിഷമായിത്തീരുന്നു. ദൈവത്തിന്റെ വിളി ശ്രദ്ധിക്കപെടുന്ന നിമിഷം അതാണ്‌. അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞാലും പിന്നെയൊരു മാറ്റവും സംഭവിക്കുന്നില്ല. അതറിയാത്ത നാം ചെയ്യുന്നത് ജീവിതംകൊണ്ട് മണ്‍കൊട്ടാരങ്ങൾ മെനയുക മാത്രമാണ്. ഒരു ചെറിയ കാറ്റുമതി അതിനെ നിലംപരിശാക്കാൻ. മേല്പറഞ്ഞ തിരിച്ചറിവിൽ എത്തുംവരെ, ആയിരം ജന്മങ്ങൾ കിട്ടിയാലും, നമ്മൾ ചെയ്യുന്നത് വെള്ളത്തിൽ വരക്കുക മാത്രമായിരിക്കും. പുറത്തെന്തു സംഭവിച്ചാലും ബോബിയച്ചനെപപോലൊരാളുടെ ഉള്ളിൽ എല്ലാം നിശബ്ദമാണ്. എല്ലാം ഒന്നുതന്നെയെന്ന ആനന്ദത്തിന്റെ മൌനസാന്ദ്രതയാണത്. അവിടെ കാലം നിശ്ചലമായിക്കൊണ്ട്, അനന്തത കടന്നുവരുന്നു. അനന്തതയിൽ ആരും നിമിഷങ്ങൾ എണ്ണാറില്ല. അവിടെ ജന്മദിനത്തിന് അർഥമില്ലാതായിത്തീരുന്നു.

https://.ywoutube.com/watch?v=-lKDmOucbPcww

Friday, September 18, 2015

സത്യജ്വാല – സെപ്റ്റംബർ 2015

ശാന്തി അഥവാ രക്ഷ – മുഖക്കുറി, ഫ്യൂഡൽ കൊട്ടാരങ്ങളെ കരുതിയിരിക്കുക - രാജഗോപാൽ വാകത്താനം, സഭ വിട്ടവരെ തിരികെ എത്തിക്കണം – റജി ഞള്ളാനി, ക്നാനായാ കുടിയേറ്റം – ജോസഫ് പുലിക്കുന്നേൽ, ക്നാനായാ സമുദായത്തിന്റെ തനിമ – മാത്തുക്കുട്ടി (യു എസ് എ), മിശ്ര വിവാഹവും മെത്രാന്റെ അലർജിയും - സി കെ പുന്നൻ, വികാരി അച്ചന്റെ ശ്രദ്ധക്ക് – ഡോ. അബ്രാഹം അട്ടപ്പാടി, കരിസ്മാറ്റിക് ഭ്രാന്ത് പിടിച്ച ലോകം – ഫാ. ജോസഫ് പുത്തൻപുരക്കൽ, ദാസാ…വിജയാ – റോഷൻ, യഹോവാ പാലായിൽ… – ഇപ്പൻ ……… Download here

അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ

അഭയമാരുടെ എണ്ണം നാൾക്കു നാൾ പെരുകുകയാണോ .മാതാപിതാക്കൾ മക്കളെ മഠങ്ങളിലേയ്ക്കും സെമിനാരികളിലേയ്ക്കും പറഞ്ഞയക്കണമോയെന്ന് പലവട്ടം ആലോചിക്കണമെന്ന്  കെ. സി. ആർ.എം  ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന...

തലയ്ക്കടിച്ചു കൊന്നിട്ടും നിലവിളി ആരും കേട്ടില്ല; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയോ എന...

Monday, September 14, 2015

മെത്രാന്മാർ ഒരഖിലകേരള തൊഴിലാളിസമരം നയിക്കുമോ?




ദിവസം 82 രൂപ എന്ന തുച്ഛമായ ദിവസക്കൂലി വർദ്ധിപ്പിക്കലും, ആ ഭിക്ഷക്കാശിൽ നിന്നും മാസംതോറും കണ്ണൻ ദേവൻ കമ്പനി നടത്തുന്ന പിടിച്ചുപറി നിർത്തലാക്കലുമായിരുന്നു തൊഴിലാളികളുടെ യഥാർത്ഥ ആവശ്യങ്ങൾ. കടലാസിൽ മാസശമ്പളം 5000 രൂപയെന്നു രേഖപ്പെടുത്തുമെങ്കിലും പലവിധ കുറക്കലുകൾക്കു ശേഷം വെറും 2450 രൂപയാണു കൊള്ളുന്തു നുള്ളുന്ന ഒരു സ്ത്രീ തൊഴിലാളിക്കു ലഭിക്കുക. സൗജന്യമായി കമ്പനി നൽകുന്നുവെന്ന് അവകാശപ്പെടുന്ന അരിക്കു മാസം 400 രൂപയും, ഒരു കമ്പിളി പുതപ്പിനു മാസം 400 രൂപയും വച്ച് മൂന്നു മാസത്തിൽ 1200 രൂപയും, അരക്കിലോ തേയിലക്കു മാസം 56 രൂപയും ശമ്പളത്തിൽ നിന്നു കുറക്കുന്നു. യൂണിറ്റിനു 90 പൈസക്കു സബ്സിഡി നിരക്കിൽ ടാറ്റ സർക്കാരിൽ നിന്നു വാങ്ങുന്ന വൈദ്യുതി, സൗജന്യമായി തൊഴിലാളികൾക്കു നൽകുന്നുവെന്നാണ്‌ അവകാശവാദം. എന്നാൽ യൂണിറ്റിനു 3 മുതൽ 4 രൂപ വരെ കമ്പനി തൊഴിലാളികളിൽനിന്ന് ഈടാക്കുന്നു. 140 രൂപ വരെ തോഴിലാളിയുടെ മാസശമ്പളത്തിൽ നിന്ന് വൈദ്യുതിയുടെ പേരിൽ കുറക്കുന്നു.


82 രൂപ ദിവസക്കുലിയും, 140 രൂപ ഡി.എ എന്ന പേരിലുമാണ് തൊഴിലാളികൾക്കു നൽകുന്ന കൂലി. ഇതിൽ നിന്നാണ് പലവിധ കുറക്കലുകൾക്കു ശേഷം 2450 രൂപയായി അവരുടെ കൈകളിലെത്തുന്നത്‌. ഈ ഭീകരമായ തട്ടിപ്പ്‌ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ്‌ അവർ സമരം നടത്തിയത്‌.

എന്നാൽ ടാറ്റയിൽ നിന്നു പരസ്യം വാങ്ങുന്ന ചാനലുകൾ മൂന്നാർ സമരത്തെയൊരു ബോണസ്സ്‌ സമരമായാണു ചിത്രീകരിച്ചത്‌. സമരം കൈവിട്ടു പോയാൽ 1500 രൂപ വാർഷിക ബോണസ്സ്‌ മാത്രം നൽകി പ്രശ്നം അവസാനിപ്പിക്കാൻ ടാറ്റയുടെ മാനേജ്‌മന്റ്‌ വിദഗ്ദ്ധർ ആദ്യമേ പദ്ധതിയിട്ടു. പിന്നെ നടന്നത്‌ ശ്രീ വി.എസ്സ്‌. അച്ച്യുതാനന്ദനും, ഉമ്മൻ ചാണ്ടിയുമൊക്കെ ഈ തിരക്കഥ നടപ്പാക്കിക്കൊടുക്കുന്നതാണ്‌. കൂലിവർദ്ധനവ്‌ എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്നതും തൊഴിലാളികളുടെ ഓഹരി പങ്കാളിത്തത്തിന്റെ തോത്‌ ചർച്ചയാവുന്നതുമാണ് ടാറ്റ ഭയപ്പെട്ടത്‌.

80 കിലോ വരെ കൊളുന്തു നുള്ളിയാൽ ലഭിക്കുക അടിസ്ഥാന ശമ്പളം മാത്രം. കൂടുതൽ നുള്ളുന്ന ഓരോ കിലോക്കും നുള്ളുന്ന തൊഴിലാളിക്കു ലഭിക്കുക 90 പൈസ, സൂപ്പർവൈസർക്ക്‌ 2 രൂപ, ഫീൾഡ്‌ മാനേജർക്ക്‌ 4 രൂപ, മാനേജർക്ക്‌ 8 രൂപ.!!!

98% തൊഴിലാളികൾക്ക്‌ ഓഹരിപ്പങ്കാളിത്തമെന്ന് ടാറ്റ പ്രതിനിധി ടി.വി ചർച്ചയിൽ അവകാശപ്പെട്ടുവെങ്കിലും 22% മാത്രമാണ്‌ യഥാർത്ഥ പങ്കാളിത്തം. പക്ഷേ തിരുമാനങ്ങളെടുക്കുന്നതിൽ തൊഴിലാളികൾക്ക്‌ പങ്കില്ല. 285 കോടി വരുമാനമുള്ള കമ്പനിയുടെ ലാഭം പക്ഷേ 5.5 കോടി മാത്രമാണ്‌. 5 കോടി മാത്രം ലാഭമുള്ള കമ്പനിയുടെ എം.ഡിയുടെ ശമ്പളം 1.01 കോടി രൂപ. എക്സിക്ക്യൂട്ടിവ്‌ ഡയറക്ടറുടെ ശമ്പളം 75 ലക്ഷം രൂപ.

ടോപ്‌ ലെവൽ മാനേജർമാർക്ക്‌ കുടുംബസമേതം വർഷത്തിൽ കമ്പനി ചെലവിൽ ഒരു വിനോദയാത്ര, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസമുൾപ്പെടെ. രണ്ടാം നിര മാനേജർമ്മാർക്ക്‌ കുടുംബസമേതം കമ്പനിചെലവിൽ വർഷത്തിൽ ഒരു ഡൊമസ്റ്റിക്ക്‌ വിനോദയാത്ര. ടോപ്‌ ലെവൽ മാനേജർമാർക്ക്‌ മൂന്നു വർഷം കൂടുമ്പോൾ 30 ലക്ഷം വിലയുള്ള കാർ. താമസത്തിനു കമ്പനി ബംഗ്ലാവുകൾ. മുഴുവൻ ജീവിത, ചികിത്സാ, യത്രാചെലവുകളും കമ്പനി വക.

തൊഴിലാളികൾക്ക്‌ കമ്പനിയുടെ ആശുപത്രിയിൽ സൗജന്യ ചികിത്സ എന്നാണു പ്രചരണമെങ്കിലും, എല്ലാ ചികിത്സാ ചെലവുകളും ശമ്പളത്തിൽ നിന്നു പിടിക്കുന്നു. സ്ത്രീ തൊഴിലാളികളെ പ്രസവത്തിനു കമ്പനി ആശുപത്രിയിലെത്തിച്ചാൽ സിസ്സേറിയനു നിർബന്ധിച്ച്‌ 25'000 രൂപ ശമ്പളത്തിൽ നിന്ന് തവണകളായി ഈടാക്കുന്നു.

സമരക്കാർ ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളുടെ ചർച്ച 26ന്‌ ലേബർ കമ്മീഷണറുടെ മുന്നിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. സമരം നിർത്തിയ ശേഷമുള്ള ചർച്ചകൾക്ക്‌ വിജയസാധ്യത കുറവാണ്‌. നിർത്തിവച്ച ശേഷം വ്യക്തമായ സംഘടനാ സംവിധാനമില്ലാതെ നടത്തുന്ന ഇത്തരമൊരു സമരം പുനരാരംഭിക്കാൻ ബുദ്ധിമുട്ടാണ്‌.

ഒരു സമരവും ജയിക്കാൻ അധികാരത്തിലിരിക്കുന്ന സർക്കാർ അനുവദിക്കില്ല. എന്തെങ്കിലും കളിച്ചുവച്ച് ഏതു സമരത്തെയും അവർ ഒതുക്കും. ഒന്നുകൂടെ തുടങ്ങുക അപ്രായോഗികമായിരിക്കും എന്നവർക്കറിയാം. ഒതുക്കാനായില്ലെങ്കിൽ മുത്തങ്ങയിൽ അന്തോനി ചെയ്തതുപോലെ കൊന്നൊടുക്കും. ഈ സമരത്തിൽ കാര്യമുണ്ടായിരുന്നു എന്നംഗീകരിക്കുന്ന പാർട്ടിക്കാരും മുഖ്യനും ഭരണകൂടവും എന്തുകൊണ്ട് ഇതേ പരിതസ്ഥിതികളിൽ ഇപ്പോഴും നരകിക്കുന്ന മറ്റു തോട്ടങ്ങളിലെ തൊഴിലാളികൾക്കും കണ്ണൻദേവൻ തൊഴിലാളികൾക്ക് ഇപ്പോൾ വാക്കാൽ മാത്രം ലഭ്യമാക്കിയ അവകാശങ്ങൾ സമരമില്ലാതെതന്നെ വകവച്ചുകൊടുക്കാൻ മുന്കൈ എടുക്കുന്നില്ല? അവരുടെ അദ്ധ്വാനം കൊണ്ട് ചായകുടിക്കുന്ന ഏമാന്മാർക്ക് ഈ പാവങ്ങൾ എത്ര കാലം നരകത്തിൽ കഴിഞ്ഞാലും ഒരു ചുക്കുമില്ലേ? ഇക്കാര്യത്തിൽ എവിടെയാണ് യുക്തി?
തൊഴിലാളികളെ വഞ്ചിക്കുന്ന നടപടി തോട്ടങ്ങളിൽ മാത്രമല്ല, മററെല്ലാ തലങ്ങളിലും നടക്കുന്നുണ്ട്. അതൊന്നും ഈയടുത്ത കാലത്ത് തുടങ്ങിയതുമല്ല. മല്ലടിച്ചാലെ സാമാന്യ നീതിപോലും കാട്ടൂ എന്നുള്ള ഇവിടുത്തെ സംസ്കാരം മൊത്തത്തിലാണ് മാറേണ്ടത്. ഈ സമരം ന്യായമായിരുന്നു എന്ന് സമ്മതിക്കുന്ന മുഖ്യനും കൂട്ടരും ഈ നാട്ടിൽ നടക്കുന്ന മറ്റെല്ലാ തൊഴിലാളി വഞ്ചനയും നീക്കം ചെയ്യാൻ വേണ്ടത് ചെയ്യുന്നില്ലെങ്കിൽ അവരുടെ വാക്ക് പൊള്ളയാണ്‌, തട്ടിപ്പാണ്. ഇവന്മാർ ഓരോരോ പദ്ധതിയുടെ പേരിൽ വെറുതേ കളയുന്ന ഫണ്ടുകൾ ഉണ്ടെങ്കിൽ എല്ലാ തൊഴിലാളികൾക്കും ന്യായമായ വേതനം കൊടുക്കാനാകും. ഇതുവരെ ഒരു ഭരണവും അതിനു മുന്നോട്ടു വന്നിട്ടില്ല. വലിയ ഭൂരിപക്ഷമുണ്ടായിരുന്ന അച്യുദാനന്ദന്റെ ഭരണവും ഒന്നും ചെയ്തില്ല. ഇവര്ക്കൊന്നും ഒരു തരിപോലും ആത്മാർഥതയില്ല. സ്വന്തം പേരിനായിട്ടാണ് അയാള് പോലും ഓടി മൂന്നാറ്റിലെത്തിയത്. ഒക്കെ തട്ടിപ്പാണ്. കേരളം മൊത്തത്തിൽ, എല്ലാ തൊഴിലാളികളും ഒരുമിച്ച്, സമരത്തിനായി ഇറങ്ങണം. അത് വിജയിക്കും. അവിടെയുമിവിടെയും ചെറിയ സമരത്തിന്റെ വിജയം ആഘോഷിച്ചിട്ട് ഒന്നും സംഭവിക്കില്ല. എപ്പോഴുമെന്നപോലെ കണ്ണൻദേവൻ തൊഴിലാളികളും നഗ്നമായി വഞ്ചിക്കപ്പെടുകയാണ്.

എങ്ങനെയെങ്കിലും ഭരണയന്ത്രത്തിന്റെ ഭാഗമാകാൻ AKCCയെ ശക്തമാക്കുന്ന മെത്രാന്മാർക്ക് വേണമെങ്കിൽ ഒരഖിലകേരള തൊഴിലാളിസമരം എല്ലാ വിഭാഗങ്ങളിലുമുള്ള തൊഴിലാളികൾക്കായി തുടങ്ങാൻ ഇതൊരവസരമാണ്. ജയിക്കുകയും ചെയ്യും. എന്നാൽ അവർക്കതിന് ധൈര്യമില്ല. കാരണം, അവരും മാഫിയാകളാണ്. കൂറ്റൻ സ്ഥാപനങ്ങളിൽ  തൊഴിലാളികളെ വഞ്ചിച്ചും പിഴിഞ്ഞുമാണ് അവരും മുതലാളിമാരായി ജീവിക്കുന്നത്.
Jijo Kurian in FB
മൂന്നാറിലെ കാര്യങ്ങള്‍ അത്ര നിഷ്കളങ്കമായി സമീപിക്കരുതെന്ന്‍ പ്രദേശത്തിന്‍റെ അടിയൊഴുക്കുകള്‍ അറിയുന്ന ചില സുഹൃത്തുക്കള്‍ പറയുന്നുണ്ടായിരുന്നു. ഒത്തിരി കാര്യങ്ങളെ അവിടെ കൂട്ടിവായിക്കേണ്ടതുണ്ടെന്ന്. കമ്പനി പൂട്ടിയാല്‍ ഒരു തുണ്ടു ഭൂമിയില്ലാതെ വഴിയാധാരമാകുന്ന തമിഴന്‍ ഭൂമിയ്ക്ക് വേണ്ടിയുള്ള വിലപേശല്‍ ആരംഭിക്കുമെന്ന്. ചെങ്ങറ സമരം പോലെ, മുത്തങ്ങ സമരം പോലെ, ഭൂമിയ്ക്ക് വേണ്ടിയുള്ള സമരങ്ങള്‍ അരങ്ങേറുമെന്ന്. ഭൂമിയുടെ തുണ്ടുവത്കരണം നടന്നാല്‍ ഭൂമാഫിയക്ക് മൂന്നാര്‍ കൈയ്യേറ്റം എളുപ്പമാകുമെത്രേ. ചേട്ടന്മാര്‍ തമിഴന്‍റെ കയ്യില്‍ നിന്ന് ഭൂമി ചുളുവിലയ്ക്ക് ഏക്കറു കണക്കിന് വാങ്ങും. അവിടെ റിസോര്‍ട്ടുകള്‍ ഉയരും. 
മൂന്നാറിലെ വനം വകുപ്പ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് തകർത്ത കേസിൽ പിടിയിലായ 19 പേരിൽ ഏറിയ പങ്കും ഓട്ടോ-ടാക്സി ഡ്രൈവേർസും (അവരൊക്കെ തോട്ടംതൊഴിലാളി സ്ത്രീകളുടെ ഭര്‍ത്താക്കന്മാരോ സഹോദരങ്ങളോ ആയിരുന്നു) അവരുടെ പിന്നിൽ മൂന്നാറിൽ ജനിച്ചു വളർന്നു കമ്പനിയിൽ സായിപ്പിന്‍റെ യൂണിഫോം ധരിച്ചു ജോലി ചെയ്യുന്ന പിള്ളേരുമായിരുന്നെന്ന്. നേത്രുത്വമില്ലാത്ത ജനകൂട്ടം പിരിയുമ്പോൾ 'ആങ്ങളമാർ' രംഗം കയ്യടക്കുമെന്ന്.
ഇടുക്കിയിലെ മലയോര പ്രദേശങ്ങളിലെ ദേശീയ ഉദ്യാനങ്ങളുടെ ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ കുടിവെള്ളവും മണ്ണും സംരക്ഷിക്കാനുള്ള ഒരു സമഗ്ര പദ്ധതിയായിരുന്നു High Range Mountain Landscape Project. ആ പദ്ധതി ഭരണകൂടം തന്നെ മരവിപ്പിച്ചിരിക്കുകയാണ്. ഇത് ഇരയും വേട്ടക്കാരനും തമ്മിലുള്ള ഒരു ഒത്തുകളിയാണോ എന്ന് പോലും ചിലര്‍ സംശയിക്കുന്നു. ഇരയും വേട്ടക്കാരും തമ്മില്‍ ഒത്തുകളിച്ചാല്‍ പ്രഥമ നഷ്ടം മൂന്നാറിന്‍റെ eco-system ത്തിനായിരിക്കും. രണ്ടാം ലെവല്‍ നഷ്ടം ഇരയ്ക്ക് തന്നെയും. വിജയിക്കുന്ന കളിയിലല്ലേ വേട്ടക്കാരന്‍ ഇടപെടൂ, ഇരയ്ക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഉദിക്കുന്നത് വളരെ വൈകിയാവും. ചിലപ്പോള്‍ മൂന്നാറില്‍ ഒരു വലിയ തമിഴച്ചേരി തന്നെ ഉയര്‍ന്നു വരാം. എന്തായാലും 1958ല്‍ കൊല്ലപ്പെട്ട തോട്ടംതൊഴിലാളികളുടെ പ്രിയ രക്തസാക്ഷികള്‍ ഹസന്‍ റാവുത്തറിന്റെയും പാപ്പമ്മാളുടെയും പേരില്‍ ഭൂപ്രശ്നം സംസാരിച്ചു തുടങ്ങിക്കഴിഞ്ഞു. ഹാരിസണ്‍ തോട്ടങ്ങളിൽ കൊടികുത്താൻ BMS നടത്തുന്ന ശ്രമങ്ങളോട് ഇതിന് സമാനതകലുണ്ടെന്ന്. രാജ്യത്തെ വനഭൂമിയുടെ 40 ശതമാനം സംരക്ഷിക്കാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടുന്ന BJP നീക്കവും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന്.
ഒപ്പം ഇപ്പോള്‍ കേള്‍ക്കുന്നു ഇത്ര അടുക്കും ചിട്ടയോടും കൂടി നടന്ന സമരത്തിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ കേരള- തമിഴ് മക്കള്‍കൂട്ടം എന്ന സംഘടനയുടെ നേതാവ് അന്‍വര്‍ ബാലശിങ്കമാണെന്ന് (തൊഴിലാളി അവകാശങ്ങള്‍ മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ അന്‍വറിനോട് ആദരവ് മാത്രം).