സത്യജ്വാല – നവംബർ 2017
Translate
Showing posts with label സത്യജ്വാല. Show all posts
Showing posts with label സത്യജ്വാല. Show all posts
Thursday, November 16, 2017
സത്യജ്വാല - നവംബർ
Saturday, September 16, 2017
സത്യജ്വാല – സെപ്റ്റംബർ 2017
സത്യജ്വാല – സെപ്റ്റംബർ 2017
പൗരോഹിത്യം – ഒരു വിചിന്തനം (മുഖക്കുറി) ജോർജ്ജ് മൂലേച്ചാലിൽ, എന്നു സ്വന്തം ബലാൽസംഗാനന്ദസ്വാമികൾ – ഇപ്പൻ, മാർ ക്ളീമസ് ദളിത് ക്രൈസ്തവരെ അവഹേളിച്ചു – ജോസഫ് പനമൂടൻ, സുവിശേഷ വ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ – ഡോ. ജെ സി കുമരപ്പ, സഭാധികാരികൾക്ക് ഒരു തുറന്ന കത്ത് – എസ് ജെ അനന്ത്, യേശു ഒരു മതപരിഷ്കർത്താവ് – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, മറിയക്കുട്ടിക്കൊലക്കേസ്: കുറ്റവാളി ഫാ. ബനഡിക്റ്റ് തന്നെ – ജോർജ്ജ് ജോസഫ് (കാട്ടേക്കര) & പി കെ മാത്യു ഏറ്റുമാനൂർ, വചനം ബഹിഷ്കരിച്ചു കോട്ടയം രൂപത സുപ്രീംകോർട്ടിലേക്ക് – ജോയി ഒറവണക്കുളം (യു എസ് എ), തെക്കുംഭാഗരുടെ പുറത്താക്കൽ നടപടി – എബ്രാഹം നെടങ്ങാട്ട് (യു എസ് എ), നഴ്സുമാർക്ക് 25000 രൂപാ വേതനമായി നിശ്ചയിക്കാൻ ഒരു പഠനവും വേണ്ട – ഡോ. ബാബു പോൾ, സഭയുടെ നവീകരണവും, അമേരിക്കയിൽ നടന്ന ടെലി- കൂടിയാലോചനയും – ജോസഫ് പടന്നമാക്കൽ, ധിഷണാവ്യാപനം – ജിജോ ബേബി ജോസ്, പഴയ നിയമത്തിലെ കെട്ടുകഥകൾ എന്തിനു പള്ളികളിൽ വായിക്കുന്നു – പ്രൊ. പി എൽ ലൂക്കോസ്, പഴയനിയമ കെട്ടുകഥകൾ ബൈബിളിന്റെ ആദ്യ ഭാഗമാക്കിയതാര്? എന്തിന്? – ഡോ. ലാസർ തേവർമഠം, ഭൂമി കൈയ്യേറി കുരിശു നാട്ടുന്ന മെത്രാന്മാർ, ഒരു ഒസ്യത്ത്, അദ്ധ്യാപക നിയമന-മദ്യനയ വടംവലി, വായനയും വിമർശനവും – അഹമ്മദ് അഷറഫ് മുടിക്കൽ, പുരോഹിതന്മാർ പുരോഗതി തടയരുത് (രണ്ടാം ഭാഗം) – ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, അമേരിക്കൻ സീറോ മലബാറിലും പ്രക്ഷോഭം – ലെയിറ്റീസ് ഫോർ ജസ്റ്റീസ്, സഭാ നേതൃത്വം അഗ്നിശുദ്ധി വരുത്തണം – കെ സി ആർ എം പ്രൊഗ്രാം റിപ്പോർട്ട്…..
Sunday, January 15, 2017
സത്യജ്വാല ജനുവരി 2017
Friday, December 16, 2016
സത്യജ്വാല – ഡിസംബർ 2016
Thursday, November 17, 2016
സത്യജ്വാല നവംബർ 2016
സത്യജ്വാല നവംബർ 2016
സീറോ-മലബാർ സഭയുടെ സാംസ്കാരികാനുരൂപണവും രൂപതകളുടെ ആഗോള വിന്യാസവും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), നവീകരണം ആശയത്തിലോ അതോ പ്രവർത്തനങ്ങളിലോ? – പ്രൊഫ. പി സി ദേവസ്യാ, മതമൗലിക തീവ്രവാദം സഭയിൽ വർദ്ധിക്കുന്നു – മോർ കൂറീലോസ്, കെ സി എൻ എസ് പ്രോഗ്രാം റിപ്പോർട്ട്, മാർത്തോമ്മാ പൈതൃകത്തിന്റെ കപട പ്രചാരണം – ചാക്കോ കളരിക്കൽ (യു എസ് എ), ‘സോദോ’മുകളാകുന്ന സെമ്മിനാരികൾ – ജിജോ ബേബി ജോസ്, സൗമ്യയെ കൊന്നതാര്? – ഇപ്പൻ, സഭയിലെ പുഴുക്കുത്തുകൾക്ക് വിവരാവകാശ ചികിൽസ – ജോസഫ് വെളിവിൽ, ഞാൻ മരിച്ചാൽ! – റെജി ഞള്ളാനി, വിവരാവകാശ നിയമം – സന്തോഷ് ജേക്കബ്, സീറോ മലബാറിന് ഓസ്റ്റ്രേലിയായിൽ തടസ്സങ്ങൾ – പി സി ജേക്കബ്, മൈത്രീ സ്കീം – തുടർനടപടിക്കു സെബി, മെത്രാന്മാർക്ക് പിണറായിയുടെ ശാപമോക്ഷം, സീറോ-മലബാർ സഭയും കോട്ടയം രൂപതയും – റ്റി ഓ ജോസഫ് (തോട്ടുങ്കൽ), ‘സാമുവേലിന്റെ സുവിശേഷ’ത്തിന് അനുഗ്രഹങ്ങൾ – സ്വാമി ഉദിത് ചൈത്യാന്യാജി, പോപ്പിന്റെ പരസ്യകുമ്പസ്സാരം….. പി കെ മാത്യു ഏറ്റുമാനൂർ, ശ്രാമ്പിക്കൽ മെത്രാനും അമ്മയുടെ മോതിരം മുത്തലും – ചാക്കോ കളരിക്കൽ (യു എസ് എ), കാരുണ്യവർഷത്തിലെ പൗരോഹിത്യ ക്രൂരതകൾ, അഡ്വ. പോളച്ചൻ പുതുപ്പാറ, ബി സെൻസിബിൾ, യു ഇഡിയറ്റ്സ് ! – അലക്സ് കണിയാമ്പറമ്പിൽ, ദൈവശാസ്ത്ര പഠനമോ മോചനമാർഗ്ഗം? – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, ഫ്രണ്ട്സ് ഓഫ് സത്യജ്വാല – ടെലികോൺഫറൻസ്, ലോകമെങ്ങും എന്റെ നാമത്തിൽ കോൺക്രീറ്റ്… – അലോഷ്യസ് ജോസഫ്, ആവർത്തനവും പരിവർത്തനവും – റവ. ഡോ. ജെ ഔസേപ്പുപറമ്പിൽ, ഫെയ്സ് ബുക്ക് സിന്താബാദ് – റോഷൻ ഫ്രാൻസിസ്, ദളിത ക്രൈസ്തവം -റിപ്പോർട്ട് (ഇപ്പൻ) …..
Monday, August 15, 2016
സത്യജ്വാല – ഓഗസ്റ് 2016
അഴിമതി രൂപതകൾ കേന്ദ്രീകരിച്ച് – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), കത്തോലിക്കാസഭക്കൊരു വേദോപദേശം – സന്തോഷ് ജേക്കബ്, സഭയിലും മൈക്രോഫിനാൻസ് തട്ടിപ്പ് – റ്റി കെ സുനിൽകുമാർ, വിദേശഫണ്ട് : കേന്ദ്രം വിശദീകരണം തേടി, സാമ്പത്തിക കാര്യ സമിതികളുടെ രൂപീകരണം ഇടവക വൈദികരുടെ കടമ – മാർപ്പാപ്പാ, സി എം സി കന്യാസ്ത്രിയെ പുകച്ചു പുറത്തു ചാടിക്കൽ ചേർപ്പുങ്കലിൽ – കെ ജോർജ്ജ് ജോസഫ്, മഠാധികാരികളെ നിയമത്തിന്റെ മുമ്പിൽ എത്തിക്കണം – റെജി ഞള്ളാനി, സിസ്റ്ററിനു മാന്യമായ നഷ്ടപരിഹാരം കൊടുക്കുക – ജോസഫ് മാത്യു (യു എസ് എ), മഠങ്ങളിലെ നമ്മുടെ സഹോദരിമാർ – സണ്ണി മാത്യു കുന്നേൽപുരയിടം, ബിഹാറിൽ കുർബ്ബാനക്കുള്ള വീഞ്ഞു നിരോധിച്ചത് വിവാദമായി, ഞാറക്കലെ ആറു കന്യാസ്ത്രികൾ നടത്തിയ നീതിക്കു വേണ്ടിയുള്ള പോരാട്ടം – അഡ്വ. ജോസ് ജോസഫ് അരയകുന്നേൽ, ക്രൈസ്തവരുടേ സാമൂഹ്യ സമ്പത്തു ഭരിക്കുവാൻ നിയമം ആവശ്യം – ജോസഫ് പുലിക്കുന്നൻ, ക്രൈസ്തവർക്കു മാത്രം നിയമം വേണ്ടേന്നോ? – ജ. കെ റ്റി തോമസ്, അതിരമ്പുഴ അല്മായാ ഫോറം ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പിനെഴുതുന്നു, രക്തശുദ്ധിവാദം സഭക്കവഹേളനം – ഫാ. ഡേവിസ് കാച്ചപ്പള്ളി, കോട്ടപ്പുറം ബിഷപ്പിനൊരു തുറന്ന കത്ത് – സി കെ പുന്നൻ, പോപ്പിന്റെ പരസ്യ കുമ്പസ്സാര വിഷയങൾ – പി കെ മാത്യു ഏറ്റുമാനൂർ, ദൈവങ്ങളേക്കുറിച്ചൊരു പഠനം – റവ. ഡോ. ജെ ഔസേപ്പുപറമ്പിൽ, സാമുവേൽ കൂടലിന്റെ ലേഖനം പ്രസക്തം – എ കെ എ റഹിമാൻ, മതേതരത്വവും മതപരിവർത്തനവും – റവ. ഡോ. (ഫാ) ജെ വലിയമംഗലം, സത്യജ്വാലയോട് വിയോജിപ്പിലൂടെ യോജിപ്പ് – ഫാ. ഡാർലി എടപ്പങാട്ടിൽ, സി. മേരി സെബാസ്റ്റ്യൻ മഠം വിട്ടു – കെ ജോർജ്ജ് ജോസഫ്, ഇതു പോരാട്ടത്തിന്റെ തുടക്കം മാത്രം – അഡ്വ. ഇന്ദുലേഖാ ജോസഫ്………
Friday, August 14, 2015
സത്യജ്വാല ആഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു!

ആർഭാട പള്ളികൾ: മാർ ആലഞ്ചേരിയെ പിന്തുണക്കുക (മുഖക്കുറി), സഭാ ചരിത്രത്തിന്റെ തനിയാവർത്തനം- ജെയിംസ് ഐസക്, പാറേൽ പള്ളി- ദു:ഖ രംഗങ്ങൾ, അതിരമ്പുഴയിലെ ജനങ്ങളോട് മനസാക്ഷി സംഘം, ഫാമിലി സിനഡും ഭാരത മെത്രാന്മാരും, മാർ കുന്നശ്ശേരി രഹസ്യമായി സമുദായത്തെ ദ്രോഹിക്കുന്നു, ഡോ. സിപ്രിയൻ ഇല്ലിക്കമുറിയോട് സ്നേഹപൂർവ്വം ജോയി ഒറവണക്കുളം, പള്ളിപ്രസംഗങ്ങളും വ്യ്ക്തിത്വ ഹത്യയും, മെത്രാന്മാരുടെ വർഗ്ഗീയ പായസം വാർപ്പിൽ…. ഡൗൺ ലോഡ്ചെയ്യുക
സത്യജ്വാലയുടെ എല്ലാ ലക്കങ്ങളും ഡൗൺ ലോഡ് ചെയ്തു സൂക്ഷിക്കുക !
Saturday, April 18, 2015
ഫ്രാൻസീസ് മാർപാപ്പായെ സ്വയംവിരമിക്കലിൽനിന്ന് പിന്തിരിപ്പിക്കുക - മുഖക്കുറി
ഈയിടെ മെക്‌സിക്കൻ ടെലിവിഷൻ ചാനലായ 'ടെലെവിസ'യ്ക്കനുവദിച്ച അഭിമുഖത്തിൽ ഫ്രാൻസീസ് പാപ്പാ നടത്തിയ വിരമിക്കൽ സൂചന ലോകമെമ്പാടുമുള്ള നവീകരണദാഹികളായ സഭാസ്‌നേഹികളുടെ മനസ്സുകളിൽ ആശങ്കയുടെ ഇരുൾവീഴ്ത്തുന്നു. ''എനിക്കു തോന്നുന്നു, ചെറിയ കാലത്തേക്കാണ് ദൈവം എന്നെ നിയോഗിച്ചതെന്ന്. കുറച്ചു സമയത്തേക്കുള്ള ദൗത്യമാണിതെന്നു മനസ്സ് പറയുന്നു,'' എന്നു പറഞ്ഞുകൊണ്ടാണദ്ദേഹം രണ്ടുമൂന്നു വർഷത്തേക്കേ താൻ മാർപാപ്പയായി ഉണ്ടാകൂ എന്നു സൂചിപ്പിച്ചത്. കഴിഞ്ഞ വർഷവും സമാനമായ ഒരഭിപ്രായപ്രകടനം അദ്ദേഹം നടത്തുകയുണ്ടായി. 'ചെറിയ ഒരു ജീവിതകാലമേ തന്റെ മുമ്പിൽ അവശേഷിക്കുന്നുള്ളൂ' വെന്നും, 'ദൗത്യം തുടരാൻ ആരോഗ്യം അനുവദിച്ചില്ലെങ്കിൽ സ്ഥാനം ഒഴിയു'മെന്നുമാണ് അന്നദ്ദേഹം പറഞ്ഞത് (ഉദ്ധരണികൾ 2015 മാർച്ച് 15-ലെ മംഗളത്തിൽനിന്ന്). അദ്ദേഹത്തിന്റെ ഈ വാക്കുകളെല്ലാം സൂചിപ്പിക്കുന്നത്, അദ്ദേഹത്തെ എന്തൊക്കെയോ ആകുലചിന്തകൾ അലട്ടുന്നുണ്ട് എന്നാണ്.
തന്റെ വാക്കുകളും പ്രവൃത്തികളും ലോകമെങ്ങും പ്രകീർത്തിക്കപ്പെടുന്നുണ്ടെങ്കിലും, അതനുസരിച്ചുള്ള ചലന ങ്ങൾ സഭയിലുണ്ടായിക്കാണാത്തതിൽ, തന്റെ വചനങ്ങൾ മാംസമായിത്തീരാത്തതിൽ, ഖിന്നഹൃദയനായിരിക്കാം, അദ്ദേഹം. തന്റെ നിലപാടുകളെ തുറന്നെതിർക്കുന്ന യാഥാസ്ഥിതിക കർദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും ഒരു പടതന്നെ സഭയിലുണ്ടെന്ന് കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന അസാധാരണ സിനഡിൽ ലോകം കണ്ടതാണ്. പല്ലിറുമ്മിച്ചിരിക്കുന്നവരും തന്നെ വ്യക്തിപരമായി പ്രകീർത്തിച്ചും വാഴ്ത്തിപ്പാടിയും നിഷ്‌ക്രിയത്വത്തിൽ അഭിരമിക്കുന്ന കപടഹൃദയരുമാണു ഭൂരിപക്ഷം കൂരിയാത്തലവന്മാരും സിനഡംഗങ്ങളുമെന്നും, തങ്ങളുടെ രാജകീയജീവിതം നിർബാധം തുടരാൻ തന്റെ അവസാനം കാത്തിരിക്കുന്നവരാണവരിലേറെയുമെന്നും അദ്ദേഹത്തിനറിയാം. ചുരുക്കത്തിൽ, താൻ സഭയിൽ വിഭാവനംചെയ്യുന്ന വിപ്ലവാത്മകമാറ്റങ്ങൾ നടപ്പിൽ വരുത്താൻ തന്നോടൊപ്പം തുനിഞ്ഞിറങ്ങിയിട്ടുള്ള അധികം മെത്രാന്മാരോ കർദ്ദിനാളന്മാരോ സഭയിലുള്ളതായി അദ്ദേഹം കാണുന്നുണ്ടാവില്ല. ഈ സാഹചര്യത്തിൽ, അസാധാരണ സിനഡ് ജനങ്ങളിലുയർത്തിയിട്ടുള്ള പ്രതീക്ഷയ്ക്കു മങ്ങലേൽക്കാൻ ഇടയുണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. അതിപ്രധാനമായ അടുത്ത സിനഡിനുള്ള, മൂന്നാം വത്തിക്കാൻ സിനഡിനുള്ള, ഒരുക്കങ്ങൾതന്നെ അതിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്ന വിധത്തിലാകാൻപോകുന്നു എന്ന ആപൽസൂചന ‘ഇമവേീഹശര ഇവൗൃരവ ഞലളീൃാ കിലേൃിമശേീിമഹ’ (ഇഇഞക) നൽകിയിരുന്നത് ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. ഔദ്യോഗികമായി രൂപംകൊടുത്ത കമ്മിറ്റികൾതന്നെ മാർപാപ്പായുടെ ലക്ഷ്യത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, അതെല്ലാം കാണുന്ന ഫ്രാൻസീസ് പാപ്പായ്ക്ക് നിരാശ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരു ഏകാധിപതിയെപ്പോലെ എല്ലാ ആധികാരികസമിതികളിലേക്കും കയറിച്ചെന്ന് ഇടപെടാൻ അദ്ദേഹത്തിനാവില്ലല്ലോ.
കർദ്ദിനാളന്മാരും മെത്രാന്മാരും മാത്രമല്ല, വിശ്വാസിസമൂഹവും സഭയിലൊരു മാറ്റം വരുത്താൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കാണുന്നുണ്ടാകണം. മാറ്റം അനിവാര്യമാണെന്ന ചിന്ത വ്യാപകമാക്കേണ്ടതും അതിനായി നിരന്തരം സമ്മർദ്ദം ചെലുത്തേണ്ടതും പ്രവർ ത്തിക്കേണ്ടതും സഭയിലെ ജനമാണ്; സഭാപൗരന്മാരാണ്. കാരണം, അന്തിമവിശകലനത്തിൽ ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്. ജനങ്ങൾ അഭിലഷിക്കുന്നതും അവർ ഏറ്റുവാങ്ങാൻ തയ്യാറുള്ളതുമായ മാറ്റങ്ങളേ എവിടെയും നിലനിൽക്കൂ. അടിത്തട്ടിലെ ചലനങ്ങളാണ് മുകൾത്തട്ടിൽ സ്ഥായിയായ മാറ്റങ്ങൾക്കു കാരണമാ കുന്നത്. ജനാഭിലാഷങ്ങളുൾക്കൊള്ളുന്ന ഒരധികാരി മുകൾത്തട്ടിൽ വന്നാലും ജനങ്ങൾ സജ്ജരല്ലെങ്കിൽ സ്വന്തം നിലയിൽ വലിയ മാറ്റങ്ങളൊന്നും വരുത്താൻ ആർക്കും സാധിക്കില്ല. പ്രബോധിപ്പിക്കാനും ജനങ്ങളോട് ഉണരാനാഹ്വാനം ചെയ്യാനും അവരുണരുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാനുമേ എത്ര നല്ല ഭരണാധികാരിക്കും കഴിയൂ.
വാസ്തവത്തിൽ, ഫ്രാൻസീസ് മാർപാപ്പാ സ്ഥാനമേറ്റപ്പോൾ മുതൽ അതാണു ചെയ്തുകൊണ്ടിരിക്കുന്നത്. യേശുവിന്റെ ഹൃദയം തൊട്ടറിഞ്ഞുള്ള വചനവ്യാഖ്യാനങ്ങൾവഴി പരമ്പരാഗതമായി നിലനിന്നുപോന്ന എത്രയോ ആധികാരികസഭാനിലപാടുകളെയാണ് അദ്ദേഹം തിരുത്തിക്കുറിച്ചത്! ആദ്ധ്യാത്മികശുശ്രൂഷയ്ക്ക് എണ്ണമറ്റ ദൈവശാസ്ത്രസിദ്ധാന്തങ്ങൾ അനാവശ്യമാണെന്നു തുറന്നടിച്ചും, അപ്രമാദിത്വമുള്ളത് മാർപാപ്പായ്‌ക്കോ മെത്രാൻ സംഘത്തിനോ അല്ല; മറിച്ച്, ദൈവജനക്കൂട്ടായ്മയ്ക്കാണെന്നു പഠിപ്പിച്ചും, അഭിഷിക്തർ ജീവിക്കേണ്ടത് പ്രഭുക്കളെപ്പോലെയല്ലെന്ന് ഉപദേശിച്ചും, സഭ ഒരു സ്ഥാപനമല്ല, അമ്മയാണെന്നു ചൂണ്ടിക്കാട്ടിയുമുള്ള അദ്ദേഹത്തിന്റെ ഹൃദയഹാരിയായ എണ്ണമറ്റ പ്രബോധനങ്ങൾകൊണ്ട്, അല്പമെങ്കിലും തുറന്ന മനസ്സുള്ളവരുടെയെല്ലാം ബോധമണ്ഡലം വികസിതമാക്കാൻ അദ്ദേഹത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. നിരീശ്വരർക്കുപോലും രക്ഷയുണ്ട് എന്നു പറഞ്ഞ് 'കത്തോലിക്കാ സഭയിലൂടെ മാത്രമേ രക്ഷയുള്ളൂ' എന്നും, 'യേശുവിലൂടെയല്ലാതെ രക്ഷയില്ല' എന്നുംമറ്റുമുള്ള കത്തോലിക്കാസഭയുടെ അതിയാഥാസ്ഥിതിക മതമൗലികവാദനിലപാടുകളെ ചവറ്റുകുട്ടയിലെറിഞ്ഞ് ഒരു നവ ആത്മീയതയ്ക്കു വഴിയൊരുക്കുവാനും, സർവ്വമതസമഭാവനയുടേതായ ഒരന്തരീക്ഷത്തി നു തിരികൊളുത്തി ഇന്നു ലോകത്തിനു ഭീഷ ണിയായിരിക്കുന്ന മതതീവ്രവാദസാഹചര്യത്തിന് അയവുവരുത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടു ണ്ട്.
വിശാലമായ ഈ ക്രൈസ്തവകാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ, കത്തോലിക്കാസഭയിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം, അടുത്ത നാൾവരെ. അതിനായി വത്തിക്കാൻ കേന്ദ്രീകരിച്ച് ഒട്ടേറെ അഴിച്ചുപണികൾ നടത്തുകയും മാറ്റത്തിനു തടസ്സം സൃഷ്ടിച്ച് അധികാരസ്ഥാപനങ്ങളായി നിലകൊള്ളുന്ന കൂരിയാകളെ ശാസിക്കുകയും തിരുത്താനാവശ്യപ്പെടുകയുംചെയ്തു, അദ്ദേഹം. മെത്രാന്മാരുടെ അധികാരശൈലി
യെയും സ്വേച്ഛാധിപത്യവാഞ്ഛയെയും ആർഭാടജീവിതത്തെയും വിമർശിക്കുകയും അതിനെതിരെ താക്കീതു നൽകുകയും ചെയ്തു. പലരെയും സ്ഥാനത്യാഗം ചെയ്യിക്കുകവരെ ചെയ്തു, അദ്ദേഹം.
എന്നാൽ, ഇതെല്ലാംകണ്ട് കൈയടിച്ചും, മാർപാപ്പായ്ക്കു ജയ് വിളിച്ചും, മഹാത്മാവെന്നു പുകഴ്ത്തിയും, ഗ്യാലറിയിലെ കസേരകളിൽ കൃതകൃത്യതാഭാവത്തിൽ വെറുതെയിരിക്കുക യായിരുന്നു ജനങ്ങൾ. ഫലത്തിൽ, സഭാനവീകരണം മാർപാപ്പായും മെത്രാന്മാരുംചേർന്നു നടത്തേണ്ട ഒന്നാണെന്ന സമീപനത്തിലാണ് വിശ്വാസിസമൂഹം ഇന്നും. മാർപാപ്പാ ഇത്രയൊക്കെ പറഞ്ഞിട്ടും തങ്ങളുടെ രൂപതകളിലെ മെത്രാന്മാരും ഇടവകകളിലെ വികാരിമാരും എന്തുകൊണ്ട് ആ മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്നില്ല എന്ന് അമർഷംപൂണ്ടു കഴിയുന്ന വിശ്വാസിസമൂഹം, സ്വന്തം ഇടവകകളിലും രൂപതകളിലും മാർപാപ്പായുടെ ആഹ്വാന ങ്ങൾക്കനുസൃതമായി തങ്ങൾ ഒന്നും പ്രവർ ത്തിക്കുന്നില്ല എന്ന വസ്തുത കാണാതെ പോകു ന്നു എന്നതാണു വൈരുദ്ധ്യം. ഒരു മാർപാപ്പതന്നെ ഇത്ര ധൈര്യപ്പെടുത്താനുണ്ടായിട്ടും മെത്രാനെയും വികാരിയെയും കപ്യാരെയുംവരെ ഭയപ്പെട്ടും, മരിച്ചടക്കും പിള്ളേരുടെ വിവാഹവുമൊക്കെ വേണ്ടവണ്ണം നടത്തിത്തരാതിരുന്നാലോ എന്നാശങ്കപ്പെട്ടും പേടിത്തൊണ്ടന്മാരായി 99% വിശ്വാസികളും കഴിയുമ്പോൾ, സഭയിൽ എങ്ങനെ നവീകരണം സംഭവിക്കും? ''ദൈവികശുശ്രൂഷ ലഭിക്കുകയെന്നത് വിശ്വാസികളുടെ അവകാശമാണ്. അതിനു പണം വാങ്ങുന്നത് തെറ്റാണ്, കൊടുംപാതകമാണ്; അതനുവദിച്ചുകൊടുക്കരുത്.....'' (കാണുക 'സത്യജ്വാല' ഡിസം. ലക്കം പേജ് 18) എന്ന് മാർപാപ്പാ വിശ്വാസികളോട് ഉച്ചൈസ്തരം വിളിച്ചുപറഞ്ഞിട്ടും, അതു ചെവിക്കൊള്ളാൻ ധൈര്യം കാട്ടാത്ത വിശ്വാസിസമൂഹത്തിന്, സഭാനവീകരണത്തെപ്പറ്റി പറയാൻ എന്തർഹതയാണുള്ളത്? ''പൗരോഹിത്യാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ഞാനാഗ്രഹിക്കുന്നു'', എന്നു പറഞ്ഞ മാർപാപ്പയെ പിന്തുണച്ച്, സ്വന്തം ഇടവകയിലും രൂപതയിലും നടക്കുന്ന പുരോഹിതാധിപത്യപരമായ നടപടികൾക്കെതിരെ പരസ്യമായൊന്നു പ്രതികരിക്കാൻപോലും തയ്യാറാകാത്തവർക്ക് എങ്ങനെ മാർപാപ്പയെ അനുസരിക്കാത്ത മെത്രാന്മാരെയും വൈദികരെയും കുറ്റപ്പെടുത്താനാകും? സഭയിൽ കാര്യങ്ങളൊന്നും നേർവഴിക്കല്ല നടക്കുന്നതെന്നു പറഞ്ഞ്, ''നിങ്ങൾ നിങ്ങളുടെ രൂപതകളെ പ്രശ്‌നഭരിതമാക്കുക'' (ഇൃലമലേ ാല ൈശി ്യീൗൃ റശീരലലെ)െ എന്ന് സ്ഥാനമേറ്റുടനെതന്നെ യുവാക്കളോട് ആഹ്വാനം ചെയ്തപ്പോൾ, തീർച്ചയായും സഭയെ നേർവഴിക്കു തിരിക്കുവാൻ തയ്യാറാകുന്ന ഒരു യുവനേതൃന്നിര ഉരുത്തിരിയുമെന്ന പ്രതീക്ഷ ഫ്രാൻസീസ് പാപ്പായ്ക്ക് ഉണ്ടായിരുന്നിരിക്കണം. അതും അസ്ഥാനത്തായതായി അദ്ദേഹം ഇന്നു കാണുന്നുണ്ടാകണം. ''....
സ്വയം ന്യായീകരിക്കുന്ന ഫരിസേയ മനോഭാവത്തോടെ സഭയുടെയും ക്രൈസ്തവ ജീവിതത്തിന്റെയും വാതിൽക്കൽ മടിച്ചുനിൽക്കുന്നത് അപകടകരമായ അനാസ്ഥയാണെ'ന്നു ചൂണ്ടിക്കാട്ടി, 'മറ്റുള്ളവർ എന്തു കരുതുമെന്നു ചിന്തിക്കാതെയും തന്റെ സൽപ്പേരും സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളും പണയപ്പെടുത്തിയും, ഭീതിയില്ലാതെ ഇറങ്ങിച്ചെല്ലു'വാൻ അദ്ദേഹം പുരോഹിതരെയും ആഹ്വാനം ചെയ്യുകയുണ്ടായി (കാണുക 'സത്യജ്വാല' 2014 ഡിസം. ലക്കം, പേജ് 18). എന്നാൽ, മെത്രാൻഭീതി സൃഷ്ടിക്കുന്ന 'തമസ്സല്ലോ സുഖപ്രദം' എന്ന വയറ്റിപ്പിഴപ്പു ന്യായത്താൽ, ഒന്നു മുരളുകപോലും ചെയ്യാതെ തിരിഞ്ഞു കിടന്നുറങ്ങുകമാത്രമാണ് അവരും ചെയ്തത്....
ഈ സാഹചര്യത്തിൽ തന്റെ സാഹസികപരിശ്രമങ്ങൾ ക്ലച്ചുപിടിക്കാതെ പോകുകയാണല്ലോ എന്നദ്ദേഹത്തിനു തോന്നുക തികച്ചും സ്വാഭാവികംമാത്രം. ഇങ്ങനെയൊരു സാഹചര്യം മുമ്പിൽ കണ്ടുകൊണ്ടായിരുന്നു 'സത്യജ്വാല' യുടെ ഒരു 'മുഖക്കുറി'യിൽ മുമ്പ് ഇങ്ങനെ എഴുതിയത്: ''....അതുകൊണ്ട് സഭാനവീകരണത്തിൽ ദത്തശ്രദ്ധരായവരും അവരുടെ സംഘടനകളും ചെയ്യേണ്ടത്, സഭയിൽ വരേണ്ട മാറ്റം സംബന്ധിച്ച് ഫ്രാൻസീസ് മാർപാപ്പാതന്നെ പ്രഖ്യാ പിച്ചുകഴിഞ്ഞ നയവ്യതിയാനങ്ങൾ സഭയിൽ കൊണ്ടുവരുവാൻ അദ്ദേഹത്തെ ശക്തമായി പിന്തുണയ്ക്കുക എന്നതാണ്. ഇതു ചെയ്യുന്നില്ലെങ്കിൽ, ജന പിന്തുണയില്ലെന്നു കരുതി സ്വന്തം നിലപാടിൽനിന്നു മാർപാപ്പാതന്നെ പിൻവലിഞ്ഞെന്നുവരാം...'' (2013 - ജൂലൈ ലക്കം). തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത സ്വയാധികാരസഭകളിലെ മെത്രാന്മാരെ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിന് വളരെ പരിമിതികളുണ്ടു താനും. (അതുകൊണ്ടാണല്ലോ, 'മാർപാപ്പായെ ഞാൻ വകവയ്ക്കുന്നി'ല്ലെന്നും 'അദ്ദേഹം എന്നെ ഒന്നും ചെയ്യാൻ പോകുന്നി'ല്ലെന്നും ഇടുക്കി ബിഷപ്പ് ഒരിക്കൽ തുറന്നടിച്ചത് (കാണുക, 'സത്യജ്വാല' 2014 ഏപ്രിൽ ലക്കം: പേജ്, 27). നൈയാമിക നൂലാമാലകളും, നേരിട്ടു ബന്ധപ്പെടുവാനാവാത്തത്ര ദൂരവും മൂലം, മാർപാപ്പായ്ക്കു തനതായി കാതലായ ഒരു മാറ്റവും സഭയിൽ കൊണ്ടുവരുവാൻ സാധ്യമല്ല എന്നാണിതു കാണിക്കുന്നത്. എന്നാൽ, ആഗോള സഭയുടെ മുഴുവൻ ആദ്ധ്യാത്മികാചാര്യനായ മാർപാപ്പായെ അനുസരിക്കുന്നതിൽനിന്നു വിശ്വാസികളെ വിലക്കുന്ന ഒരു നിയമവും ഇന്നില്ല; ഉണ്ടാകുകയുമില്ല. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും നിർദ്ദേശങ്ങളും തങ്ങളുടെ രൂപതകളിൽ പ്രാവർത്തി കമാക്കണമെന്ന് വിശ്വാസികളാവശ്യപ്പെട്ടാൽ മെത്രാന്മാർക്കോ വികാരിമാർക്കോ അതിനെതിരെ ഒന്നും ചെയ്യാനാവില്ല. മറിച്ച്, മാർപാപ്പായെ അനുസരിക്കാൻ അവർ നിർബന്ധിതരാകുകയും ചെയ്യും.
അതിനാൽ, സഭാനവീകരണരംഗത്തേക്ക് കടന്നുവരുക എന്ന വെല്ലുവിളി യേശുവിൽ ധീരരായി വിശ്വാസികൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സഭയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു മാർപാപ്പാ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി, അതിൻപ്രകാരം ഓരോ രൂപതയിലും വരുത്തേണ്ട മാറ്റങ്ങൾ സമൂർത്തമായി അവതരിപ്പിച്ച്, അവ നടപ്പിൽ വരുത്താനാവശ്യപ്പെടേ ണ്ടിയിരിക്കുന്നു; ഓരോ രൂപത യെയും കേന്ദ്രീകരിച്ച് ആശയ പ്രചാരണങ്ങളും പ്രക്ഷോഭണ പരിപാടികളും പ്രാർത്ഥനാ യജ്ഞങ്ങളും നടത്തേണ്ടിയിരിക്കുന്നു, നാം. ഇതിനൊക്കെപ്പുറമേ, അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യം, അദ്ദേഹത്തെ സഭയ്ക്കും ഈ ലോകത്തിനും ആവശ്യമുണ്ടെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി, സ്ഥാനത്യാഗം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആലോചനകളിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുക എന്നതാണ്.
ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുംനിന്ന് സ്ഥാനത്യാഗതീരുമാനത്തിൽനിന്നു പിന്തിരിയണമെന്നഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ പേരിൽ കത്തുകളും ഇ-മെയിൽ സന്ദേശങ്ങളും പ്രവഹിക്കുകയാണെന്നറിയുന്നു. ഇന്ത്യയിൽ കെ.സി.ആർ.എം. അതിനു മുൻകൈ എടുക്കുകയാണ്. ലോകമെമ്പാടുമുള്ളവർ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഫ്രാൻസീസ് മാർപാപ്പാ ആ സ്ഥാനത്തു തുടരണം എന്നാഗ്രഹിക്കുന്നവർ ക്രൈസ്തവർ മാത്രമല്ല, ലോകത്തിലെ മുഴുവൻ മതസ്ഥരു മാണ്. കാരണം, അദ്ദേഹത്തിന്റെ ഓരോ കാൽവയ്പും ലോകസമാധാനവുംകൂടി ലക്ഷ്യംവച്ചുള്ളതാണ്. അതിനാൽ, ജാതി-മത-വർഗ്ഗ-വർണഭേദമില്ലാതെ സകലരും ഈ ഉദ്യമത്തിൽ പങ്കുചേരണം എന്നഭ്യർത്ഥിക്കുന്നു. കത്തിന്റെ മലയാളം-ഇംഗ്ലീഷ് മാതൃകകൾ 5, 6 പേജുകളിൽ കൊടുത്തിട്ടുണ്ട്. ഒപ്പം, അവ അയച്ചു തരേണ്ട വിലാസങ്ങ ളും ഇ-മെയിൽ ഐഡികളും കൊടുത്തിട്ടുണ്ട്. ദയവായി ഒരു ഇൻലന്റിലോ കവറിലോ എഴുതിയോ ടൈപ്പുചെയ്‌തോ, കൊ ടുത്തിട്ടുള്ള ഏതെങ്കിലും ഒരു വിലാസത്തിൽ അയയ്ക്കുക. അല്ലെങ്കിൽ, ഇ- മെയിൽ ചെയ്യുക. അതെല്ലാം ശേഖരിച്ച് മാർപാപ്പായ്ക്ക് ഒന്നിച്ച് അയയ്ക്കുവാനാണ് കെ.സി. ആർ.എം. പദ്ധതിയിട്ടിരിക്കുന്നത്.
കഴിഞ്ഞആയിരം വർഷത്തി നിടയിലാദ്യമായി സഭാനഭസ്സിൽ മഹാതേജസ്സോടെ ഉദിച്ചുയർന്ന നവീകരണസൂര്യനാണ് ഫ്രാൻ സീസ് മാർപാപ്പാ. മതജീർണ്ണതമൂലം സ്‌നേഹ ശൂന്യമായിത്തീർന്ന ഇന്നത്തെ ഇരുൾമൂടിയ ലോകത്തിലേക്ക് അയയ്ക്കപ്പെട്ട സ്‌നേഹപ്രവാചകനും ആദ്ധ്യാ ത്മികഗുരുവുമാണ് അദ്ദേഹം. അദ്ദേഹത്തെ നമുക്കു നഷ്ടപ്പെട്ടുകൂടാ; ഈ ലോകത്തിനു നഷ് ടപ്പെട്ടുകൂടാ; അദ്ദേഹം മുന്നോട്ടുവച്ച കാൽ പിൻവലിക്കാൻ നാം അനുവദിച്ചുകൂടാ. ദൗത്യ നിർവ്വഹണത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും കർമ്മനിരതരാകുമെന്നുംകൂടി അദ്ദേഹത്തിന് ഉറപ്പു നൽകേണ്ടിയിരിക്കുന്നു, നാം. ഈ കാലഘട്ടത്തിന്റെ ദിശാനിർണ്ണയത്തിൽ ഫ്രാൻസീസ് മാർപാപ്പയുടെ പങ്ക് ഒഴിവാക്കാനാവാത്തതാണെന്ന സന്ദേശം അദ്ദേഹത്തിനും ലോകത്തിനും നൽകുന്നതിൽ നാം വിജയിച്ചാൽ, തീർച്ചയായും കാലത്തിന്റേതായ ആ വിളി കേൾക്കാൻ അദ്ദേഹം തയ്യാറാകും. നമുക്ക് കൂടുതൽ കർമ്മനിരതരാകാം...
ജോര്‍ജ്ജ് മൂലേച്ചാലില്‍ -എഡിറ്റർ
Friday, April 17, 2015
സത്യജ്വാല ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു!
മുഖക്കുറി - ഫ്രാന്‍സീസ് മാര്‍പാപ്പായെ സ്വയം വിരമിക്കലില്‍നിന്ന് പിന്തിരിപ്പിക്കുക.
കെ.സി.ആര്‍.എം. ഏപ്രില്‍മാസ പരിപാടി ഉഴവൂരില്‍!
കെ.സി.ആര്‍.എം. ഏപ്രില്‍മാസ പരിപാടി ഉഴവൂരില്‍!
പഴയിടം പള്ളി മുന്‍ കപ്യാര്‍ മനം നൊന്തു മരിച്ചു.
ളോഹയുടെ രാഷ്ട്രീയം ഇനി വേവുമോ, മിസ്റ്റര്‍ പൗവ്വത്തില്‍? - റെജികുമാര്‍
പുറത്താക്കപ്പെട്ട കന്യാസ്ത്രീക്ക് 12 ലക്ഷം!
കാഞ്ഞിരപ്പിള്ളി രൂപതയില്‍ നിര്‍ബന്ധ ദശാംശപ്പിരിവ്
സഭാമതിലുകള്‍ക്കുപുറത്ത്, സാമൂഹികഭ്രഷ്ടിനാല്‍ ഏകനായി റവ.ഡോ.ജെ.ജെ.പള്ളത്ത്
ത്യാഗാമാണാത്മയാഗം - സാമുവല്‍ കൂടല്‍
പൗരോഹിത്യത്തിന്റെ അസാംഗത്യത്തെക്കുറിച്ച് ഫാ.എസ്.കാപ്പന്‍
നിത്യസത്യമേ, നീയെവിടെയാണ്? സക്കറിയാസ്നെടുങ്കനാല്‍
പത്രാധിപര്‍ക്കുള്ള കത്ത് ജെയിംസ് ഐസക് കുടമാളൂര്‍
'രക്താര്‍ബ്ബുദം ബാധിച്ച രക്തശുദ്ധിവാദം -ഇപ്പന്‍
കാടത്തം സഭയ്ക്കു ചേര്‍ന്നതല്ല - സി.കെ.പുന്നന്‍.
രക്തശുദ്ധിവാദം വിവാദത്തിലേക്ക് - റെജി ഞള്ളാനി
ക്രൈസ്തവസഭകളുടെ
ക്രൈസ്തവസഭകളുടെ
'നിലവിളി' രാഷ്ട്രീയധ്രൂവീകരണത്തിന് - കെ. സുജിത്
ളോഹയുടെ രാഷ്ട്രീയം ഇനി വേവുമോ, മിസ്റ്റര്‍ പൗവ്വത്തില്‍? - റെജികുമാര്‍
മതവികാരദുരുപയോഗത്തിനെതിരെ കെ.സി.ബി.സി ഇടയലേഖനം
ഇപ്പന്റ മുന്നറിയിപ്പ് യുക്തിസഹം - ഡോ.ലാസര്‍ തേര്‍മഠം,
ഇപ്പന്റ മുന്നറിയിപ്പ് യുക്തിസഹം - ഡോ.ലാസര്‍ തേര്‍മഠം,
ഞാറയ്ക്കല്‍ പ്രശ്‌നം: ഒരു ചരിത്രാന്വേഷണം-ഭാഗം കെ.ജോര്‍ജ് ജോസഫ്
'എംപറര്‍ ഇമ്മാനുവേല്‍' -ക്രൈസ്തവമതമൗലികവാദത്തിന്റെ പുതിയമുഖം
കെ.സി.ആര്‍.എം. മാര്‍ച്ചുമാസപരിപാടി-റിപ്പോര്‍ട്ട് കെ.കെ.ജോസ് കണ്ടത്തില്‍
കെ.സി.ആര്‍.എം. മാര്‍ച്ചുമാസപരിപാടി-റിപ്പോര്‍ട്ട് കെ.കെ.ജോസ് കണ്ടത്തില്‍
Saturday, March 28, 2015
യൂറോ - അമേരിക്കന്‍ വ്യവസ്ഥാപിത ഭീകരവാദം II
സത്യജ്വാല ചീഫ് എഡിറ്റര്‍ ശ്രി ജോര്‍ജ് മൂലേച്ചാലില്‍ എഴുതിയ,
ഉടന്‍ പ്രസിദ്ധീകരിക്കുന്ന,
നവകൊളോണിയല്‍ നാഗരികതയുടെ നാല്‍ക്കവലയില്‍ എന്ന പുസ്തകത്തിന്റെ
ആദ്യ അധ്യായം അല്മായശബ്ദത്തില്‍
നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു - എഡിറ്റര്‍
ഒന്നാം ഭാഗം: http://almayasabdam.blogspot.in/2015/03/blog-post_25.html
രണ്ടാം ഭാഗം
ഒരു നൂറ്റാണ്ടിനുമുമ്പുതന്നെ, ആധുനിക
പാശ്ചാത്യപരിഷ്‌കാരത്തിന്റെ പ്രതിലോമകരമായ ഉള്ളടക്കത്തെ ഗാന്ധിജി തുറന്നു
കാട്ടിയിരുന്നു എന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 1908-ല്‍ അദ്ദേഹമെഴുതിയ 'ഹിന്ദ്
സ്വരാ'ജിനെക്കുറിച്ച്, 'ആധുനികപരിഷ്‌കാരത്തിന്റെ കടുത്തൊരു ഖണ്ഡനമാണീ കൃതി''എന്നാണ്
അദ്ദേഹംതന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. അതില്‍ പാശ്ചാത്യനാഗരികതയെ പൊതുവിലും,
പരിഷ്‌കാരലഹരിയിലേക്ക് മനുഷ്യനെ ആകര്‍ഷിച്ചടുപ്പിച്ചുകൊണ്ടിരിക്കുന്ന അതിന്റെ
ഏതാണ്ടെല്ലാ ഘടകങ്ങളെയും പ്രത്യേകംപ്രത്യേകമായും, വിശദമായി വിശകലനം ചെയ്ത് അവയുടെ
നിഷേധാത്മകസ്വഭാവത്തെ വെളിച്ചത്തു കൊണ്ടുവന്നിരുന്നു, അദ്ദേഹം. അതെല്ലാം
ആത്യന്തികമായി ചെയ്യുന്നത്, മനുഷ്യനിലെ ആത്മീയശക്തിയെ പുറത്താക്കി മൃഗീയശക്തിയെ
ഉണര്‍ത്തലാണെന്നും, മനുഷ്യനെ സംബന്ധിച്ച് അത് ആത്മഹത്യാപരമാണെന്നും യുക്തിഭദ്രമായി
അദ്ദേഹമതില്‍ സമര്‍ത്ഥിക്കുന്നു. '''ഇന്ത്യ അമര്‍ന്നത് ബ്രിട്ടന്റെ കാല്‍ക്കീഴിലല്ല,
ആധുനിക പരിഷ്‌കാരത്തിന്റെ കീഴിലാണ്'' എന്ന് അദ്ദേഹം അന്നെഴുതിയത് ഇന്നു മുഴുവന്‍
ലോകത്തെപ്പറ്റിയും പറയാം എന്നു വന്നിരിക്കുന്നു. ഏതായാലും, ലോകത്തിന്റെ ഇന്നത്തെ
ദുരവസ്ഥയെ അതിന്റെ അടിവേരോടെ മനസ്സിലാക്കാന്‍, ഗാന്ധിജി എഴുതിയ 'ഹിന്ദ്
സ്വരാ'ജിന്റെ കാലാനുസൃതമായ ഒരു പുനര്‍വായന ഉപകരിക്കാതിരിക്കില്ല.
ഏതായാലും യൂറോ-അമേരിക്കന്‍ നവനാഗരികത ലോകമാകെ വ്യവസ്ഥാപിച്ചിരിക്കുന്ന 'സ്വതന്ത്ര'വും 'ജനാധിപത്യപര'വും 'ഉദാര'വും 'മതേതര'വുമായ ആഗോള കമ്പോളവ്യവസ്ഥയെ മാനുഷികമായ ഒരു വീക്ഷണകോണില്‍നിന്നു സ്വതന്ത്രമായി നോക്കിക്കാണാനുള്ള ശേഷി കൈവരിച്ചാല്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും ഹീനതയും ക്രൗര്യവും ഹിംസയും ഭീകരതയും കാണുവാന്‍ മനുഷ്യനു കഴിയും. കച്ചവടമൂല്യങ്ങളില്‍ പ്രവീണരായ ആര്‍ക്കും കമ്പോളശക്തി ആര്‍ജ്ജിക്കാനുള്ള സ്വാതന്ത്ര്യമാണവിടെ സ്വാതന്ത്ര്യമെന്നും അങ്ങനെ കമ്പോളശക്തി നേടിയവരുടെ ആധിപത്യമാണവിടെ ജനാധിപത്യമെന്നും അപ്പോഴവന്‍ മനസ്സിലാക്കും. ഈ നാഗരികത മുന്നോട്ടുവയ്ക്കുന്ന ഭൗതികമതത്തിന്റെ നിയമങ്ങള്‍ക്ക് മതവിവേചനമില്ല എന്നതാണവിടുത്തെ മതേതരത്വമെന്നും അവനപ്പോള്‍ മനസ്സിലാകും.
പണത്തെ അതിന്റെ സൃഷ്ടികര്‍ത്താവായ മനുഷ്യനെക്കൊണ്ട് ആരാധിക്കാന്‍ നിര്‍ബന്ധിക്കുന്ന ഈ ഭൗതികമതമൗലികവാദത്തിന്റെ ദൈവശാസ്ത്രവും പ്രയോഗശാസ്ത്രവുമാണ് കമ്പോളകേന്ദ്രീകൃതമായി ഇന്നു രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന എല്ലാ ചിന്താപദ്ധതികളും, അവ നടപ്പാക്കാനുദ്ദേശിച്ചുള്ള എല്ലാ യൂറോ-അമേരിക്കന്‍ തീട്ടൂരങ്ങളും. ''ഒന്നുകില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുക, അല്ലെങ്കില്‍ നശിക്കുക'''എന്നാണ് ഇതിലൂടെയെല്ലാം യൂറോ-അമേരിക്കന്‍ ശക്തികള്‍ പരോക്ഷമായി പറയുന്നത്. ഇതു പറയാനും ലോകരാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും 'വ്യവസ്ഥാപിതവും 'സുതാര്യവുമായ മാര്‍ഗ്ഗങ്ങളാണത്രെ അവര്‍ സ്വീകരിക്കുന്നത്!
പക്ഷേ, അതുകൊണ്ടുമാത്രം അതു മൗലികവാദഭീകരത അല്ലാതാകുന്നതെങ്ങനെ? പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രങ്ങളെക്കൊണ്ട് തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിപ്പിക്കുന്നതും, തോക്കുചൂണ്ടിയും ഭീകരാവസ്ഥ സൃഷ്ടിച്ചും അംഗീകരിപ്പിക്കുന്നതും തമ്മില്‍ കാതലായ വ്യത്യാസമെന്താണ്? അനുസരിക്കാത്ത രാഷ്ട്രങ്ങളെ ഏകപക്ഷീയമായി യുദ്ധം അടിച്ചേല്പിച്ചു നശിപ്പിക്കുന്നത് വ്യവസ്ഥാപിതമായി യുദ്ധപ്രഖ്യാപനം നടത്തിയതിനു ശേഷമാണെന്നതുകൊണ്ടുമാത്രം ഭീകരത അല്ലാതാകുന്നതെങ്ങനെ?
ഇന്ന് ഏറ്റവും രൂക്ഷമായി കാണപ്പെടുന്ന ഇസ്ലാമിക മതമൗലികവാദം അവതരിപ്പിക്കുന്നതിന്റെയും അടിച്ചേല്പിക്കുന്നതിന്റെയും ശൈലിയും സ്വഭാവവും വ്യത്യസ്തമായിരിക്കുന്നതിന്, നിഗൂഢമായിരിക്കുന്നതിന്, മറ്റു കാരണങ്ങളാണുള്ളത്. അതിപ്രബലരായവര്‍ക്ക് 'വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ മൗലികവാദവും ഭീകരവാഴ്ചയും നടപ്പിലാക്കാനാവും. വ്യവ സ്ഥാപിതസമ്പ്രദായങ്ങള്‍' എന്നു പറയുന്നതുതന്നെ പ്രബലരായവര്‍ തങ്ങ ളുടെ വ്യവസ്ഥകള്‍ സമൂഹത്തില്‍ സ്ഥാപിച്ചെടുത്തിട്ടുള്ള രീതികളെയാണല്ലോ. മുമ്പു സൂചിപ്പിച്ചതുപോലെ, യൂറോപ്പിന് അതിന്റെ ലോകസാമ്രാജ്യത്വവാഴ്ചക്കാലത്തുതന്നെ യൂറോപ്യന്‍ വ്യവസ്ഥകള്‍ ഇതര ജനസമൂഹങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. പ്രത്യക്ഷസാമ്രാജ്യത്വം അവസാനിച്ചിട്ടും ലോകസമൂഹത്തില്‍ ഇന്നും അതേ പാശ്ചാത്യവ്യവസ്ഥീകരണംതന്നെ നിലനില്ക്കുകയാണ്. യൂറോ- കേന്ദ്രിതമായ ഈ വ്യവസ്ഥീകരണത്തിനു വിധേയപ്പെട്ടുകഴിഞ്ഞ ലോകത്തിന്റെ ഇന്നത്തെ നവനാഗരികസാഹചര്യമാണ് 'വ്യവസ്ഥാപിതവും 'സുതാര്യവുമായിത്തന്നെ തങ്ങളുടെ മൗലികവാദഭീകരത നടപ്പാക്കാന്‍ യൂറോ-അമേരിക്കന്‍ ശക്തികള്‍ക്കു ബലം കൊടുക്കുന്നത്.
ഈ ബലം ഇല്ലാത്തതിനാലാണ് മറ്റു മൗലികവാദപ്രസ്ഥാനങ്ങള്‍ക്ക് ഇരുട്ടിനെയും നിഗൂഢതയെയും അതിസാഹസിക ചാവേര്‍ ആക്രമണങ്ങളെയും ആശ്രയിക്കേണ്ടിവരുന്നത്.
ഒളിപ്പോര്‍സാഹചര്യം
നേര്‍ക്കുനേര്‍ പൊരുതി പരാജയപ്പെടുത്താനാവില്ലെന്നറിയാവുന്ന പ്രബലനായ ശത്രുവിനെ എതിരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് ഒരാള്‍ പതിയിരുന്നുള്ള ആക്രമണരീതി സ്വീകരിക്കുക. ഭരണകൂടത്തിന്റെ സായുധശക്തിയെ നേരിട്ടെതിര്‍ത്തു തോല്പിക്കാനാകാത്തതിനാലാണ് വിപ്ലവകാരികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതാണ്ടെല്ലാ വിഭാഗങ്ങളും മിന്നലാക്രമണങ്ങളുടെയും വിദ്ധ്വംസക പ്രവര്‍ത്തനങ്ങളുടെയും ചാവേര്‍പോരാട്ടങ്ങളുടെയും വഴിയില്‍ എക്കാലവും സഞ്ചരിച്ചിട്ടുള്ളത്. അമേരിക്കന്‍ ശക്തിക്കെതിരെ വിയറ്റ്‌നാംകാര്‍ സ്വീകരിച്ച വഴിയും ഒളിപ്പോരിന്റേതായിരുന്നുവല്ലോ? ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പല വീരനായകരും ബ്രീട്ടീഷ് സാമ്രാജ്യശക്തിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇതേ മാര്‍ഗ്ഗം തന്നെയാണ് സ്വീകരിച്ചതെന്നും ഇവിടെ നമുക്കോര്‍ക്കാം. (എത്ര ഉദാത്തലക്ഷ്യത്തിനുവേണ്ടി ആയിരുന്നാലും, എത്ര വലിയ ശക്തിക്കെതിരെ ആയിരുന്നാലും, അക്രമത്തിന്റെ കിരാതമാര്‍ഗ്ഗം സ്വീകരിക്കുന്നതിനെതിരെ ഗാന്ധിജി എടുത്ത ഉറച്ച നിലപാട് എത്രമാത്രം ക്രാന്തദര്‍ശിത്വത്തോടും വിവേകത്തോടും കൂടിയുള്ളതായിരുന്നുവെന്ന്, കുറെയൊക്കെ ആദര്‍ശവല്‍ക്കരിക്കപ്പെട്ടിരുന്ന അന്നത്തെ അക്രമമാര്‍ഗ്ഗത്തിന്റെ വികസിതരൂപമായ ഇന്നത്തെ ഭീകരപ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍, നമുക്കു കൂടുതലായി മനസ്സിലാക്കാനാകും.) ഇന്നിപ്പോള്‍ ഈ ഒളിപ്പോര്‍ യുദ്ധതന്ത്രം സൈനികത്താവളങ്ങളെ ഒഴിവാക്കി, തെരുവുകളിലും കെട്ടിടങ്ങളിലും വാഹനങ്ങളിലുമുള്ള സാധാരണ മനുഷ്യരെ ഉന്നംവയ്ക്കുന്നത്ര ഭീകരമായിക്കഴിഞ്ഞു. മാത്രമല്ല, ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനശൃംഖലയ്ക്ക് ലോകമാസകലം താവളങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കു നേരിട്ടെതിര്‍ത്തു തോല്പിക്കാനാവാത്ത യൂറോ-അമേരിക്കന്‍ വന്‍ശക്തിക്കെതിരെ ഇസ്ലാമികതീവ്രവാദികളില്‍ വളര്‍ന്നുവരുന്ന നിശ്ചയദാര്‍ഢ്യ മാണ് ഇവിടെ പ്രകടമാകുന്നത്.
അല്പമൊന്നു നിരീക്ഷിച്ചാല്‍, യൂറോ-അമേരിക്കന്‍ ശക്തി വര്‍ദ്ധിക്കുന്തോറും വര്‍ദ്ധിത വീര്യത്തോടും കൂടുതല്‍ അംഗബലത്തോടുംകൂടി ഇസ്ലാമിക മൗലികവാദഭീകരത ആളിപ്പടരുകയാണ് എന്ന വസ്തുത, ആര്‍ക്കും കാണാനാകും. ഇത് ഈ മൗലികവാദശക്തികള്‍ തമ്മിലുള്ള ബന്ധത്തിലേക്കാണ് കൈചൂണ്ടുന്നത്. അതായത്, ഇസ്ലാമിക മൗലികവാദത്തിന്റെ പുത്തന്‍ ഉറവിടം ഈ യൂറോ-അമേരിക്കന്‍ ലോകമേല്‍ക്കോയ്മാ സാഹചര്യം തന്നെയാണ്. ആ വന്‍ശക്തി അടിച്ചേല്പിക്കുന്ന ഭൗതികമതമൗലികവാദത്തിനും അതിലൂടെ അറേബ്യന്‍ സംസ്‌കാരത്തിന്റെയും എണ്ണസമ്പത്തിന്റെയുംമേല്‍ അവര്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമെതിരെ തങ്ങളുടെ തീക്ഷ്ണമായ ഇസ്ലാമിക മൗലികവാദം പ്രയോഗിക്കുകയാണവര്‍.
മതമൗലികവാദത്തിന്റെ സെമിറ്റിക് പൈതൃകം
മനുഷ്യരെ അണിനിരത്താനും ആട്ടിത്തെളിക്കാനും ഏറ്റവും സമര്‍ത്ഥമായ ഉപകരണമാണല്ലോ എന്നും മതം. സര്‍വ്വതും, സര്‍വ്വരും, ആത്യന്തിക സത്തയില്‍ ഒന്നാണെന്ന ആന്തരികബോധം സൃഷ്ടിച്ച്, എല്ലാത്തരം വിഭാഗീയതകള്‍ക്കുമതീതമായി മനുഷ്യകുലത്തെ ഐക്യപ്പെടുത്തുക എന്നതാണ് മതങ്ങളുടെ ദൗത്യമെങ്കിലും അവ, പ്രത്യേകിച്ച് സംഘടിതമതങ്ങള്‍, എക്കാലവും സൃഷ്ടിച്ചുകൊണ്ടിരുന്നത് വിഭാഗീയമായ സാമുദായികത്വബോധമായിരുന്നു. സെമിറ്റിക് വിഭാഗത്തില്‍പ്പെട്ട യഹൂദ- ക്രൈസ്തവ-ഇസ്ലാം മതങ്ങളെല്ലാം ഏകസത്യമതവാദം പുലര്‍ത്തുന്ന സംഘടിതമതങ്ങളാണ്. ലോകചരിത്രം പരിശോധിച്ചാല്‍, ഈ മതങ്ങള്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയും തങ്ങളുടേതുമാത്രമാണ് സത്യമതമെന്ന് അംഗീകരിപ്പിക്കുന്നതിനുവേണ്ടിയും നടത്തിയിട്ടുള്ള പരസ്പരകുരുതികളുടെ അദ്ധ്യായങ്ങളാണേറെയും. സൂക്ഷ്മാവലോകനത്തില്‍, ഇന്നു നടക്കുന്നത് പരസ്പരാധിപത്യത്തിനും ലോകാധിപത്യത്തിനുംവേണ്ടി ക്രിസ്ത്യന്‍'യൂറോപ്പും ഇസ്ലാമിക'അറേബ്യയും നടത്തിയിരുന്ന കുരിശുയുദ്ധങ്ങളുടെയും ജിഹാദുകളുടെയും വേഷപ്പകര്‍ച്ചയോടെയുള്ള തുടര്‍ച്ചമാത്രമാണ് എന്നു കാണാം. യൂറോപ്യന്‍ സാമ്രാജ്യവികസനം എന്ന ക്രിസ്ത്യന്‍'യൂറോപ്പിനുണ്ടായിരുന്ന രാഷ്ട്രീയലക്ഷ്യം, ഇന്ന് യൂറോ-അമേരിക്കന്‍ സാംസ്‌ക്കാരിക-സാമ്പത്തികസാമ്രാജ്യത്വം എന്നായി മാറിയിരിക്കുന്നു എന്നുമാത്രം. അതിനായി 'വ്യവസ്ഥാപിത'രീതികളില്‍ സമ്മര്‍ദ്ദം ചെലുത്തി ലോകാഭിപ്രായം അനുകൂലമാക്കിക്കൊണ്ടും അജയ്യമായ സൈനി കശക്തിയുടെ പിന്‍ബലത്തോടെയും യൂറോ-അമേരിക്കന്‍ ശക്തികള്‍, അപ്രതിരോധ്യം എന്നു തോന്നുംവണ്ണം മുന്നോട്ടു കുതിക്കുകയാണ്. എന്നാല്‍ ഇസ്ലാമിക അറേബ്യയ്ക്കും അതിന്റെ സംസ്‌ക്കാരത്തിനും ഇക്കാലയളവില്‍ സംഭവിച്ചത്, യൂറോ-അമേരിക്കന്‍ മുഖമുദ്രയുള്ള ആധുനികനാഗരികതയുടെ അലകളില്‍പ്പെട്ടുള്ള വിള്ളലുകളും ശിഥിലീകരണവുമാണ്. ഈ ദുര്‍ബ്ബലാവസ്ഥയില്‍, ലോകമേധാവിത്വത്തിലേക്കു കുതിക്കുന്ന യൂറോ-അമേരിക്കന്‍ ശക്തിയെ തളയ്ക്കാന്‍ സുതാര്യവും വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗങ്ങളൊന്നും ഇസ്ലാമിക തീവ്രവാദികളുടെ മുമ്പിലില്ല. അതുകൊണ്ടാണ് തുറന്ന ജിഹാദിനു പകരം നിഗൂഢതയിലൊളിപ്പിച്ച ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ക്കു വഴിതിരിയേണ്ടി വന്നത്.
യൂറോ-അമേരിക്കന്‍ വന്‍ശക്തിയും അതുയര്‍ത്തിപ്പിടിക്കുന്ന ഭൗതികമതമൗലികവാദവും ലോകാധിപത്യത്തിലേക്കുള്ള ചുവടുകള്‍ മുന്നോട്ടു വയ്ക്കുന്തോറും, സ്വാഭാവികമായും ഈ ഇസ്ലാം മതമൗലികഭീകരതയും ആളിപ്പടരുകയേയുള്ളു. യൂറോ-അമേരിക്കന്‍ വന്‍ശക്തിയുമായി ഏതെല്ലാം രാജ്യങ്ങള്‍ എപ്പോഴൊക്കെ കൈകോര്‍ക്കുന്നുവോ, ആ രാജ്യങ്ങളി ലൊക്കെയും, മിക്കവാറും അതാതു സമയങ്ങളില്‍ത്തന്നെ ഇസ്ലാമികതീവ്ര വാദികളുടെ ചാവേര്‍ ആക്രമണങ്ങള്‍, അല്ലെങ്കില്‍ സ്‌ഫോടന പരമ്പരകള്‍, അരങ്ങേറുന്നു എന്ന യാഥാര്‍ത്ഥ്യം ഈ നിരീക്ഷണം ശരിയെന്നു തെളിയിക്കുന്നു. ഇന്‍ഡ്യാ-അമേരിക്കാ ആണവകരാറിനനുകൂലമായി 2008 ജൂലൈ 22-ന് മന്‍മോഹന്‍സിന്ദ് സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി ഒരാഴചക്കകം സ്‌ഫോടനപരമ്പരകളുടെ ഒരു നിരതന്നെ ഉണ്ടായി എന്നത് ഇതിനോടു ചേര്‍ത്തു കാണാവുന്നതാണ്. കരാറുമായി ബന്ധപ്പെട്ട് പിന്നീടു നടന്ന ഓരോ നീക്കത്തെത്തുടര്‍ന്നും ഇന്‍ഡ്യയില്‍ സ്‌ഫോടനപരമ്പരകള്‍ അരങ്ങേറുകയുണ്ടായി. ഇതെല്ലാം സൂചനകളായി എടുത്താല്‍, കുറച്ചുകാലമായി നടന്നുവരുന്ന ഇസ്ലാമികതീവ്രവാദത്തിന്റെയും ഭീകരാക്രമണങ്ങളുടെയും സൃഷ്ടികര്‍ത്താവ് യൂറോ-അമേരിക്കന്‍ ഭൗതികമതമൗലികവാദഭീകരത യാണെന്നു കാണാം; അഥവാ, തങ്ങള്‍ രൂപംകൊടുത്തു വ്യവസ്ഥാപിച്ചിട്ടുള്ള വ്യാവസായിക-കമ്പോള വ്യവസ്ഥ യിലേക്ക് ലോകരാഷ്ട്രങ്ങളെല്ലാം വന്നു കൊള്ളണമെന്നു ശഠിക്കുന്ന യൂറോ-അമേരിക്കന്‍ നവകൊളോണിയലിസ മാണെന്നു കാണാം.
ഏതായാലും യൂറോ-അമേരിക്കന്‍ നവനാഗരികത ലോകമാകെ വ്യവസ്ഥാപിച്ചിരിക്കുന്ന 'സ്വതന്ത്ര'വും 'ജനാധിപത്യപര'വും 'ഉദാര'വും 'മതേതര'വുമായ ആഗോള കമ്പോളവ്യവസ്ഥയെ മാനുഷികമായ ഒരു വീക്ഷണകോണില്‍നിന്നു സ്വതന്ത്രമായി നോക്കിക്കാണാനുള്ള ശേഷി കൈവരിച്ചാല്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും ഹീനതയും ക്രൗര്യവും ഹിംസയും ഭീകരതയും കാണുവാന്‍ മനുഷ്യനു കഴിയും. കച്ചവടമൂല്യങ്ങളില്‍ പ്രവീണരായ ആര്‍ക്കും കമ്പോളശക്തി ആര്‍ജ്ജിക്കാനുള്ള സ്വാതന്ത്ര്യമാണവിടെ സ്വാതന്ത്ര്യമെന്നും അങ്ങനെ കമ്പോളശക്തി നേടിയവരുടെ ആധിപത്യമാണവിടെ ജനാധിപത്യമെന്നും അപ്പോഴവന്‍ മനസ്സിലാക്കും. ഈ നാഗരികത മുന്നോട്ടുവയ്ക്കുന്ന ഭൗതികമതത്തിന്റെ നിയമങ്ങള്‍ക്ക് മതവിവേചനമില്ല എന്നതാണവിടുത്തെ മതേതരത്വമെന്നും അവനപ്പോള്‍ മനസ്സിലാകും.
പണത്തെ അതിന്റെ സൃഷ്ടികര്‍ത്താവായ മനുഷ്യനെക്കൊണ്ട് ആരാധിക്കാന്‍ നിര്‍ബന്ധിക്കുന്ന ഈ ഭൗതികമതമൗലികവാദത്തിന്റെ ദൈവശാസ്ത്രവും പ്രയോഗശാസ്ത്രവുമാണ് കമ്പോളകേന്ദ്രീകൃതമായി ഇന്നു രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന എല്ലാ ചിന്താപദ്ധതികളും, അവ നടപ്പാക്കാനുദ്ദേശിച്ചുള്ള എല്ലാ യൂറോ-അമേരിക്കന്‍ തീട്ടൂരങ്ങളും. ''ഒന്നുകില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുക, അല്ലെങ്കില്‍ നശിക്കുക'''എന്നാണ് ഇതിലൂടെയെല്ലാം യൂറോ-അമേരിക്കന്‍ ശക്തികള്‍ പരോക്ഷമായി പറയുന്നത്. ഇതു പറയാനും ലോകരാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും 'വ്യവസ്ഥാപിതവും 'സുതാര്യവുമായ മാര്‍ഗ്ഗങ്ങളാണത്രെ അവര്‍ സ്വീകരിക്കുന്നത്!
പക്ഷേ, അതുകൊണ്ടുമാത്രം അതു മൗലികവാദഭീകരത അല്ലാതാകുന്നതെങ്ങനെ? പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രങ്ങളെക്കൊണ്ട് തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിപ്പിക്കുന്നതും, തോക്കുചൂണ്ടിയും ഭീകരാവസ്ഥ സൃഷ്ടിച്ചും അംഗീകരിപ്പിക്കുന്നതും തമ്മില്‍ കാതലായ വ്യത്യാസമെന്താണ്? അനുസരിക്കാത്ത രാഷ്ട്രങ്ങളെ ഏകപക്ഷീയമായി യുദ്ധം അടിച്ചേല്പിച്ചു നശിപ്പിക്കുന്നത് വ്യവസ്ഥാപിതമായി യുദ്ധപ്രഖ്യാപനം നടത്തിയതിനു ശേഷമാണെന്നതുകൊണ്ടുമാത്രം ഭീകരത അല്ലാതാകുന്നതെങ്ങനെ?
ഇന്ന് ഏറ്റവും രൂക്ഷമായി കാണപ്പെടുന്ന ഇസ്ലാമിക മതമൗലികവാദം അവതരിപ്പിക്കുന്നതിന്റെയും അടിച്ചേല്പിക്കുന്നതിന്റെയും ശൈലിയും സ്വഭാവവും വ്യത്യസ്തമായിരിക്കുന്നതിന്, നിഗൂഢമായിരിക്കുന്നതിന്, മറ്റു കാരണങ്ങളാണുള്ളത്. അതിപ്രബലരായവര്‍ക്ക് 'വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ മൗലികവാദവും ഭീകരവാഴ്ചയും നടപ്പിലാക്കാനാവും. വ്യവ സ്ഥാപിതസമ്പ്രദായങ്ങള്‍' എന്നു പറയുന്നതുതന്നെ പ്രബലരായവര്‍ തങ്ങ ളുടെ വ്യവസ്ഥകള്‍ സമൂഹത്തില്‍ സ്ഥാപിച്ചെടുത്തിട്ടുള്ള രീതികളെയാണല്ലോ. മുമ്പു സൂചിപ്പിച്ചതുപോലെ, യൂറോപ്പിന് അതിന്റെ ലോകസാമ്രാജ്യത്വവാഴ്ചക്കാലത്തുതന്നെ യൂറോപ്യന്‍ വ്യവസ്ഥകള്‍ ഇതര ജനസമൂഹങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. പ്രത്യക്ഷസാമ്രാജ്യത്വം അവസാനിച്ചിട്ടും ലോകസമൂഹത്തില്‍ ഇന്നും അതേ പാശ്ചാത്യവ്യവസ്ഥീകരണംതന്നെ നിലനില്ക്കുകയാണ്. യൂറോ- കേന്ദ്രിതമായ ഈ വ്യവസ്ഥീകരണത്തിനു വിധേയപ്പെട്ടുകഴിഞ്ഞ ലോകത്തിന്റെ ഇന്നത്തെ നവനാഗരികസാഹചര്യമാണ് 'വ്യവസ്ഥാപിതവും 'സുതാര്യവുമായിത്തന്നെ തങ്ങളുടെ മൗലികവാദഭീകരത നടപ്പാക്കാന്‍ യൂറോ-അമേരിക്കന്‍ ശക്തികള്‍ക്കു ബലം കൊടുക്കുന്നത്.
ഈ ബലം ഇല്ലാത്തതിനാലാണ് മറ്റു മൗലികവാദപ്രസ്ഥാനങ്ങള്‍ക്ക് ഇരുട്ടിനെയും നിഗൂഢതയെയും അതിസാഹസിക ചാവേര്‍ ആക്രമണങ്ങളെയും ആശ്രയിക്കേണ്ടിവരുന്നത്.
ഒളിപ്പോര്‍സാഹചര്യം
നേര്‍ക്കുനേര്‍ പൊരുതി പരാജയപ്പെടുത്താനാവില്ലെന്നറിയാവുന്ന പ്രബലനായ ശത്രുവിനെ എതിരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് ഒരാള്‍ പതിയിരുന്നുള്ള ആക്രമണരീതി സ്വീകരിക്കുക. ഭരണകൂടത്തിന്റെ സായുധശക്തിയെ നേരിട്ടെതിര്‍ത്തു തോല്പിക്കാനാകാത്തതിനാലാണ് വിപ്ലവകാരികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതാണ്ടെല്ലാ വിഭാഗങ്ങളും മിന്നലാക്രമണങ്ങളുടെയും വിദ്ധ്വംസക പ്രവര്‍ത്തനങ്ങളുടെയും ചാവേര്‍പോരാട്ടങ്ങളുടെയും വഴിയില്‍ എക്കാലവും സഞ്ചരിച്ചിട്ടുള്ളത്. അമേരിക്കന്‍ ശക്തിക്കെതിരെ വിയറ്റ്‌നാംകാര്‍ സ്വീകരിച്ച വഴിയും ഒളിപ്പോരിന്റേതായിരുന്നുവല്ലോ? ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പല വീരനായകരും ബ്രീട്ടീഷ് സാമ്രാജ്യശക്തിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇതേ മാര്‍ഗ്ഗം തന്നെയാണ് സ്വീകരിച്ചതെന്നും ഇവിടെ നമുക്കോര്‍ക്കാം. (എത്ര ഉദാത്തലക്ഷ്യത്തിനുവേണ്ടി ആയിരുന്നാലും, എത്ര വലിയ ശക്തിക്കെതിരെ ആയിരുന്നാലും, അക്രമത്തിന്റെ കിരാതമാര്‍ഗ്ഗം സ്വീകരിക്കുന്നതിനെതിരെ ഗാന്ധിജി എടുത്ത ഉറച്ച നിലപാട് എത്രമാത്രം ക്രാന്തദര്‍ശിത്വത്തോടും വിവേകത്തോടും കൂടിയുള്ളതായിരുന്നുവെന്ന്, കുറെയൊക്കെ ആദര്‍ശവല്‍ക്കരിക്കപ്പെട്ടിരുന്ന അന്നത്തെ അക്രമമാര്‍ഗ്ഗത്തിന്റെ വികസിതരൂപമായ ഇന്നത്തെ ഭീകരപ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍, നമുക്കു കൂടുതലായി മനസ്സിലാക്കാനാകും.) ഇന്നിപ്പോള്‍ ഈ ഒളിപ്പോര്‍ യുദ്ധതന്ത്രം സൈനികത്താവളങ്ങളെ ഒഴിവാക്കി, തെരുവുകളിലും കെട്ടിടങ്ങളിലും വാഹനങ്ങളിലുമുള്ള സാധാരണ മനുഷ്യരെ ഉന്നംവയ്ക്കുന്നത്ര ഭീകരമായിക്കഴിഞ്ഞു. മാത്രമല്ല, ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനശൃംഖലയ്ക്ക് ലോകമാസകലം താവളങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കു നേരിട്ടെതിര്‍ത്തു തോല്പിക്കാനാവാത്ത യൂറോ-അമേരിക്കന്‍ വന്‍ശക്തിക്കെതിരെ ഇസ്ലാമികതീവ്രവാദികളില്‍ വളര്‍ന്നുവരുന്ന നിശ്ചയദാര്‍ഢ്യ മാണ് ഇവിടെ പ്രകടമാകുന്നത്.
അല്പമൊന്നു നിരീക്ഷിച്ചാല്‍, യൂറോ-അമേരിക്കന്‍ ശക്തി വര്‍ദ്ധിക്കുന്തോറും വര്‍ദ്ധിത വീര്യത്തോടും കൂടുതല്‍ അംഗബലത്തോടുംകൂടി ഇസ്ലാമിക മൗലികവാദഭീകരത ആളിപ്പടരുകയാണ് എന്ന വസ്തുത, ആര്‍ക്കും കാണാനാകും. ഇത് ഈ മൗലികവാദശക്തികള്‍ തമ്മിലുള്ള ബന്ധത്തിലേക്കാണ് കൈചൂണ്ടുന്നത്. അതായത്, ഇസ്ലാമിക മൗലികവാദത്തിന്റെ പുത്തന്‍ ഉറവിടം ഈ യൂറോ-അമേരിക്കന്‍ ലോകമേല്‍ക്കോയ്മാ സാഹചര്യം തന്നെയാണ്. ആ വന്‍ശക്തി അടിച്ചേല്പിക്കുന്ന ഭൗതികമതമൗലികവാദത്തിനും അതിലൂടെ അറേബ്യന്‍ സംസ്‌കാരത്തിന്റെയും എണ്ണസമ്പത്തിന്റെയുംമേല്‍ അവര്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമെതിരെ തങ്ങളുടെ തീക്ഷ്ണമായ ഇസ്ലാമിക മൗലികവാദം പ്രയോഗിക്കുകയാണവര്‍.
മതമൗലികവാദത്തിന്റെ സെമിറ്റിക് പൈതൃകം
മനുഷ്യരെ അണിനിരത്താനും ആട്ടിത്തെളിക്കാനും ഏറ്റവും സമര്‍ത്ഥമായ ഉപകരണമാണല്ലോ എന്നും മതം. സര്‍വ്വതും, സര്‍വ്വരും, ആത്യന്തിക സത്തയില്‍ ഒന്നാണെന്ന ആന്തരികബോധം സൃഷ്ടിച്ച്, എല്ലാത്തരം വിഭാഗീയതകള്‍ക്കുമതീതമായി മനുഷ്യകുലത്തെ ഐക്യപ്പെടുത്തുക എന്നതാണ് മതങ്ങളുടെ ദൗത്യമെങ്കിലും അവ, പ്രത്യേകിച്ച് സംഘടിതമതങ്ങള്‍, എക്കാലവും സൃഷ്ടിച്ചുകൊണ്ടിരുന്നത് വിഭാഗീയമായ സാമുദായികത്വബോധമായിരുന്നു. സെമിറ്റിക് വിഭാഗത്തില്‍പ്പെട്ട യഹൂദ- ക്രൈസ്തവ-ഇസ്ലാം മതങ്ങളെല്ലാം ഏകസത്യമതവാദം പുലര്‍ത്തുന്ന സംഘടിതമതങ്ങളാണ്. ലോകചരിത്രം പരിശോധിച്ചാല്‍, ഈ മതങ്ങള്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയും തങ്ങളുടേതുമാത്രമാണ് സത്യമതമെന്ന് അംഗീകരിപ്പിക്കുന്നതിനുവേണ്ടിയും നടത്തിയിട്ടുള്ള പരസ്പരകുരുതികളുടെ അദ്ധ്യായങ്ങളാണേറെയും. സൂക്ഷ്മാവലോകനത്തില്‍, ഇന്നു നടക്കുന്നത് പരസ്പരാധിപത്യത്തിനും ലോകാധിപത്യത്തിനുംവേണ്ടി ക്രിസ്ത്യന്‍'യൂറോപ്പും ഇസ്ലാമിക'അറേബ്യയും നടത്തിയിരുന്ന കുരിശുയുദ്ധങ്ങളുടെയും ജിഹാദുകളുടെയും വേഷപ്പകര്‍ച്ചയോടെയുള്ള തുടര്‍ച്ചമാത്രമാണ് എന്നു കാണാം. യൂറോപ്യന്‍ സാമ്രാജ്യവികസനം എന്ന ക്രിസ്ത്യന്‍'യൂറോപ്പിനുണ്ടായിരുന്ന രാഷ്ട്രീയലക്ഷ്യം, ഇന്ന് യൂറോ-അമേരിക്കന്‍ സാംസ്‌ക്കാരിക-സാമ്പത്തികസാമ്രാജ്യത്വം എന്നായി മാറിയിരിക്കുന്നു എന്നുമാത്രം. അതിനായി 'വ്യവസ്ഥാപിത'രീതികളില്‍ സമ്മര്‍ദ്ദം ചെലുത്തി ലോകാഭിപ്രായം അനുകൂലമാക്കിക്കൊണ്ടും അജയ്യമായ സൈനി കശക്തിയുടെ പിന്‍ബലത്തോടെയും യൂറോ-അമേരിക്കന്‍ ശക്തികള്‍, അപ്രതിരോധ്യം എന്നു തോന്നുംവണ്ണം മുന്നോട്ടു കുതിക്കുകയാണ്. എന്നാല്‍ ഇസ്ലാമിക അറേബ്യയ്ക്കും അതിന്റെ സംസ്‌ക്കാരത്തിനും ഇക്കാലയളവില്‍ സംഭവിച്ചത്, യൂറോ-അമേരിക്കന്‍ മുഖമുദ്രയുള്ള ആധുനികനാഗരികതയുടെ അലകളില്‍പ്പെട്ടുള്ള വിള്ളലുകളും ശിഥിലീകരണവുമാണ്. ഈ ദുര്‍ബ്ബലാവസ്ഥയില്‍, ലോകമേധാവിത്വത്തിലേക്കു കുതിക്കുന്ന യൂറോ-അമേരിക്കന്‍ ശക്തിയെ തളയ്ക്കാന്‍ സുതാര്യവും വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗങ്ങളൊന്നും ഇസ്ലാമിക തീവ്രവാദികളുടെ മുമ്പിലില്ല. അതുകൊണ്ടാണ് തുറന്ന ജിഹാദിനു പകരം നിഗൂഢതയിലൊളിപ്പിച്ച ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ക്കു വഴിതിരിയേണ്ടി വന്നത്.
യൂറോ-അമേരിക്കന്‍ വന്‍ശക്തിയും അതുയര്‍ത്തിപ്പിടിക്കുന്ന ഭൗതികമതമൗലികവാദവും ലോകാധിപത്യത്തിലേക്കുള്ള ചുവടുകള്‍ മുന്നോട്ടു വയ്ക്കുന്തോറും, സ്വാഭാവികമായും ഈ ഇസ്ലാം മതമൗലികഭീകരതയും ആളിപ്പടരുകയേയുള്ളു. യൂറോ-അമേരിക്കന്‍ വന്‍ശക്തിയുമായി ഏതെല്ലാം രാജ്യങ്ങള്‍ എപ്പോഴൊക്കെ കൈകോര്‍ക്കുന്നുവോ, ആ രാജ്യങ്ങളി ലൊക്കെയും, മിക്കവാറും അതാതു സമയങ്ങളില്‍ത്തന്നെ ഇസ്ലാമികതീവ്ര വാദികളുടെ ചാവേര്‍ ആക്രമണങ്ങള്‍, അല്ലെങ്കില്‍ സ്‌ഫോടന പരമ്പരകള്‍, അരങ്ങേറുന്നു എന്ന യാഥാര്‍ത്ഥ്യം ഈ നിരീക്ഷണം ശരിയെന്നു തെളിയിക്കുന്നു. ഇന്‍ഡ്യാ-അമേരിക്കാ ആണവകരാറിനനുകൂലമായി 2008 ജൂലൈ 22-ന് മന്‍മോഹന്‍സിന്ദ് സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി ഒരാഴചക്കകം സ്‌ഫോടനപരമ്പരകളുടെ ഒരു നിരതന്നെ ഉണ്ടായി എന്നത് ഇതിനോടു ചേര്‍ത്തു കാണാവുന്നതാണ്. കരാറുമായി ബന്ധപ്പെട്ട് പിന്നീടു നടന്ന ഓരോ നീക്കത്തെത്തുടര്‍ന്നും ഇന്‍ഡ്യയില്‍ സ്‌ഫോടനപരമ്പരകള്‍ അരങ്ങേറുകയുണ്ടായി. ഇതെല്ലാം സൂചനകളായി എടുത്താല്‍, കുറച്ചുകാലമായി നടന്നുവരുന്ന ഇസ്ലാമികതീവ്രവാദത്തിന്റെയും ഭീകരാക്രമണങ്ങളുടെയും സൃഷ്ടികര്‍ത്താവ് യൂറോ-അമേരിക്കന്‍ ഭൗതികമതമൗലികവാദഭീകരത യാണെന്നു കാണാം; അഥവാ, തങ്ങള്‍ രൂപംകൊടുത്തു വ്യവസ്ഥാപിച്ചിട്ടുള്ള വ്യാവസായിക-കമ്പോള വ്യവസ്ഥ യിലേക്ക് ലോകരാഷ്ട്രങ്ങളെല്ലാം വന്നു കൊള്ളണമെന്നു ശഠിക്കുന്ന യൂറോ-അമേരിക്കന്‍ നവകൊളോണിയലിസ മാണെന്നു കാണാം.
(തുടരും)
Monday, March 16, 2015
'ക്രിസ്റ്റോളജി' എന്ന തടസ്സക്കല്ല് - മുഖക്കുറി
ഏതൊരു പ്രസ്ഥാനത്തെയും തകർക്കാൻ, അതിന്റെ സ്ഥാപകനെ വാഴ്ത്തിക്കൊണ്ടിരുന്നാൽ മതി; അനുയായികൾ വ്യക്തിപൂജയിലേക്കു തിരിയുകയും, പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും വ്യതിചലിക്കുകയും ചെയ്തുകൊള്ളും. ക്രിസ്തുമതത്തിലേക്കു നോക്കിയാൽ ഈ വസ്തുത വളരെ തെളിഞ്ഞു കാണാനാകും. യേശുവിനെ ആരാധനാവിഗ്രഹമാക്കിക്കൊണ്ട് അദ്ദേഹം ആവിഷ്‌കരിച്ച ദൈവദർശനത്തെയും മൂല്യസംഹിതയെയും തകിടംമറിക്കാൻ, പൗരോഹിത്യത്തിനു കഴിഞ്ഞു. അതിനുവേണ്ടി അവർ നിർമ്മിച്ചെടുത്ത 'ദിവ്യാ'യുധമാണ് 'ക്രിസ്റ്റോളജി', അഥവാ 'ക്രിസ്തുവിജ്ഞാനീയം'.
സ്‌നേഹാധിഷ്ഠിതമായ ദൈവരാജ്യ മൂല്യങ്ങൾ സ്വയം ആർജ്ജിക്കുക, അവ മറ്റുള്ളവരിലേക്കു പകരുക, ആ മൂല്യങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു സമൂഹസൃഷ്ടിക്കായി (ദൈവരാജ്യസൃഷ്ടിക്കായി) പ്രയത്‌നിക്കുക, അങ്ങനെ ജീവിതം സഫലമാക്കുക-യേശുവിന്റെ സുവിശേഷസാരമിതാണ്. എല്ലാവരും പിതാവായ ഏകദൈവത്തിന്റെ മക്കളാണ് എന്ന യേശുദർശനത്തിലെത്തിച്ചേരുന്ന ആർക്കും ഈ സുവിശേഷം അയത്‌നലളിതമായി മനസ്സിലാക്കാനാവുകയും ചെയ്യും. കാരണം, 'എല്ലാവരും ഒരേ ദൈവപിതാവിന്റെ മക്കൾ' എന്ന യേശുവിന്റെ അടിസ്ഥാന ദർശനത്തിന്റെ പ്രാവർത്തികഭാഗം മാത്രമാണത്.
എല്ലാവരും ഒരേ പിതാവിന്റെ മക്കളെങ്കിൽ, മനുഷ്യരെല്ലാം നേർസഹോദരരാണെന്നു വരുന്നു, സഹോദരനിർവ്വിശേഷമായ സ്‌നേഹഭാവം മനുഷ്യരെല്ലാം തമ്മിൽ ഉണ്ടാകേണ്ടതുണ്ടെന്നു വരുന്നു; സ്വകാര്യമാത്ര ചിന്താഗതികളും വ്യഗ്രതകളും അസൂയയും മാത്സര്യവും ശത്രുതയും കലഹവും കോപവും വിദ്വേഷവും വിഭാഗീയതകളു(ഗലാ. 5:20-21)മൊന്നും അവരുടെയിടയിൽ പാടുള്ളതല്ല എന്നു വരുന്നു; പകരം, സ്‌നേഹം, സമാധാനം, ക്ഷമ, കരുണ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാ. 5: 2223) മുതലായ പരാർത്ഥതാഭാവങ്ങളുൾക്കൊണ്ടുവേണം തമ്മിൽ പെരുമാറാൻ എന്നു വരുന്നുച എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനോവിശാലതയിലേക്ക് മനുഷ്യൻ മാനസാന്തരപ്പെടേണ്ടതുണ്ടെന്നു വരുന്നു... ചുരുക്കത്തിൽ, അവനവനിൽനിന്ന് അപരനിലേക്കു മനുഷ്യമനസ്സുകളെ വിടർത്തിക്കൊണ്ട്, ലോകമാകെ സ്‌നേഹത്തിന്റെ പരിമളം പരത്തി മനുഷ്യനെയും ലോകത്തെയും അടിമുടി പരിവർത്തിപ്പിക്കാൻ പോരുന്നത്ര ശക്തി-ചൈതന്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്, യേശുവിന്റെ സുവിശേഷം. അതു മനുഷ്യനെ കേവലവ്യക്തികൾ എന്ന നിലയിൽനിന്നു ദൈവരാജ്യപൗരന്മാരായി രൂപാന്തരപ്പെടുത്തുന്നു; ദൈവരാജ്യത്തിലേക്കുള്ള സാമൂഹിക പരിവർത്തനത്തിന്റെ പുളിമാവാക്കി മാറ്റുന്നു; ഇതിൻഫലമായി, ആത്മാനന്ദകരവും പരസ്പരാനന്ദകരവുമായ ഒരു ലോകം, ദൈവരാജ്യം, ഈ ലോകത്തിൽ ഉദയംകൊള്ളുകയും ചെയ്യുന്നു.
യേശു ഈ ലോകത്തിൽ അവതരിച്ചിട്ട് 20 നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. പക്ഷേ, അതുകൊണ്ടെന്തുണ്ടായി എന്നാലോചിച്ചാൽ, യേശുവിന്റെ പേരിൽ ആയിരക്കണക്കിനു സഭകളും, യേശുവിനെ ആരാധനാവിഗ്രഹമാക്കി പാടിപ്പുകഴ്ത്താൻ ലക്ഷക്കണക്കിനു പള്ളികളും, അതിന്റെ പതിന്മടങ്ങ് പുരോഹിതരും, യേശുവിന് അധരസേവ ചെയ്യുന്ന കോടിക്കണക്കിന് 'ക്രൈസ്തവ'രുമുണ്ടായി എന്നതിനപ്പുറം, യേശു വിഭാവനംചെയ്ത ദൈവരാജ്യലക്ഷ്യത്തിലേക്ക് ലോകം ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയിട്ടില്ല എന്നു കണ്ടെത്താൻ കഴിയും.
ഇത്ര വ്യക്തവും ജീവൻ തുടിക്കുന്നതുമായ ഒരു ദർശനവും (vision), അതിന്റെ അടിസ്ഥാനത്തിൽ സമൂർത്തവും ചലനാത്മകവുമായ ഒരു പ്രയോഗശാസ്ത്ര(praxis)വും, എന്നു മാത്രമല്ല, യേശുവിന്റെ സുവിശേഷത്തിനു നേർവിരുദ്ധമായി, ഓരോരുത്തരും അവനവനിലേക്കു ചുരുങ്ങിക്കൂടിയും, അപരനെ അന്യനും ശത്രുവുമായി കണ്ടും മനുഷ്യമനസ്സുകളും ലോകവും ഒന്നിനൊന്നു കലാപകലുഷിതമായിക്കൊണ്ടിരിക്കുകയാണെന്നും കാണാൻ കഴിയും. വേറെ വാക്കുകളിൽ പറഞ്ഞാൽ, 'ആരാധനാക്രമങ്ങളിലൂടെ എന്നെ ആരാധിച്ചിട്ട് മാമോൻപൂജയിൽ ഇഷ്ടംപോലെ മുഴുകിക്കൊള്ളൂ' എന്ന് യേശു ഉപദേശിച്ചിരുന്നാലെങ്ങനെയോഅങ്ങനെയായിത്തീർന്നിരിക്കുകയാണു ലോകം.
യേശുവിനെ ആരാധിക്കാൻ അടുത്തടുത്ത് അംബരചുംബികളായ പള്ളികളും കവലകൾതോറും കുരിശുപള്ളികളും മലയായ മലകളിലൊക്കെ കുരിശുമലകളും തീർത്ഥാടനകേന്ദ്രങ്ങളും തീർത്തിരിക്കുന്നു! അവിടങ്ങളിലെല്ലാം, തങ്ങളുടെ സ്വകാര്യ-സ്വാർത്ഥലക്ഷ്യങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കുക എന്ന ഭൗതികലക്ഷ്യങ്ങളുമായി ജനങ്ങൾ തിങ്ങിക്കൂടി 'വിശ്വാസസാഗരങ്ങൾ' സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടിവരുന്ന ഈ യേശുഭക്തിക്കും 'ഹല്ലേലൂയ്യാ', 'സ്‌തോത്രം' വിളികൾക്കുമിടെ മനുഷ്യൻ മനുഷ്യനെ മറക്കുകയും, സ്വകാര്യ ആർത്തികൾ ആളിക്കത്തിച്ചു പുലരുന്ന മാമോന്റെ പിടിയിൽ ലോകം കൂടുതൽകൂടുതലായി അമരുകയും ചെയ്യുന്നു. അങ്ങനെ 'ക്രൈസ്തവ'ലോകത്തിന്റെതന്നെ മുൻകൈയിൽ ദൈവരാജ്യത്തിനു പകരം മാമോൻരാജ്യമെന്ന ചന്തവ്യവസ്ഥിതി ലോകത്തിൽ വ്യവസ്ഥാപിതമാകുന്നു; ആയിക്കഴിഞ്ഞിരിക്കുന്നു.
ചരിത്രത്തിലേക്കുനോക്കിയാൽ, ഈ വിധിവൈപരീത്യം എല്ലാ വിമോചന-നവോത്ഥാന- മതപ്രസ്ഥാനങ്ങളെയും ബാധിച്ചിട്ടുള്ളതായി കാണാം. യേശുവിനു മുമ്പു ജീവിച്ച ബുദ്ധനെ ആരാധ്യബിംബമാക്കിക്കൊണ്ട്, അദ്ദേഹം ആവിഷ്‌കരിച്ച ദർശനത്തെയും മോചനമാർഗ്ഗങ്ങളെയും സംഘജീവിതത്തെയും പൗരോഹിത്യം തുരങ്കംവച്ചു. ജാതി-മത-വർഗ്ഗ വീഭാഗീയതകൾക്കെല്ലാമതീതമായ ഒരു മാനവികദർശനം അവതരിപ്പിച്ച നാരായണഗുരുവിനെ പൂജാവിഗ്രഹമാക്കിക്കൊണ്ട്, ഇവിടെ സാധ്യമാകുമായിരുന്ന വിപ്ലവകരമായൊരു സാമൂഹികനവോത്ഥാനത്തെയും, 'അയൽപക്കത്തായം' എന്നദ്ദേഹം വിശേഷിപ്പിച്ച പ്രാദേശികക്കൂട്ടായ്മാ ജീവിതസമ്പ്രദായത്തെക്കുറിച്ചുള്ള ഉദാത്ത സങ്കല്പത്തെയും തകിടംമറിച്ചു. ഗാന്ധിയൻ ദർശനത്തെയും, ലോകത്തെത്തന്നെ ഗുണപരമായി പരിവർത്തിപ്പിക്കാൻപോന്ന അദ്ദേഹത്തിന്റെ ഗ്രാമസ്വരാജ് സങ്കല്പത്തെയും ഗാന്ധിസ്തുതികൊണ്ടു കുഴിച്ചുമൂടിയത് നാം തന്നെയാണല്ലോ.
ആലോചിച്ചാൽ, 'ദൈവശാസ്ത്ര' (Theology) മെന്ന പദംതന്നെ വികലമാണെന്നു കാണാം. ശാസ്ത്രമെന്നാൽ, ഇന്ദ്രിയഗോചരമായ ഭൗതികയാഥാർത്ഥ്യങ്ങളെ നിരീക്ഷണ-പരീക്ഷണങ്ങൾക്കു വിധേയമാക്കിക്കൊണ്ടുള്ള അന്വേഷണ-നിഗമനങ്ങളുടെ മാർഗ്ഗമാണ്. എന്നാൽ, ഇന്ദ്രിയഗോചരമല്ലാത്തതും അനന്തവും, തന്മൂലം അജ്ഞേയവുമായിരിക്കുന്ന ദൈവമെന്ന പരമസത്തയെ ശാസ്ത്രീയമായി പഠിച്ചുകളയാം എന്നു കരുതുന്നത് മനുഷ്യന്റെ അഹന്താപ്രകടനമല്ലാതെ മറ്റെന്താണ്? കടലിനെ പഠിക്കാൻ അതിലെ ഒരു തുള്ളിയും, ശരീരത്തെ പഠിക്കാൻ അതിലെ ഒരു കോശവും തുനിയുന്നതിനോടു സമാനമായ മൗഢ്യമല്ലേ അത്? ഒരു ശരീരകോശത്തിന്റെ ദൗത്യം, ശരീരത്തിലായിരുന്നുകൊണ്ട് മസ്തിഷ്‌കനിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക എന്നതാണ്; അല്ലാതെ, സ്വന്തം നിലയിൽ താൻ ആയിരിക്കുന്ന ശരീരത്തെ വിലയിരുത്തിക്കിട്ടുന്ന കാഴ്ചപ്പാടനുസരിച്ചു പ്രവർത്തിക്കുക എന്നതല്ല. അങ്ങനെ ആകുന്നപക്ഷം, ശരീരത്തിലെ ഓരോ കോശവും ഓരോ അവയവവും പരസ്പരം പോരടിക്കുകയും ശരീരത്തെ തകർക്കുകയും ചെയ്യുന്ന അവസ്ഥയാകും സംജാതമാകുന്നത്. അതുപോലെതന്നെയാണു മനുഷ്യന്റെ കാര്യവും. ആകമാനസത്തയുടെ, ദൈവത്തിന്റെ, കേവലം അംശം മാത്രമായിരിക്കുന്ന മനുഷ്യൻ വിളിക്കപ്പെട്ടിരുന്നത് ദൈവത്തെക്കുറിച്ചു പഠിക്കാനല്ല; ദൈവത്തിൽ ആയിരിക്കാനാണ്; ദൈവികത ആർജ്ജിച്ച് പിതാവായ ദൈവത്തിന്റെ ഹിതം നിറവേറ്റാനാണ്; സ്വധർമ്മം അനുഷ്ഠിക്കാനാണ്.
വാസ്തവത്തിൽ, ഈ കടമനിർവ്വഹണത്തിൽനിന്നു തലയൂരാനും, കൈ-മെയ്യനങ്ങാതെ പണ്ഡിതരും പ്രമാണിമാരുമായി, 'വിരുന്നുകളിൽ മുഖ്യസ്ഥാനവും. ചന്തസ്ഥലങ്ങളിൽ അഭിവാദനവും മനുഷ്യനിൽനിന്നു 'ഗുരോ' എന്ന സംബോധനയും' (മത്താ. 23:6-7) ഉറപ്പാക്കി വിലസി ജീവിക്കാനുമാണ്, പൗരോഹിത്യം മതദർശനങ്ങളുടെ അകക്കാമ്പ് മറയ്ക്കുകയും ചോർത്തിക്കളയുകയും ചെയ്യുന്ന തരത്തിൽ ദൈവശാസ്ത്രങ്ങൾ മെനയുന്നത്. അത് മതസ്ഥാപകരെത്തന്നെ കേന്ദ്രീകരിച്ചായതിനാൽ, അതിലെ ചതി ആരും കണ്ടെത്തുന്നുമില്ല. മതസ്ഥാപകരെ ആരാധനാപാത്രങ്ങളാക്കി ജനങ്ങളുടെ മുമ്പിലവതരിപ്പിക്കുക, ആരാധിപ്പിക്കുക എന്നതാണ് പൗരോഹിത്യം ലക്ഷ്യംവയ്ക്കുന്നത്. രാജ്യസ്‌നേഹത്തിനുപകരം, രാജഭക്തി പ്രോത്സാഹിപ്പിക്കുന്നതുപോലെയാണത്. ആരെങ്കിലും എതിർത്താൽ രാജ്യദ്രോഹിയായി മുദ്രകുത്തി നാടു കടത്താം; മതത്തിൽ മതദ്രോഹിയായും ദൈവദൂഷകനായും മുദ്രചാർത്തി സമുദായഭ്രഷ്ടനാക്കാം. യേശുവിനെതിരെയും ഈ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നല്ലോ.
ക്രൈസ്തവദൈവശാസ്ത്രത്തിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നത് 'ക്രിസ്റ്റോളജി' എന്ന 'ക്രിസ്തുവിജ്ഞാനീയ'മാണ്. ആദിമസഭയുടെ വളരെ ഹ്രസ്വമായ ഒരു കാലഘട്ടം കഴിഞ്ഞുടനെതന്നെ, യേശു ആര്, ദൈവമോ മനുഷ്യനോ, അതോ രണ്ടും ചേർന്നതോ, എങ്കിൽ ഏതനുപാതങ്ങളിൽ... എന്നിങ്ങനെയുള്ള അതിബാലിശമായ തർക്കവിതർക്കങ്ങൾ യേശുവെന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ഉയർന്നുവരുകയും പരസ്പരവിരുദ്ധങ്ങളായ ഒട്ടേറെ തിയറികളും 'ഇസ'ങ്ങളും അവതരിപ്പിക്കപ്പെടുകയും ചെയ്തു. അതിന്റെപേരിൽ കലഹങ്ങളും കലാപങ്ങളും പരസ്പരം പുറത്താക്കലുകളും ശപിക്കലുകളുമൊക്കെ നടന്നുവെന്നു സഭാചരിത്രം സാക്ഷിക്കുന്നു.
അങ്ങനെ, 'ക്രിസ്റ്റോളജി' എന്ന ദൈവശാസ്ത്രശാഖ ആർത്തുവളരുകയും അതിന്റെ പശ്ചാത്തലത്തിൽ യേശു സഭയുടെ ആരാധനാവിഗ്രഹമാകുകയും, സഭയിൽ പൗരോഹിത്യം ആധികാരികമായി രംഗപ്രവേശം ചെയ്യുകയും ചെയ്തു. ഒപ്പം, ആദ്ധ്യാത്മികപ്രബോധകർ അപ്ര സക്തരായിത്തീർന്നു. സഭയുടെ ഊന്നൽ യേശുവിനെ കേന്ദ്രീകരിച്ചുള്ള ബലിയർപ്പണവും ആരാധനാനുഷ്ഠാനങ്ങളുമായി മാറി.
ഇതിലൂടെയെല്ലാം സംഭവിച്ചത്, യേശുവിന്റെ സ്‌നേഹസന്ദേശം മറയ്ക്കപ്പെടുകയും മറക്കപ്പെടുകയും ചെയ്തു എന്നതാണ്. യേശുവിന്റെ കല്പനകളും ജീവിതസന്ദേശങ്ങളും പാലിക്കാതെയും തിരസ്‌കരിച്ചും ജീവിച്ചുകൊണ്ടുതന്നെ, യേശുവിനെ ആരാധിച്ചും സ്തുതിച്ചും സായൂജ്യമടയുന്നവരായി മാറാൻ ക്രൈസ്തവർക്കു കഴിഞ്ഞു. പുരോഹിതസൃഷ്ടമായ 'ക്രിസ്റ്റോളജി', ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാൻ മനുഷ്യർക്കു വഴിവെട്ടി ക്കൊടുത്തിരിക്കുന്നു; ഒപ്പം, അത് ദൈവരാജ്യത്തിലേക്കുള്ള വഴി യിൽ പർവ്വതസമാനമായ ഒരു തടസ്സക്കല്ലായി വിരാജിക്കുകയും ചെയ്യുന്നു.
തന്റെ ദർശനവും അതിലൂന്നിയുള്ള ദൈവരാജ്യസൃഷ്ടിയും തുരങ്കംവയ്ക്കപ്പെടുമെന്ന് യേശു മനസ്സിലാക്കിയിരുന്നതായി വേണം കരുതാൻ. അതുകൊണ്ടാവാം അദ്ദേഹം, 'കർത്താവേ, 'കർത്താവേ എന്ന് എന്നെ വിളിക്കുന്നവരല്ല സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്' (മത്താ. 7:21) എന്നും; 'നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നെങ്കിൽ മാത്രമേ എന്റെ ശിഷ്യരായി അറിയപ്പെടൂ' (യോഹ. 13:35) എന്നും; 'ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്' (മത്താ. 9:13) എന്നും പറഞ്ഞത്. തന്നെ സേവിക്കലല്ല, ഈ ചെറിയവരിൽ ഒരുവനെ സേവിക്കലാണ് മാനദണ്ഡമെന്നു (മത്താ. 25:34-46) പഠിപ്പിച്ചതും; 'മറ്റുള്ളവരിൽനിന്ന് ആഗ്രഹിക്കുംപ്രകാരം അവരോടും പെരുമാറുക എന്നതിൽ മുഴുവൻ നിയമവും പ്രവാചകപ്രബോധനങ്ങളും അടങ്ങുന്നു' (മത്തായി 7:12) എന്നുപറഞ്ഞ് ദൈവനിയമത്തിൽ കേവല ആരാധനയ്ക്ക് ഇടം നൽകാതെ പുറംതള്ളിയതും; മലയിലെ പ്രസംഗത്തിൽ പ്രഖ്യാപിച്ച സൗഭാഗ്യങ്ങളുടെ അടിസ്ഥാനമായി ആരാധനാനുഷ്ഠാനങ്ങളെ ഉൾപ്പെടുത്താതിരുന്നതും; യേശുവിന്റെ നാമത്തിൽ തങ്ങൾ പ്രവ ചിക്കുകയും പിശാചുക്കളെ പുറത്താക്കുകയും വലിയവലിയ കാര്യങ്ങൾ ചെയ്യുകയും ചെയ് തെന്നു കരുതുന്നവരോട്, ''നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല. ഹേ, ദുർവൃത്തരേ, എന്നെ വിട്ടകന്നു പോകൂ'' (മത്താ. 7:22-23) എന്നു പ്രഖ്യാപിക്കുമെന്നു മുന്നറിയിപ്പു നൽകിയതും; പിതാവിന്റെ കല്പന ആദ്യം മുഖത്തു നോക്കി നിഷേധിക്കുകയും പിന്നീട് നിർവ്വഹിക്കുകയും ചെയ്ത പുത്രനെയും, പിതാവിനെ പ്രീണിപ്പിക്കാനായി 'തീർച്ചയായും ചെയ്യാം' എന്നു പറഞ്ഞിട്ട് അതു ചെയ്യാതിരുന്ന പുത്രനെയും തമ്മിൽ താരതമ്യം ചെയ്ത്, അവരിൽ പിതാവിന്റെ ഇഷ്ടം നിറവേറ്റിയത് ആദ്യത്തെ പുത്രനാണെന്നു പഠിപ്പിച്ച് (മത്താ. 21:28-31) മനുഷ്യന്റെ ദൈവപ്രീണനപ്രവണതയെ നിരാകരിച്ചതുമെല്ലാം, വ്യക്തിപൂജയിലൂടെ തന്റെ സന്ദേശം തുരങ്കംവയ്ക്കപ്പെട്ടേക്കാം എന്ന യേശുവിന്റെ മുന്നറിവുമൂലമായിരുന്നിരിക്കാം; അല്ലെങ്കിൽ, അത്തരം വ്യക്തിപൂജാപ്രവണതയ്ക്കെതിരെ ജാഗ്രത പുലർത്താനുള്ള ആഹ്വാനമായിട്ടായിരുന്നിരിക്കാം.
ദൈവരാജ്യത്തെക്കുറിച്ചുള്ള സങ്കല്പംപോലും ഇന്നു ക്രൈസ്തവമനസ്സുകളിൽ അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. യേശുവിനു സ്തുതിയും ഓശാനയും പാടിക്കൊണ്ടും പാടിപ്പിച്ചുകൊണ്ടും, അവിടുത്തെ വചസ്സുകളെ പൗരോഹിത്യം കുരിശിൽ തറച്ചിരിക്കുന്നു. ഈ ദുർവിധിയിൽനിന്ന് യേശുവിനെയും യേശുവചസ്സുകളെയും മോചിപ്പിക്കണമെങ്കിൽ, 'ക്രിസ്റ്റോളജി' എന്നും 'തിയോളജി'എന്നും അറിയപ്പെടുന്ന പുരോഹിതനിർമ്മിത തടസ്സക്കല്ലുകൾ നാം തട്ടിനീക്കേണ്ടിയിരിക്കുന്നു. ദൈവശാസ്ത്രക്കല്ലറകളിൽ അടക്കപ്പെട്ടിരിക്കുന്ന ദൈവരാജ്യമൂല്യങ്ങളെ ഓരോ ഹൃദയത്തിലും ഉയിർപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.
ദൈവരാജ്യസൃഷ്ടിക്ക് യേശുവിനെ ദൈവമായി കാണേണ്ടത് ഒരത്യാവശ്യമല്ലതന്നെ. യേശുവിനെ സ്‌നേഹിതനും ഗുരുവുമായി കണ്ടാലും മതി. അവിടത്തെപ്പോലെ, പിതാവിന്റെ ഇഷ്ടം നിറവേറ്റി ദൈവത്തെ മഹത്വപ്പെടുത്തുന്ന സ്‌നേഹപ്രവൃത്തികൾ ചെയ്താൽ മതി. അതിന്റെ പേരിൽ സ്‌നേഹമൂർത്തിയായ യേശു പിണങ്ങുകയോ ശിക്ഷിക്കുകയോ ഇല്ല.
ജോര്‍ജ്ജ് മൂലേച്ചാലില്‍- എഡിറ്റർ
Saturday, January 17, 2015
'ആത്മരക്ഷ' എന്ന സ്വാർത്ഥത – സത്യജ്വാല മുഖക്കുറി
ജോര്‍ജ്ജ് മൂലേച്ചാലില്‍,
ചീഫ് എഡിറ്റര്‍, സത്യജ്വാല.
(സത്യജ്വാല ജനുവരി 2015)
പുരോഹിത മേധാവിത്വം എത്ര അഴിമതിയില്‍
മുങ്ങിക്കുളിച്ചാലും അത് ചോദ്യം ചെയ്യാന്‍ ആര്ക്കും അവകാശമില്ലായെന്ന രീതിയില്‍ ഒരു പ്രത്യയശാസ്ത്രം എല്ലാ മതങ്ങളിലും ഉരുത്തിരിഞ്ഞു വരാറുണ്ട്. ഇത്
മുന്നില്കണ്ടാണ് ഫ്രാന്സിസ് മാര്പ്പാപ്പാ "Responsible citizenship is a virtue and a moral
obligation." (ഉത്തരവാദിത്വമുള്ള സഭാപൌരത്വം ഒരു കടമയും സുകൃതവുമാണ്) എന്ന് പറഞ്ഞത്. ഇത്
മനസ്സിലാക്കി പ്രവര്ത്തിക്കുന്നവരെ സാത്താന്‍റെ മക്കള്‍ എന്ന് വിളിച്ചാക്ഷേപിക്കുന്ന മേലധികാരികള്‍, സ്വതന്ത്ര ചിന്തകരായ അത്മായരെ ഒരു മാര്ഗ്ഗരേഖയും ഇല്ലാതെ
പ്രവര്ത്തിക്കുന്നവരെന്നും വിശേഷിപ്പിക്കാറുണ്ട്. KCRM പ്രവര്‍ത്തകര്‍ എന്താണ്
വിശ്വസിക്കുന്നതെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കുന്ന ഈ ലേഖനം
അനേകരുടെ കണ്ണു തുറപ്പിക്കും – എഡിറ്റര്‍.
എല്ലാ സംഘടിത-പുരോഹിതമതങ്ങളും മനുഷ്യന് വ്യക്തിഗതമായ ആത്മരക്ഷ ഉറപ്പുനൽകി നിലനിൽക്കുന്നവയാണ്. ആത്മരക്ഷ നേടി ശോഭനമായ ഒരു മരണാനന്തരജീവിതം സ്വായത്തമാക്കൂ എന്നാണവയെല്ലാം ആഹ്വാനം ചെയ്യുന്നത്.
ജീവിതവാഞ്ഛ മനുഷ്യസഹജമാണ്. കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ജീവിതമാണെങ്കിൽപ്പോലും, തന്‍റെ ജീവിതം അവസാനിക്കരുതേ എന്നാണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്. അപ്പോഴാണ്, സുഖ-സന്തോഷസമൃദ്ധവും പ്രശ്‌നരഹിതവും അവസാനമില്ലാത്തതുമായ ഒരു സ്വർഗ്ഗീയജീവിതം മതപണ്ഡിതരും പാസ്റ്റർമാരും പുരോഹിതരും ചൂണ്ടിക്കാണിക്കുന്നത്. സ്വാഭാവികമായും അത് എല്ലാവരെയും ആകർഷിക്കുന്നു. എന്തുതന്നെ ത്യജിച്ചിട്ടായാലും, ഈ 'ആത്മരക്ഷ' മനുഷ്യരുടെ മുഖ്യലക്ഷ്യമായിത്തീരുകയും ചെയ്യുന്നു. പരലോകസുഖാന്വേഷികളായിത്തീരുന്ന ജനം അവരുടെ പിന്നിൽ അണിനിരക്കുകയും അവർ പറയുന്നതെന്തും അനുസരിക്കാൻ തയ്യാറായി അവരുടെ അടിമകളാകുകയും ചെയ്യുന്നു. മനുഷ്യന്‍റെ ബുദ്ധി പരിമിതമാണെന്നും, തങ്ങൾ പറയുന്ന ആദ്ധ്യാത്മികസത്യങ്ങളുടെ പിന്നിലുള്ള രഹസ്യങ്ങൾ ആ ബുദ്ധികൊണ്ട് കണ്ടെത്താനാവില്ലെന്നുമുള്ള പുരോഹിതവചനങ്ങൾകേട്ട്, ദൈവദാനമായി മനുഷ്യർക്കു ലഭിച്ച വിശേഷബുദ്ധിയും യുക്തിബോധവുമെല്ലാം ചാക്കിൽകെട്ടി അവർ തട്ടിൻപുറത്തേക്കെറിയുകയും ചെയ്യുന്നു. അതോടെ, പൗരോഹിത്യവും പുരോഹിതമതങ്ങളും വിവിധ അന്ധവിശ്വാസപ്രസ്ഥാനങ്ങളും ലോകത്ത് വ്യവസ്ഥാപിതമായിത്തീരുന്നു.
'ആത്മരക്ഷ'യിലൂടെ ഇവിടെ ഓരോരുത്തരും ലക്ഷ്യമിടുന്നത് സ്വന്തം ജീവന്‍റെ അനന്തമായ നിലനില്പാണ് എന്നാണ് നാമിവിടെ കാണുന്നത്. ചുരുക്കത്തിൽ, 'ആത്മരക്ഷ'യ്ക്കുവേണ്ടിയുള്ള 'മത'നേതാക്കളുടെ ആഹ്വാനത്തിൽ, സ്വന്തം ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയാണ് മനുഷ്യരിൽ തഴച്ചുവളരുന്നത്. എന്നാൽ, ആത്മരക്ഷയെപ്പറ്റി യേശു പറയുന്നത്, ''സ്വന്തംജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവന് അതു നഷ്ടപ്പെടും. എന്നാൽ, എനിക്കുവേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും'' (മത്താ. 16:25, മത്താ. 10:39; മർക്കോ. 8:35; ലൂക്കോ. 9:24; യോഹ. 12:25) എന്നാണ്! 'നിത്യജീവൻ പ്രാപിക്കേണ്ടതിനെ'പ്പറ്റിയാണ് അദ്ദേഹവും പ്രബോധിപ്പിച്ചത്. എന്നാൽ പുരോഹിതർ ഓരോരുത്തരോടും പറയുന്നത് 'സ്വന്തം ജീവൻ രക്ഷിക്കുക' എന്നാണ്; യേശു പറയുന്നതാകട്ടെ, 'സ്വന്തം ജീവൻ നഷ്ടപ്പെടുത്തുക' എന്നും! ഇവിടെ വളരെ പ്രകടമായ ഒരു വൈരുദ്ധ്യമാണു നമുക്കു കാണാൻ കഴിയുന്നത്. ഈ വൈരുദ്ധ്യത്തിന്‍റെ ഉരുക്കഴിക്കാൻ കഴിഞ്ഞാൽ, ഒരുപക്ഷേ, ആത്മീയത, ആത്മരക്ഷ മുതലായ വാക്കുകളുടെ ബിബ്ലിക്കൽ അർത്ഥം ഗ്രഹിക്കാൻ നമുക്കു കഴിഞ്ഞേക്കാം.
സ്വയം നഷ്ടപ്പെടുത്താതെ നിത്യജീവൻ പ്രാപിക്കാനാവില്ലെന്നു സൂചിപ്പിക്കുന്ന വേറെയും യേശു വചസ്സുകൾ സുവിശേഷത്തിലുണ്ട്. ''ഞാൻ മുന്തിരി വള്ളിയാണ്, നിങ്ങൾ ചില്ലകളും.... എന്നിൽ വസിക്കാത്തവൻ മുറിച്ചു നീക്കപ്പെട്ട ചില്ല പോലെ പുറന്തള്ളപ്പെട്ട് ഉണങ്ങിപ്പോകും'' (യോഹ. 15:5-6) എന്നു പിതാവായ ദൈവത്തിൽ വസിച്ചുകൊണ്ട് യേശു പറയുമ്പോൾ, വ്യക്തികൾക്കു തനതായി അസ്തിത്വമോ നിലനിൽപ്പോ ഇല്ല എന്ന വസ്തുതയാണ്, തനതു നിലകളിൽ ആരും ആരുമല്ല എന്ന സത്യമാണ് അവിടന്നു വ്യക്തമാക്കുന്നത്. താൻ എന്തൊക്കെയോ ആണ് എന്ന മട്ടിൽ പൊതുവേ മനുഷ്യരിലെല്ലാമുള്ള അഹംഭാവത്തെപ്പറ്റി, ''ഒന്നുമല്ലാതിരിക്കേ എന്തോ ആണെന്നു നടിക്കുന്ന മനുഷ്യർ സ്വയം വഞ്ചിക്കുന്നു'' (ഗലാ. 6:3) എന്ന് പൗലോസ് ശ്ലീഹാ പറഞ്ഞിട്ടുള്ളതും ഇവിടെ ഓർക്കാവുന്നതാണ്.
സ്വന്തം ജീവൻ രക്ഷിക്കാൻ വെമ്പുന്നവർ, തങ്ങൾക്കുചുറ്റും വേലികെട്ടുന്ന സ്വകാര്യമാത്രപരമായ (self-centred) നിലപാടുകൊണ്ടുതന്നെ, മുന്തിരിവള്ളിയിൽനിന്ന് സ്വയം മുറിച്ചുമാറ്റിയ ചില്ലകളെപ്പോലെയാണ്. എന്നാൽ സ്വയം മറന്ന് (നഷ്ടപ്പെട്ട്) തന്റെ ജീവന്റെ ഉറവിടമായ മുന്തിരിവള്ളിയുടെ ഭാഗമായി നിൽക്കുന്ന ചില്ലയ്ക്ക് ആ മുന്തിരിവള്ളിയുള്ള കാലത്തോളം ജീവനുണ്ടാകും; മുന്തിരിവള്ളിക്കു നിത്യതയുണ്ടെങ്കിൽ നിത്യജീവനുമുണ്ടാകും.
ഇവിടെ, 'സ്വന്തം നിലയിൽ ആർക്കും അസ്തിത്വമില്ല' എന്ന് അർത്ഥംവരുന്ന യേശുവിന്‍റെ പ്രബോധനത്തെക്കുറിച്ച് അല്പമൊന്നു വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കാരണം, ഈ ആശയം ഏതു മതദർശനത്തിന്‍റെയും അടിസ്ഥാനമായി വരുന്ന ഒന്നാണ്. അല്പം നിരീക്ഷണവും മനനവുമുണ്ടെങ്കിൽ ആർക്കും പെട്ടെന്നുൾക്കൊള്ളാനാവുന്ന കാര്യവുമാണത്. ആരും സ്വയംഭൂവല്ല എന്ന്, അതായത് സ്വന്തം നിലയിൽ ഉരുവായവരല്ല എന്ന്, എല്ലാവർക്കും അറിയാം. ഊണിലും ഉറക്കത്തിലും അബോധാവസ്ഥയിൽപ്പോലും, ഏതോ പരമമായ ഒരു മഹാപ്രാണശക്തിയോടു ബന്ധപ്പെട്ടിരുന്നാലെന്നപോലെയാണ്, തനതായ ഒരിടപെടലും കൂടാതെയാണ്, അതിസങ്കീർണ്ണമായ നമ്മുടെ ശാരീരിക പ്രക്രിയകളെല്ലാം നിർവ്വഹിക്കപ്പെടുന്നത് എന്ന അറിവും നമുക്കെല്ലാമുണ്ട്. ചുരുക്കത്തിൽ, ഒരു മുടിയിഴപോലും വെളുപ്പിക്കാനോ കറുപ്പിക്കാനോ സ്വന്തം നിലയിൽ കഴിയാത്തവനാണ് മനുഷ്യൻ (മത്താ. 5:36) എന്ന വസ്തുത നമുക്കെല്ലാം അറിയാം. ഈ അറിവെല്ലാം മനുഷ്യനിലുണ്ടായിരിക്കെത്തന്നെയാണ്, താൻ എന്തോ ഒക്കെ ആണെന്ന മട്ടിലുള്ള അഹന്ത നിറഞ്ഞ വിചാരത്തിനു മനുഷ്യരെല്ലാംതന്നെ അടിപ്പെട്ടിരിക്കുന്നത് എന്നോർക്കുക. വാസ്തവത്തിൽ അത് എത്രയോ വലിയ അല്പത്വവും ആത്മവഞ്ചനയുമാണ്! ബൗദ്ധികമായും സർഗ്ഗാത്മകമായും കലാപരമായും മികവു പുലർത്തുന്ന പ്രതിഭാശാലികൾ പൊതുവേ തങ്ങളുടെ കഴിവിൽ വളരെ അഹങ്കരിക്കാറുണ്ട്! എല്ലാ കഴിവുകളും നല്കപ്പെട്ടിരിക്കുന്നവ മാത്രമായിരിക്കേ, അതും അല്പത്വമല്ലാതെ മറ്റൊന്നുമല്ല. ചുരുക്കത്തിൽ, സ്വയം അഹങ്കരിക്കാനുള്ള യാതൊരടിസ്ഥാനവും ആർക്കുമില്ല.
ഉള്ളതെന്തോ അതാണ് ഉണ്മ. അത് ദൈവമെന്നു വ്യവഹരിക്കപ്പെടുന്ന ആകമാനസത്ത, അല്ലെങ്കിൽ പരമസത്ത മാത്രമാണ്. ബാക്കിയെല്ലാം ആ സത്തയുടെ സ്ഫുരണങ്ങൾമാത്രം. ഇതിനർത്ഥം, എല്ലാം ദൈവകേന്ദ്രീകൃതമാണെന്നു തന്നെയാണ്; വേറെ വേറെ കേന്ദ്രങ്ങൾ ഉണ്ടാവുക അസാധ്യമാണെന്നാണ്. അതിനു ശ്രമിച്ചാൽ, സ്വാഭാവികമായും മുറിച്ചു നീക്കപ്പെട്ട ചില്ലയുടെ അവസ്ഥയിലാകും; ഉണങ്ങിപ്പോകും.
അതേസമയം, താൻ സ്വയം ആരുമല്ല എന്ന സത്യാവബോധത്തിൽ വർത്തിച്ചുകൊണ്ട്, എല്ലാമായിരിക്കുന്ന ദൈവികസത്തയിലേക്ക് സ്വജീവൻ വിട്ടുകൊടുത്താലോ? അതോടെ, കടലിന്‍റെ ഭാഗമായി മാറുന്ന, അതുവരെ വേറിട്ടുനിന്ന് തന്‍റെ തിളക്കം തന്‍റെതാണെന്നഹങ്കരിച്ചിരുന്ന, തുള്ളിയുടെ അവസ്ഥയോടു സമാനമായിത്തീരുന്നു, മനുഷ്യന്‍റെ അവസ്ഥ. പ്രവാസിത്വത്തിന്‍റെ അലച്ചിലുകളിൽനിന്ന്, സ്വഗൃഹത്തിലെത്തുമ്പോഴത്തെ ശാന്തിയും സന്തോഷവും നിറഞ്ഞ അവസ്ഥയിലെത്തിച്ചേരുന്നു, മനുഷ്യൻ. മണ്ണിൽ വീണഴിയാൻ സ്വയം വിട്ടുകൊടുക്കുന്ന ഗോതമ്പുമണി ഭൂമിക്കുവേണ്ടി മുളച്ചു പുതുജീവൻ കൈവരിക്കുന്നതിനോടു (യോഹ.6:24) സമാനമാണത്. വ്യക്തിയെന്ന അവസ്ഥയിൽത്തന്നെ, താൻ യഥാർത്ഥത്തിൽ നിത്യസത്യമായിരിക്കുന്ന ദൈവികതയുടെ പ്രകാശനമാണെന്ന അറിവിൽ അഹംഭാവം (ego) കൈവിട്ടു ജീവിക്കുകയെന്നാൽ, ദൈവത്തിൽ ആയിരിക്കുകയെന്നുതന്നെയാണ്. ദൈവത്തിലായിരിക്കുകയെന്നാൽ നിത്യതയിൽ, നിത്യജീവനിൽ, ആയിരിക്കുകയെന്നുമാണ്.
നിത്യജീവൻ പ്രാപിക്കാൻ യേശു കാട്ടിത്തരുന്ന വഴി അതാണ്. യേശു മഹത്വപൂർണ്ണനായിരുന്നു. എന്നാൽ, ''ഞാൻ സ്വമേധയാ ഒന്നും ചെയ്യുന്നില്ല'' (യോഹ. 8:28) എന്ന പൂർണ്ണ ബോധത്തിലായിരുന്നു എപ്പോഴും അദ്ദേഹം. പിതാവായ ദൈവത്തിൽ ആവസിച്ചുകൊണ്ടായിരുന്നു; അല്ലെങ്കിൽ ആത്മാവിൽ ആയിരുന്നുകൊണ്ടായിരുന്നു, അവിടന്നു സംസാരിച്ചതും പ്രവർത്തിച്ചതുമെല്ലാം. അതുകൊണ്ടാണ്, ''നിങ്ങളോടു പറയുന്ന വാക്കുകൾ ഞാൻ സ്വമേധയാ പറയുന്നതല്ല. പിതാവ് എന്നിൽ വസിച്ച് തന്‍റെ പ്രവൃത്തികൾ ചെയ്യുന്നു'' (യോഹ. 14:10) എന്ന്, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് അത്യന്തം എളിമയോടെ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞത്. യേശുവെന്ന ചരിത്രപുരുഷന്റെ വ്യക്തിത്വത്തിനപ്പുറത്ത്, ദൈവികമായ നിത്യസത്തയിൽ, നിത്യജീവനിൽ, കാലുറപ്പിച്ചുനിന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ പ്രബോധനവും. പിതാവും താനും രണ്ടല്ല, ഒന്നുതന്നെ എന്ന ആനുഭവബോധ്യത്തിലായിരുന്നു, യേശു.
ഇതിൽനിന്ന് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യവും വെളിവാകുന്നുണ്ട്. അതായത്, അദ്ദേഹം 'ഞാൻ' എന്നും 'എന്നിലൂടെ' എന്നും 'എനിക്കുവേണ്ടി' എന്നും മറ്റും പറഞ്ഞിട്ടുള്ളതിനെ, 'ആത്മാവ്' എന്നും 'ആത്മാവിലൂടെ' എന്നും 'ആത്മാവിനുവേണ്ടി' എന്നും മനസ്സിലാക്കണമെന്നതാണത്. അതായത്, 'എനിക്കുവേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും' എന്ന് യേശു പറഞ്ഞത് വ്യക്തി എന്ന നിലയിലായിരുന്നില്ല; മറിച്ച്, ദൈവികസത്തയിൽ നിന്നായിരുന്നു. അതായത്, പിതാവായ ദൈവാത്മാവ് യേശുവിലൂടെ അങ്ങനെ പറയുകയായിരുന്നു. അപ്പോൾ, 'ദൈവത്തിനുവേണ്ടി, അല്ലെങ്കിൽ ആത്മാവിനുവേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും' എന്ന അർത്ഥത്തിലാണ് അതു മനസ്സിലാക്കേണ്ടത് എന്നു വരുന്നു.
ഇതുപോലെതന്നെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതും ക്രൈസ്തവ മതമൗലികവാദത്തിനു എന്നും ഹേതുവായിരിക്കുന്നതുമായ യേശുവിന്‍റെ ഒരു പ്രധാന വചനമാണ്, ''ഞാൻ തന്നെ വഴിയും സത്യവും ജീവനും; എന്നിലൂടെയല്ലാതെ ആരും പിതാവിലേക്കു വരുന്നില്ല'' (യോഹ. 14:16) എന്നതും. ഇവിടെയും 'ഞാൻ' എന്നതിനെ യേശു എന്ന വ്യക്തിയായല്ല മനസ്സിലാക്കേണ്ടത്; മറിച്ച്, അദ്ദേഹത്തിൽ നിറഞ്ഞുനിന്നതും എല്ലാവരിലുമുള്ളതുമായ 'ആത്മാവ്' എന്ന അർത്ഥത്തിലാണ്; 'ആത്മാവുതന്നെ വഴിയും സത്യവും ജീവനും, ആത്മാവിലൂടെയല്ലാതെ പിതാവിലേക്ക് ആരും വരുന്നില്ല' എന്ന അർത്ഥത്തിലാണ്. ചുരുക്കത്തിൽ, സ്വന്തം ഹൃദയത്തിലേക്കു കടന്ന് അവിടെ വസിക്കുന്ന ദൈവാത്മാവിനെ സ്വന്തം നിലയിൽ കണ്ടെത്തി, അതാണ് തന്‍റെ യഥാർത്ഥ ഉണ്മയും ജീവസത്തയും കേന്ദ്രവും എന്നറിഞ്ഞ് ആത്മാവിന്‍റെ വഴിയേ ചരിക്കുകയെന്നതല്ലാതെ, ദൈവത്തെ പ്രാപിക്കാനോ നിത്യജീവൻ നേടാനോ യാതൊരു കുറുക്കുവഴിയുമില്ല എന്നാണതിന്‍റെ അർത്ഥം. പുരോഹിത മതങ്ങളുടെ കർമ്മാനുഷ്ഠാനങ്ങൾകൊണ്ടോ, യേശുവിനെ രക്ഷകനായി സ്വീകരിച്ച് അധരംകൊണ്ട് ഏറ്റു പറഞ്ഞ് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ വെള്ളത്തിൽ മുങ്ങിക്കുളിച്ചതുകൊണ്ടോ ഒന്നും ആർക്കും ആത്മരക്ഷയോ നിത്യജീവനോ ലഭിക്കുവാനിടയില്ലതന്നെ. അങ്ങനെയെല്ലാം പഠിപ്പിക്കുന്നവൻ മനുഷ്യന്‍റെ സ്വകാര്യ സുഖാർത്തിയെ ഇഹലോകത്തിൽനിന്നു പരലോകത്തിലേക്കു പറിച്ചുനടുകമാത്രമാണു ചെയ്യുന്നത്; സ്വാർത്ഥതയ്ക്കു വിശുദ്ധപരിവേഷം നൽകുകമാത്രമാണു ചെയ്യുന്നത്. ഇഹലോകത്തിലെ സുഖാന്വേഷണത്തെ ഭൗതികമെന്നും പരലോകത്തിലെ സുഖാന്വേഷണത്തെ ആദ്ധ്യാത്മികമെന്നും വ്യാഖ്യാനിച്ചതുകൊണ്ടൊന്നും പരലോകസുഖാന്വേഷണം സ്വകാര്യ സുഖാന്വേഷണമാകാതിരിക്കുന്നില്ല. വാസ്തവത്തിൽ, തന്നിലേക്കു മാത്രമായി കൂമ്പിപ്പോകുന്ന ഈ സ്വാർത്ഥതയാണ്, സ്വകാര്യമാത്രപരതയാണ് (individualism), മനുഷ്യനെ മറ്റുള്ളവരുമായുണ്ടാകേണ്ട സാഹോദര്യബന്ധത്തിൽനിന്നും, അങ്ങനെ ദൈവികതയിൽനിന്നുതന്നെയും, മുറിച്ചുമാറ്റുന്നത്. ഈ മനോഭാവമാണ് പാപവും ഭൗതികതയും. എന്നാൽ, ആത്മാവിന്‍റെ വഴി തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന പരാർത്ഥതയുടെ വഴിയാണ്. തന്മൂലം, അതാണ് ആത്മീയത. ആദിമസഭയിൽ അതിന്‍റെ ആവിഷ്‌കാരമാണു നാം കാണുന്നതും (അപ്പോ. 4:32-35).
ഇന്നത്തെ ലോകത്തിലേക്കു നോക്കിയാൽ, ഈ ആദിമക്രൈസ്തവസമൂഹത്തിന്‍റെ നേർവിപരീതമായ മൂല്യങ്ങളിലും രൂപ-ഭാവങ്ങളിലുമാണ് അതു പണിതുയർത്തപ്പെട്ടിരിക്കുന്നത് എന്നു കാണാം. പരാർത്ഥതാഭാവമെന്ന ആത്മീയതയിലായിരുന്നു ആദിമക്രൈസ്തവസമൂഹം കെട്ടിപ്പടുത്തതെങ്കിൽ, റോമൻ ക്രൈസ്തവസഭ പണിയപ്പെട്ടിരിക്കുന്നത് സ്വകാര്യമാത്രപരത (individualism) എന്ന ഭൗതികാടിത്തറയിലാണ്. 'ആത്മരക്ഷ' എന്ന വാഗ്ദാനവും ഭീഷണിയും 'ഉപയോഗിച്ച്' മുഴുവൻ ലോകത്തെയും ക്രൈസ്തവ യൂറോപ്പ് തങ്ങളുടെ കോളനികളാക്കുകയാണുണ്ടായത് എന്നതിൽനിന്നുതന്നെ, ഇതു തെളിയുന്നുണ്ട്. ഈ കപട ആത്മീയ പശ്ചാത്തലമാണ് പാശ്ചാത്യ സാമ്പത്തിക-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കു ജന്മംകൊടുത്തത് എന്നും കാണേണ്ടതുണ്ട്. ആത്മരക്ഷയുടെ കാര്യത്തിലെന്നപോലെതന്നെ, മനുഷ്യന്‍റെ ഇഹലോകരക്ഷയ്ക്കും തങ്ങളുടേതല്ലാതെ വേറെ വഴിയൊന്നുമില്ല എന്ന മട്ടിൽ, തികച്ചും പണാധിഷ്ഠിതമായ കമ്പോള-വ്യാവസായിക വ്യവസ്ഥിതി, മുതലാളിത്ത-സോഷ്യലിസ്റ്റു പ്രത്യയശാസ്ത്രച്ചിറകുകളിൽ ലോകമെമ്പാടും പറന്നിറങ്ങിയിരിക്കുന്നു; മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായ കാർഷിക ഗ്രാമവ്യവസ്ഥയെ തകർത്തെറിഞ്ഞിരിക്കുന്നു. അങ്ങനെ മനുഷ്യന്‍റെ ആദ്ധ്യാത്മികമേഖലയും ഭൗതികമേഖലയും ഒരുപോലെ പാശ്ചാത്യമായ ഒരു അധിനിവേശത്തിനു കീഴിലായിരിക്കുകയാണ്. ഇന്നു കാണപ്പെടുന്ന എല്ലാ എപ്പിസ്‌ക്കോപ്പൽ സഭകളും ആയിരക്കണക്കായ ഗോസ്പൽ (സുവിശേഷ) സഭകളും ഇന്നു ലോകത്തെ ഭരിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമെല്ലാം പാശ്ചാത്യ മസ്തിഷ്‌കത്തിൽ നിന്നുത്ഭവിച്ചിട്ടുള്ളവയാണെന്നോർക്കുക. മനുഷ്യനെ ദൈവകേന്ദ്രീകൃതനാക്കി വിശാലമനസ്‌ക്കനാക്കേണ്ടതിനുപകരം, പാശ്ചാത്യ വേരുകളുള്ള ഈ ക്രൈസ്തവസഭകളെല്ലാംതന്നെ അവനെ സ്വകാര്യസ്വർഗ്ഗമോഹികളാക്കി സങ്കുചിതമനസ്‌ക്കനാക്കുകയാണുചെയ്യുന്നത്. തന്നെപ്പോലെതന്നെ മറ്റുള്ളവരെ കാണാനും പെരുമാറാനുമാവശ്യമായ (മത്താ. 7:12) പരാർത്ഥതാഭാവം നിറച്ച് മനുഷ്യനെ ആത്മീയജീവി ആക്കേണ്ടതിനുപകരം, അവന്റെ മനസ്സിനെ അവനവനിലേക്കുമാത്രമായി ചുരുക്കി സ്വകാര്യമാത്രപരനാക്കി വെറും ഭൗതികജീവിയാക്കുകയാണവ ചെയ്യുന്നത്. ദൈവഹിതം നിറവേറ്റാൻവേണ്ടി, മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടി, നീതിയും സ്‌നേഹവും പുലരുന്ന ഒരു ദൈവരാജ്യത്തിന്‍റെ കെട്ടുപണിക്കുവേണ്ടി സ്വയം നഷ്ടപ്പെടുത്താൻ മടിക്കാത്ത മഹാമനുഷ്യരെ സൃഷ്ടിച്ചെടുക്കേണ്ട മതങ്ങളിന്ന് അവനവൻനോക്കികളുടെയും കരിങ്കൽമനസ്‌ക്കരുടെയും നഴ്‌സറിത്തോട്ടങ്ങളായിരിക്കുന്നു. മനുഷ്യന്‍റെ തൈപ്രായത്തിൽത്തന്നെ, 'പുരോഹിത ബഡ്ഡ്‌വുഡ്ഡി'ൽനിന്നുള്ള മുള വരഞ്ഞെടുത്ത് അവനിൽ ബഡ്ഡുചെയ്തു പിടിപ്പിക്കുകയാണ്, പൗരോഹിത്യം. തുടർന്ന്, അവനിൽ നൈസർഗ്ഗികമായുള്ള ആദ്ധ്യാത്മിക ചേതനയുടെ തല മുറിച്ചുമാറ്റുന്നു. ഇക്കാരണത്താലാണ്, ഇക്കൂട്ടർ ഉയർത്തിപ്പിടിക്കുന്ന ദൈവശാസ്ത്രങ്ങൾ എത്ര ബാലിശമാണെന്ന സത്യം അധികമാർക്കും കാണാനാകാതെ പോകുന്നത്.
ഈ ബാലിശത്വങ്ങൾകൊണ്ടു തല നിറയ്ക്കാതെ, സ്വന്തം തല തിരിച്ചുപിടിക്കുകയെന്നതാണ് ഇന്നാവശ്യമായിരിക്കുന്നത്. അപ്പോൾ ആത്മാവിലൂടെയുള്ള യഥാർത്ഥ ആത്മരക്ഷയ്ക്കുള്ള വഴി മനുഷ്യനു തുറന്നുകിട്ടും. മനുഷ്യന്‍റെ ഉള്ളിലും ചുറ്റിലുമുള്ള ദൈവരാജ്യം (ലൂക്കാ: 17:21) അപ്പോൾ ഈ ലോകത്ത് അനാവൃതമാകുകയും ചെയ്യും.
Subscribe to:
Posts (Atom)



