Translate

Sunday, August 31, 2014

ബിഷപ്പിനെതിരെ പോലീസ് (ഐ.പി.സി.297) കേസ്സെടുത്ത


ശവശരീരത്തിനോട് അനാദരവ്: 
പള്ളി വികാരിക്കും 
ഇരിങ്ങാലക്കുട ബിഷപ്പിനും എതിരെ പോലീസ് കേസ്സെടുത്തു


                                                  Anto Kokkat 
                                                 State Vice President, Joint Christian Council.
                                                  (0487-2447690, 9446017690) 
ശവശരീരത്തിനോട് പകപോക്കി വിശ്വാസികളെ വരുതിയിലാക്കി നിര്‍വൃതികൊള്ളുകയും
ശവസംസ്‌കാരത്തിന്റെ പേരില്‍ വില പേശി വിശ്വാസികളെ പീഡിപ്പിക്കുകയും,
ശവം വിറ്റ് കാശാക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭയുടെ പതിവ് രീതിക്ക് തിരിച്ചടി.

കോടശ്ശേരി പഞ്ചായത്തില്‍ പൊന്നാമ്പിയോളി സ്വദേശി കൂട്ടാട്ടി വീട്ടില്‍ ദേവസ്സിക്കുട്ടി മകന്‍ പൗലോസ് (52) ഗൂഡല്ലൂരില്‍ കാവല്‍മാടത്തിന് തീപിടിച്ച് മരിച്ചതിനെ തുടര്‍ന്ന് പുളിങ്കര സെന്റ് മേരീസ് പള്ളി വികാരി സഭാപരമായ മരിച്ചടക്ക് നിഷേധിച്ച് പള്ളി പൂട്ടിപ്പോയതില്‍ വെള്ളിക്കുളങ്ങര പോലീസ് പളളി വികാരി ഫാ. പോള്‍ ചെറുവത്തൂരിനെ ഒന്നാം പ്രതിയാക്കിയും അതിന് നിര്‍ദ്ദേശിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്ത ഇരിങ്ങാലക്കുട കത്തോലിക്കാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ രണ്ടാം പ്രതിയാക്കിയും ഐ.പി.സി. 297 വകുപ്പനുസരിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ച കുറ്റത്തിന് കേസ്സെടുത്തു. (ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്) മരിച്ച പൗലോസിന്റെ ഇളയസഹോദരന്‍ സണ്ണി, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയി എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഇതു സംബന്ധിച്ച് വെള്ളിക്കുളങ്ങര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ഐ. ബേബി ചാലക്കുടി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍-ല്‍ ഇങ്ങനെ പറയുന്നു. ഗൂഡല്ലൂരില്‍ താമസിച്ച് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന പൗലോസ് ഷെഡിന് തീപിടിച്ച് 24-02-2012ന് മരണപ്പെട്ട വിവരം അറിഞ്ഞപ്പോള്‍തന്നെ വീട്ടുകാര്‍ വികാരിയച്ചനെ വിവരം അറിയിക്കുകയും മൃതദേഹം തറവാട്ടില്‍ കൊണ്ടുവന്ന് ഇവിടെ സംസ്‌കരിക്കാന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോയെന്ന് അന്വേഷിച്ചപ്പോള്‍ വികാരി നിര്‍ദ്ദേശിച്ചത് ഗൂഡല്ലൂരിലെ പള്ളി വികാരിയുടെ കത്തും പോലീസ് പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും അടക്കം മൃതദേഹം കൊണ്ടുവന്നാല്‍ മതിയെന്നാണ്. അതനുസരിച്ച് 25-ാം തിയ്യതി വെളുപ്പിന് മൃതദേഹം തറവാട്ടുവീട്ടില്‍ കൊണ്ടുവരികയും വെളുപ്പിന് 5.30നുതന്നെ മേല്‍പറഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചന് നല്‍കുകയും അച്ചനത് വായിച്ചു നോക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വികാരി നിലപാട് മാറ്റിയതിനെ തുടര്‍ന്ന് പരേതന്റെ സഹോദരന്മാരായ സണ്ണി, ജോസ്, റപ്പായി, ജോണ്‍സണ്‍, അയല്‍ക്കാരനായ പയ്യപ്പിള്ളി ജോസഫ് എന്നിവര്‍ വികാരിയുടെ കത്തുമായി ഇരിങ്ങാലക്കുട ബിഷപ്പിനെ കണ്ട് പരാതി പറഞ്ഞപ്പോള്‍ ബിഷപ്പ് അച്ചന്മാരാരും ശവസംസ്‌കാരത്തിന് വരില്ലെന്നറിയിച്ചു. സഹോദരന്റെ അപകടമരണത്തെ തുടര്‍ന്ന് കരിഞ്ഞ് വികൃതമായ ശവത്തിന്റെ അടക്കത്തിനായി സമീപിച്ച ദുഃഖാര്‍ത്തരായ സഹോദരന്മാരോട് ഒരു കരുണയും കാണിക്കാതെ ഏഴാം ചരമദിനം ഗംഭീരമായി നടത്താം എന്നു പറഞ്ഞ് ബിഷപ്പ് കളിയാക്കുകയാണ് ചെയ്തത്. (പരേതന്‍ ഭാര്യയും കുട്ടികളും സഹിതം ഗൂഡല്ലൂരിലാണ് താമസിക്കുന്നതെങ്കിലും ഇടയ്ക്ക് ഇവിടെ വരാറുള്ളതും ഇവിടത്തെ കുടുംബരജിസ്റ്ററില്‍ പേര് നിലവിലുള്ളതുമാണ്. പരേതന്റെ മകന്‍ ബുദ്ധിമാന്ദ്യംഉള്ളയാളുമാണ്.)
ശവസംസ്‌കാര യാത്ര 1.30ന് പള്ളിയിലെത്തിയപ്പോള്‍ വികാരിയച്ചന്‍ മൃതദേഹത്തോട് മനപ്പൂര്‍വ്വം അനാദരവും അവഹേളനവും കാണിച്ച് പള്ളിയുടെ എല്ലാ വാതിലുകളും പൂട്ടി പുറത്ത് പോയി. വിശ്വാസികള്‍ പള്ളിയുടെ മുമ്പില്‍ ശവമഞ്ചം കിടത്തി അച്ചനുവേണ്ടി കാത്തിരുന്നുവെങ്കിലും, അച്ചന്‍ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ വിശ്വാസികള്‍തന്നെ ശവം കല്ലറയില്‍ വെച്ച് സ്ലാബിട്ട് മൂടുകയാണ് ചെയ്തത്. കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് ഒരു കത്തോലിക്കാബിഷപ്പിനെതിരെ ഐ.പി.സി. 297 വകുപ്പനുസരിച്ച് കേസ്സെടുക്കുന്നത്.
ഞാറയ്ക്കല്‍ കന്യാസ്ത്രീകളെ ശാരീരികമായി പീഡിപ്പിച്ച് അവരുടെ സ്‌കൂള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എറണാകുളം ബിഷപ്പ് തോമസ് ചാക്യാത്തിനും, വികാരിക്കും, ഫാ. ബിജു കിലുക്കനും, ഫാ. ചിറപ്പണത്തിനും, 5 അക്രമികള്‍ക്കും, മട്ടാഞ്ചേരി കോടതി വധശ്രമത്തിന് കേസ്സെടുത്ത് സമന്‍സ് അയച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത 15 വയസ്സുകാരെ സന്യാസത്തിന് നിര്‍ബ്ബന്ധിക്കുന്ന ദൈവവിളി ക്യാമ്പുകള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ തൃശൂര്‍ ബിഷപ്പിന് നോട്ടീസ് അയക്കാനും ഉത്തരവായിരിക്കുകയാണ്. പാവര്‍ട്ടി പള്ളിയോടനുബന്ധിച്ചുള്ള സാന്റ് ജോസ് പാരിഷ് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജീസാമോളുടെ ദുരൂഹമരണം സി.ബി.ഐ. അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്. മുന്‍ പാവര്‍ട്ടി പള്ളി വികാരി ഫാ. പോള്‍ പയ്യപ്പിള്ളിക്കെതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ വിരല്‍ ചൂണ്ടുന്നത്. കൂട്ടുനിന്നത് മൂന്ന് കന്യാസ്ത്രീകളാണ്.
പുളിങ്കര സംഭവത്തില്‍ കൂട്ടാട്ടി സണ്ണിയുടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന വിശ്വാസികളുടെ യോഗം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയി, വി.എ. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. മേല്‍നടപടികള്‍ക്കായി ബിജു കൂട്ടാട്ടി, ഷിജു ചില്ലായി, സാബു പരിയാടന്‍, വര്‍ഗ്ഗീസ് കൂട്ടാട്ടി എന്നിവര്‍ ഭാരവാഹികളായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസിലേക്കും രൂപതാ ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്താനും തീരുമാനിച്ചു.
1996ല്‍ കുറവിലങ്ങാട് ഇടവകയില്‍ ഡി.സി.സി. സെക്രട്ടറിയും യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായിരുന്ന വി.കെ. കുരിയന്റെ മൃതദേഹം സഭാപരമായി മറവ് ചെയ്യാന്‍ വിസമ്മതിച്ച പാലാ രൂപതക്ക് സിവില്‍ കോടതി രണ്ടേകാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു.
19-08-2007ല്‍ കൊച്ചി സാന്‍തോം ഇടവകാംഗം വികലാംഗനും, മാര്‍പ്പാപ്പ വന്നപ്പോള്‍ പാപ്പായില്‍നിന്ന് ദിവ്യകാരുണ്യം സ്വീകരിച്ചിട്ടുള്ളതുമായ ചെലവന ജോസഫിന്റെ മൃതദേഹം പള്ളി സിമിത്തേരിയില്‍ അടക്കം ചെയ്യാന്‍ വിസമ്മതിച്ച വികാരി ഫാ. ജോപ്പി തോട്ടുങ്കലിന് കോടതിവിധിയെ തുടര്‍ന്ന് പൊതുശ്മശാനത്തില്‍നിന്ന് ശവം പുറത്തെടുത്ത് മതാചാരപ്രകാരം പള്ളി സിമിത്തേരിയില്‍ സംസ്‌കരിക്കേണ്ടിവരികയും 50,000 രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടിവരികയും ചെയ്തു. ആ ശവമെടുപ്പ് യാത്ര നാം ചാനലുകളില്‍ കണ്ടതാണ്. പരേതന്‍ പെന്തിക്കോസ്ത് സഭയില്‍ ചേര്‍ന്നിരുന്നു എന്നാണ് സഭ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ആ വാദം അംഗീകരിക്കാതെ സഭാപരമായ മരിച്ചടക്ക് അനുവദിക്കുകയായിരുന്നു.
10-01-2011ല്‍ മരാമണ്‍ സെന്റ് ജോസഫ് ഇടവകയില്‍ ആദംകോട്ട് എ.ജെ. മത്തായിയുടെ മകന്‍ എ.എം. രാജന്‍ എന്ന ദളിത് യുവാവിന്റെ മൃതദേഹം സഭാപരമായി അടക്കം ചെയ്യാന്‍ വികാരി വിസമ്മതിച്ചതിനെ തുടര്‍ന്ന് 10 ദിവസം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് വിജയപുരം രൂപതക്ക് സഭാപരമായ മരിച്ചടക്കിന് വഴങ്ങേണ്ടി വന്നു.
05-01-2012ല്‍ പാലായിലെ മാനത്തൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമായ കല്ലുവെട്ടത്ത് കുട്ടപ്പന്‍ (തോമസ് വര്‍ക്കി) എന്ന ദളിത് ക്രൈസ്തവന് സഭാപരമായ ശവമടക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രക്ഷോഭം ആരംഭിക്കുകയും നഷ്ടപരിഹാരമായി വീടില്ലാത്ത ആ സാധു കുടുംബത്തിന് വീട് പണിതു കൊടുക്കുന്നതുള്‍പ്പടെയുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണ്.
11-07-2010ല്‍ തൃശൂരിലെ കാച്ചേരി ഇടവകയില്‍ ചക്കാലക്കല്‍ ജോസ് മകന്‍ ബിജു (35) മരിച്ചപ്പോള്‍ ആ ശവശരീരം പള്ളി സെമിത്തേരിയില്‍ മറവു ചെയ്യാന്‍ വികാരി ഫാ. സെബി ചിറ്റാട്ടുകര വിസമ്മതിച്ചതിനെ തുടര്‍ന്ന് ലാലൂര്‍ മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍ അടക്കി ബന്ധുക്കള്‍ അവിടെ കുരിശ് സ്ഥാപിക്കുകയുണ്ടായി. പിന്നീട് വിവരം അറിഞ്ഞപ്പോള്‍ കേരള കാത്തലിക് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ പരേതന്റെ വീട്ടിലെത്തി ഇതു സംബന്ധമായി അധികാരികള്‍ക്ക് പരാതി നല്‍കുവാന്‍ പ്രേരിപ്പിച്ചെങ്കിലും, പള്ളി അധികാരികളെ ഭയന്ന് പരേതന്റെ ബന്ധുക്കള്‍ അതില്‍നിന്നും പിന്‍മാറി. ഇത്തരം പാവപ്പെട്ടവരുടെ ശവശരീരം പള്ളിക്ക് വേണ്ട. എന്നാല്‍ പരേതനായ മത്തായി ചാക്കോ എം.എല്‍.എ.യേപോലുള്ളവരുടെ ശവശരീരം ഇവര്‍ക്ക് വേണം!
വിശ്വാസികളുടെ മൃതദേഹത്തോടുള്ള അനാദരവും വിശ്വാസിപീഢനവും സഭയുടെ ഭാഗത്തുനിന്ന് കേരളത്തില്‍ എവിടെയുണ്ടായാലും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും അതിലെ ഘടക സംഘടനകളും അതിലിടപെട്ട് വിശ്വാസികളുടെ പക്ഷത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നിയമനടപടികള്‍ക്ക് വേണ്ടസഹായസഹകരണങ്ങള്‍ ചെയ്യുമെന്നും അറിയിക്കുവാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.
Late Poulose
The witnesses

Saturday, August 30, 2014

പശ്ചിമഘട്ടം പ്രശ്നം അവസാനിച്ചോ?


ഇത് ഒരു ഓര്മ്മപ്പെടുത്തലാണ്. 2013 നവംബര് 13 -ാം തീയതി കേന്ദ്ര സര്ക്കാര് ഗ്രീന് ട്രൈബ്യൂണല് നിര്ദ്ദേശ പ്രകാരം തങ്ങള് പശ്ചിമ ഘട്ട പരിപാലനത്തിന് നടപ്പിലാക്കുന്നത് കസ്തൂരിരംഗൻ റിപ്പോര്ട്ടാണെന്നും അതിന് പ്രകാരം ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിക്കാം എന്നും ഗ്രീന് ട്രൈബ്യൂണലില് സത്യവാങ്ങ് മൂലം കൊടുത്തപ്പോള് ഹര്ത്താലും, പെരുവഴി സമരവും നടത്തിയവരോട്.. ഗാഡ്ഗില് പോയിട്ടില്ല അതു നടപ്പിലാക്കാനുള്ള മറ മാത്രമാണ് കസ്തൂരി എന്ന് മാധ്യങ്ങള് വഴി അട്ടഹസിച്ചവരോട്... ഇടുക്കിയെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവരോട്...
നരേന്ദ്ര മോഡി സര്ക്കാര് ഗ്രീന് ട്രൈബ്യൂണലില് സത്യവാങ്ങ് മൂലം നല്കിയിരിക്കുന്നു. തങ്ങള് നടപ്പിലാക്കുന്നത് കസ്തൂരി രംഗന് റിപ്പോര്ട്ടാണെന്ന്. നവംബര് 13 ലെ ഓഫീസ് മെമ്മോറാണ്ടം ഇപ്പോഴും നില്ക്കുന്നു. ബി.ജെ.പി സംസ്ഥാന ഘടകം പറയുന്നു ഗാഡ്ഗില് നടപ്പിലാക്കണമെന്ന് ഹര്ത്താലും, വഴിതടയലും, പെരുവഴി സമരവും നടത്തിയവരെ നിങ്ങള് ഉറങ്ങിപ്പോയോ.. അതോ നിങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പായി കഴിഞ്ഞപ്പോള് ഇടുക്കിയിലെ കര്ഷകരുടെ കസ്തൂരി രംഗൻ  റിപ്പോര്ട്ടിലെ ആശങ്ക അവസാനിച്ചോ.. ?

ഗ്രീന് ഫാക്ട്സ് അന്നും പറഞ്ഞിരുന്നു ഈ സമരം വ്യക്തമായ രാഷ്ട്രീയ അജണ്ടയോടെയുള്ളതാണെന്ന്.. ഇപ്പോഴും ആവര്ത്തിക്കുന്നു. സത്യം അധിക കാലം മൂടിവയ്ക്കാന് സാധിക്കില്ല അത് ഉയര്ത്തേഴുന്നേല്ക്കും.
അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞു ഈ ഗവണ്മെന്രിന്രെ വിശ്വസിക്കൂ... ജനങ്ങളുെട അശങ്ക പരിഹരിച്ചേ റിപ്പോര്ട്ട് നടപ്പിലാക്കൂ എന്ന്. ഉമ്മൻ വി. ഉമ്മൻ റിപ്പോര്ട്ടും കരട് വിജ്ഞാപനവും ഇലക്ഷന് വേണ്ടിയുള്ള തട്ടിപ്പാണെന്നും   ഗവണ്മെന്റിനെ വിശ്വാസമില്ലെ്ന്നുമൊക്കെ പ്രഖ്യാപിച്ചവര് ഇന്ന് കരട് വിജ്ഞാപനം അതേപടി നടപ്പിലാക്കണമെന്നും, ഉമ്മന് വി. ഉമ്മന് റിപ്പോര്ട്ട് പരിഗണിക്കണമെന്നും പറഞ്ഞു കാണുന്പോള് സന്തോഷം തോന്നുന്നു.

ഒരിക്കല് കൂടി ആവര്ത്തിക്കട്ടെ സത്യം ക്രിസ്തുവാണ്.. അത് മൂന്നാം നാള് ഉയര്ത്തെഴുന്നേല്ക്കും.
 കടപ്പാട്: FB. Jijo Kurian

മോഡിയെക്കണ്ട കര്‍ദിനാളിന്‌ പിണറായിയുടെ വിമര്‍ശനം

mangalam malayalam online newspaper
തിരുവനന്തപുരം: കര്‍ദിനാള്‍ ക്ലിമ്മിസ്‌ കാതോലിക്കാ ബാവയ്‌ക്കു സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം. നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്‌ചയെ ക്ലിമ്മിസ്‌ ന്യായീകരിക്കുന്നതു മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുമെന്നു ദേശാഭിമാനിയിലെ ലേഖനത്തില്‍ പിണറായി കുറ്റപ്പെടുത്തി. എന്നാല്‍, പിണറായിയുടെ വിമര്‍ശനത്തോടു പ്രതികരിച്ച്‌ വിവാദത്തിനില്ലെന്നു കര്‍ദിനാള്‍ പറഞ്ഞു.
മോഡിക്കു സ്വീകാര്യത വര്‍ധിപ്പിക്കാനും മതനിരപേക്ഷപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുമേ കര്‍ദിനാളിന്റെ വാക്കുകള്‍ ഉപകരിക്കൂവെന്നു പിണറായി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതരഘടന നേരിടുന്ന വെല്ലുവിളി ഗൗരവത്തോടെ കാണാന്‍ കര്‍ദിനാളിനു കഴിയുന്നില്ല. വര്‍ഗീയതയില്‍ അടിത്തറയുള്ള വിദ്വേഷാത്മകഭരണമാണു മോഡിയുടേത്‌. അതിനെതിരേ മതനിരപേക്ഷശക്‌തികള്‍ കൂട്ടായ ചെറുത്തുനില്‍പ്പിനു സാധ്യത തേടുന്ന സന്ദര്‍ഭമാണിത്‌. ഓഗസ്‌റ്റ്‌ മൂന്നിനു മോഡിയെ സന്ദര്‍ശിച്ചശേഷം, ഇന്ത്യന്‍ മതനിരപേക്ഷതയ്‌ക്കു മുന്നിലുള്ള വിപത്തുകളെക്കുറിച്ചു ബാവ സംസാരിക്കുമെന്നാണു മതനിരപേക്ഷവാദികളും ന്യൂനപക്ഷങ്ങളും കരുതിയത്‌. ബാവയുടെ പ്രസ്‌താവന മോഡിക്കു സന്തോഷമുണ്ടാക്കുന്നതാണെങ്കിലും മതേതരചിന്തയുള്ളവരില്‍ ആശങ്കയുളവാക്കുന്നതാണ്‌.
മറിച്ചു ചിന്തിക്കാന്‍ സാഹചര്യമില്ലെന്നു പറയുന്ന കര്‍ദിനാള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. ഇന്ത്യ ഹിന്ദുരാജ്യമാണെന്നും ഇവിടെയുള്ളവരെല്ലാം ഹിന്ദുക്കളാണെന്നുമുള്ള ആര്‍.എസ്‌.എസ്‌. സര്‍സംഘചാലക്‌മോഹന്‍ ഭഗവതിന്റെ പ്രസ്‌താവന അസ്വീകാര്യമെന്നു മോഡി ഒരിക്കലും പറഞ്ഞിട്ടില്ല. ഇതേ പ്രസ്‌താവന ബി.ജെ.പിയുടെ എം.പി. സ്വാമി ആദിത്യനാഥ്‌ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചപ്പോഴും പ്രധാനമന്ത്രി മിണ്ടിയില്ല. ഇവരുടെ നിലപാടു മാനദണ്ഡമാക്കിയാല്‍ കാതോലിക്കാ ബാവപോലും ഹിന്ദുവായിരിക്കും. ആര്‍.എസ്‌.എസിന്റെ താല്‍പര്യപ്രകാരം പാഠ്യപദ്ധതി പൊളിച്ചെഴുതാന്‍ നീക്കം നടക്കുന്നു. സഭയുടെ അധീനതയിലുള്ള സ്‌കൂളുകളില്‍ ആര്‍.എസ്‌.എസ്‌. പ്രത്യയശാസ്‌ത്രാടിസ്‌ഥാനത്തിലുള്ള സിലബസ്‌ സ്വീകാര്യമാണോയെന്നും പിണറായി ലേഖനത്തില്‍ ഉന്നയിച്ചു.
ചരിത്രം തങ്ങള്‍ക്കനുസൃതമായി മാറ്റിയെഴുതാനുള്ള ഫാസിസ്‌റ്റ്‌ തന്ത്രത്തിന്റെ ഭാഗമായി ആര്‍.എസ്‌.എസ്‌. നേതാവിനെ അധ്യക്ഷനാക്കി ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. ഹിന്ദുത്വ ആശയങ്ങള്‍ കുത്തിനിറയ്‌ക്കുകയും ഏകീകൃത സിവില്‍ കോഡും മതപരിവര്‍ത്തനവും ലൗ ജിഹാദുമൊക്കെ ചര്‍ച്ചയാകുകയും ചെയ്യുന്നു. വര്‍ഗീയകലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന അമിത്‌ ഷായെ ബി.ജെ.പി. അധ്യക്ഷനാക്കി. 2009-ല്‍ ഒഡീഷയില്‍ ക്രൈസ്‌തവരെ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തിയതും കലാപത്തില്‍പെട്ടവര്‍ക്കു സി.പി.എം. അഭയം നല്‍കിയതും പിണറായി ഓര്‍മിപ്പിക്കുന്നു. വിശ്വസിക്കാന്‍ സി.പി.എമ്മുകാരേ ഉള്ളെന്നാണു ഘട്ടക്ക്‌ ആര്‍ച്‌ ബിഷപ്‌ പറഞ്ഞത്‌. അദ്ദേഹം കൂടി ഉള്‍പ്പെട്ട ബിഷപ്പുമാരുടെ സമിതിയുടെ അധ്യക്ഷനായ കാതോലിക്ക ബാവ, അന്നു ക്രിസ്‌ത്യാനികളോടു ചര്‍ച്ചയ്‌ക്കില്ലെന്നു പറഞ്ഞ പാര്‍ട്ടിയുടെ നേതാവില്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ആപത്താവും. സംഘപരിവാര്‍ ഭരണത്തെ മഹത്വവല്‍കരിക്കുന്ന വാക്കുകള്‍ കര്‍ദിനാളില്‍നിന്ന്‌ ഉണ്ടാകരുതായിരുന്നുവെന്നു പിണറായി ചൂണ്ടിക്കാട്ടുന്നു.
- See more at: http://www.mangalam.com/print-edition/keralam/223093#sthash.CFd6oBNX.dpuf

Friday, August 29, 2014

മദ്യനയം: ക്രൈസ്‌തവ സഭകളും വെട്ടിലായി: വീഞ്ഞ്‌ ഉല്‍പാദന ലൈസന്‍സ്‌ റദ്ദാക്കേണ്ടിവരും

mangalam malayalam online newspaper
കോട്ടയം: സംസ്‌ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം പൂര്‍ണമായും നടപ്പാക്കിയാല്‍ ക്രൈസ്‌തവ സഭകളും വെട്ടിലാകും. വീഞ്ഞ്‌ നിര്‍മിക്കാന്‍ നല്‍കിയ ലൈസന്‍സ്‌ റദ്ദാക്കേണ്ടി വരും. നിലവില്‍ 23 ക്രൈസ്‌തവ സ്‌ഥാപനങ്ങള്‍ക്കാണു വീഞ്ഞ്‌ ഉല്‍പാദിപ്പിക്കുന്നതിനു ലൈസന്‍സുള്ളത്‌. ഈ പള്ളികളിലും അരമനകളിലുമായി ഉല്‍പാദിപ്പിക്കുന്ന വീഞ്ഞില്‍ ഒന്‍പതു മുതല്‍ 15 ശതമാനം വരെയാണ്‌ ആല്‍ക്കഹോളിന്റെ അംശം. എന്നാല്‍, കേരളത്തില്‍ വില്‍ക്കുന്ന ബീയറില്‍ ആല്‍ക്കഹോളിന്റെ അംശം ആറു ശതമാനത്തില്‍ താഴെയാണ്‌. ബാര്‍ ലൈസന്‍സ്‌ റദ്ദാക്കുന്നതിനു പിന്നാലെ ബീയര്‍ വില്‍ക്കാനുള്ള ലൈസന്‍സും റദ്ദാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ഇതോടെ, വീഞ്ഞ്‌ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സും സ്വാഭാവികമായും റദ്ദാക്കേണ്ടി വരും.

എന്നാല്‍, പള്ളികളില്‍ ഉല്‍പാദിപ്പിക്കുന്ന വീഞ്ഞ്‌ കുര്‍ബാന ആവശ്യത്തിനു മാത്രമുള്ളതാണെന്നും പുരാതനകാലം മുതല്‍ ക്രൈസ്‌തവര്‍ ഇതു സ്വീകരിച്ചു വരുന്നതാണെന്നുമാണു വിവിധ സഭാ മേലധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. പള്ളികളില്‍ ഉല്‍പാദിപ്പിക്കുന്ന വീഞ്ഞ്‌ വില്‍പനയ്‌ക്കായി ബിവറേജ്‌സ്‌ കോര്‍പറേഷനു നല്‍കാത്തതിനാല്‍ മാത്രമാണ്‌ എക്‌സൈസിന്റെ പരിശോധനകളില്‍ നിന്നു പള്ളികളെ ഒഴിവാക്കിയിരുന്നത്‌. വീഞ്ഞ്‌ ഉല്‍പാദനവും വിവാദമായ സാഹചര്യത്തില്‍ ഇതും പരിശോധനയ്‌ക്കു വിധേയമാക്കേണ്ടി വരും. തെങ്ങിന്‍ കള്ളില്‍ ആല്‍ക്കഹോളിന്റെ വീര്യം എട്ടു മുതല്‍ പന്ത്രണ്ടു ശതമാനം വരെയുള്ളപ്പോള്‍ പനങ്കള്ളില്‍ ഇത്‌ അഞ്ചു മുതല്‍ എട്ടു ശതമാനം വരെ മാത്രമാണ്‌. വിദേശ മദ്യത്തില്‍ ഇത്‌ 42.86 ശതമാനമാണ്‌. വില കുറഞ്ഞ മദ്യം മുതല്‍ ഏറ്റവും വില കൂടിയ മദ്യം വരെ ആല്‍ക്കഹോളിന്റെ അംശം തുല്യമാണ്‌. ശുദ്ധീകരിക്കുന്നതിലെ വ്യത്യാസം മൂലമാണു ബ്രാന്‍ഡുകളുടെ വിലയുടെ മാറ്റം. ഇതിനിടെ, ബീയറിനേക്കാള്‍ വീര്യം കൂടിയ വീഞ്ഞ്‌ ഉല്‍പാദിപ്പിക്കുന്നതിന്‌ അനുമതി തുടരുന്ന സര്‍ക്കാര്‍ നിലപാടിനെ നിയമപരമായി ചോദ്യം ചെയ്യാനാണ്‌ എസ്‌.എന്‍.ഡി.പി.യോഗത്തിന്റെ തീരുമാനം. ഇതോടൊപ്പം ബാര്‍ നിരോധിക്കുന്നതു മൂലം തൊഴില്‍ നഷ്‌ടപ്പെട്ടവരെ ബാര്‍ നിരോധനത്തിനു വേണ്ടി വാദിച്ച സഭാ-സമുദായങ്ങള്‍ തങ്ങളുടെ സ്‌ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവും എസ്‌.എന്‍.ഡി.പി. ഉന്നയിക്കും. ഈ ആവശ്യത്തിനു മറുപടി പറയേണ്ട ബാധ്യതയും പ്രധാനമായും ക്രൈസ്‌തവ സഭകള്‍ക്കായിരിക്കും.നിര്‍ത്തലാക്കിയ ബാറിലെയും പൂട്ടാന്‍ തീരുമാനിച്ച ബാറിലെയും ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നാണു കണക്ക്‌. വീഞ്ഞ്‌ ഉല്‍പാദന രാജ്യങ്ങളില്‍ ലോകത്തെ രണ്ടാമത്തെ സ്‌ഥാനമാണു ഭാരതത്തിനുള്ളത്‌; മേല്‍ത്തരം വീഞ്ഞ്‌ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുമാണ്‌. എന്നാല്‍, മറ്റു സ്‌ഥലങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വീഞ്ഞ്‌ കയറ്റുമതി ചെയ്യുകയാണ്‌.
ഷാലു മാത്യു
- See more at: http://www.mangalam.com/print-edition/keralam/222724#sthash.AfcE3sUU.dpuf

Thursday, August 28, 2014

Is Christ Divided?

The Kerala Catholics living in Delhi see a threat to their unity. The bone of contention is a Joint Pastoral Letter issued by two Archbishops over their membership in the newly-created Faridabad eparchy. Jose Kalathil explains why 
A group of Catholics belonging to the Syro-Malabar (SM) Rite of Kerala, who have made Delhi their home, are agitated over the 1 November, 2013 Joint Pastoral Letter (JPL) issued by the Delhi Archbishop Anil J Couto and Archbishop Kuriakose Bharanikulangara of the newly-created Syro-Malabar Catholic Eparchy of Faridabad, declaring that "from the day the Eparchy of Faridabad was created in 2012 all the SM faithful once pastorally cared for by the Archdiocese of Delhi have automatically become part of the Eparchy, which has been exclusively created for them. Basically, there is no choice in this matter. Consequently, the faithful of the Syro-Malabar Church cease to be members of the parishes of the Archdiocese of Delhi". 
The faithful say this decision was taken arbitrarily without consulting them. "Does it mean that I have to leave the parish that I belonged to and the choir that we built up?" asked George Pulinkala, 70, composer-director of musicals. "How can you expect my wife, Jannette, who is an Anglo-Indian, to go to one parish and me to another?" Janette also cautioned about the differences existing in Bangalore Archdiocese over language. 
Interrupted Rajan George, executive vice-president of a company, "Look, both me and Rose Mary were born outside Kerala, in Chennai and Kolkata, respectively, and after marriage, we moved here. We are part of the community." "Then what about the sacraments that our children received in the churches here. Will they become invalid?" asked an angry Mariamma Sebastian, a government official. According to Francis Kuruvilla, an exporter, his two children, who grew up in the Capital, want to be in the present parish. He asked: "If so, will all the SM Rite priests, who are serving in the Archdiocese join the Faridabad Eparchy?" 
Immediately after the JPL was read out in the churches, within three days 6,000 SM faithful of the first, second and third generation migrants, in a signed letter petitioned to Archbishop Anil that they have been thrown out of the church that nurtured them during all these years and overlooked the immense contribution, both material and otherwise, they had made in building this diocese into what it is today. Respecting their sentiments, Archbishop Anil immediately kept the JPL in abeyance for two months and again till further notice. 

Please see the latest press report in The Statesman for more details:

മൂന്നാം മണിയും അച്ചനും ......

ഈ വില്ല്യം ഷേക്സ്പിയര്‍ കുന്തം മാത്രമല്ല കുലുക്കിയിട്ടുള്ളത് പല സാമ്രാജ്യങ്ങളും കുലുക്കിയിട്ടുണ്ട്. എന്നെയും കുലുക്കിയിട്ടുണ്ട്. ഒരിക്കല്‍ റോമ്മാ സാമ്രാജ്യത്തില്‍ ചതിയന്മാരുടെ ഒരു സംഘം രൂപം കൊണ്ടു, അവര്‍ ജൂലിയസ് സീസറിനെ വരെ ചതിച്ചു കൊല്ലുകയും ചെയ്തു. പ്രജകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല, ആയുധവും പണവും സൈന്യവും എല്ലാം ഇവരുടെ പക്ഷത്തായിരുന്നു. സ്ഥിതി ഇപ്പോഴത്തെ മെത്രാന്‍ സംഘത്തിന്‍റെതില്‍ നിന്ന് വല്യ വ്യത്യാസമില്ലെന്ന് പറയാം. ആള്‍ ബലവും പണവും ന്യായവും എല്ലാം മെത്രാന്മാരുടെ കൈയ്യിലാണല്ലോ. റോമിലെ ഗൂഡ സംഘത്തെ ഒതുക്കാന്‍ ഷേക്സ്പിയര്‍ എന്ത് ചെയ്തെന്നോ, സീസറിന്‍റെ മൃതദേഹവുമായി ചതിയന്മാര്‍  ചന്ത സ്ഥലത്തു വരുന്നത് വരെ കാത്തിരുന്നു.  അവിടെ മഹാനായ സീസറിന്‍റെ അപദാനങ്ങള്‍ എല്ലാവരും പാടി, അദ്ദേഹത്തിന്‍റെ അകാല മൃത്യുവില്‍ അനുശോചനവും രേഖപ്പെടുത്തി സന്തോഷിച്ചിരിക്കുമ്പോഴാണ് ഷേക്സ്പിയര്‍ മാര്‍ക്ക് ആന്റണിയെ വേദിയിലേക്ക് ക്ഷണിച്ചത്. മാര്‍ക്ക് ആന്റണിയുടെ പ്രസംഗം തീര്‍ന്നപ്പോള്‍ ജനം ഇളകി, ചതിയന്മാരുടെ കൊട്ടാരങ്ങള്‍ക്ക് തീയിട്ടു.
ഇവിടെ അനേകം പേര്‍ ചെയ്തതും അത് തന്നെ. എല്ലാവരും വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ബ്ലോഗ്ഗുകളും പത്രക്കാരും അത്മായാശബ്ദവും സത്യജ്വാലയുമൊക്കെ ഉണ്ടാകുന്നത് വരെ എല്ലാവരും കാത്തിരുന്നു. സമയം ഒത്തു വന്നപ്പോള്‍ നാലു വശത്ത്‌ നിന്നും ഒരു ചാട്ടം, ഗറില്ലാ സ്റ്റൈലില്‍. മെത്രാന്മാരെ ന്യായീകരിക്കുന്ന ഒരു ലേഖനം പോലും ഇപ്പോള്‍ കാണാനില്ലെന്ന് പറയാം. അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന ചില കന്യാസ്ത്രികളും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്‍റെ മാഗസിനില്‍ KSU ക്കാര്‍ കോതമംഗലം മെത്രാന്മാരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ആ ലേഖനത്തില്‍ ‘മ’  ‘ക’  എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകളെ ഇല്ലാതുള്ളൂവേന്നാണ്  കേട്ടത്. സ്നേഹം കരുണ ദയ അനുകമ്പ തുടങ്ങിയ സദ്ഗുണങ്ങള്‍ മെത്രാന്മാര്‍ക്ക് പറഞ്ഞിട്ടുല്ലതല്ലേയെന്നാണ് KSU ക്കാര്‍ ചോദിക്കുന്നത്. വെള്ളാപ്പള്ളി വാറ്റു ലൈസന്‍സിന്‍റെ കാര്യമേ ചോദിച്ചുള്ളൂ. ഇനി അച്ചുതാന്ദനും കൂടി ഇക്കൂട്ടത്തില്‍ കൂടിയാല്‍ എന്താകും സ്ഥിതി?  തൃശ്ശൂര്‍ മെത്രാന്‍റെ പിന്തുണ സോണിയാ പറഞ്ഞാലും വേണ്ടെന്നു KSU ക്കാര്‍ പറഞ്ഞാല്‍ ഇനി മെത്രാന്‍ ആര്‍ക്കാ എഴുത്തയക്കുക? മെത്രാന്‍റെ കോപ്പില്ലേലും കോണ്ഗ്രസ്സ് ജയിക്കുമെന്ന് പി.റ്റി തോമസ്‌ അനുഭാവികള്‍ ചായക്കടകളില്‍ ഇരുന്ന് ഇപ്പോഴും പറയാറുമുണ്ടല്ലോ. BJP ക്കാര്‍ ഗാദ്ഗിലിനെ വിട്ടു പഴയ കസ്തൂരിരംഗനെ പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മെത്രാന്‍ സ്വന്തം MP യെ വിജയിപ്പിച്ചതിന്‍റെ ശിക്ഷ ഇടുക്കിക്കാര്‍ക്ക് കിട്ടാന്‍ പോകുന്നു. ഏതായാലും ദുരാത്മാക്കളെ ഓടിക്കാനുള്ള ഒരു തന്ത്രം ഡല്‍ഹിയില്‍ അരങ്ങേറുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഓടിനടന്നാണ് അവിടുത്തെ കത്തോലിക്കാ ഫ്ലാറ്റുകള്‍ മുഴുവന്‍ സിറോ അച്ചന്‍  വെഞ്ചരിക്കുന്നത്. പട്ടി പോസ്റ്റിന്‍റെ ചുവട്ടില്‍ മുള്ളി അടയാളം വെയ്ക്കുന്നതുപോലെയാണ് ഇതെന്നാണ് ഡല്‍ഹിക്കാര്‍ പറയുന്നത്. മെത്രാന്‍റെ കിഡ്നിക്കു കിള്ളിയാലും പ്രതികരിക്കില്ലായെന്നുള്ള വാശിയില്‍ അല്‍പ്പം അയവു കാണുന്നുണ്ട്. വെള്ളാപ്പള്ളി നടേശനാണേല്‍ മിണ്ടാം എന്നായിട്ടുണ്ട്; നല്ല കാര്യം.
മാര്‍ക്ക് ആന്റണിയെ കൊണ്ട് വന്ന് ഇവിടെ ഒരു ധ്യാനം നടത്തിച്ചാല്‍ കൊള്ളാമെന്നുണ്ടെനിക്ക്. ‘കര്‍ത്താവേ സ്തോത്രം’ എന്ന് കേള്‍ക്കാം എന്നല്ലാതെ ഇവരുടെ ബോധം വീഴുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ അറക്കല്‍ ശ്രിമതി മോനിക്കാ തോമസ്‌ പറഞ്ഞത് പോലെ, ‘വെക്ക് മെത്രാനെ എന്‍റെ സ്ഥലവും വീടും’ ‘കാണിച്ചത് ചതിയല്ലേ, ഇത് എന്നോട് തന്നെ വേണമായിരുന്നോ’ എന്നൊക്കെ അവര്‍ ചോദിക്കുമോയെന്ന് ഭയം ഇല്ലാതെയുമില്ല. മെത്രാന്മാര്‍ കാണിച്ച അതിക്രമങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് എന്‍റെ പക്കലുണ്ട്; മാര്‍ക്ക് ആന്ടണിക്കത് പോരായെന്നെനിക്കറിയാം. ചില നല്ല കാര്യങ്ങളും പറഞ്ഞ് അതിന്‍റെ ഇടയ്ക്കു വിഷം കുത്തിത്തിരുകി കാര്യം സാധിക്കുകയാണല്ലോ അങ്ങേരുടെ സ്റ്റയില്‍. മെത്രാന്മാരെക്കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരം കിട്ടിയ സന്ദര്‍ഭങ്ങള്‍ എന്‍റെ ഓര്‍മ്മയില്‍ വരുന്നില്ല, ഞാനെന്താ ചെയ്ക? അവര്‍ നല്ലതിനാണ് ചെയ്തതെന്ന് എനിക്ക് തോന്നിയ കാര്യങ്ങള്‍ പോലും പിന്നീട് പാരയായി മാറുകയല്ലേ ചെയ്തത്. ഉദാഹരണത്തിനു താമരക്കുരിശിന്‍റെ കാര്യം, ഒരു നല്ല ലോഗോ ഏതു ബിസിനസ്സിനും നല്ലതാണെന്നല്ലേ എല്ലാവരും കരുതിയുള്ളൂ. ബിസിനസ്സ്, ലോകം പിടിച്ചെടുക്കല്‍ ആണെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ? സിറോ മലബാര്‍ റിത്തു കൊണ്ടുവന്നപ്പോള്‍ എല്ലാര്‍ക്കും ഉള്ളതിക്കൂട്ടു ഒരെണ്ണം നമുക്കും ഇരിക്കട്ടെയെന്നല്ലേ നമ്മള്‍ കരുതിയുള്ളൂ, കുടുംബത്തില്‍ പിറന്ന ലത്തിന്‍കാരെ വിരട്ടാനും ചവിട്ടാനും ആണെന്ന് ആരെങ്കിലും കരുതിയോ? വചനം നന്നായി തര്‍ജ്ജമ ചെയ്യാന്‍ പോലും  അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ല. ‘One father is more than a hundred masters എന്ന വാചകം ഒരച്ചന്‍ കുറഞ്ഞത്‌ 100 അദ്ധ്യാപകര്‍ക്ക് തുല്യനാണ് എന്നേ അവര്‍ വിവര്‍ത്തനം ചെയ്യൂവെന്ന് വെച്ചാല്‍ എന്താ ചെയ്ക? വേറെ മാര്‍ഗ്ഗമില്ലെന്നു കണ്ടത് കൊണ്ടാവണം, ജനം സ്വന്തമായി ബൈബിളും സങ്കിര്‍ത്തനങ്ങളും എഴുതിത്തുടങ്ങി. അടുത്ത കാലത്ത് ഇറങ്ങിയ ഒരു സങ്കിര്‍ത്തനം ഇങ്ങിനെ, ‘മൊബൈല്‍ ഫോണ്‍ എന്‍റെ ഇടയനാകുന്നു, എന്‍റെ സംസാരത്തിനു ഒരിക്കലും മുട്ടുണ്ടാവുകയില്ല, അതെന്നെ പച്ചയായ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു, എന്‍റെ പണത്തെ അത് കാര്‍ന്നു തിന്നുന്നു .... എന്‍റെ മാനസം നമ്പരുകളാല്‍ നിറഞ്ഞു കവിയുന്നു ... ഞാനെന്നും അവന്‍റെ പരിധിയില്‍ വാസം ഉറപ്പിക്കും.....’.
കുറെക്കാലമായി മെത്രാന്മാരെ ആരും ചോദ്യം ചെയ്യാതിരിക്കുകയായിരുന്നു. അത് തുടങ്ങിയതേ ചോദ്യങ്ങള്‍ പെരുവെള്ളം പോലെയാണ് വന്നത്. വാശി പിടിച്ചു തൂങ്ങപ്പെട്ട രൂപം മാറ്റിയിടത്തൊക്കെ ഇത്രയും മലയിടിച്ചില്‍ ഉണ്ടാകുമെന്ന് പവ്വത്തില്‍ മെത്രാന്‍ കരുതിയിരുന്നിരിക്കില്ല. മുഴുവന്‍ കാണാന്‍ അദ്ദേഹം ജീവിച്ചിരിക്കില്ലല്ലോ എന്നൊരു ദു:ഖം എനിക്കുമുണ്ട്. അത്മായന്‍റെ പ്രവര്‍ത്തന രീതി തന്നെ സിറോ മലബാര്‍ റീത്തിന്‍റെ ആത്മാവ്‌ മാറ്റി മറിച്ചുവെന്ന് പറയാം. പുതിയ ട്രെന്‍ഡ് അനുസരിച്ച്, എന്ത് തുമ്പു കിട്ടിയാലും അല്മായന്‍ അപ്പോഴേ അന്വേഷണം തുടങ്ങും. വെള്ളാപ്പള്ളി നടേശന്‍ പള്ളികളിലെ വാറ്റു നിര്‍ത്തണം എന്ന് പറഞ്ഞപ്പോള്‍ അത് വിശ്വാസത്തിന്‍റെ പ്രശ്നമാണെന്നും ലോകാവസാനത്തോളം അത് കാണും എന്നുമാണ് ഒരു മെത്രാന്‍ പറഞ്ഞത് (ലോകാരംഭത്തില്‍ ഇല്ലാതിരുന്നത് എങ്ങിനെ ലോകാവസാനം കാണും എന്നാണ് അത്മായന്‍ ചോദിക്കുന്നത്). അപ്പോഴേ തുടങ്ങി അത്മായന്‍റെ പണി. അപ്പവും വീഞ്ഞും രക്തവും മാംസവും ആയി മാറുമെന്ന Transubstantiation Rule അവതരിപ്പിച്ചത് 9-)o നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന Pascasius Radburtus ആണെന്നും പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ 1215 ലാണ് ഇത് വിശ്വാസ സത്യമായി പ്രഖ്യാപിച്ചതെന്നും കണ്ടുപിടിച്ചത് ഇവിടുത്തെ മൂന്നാം കിട അല്മായര്‍. ഇങ്ങിനെ Transubstantiation ഉണ്ടാകും എന്ന്  കരുതിയവര്‍ക്ക് ഷോക്കായിരുന്നു, അടുത്ത കാലത്ത് കുര്‍ബാനക്കിടെ വെള്ളത്തിന് പകരം ബാറ്ററിക്കൊഴിക്കാന്‍ വെച്ചിരുന്ന ആസിഡ് എടുത്ത് അബദ്ധത്തില്‍ കാസയില്‍ ഒഴിച്ച് കുടിക്കേണ്ടി വന്ന ഒരു സംഭവം. സംഭവം നടന്നത് കേരളത്തിലും, ഇത് ആശിര്‍വ്വദിച്ചു കുടിച്ചതും തൊണ്ട പൊള്ളി ആസ്പത്രിയില്‍ കിടന്നതും ഒരു ബിഷപ്പും. ദൈവ ശിക്ഷ അങ്ങിനെയും വരും. വീഞ്ഞിനെപ്പറ്റി ഇത്രയും വിവാദം ഉണ്ടായിട്ടും Transubstantiation നെപ്പറ്റി ഇപ്പൊ ആരും അധികം പറയുന്നില്ല, വീഞ്ഞിനു പകരം കള്ളാവാം, കരിക്കിന്‍ വെള്ളമാകാം, മുന്തിരി ചാറാകാം എന്നൊക്കെ പലരും പറയുന്നുണ്ട് താനും. അവസാനം കുര്‍ബാന തന്നെ മൊത്തം ചാറാകാനാണ് സാധ്യത. ആലോചിച്ചും ഉത്തരവാദിത്വത്തോടെയും കാര്യങ്ങള്‍ പറയുന്ന കൊച്ചൌസേപ്പ്  ചിറ്റിലപ്പള്ളി പോലും പറഞ്ഞു, വാറ്റു നിര്‍ത്തുകയാണെങ്കില്‍ എല്ലായിടത്തും നിര്‍ത്തണം എന്ന്. ഈ ബൈബിളില്‍ വീഞ്ഞ് എന്ന് മാത്രമല്ല, മുന്തിരിച്ചാറുമെന്നും ഉണ്ടെന്ന് മുഴുവന്‍ ബൈബിള്‍ വായിച്ചിട്ടുള്ള ഒരു മാന്യന്‍ ഇയ്യിടെ പറയുകയുണ്ടായി. സ്ലീഹന്മാര്‍ വചനം പ്രസംഗിക്കാന്‍ പോയിടത്തൊക്കെ വാറ്റുപകരണങ്ങളും കൂടെ കൊണ്ടുപോയിരുന്നതായി ഏതെങ്കിലും ചരിത്രത്തില്‍ കാണുമായിരിക്കും. അല്ലെങ്കില്‍ ഇത്രേം നിര്‍ബന്ധം പിടിക്കേണ്ട കാര്യമുണ്ടോ?

വീഞ്ഞിന്‍റെ പിന്നാലെ കുര്‍ബാനക്ക് എന്തൊക്കെ വേണം എന്നതിനെപ്പറ്റിയും അത്മായന്‍ അന്വേഷണം തുടങ്ങിയെന്നു കേള്‍ക്കുന്നു. കുര്‍ബാനയുടെ ഇടയില്‍ ഇടയലേഖനം നിര്‍ബന്ധമില്ല; അച്ചന്‍ പ്രസംഗം പറഞ്ഞിരിക്കണമെന്നു അത്രയും പോലും നിര്‍ബന്ധമില്ല; ഒരാള്‍ ഏല്‍ക്കേണ്ട സമയത്ത് ഇരുന്നതുകൊണ്ടോ, ഉണര്ന്നിരിക്കേണ്ട സമയത്തുറങ്ങിയത് കൊണ്ടോ എന്തെങ്കിലും തകരാര്‍ സംഭവിക്കുമെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. നേര്‍ച്ച ഇട്ടിരിക്കണമെന്നോ, കുര്‍ബ്ബാന്‍ കൈക്കൊണ്ടിരിക്കണമെന്നോ കുമ്പസ്സാരിക്കണമെന്നോ നിര്‍ബന്ധമില്ല. വിശ്വാസ പ്രമാണം അത്യാവശ്യമാണോ, അല്ല; കാറോസൂസായാണോ കുര്‍ബാന, അതുമല്ല; വീഞ്ഞാണോ കേന്ദ്രം അതുമല്ല. കുപ്പായത്തിലാണോ, കുന്തിരിക്കത്തിലാണോ കാര്യം, ഒന്നിലുമല്ല. ലേഖനം അത്യാവശ്യമാണോന്ന് ചോദിച്ചാല്‍ അതുമില്ല; സുവിശേഷം വേണ്ടതാണോ എന്ന് ചോദിച്ചാല്‍ ഉണ്ടേല്‍ കൊള്ളാമെന്നല്ലേ മറുപടി പറയാനൊക്കൂ. കപ്യാര് വേണോന്നു ചോദിച്ചാല്‍, വേണം. മുമ്പില്‍ ഒരു പടുതാ നല്ലതാ, എഫെക്ട് കിട്ടും. പക്ഷെ അതില്ലെങ്കിലും കുര്‍ബ്ബാന കുര്‍ബ്ബാന അല്ലെ? ആമ്പ്ലിഫയര്‍ വേണോന്നു ചോദിച്ചാല്‍ അതും വേണ്ട, പാട്ടുകാരും വേണമെന്നില്ല. പൊളിച്ചു നോക്കിയാല്‍ മൂന്നാം മണിയും അച്ചനും കപ്യാരുമുണ്ടെങ്കില്‍ കുര്ബാനയാകും. ഈ പോക്ക് പോയാല്‍ കപ്യാരും കാണുമോന്നു സംശയം. എല്ലാം അടിച്ചു പൊളിക്കുകയാണല്ലോ ഇന്ത്യന്‍ സ്റൈല്‍. 

Wednesday, August 27, 2014

വെള്ളാപ്പള്ളിയും വീഞ്ഞും കുഞ്ഞാടുകളും.

ഇന്നു രാവിലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ കണ്ടു. പോസ്റ്റ്‌ ചെയ്തയാളുടെ പേരിവിടെ പറയുന്നില്ല.

“ഞാന്‍ ഒരു വര്‍ഗീയവാദിയല്ല” എന്നുള്ള ആമുഖത്തോടെയാണ് പോസ്റ്റ്‌ ആരംഭിക്കുന്നത്. പിന്നെ ആരാണയാള്‍? അതിനുത്തരവും പോസ്റ്റില്‍ ഉണ്ട്. മുന്‍ അള്‍ത്താര ബാലന്‍... (ഇല്ല, ഞാനൊന്നും പറഞ്ഞില്ല..), കുറെനാള്‍ സെമിനാരിയിലും ഉണ്ടായിരുന്നു.

ഞങ്ങളുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു അരയച്ചന്‍.... ഇപ്പോള്‍ കുടുംബസമേതം ബ്രിട്ടനില്‍...

പോസ്റ്റിന്റെ രത്നച്ചുരുക്കം ഇതാണ്.

കുറെ നാളുകളായി പള്ളികളില്‍ മദ്യം വിളമ്പുന്നു എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശുദ്ധ അസംബന്ധമാണിത്.

അള്‍ത്താരബാലന്‍ പലതവണ വീഞ്ഞ് അടിച്ചുമാറ്റി കുടിച്ചിട്ടുണ്ട്. കിക്കായിട്ടില്ല.

അദ്ദേഹം പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം (അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ):
ഒലിവോലയ്ക്ക് പകരം കുരുത്തോല ഉപയോഗിക്കുന്നത് പോലെയും മീറയ്ക്ക് പകരം പാവക്കാനീര് ഉപയോഗിക്കുന്നത് പോലെയും കുർബാന വീഞ്ഞിനുപകരം പാലോ, തേനോ കരിക്കുംവെള്ളമോ ഉപയോഗിക്കാം എന്ന് എല്ലാ അണ്ടനും അടവോടനും വന്ന് അഭിപ്രായം പറയാൻ ഇത് ഗ്രാമസഭയല്ല. ഇവടെ തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാനും അറിവും വിവേകവും കഴിവും ലോകപരിചയവുമുള്ള വൈദീകരും പിതാക്കന്മാരുമുണ്ട്. അത് അവരുടെ ജോലിയാണ് നമ്മുടെയല്ല. അതുകൊണ്ട് അവർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുക. അതാണ്‌ നമ്മുടെ പാരമ്പര്യം. പറ്റാത്തവൻ ഇറങ്ങിപോവുക അല്ലെങ്കിൽ മിണ്ടാതിരിക്കുക.”

“അറിവും വിവേകവും കഴിവും ലോകപരിചയവുമുള്ള” വൈദികരുടെ പല ചെയ്തികളും പുറത്തായപ്പോള്‍ (കൊക്കന്‍, മാത്തുക്കുട്ടിയച്ചന്‍, ഡൊമിനിക്കന്‍ തീരത്തുകൂടി നടന്ന് ബാലന്മാരെ പീഡിപ്പിച്ച വത്തിക്കാന്‍ അംബാസഡര്‍, തുടങ്ങിയവ ചില സമീപകാല ഉദാഹരണങ്ങള്‍ മാത്രം) ഇദ്ദേഹത്തിന്റെ ഇതുപോലുള്ള പൊട്ടിത്തെറി കണ്ടില്ല. കൊച്ചുകുട്ടികളെ കണ്ടാല്‍ കാമം അടക്കാന്‍ വയ്യാത്തവന്‍ ളോഹ ഊരി പുറത്തുപോകണം എന്നു പറഞ്ഞുകേട്ടില്ല.

സമ്പൂര്‍ണ്ണ മദ്യനിരോധനമുള്ള കുവൈറ്റില്‍ മുന്തിരിനീരാണ് ദിവ്യബലിയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഈയിടെ ഫേസ്ബുക്കില്‍ കണ്ടു. എന്തേ, ആ ബലി ദിവ്യമല്ലേ?

പിതാക്കന്മാരുടെ ആഹ്വാനം (ആത്മാര്‍ത്ഥതയോടെയല്ല എന്ന് വിവരമുള്ളവര്‍ക്കെല്ലാം അറിയാം) കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ മണ്ടന്‍ തീരുമാനം എടുത്തിരിക്കുന്നത്. ആ നിലയ്ക്ക്, കേരളസര്‍ക്കാരിന്റെ പുതിയ നയത്തോട് ഞങ്ങളുടെ ഐക്യദാര്‍ഢ്യസൂചകമായി ഞങ്ങള്‍ ഇനിമേല്‍ കുര്‍ബാനയ്ക്ക് മദ്യമില്ലാത്ത പാനീയമായിരിക്കും ഉപയോഗിക്കുന്നതെന്ന് കെ.സി.ബി.സി. പറഞ്ഞിരുന്നുവെങ്കില്‍ അത് കേരളത്തിലെ കത്തോലിക്കര്‍ക്ക് എന്തൊരു അഭിമാനമായിരുന്നേനെ. പകരം അവര്‍ ചെയ്തതെന്താണ്, അബ്കാരിയായ വെള്ളാപ്പള്ളിയുടെ അതേ നിലവാരത്തിലേയ്ക്ക് താഴ്ന്നുചെന്ന് അയാളോട് വാചകകസര്‍ത്ത് നടത്തുന്നു.

ദിവ്യബലിയില്‍ വൈന്‍ ഉപയോഗിക്കാനായി മാത്രം ഇരുപത്തിമൂന്ന് അബ്കാരി ലൈസന്‍സ് സഭയ്ക്ക് ഉണ്ടെന്നാണ് അറിവ്. ആ ലൈസെന്സിനു പല നിയമോപാധികളും ഉണ്ടത്രേ... ഉണ്ടായിരിക്കാം. പക്ഷെ അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കേരളത്തിലെ ഏതെങ്കിലും നിയമപാലകര്‍ക്ക് തന്റേടം ഉണ്ടോ? അങ്ങിനെ ഒരു പരിശോധനയെങ്കിലും നാളിതുവരെ നടന്നിട്ടുണ്ടോ? നടന്നാല്‍ എന്തായിരിക്കും അതിന്റെ ഭവിഷ്യത്തുകള്‍..

പിന്നെ അംഗീകരിക്കാന്‍ വയ്യാത്തവര്‍ സഭ വിട്ടുപോകണം എന്ന് കല്പിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഈ കത്തോലിക്കാസഭ ആരുടേയും പിതൃസ്വത്തല്ല... (നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരുത്തന്റെയും തന്തയുടെ വകയല്ല.)

From Facebook by Alex Kaniamparambil

ലത്തീൻ - സീറോ മലബാർ റീത്ത് വിദ്വേഷം


ഡോ. ജെയിംസ് കോട്ടൂരിന്റെ  'Divisive Rite - Issue (Syro - Latin ) Explodes in Delhi' എന്ന ലേഖനം കാലികവും വളരെ പ്രസക്തവുമാണ്. അത് സഭാനവീകരണ ആശയവുമായി യോജിച്ചുപോകുകയും ചെയ്യുന്ന ഒരു വിഷയമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതപരമായ അധിനിവേശം നിബാധം തുടരാ സിറോ മലബാ സഭാധികാരിക അരയും തലയും മുറുക്കി ഇറങ്ങിയിരിക്കയാണന്നകാര്യം ഒരു വിശ്വാസിയെ അലട്ടുമെന്ന് തീച്ചയാണ്. മത അധിനിവേശത്തെ തടയാ തുറന്ന സംവാദങ്ങളും ച്ചകളും പഠനങ്ങളും ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്. 

ദൈവം തന്നിരിക്കുന്ന അധികാരം അല്മായരെ അടക്കിഭരിക്കാനാണെന്ന് മെത്രാറെ ബുദ്ധി മെത്രാനെത്തന്നെ  പറഞ്ഞ് പഠിപ്പിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയെന്നു പറയുന്നത് ദൈവജനത്തിറെ കൂട്ടായ്മയാണന്നും എല്ലാവരും ഒത്തുചേന്ന് ഏകമനസ്ക്കരായി (അപ്പോ. 1:14)  സഭാതീരുമാനങ്ങളി പങ്കാളികളാകേണ്ടത് അനിവാര്യമാണന്നും അല്മേനിക സഭാശ്രേഷ്ഠരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കേണ്ട അവസ്ഥയാണിന്നുള്ളത്ഓരോ വിശ്വാസിയുടെയും സ്വാതന്ത്ര്യം പവിത്രമായ ഒരു നിക്ഷേപമാണ്. സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാ ത്യാഗങ്ങ സഹിക്കേണ്ടിവരും. അത് ദൈവീകമാണ്. അതിന് ഉദാഹരണമാണ് പലസ്തീനയി ജനിച്ചുവളന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി കുരിശുമരണം വരെ സഹിച്ച യേശുവിറെ ജീവിതകഥ. പൌരോഹിത്യ വിറെ സന്തതിയായ ആദ്ധ്യാത്മിക ദുഷ്പ്രഭുത്വം യഹൂദ ജനതയെ പീഡിപ്പിച്ചപ്പോ  അവരുടെ രക്ഷയ്ക്കായിട്ടാണ് യേശു അവതരിച്ചത്. യേശു അവരുടെ വഴിയും സത്യവും ജീവനും ആയിരുന്നു (യോഹ. 14: 16). യേശു അവക്ക് സിദ്ധാന്തപരമായ ഒരു സത്യമായിരുന്നില്ല; മറിച്ച്, ജീവിതമാതൃക കാണിച്ചുകൊടുത്ത പച്ചമനുഷനായിരുന്നു. സത്യത്തിലേക്കും ജീവനിലേക്കും  വഴികാണിച്ചുകൊടുത്ത ഗുരുവായിരുന്നു, യേശു.

സദ്ഗുരുവി റെ നാമം ഉപയോഗിച്ചുകൊണ്ട് വിശ്വാസികളെ മുഴുവ ആത്മീയമായി പറ്റിക്കുന്ന പ്രസ്ഥാനമാണ് പള്ളിയെന്ന് പള്ളിയിലിരിക്കുന്നവ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. പള്ളിയധികാരികളുടെ ചൂഷണമാണ് മതപരമായ അധിനിവേശമെന്ന് കല്ല്യാകാരും ഫരിദാബാദുകാരും അമേരിക്കക്കാരും ആസ്ട്രേലിയാക്കാരും യൂറോപ്പി   താമസിക്കുന്നവരുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. സുഖജീവിതത്തി    മുഴുകിക്കഴിയുന്ന സഭാധികാരിക  തങ്ങളുടെ സാമ്രാജ്യം പരത്താ തുനിയുന്നതി അത്ഭുതപ്പെടാനില്ല. ലത്തീസഭ കഴിഞ്ഞാ ഏറ്റവും കൂടുത രൂപതകളും മെത്രാന്മാരുമുള്ളത് സീറോ മലബാ സഭക്കാണ്. ലത്തീസഭയുടെ തലസ്ഥാനമായ വത്തിക്കാന് സമാന്തരമായി ഒരു 'കുട്ടിവത്തിക്കാ'നെ സൃഷ്ടിക്കാനായിരുന്നല്ലോ റോമി സീറോ മലബാ ആസ്ഥാനം വാങ്ങിക്കാ  മാര് ആലഞ്ചേരി പ്ലാനിട്ടത്. ഒരു മെത്രാപ്പോലീത്തയെയോ ദിനാളിനെത്തന്നെയോ അവിടെ കുടിയിരുത്തി സീറോ മലബാ സഭയുടെ പ്രതാപവും ശക്തിയും ദ്ധിപ്പിക്കാനും ലോകരെ കാണിക്കാനും അത് കാരണമായേനെ. പദ്ധതി ചീറ്റിപ്പോയ ലക്ഷണമാണ് കാണുന്നത്.

സീറോ മലബാ സഭാധികാരികളുടെ നിയന്ത്രണം തെറ്റിയ ലത്തീ വിദ്വേഷത്തെ സംബന്ധിച്ച്  ചിന്തിക്കുമ്പോ  വളരെ പ്രസക്തമായ  പല കാര്യങ്ങളും നമ്മുടെ മനസ്സി പൊന്തിവരും. 1962-ലാണ്  കേരളത്തിനു വെളിയി സീറോ മലബാ സഭയ്ക്ക് ആദ്യമായി ചാന്ദാ മിഷൻ ലഭിക്കുന്നത്അത് ലോകം മുഴുവ  സീറോ മലബാ വളത്താനുള്ള ആദ്യ  ചവിട്ടുപടിയായിത്തീന്നിരിക്കുന്നു. രൂപതകളുടെയും മെത്രാന്മാരുടെയും  എണ്ണമാണ് സഭയുടെ വളച്ചയായി ഇന്ന് കാണപ്പെടുന്നത്: മറിച്ച്, വിശ്വാസികളുടെ ആദ്ധ്യാത്മീക വളച്ചയല്ല! (ഷിക്കാഗോയി പുതിയ ഒരു മെത്രാനെ വാഴിക്കുന്നതിന് മൂന്നുലക്ഷം ഡോളറാണ് ചിലവഴിക്കുന്നതെന്നുകേട്ടു. അതിനും അല്മേനി അദ്വാനിച്ച് പണമുണ്ടാക്കണം).

1950-
  തുടങ്ങി സീറോ മലബാ സഭയിലെ ആയിരക്കണക്കിന് യുവതീയുവാക്കന്മാ കന്യസ്ത്രികളാകാനും  വൈദികരാകാനും ലത്തീ രൂപതകളി ചേരാ  തുടങ്ങി. ഇന്ന് ഇന്ത്യയിലെ എല്ലാ ലത്തീ രൂപതകളിലും ലത്തീ സന്യാസ ആശ്രമങ്ങളിലും നമ്മുടെ കന്യസ്ത്രികളും  വൈദികരും സേവനം ചെയ്യുന്നുണ്ട്. ലത്തീ സഭയി കന്യസ്ത്രികളാകാനും  വൈദികരാകാനും തടസ്സങ്ങ ഒന്നുമില്ല. ഒരു പെണ്ണിനേയോ ചെറുക്കനേയോ ലത്തീ പള്ളിയി കെട്ടിക്കുന്നതാണ് പ്രശ്നം. ഒരു കുടുംബം ലത്തീ ഇടവകയി അംഗത്വമെടുക്കുന്നതാണ് പ്രശ്നം. ലത്തീ പള്ളിക്കുവേണ്ടി പട്ടമേക്കാം. എന്നാ ലത്തീ പള്ളിയി കെട്ടാ പാടില്ല. ഇത് അല്മായരോട് കാണിക്കുന്ന വിവേചനമല്ലേ? സഭാനിയമങ്ങ മെത്രാന്മാരുടെ ഇഷ്ടംപോലെ വളച്ചൊടിക്കാമെന്നല്ലേ  ഇതിനത്ഥം? ലത്തീ സഭയി ചേരുന്ന കന്യസ്ത്രികക്കും  വൈദികക്കും മാതോമായുടെ പൈതൃകം വേണ്ടേ? അവരതി ജീവിക്കണ്ടേ?

ഒരു ശെമാശന് ലത്തീ  രൂപതയി പട്ടമേല്ക്കുന്നതിനുമുപ് അയാളുടെ സീറോ മലബാ  ഇടവകപള്ളിയിലെ വികാരിയുടെ കുറിവാങ്ങി  പട്ടം നല്കുന്ന മെത്രാനെ കാണിച്ച് ബോധ്യപ്പെടുത്തിയശേഷമാണോ മെത്രാ  പട്ടം നല്കുന്നത്. പണ്ടുകാലത്ത് പള്ളിപോതുയോഗമായിരുന്നു ശെമാശ പട്ടമേക്കാ യോഗ്യനാണോ എന്ന് തീരുമാനിച്ചിരുന്നത്. പൊതുയോഗം നല്കുന്ന കുറിയുടെ പേരായിരുന്നു ദേശക്കുറി. നിത്യവ്രതവാഗ്ദാനത്തിനുമുപ് ഒരു കന്യാസ്ത്രി താ ജനിച്ചുവളന്ന സീറോ മലബാ  ഇടവകയിലെ വികാരിയുടെ കുറിവാങ്ങി വൃതവാഗ്ദാനം സ്വീകരിക്കുന്ന സഭാധികാരിക്ക് നല്കുന്നുണ്ടോ? പെണ്ണിനേയോ ചെറുക്കനേയോ കെട്ടിക്കണമെങ്കി മാതാപിതാക്ക ജീവിക്കുന്നത് ഹിയിലോ  ഫിലോ ആയിരുന്നാപോലും രായിക്കുരായെ പറന്നെത്തി നാട്ടിലെ ഇടവക വികാരിയുടെ കുറി ഹാജരാക്കണം. ഇതും അല്മായരോടുള്ള വിവേചനമല്ലേ?

തിരുവിവാഹം എന്ന കൂദാശ ഞായറാഴ്ചകളിലും നോയമ്പു കാലങ്ങളിലും പരികമ്മം ചെയ്യ മെത്രാ സിനഡ് മുടക്കിയിരിക്കയാണ്. വൃതവാഗ്ദാനത്തിനും പട്ടംകൊടുക്കലിനും ഒരു നിബന്ധനകളും ഇല്ല. ഇതും അല്മേനിളോടുള്ള വിവേചനമല്ലേ?

ഇന്ന് ആയിരക്കണക്കിന് വൈദികരും കന്യാസ്ത്രികളും ലോകമെമ്പാടും ലത്തീ സഭയി സേവനം ചെയ്യുന്നുണ്ട്. ഇന്നത്തെ ഭാഷയി പറഞ്ഞാ അവരെ ഔട്ട്സോഴ്സ് ചെയ്യുന്നു. യൂറോയും പൌണ്ടും ഡോളറും രൂപതകളിലേക്കും സന്യാസാശ്രമങ്ങളിലേക്കും ഒഴുകുന്നു. വൈദികരും കന്യാസ്ത്രികളും ലത്തീ രൂപതകളി സേവനം  ചെയ്യാ പാടില്ല. കാരണം അവരും മാതോമയുടെ പൈതൃകത്തി ജീവിക്കണ്ടവരാണ്. സീറോ മലബാ കുടുംബങ്ങ മാതോമയുടെ പൈതൃകത്തി ജീവിക്കണ്ടവരായതുകൊണ്ടാണല്ലോ കല്ല്യാണിലും ഫാരിദാബാദിലും അമേരിക്കയിലും ആസ്ത്രേലിയായിലും സീറോ മലബാ രൂപതക സ്ഥാപിച്ചത്. അപ്പോ വൈദികരും കന്യാസ്ത്രികളും ലത്തീ രൂപതകളി ജോലി ചെയ്യുന്നത് ഒരു അപവാദമാണ്. സീറോ മലബാ കുടുംബങ്ങളോടുള്ള വിവേചനമല്ലേ നാമിവിടെ കാണുന്നത്.

ലത്തീ സഭയി പട്ടമേക്കുന്ന സീറോ മലബാറുകാരന് ലത്തീ പൈതൃകത്തി ജീവിക്കാം. ഒരു അല്മായ നിബന്ധമായും സീറോ മലബാ പൈതൃകത്തി ജീവിച്ചിരിക്കണം. എന്തൊരു വിരോധാഭാസം. ഇതെല്ലാം അല്മേനിയെ അടക്കിഭരിച്ചുവാഴാനുള്ള ചൊല്പ്പിടി വിദ്യകമാത്രം!
നമ്മുടെ വൈദികരും കന്യാസ്ത്രികളും ലത്തീ രൂപതകളി ജോലി ചെയ്യുന്നതിനെ സീറോ മലബാ മെത്രാ സിനഡ് അടിയന്തിരമായി നിത്ത ചെയ്യണം.
റീത്ത് കയറ്റുമതി ശരിയല്ല. ഉദാഹരണത്തിന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടുംബമെടുക്കാം. കുടുംബത്തിലെ അംഗങ്ങ കാലാന്തരത്തി അമേരിക്ക പൌരന്മാരാകുന്നുഅമേരിക്കയുടെ ഭാഷ, സംസ്ക്കാരം, സാമ്പത്തീകം, നിയമം, നികുതി, രാഷ്ട്രിയം, സാമൂഹികം എന്നുവേണ്ട എല്ലാ തുറകളിലും കുറെ ഷങ്ങകൊണ്ട്  കുടുംബം അലിഞ്ഞുചേരുന്നു. മക്കളുടെ കാലമാകുമ്പോഴേക്കും  അവ കൂടുത അമേരിക്കകാരാകുന്നു. നമുക്കാക്കും പിടിച്ചുനിത്താ സാധിക്കാത്ത ഒരു പരിണാമമാണത്. കുടുംബത്തിന് സീറോ മലബാ റീത്തുമായി എന്ത് ബന്ധമാണുള്ളത്. ഒന്നാം തലമുറക്ക് പ്പമൊക്കെ ബന്ധമുണ്ടെന്നിരുന്നാലും പിന്നീടുവരുന്ന തലമുറക്കാ സീറോ മലബാ എന്നുകേക്കുമ്പോ ചിരിക്കുകയേയുള്ളൂ. അവ ഇംഗ്ലീഷ് പള്ളികളി തുടരുകയെയുള്ളൂ. തന്നെയുമല്ല അവരുടെ മാതൃഭാഷയിലുള്ള  റീത്ത് ലത്തീ തന്നെ. ഏതാനും  കുറെ മെത്രാന്മാരെ സൃഷ്ടിക്കാനും കുറെ വൈദികരെ വിദേശത്തേയ്ക്ക് വിടാനും സഭയ്ക്ക്  സമ്പത്തും അധികാരവും ദ്ധിപ്പിക്കാനും സധാരണ  വിശ്വാസികളുടെ ജീവിതം നരകതുല്ല്യമാക്കുവാനെ റീത്ത് കയറ്റുമതികൊണ്ട് സാധിക്കൂ. ഇതിറെ എല്ലാം ദുഷ്ഫലങ്ങ അനുഭവിക്കണ്ടത് അല്മേനിക. കത്തോലിക്കാ സഭ സാവ്വത്രികമാണ്. അത് ലോകത്തിറെ എല്ലാ മുക്കിലും മൂലയിലും ഉണ്ട്. അതിറെ വിശ്വാസവും ഒന്നുതന്നെ. അപ്പോ അമേരിക്കയിലെ സഭയി ചേരുന്നതല്ലേ അമേരിക്ക മലയാളി കുടുംബങ്ങക്ക് നല്ലത്? ല്ത്തീ പള്ളിയി അംഗത്വമെടുത്ത് ഇടവകക്കാരുമായി ഇടപഴകി കുട്ടികളെ പള്ളിയി വിട്ട് വേദപാഠം പഠിപ്പിച്ച് മുപോട്ട് പോകുന്നതാണ് കുടുംബത്തിറെ ഭാവിക്ക് നല്ലത്.

ഇംഗ്ലീഷ് പള്ളികളി പോയാ മാന്യമായ ഒരു ദിവ്യബലിയി സംബന്ധിക്കാം. അവിടെ കുരിശിനെച്ചൊല്ലിയുള്ള വഴക്കില്ല. മദുബഹായുടെ മുപി തുണി തൂക്കലില്ല. പള്ളിക്കകത്തിരിക്കുന്ന അല്മേനികളെ 'പേപ്പട്ടിക' എന്ന്  പള്ളിവികാരി റെ പ്രസംഗത്തി വിളിച്ചുപറഞ്ഞ് അധിക്ഷേപിക്കുകയില്ല. എന്തെങ്കിലും കാര്യസാധ്യത്തിനായി പള്ളിമുറിയി ചെന്നാ കാര്യം മാന്യമായി നടത്തി തിരിച്ചുപോരാം. കല്യാണകുറിക്ക് കൈക്കൂലി കൊടുക്കേണ്ട. അതുകൊണ്ട് റീത്ത് ഇറക്കുമതി വിശ്വാസിക വ്വശക്തിയോടെ എതിക്കണം.

പണ്ടുകാലത്ത് പാത്രിയാക്കീസുമാ തമ്മി അധികാരത്തിനായി വഴക്കുണ്ടാക്കി ഓരോരുത്തരും അവരവരുടെ സഭ ഉണ്ടാക്കി. പിന്നീട് ശക്തനായ റോമ  പാത്രിയാക്കിസിറെ കീഴി  പല സഭകളായി. സഭകളി അല്മേനികളെ തളച്ചിടാ ഇന്ന് പരിശ്രമിക്കുന്നു. അതിറെ പരിണത ഫലമാണ്   റീത്തു പരത്തലും ലത്തീ വിദ്വേഷവും.

സീറോ മലബാ സഭയ്ക്ക് മാതോമായുടെ പൈതൃകം ആണെന്നാണ് വെപ്പ്. മാതോമ കേരളത്തി വന്നു എന്നതിനുതന്നെ തെളിവില്ല. ഇത് ഒരു പ്രത്യേക സഭയാണങ്കി അതിന് തനതായ ലിറ്റജിയും ദൈവശാസ്ത്രവും പള്ളിഭരണസമ്പ്രദായവും ശിക്ഷണവും എല്ലാം ഉണ്ടായിരിക്കണം. ഇന്ന് സീറോ മലബാ സഭയ്ക്ക് ദായ ലിറ്റജിയും ലത്തീ ദൈവശാസ്ത്രവും പാശ്ചാത്യ പള്ളിഭരണസമ്പ്രദായവും കിഴക്കിറെ കാനോ നിയമവുമാണുള്ളത്. അപ്പോ സഭ ഒരു വ്യക്തിസഭയാണെന്ന് പറയുന്നതി എന്തത്ഥമാണുളളത്?

അമ്മയുടെ യോനിയാണ് ജാതി നിശ്ചയിക്കുന്നത് എന്നു കേട്ടിട്ടുണ്ട്. ഉത്ഭവപാപവും അതുപോലെയാണല്ലോ പിന്തുടരുന്നത്. സീറോ മലബാ  റീത്തും നമ്മ ചന്ദ്രനി പോയാലും അങ്ങനെ പിന്തുടരുമെന്നാണ് സഭയുടെ സിദ്ധാന്തം. ജാതി വ്യവസ്ഥ ഇന്നത്തെ സാമൂഹിക  ചുറ്റുപാടി കാലഹരണപ്പെട്ട ഒന്നാണ്; അപലപനീയമാണ്. കത്തോലിക്കാ സഭയിലെ  റീത്തുവ്യവസ്ഥയും കാലഹരണപ്പെട്ട ഒന്നാണ്.

യേശുവിറെ അനുശാസനം നിങ്ങ പരസ്പരം സ്നേഹിക്കണമെന്നാണ് (യോഹ. 13: 34-35). മറിച്ച് നിങ്ങ റീത്തുക  സൃഷ്ടിച്ച് റീത്തിക്കൂടിയേ സ്വഗ്ഗത്തിലേക്ക് പ്രവേശിക്കാവു എന്ന് യേശു പഠിപ്പിച്ചിട്ടില്ല. റീത്ത് വിഭജനം കത്തോലിക്ക സഭയി ഇല്ലാതിരുന്നാ അതിറെ അടിസ്ഥാനത്തിലുള്ള പള്ളിവഴക്കുകളും വിദ്വേഷവും മത്സരവും ഇല്ലാതാകും. റീത്തിറെ പേരും പറഞ്ഞ് ആരും വിശ്വാസികളുടെ പുറകെ വരുകയുമില്ല.