Translate

Monday, June 30, 2014

അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും

എ കെ ആന്റണിക്ക് പത്തു വര്‍ഷമായി ഇല്ലാതിരുന്ന സംസാര ശേഷി അത്ഭുതകരമായി തിരിച്ചു കിട്ടിയെന്ന ഒരു പോസ്റ്റ്‌ ഫെയിസ് ബുക്കില്‍ കണ്ട് ചിരിച്ചു പോയി. ഇനി AICC യിലും ഗാന്ധിയന്‍ വചന പ്രഘോഷണം തുടങ്ങിയോ എന്ന് നോക്കി. ഒന്നും കണ്ടില്ല. വീണ്ടും ഫെയിസ് ബുക്ക് സ്ക്രോള്‍ ചെയ്തപ്പോള്‍ ആര്‍തര്‍ സി ക്ലാര്‍ക്കിന്‍റെ ക്വൊട്ടേഷനുമായി വേറൊരു പോസ്റ്റ്‌ കണ്ടു, ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം മതങ്ങള്‍ മനുഷ്യരില്‍ നിന്ന് ധാര്‍മ്മികത തട്ടിയെടുത്തതാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കത്തോലിക്കാ സഭയിലും ഇത് തന്നെയാണല്ലോ സ്ഥിതി എന്നോര്‍ത്തുകൊണ്ട് കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ് ചെയ്തു. മതങ്ങള്‍ അവസാനിക്കുന്നിടത്ത് മനുഷ്യന്‍ ജീവിതം തുടങ്ങും എന്നൊരു വചനം എനിക്ക് കൊടുക്കാന്‍ സ്വന്തമായിട്ടുണ്ടായിരുന്നു.  അത് ഷേക്സ്പിയറിന്‍റെ പേരില്‍ പോസ്റ്റ്‌ ചെയ്താലോ എന്നോര്‍ക്കാതിരുന്നില്ല.
അതിരാവിലെ എണീറ്റ് നോക്കിയാലെ ഫെയിസ് ബുക്ക് നോക്കാന്‍ പറ്റൂ. ഓഫീസില്‍ പോകാനുള്ള തിരക്കില്‍ സാധാരണ അത് നടക്കാറുമില്ല. വല്ലോം എഴുതണമെങ്കില്‍ പാതിരാക്കെ നടക്കൂ, അതാണ്‌ സ്ഥിതി. സ്വന്തം മതത്തെ പ്രാകിയതുകൊണ്ടാണോ എന്നറിയില്ല അന്ന് ബ്രെയ്ക്ക് ഫാസ്റ്റ് കഴിക്കാനേ പറ്റിയില്ല. അര മുക്കാല്‍ മണിക്കൂര്‍ നീണ്ട ഒരു ഫോണ്‍ കോളാണ് വില്ലനായത്. വിളിച്ചത് ഒമാനില്‍ നിന്നൊരു ഡോക്ടര്‍, ഒരു സൂപ്പര്‍ സ്പെഷ്യലിസ്റ്റ്. വൈകിട്ട് അദ്ദേഹത്തിന് സമയം കിട്ടാനിടയില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ വിളിക്കുന്നതെന്ന് ക്ഷമാപൂര്‍വ്വം പറഞ്ഞു. വളരെ വിഷമിച്ചാണ് എന്‍റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചതെന്ന് കൂടി പറഞ്ഞപ്പോള്‍, വരുന്നത് വരട്ടെയെന്ന് കരുതി ആ ഫോണില്‍ ഞാന്‍ തല വെച്ച് കൊടുത്തു. കഴിഞ്ഞ ആഴ്ച ഒരു മാര്‍ത്തോമ്മാക്കാരന്‍ വര്‍ഗിസിന്‍റെ കത്തോലിക്കാ പെണ്‍കുട്ടിയുമായുള്ള കല്യാണം മുടങ്ങിയ കഥ ഞാന്‍ എഴുതിയിരുന്നല്ലോ. അതദ്ദേഹത്തിന്‍റെ ചെവിയില്‍ ആരോ എത്തിച്ചു കൊടുത്തിരുന്നു. വര്ഗീസിനു പറ്റിയ ഉപായം പറഞ്ഞുകൊടുക്കാനായിരുന്നു അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിനു വേണ്ടിയത് ഈ വര്‍ഗിസിന്‍റെ ഫോണ്‍ നമ്പറായിരുന്നു; അത് എന്‍റെ കൈയ്യില്‍ ഇല്ലാതിരുന്നത് കൊണ്ട് എല്ലാം ഞാന്‍ തന്നെ സഹിക്കേണ്ടി വന്നു.
“അച്ചായന്‍റെ ബ്ലോഗ്‌ ഞാന്‍ കണ്ടിരുന്നു.” അദ്ദേഹം പറഞ്ഞു.
“അച്ചായന്‍റെ ബ്ലോഗ്ഗോ?” ഞാന്‍ ചോദിച്ചു.
“ങ്ങ്ഹാ... കൂടല്‍ അച്ചായന്‍റെ ബ്ലോഗ്ഗ്.” അദ്ദേഹം പറഞ്ഞു. അല്മായാ ശബ്ദത്തില്‍ കൂടല്‍ അച്ചായന്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കണം അദ്ദേഹം അങ്ങിനെ കരുതിയതെന്നു ഞാന്‍ ഊഹിച്ചു. കൂടല്‍ അച്ചായന്‍ അത്മായരുടെ വാനമ്പാടിയാണെന്ന് അദ്ദേഹത്തിനു അറിയില്ലല്ലോ. കൂടല്‍ അച്ചായനെ അറിയുമെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ അങ്ങേരും മാര്‍ത്തോമ്മാക്കാരന്‍, കെട്ടിയിരിക്കുന്നതോ ഒന്നാന്തരം ഒരു കത്തോലിക്കാ ഡോക്ടറേയും. അദ്ദേഹം പ്രീകാനാ കോഴ്സിനു പോയ കാര്യവും, മാമ്മോദിസാ മുങ്ങിയ കാര്യവും കുമ്പസാരിച്ച കാര്യവും, നമസ്കാരം ചൊല്ലി കേള്‍പ്പിച്ചതും എല്ലാം രസകരമായി പറഞ്ഞു. അതുകൊണ്ട് ഒത്തുകല്യാണവും കല്യാണവുമെല്ലാം പെണ്ണിന്‍റെ വിട്ടുകാര്‍ തന്നെ നടത്തിയെന്നും, പള്ളിക്ക് പതാരം പോലും അങ്ങേര്‍ക്കു കൊടുക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“എവന്മാരെ പറ്റിക്കാന്‍ ഒരു വിഷമവുമില്ല. ഈ മാമ്മൊദീസാ മുങ്ങിയതല്ലാതെ ഞാന്‍ പിന്നെ ആ വഴി പോയിട്ടില്ല.” ഡോക്ടര്‍ പറഞ്ഞു.
“അത് ചതിയല്ലേ?” ഞാന്‍ ചോദിച്ചു.
“ഇവന്മാര് വിശ്വാസികളോട് കാണിക്കുന്നതും ചതിയല്ലേ?” ഡോക്ടര്‍ ചോദിച്ചു. അതിനു മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല. ആദ്യം എന്‍റെ മനസ്സിലേക്ക് വന്നത് കാഞ്ഞിരപ്പള്ളിയിലെ മോനിക്കാ കേസായിരുന്നു. തട്ടിപ്പിന്‍റെ കൂടുതല്‍ കഥകള്‍ മനസ്സിലേക്ക് വരുന്നതിനു മുമ്പേ ഡോക്ടര്‍ വീണ്ടും പറഞ്ഞു.
“ഇവന്മാര്‍ക്ക് ഒരു ചക്കേം രണ്ടു കിഴങ്ങും കൊടുത്താല്‍ എന്തും ചെയ്യിപ്പിക്കാമെന്നു എന്നോട് പറഞ്ഞത് ഞങ്ങടെ തന്നെ അച്ചനാ. അച്ചന്‍ പറഞ്ഞത്, ആ വകേല്‍ ഇപ്പൊ മാര്‍ത്തോമ്മാ സഭയിലേക്ക് ഇതിനോടകം പത്തഞ്ഞൂറു കത്തോലിക്കാ പെണ്കുട്ടികളെങ്കിലും വന്നിട്ടുണ്ടെന്നാ. അവിടെ പോയി ഒരു മാമ്മോദിസാ മേടിച്ചതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ലെന്നും അങ്ങേര് പറഞ്ഞാരുന്നു. കെട്ടിവന്ന ഒരുത്തിയും തിരിച്ചങ്ങോട്ടു പോയിട്ടില്ലെന്നും അച്ചന്‍ പറഞ്ഞു.” ഞാന്‍ ഓര്‍ത്ത്‌ നോക്കി. ഈ നിര്‍ബന്ധിത മാമ്മോദിസാ മുക്കലല്ലാതെ കെട്ടിയ ഒരുത്തരും തിരിച്ചു വന്നിട്ടില്ലല്ലോയെന്നു ഞാനും ഓര്‍ത്തു. കണക്കു നോക്കിയാല്‍ സഭ വിട്ടുപോയവരുടെ എണ്ണം ലക്ഷങ്ങള്‍ വരുമെന്ന് ഏതായാലും അങ്ങേരോട് ഞാന്‍ പറഞ്ഞില്ല.
“ഈ ചക്കേടെം കിഴങ്ങിന്‍റെയും കഥ എന്താ?”  ഞാന്‍ ചോദിച്ചു.
“അതോ, നിങ്ങടെ കഥ അനുസരിച്ച് മാര്‍ത്തോമ്മാ ഇവിടെ വന്നപ്പോള്‍ ഇത് രണ്ടുമേ കിട്ടിയിരിക്കാന്‍ ഇടയുള്ളൂ. അതേ അന്ന് അടിയാന്മാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതും തിന്നോണ്ട് കാനോന്‍ നിയമവും വായിച്ച് രസിച്ചു കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ഇരുന്നോളും എന്നാ ഞങ്ങടെ അച്ചന്‍ പറഞ്ഞത്.” കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരെ മുഴുവന്‍ മണ്ടന്മാരായി വ്യാഖ്യാനിച്ചത് എനിക്കിഷ്ടപ്പെട്ടില്ല. മണ്ടന്മാരാണെന്നുള്ളത്‌ നമ്മള്‍ അറിഞ്ഞാ മതിയല്ലോ എന്നെ ഞാന്‍ ചിന്തിച്ചുള്ളൂ. മെത്രാനെ പറ്റിച്ചു ദീപികയും കൊണ്ട് ആരാണ്ട് പോയ കഥ ഈ ഡോക്ടര്‍ കേട്ടിരിക്കരുതേയെന്നു ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു പോയി.
“അര്‍ബുധമുണ്ടേല്‍ അമുക്കരവും കാണും; കൊടുത്താല്‍ കൊല്ലത്തും കിട്ടും” അദ്ദേഹം പറഞ്ഞു. അര്‍ബുധത്തിന് അമുക്കരം കൊണ്ട് ആയുര്‍വ്വേദത്തില്‍ ചികിത്സ കാണുമായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു. 
"നിങ്ങള്ക്ക് പോലും ഇവരെ വിശ്വാസമില്ലല്ലോ. പണ്ടൊക്കെ ഒരു കത്തോലിക്കന്‍ മരിച്ചാല്‍ 'അന്ത്യ കൂദാശകളെല്ലാം സുബോധത്തോടെ സ്വീകരിച്ചു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു' എന്ന് എഴുതി കാണിക്കുമായിരുന്നല്ലോ. ഇപ്പൊ അങ്ങിനെ അധികമാരും എഴുതുന്നില്ലല്ലോ." ഡോക്ടര്‍ പറഞ്ഞു. തട്ടിപ്പുമായി നടക്കുന്നവരെ അങ്ങിനെ തന്നെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞുവെന്ന് ഈ വര്ഗീസിനെ കണ്ടു പറയണം എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തത്.
നമ്പ്യാരുമായുള്ള അഭിമുഖത്തിന്‍റെ കഥ അല്മായാ ശബ്ദത്തില്‍ എഴുതേണ്ടിയിരുന്നില്ലായെന്നുതന്നെ എനിക്ക് തോന്നി. ഇനിയിപ്പോള്‍ വര്‍ഗിസിനെ തേടിപ്പിടിച്ച് ആലോചന മുടങ്ങിയോന്നു ചോദിക്കണം, അതിനി ഒന്നുകൂടി ഉറപ്പിച്ചു മുന്നോട്ടു പോകാന്‍ അങ്ങേര്‍ക്കു താല്പ്പര്യമുണ്ടോന്നറിയണം ..... ഇതെല്ലാം എന്‍റെ ചുമതല എന്ന മട്ടിലായിരുന്നു ഡോക്ടര്‍ സംസാരിച്ചത്. വര്‍ഗിസിനെ കണ്ട് ഡോക്ടറെ വിളിക്കാന്‍ എല്പ്പിക്കുകായിരിക്കും ഉചിതം എന്ന് ഞാന്‍ തിരുമാനിച്ചു. സര്‍വ്വ മനുഷ്യര്‍ക്കും ഈ കത്തോലിക്കാ മെത്രാന്മാരോട് ഇത്ര അവജ്ഞ തോന്നാന്‍ എന്തായിരിക്കും കാരണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. ഞാന്‍ കൂവുന്നത് കൊണ്ടാണ് നേരം വെളുക്കുന്നതെന്ന് കരുതുന്ന കൊഴിപ്പൂവനോട് നമുക്ക് അവജ്ഞയല്ലല്ലോ സഹതാപമല്ലേ തോന്നുന്നത് എന്ന് ഞാനോര്‍ത്തു.

പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ കത്തോലിക്കാ സഭയില്‍ ഉള്ളവരില്‍ ബഹുഭൂരിപക്ഷവും അച്ചന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് തലവെച്ചു കൊടുക്കുന്നത് ഈ മാര്‍ത്തോമ്മാക്കാരന്‍ ഡോക്ടര്‍ പറഞ്ഞ മനോഭാവത്തോടെ ആണല്ലോ എന്നോര്‍ത്തപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാര്യം സാധിച്ചു കഴിഞ്ഞാല്‍ അവരും പമ്പ കടക്കും. നോക്കിയാലോ, കത്തോലിക്കാ സഭ നിറയെ അതിതീവ്ര വിശ്വാസികളും! കെട്ടഴിച്ചു വിട്ടാല്‍ പിറ്റേന്ന് അരമന അവിടെ കാണില്ലെന്ന് അവര്‍ക്കുമറിയാം, സര്‍വ്വ നാട്ടുകാര്‍ക്കുമറിയാം.          

Saturday, June 28, 2014

അടിച്ചമര്‍ത്തല്‍ പ്രശ്‌നപരിഹാരമാകുന്നില്ല, സഭയില്‍ ജനപങ്കാളിത്ത്വം ഉറപ്പുവരുത്തുകയാണ്‌ അഭികാമ്യം 
            
By George Katticaren

 പോപ്പ്‌  വിമര്‍ശനം സ്വാഗതം ചെയ്യുന്നു. സമൂഹവും സഭയും വളരണമെങ്കില്‍ വിമര്‍ശനം അനിവാര്യമായ ഘടകമാണ്‌. ഇതാണ്‌ ഇന്നത്തെ യുഗത്തിന്റെ കാഴ്‌ച്ചപ്പാട് .
പുരോഹിതരേയും   സന്യസ്‌തരെയും   വിമര്‍ശിക്കുന്നത്‌  ഒരു        കൊടും പാപമാണെന്ന്‌്‌ വിശ്വസിപ്പിച്ചിരുന്നതും / വിശ്വസിച്ചിരുന്ന തുമായ കാലഘട്ടം ഏതാണ്ട ്‌ അസ്‌തമിക്കറായിയെന്നാണ്‌  സംഭ വവികാസങ്ങള്‍ ചൂണ്ടികാണിക്കുന്നത്‌. 

 വിമര്‍ശിച്ചാല്‍  മൂന്നും  നാലും തലമുറവരെ  വൈദികശാപം ഏറ്റെടുക്കേിവരുമെന്നു ള്ള ഭയപ്പെടത്തല്‍  തന്ത്രത്തീലൂടെയാണ്‌  ഈ  കാലഘട്ടംവരെയും പുരോഹിതസമൂ ഹം വിശ്വാസജനത്തെ അടക്കി ഭരിച്ചുകൊണ്ടിരുന്നത്‌. 


 പുരോഹിത വിമര്‍ശനമെന്ന വിഷയത്തില്‍   കുമ്പസാരം കൊണ്ടൊന്നും   യാതൊരു ഫലമില്ല.   പാപമോചനം കിട്ടണമെങ്കില്‍  പല  തലമുറകള്‍വരെ    കാത്തിരിക്കണം. അതുവരെ ശുദ്ധീകരണ  സ്ഥലത്തെ  യാതനകള്‍ അനുഭവിക്കേണ്ടിവരും.  അതിനു േശഷമേ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിതുറന്നുകിട്ടുകയുള്ളൂ.  ശുദ്ധികരണസ്ഥലത്തുവെച്ച്‌  99% കത്തിയെരിഞ്ഞു  വാടിപോയ  പരുവത്തില്‍   ആത്‌മാവ്‌ സ്വര്‍ഗ്ഗത്തിലേക്കും പോയിട്ടും യാതൊരു പ്രയോജനമില്ല.  ഈ വിധത്തിലുള്ള ഭയത്തിനു വിധേരായി  ജീവിതകാലം  മുഴുവന്‍ മൌനം പാലിച്ചു  സത്യാനേഷണത്തിനു  തുനിയാതെ അലസരായി  അല്ലേലുയ  പാടി ജീവിച്ച്‌ ,   ഇഹലോകവാസം   വെടിഞ്ഞ്‌   സ്വര്‍ഗ്ഗത്തില്‍  ആരെങ്കിലും എത്തിചേര്‍ന്നവരുണ്ടോ എന്നുചോദിച്ചാല്‍ അതിനും ഉത്തരം മുട്ടും. അതിന്‌ യാതൊരു തെളിവുകള്‍ ഇല്ല.


ഒരു ക്രിസ്‌ത്യാനി ക്രിസ്‌തുവിനു സാക്ഷ്യം വഹിക്കുവാന്‍ കടപ്പെട്ടവനാണ്‌.. ്രകിസ്‌തുവിന്റെ  ആഗമനവും  ജീവതവും   സത്യാനേ്വഷണത്തിനും  സത്യം പ്രഘോഷി ക്കുന്നതിനും വേണ്ടിയുള്ള ആത്‌മാര്‍പ്പണമായിരുന്നു. പീഡിത സമുഹത്തിന്റെ ദു:ഖങ്ങള്‍ക്കു അറുതി വരുത്തുക, അവരുടെ  അവകാശങ്ങള്‍ക്കു വേണ്ടി  ശബ്‌ദമുയര്‍ത്തുക എന്ന മാതൃകയാണ്‌  യേശു കാണിച്ചുതന്നത്‌.  സത്യം പ്രഘോഷിക്കുവാന്‍ യേശുവിനു പുരോഹിതരെയും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.

 ഭൂമിയിലാണ്‌ സ്വര്‍ഗ്ഗം. "God is not the God of the dead, but of the living. --Jesus, Matthew 22:32". (അവിടുന്ന്‌ മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്‌). സത്‌ചിന്തകളും സത്‌പ്രവര്‍ത്തികളുംകൊണ്ട്‌  ഭൂമിയില്‍   സ്വര്‍ഗ്ഗം   സൃഷ്‌ടിക്കാന്‍ സാധിക്കുമെങ്കില്‍ അവിടെയാണ്‌ സ്വര്‍ഗ്ഗം.

േമാക്ഷ പ്രാപ്‌തിക്കുവേണ്ടി ആള്‍ ദൈവങ്ങളെ പ്രീതീപ്പെടുത്താനും അവരുടെ പുറകേ  ഓടുന്ന ഇന്നത്തെ സമൂഹത്തിന്റെ നെട്ടോട്ടം വിചിത്രമാണ്‌ ്രകിസ്‌തു  സ്ഥാപിച്ച സഭയുടെ ഇന്നത്തെ നിലപാട്‌ എന്താണ്‌?  പ്രതേ്യകിച്ച്‌   കേരള കത്തോലിക്കസഭയെ  സംബന്ധിച്ചിടത്തോളം വളരെ പരിതാപകരമായ   അവസ്ഥയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.  രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനുശേഷം വീണ്ടുമൊരു അന്‍പതു  വര്‍ഷം പിന്നിട്ടു പോയി.  അതില്‍ നിര്‍ദ്ദേശിക്കുന്നവിധത്തിലുള്ള  അല്‍മായ  അവകാശ സ്വാതന്ത്ര്രങ്ങളൊന്നും  സഭ  ജനങ്ങള്‍ക്കു   ഇന്നുവരെ  നല്‍കി യിട്ടില്ല. പണം നല്‍കാനും,  പ്രാര്‍ത്ഥിക്കാനും,   അനുസരിക്കാനും  എന്നതില്‍   കവിഞ്ഞ്‌   അൽമായര്‍ക്ക്‌ സഭയില്‍ വേറെ പങ്കില്ല.  അല്‍മായര്‍  അജ്ഞാനികളും   രണ്ടാംതരം പൗരമാരും അടിമ ജോലിക്കാരുമാണെന്നുള്ള കേരള കത്തോലിക്ക സഭാനേതാക്കമാര്‍ വച്ചു പുലര്‍ത്തുന്ന മനസ്ഥിതി ക്രിസ്‌തിയ പ്രബോധനങ്ങളുമായി യാതൊരു ബന്ധമില്ല. ഉദാ: കെസിബിസിയുടെ അല്‍മായ കമ്മീഷന്‍ മൂന്നു മെത്രാന്‍ അടങ്ങുന്ന  സമിതിയാണ്‌. ഇവര്‍ അല്‍മായരാണോ? അതുപോലെ   സഭയുടെ  വനിത കമ്മീഷന്‍, അ തും മൂന്നു മെത്രാന്‍മാര്‍ അടങ്ങുന്ന സമിതിയാണ്‌. സഭയുടെ ഘടനാപരമായ  ഈ സംവിധാനം വിരോധാഭാസവും അപഹാസ്യവുമാണ്‌. ഇതില്‍ നിന്നു ഒട്ടും വ്യത്യസ്‌തമല്ല സിബിസിഐ യുടെ അല്‍മായകമ്മീഷന്‍.  അതും മൂന്നു മെത്രാന്മാരുടെ സമിതി.  ഇതിന്റെ ചെയര്‍മാന്‍ കാഞ്ഞിരപള്ളി രൂപതാദ്ധ്യക്ഷനായ  ബി. അറയ്‌ക്കനാണ്‌്‌.

പ്രവാസികളായ മോനിക്കതോമസ്‌ ദമ്പതികള്‍ ഒരു ജീവി തകാലംമുഴുവന്‍ ജര്‍മനിയില്‍ ജോലിചെയ്‌തു സമ്പാദിച്ച സ്വത്തുക്കള്‍ തന്ത്രപൂര്‍വം ഈ ബിഷപ്പിന്റെ രൂപത കൈവശ പ്പെടുത്തി. അത്‌  തിരിച്ചു ചോദിക്കാന്‍ ചെന്ന  മോനിക്കയെന്ന സ്‌ത്രീയെ  പോലിസിനെ വിന്യസിപ്പിച്ചു വിരട്ടി ഓടിപ്പിച്ചു. പ്രവാസിലോകം ഈ മെത്രാനെതിരാണ്‌.  
മാത്രമല്ല അവര്‍ രോഷാകുലരാണ്‌. 

"ദീപിക "  വെറും  നിസാരവിലക്ക്‌  ബിസിനസ്‌  മഫിയകള്‍ക്ക്‌  വിറ്റു.  അതിനുശേഷം ജനങ്ങളുടെ  പൈസകൊണ്ട്‌  പൊന്നും വിലക്ക്‌  അതു തിരിച്ചു വാങ്ങി. ഈ  കച്ചവടത്തിലെ കോടികളുടെ ലാഭവിഹിതത്തെ  സംബന്ധിച്ചുള്ള  കഥകള്‍  ഇന്നും   കെട്ടട ങ്ങിയിട്ടില്ല. ജനങ്ങളുടെ പണംകൊണ്ട്‌   ടാന്‍സാനിയായില്‍ (ആഫ്രിക്ക)   ആയിരകണക്കിന്‌ ഏക്കറേജ്‌്‌ വീസ്‌തീര്‍ണ്ണമുള്ള എസ്‌റ്റേറ്റുകള്‍ വാങ്ങിക്കൂട്ടിയ കഥകള്‍  ജനങ്ങളുടെ  ഇടയില്‍ പാട്ടാണ്‌.  ഇത്‌  നിഷേധിക്കുവാനോ   സ്ഥിരികരിക്കുവാനോ ഈ െമത്രാന്‍ ഇന്നുവരെ തയ്യാറായിട്ടില്ല.


സഭയില്‍ അല്‍മായര്‍ക്കും പ്രതേ്യകിച്ച്‌ വനിതകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കാതെ ചുഷണത്തിന്റെയും   അടിച്ചമര്‍ത്തിലന്റേയും  കെമസ്‌ട്രിയാണ്‌  സഭ ഇ ന്നുവരെ കൈകൊണ്ടിട്ടുള്ളത്‌.  അവരെ മുഖ്യധാരയില്‍  നിന്നും അകറ്റി നിര്‍ത്തുക െയന്ന നയമാണ്‌ സഭ സ്വീകരിച്ചിരിക്കുന്നത്‌. ഈ കാരണംകൊണ്ടല്ലെ ഭാരത കത്തോ ലിക്കസഭ  പോപ്പു  ഫ്രാന്‍ന്‍സിസ്‌ നിര്‍ദ്ദേശിച്ച ഫാമിലി സര്‍വ്വേയോട്‌  പ്രതീകരിക്കാ ത്തത് ?

അല്‍മായര്‍ ശബ്‌ദിച്ചാല്‍ സഭാധികാരികളുടെ  രാഷ്‌ട്രിയ  പോലീസ്‌ സ്വാധീനം ഉപ േയാഗിച്ചു അല്‍മായരെ വിരട്ടുമെന്നുള്ള മുന്നറയിപ്പാണ്‌  മോനിക്കാ തോമസ്‌  സം ഭംവം നല്‍കുന്ന പാഠം.  ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല. 

 ചങ്ങനാശേരിയിലും , പാലായിലും അല്‍മായര്‍ നടത്തിയ പ്രതിഷേധ പ്രകടനം  പോലിസിനെ  വിന്യസിപ്പിച്ച്‌  അലങ്കോലപ്പെടുത്തിയത്‌ ഈയടുത്ത നാളുകളിലാണ്‌. കൂരിപ്പുഴ സംഭവത്തില്‍ ഒരു പടികൂടെ ഉയര്‍ന്നു.




 അല്‍മായരെ തല്ലിചതച്ച്‌ അവരു െട പേരില്‍ കേസ്‌ ഉണ്ടാക്കുകയെന്നതാണ്‌ പുതിയ തന്ത്രം. മെയ്‌ 26 ാംതിയതി കൂ രിപ്പുഴ (കൊല്ലം  ഡിസ്‌ട്രിക്‌റ്റ്‌) യില്‍ ്‌സ്‌ത്രീജനങ്ങളും കുട്ടികളും പങ്കെടുത്ത അല്‍ മായപ്രതിഷേധ പ്രകടനത്തില്‍ പോലിസിനെ വിന്യസിപ്പിച്ച്‌ ലാത്തിയും ടിയര്‍ ഗ്യാസും ്രപയോഗിക്കുവാന്‍ അവസരം സൃഷ്‌ടിച്ചത്‌ ്‌ ഒരു മതസിദ്ധാന്തങ്ങള്‍ക്കും   ന്യായികരി ക്കുവാന്‍ സാധിക്കാത്ത സംഭവമാണ്‌.


അല്‍മായര്‍ക്ക്‌  അവരുടെ അവകാശങ്ങള്‍ പറയുവാനും പ്രതിഷേധിക്കുവാനുള്ള സ്വാതന്ത്രമുണ്ട്‌. ചര്‍ച്ചയില്‍ ഇരിക്കുന്ന വിഷയം ( വികാരിയുടെസ്ഥലമാറ്റം) പൊതു ധാരണയില്‍ എത്തുന്നതിനു  മുമ്പ്‌ കൊല്ലം ബിഷപ്പ്‌  സ്‌റ്റാന്‍ലി റോമന്‍ സ്വന്ത തീരു മാനം നടപ്പിലാക്കാന്‍  മറ്റു വൈദികരെ ഏല്‌പിച്ചിട്ട്‌ വിദേശത്തേക്കു പറന്നു. പ്രതി േഷധറാലിയുടെയും അനിഷ്‌ടസംഭവങ്ങളുടെയും കാരണമിതായിരുന്നു.


കൂരിപ്പുഴ ഗ്രാമവാസികള്‍ സധാരണ ജനങ്ങളാണ്‌. മത്‌സ്യബന്ധനമാണ്‌  ആ  തീരപ്ര േദശത്തെ പ്രധാന തൊഴില്‍. പള്ളിപണിക്ക്‌  അവര്‍  സ്വരൂപിച്ച്‌ നല്‍കിയ രണ്ടുകോ ടിയിലേറെ രൂപ ഉത്തരവാദിത്വപ്പെട്ട വൈദികര്‍ സുതാര്യത ഇല്ലാതെ കൈകാര്യം ചെ യ്‌തുവെന്ന ആക്ഷേപം നിലവിലുണ്ട്‌്‌.               

പുതിയതായി  ചാര്‍ജെടുത്ത  വികാരി ഫാ.  ജോസഫ്‌ ഡാനിയേല്‍ തിരിമറികള്‍ വെ ളിച്ചത്തു കൊണ്ടുവന്നു.   മറ്റുവൈദികരുടെ സമ്മര്‍ദ്ദമൂലമാണ്‌  ഫാ.   ജോസഫിന്റെ ഇപ്പോഴത്തെ സ്ഥലമാറ്റം എന്നു പറയപ്പെടുന്നു. ഇടവകക്കാര്‍  നല്‍കുന്ന പണം ഏതുവിധത്തില്‍ ചെലവഴിക്കുന്നു എന്നറിയുവനു ള്ള അവരുടെ അവകാശം തികച്ചും ന്യായമാണ്‌.

26 ാം തിയതിമുതല്‍  ഒന്‍പതിലേറെ  ഗൃഹനാഥമാര്‍ പോലീസ്‌ കസ്‌ഡടിയിലായതു െകാണ്ട്‌  പല കുടുംബങ്ങളും കഷ്‌ടത്തിലാണ്‌്‌. പലകൂട്ടികള്‍ക്കും മര്‍ൃദ്ദനമേറ്റിട്ടുണ്ട്‌. ്രപശ്‌നം അവസാനിപ്പിക്കാന്‍്‌   മനുഷത്വപരമായ  ഒരു  സമീപനമാണ്‌   ഉത്തമമെന്ന്‌   േതാന്നിയതിന്റെ പേരില്‍ ഒരു ചര്‍ച്ചയ്‌ക്കു കളമൊരുക്കുവാന്‍  ഈ ലേകഖന്‍  ഇടവ ക പ്രതിനിധികളും രൂപത വികാരി ജനറലും മറ്റു പുരോഹിതരുമായി സംസാരിച്ചു. ഇരുകൂട്ടരും ഒരു സാമധാന ചര്‍ച്ചക്ക്‌  ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും.
Bp.Stanly Roman
വിദേശത്തു കഴിയുന്ന ബിഷപ്പിന്റെ സമ്മതം അനിവാര്യമാണ്‌.   വികാരി ജനറലിന്റെ ഉപദേശപ്രാ കാരം അദ്ദേഹത്തിനു മെയില്‍ അയച്ചുവെങ്കിലും അതിനു മറുപടി  അയക്കുവാന്‍ അദ്ദേഹം സന്മനസ്സ്‌ കാണിച്ചില്ല.


ഇവിടെ  പലചോദ്യങ്ങളും ഉയരുന്നുണ്ട്‌. ഇത്‌  ഒരു ആസൂത്രിത സംഭവമല്ലേ? വിവാദ വിഷയത്തിന്‌ തീ കൊളുത്തിയിട്ട്‌ ബിഷപ്പ്‌ സ്‌റ്റാന്‍ലി റോമന്‍  വിിദേശത്തേക്ക്‌   പറ ന്നു.


െനറോ ചക്രവര്‍ത്തി തന്റെ പാലസിന്റെ മുകള്‍ നിന്നു കൊണ്ട്‌ പാട്ടു പാടി ഉല്ലസിച്ചു   കത്തിയെരിയുന്ന റോമാ നഗരം വീക്ഷിക്കുന്ന രംഗം ചരിത്രകാരന്മാര്‍ വിവരിക്കുന്നു ണ്ട്‌. അതിനു സമാനമായ  ചരിത്രമാണ്‌ കൂരിപ്പുഴയലും സംഭവിച്ചതെന്നാണ്   ഒരു വായനക്കാരന്റെ അഭിപ്രായം.


ധാര്‍മിക ചുമതലയുടെ ഭാഗമായി മാന്യ വായനക്കാര്‍ പ്രതേ്യകിച്ചു പ്രാവാസിലോകം,   പുരോഹിതര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകളിലൂടെ  ഇതില്‍ തീഷ്‌ണ മായി ഇടപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.  വാര്‍ത്താവിനമയരംഗത്തെ ആധുനിക സ േങ്കതികവിദ്യകള്‍  പല  പ്രശ്‌നങ്ങള്‍ക്കും ശീഘ്രപരിഹാരം കാണാന്‍ വഴി തെളിച്ചിട്ടുണ്ട്‌.

അടിച്ചമര്‍ത്തല്‍ പ്രശ്‌നപരിഹാരമാകുന്നില്ല, സഭയില്‍ ജനപങ്കാളിത്ത്വം ഉറപ്പുവരത്തുകയാണ്‌ അഭികാമ്യം                                                                               www.soulandvision.blogspot.com
പ്രിയാത്മരേ,"കൂടലിന്റെ സ്തോത്രതരംഗിണി" ഇന്നിതാ youtube ലും soundcloud.com ലും 'സാമസംഗീതമായി" ഒഴുകുന്നു! കാണുവാനും കേൾക്കുവാനും മറക്കരുതേ ...
നിങ്ങളുടെ samuel koodal ....
Please note ... in soundcloud.com & in youtube please ask for "samuel koodal"....Please find time to enjoy it. ക്രിസ്തീയ ഭക്തിഗാനരംഗത്തെ വീണ്ടെടുപ്പിന്റെ ഗാനങ്ങൾ! വേദാന്തസത്യം വരികളിൽ കോർത്തിണക്കിയ മരണമില്ലാത്ത രചന!
please share it with your dear & near ones.

Samuel Koodal posted a track on SoundCloud.

Listen to Samuel Koodal Gaanolppathy Pw Tv Part 1,2 by Samuel Koodal
SOUNDCLOUD
LikeLike ·  · 

ക്രൈസ്തവ സഭകള്ക്കിടയില് ഭിന്നത

ചെറുകര സണ്ണി ലൂക്കോസ് 
(കേരള ശബ്ദത്തിൽ നിന്ന് )  

Settlement on Knanaya Endogamous Parishes

   Given below is the letter of Archbishop  Kuriacose Bharanikulangara of the Syromalabar Diocese of Faridabad, Delhi to Fr. Jacob Thadathil from Kottayam Diocese now working as  Vicar of a parish in Delhi and requesting the bishop for  exclusive endogamous parishes for the Knanaya community in Delhi. 
 The substance of the letter is that the issue of creating  any new endogamous Knanaya parishes in Delhi or anywhere else  -- in Kalyan, in US or Australia -- was discussed in the Catholic Bishops’ Conference of India (CBCI) in the presence of the two bishops of  Kottayam diocese and it was amicably settled that Knananites are part and parcel of  the Syromalabar Church (SMC) for the fulfillment of their spiritual, sacramental needs and  so no new parishes will be created for that purpose anywhere. This is the directive of the universal church, the CBCI and the SMC synod.. 
  SMC churches whether in US or in Australia are now instructed not to create any new endogamous  Knanaya parishes in their territory. In Kalyan, Bombay, it never happened in the last 25 years. Pastoral care of Knanaya people anywhere, from now on is to be taken care of by SMC in the locality except for very rare occasional cases. With this it is hoped that the controversy started with the Seminar in Chicago on Aug.3rd 2013, between the pro and anti pure blood groups in the Kottayam diocese is brought to a happy and peaceful settlement. From now on there is nothing called “Knanaya Mass and Sacraments.” 
   This letter is published in Almayasabdam for the benefit of the general public, especially for the members of Kottayam diocese in Kerala and India.  

James Kottoor


Thursday, June 26, 2014

കുരിപ്പുഴയിൽ  സത്യാഗ്രഹം . ബിഷപ്പ്‌  വിദേശത്ത് പര്യ ടനത്തിൽ 

ചങ്ങനാശേരിയിൽ വിതച്ച നസ്രാണി പൈതൃകം

പണ്ടൊരിക്കൽ അനോനിമസ്സായി അല്മായസബ്ദം ബ്ലോഗി  വന്ന ഒരു കമെൻറാണ് ചെറിയ ലേഖനം എഴുതാ എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിൻറെ കമെറ്റിലെ പ്രധാനഭാഗം  താഴെ കൊടുക്കുന്നു:

''കത്തോലിക്കാസഭ വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മ ആണെന്ന് അറിയാത്തവരല്ല നമ്മൾ. ഓരോ വ്യക്തിസഭയും ഉണ്ടാകുവാൻ കാരണം അവയുടെ തനതായ പാരമ്പര്യം കാരണമാണ്. പാരമ്പര്യം അപ്പസ്തോലിക ശുശ്രൂഷയിൽ അടിസ്ഥാനം ഉള്ളതാണ്. ദൈവആരാധനയിലും (liturgy) സഭാഭരണത്തിലും (administration) ദൈവശാസ്ത്രത്തിലും (theology) വലിയ വ്യത്യാസങ്ങ സഭകൾ തമ്മിലുണ്ട്. ഇങ്ങനെ തികച്ചും വ്യത്യസ്തവും തനതായ പാരമ്പര്യവും ഉണ്ടായിരുന്ന സഭയാണ് നമ്മുടേത്. ഇതിൽ ക്കെങ്കിലും അഭിപ്രായ വ്യത്യാസങ്ങ ഉണ്ടെങ്കിൽ വത്തിക്കാൻ ലൈബ്രറിയി സൂക്ഷിച്ചിരിക്കുന്ന മിഷനറി അച്ചന്മാരും വത്തിക്കാനും തമ്മിലുള്ള എഴുത്തുകുത്തുകളും അതിന്റെ അടിസ്ഥാനത്തി എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളും പരിശോധിച്ച് നോക്കാവുന്നതാണ്.

സഭകളി ഒന്നായ സീറോ-മലബാർ സഭക്ക് മുകളി പറഞ്ഞിരിക്കുന്ന മൂന്ന് കാര്യങ്ങളും ഇല്ലെങ്കി വ്യക്തി സഭയായി തുടരാൻ സാധിക്കില്ല എന്ന് വ്യക്തമാണല്ലോ. കത്തോലിക്കാ സഭ സഭകളെ വളരെ പ്രത്യേകമായി ആദരിക്കുന്നു എന്നതിൻറെ വളരെ പ്രത്യേക്ഷമായ തെളിവാണ് രണ്ടാം വത്തിക്കാൻ സുനഹദോസിൻറെ 'പൗരസ്ത്യസഭക' എന്ന പ്രബോധനം. ഇതനുസരിച്ച് പൗരസ്ത്യസഭക തങ്ങക്കുണ്ടായിരുന്ന ആദിമചൈതന്യത്തിലേക്ക് തിരിച്ചുപോകേണ്ടതും തങ്ങളുടെ വിശ്വാസികളെ അത് പഠിപ്പിക്കേണ്ടതും ആണ്. (പതിനഞ്ചാം നൂറ്റാണ്ടു മുതൽ പരസ്ത്യസഭക അനുഭവിച്ച ലത്തിനീകരണത്തിൻറെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിർദേശം സിനഡുപിതാക്കന്മാർ മുന്നോട്ടുവച്ചത്) ലത്തിനീകരണത്തിൻറെ ഏറ്റവും വലിയ ഇരകളായിരുന്ന മലബാർ ക്രിസ്ത്യാനികൾക്ക് ഇത് ഏറ്റവും സന്തോഷം നല്കേണ്ടതായിരുന്നു.''

നസ്രാണി കത്തോലിക്കസഭയുടെ പാരമ്പര്യം അഥവാ പൈതൃകം എന്താണെന്ന് ആദ്യംതന്നെ തീരുമാനിക്കണമെന്ന് ർഷങ്ങൾക്കുമുമ്പ് പ്രഫ. കെ.എം. ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒൻപത് പ്രമുഖ സഭാംഗങ്ങ മെത്രാ സിനഡിനോടും മാർപാപ്പയോടും അഭ്യർത്ഥിച്ചതാണ്. അവർ  അത് കേട്ടതായിട്ടുപോലും നടിച്ചില്ല. നസ്രാണിസഭയിലെ ഇന്നത്തെ അരാജകത്വത്തിനുള്ള പ്രധാന കാരണം സീറോ മലബാർ സഭയുടെ പൈതൃകമെന്തെന്ന് നിർണയിച്ച് നിർവചിക്കാതെപോയതാണ്. വത്തിക്കാനിലെ പൗരസ്ത്യസഭാകാര്യാലയവും മാർ പവ്വത്തിലുംകൂടി മാർത്തോമ്മായാൽ  ഒന്നാം നൂറ്റാണ്ടിൽതന്നെ സ്ഥാപിതമായ നസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്ദായസഭയുടെ പുത്രീസഭയായി വ്യാഖ്യാപിച്ച് പൗരസ്ത്യസഭകളിൽ പെടുത്തി. ആദ്യകാലങ്ങളിൽ  സഭയ്ക് അഞ്ചു പേട്രിയാർക്കേറ്റുകളായിരുന്നു ഉണ്ടായിരുന്നത് (റോം, കോൻസ്റ്റൻറിനോപ്പിൾ, ജെറുശലേം, അലക്സാന്ത്രിയ, അന്തിയോക്യാ). റോമാ സാമ്രാജ്യത്തെ കോൻസ്റ്ററ്റൈൻ ചക്രവർത്തി രണ്ടായി വിഭജിച്ചപ്പോ റോം പാശ്ചാത്യദേശത്തും മറ്റ് നാല് പേട്രിയാക്കേറ്റുക പൗരസ്ത്യദേശത്തുമായി. അങ്ങനെയാണ് പാശ്ചാത്യസഭകളും പൗരസ്ത്യസഭകളും ഉണ്ടാകുന്നത്. റോമാസാമ്രാജ്യത്തിന്റെ ഭാഗമല്ലാത്തതും തോമാ അപ്പോസ്തലനാ ഒന്നാം നൂറ്റാണ്ടിതന്നെ സ്ഥാപിതമായതുമായ നമ്മുടെ മലങ്കരയിലെ നസ്രാണി സീറോ മലബാ കത്തോലിക്കാസഭ എങ്ങനെ പൗരസ്ത്യസഭകളി പെടും? നമ്മുടെ സഭ ഒരു അപ്പോസ്തലിക സഭയാണ്. അതിന് അതിൻറേതായ പാരമ്പര്യം, ശിക്ഷണം, ഭരണസമ്പ്രദായം, ദൈവാരാധനാരീതികള്എല്ലാം ഉണ്ടായിരുന്നു. അങ്ങനെ പാശ്ചാത്യ/പൗരസ്ത്യസഭകളിൽപെടാത്ത വ്യക്തിസഭയാണ് സീറോ മലബാ സഭ.

മാർപാപ്പയുടെ സ്ഥാനനാമങ്ങളിഒന്നായിരുന്ന Patriarch of the West ഏതാനും വാർഷങ്ങൾക്കുമുൻപ് ബെനഡിക്റ് പതിനാറാമൻ മാർപാപ്പ നീക്കം ചെയ്തു. അതിന് വത്തിക്കാൻ പറഞ്ഞ ന്യായം പശ്ചാത്യദേശത്തല്ലെങ്കിലും ആസ്ട്രേലിയായും ന്യൂസിലാൻഡുമൊക്കെ പാശ്ചാത്യസഭയിപെട്ടതിനാ  ഇന്നത്തെ ചുറ്റുപാടിഅർത്ഥമില്ലാത്ത ഒരു സ്ഥാനനാമമാണെന്നാണ്. എങ്കിൽ  റോമാ സാമ്രാജ്യത്തിലെ അഞ്ച് പേട്രിയാക്കേറ്റുകളി പെടാത്ത ഭാരത നസ്രാണിസഭയെ എന്തുകൊണ്ട് പൗരസ്ത്യസഭകളിൽ പെടുത്തി. നസ്രാണിസഭയെ പൗരസ്ത്യസഭകളിൽ നിന്ന് വിടർത്തി പാശ്ചാത്യവും പൗരസ്ത്യവുമല്ലാത്ത കത്തോലിക്കാസഭയിലെ ഒരു വ്യക്തിസഭയായി സീറോ മലബാർ സഭയെ പ്രഖ്യാപിക്കുകയായിരുന്നില്ലെ ഇന്നത്തെ ചുറ്റുപാടിൽ  കരണീയമായ കാര്യം സത്യം നാമെല്ലാം മനസ്സിലാക്കേണ്ടതാണ്.

ഓരോ വ്യക്തിസഭയും ഉണ്ടാകാൻ കാരണം അവയുടെ തനതായ പാരമ്പര്യമാണെന്ന് എല്ലാവർക്കും അറിയാം.

1. ലിറ്റർജി - നമ്മുടെ ലിറ്റർജി കല്ദായമാണെന്നുള്ളതിന് എന്തു തെളിവുകളാണുള്ളത്? നമ്മുടെ കത്തനാരന്മാർ കല്ദായ കുർബ്ബാന ചൊല്ലിയിരുന്നില്ലല്ലോ. (ശ്രീ. ജോസഫ് പുലിക്കുന്നേലിൻറെ 'ഭാരത നസ്രാണികളുടെ ആരാധനക്രമ വ്യക്തിത്വം - ഒരു പഠനം' എന്ന ലഘുലേഖ കാണുക). ഫ്രാൻസീസ് റോസ് മെത്രാൻ (1599-1624) നസ്രാണികക്കായി കുർബ്ബാന പരിഷ്ക്കരിച്ച് നടപ്പിലാക്കിയപ്പോ അന്നുവരെ നസ്രാണികളുടെ ആരാധനഭാഷയായിരുന്ന സുറിയാനിതന്നെ ഉപയോഗപ്പെടുത്തി എന്ന കാരണത്താൽ  നമ്മുടെ ലിറ്റർജി എങ്ങനെ കല്ദായമാകും? 16-ാം നൂറ്റാണ്ടു മുതൽ നമ്മുടെ സഭ പദ്രുവാദോ/പ്രൊപ്പഗാന്താ ഭരണത്തി കീഴിആയിരുന്നല്ലോ. എങ്കിൽ പിന്നെ എന്തുകൊണ്ട് നമ്മുടെ ലിറ്റർജി പാശ്ചാത്യമാക്കണമെന്ന് പറഞ്ഞുകൂടാ? ഒരു സമൂഹത്തിൻറ്റെ ആരാധനരീതികള് സമൂഹത്തിൻറെ സംസ്കാരത്തിഅധിഷ്ഠിതമായിരിക്കണം. പൗരസ്ത്യസംഘവും മാർ പവ്വത്തിലും ചുരുക്കം ചില മെത്രാന്മാരുംകൂടി അങ്ങനെ ഒരു ലിറ്റർജിക്ക് സാദ്ധ്യത ഇല്ലാതാക്കി. കല്ദായ ലിറ്റർജി നമ്മുടെ സഭയിൽ  അടിച്ചേൽപിച്ചു. അങ്ങനെ അവർ കുതികാലുവെട്ടിത്തരം കാണിച്ചതിൻറെ പരിണിതഫലമാണ് നമ്മുടെ സഭ ഇന്ന് നാശത്തിലേക്ക് മൂക്കുകുത്തിക്കൊണ്ടിരിക്കുന്നത്. കല്ദായ കുർബ്ബാനയും ക്ലാവ കുരിശുമായാരണ്ടാംവത്തിക്കാൻകൗൻസിൽനിദേശിച്ച സഭാ നവീകരണമായി എന്നാണ് ഇക്കൂട്ടധരിച്ചുവശായിരിക്കുന്നത്. തന്നെയുമല്ലാ നമ്മുടെ പഴമയിലേക്ക് തിരിച്ചുപോയെന്നും ലത്തീനികരിക്കലിനിന്ന് രക്ഷപെട്ടന്നും ഇവവിശ്വസിക്കുന്നു. എന്നാസഭാഭരണത്തിലേക്ക് കടന്ന് ചിന്തിച്ച് എന്തുമാത്രം ലത്തീനീകരണം അവിടെ അടുത്തകാലത്തുണ്ടായിയെന്ന് നമുക്കൊന്നു നോക്കാം.

2. സഭാഭരണം (administration) - നസ്രാണി സഭയുടെ പള്ളി ഭരണം പലതട്ടിലുള്ള പള്ളിയോഗങ്ങ‍ (ഇടവക പള്ളിയോഗം, പ്രാദേശികയോഗം, പള്ളിപ്രതിപുരുഷയോഗം) വഴിയാണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരുന്നത്. പള്ളിയോഗത്തെ ദുർബലപ്പെടുത്തി ഉപദേശകസമിതിയായ പാശ്ചാത്യരീതിയിലുള്ള പാരീഷ് കൗണ്‍സിൽ നടപ്പിൽ വരുത്തി. പള്ളിഭരണം അങ്ങനെ ലത്തീനീകരിച്ചു. കാരണം പള്ളി ഭരണം മുഴുവ മെത്രാന്റെയും പള്ളിവികാരിയുടെയും കക്ഷത്തിൻ തന്നെ വേണം. കാനോൻ നിയമമെന്ന പാശ്ചാത്യകാട്ടാളനിയമം നമ്മുടെ തലയിലും റോം കെട്ടിയേല്പിച്ചു. എന്തുകൊണ്ട് നമ്മുടെ മെത്രാന്മാർ അതിനെ എതിർത്ത് മാർത്തോമ്മായുടെ മാർഗ്ഗത്തിലും വഴിപാടിലും അധിഷ്ഠിതമായ ഒരു കാനോൻ നിയമം നിർമ്മിക്കാൻ മാർപാപ്പയോട് ആവശ്യപ്പെട്ടില്ല?  പട്ടക്കാരെയും മേല്പട്ടക്കാരെയുമാണ്‌ ഇത്തരം സത്യങ്ങൽ നാം പറഞ്ഞ് മനസ്സിലാക്കേണ്ടത്. അവരാണ് നമ്മുടെ സഭയിൽ വഴക്കിനും വക്കാണത്തിനുമുള്ള കരിന്തിരി കത്തിക്കുന്നത്. കാനോൻ നിയമമുപയോഗിച്ച് 1991- പള്ളിക്കാരുടെ സ്വത്തുമുഴുവൻ മെത്രാന്മാർ പിടിച്ചെടുത്തു. മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്ന നസ്രാണി പൈതൃകം എതിലെപോയന്ന് നാം ചിന്തിക്കണം. തിൽ നാം സങ്കടപ്പെടുകയും വേണം.

3. ദൈവശാസ്ത്രം (theology) - എന്തു തിയോളജിയാണ് നമുക്കുള്ളത്? പാശ്ചാത്യരുടെ ദൈവശാസ്ത്രമാണല്ലോ ദൈവശാസ്ത്രം! ദൈവം സ്നേഹമാകുന്നു എന്ന നസ്രാണി സങ്കല്പത്തെ മാറ്റി ദൈവം കർക്കശമായ നിയമങ്ങളുണ്ടാക്കി, അതു പാലിക്കുന്നവനേ സ്വർഗ്ഗരാജ്യമുള്ളു എന്ന പാശ്ചാത്യ ദൈവശാസ്ത്രത്തിലേക്ക് മാറി. അതുകൊണ്ടാണല്ലോ ഉദയമ്പേരൂർ സൂനഹദോസിൽ കൊണ്ടുവന്ന കുമ്പസാരം ഇന്നും തുടരുന്നത്. സ്നേഹനിധിയായ ദൈവത്തോട് ചെയ്ത തെറ്റുക ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നസ്രാണികളുടെ താരിപ്പ്. 'പിഴമൂളൽ' എന്നാണ് അതിനെ അറിയപ്പെട്ടിരുന്നത്. അതുമാറ്റി കുമ്പസാരക്കൂട്ടിലിരിക്കുന്ന അംശമുള്ള പട്ടക്കാരനോട് പാപത്തിന്റെ എണ്ണം വണ്ണം എല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം. ദൈവം നീതിന്യായ വിധികത്താവായി ഇവിടെ പ്രത്യക്ഷപ്പെടുന്നു. നമ്മെ എല്ലാം ലത്തീനികരിച്ചു എന്ന് വിലപിക്കുന്നവർ  കുമ്പസാരം നിർത്തൽ ചെയ്ത് നമ്മുടെ പഴയ പാരമ്പര്യമായ പിഴമൂളലിലേയ്ക് തിരിച്ചുപോകണമെന്ന് തോന്നാത്തതെന്തുകൊണ്ട്? ചുരുക്കിപ്പറഞ്ഞാൽ ലിറ്റർജി കല്ദായം. സഭാഭരണം പാശ്ചാത്യം. ദൈവശാസ്ത്രം പാശ്ചാത്യം. അപ്പോ നസ്രാണി സഭ എങ്ങനെ തനതായ പൈതൃകമുള്ള വ്യക്തിസഭയാകും? നസ്രാണിസഭ യാഥാർത്ഥ വ്യക്തിസഭ ആകണമെങ്കിൽ ഭാരതീയ സംസ്കാരത്തിലധിഷ്ഠിതമായ ഒരു ലിറ്റർജി വികസിപ്പിച്ചെടുക്കണം. പള്ളി ഭരണം പണ്ടത്തെപ്പോലെ മാർതോമായുടെ മാർഗ്ഗത്തിലും വഴിപാടിലും അധിഷ്ടിതമായ പള്ളിയോഗഭരണസമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. നസ്രാണി സഭാ നിയമങ്ങ പാരമ്പര്യത്തിലധിഷ്ഠിതമായി കാലദേശാനുസൃതമായിരിക്കണം. അത് രാഷ്ട്രനിയമത്തിന് വിരുദ്ധമായിരിക്കാൻ പാടില്ല. സഭാസ്വത്തുക്കൾ ഭരിക്കാൻ ഗവൻമെൻറ് നിയമമുണ്ടാക്കിയാൽ സഭയിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന കടുംപിടിക്ക് തൃപ്തികരമായ ഒരു ശമനമുണ്ടാകുമെന്നുള്ളത് തീർച്ചയായ കാര്യമാണ്. മറിച്ച് കൽദായകുർബ്ബാനയും ക്ലാവർകുരിശും ശീലതൂക്കലും പാശ്ചാത്യപള്ളിഭരണവും കിഴക്കിൻറെ കാനോൻ നിയമവും നസ്രാണി എണങ്ങരുടെ തലയിൽ കെട്ടിയേല്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ സഭ നാശത്തിലേക്കേ നീങ്ങൂ.

സീറോ മലബാർ സഭയുടെ നാശത്തിൻറെ വിത്ത് വർഷങ്ങക്കുമുമ്പ് ചങ്ങനാശ്ശേരിയിൽ വിതച്ചു. ഇന്നത് അമേരിക്കയിലെ സീറോ മലബാർ പള്ളിയള്ത്താരകളിൽ 1000 മേനിയായി വിളയുന്നു. ക്ളാവർ കുരിശായ ഞെരിഞ്ഞിലാണ് വിളയുന്നതെന്നുമാത്രം. അത് സീറോ-മലബാർ സഭയിലെ രണ്ടാം കെട്ടിലെ മക്കളായ വടക്കുംഭാഗക്കാർക്കേ വിളയുന്നുള്ളു. ക്നാനായക്കാരുടെ പള്ളികളിൽ തൂങ്ങപ്പെട്ട രൂപമാകാം.