Translate

Wednesday, December 31, 2014

വിരമിച്ച് ഒരു വർഷമായിട്ടും പ്രൊഫ. ജോസഫിന് പെൻഷനില്ല




കേരള സർക്കാരിന്റെ  ഈ ചുവപ്പു നാടക്കളിയെപ്പറ്റി ലോക രാജ്യങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരണം.  ഇന്ത്യാ തിളങ്ങുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കോമാളികൾ ജോസഫിന്റെ ഈ കഥ വായിക്കട്ടെ. മോഡി സർക്കാരിനെയും ഉമ്മൻ സർക്കാരിനെയും അറിയിക്കണം. കേരളത്തിലെ ബിഷപ്പുമാരുടെ കൊള്ളരുതായ്മകളുടെ ചരിത്രം ലോകമറിയട്ടെ. change.org നും ഈ മാനുഷിക പ്രശ്നം അവതരിപ്പിച്ച് ആയിരക്കണക്കിനു ഒപ്പുകൾ നേടണം. മനുഷ്യാവകാശ സംഘടനകളെയും അറിയിക്കേണ്ടതായുണ്ട്. 

http://www.asianetnews.tv/news/article/21324_-T.J.Joseph

കൊച്ചി: ചോദ്യപേപ്പര് വിവാദത്തെത്തുടര്ന്ന് ആക്രമിക്കപ്പെട്ട പ്രൊഫസര് ടിജെ ജോസഫിനെ സര്ക്കാരിന്റെ ചുവപ്പുനാട വേട്ടയാടുന്നു. വിരമിച്ച് ഒരുവര്ഷമാകുമ്പോഴും   ആനൂകൂല്യങ്ങളും പെന്ഷനും നിഷേധിക്കപ്പെട്ട് ഗതികേടിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്. ജീവിതദുരിതങ്ങളില് മനം നൊന്ത് അധ്യാപകന്റെ ഭാര്യ കഴിഞ്ഞ വര്ഷം ആത്മഹത്യ ചെയ്തിരുന്നു. അക്രമികളുടെ വെട്ടിനേക്കാള് വേദനിപ്പിക്കുന്നതാണ് ചുവപ്പുനാടകള് തീര്ക്കുന്ന മുറിവെന്ന് അധ്യാപകന്. 

നിയമപീഠം കുറ്റവിമുക്തനാക്കിയ ഒരു അധ്യാപകന്റെ ഗതികേടാണിത്. വിരമിച്ച് വിശ്രമിക്കേണ്ട പ്രായത്തില് സര്ക്കാര് ഓഫിസുകളിക്കാണ് നെട്ടോട്ടം. ചോദ്യപേപ്പര് വിവാദത്തെത്തുടര്ന്ന് അധ്യാപക വൃത്തിയില് നിന്ന് പുറത്താക്കപ്പെട്ട ജോസഫിനെ കഴിഞ്ഞ മാര്ച്ച് 28നാണ് തൊടുപുഴ ന്യൂമാന് കോളജില് തിരിച്ചെടുത്തത്. കടുത്ത സാന്പത്തിക   ബുദ്ധിമുട്ടടക്കമുളള ജീവിതദുരിതങ്ങളില് മനം നൊന്ത് ഭാര്യ ആല്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ. മൂന്നുദിവസത്തിനുശേഷം വിരമിച്ചെങ്കിലും നാളിതുവരെ ഒരാനുകൂല്യവും പെന്ഷനും കിട്ടിയില്ല. പുറത്താക്കപ്പെട്ട കാലത്തെ ശമ്പളവും ചുവപ്പുനാടയില് കുരുങ്ങി. 

മാനുഷിക പരിഗണന നല്കി ജോലിയില് തിരിച്ചെടുത്തുന്ന കോളജ് അധികൃതരുടെ ഉത്തരവാണ് തിരിച്ചടിയായത്. ഇത്തരമൊരു പതിവില്ലെന്നാണ് ഉന്നതവിദ്യാഭ്യസ വകുപ്പിന്റെ മറുപടി. വലതുകൈക്ക് സ്വാധീനമുണ്ടായിരുന്നെങ്കില് കൂലിപ്പണിക്കെങ്കിലും പോയി മക്കളെ പഠിപ്പിച്ചേനെയെന്ന് പ്രൊഫസര് ജോസഫ്. - See more at: http://www.asianetnews.tv/news/article/21324_-T.J.Joseph#sthash.8kue5hM1.dpuf


https://www.facebook.com/AsianetNews/photos/a.266848220007394.85507.212212688804281/1043027919056083/?type=1&theater

പോയ വര്‍ഷത്തെ വില്ലന്‍

കടപ്പാട് - അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ് ബുക്ക്)
നമോവാകം 2015…
ചില കിഴക്കന്‍ കൊച്ചുരാജ്യങ്ങള്‍ 2015ന്റെ പ്രഭാതകിരണങ്ങള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. നമുക്ക് ഏതാനും മണിക്കൂറുകള്‍കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു.
പോയ വര്ഷം... സത്യത്തില്‍ നല്ല ഓര്‍മ്മകള്‍ കുറവാണ്.. വ്യക്തിപരമായി പറഞ്ഞാല്‍ എല്ലാം ഭദ്രം.. ദുരന്തങ്ങള്‍ ഒന്നും നേരിടേണ്ടി വന്നില്ല... സന്തോഷം.
 മതമായിരുന്നു പോയ വര്‍ഷത്തെ വില്ലന്‍ എന്നാണ് എന്റെ വിലയിരുത്തല്‍. സിറിയ, ഇറാക്ക്.. മതപരിവര്‍ത്തനം.. വാനരസേന, ബലിയര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ അവിശുദ്ധമായ രാഷ്ട്രീയ ഇടപെടലുകള്‍.. താലിബാനിസം ഇന്ത്യയിലും കേരളത്തിലും വേരുറപ്പിക്കുകയാണോ എന്ന സംശയം ജനിപ്പിക്കുന്നു.
ആഗോളതലത്തില്‍ വലിയ രാഷ്ട്രീയ അട്ടിമറികള്‍ ഉണ്ടായില്ല. റഷ്യ (അടുത്ത കാലത്താണ് റഷ്യന്‍ ചരിത്രത്തോട് ഭ്രമം തോന്നിയത്) – അവിടെ സംഭവിക്കുന്നത്‌ നമ്മള്‍ ശ്രദ്ധിക്കാറില്ല.. എങ്കിലും ഒന്നെനിക്കുറപ്പായി, ആ രാജ്യത്തെ സാധാരണക്കാരന് മോചനമില്ല. നിരവധി മോചകരെ അവര്‍ കണ്ടു. മോചനം ഇന്നും വിദൂരസ്വപ്നം തന്നെ. റഷ്യന്‍മനസ്സിന് ക്രൈമിയ പ്രദേശത്തോട് ചക്രവര്‍ത്തിമാര്‍ ഉണ്ടാക്കികൊടുത്ത ഒരു പ്രതിപത്തിയുണ്ട്. ആ പ്രദേശം അവര്‍ വീണ്ടെടുത്തു. പക്ഷെ ജീവിതസൌകര്യങ്ങള്‍ താഴേയ്ക്കുതന്നെ കൂപ്പുകുത്തുന്നു.
കമ്മ്യൂണിസം ക്യൂബയിലും കേരളത്തിലും മാത്രം അവശേഷിക്കും എന്നാരോ പണ്ട് പ്രവചിച്ചിരുന്നു.. ഇല്ല, ക്യൂബ രക്ഷപ്പെട്ട മട്ടാണ്. ഇനി ആ പ്രത്യയശാസ്ത്രം നമുക്കുമാത്രം സ്വന്തം.
ആകാശത്ത് വിമാനം അപ്രത്യക്ഷമാകുന്ന സംഭവങ്ങള്‍ രണ്ടായി. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും മുകളില്‍കൂടി പറക്കുന്ന ശകടത്തില്‍ കയറാന്‍ വിധിക്കപ്പെട്ട നമുക്ക് അടുത്ത യാത്രയില്‍ നാഡിമിടിപ്പ് കൂടിയേക്കാം.
യാത്ര ചെയ്യുന്നവര്‍ക്കു വേണ്ടി പ്രത്യേക ധ്യാനങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക.
എല്ലാ എഫ്ബി സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍

Alarming rise of khap among Indian Catholics in UK

Source: Matters India
Editor: All names in the article have been changed to protect the identities of persons mentioned here.)
Tessmy, a Syro-Malabar teenage girl in UK, is in a dilemma and angry. Her two friends, Rachel and Roshni, are expecting babies from their boyfriends
Tessmy is not angry with her friends who live in Northham city in central England. She is angry with her community that acts like khap panchayat, or the caste-based kangaroo courts of some northern Indian states.
When the two kids arrive in the months of March and April 2015, two extremely different worlds await them, says Tessmy.
The kids’ expected reception to this world in March and April has become a study of contrasts – cultures, religious beliefs and social approbation.
“My mum and dad called me a prostitute and cursed my unborn baby before throwing me out of my home,” said Roshni, daughter of Syro-Malabar parents settled in UK. With tears in her eyes she pointed to the baby inside her and added: “I am afraid my baby will have not much of a social life as he grows up.”
The situation was just the opposite at Rachel’s home. The British kid told Tessmy, ‘My mum and dad are coming to stay with me and help us out as the date of delivery nears.”
Tessmy could not sleep for three days after listening to Roshni’s plight, a month ago. Her friend had to leave home abruptly and seek accommodation with the social service before she and her Bangladeshi Muslim boyfriend could find a modest accommodation.
Tessmy felt helpless and tried to store up some support from her South Indian community through her relatives and acquaintances who knew Roshni.
“No, we should not offer any support, not even keep telephonic contact with her,” said Joby, the choirmaster of the Northam Mass center when she broached the subject. “If we do, it may encourage other youngsters to follow suit,” he justified.
Tessmy was surprised at the explanation from Joby, her cousin with a reputation being a pious Catholic. Being relatively young and involved in youth activities she had expected him to be progressive and sympathetic to Roshni, who was a regular singer at the Northham church choir.
Another community leader reacted the same way.
“We had tried our best, sending her to as many retreats as she was willing to attend and the whole community is praying for her. But no change. She is a ‘gone case’,” said, Shyju, nicknamed ‘the pope’ in the community thanks to his full time involvement with it.
Roshni’s dad James is a community leader and the trustee at the Mass center. These Mass centers were started by Syro-Malabar priests a few years ago to instill in young Syro-Malabar Christians the so-called traditional values of their community.
These priests demonized the Western culture and emphasized the need to protect their younger generation from it. They expanded their activities into prayer groups, monthly and annual retreats, catechism classes and various other activities. Before the establishment of the Mass centers the faithful participated in the Sacraments along with the local Catholics, in a spirit of the universality of the Church and enjoyed it.
The arrival of the Mass centers changed all that. Jimmy being a leader of the community felt compelled to set an example when his daughter deviated from the ‘normal’ path. The members of the community appreciated his exemplary action and made sure their teen children knew of this action so that it could act as subtle warning to them should any such ideas creep into their mind.
Tessmy tried to make sense of Jimmy’s actions and the community’s reactions. The Syro-Malabar Catholics seem to have judged and punished Roshni by throwing her onto the street for something that would hardly count as a sin in a post-modern society like UK. It is another matter that these people had gladly taken an oath to uphold the values of the society when they were conferred its citizenship by the Queen.
Rachel is also a Catholic but her community is looking forward to welcoming the child. But Rachel was white and her society understood and practiced their faith in a different way.
“Is there a khap panchayat operating in our community?” Tessmy wondered seeing her community’s unanimous attitude to her parents stubborn stand.
‘Or is it a case of the community trying to deny that our youngsters have a different view of life than their conservative parents by hiding their head in the sand like an ostrich?’ she asked herself. “Or may be it is a combination of both,’ she concluded.
As she thought about these disgusting things, anger welled up in her heart against the community and particularly toward Roshni’s family.
The khap panchyats operate to protect the reputation of the family and the community. ‘After all, Roshni’s dad’s personal reputation was dubious,’ she thought.
It had taken a dip after he had held on to the mike set and some other assets of the secular community association, Northham Keralavedhi of which he was the secretary when it had split. As the secretary he was the keeper of the assets of the association and since he had not joined either of the groups he kept the assets with the hope he could use it to bargain with the splinter groups. The groups responded by naming him ‘mike thief.’
Three years after the split he returned the mike set to one of the groups in an effort to retrieve his reputation but the muck stuck. However his efforts to get elected as the trustee of the mass centre found success. That was easy as he was the only candidate and the priest in charge was a friend.
Tessmy put on Roshnis’ parents the main responsibility for her deviating from the normal middle class migrant kid’s path: finish the school, go to the university, find a job and then enter family life under the parental tutelage.
They had refused to give her the necessary support while in school as parents of many of her friends did. Her dad was a victim of his own success. His academic pursuits had ended at 10th class and a diploma in ‘turning and fitting.’ These studies were enough for him to get a job in a rig in the gulf with a decent salary.
With the money he saved he was able to build a house in Kerala, buy some plots of land and impress beautiful Jyothi, a nurse whom he married after a short love affair. Later he migrated to UK on ‘sari visa’ and got an job in supermarket. His experience of life had made him conclude that what one needs is street smartness and not too much ‘book learning.’
‘Look at me, I have proved book learning is not needed for success in life,’ Tessmy has heard him argue when people discuss importance of arranging supportive tuitions for success in exams and getting into a good university.
Academics in UK consider students whose parents are not graduates find university education challenging and propose remedial measures be taken at the high school stage itself. Thanks to his philosophy of education it never occurred to Jimmy that he needed to invest on his children. He would save money in buying properties and brag about it as would any migrant of his class and education do.
“Rubina is my new name,” Roshni said displaying a certificate when Tessmy met her in the studio apartment accommodation at Mayfield Road that she and her boyfriend had rented.
“Since my boyfriend is a Muslim, I thought I should convert,” she added. ‘She is willing to go to any extend to find acceptance and recognition,’ Tessmy thought.
However it did not appear to be a good omen to her as from what she had learned she knew Islam was equally if not more oppressive toward women.
‘Oh my God, she seems to have gone from an oppressive dad to oppressive husband,’ Tessmy thought but hid her feeling from her friend for fear of offending her.
Though born in a Catholic family and was baptized Tessmy does not practice her religion as her community do. Though not a regular church goer she never condemned her friends who did.
Women are on the forefront of supporting religious practices in spite of the lowly place that religion gives them made her think deeply about religions. Being a student at university she had on numerous occasions held discuss on this issue with people from a number of religions and had even attended a number of lectures along with philosophy students on religion.
From these she had concluded religion may have evolved to enhance social cohesion and cooperation and may have helped groups survive. The leaders of the Syrian Christian community in the UK seem to feel the same. In order to survive in the multicultural community they need to form small groups and preclude the possibility of their members mingling with others.
As a direct consequence of their efforts, the informal khap panchayats emerged among them. It is the logical conclusion of homilies that imported priests from Kerala give week after week demonizing western culture
.
‘Nothing could be far from the truth,’ Tessmy thought. ‘Roshni is a just one of the victims of this type of interpretation of the Word of God. She knew a number of others too. Thanks to their parent’s religious ideology and practices a migrant Malayali girl child has a hard time growing up. But once they reach 18 they are willing to take any risk to assert their rights as in the case of Rubina or Roshini.

Growing up was really hard for Rubina. She was a lively and bubbly girl who enjoyed chatting and meeting people. Her jokes and laughs used to bring extra life to the group whenever their friendship group met. When her parents restrained on her movements as she grew, facebook and internet provided an alternative.
Talking with other girls was tolerated by her parents but with boys was a no go area and was dealt with cane. Her friends have found her with bruises and swollen eyes a number of times, but she would not utter a word against her own family. Her elder brother often spied on her. She met her boyfriend on the net.
“They would call me a prostitute, if I talked to any boys even when I was only 11 years old,” Rubina recalled.
Looking around the house, Tessmy realized Rubina is preparing to be a caring mother. Though the child is four month away, she has already bought a pram, numerous baby clothes and cupboard full of nappies. It appeared to Tessmy she is determined to prove to her oppressive parents and to her community that one can be caring parents. She even put up a radiogram of her child on Instagram.
Tessmy also noted another contrast that disturbed her no end. A few weeks after Rubina was thrown out of her home her dad bought a Mercedes car worth £42,000 and moved to a bigger house after disposing off the old one. The family’s overall interaction with the community was ‘things as normal’ and the Syro-Malabar khap panchayat seemed to fully supported them.
Jimmy invited the priest at Mass centre to bless his new car and hoped that one day the priest would ask him to provide the comforts of his Mercedes to transport a visiting bishop to and from the airport. For any pious Catholic it is an honor that they can brag about to friends and relatives. ‘Should the plight of Rubina reach the ears of the bishop would he also dismiss it as ‘gone case,’’ Tessmy wondered.
‘If I had an opportunity I would take the bishop to the family of Rachel,’ Tessmy said. ‘It is their ideas that has created the Malabar khap panchayat and it is they who can dissolve it,’ she said emphatically.

സമയമാം രഥത്തില്‍ഞാന്‍ ...


Tuesday, December 30, 2014

Person of the year for 2014


(Paul Lachine)
NCR Editorial Staff  wrote on|  Dec. 30, 2014  selecting Pope Francis as their Person of the Year.
A year ago, Pope Francis' photo adorned the covers of Rolling StoneThe New YorkerTIME magazine and The Advocate. The latter two named the pope their person of the year. Francis' personal humility and simplicity, his common-sense rhetoric seasoned with homespun charm had captured the imagination of Catholics, non-Catholics and even nonbelievers. Acutely aware of the power of simple language and of images, Francis set about molding a pontificate for the age of Facebook and Twitter. Though he has little computer knowledge himself, Francis harnessed these tools for a new kind of evangelization.
Many among our readers, editors, staff and contributors embraced the message he advocated. They heralded not just a change in tone and style, but a change in substance and direction. Just as many among us, however, were not convinced. The refrain was, "Yes, but what has he done? To what real change can we point?" And so NCR resisted naming Francis our person of the year for 2013.
A year later, the resistance is weakening. We can name many points of disagreement with Francis: He is consistently tone-deaf in the way he speaks about women. We do not believe he clearly understands the powerful contribution women are already making to church life, and we believe he is mistaken not to appoint more women to leadership positions in church administration. His remarks to the November symposium at the Vatican, "An International Interreligious Colloquium on the Complementarity of Man and Woman," suggest he and the church hierarchy need an updated theology and science on human sexuality. Despite these objections, we also find a growing list of accomplishments.
One clear message from the conclave that elected Francis was that the new pope must reform the Roman Curia — not only to bring it up to date, but to restore its mission of service to the church at large. We have said that the reform of that institution needs changes in at least three key areas: a change in culture; personnel to support the reform; and new structures, policies and procedures to make it work.
Francis has made clear movement in all three of these areas. He has worked quickly and resolutely to build on reforms of the Vatican's financial system begun under Pope Benedict XVI. The Vatican bank will soon be held to the same international standards of transparency and accountability that other international institutions must follow. That is a great step forward and should go a long way in erasing the scandals that have periodically wracked that institution. Moreover, one of his appointees, Australian Cardinal George Pell, has in place a plan to modernize the administration of Vatican offices outside the bank as well.
The "examination of conscience" Francis administered during his annual Christmas greetings to the Curia shows that he is determined to change the culture of the Vatican. Some news accounts report that the cardinals and curial officials "sat stone-faced" during Francis' recitation of the diseases afflicting the Curia. The cultural change will eventually affect even the local chancery. Francis has told his nuncios, his ambassadors in countries around the world who are instrumental in selecting bishops for the local churches, to find "pastors who are close to their people … who are meek, patient and merciful" and to avoid "those who are ambitious, who seek the episcopacy." As he makes more appointments, the culture will change even among the leaders appointed by his predecessors.
We have taken Francis to task for not understanding the seriousness of the sex abuse crisis in the church. In the last year, Francis has made tremendous strides in this area by — most important — meeting with victims of clergy sexual assault and by appointing a high-level commission of professionals, half of whom are lay and women, to advise him directly. The commission has yet to act, but its formation indicates the pope is grappling with the issue.
Francis has also acted on his own words to take the church out of the sanctuary and into the streets. The first two teaching documents of his pontificate, last year's apostolic exhortation, Evangelii Gaudium ("The Joy of the Gospel"), and the encyclical on the environment anticipated this year have established the priorities of his papacy, speaking for the poor of this world where they are most vulnerable: squeezed by the global economy and threatened by environmental degradation. His teachings aren't entirely new, but follow the progression of these issues through all recent papacies, reaffirming that in Catholic social teaching people come before profit and property.
"Out in the streets," Francis has also demonstrated a certain deftness as a global diplomat. In the spring, he brought together in the Vatican Gardens Israeli President Shimon Peres and Palestinian President Mahmoud Abbas for an "invocation for peace" in the Holy Land. We are just learning that he played an instrumental role in thawing relations between Cuba and the United States. Peres has said that neither the United Nations nor its peacekeepers "have the force or the effectiveness of any one of the pope's homilies."
Perhaps Francis' greatest contribution as pope will be his embrace and advocacy for the Synod of Bishops as central to the governance and mission of the church. The two synods that Francis has called to discuss family life may result in changes in pastoral practices that will welcome Catholics back into full participation in the church, but the process the synods begin may well be their most important outcome. Francis is making of the synod what Pope Paul VI envisioned it to be in 1965: a body that would provide "for a continuance after the [Second Vatican] Council of the great abundance of benefits that … result of our close collaboration with the bishops."
By giving the synod such importance and by appointing his Council of Cardinals and convening them regularly, Francis is reshaping how a pope governs. He is one among many bishops, and they guide the church together. His preference for the title of bishop of Rome above all other titles clearly shows his intent. His reaching out to Ecumenical Patriarch Bartholomew underscores his desire for a church in full communion while also celebrating its diversity. For all these reasons, we name Pope Francis NCR's person of the year for 2014.

ആൺകുട്ടികളെ പീഡിപ്പിച്ച പള്ളിവികാരി മുങ്ങി:

Posted on: Tuesday, 30 December 2014
http://news.keralakaumudi.com/news.php?nid=2153d0a95f96872b9b93beacc2226e27


കൊ​ച്ചി​:​ ​ആഢംബര വാഹനങ്ങളിൽ വിനോദയാത്രയും മുന്തിയ ഹോട്ടലുകളിൽ അത്താഴവിരുന്നും നൽകി ആകർഷിച്ച് ആൺ​കു​ട്ടി​ക​ളെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച പള്ളി വികാരി മുങ്ങി. പരാതിയെ തുടർന്ന് ക​ലൂ​രി​ലെ​ ​പ്ര​മു​ഖ​ ​ദേ​വാ​ല​യ​ത്തി​ലെ​ ​പ്ര​ധാ​ന​ ​വി​കാ​രി​ ഡി​സം​ബർ​ 22​ ​മു​തൽ പ​ള്ളി​യി​ലെ​ത്തി​യി​ട്ടി​ല്ല.​ ​സഹവി​കാ​രി​യാ​ണ് പള്ളിയിലെ ​ച​ട​ങ്ങു​ക​ളെ​ല്ലാം ന​ട​ത്തു​ന്ന​ത്.  മു​തിർ​ന്ന​ ​കു​ട്ടി​ക​ളു​മാ​യാ​ണ് കൂ​ടു​തൽ​ ​ഇ​ട​പ​ഴ​കി​യി​രു​ന്ന​ത്.​ ​ഇ​വ​രെ​യും​ ​കൂ​ട്ടി​ ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ങ്ങ​ളിൽ​ ​വി​നോ​ദ​യാ​ത്ര​ക​ളും​ ​മ​റ്റും​ ​സം​ഘ​ടി​പ്പി​ക്കൽ​ ​പ​തി​വാ​യി​രു​ന്നു.​ ​സ്ഥി​ര​മാ​യി​ ​വൻ​കി​ട​ ​ഹോ​ട്ട​ലു​ക​ളിൽ​ ​അ​ത്താ​ഴ​വി​രു​ന്നി​നും​ ​പോ​കാ​റു​ണ്ടാ​യി​രു​ന്നു.​ ​ഇങ്ങനെയാണ് കുട്ടികളെ തന്റെയടുത്തേക്ക് വലവീശിപ്പിടിച്ചത്.

ശ​നി​യാ​ഴ്ച​ക​ളിൽ​ ​പ​ള്ളി​യി​ലെ​ ​തി​രു​ബാ​ല​സ​ഖ്യ​ത്തി​ലും​ ​സൺ​ഡേ​ ​ക്ളാ​സു​ക​ളി​ലു​മെ​ത്തു​ന്ന​ ​കു​ട്ടി​ക​ളിൽ​ ​ചി​ല​രെ​യാ​ണ് ​പ്ര​ലോ​ഭ​ന​ത്തി​ലൂ​ടെ ​വി​കാ​രി​ ​ലൈം​ഗി​ക​ക​മാ​യി​ ​ചൂ​ഷ​ണം​ ​ചെ​യ്തി​രു​ന്ന​ത്.​ ​ഡി​സം​ബർ​ ​മൂ​ന്നാം​ ​വാ​രം​ ​ഒ​രു​ ​കു​ട്ടി​ ​അ​ച്ച​ന്റെ​ ​വി​ക്രി​യ​ക​ളെ​ക്കു​റി​ച്ച് ​മാ​താ​പി​താ​ക്ക​ളെ​ ​അ​റി​യി​ച്ച​പ്പോ​ഴാ​ണ് ​സം​ഗ​തി​ ​പു​റ​ത്തു​ ​വ​ന്ന​ത്.​ ​ഇ​തേ​ ​തു​ടർ​ന്ന് ​മൂ​ന്നു​ ​ര​ക്ഷി​താ​ക്കൾ​ ​പ്ര​മു​ഖ​രാ​ഷ്ട്രീ​യ​ ​പാർ​ട്ടി​യി​ലെ​ ​പ്ര​വർ​ത്ത​ക​രു​മാ​യി ചെ​ന്ന് ​അ​ച്ച​നെ​ ​കൈ​കാ​ര്യം​ ​ചെ​യ്തു. എ​ള​മ​ക്ക​ര​ ​പൊ​ലീ​സ് ​പ​ള്ളി​യി​ലെ​ത്തി​ ​വി​വ​ര​ങ്ങൾ​ ​തി​ര​ക്കി​. എ​ന്നാൽ​ ​ആ​രും​ ​പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​എ​സ്.​ഐ​ ​പ​റ​ഞ്ഞു.

അ​ച്ച​നെ​തി​രെ​ ​അ​തി​രൂ​പ​താ​ ​അ​ധി​കൃ​തർ​ക്ക് ​ക​ത്തോ​ലി​ക്കാ​ ​അ​സോ​സി​യേ​ഷ​നും​ ​മൂ​ന്ന് ര​ക്ഷി​താ​ക്ക​ളും​ ​പ​രാ​തി​ ​നൽ​കി.​ ​ഇ​തി​ന് ​ശേ​ഷം 21​ന് ​ഞാ​യ​റാ​ഴ്ച​ ​കുർ​ബാ​ന​യ്ക്ക് ​ശേ​ഷം​ ​വി​കാ​രി​ ​പ​ള്ളി​യി​ലെ​ത്തി​യി​ട്ടി​ല്ല.​ ​സ​ഭ​ ​വ​ക​ ​ന​ഗ​ര​ത്തിൽ​ ​ത​ന്നെ​യു​ള്ള​ ​പ്ര​മു​ഖ​ ​ആ​ശു​പ​ത്രി​യി​ലെ​ ​പ്രീ​സ്റ്റ് ​ബ്ളോ​ക്കിൽ​ ​അ​ച്ചൻ​ ​ചി​കി​ത്സ​യിൽ​ ​ക​ഴി​ഞ്ഞ​താ​യും​ ​സൂ​ച​ന​യു​ണ്ട്.​ ​എ​റ​ണാ​കു​ളം​ ​ന​ഗ​ര​ത്തിൽ​ ​ത​ന്നെ​യാ​ണ് ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ട്.​ ​ഒ​ന്ന​ര​ ​വർ​ഷം​ ​മു​മ്പാ​ണ് ​ക​ലൂ​രി​നു​ ​സ​മീ​പ​മു​ള്ള​ ​പ​ള്ളി​യിൽ​ ​ചു​മ​ത​ല​യേ​റ്റ​ത്. പ​ള്ളി​ ​ഫ​ണ്ടിൽ​ ​നി​ന്ന് ​എ​ല്ലാ​ ​കു​ട്ടി​കൾ​ക്കും​ ​ഒ​രേ​ ​നി​റ​ത്തി​ലെ​ ​വി​ല​യേ​റി​യ​ ​സൈ​ക്കി​ളു​ക​ളും​ ​വാ​ങ്ങി​ ​നൽ​കി​യി​ട്ടു​ണ്ട്.​ ​അ​ച്ച​ന്റെ​ ​പീ​ഡ​നം​ ​അ​തി​രു​വി​ട്ട​പ്പോൾ​ ​ര​ണ്ട് ​കു​ട്ടി​കൾ​ ​മാ​ന​സി​ക​മാ​യി​ ​അ​സ്വ​സ്ഥ​ത​കാ​ട്ടി​ ​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ​ര​ക്ഷി​താ​ക്കൾ​ ​വി​വ​ര​ങ്ങൾ​ ​തി​ര​ക്കി​യ​ത്.  ഫേ​സ് ​ബു​ക്കി​ലും​ ​അ​ച്ചൻ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​പ​രാ​തി​ ​ഒ​ത്തു​തീർ​ക്കാൻ​ ​അ​തി​രൂ​പ​ത​യിൽ​ ​നി​ന്ന് ​കു​ട്ടി​ക​ളു​ടെ​ ​വീ​ടു​ക​ളി​ലെ​ത്തി​ ​ചർ​ച്ച​കൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​വി​ട്ടു​വീ​ഴ്ച​യ്ക്ക് ​ഇ​വർ​ ​ത​യ്യാ​റാ​യി​ല്ല.​ ​അ​തി​നി​ടെ ക​ണ്ണൂ​രി​ലെ​ ​മ​റ്റൊ​രു​ ​പ​ള്ളി​യി​ലേ​ക്ക് ​ഇദ്ദേഹത്തെ മാ​റ്റാ​നും​ ​നീ​ക്കം​ ​ന​ട​ക്കു​ന്നുണ്ട്.

അല്‍പ്പം ഗിന്നസ് ചിന്തകള്‍

അളവ്, എല്ലായിടത്തും ഒരേ കോലുകൊണ്ടല്ല. വസ്തു സര്‍ക്കാര്‍ അളക്കുന്നത് ഹെക്ടര്‍,  ആര്‍  കണക്കിനാണെങ്കിലും ക്രിസ്ത്യാനികളിപ്പൊഴും ഏക്കര്‍ സെന്റ്‌ കണക്കിലാണല്ലോ കാര്യങ്ങള്‍ കാണുന്നതും അതിരുകള്‍  തോറും ആഞ്ഞിലിയും, പ്ലാവും, തേക്കും, മഹാഗണിയുമൊക്കെ വെച്ചു പിടിപ്പിക്കുന്നതും. ദൂരം സര്‍ക്കാര്‍ മീറ്റര്‍ കണക്കില്‍  അളക്കുമ്പോള്‍ നാം ‘അടി’ യാണല്ലോ ഇഷ്ടപ്പെടുന്നത്.  ലോകാവസാനം വരെ ‘അടി’ നാം കൈവിടരുത്. മദ്ധ്യ കേരളത്തില്‍ ഇത് കുറഞ്ഞതിന്‍റെ ഫലം വല്ലാതെ അനുഭവപ്പെടുന്നുമുണ്ട്. തൃശ്ശൂരുകാര്‍ ബോണ്‍ നത്താലെ നടത്തിയിട്ടും ഒന്നും പഠിച്ചില്ലെന്ന് കേള്‍ക്കുന്നു. കേരളത്തിലെ എല്ലാ ശ്ലീഹന്മാരും തദ്ദേശ പൌരാവലികളുടെ (സമ്മര്‍ദ്ദാനന്തര) പിന്തുണയോടെ ഇതുപോലെ ഏതെങ്കിലും ബുക്കില്‍ കയറാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും സ്ഥിതി? അതൊക്കെ പോട്ടെ, ഇത് രൂപകല്‍പ്പന ചെയ്തത് രൂപത ആണെങ്കിലും പാപ്പാമാരുടെ കോട്ടില്‍ ഉണ്ടായിരുന്ന അടയാളം കുരിശും കുടയുമൊന്നും ആയിരുന്നില്ല, പകരം ഒരു ജൌളിക്കടയുടെ പരസ്യമായിരുന്നു. ഈ മെത്രാനെ വിളിക്കേണ്ട പേര് നിങ്ങള്ക്ക് തീരുമാനിക്കാം. എന്തായാലും, അങ്ങിനെ തൃശ്ശൂര്‍ കാര് ഞെളിയാന്‍ വരട്ടെ, ഇവിടെ വേറൊരു മെത്രാന്‍ നോബല്‍ പ്രൈസ് വാങ്ങിക്കാനുള്ള ഒരുക്കത്തിലാണെന്ന് കേള്‍ക്കാന്‍ ഇടയായി. പണ്ട് ഒരു ബിഷപ്പ് ടുട്ടുവിന് ഇത് കിട്ടിയിട്ടുണ്ടല്ലോ. എന്തെല്ലാം കണ്ടാലാ കര്‍ത്താവേ ഈ ജീവിതം ഒന്നവസാനിക്കുക!

രണ്ടായിരം വര്ഷം മുമ്പ്, ഇതുപോലെ മൊബൈലും വീഡിയോയും ഗിന്നസ് ബുക്കുമൊക്കെ  ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ആവശ്യപ്രകാരം കര്‍ത്താവിന് ഒന്ന് രണ്ടു മണിക്കൂര്‍ കൂടിയെങ്കിലും കുരിശില്‍ കിടക്കേണ്ടി വന്നേനെ, രണ്ടു കള്ളന്മാരും രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. ഇരുപത്തയ്യായിരം പാപ്പാമാര്‍ പ്രകടനത്തിന് ഉണ്ടാവുമെന്ന് തൃശ്ശൂര്‍ അരമന ഉറപ്പു പറഞ്ഞതാ (നത്തോലി പാപ്പാമാരും പാപ്പിമാരും ബോണ്‍ വേഷത്തില്‍ എത്തുമെന്നാ ജനം കരുതിയത്‌); പതിനെണ്ണായിരം വന്നു. ജൗളിക്കടക്കാരന്‍ ഇടക്ക് വന്നിരുന്നില്ലെങ്കില്‍ ഗിന്നസ്കാര്‍ക്ക് വണ്ടിക്കൂലിയും ചിലവും അങ്ങോട്ട്‌ കൊടുക്കേണ്ടി വന്നേനെ, ക്ഷമയും പറയേണ്ടി വന്നേനെ. പണ്ടൊരു മെത്രാന്‍ സക്കാത്ത് വാങ്ങിച്ച്  മുദ്രക്കടലാസില്‍ അടയാളം പതിപ്പിച്ചതിന്‍റെ ക്ഷിണം ഇപ്പോഴും തീര്‍ന്നിട്ടില്ല. ഇനി മേല്‍ ഏതരമന എന്ത് പറഞ്ഞാലും, പറയുന്നതിന്‍റെ നാലിലൊന്ന് കണക്കു കൂട്ടിയാല്‍ മതി – ഗിന്നസ് ആശാന്മാര്‍ക്ക് നന്ദി! എവന്മാരുടെ കൈയ്യില്‍ ക്രിസ്ത്യന്‍ വോട്ട് അളക്കുന്ന കുന്ത്രാണ്ടം ഉണ്ടെങ്കില്‍ ഒരെണ്ണം കിട്ടിയാല്‍ കൊള്ളാമായിരുന്നു.

മെത്രാനിട്ടു പത്രക്കാര്‍ ചെയ്തത് ക്രൂരമായിപ്പോയി. ഈ ഗിന്നസ്  ഡ്രാമാ സ്കോപ്പ് ചിത്രം അവര്‍ അക്ഷരാര്‍ത്ഥത്തില്‍ മുക്കിത്താഴ്ത്തി. അവരുടെ മെയിന്‍ പേജില്‍ പലരും ഈ വാര്‍ത്ത ഇട്ടില്ല. പിറ്റേന്നത്തെ പത്രം എടുത്തു നോക്കിയാല്‍ അറിയാം അതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം അവര്‍ കൊടുത്തത് ഏതു വാര്‍ത്തക്കാണെന്ന്. വെറുതേ വടക്കന്‍ അയര്‍ലന്റിന്‍റെ വൈരാഗ്യം എന്തിനാ മേടിച്ചു കേട്ടുന്നതെന്ന് അവരും ഓര്‍ത്തു കാണും. തൃശ്ശൂര്‍  മെത്രാന്‍ സ്ഥാനം ഒഴിയണമെന്ന് പറഞ്ഞും കുറെ കുസൃതികള്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ മാര്‍പ്പാപ്പാക്ക് പരാതിയും അയച്ചു കഴിഞ്ഞു. പണ്ട് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരുത്തന്‍ എനിക്ക് എട്ടിന്‍റെ ഒരു പണി തന്നു. ഒരു കടലാസ്സില്‍ ഒരു വര വരച്ചിട്ട് ആ വരയില്‍ തൊടാതെ അത് ചെറുതാക്കാന്‍ അവന്‍ പറഞ്ഞു. എന്‍റെ സര്‍വ്വ ബുദ്ധിയും ഉപയോഗിച്ചിട്ടും പണി നടന്നില്ല. പിറ്റേന്ന് അവന്‍ എന്ത് ചെയ്തെന്നോ? ആ വരയുടെ അടുത്ത് അതിലും വലിയ ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു, കണ്ടോ ആദ്യത്തെ വര ചെറുതായതെന്ന്‍. താഴത്ത് മെത്രാനെ ഒതുക്കാന്‍ ഒരു പണിയേ ഉള്ളൂ; ഞാന്‍ പറഞ്ഞു വരുന്നത് മാര്‍ ആലഞ്ചേരിയുടെ വീട്ടുപേര് മേലത്ത് എന്നാക്കിയാല്‍ മതിയെന്നാണ്. നടക്കുന്ന കാര്യം ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ.

മെത്രാന്മാരുടെ തുള്ളല്‍ അല്‍പ്പം അധികമാകുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം കാണില്ല. സദ്യക്ക് പപ്പടം കാച്ചുന്നത് കണ്ടിട്ടുണ്ടോ? പപ്പടം കുറെ ഇങ്ങെടുത്തിട്ട് ഒരു കൂര്‍ത്ത കമ്പിയെടുത്തു രണ്ടു കുത്ത് കുത്തും. പിന്നെ എണ്ണക്കകത്തോട്ട് ഇട്ടാല്‍ അത് വലിയ അധികം വീര്‍ക്കില്ല. മെത്രാനാകാന്‍ തിരഞ്ഞെടുക്കപ്പെട്ട പത്തു പേരെ ഓരോ രൂപതയില്‍ നിന്നും നേരത്തെ എടുത്ത്, ഒരു മണിക്കൂര്‍ പ്രാര്‍ഥിക്കാനും, ഒരു മണിക്കൂര്‍ വായിക്കാനും, ഒരു മണിക്കൂര്‍ അദ്ധ്വാനിക്കാനും, ഒരു മണിക്കൂര്‍ ചെരിപ്പിടാതെ നടക്കാനും, ഒരു നേരം ഉപവസിക്കാനും, സസ്യഭക്ഷണം മാത്രം കഴിക്കാനും, മദ്യം ഉപയോഗിക്കാതിരിക്കാനും, മാരുതി 800 ല്‍ യാത്ര ചെയ്യാനും, ഒരു മണിക്കൂര്‍ ഏതെങ്കിലും അത്മായനുമായി സംസാരിക്കാനും, എന്നും ഇഞ്ചതേച്ചു കുളിക്കാനും പരിശീലിപ്പിക്കുക. സിമെന്റ് കമ്പി എന്നീ സാധനങ്ങള്‍ കൈ കൊണ്ട് തൊടരുതെന്നും, ടിവി, സിനിമാ ഇത് കാണരുതെന്നും, ചെക്ക്, വൌച്ചര്‍, ബാങ്ക് സ്ലിപ്പുകള്‍ എന്നിവയിലൊന്നും ഒപ്പിടരുതെന്നും, പണം കൈകൊണ്ടു തൊടരുതെന്നും,  ഇടയ ലേഖനം എഴുതി പഠിക്കരുതെന്നും പ്രത്യേകം പറയണം. ട്രെയിനികളുടെ തല മൊട്ടയടിക്കണം, അരയില്‍ ബെല്ടിനു പകരം ചക്കരക്കയര്‍ ഉപയോഗിക്കാനും പഠിപ്പിക്കണം. ഇത്രയൊക്കെ ചെയ്‌താല്‍ വി എച്ച് പി ക്കാരുടെ വൈരാഗ്യം അല്‍പ്പം കുറയാനും ക്രിസ്ത്യാനികള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാനും കഴിഞ്ഞേക്കും. ഒപ്പം, നല്ല മെത്രാന്മാരും ഉണ്ടായേക്കും, നല്ല അച്ചന്മാരും ഉണ്ടായേക്കും.

കോഴിക്കോട്ട് നില്‍പ്പ് സമരം നടത്തിയത് KCBC. പങ്കെടുത്തത് നാല്‍പ്പതിലധികം പേര്‍ (മുപ്പതോളം കന്യാസ്ത്രികള്‍ - അവരാണല്ലോ മദ്യത്തിന്‍റെ ദോഷം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്). എങ്കിലും, ഉമ്മന്‍ ചാണ്ടി താമരശ്ശേരി മെത്രാനെ കണ്ട്, ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചുവെന്നാണ് ജനസംസാരം. പിറ്റേന്ന്, നില്‍പ്പ് സമരവുമായി KCBC ക്ക് ബന്ധമൊന്നുമില്ലെന്ന് ക്ലീമസ് കര്‍ദ്ദിനാളിന്‍റെ പ്രസ്താവന വന്നു. ഇടക്ക് KCBC കോട്ടയത്ത് നില്‍പ്പ് സമരം നടത്തുമെന്നും വാര്‍ത്ത വന്നിരുന്നു. ആടുകള്‍ ഇപ്പോള്‍ ചോദിക്കുന്നു, KCBC ആകെ എത്രയുണ്ട്? എനിക്കും നിശ്ചയമില്ല. KCBC  യുടെതായി എറണാകുളം, തൃശ്ശൂര്‍, പാലാ, ചങ്ങനാശ്ശേരി മുതലായ സ്ഥലങ്ങളില്‍ നിന്ന് സ്ഥിരം പ്രസ്ഥാവനകള്‍ വരാറുണ്ട്. ആലഞ്ചേരി പിതാവിന് സ്വന്തമായും ഒരെണ്ണം കാണണം. KPCC, KCBC എന്നൊക്കെ ഞാനും കേട്ടിട്ടേയുള്ളൂ. അകത്തെന്താന്ന് തുരന്നുനോക്കാന്‍ അത്മായന്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ. ആ തുടക്കം ഒരു രണ്ടു തുടക്കമായി കൂട്ടാം. KCRM ന്‍റെ ഒരു സെക്രട്ടറി കണ്ടത്തിലും ഒരാള്‍ കരക്കും നിന്നാണ് തുരക്കാന്‍ തുടങ്ങിയിരിക്കുന്നത്. കരക്ക്‌ നിന്ന് കരളുന്ന റെജി ഞള്ളാനിയെപ്പറ്റി അടുത്ത കാലത്താണ് ഞാന്‍ കൂടുതല്‍ കേട്ടത്. ഏലം നടുന്നവര്‍ക്ക് ഞള്ളാനി ഏലം പഥ്യം. കൂടുതല്‍ വിളവ്‌, കുറഞ്ഞ രോഗങ്ങള്‍ എന്നിവയൊക്കെയായിരിക്കണം പ്രത്യേകതകള്‍. ഈ കുറഞ്ഞോരു സമയം കൊണ്ട്, ഇടുക്കിയിലെ അതിലോല പ്രദേശങ്ങളില്‍ എന്‍ഡോ സല്ഫാനുമായി കഴിഞ്ഞ വിശ്വാസികളെ തൊഴില്‍ പഠിപ്പിച്ച റെജി, ദയവായി മെത്രാന്മാരെ തൊഴില്‍ പഠിപ്പിക്കാന്‍ ശ്രമിക്കരുത്. പരമാവധി, ഒരു തൊഴിലും ചെയ്യാതെ തിന്നാനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ വല്ലോം ഉണ്ടെങ്കില്‍ ഉപദേശിക്കുക, അതും സൌജന്യമായി.  

ബോണ്‍ നത്താലെ നടത്തി ഇത്രയും കോലം കെട്ടണമായിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്ക് വിവരമില്ലന്നേ ഞാന്‍ പറയൂ. ഇവിടെ മെത്രാന്മാര്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നത് കൊണ്ടല്ലേ ഫ്രാന്‍സിസ് മാര്‍പ്പാപ്പാക്ക് ഇത്രയും ഗ്ലാമര്‍. എല്ലാവരും നല്ലവരായിരുന്നെങ്കില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ എന്ത് ചെയ്തെനെയെന്ന്  ഓര്‍ക്കാന്‍ കൂടി വയ്യ. പണ്ട് തൊടുപുഴയില്‍ നിന്ന് ഇടുക്കിക്ക് സ്ഥിരം ബസ്സ് ഓടിക്കുന്ന ഒരു കള്ളുകുടിയന്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. അയാളുടെ വണ്ടി മറിഞ്ഞ് അയാളും യാത്രക്കാരനായിരുന്ന ഒരുപദേശിയും മരിച്ചു. പത്രോസിന്‍റെ അടുത്തു ചെന്നപ്പോള്‍ ഡ്രൈവറോട് സ്വര്‍ഗ്ഗത്തിലേക്കും ഉപപദേശിയോടു നരകത്തിലേക്കും പോയ്ക്കൊള്ളാനാണ് അങ്ങേര് പറഞ്ഞത്. ഉപദേശി പൊട്ടിത്തെറിച്ച് രണ്ടെണ്ണം അങ്ങോട്ട്‌ പറഞ്ഞു, പത്രോസിനോട്. വെള്ളമടിയും മൊടല പൊളിയുമായ് ജീവിച്ച തെമ്മാടിക്കു സ്വര്‍ഗ്ഗം! ഉപദേശിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. പത്രോസ് അയാളോട് പറഞ്ഞത്, അയാള്‍ അങ്ങിനെ അശ്രദ്ധമായി വണ്ടി ഓടിച്ചപ്പോഴൊക്കെ യാത്രക്കാര്‍ ദൈവത്തെ ഓര്‍ക്കുമായിരുന്നു എന്നാണ്. അതായത്, ഉപദേശി പ്രസംഗിച്ചപ്പോഴോന്നും ദൈവത്തെ ആരും ഓര്‍ക്കാന്‍ ഇടയായിട്ടില്ലെന്നു സാരം.

ഇത് തന്നെയല്ലേ, ഇപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്‌? ഈ മെത്രാന്മാര്‍ ഉള്ളതുകൊണ്ടല്ലേ ജനങ്ങള്‍ ദൈവത്തെ ഓര്‍ത്ത്‌ തുടങ്ങിയത്‌? അപ്പോള്‍ അവരിവിടെ വേണം. ഇത് ദൈവത്തെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. ഇത് കുളമാക്കരുതേയെന്നാണ് സര്‍വ്വ നവീകരണക്കാരോടും  എനിക്ക് പറയാനുള്ളത്. സര്‍വ്വ മെത്രാന്മാരും യേശുക്രിസ്തു പറയുന്നത് പോലെ ജീവിക്കാന്‍ തുടങ്ങിയാല്‍ സത്യജ്വാലയും അടച്ചു പൂട്ടി എല്ലാവരും കാശിക്ക് പോകേണ്ടി വരും. ഒരു പെരുമാറ്റച്ചട്ടം അല്ലെങ്കില്‍ മാര്‍ഗ്ഗരേഖ എന്ന് പറയുന്നത് മനസ്സിലാകാന്‍, ഒന്നുകില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പറയണം, അല്ലെങ്കില്‍ എന്തൊക്കെയാണ് ചെയ്യരുതാത്തതെന്ന് വ്യക്തമാക്കണം. ഏതെങ്കിലും ഒന്ന് പോരെ? ഇന്ത്യന്‍ പീനല്‍ കോഡില്‍ എന്തൊക്കെയാണ് ചെയ്യരുതാത്തതെന്നല്ലേ പറഞ്ഞിരിക്കുന്നത്. ഒരു ക്രിസ്ത്യാനി എന്തൊക്കെയാണ് ചെയ്യരുതാത്തതെന്ന് കാണാന്‍ ഇവിടെ എത്രയോ പേരെ ദൈവം നമ്മുടെ മുമ്പില്‍ കൊണ്ടുവന്നിരിക്കുന്നു. അല്ലെലൂജാ! അല്ലെലൂജാ!! നമ്മള്‍ പുറമേ നിന്ന് കാണുന്നതായിരിക്കണമെന്നില്ല അളക്കുള്ളില്‍. വത്തിക്കാനിലെ കണക്കെടുത്തപ്പോള്‍ കര്‍ദ്ദിനാള്‍ ബോധം കെട്ടു എന്നല്ലേ പത്രങ്ങള്‍ പറഞ്ഞത്.

പണ്ടൊക്കെ ഓരോ ജാതിക്കാരനും ബ്രാഹ്മണന്‍റെ എത്ര അകലെ നില്‍ക്കണം എന്നതിന് കൃത്യമായ കണക്കുകള്‍ ഉണ്ടായിരുന്നു, അതുപോലെ ചില പെരുമാറ്റ കീഴ്വഴക്കങ്ങളും. ക്രിസ്ത്യാനിക്ക് ആരുമായും അടുക്കുന്നതിന് അങ്ങിനെ ദൂരക്കണക്ക് ഇല്ലായിരുന്നുവെങ്കിലും സമാനമായ ഒരു മാര്‍ഗ്ഗരേഖ, പകരം ഇല്ലായിരുന്നുവെന്ന് കരുതരുത്; പള്ളിയോടും പട്ടക്കാരനോടും അടുക്കരുത്, എന്നൊരു പ്രമാണം നമുക്കുമുണ്ട്. എത്ര അകന്നു നില്‍ക്കുന്നോ അത്രയും നല്ലതെന്ന് പൂരിപ്പിക്കേണ്ട ജോലി ഇപ്പോള്‍ അത്മായനാണ്. ഇവിടെ ദളിതനെ എത്ര മനോഹരമായാണ് അകലം അറിയിക്കാതെ മെത്രാന്മാര്‍ അകറ്റി നിര്‍ത്തുന്നത്. കഴിയുന്നതും, ദളിതരെ സെമ്മിനാരിയില്‍ ചേര്‍ക്കുകയില്ലായെന്ന് മാത്രമല്ല, അഥവാ അങ്ങിനെ ഒരുത്തന്‍ ഒരച്ചനായാല്‍ അവനെ മെത്രാനാക്കുന്ന പ്രശ്നവുമില്ല. തമിള്‍നാട്ടിലെ KCBC യുടെ മുമ്പിലാണ് ഈ പ്രശ്നം ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. കര്‍ണ്ണാടകത്തില്‍ KCBCയുടെ വിവേചനം വംശപരമായിരുന്നു എന്ന വത്യാസമേയുള്ളൂ.

കേരളത്തില്‍ സര്‍വ്വ കത്തോലിക്കാ പള്ളികളിലും ദളിതന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും പിരിവും ഉണ്ട്. ഒരു ഞായറാഴ്ച തന്നെ അവര്‍ക്ക് നാം വിട്ടു കൊടുത്തിരിക്കുന്നു. സഭയുടെ എല്ലാ സ്ഥാപനങ്ങളിലും  ദളിതന് 30 ശതമാനം മുതല്‍ എണ്‍പത് ശതമാനം വരെ ഒഴിവു കിഴിവും നല്‍കുന്നുണ്ട്. തമിള്‍ നാട്ടുകാര്‍ നൂന്ഷ്യോക്ക് പരാതി കൊടുത്ത് കാത്തിരിക്കാതെ ഇതൊക്കെ കണ്ടു പഠിച്ചോ. അല്ലെലൂജാ! അല്ലെളൂലൂളൂലൂജാ!!