Translate

Showing posts with label ജോസ് ആന്റണി. Show all posts
Showing posts with label ജോസ് ആന്റണി. Show all posts

Friday, July 31, 2015

കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം - പ്രശ്‌നവിശകലനം

ജോസഫ് പുലിക്കുന്നേല്‍ 
(പ്രൊഫ.മാക്കീലിന്റെ ലേഖനത്തോടുള്ള പ്രതികരണം)

ബഹുമാന്യനായ പ്രൊഫ. മാത്യു മാക്കീല്‍ ഉദ്ധരിക്കുന്ന രണ്ടു രേഖകള്‍ ഞാന്‍ നേരത്തെ കണ്ടിട്ടുള്ളതാണ്. ഓരോ ചരിത്രസന്ധികളിലും ഉന്നയിക്കപ്പെടുന്ന സാമൂഹികപ്രശ്‌നങ്ങളോട് കത്തോലിക്കാസഭാഭരണാധികാരം കാലികങ്ങളായി പ്രതികരിക്കാറുണ്ട്. വിശ്വാസത്തെ സംബന്ധിച്ചുള്ള ആധികാരികപ്രഖ്യാപനങ്ങളൊഴിച്ചുള്ള മറ്റെല്ലാ കല്പനകളും തീരുമാനങ്ങളും മനുഷ്യസംസ്‌കാരത്തിന്റെയും ചിന്തയുടെയും മാറ്റങ്ങളനുസരിച്ച് മാറ്റപ്പെട്ടിട്ടുണ്ട്, മാറ്റപ്പെടേണ്ടതാണ്.
കേരളകത്തോലിക്കാസഭയില്‍ വൈവിദ്ധ്യമാര്‍ന്ന പാരമ്പര്യങ്ങളുള്ള ജനപദങ്ങളുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഈ ഓരോ ജനപദത്തിനും വ്യത്യസ്തങ്ങളായ സാമൂഹികാചാരങ്ങളുണ്ട്. ഈ സാമൂഹികാചാരങ്ങള്‍ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളോട് എതിര്‍പ്പില്ലാത്തതാണെങ്കില്‍ അവയെ ആദരിക്കുന്നതിന് ചരിത്രപരമായ കാരണങ്ങളാല്‍ സഭ തയ്യാറായിട്ടുണ്ട്. കേരളസഭയില്‍ പരസ്പരം രണ്ടു വ്യത്യസ്ത സമൂഹധാരകളായി നിലനിന്നിരുന്നവരാണ് സുറിയാനിക്രിസ്ത്യാനികളും ലത്തീന്‍കാരും. അതില്‍ സുറിയാനിക്രിസ്ത്യാനികള്‍ മാര്‍ത്തോമ്മാശ്ലീഹാ ജ്ഞാനസ്‌നാനം നല്‍കിയ നമ്പൂതിരിമാരുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണെന്നു വിശ്വസിച്ചുപോന്നു. വര്‍ഗ്ഗശുദ്ധിയുടെ കാര്യത്തില്‍ ഒരു കാലത്ത് ക്‌നാനായക്കാരെപ്പോലെതന്നെ തീക്ഷ്ണതയുള്ളവരായിരുന്നു അവരും. അയിത്തം നിലനിന്നിരുന്ന കാലത്ത് അവര്‍ണ്ണര്‍ തൊട്ട് അശുദ്ധമാക്കിയ വസ്തുക്കള്‍ നമ്പൂതിരിരക്തം സിരകളിലൂടെ ഓടിയിരുന്ന സുറിയാനിക്രിസ്ത്യാനികള്‍ തൊട്ടാല്‍ ശുദ്ധമാകും എന്ന പാരമ്പര്യവും ഉണ്ടായിരുന്നു.
സുറിയാനിക്രിസ്ത്യാനികള്‍ (ഇന്നത്തെ സീറോ-മലബാര്‍ സഭ) ഒരു കാലത്ത് ലത്തീനില്‍നിന്നും വിവാഹം കഴിച്ചിരുന്നില്ല. അഥവാ അങ്ങനെ വിവാഹം കഴിച്ചാല്‍, ഇന്നത്തെ ക്‌നാനായക്കാരെപ്പോലെ, അവരെ സമൂഹത്തില്‍നിന്നും പുറന്തള്ളിയിരുന്നു.
ഇത്തരം പാരമ്പര്യങ്ങളുടെ ലിസ്റ്റുവച്ച് വാദിച്ചതിന്റെ ഫലമായാണ് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകമായ രൂപതകളും ഹൈരാര്‍ക്കിയും റോമാ അനുവദിച്ചത്. എന്നാല്‍ രൂപതകള്‍ സ്ഥാപിക്കുമ്പോള്‍ ഏതെങ്കിലും ഒരു ജനസമൂഹത്തിന്റെ രക്തശുദ്ധി പരിരക്ഷിക്കും എന്ന് മാര്‍പ്പാപ്പയോ സഭയോ പ്രഖ്യാപിച്ചിട്ടില്ല. അതിനു പൊതുവായ ഒരു നിയമമുണ്ട്. പൗരസ്ത്യകാനോന്‍ നിയമമനുസരിച്ച് ഏതെങ്കിലും റീത്തില്‍പ്പെട്ട ഒരു പുരുഷന്‍ മറ്റൊരു റീത്തില്‍നിന്നും വിവാഹംകഴിച്ചാല്‍ പുരുഷന്റെ റീത്തില്‍ സ്ത്രീയും ഉള്‍പ്പെടും എന്നുള്ളതാണ് നിയമം.
മാര്‍ മാത്യു മാക്കീല്‍ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന കാലത്ത്, 1904-ല്‍ പ്രസിദ്ധീകരിച്ച 'ദെക്രെത്തി'ല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: ''കാരണവന്മാര്‍ അവരുടെ മക്കള്‍ക്കു കല്യാണ പറഞ്ഞൊപ്പു നിശ്ചയിച്ചുറപ്പിക്കുന്നതിനു മുമ്പില്‍, മക്കളുടെ സമ്മതം വാങ്ങിച്ചിരിക്കേണ്ടതും അവരുടെ സമ്മതം താഴെ വിവരിച്ചിരിക്കുംപ്രകാരം ബഹു. വികാരിയുടെ മുമ്പാകെ വെളിപ്പെടുത്തേണ്ടതും ആകുന്നു. എന്തുകൊണ്ടെന്നാല്‍, കല്ല്യാണപ്പറഞ്ഞൊപ്പിന്റെ വസ്തുതയ്ക്ക് അവരുടെ ഈ സമ്മതം ആവശ്യമായിരിക്കുന്നു. മണവാളനെ, അഥവാ മണവാട്ടിയെ തിരഞ്ഞെടുക്കുന്നതില്‍ സമ്പത്തും ബഹുമാനവും നോക്കുന്നതിനേക്കാള്‍, അവരുടെ പുണ്യത്തെയും സ്വഭാവഗുണത്തെയും കാരണവന്മാര്‍ ഏറ്റം സൂക്ഷിച്ച് അന്വേഷിക്കേണ്ടതാകുന്നു'' (പേജ് 112). ആ 'ദെക്രെത്തി'ല്‍ 17-ാം അദ്ധ്യാത്തില്‍ 13 പേജുകളിലായി വിവാഹത്തെ സംബന്ധിച്ച നിബന്ധനകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിലൊന്നും വിവാഹമെന്ന കൂദാശ വര്‍ഗ്ഗീയപരമായ കാരണങ്ങളാല്‍ നടത്തിക്കൊടുത്തുകൂടാ എന്ന നിബന്ധന കാണുന്നില്ല.
ക്‌നാനായക്കാര്‍ വര്‍ഗ്ഗശുദ്ധി പാലിക്കുന്നതിനാഗ്രഹിക്കുന്നെങ്കില്‍ അങ്ങനെ സാമൂഹികമായി പ്രവര്‍ത്തിക്കുന്നതിന് അവര്‍ക്കവകാശമുണ്ട്. എന്നാല്‍ കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം കൈചൂണ്ടുന്നത്, ക്‌നാനായക്കാരുടെ രക്തശുദ്ധി പരിരക്ഷിക്കുന്നതിനുവേണ്ടി വിവാഹമെന്ന കൂദാശയെയും സഭയുടെ ആദ്ധ്യാത്മികാധികാരത്തെയും ദുരുപയോഗിക്കാമോ എന്നതാണ്. നാളെ സുറിയാനിക്രിസ്ത്യാനികള്‍ നമ്പൂതിരിയുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണെന്നതുമൂലം ക്‌നാനായസഭയില്‍നിന്നോ ലത്തീന്‍സഭയില്‍നിന്നോ വിവാഹിതരായവര്‍ക്ക് സഭയില്‍ ഭ്രഷ്ട് കല്പിക്കുന്നുവെന്നു വന്നാല്‍ അതിന്റെ പരിണിതഫലം എന്തായിരിക്കും?
വിവാഹം ഒരു കൂദാശയാണ്. സഭാവിശ്വാസമനുസരിച്ച് അത് ദൈവികമാണ്. ഭൗതികപാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ദൈവികമായ ഒരു കൂദാശയെ ഉപയോഗിക്കുന്നതിന്റെ ദൈവശാസ്ത്രപരമായ സാധുതയാണ് ഈ വിവാഹപ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. വിവാഹംപോലെതന്നെ മറ്റൊരു കൂദാശയാണല്ലോ തിരുപ്പട്ടം.വിവാഹത്തില്‍ പുരുഷനും സ്ത്രീയുംതമ്മില്‍ കൗദാശികമായി ബന്ധിക്കപ്പെട്ട് സഭയില്‍ ഏക ശരീരമായിത്തീരുന്നു. തിരുപ്പട്ടത്തിലും ഒരു പുരോഹിതന്‍ മെത്രാന്റെയടുക്കല്‍ വിശ്വാസപ്രഖ്യാപനവും അനുസരണവും വ്രതവാഗ്ദാനം ചെയ്ത് സഭാശരീരത്തിന്റെ ശുശ്രൂഷകനെന്ന കൂദാശ സ്വീകരിക്കുന്നു. മാക്കീല്‍ മെത്രാന്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ കൂദാശ സ്വീകരിച്ചത് ലത്തീന്‍കാരനായ മെത്രാനില്‍നിന്നായിരുന്നു. അദ്ദേഹം ലത്തീന്‍ മെത്രാനായിരുന്ന മര്‍സലീനോസിന്റെ സെക്രട്ടറിയായിരുന്നു. സുറിയാനി ക്രിസ്ത്യാനികള്‍, തെക്കുംഭാഗരും വടക്കുംഭാഗരും, ഒരുമിച്ചുനിന്ന് പാരമ്പര്യസംരക്ഷണാര്‍ത്ഥം സ്വയംഭരണസമ്പ്രദായത്തിനുവേണ്ടി ത്യാഗപൂര്‍വ്വം പരിശ്രമിച്ചിരുന്ന കാലഘട്ടത്തിലാണ്, സ്വയംഭരണപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന മര്‍സലീനോസ് മെത്രാന്റെ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചത്. ലത്തീന്‍ സെമിനാരിയില്‍ അദ്ദേഹം ജോലിയും നോക്കി.
അല്‍മായനു കൂദാശ നല്‍കുമ്പോള്‍ മാത്രം ഈ തെക്കുംഭാഗ-വടക്കുംഭാഗ വിഭജനം പൊക്കിപ്പിടിക്കുന്നതിന്റെ അന്തസ്സാരശൂന്യത ഏപ്രില്‍ ലക്കം ഓശാനയില്‍ സൂചിപ്പിച്ചിരുന്നു. ക്‌നാനായ രൂപത സ്ഥാപിച്ചത് തെക്കുംഭാഗരുടെ പ്രത്യേകമായ ആദ്ധ്യാത്മികശുശ്രൂഷയ്ക്കു മാത്രമല്ല, അവരുടെ വര്‍ഗ്ഗശുദ്ധിയുംകൂടി പരിരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് മാര്‍പ്പാപ്പാ പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന കാതലായ പ്രശ്‌നവും അതുതന്നെയാണ്. ഇന്ന് കോട്ടയം മെത്രാന്‍ കുന്നശ്ശേരിക്കു ചെയ്യാവുന്ന ഏറ്റവും നല്ല കൃത്യം, റോമിലേക്കെഴുതി 10-ാം പീയൂസ് മാര്‍പ്പാപ്പായുടെ കല്പനയ്ക്ക് ഒരു വിശദീകരണം തേടുകയാണ്. ക്‌നാനായക്കാരുടെ രക്തസംശുദ്ധിയെ പരിരക്ഷിക്കുന്നതിനുംകൂടി വേണ്ടിയാണ് ഈ രൂപത സ്ഥാപിച്ചതെന്ന് മാര്‍പ്പാപ്പയില്‍നിന്ന് വ്യക്തമായൊരു കല്പന നേടിയെടുക്കാന്‍ അദ്ദേഹം പരിശ്രമിക്കണം.
കോട്ടയം രൂപതാസ്ഥാപനത്തിന്റെ അടിയന്തിരകാരണം സഭാബാഹ്യമായ ചില സംഭവങ്ങളായിരുന്നു. ആ സംഭവങ്ങള്‍കൂടി കണക്കിലെടുത്തെങ്കില്‍ മാത്രമേ, കോട്ടയം രൂപതയുടെ സ്ഥാപനത്തില്‍ റോമിനുണ്ടായിരുന്ന ലക്ഷ്യം മനസ്സിലാക്കാന്‍ കഴിയൂ.
കൂനന്‍ കുരിശിനുശേഷം ഇവിടുത്തെ സുറിയാനിക്രിസ്ത്യാനികള്‍ രണ്ടായി പിരിഞ്ഞു; യാക്കോബായക്കാരും കത്തോലിക്കരും. ഇതില്‍ കത്തോലിക്കാവിഭാഗം വിദേശ മെത്രാന്മാരുടെ കീഴിലും യാക്കോബായ വിഭാഗം സ്വദേശീയ മെത്രാന്മാരുടെ കീഴിലും ഭരിക്കപ്പെട്ടുപോന്നു. വിദേശമെത്രാന്മാരോടുള്ള എതിര്‍പ്പിന്റെ ഫലമായി കഴിഞ്ഞ നൂറ്റാണ്ടില്‍ സഭയ്ക്കുള്ളില്‍ ഛിദ്രങ്ങളുണ്ടായി. റോക്കോസിന്റെയും മേലൂസിന്റെയും ആമഗനം കത്തോലിക്കാസഭയുടെ അംഗസംഖ്യ കുറയ്ക്കാനും ഛിദ്രത്തിനുമിടയാക്കി. ഇതിനെ ഗൗരവപൂര്‍വ്വം കണക്കിലെടുത്ത് ആഭ്യന്തര അട്ടിമറിയെ തന്ത്രപൂര്‍വ്വം ചെറുക്കാനാണ് നാട്ടുമെത്രാന്മാരായ മാര്‍ മാക്കീലിനെയും മാര്‍ പഴയപറമ്പിലിനെയും മാര്‍ മേനാച്ചേരിയെയും നിയമിച്ചത്. ഇവര്‍ മൂവരും അധികാരസഭയുടെ ഇഷ്ടഭാജനങ്ങളുമായിരുന്നു. (മാര്‍ മാത്യു മാക്കീല്‍ ലത്തീന്‍കാരനായ മര്‍സമീനോസ് മെത്രാന്റെ സെക്രട്ടറിയായി പ്രശസ്ത സേവനം അനുഷ്ഠിച്ചു. മാര്‍ ലൂയീസ് പഴയപറമ്പില്‍ ലെവീഞ്ഞ് മെത്രന്റെ പാദദാസനുമായിരുന്നല്ലോ).
അതീവതന്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ലവീഞ്ഞ്. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം നന്നായി അറിയാമായിരുന്ന ലവീഞ്ഞ് മാര്‍ മാത്യു മാക്കീലിനെ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനാക്കിയത് സുറിയാനിക്കാരെ വികാരപരമായി രണ്ടായി വിഭജിക്കുന്നതിനുവേണ്ടിയായിരുന്നു. മാത്യു മാക്കീല്‍ തെക്കുംഭാഗക്കാരനായതുകൊണ്ടല്ല ചങ്ങനാശ്ശേരി രൂപതയില്‍ അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ എതിര്‍പ്പുണ്ടായത്. മറിച്ച്, ഇവിടുത്തെ സുറിയാനിക്കാര്‍ സ്വയംഭരണത്തിനുവേണ്ടി തീവ്രമായി ത്യാഗപൂര്‍വ്വം വാദിച്ചിരുന്ന അവസരത്തില്‍ ഇതില്‍ നിന്നെല്ലാം മാറി ലത്തീന്‍ മെത്രാന് പാദസേവ ചെയ്ത ഒരാളെ തങ്ങള്‍ക്കു മെത്രാനായി നിയമിച്ചതായിരുന്നു എതിര്‍പ്പിനു കാരണം. ഈ താത്വികമായ എതിര്‍പ്പിനെ വര്‍ഗ്ഗീയമായ എതിര്‍പ്പാക്കി മാറ്റേണ്ടത് സ്വന്തം നിലനില്‍പ്പിന് മാക്കീല്‍ മെത്രാന്റെ ആവശ്യമായിരുന്നു.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന പൗരോഹിത്യതന്ത്രം ഈ അവസരത്തില്‍ യാക്കോബായക്കാര്‍ അവസരോചിതമായി നടപ്പിലാക്കി. 1910-ല്‍ അന്തിയോക്യാസഭ ക്‌നാനായക്കാര്‍ക്കുമാത്രമായി ഒരു രൂപത സ്ഥാപിച്ചു. ഇതോടുകൂടി കത്തോലിക്കാസഭയില്‍നിന്നും അന്തിയോക്യാ സഭയിലേക്ക് പുരോഹിതരും ജനങ്ങളും പ്രവഹിച്ചേക്കുമെന്ന ധാരണ റോമിലുണ്ടായി. ഇതിനെ ചെറുക്കുന്നതിനുവേണ്ടിയാണ് 1911-ല്‍ മാര്‍പ്പാപ്പാ കോട്ടയം രൂപത സ്ഥാപിച്ചത്. ഈ രൂപതാസ്ഥാപനം തെക്കുംഭാഗരുടെ രക്തശുദ്ധി പാലിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണെന്നു സ്ഥാപിക്കാന്‍ യാതൊരു തെളിവുകളുമില്ല.
ലത്തീന്‍ രൂപതാമെത്രാനോട് വ്രതവും അനുസരണവും പ്രഖ്യാപിച്ച് ലത്തീന്‍ മെത്രാന്റെ സെക്രട്ടറിയായി പാദസേവചെയ്ത മാക്കീല്‍ മെത്രാന്‍ ലത്തീന്‍ പൗരോഹിത്യപാരമ്പര്യം സ്വീകരിച്ച ഒരു പുരോഹിതനായിരുന്നു. അദ്ദേഹത്തിന് തെക്കുംഭാഗം രൂപതയുടെ മെത്രാനാകാമെങ്കില്‍, തന്റെ മാതാമഹി ഒരു ലത്തീന്‍കാരിയായിരുന്നു എന്നതുകൊണ്ടു ക്‌നാനായ ഇടവകയുടെ അംഗത്വം ബിജു ഉതുപ്പിന് നിഷേധിക്കുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്? അച്ചനും മെത്രാനും ലത്തീനാകാം, ലത്തീന്‍കാരുടെ കൂടെപോകാം. അല്‍മായനുമാത്രം ഇതനുവദനീയമല്ലെന്ന പിടിവാശി കുറെ കടന്നകൈയല്ലേ?
ഇണ്ടംതുരുത്തിയുടെ ആത്മാവ്
വൈയ്ക്കം സത്യഗ്രഹസമരകാലത്ത് സവര്‍ണ്ണരൊഴിച്ചുള്ള ആര്‍ക്കും ക്ഷേത്രവഴിയിലൂടെ പോകാന്‍ അനുവാദമില്ലെന്ന് ശ്രുതികളും സ്മൃതികളും ഉദ്ധരിച്ച് വര്‍ഗ്ഗശുദ്ധിയുടെ ശാശ്വതീകരണത്തിനുവേണ്ടി ശക്തമായി വാദിച്ച ആളായിരുന്നു, ഇണ്ടംതുരുത്തി നമ്പൂതിരി. അദ്ദേഹത്തില്‍ കുറച്ചു വിവരം വിതയ്ക്കാന്‍ ഇല്ലത്തെത്തിയ മഹാത്മാഗാന്ധിയെ ഇല്ലത്തു പ്രവേശിപ്പിച്ചാല്‍ തന്റെ വര്‍ഗ്ഗശുദ്ധി നഷ്ടപ്പെടും എന്നു വാദിച്ച് ഇല്ലത്തിനുമുമ്പില്‍ ഒരു പുത്തന്‍ പടിപ്പുര നിര്‍മ്മിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ന് ആ ഇണ്ടംതുരുത്തിമന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ചെത്തുതൊഴിലാളികളുടെയും ഓഫീസാണെന്ന വസ്തുത നാം മറക്കരുത് !! 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന മനുഷ്യത്വത്തിന്റെ ഗര്‍ജനം രക്തശുദ്ധിയുടെയും സവര്‍ണ്ണതയുടെയും കോട്ടക്കൊത്തളങ്ങളെ ഉഴുതുമറിച്ച ഈ ഭാരതത്തില്‍, ''സഹോദരരേ, വിജാതീയര്‍ എന്റെ അധരങ്ങളില്‍ നിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിനുവേണ്ടി കുറേനാള്‍ മുമ്പ് ദൈവം നിങ്ങളുടെ ഇടയില്‍നിന്ന് എന്നെ തിരഞ്ഞെടുത്തതായി നിങ്ങള്‍ക്ക് അറിയാമല്ലോ. ഹൃദയങ്ങളെ അറിയുന്നവനായ ദൈവം, നമുക്കു നല്‍കിയപോലെ, പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് അവര്‍ക്കും സാക്ഷ്യം വഹിച്ചു. നമ്മളും അവരും തമ്മില്‍ അവന്‍ ഒരു വ്യത്യാസവും കല്പിച്ചിട്ടില്ല. അവരുടെ ഹൃദയങ്ങളെ വിശ്വാസത്താല്‍ അവന്‍ ശുദ്ധീകരിച്ചതേയുള്ളു. ആയതിനാല്‍, നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ ചുമക്കാന്‍ കഴിയാതിരുന്ന ഒരു നുകം ഇപ്പോള്‍ ശിഷ്യരുടെ കഴുത്തില്‍വച്ച് നിങ്ങള്‍ എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു?'' (അപ്പോ. പ്രവ. 15 : 7-10) എന്നു പ്രഘോഷിച്ച പത്രോസിന്റെ പടവില്‍ ഈ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍, യേശുവിന്റെ പേരില്‍ രക്തശുദ്ധിയുടെ മാളങ്ങള്‍ നിര്‍മ്മിക്കാമെന്ന് വ്യാമോഹിക്കുന്നത് ഒരു കടുത്ത കൈയല്ലേ?
ഫോണ്‍: 9447196214

കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം

മാത്യു മാക്കീല്‍

(1990-ല്‍ മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളജിലെ ചരിത്രവകുപ്പ് അദ്ധ്യക്ഷന്‍ )

സത്യജ്വാല ജൂലായ്‌ ലക്കത്തിൽനിന്ന്

(1990 മെയ് ലക്കം 'ഓശാന'യില്‍ പ്രസിദ്ധീകരിച്ച പ്രൊഫ.മാത്യു മാക്കിലിന്റെ ലേഖനമാണു താഴെ. തുടര്‍ന്നു കൊടുത്തിരിക്കുന്നത്, അതിനോടു പ്രതികരിച്ച് ഓശാന എഡിറ്റര്‍ പുലിക്കുന്നേല്‍ സാര്‍ അതേ ലക്കത്തില്‍ നടത്തിയ പ്രശ്‌നവിശകലനവും. ലേഖകന്‍ ഇവിടെ പരാമര്‍ശിക്കുന്ന 'ഓശാന'യിലെ രണ്ടു രചനകളും കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി 'സത്യജ്വാല'യില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നോര്‍ക്കുമല്ലോ.)



1990 ഏപ്രില്‍ ലക്കം 'ഓശാന'യില്‍ പ്രസിദ്ധീകരിച്ച 'കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നവും കത്തോലിക്കാസഭയും', 'സ്വര്‍ഗ്ഗവാതില്‍ തുറന്നു' എന്നീ രണ്ടു ലേഖനങ്ങളാണ് ഈ കത്തെഴുതുവാന്‍ പ്രേരിപ്പിച്ചത്.
1911-ല്‍ വിശുദ്ധനായ പത്താം പീയൂസ് മാര്‍പ്പാപ്പാ കോട്ടയം മിസ്സം സ്ഥാപിച്ചുകൊണ്ടു പുറപ്പെടുവിച്ച തിരുവെഴുത്തില്‍ താഴെ പറയുന്ന വാചകങ്ങള്‍ ഉണ്ട്:
 

''ഈ കല്പന എല്ലാ കാലത്തും ഫലപ്രദവും പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കണമെന്നും ഈ കല്പനയുടെ ഫലം പൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും ഈ കല്പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെല്ലാവരും ഈ കല്പന പൂര്‍ണ്ണമായി എല്ലാ സംഗതിയിലും കീഴ്‌പ്പെട്ട് സ്വീകരിച്ചുകൊള്ളണമെന്നും നാം ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്പനകള്‍ക്ക് അനുയോജ്യമല്ലാത്തതായി ഏതെങ്കിലും സംഗതികള്‍ ഏതെങ്കിലും അധികാരസ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ അറിയാതെയോ കൊണ്ടുവരുന്നതായാല്‍ ആയത് അസാധുവായിരിക്കുന്നതാണ്.''
 

കോട്ടയം മിസ്സ സ്ഥാപനത്തിന്റെ മുഖ്യകാരണഭൂതനായ മാക്കീല്‍ മത്തായി മെത്രാന്‍ തന്റെ നാളാഗമത്തില്‍ താഴെ കാണുന്നവിധം രേഖപ്പെടുത്തിയിരിക്കുന്നു:
''നമ്മുടെ പ്രധാനമായും ഒന്നാമതായും അനുകൂലമായി വന്ന ന്യായവും കാരണവും തെക്കുംഭാഗരായ നമ്മള്‍ ക്രിസ്താബ്ദം നാലാം നൂറ്റാണ്ടില്‍ സിറിയ മുതലായ കിഴക്കന്‍ രാജ്യങ്ങളില്‍നിന്നും കാനാ തോമ്മായോടുകൂടി മലയാളത്തില്‍ കുടിയേറിയ സുറിയാനിക്കാരുടെ സന്താനങ്ങളും ഇന്നോളവും നാട്ടുകാരായ ഇതര ക്രിസ്ത്യാനികളുമായി യാതൊരു വിവാഹവും സംബന്ധവും കൂടാതെ ഒരു പ്രത്യേക ജാതിയായി നിന്നു വരുന്നു എന്നുള്ളതാണ്.
 

തെക്കുംഭാഗര്‍ ഒരു പ്രത്യേക സമുദായക്കാരാണെന്നും മലയാളത്തില്‍ കുടിയേറിയ പൂര്‍വ്വ സുറിയാനിക്കാരുടെ സന്താനങ്ങളാണെന്നും നാട്ടുക്രിസ്ത്യാനികളായ വടക്കുംഭാഗരോടു യാതൊരു കെട്ടുപാടുമില്ലെന്നും മറ്റുമുള്ള അവസ്ഥ ചരിത്രരേഖകളെക്കൊണ്ടു ഞങ്ങള്‍ തെളിയിച്ച് ഒരു വിവരണം എഴുതിക്കൊടുക്കുന്നതിന് പ്രൊപ്പഗാന്താ ഞങ്ങളെ ഭരമേല്‍പ്പിച്ചു.
തെക്കുംഭാഗരുടെ കുടിയേറ്റത്തെക്കുറിച്ചു യൂറോപ്യന്മാരും നാട്ടുകാരും ഗവണ്‍മെന്റും എഴുതിയിട്ടുള്ള ചരിത്രരേഖകളും അഭിപ്രായങ്ങളും ഞങ്ങളുടെ കൈവശമുണ്ടായിരുന്നതിനാല്‍ അതും പുരാതനപാട്ടിലെ ചില ഭാഗങ്ങളെയും ക്രമപ്പെടുത്തി ചേര്‍ത്ത് തെക്കുംഭാഗരുടെ കൂട്ടുപാര്‍പ്പുകളെയും ജനങ്ങളുടെയും പള്ളികളുടെയും സംഖ്യകളെയും അതാത് ജാതിക്കാര്‍ക്കും കുടിയേറി പാര്‍ത്തിരുന്നവര്‍ക്കും പരിശുദ്ധ സിംഹാസനം പ്രത്യേക രൂപതകളെ കൊടുത്തു വരാറുള്ളതുംമറ്റും പൂര്‍ണ്ണമായി കാണിച്ച് ഒരു സ്റ്റേറ്റ്‌മെന്റും നിരൂപണവും എഴുതി പ്രൊപ്പഗാന്താ തിരുസംഘത്തിന് ഏല്പിച്ചുകൊടുത്തു.
ഈ കാരണത്തിന്മേലാണ് നമുക്ക് കോട്ടയം മിസ്സം പരിശുദ്ധ സിംഹാസനം അനുവദിച്ചത്.''
 

സാധാരണ ഗതിയില്‍ കോട്ടയം രൂപതയിലെ ഒരംഗം സമുദായത്തിനു പുറത്തുനിന്നു വിവാഹം ചെയ്യുമ്പോള്‍ സ്വമേധയാ രൂപതയില്‍നിന്നു പുറത്തുപോകുന്നു.
പക്ഷേ ബിജു ഉതുപ്പിന്റെ പിതാവിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല. പ്രസ്തുത വിവാഹത്തില്‍ ജനിച്ച മക്കള്‍ കോട്ടയം മിസ്സത്തിന്റെ ഘടനയനുസരിച്ച് തെക്കുംഭാഗര്‍ അല്ല. അവര്‍ക്ക് അങ്ങനെ അംഗത്വം നല്‍കുന്നത് വിശുദ്ധനായ പത്താം പീയൂസ് മാര്‍പ്പാപ്പായുടെ തീരുമാനത്തിന് കടകവിരുദ്ധമാണ്. 'A Knanite is born and not made.'
 

പ്രശ്‌നവിശകലനം - ജോസഫ് പുലിക്കുന്നേല്‍ 
(പ്രൊഫ.മാക്കീലിന്റെ ലേഖനത്തോടുള്ള പ്രതികരണം) നാളെ



Friday, July 24, 2015

ആയുധവ്യാപാരികളെ ക്രിസ്ത്യാനികളായി കാണാനാവില്ലെന്നു മാര്‍പാപ്പാ


(ജൂലൈ ലക്കം സത്യജ്വാലയില്‍നിന്ന്)

ടൂറിന്‍: ലോകശക്തികള്‍ക്കും ആയുധവ്യാപാരികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ആയുധവ്യാപാരത്തിലേര്‍പ്പെടുകയോ ആയുധവ്യവസായത്തില്‍ മുതല്‍മുടക്കുകയോ ചെയ്യുന്നവര്‍ തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു കരുതുന്നുണ്ടെങ്കില്‍ അതു കാപട്യമാണെന്നു മാര്‍പാപ്പ പറഞ്ഞു. ടൂറിനില്‍ യുവാക്കളുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദരും ക്രിസ്ത്യാനികളും ജിപ്‌സികളും പീഡനത്തിനിരയാകുന്നതു തടയാന്‍ വന്‍ശക്തികള്‍ക്കു കഴിഞ്ഞില്ല. സ്റ്റാലിന്‍ ഭരണകൂടത്തിനു കീഴില്‍ റഷ്യയില്‍ ക്രിസ്ത്യാനികള്‍ പീഡനത്തിനിരയായി. പീഡനകേന്ദ്രങ്ങളിലേക്കുള്ള റെയില്‍ പാതയുടെ ചിത്രം പോലും പാശ്ചാത്യരാജ്യങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാന്‍ നടപടി ഉണ്ടായില്ല. പകരം, കേക്കുപോലെ യൂറോപ്പിനെ വിഭജിക്കുന്നതിനാണ് വന്‍ശക്തികള്‍ ശ്രമിച്ചത്. ചെറുരാജ്യങ്ങളെ ചൂഷണം ചെയ്യുന്നത് തുടരുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. മനുഷ്യരില്‍മാത്രം വിശ്വസിക്കുന്നവര്‍ എല്ലാം നഷ്ടപ്പെടുത്തുകയാണെന്നും യുവജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി.
(2015 ജൂണ്‍ 23-ലെ മംഗളം പത്രത്തില്‍നിന്ന്)
- ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഈ കൂരമ്പു പായുന്നത്, ക്രൈസ്തവമുഖംമൂടി ധരിച്ച്, മിഷണറിപ്രവര്‍ത്തനത്തിലൂടെയും കച്ചവടതന്ത്രങ്ങളിലൂടെയും ആയുധശക്തിയിലൂടെയും ശക്തിരാഷ്ട്രീയത്തിലൂടെയും ലോകമെമ്പാടും അധിനിവേശം നടത്തി, ജനതകളെയും പ്രകൃതിവിഭവങ്ങളെയും കൊള്ളയടിച്ച് ഭൂമിയെത്തന്നെ ദരിദ്രമാക്കി സ്വയം സമ്പന്നരാകുകയും അതേ നയംതന്നെ ഇന്നും തുടരുകയും ചെയ്യുന്ന യൂറോ-അമേരിക്കന്‍ വന്‍ശക്തികളുടെ തിരുനെറ്റിയി ലേക്കാണ്. ആയുധവ്യവസായത്തിന്റെയും പ്രകൃതിചൂഷണത്തിന്റെയും ആര്‍ത്തിയുടെയുമായ ഇന്നത്തെ ബാബിലോണ്‍ഗോപുര വികസനസങ്കല്പത്തിന്റെ ഉപജ്ഞാതാക്കളും 'സുവിശേഷ' പ്രഘോഷകരും മറ്റാരുമല്ലല്ലോ.
'ക്രൈസ്തവ'മേല്‍വിലാസമുള്ള വന്‍ശക്തികളെ മാത്രമല്ല, മുന്‍ വത്തിക്കാന്‍ സംവിധാനത്തെവരെ പരോക്ഷമായി മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്, ഈ പ്രസ്താവനയിലൂടെ മാര്‍പ്പാപ്പാ. യഹൂദവംശഹത്യയ്ക്ക് ഹിറ്റ്‌ലര്‍ക്കു പച്ചക്കൊടി കാട്ടിയ 12-ാം പീയൂസ് മാര്‍പ്പാപ്പായെയും, ആയുധവ്യവസായത്തില്‍ മുതല്‍മുടക്കിയിരുന്ന മുന്‍ വത്തിക്കാന്‍ ബാങ്ക് അധികൃതരെയും, അതിനെതിരെ നീങ്ങാനിരുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ വധിച്ചു എന്നു കരുതപ്പെടുന്ന വത്തിക്കാനിലെ ഗൂഢകര്‍ദ്ദിനാള്‍സംഘത്തെയുമെല്ലാം അക്രൈസ്തവമുദ്ര ചാര്‍ത്തി യഥാര്‍ത്ഥ ക്രൈസ്തവസഭയില്‍നിന്നു മഹറോന്‍ ചൊല്ലുകയാണു മാര്‍പ്പാപ്പാ, ഈ പ്രഖ്യാപനത്തിലൂടെ.

Friday, July 17, 2015

ഒച്ചുകളുടെ ഉച്ചയുറക്കം കെടുത്തുന്ന ഒച്ചപ്പാടുകള്‍

ഒന്നാം ഭാഗം - സത്യജ്വാല ജൂലായ്‌ ലക്കത്തിൽനിന്ന്  
ഇപ്പന്‍ (ഫോണ്‍: 9446561252)

സുന്ദരിച്ചികളായ കത്തോലിക്കാ പ്പിടച്ചികളെ കടകടശകടസാരഥികളായ ഈഴവപ്പൂങ്കോഴികള്‍ കൊത്തിക്കൊണ്ടുപോകുന്നു എന്ന മലയോരമതമേലധ്യക്ഷന്റെ മദനിര്‍ഭരമായ മഹാബദ്ധജല്പനം ശ്രവിച്ചു മതിഭ്രമം ബാധിച്ച കലഹകുതുകികളായ മതമശകമക്കുണാദികളില്‍ നിന്നുത്ഭവിച്ച മര്‍മ്മരധ്വനി സിംഹനാദമായും മേഘനിര്‍ഘോഷമായും ബ്രഹ്മാണ്ഡഭേദന ചണ്ഡാരവമായും പരിണമിക്കാനുള്ള സാദ്ധ്യതയെ മുന്നില്‍കണ്ട് വര്‍ഗ്ഗീയകലാപസംത്രസ്തരായ മാധ്യമമദഗജവൃന്ദങ്ങള്‍ വൃത്താന്ത ഗര്‍ജ്ജനങ്ങള്‍കൊണ്ട് മാവേലിനാടു മുഖരിതമാക്കിയപ്പോള്‍, നഗരം കത്തിയെരിയവേ കിന്നരം വായിച്ച നരാധിപന്റെ നൃശംസതയോടെ, 'അപ്രസക്തമായ ഒരു ഒച്ചപ്പാട്' എന്ന ശീര്‍ഷകത്തില്‍, ജൂണ്‍ 17-ാം തീയതിയിലെ കപ്യാര്‍പത്രത്തില്‍, പൗവ്വത്തില്‍ തിരുമേനീ....., അങ്ങെഴുതിയ മടയലേഖനമാണ് അടിയന്റെ ഈ കൈക്കുറ്റപ്പാടിന്റെ ഉത്ഭവപാപസങ്കേതം. അടിയനെപ്പോലുള്ളവര്‍ക്ക് തിരുമേനിയെപ്പോലുള്ളവരെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വാക്കുകളുടെ മുള്‍മുനകളില്‍ നിര്‍ത്തി വിസ്തരിക്കാന്‍ തോന്നുന്നത്, ഗോലിയാത്തിനെ എറിഞ്ഞു മറികടന്ന ദാവീദിന്റെ ചരിത്രം ആവര്‍ത്തിച്ച്, ആവര്‍ത്തിച്ചാവര്‍ത്തിച്ചു കോരിത്തരിക്കാനുള്ള ചരിത്ര ത്തിന്റെ ഫാസിസ്റ്റ്ദുര്‍ഗ്ഗര്‍വ്വസംഹാരാര്‍ത്തി കൊണ്ടാവാം.
വെള്ളാപ്പള്ളി നടേശന്‍ മെത്രാന്‍മാര്‍ വീഞ്ഞുവാറ്റുകേന്ദ്രങ്ങള്‍ നടത്തുന്നു എന്നാരോപിച്ചപ്പോള്‍ അതു പകുതി കാര്യവും പകുതി തമാശയുമാണെന്നേ അടിയന്‍ കരുതിയുള്ളു. ഇടുക്കി ബിഷപ്‌സ് ഹൗസില്‍ ആനിക്കാവിളയിട്ടു ചാരായവും വാറ്റുന്നുണ്ടെന്ന് അടിയനു തീര്‍ച്ചയായി. കൊച്ചുവെളുപ്പാന്‍ കാലത്തു നമ്മുടെ ഇടയന്മാര്‍ ചായയ്ക്കു പകരം ചാരായമാണോ മോന്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടയന്മാര്‍ രാവിലെ കുര്‍ബ്ബാന ചൊല്ലുന്നതിനിടയില്‍ ഊതിച്ചു നോക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പയോട് അടിയന്‍ വിനീതമായി അപേക്ഷിക്കുകയും ചെയ്യുന്നു. വാഹനാപകടങ്ങളെക്കാള്‍ എത്രയോ മടങ്ങു ഭയാനകമാണ് വ്വര്‍ഗ്ഗീയകലാപദുരന്തങ്ങള്‍! കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്നാണ് ഒച്ച ആദ്യം മുഴങ്ങിയത്. അതിനു ചാരായത്തിന്റെ നാറ്റവും ദുരധികാര
ത്തിന്റെ ധാര്‍ഷ്ട്യവും ഉണ്ടായിരുന്നു. ഒരു ഗര്‍ദ്ദഭബുദ്ധിയില്‍ നിന്നും ഛര്‍ദ്ദിക്കപ്പെട്ട സാമുദായിക വൈരകാരിയായ കാളകൂടത്തിന്റെ ഭൂസ്പര്‍ശദുരന്തം അത്യാസന്നമായ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ മെത്രാന്‍സമിതിക്കുതന്നെ അതു കൈക്കുമ്പിളിലാക്കി ആചമിക്കേണ്ടിവന്നു. ഛര്‍ദ്ദിത്തളര്‍ച്ചയിലോ കേരളം കൂവിയിരുത്തിയ സാഹചര്യത്തിലോ വൃദ്ധവാസുകിക്കും പത്തി താഴ്ത്തി ചുരുളേണ്ടിവന്നു. ഉദരോന്മുഖമായി പ്രവഹിച്ച കാളകൂടത്തെ നീലകണ്ഠകണ്ഠസ്ഥമാക്കിയ പാര്‍വ്വതീധര്‍മ്മാനുഷ്ഠാനമായിരുന്നു അങ്ങയുടെ ദീപികയിലെ തൃക്കൈവിളയാട്ടം. എന്തായാലും കേരളം പുകയുന്ന നേരത്ത്, ഇങ്ങനെയൊരു തിരുവെഴുത്തെഴുതിയ അങ്ങ് ചാരായം മോന്തിയ കുരങ്ങന്റെ വാലില്‍ കുത്തിയ തേളിന്റെ റോളാണ് അഭിനയിച്ചത്. ഈനാംചാത്തിയെ ആപത്തുകാലത്തുപേക്ഷിക്കാത്ത മരപ്പട്ടിയുടെ ജീവകാരുണ്യബോധമെങ്കിലും അങ്ങയെപ്പോലുള്ളവര്‍ യേശുവില്‍നിന്നു പഠിച്ചല്ലോ!
ഞെട്ടിക്കുന്ന രാഷ്ട്രീയവാര്‍ത്തകള്‍ കുറവായതുകൊണ്ടാണ് മാധ്യമങ്ങള്‍ മതമേലധ്യക്ഷന്മാരുടെ ഇത്തരം നാക്കുളുക്കലുകളെ വിവാദമാക്കുന്നതെന്ന് അങ്ങു നിരീക്ഷിക്കുന്നു. അടിയന്റെ കുഞ്ഞുന്നാളില്‍ ഒരു മെത്രാന്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ ഒരു ഡസനില്‍ കുറയാത്ത സപ്ലിമെന്റ് പേജുകള്‍ എല്ലാ പത്രങ്ങളും സ്വന്തം ചെലവില്‍ ഇറക്കുമായിരുന്നു. മെത്രാനു ചെറുപ്പത്തില്‍ വരട്ടുചൊറി വന്നതും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാ
ശ്ലീഹായുടെ മധ്യസ്ഥതയാല്‍ സുഖപ്പെട്ടത് അമ്മ അനുസ്മരിക്കുന്നതും, പിത്തശൂല പിടിച്ചപ്പോള്‍ മരുന്നിനു മൂന്നിടങ്ങഴി മുലപ്പാല്‍ തിരക്കി നാനാജാതി മതസ്ഥരുടെ വീടുകളില്‍ അലഞ്ഞുനടന്ന കഥ കൂട്ടുകാര്‍ വിസ്തരിക്കുന്നതും ഒക്കെ ബോക്‌സ് വാര്‍ത്തകളായിരുന്നു. എന്നാല്‍ കഥാപുരുഷന് എസ്.എസ്.എല്‍.സിക്ക് മോഡറേഷന്‍ ഉള്‍പ്പെടെ 210 മാര്‍ക്കേ കിട്ടിയുള്ളു എന്ന കാര്യം അവര്‍ തമസ്‌കരിക്കുകയും ചെയ്യും. ഇന്നിത്രയുമൊക്കെ പ്രാധാന്യം കൊടുത്താല്‍ മനുഷ്യര്‍ പത്രം നിറുത്തുമെന്ന് പത്രക്കാര്‍ക്കറിയാം. തൊപ്പിക്കച്ചവടക്കാരനും കുരങ്ങന്മാരും എന്ന ചിത്രകഥയിലെ മൂത്തകുരങ്ങന്റെ മോഷ്ടിച്ച തൊപ്പിയിലേക്കു നോക്കുന്നതുപോലെ പുച്ഛത്തോടെയാണ് ഇന്നു മനുഷ്യര്‍ മെത്രാന്മാരുടെ മുതലവായന്‍ തൊപ്പിയിലേക്കു നോക്കുന്നതെന്നും അവര്‍ക്കറിയാം. അതുകൊണ്ട് ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആശീര്‍വ്വാദത്തോടെ മാധ്യമങ്ങള്‍ മതവിമര്‍ശനത്തിന്റെ മഹിതപാതയിലേക്കു കടന്നിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യവൃക്ഷം ജാതിമതങ്ങളുടെ ജീര്‍ണ്ണിച്ച കമ്പോസ്റ്റുകുഴിയിലാണ് വേരോടിനില്‍ക്കുന്നത്. രാഷ്ട്രീയം മൂല്യാധിഷ്ഠിതമാകണമെങ്കില്‍ മതങ്ങള്‍ വ്യാജആത്മീയതയില്‍ നിന്നു സ്വതന്ത്രമാവണമെന്ന് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട്, മതവിമര്‍ശനത്തിനൊരുമ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ ലില്ലിപ്പൂക്കളും ശോശന്നപ്പുഷ്പങ്ങളും ഒലിവുതലപ്പുകളും വിതറിയ വീഥിയിലൂടെ വിശ്വാസികള്‍ വരവേല്‍ക്കണം. മുന്തിരിപ്പന്തലുകളില്‍നിന്നുള്ള ശീതളസാന്ത്വനംമതഭ്രാന്തോഷ്ണകിരണങ്ങളില്‍നിന്ന് ആ സാധുക്കള്‍ക്ക് ഒരുക്കിക്കൊടുക്കുകയും വേണം.
ഇടവകകളില്‍നിന്നു ദൈവവിളി കിട്ടിയ സുവര്‍ണ്ണദേവദൂതന്മാര്‍മാത്രമുള്‍പ്പെടുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ മാധ്യമമാര്‍ജ്ജാരന്മാര്‍ക്കെന്തു കാര്യം എന്നു ക്ഷോഭിക്കുന്ന തിരുമേനി അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു കലഹിക്കുന്ന ചിത്താന്തം പിടിച്ച മുഠാളന്‍കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നു. മനോരമ ചാനലിലെ മാധ്യമ മാര്‍ജ്ജാരികള്‍ മലയോരമതമേലധ്യക്ഷമൂഷികനെ നഖരപാദങ്ങള്‍ക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചത് അങ്ങയെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. പ്രസക്തി തീര്‍ന്നുകഴിഞ്ഞാല്‍ അങ്ങയെപ്പോലുള്ളവരെ കറിവേപ്പിലപോലെ ആദ്യം എടുത്തെറിയുന്നതു മനോരമയായിരിക്കും. അങ്ങയെപ്പോലുള്ളവര്‍ക്ക് പുരാവസ്തുപദവിയെങ്കിലും തരുവാന്‍ 'ഓശാന'യും 'സത്യജ്വാല'യുമേ കാണൂ.                       (തുടരും)


Wednesday, July 15, 2015

വൈന്‍ ഉല്പാദനം കൂട്ടാന്‍ അപേക്ഷയുമായി കത്തോലിക്കാസഭ!

രാജഗോപാല്‍ വാകത്താനം
'സത്യജ്വാല' പത്രാധിപര്‍ക്കുള്ള കത്ത്
സര്‍,
മെയ് ലക്കം 'സത്യജ്വാല' കിട്ടിയ ദിവസംതന്നെ 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ആലഞ്ചേരി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്കു നല്‍കിയിരിക്കുന്ന ഒരു അപേക്ഷയാണു വിഷയം. കഴിഞ്ഞവര്‍ഷം 1250 ലിറ്റര്‍ വീഞ്ഞാണ് സഭ ഉല്പാദിപ്പിച്ചതെങ്കില്‍ അതിന്റെ ക്വോട്ട 5000 ആയി ഉയര്‍ത്തണമെന്നാണ് അപേക്ഷ. ഇത് എറണാകുളം - അങ്കമാലി രൂപതയ്ക്കു മാത്രമാകാം. എങ്കില്‍, കേരളത്തിലെ കത്തോലിക്കാസഭ മൊത്തത്തില്‍ ഉല്പാദിപ്പിക്കുന്ന വീഞ്ഞ് എത്രയോ അധികമായിരിക്കും!
വീഞ്ഞ് മദ്യമല്ലെന്നും ആചാരത്തിന്റെ ഭാഗമാണെന്നും വാദിക്കാം. എല്ലാത്തിനുമുണ്ടല്ലോ ന്യായീകരണം. ഗോതമ്പപ്പം ക്രിസ്തുവിന്റെ ശരീരമാണെന്നു സങ്കല്പിക്കാമെങ്കില്‍, വെള്ളം രക്തമാണെന്നു സങ്കല്പിക്കുന്നതിലെന്താണ് കുഴപ്പം? അതു വീഞ്ഞുതന്നെയായിരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം?
മദ്യത്തിനെതിരെ തെരുവില്‍ ആദര്‍ശപ്രസംഗം നടത്തുന്നവരാണ് പുരോഹിതര്‍. പ്രത്യേകിച്ച് കത്തോലിക്കാപുരോഹിതര്‍. അവരുടെ വാടകക്കെട്ടിടങ്ങളില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അവര്‍ വൈന്‍പോലെയുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കിലും, ജനത്തിനുമുന്നില്‍ മദ്യവിരുദ്ധരാണ്. വീഞ്ഞുക്വോട്ട വര്‍ദ്ധിപ്പിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് സഭാവക്താവ് ഫാ.പോള്‍ തേലക്കാട്ടു പറഞ്ഞത്, ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്; ഓരോ രൂപതയിലും വീഞ്ഞുല്പാദനം നടക്കുന്നുണ്ടെന്നും, വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ പരിധി ഉയര്‍ത്തണമെന്നുമാണ്. ഒരുപക്ഷേ, ബാറുകള്‍ അടച്ച സാഹചര്യത്തില്‍ 'ഭക്തി' വര്‍ദ്ധിക്കാനുണ്ടായ കാരണം ഈ വൈന്‍ ആയിരിക്കാം. എന്തായാലും സഭയ്ക്കു പറ്റിയ ഒരു വ്യവസായമാണ് വീഞ്ഞുവാറ്റല്‍.
ഇതേ തേലക്കാടന്‍ കഴിഞ്ഞ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് സന്ന്യസ്തര്‍ ലളിതജീവിതം നയിക്കുക മാത്രമല്ല, ദാരിദ്ര്യം അനുഭവിക്കാന്‍കൂടി തയ്യാറാകണമെന്നാണ്. സഭ ബഹിഷ്‌കരിച്ചു പുറത്തുവന്ന കന്യാസ്ത്രീകള്‍ തങ്ങളുടെ ദുരിതങ്ങള്‍ വിശദീകരിച്ചപ്പോഴായിരുന്നു, തേലക്കാടന്റെ ഈ ന്യായീകരണം. ആണ്ടില്‍ നാല് അടിവസ്ത്രമാണ് സഭ അനുവദിച്ചിരിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞപ്പോഴാണ് തേലക്കാടന്‍ 'ലളിതജീവിത' ത്തെപ്പറ്റി വാചാലനായത്. വീഞ്ഞിന്റെ കാര്യത്തില്‍ ഈ 'ദാരിദ്ര്യം' അനുഭവിക്കാന്‍ സഭ തയ്യാറല്ല എന്നുണ്ടോ? ആര്‍ക്കുവേണ്ടി, ആരെ സേവിക്കുകയാണു സഭ എന്നിവര്‍ വ്യക്തമാക്കുമോ?
ഫോണ്‍: 9447973962

പത്രാധിപരുടെ പ്രതികരണം 

-കത്തോലിക്കാ പൗരോഹിത്യത്തിന്റെ ഓരോ നീക്കത്തെയും പൊതുസമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതിന് ഉത്തമോദാഹരണമാണ്, ശ്രീ രാജഗോപാല്‍ വാകത്താനത്തിന്റെ ഈ കത്ത്. ഇതിലദ്ദേഹം ഉന്നയിച്ചിരിക്കുന്ന വിമര്‍ശന-വിലയിരുത്തലുകള്‍ക്കും ചോദ്യങ്ങള്‍ക്കും സഭാവക്താവ് ഫാ.തേലക്കാട്ടിനുള്‍പ്പെടെ ആര്‍ക്കെങ്കിലും ബുദ്ധിപരമായ സത്യസന്ധതയോടെ മറുപടി നല്‍കാന്‍ കഴിയുമോ? കഴിയുന്നില്ലെങ്കില്‍, അശാസ്ത്രീയവും അയുക്തികവും വ്യാജവുമായ അവകാശവാദങ്ങളുയര്‍ത്തിയും നിലപാടുകള്‍ സ്വീകരിച്ചും സീറോ-മലബാര്‍ സഭാധികാരികള്‍ ഈ സമുദായത്തെ മറ്റു സമുദായങ്ങള്‍ക്കുമുമ്പില്‍ പരിഹാസപാത്രമാക്കുകയല്ലേ ചെയ്യുന്നത്, എന്നാലോചിക്കുക.
ബഹു. ലേഖകന്റെ, ''ഒരു പക്ഷേ, ബാറുകള്‍ അടച്ച സാഹചര്യത്തില്‍ 'ഭക്തി' വര്‍ദ്ധിക്കാനുണ്ടായ കാരണം ഈ വൈന്‍ ആയിരിക്കാം'' എന്ന നിഗമനംമാത്രം ഇവിടെ തെറ്റിപ്പോയി എന്നു ചൂണ്ടിക്കാണിക്കട്ടെ. കാരണം, അങ്ങനെ 'ഭക്തി' വര്‍ദ്ധിക്കാന്‍ ഒരു തുള്ളി വൈന്‍ പോലും വിശ്വാസികള്‍ക്കു കിട്ടുന്നില്ല. കന്യാസ്ത്രീകള്‍ക്കും വീഞ്ഞു കൊടുക്കാറില്ല. പിന്നെ, അവശേഷിക്കുന്നതു വൈദികരാണ്. വീഞ്ഞില്ലാത്തതുകൊണ്ട് അവരാരും കുര്‍ബാന ചൊല്ലാതിരുന്നതായി ഇന്നുവരെ കേട്ടിട്ടുമില്ല. അതായത്, അപേക്ഷ കൊടുക്കുന്ന ദിവസംവരെ 1250 ലിറ്റര്‍ വീഞ്ഞ് ആവശ്യത്തിനു തികഞ്ഞിരുന്നു. ഇനി, ഉടന്‍തന്നെ അച്ചന്മാരുടെ എണ്ണം നാലിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നെങ്കില്‍ മാത്രമേ, നിലവിലുള്ള 1250 ലിറ്ററിനു പകരം 5000 ലിറ്റര്‍ വീഞ്ഞ് സഭയില്‍ ആവശ്യമായി വരൂ എന്നര്‍ത്ഥം.
അപ്പോള്‍ ഉല്പാദനം 4 ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള സഭയുടെ നീക്കത്തിന്റെ അര്‍ത്ഥമെന്തായിരിക്കാം? ബാറുകളെല്ലാം വൈന്‍ പാര്‍ലറുകളായിക്കൊ ണ്ടിരിക്കുന്ന, വൈനിന് വന്‍ ഡിമാന്റ് ഉണ്ടായിരിക്കുന്ന, സാഹചര്യമാവണം വര്‍ദ്ധിച്ച തോതില്‍ വൈന്‍ ഉല്പാദിപ്പിക്കാന്‍ സഭാധികാരത്തെ പ്രേരിപ്പിക്കുന്നത് എന്നാരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല..... 
അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പെങ്കില്‍, അതു സഭയ്ക്ക് - വിശ്വാസിസമൂഹത്തിന് - നാണക്കേടുണ്ടാക്കുന്ന കാര്യംതന്നെയാണ്. അതുകൊണ്ട്, സഭാധികാരികളുടെ ആവ ശ്യം അപ്പാടെ അംഗീകരിച്ച എക്‌സൈസ് വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് ആവശ്യമുയരേണ്ടിയിരിക്കുന്നു.

Tuesday, July 14, 2015

/why-fr-xavier-khan-vattayil-failed-to-cure-three-year-old-girl-who-caught-an-accident-in-nottingham-on-her-trip-to-witness-herself-in-abhishekagni

http://www.marunadanmalayali.com/news/exclusive/why-fr-xavier-khan-vattayil-failed-to-cure-three-year-old-girl-who-caught-an-accident-in-nottingham-on-her-trip-to-witness-herself-in-abhishekagni-22957#sthash.UHlphaPr.gbpl&st_refDomain=www.facebook.com&st_refQuery=

Monday, July 13, 2015

സിസ്റ്റര്‍ ടീന - മറ്റൊരു ജോവാന്‍ ഓഫ് ആര്‍ക്ക്



കെ.ജോര്‍ജ് ജോസഫ്
(ജൂണ്‍ ലക്കം സത്യജ്വാലയിൽനിന്ന്)

 
ജോവാന്‍ ഓഫ് ആര്‍ക്ക് - ദുര്‍മന്ത്രവാദിനിയെന്നു മുദ്രകുത്തി കത്തോലിക്കാസഭ ചുട്ടുകൊല്ലുകയും പിന്നീട് അതേ സഭതന്നെ സി. അല്‍ഫോന്‍സയെപ്പോലെ വിശുദ്ധയാക്കുകയും ചെയ്ത ഫ്രാന്‍സിലെ ധീരവനിത! സാഹചര്യം വ്യത്യസ്തമാണെങ്കിലും തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഏതാണ്ട് അതേ നിലവാരത്തില്‍ അനീതിക്കും അക്രമത്തിനുമെതിരെ പോരാടുകയും മാറ്റൊരു അഭയയാകാതെ അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത സന്ന്യാസിനിയാണ് സിസ്റ്റര്‍ ടീന സി.എം.സി. അവരും ഞാറയ്ക്കല്‍ പ്രശ്‌നവുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനുമുന്‍പ് അവരെ ഒന്നു പരിചയപ്പെടുത്താം.

ചേടത്തിയും അനിയത്തിയും മഠത്തില്‍ ചേരാന്‍ വാശിപിടിച്ച്, ആദ്യം അനിയത്തിയും പിന്നീട് ചേടത്തിയും ഒരേ സന്ന്യാസസഭയില്‍ അംഗമായതില്‍ അനിയത്തിയാണ് സിസ്റ്റര്‍ ടീന. ജ്യേഷ്ഠസഹോദരിയാണ് സിസ്റ്റര്‍ ആനി ജെയ്‌സ്. സന്ന്യാസിനിയായശേഷം കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സും പരിശീലനവും നല്‍കുന്ന സെന്റ് മേരീസ് വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയായിരുന്നു സി. ടീനയ്ക്ക്, 1988 മുതല്‍. പിന്നീട് അതിന്റെ കീഴില്‍ത്തന്നെയുള്ള സെന്റ് മേരീസ് പ്രസിന്റെ ചുമതലകൂടി കിട്ടി. കൂടാതെ, സെന്റ് അഗസ്റ്റിന്‍സ് അനാഥാലയത്തിന്റെ ചാര്‍ജും; ഒപ്പം അതിന്റെതന്നെ കീഴിലുള്ള എസ്റ്റേറ്റിന്റെ ചുമതലയും. ചേച്ചിയാകട്ടെ, അവിടെത്തന്നെയുള്ള സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപിക. ഈ സ്‌കൂളിന്റെ ഭാഗംതന്നെയാണ് വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ട്...

അങ്ങനെയിരിക്കെ 1992-ല്‍  ഒരു സംഭവമുണ്ടായി.  17 വയസുകാരിയായ ഒരു ഹിന്ദുപെണ്‍കുട്ടി വീട്ടില്‍നിന്ന് ഒളിച്ചോടി എറണാകുളത്തെത്തി. അവിടെവെച്ച് ഒരു മുസ്ലീം യുവാവുമായി പരിചയപ്പെടുകയും അവനും കൂട്ടുകാരനുംകൂടി തേവര കോളെജിലെ അധ്യാപകനായ ഫാ. പൂണോലി സി.എം.ഐ. വഴി ടി കുട്ടിയെ സെന്റ് അഗസ്റ്റിന്‍സ് അനാഥാലയത്തില്‍ എത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ കടന്നു പോകവേ, പെണ്‍കുട്ടിക്ക് അസ്വസ്ഥത. ചുമതലക്കാരിയായ സിസ്റ്റര്‍ ടീന കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംശയം നിശ്ചയമായി  - കുട്ടി ഗര്‍ഭിണിയാണ്. ഉത്തരവാദി  മുസ്ലീം യുവാവാണ്. കൂട്ടുകാരനെ കണ്ടെത്തി ഉത്തരവാദിയായ മുസ്ലീം യുവാവിനെ പിടികൂടി. അവനോട് ലോഹ്യത്തില്‍ പറഞ്ഞുനോക്കി. പയ്യന്‍ വഴങ്ങുന്നില്ല. പെണ്‍കുട്ടിയും കഴിഞ്ഞതൊക്കെ ഓര്‍മ്മിപ്പിച്ചു. പയ്യന്‍ അടുക്കുന്നില്ല. ശബ്ദമുയര്‍ന്നു. നാട്ടുകാരറിഞ്ഞു. ആളുകൂടി. പോലീസെത്തി.സ്റ്റേഷനിലെത്തി. പോലീസ് പെണ്‍കുട്ടിയുടെ അമ്മയെ  വിളിച്ചുവരുത്തി. കാര്യം സാധിക്കാന്‍ മതം തടസ്സമായില്ലെങ്കിലും അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ പയ്യന്‍   തയ്യാറായില്ലത്രെ! ഒടുവില്‍  അമ്മയുടെകൂടെ പെണ്‍കുട്ടിയെ പോലീസ് പറഞ്ഞുവിട്ടു! മുന്‍പരിചയത്താല്‍ അമ്മ വഴിതെറ്റാതെ ആശുപത്രിയിലെത്തി പ്രശ്‌നപരിഹാരം നടത്തി.

പിന്നീടാണു കഥയുടെ സസ്‌പെന്‍സ്... പെണ്‍കുട്ടിക്ക് സിസ്റ്ററ്. ടീനയെ മതി! പോലീസിതാ, പെണ്‍കുട്ടിയുമായി വീണ്ടും അനാഥാലയത്തില്‍! അല്ലെങ്കില്‍ അവള്‍ വണ്ടിയില്‍

നിന്നു ചാടി ചാവുമത്രെ! പക്ഷേ അവളെ അനാഥാലയത്തിലെടുക്കാന്‍ മറ്റു സിസ്റ്റേഴ്‌സ് സമ്മതിക്കുന്നില്ല. ഗത്യന്തരമില്ലാതെ ടീന അവളെ മദര്‍ തെരേസാ കോണ്‍വെന്റില്‍ ഏല്‍

പ്പിച്ചു. പിന്നീട് കോടതിയില്‍നിന്നു കടലാസെത്തുകയും പെണ്‍കുട്ടിയെ കോടതിയിലെത്തിക്കേണ്ട ചുമതല വന്നുകൂടുകയും ചെയ്തപ്പോഴാണു താനൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ടീന തിരിച്ചറിഞ്ഞത്. പോലീസിന്റെ പക്ഷപാതവും നിരുത്തരവാദിത്വവും കേസിന്റെ നൂലാമാലയും സി. ടീനയെ ഒരു തീരുമാനത്തിലെത്തിച്ചു - നിയമം പഠിക്കണം. അങ്ങനെ 1998-ല്‍ 47-ാമത്തെ വയസില്‍ സിസ്റ്റര്‍ ടീന നിയമപഠനത്തിനു ചേര്‍ന്നു. 2002-ല്‍ പാസായി പുറത്തു വന്നപ്പോഴാണ് അടുത്ത പാര! തിങ്കളാഴ്ച സന്നതെടുക്കുന്നതിനായി ഫീസടച്ച് ഒരുങ്ങിയിരുന്ന സിസ്റ്റര്‍ ടീനയെ ശനിയാഴ്ച  വൈകിട്ട് നാലുമണിക്ക് അതില്‍നിന്നു   വിലക്കിക്കൊണ്ട് ബാര്‍ കൗ ണ്‍സില്‍ അറിയിപ്പുനല്‍കി. കാരണം, സന്ന്യാസം ഒരു തൊഴിലാണ്. ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വക്കീല്‍ പ്രാക്ടീസ് ചെയ്യാന്‍ പാടില്ല. കേസായി.... ടീന കേസ് ജയിക്കുകതന്നെ ചെയ്തു.

(ഈ വിധിവഴി 6 പുരോഹിതര്‍കൂടി രക്ഷപെട്ടു. ഈ കേസിന്റെ ക്രെഡിറ്റ് അതിലെ തോമസ് പുതുശ്ശേരി എന്ന മിടുക്കന്‍ പുരോഹിതന്‍ തട്ടി യെടുത്തു എന്നതു വിധിവൈ

പരീത്യം) 2006 മെയ് 26-നു പ്രാ ക്റ്റീസാരംഭിച്ചു. അതേ വര്‍ഷമാണല്ലോ, ഞാറയ്ക്കലില്‍ സഭയുടെ വിമോചകന്‍ ഫാ. ആന്റണി ചിറപ്പണത്തിന്റെ രണ്ടാം വരവും സംഘര്‍ഷങ്ങളും; ഒടുവില്‍ ചിറപ്പണത്തെ ഇടവകക്കാര്‍ ഓടിക്കുന്നതും!

ഇതിനിടയില്‍ ചേച്ചി സിസ്റ്റര്‍ ആനി ജെയ്‌സ് റിട്ടയര്‍ ചെയ്തു. അവരെ ഞാറയ്ക്കല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പലായി സി.എം.സി. സഭ നിയമിച്ചു. തുടര്‍ന്ന് അവതീര്‍ണനായ ഫാ. കരിയാറ്റിയാണല്ലോ, സംഘര്‍ഷം മഠത്തിനുള്ളിലെത്തിച്ചത്.

2009 ആഗസ്റ്റ് 25-ലെ കോണ്‍വെന്റ് ആക്രമണത്തില്‍ സിസ്റ്റര്‍ റെയ്‌സിക്ക് ഗുരുതരമായി പരിക്കേറ്റ വിവരമറിഞ്ഞ് എറണാകുളം പ്രോവിന്‍സിന്റെ എഡ്യുക്കേഷന്‍ കൗണ്‍സിലറായ സിസ്റ്റര്‍ ലീനാപോള്‍ ആവശ്യപ്പെട്ടതനുസരിച്ച് സിസ്റ്റര്‍ ടീന എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി സി.റെയ്‌സിയോട് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. തന്റെ നിയമപരിജ്ഞാനം ഉപയോഗപ്പെടുത്തി, സ്വന്തം സഹോദരിമാര്‍ക്കുവേണ്ടി പൊരുതാന്‍ ടീന നിശ്ചയിച്ചു. പക്ഷേ, അതൊരു വലിയ തെറ്റാണെന്നും തന്റെ ജീവിതവും ജീവനുംവരെ വിലയായി നല്‍കേണ്ടിവരുമെന്നും അവര്‍ വഴിയേ അനുഭവിച്ചറിഞ്ഞു. കേസില്‍നിന്നു പിന്മാറണം എന്നാവശ്യപ്പെട്ട് മദര്‍ ജനറല്‍മുതല്‍ മെത്രാന്‍വരെ വെറുതെ പറയുക മാത്രമല്ല, ഭീഷണിപ്പെടുത്തുകതന്നെ ചെയ്തു..

അതേക്കുറിച്ച് ടീന പറയുന്നു: 'രാപകല്‍ സമ്മര്‍ദ്ദവും ഭീഷണിയും... മദര്‍ ജനറല്‍ സിസ്റ്റര്‍ എഡ്വേര്‍ഡുമായി ഒരു ദിവസം വൈകിട്ട് ആറര മണിക്കു തുടങ്ങിയ ചര്‍ച്ച അര്‍ദ്ധരാത്രിയും കഴിഞ്ഞ് വെളുപ്പിനു 3 മണിയായതോടെ എനിക്കു തലചുറ്റല്‍ വരുന്നു... ഛര്‍ദ്ദിക്കാന്‍ വരുന്നു... ഞാന്‍ ജനറാളമ്മയോടു പറഞ്ഞു, എന്റെയമ്മേ, എനിക്കു വയ്യ, ഞാന്‍ ഒരിത്തിരിനേരം കിടക്കട്ടെ... ദിവസങ്ങളോളം ഞാന്‍ ഉറക്കമില്ലാതെ കിടന്നിട്ടുണ്ട്... സഭാധികൃതര്‍ക്ക് ഒന്നേ പറയാനുള്ളു- ഞാറക്കല്‍ സിസ്റ്റേഴ്‌സിനോട് കേസില്‍നിന്നു പിന്മാറാന്‍ പറയൂ.... സ്‌കൂള്‍ നമുക്കു വേണ്ട. അതു വിട്ടുകൊടുക്കാന്‍ പറയൂ. ടീന പറഞ്ഞാലേ അവര്‍ കേള്‍ക്കൂ... ടീനയ്ക്ക് വേണ്ടതെന്താന്നുവെച്ചാല്‍ ചോദിച്ചോ... മോള്‍ക്കു ഞങ്ങള്‍ തരാം... ഡിസ്പന്‍സേഷന്‍ ഞാന്‍ പിന്‍വലിക്കാം....' എന്നാല്‍, സ്വന്തം സഹോദരങ്ങളെ വഞ്ചിക്കാന്‍ ടീന തയാറായില്ല - മനുഷ്യത്വം മരവിക്കുന്ന തുടര്‍സംഭവങ്ങള്‍ പിന്നാലെ .....                                ഫോണ്‍: 9496313963

Thursday, July 9, 2015

'ഇഴഞ്ഞിട്ടാണെങ്കിലും മുമ്പോട്ടുതന്നെ നീങ്ങുക'

റവ.ഡോ. ജെയിംസ് ഗുരുദാസ് സി.എം.ഐ.
(2015 മെയ് 30 ശനിയാഴ്ച രാവിലെ 10-ന്  കെ.സി.ആര്‍.എം. കുടുംബസംഗമവും കണ്‍വെന്‍ഷനും  ഉദ്ഘാടനം ചെയ്തുകൊണ്ട് 'സ്‌നേഹവാണി മതസൗഹാര്‍ദ്ദകേന്ദ്രം' ഡയറക്ടര്‍ റവ. ഡോ. ജയിംസ് ഗുരുദാസ് നടത്തിയ 
പ്രബോ ധനത്തിന്റെ സംഗ്രഹം)
സ്വാഗതപ്രസംഗകന്‍ KCRM സെക്രട്ടറി ശ്രീ. കെ.കെ ജോസ്, പുരോഹിതരെയും മെത്രാന്മാരെയും 'അച്ച'നെന്നും 'പിതാ'വെന്നും വിളിക്കുന്നത് ബൈബിള്‍ വിരുദ്ധമാണെന്നും കത്തനാരെന്ന വാക്കാണ് സമുചിതമെന്നും പറയുകയുണ്ടായി. അതിനോടു വിയോജിച്ചുകൊണ്ട് കത്തനാരെന്ന വാക്ക് ഇന്നു മനസ്സിലാക്കപ്പെടുന്നത്, ദേവദാസിയെന്ന വാക്ക് തേവിടിശ്ശിയായി മാറി ദുരര്‍ഥകമായതുപോലെയാകയാല്‍, അത്ര സമുചിതമല്ലെന്ന് വൈസ്പ്രസിഡന്റ് പ്രൊഫ. ഇപ്പനും പറഞ്ഞു. സംബോധനയില്‍ വലിയ കാര്യമില്ലെന്നും ബഹുമാനാദരവുകളോടുകൂടിയാണ് പാറേമ്മാക്കല്‍ തോമ്മാക്കത്തനാരെയും നിധീരിക്കല്‍ മാണിക്കത്തനാരെയുംമറ്റും നാം കത്തനാരെന്നു വിളിക്കുന്നതെന്നും, കത്തനാരെന്നു വിളിക്കപ്പെടണമെന്നാഗ്രഹിക്കുന്ന നരിവേലില്‍ മത്തായി കത്തനാരെപ്പോലുള്ള വൈദികര്‍ ഇന്നും നമ്മുടെ സമുദായത്തിലുണ്ടെന്നുമാണ് എനിക്കു പറയാനുള്ളത്. ഇപ്പോള്‍ വൈദികനെ അച്ചനെന്നും കന്യാസ്ത്രീയെ അമ്മയെന്നും മെത്രാനെ പിതാവെന്നും സ്‌നേഹാദരങ്ങളോടെ നമുക്കു വിളിക്കാനാവുന്നുണ്ടോ എന്നും, ഇപ്പോഴത്തെ പല അച്ചന്മാരും അമ്മമാരും പിതാക്കന്മാരും ആദരവോടെയുള്ള ആ വിളി അര്‍ഹിക്കുന്നുണ്ടോ എന്നുമാണ് നാം ആലോചിക്കേണ്ടത്.
ഇവിടെ എത്തിയിട്ടുള്ളവരുടെ എണ്ണം കുറവാണ് എന്നതില്‍ ആരും ഖേദിക്കേണ്ടതില്ല. മഹത്തായ പ്രസ്ഥാനങ്ങളൊന്നും ആരംഭദശയില്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നില്ല എന്നും ഇവിടെ എത്തിയിട്ടുള്ളവരുടെ ആത്മാര്‍ഥതയും അര്‍പ്പണബുദ്ധിയുംതന്നെ ഈ പ്രസ്ഥാനത്തെ വിജയത്തിലേക്കു നയിക്കും എന്നുമാണ് എനിക്കു പറയാനുള്ളത്്. 'സത്യജ്വാല' മാസിക പ്രസിദ്ധീകരിക്കുന്നതും അതു പ്രചരിപ്പിക്കുന്നതുംതന്നെ ഒരു വലിയ സഭാനവീകരണപ്രവര്‍ത്തനമാണ്. ഈ മാസിക വീട്ടമ്മമാര്‍ വായിക്കാന്‍ തയ്യാറായാല്‍ ഇവിടെ ഉണ്ടാകുന്ന മാറ്റം നമുക്ക് വിഭാവനംചെയ്യാന്‍ കഴിയുന്നതിലും വളരെ വിപുലമായിരിക്കും. ഇന്നിവിടെ നടക്കുന്ന, 'കുടുംബനവീകരണത്തിനായുള്ള ഫ്രാന്‍സീസ് പാപ്പായുടെ പരിശ്രമങ്ങള്‍', 'സഭാജീവിതവും കുടുംബിനികളും', 'വിശ്വാസവളര്‍ച്ച പുതിയ തലമുറയില്‍' എന്നീ വിഷയാവതരണങ്ങള്‍ സഭാനവീകരണം സംബന്ധിച്ച്  വളരെ പ്രസക്തമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഞാന്‍ ഒരു പ്രഭാഷകനല്ല, പ്രബോധകനാണ്. ഗഇഞങ എന്ന പ്രസ്ഥാനത്തിന് എനിക്കു നല്കാനാവുന്ന സേവനം, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തിന്റെ സ്വഭാവത്തെയും ലക്ഷ്യത്തെയും മാര്‍ഗത്തെയുംപറ്റിയുണ്ടായിരിക്കേണ്ട ബോധ്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുകയും ദൃഢമാക്കുകയുമാണെന്ന് ഞാന്‍ കരുതുന്നു.
എന്താണ് ഈ പ്രസ്ഥാനം?  കത്തോലിക്കാസഭയില്‍ നിലവിലുള്ള അക്രൈസ്തവമായ അടിമത്തത്തില്‍നിന്നു വിമോചനം നേടാനായുള്ള ഒരു വിമോചനപ്രസ്ഥാനമാണിത്. ദൈവമക്കള്‍ക്കെല്ലാവര്‍ക്കും ദൈവം നല്കിയിട്ടുള്ള സ്വാതന്ത്ര്യമാണ് ഇതിന്റെ ലക്ഷ്യം. പൗലോസ്ശ്ലീഹാ എഴുതിയിരിക്കുന്നു: ''സ്വാതന്ത്ര്യത്തിലേക്കാണു ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉറച്ചു നില്ക്കുക. അടിമത്തത്തിന്റെ നുകത്തിനുകീഴില്‍ വീണ്ടും നിങ്ങള്‍  അമരരുത്'' (ഗലാ 5: 1). എന്നാല്‍, ഓരോരുത്തനും തനിക്കു തോന്നുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല, ക്രൈസ്തവമായ സ്വാതന്ത്ര്യം എന്നു നാം അറിഞ്ഞിരിക്കണം.  അതേപ്പറ്റി അദ്ദേഹം ഇങ്ങനെ പ്രബോധിപ്പിച്ചിരിക്കുന്നു: ''സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നത്; എന്നാല്‍ ജഡത്തിന്റെ അഭിലാഷങ്ങള്‍ക്കുവേണ്ടി ആ സ്വാതന്ത്ര്യം ഉപയോഗിക്കരുത്. മറിച്ച്, സ്‌നേഹത്തിലൂടെ അന്യോന്യം ദാസരായി വര്‍ത്തിക്കുക. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നഹിക്കുക എന്ന ഒറ്റവചനത്തില്‍ നിയമം മുഴുവന്‍ അടങ്ങുന്നു'' (ഗലാ 5:13-14). റോമാക്കാര്‍ക്കുള്ള ലേഖനത്തിലെ 13: 8-10 വാക്യങ്ങളില്‍, സ്‌നേഹം എല്ലാ നിയമങ്ങളുടെയും പൂര്‍ത്തീകരണമാകുന്നതെങ്ങനെയെന്നു വിശദമാക്കുന്നുണ്ട്. മനുഷ്യജീവിതത്തില്‍ സ്വാതന്ത്ര്യത്തിനും സ്‌നേഹത്തിനും പരമപ്രാധാന്യമാണുള്ളത്. കുമാരനാശാന്‍ നിരവധി കവിതകളില്‍ ഇതുതന്നെ എഴുതിയിട്ടുണ്ട്്. എല്ലാവരും  ആനന്ദം ആഗ്രഹിക്കുന്നവരാണെന്ന ബോധ്യത്തോടെ പരസ്പരം സ്‌നേഹിക്കുന്നതാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ക്രൈസ്തവമായ മാര്‍ഗം. നമ്മുടെ സഭാധികാരികള്‍ ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്നതിനെ ലജ്ജാകരമെന്നേ വിശേഷിപ്പിക്കാനാവൂ.
സഭ പറഞ്ഞാല്‍ പകല്‍ രാത്രിയാണെന്നു താന്‍ സമ്മതിക്കുമെന്നു പറഞ്ഞ ഇഗ്നേഷ്യസ് ലയോളയെയല്ല, ആരു പറഞ്ഞാലും അന്ധമായി യാതൊന്നും വിശ്വസിക്കരുതെന്നു പറഞ്ഞ ശ്രീബുദ്ധനെയാണ് യഥാര്‍ഥ ക്രിസ്ത്യാനി അനുകരിക്കേണ്ടത്.  കെ.സി.ആര്‍.എം. ഈ മാതൃകയാണു സ്വീകരിച്ചിരിക്കുന്നതെന്നു കാണുന്നതില്‍ സന്തോഷമുണ്ട്. സഭയിലെ 99 ശതമാനം പേരും ഇഗ്നേഷ്യസ് ലയോളയുടെ വഴിയിലൂടെ കണ്ണുമടച്ചു നീങ്ങുന്നവരാണ്. അവരുടെ കണ്ണുതുറപ്പിക്കുക എന്നത് മഹത്തായ കാര്യമാണ്. ഈ ദിശയിലുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തടസ്സങ്ങളേറെയുണ്ട്. മുന്നോട്ടു നീങ്ങുക എളുപ്പമല്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞു: ''സ്വാതന്ത്ര്യത്തിലേക്ക് ഓടുക. ഓടാന്‍ കഴിയുന്നില്ലെങ്കില്‍ നടക്കുക. നടക്കാനും കഴിയുന്നില്ലെങ്കില്‍ ഇഴയുക; ഇഴഞ്ഞിട്ടാണെങ്കിലും മുമ്പോട്ടുതന്നെ നീങ്ങുക.'' നിങ്ങളോടും ഞാന്‍ അതുതന്നെ പറയുന്നു; ഇഴഞ്ഞിട്ടാണെങ്കിലും മുന്നോട്ടുതന്നെ പോകുക! നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിജയാശംസകളര്‍പ്പിച്ചുകൊണ്ട്, ഈ കുടുംബസംഗമവും കണ്‍വെന്‍ഷനും ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.
                      ഫോണ്‍; 9447567486

Tuesday, July 7, 2015

അതിരമ്പുഴയിലെ ഇടവകജനങ്ങള്‍ക്ക്


(അഗസ്റ്റിന്‍ പോള്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അതിരമ്പുഴയുടെ മനസ്സാക്ഷി അതിരമ്പുഴ ഇടവകയില്‍ വിതരണം ചെയ്യുന്ന പ്രസ്താവന)
കഴിഞ്ഞ 8 വര്‍ഷമായി തുടര്‍ന്നുപോന്ന മുന്‍വികാരിയുടെ ദുര്‍ഭരണത്തിനുശേഷം , അതിരമ്പുഴ ഇടവകയില്‍ സിറിയക്കച്ചന്റെ നേതൃത്വത്തില്‍ സംശുദ്ധമായ ഭരണമാണ്  നടക്കുന്നതെന്ന് വിശ്വസിച്ചിരുന്നു. പക്ഷേ, ഏപ്രില്‍ 26-ാം തീയതി നടന്ന പൊതുയോഗത്തില്‍, മുന്‍ ഓഡിറ്റര്‍മാരെ വീണ്ടും നിയമിക്കാനുള്ള ഗൂഢതന്ത്രം പൊതുയോഗം നിരാകരിക്കുകയും അവരില്‍ രണ്ടുപേരെ നിലനിര്‍ത്തി, ഫിനാന്‍സ് കാര്യങ്ങളില്‍ പ്രാവീണ്യമുള്ള മറ്റു രണ്ടുപേരെ  തിരഞ്ഞെടുക്കുകയും ചെയ്തു. പൊതുയോഗം തിരഞ്ഞെടുത്ത ഓഡിറ്റര്‍മാരായ സി.എം.ജോസഫ്, ജോര്‍ജ്ജ് മാത്യു ഓലിക്കല്‍,  അഗസ്റ്റിന്‍ പോള്‍ ആലഞ്ചേരി, ജോയി പൊന്നാറ്റില്‍ എന്നിവരുടെ പേരുകള്‍ അതിരൂപതയുടെ അംഗീകാരത്തിനായി  വികാരിയച്ചന്‍ സമര്‍പ്പിച്ചു.
അതിരമ്പുഴയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, പൊതുയോഗം തിരഞ്ഞെടുത്ത രണ്ട് ഓഡിറ്റര്‍മാരെ അതിരൂപത അംഗീകരിച്ചില്ല എന്ന്, വികാരിയച്ചന്‍ അവരെ അറിയിച്ചു. വികാരിയച്ചന്‍ അദ്ധ്യക്ഷനായ പൊതുയോഗത്തില്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ അയോഗ്യരല്ലെന്ന അച്ഛന്റെ സാക്ഷ്യം അവഗണിച്ച്, യോഗീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത്, പൊതുയോഗത്തെ നോക്കുകുത്തിയാക്കുകയും, തിരഞ്ഞെടുക്കപ്പെട്ടവരെ  നിന്ദിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. സാമാന്യ ബുദ്ധിക്കും, അംഗീകൃത സിവില്‍ നിയമങ്ങള്‍ക്കും, മാനുഷികയുക്തിക്കും കാനന്‍ നിയമങ്ങള്‍ക്കു          തന്നെയും എതിരാണ് ഈ തീരുമാനമെന്ന് അറിയാമായിട്ടും ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത്, അതിരൂപതയുടെ ധാര്‍ഷ്ട്യമല്ലേ?
വികാരിയച്ചന്‍ അദ്ധ്യക്ഷനായ പൊതുയോഗതീരുമാനങ്ങള്‍ അംഗീകരിപ്പിക്കേണ്ടത്, അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്. യോഗസമയത്ത് ഇടവക ജനത്തിന്റെ കൂടെ നില്‍ക്കുകയും പിന്നീട് മറുകണ്ടം ചാടുകയും ചെയ്ത അച്ചന്‍ മുന്‍ വികാരിയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണ്. പൊതുയോഗത്തില്‍ ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങള്‍ അദ്ദേഹത്തെ മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചിരിക്കാം. 
പൊതുയോഗത്തില്‍ അവതരിപ്പിച്ചതും ഇടവകജനത്തിന് പെട്ടെന്ന് സ്പഷ്ടമാകുന്ന വരവുചിലവു കണക്കുകളിലെ ക്രമക്കേടുകള്‍ ഇവിടെ സൂചിപ്പിക്കുന്നു. പള്ളിയില്‍ അറിയിച്ച പെരുന്നാള്‍ വരവ് 1.07 കോടി. പക്ഷെ കണക്കില്‍ 73 ലക്ഷം മാത്രം. ചിലവിനത്തിലെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. തീര്‍ത്ഥാടന ഭവനം ഉണ്ടാക്കിത്തീര്‍ന്നതേയുള്ളൂ. അത് ഉടനെ നവീകരിച്ചു. ചെലവ് 30 ലക്ഷം. പണി പൂര്‍ത്തിയാക്കി താമസം തുടങ്ങിയ മുന്‍ വികാരിയുടെ ദുര്‍ഗ്ഗന്ധപൂരിതമായ സ്വപ്ന പദ്ധതി, കാവുകാട്ട് ഭവനത്തിന് 20 ലക്ഷം. പലിശയിനത്തില്‍ ചിലവാക്കിയത് 37 ലക്ഷം. കടത്തിലായ അതിരമ്പുഴ പള്ളി അറ്റകുറ്റപ്പണികള്‍ക്ക് ചിലവഴിച്ചത് 60 ലക്ഷം. കടബാദ്ധ്യതയുള്ള പള്ളി അതിരൂപതാ വിഹിതം കൊടുക്കേണ്ടതില്ല. പക്ഷെ നമ്മള്‍ അതിരൂപതയ്ക്കു കൊടുത്തത് 35 ലക്ഷം. വണ്ടി വിറ്റുകിട്ടിയ പണം കാണാനില്ല. അതിരമ്പുഴ ഫെസ്റ്റിന്റെ കണക്കുകള്‍ വരവു-ചെലവു കണക്കുകളില്‍ ഇല്ല.  നിയമവിരുദ്ധമായ സസ്‌പെന്‍സ് അക്കൗണ്ടില്‍ 9 ലക്ഷം രൂപ. കൊച്ചുപുര ഭവനം എന്നറിയപ്പെടുന്ന നമ്മുടെ വികാരിയച്ചന്റെ സ്വപ്ന പദ്ധതിക്ക് ചിലവായ തുകയൊന്നും വരവു ചെലവു കണക്കുകളില്‍ കാണുന്നില്ല. ഏകദേശം 1 കോടി രൂപയെങ്കിലും വരവുചെലവു കണക്കുകളില്‍ യാതൊരു വ്യക്തതയും ഇല്ല. മുന്‍ വികാരിയുടെ സ്വന്തം സ്വപ്നമായ ഇന്നോവയുമൊക്കെ ഈ കണക്കുകളില്‍പ്പെട്ടിരിക്കാം. 
ഈ അസാംഗത്യങ്ങളെല്ലാം പൊതുയോഗം ചൂണ്ടിക്കാണിക്കുകയും മിനിറ്റ്‌സില്‍ എഴുതുകയും തിരുത്ത് അവതരിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊതുയോഗത്തിന്റെ ഈ ചോദ്യങ്ങള്‍ക്ക് ഒന്നിനും വ്യക്തമായ മറുപടി പറയുവാന്‍ കൈക്കാരന്‍മാര്‍ക്ക് കഴിഞ്ഞില്ല. വരവുചെലവു കൂട്ടുകയും അവ കൃത്യമാണോ എന്ന് പരിശോധിക്കുകയും മാത്രമേ ചെയ്തുള്ളു എന്ന് നമ്മുടെ ഓഡിറ്റര്‍മാര്‍.
നിയോഗത്തോടെ സ്‌തോത്രക്കാഴ്ച ഇടണമെന്ന് ആഹ്വാനം ചെയ്യുന്ന നമ്മുടെ വികാരിയച്ചന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയത് വെറും 72,000 രൂപ. നേര്‍ച്ച വരവ് പൂര്‍ണ്ണമായും മറ്റു വരവുകളുടെ ദശാംശവും (ഏകദേശം 1 കോടി) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കേണ്ടതാണ്. നമ്മള്‍ പള്ളിക്കുനല്‍കുന്ന നേര്‍ച്ചപ്പണം               'വിധവയുടെ ചില്ലിക്കാശ്'പോലെ വിലപ്പെട്ടതാണ് . അത് ധൂര്‍ത്തടിക്കാന്‍ അനുവദിച്ചുകൂടാ.
മുന്‍ വികാരിയുടെ കാലത്ത് പള്ളിക്കുണ്ടായ 300 ലക്ഷം രൂപയുടെ കടം അന്വേഷിക്കണ്ട എന്ന് സിറിയക്കച്ചന്‍ പൊതുയോഗത്തില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഏതാണ്ട് മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും സ്‌പോണ്‍സേര്‍ഡ്'ആയിട്ടുപോലും 3 കോടിയുടെ കടത്തില്‍ അവസാനിക്കണമെങ്കില്‍ പണം കൈകാര്യം ചെയ്തത് എത്രയോ നിരുത്തരവാദപരമായിട്ടായിരിക്കണം. മുന്‍ വികാരിയുടെ കാലത്തെ കണക്കുകള്‍ ഓഡിറ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണോ ഇവരെ ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താനുള്ള ചേതോവികാരം.
സാമ്പത്തിക പരാധീനതയിലായ നമ്മുടെ പള്ളിയെ സംരക്ഷിക്കുവാന്‍ നമ്മുടെ മുന്‍കൈക്കാരന്‍മാര്‍ക്കും അവര്‍ക്ക് യഥോചിതം ഉപദേശം നല്‍കുവാന്‍ ഓഡിറ്റര്‍മാര്‍ക്കും കടമയുണ്ടായിരുന്നു. ഒരു നല്ല തുകബാദ്ധ്യത ഇല്ലാതാക്കുവാന്‍ ഇവര്‍ക്കു കഴിയുമായിരുന്നു. സാമ്പത്തിക അച്ചടക്കം നമ്മുടെ ഭരണസമിതിയെ സ്പര്‍ശിച്ചതേയില്ല. 
ഓഡിറ്റര്‍മാര്‍ക്ക് പള്ളിഭരണത്തില്‍ യാതൊരു പങ്കാളിത്തവും ഇല്ല. ഇടവകയുടെ കൈക്കാരന്‍മാര്‍ നിയമപരമായും ശ്രദ്ധയോടുംകൂടിയാണോ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നുമാത്രമേ അവര്‍ശ്രദ്ധിക്കുകയുള്ളൂ. അവര്‍ക്ക് ഇടവകജനത്തിനോടുമാത്രമേ ബാദ്ധ്യതയുള്ളൂ. ഓഡിറ്റര്‍മാരുടെ നിയമനം റദ്ദാക്കുകവഴി അതിരൂപതയും നിയമലംഘകരുടെ കൂടെക്കൂടിയിരിക്കുന്നു. 
അതിരൂപതയില്‍ ധൂര്‍ത്തും കെടുകാര്യസ്ഥയും മാത്രം കൈമുതലായിട്ടുള്ള മുന്‍വികാരിയുടെ കരങ്ങള്‍ ഇതില്‍ പ്രവര്‍ത്തിച്ചു എന്നത് സ്പഷ്ടമാണ്. മുന്‍ വികാരിയും അദ്ദേഹത്തിന്റെ കൂട്ടാളികളും നിയമപരമായാണ് പ്രവര്‍ത്തിച്ചതെങ്കില്‍ ഓഡിറ്റര്‍മാരെ എന്തിനു ഭയപ്പെടണം. ഭയം 'കുറ്റംചെയ്തു' എന്നതിനു തെളിവല്ലേ.
സിവില്‍ നിയമപ്രകാരവും കാനന്‍ നിയമം 960 പ്രകാരവും നിയമാധിഷ്ടിതമായി നടത്തിയിട്ടുള്ള പൊതുയോഗതീരുമാനങ്ങള്‍ റദ്ദാക്കാന്‍ അതിരൂപതയ്ക്കവകാശമില്ല. അതിരൂപതയ്‌ക്കെതിരായി നിയമപരമായി നീങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും തീരുമാനം മാറ്റിയില്ലെങ്കില്‍ കോടതിയെ നമുക്കു സമീപിക്കേണ്ടിവരും. ഇപ്പോള്‍ ഇത് ചെയ്യുന്നില്ലാ എങ്കില്‍ അതിരൂപത ഇത് ആവര്‍ത്തിച്ചേക്കാം. സംഘടിതശക്തിക്കു മുമ്പില്‍ മുട്ടുമടക്കാന്‍ ആനിക്കുഴിക്കാട്ടില്‍ മെത്രാനും അറയ്ക്കല്‍ മെത്രാനും, കെ.സി.ബി.സി. ഉന്നതരും കാണിച്ച വിവേകം സ്വന്തം അജഗണങ്ങളുടെ കാര്യത്തിലും  ബിഷപ്പ് പെരുന്തോട്ടം കാണിച്ചിരുന്നെങ്കില്‍ !! ചങ്ങനാശ്ശേരി അതിരൂപതയില്‍ പരിഹാസമായ അതിരമ്പുഴ ഇടവകയുടെ നട്ടെല്ലു വളഞ്ഞിട്ടില്ലെന്നും, നിയമാനുസൃതമല്ലാത്ത അതിരൂപതയുടെ ഇടപെടലുകള്‍ ചെറുക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം.
അതിരമ്പുഴയുടെ മനസ്സാക്ഷി
കൂടുതല്‍ വിവരങ്ങള്‍ക്ക് almayasabdam.blotgspot.inസന്ദര്‍ശിക്കുക


Thursday, July 2, 2015

A Letter to Archbishop from Team Conscience of Athirampuzha


Date: 21.06.2015
Respected Archbishop, Mar Perumthottam,
In the General Body Meeting of the St. Mary’s Forane Church, held on 26.04.2015, Mr. Augustine Paul Alancherry and Mr. Joy Ponnattil were elected to serve as Auditors along with two other past auditors. On Monday, 8th June, our vicar, Fr. Cyriac Kottayil, called us to his chamber and read out a juridic act from you intimating that the newly elected auditors, Mr. Augustine Paul Alancherry and Mr. Joy Ponnattil were unacceptable to the archdiocese and as such their election as auditors was nullified. 

‘The extraordinary situation prevailing in Athirampuzha’ was the assigned reason for this strange decision. We have met you on 21st June, during your visit, to deliberate on this matter. Instead of listening to us, you have been pontificating on the importance keeping peace, love and harmony in the parish quoting Bible verses. The ideal verses should have been the cleansing of the temple, where Christ drove out everyone who made the temple unholy, calling them a ‘den of thieves’. Instead of being seen decisively on the side of the righteous, you seem to be resolute in protecting the corrupted.

During our meeting, you were insisting that you were well within your right to countermand elections. A person in your position should have more knowledge on the civil rights enjoyed by the citizen in a democratic country. It is a well settled law that a decision of the general body cannot be countermanded unless the person elected has ‘disqualified himself’ or ‘not elected as per the provisions of law’. Fr. Cyriac Kottayil, the presiding officer of the general body meeting, has declared during the general body meeting that the elected persons were of good standing and the elections were legally held. If the archbishop can chose the officers of the church freely, the general body need not function at all.

RSA 662/2003 reported in (2012) 51.KLR.277, it is decided that the temporal goods belonging to a parish, does not belong to the diocese. The Church and its properties would not vest in the Pope or the Archbishop even in accordance with Canon Law, but belongs to the faithful living in the parish. Canon Law can have theological or ecclesiastical implication to the parties, but such personal law cannot have any legal impact and cannot override the civil law of the land. It is, therefore, quite obvious that the church and its properties shall be administered by the representatives of the pothuyogam and they need no confirmation from the archdiocese.
Even as per Canon Law, the competent authority cannot refuse confirmation. Canon 960 of CCEC says, “The competent authority cannot deny confirmation if the person elected is qualified according to the norm of law and the election was conducted in accordance with the law”. Election, confirmation or rejection needs to be intimated in writing as per Canon 957. The parishioners too must be apprised of your decision. Otherwise, the elected are free to take over their official position.

By reversing the voice of the parishioners, you have insulted the Pothuyogam, cast aspersions on the good reputation of the elected and vilified their character. You have abdicated your responsibility as a leader and showed scant regard to the sentiment of the parishioners Instead of showing leadership, you have sided with the previous vicar who allegedly made immoral crores off gullible believers with no fig leaf of accountability and without any established principles You are also guilty of protecting the past administrators who spearheaded the destructive activities done in the church.
Character assassination is specifically prohibited by Canon 23, which says, “no one is permitted to damage unlawfully the good reputation, which another person enjoys or to violate the right of any person to protect his or her own privacy”. Canon 935 is also pertinent here, which says, “Anyone who unlawfully inflicts damage upon someone by a juridic act, or indeed by any other act placed with malice or culpability, is obliged to compensate for the damage inflicted”.
The ire against us may be because of the uncomfortable questions asked by the pothuyogam on the account statement submitted by the church. The vicar announced an amount of 1.07 crores as income from ‘Perunnal’, but only 73 lakhs is shown in the account statement. The recently completed ‘Thirthadana Bhavanam’ is renovated again spending 30 lakhs. Kavukattu Bhavanam, which is already rented out, took another 20 lakhs. The church spent a whopping amount of 37 lakhs to pay interest. Archdiocese is paid 35 lakhs, when no money need be paid by a church in debt. As per the accounting practices suspense account should be ‘0’, at the time of reporting, but we have 9 lakhs in suspense. Financial prudence is nowhere in sight for a church in debt as 60 lakhs were spent on maintenance and 7 lakhs buying furniture. There is mismanagement or negligence which costs the church more than 1 crore this accounting year also. The church, with an annual income of more than 4.5 cores, spent only Rs.73000/- towards social / community care projects.
You foster distress in the community by assaulting on the authority of the pothuyogam in the name of values, such as love, peace and harmony. This unmistakable Christian rhetoric is totally divisive in the present context as the nefarious activities of the previous regime affect the entire archdiocese. It appears that no values or convention are sacred in the governance of the church, barring the one rule of honour among thieves.
Destroying dissent is an autistic tendency and you and your types can become relics with no church to govern and no believers to follow your toe-line in the not-so-distant future. Your preoccupation with silence can make you fade into irrelevance. The SM church may require a ‘Wailing Wall’ for the victims you created.
We are aware of the perils that confront the righteous, particularly when the intended entity is mighty and powerful. If the Archdiocese neglects to act constructively in this case, the suspicion that it too has plenty to suppress will strengthen. Your position as a fair and impartial adjudicator becomes dubious and issues can reverberate into the past with further bigger reverses.
However, regardless of the scandal, regardless of the public fury, nothing in the church has changed. There appears to be no option since each person, who can make a difference, is on the same side. We would, therefore, urge the archdiocese to abandon such intimidating actions. You are using ‘non-existent’ power to remove auditors and your overreach can only be condemned. You cannot strip our parishioners of their decision making powers and make them disempowered. Let no one say that the archdiocese continues to be run by cassocks of withered will.
Our advocate says that this is an open and shut case where we will win easily and decisively. We would advise you to get a legal opinion on the subject immediately. The reputation of SM church is not profound at present and we would not like to humiliate it further. We are reluctant to take the matter to the Civil Court, since it is our last option in case your decision is not reversed.
Respectful regards
Augustine Alancherry
(alancherry@gmail.com)
Team Conscience of Athirampuzha

 This is published in Church Citizens' Voice too - Cassocks of Withered Will?