Translate

Monday, October 31, 2016

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാന്‍

സത്യജ്വാല 2016 ഒക്ടോബര്‍ ലക്കത്തിലെ എഡിറ്റോറിയല്‍

ജോര്‍ജ് മൂലേച്ചാലില്‍

തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന' എന്ന തന്റെ ലേഖനത്തില്‍, ''ഊട്ടുനേര്‍ച്ച പുനഃപരിശോധിക്കണം, വിശുദ്ധരുടെ മാദ്ധ്യസ്ഥ്യശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത അഭികാമ്യമല്ല, നേര്‍ച്ചപ്പണം ധൂര്‍ത്തടിക്കുന്നതു നീതീകരിക്കാനാവില്ല, ലാളിത്യത്തിന്റെ മാതൃകകളായിരുന്ന വിശുദ്ധരുടെ തിരുനാളുകള്‍ ആഡംബരമാക്കുന്നതില്‍ അനൗചിത്യമുണ്ട്, സാമൂഹികപ്രതിബദ്ധതയോടുകൂടിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍കൊണ്ട് തിരുനാളുകളെ ക്രൈസ്തവസാക്ഷ്യത്തിന്റെ അവസരങ്ങളാക്കണം'' എന്നൊക്കെ സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രസ്താവിച്ചിട്ടുള്ളതായി 2016 ആഗസ്റ്റ് 18-ലെ പത്രങ്ങളില്‍ കാണുകയുണ്ടായി. ആഗസ്റ്റ് 28-നു സമാപിച്ച 42-ാമത് സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലും, പാവങ്ങളുടെ പക്ഷംചേരുന്നതു സംബന്ധിച്ചും ദേവാലയനിര്‍മ്മാണത്തിലെ ധൂര്‍ത്തിനെതിരായും സ്ത്രീ-പുരുഷസമത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടിയുമൊക്കെയുള്ള കുറെ നല്ല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നുവെന്നും അതെല്ലാം സംബന്ധിച്ച് വിശ്വാസിസമൂഹത്തിനു പുതിയ മാര്‍ഗ്ഗരേഖകള്‍ നല്‍കുമെന്നും വാര്‍ത്തകളില്‍ കാണുകയുണ്ടായി.
കേരളത്തിലുള്ള സഭാനവീകരണപ്രസ്ഥാനങ്ങളെങ്കിലും നിരന്തരമായി ആവശ്യപ്പെട്ടുപോന്നിരുന്ന ഈ വിഷയങ്ങളില്‍ ചര്‍ച്ചയും അനുകൂലമായ പ്രസ്താവനകളുമെല്ലാം ഉണ്ടായി എന്നതില്‍ ഈ സ്വതന്ത്രസഭാപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. അതോടൊപ്പംതന്നെ, ഇതെല്ലാം കേവലം പ്രസ്താവനകളില്‍ ഒതുങ്ങാതിരിക്കാന്‍, സഭയില്‍ തുടരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിക്കുകയും ചെയ്യാം. കാരണം, ഈ പ്രസ്താവനകളൊന്നും ആത്മാര്‍ത്ഥതയോടെ നടത്തിയതല്ലെന്നും, അതിനവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയായിരുന്നുവെന്നുമുള്ളതാണു സത്യം. മെത്രാന്മാര്‍ക്കും മൊത്തം പൗരോഹിത്യത്തിനുതന്നെയുംനേരെ, ഈ പ്രസ്ഥാനങ്ങള്‍ ഉതിര്‍ത്തുകൊണ്ടിരിക്കുന്ന വിമര്‍ശനശരങ്ങളില്‍നിന്നു മുഖം സംരക്ഷിക്കാനും, ജനങ്ങളുടെ മുമ്പില്‍ തുടര്‍ന്നും എളിമയുടെയും വിശുദ്ധിയുടെയുമായ ഒരു മുഖം പ്രദര്‍ശിപ്പിക്കാനുംവേണ്ടി നടത്തിയതാണ് ഈ പ്രസ്താവനകളൊക്കെ എന്ന് അവര്‍ക്കുപോലും നിശ്ചയമുണ്ടാകും.
പുതിയ തീരുമാനങ്ങള്‍ സംബന്ധിച്ച്, 'വിശ്വാസികള്‍ക്കു പുതിയ മാര്‍ഗ്ഗരേഖകള്‍ നല്‍കു'മെന്ന പ്രസ്താവനതന്നെ ഇതിനു പിന്നിലെ കാപട്യവും ആത്മാര്‍ത്ഥതയില്ലായ്മയും വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. അതായത്, 'അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആര്‍ഭാടങ്ങളും സ്ത്രീവിവേചനവുമെല്ലാം നടമാടുന്നത് വിശ്വാസികളുടെയിടയിലാണ്. അവരെ നേരെയാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഞങ്ങളിതാ തിരുമനസ്സായിരിക്കുന്നു' എന്ന്! തങ്ങള്‍ ഇതില്‍നിന്നെല്ലാം മുക്തരാണ് എന്ന തരത്തിലുള്ള ഈ സ്വയംനീതീകരണമനോഭാവമില്ലായിരുന്നെങ്കില്‍, 'വൈദികര്‍ക്കു പുതിയ മാര്‍ഗ്ഗരേഖ നല്‍കും' എന്ന വിധത്തിലെങ്കിലുമാകുമായിരുന്നു, സിനഡിന്റെ പ്രസ്താവന. കാരണം, വിശ്വാസികളുടെ മനസ്സുകളില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിത്തുകള്‍ വിതയ്ക്കുന്നതും നട്ടുനനച്ചുവളര്‍ത്തുന്നതും പൗരോഹിത്യമാണ്. ആധികാരികസഭ പേരു വെട്ടിയ 'ഇല്ലാവിശുദ്ധരു'ടെ പേരുകളില്‍പ്പോലും നൊവേനകളും വ്യത്യസ്തങ്ങളായ അനാചാരപാരമ്പര്യങ്ങളും നടപ്പാക്കി അന്ധവിശ്വാസത്തിന്റെ വഴികളിലൂടെ വലിച്ചിഴച്ച് മെത്രാന്മാരുടെ അനുവാദത്തോടെ മനുഷ്യരെ ചൂഷണംചെയ്യുന്നത്, പുരോഹിതരല്ലാതെ മറ്റാരാണ്! വേഷവിധാനങ്ങളില്‍ വര്‍ണ്ണപ്പകിട്ടും ആര്‍ഭാടവും പ്രകടിപ്പിക്കുന്നതും സിംഹാസനപ്രൗഢി കാട്ടുന്നതും മെത്രാന്മാരും പുരോഹിതരുമല്ലാതെ മറ്റാരാണ്? ജനഹിതത്തെ അവഗണിച്ച്, ലളിതസുന്ദരവും ബലവത്തുമായ അവരുടെ പള്ളികള്‍ പൊളിച്ചുമാറ്റി പുതിയ ആര്‍ഭാടപ്പള്ളികള്‍ പണിയാന്‍ ഇടവകക്കാരെ നിര്‍ബ്ബന്ധിക്കുന്നതും പൗരോഹിത്യമാണ്.
സ്ത്രീ-പുരുഷസമത്വമില്ലായ്മ സഭാഘടനയ്ക്കുള്ളിലുള്ളത്ര വേറെ എവിടെയാണുള്ളത്?' കന്യാസ്ത്രീകളെ ലൈംഗികമായും അല്ലാതെയും ചൂഷണംചെയ്യുന്ന പുരോഹിതരെ സംരക്ഷിക്കുകയും അവര്‍ക്കിരകളായിത്തീരുന്ന കന്യാസ്ത്രീകളെ ഒറ്റപ്പെടുത്തിയും നാടുകടത്തിയുമൊക്കെ ശിക്ഷിക്കുകയും ചെയ്യുന്നത് സ്ത്രീവിവേചനമല്ലാതെ മറ്റെന്താണ്? അദ്ധ്യാപികമാരായ കന്യാസ്ത്രീകളുടെ ശമ്പളത്തില്‍നിന്നൊരു ഭാഗം 'നോക്കുകൂലി'യായി വസൂലാക്കുകയും അദ്ധ്യാപകപുരോഹിതരെ അതില്‍ നിന്നൊഴിവാക്കുകയും ചെയ്യുന്ന രൂപതയുടെ നടപടി എത്രയോ വലിയ സ്ത്രീവിവേചനമാണ്! ഇതൊക്കെ ചെയ്യുന്നത് മെത്രാന്മാരും അവരുടെ കീഴിലുള്ള പുരോഹിതരുമാണെന്നിരിക്കേ, അവ സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശ്വാസിസമൂഹത്തിനു നല്‍കിയിട്ടെന്തു കാര്യമാണുള്ളത്?
നേര്‍ച്ചപ്പണം ധൂര്‍ത്തടിക്കുന്നതാരാണ്? ബ്രഹ്മാണ്ഡ അരമനകളും ആഡംബരകാറുകളും മെത്രാഭിഷേകമാമാങ്കങ്ങളുമെല്ലാം ഈ നേര്‍ച്ചപ്പണത്തിന്റെ ധൂര്‍ത്തല്ലേ? കുറ്റവാളികളായ പുരോഹിതരെയും മെത്രാന്മാരെയും സംരക്ഷിക്കാനും വിശ്വാസികള്‍ക്കെതിരെ കേസു നടത്താനും സുപ്രീം കോടതിവരെ പോകുന്നതും ഈ നേര്‍ച്ചക്കാശിന്റെ ദുരുപയോഗവും ധൂര്‍ത്തുമല്ലാതെ മറ്റെന്താണ്? ഇവയെല്ലാം നിര്‍ത്തലാക്കാന്‍ വിശ്വാസിസമൂഹത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് ഒരര്‍ത്ഥത്തില്‍ നല്ലതുതന്നെ!
കേരളസമൂഹത്തില്‍ ഏറ്റവും ദാരിദ്ര്യവും കഷ്ടപ്പാടുകളും നേരിടുന്ന ദളിതകത്തോലിക്കരുടെ അഭിവൃദ്ധിക്കുവേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കുകയോ, ഈ വിഭാഗത്തിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ച് സിനഡില്‍ ഒന്നു പരാമര്‍ശിക്കുകപോലുമോ ചെയ്യാത്ത നമ്മുടെ മെത്രാന്മാര്‍ പാവങ്ങളുടെ പക്ഷംചേരാന്‍ തീരുമാനിച്ചിരിക്കുന്നുവത്രെ! എന്തൊരു നീതിബോധം! ആയിരക്കണക്കിന് സഭാസ്ഥാപനങ്ങളില്‍ പ്രവേശനത്തിനും നിയമനങ്ങള്‍ക്കും ദളിത്കത്തോലിക്കര്‍ക്ക് സംവരണം നല്‍കരുത് എന്ന് സഭാസമൂഹം എന്നെങ്കിലും ആവശ്യപ്പെട്ടതായി ഇന്നോളം ഒരു കേട്ടുകേള്‍വിപോലുമില്ല. അതായത്, അത് നല്‍കാതിരിക്കുന്നതും സഭാപൗരോഹിത്യംതന്നെ.
ചുരുക്കത്തില്‍, അടിയന്തിരമായി പരിഹരിക്കേണ്ട വിഷയങ്ങളായി മാര്‍ ആലഞ്ചേരിയും മെത്രാന്‍ സിനഡും കണ്ടെത്തിയ മുഴുവന്‍ പ്രശ്‌നങ്ങളും അവരുടെയും അവരുടെ കീഴിലുള്ള പുരോഹിതരുടെയും സൃഷ്ടികളാണ്. അതുകൊണ്ടുതന്നെ, അവയുടെ പരിഹാരത്തിന് അവരുടെ ഭാഗത്തുനിന്നുള്ള ആത്മവിമര്‍ശനവും തിരുത്തലുകളുമാണ് ആദ്യമുണ്ടാകേണ്ടത്. അതിനവര്‍ തയ്യാറാകുന്നപക്ഷം, വിശ്വാസിസമൂഹം അതിനോടു തീര്‍ച്ചയായും സഹകരിക്കും. അപ്പോള്‍ മാത്രമേ സഭാസമൂഹത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട ആവശ്യം വരുന്നുള്ളൂ.
സഭയിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യമെടുത്താല്‍, അവ ഏതെല്ലാമെന്ന് വ്യക്തമായി കാണാനുള്ള ആദ്ധ്യാത്മികഉള്‍ക്കാഴ്ച ബഹുഭൂരിപക്ഷം മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ഇല്ല. അതുള്ളവര്‍ക്കാകട്ടെ, അതു വിളിച്ചുപറയാനുള്ള ധാര്‍മ്മികധീരതയുമില്ല. യഥാര്‍ത്ഥ ദൈവവിശ്വാസവും അതുവഴിയുണ്ടാകുന്ന ദൈവപരിപാലനയിലുള്ള വിശ്വാസവും സഭാധികൃതര്‍ക്കുണ്ടായിരുന്നെങ്കില്‍, ആ വിശ്വാസം പകര്‍ന്നുകൊടുത്ത് ജീവിതത്തെ ശാന്തമായി നേരിടാനുള്ള ആത്മബലവും പക്വതയും ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നു; വിശ്വാസികളെ 'ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും' തേടുന്നവരും അങ്ങനെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും നേടുന്നവരും (മത്താ. 6:33) ആക്കി മാറ്റാന്‍ ശ്രമിക്കുമായിരുന്നു. ഇതൊക്കെ സാധിക്കണമെങ്കില്‍, സഭയെ നയിക്കുന്നവര്‍ ആത്മീയനിറവുള്ള ആചാര്യന്മാരും സത്യം ജ്വലിക്കുന്ന ധീരപ്രവാചകരും ആകേണ്ടതുണ്ട്. അതിനു പക്ഷേ, സാത്താന്‍ വച്ചു നീട്ടുന്ന സമ്പത്തും അധികാരവും പ്രതാപങ്ങളും യേശുവിനെപ്പോലെ ഉപേക്ഷിക്കാന്‍, ദൈവത്തെ സേവിക്കുന്നതിനായി മാമോന്‍ സേവ വേണ്ടെന്നുവയ്ക്കാന്‍, തയ്യാറാകുന്നവര്‍ക്കു മാത്രമേ സാധിക്കുകയുള്ളുവല്ലോ.
പ്രവാസിമലയാളികത്തോലിക്കരുടെ സഭാപൈതൃകസംരക്ഷണത്തിനെന്ന പേരില്‍, അവരുടെ ഹിതത്തിനു വിപരീതമായി, അവരുടെ പോക്കറ്റില്‍ കൈയിട്ടുവാരിക്കൊണ്ട് ലോകം മുഴുവന്‍ റീത്തധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന സീറോ-മലബാര്‍ മെത്രാന്മാരുടെ ആ നീക്കം മാത്രംമതി, അവരുടെ സാമ്പത്തിക-അധികാരക്കൊതികളും സ്വമഹത്വകാംക്ഷയും നേര്‍ബുദ്ധിയുള്ള ആര്‍ക്കും വ്യക്തമായി കാണാന്‍; ഒപ്പംതന്നെ ഇവരുടെ മനസ്സുകളെ ഭരിക്കുന്നത് ആദ്ധ്യാത്മികതയല്ലെന്നും ഭൗതികവാഞ്ഛകളാണെന്നു കാണാനും.
കേരളസഭയിലെ എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിസ്ഥാനകാരണം സഭാദ്ധ്യക്ഷന്മാരുടെയും അവരുടെ കീഴ്ജീവനക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്ന പുരോഹിത-കന്യാസ്ത്രീവൃന്ദങ്ങളുടെയും ആദ്ധ്യാത്മികശൂന്യതയും ആദ്ധ്യാത്മികലേബലിലുള്ള ഭൗതികവ്യഗ്രതകളുമാണെന്ന് അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും കണ്ടെത്താനാകും. നേര്‍ച്ചപ്പെട്ടി വച്ചുള്ള എല്ലാ പ്രതിമാവണക്കങ്ങളും അനുഷ്ഠാനങ്ങളും നേര്‍ച്ചകാഴ്ചകളും അന്ധവിശ്വാസാചാരങ്ങളുടെ ഗണത്തില്‍പ്പെടുന്നു. 'നിങ്ങളുടെ എല്ലാ ആവശ്യങ്ങളും സ്വര്‍ഗീയപിതാവ് അറിയുന്നു. അതേക്കുറിച്ചു നിങ്ങള്‍ ആകുലരാകേണ്ട' എന്ന് യേശു പറയുമ്പോള്‍, ദൈവത്തോടു വക്കാലത്തുപറയാന്‍ ശേഷിയുണ്ടെന്നു വിശ്വസിപ്പിച്ച്, കാര്യസാധ്യത്തിനായി മനുഷ്യരെ ഓരോരോ വിശുദ്ധരുടെ പ്രതിമകള്‍ക്കു മുമ്പിലേക്കു പറഞ്ഞുവിടുകയാണു പൗരോഹിത്യം! 'സ്വകാര്യവ്യഗ്രതകളില്‍ മുങ്ങിപ്പോകാതെ ദൈവരാജ്യം അന്വേഷിക്കുന്നപക്ഷം, എല്ലാവരുടെയും കാര്യങ്ങള്‍ നിവൃത്തിച്ചുകിട്ടു'മെന്ന യേശുവിന്റെ വാക്കുകളില്‍ വിശ്വാസമുറപ്പിക്കാന്‍ ശ്രമിക്കാതെ, ഓരോരുത്തരെയും സ്വന്തം കാര്യങ്ങളില്‍ത്തന്നെ കെട്ടിയിട്ട് വിഹ്വലമനസ്‌കനും സ്വകാര്യമാത്രപരനും അന്ധവിശ്വാസിയുമാക്കുന്നു, സഭാപൗരോഹിത്യം. അങ്ങനെ, യേശുവിരുദ്ധമായ തന്‍കാര്യസുവിശേഷം പ്രഘോഷിക്കുകയും, അതിനായി കഴുന്നെടുക്കല്‍, അടിമവയ്പ്പിക്കല്‍, നൊവേനകള്‍, തീര്‍ത്ഥാടനങ്ങള്‍ മുതലായ അനാചാരങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങളൊരുക്കിക്കൊടുക്കുകയുംചെയ്തു പണസമ്പാദനം നടത്തുന്ന ഒരു സ്ഥാപനമായിരിക്കുകയാണിന്നു സഭ. ഇതിന്റെയെല്ലാം മാനേജര്‍മാര്‍മാത്രമാണിന്നു സഭാദ്ധ്യക്ഷന്മാര്‍. അവര്‍ക്കെങ്ങനെ, അവരിരിക്കുന്ന അന്ധവിശ്വാസവൃക്ഷത്തിന്റെ ചുവടുവെട്ടാനാകും! ഇന്നത്തെ നിലയില്‍ അതു സാധ്യമാവില്ലതന്നെ.
അതിനുസാധിക്കണമെങ്കില്‍, അതിനുമുമ്പ് സഭാപൗരോഹിത്യംതന്നെ തങ്ങളിന്ന് എത്തിനില്‍ക്കുന്ന നിലപാടുകളെ യേശുവിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ സമൂലമായ പുനഃപരിശോധനയ്ക്കും തിരുത്തലുകള്‍ക്കും ധീരതയോടെ വിധേയമാക്കേണ്ടതുണ്ട്. ആത്മാന്വേഷത്തിലൂടെ, തന്നെ ചൂഴ്ന്നുനില്‍ക്കുകയും തന്നില്‍ കുടികൊള്ളുകയും ചെയ്യുന്ന ആത്മാവിനെ കണ്ടെത്തുകയും തന്റെ ആ സത്തയില്‍ മുഴങ്ങിനില്‍ക്കുന്ന ദൈവവചനങ്ങള്‍ക്കു കാതുകൊടുക്കുകയും ചെയ്യാന്‍ തയ്യാറാകേണ്ടതുണ്ട്. അതെല്ലാം പുരമുകളില്‍ കയറിനിന്ന് നിര്‍ഭയം വിളിച്ചുപറയാന്‍ ധൈര്യപ്പെടേണ്ടതുമുണ്ട്. ദൈവവിളികേട്ട് പൗരോഹിത്യത്തിലേക്കിറങ്ങിപ്പുറപ്പെട്ടവരില്‍ ഒരു ശതമാനംപേരെങ്കിലും ഈ യഥാര്‍ത്ഥ ദൈവവിളിക്കു കാതുകൊടുക്കാന്‍  തയ്യാറായാല്‍ മതി, ഇന്നത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാമോന്‍ഭരണവും സഭയില്‍നിന്നു നിഷ്‌ക്രമിച്ചുകൊള്ളും.
ജ്ഞാനവും ആത്മീയതയും നിറഞ്ഞ എത്രയോ നല്ല വൈദികര്‍, അധികാരപ്രമത്തവും സാത്താനികവുമായ ഇന്നത്തെ സഭാഘടനയ്ക്കുള്ളില്‍ തങ്ങളുടെ എല്ലാ അറിവുകളും കഴിവുകളും, തങ്ങളുടെ അന്നം മുട്ടുമോ എന്നു ഭയന്ന്, പറയ്ക്കടിയിലെന്നപോലെ പൂഴ്ത്തിവച്ച്, അസ്വസ്ഥരായി കഴിയുന്നു! നന്മയും കാഴ്ചപ്പാടുമുള്ള എത്രയോ കന്യാസ്ത്രീകള്‍, വായൊന്നു പൊളിച്ചാല്‍ ജീവിതം തകരുമെന്നു ഭയന്ന് ആവൃതികള്‍ക്കുള്ളില്‍ എല്ലാം സഹിച്ചു കഴിയുന്നു! യേശുവില്‍ ധൈര്യപ്പെട്ട് ശിരസ്സുയര്‍ത്തി ഒന്നു നിവര്‍ന്നുനില്‍ക്കാന്‍ ഇവരില്‍ കുറേപേര്‍ക്കെങ്കിലും കഴിഞ്ഞാല്‍മതി, ആ നിമിഷം സഭയില്‍ കാര്യങ്ങള്‍ മാറിമറിയാനാരംഭിക്കും. ... പേടിച്ചതിനു വിപരീതമായി, സംരക്ഷിതരും ജനഹൃദയങ്ങളില്‍ ഉന്നതസ്ഥാനമുള്ളവരുമായിത്തീരും, അവര്‍. അന്യഥാ പാഴായിപ്പോകുമായിരുന്ന അവരുടെ ജീവിതങ്ങള്‍ സഫലമായിത്തീരുകയും ചെയ്യും.
കേരളക്രൈസ്തവസമൂഹം കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളായി ഒന്നിനൊന്നു പ്രബുദ്ധമായിക്കൊണ്ടിരിക്കുന്നു. പ്രജാസമാനരായിരുന്ന അത്മായര്‍ സഭാപൗരന്മാര്‍ എന്ന അവസ്ഥയിലേക്കു വളരുകയാണ്. വളരെ പ്രകടമല്ലെങ്കിലും അതിന്റെ അനുരണനങ്ങള്‍ പുരോഹിത-കന്യാസ്ത്രീവിഭാഗങ്ങളിലും സംഭവിക്കുന്നുണ്ട്. ഈ പൗരബോധത്തിനുമുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ സഭയിലെ രാജകീയപൗരോഹിത്യം വിറളിപൂണ്ടു തുടങ്ങിയിരിക്കുന്നു. അതിനനുസൃതമായി, ഒരു വശത്ത് അന്ധവിശ്വാസങ്ങള്‍ വളര്‍ത്തി വിശ്വാസികളെ പ്രജകളും അടിമകളുമാക്കാനുള്ള ശ്രമവും മറുവശത്ത്, എല്ലാം പുനഃപരിശോധിക്കാം, മാറ്റാം എന്നു പ്രഖ്യാപിച്ചു പിടിച്ചുനില്‍ക്കാനുള്ള ശ്രമവും നടക്കുകയാണ്... എണ്ണം എത്രയുണ്ടെങ്കിലും പ്രജകളൊരിക്കലും ചരിത്രം സൃഷ്ടിക്കുന്നില്ല; മറിച്ച്, എണ്ണത്തിലെന്നും കുറവെങ്കിലും ഉള്ളുണര്‍വ്വു നേടിയ പൗരന്മാരാണ് എന്നും എവിടെയും ചരിത്രം സൃഷ്ടിക്കുന്നത്. കേരളസഭയില്‍ ഒരു നാവോത്ഥാനചരിത്രം സൃഷ്ടിക്കാന്‍ സഭാസമൂഹത്തിലെന്നപോലെ, പുരോഹിത-കന്യാസ്ത്രീവിഭാഗങ്ങളിലും ഈ പൗരബോധമുണര്‍ന്ന് തമ്മില്‍ കൈകോര്‍ക്കാന്‍ ഇടവരട്ടെ!

സത്യജ്വാല ഇതുവരെയുള്ള ലക്കങ്ങള്‍ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കുവാന്‍ സന്ദര്‍ശിക്കുക: http://almayasabdam.com/sathyajvala/sathyajvala-2/

Sunday, October 30, 2016

പ്രിയാത്മരേ , ദൈവകൃപയാൽ എന്റെ പുതിയ രചന, "സാമുവലിന്റെ സുവിശേഷം" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം  2016 നവംബർ മാസം ഏഴാം തീയതി തിങ്കളാഴ്ച ,തിരുപനന്തപുരം  [സെക്രട്ടറിയേറ്റിനു കിഴക്കുവശം] "പ്രസ് ക്ല്ബ് " ഹാളിൽ വച്ച് വൈകിട്ട് നാലുമണിക്ക് നടത്തുവാൻ ,എന്നെ അനുഗ്രഹിക്കുവാൻ താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു..വിനയപൂർവം samuelkoodal     



Image may contain: 1 person , text


















Thursday, October 27, 2016

കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ.


ഇനി മുതൽ കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാംമെന്ന് വിശ്വാസകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന വത്തിക്കാന്റെ വിശ്വാസ തിരുസംഘം 25-10-2016-ൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണിക്കാര്യം പറയുന്നത്. 
നൂറ്റാണ്ടുകളായി തുടർന്നു പോന്ന രീതിക്കാണ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്. ഈ സംഭവം ക്രിസ്തിയ വിശ്വാസത്തിന്റെ അടത്തറക്ക് ശക്തിയേകുന്ന ഒന്നാണെന്നതിൽ സംശയമില്ല്. കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനങ്ങൾ പള്ളി സെമിത്തേരിയിലെ കല്ലറക്കച്ചവടങ്ങളെ ശക്തമായി എതിർത്തുവരികയായിരുന്നു ചിലസ്ഥലങ്ങളിൽ ഒരു വിശ്വാസി കല്ലറക്കായി അഞ്ചു ലക്ഷം രുപയോ അതിലധികമൊ പള്ളിക്കുനൽകേണ്ടിവരുന്നുണ്ട് .ഈ തിരുമാനം പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാണ്. 

സാമൂഹിക പരിഷ്‌കർത്താവും ഗവേഷകനും സഭാനവികരണപ്രവർത്തകനുമായ കട്ടപ്പന സ്വദേശി റെജി  ഞള്ളാനി വത്തിക്കാന്റെ ഈ ഉത്തരവിന് മാസങ്ങൾക്കുമുമ്പ് ഞാൻ മരിച്ചാൽ ....റെജി ഞള്ളാനി എന്ന തലക്കെട്ടെൽ അദ്ദേഹത്തിന്റെ മരണശേഷം മൃതശരിരം ദഹിപ്പിക്കണമെന്നും അതിനായി ചെയ്യേണ്ട കര്യങ്ങളും വിശദീകരിച്ചിരുന്നു. 
ഇതിന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവതി ആശംസകൾ എത്തിയിരുന്നു. ദൈവത്തിന്റെ ശബ്ദമാണ് മാർപ്പാപ്പയിലൂടെ ലോകജനതയിന്നു കേൾക്കാനിടയായതെന്ന് റെജി ഞള്ളാനി പറഞ്ഞു.  ഈ തിരുമാനം തന്നെ അത്യധികം സന്തോഷിപ്പിക്കുന്നു .ഈ നല്ല തീരുമാനത്തിന് ദൈവത്തിനും  പരിശുദ്ധ മാർപ്പാപ്പയ്ക്കും കൂപ്പുകരങ്ങളോടെ നന്നിപറുയുന്നുവെന്ന് റെജി പറഞ്ഞു. 
വത്തിക്കാന്റെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ,മുൻപ് അല്മായ ശബ്ദവും സോഷ്യൽ മീഡിയാകളും പ്രസിദ്ധികരിച്ചതും ലക്ഷക്കണക്കിന് ആളുകൾ ഷെയർ ചെയ്തതുമായ വിൽ പത്രത്തിന്റെ ഭാഗങ്ങൾ ഒരിക്കൽകൂടി പ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കുമെന്നതിനാൽ ചുവടെ ചേർക്കുന്നു.  ഷെയർ ചെയ്യാത്തവർ ഇത്  ഷെയർ ചെയ്യണമെന്ന് അഭ്യർദ്ധിക്കുന്നു.
-------------------------------------------------------------------------------------------------------------------------
ഞാൻ മരിച്ചാൽ......... റെജി ഞള്ളാനി.
         
(റെജി ഞള്ളാനി 1966-ൽ പാലായിൽ ജനിച്ചു. മാതാപിതാക്കളോടോപ്പം കട്ടപ്പനയിൽ വന്ന് താമസമാക്കി. കട്ടപ്പന ഗവ. കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം സിവിൽ സപ്ലൈസ് വകുപ്പിൽ ജീവനക്കാരനായി. കാർഷിക ഗവേഷണങ്ങൾക്കായി സർക്കാർ ജോലി ഉപേക്ഷിച്ചു . അത്യൂത്പാദനശേഷിയുള്ള ഞള്ളാനി ഏലവും ഒറ്റച്ചിമ്പൻ, പതിയൻ,കുഴിയില്ലാ പ്ലാന്റിംഗ് ,റിംഗ് പ്ലാന്റിംഗ്, വേലി പെപ്പർപ്ലാന്റിംഗ്,തുടങ്ങിയ കൃഷിരിതികളും  വികസിപ്പിച്ചെടുത്തു കാർഷിക മേഖലയിലെ മികച്ച സംഭാവനക്ക്് കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെയും സെന്റർ ഫോർ ഡവലപ്പ്‌മെൻ്‌റ സ്റ്റഡിസിന്റെയും ICAR -ന്റെയും ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കർണ്ണാടക കൃഷിക്,റോട്ടറി ഇന്റെർ നാഷണൽ ,ഓയിസ്‌കാ ഇന്റെർനാഷണൽ അവാർഡ് ഉൾപ്പടെ നിരവതി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ രംഗത്ത് രാജ്യത്തെ 80% കൃഷിക്കാരും റെജിയുടെ പുതിയ രീതികളാണ് ഉപയോഗിക്കുന്നത്.സംസ്ഥാന, ദേശീയ ,അന്തർദേശിയ തലങ്ങളിൽ 9 ശാശ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രബന്ധവതരണത്തിനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയുടെ കർഷക സംഘടനയായിരുന്ന ഇൻഫാം ഇടുക്കി ജില്ലാ സെക്രട്ടറി, പ്രസിഡന്റെ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചപ്പോഴുണ്ടായ തിരിച്ചറിവും അനുഭവങ്ങളും  .സ്വന്തം സഭയിൽ നിന്നുമുണ്ടായ കൈപ്പേറിയ അനുഭവങ്ങളും മൂലം അപ്രതീക്ഷിതമായി ആത്മിയരംഗത്തേയ്ക്ക് കടന്നുവരുവാനും സ്വന്തം സഭയുടെ നവീകരണത്തിനായി പ്രവർത്തിക്കുന്നതിനും റെജി തീരുമാനിക്കുകയായിരുന്നു.  തുടർന്ന് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വിശ്വാസികളുടെയും ഉന്നമനത്തിനായി പവർത്തിക്കുവാൻ തുടങ്ങി കെ.സി. ആർ. എം. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കാത്തലിക് പ്രീസ്റ്റ് -എക്‌സ്പ്രീസ്റ്റ്-നൺസ് അസോസിയേഷന്റെയും ഒാപ്പൺ ചർച്ച് മൂവ്‌മെന്റിന്റെയും സ്ഥാപക ചെയർമാൻ, എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഈ കലയളവിൽ സഭാചരിത്രത്തിൽ തന്നെ ഇടം നേടിയ മുൻ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കൊച്ചിയിലെ ദേശീയ സമ്മേളനവും റെന്റേ പ്രീസ്റ്റ് സംവിധനവും ക്രിസ്തീയസഭകളുടെ ഏകീകരണത്തിനായുള്ള ഓപ്പൺചർച്ച് മൂവ്‌മെന്റെും ശ്രദ്ധേയമായി. ഇപ്പോഴിത മൃതസംസ്‌കാര രംഗത്തെ വിപ്ലവകരമായ സാമൂഹിക പരിഷ്‌കരണത്തിനും സ്വന്തം ജീവിതം മാതൃകയാക്കി തുടക്കമിടുന്നു. ഒരു സാമൂഹിക പരിഷ്‌ക്കർത്തവും ശാശ്ത്രജ്ജനുമെന്നനിലയിലുള്ള റെജിയുടെ ആശയങ്ങളും പ്രവർത്തനങ്ങളും സമൂഹം നെഞ്ചോടുചേർത്തുകഴിഞ്ഞിരിക്കുന്നു.  കാർഷികരംഗത്തെയുംആത്മിയരംഗത്തേയും റെജിയുടെ പ്രവർത്തനങ്ങൾ വരും തലമുറക്കും (പ്രത്യേകിച്ച് ക്രിസ്തീയ സഭക്ക് )  മുതൽകൂട്ടും മാതൃകയുമാണെന്നകാര്യത്തിൽ സംശയമില്ല.  ഭാര്യ റോസമ്മ ജോസഫ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസായൂം മക്കൾ മൂന്നാവർഷ എൻജിനിയറിംഗിനും പ്ലസ് ടൂവിനും പഠിക്കുന്നു. by,  Ml , Augusthi, social workder. )

ഞാൻ മരിച്ചാൽ.... റെജി ഞള്ളാനി.

ഒരു വ്യക്തിയുടെ ജീവിതവും വിശ്വാസവും പരസ്പരം അലിഞ്ഞുചേർന്നിരിക്കുന്നു. ഒരുവൻ മരിച്ചു കഴിഞ്ഞാൽ ആരും ഇന്നേവരെ കണ്ടിട്ടില്ലാത്തതും അറിയില്ലാത്തതുമായ ഒരു ലോകത്തേക്കുറിച്ച് എല്ലാവരും വാചാലരാകുന്നു. പൊടിപ്പും തൊങ്ങലും അവിശ്വാസങ്ങളും അന്തവിശ്വാസങ്ങളും  പ്രചരിപ്പിച്ച് അധികാരവും പണവും ബഹുമാനവും സമ്പാദിക്കുന്ന ഒരുകൂട്ടർ. ഇതെല്ലാം ശരിയാണെന്നു ധരിച്ചു വയ്ക്കുന്ന ഭൂരിപക്ഷവും മറുഭാഗത്തും നിലനിൽക്കുന്നു. മുതലെടുപ്പുകാർ  നിർമ്മിച്ചെടുത്ത വ്യത്യസ്ഥങ്ങളായുള്ള ആചാര അനുഷ്ടാനങ്ങളിൽ ചെന്നുപെട്ട് നിർവൃതി അടയുന്നവരും വളരെയധികം. ഈശ്വരനെന്ന വിശ്വാസത്തിൽ എത്തിച്ചേരുവാൻ അനുദിനം എല്ലാവരും ശ്രമിക്കുന്നു. ഈശ്വരചിന്തയുടെ ഏതുവശങ്ങൾ പരിശോധിച്ചാലും നന്മചെയ്യുക എന്നതുമാത്രമാണ്  പരമമായിട്ടുള്ളത് എന്നു കാണുവാൻ കഴിയും . എന്നാൽ ഇന്നത്തെ ഈശ്വരചിന്തയിലേയ്ക്ക് ഒന്നു കണ്ണോടിച്ചാൽ മനസ്സിലാകും പണത്തിന്റേയും നിറത്തിന്റേയും ഗോത്രങ്ങളുടേയും അടിസ്ഥാനത്തിൽ ചിരിക്കുകയും പ്രസാദിക്കുകയും അനുഗ്രഹിക്കുകയും ശുപാർശലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സങ്കല്പ ലോകത്തിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്നവനും  പാവപ്പെട്ടവനോടും സാധാരണക്കാരനോടും  ലവലേശം ബന്ധമില്ലാത്തവനുമാണ് ഈശ്വരൻ എന്നു കാണുന്നു. ഇതെത്രമാത്രം ശരിയെന്നു പരിശോധിക്കുക. ആത്മീയതയുടെ പുറംചട്ട അണിഞ്ഞ് പൈശാചികത പേറിനടക്കുന്ന ആരുടെയെങ്കിലും ശുപാർശപ്പുറത്തുള്ള ഉത്തരവു  കേട്ടു ഭയന്നുവിറക്കുന്ന ദൈവത്തെ എനിക്കാവശ്യമില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. 
നമ്മുടെ ആചാരാനുഷ്ടാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരേണ്ടതായുണ്ട്. ജനസംഖ്യ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കൃസ്ത്യാനികളുടെ  മൃതസംസ്‌കാര രീതികളിൽ മാറ്റം വരേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുവരേയും നമ്മുടെ സ്വന്തം സ്ഥലങ്ങളിലായിരുന്നു  മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നത്. ചില സ്ഥലങ്ങളിൽ ഇത് ഇപ്പോഴും തുടരുന്നു. ആ പറമ്പുകൾക്ക് പ്രത്യേകമായ ഐശ്വര്യങ്ങളും കുടുംബങ്ങളിൽ കുടുംബ ബന്ധങ്ങളും ദൃഡമായിരുന്നു. മരിച്ചുപോയ മാതാപിതാക്കളുടെ ഓർമ്മകളും അവിടെനിലനിന്നിരുന്നു എന്നു കാണുവാൻ കഴിയും .മൈലക്കെമ്പു പള്ളിയുടെ ചരിത്രപുസ്തകത്തിൽ പറയുന്നു, മരിച്ചവരെ പള്ളി സെമിത്തേരികളിൽ അടക്കം ചെയ്യുവാൻ തുടങ്ങിയപ്പോൾ നാട്ടിൽ വലിയ അനർത്ഥങ്ങളും അപകടങ്ങളും  കണ്ടുതുടങ്ങിയതിനു ശേഷം ആളുകൾ വീണ്ടും പള്ളിസെമിത്തേരി ഉപേക്ഷിച്ചുവെന്നും നാട്ടിൽ ഐശ്വര്യം തിരികെവന്നുവെന്നും. ഇതിനു പരിഹാരമായി പള്ളിയിൽ ഊട്ടുനേർച്ച തുടങ്ങിയെന്നും പറയുന്നു. ഇതിലെ ശരിതെറ്റുകൾ എന്തുമാവട്ടെ ധാരാളം കുടുംബങ്ങളുടെ പറമ്പുകളിൽ അതിന്റെയെല്ലാം അടയാളങ്ങൾ ഇന്നും കാണുവാനുണ്ട്. പള്ളിസെമിത്തേരിയിൽ അടക്കിയാൽ സ്വർഗ്ഗത്തിലെത്താമെന്നു വിചാരിക്കുന്നവരുമുണ്ട്. ഇന്നത്തെ സെമിത്തേരികളിൽ ഭൂരിഭാഗവും ജനവാസകേന്ദ്രങ്ങളിലോ കുന്നിൻ മുകളിലോ ആണെന്നിരിക്കെ ധാരാളം മൃതദേഹങ്ങൾ അടുത്തടുത്ത്കിടന്ന് അഴുകുന്നതിനാൽ ഇതിന്റെനെയ്യുൾപ്പടെയുള്ള മാലിന്യങ്ങൾ ഒഴുകി താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലും മണ്ണിലും എത്തിച്ചേർന്ന് മലിനമാകുന്നു. ഇതു വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. സീറോ മലബാർ സഭക്ക് റോമിൽ നിന്നും സ്വതന്ത്ര പദവി ലഭിച്ചിട്ടുള്ളതിനാൽ അവരുടെ പഴയകാല ഏതു പാരമ്പര്യത്തിലേയ്ക്കും തിരികെ പോകുവാൻ കഴിയും . 
സാമൂഹിക നന്മയെ മുന്നിൽ കാണുന്ന ഏതൊരു വ്യക്തിക്കും മൃതശരീരങ്ങൾ കൂട്ടമായി അടക്കുന്ന പള്ളി സെമിത്തേരികൾ അതീവ അപകടകരികളാണെന്നു കാണുവാൻ കഴിയും .അതുപേക്ഷിക്കുകതന്നെവേണം.പഴേയ സംസ്‌കാരത്തിലേക്ക് നാം തിരയേ പോകേണ്ടിയിരിക്കുന്നു.  സ്വന്തം ഭൂമിയുള്ളവർ അവിടെ അടക്കം ചെയ്യട്ടെ.സ്വന്തമായി ഭൂമിയില്ലാത്തവരും താത്പര്യമുള്ളവരും പൊതു സ്മാശാനങ്ങൾ ഉപയോഗിക്കണം. എല്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും അവയുടെ ഉടമസ്ഥതയിൽ പൊതു സ്മശാനങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.  ഇന്നത്തെ ഏറ്റവും അനുയോജ്യമായ മൃതസംസ്‌കാരം ദഹിപ്പിക്കുന്നതാണെന്നകാര്യത്തിൽ യാതോരുവിധ സംശയവുമില്ല. നാടിനേയും ക്രിസ്തുവിനേയും കുടുംബങ്ങളേയും ഭാവിതലമുറയേയും സ്‌നേഹിക്കുന്നവർ ഈ രീതിയിലേയ്ക്ക് വരണം.   മൃതശരിരം ദഹിപ്പിക്കാമെന്ന കത്തോലിക്കാ സഭാനേതൃത്വത്തിന്റെ ഒരു പ്രസ്താവനയും കഴിഞ്ഞയിടെ കാണുകയുണ്ടായി.  എന്റെ ഈ തീരുമാനം വരും തലമുറകൾക്ക് മാതൃകയും ഗുണകരവുമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈലേഖനം സഭാനേതൃത്വത്തിനുള്ള അറിയിപ്പായിട്ടുകൂടി പരിഗണിക്കേണ്ടതാണ്. 

എന്റെ തീരുമാനങ്ങൾ താഴെ പറയുന്നു. 

1.  മരണശേഷം എന്റെ മൃതശരീരം എന്റെ വിട്ടുവളപ്പിൽ തന്നെ ദഹിപ്പിക്കണം കഴിയുന്നതുംഏലം സ്റ്റേറിനുപയോഗിക്കുന്ന പുളിവിറകുപോലുള്ള ഏതെങ്കിലും വിറക് ഉപയോഗിക്കുകയോ, ഗ്യാസുപയോഗിച്ചുള്ള ചിലവുകുറഞ്ഞ സംവിധാനത്തിലോആയിരി്ക്കണം ഇത്. ഇതിന് പ്രദേശത്തെ എല്ലാവിഭാഗത്തിൽപ്പെട്ടവരുടെയും പിൻതുണ എന്റെ കുടുംബത്തിനു  ലഭിക്കുമെന്ന്  കരുതുന്നു. ഏതെങ്കിലും തരത്തിൽ അതിനു കഴിയാത്ത സാഹചര്യമുണ്ടായാൽ വീടിന്റെ(പിൻഭാഗത്ത്) പടിഞ്ഞാറുവശത്ത് ഞാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അടക്കേണ്ടതാണ്. മരണവിവരം കട്ടപ്പന പള്ളിവികാരിയെ അറിയിക്കേണ്ടതാണ്. ഒരുകാരണവശാലും പള്ളിസെമിത്തേരിയിൽ അടക്കുവാൻ ഇടയാവാതെ എല്ലാവരും ശ്രദ്ധിക്കണം. 
2 ഈ തീരുമാനം എൻേ്‌റ കാര്യത്തിൽ മാത്രമാണ്. കുടുംബത്തിന്റേതല്ല അക്കാരണത്താൽ എന്റെ പ്രിയപ്പെട്ട ഭാര്യക്കും മക്കൾക്കും അവരുടെ ചിന്തകൾക്കനുസരിച്ച് അവരവരുടെ ജീവിത തീരുമാനങ്ങൾ സ്വതന്ത്രമായിട്ട് എടുക്കാവുന്നതാണ്. 
3 വീടിന്റെ പിൻഭാഗത്ത് എനിക്കായി കല്ലറയുണ്ടായാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഞള്ളാനി കുടുംബത്തിലെ അംഗങ്ങൾക്കും ഈ കല്ലറ ഉപയോഗിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കും 
3 മൃതസംസ്‌കാര ചടങ്ങുകൾ വളരെ ലളിതവും വളരെ ചിലവുകുറഞ്ഞതും മാതൃകാപരവുമായിരിക്കണം. മൃതശരിരം ദഹിപ്പിച്ചുകഴിഞ്ഞാൽ അതിന്റെ ചാരത്തിൽ നിന്നും തൂമ്പയോ പാത്രമോ ഉപയോഗിച്ച് ഒരു പിടി ചാരം എടുത്ത് ദഹിപ്പിച്ചതിന്റെ അരികിലായി മൂന്നാം ദിവസം രണ്ടടിയിൽ കൂടാത്തവലിപ്പമുള്ളതും കടുപ്പം കുറഞ്ഞുള്ള തടി,കട്ടിപ്പേപ്പർ, എളുപ്പത്തിൽ കത്തുവാൻ കഴിയുന്ന മറ്റ്ഏതെങ്കിലും സാധനം കൊണ്ടുണ്ടാക്കിയ ഒരു കുരിശു നാട്ടി അതിന്റെ ചുവട്ടിൽ ശേഖരിച്ച ചാരം വച്ച് ചുറ്റിലും കുരിശുമൂടത്തക്ക ഉയരത്തിൽ ചിരട്ടകളോ, വിറകോ, കൽക്കരിയോ വേഗത്തിൽ കത്തുവാൻ സഹായിക്കുന്ന ഏതെങ്കലും സാധനം ഇട്ട് കത്തിക്കേണ്ടതാണ്.കുരിശിന്റെ മുഴുവൻ ഭാഗങ്ങളും കത്തിച്ചു കളയേണ്ടതാണ്.  ് ക്രിസ്തുവിന്റെ ദർശനങ്ങളിലുള്ള ഒരു വ്യക്തിയുടെ അത്മാവിന്റെ ദൈവത്തിങ്കലേയ്ക്കുള്ള പരിപൂർണ്ണമായ അലിഞ്ഞു ചേരലിന്റെയും ക്രിസ്തുനാഥന്റെ ഉയിർപ്പു തിരുനാളിന്റെയും  അടയാളമായിട്ടാണ് മൂന്നാംനളിത് ചെയ്യുന്നത്. 
എന്റെ പ്രവർത്തനകാലത്ത്  സഹകരിക്കുവാൻ ഇടലഭിച്ച കെ. സി. ആർ . എം. , കാത്തലിക് പ്രീസ്റ്റ് & എക്‌സ്പ്രീസ്റ്റ് നൺസ് അസോസിയേഷൻ, ജോയിന്റെ ക്രിസ്റ്റ്യൻ കൗൺസിൽ,ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ പോലുള്ള കത്തോലിക്കാ നവീകരണ -നവോത്ഥാനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ  മൃതസംസ്‌കാര ചടങ്ങുകൾനടത്തുന്നതും അതു വളരെ ലളിതവും ചിലവു കുറച്ചും വേഗത്തിലാക്കുന്നതും നല്ലതാണ്. ഇവരുടെ അസാന്യത്തിൽ ലഭ്യമായ മറ്റുള്ളവരുടെ സഹകരണത്തോടെ ഇതു ചെയ്യാവുന്നതാണ്. മൃതസംസ്‌കാര ചടങ്ങുകൾക്കാവശ്യമായ പണം കട്ടപ്പന  ഫെഡറൽ ബങ്കിലെ എന്റെ അക്കൗണ്ടിൽ നിന്നും എടുക്കാവുന്നതാണ്.  
ഒരുപക്ഷേ കത്തോലിക്കാ സഭയുടെ തന്നെ ചരിത്രത്തിൽ ആദ്യമായിട്ടാവാം സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട്, തന്റെ മരണശേഷം മൃതദേഹം ദഹിപ്പിക്കണം എന്ന് തീരുമാനിച്ച് ഇപ്രകാരം മുൻപേ എഴുതിവയ്ക്കുന്നത്. ഇത് ചരിത്രനിയോഗമാണെന്നും വരുംതലമുറകളുടെ നിലനിൽപ്പിനും ആത്മിയചൂഷണത്തിനെതിരെയുള്ള കാലഘട്ടത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണിതെന്നും കണ്ട് മനസ്സിലാക്കി  എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും എന്റെ ഈ തീരുമാനത്തോട് സന്തോഷപുർവ്വം സഹകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. 

റെജി ഞള്ളാനി, കട്ടപ്പന പി.ഒ., പാറക്കടവ്, ഇടുക്കി ജില്ല. കേരളം. 685508.
ഫോൺ +91 9447105070. 
കുറിപ്പ്. 
മരണശേഷം തങ്ങളുടെ മൃതശരിരം ദഹിപ്പിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായമുള്ളവരുടെയും,  അതിനു തയ്യാറുള്ളവരുടേതുമായി ഒരു ക്ലബ്  ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നതാണ്. അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവർക്ക് പേരു രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഈ ലേഖനം കഴിയുന്നത്ര ആളുകൾ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.  


Wednesday, October 26, 2016

Teleconference Meeting on October 27, Thursday evening 8 PM (New York Time)

Dear Friends,

You are invited for the Teleconference Meeting on October 27Thursday evening 8 PM
(New York Time) from your own living Room: Dial: 1-605-562-3140 Access Code: 605988
This Tele meeting is organized by “Friends of Sathyajwala & KCRM”, based in USA & Canada.
SathyaJwala Chief Editor George Moolechalil will be the main guest speaker.  Many prominent writers, social workers, Reformists are expected to attend and speak on the teleconference. Your active participation will be appreciated on this Tele discussion Meeting.
The above mentioned Telephone dialing numbers and instructions are based on USA & Canada.
In USA & Canada, please see your time Zone and enter the Teleconference meeting accordingly.
Time: Evening-8 PM (Eastern Standard Time, New York Time Start the Telemeeting)
8:00 PM Eastern time
7:00 PM Central time
6:00 PM Mountain time
5:00 PM Pacific time
For more information please down load the attached pdf file written in Malayalam.

പള്ളിവികാരിക്കും മെത്രാനുമെതിരെ കേസ്സുമായി കടുംബാഗംങ്ങൾ


ലീലമ്മ ടീച്ചറിന്റെ മൃതശരീരം ദഹിപ്പിച്ച സംഭവം പള്ളിവികാരിക്കും മെത്രാനുമെതിരെ കേസ്സുമായി കടുംബാഗംങ്ങൾ. വക്കീൽ മുഖാന്തിരം നേട്ടീസ് അയച്ചു. 

കൊമ്പുള്ള തെരുവു നായെ കണ്ടു.



കൊമ്പുള്ള തെരുവു നായയെ കണ്ടിട്ടില്ലെന്നു പറയുന്നവർ കെ.സി. ആർ എം സംസ്ഥാന പ്രസിഡന്റ് ജോർജ്ജു സാറിനോടു ചോദിച്ചാൽ പറഞ്ഞുതരും കണ്ടിട്ടുണ്ടോയെന്ന്

കൊമ്പുമാത്രമല്ല, തെരുവുനായുടെ വാല് സാക്ഷാൽ പുലിവാലായതും അദ്ദേഹം കണ്ടത്രെ. 

സംഭവം ഇങ്ങനെ. കഴിഞ്ഞ കുറെകാലങ്ങളായി നാട്ടിൽ തെരുവുനായ്ക്കൾ പെരുകുകയും അവകൾ അക്രമാസക്തമാവുകയും നാട്ടിലെ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെയുള്ള ആളുകളെ കടിച്ചുകീറുകയും കൊല്ലുകയുമൊക്കെചയ്യ്തിട്ടും സർക്കാരിന്റെയോ പോലിസിന്റെയോ പഞ്ചയാത്തുകളുടെയോ കോടതിയുടെയോ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാവാത്തത് കണ്ട് മനംനൊന്ത് പാവം ജോർജ്ജുസാറ് സാമ്പത്തികഞെരുക്കത്തിനിടയിലും സ്വന്തം അധ്വാനത്തിൽനിന്നും അല്പം പണം ഇതിനായി  നീക്കിവച്ചു. തെരുവുപട്ടികൾ കടിക്കുവാൻവന്നാൽ സ്വയരക്ഷക്ക് വേണ്ടി സർക്കാർ ലൈസൻസു വേണ്ടാത്തതും പട്ടിയെ വിരട്ടിയോടിച്ചു സ്വന്തം ജീവനും കുരുന്നുകളുടെ ജീവനും രക്ഷിക്കുവാൻ കഴിയുന്നതുമായ എയർഗൺ വാങ്ങുന്നവർക്ക ്അല്പം തുക സഹായത്തിനും ബാക്കി പണം  ബോധവൽക്കരണം നടത്തുന്നതിനും  തീരുമാനിച്ച് സമുഹത്തിനു മാതൃകയായി. ബോധവൽക്കരണത്തിന്റെ ഭാഗമായി മറ്റൊരാൾ സംഭാവന നൽകിയ എയർ ഗൺ ജീവകാരുണ്യ പ്രവർത്തകനായ ജോസ് മാവേലിക്കുനൽകുകയും ചെയ്തു. തെറ്റുപറയരുതല്ലൊ, മാധ്യമങ്ങൾ സദുദ്ദേശ്യത്തോടെ ഇതിനു നല്ല പ്രചാരണവും  നൽകി. 
അപ്പോഴേയ്ക്കും ഉന്നതങ്ങളിൽനിന്നും ശ്വാനഗർജ്ജനം പോലെ സ്വാധീനമെത്തുകയും, പോലീസ് ഇവരുടെ പേരിൽ സ്വമേധയാ കേസ്സെടുത്ത് അറസ്റ്റുചെയ്യുകയും ചെയ്തു. കേസ്സെടുക്കാതെ രക്ഷയില്ലെന്നാണ് പോലീസ് പറഞ്ഞത്. പട്ടിയെ കൊല്ലുവാൻ പോയിട്ട് വിരട്ടിയോടിക്കാൻ പോലും മനുഷ്യന് അധികാരമില്ലാത്ത നാട്ടിലാണ് താൻ ജീവിക്കുന്നതെന്നും മനുഷ്യജീവന് യാതൊരു വിലയുമില്ലെന്നും, നാളിതുവരെ ഒരു തെരുവുപട്ടിയുടെപേരിൽപോലും  പോലീസ് കേസ്സെടുത്തിട്ടില്ലെന്നും ആ പാവം അപ്പോഴാണ് തിരിച്ചറിഞ്ഞത്.  
രാത്രി നിലാവത്ത് പാതയോരത്ത് സൂക്ഷിച്ചുനോക്കിയ ജോർജ്ജുസാറിന്  വിശ്വസിക്കുവാൻ കഴിഞ്ഞില്ല. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം പല തെരുവുപട്ടികൾക്കും കൊമ്പുവന്നിരിക്കുന്നു. അവയിൽ പലതും വളർന്ന് അങ്ങ് ദൂരെ വാക്‌സിൻ കമ്പനികളുടെ പടിമുറ്റം കടന്ന് ഇരുളിൽ മറഞ്ഞു പോകുന്നു. അപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച കണ്ടത്. ചില പട്ടികളുടെ വാലിന് സാക്ഷാൽ പുലിവാലിന്റെ നിറവും വടിവും മറ്റെല്ലാ ലക്ഷണങ്ങളുമുണ്ട് . ചിറ്റിലപ്പള്ളിസാറു പറഞ്ഞകാര്യം അപ്പോഴാണ് ഓർമ്മവന്നത് പട്ടിയുടെ പുലിവാലുകണ്ട താൻ വാലിന്റെ അറ്റം കാണാൻ പോയകാര്യം .വാക്‌സിൻ കമ്പനിയുടെപിന്നാമ്പുറത്താണ് വാലിന്റെ അഗ്രം ചെന്നുനിന്നതെന്നു പറഞ്ഞപ്പോൾ താനും അന്ന് അത്  വിശ്വസിച്ചില്ല .ഇപ്പോഴിതാ നേരിൽ കാണുകയല്ലേ, അറിയുകയല്ലേ. എല്ലാം ഒരു ദു.സ്വപ്‌നം പോലെ തോന്നുന്നു.  ഇടിനാദത്തോടെയുള്ള ഇവയുടെ ഗർജ്ജനങ്ങളും കുന്തമുനകൾ പോലുള്ള പല്ലുകളും അഗ്നി ഗോളങ്ങൾ പോലെയുള്ള കണ്ണുകളും  കണ്ട് ഭയന്ന്  നിലവിളിക്കുന്ന  ജോർജ്ജുസാറിനെ രക്ഷിക്കുവാൻ നാട്ടുകാരോ കെ.സി. ആർ. എം -പ്രവർത്തകരോ ,ചിറ്റിലപ്പള്ളി പടയോ എത്തുമോ ?.........ആകാംഷയുടെയും ഭീതിയുടെയും വരും ദിവസങ്ങൾ കാത്തിരുന്നു കാണുക.

ദൈവവിളിയെന്ന ആശയശൂന്യത!

തന്റെയോ, തന്റെ കുഞ്ഞിന്റെയോ, ഭാര്യയുടെയോ, അമ്മയുടേയോ, പെങ്ങളുടെയോ നേർക്ക് ഒരത്യാഹിതം വന്നു ഭവിക്കുന്പോൾ മാത്രമാണ്, സംഭവത്തിന്റെ ഗ്രാവിറ്റി നമുക്ക് ബോധ്യമാകുന്നത്. അല്ലാത്തപക്ഷം, അതുനമ്മുടെ ചിന്തയെയോ നീതിബോധത്തെയോ ഉണർത്തുകയില്ല. ഇവിടെ പറഞ്ഞു വരുന്നത്, പത്താം ക്ലാസ്‌ കഴിഞ്ഞ് വൈദികപഠനത്തിനു സെമിനാരിയിൽ പോയ, വലിയ സാന്പത്തിക ശേഷിയില്ലാത്ത ഒരു പതിനഞ്ചുവയസ്സുകാരനെ കുറിച്ചാണ്. പൗരോഹിത്യപദവിയെ കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടുകൾ ആത്മാർത്ഥമായിരുന്നതുകൊണ്ടും പഠനത്തിന്റെ സാന്പത്തിക ബാധ്യത അവൻ ചേർന്നു പഠിക്കാൻ ഉദ്ദേശിച്ച കോൺഗ്രിഗേഷൻ ഏറ്റെടുക്കാൻ തയാറായതുകൊണ്ടും, 2012 ജൂൺ മാസം അവൻ സെമിനാരിയിൽ ചേർന്നു.

സെമിനാരി പഠനത്തിന്റെ മൂന്നാം വർഷം അവസാനം, സംഭവങ്ങളുടെ  തുടക്കം ഇങ്ങനെയാണ്: സെമിനാരിയുടെ ഏഷ്യയിലെതന്നെ സമുന്നതനായ റെക്ടർ ജെയിംസ് തെക്കേമുറി, ഒരുദിവസം കുട്ടിയോട് സ്വകാര്യമായി പറയുന്നു; " മകനേ നീ ഭാഗ്യവാനാണ്". ഇതിന്റെ അർത്ഥമെന്താണെന്ന് ആരാഞ്ഞപ്പോൾ അത് പിന്നീട് പറയാമെന്നായിരുന്നു മറുപടി. എങ്കിലും, വിവേകമുള്ള കുട്ടി ചെറിയൊരളവിൽ  മനസ്സിലാക്കിയിരുന്നു, ആ പറഞ്ഞതിന്റെ പൊരുളെന്തായിരുന്നുവെന്ന്. അങ്ങനെ, ഒരുദിവസം സെമിനാരിയിലെ കിച്ചനിൽ, കുട്ടി പാചകത്തിൽ സഹായിച്ചുകൊണ്ടിരിക്കുന്പോൾ, ശ്രീമാൻ. ജെയിംസ് തെക്കേമുറി കടന്നു വന്നു പയ്യന്റെ ചന്തിയിൽ കയറി പിടിച്ചു. "മനുഷ്യനെ ജീവിക്കാൻ അനുവദിക്കില്ലേ അച്ചാ" എന്ന് കുട്ടി പ്രതികരിച്ചപ്പോൾ, ശകാരം കൊണ്ട് പൊതിയുകയായിരുന്നു തെക്കേമുറി. ഇക്കാര്യത്തിൽ സഹകരണ മനോഭാവമില്ലാത്ത കുട്ടിയോട് പിന്നീട്, കഠിനമായ വിവേചനബുദ്ധിയോടെയാണ് തെക്കേമുറി പെരുമാറിയത്. അത് കുട്ടിയുടെ മാനസികനിലയെയും പഠനത്തെയും വളരെ സരമായിത്തന്നെ ബാധിക്കാൻ തുടങ്ങി. സാന്പത്തികമായിക്കൂടി സഹായിക്കുന്ന കുട്ടിയെ തന്റെ ഇംഗിതത്തിനു വഴക്കിയെടുക്കാൻ, ഒരു റെക്ടർ എന്നനിലയിൽ തെക്കേമുറി തന്റെ പൂർണ്ണമായ അധികാരവും ഉപയോഗിച്ചു. ഒരു നല്ല വൈദികനാവുക എന്ന തന്റെ സഹജവും ആത്മാർത്ഥവുമായ ആഗ്രഹത്തെ മുറുകെപ്പിടിച്ചു കുട്ടി, ഒരു ശവമെന്നപോലെ തെക്കേമുറിയുടെ വൈകൃതങ്ങൾക്ക് പ്രാണവേദനയോടെ വഴങ്ങി. മറ്റുകുട്ടികളോടും തെക്കേമുറിയുടെ നിലപാടുകൾക്ക് മാറ്റമില്ല എന്നറിഞ്ഞ കുട്ടി വളരെയധികം അസ്വസ്ഥനായി. ഇതേസമയം കുട്ടിയുടെ ഉപരിപഠനത്തിനുള്ള സമയമാവുകയും, മറ്റൊരു സെമിനാരിയിലേക്ക്  താൽക്കാലികമായി മാറുകയും ചെയ്യണ്ടതായി വന്നു. കുട്ടിക്ക് ക്രിസ്തുമസ് അവധിയുണ്ടെന്നു നേരത്തെ മനസിലാക്കിയ തെക്കേമുറി, തന്റെ പഴയ സെമിനാരിയിലേക്ക് അവധിക്കു തിരിച്ചു വരാനിരിക്കുന്ന കുട്ടിയെ, മാനസികമായി തയാറെടുപ്പിച്ചത് ഫോണിൽ കൂടിയായിരുന്നു. അവധിക്കുവന്ന കുട്ടിയെ തെക്കേമുറി, അതേ അധമവികാരങ്ങളോടെ വീണ്ടും സമീപിച്ചു. കുട്ടിയുടെ ശക്തമായ എതിർപ്പിന് മുന്നിൽ ഇത്തവണ തെക്കേമുറി വിജയിച്ചില്ല. ഇതിൽ മനസ്സുമടുത്ത കുട്ടി, ഉപദേശം തേടുകയും സഭാ കോടതിയിൽ പരാതി കൊടുക്കുകയും ചെയ്തു. പരാതിയെത്തുടർന്ന്, സഭാധികാരികളുടെ അന്വേഷണത്തിൽ, തെക്കേമുറി കുറ്റക്കാരനാണെന്ന് തെളിയുകയും, അയാളെ സെമിനാരിയുടെ റെക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും ചെയ്തു. തത്സമയം, അവധി തീർന്ന്, വീണ്ടും ഉപരിപഠനത്തിനുചേർന്ന സെമിനാരിയിലേക്കുതന്നെ കുട്ടി തിരിച്ചുപോവുകയും ചെയ്തു.

പരാതിയുടെ ഉറവിടം മനസ്സിലാക്കിയ തെക്കേമുറിയും സഹോദരങ്ങളും, പലതവണ കുട്ടിയെ ഭീഷണിപ്പെടുത്തുകയും, പല മോഹനവാഗ്ദാനങ്ങളും നൽകി കൊടുത്ത പരാതി പിൻവലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിൽ, ചിന്തിക്കേണ്ട ഒരു പരമപ്രധാനമായ വസ്തുത, സഹോദരങ്ങളോട് പോലും താൻ ചെയ്ത കുറ്റകൃത്യമെന്താണെന്ന് തെക്കേമുറി അറിയിച്ചിരുന്നില്ല എന്നതാണ്. കീഴധികാരി നടത്തിയ സാന്പത്തിക ക്രമക്കേടുകൾ, താൻ കണ്ടുപിടിച്ചതിനു പ്രതികാരം തീർക്കാൻ അയാൾ കുട്ടിയെ കരുവാക്കി നടത്തിയ ആസൂത്രിതമായ കള്ളപ്പരാതിയാണിത് എന്നാണ് തന്റെ സഹോദങ്ങളെ തെക്കേമുറി തെറ്റിധരിപ്പിച്ചിരുന്നത്. ഒടുവിൽ, കുട്ടി ഭീഷണിക്കു വഴങ്ങി, മേൽപ്പറഞ്ഞവിധം, തെക്കേമുറിയുടെ കീഴധികാരിയുടെ ആസൂത്രണങ്ങളാണിവയൊക്കെയുമെന്ന് പരാതി തിരുത്തിയെഴുതിക്കൊടുക്കേണ്ടിവന്നു. പിന്നീട്‌, സത്യവിരുദ്ധപരാതിമൂലം തീർച്ചയായും തന്റെ കോൺഗ്രിഗേഷനിൽ തുടരാനുള്ള അനുവാദം, മേലധികാരിയായ ജനറൽ നിഷേധിക്കുമെന്നു തെക്കേമുറി വിദഗ്ദ്ധമായി കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതിനെത്തുടർന്ന്, സഹായമെന്ന വ്യാജേന കുട്ടിയുടെ വീട്ടിലെത്തിയ തെക്കേമുറിയുടെ സഹോദരൻ, കോൺഗ്രിഗേഷനിൽ തുടരാനുള്ള അനുവാദം കുട്ടിക്ക് നിഷേധിക്കപ്പെട്ടു എന്ന് മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിച്ചു. അതിൻപ്രകാരം, തെക്കേമുറി നിർദ്ദേശിക്കുന്ന ഇടത്തേക്ക് മാറണമെന്നും, അല്ലാത്തപക്ഷം കീഴധികാരി കുട്ടിയെ അപായപ്പെടുത്താൻ ശ്രമിക്കുമെന്നും മാതാപിതാക്കളെ ബോധിപ്പിച്ചു. ഇയാളുടെ വഞ്ചനാപരമായ കൗശലത്തിൽ വീണുപോയ മാതാപിതാക്കൾ, കഥയൊന്നും അറിയാതെ, തെക്കേമുറി ആവശ്യപ്പെട്ട സ്ഥലത്തേക്ക് പോകാനുള്ള കുട്ടിയുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് പറഞ്ഞയക്കുകയാണ് ഉണ്ടായത്.

അങ്ങനെ, തെക്കേമുറി നിർദ്ദേശിച്ച സ്ഥലത്ത് കുട്ടി എത്തിയപ്പോൾ മാത്രമാണ്, ഒരുവേള വീണ്ടും താൻ വിശ്വസിക്കാൻ തയാറായ അധികാരിയാൽ ദാരുണമായി വഞ്ചിക്കപ്പെടുകയായിരുന്നു എന്നവൻ മനസ്സിലാക്കിയത്. സ്ഥലപരിചയവും വ്യക്തിപരിചയവും ഇല്ലാത്തവനായിരുന്നിട്ടും, തെക്കേമുറിയുടെ ആസക്തികൾക്കു കീഴ്പ്പെടാൻ അവൻ ഒരിക്കലും തയ്യാറല്ലായിരുന്നു. ചതി മനസ്സിലാക്കിയ കുട്ടി പിറ്റേദിവസം തന്നെ തന്റെ വീട്ടിലേക്കു വണ്ടികയറി. ഏതാനും ദിവസങ്ങൾക്കു ശേഷം സ്റ്റഡി ലീവ് കഴിഞ്ഞ്, നേരത്തെ സൂചിപ്പിച്ച ഉപരിപഠനകേന്ദ്രത്തിലേക്ക് അവൻ തിരിച്ചുപോയി. പരീക്ഷ കഴിഞ്ഞുള്ള ഒരാഴ്ച ലീവിന് "ബാംഗ്ലൂർ വരുന്നോ, ഇത്തിരി ആഗ്രഹമുണ്ട് " എന്നുതുടങ്ങുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ, കുട്ടിയുടെ മനസ്സിനെ നിർബാധം മരവിപ്പിക്കുന്നതായിരുന്നു. അധികാരികൾ അറിഞ്ഞിട്ടും, തന്റെ റെക്ടർ സ്ഥാനം തെറിച്ചിട്ടും തെക്കേമുറിയിൽ ജെയിംസിന് യാതൊരു മനപരിവർത്തനവും ഉണ്ടായിട്ടില്ല എന്നുതിരിച്ചറിഞ്ഞ കുട്ടി, തെക്കേമുറിയുടെ കീഴധികാരിയുടെ പേരിൽ എഴുതിക്കൊടുത്ത സത്യവിരുദ്ധ പരാതിയിൽ മനംനൊന്ത്, പറ്റിപ്പോയ അപരാധം നിരുപാധികം മെത്രാനോട് ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കുകയും, അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം എറണാകുളം ട്രിബ്യുണലിൽ സത്യം ബോധിപ്പിച്ച്‌, സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ തനിക്കു സൂക്ഷിക്കേണ്ടിവന്ന തെളിവുകൾ ഹാജരാക്കുകയും ചെയ്തു.

ഇതറിയാനിടയായ ജെയിംസ് തെക്കേമുറി, കുട്ടിയെ നേരിട്ട് വിളിക്കുന്നത് നിർത്തി, കുട്ടി സ്വന്തം ചേട്ടായി എന്നനിലയിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്തപോന്ന മറ്റൊരു വൈദികവിദ്യാർത്ഥിയുടെ സഹായത്തോടെ, തന്റെ ഭീഷണികളും നിലപാടുകളും അറിയിച്ചുകൊണ്ടിരുന്നു. ഈ വൈദികവിദ്യാർത്ഥി, തെക്കേമുറിയുടെ സന്ദേശങ്ങൾ കുട്ടിക്ക് ചോർത്തിക്കൊടുക്കുന്നത്, അയാളുടെ ഭീഷണികളെപ്രതി തനിക്കു കുട്ടിയോടുള്ള കരുതലാണെന്നു വരുത്തിതീർക്കാനുള്ള കുത്സിതശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. തൽഫലമായി, കുട്ടിക്ക് ഈ വൈദികവിദ്യാർഥിയിലുള്ള വിശ്വാസം വർദ്ധിച്ചുകൊണ്ടിരുന്നു. തന്റെയും വീട്ടുകാരുടെയും ജീവനും സുസ്ഥിതിക്കും ഭീഷണിയുണ്ടായിട്ടും, പരാതി പിൻവലിക്കാൻ കൂട്ടാക്കാതിരുന്ന കുട്ടിയെ, മേൽസൂചിപ്പിച്ച വൈദികവിദ്യാർത്ഥിയുടെ പൂർണ്ണമായ അറിവോടെയും സഹായത്തോടെയും, എയർപോർട്ടിൽ വരുന്ന മറ്റൊരു വൈദികനെ സ്വീകരിക്കാൻ കൂടെ വരണമെന്നവ്യാജേന സെമിനാരിയിൽ നിന്ന് പുറത്തിറക്കി. പോകുന്ന വഴി, പ്രസ്തുത വൈദികവിദ്യാർത്ഥി, മേല്പറഞ്ഞ വൈദികൻ എയർപോർട്ടിൽ നിന്ന് വന്ന് അടുത്തുള്ള ഒരു സ്റ്റാർ ഹോട്ടലിൽ റൂമെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് അങ്ങോട്ട് കൂട്ടികൊണ്ടുപോയി.

ഹോട്ടൽറൂമിലേക്ക് കയറാൻ തുടങ്ങവേ, കുട്ടിക്ക്  അപരിചിതനായ ഒരാൾ വന്ന്, മേല്പറഞ്ഞ വൈദികവിദ്യാർത്ഥിയെ സ്വീകരിച്ചു, റൂമിലേക്ക് കയറി സംഭാഷണം തുടർന്നു. ഇതിനിടയിൽ, മേല്പറഞ്ഞ വൈദികവിദ്യാർത്ഥി കുട്ടിയോട് പറഞ്ഞത്; "ഇദ്ദേഹം മറ്റൊരു കോൺഗ്രിഗേഷനിലെ വൊക്കേഷൻ പ്രൊമോട്ടർ ആണെന്നും, അദ്ദേഹത്തോട് ഞാൻ നിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും, ആയതിനാൽ ഇവർ നിന്നെ സ്വീകരിക്കാൻ തയാറാണെന്നും, ഇതിനായി നിന്നോട് സംസാരിക്കാനുമാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നുമാണ്. തത്സമയം, ആ അപരിചിതൻ മേല്പറഞ്ഞ വൈദികവിദ്യാർത്ഥിയോട് റൂമിൽ നിന്ന് പുറത്തു പോകണമെന്നും ഇവനോടായി തനിച്ചു സംസാരിക്കണമെന്നും പറഞ്ഞു. വൈദികവിദ്യാർത്ഥി പുറത്തുപോയി ഏതാനും നിമിഷങ്ങൾക്കകം, സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയെ, പുറകിലെ ബാത്‌റൂമിൽ ഒളിച്ചിരുന്ന ജെയിംസ് തെക്കേമുറി ചെകിടത്തു അടിക്കുകയും, കഠാര കഴുത്തിൽവച്ചു കൂടെയുള്ള ശിങ്കിടിയെക്കൊണ്ടു വായിൽ തുണിതിരുകി മർദ്ദിക്കുകയും ചെയ്തു. ഇതുംപോരാതെ, ജെയിംസ് തെക്കേമുറി കുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുപറിച്ചു അവനെ പൂർണ്ണനഗ്നനാക്കി, അവയൊക്കെയും ക്യാമെറയിൽ പകർത്തുകയും, തന്റെ ശിങ്കിടിയുമായി കുട്ടിയെ രതിവൈകൃതങ്ങൾക്കു നിർദ്ദാക്ഷ്യണ്യമായി പ്രേരിപ്പിക്കുകയും, സമ്മതിക്കാതെ വന്നപ്പോൾ അതിക്രൂരമായി മുഖത്തടിക്കുകയും കുട്ടിയുടെ ജനനേദ്രിയത്തിൽ മർദ്ദനമേൽപ്പിക്കുകയും ചെയ്തു. വീണ്ടും, കഴുത്തിന്റെ ഇരുവശത്തും കഠാരവച്ച്, കുട്ടിയുടെ ഓൺലൈൻ മെയിൽ അക്കൗണ്ടുകളുടെ പാസ്സ്‌വേർഡുകൾ പറയിപ്പിച്ച്‌, ക്യാമെറയിൽ പകർത്തിയതൊക്കെ ഫേസ്ബുക്കിലും, യൂട്യൂബിലും അപ്‌ലോഡ് ചെയ്യുമെന്നും, അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ തങ്ങൾ പറയുന്നതുപോലെ എഴുതിത്തരണമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുവിറച്ചുപോയ കുട്ടി, അവർ ആവശ്യപ്പെട്ടതിൻപ്രകാരമൊക്കെ എഴുതിക്കൊടുത്തു; അത് തനിക്കെതിരെതന്നെയും, ജെയിംസ് തെക്കേമുറിയുടെ കീഴധികാരിക്കും, ജെയിംസിന് വിരോധമുള്ള മറ്റൊരു പുരോഹിതനും എതിരേയുമായിരുന്നു.


കുട്ടി, ഇക്കാര്യങ്ങൾ രൂപതാ മെത്രാനെ, തന്റെ അവശനില തരണം ചെയ്തതിനുശേഷം വിളിച്ചറിയിച്ചപ്പോൾ ഉണ്ടായ പ്രതികരണം, ഞെട്ടിക്കുന്നതും അങ്ങേയറ്റം അപഹാസ്യവുമായിരുന്നു. യാതൊരു നീതിബോധവും മാനുഷിക പരിഗണനയും ഇല്ലാതെ അദ്ദേഹം പറഞ്ഞത്: "ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം" എന്നാണ്!

                                                   .................................................................................................

ഇങ്ങനെയൊരു ആരോപണം ഉയർന്നുവരുന്പോൾ, സംഭവം നടന്ന സെമിനാരി, സ്വാഭാവികമായും നിലനിൽപ്പിന്റെ പ്രശ്‍നം നേരിടേണ്ടതായി വരുന്നു. ഇവിടെ തീർച്ചയായും പുനഃപരിശോധിക്കേണ്ടത്, 'ദൈവവിളി' എന്ന ആശയശൂന്യതയെ തന്നെയാണ്. ഫലത്തിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയണമെന്നാണല്ലോ! അങ്ങനെയെങ്കിൽ, 'വിളി' കിട്ടിയെന്നു പറയപ്പെടുന്ന ജെയിംസിനെ പോലുള്ള വ്യക്തികൾ പുറപ്പെടുവിക്കുന്ന 'ഫലങ്ങൾ' കണക്കിലെടുത്ത്, സഭയുടെ നെടുന്തൂണായ പൗരോഹിത്യം എന്ന 'വൃക്ഷത്തെ', സഭ എങ്ങനെയാണ് ദൈവശാസ്ത്രപരമായി വിശദീകരിക്കാനും നീതീകരിക്കാനും പോകുന്നത്?   

************ശ്രീമാൻ. ജെയിംസ് തെക്കേമുറി ഇപ്പോൾ റിമാൻഡിലാണ്************.  

Tuesday, October 25, 2016

· 
ഈപുസ്തകത്തന്ടെ കോപ്പികള്‍ക്കു   
ആവശ്യമുള്ളവര്‍  ദയവായി ശ്രീ. സാമുവേല്‍ കൂടല്‍ ,samdale, കലഞ്ഞൂര്‍ പോസ്റ്റ്‌ ,പത്തനംതിട്ട ജില്ല, ഫോണ്‍ 9447333494 ഇല്‍ ബന്ധപ്പെടുവാന്‍  അപേക്ഷിക്കുന്നു   ikeShow more reactions
Comment

യഹോവായും യേശുവും പിന്നെ ബലികളും രക്തവും



ഫെയിസ് ബുക്ക് സിന്താബാദ്!


ആലഞ്ചേരി മെത്രാപ്പോലീത്താ ആവശ്യത്തിലധികം വാങ്ങിച്ചു കെട്ടിയ കാര്യം ഇനിയാരും അറിയാനുണ്ടാവില്ല. നാവികരുടെ കുറ്റമല്ല, തൊടുന്നിടത്തെല്ലാം പിഴക്കുന്നത്. ഇന്റർനെറ്റെന്നു കേട്ടിട്ടുള്ള ആരോടെങ്കിലും നോട്ടുമാലയെന്നൊന്നു പറഞ്ഞു നോക്കിക്കെ, അപ്പോഴറിയാം ഈ വാർത്ത എവിടെല്ലാം ചെന്നെന്ന്. 'വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്', 'നോട്ടുമാലക്കു പിന്നിലെ സത്യം', 'വടക്കേ ഇന്ത്യയിലെ ആചാരങ്ങൾ', 'ചെറുപ്പം മുതലേ വിശുദ്ധൻ' മുതലായ തലക്കെട്ടുകളിൽ സോഷ്യ മീഡിയായിൽ കറങ്ങുന്ന കുറിപ്പുകളും, ഇംഗ്ഗ്ലണ്ടിൽ അലക്സച്ചായന്റെ നേരെ നടന്ന വെഞ്ചരിച്ച തെറിയഭിഷേകവുമെല്ലാം പറയുന്നത്, ആർക്കൊക്കെയോ നൊന്തുവെന്നാണ്.
എല്ലാവർക്കുമെന്നു പറയാനാവില്ല; കാരണം, ഇതിൽ തന്നെ മൂന്നു ഗ്രൂപ്പുകളുണ്ട്. ജലന്തറിൽ 2016 ഒക്റ്റോബർ 17 നു നടന്ന ഒരു സ്വീകരണത്തിലാണ് മാർ ആലഞ്ചേരിയും മാർ ഭരണിക്കുളങ്ങരയും നോട്ടുമാലസ്വീകരണം ഏറ്റുവാങ്ങിയതെന്നാണറിവ് (എവിടെ നടന്നതാണെന്നതിനെന്തു പ്രസക്തി?). നോട്ടുമാലയിട്ടു സ്വീകരിക്കൽ വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിലെ ആചാരമാണ്. പിന്നെന്തിനു കർദ്ദിനാളിനെതിരെ ഇത്ര രൂക്ഷമായ ആക്രമണം നടന്നു? ഈ ചോദ്യത്തിനു വളരെ ലളിതമായ ഒരുത്തരം ഞാൻ പറയാം. സഭക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അസംതൃപ്തി മറനീക്കി പുറത്തു വരുന്നു, കൈയ്യിൽ കിട്ടിയ മേജറെ, എല്ലാവരും ആകാവുന്നതു പോലെയൊന്നു പെരുക്കി. ഇതൊക്കെ ഞങ്ങൾക്കു പുല്ലാണെന്നു മെത്രാന്മാർ പറഞ്ഞേക്കാം, പക്ഷെ ജീവിതത്തിൽ ഒരിക്കൽക്കൂടി നോട്ടുമാല കഴുത്തിലിടാൻ ആർക്കുമിനി തന്റേടം ബാക്കി കാണില്ല. ഫെയിസ് ബുക്ക് സിന്താബാദ്! 
കർദ്ദിനാളിനെ ന്യായീകരിച്ചുകൊണ്ടു ചിലർ നടത്തിയ പ്രസ്താവനകളും മറുപടി അർഹിക്കുന്നു. ഒരാൾ ചോദിച്ചത്, ചെല്ലുന്നിടത്തെ ആചാരം സ്വീകരിച്ചതിനെന്താ തെറ്റെന്ന്. തെറ്റില്ലെങ്കിൽ പിന്നെന്തിനാ ലോകമാസകലം കേരള കത്തോലിക്കരുടെ പിന്നാലെ മെത്രാന്മാർ പാരമ്പര്യവുമായി നടക്കുന്നത്? അമേരിക്കയിൽ അത്മായർ കമ്യൂണിറ്റി സെന്ററുകൾ വാങ്ങി, അതിൽ മലയാളം കുർബ്ബാന ചൊല്ലിച്ചുകൊണ്ടിരുന്ന കാലം, അതു ശരിയല്ലെന്നു പറഞ്ഞവരേക്കൊണ്ട് സഭയുടെ പേരിൽ പള്ളി വാങ്ങിപ്പിച്ചു. കുറേക്കഴിഞ്ഞപ്പോൾ അതിനു സൗന്ദര്യവും സൗകര്യവും പോരാന്നു പറഞ്ഞു പുതിയവ പണിയിപ്പിച്ചു. ഇതാ ഒരു പബ്ലിക് ഈറ്റിങ് ഹാളിൽ കുർബ്ബാന ചൊല്ലുന്ന ചിത്രം കൊടുത്തിരിക്കുന്നു (എവിടെ വേണമെങ്കിലും കുർബ്ബാന ചൊല്ലാൻ ഇവർക്കറിയാം). അഭ്യാസം, എല്ലാം അഭ്യാസമല്ലാതെ വെറെന്ത്? വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നാണൊരാളുടെ ഉപദേശം. ഉഴവു പള്ളിയിടവകക്കാരി ഒരു സാധു സ്ത്രീയുടേ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാൻ സാധിക്കില്ലെന്നു പറഞ്ഞ വികാരിയോടു പറയേണ്ട വാചകമായിരുന്നിത്.
(സഭാധികാരികള്‍ നടത്തുന്ന ആഭാസകള്‍ക്ക് അതിര്‍ത്തി വരമ്പുകളില്ലേഅവരോടു ഒരു ചോദ്യം 'ഇതു മതനിന്ദയും ഭരിയഭക്തിയോടുള്ള അവഹേളനമല്ലേ?  Picture Curtsy - Laity Voice.blogspot.com) 
ആ കുടുംബത്തിന്റെ നൊമ്പരം ആരെങ്കിലും കണ്ടോ? അതുപോലെ സഭ നിന്ദിച്ചവരുടെയും സഭ മൂലം അടിത്തറ പറിഞ്ഞ കുടുംബങ്ങളുടേയും സംഖ്യ ഒന്നും രണ്ടുമല്ല. നിന്ദയെന്നു പറഞ്ഞാൽ ളോഹയിയിട്ടവർക്കു മാത്രം ബാധകമായ ഒരു കാര്യമാണോ സഖാവേ? ധൂപക്കുറ്റിക്കു മൂന്നു ചങ്ങലയിടുന്നതു മുതൽ ഇടുന്ന ളോഹയും അണിയുന്ന തൊപ്പിയും വരെ എല്ലാം പ്രതീകങ്ങളായാണു കരുതപ്പെടുന്നത്. കർദ്ദിനാൾ കഴുത്തിലണിഞ്ഞ മാല പണത്തിന്റെ പ്രതീകമാണ്. അതു സത്യ ക്രിസ്ത്യാനിക്കു ചേർന്നതല്ല; സംശയമുണ്ടോ? 
മെത്രന്മാരെല്ലാം കൂടി  തീരുമാനിച്ചാൽ ഒരത്മായനെ പഞ്ഞിക്കിടാൻ ഒരു നിമിഷം മതി - അതിനു കിട്ടുന്ന ഒരവസരവും അവർ പാഴാക്കാറുമില്ല. ആരുടേയോ ഭാഗ്യത്തിനു വേദപാഠത്തിന്റെ ഡിഗ്രി കോഴ്സ് പൂർണ്ണമായും നടപ്പായില്ലന്നേയുള്ളൂ. ഇടവകകൾക്ക് സ്വന്തമായി സിമിത്തേരികൾ ഇല്ലാത്ത അമേരിക്കയിൽ പൊതു ശ്മശാനത്തിന്റെ ഒരു കോണ് സ്ഥിരം വാടകക്കു വാങ്ങി സീറോ മലബാറുകാരുടെ അടക്ക് അവിടെയാക്കിയ ഇനമാ ഇത്. അതേ സമയം, ഒരു മെത്രാനെ തൊടാൻ അത്മായനാവില്ലാത്ത രീതിയിലാണു കാനോൻ - മറ്റു മെത്രാന്മാർക്കും പരസ്പരം തൊടാനാവില്ല. ലാളിത്യത്തേപ്പറ്റി മാർപ്പാപ്പാ പറയുന്നു, മേജറും പറയുന്നു. പെരുന്നാളുകൾക്ക് കുട വേണ്ട, ചെണ്ട വേണ്ട, പള്ളിമുറ്റത്തു ടൈൽസ് വേണ്ട, മെത്രാന്മാരുടെ ചിത്രം അവിടെ വേണ്ട, ഇവിടെ വേണ്ടാ.....! ഇവിടെ ഓരോ രൂപതയും ഓരോ നാട്ടു രാജ്യം പോലെ വാഴുന്നു. പണ്ടു ലാളിത്യം പഠിപ്പിക്കാൻ ആലഞ്ചേരിയുടെ നേതൃത്വത്തിലൊരു സംഘം മെത്രാന്മാർ ഒരു വാനിൽ ഒരുമിച്ചു തൃശ്ശൂർക്ക് പോയതോർമ്മയുണ്ടോ? അന്നിവർ ഓഡി കാറിൽ മാത്രം സഞ്ചരിക്കുമായിരുന്ന അറക്കലിനെയായിരുന്നുന്നം വെച്ചതെന്നു സംശയിക്കാൻ ഏറേ ന്യായങ്ങളുമുണ്ടായിരുന്നു. തമാശയതല്ല, സ്വീകരണം മേജറിനാവാം മറ്റാർക്കുമാവില്ലെന്നു ന്നാൽ എത്രപേർ കേൾക്കും? ഇപ്പോൾ ബഹുകോടികൾ മുടക്കി പണിതുകൊണ്ടിരിക്കുന്ന പാറേപ്പ്പള്ളിയുടെ ഒരിഷ്ടിക വേണ്ടാന്നു വെപ്പിക്കാൻ പറ്റുമോ മേജറേ താങ്കൾക്ക്? ദളിത് മെത്രാനെ തട്ടിക്കൊണ്ടുപോയവർക്കെതിരെ എന്തു നടപടിയെടുത്തു ഇവിടുത്തെ കി വി കി ഐ? സീറോ മലബാറിന്റെ തലവനായാണല്ലോ മാർപ്പാപ്പാ താങ്കളെ നിയമിച്ചത്? എത്രയും വേഗം സ്ഥലം കാലിയാക്കുക ജേഷ്ടാ! ബലമുള്ള എല്ലുള്ളവരാരെങ്കിലും വരട്ടെ - രണ്ടിലൊന്നറിയാമല്ലോ!
യൂറോപ്പിൽ സഭാവിശ്വാസികൾ നിശ്ശബ്ദമായാണ് സഭ വിട്ടു പോയത്; ഇവിടെ സിംഹാസനങ്ങൾ കടലിലിലെറിഞ്ഞുകൊണ്ടായിരിക്കും അതു സംഭവിക്കുക. മിനിയാന്ന് കണ്ണൂർ ജില്ലയിലെ ഒരു ജയിലിലേക്കു കയറിയത് നിരവധി സെമ്മിനാരിവിദ്യാർത്ഥികളെ അപമാനിച്ചുവെന്നാരോപിക്കപ്പെടുന്ന ഒരു കത്തോലിക്കാ വൈദികനാണ്. ഒരു വൈദികനാകാൻ തീവ്രമായി ആഗ്രഹിച്ച ഒരു സാധുവിദ്യാർത്ഥിയെ ഒരു സന്യാസീസമൂഹം സ്വന്തംചിലവിൽ പഠിപ്പിക്കാൻ തയ്യാറായപ്പോൾ, സാക്ഷ്യം പറഞ്ഞ ഭക്തയായ അമ്മ, മകനനുഭവിച്ച ക്രൂരമായ പീഡനകഥ ഓർക്കാൻ പോലുമാവാതെ അറഞ്ഞു പ്രാകുന്നു. കേൾക്കുന്നുണ്ടോ എല്ലാവരും? വാർത്തയിലെ നായകന്റെ പേരു ഞാനായിട്ടു പറയുന്നില്ല, അതുപോലെ, ആ സംഭവങ്ങളും. എനിക്കാ വൈദികനോടല്ല, പകരം വൈദികരെ ഇങ്ങിനെ നീറിച്ചാകാൻ വിധിച്ചിരിക്കുന്ന സഭയോടാണു ചോദിക്കാനുള്ളത്. ആകെ അൾത്താര ബാലന്മാരിൽ നാലിലൊന്നും പീഡിപ്പിക്കപ്പെടുന്നുവെന്നാണ് യൂറോപ്യൻ കണക്ക്. കഴിയുന്നത്ര പേർ കുട്ടികളെ സെമ്മിനാരികളിലേക്കു വിടുക! എന്റെ മകൻ പഠിക്കുന്നിടത്തതില്ലെന്നു പറയുന്നവർ ആ സെമ്മിനാരിയുടെ പേരൊന്നു പറയുമോ? സി. ജെസ്മിയുണ്ടെന്നറിഞ്ഞാൽ സ്റ്റേജിൽ നിന്നിറങ്ങിയോടിയേക്കാവുന്ന മെത്രാൻ വരെ നമുക്കിവിടുണ്ട്.
കർത്താവ് ജെറൂസലേമിലൂടെ എഴുന്നെള്ളിയതു കഴുതപ്പുറത്തായിരുന്നോ കുതിരപ്പുറത്തായിരുന്നോയെന്നു തർക്കിക്കുന്ന ചരിത്രകാരന്മാരോടെന്തു പറയാൻ! അച്ചന്മാരുടെയും മെത്രാന്മാരുടേയും കളികൾ നല്ലോണം മനസ്സിലാക്കിയ കോട്ടൂർ സാർ പറയുന്നത്, 'മെത്രാന്മാരിൽ നിന്നും കഠിന പാപങ്ങളിൽനിന്നും നിങ്ങൾ ഓടിയൊളിക്കുക'യെന്നാണ്. കേരളകത്തോലിക്കാസഭ തകർന്നു കഴിഞ്ഞുവെന്നാണ് സ്വാമി സച്ചിദാനന്ദ ഭാരതി പറയുന്നത്. അനേകർക്കാത്മീയാചാര്യനായിരിക്കുന്നയദ്ദേഹം ആലഞ്ചേരിയുടെ ഒരു സുഹൃത്താണെന്നും പറയുന്നു. ഭാരതത്തിലെ അത്മായാ പ്രമുഖനായ ചോട്ടാഭായി പറഞ്ഞത്, 'ഇവരെ' (നോട്ടുമാലയിട്ട മെത്രാന്മാരെ?) സഭയിൽ നിന്നു 'ഫ്ലഷ്' ചെയ്തു കളയാനാണ്. മുംബേയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ വിൻസന്റ് ബാഗൾ പറഞ്ഞത്, കാലം അവരെ പാഠം പഠിപ്പിക്കട്ടേ, പുതു തലമുറ അവരെ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ്. സഭയിൽ ജീവനോടെയുള്ള നിരവധി സന്യസ്ഥരാണ് കൈയ്യിൽ കിട്ടുന്നതെല്ലാമെടുത്ത് വിവരദോഷികൾക്കു നേരെ എറിയുന്നത്. സംശയമുള്ളവർ സത്യജ്വാലയുടെ നാലു ലക്കങ്ങൾ വായിക്കുക (http://almayasabdam.com/sathyajvala/sathyajvala-2/ - ഫ്രീ ഡൗൺ ലോഡ്). പാവങ്ങളുടെ പ്രതീകമായിട്ടായിരുന്നു തക്കലയിൽ നിന്നുള്ള വരവ്! ജനങ്ങളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ നിന്നു കൊടുത്തതേയുള്ളൂവെന്ന് ഓരോ അവസരത്തിലും മേജർ പറയുന്നു. മുൻ. പ്രസിഡന്റ് അബ്ദുൾ കലാം സന്നിഹിതനായിരുന്ന ഒരു വേദിയിൽ സ്വർണ്ണ മുത്തുമാലയിട്ട അദ്ദേഹത്തിന്റെ ചിത്രമിതാ. സംഭവിച്ചതെന്താണെങ്കിലും ബഹുമാന്യ അബ്ദുൾ കലാമിതു കണ്ടത് മാർ ആലഞ്ചെരിയുടെ അല്പത്വമായിട്ടാരിക്കാമെന്നു സംശയിക്കില്ലേ പൊതുജനം?

കോട്ടൂർ സാർ ഒന്നറിയുക, വേദമോതുന്നെങ്കിൽ അതുൾക്കൊള്ളാൻ പ്രാപ്തിയുള്ളവരോടെ ഓതാവൂ. ഇന്റെർനെറ്റ്, ഈ മെയിൽ തുടങ്ങിയ മാധ്യമങ്ങളൊന്നുമുപയോഗിക്കാൻ ഇപ്പോഴും മാർ ആലഞ്ചേരിക്കറിയാമെന്നു തോന്നുന്നില്ല; വിശ്വാസികളുടെ പരാതികൾ അദ്ദേഹം കേൾക്കുമായിരുന്നെങ്കിൽ പരാതി കിട്ടിയെന്നൊരു കുറിപ്പെങ്കിലും അതയക്കുന്നവർക്കു കിട്ടുമായിരുന്നു. 
ഫരീദാബാദ് ബ്ലസ്സഡ് സാക്രമെന്റ് പള്ളിയിൽ ഗർഭിണിയായ മറിയത്തിന്റെ പ്രതിഷ്ഠ പുതുതായി സ്ഥാപിച്ചിരിക്കുന്നു. കത്തോലിക്കാ സഭയെ പൊതുജനമദ്ധ്യത്തിൽ അവഹേളിക്കാൻ മെത്രാന്മാർക്കും വൈദികർക്കും ആരധികാരം കൊടുത്തു? നിയമപരമായും സാമൂഹ്യമായും ഇതിനെതിരെ പൊരുതാൻ അത്മായർ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചുവെന്നു തന്നെ പറയാം. ഒരു മെത്രാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്കെതിരെ പരാതി കിട്ടിയാൽ പരിശോധിക്കാൻ കഴിവുള്ള അത്മായർ ഉൾപ്പെട്ട ഒരുന്നതാധികാര കമ്മറ്റി ഇവിടെ നിലവിലുണ്ടായിരുന്നെങ്കിൽ അറേബ്യായിലെ മുഴുവൻ സുഗന്ധതൈലങ്ങൾക്കൊണ്ടു കഴുകിയാലും പോകില്ലാത്ത കാഞ്ഞിരപ്പള്ളിയിലെ മോനിക്കാ കേസും, തൊടുപുഴയിലെ പ്രൊ. ജോസഫ് കേസുമൊക്കെയെങ്കിലും ഉണ്ടാവാതെ നോക്കാമായിരുന്നു. എ കെ സി സി യെന്നൊരു സാധനം ഇവിടെ ചലനശേഷിയോടെ ഉണ്ടായിരുന്നാലും കാര്യം നടക്കുമായിരുന്നു. മാർപ്പാപ്പാ 17 കർദ്ദിനാളന്മാരെ അടുത്തിടെ നിയമിച്ചു - ഏഷ്യയിൽ നിന്നുമുണ്ട് രണ്ടു പേർ. അതിലൊന്നും ഇൻഡ്യയിൽനിന്നല്ല, അതിലൊന്നും സഹസഭകളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സീറോ മലബാറിൽ നിന്നുമല്ല. എന്തു പറ്റി?
ഒറ്റക്കു ജീവിക്കുന്നവരും, വിവാഹബന്ധം വേർപെടുത്തിയവരും കുട്ടികളെ ദത്തെടുക്കാൻ പാടില്ലെന്നു പറയുന്ന സഭാധികാരികളോട് എന്തു പറയാൻ? എന്തു പറഞ്ഞാൽ ഇവർക്കു മനസ്സിലാകും? സ്വർഗ്ഗം വേണ്ടവർ നിരാലംബരുടേയും ദരിദ്രരുടെയും ഇടയിലേക്കിറങാൻ ബ്ര. മാവൂരൂസ് അടുത്തിടെയും പറഞ്ഞു. 

മാവൂരൂസിനേപ്പോലെ സുബോധമുള്ള അനേകർ ഇവിടുണ്ട് - അവർ പറഞ്ഞാൽ ആരു കേൾക്കും? സന്യാസിയായതുകൊണ്ട് മാവൂരൂസ്സ് ജീവനും കൊണ്ടു തിരിച്ചു പോന്നുവെന്നേ എനിക്കു പറയാനുള്ളൂ. ഒരുകാര്യം ശ്രദ്ധിക്കാതെ വയ്യ! എവിടെ സീറോ മലബാർ രൂപത വരുന്നോ അങ്ങോട്ടേക്കുള്ള മലയാളീ കുടിയേറ്റത്തിനും വിലങ്ങു വീഴുന്നു. അതമേരിക്കയിൽ സംഭവിച്ചു, ഇംഗ്ഗ്ലണ്ടിൽ തെരെസാ മേ കുടിയേറ്റ നിയമം പരിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു, ആസ്ട്രേലിയായിലും അതിനുള്ള നീക്കങ്ങൾ തുടങ്ങി. 
ഒരു കാര്യം സത്യം; ഒരുത്തനേം വിശ്വസിക്കാൻ വയ്യാന്നായിട്ടുണ്ട് - ചോദിക്കാനും ആരുമില്ല. ഹിന്ദുക്കൾ പറയുന്നതു കള്ളമാണെന്നു തെളിയിക്കാൻ ജഗ്രതപ്പെടുന്നവർ ഓർക്കുക, ക്രിസ്ത്യാനിയും ഒട്ടും പിന്നിലല്ല; കടലിന്റെ അടിയിൽ മാതാവിന്റെ രൂപം കണ്ടെത്തുന്നു ..... ഒരു സി. ഷെറിൻ കർത്താവിനെ കണ്ടിട്ടു മടങ്ങിവന്ന കഥയിറങ്ങിയിട്ടുണ്ട്. അവരു പറയുന്നതു കർത്താവ് വളരെ സിമ്പിളാണെന്നാ (ഭാഗ്യം, നവീകരണക്കാർ രക്ഷപ്പെട്ടു!). കർത്താവീശോയുടെ കുടുംബക്കാർക്കോ, ശിക്ഷ്യന്മാർക്കോ മറ്റാർക്കെങ്കിലുമോ ഇന്നേവരെ ലഭിക്കാഞ്ഞിട്ടും ഇത്തരമൊരനുഭവം ആർക്കും കിട്ടാൻ പോകുന്നില്ലെന്നു കർത്താവ് (ധനവാന്റെ ഉപമ) തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും, തകർത്തു! മധുരത്തിൽ പൊതിഞ്ഞു വിഷം കുത്തിവെക്കുന്നതിൽ വട്ടായിയും പിന്നിലല്ല. വട്ടായി ദശാംശത്തിന്റെ മഹിമ പറയുന്നതു ഷാലോമിൽ വന്നതിങ്ങനെ (http://www.sundayshalom.com/?p=8141).
കോട്ടയത്തെ നവജീവൻ ദശാംശം കൊണ്ടാണു തുടങ്ങിയതെന്നും പ്രവർത്തിക്കുന്നതെന്നും തോന്നും പ്രസംഗം കേട്ടാൽ (നവജീവനിൽ പ്രവർത്തിക്കുന്ന അന്യജാതിക്കാർ ഇതു കേൾക്കണ്ട!). അദ്ദേഹത്തിന്റെ ഏതു പ്രസംഗമെടുത്താലും ഇത്തരം അസത്യത്തിന്റെ തുള്ളികൾ കാണാം - ബോധപൂർവ്വം ചമച്ചവ. അടുത്തകാലത്താണ് നവജീവനെ സഭ പരിഗണിക്കാൻ തുടങ്ങിയതു തന്നെ. ദയാഭായിയെ ഇപ്പോഴും അടുപ്പിച്ചിട്ടില്ല. അത്മായർ നടത്തുന്ന ഉപവിപ്രവർത്തികൾക്കു സഭ പാര പണിതതിനുദാഹരണങ്ങൾ ധാരാളം. കൈപ്പൻപ്ലാക്കലച്ചൻ നടത്തിയ കാരുണ്യങ്ങളെ കൈക്കലാക്കാൻ രൂപത നടത്തിയ ഇടിവെട്ടു നടപടികൾ പാലാക്കാർക്കറിയാം. കരിയിൽ പിതാവിന്റെ കണക്കു പ്രകാരം സഭ കാരുണ്യപ്രവർത്തികൾക്കു വേണ്ടി ഒരു വർഷം ചിലവാക്കുന്നത് 200 കോടി രൂപാ (ഭയങ്കരം!). നാൽപ്പത്തഞ്ചു ലക്ഷം അംഗംങ്ങളിൽനിന്നും ആകെപ്പിരിച്ചതിന്റെ എത്ര ശതമാനം വരും പിതാവേ ഇത്? ആ കണക്കു കൂടി കേട്ടാലെ കാരുണ്യത്തിന്റെ വലുപ്പം ശരിക്കും അറിയൂ.   
2017 ലേക്കു വല്യയൊരു പിരിവു വരുന്നുണ്ട്; വിശ്വാസികളുടേ ചിലവിൽ മെത്രാന്മാർക്കർമ്മാദിക്കാൻ അടുത്തയവസരം - മാർപ്പാപ്പാ വരുന്നു! വിശ്വ്വസിപ്പട ഇപ്പോഴേ തയ്യാറാവുക. ഒരഭിമുഖത്തിന് അനുവാദം ചോദിച്ചാൽ കിട്ടുമെന്നുറപ്പ്!