Translate

Wednesday, November 30, 2011

തരിശാകുന്ന കന്യാസ്ത്രീമഠങ്ങള് (തുടര്ച്ച) കന്യാസ്ത്രീപീഡനങ്ങള്


UK-യിലെ ഡോ. ടീനാ ബെറ്റി (Dr. Tina Beattie, Proffessor, Roehampton University) നല്കുന്ന വാര്‍ത്ത നമ്മെ നടുക്കേണ്ടതാണ്. വൈദികരില്‍നിന്നും മെത്രാന്മാരില്‍നിന്നും വ്യാപകമായ രീതിയില്‍ ലൈംഗികപീഡനങ്ങളും ബലാല്‍സംഗങ്ങളും നടക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ആ വിവരം കന്യാസ്ത്രീസഭകളുടെ സുപ്പീരിയേഴ്‌സ് റോമിനെ ധരിപ്പിച്ചെങ്കിലും കാര്യമായ നടപടികളൊന്നും വത്തിക്കാന്‍ സ്വീകരിച്ചിട്ടില്ല. വത്തിക്കാനോടുള്ള വിധേയത്വമില്ലായ്മയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വത്തിക്കാനു നല്കാന്‍ കാരണമെന്നാണ് മെത്രാന്മാരുടെ നിലപാട്!കന്യാസ്ത്രീകളില്‍നിന്ന് ലൈംഗികസഹായസന്നദ്ധത ലഭിക്കാന്‍ പുരോഹിതര്‍ അവരുടെ സാമ്പത്തികവും ആധ്യാത്മികവുമായ ശക്തികള്‍ ദുരുപയോഗിക്കുന്നു എന്നാണ് ഈ വിഷയത്തെ സംബന്ധിച്ചുള്ള പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. കന്യാസ്ത്രീകള്‍ ലൈംഗികപീഡനങ്ങള്‍ അധികമായി നേരിടുന്നത് ഇരുപത്തേഴു രാജ്യങ്ങളിലാണ്. ഇന്ത്യയും ആ ലിസ്റ്റില്‍ പെടുന്നുണ്ട് എന്നുള്ളത് നമുക്ക് ലജ്ജാകരമല്ലേ? ലൈംഗികപീഡനങ്ങള്‍ നേരിടാന്‍ അശക്തരായ കന്യാസ്ത്രീകള്‍സഹനത്തിലൂടെ മൗനം പാലിക്കുന്നു. കന്യാസ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം പൊന്തിഫിക്കല്‍ സീക്രട്ടായി വത്തിക്കാന്‍ സൂക്ഷിക്കുന്നു. ഇത്തരം മെത്രാന്മാരും പുരോഹിതരും മരണാനന്തരം പാര്‍ക്കുന്ന ഇടമല്ലേ നരകം?ചെയ്ത തെറ്റു മറച്ചുവയ്ക്കാതെ അംഗീകരിക്കുകയും തെറ്റു തിരുത്തുകയുമല്ലേ ചെയ്യേണ്ടത്? പൊന്തിഫിക്കല്‍ സീക്രട്ടായി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കത്തോലിക്കാസഭയ്ക്കു ഭൂഷണമല്ല. അതുവഴി സഭ പൊതുജനദൃഷ്ടിയില്‍ പരിഹാസപാത്രമാകുകയാണു ചെയ്യുന്നത്.2005-ല്‍ മാര്‍പ്പാപ്പാ ആഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍ 'ദൈവദാനമായ അവിവാഹിതാവസ്ഥയില്‍ ജീവിക്കുന്നതിലൂടെ വൈദികര്‍ സഭാസേവനം ചെയ്യണ'മെന്ന് പ്രസ്താവിക്കുകയുണ്ടായി. ഗര്‍ഭനിരോധനം, ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗരതി, വൈദികബ്രഹ്മചര്യം, സ്ത്രീപൗരോഹിത്യനിഷേധം, മുതലായ സഭാസിദ്ധാന്തങ്ങളെ മുറുകെപ്പിടിക്കുന്ന മാര്‍പ്പാപ്പായ്ക്ക് കന്യാസ്ത്രീകളെ വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചാലും കന്യാസ്ത്രീവിധേയത്വമാണ് പ്രധാനം! സ്ത്രീപുരുഷന്മാരുടെ ജനനേന്ദ്രിയ സാന്മാര്‍ഗികതയുടെ കുത്തകാവകാശം ദൈവദത്തമായി തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്ന് വത്തിക്കാനിലെ ഈ വൃദ്ധന്മാര്‍ ധരിച്ചുവശായിരിക്കുന്നതാണ് ഈ അപചയത്തിനു കാരണം.തള്ളയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ ജോലിചെയ്യുന്ന സി. മാര്‍ഗരറ്റ് മക് ബ്രൈഡ് (Sr. Margaret Mc Bride) അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിക്കേണ്ടിവന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആ കന്യാസ്ത്രീയെ സഭ മഠത്തില്‍നിന്നു പുറത്താക്കി. അതേസമയം ഒരു കുട്ടിയെപുരോഹിതനോ മെത്രാനോ പീഡിപ്പിച്ചാല്‍ സഭ അയാള്‍ക്ക് സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ നല്കും. എന്തൊരു വിരോധാഭാസം! മഠങ്ങളില്‍ സ്വന്തം മക്കളോ സഹോദരിമാരോ പീഡിപ്പിക്കപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കാനും ഉണ്ടെന്നറിഞ്ഞാല്‍ സഭാധകാരികളോട് ന്യായീകരണം ആവശ്യപ്പെടാനും രക്തബന്ധമുള്ള മാതാപിതാക്കള്‍ക്കും സഹോദരീസഹോദരന്മാര്‍ക്കും കടപ്പാടില്ലേ? മഠത്തില്‍വിട്ടെന്നും പോയെന്നും പറഞ്ഞ് സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്ന് ആരും ഒഴിഞ്ഞുമാറാന്‍ പാടില്ല.വത്തിക്കാന് സ്ത്രീപൗരോഹിത്യം സാന്മാര്‍ഗികതയ്‌ക്കെതിരായ കുറ്റകൃത്യമാണ് (crime against morality). അതേസമയം പുരോഹിതര്‍ കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും കുട്ടികളെ റെയ്പ് ചെയ്യുന്നതും സാന്മാര്‍ഗികതയ്‌ക്കെതിരായ കുറ്റകൃത്യമല്ല!

New Vatican Book Full Of Errors



Saturday, 16 April



YouCat, a new book produced by the Vatican, has had to be amended after a number of errors were found. The book, which is intended to explain the catechism to a younger audience, was withdrawn just a few days after being available in Italian shops. Some of the mistakes were, to say the least, very unfortunate.
An anonymous Vatican source has indicated that the proof reader's short term contract may not have been renewed.
http://abcnews.go.com/International/wireStory?id=13360462

അറസ്റ്റ് ചെയ്യപ്പെട്ട കന്യസ്ത്രീയ്ക്ക് ജാമ്യം

Nun gets bail following arrest - ucanews.com:

'via Blog this'

Bloger's Comment:


Going through the news item (reported by UCANews), one gets the feeling that the poor nun has been arrested on fabricated charges.  Of course, that is only a feeling.  The law should be allowed to take its own course.  One - no matter who he/she is - should respect the law of the country.  That is what you learn from Christ's teachings (Give unto Caesar .......).

But the unfortunate side is that such stories which might damage or tarnish the image (?) of the Church is never covered by our media.  It is surprising that whenever an atrocity is committed outside Kerala against a Malayalee nun, a big fuss is made.  But when similar things happen inside the state, there is an orchestrated silence and cover up.

Whenever possible, we try to bring news that mainstream media normally discard.

കട്ടു പാലു കുടിക്കുന്നവന്റെ വിലക്കപ്പെട്ട കനി

സെക്സും മതവും മനുഷ്യജീവിതത്തിലെ സുപ്രധാനങ്ങളായ രണ്ടു സംഗതികളാണ്. സത്യത്തില്‍ ‍ വിഷയങ്ങളെ സംബന്ധിച്ചു സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ കാര്യമായ യാതൊരു
വിവരമോ അറിവോ ഇല്ല. മതത്തെപ്പറ്റി സ്വയം അവലോകനം ചെയ്തു പഠിക്കുവാന്‍ ആരും മെനക്കെടാറില്ല. മതത്തിന്‍റെ അമരത്തിരിക്കുന്ന മേധാവികള്‍ മതത്തെപ്പറ്റി പഠിക്കുവാന്‍ സമ്മതിക്കുകയുമില്ല. അടുത്തകാലംവരെ  കത്തോലിക്കാസഭ വിശ്വാസികളെ ബൈബിള്‍ വായിക്കുന്നതു നിഷേധിച്ചിരുന്നത് ഇതിനു വ്യക്തമായ തെളിവാണ്.
തിരുശേഷിപ്പും കൊന്തയും കുരിശും ഭക്തിപ്രകടനങ്ങളും ആയാല്‍ സ്വര്‍ഗം ഉറപ്പായി. പിന്നെ മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒപ്പിസും കുര്‍ബാന ചൊല്ലിക്കലും കഴിഞ്ഞാല്‍ പാപികളായിരുന്ന മരിച്ചവരുടെ ആത്മാവ്‌ രക്ഷപെട്ട് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കും. ഇത്തരം അന്ധവിശ്വാസങ്ങളാണ് മതം ജനങ്ങളുടെ തലയില്‍ കുത്തിനിറച്ചിരിക്കുന്നത്. സഭയെ നന്നാക്കുവാന്‍ ആര്‍ക്കു സാധിക്കും? അസ്സീസിയിലെ ഫ്രാന്‍സീസിനു ഒന്നുകൂടി ജന്മംനല്‍കണമോ?

മനുഷ്യജീവിതത്തിന്‍റെ ഭാഗമായ ലൈംഗീകമോഹങ്ങള്‍ അഥവാ സെക്സ് ലജ്ജയില്ലാത്തവന്‍റെ സദാചാരവിരുദ്ധബോധമായി സഭ മുദ്രയടിച്ചു. അതോടെ കഴുതകളായ വിശ്വാസസമൂഹം മതത്തിന്‍റെ കെണിയില്‍ വീണു അടിമമനസിന്‍റെ ഉടമകളുമായി. മതം പഠിപ്പിച്ചത് അവര്‍ അപ്പാടെ അങ്ങനെ വിശ്വസിച്ചു. നാണം കെട്ടതായി മുദ്രയടിച്ചവര്‍ കണ്ണടച്ച് പാലും കുടിക്കുന്നു. പൂച്ച കണ്ണടച്ചു പാലുകുടിക്കുന്നതുപോലെ ഈ വിശുദ്ധമായ ലൈഗികതയെപ്പറ്റി പഠിപ്പിച്ചവര്‍, ഈ മോഹങ്ങള്‍ പാപമാണെന്നു മുദ്ര അടിച്ചവര്‍ പാലു കുടിക്കുന്നതു ആരും കാണുന്നില്ല.

നമ്മുടെ അത്മായ വിശ്വാസികള്‍ ഈ പുരോഹിത വിഷപാമ്പുകളുടെ കൊടുംവിഷക്കടിയില്‍നിന്നു എന്നു രക്ഷപെടും? സ്വതന്ത്രമായി ചിന്തിച്ചു എന്നാണു പുരോഹിതരുടെ പള്ളിലഹരി പിടിച്ച അടിമകള്‍ സ്വയം നന്നായി ദുഷിച്ച സഭയുടെ ഈ പിശാചുക്കളെ ഓടിക്കുക?

Crime and Punishment


ഴിമതിയിലൂടെ ജീവിതം അനായാസമാക്കാന്‍ തക്കതായ ഒരു മാനസികാവസ്ഥ രൂപപ്പെടുത്തുന്നതില്‍ സഭക്കുള്ള പങ്കിനെപ്പറ്റി ഒരു ചെറിയ കുറിപ്പില്‍ ഞാനെഴുതിയിരുന്നു. http://almayasabdam.blogspot.com/2011/11/blog-post_6455.html
താല്പര്യമുള്ളവരെ വീണ്ടും വീണ്ടും തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു സൂത്രവും സഭയുടെ സംഭാവനയായി നടപ്പിലുണ്ട്. അതാണ്‌ കുമ്പസാരം. അരുതാത്തത് ചെയ്തു എന്ന ബോദ്ധ്യമുള്ളയാള്‍ അതേപ്പറ്റി അനുതപിക്കുകയും തന്റെ തെറ്റിലൂടെ ഉപദ്രവിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ചെയ്യുകയും ചെയ്താല്‍ ചെയ്തുപോയ തെറ്റിന് ദൈവത്തിനും മനുഷ്യനും മുമ്പില്‍ ഏതാണ്ടൊരു പരിഹാരമായി എന്ന് കരുതാം. ആ അര്‍ത്ഥത്തിലാണല്ലോ കുമ്പസാരത്തെ ഒരു കൂദാശയായി കരുതുന്നത്. എന്നാല്‍ സംഭവിക്കുന്നതോ? എത്ര വലിയ തെറ്റ് ചെയ്താലും, അത് ഒരച്ചനോട് പറഞ്ഞാലുടനെ നിസ്സാരമായ ഒന്നോ രണ്ടോ വാചിക പ്രാര്‍ത്ഥനയിലൂടെ എല്ലാം ശുഭപര്യവസായിയായി എന്ന ധാരണയാണ് വിശ്വാസികള്‍ക്ക് കിട്ടുന്നത്. ഒരാളെ കൊന്നിട്ട് ചെന്നാലും കിട്ടുന്ന ശിക്ഷ ഒരാകാശങ്ങളിലിരിക്കുന്നതും ഒരു നന്മനിറഞ്ഞ മറിയവും! അതോടേ എല്ലാം പഴയ പടി. മനസ്താപമാണ് കാര്യം, ശിക്ഷ അപ്രസക്തമാണ്, കുമ്പസാരമെന്ന തട്ടിക്കൂട്ടലില്‍. ആവര്‍ത്തനഫലമായി, ഈ മനസ്താപവും ഒരു തമാശയായിത്തീരാം - സ്വയം കബളിപ്പിക്കല്‍, മനുഷ്യരെ കബളിപ്പിക്കല്‍, ദൈവത്തെ കബളിപ്പിക്കല്‍.

സഭയുടെ കല്പനകളുടെ, അല്ലെങ്കില്‍ ഒരു രാജ്യത്തുള്ള നിയമങ്ങളുടെ, വെറും ലംഘനമല്ല പാപം, മറിച്ച്, ഏത്‌ കാര്യത്തിലായാലും, സ്വന്തം സുഖം മാത്രം തേടുന്നത് എപ്പോഴുംതന്നെ പാപവും അതിലൂടെ അന്യന്റെ സുഖം കെടുത്തുന്നത്‌ ഗുരുതരമായ പാപവും ആണെന്ന ശരിയായ ബോധം ഇല്ലാത്തിടത്ത് ഒരു കുമ്പസാരവും ശുദ്ധീകരണപ്രക്രിയ ആവില്ല.
 
മതത്തിനുള്ളിലെ മാത്രം കാര്യമല്ലിത്. പുറത്തും, വലിയ ക്രിമിനലുകള്‍ക്ക് പോലും ഇന്ന് കുശാലാണ്. പിടിക്കപ്പെട്ട്, കുറ്റം തെളിയിക്കപ്പെട്ടാലും കിട്ടുന്നത്  ഒരു നിസ്സാര ശിക്ഷ മാത്രം. കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം തക്കതായ ശിക്ഷയെ ഭയക്കേണ്ടതില്ല എന്ന ചുറ്റുപാടാണ്. ഒരു തെറ്റെന്നാല്‍, അതൊരു കൊലപാതകമാകണമെന്നില്ല. വീട്ടിലെ മാലിന്യങ്ങള്‍ വഴിയിലും അന്യന്റെ പുരയിടത്തിലും കൊണ്ടിടുന്നതും വെറും തെറ്റല്ല, വളരെ നീചമായ തെറ്റു തന്നെയാണ്. അതിനൊക്കെ ഗുരുതരമായ ശിക്ഷകള്‍ നല്കപ്പെടണം. എങ്കിലേ വിവരംകെട്ടവര്‍ (വിവരമുള്ളവര്‍ ഇത്തരം പണികള്‍ ചെയ്യില്ല.) പാഠം പഠിക്കുകയുള്ളൂ. അല്ലാതെ പള്ളിയില്‍ ചെന്നു കുമ്പസാരിക്കുന്നതുപോലെ അത്ര എളുപ്പത്തില്‍ രക്ഷപ്പെടാവുന്ന ഒരു തഴക്കത്തിന് നമ്മുടെ നിയമ- ശിക്ഷാനടപടികള്‍ വളം വച്ചുകൊടുക്കരുത്.

നൂറ്റാണ്ടുകളായി ബാലപീഡനത്തിന് ഒരു ചെറിയ ശിക്ഷ പോലും കൊടുക്കാതെ അധികാരികള്‍ അനാസ്ഥ കാണിച്ചതുകൊണ്ടാണ് സഭയില്‍ ഇന്ന് ഇതൊരു മാറാവ്യാധിയായിത്തീര്‍ന്നിരിക്കുന്നത്. ഈ വിഷയം ഇവിടെ കൂട്ടിച്ചേര്‍ത്തതിന് വ്യക്തിപരമായ ഒരു കാരണമുണ്ട്. കൌമാരപ്രായത്തില്‍ ഒന്നില്‍ കൂടുതല്‍ പുരോഹിതര്‍ എന്നോട് ശാരീരികമായ അടുപ്പത്തിന് വിഫലശ്രമം നടത്തിയിട്ടുണ്ട്. ഒരുമ്മ തന്നോട്ടേ എന്ന് ചോദിച്ചു വന്നവരും അതിനുമപ്പുറത്തേയ്ക്ക് ശ്രമിച്ചവരുമുണ്ട്. ഇവരൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നതുകൊണ്ട് അതില്‍ കൂടുതല്‍ എഴുതുന്നില്ല. എന്നാല്‍, ഒരാള്‍, വിചിത്രമായ ഒരു കാര്യം ചെയ്തു. തെറ്റ് മനസ്സിലാക്കിയിട്ടോ, എന്നെ സാന്ത്വനപ്പെടുത്താനോ, എന്റെ ശ്രദ്ധ തിരിക്കാനോ എന്നറിയില്ല, എന്നെ പിടിച്ചു അദ്ദേഹത്തിന്‍റെ കസേരയില്‍ ഇരുത്തിയിട്ട്, അടുത്തു മുട്ടുകുത്തി നിന്ന്, എന്നോട് കുമ്പസാരിക്കാന്‍ തുടങ്ങി. ഏതായാലും, ആ നാടകത്തിനും വഴങ്ങാതിരിക്കാനുള്ള ധൈര്യം എനിക്കുണ്ടായതിനാല്‍, , കാര്യം ഒന്നുരണ്ടു മിനുട്ടുകളെയെടുത്തുള്ളൂ. പിന്നീടൊന്നും സംഭവിച്ചുമില്ല. കുമ്പസാരം കൊണ്ട് പലതും കഴുകിക്കളയാം എന്നതുപോലെ, പലതും നിര്‍വീര്യവുമാക്കാം എന്നൊരു സങ്കല്പമുണ്ട് എന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?
                  
ഒരിക്കല്‍ ഉപകാരപ്രദമായത് എന്നും അങ്ങനെ ആയിരിക്കണമെന്നില്ല. ഉദാ: ഗാന്ധിജിയുടെ നിരാഹാര സത്യഗ്രഹം, രാഷ്ട്രീയ നിയമലംഘനം തുടങ്ങിയ ഉപരോധരീതികള്‍. ഇതാ ഈ ഒരാഴ്ചക്കുള്ളില്‍ (നവ.-ഡിസം.2011) കേരളത്തില്‍ മൂന്ന് ഹര്‍ത്താലുകള്‍! ഇവകൊണ്ട് ആര്‍ക്ക് എന്തു നേട്ടം? സംസ്ഥാനത്ത് കോടികളുടെ നഷ്ടവും അസഹനീയ സംഭവങ്ങളുമല്ലാതെ ഒരു തരി നേട്ടവുമില്ലെങ്കിലും, എല്ലാ സദാചാരത്തെയും മറികടന്ന് ഹര്‍ത്താലാചരിക്കാന്‍ ഭരണകൂടങ്ങള്‍ പോലും ആഹ്വാനം ചെയ്യുന്നത് അങ്ങേയറ്റത്തെ ധാര്‍മ്മികാധ:പതനമല്ലേ? കുറ്റവും ശിക്ഷയും ഈവിധമായാല്‍ മതിയോ? മുല്ലപ്പെരിയാര്‍ ഡാമിന്റെ ഗതി ഇങ്ങനെയായത്, 1989 ല്‍ ഭീമമായ കോഴ വാങ്ങി അന്നത്തെ മന്ത്രിമാര്‍ അരുതാത്ത ഒരു പാട്ടക്കരാര്‍ പുതുക്കിയതുകൊണ്ടല്ലേ? ഇത്ര ഹീനമായി സ്വന്തം നാടിനെ ദ്രോഹിച്ചത്തിന് ആരെങ്കിലും എന്നെങ്കിലും ശിക്ഷിക്കപ്പെട്ടോ? ശിക്ഷിക്കപ്പെടുന്നത് എന്നും ബുദ്ധികെട്ട ജനം.  ബാലപീഡകരായ വൈദികരെ സംരക്ഷിക്കുന്ന സഭാധികാരികളെപ്പോലെതന്നെ വിവരം കെട്ടവരാണ് അഴിമതിക്കാരെന്ന് തീര്‍ച്ചയുള്ള ക്രിമിനലുകളെ വീണ്ടും വോട്ടു ചെയ്ത് അധികാരത്തിലെത്തിക്കുന്ന ജനവും. ആ ജനം നാമോരോരുത്തരുമാണ്!

Tuesday, November 29, 2011

കത്തോലിക്കാസഭക്ക് അപമാനമായ ‘കത്തോലിക്കാസഭ’


തൃശ്ശൂര്‍ അതിരൂപതയുടെ ഒന്നാമത്തെ മെത്രാപ്പോലീത്താ ഒരു ദിവസം വിജ്ഞാപനമിറക്കി; ദീപികപത്രം കത്തോലിക്കാസഭയുടെ ജിഹ്വയാണ്, മുഴുവന്‍ കത്തോലിക്കരും അതിന്റെ ഓഹരി വാങ്ങണം, ആജീവനാന്ത വരിക്കാരാകണം. ഇതിനായി പ്രചാരണ പരിപാടികളും ബോധവല്‍ക്കരണ യോഗങ്ങളും നടത്തി. എല്ലാ കത്തോലിക്കരും ചോദ്യംചെയ്യാതെ അനുസരിച്ചു. അവരെല്ലാം ദീപികയുടെ ഓഹരിക്കാരായി, വരിക്കാരായി. മഠങ്ങളായ മഠങ്ങളിലൊക്കെ കന്യാസ്ത്രീയമ്മമാര്‍ ദീപിക വരുത്താന്‍ തുടങ്ങി. പിന്നീട് കാലം കുറെ ചെന്നപ്പോള്‍ കത്തോലിക്കാസഭയുടെ ജിഹ്വയായ ദീപിക മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ജിഹ്വയായി! വെറും മാര്‍ക്‌സിസ്റ്റല്ല അതിലെ പിണറായിപക്ഷം. മഠങ്ങളിലെ കന്യസ്ത്രീയമ്മമാര്‍ അന്തംവിട്ട് നെട്ടോട്ടം തുടങ്ങി. നമ്മുടെ സ്വന്തം ദീപികക്ക് എന്തുപറ്റി? അതായിരുന്നു അവരുടെ ചോദ്യം. വീടുകളിലിരിക്കുന്ന ചേട്ടത്തിമാര്‍ ലോകം കീഴ്‌മേല്‍ മറഞ്ഞുവോ എന്ന് അത്ഭുതപ്പെട്ടു. കത്തോലിക്കാസഭയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും  ഒന്നായിത്തീര്‍ന്നുവോ എന്നായിരുന്നു അവരുടെ ശങ്ക. അപ്പോള്‍ അതാ കേള്‍ക്കുന്നു നമ്മുടെ മെത്രാന്മാരുടെ നെഞ്ചത്തടിയും കൂട്ടനിലവിളിയും. ദീപിക നമ്മുടെ കൈയ്യില്‍നിന്ന് പോയി. എങ്ങനെ പോയി, എപ്പോള്‍ പോയി എന്നൊന്നും ആരും വിശ്വാസികളോട് വിശദീകരിച്ചില്ല. ഒരു മുസ്ലീം വ്യവസായിയാണ് ഇപ്പേള്‍ നസ്രാണി ദീപികയുടെ ഉടമ എന്നുമാത്രം വിശ്വാസികള്‍ക്കു മനസ്സിലായി.  അന്നത്തെ മുഖ്യമന്ത്രി വെറുക്കപ്പെട്ടവന്‍ എന്നു വിളിച്ച അതേ മുസ്ലീം വ്യവസായിതന്നെ! ദീപിക എങ്ങനെ മുസ്ലീം വ്യവസായിയുടേതായി, ഇടപാടില്‍ എത്ര കോടി കിട്ടി എന്നൊന്നും ഒരു മെത്രാനും വെളിപ്പെടുത്തിയില്ല. വിറ്റ കാശ് എന്തുചെയ്തു എന്നതും പരമരഹസ്യമായിരുന്നു. അല്ലെങ്കിലും മെത്രാന്മാര്‍ക്ക് ഉടയതമ്പുരാനോടല്ലാതെ മറ്റാരോടും കണക്കു പറയേണ്ടതില്ലല്ലൊ.

പിന്നീട് മുസ്ലീംവ്യവസായി ദീപികയുടെ കണ്ണായ സ്ഥലങ്ങളും വസ്തുവകകളും വിറ്റ്  ഇറക്കിയ കാശ് തിരിച്ചുപിടിച്ചു. തൊണ്ടായിപ്പോയ ദീപിക മെത്രാന്മാര്‍ക്ക് തിരിച്ചുനല്‍കാന്‍ അയാള്‍ തയ്യാറായി. സക്കാത്തായി കൊടുക്കുന്നു എന്നായിരുന്നു വെയ്പ്. പക്ഷെ മെത്രാന്മാര്‍ സക്കാത്തിനായി കോടികള്‍ മുടക്കി. രൂപതതോറും ഈ കോടികള്‍ സമാഹരിക്കാനുള്ള പിരിവും നടന്നു. തൃശ്ശൂര്‍ രൂപതയില്‍ ഓരോ കുടുംബത്തില്‍നിന്നും സ്വാകാര്യകമ്പനിയായ ദീപികയുടെ രക്ഷക്ക് നൂറു രൂപവീതം നിര്‍ബന്ധിത പിരിവ് നടത്തി. പാവം വിശ്വാസികള്‍ക്ക് മെത്രാന്മാര്‍ ആജ്ഞാപിച്ചാല്‍ കൊടുക്കാതിരിക്കാന്‍ കഴിയുമൊ? സ്വകാര്യവ്യവസായ സ്ഥാപനത്തിനായി ബഹുജനങ്ങളില്‍നിന്ന് സംഭാവന പിരിച്ച ഇന്ത്യയിലെ ആദ്യസംഭവമായിരുന്നു അത്. പണംനല്‍കിയ വിശ്വാസികളോട് അപ്പോഴും പറഞ്ഞില്ല എത്ര കോടിക്കാണ് ദീപിക തിരിച്ചുവാങ്ങിയതെന്ന്.

തൃശ്ശൂര്‍ അതിരൂപതയിലെ രണ്ടാമത്തെ മെത്രാപ്പോലീത്താക്ക് തോന്നി, മറ്റൊരു ജിഹ്വവേണമെന്ന്; ഒരു ടെലിവിഷന്‍ ചാനല്‍. ഉടന്‍ തുടങ്ങി ഷെയര്‍വില്പന, സംഭാവന, പിരിവ്. അങ്ങനെ ജീവന്‍ ടി.വി. നിലവില്‍വന്നു. വിശ്വാസികള്‍ വീണ്ടും വഞ്ചിക്കപ്പെട്ടു. ജീവന്‍ ടി.വി. ഇപ്പോള്‍ മറ്റാരുടേതോ ആണ്. ഒരു വ്യക്തി തുടങ്ങിയ ശാലോംടി.വി. വിജയകരമായി നടക്കുമ്പോള്‍ ഒരു മെത്രാപ്പോലീത്തായും സഭയുംകൂടി തുടങ്ങിയ ചാനല്‍ വമ്പന്‍ പരാജയമായി.

തൃശ്ശൂര്‍ അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്താക്കും തോന്നി ഒരു വിളി’; തിരുവായ് മൊഴിഞ്ഞു, നമുക്കുവേണ്ടി നിലകൊള്ളാന്‍ ഒരു മാധ്യമമില്ല. ജനം ചോദിച്ചു, അപ്പോള്‍ ദീപികയൊ. ദീപികയില്‍ മറ്റ് മെത്രാന്മാര്‍ക്കും തുല്യ അവകാശമുണ്ടല്ലൊ. തന്റെ സ്വന്തം അജന്‍ഡ നടപ്പാക്കാന്‍ ഒരു മാധ്യമമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രരോദനത്തിന്റെ അര്‍ത്ഥം. അങ്ങനെ കെട്ടിയെഴുന്നെള്ളിച്ചുകൊണ്ടു വന്നതാണ് കത്തോലിക്കാസഭയെന്ന തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രം.

വന്ദ്യവൈദികനായ ഫാ. ആന്റണി അന്തിക്കാട്ട് ആരംഭിച്ച ലഘുലേഖയായിരുന്നു കത്തോലിക്കാസഭ; അക്രൈസ്തവരെയും അകത്തോലിക്കരെയും കത്തോലിക്കാസഭയെപ്പറ്റി പഠിപ്പിക്കാന്‍ ആരംഭിച്ച ലഘുലേഖ. അയക്കാനുള്ള സ്റ്റാമ്പിന്റെ വിലപോലും ഈടാക്കാതെയാണ് അത് അയച്ചുകൊടുത്തിരുന്നത്. കുറെ കഴിഞ്ഞപ്പോള്‍ മേരിമാതാ മേജര്‍ സെമിനാരി അതിനെ ആക്രമിച്ചുകീഴ്‌പ്പെടുത്തി സ്വന്തമാക്കി. ലഘുലേഖ മുഖച്ഛായമാറ്റി മാസികയായി. മാസിക വമ്പിച്ച പരാജയമായപ്പോള്‍ അധിനിവേശക്കാര്‍ പിന്‍മാറി. ആ മാസികയാണ് വേഷപ്പകര്‍ച്ച നടത്തി പുതിയ അവതാരമായി പത്രരൂപമെടുത്ത് അവതരിച്ചിട്ടുള്ള തൃശ്ശൂര്‍ അതിരൂപതയുടെ കത്തോലിക്കാസഭ

തൃശ്ശൂര്‍ അതിരൂപത കത്തോലിക്കാസഭഎന്ന പേര്‍ സ്വന്തം മുഖപത്രത്തിന് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. കത്തോലിക്കാസഭ എന്ന പേര്‍ ലോകംമുഴുവനുമുള്ള കത്തോലിക്കര്‍ക്ക് അവ  കാശപ്പെട്ടതാണ്. ഒരു രൂപതമാത്രം ആ പേര്‍ കുത്തകയാക്കി കൈവശംവയ്ക്കുന്നത് തികഞ്ഞ അനൗചിത്യമാണ്. മാത്രമല്ല കത്തോലിക്കാസഭയെന്ന പേര്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ആ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയെല്ലാം സഭയുടെ വിശ്വാസസത്യങ്ങളും ഔദ്യോഗികപഠനങ്ങളുമാണെന്ന തെറ്റിദ്ധാരണ വിശ്വാസികളില്‍ കടന്നുകൂടാന്‍ ഇടയുണ്ട്. അതിനാല്‍ കത്തോലിക്കാസഭയെന്ന പേര്‍ തൃശ്ശൂര്‍ രൂപതയുടെ മുഖപത്രം ഉപേക്ഷിക്കേണ്ടതാണ്. കത്തോലിക്കാസഭഇടതുപക്ഷപ്രസ്ഥാനങ്ങളെ കടന്നാക്രമിക്കാനുള്ള ഒരു രാഷ്ട്രീയ പത്രമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇടതുപക്ഷമുന്നണിയെയും വിശിഷ്യ കമ്മ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയെയും നഖശിഖാന്തം എതിര്‍ക്കുകയാണ് അതിന്റെ പത്രധര്‍മ്മമായി കണക്കാക്കപ്പെടുന്നത്. മെത്രാപ്പോലീത്തായുടെ രണ്ടാം വിമോചനസമരം നനഞ്ഞ പടക്കമായി ചീറ്റിപ്പോയതിന്റെ പ്രതികാരം തീര്‍ക്കുകയാണ്. കത്തോലിക്കരില്‍ ഇടതുപക്ഷക്കാരും, മദ്ധ്യപക്ഷക്കാരും, വലതുപക്ഷക്കാരുമുണ്ട്. അതിരൂപതാപത്രം ഇതില്‍ പക്ഷംപിടിക്കുന്നത് നീതിയല്ല. സ്ഥാനകാംക്ഷിയും അധികാരമോഹിയുമായ മെത്രാപ്പോലീത്തായുടെ പ്രതിച്ഛായക്ക് ആകര്‍ഷകമായ നിറം കൊടുക്കുകെയന്ന മഹത്തായ മറ്റൊരു കര്‍മ്മവും ഈ പത്രം അനുഷ്ഠിച്ചുവരുന്നു.

തൃശ്ശൂര്‍ അതിരൂപതയില്‍ ഒരു ലക്ഷത്തിലേറെ കത്തോലിക്കാഭവനങ്ങളും സ്ഥാപനങ്ങളുമുണ്ട്. അവരെല്ലാം നിര്‍ബന്ധമായും ഈ പത്രം വാങ്ങിയിരിക്കണമെന്നാണ് മെത്രാന്റെ അരുളപ്പാട്. ആവശ്യക്കാര്‍ വിലനല്‍കി പത്രം വാങ്ങട്ടെ, മറ്റുള്ളവരെ എന്തിനു നിര്‍ബന്ധിക്കണം. വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന തൃശ്ശൂര്‍ അതിരൂപതയുടെ നിലപാട് മദ്ധ്യയുഗത്തിലെ സഭാനിലപാടുകള്‍പോലെ ക്രൂരവും നിന്ദ്യവും ഹീനവുമാണ്. ആവശ്യക്കാര്‍ മേല്‍വിലാസസഹിതം വരിസംഖ്യ കത്തോലിക്കാസഭയുടെ ആഫീസിലേക്ക് അയയ്ക്കാന്‍ പറഞ്ഞാല്‍ എത്ര കുടുംബങ്ങള്‍ ഈ പ്രസിദ്ധീകരണം ആവശ്യപ്പെടും? അടുത്ത ലക്കംമുതല്‍ ഇതിന്റെ എത്ര കോപ്പി അടിക്കേണ്ടിവരും?

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ തൃശ്ശൂര്‍ അതിരൂപതക്കും അതിന്റെ മുഖപത്രമായ കത്തോലിക്കാസഭക്കും ഒരു വെളിപാടുണ്ടായി. വെളിപാട് മുന്‍പേജില്‍തന്നെ കൊടുത്തു, ‘കേരള കാത്തലിക് ഫെഡറേഷന്‍ വ്യാജസംഘടന’. ഇതായിരുന്നു തലക്കെട്ട്. കേരള കാത്തലിക് ഫെഡറേഷന് സഭയുടെ നിയമമനുസരിച്ചുള്ള അംഗീകാരമില്ലത്രെ! ആരു പറഞ്ഞു കാത്തിലിക് ഫെഡറേഷന് സഭാനിയമമനുസരിച്ചുള്ള അംഗീകാരമുണ്ടെന്ന്? കേരള കാത്തിലിക് ഫെഡറേഷന്‍ സര്‍ക്കാര്‍ നിയമമനുസരിച്ചുള്ള അംഗീകാരമുണ്ടെന്നേ അതിന്റെ ഭാരവാഹികള്‍ അവകാശപ്പെട്ടിട്ടുള്ളു.

കേരള കാത്തലിക് ഫെഡറേഷനെ വ്യാജസംഘടനയായി പ്രഖ്യാപിച്ച 2011 സെപ്റ്റംബര്‍ ലക്കം കത്തോലിക്കാസഭ നമുക്കൊന്ന് പരിശോധിക്കാം. മുന്‍പേജിന്റെ നാലിലൊന്ന് ഒരു തുണിക്കടയുടെ പരസ്യം, ഒരു മാദകസുന്ദരിയുടെ ചിത്രസഹിതം. പത്രം തുടങ്ങിയതുമുതല്‍ ഇന്നുവരെ പത്രത്തിന്റെ ഇതേ സ്ഥാനത്ത് ഇതേ പരസ്യം മാത്രം. മുന്‍പേജിന്റെ എട്ടിലൊന്ന് ഒരു സ്വകാര്യ ട്യൂട്ടോറിയല്‍ കോളജിന്റെ പരസ്യം. പിന്‍പേജ് മുഴുവന്‍ പരസ്യത്തിനായി നീക്കിവച്ചിരിക്കുന്നു. നാലു പരസ്യങ്ങള്‍. മൂന്നും തുണിക്കടകളുടെ. അവയിലും ചിത്രങ്ങള്‍ മാദകസുന്ദരികളുടേത്. നാലാം പരസ്യം ഒരു ചിട്ടിക്കമ്പനിയുടേത്. പത്രത്തിന്റെ ഉള്‍പേജുകള്‍ നോക്കാം. രണ്ടാംപേജ് പകുതി പരസ്യം. മൂന്നാംപേജ് പകുതി പരസ്യം. നാലാം പേജില്‍ പകുതി, അഞ്ചാം പേജില്‍ എട്ടിലൊന്ന്, ആറാം പേജില്‍ പകുതി, എഴാം പേജില്‍ പകുതി, എട്ടാം പേജ് മുഴുവന്‍, ഒമ്പതാം പേജ് പകുതി, പന്ത്രണ്ടാം പേജ് പകുതി, പതിമൂന്നാം പേജ് പകുതി, പതിനഞ്ചാം പേജ് മൂന്നിലൊന്ന്, പതിനാറാം പേജ് പകുതി, പതിനേഴാം പേജിന്റെ മുക്കാല്‍ ഭാഗവും, പതിനെട്ടാം പേജ് പകുതിയിലേറെയും, പത്തോന്‍പതാം പേജ് പകുതിയും പരസ്യം. ചുരുക്കത്തില്‍ ഇരുപതില്‍ പത്തു പേജും പരസ്യം. പരസ്യങ്ങളില്‍ തൊണ്ണൂറു ശതമാനവും കറക്കുകമ്പനികളായ കുറിക്കമ്പനികളുടേയും മാറ്റു കുറഞ്ഞ സ്വര്‍ണം വിറ്റ് നാട്ടുകാരെ പറ്റിച്ച് കൊള്ളലാഭമടിക്കുന്ന ജ്വല്ലറികളുടേയും ഒരു അലക്ക് കഴിഞ്ഞാല്‍ നിറം മങ്ങുന്ന പട്ട് വിറ്റ് കോടികള്‍ വാരുന്ന തുണിപ്പീടികകളുടെയും. കഴിഞ്ഞ മുപ്പത്തിനാലു കൊല്ലമായി ഒരു പരസ്യം പോലും കൊടുക്കാതെ ഒരു മാസംപോലും മുടക്കംവരുത്താതെ ഓശാന പ്രസിദ്ധീകരിക്കുന്ന പ്രൊഫ. ജോസഫ് പുലിക്കുന്നേലിന്റെ കാലുകഴുകിയ വെള്ളം കുടിക്കട്ടെ കത്തോലിക്കാസഭയുടെ അമരക്കാര്‍.

ഇനിയൊരു ചോദ്യം. കത്തോലിക്കാസഭയെന്ന ഈ പ്രസിദ്ധീകരണത്തിന്റെ മുഖ്യലക്ഷ്യം എന്ത്? ചിട്ടിക്കമ്പനി പ്രചരണമൊ, തുണിക്കട പരസ്യമൊ അതോ സത്യവിശ്വാസ പ്രഘോഷണമൊ? ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്താ പരസ്യങ്ങളിലെ അശ്ലീലപ്രസരണത്തെ അപലപിച്ചു പ്രസംഗിച്ച് കയ്യടിനേടിയിട്ടുണ്ട്. അദ്ദേഹം നയിക്കുന്ന സീറോ-മലബാര്‍ സഭയിലെ ഒരു പ്രസിദ്ധീകരണം മാദകസുന്ദരിമാരുടെ പരസ്യങ്ങള്‍ വിറ്റ് കാശാക്കുന്നത് അദ്ദേഹം കാണുന്നില്ലേ? ഈ അസാ ന്മാര്‍ഗികത ന്യായീകരിക്കാന്‍ അദ്ദേഹം എതു ധാര്‍മ്മികനിയമം ഉദ്ധരിക്കും? ഏതു സന്മാര്‍ഗനീതി ചൂണ്ടിക്കാണിക്കും? ക്രിസ്തുവിന്റെ ഏതു പഠനം ആധാരമാക്കും? കത്തോലിക്കാസഭക്ക് മുഴുവന്‍ അപമാനമായ തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭയുടെ പ്രസിദ്ധീകരണം തടയുവാന്‍ ശ്രേഷ്ഠ മെത്രാപ്പോലീത്താ മുന്‍കയ്യെടുക്കുമൊ?

This article was written by Joy Paul Puthusserry, President of Trichur based Kerala Catholic Federation.

സഭയും അഴിമതിയും

കഴിഞ്ഞ ഞായറാഴ്ച (27.11.11) ഫാ. ഗുരുദാസിന്റെ സ്നേഹവാണിയും കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനവും ചേര്‍ന്ന്  പാലായില്‍ വച്ച് നടത്തിയ ഒരു സംഗമത്തില്‍ ഒരു പ്രഭാഷകന്‍ ഒരു വലിയ കാര്യം സൂചിപ്പിച്ചു. ഇതുവരെയും ഇന്നും നമ്മുടെ നാടിന്റെ ശാപമായിത്തീര്‍ന്നിരിക്കുന്ന അഴിമതിക്ക് സഭ എന്തു സംഭാവനയാണ് ചെയ്തിട്ടുള്ളത് എന്നതിലേയ്ക്ക് കൈചൂണ്ടുന്ന ഒരു നല്ല ചിന്തയായിരുന്നു അത്.

സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനാശൈലി തെണ്ടികളുടെയും കൌശലക്കാരുടെയുമാണ്. നേര്ച്ചകാഴ്ചകള്‍, ബലി, തുടങ്ങിയവയിലൂടെ മദ്ധ്യസ്ഥന്മാരെയും അവര്‍ വഴി ദൈവത്തെയും എങ്ങനെ പാട്ടിലാക്കാം, ഉദ്ദേശിക്കുന്ന കാര്യം എങ്ങനെ നേടിയെടുക്കാം എന്നതാണ് അതിന്റെ രീതി. അങ്ങോട്ട്‌ കൊടുക്കുന്ന കൈനീട്ടത്തിന്റെ കനമനുസരിച്ച് ഇങ്ങോട്ട് കിട്ടും എന്ന അനുനയ ചിന്താരീതി സഭയുടെ എല്ലാ കാര്യങ്ങളിലും കുടികൊള്ളുന്നുണ്ട്. മെത്രാന് ചോദിക്കുന്നത് കൊടുത്താല്‍ ഏത്‌ നിയമത്തെയും മറികടക്കാം. കൂടുതല്‍ കാശ് കൊടുത്ത് നീണ്ട കുര്‍ബാന ചൊല്ലിച്ചാല്‍ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്ന് പോലും വേഗം ജാമ്യത്തിലിറക്കാം. കോഴകൊണ്ട് ഇവിടെ മാത്രമല്ല, പരലോകത്തും പലതും നേടാം.
 
ഇത് പാടേ തെറ്റാണെന്ന് അല്പമെങ്കിലും ദൈവാവബോധമോ ആത്മീയതയോ ഉള്ളവര്‍ക്കറിയാം. ദൈവം പരമമായ വിശുദ്ധിയും അളവില്ലാത്ത കരുണയുമാണെങ്കില്‍, അവിടുന്ന് കൊടുക്കുന്നത് അളവില്ലാതെയും, പക്ഷപാതമില്ലാതെയും ആയിരിക്കണം. മനുഷ്യന്റെ അര്‍ഹതയോ, പകരം കൊടുക്കാനുള്ള കഴിവോ അവിടുത്തെ ചെയ്തികള്‍ക്ക് അളവുകോലാകില്ല. മുട്ടുവിന്‍ തുറക്കപ്പെടും, ചോദിപ്പിന്‍, തരപ്പെടും എന്ന് എഴുതപ്പെട്ടിട്ടുണ്ടെകിലും, മുട്ടാതെയും ചോദിക്കാതെയും കൊടുക്കുന്ന അനന്തമായ നിറകുടമാണ്  ദൈവം എന്ന് യേശുവിന്റെ അവബോധത്തില്‍ അല്പമെങ്കിലും പങ്കുചേരാനായവര്‍ക്ക് ഉള്ളിലറിയാം. അവിടെവരെ എത്താത്തവരോടായിരിക്കണം  ചോദിച്ചുകൊണ്ടിരിക്കാന്‍ അവിടുന്ന് പറഞ്ഞത്. അപ്പോഴും, കോഴയുടെ കാര്യം അതിലൊരിടത്തും ഇല്ല. നമുക്ക് വേണ്ടതെന്തെന്ന് ദൈവത്തിനറിയാം എന്നറിയുന്നവര്‍ ഒന്നും ചോദിക്കാനേ തുനിയുകയില്ല. സ്നേഹമെന്നത് തെണ്ടലല്ല. ഭക്തിയെന്നത് കാണിക്കയല്ല. പഴയ നിയമത്തിലും  പുതിയ നിയമത്തിലും സൂചിതമാകുന്ന ബലി ദൈവത്തെ പ്രീതിപ്പെടുത്താനായുള്ള കാഴ്ചവയ്പ്പുകളായല്ല, മറിച്ച്, സ്വന്തം അഹന്തയെ ബലികഴിച്ചു മാത്രം ചെന്നെത്താവുന്ന സ്വയം ശുദ്ധീകരണത്തിലേയ്ക്കുള്ള ആഹ്വാനമായാണ് കാണേണ്ടത്.

ഇത്ര പ്രധാനമായ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ട സഭ അശരണരായ മനുഷ്യരെ നിരന്തരം ചതിച്ചുകൊണ്ടിരിക്കുകയാണ്. ഏതെല്ലാം തരത്തില്‍ കോഴ കൈപ്പറ്റാമോ, ആ വിധത്തിലെല്ലാം കീശ നിറക്കുന്ന പരിപാടികളാണ് സഭയില്‍ എവിടെയും കളിച്ചുവയ്ക്കുന്നത്. ഈ ശീലം അനുദിനജീവിതത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും സാധുത നേടുന്നതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇതൊക്കെ തുടരുകയും അതോടൊപ്പം അഴിമതിക്കെതിരെ പട പൊരുതുകയും അങ്ങേയറ്റം അര്‍ത്ഥശൂന്യമാണ്.   

നീ കാണുന്നത് കാണുവാന്‍


കണ്ണടക്കൂ,
തുറന്ന് വയ്ക്കുന്നതിലുമേറെ കാണാം.
ചെവിയുമടക്കൂ,
ആത്മാവിന്റെ മര്‍മ്മരം കേള്‍ക്കാം.
കിഴക്കോട്ടു തന്നെ നടക്കൂ,
സൂര്യനോടൊത്ത് പടിഞ്ഞാറുദിക്കാം.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ,
ദൈവത്തിന്റെ നിഷ്ക്കളങ്കതയില്‍ പങ്കുചേരാം.
വൃദ്ധരെ സ്നേഹിക്കൂ,
കുഞ്ഞായിരിക്കുന്നതിന്റെ രഹസ്യമറിയാം.

സ്വയമറിയാന്‍, അറിഞ്ഞതൊക്കെ താഴിട്ടുപൂട്ടൂ.
അളക്കാനെങ്കില്‍,
അളവുകോലുകളെറിഞ്ഞുകളയൂ.
അണുവിന്റെയുള്ളറയിലുണ്ട്
ബ്രഹ്മാണ്‍ഡവിസ്തൃതിയിലെ വിസ്മയങ്ങള്‍.

എന്തിനുമേതിനും ദൈവത്തെ വിളിക്കുന്നവര്‍
മനുഷ്യജന്മത്തിന്റെയര്‍ത്ഥത്തെ നിരാകരിക്കുന്നു.

MNM NEWS കത്തോലിക്കാ കുര്‍ബാന ഏകീകരിക്കുന്നു; ലോകത്തിനു ഇനി ഒരേ രീതി

MNM NEWS കത്തോലിക്കാ കുര്‍ബാന ഏകീകരിക്കുന്നു; ലോകത്തിനു ഇനി ഒരേ രീതി:

'via Blog this'

Monday, November 28, 2011

Goa Church Issues Warning Over Scheduling of Film Festival


Officials in the Archdiocese of Goa said they would no longer tolerate the scheduling of the International Film Festival of India during festivities of the feast of St Francis Xavier.

Fr Francis Caldeira, spokesperson for the archdiocese, told a press conference yesterday that authorities would face mass agitation next year if they did not take steps to ensure no conflict with Church events.

The feast of St Francis Xavier is commemorated each year on December 3. The IFFI began on November 23 and runs through December 3.

Protesters gathered in Margao, outside Goa, to stage a protest at the opening session of the festival.

“We take strong exception to this utter lack of sensitivity to the clashing of dates. This will not be tolerated next year,” said Fr Caldeira.

He added that the press conference was held in the hope that the “voice of the people of Goa” would be heard by representatives of international agencies present in the city.

“There are issues with security and sanitation. It is a logistical nightmare, where pilgrims get step-motherly treatment.”

He said the Church was shocked by the “evasive and ambiguous response” to memorandums submitted to federal and state governments.

Peter Viegas, convener of the Save Old Goa Action Committee and organizer of the protest in Margao, said the effort was a token protest. He warned, however, that if the government failed to act in the future, SOGAC would stage much larger agitations.

Ambika Soni, federal minister for information and broadcasting, mentioned the issue at the film festival’s inaugural event, saying that the “international body should take note of the issue before scheduling the festival in future.”

She told journalists after the event that it was not possible to reschedule this year’s event but that “in future, we will make sure that the sentiments of the people of Goa are not hurt.”

State Home Minister Ravi Naik further added that he would personally monitor the security situation for the feast day celebrations on December 3.

Source:  CathNews

Blogger’s Notes:

Francis Xavier, a cruel Portuguese colonialist, in a 1545 letter to John III of Portugal, requested an Inquisition to be installed in Goa.  CLICK HERE to read the Wikipedia article about the human miseries caused by the said Inquisition.  As a reward, he was later canonised – St. Francis Xavier!

Now, in his name, the Goan Church authorities are trying to intimidate a secular nation.  And our meek politicians will be afraid when they flex their muscles.  Tragedies of Indian democracy.

തരിശാകുന്ന കന്യാസ്ത്രീമഠങ്ങള്‍

കത്തോലിക്കാസഭയില്‍ ഇന്ന് ഏഴു ലക്ഷത്തില്‍പ്പരം കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്നുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, ആതുരശാലകള്‍ മുതലായവ നടത്തിക്കൊണ്ടുപോകുന്നതു കൂടാതെ കുഷ്ഠരോഗികളെയും എയ്ഡ്‌സ് ബാധിച്ചവരെയും ശിശുക്കളെയും വൃദ്ധരെയും ദരിദ്രരെയുമെല്ലാം അവര്‍ ശുശ്രൂഷിക്കുന്നുമുണ്ട്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വ്രതങ്ങള്‍ സ്വമനസ്സാ സ്വീകരിച്ച്, അവര്‍ 'ക്രിസ്തുവിന്റെ മണവാട്ടി'കളായി ജീവിക്കുന്നു. ജനിച്ചുവളര്‍ന്ന കുടുംബത്തെയും മറ്റു ബന്ധുമിത്രാദികളെയും മോക്ഷത്തെപ്രതി ഉപേക്ഷിക്കുന്ന അവര്‍ക്ക് സ്വന്തമായി കുടുംബമില്ല. മഠത്തിന്റെ നാലു മതിലുകള്‍ക്കുള്ളിലാണ് അവര്‍ അന്തിയുറങ്ങുന്നത്. പരാതികളൊന്നുമില്ലാതെ, അഥവാ ഉണ്ടെങ്കില്‍ത്തന്നെ അതു സഹിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന അവര്‍ എരിഞ്ഞുതീരുന്ന ഒരു മെഴുകുതിരിപോലെയാണ്. യഥാര്‍ഥത്തില്‍ കന്യാസ്ത്രീകള്‍ സഭയിലെ രത്‌നങ്ങളാണ്.കന്യാസ്ത്രീകള്‍ ആവുക എന്നത്് അടുത്തകാലംവരെ കത്തോലിക്കായുവതികള്‍ക്ക് വിദ്യാഭ്യാസത്തിനും ജീവസന്ധാരണത്തിനും ഒരു പരിധിവരെ സ്വതന്ത്രജീവിതത്തിനും ഉതകുന്ന ഒരു മാര്‍ഗമായിരുന്നു. എന്നാല്‍ ഈ ആധുനികകാലത്ത് സമൂഹത്തില്‍ സ്ത്രീവിമോചന വിപ്ലവത്തിലൂടെ സ്ത്രീജീവിതത്തിന് കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസസാധ്യതകള്‍ വളരെയധികം വര്‍ധിച്ചു. ഇന്നു സ്തീകള്‍ക്ക് പ്രൊഫഷണലായ നല്ല ജോലികള്‍ അതിശീഘ്രം ലഭിക്കും. നല്ല വേതനം വാങ്ങി മാന്യമായി ജീവിക്കാനും അങ്ങനെ പണം സമ്പാദിക്കാനുമുള്ള സാധ്യതകളും സ്ത്രീകളുടെ ഇടയില്‍ വര്‍ധിച്ചു. കൂടാതെ കന്യാസ്ത്രീജീവിതത്തെപ്പറ്റി അവരുടെ അനുഭവങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കാനും കൂടുതല്‍ പഠിക്കാനും ഇന്ന് യുവതികള്‍ക്ക് അവസരമുണ്ട്. സ്ത്രീകളോടു പൊതുവേയും കന്യാസ്ത്രീകളോടുമുള്ള സഭയുടെ നിലപാടുകള്‍ എത്ര യാഥാസ്ഥിതികമാണെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഇക്കാരണങ്ങളാല്‍ കന്യാസ്ത്രീകളുടെ എണ്ണം കുത്തനെ താഴേക്കു പോയ്‌ക്കൊണ്ടിരിക്കുന്നു. 1970-കളില്‍ പത്തുലക്ഷത്തിലികം കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് ഏഴുലക്ഷം കന്യാസ്ത്രീകളേയുള്ളൂ. അഞ്ചു വര്‍ഷം മുമ്പ് 8% യുവതികള്‍ കന്യാസ്ത്രീജീവിതം സ്വീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കുമായിരുന്നു. ഇന്നത് വെറും 4% ആയി കുറഞ്ഞിരിക്കുന്നു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. (Center for Applied Research in the Apostolate). അമേരിക്കയിലെ കന്യാസ്ത്രീകളുടെ ശരാശരി പ്രായം ഇന്ന് 70 ആണ്. 1965-ല്‍ 117950 കന്യാസ്ത്രീകള്‍ ഉണ്ടായിരുന്ന അമേരിക്കയില്‍ 2003-ല്‍ 73000-ഉം 2010-ല്‍ 50000-ല്‍പ്പരം മാത്രവുമായി കുറഞ്ഞിരിക്കുകയാണ്. ഈ വൃദ്ധകളായ കന്യാസ്ത്രീകളെ നല്ല പാഠം പഠിപ്പിക്കാനായി അപ്പോസ്തലിക്ക് വിസിറ്റേഷന്‍ എന്ന ഓമനപ്പേരും നല്കി റോം ഇന്‍ക്വിസിഷന്റെ പിന്‍തലമുറക്കാരെ വിടുകയും ചെയ്തിരിക്കുന്നു. സഭയില്‍ സ്ത്രീകളെ രണ്ടാംതരം പൗരരായാണു കാണുന്നതെന്ന് അറിയാവുന്ന യുവതികള്‍ കന്യാസ്ത്രീജീവിതാന്തസ്സിനെ എങ്ങനെ പരിഗണിക്കും? 2004-ല്‍- കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ (ഇപ്പോഴത്തെ മാര്‍പ്പാപ്പാ) ഇങ്ങനെ എഴുതി: ''സ്ത്രീകള്‍ വഴങ്ങി ജീവിക്കുന്ന പങ്കാളികള്‍ ആയിരിക്കണം''. ഗോത്രാധിപത്യവിവേചനം (patriarchal apartheid) കൊടികുത്തിവാഴുന്ന കത്തോലിക്കാസഭയില്‍ ലിംഗസമത്വം (gender equality) എന്നുണ്ടാകാനാണ്? സ്ത്രീവിദ്വേഷികളായ ഒരുപറ്റം ആംഗ്ലിക്കന്‍ സഭാംഗങ്ങളെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കാന്‍ വത്തിക്കാന്‍ രണ്ടു കയ്യും നീട്ടിയിരിക്കുകയാണ്. സാധാരണ ദുസ്സഹദുഃഖം ഉളവാക്കുന്ന അസംബന്ധങ്ങളാണ് വത്തിക്കാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കന്യാസ്ത്രീകളെക്കൊണ്ട് പുരാതന റോമന്‍ അടിമകളെക്കൊണ്ട് എന്നപോലെ വേലചെയ്യിപ്പിച്ച് സഭ ഇന്ന് മുതല്‍കൂട്ടുകയാണ്. വീടുവീടാന്തരം കയറിയിറങ്ങി മെത്രാനുവേണ്ടി പണപ്പിരിവു നടത്തിയും റബ്ബറുവെട്ടിയും സ്‌കൂളില്‍ പഠിപ്പിച്ചുമെല്ലാം അവര്‍ പണം സമ്പാദിക്കണം. കന്യാസ്ത്രീകള്‍ സഭയുടെ കറവപ്പശുക്കളാണ്. മഠം വിട്ടുപോയാല്‍ ഒരു കന്യാസ്ത്രീക്ക് ജീവസന്ധാരണത്തിന് യാതൊരു മാര്‍ഗവുമില്ലെന്നുള്ളത് കഷ്ടമല്ലേ? സഭയുടെ നീതിബോധം എവിടെ? (തുടരും)

Sunday, November 27, 2011

Thousands deserting the US Catholic Church


The scandals that have rocked the Church in recent years are taking their toll in the USA, with as many as two million quitting, according to claims in a new report.

Two million faithful “flee” Rome. The sex abuse scandals in the Catholic Church have caused a haemorrhage of faithful in the United States.

3% of U.S. Catholics have left the Church because of the paedophile priest scandal, according to a study conducted by Daniel M. Hungerman for the University of Notre Dame.  And those who benefit the most from this crisis in American Catholicism is the Baptist denomination.

Guido Mocellin, in the magazine of the Dehonian Fathers “Il Regno” warned of a “credibility crisis” in the U.S. Church.  The fault is above all in the line of omissive conduct applied by the episcopate before the “Zero Tolerance” rule imposed by Benedict XVI.

For years, the American bishops have, in fact, tried to cover guilty priests by dealing with the compensation of victims outside the courtroom, instead of reporting all cases they became aware of, to the legal authorities and instead of removing the accused from their pastoral duties.

The public admission made by bishops of their previous failure or inadequacy in the face of sexual violence against minors committed by priests, came too late.



Saturday, November 26, 2011

വാദപ്രതിവാദം നല്ലത്....... Link of Full Article


Several friends desired to read the full article by Joseph Pulikunnel (വാദപ്രതിവാദം നല്ലത്; പക്ഷേ വാദങ്ങള്‍ യുക്ത്യാധിഷ്ഠിതമായിരിക്കണം). (Reference: A post dated: 23November 2011.  We have therefore uploaded the article.

If any of you are interested, please CLICK HERE to download the  pdf version of the said article.

Administrator, Almaya Sabdam.

Intellectually Inferior: Fertile Ground for Exploitation


An IBN Live Report says, Press Council of India Chairman Justice Markandey Katju has said "most people in India are of a very low intellectual level, steeped in casteism, communalism, superstitions and all kinds of feudal and backward ideas".

CLICK HERE to read the full report.

I am very much tempted to believe Justice Katju.  This explains how easy it is for the clergy of any religion to exploit the faithful.

The Kerala Christians, who foolishly believe they are intellectually of higher class, are no exception. That is why you find the level of exploitation by the Kerala Church authorities higher in Kerala and amongst Malayalees the world over than in any other place.

Friday, November 25, 2011

പ്രതിമാസ ചര്‍ച്ചാപരിപാടി - ഉദ്ഘാടനവും ആദ്യചര്‍ച്ചയും

കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM) 
(Reg.No.K.152/10), P.B. No.76, തറക്കുന്നേല്‍ ബില്‍ഡിംഗ്‌സ്, പാലാ, കോട്ടയം 686 575


നവീകരണപ്രസ്ഥാനത്തിലെയും സ്‌നേഹവാണിയിലെയും ബഹുമാന്യ സുഹൃത്തുക്കളേ,

'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന'(KCRM)ത്തിന്റെ ആഭിമുഖ്യത്തില്‍ , പ്രതിമാസ ചര്‍ച്ചാപരിപാടി ആരംഭിക്കുകയാണ്. എല്ലാ മാസത്തെയും 4-ാമത്തെ ഞായറാഴ്ച ഉച്ചയ്ക്ക് കൃത്യം 2 മണി മുതല്‍ , പാലാ മാര്‍ത്തോമ്മാ ചര്‍ച്ച് റോഡിലുള്ള 'ടോംസ് ചേമ്പര്‍' ഹാളിലാകും പരിപാടി. 
ആദ്യത്തെ അരമണിക്കൂര്‍ സംഘടനാകാര്യങ്ങളും ആനുകാലിക സഭാവിഷയങ്ങളും KCRM-ന്റെ ഇടപെടലുകളും സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനുള്ളതാണ്. തുടര്‍ന്ന്,    2.30 മുതല്‍ 5.30 വരെ  പ്രസക്തമായ ഏതെങ്കിലും വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചാസമ്മേളനം. 


പ്രതിമാസ ചര്‍ച്ചാപരിപാടിയുടെ ഉദ്ഘാടനവും ആദ്യചര്‍ച്ചയും 2011 നവം. 27 ഞായറാഴ്ച 2pm-ന് പാലാ ടോംസ് ചേമ്പറില്‍ നടത്തുന്നു. സ്‌നേഹവാണി മതസൗഹാര്‍ദ്ദവേദി ഡയറക്ടര്‍ റവ. ഡോ. ജെയിംസ് ഗുരുദാസ് (CMI) ആണ് ഉദ്ഘാടകന്‍.


ഇപ്രാവശ്യത്തെ മുഖ്യസംഘടനാകാര്യം  KCRM-ന്റെ ജിഹ്വയായി ഈയിടെ ആരംഭിച്ച 'അല്‍മായ ശബ്ദം' ബ്ലോഗാണ് (www.almayasabdam.blogspot.com). അതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ബ്ലോഗിന്റെ നടത്തിപ്പുകാരില്‍ ഒരാളായ ശ്രീ ജോസാന്റണി (ജോ.സെക്രട്ടറി, KCRM) എല്ലാവരുമായി പങ്കുവയ്ക്കുന്നു. 

അതിനുശേഷം ആദ്യചര്‍ച്ചാപരിപാടിയായി റവ. ഡോ. ജെയിംസ് ഗുരുദാസ് രചിച്ച് പത്മശ്രീ കെ.ജെ. യേശുദാസ് പ്രകാശനം ചെയ്ത 'മോചന കാഹളം' എന്ന പുതിയ കവിതാസമാഹാരത്തിന്റെ വിപ്ലവാത്മകമാനം ചര്‍ച്ച ചെയ്യുന്നു. 


KCRM ചെയര്‍മാന്‍ ശ്രീ.കെ. ജോര്‍ജ് ജോസഫ് മോഡറേറ്റു ചെയ്യുന്ന ചര്‍ച്ചയില്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ പ്രൊഫ.സി. മാമ്മച്ചന്‍ ഈ കവിതാഗ്രന്ഥത്തിലെ വിപ്ലവാത്മകമായ ആദ്ധ്യാത്മികദര്‍ശനത്തെ അനാവരണം ചെയ്തു മുഖ്യപ്രഭാഷണം നടത്തുന്നു. തുടര്‍ന്ന്, പ്രശസ്ത ചിന്തകനും കവിയുമായ പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം ഇതിലെ കവിതകളെ വിലയിരുത്തി സംസാരിക്കുന്നു. KCRM പ്രവര്‍ത്തകരും ഇതിലെ കവിതകളെ അവലോകനം ചെയ്തു സംസാരിക്കുന്നതാണ്. ചര്‍ച്ചയില്‍ പങ്കാളികളാകാന്‍ എല്ലാവര്‍ക്കും അവസരമുണ്ടായിരിക്കും. 


ഈ പരിപാടിയില്‍ പങ്കാളികളാകാന്‍ സ്‌നേഹവാണിയിലെയും നവീകരണ-പ്രസ്ഥാനത്തിലെയും എല്ലാ സുഹൃത്തുക്കളെയും വിമോചനചിന്തകളോട് ആഭിമുഖ്യമുളള ഏവരെയും ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു!


സ്‌നേഹാദരപൂര്‍വ്വം


കെ.ജോര്‍ജ്ജ് ജോസഫ് കാട്ടേക്കര                     ജോര്‍ജ്ജ് മൂലേച്ചാലില്‍ 
(ചെയര്‍മാന്‍)   9747304646                                    (സെക്രട്ടറി) 9497088904


കുറിപ്പ്:

(1) 90 രൂപ വിലയിട്ടിരിക്കുന്ന 'മോചനകാഹളം' കവിതാസമാഹാരം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 50 രൂപായ്ക്ക് നല്‍കുന്നതാണ്.


(2) പാലായില്‍നിന്നു തൊടുപുഴയ്ക്കുള്ള റോഡില്‍ ആദ്യം വലത്തോട്ടു തിരിയുന്ന മാര്‍ത്തോമ്മാ ചര്‍ച്ച് ‌റോഡിലൂടെ 100 മീറ്റര്‍ നടന്നാല്‍ 'ടോംസ് ചേമ്പറി'ലെത്താം. ഹാള്‍ രണ്ടാം നിലയില്‍ .

Saint Pio the Fraudulent


Padre Pio Faked His Stigmata, Says Prof Luzzatto

For 50 years, Italy’s favourite saint Padre Pio stoically bore the stigmata - the bleeding marks corresponding to the wounds inflicted on the suffering crucified Christ.

Pilgrims flocked to the monastery in the south of Italy where Pio once lived in a simple cell, and his reputation seemed assured when he was canonised in 2002 by John Paul II, the most popular pope of all time.

But in a new book an Italian historian suggests the saint was nothing more than a fraud.

Professor Sergio Luzzatto claims the ‘stigmata’ were not a miracle but were self-inflicted wounds using carbolic acid.

He said he has found documents in libraries at the Vatican which apparently included a letter from an Italian pharmacist who claimed to have delivered the acid to the former monk

CLICK HERE to read the detailed report that recently appeared in Mail Online.

Thursday, November 24, 2011

മദ്യത്തിനെതിരെ മദ്യപാനികള്‍


Church leaders today said the government should restrict new licenses for alcohol sales and stop a brewer from opening more outlets in Kerala.

A political sub-committee met at Thiruvananthapuram.

“We have considered all views regarding the liquor policy and decided to restrict issuing new licenses to hotel bars,”said MM Hasan, a senior Congress leader who heads the committee.

The Church is worried about the Kerala government’s draft liquor policy, which would make alcohol “freely available”.

The policy proposes that three-star hotels could have a bar license and would relax a ban on sales within 200 meters of places of worship, educational institutions and hospitals.

The Church has been campaigning for a liquor-free Kerala. But adoption of the new policy would “foil our attempts and drive the youth to alcoholism,” said Major Archbishop and head of the Syro-Malabar Church George Alenchery.

Father Thaithottam, president of Kerala’s anti-liquor committee, said the new policy runs counter to assurances given by the ruling coalition and the chief minister.

“Alcoholism has destabilized families, leading to suicides, high crime rates and road accidents,” he said.

Source:  UCA News

Contributor’s Comments:

They should stop interfering with every aspect of our life.

Physician, heal thyself!

The Church authorities should aim at zero tolerance about its clergy’s alcoholism problem.  Only then they will have some credibility.

വാദപ്രതിവാദം നല്ലത്; പക്ഷേ വാദങ്ങള്‍ യുക്ത്യാധിഷ്ഠിതമായിരിക്കണം

ജോസഫ് പുലിക്കുന്നേല്‍

എനിക്ക് ഏകദേശം ആറു വയസ്സുള്ളപ്പോഴാണ് ആദ്യമായി കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ പോകുന്നത്. കോട്ടയം ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട രോഗചികിത്സക്കായി എന്റെ വീട്ടുകാര്‍ കോട്ടയത്തു താമസമായിരുന്നു. ക്രിസ്തുരാജ് കത്തീഡ്രലിന്റെ സമീപമായിരുന്നു വാടക വീട്. കുര്‍ബാന കണ്ടിരുന്നതും ക്രിസ്തുരാജ് കത്തീഡ്രലില്‍ തന്നെ. ആയിടയ്‌ക്കെന്നോ പരേതനായ ചൂളപ്പറമ്പില്‍ മെത്രാനെ പള്ളിയില്‍ കണ്ടതോര്‍ക്കുന്നു. പിന്നീട് ഞാന്‍ വിവാഹിതനായി കോഴിക്കോട്ട് സ്ഥിരതാമസമാക്കി. ഭാര്യവീട് കുട്ടനാട്ടിലാണ്. ആദ്യ പ്രസവം നടന്നത് കോട്ടയം ജില്ലാ ആശുപത്രിയില്‍ ആയിരുന്നു. കുട്ടിയെ മാമ്മോദീസ മുക്കിയത് ക്രിസ്തുരാജ് കത്തീഡ്രലിലായിരുന്നു. ക്രിസ്തുരാജ് കത്തീഡ്രല്‍ തെക്കും ഭാഗ വിഭാഗത്തിന്റേതാണ് എന്നറിയാമായിരുന്നു. പക്ഷേ അവിടെ എന്തെങ്കിലും പ്രത്യേകതയോ വിഭാഗീയതയോ ഉള്ളതായി എനിക്കു തോന്നിയില്ല.

...........ഏകദേശം 20 കൊല്ലംമുമ്പ് എന്നെ കാണുന്നതിന് കോട്ടയത്തുനിന്നു കുറെപ്പേര്‍ എത്തി. ബിജു ഉതുപ്പ് എന്ന ഒരു യുവാവിന്റെ വിവാഹത്തിന് ആവശ്യമായ കുറി കോട്ടയം മെത്രാന്‍ നല്‍കാതിരുന്നതാണ് പ്രശ്‌നം. ബിജു ഉതുപ്പിന്റെ പിതാമഹി ഒരു ലത്തീന്‍കാരി ആയിരുന്നുപോലും! അങ്ങനെ ബിജു ഉതുപ്പിന്റെ രക്തം കളങ്കിതമാണ്! തന്മൂലം കോട്ടയം രൂപതയുടെ ആദ്ധ്യാത്മിക സേവനങ്ങള്‍ ബിജു ഉതുപ്പിന് ലഭിക്കാന്‍ അര്‍ഹതയില്ല! ഇതു കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. ഇതിന് ക്രൈസ്തവമായോ ഭരണഘടനാപരമായോ എന്തു സാധൂകരണമാണുള്ളത്? എത്ര ആലോചിച്ചിട്ടും എനിക്കതു മനസ്സിലായില്ല. ക്‌നാനായ സമുദായത്തിന്റെ ചരിത്രം ഞാന്‍ പഠിച്ചു. 1911-ല്‍ കോട്ടയം രൂപത സ്ഥാപിച്ചുകൊണ്ടുള്ള പത്താം പീയൂസ് മാര്‍പാപ്പായുടെ കല്പന വായിച്ചു. ഇവിടെയൊന്നും രക്ത ശുദ്ധിവാദത്തെ, വംശീയവാദത്തെ, ഔദ്യോഗികമായി അംഗീകരിക്കുന്ന ഒരു രേഖയും കാണാനായില്ല. കോട്ടയം രൂപത സ്ഥാപനകാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ച് വായിച്ചു. ജോസഫ് ചാഴിക്കാടന്റെ തെക്കുംഭാഗ ചരിത്രവും കൂര്‍മാങ്കന്റെ വിയോജിപ്പു ഗ്രന്ഥവും വായിച്ചു രസിച്ചു. തെക്കും ഭാഗരെക്കുറിച്ച് പൊതു സഭാചരിത്രത്തില്‍ വന്ന പരാമര്‍ശനങ്ങളും മനസ്സിരുത്തി വായിച്ചു.
ഫാ. കൊല്ലാപറമ്പില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു സഭാചരിത്രകാരനാണ്  പക്ഷേ, അദ്ദേഹവും തെക്കുംഭാഗവിഭാഗ ചരിത്രത്തില്‍ കലര്‍ത്തിയ നിറം കുറച്ചു കടുപ്പമായിപോയി എന്നെനിക്കു തോന്നി.
സഭാ ചരിത്രങ്ങള്‍ വായിക്കുമ്പോഴെല്ലാം പലപ്പോഴും ചരിത്രത്തെ വക്രീകരിക്കുന്നതില്‍ അതിവിദഗ്ദ്ധന്മാരായ സഭാചരിത്രകാരന്മാരാണ് സഭയുടെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്ന വികല രേഖകള്‍ ആവിഷ്‌കരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. പേര്‍ഷ്യന്‍ കുടിയേറ്റത്തിന്റെ ചരിത്രം തികച്ചും വികലീകരിച്ചാണ് ഈ രക്ത ശുദ്ധിവാദത്തിലേക്ക് സഭയെ കുറെപ്പേര്‍ നയിച്ചത്. (തെക്കും ഭാഗവിഭാഗത്തിന്റെ രക്തശുദ്ധിവാദം എന്ന പദം ഞാനാണ് ആദ്യമായി പ്രയോഗിച്ചത്.).......

ജോസഫ് പുലിക്കുന്നേല്‍ 2011 സെപ്റ്റംബറില്‍ ഓശാന മാസികയില്‍ പ്രസിദ്ധീകരിച്ച രക്തശുദ്ധിപ്രശ്‌നം സംബന്ധിച്ച ലേഖനത്തില്‍നിന്ന്.

Wednesday, November 23, 2011

പവ്വത്തിലിന്റെ അമേരിക്കന്‍ എഴുന്നുള്ളത്ത്


ക്ലാവേര്‍ കോമഡി

ഗുരുവായൂര്കേശവന്റെ എടുപ്പോടെ ക്ലാവേര്‍കുരിശുള്ള കൂന്തന്തൊപ്പിയുമായി അമേരികയിലേക്ക് പൌവത്തിലിന്റെ എഴുന്നുള്ളത്ത് ഏറെ ചിരിക്കാന്വക തരുന്നതാണ്.

മെത്രാന് സിനടിന്റെ തിരുമാനപ്രകാരമുള്ള തൊപ്പി യാത്രക്ക് വേണ്ടന്ന് അദ്ദേഹം തീരുമാനിച്ചു. തനി റോമന്കൂന്തന്തൊപ്പി തന്നെ.  അതില് ഭീമാകാരമായ ഒരു ക്ലാവര് കുരുശും. അമേരിക്കയിലെ Garland പള്ളി വെന്ചെരിപ്പിനു വരുന്നു എന്ന രഹസ്യവാര്ത്തപരസ്യമാണ്.

തൊപ്പിയുമായി എത്തുന്ന പവ്വത്തിലിനുള്ള വരവേല്പ് നമുക്ക് കുസൃതിയോടെ ഇരുന്നു കാണാം.

ചാക്കോ കളരിക്കല്