UK-യിലെ ഡോ. ടീനാ ബെറ്റി (Dr. Tina Beattie, Proffessor, Roehampton University) നല്കുന്ന വാര്‍ത്ത നമ്മെ നടുക്കേണ്ടതാണ്. വൈദികരില്‍നിന്നും മെത്രാന്മാരില്‍നിന്നും വ്യാപകമായ രീതിയില്‍ ലൈംഗികപീഡനങ്ങളും ബലാല്‍സംഗങ്ങളും നടക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ആ വിവരം കന്യാസ്ത്രീസഭകളുടെ സുപ്പീരിയേഴ്‌സ് റോമിനെ ധരിപ്പിച്ചെങ്കിലും കാര്യമായ നടപടികളൊന്നും വത്തിക്കാന്‍ സ്വീകരിച്ചിട്ടില്ല. വത്തിക്കാനോടുള്ള വിധേയത്വമില്ലായ്മയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വത്തിക്കാനു നല്കാന്‍ കാരണമെന്നാണ് മെത്രാന്മാരുടെ നിലപാട്!കന്യാസ്ത്രീകളില്‍നിന്ന് ലൈംഗികസഹായസന്നദ്ധത ലഭിക്കാന്‍ പുരോഹിതര്‍ അവരുടെ സാമ്പത്തികവും ആധ്യാത്മികവുമായ ശക്തികള്‍ ദുരുപയോഗിക്കുന്നു എന്നാണ് ഈ വിഷയത്തെ സംബന്ധിച്ചുള്ള പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. കന്യാസ്ത്രീകള്‍ ലൈംഗികപീഡനങ്ങള്‍ അധികമായി നേരിടുന്നത് ഇരുപത്തേഴു രാജ്യങ്ങളിലാണ്. ഇന്ത്യയും ആ ലിസ്റ്റില്‍ പെടുന്നുണ്ട് എന്നുള്ളത് നമുക്ക് ലജ്ജാകരമല്ലേ? ലൈംഗികപീഡനങ്ങള്‍ നേരിടാന്‍ അശക്തരായ കന്യാസ്ത്രീകള്‍സഹനത്തിലൂടെ മൗനം പാലിക്കുന്നു. കന്യാസ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം പൊന്തിഫിക്കല്‍ സീക്രട്ടായി വത്തിക്കാന്‍ സൂക്ഷിക്കുന്നു. ഇത്തരം മെത്രാന്മാരും പുരോഹിതരും മരണാനന്തരം പാര്‍ക്കുന്ന ഇടമല്ലേ നരകം?ചെയ്ത തെറ്റു മറച്ചുവയ്ക്കാതെ അംഗീകരിക്കുകയും തെറ്റു തിരുത്തുകയുമല്ലേ ചെയ്യേണ്ടത്? പൊന്തിഫിക്കല്‍ സീക്രട്ടായി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കത്തോലിക്കാസഭയ്ക്കു ഭൂഷണമല്ല. അതുവഴി സഭ പൊതുജനദൃഷ്ടിയില്‍ പരിഹാസപാത്രമാകുകയാണു ചെയ്യുന്നത്.2005-ല്‍ മാര്‍പ്പാപ്പാ ആഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍ 'ദൈവദാനമായ അവിവാഹിതാവസ്ഥയില്‍ ജീവിക്കുന്നതിലൂടെ വൈദികര്‍ സഭാസേവനം ചെയ്യണ'മെന്ന് പ്രസ്താവിക്കുകയുണ്ടായി. ഗര്‍ഭനിരോധനം, ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗരതി, വൈദികബ്രഹ്മചര്യം, സ്ത്രീപൗരോഹിത്യനിഷേധം, മുതലായ സഭാസിദ്ധാന്തങ്ങളെ മുറുകെപ്പിടിക്കുന്ന മാര്‍പ്പാപ്പായ്ക്ക് കന്യാസ്ത്രീകളെ വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചാലും കന്യാസ്ത്രീവിധേയത്വമാണ് പ്രധാനം! സ്ത്രീപുരുഷന്മാരുടെ ജനനേന്ദ്രിയ സാന്മാര്‍ഗികതയുടെ കുത്തകാവകാശം ദൈവദത്തമായി തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്ന് വത്തിക്കാനിലെ ഈ വൃദ്ധന്മാര്‍ ധരിച്ചുവശായിരിക്കുന്നതാണ് ഈ അപചയത്തിനു കാരണം.തള്ളയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ ജോലിചെയ്യുന്ന സി. മാര്‍ഗരറ്റ് മക് ബ്രൈഡ് (Sr. Margaret Mc Bride) അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിക്കേണ്ടിവന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആ കന്യാസ്ത്രീയെ സഭ മഠത്തില്‍നിന്നു പുറത്താക്കി. അതേസമയം ഒരു കുട്ടിയെപുരോഹിതനോ മെത്രാനോ പീഡിപ്പിച്ചാല്‍ സഭ അയാള്‍ക്ക് സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ നല്കും. എന്തൊരു വിരോധാഭാസം! മഠങ്ങളില്‍ സ്വന്തം മക്കളോ സഹോദരിമാരോ പീഡിപ്പിക്കപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കാനും ഉണ്ടെന്നറിഞ്ഞാല്‍ സഭാധകാരികളോട് ന്യായീകരണം ആവശ്യപ്പെടാനും രക്തബന്ധമുള്ള മാതാപിതാക്കള്‍ക്കും സഹോദരീസഹോദരന്മാര്‍ക്കും കടപ്പാടില്ലേ? മഠത്തില്‍വിട്ടെന്നും പോയെന്നും പറഞ്ഞ് സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്ന് ആരും ഒഴിഞ്ഞുമാറാന്‍ പാടില്ല.വത്തിക്കാന് സ്ത്രീപൗരോഹിത്യം സാന്മാര്‍ഗികതയ്‌ക്കെതിരായ കുറ്റകൃത്യമാണ് (crime against morality). അതേസമയം പുരോഹിതര്‍ കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും കുട്ടികളെ റെയ്പ് ചെയ്യുന്നതും സാന്മാര്‍ഗികതയ്‌ക്കെതിരായ കുറ്റകൃത്യമല്ല!
കോട്ടയത്തും പാലായിലുമുള്ള തെരുവീഥികളില്‍കൂടി ക്രിസ്തുവിന്‍റെ മാത്രം മണവാട്ടികളായ ഈ പെണ്‍കൊടികള്‍ ഭീതിജനിപ്പിക്കുന്ന കുപ്പായത്തില്‍ നടന്നുപോവുമ്പോള്‍ പലപ്പോഴും ഞാന്‍ ചിന്തിക്കുന്നത് ദൈവമേ നിര്‍ഭാഗ്യവതികളായ ഇവര്‍ എങ്ങനെ തങ്ങളുടെ ലൈംഗികവികാരങ്ങളെ ഉള്ളില്‍ അടിച്ചമര്‍ത്തി കാലം
ReplyDeleteകഴിക്കുന്നുവെന്ന്. അമര്‍ത്തിപിടിച്ച വികാരങ്ങളുമായി ജീവിക്കുന്നത് ദൈവദാനമാണെന്ന് പറയുന്ന മാര്‍പാപ്പയുടെ ഹൃദയം നാസി ക്യാമ്പിലെ ദുരിതജീവിതത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റ ഉരുക്കുകോട്ടയോ? കുടുംബപ്രശ്നങ്ങളും മാതാപിതാകളുടെ താറുമാറായ കുടുംബജീവിതവുംമൂലം രക്ഷപെടുവാന്‍ പെണ്‍കുട്ടികള്‍ കാണുന്ന ഒരു അഭയകേന്ദ്രമാണു കന്യാസ്ത്രീമഠം. പൂജപ്പുര ജയിലിനെക്കാളും കാരിരുമ്പ്കൊണ്ട് പടുത്തുയര്‍ത്തിയ മതില്‍കെട്ടിനുള്ളില്‍ ജീവിച്ചുജീവിക്കുന്ന ഈ മനുഷ്യജീവികളെ തേടി ഒരു സാമൂഹ്യസംഘടനകളും രാഷ്ട്രീയ സംഘടനകളും എത്താറില്ല. ഇവിടെ കുറുനരികളുടെയും കുര്‍ബാനവീരന്‍മാരുടെയും മേച്ചില്‍സ്ഥലങ്ങള്‍. ഇവര്‍ എന്തേ ഏദന്‍തോട്ടത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഹാവയുടെ തലമുറകളായ ദൈവശാപമറ്റവരോ? ഇവരെ നയിക്കുന്നത് പഴയനിയമത്തിലെ പ്രതികാരദൈവമോ? എങ്കില്‍ എങ്ങനെ ഇവര്‍ ക്രിസ്തുവിന്‍റെ മണവാട്ടികള്‍ !!! എന്നുംചൂടുള്ള വേനല്‍ക്കാലമുള്ള മലയാളനാട്ടിലെ മലനാടുകളിലും താഴ് വര കളിലും എന്തിനാണ് വികൃതങ്ങളായ നീണ്ടകുപ്പായങ്ങളിട്ടു നടക്കുന്നത്? കാക്കയേയും കന്യാസ്ത്രികളെയും കണ്ടാല്‍ തിരിച്ചറിയുവാന്‍ പൊതുജനം ബുദ്ധിമുട്ടുന്നു. ലോകം ഇത്രത്തോളം വളര്‍ന്നിട്ടും ശാസ്ത്രവും മനുഷ്യനും ആകാശത്തോളം ഉയര്‍ന്നിട്ടും ഒന്നുമറിയാത്ത ഒരു ലോകത്ത് പ്രാര്‍ത്ഥനമാത്രമാണു ജീവിതമെന്നു കരുതി ജീവിക്കുന്ന കുറെ പെണ്‍ജീവിതങ്ങള്‍ ഇവിടെയും ഉണ്ടെന്നു എന്നാണോ പത്രോസിന്‍റെ പിന്‍ഗാമികള്‍ മനസ്സിലാക്കുന്നത്.
ഈ കുട്ടികള്‍ക്കുമുണ്ട് പരിഷ്കൃതലോകത്തില്‍ നല്ലവണ്ണം വസ്ത്രങ്ങള്‍ ധരിച്ചു നടക്കുവാനുള്ള ആഗ്രഹം. സിനിമാകളും കലാപരിപാടികളും ആസ്വദിക്കുവാനും പുറംലോകവുമായ് സാമൂഹ്യജീവിതം നയിക്കുവാനും ഇവരും ആഗ്രഹിക്കുന്നു. അനുവദിച്ചു കൂടെ? ജീവിതം ഒന്നല്ലേയുള്ളൂ? സ്വര്‍ഗമൊക്കെ മനുഷ്യന്‍റെ ഭാവനകള്‍ക്കൊത്തു മാറിമാറി വരും. ജീവിക്കുവാന്‍ കൊതിയുള്ളതുകൊണ്ട് മരിച്ചുജീവിക്കുന്നവരുടെ ഇങ്ങനെയും ഒരു ലോകം. കണ്ണു തുറക്കൂ പ്രിയമുള്ള പുരോഹിതരേ, മിശിയായില്‍ പ്രിയപ്പെട്ടവരെ എന്നു എത്രയോ പ്രാവിശ്യം നിങ്ങള്‍ ഞങ്ങളെ അള്‍ത്താരയുടെ മുമ്പില്‍നിന്നുകൊണ്ട് സംബോധന ചെയ്തിരിക്കുന്നു.
സിസ്റ്റര്‍ മക്ബ്രിട്ജിന്റെ മെത്രാന്‍ തോമസ് ഒംസ്റെധിന്റെ അഭിപ്രായം സിസ്റെറിറെ പ്രവൃത്തിയാല്തന്നെ സിസ്റ്റര്‍ ഒട്ടമാടിക്
ReplyDeleteഎക്സ്കംമുനികെഷനില്‍ പെട്ടന്നാണ്. എങ്കില്‍പ്പിന്നെ എന്തുകൊന്റ്ടു വ്യഭിചരിക്കുന്ന പുരോഹിതര്‍ ഒട്ടമാടിക്
എക്സ്കംമുനികെഷനില്‍ പാടുന്നില്ല? ഒരു പട്ടാളക്കാരന് എതിരാളിയെ വെടിവച്ചു കൊല്ലാം. വെടിവയ്കുമ്പോള്‍ അയാളെ
സ്നേഹിക്കന്നമെന്നുമാത്രം . വി. ആഗാസ്ഥിനോസിന്റെ ദൈവസസ്ത്രമാണിത്. ചുരുക്കം ആഴ്ചകള്‍ മാത്രമായ ഭ്രുണത്തെ തള്ളയെ
രക്ഷിക്കാന്‍ വേണ്ടിയും ഭ്രുണത്തെ സ്നേഹിച്ചുകൊണ്ടും അബോര്‍ഷന് അനുവാദം നല്‍കിയതില്‍ എന്താണ് തെറ്റ്?
കത്തോലിക്കാ സഭയുടെ പോല്ലപ്പുപിടിച്ച ദൈവസസ്ത്രം!