Translate

Saturday, May 21, 2016

ഇനിയും നടക്കുന്ന ഇലക്ഷനുകളിലും പ്രസക്തമായ പ്രസംഗഭാഗം

അഡ്വ. ഇന്ദുലേഖയുടെ ഈ പ്രസംഗഭാഗം യഥാസമയം you tube-ല്‍ പോസ്റ്റുചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇന്ത്യയിലെങ്ങും ഇനിയും നടക്കുന്ന ഇലക്ഷനുകളിലും പ്രസക്തമാണ്. കേള്‍ക്കുക! പ്രതികരിക്കുക!!
https://youtu.be/https://youtu.be/3MKOp8dKjPQ

Thursday, May 19, 2016

ഇടവകകളിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സമിതികള്‍ അനിവാര്യം - ഫ്രാന്‍സീസ് മാര്‍പ്പാപ്പാ


വത്തിക്കാനില്‍ മെയ് 12-ന് International Union of Superiors General (UISG) for women -മായി നടത്തിയ ഒരു ചോദ്യോത്തര പരിപാടിയില്‍ മാര്‍പ്പാപ്പാ സ്ത്രീകളുടെ പ്രതിഭയ്ക്ക് സമൂഹത്തിലും സഭയിലും ഉള്ള സാമ്പത്തികം കൈകാര്യം ചെയ്യുന്നതില്‍ ഉള്ള സവിശേഷ ശേഷി ചൂണ്ടിക്കാണിച്ചു. കൊണ്ട് ഇപ്പോള്‍ 60 ശതമാനം ഇടവകകളിലും ഇങ്ങനെയൊരു സംവിധാനം ഇല്ലെന്നാണ് തന്റെ അറിവെന്നു വ്യക്തമാക്കിയ മാര്‍പ്പാപ്പാ എല്ലാ ഇടവകകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗത്വമുള്ള പാരീഷ് കൗണ്‍സിലുകളുണ്ടാക്കുവാന്‍ ഇടവകവികാരിമാര്‍ കടപ്പെട്ടിരിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞു. കാരണം, വൈദികനും മെത്രാനും സമൂദായത്തിന്റെ തലവനല്ല, സേവകനാണ്. ക്ലരിക്കലിസം (പുരോഹിതാധിപത്യം) വലിയൊരു നിഷേധാത്മക പ്രവണതയാണെന്നും അതു സമ്മതിച്ചുകൊടുക്കുന്നത് ഒരു സൗകര്യമായി അല്മായര്‍ കാണരുതെന്നും ലാറ്റിന്‍ അമേരിക്കയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
http://almayasabdam.com/pope-francis-comments-absolute-need-parish-finance-committee/

ജോസ്സൂട്ടിയെന്ന നസ്രാണി

എന്തെല്ലാം കണ്ടാലാ ഈ ജീവിതം ഒന്നവസാനിക്കുക? യു ഡി എഫ് ജയിക്കുന്നേ ജയിക്കട്ടെന്നു കരുതി മെത്രാൻ സമിതി അൽപ്പം ആത്മസംയമനം പാലിച്ചതാ; ഇത്രേം വേണ്ടാരുന്നെന്നിപ്പോ തോന്നുന്നുണ്ടാവും. തൃശ്ശൂരിന്റെ ഗതി നോക്കിയാട്ടെ, അവിടെ ആനയും ഉറുമ്പും പോലും കുത്തിയത് അരിവാൾ ചുറ്റികയിലാ. അനുഗ്രഹം വാങ്ങിക്കാൻ അരമനയിൽ വന്ന എല്ലാവരും ഔട്ട്‌! കാഞ്ഞിരപ്പള്ളിയുടെ അവസ്ഥ കേട്ടാൽ ആരും കരഞ്ഞു പോകും. ഒരു പാർട്ടിയെ തന്നെ പിളർത്തി നാലുപേർക്ക് ഇടതുപക്ഷ സീറ്റും മേടിച്ചു കൊടുത്തതിൽ നിർണ്ണായക പങ്കു വഹിച്ചുവെന്നു പറയപ്പെടുന്ന ഒരാളുണ്ടവിടെ - ഇന്നവിടുണ്ടോയെന്നറിഞ്ഞൂടാ. അയാളുടെ പിന്നാലെ കൂടിയ നാലു പേരോ - ഓൾ ഔട്ട്‌! ഇടുക്കിയിലോ? മെത്രാൻ ക്വസ്റ്യൻ മാർക്കിട്ട റോഷി ഇൻ, ഫ്രാൻസിസ് ഔട്ട്‌.  മരിച്ചിടത്തു നിന്നല്ല കാറിച്ച കേൾക്കുന്നതെന്നു പറഞ്ഞ പോലെയായി കാര്യങ്ങൾ. പാലായിലെ കാര്യം അതിലും രസം; ഓടിനടന്നഴിമതിക്കെതിരായി പ്രസംഗിച്ചു മെത്രാൻ; മാണി ജയിക്കുകയും ചെയ്തു. ഇയ്യാളെ ആരാ മെത്രാനാക്കിയതെന്നു ചോദിച്ച ജോർജ്ജിനോട് പകരം ചോദിക്കാൻ പോയ മെത്രാന്റെ സ്ഥാനാർത്തിക്കു ജോർജ്ജിനു കിട്ടിയ ഭൂരിപക്ഷത്തോളം പോലും വോട്ടു കിട്ടിയില്ല. എന്താ സ്ഥിതി? മെത്രാന്മാരുടെ മിടുക്കു പള്ളിയിൽ കാണിച്ചാൽ മതിയെന്നു വിശ്വാസികൾ നിശ്ചയിച്ചു തുടങ്ങിയെന്നു വേണെമെങ്കിലും അനുമാനിക്കാം. 

വെള്ളാപ്പള്ളിക്കു പോകാനൊന്നുമില്ല; അതാണോ മെത്രാന്മാരുടെ സ്ഥിതി? പക്ഷെ, മെത്രാന്മാരെ അങ്ങിനെ എഴുതി തള്ളാൻ വരട്ടെ. അവരാ ഈ ഇടതു പക്ഷത്തെ ഇത്ര വലിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിച്ചതെന്നാണ് പൊതു സംസാരം. ന്യൂന പക്ഷത്തിന്റെ പേരും പറഞ്ഞു  ജാലിയൻ വാലാ ബാഗും പൊക്കിപ്പിടിച്ച് ഉമ്മൻ ചാണ്ടിയിൽ നിന്നും വാങ്ങാവുന്നതെല്ലാം അവർ വാങ്ങി - അതുകൊണ്ടേന്താ? ന്യൂന പക്ഷമില്ലാത്തിടങ്ങളിലെല്ലാം ജനങ്ങൾ കോൺഗ്രസ്സിനിട്ടും താങ്ങി - സംഗതി ഈ പരുവത്തിലുമായി. കടപ്പായും കാഞ്ഞിരപ്പള്ളിയുമൊക്കെ സർവ്വ മെത്രാന്മാർക്കും ഒരു പാഠമായിരുന്നെങ്കിൽ! 

ഉള്ളതു പറഞ്ഞാൽ പാംപ്ലാനിസാർ സി സി വി യിൽ എഴുതിയ ജോസ്സൂട്ടിയെന്ന നസ്രാണിയുടെ കഥ (ഇംഗ്ലിഷ്) വായിച്ചു ഞാൻ തരിച്ചിരുന്നു പോയി! എത്ര സിമ്പിളായി ഒരു മണ്ടൻ നസ്രാണിയുടെ ജീവിത കഥ അദ്ദേഹം വരച്ചിരിക്കുന്നു. വണക്കമാസം വായിക്കാനുള്ള വിദ്യാഭ്യാസം മാത്രമായി കപ്പയോടും ചേനയോടും കാച്ചിലിനോടും സൊറ പറഞ്ഞു ജീവിക്കുകയും, ഇളം പ്രായത്തിൽ കല്യാണം കഴിക്കുകയും, സ്വന്തം ഭാര്യയെ അമ്മയുടെ കസ്റ്റഡിയിൽ നിന്നു മോചിപ്പിക്കാൻ കഴിയാതെ വവർഷങ്ങളോളം ജീവിക്കേണ്ടിയും വന്ന ജോസ്സൂട്ടിയുടെ കാൽക്കൽ നമസ്കരിച്ചുകൊണ്ട് ഇന്നു ഞാൻ നിർത്തുന്നു. 

ചെറുവാണ്ടൂർ പള്ളിയിൽ നടന്ന വ്യക്തിഹത്യാ പ്രസംഗം - ചില ചിന്തകൾ

മെയ് ലക്കം സത്യജ്വാലയിൽ ജോർജ് മൂലേച്ചാലിൽ എഴുതിയത് 



Wednesday, May 18, 2016

എനിക്കു നിന്നെ അറിയില്ല







(വളരെ ശ്രദ്ധാപൂർവം നീ നെയ്തെടുത്ത സ്വന്തമെന്നു പറയാവുന്ന സുന്ദരമായയീ സ്വപ്നത്തിനിതാ അന്ത്യമായിരിക്കുന്നുവെന്നു സ്വഭൂതങ്ങൾ ഉരുവിടുന്നതു കേൾക്കാനിടവന്നാൽ ആരും ഞെട്ടും. സുബോധമുള്ളവരെന്നു വിശേഷിപ്പിക്കപ്പെടുന്നവരുൾപ്പെടെ എങ്ങനെ വഴിമാറാമെന്നു ചിന്തിക്കും. വിധിയറിഞ്ഞിട്ടും നിർഭയം, നിസ്സങ്കോചം ആരെയും കൂസാതെ, ആരെങ്കിലും കർമ്മബദ്ധരായി വീണ്ടും അതേ പാത തുടരുന്നുവെങ്കിൽ അവൻ നെയ്തുകൊണ്ടിരുന്നത് സ്വപ്നങ്ങളായിരിക്കില്ല, സത്യത്തിന്റെ അലുക്കുകളായിരുന്നിരിക്കും.

അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ശ്രീ സക്കറിയാസ് നെടുങ്കനാലെന്ന 'താന്തോന്നി'യുടെ ജീവിതം എനിക്കെന്നും ഒരു സമസ്യയായിരുന്നു. മിക്ക ലോക താത്വിക-ശാസ്ത്രാചാര്യന്മാരുടെ മഹത്ഗ്രന്ഥങ്ങളും തന്നെ അദ്ദേഹം വായിച്ചിട്ടുണ്ട്; വളരെ ആഴമേറിയ പല പ്രപഞ്ചസത്യങ്ങളും വളരെ സരളമായി വിശദീകരിക്കുന്ന നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുമുണ്ട്. അവിടെയൊന്നുമല്ല എന്റെ മനസ്സുടക്കിയത് - അദ്ദേഹം ചിന്തിച്ചതും, പറഞ്ഞതും, ചെയ്തതുമെല്ലാം ഒന്നു തന്നെയായിരുന്നുവെന്നത് എന്നെ വല്ലാതെ അമ്പരപ്പിച്ചുകളഞ്ഞു! മനുഷ്യരുടെ അളവിൽ, അതൊരു താന്തോന്നിക്കേ സാധിക്കൂ; ആതുകൊണ്ടാണു ഞാനദ്ദേഹത്തെ താന്തോന്നിയെന്നു തന്നെ വിളിക്കുന്നത്. അദ്ദേഹത്തിൻറെ രീതിയിൽ <യേശുവും ഒരൊന്നാന്തരം താന്തോന്നിയായിരുന്നു എന്ന് നമുക്കറിയാം. സക്കറിയാസ് അറിയാത്ത ഒരു സ്പന്ദനവും പശ്ചിമഘട്ടത്തിന്റെ തുടർച്ചയായ അദ്ദേഹത്തിന്റെ സ്വന്തം മലഞ്ചെരിവുകളിൽ ഉണ്ടായിരുന്നോയെന്നു ഞാൻ സംശയിക്കുന്നു. പ്രപഞ്ചവുമായി അദ്ദേഹം സ്ഥാപിച്ച പ്രണയബന്ധം ഈ ഭൂമിയുടെ അക്ഷാംശങ്ങൾ വരെ നീളുന്നതായിരുന്നുവെന്നു പറയുന്നതായിരിക്കും ശരി. എങ്കിലും ആ ജലാശയം എന്നും ശാന്തമായിരുന്നു!




ഏഴു പതിറ്റാണ്ടുകളിലെ നിലാവുകൾ മുഴുവൻ അദ്ദേഹം രുചിച്ചവയാണെന്നു ചിന്തിക്കാൻ പോലും എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല; അത്രയ്കു യൗവ്വനമാണദ്ദേഹത്തിന്റെ ​കണ്ണുകളിൽ. ഒരു രക്ഷകനായല്ലാതെ ഒരിക്കലും ആസ്പത്രിയുടെ വാതിലുകളിൽ മുട്ടിയിട്ടില്ലാത്ത അദ്ദേഹത്തിനു തളർന്നു വീഴാൻ ഇടമൊരുക്കിക്കളയാമെന്ന് ഒരാസ്പത്രി തന്നെ നിശ്ചയിച്ചില്ലായിരുന്നെങ്കിൽ....! ഗുരുതരമായ ഒരു ഹൃദയാഘാതത്തിൽ കുടുങ്ങിപ്പോയി, അദ്ദേഹത്തിന്റെ ഭൌതിക ശരീരം. അതിവിദഗ്ദ ചികിത്സകൾക്കു വേണ്ടി മൂന്നോളം ആസ്പത്രികളുടെ ICU കളിലും വെന്റിലേറ്ററുകളിലുമായി രണ്ടുമൂന്നാഴ്ചകൾ അദ്ദേഹം ചിലവിട്ടു!


കൈകൾ ചലിക്കുന്നുവെന്നുറപ്പു വന്നപ്പോൾ ഒരു കടലാസ്സിലദ്ദേഹം പ്രപഞ്ചത്തിന്റെ രഹസ്യം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങിനെ കുറിച്ചത് ഒരു കസിൻ വഴി എനിക്കയച്ചുതന്നു, - 'എനിക്കു നിന്നെ അറിയില്ലാ'യെന്ന ശീർഷകത്തിൽ. ആ കുറിപ്പ് ഞാനിവിടെ പ്രസിദ്ധീകരിക്കുന്നു. അതൊരു കുറിപ്പായി കാണാൻ എനിക്ക് കഴിയുന്നില്ല - മൗലിക മഹദ്ഗ്രന്ഥങ്ങളുടെ സത്ത പിഴിഞ്ഞെടുത്താലും ഇങ്ങിനെയേ ഇരിക്കൂ - ജോസഫ് മറ്റപ്പള്ളി)


"ഇന്നെനിക്കു ലേശം പോലും ഭയം തോന്നാത്തത്, സത്യമായി അടുത്തടുത്തു വരുന്ന മരണമെന്ന അന്ത്യത്തിന് മുമ്പിലാണ്. ഏറ്റവും വലിയ ഈ കണ്ടെത്തലിൽ

എന്നെ കൊണ്ടെത്തിച്ചത് വളരെ ചെറിയ കാര്യങ്ങളാണ്. ഞാൻ എന്ന അതിനിസ്സാരനു ചുറ്റും ഉരുണ്ടു കളിക്കുന്ന അതിസൂഷ്മങ്ങളായ തമോഗർത്തങ്ങളേപ്പറ്റിയുള്ള എന്റെ ബോധം തെളിഞ്ഞു വരികയാണ്. "നിന്റെ സ്വരൂപം" എന്ന ശീർഷകത്തിൽ അടുത്ത നാളുകളിൽ ഞാനെഴുതിക്കൊണ്ടിരുന്ന വിഷയങ്ങളുടെ പരിസമാപ്തിയാണിത് എന്നും പറയാം. മരിയൻ സെന്റർ (പാലാ), കാരിത്താസ്‌ (കോട്ടയം), ലിസി (എറണാകുളം) എന്നീ ആശുപത്രികളിലെ ICU കളിലൂടെയുള്ള ഒരാഴ്ചത്തെ ഓട്ടവും അതിനാക്കം കൂട്ടി.


"നീ ലോകത്തിന്റെ പ്രകാശമാണ്" എന്നു വിളിച്ചുപറഞ്ഞ് കടന്നുപോയ ഗുരു മനുഷ്യനെ കണ്ടത് സ്വയമേയും ചുറ്റുവട്ടത്തേയും പ്രകാശിപ്പിച്ചുകൊണ്ടിരിക്കേണ്ട ഒരു കിരണമായിട്ടായിരുന്നിരിക്കണം. സത്യത്തിന്റെ കിരണത്തെ മൂടിക്കളയാൻ അസത്യത്തിന്റെ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം വ്യക്തമായ താക്കീതു നല്കിയിരുന്നു. തങ്ങളുടെ മണവാളന്മാരെ കാത്തിരുന്ന പത്തു കന്യകകളിൽ അഞ്ചുപേർക്ക് സംഭവിച്ചത് ഓർമ്മിക്കുമല്ലോ! ആർത്തു കരഞ്ഞിട്ടും എണ്ണ തീർന്നു വിളക്കണഞ്ഞു പോയ അവർക്ക് കിട്ടിയ പ്രതികരണം കരുണയുടേതായിരുന്നില്ല - "എനിക്ക് നിന്നെ അറിയില്ല" എന്ന തിരസ്കരണത്തിന്റെ വിധിവാക്യമായിരുന്നു


അസത്യത്തിൽ കുടുങ്ങിപ്പോകുന്ന ഓരോ വ്യക്തിയും തെളിച്ചമില്ലാത്ത വിളക്കുമായി നടക്കുന്ന വിഡ്ഢിയാണ്. 'ഞാൻ' എന്ന സൂഷ്മാസ്തിത്വത്തിനു മീതെ അസത്യത്തിന്റെ പൂഴി വന്നുമൂടുന്നത് അതിശീഘ്രമാണ്. എന്റെയും കുടുംബത്തിന്റെയും പേര്, ശാശ്വതമെന്നു വിശ്വസിക്കപ്പെടുന്ന ബന്ധങ്ങൾ, സമ്പാദ്യങ്ങൾ, സ്ഥാനമാനാദികൾ, നേടിയതും നേടാനിരിക്കുന്നതുമായ വലിയ കാര്യങ്ങൾ എന്നതെല്ലാം 'ഞാൻ' എന്ന അദമ്യമായ സത്യാങ്കുരത്തെ അതിന്റെ നേർക്കാഴ്ച്ചകളിൽ നിന്ന് വ്യതിചലിപ്പിക്കാൻ മാത്രമേ ഉപകരിക്കുന്നുള്ളൂവെന്നത് ഏവരും മറന്നു പോകുന്നു. വളരെപ്പെട്ടെന്നാണ് അർത്ഥശൂന്യമായ ഒരു മിഥ്യയായി, നാം മാറിപ്പോകുന്നത്. അങ്ങേയറ്റം സരളവും വ്യക്തവുമായിരിക്കേണ്ട മനുഷ്യവ്യക്തി മണവാളനാൽപ്പോലും തിരിച്ചറിയപ്പെടാത്ത ഒരു ബീഭൽസരൂപമെടുക്കുന്നു. അതിനോടിടക്കു ദൈവാന്വേഷണം മോക്ഷസങ്കല്പങ്ങൾ, അവയെ സാക്ഷാത്ക്കരിക്കാനുള്ള ഭക്തി- പൂജാദികൾ എന്നിവയുടെ ഭാരവും അവനു മേൽ വന്നുവീഴുന്നു. സുന്ദരമായ ഒരു ദൈവാങ്കുരം ചുറ്റുപാടുമുള്ളതിനെയെല്ലാം വിഴുങ്ങാൻ തക്കം നോക്കിയിരിക്കുന്ന ബീഭബൽസമായ ഒരു തമോഗർത്തമായി രൂപമെടുത്തു കഴിഞ്ഞു. ഇന്നത്തെ ശരാശരി മനുഷ്യന്റെ ജീവിതാനുഭവമല്ലേയിത്?

ആർക്ക് എവിടെയാണു തിരുത്താനാവുന്നത്? ഞാൻ 'ആരോ' 'എന്തോ' ആണെന്ന നുണയെ മുളയിലെ നുള്ളുക. ഈ നുണ ശാശ്വതമോ ഏതെങ്കിലും വിധത്തിൽ അർഹതപ്പെട്ടതോ അല്ല എന്ന തിരിച്ചറിവിലെത്തുക. ജനിച്ച സമയമോ ചുറ്റുപാടുകളോ യാതൊരു പ്രാധാന്യവുമില്ലാത്ത യാദൃശ്ച്യതകളാണ്. ജീവിതമെന്ന സത്യം ഒരു വലിയ രഹസ്യമാണ്. അതിനെ കളങ്കപ്പെടുത്താതെ അതി വിശുദ്ധമായി കാത്തു സൂക്ഷിക്കുക.

എല്ലാം വേണ്ടപ്പോൾ വേണ്ടപോലെ സംഭവിക്കുന്നു എന്ന വിശ്വാസമുള്ളവർക്ക് ഇന്നലെയും ഇന്നും നാളെയും ഒരുപോലെയാണ്. അപ്പോൾ ദുഖത്തിനോ സന്തോഷത്തിനോ അമിതാഹ്ലാദത്തിനോ നിരാശതക്കോ ജീവിതത്തിൽ സ്ഥാനമില്ല. അദ്ധ്വാനിച്ചു ധർമ്മം ചെയ്യുക. എന്തെങ്കിലുമൊക്കെ ആയിത്തീർന്ന് മോക്ഷത്തിനർഹനാകുക എന്ന് പുറകിൽ നിന്ന് നിരന്തരം ഉന്തിക്കൊണ്ടിരിക്കുന്നവരെ വിട്ടൊഴിയുക.

ജനിച്ച നിമിഷം മുതൽ നീയാണു നിന്റെ മോക്ഷം. അതിന്, നീ വെറുതേ നീ മാത്രം ആയിരുന്നാൽ ധാരാളം മതി!"

Tuesday, May 17, 2016

ന്യൂ ജനറേഷന്റെ ശരി - ഒരു പ്രതികരണം

ഓട്ടന്‍തുള്ളലിന് പറ്റിയ വൃത്തത്തില്‍ എഴുതിയതായതിനാല്‍ എന്റെ ഓട്ടന്‍തുള്ളല്‍സ്വഭാവമുള്ള കവിതകള്‍ പ്രസിദ്ധീകരിക്കുന്ന 

പാലായനന്‍ എന്ന ബ്ലോഗില്‍ 

http://palayanan.blogspot.in/2016/05/blog-post.html) പ്രസിദ്ധീകരിച്ച ഒരു കവിതയായിരുന്നു ന്യൂ ജനറേഷന്റെ ശരി. 

എന്റെ നിരവധി കവിതകള്‍ ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുകയും സോഷ്യല്‍മീഡിയായിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ കവിതപോലെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുകയും പ്രതികരണങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്ത മറ്റൊരു കവിതയുമില്ല. 13-ാം തീയതി ഇന്ദുലേഖയുടെ പ്രചാരണസമാപനത്തില്‍ അവതരിപ്പിക്കാനായി വളരെ പെട്ടെന്ന്  എഴുതിയതായിരുന്നു ഈ കവിത. അത് അവിടെ ചൊല്ലാന്‍ അവസരം കിട്ടിയില്ല. പിറ്റേന്ന് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച,    സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച,  അതു വായിച്ചിട്ട് ന്യൂജനറേഷനില്‍പ്പെട്ട,പേരു വെളിപ്പെടുത്താന്‍ തയ്യാറില്ലാത്ത, ഒരാസ്വാദകന്‍ ന്യൂജനറേഷന്റെ ശൈലിയില്‍ അയച്ചുതന്ന പ്രതികരണമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്:


ന്യൂ ജനറേഷന്റെ ശൈലി   
ഞാന്‍ പൂഞ്ഞാറ്റിലെ ഒരു ന്യൂജനറേഷന്‍ വോട്ടറാ. 
നിങ്ങടെ കവിത വായിച്ച് ഇന്ദുലേഖയ്ക്ക് വോട്ടുചെയ്തയാള്‍.
പക്ഷേ നിങ്ങളുടെ പഴഞ്ചന്‍ശൈലി ഞങ്ങടെ ന്യൂ ജനറേഷന് ചേരുന്നതല്ല എന്നു പറയാനാ ഈ  കുറിപ്പ്.
ഗദ്യത്തില്‍, നല്ല പച്ചമലയാളത്തില്‍, എഴുതിയിരുന്നെങ്കില്‍ വായിച്ച് മാനസാന്തരപ്പെട്ട്
ഇന്ദുലേഖയ്ക്കു ചെയ്യുമായിരുന്ന ഒരു നൂറു വോട്ടെങ്കിലും ഇന്ദുലേഖയ്ക്കു കിട്ടാതെപോയി.
പി.സി. ജോര്‍ജ് തോക്കണമെങ്കില്‍ ഇന്ദുലേഖ പിന്മാറണം എന്നു പറയാനായിരുന്ന നിങ്ങള്‍
(സങ്കല്പത്തിലാണെങ്കിലും) ഇന്ദുലേഖയെ കണ്ടത് എന്നാണ് എനിക്കു മനസ്സിലായത്. 
ഇലക്ഷന്‍രംഗത്തെ നിയമലംഘനവും ധൂര്‍ത്തും തെളിവുകളാക്കി
ഒരു ഇലക്ഷന്‍കേസ് നടത്തിയാണെങ്കിലും
താന്‍ പൂഞ്ഞാറിന്റെ നിയമാനുസൃതമുള്ള എമ്മെല്ലേ ആകുമെന്ന്
ഇന്ദുലേഖ മറുപടി പറഞ്ഞപ്പോള്‍
നിങ്ങള്‍ ചൂളിപ്പോയെന്നും എനിക്കു മനസ്സിലായി.
ഇത്രയും പറയാന്‍ വൃത്തവും താളവുമൊക്കെ ഒപ്പിച്ച് 
തുള്ളല്‍പ്പാട്ട് എഴുതേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
ഞങ്ങളെ പൊക്കാന്‍ നോക്കുന്നതുകൊണ്ടൊന്നും 
ഒരു കാര്യവുമില്ല എന്നു നിങ്ങള്‍ക്കു നാളെ മനസ്സിലാകും
നിങ്ങളുടെ സപ്പോര്‍ട്ടോന്നും കൂടാതെതന്നെ 
ഞങ്ങള്‍ എന്തു ചരിത്രമാണ് സൃഷ്ടിക്കുന്നത് എന്നും നാളെ അറിയാം.

പോരേ?

സത്യജ്വാല മെയ് 2016

പൗരോഹിത്യം പരി. ആത്മാവിനെതിരായ പാപം – മുഖക്കുറി, യേശുവും പൗരോഹിത്യവും – ഡോ. (ഫാ) വലിയമംഗലം, ഇന്ദുലേഖക്കു ജോസഫ് പുലിക്കുന്നലിന്റെ ആശംസകൾ, ഒരു മതത്തിന്റെ നാൾവഴി – സോണി ജോസഫ്, ഈശ്വര നിഷേധവും ഇശ്വരാനുഭവവും – സക്കറിയാസ് നെടുങ്കനാൽ, ആത്മയോഗ് ….. – എസ് ജെ അനന്ത്, ആളുകളെ ആടുകളാക്കരുത് – റവ. ഡോ. ജെയിംസ് ഗുരുദാസ്, ബലിയല്ല എനിക്ക് വേണ്ടത് …. – ജോർജ്ജ് പൂഴിക്കാലാ, ചെരുവാണ്ടൂർ പള്ളിയിൽ നടന്ന വ്യക്തിഹത്യാ പ്രസംഗം – ജോർജ്ജ് മൂലേച്ചാലിൽ, പ്രസക്തമായ ഒരു പരിചിന്തനം – ഉണ്ണികൃഷ്ണൻ ടി എം, സഭാസേവനങ്ങളുടെ ഇരകൾ – അലക്സ് കണിയാമ്പറമ്പിൽ, സീറോയിലേക്കു വളരുന്ന സഭ – ജോസഫ് മാത്യു, സ്വവംശ വിവാഹ നിഷ്ഠ, ഒരു സംവാദം (തുടർച്ച) – അലക്സ് കാവുംപുറത്ത്/അലക്സ് മാപ്ലേട്ട്, സഭക്കുള്ളിൽ മതിലുകൾ … – ജോയി ഒറവണക്കുളം, സഭയിൽ മാറ്റങ്ങൾ – ഇ കെ വർഗീസ്, ശുദ്ധരക്തവാദികളോടു ചില ചോദ്യങ്ങൾ – ജെയിംസ് ഐസക് കുടമാളൂർ, മാർപ്പാപ്പായുടെ പരസ്യകുമ്പസ്സാരം – പി കെ മാത്യു ഏറ്റുമാനൂർ, നീതിക്കു വേണ്ടിയുള്ള എന്റെ പോരാട്ടം – സി. ആനി ജെയിംസ് CMC, സത്യജ്വാല (ഏപ്രിൽ) ഒരു പ്രതികരണം – അഹമ്മദ് അഷറഫ് മുടിക്കൽ, ഇന്ദുലേഖക്കു പിന്തുണ – ഇപ്പൻ, രസഗുള – അലോഷ്യസ് ജോസഫ് ….. DOWNLOAD

Monday, May 16, 2016

കടക്കെണിയിൽ കുടുങ്ങിയ കേരളം


അഡ്വ. ഇന്ദുലേഖയുടെ ഇല്ക്ഷന്‍ പ്രചാരണയോഗത്തില്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി   KCRM സംസ്ഥാന പ്രസിഡന്റ്് ശ്രീ. ജോര്‍ജ് ജോസഫ് കാട്ടേക്കര നടത്തിയ മുഖ്യപ്രഭാഷണം
എല്ലാ സമ്മതിദായകരും വോട്ടുചെയ്യുംമുമ്പ് കേള്‍ക്കേണ്ട ഒരു പ്രസംഗം

http://josantonym.podbean.com/e/kerala-the-state-of-indebted/

Saturday, May 14, 2016

എല്ലാ സമ്മതിദായകരും വോട്ടുചെയ്യുംമുമ്പ് കേള്‍ക്കേണ്ട ഒരു പ്രസംഗം



......നിയമനിര്‍മാതാക്കളാകാന്‍ മത്സരിക്കുന്നവര്‍ തെരഞ്ഞെടുപ്പുചെലവിന് ഇല്ഷന്‍ കമ്മീഷന്‍നിശ്ചയിച്ചിട്ടുള്ള 28 ലക്ഷം എന്ന പരിധിയിലേറെ ചെലവാക്കുന്നത് നിയമലംഘനമാകയാല്‍ അവരെ തിരിച്ചറിയണം. .......തെരഞ്ഞെടുപ്പു പ്രചാരണത്തിന് സര്‍ക്കാര്‍തന്നെ സ്ഥാനാര്‍ഥികള്‍ക്ക് സംവിധാനങ്ങളും പണവും 

നല്കണമെന്നുള്ള തന്റെ നിര്‍ദ്ദേശം 

വിശദീകരിക്കുന്ന അഡ്വ. ഇന്ദുലേഖയുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാന്‍ സന്ദര്‍ശിക്കുക: http://josantonym.podbean.com/e/candidates-and-election-rules/
......സ്ഥാനാര്‍ഥികളെല്ലാം കോടികള്‍ വാരിയെറിഞ്ഞ് പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ ആ പണം എവിടെനിന്നാണെന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ? ഈ ചോദ്യം ചോദിച്ച് ഉത്തരം പറയുന്നത് കേരളത്തിലെ സ്ത്രീസ്ഥാനാര്‍ഥികളില്‍ ഏറ്റവും ശ്രദ്ധേയയായ അഡ്വ. ഇന്ദുലേഖാ ജോസഫ് ആണ്. നമ്മോടു പിരിക്കുന്നില്ലെങ്കിലും രാജ്യത്തിനു നല്‌കേണ്ട നികുതിപ്പണം കുത്തകകള്‍ക്ക് ഇളവുചെയ്തു കൊടുത്തു സമ്പാദിക്കുന്നതാകയാല്‍ അതു നമ്മുടെതാണെന്നു തിരിച്ചറിയണം. ഇങ്ങനെ പണം ധൂര്‍ത്തടിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് അവര്‍ക്കു സംഭാവനകള്‍ നല്കുന്ന കുത്തകകളോടായിരിക്കും ജനങ്ങളോടായിരിക്കില്ല കടപ്പാട്. നിയമനിര്‍മാതാക്കളാകാന്‍ മത്സരിക്കുന്നവര്‍ തെരഞ്ഞെടുപ്പുചെലവിന് ഇല്ഷന്‍ കമ്മീഷന്‍നിശ്ചയിച്ചിട്ടുള്ള 28 ലക്ഷം എന്ന പരിധിയിലേറെ ചെലവാക്കുന്നത് നിയമലംഘനമാകയാല്‍ അവരെ തിരിച്ചറിയണം. പൂഞ്ഞാറ്റില്‍ നിയോജകമണ്ഡലമാകെ സഞ്ചരിക്കാന്‍ അഞ്ചുലക്ഷത്തിലേറെ രൂപാ എനിക്ക് ചെലവായിട്ടില്ല. പണത്തെക്കാള്‍ ആത്മാര്‍ഥതയാണ് പ്രധാനം. തെരഞ്ഞെടുപ്പു പ്രചാരണത്തിന് സര്‍ക്കാര്‍തന്നെ സ്ഥാനാര്‍ഥികള്‍ക്ക് സംവിധാനങ്ങളും പണവും നല്കണമെന്നുള്ള തന്റെ നിര്‍ദ്ദേശം 
വിശദീകരിച്ചുകൊണ്ട് ഇന്ദുലേഖ പറയുന്നു.



Friday, May 13, 2016

വൈദികർ ഏകാന്ത തടവറയിൽ






sathyajwala






അഡ്വ. ഇന്ദുലേഖയ്ക്ക് പിന്തുണ

KCRM പ്രോഗ്രാം റിപ്പോര്‍ട്ട്



KCRM-ന്റെ സജീവപ്രവര്‍ത്തകയും ചര്‍ച്ച് ആക്ട് പ്രചാരകയുമായ അഡ്വ. ഇന്ദുലേഖാ ജോസഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍നിന്നു നിയമസഭാതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തില്‍, അവരുടെ വിജയത്തിനായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്നതായിരുന്നു ഏപ്രില്‍ മാസപരിപാടിയുടെ ആലോചനാവിഷയം. ഇതില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട്, KCRM പ്രവര്‍ത്തകര്‍ ഇന്ദുലേഖയുടെ വിജയത്തിനുവേണ്ടി സംഘടിതമായി പ്രവര്‍ത്തിക്കണമെന്ന്, ഖഇഇ വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ ജോസഫ് വെളിവില്‍ ആഹ്വാനം ചെയ്തു.
ഇന്ദുലേഖ വളരെ തയ്യാറെടുപ്പോടെയും ഒരുക്കത്തോടെയുമാണ് മത്സരരംഗത്തു വന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എറണാകുളം മണ്ഡലത്തില്‍ ഖഇഇ സ്ഥാനാര്‍ത്ഥിയാകുവാന്‍ താന്‍ ആലോചിച്ചെങ്കിലും വേണ്ടത്ര ഒരുക്കങ്ങളോ പിന്തുണയോ ഇല്ലാതെപോയതിനാല്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിരഹിതവും സംശുദ്ധവുമായ ഒരു പുതിയ രാഷ്ട്രീയം സംബന്ധിച്ച ആശയപ്രചരണത്തിനുള്ള ഏറ്റവും നല്ല അവസരമാണ് തിരഞ്ഞെടുപ്പ് എന്നതിനാല്‍ അത് കഴിവതും മുതലാക്കേണ്ടതുണ്ട്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് സംഘടന ഒറ്റക്കെട്ടായി ഒരുമിച്ച് ഇന്ദുലേഖയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. കൂടാതെ, പ്രചരണയോഗങ്ങളില്‍ തന്റെ സാന്നിദ്ധ്യം അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.
പ്രൊഫ. ഇപ്പന്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഇന്ദുലേഖ മത്സരിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. 5-ാം വയസ്സില്‍ പാര്‍ലമെന്റിനു മുമ്പില്‍ നൃത്തംചെയ്തുകൊണ്ട് ഇന്ദുലേഖ തുടങ്ങിവച്ച അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പു രംഗമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ജീവിതംതന്നെ ഒരു പോരാട്ടത്തിന്റെ ചരിത്രമാണ്. ഗുരുതരമായ രോഗത്തിന്റെ പിടിയില്‍നിന്നും ഇന്ദുലേഖ രക്ഷപെട്ടതിന് ദൈവത്തിന് സമര്‍പ്പിക്കുന്ന നേര്‍ച്ചയാണ് തന്റെ കുടുംബത്തിന്റെ പോരാട്ടമെന്ന് അദ്ദേഹം വിശദീകരിച്ചു.
പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണരംഗത്തെ തന്റെ അനുഭവങ്ങള്‍ അഡ്വ. ഇന്ദുലേഖ വിശദീകരിച്ചു. അഴിമതി വിരുദ്ധഭരണം, ഒരു വ്യക്തി രണ്ട് തവണയില്‍ കൂടുതല്‍ അധികാരസ്ഥാനത്ത് തുടരുവാന്‍ പാടില്ല, തെരഞ്ഞെടുപ്പ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുക, വികസനപ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പേര് എഴുതിവയ്ക്കുന്ന പ്രവണത അവസാനിപ്പിക്കുക മുതലായ നൂതന ആശയങ്ങളാണ് താന്‍ ജനങ്ങളുടെ മുമ്പില്‍ വയ്ക്കുന്നത്. ഈ ആശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നതോടെ, മുഖ്യധാരരാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നയങ്ങള്‍ സ്വയം തിരുത്തുവാന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന പ്രത്യാശ ഇന്ദുലേഖ പ്രകടിപ്പിച്ചു. പ്രചരണരംഗത്ത് ജനങ്ങളില്‍നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇന്ദുലേഖ പറഞ്ഞു.
സര്‍ക്കാര്‍ സമുദായങ്ങളെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ചര്‍ച്ച് ആക്ട് പ്രചരണത്തിന് ഏറ്റവും നല്ല അവസരമാണ് തെരഞ്ഞെടുപ്പ് എന്ന് KCRM സംസ്ഥാന പ്രസിഡന്റ് കെ. ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു. ചരിത്രം തിരുത്തിക്കുറിക്കുന്ന ഒരു സംഭവമായി ഇതു മാറും. ''നിങ്ങള്‍ക്കെന്നെ കൊല്ലാനാവും. പക്ഷേ തോല്പിക്കാനാവില്ല'' എന്ന ചെഗുവേരയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ശ്രീ ജോസഫ് പുലിക്കുന്നേല്‍ ഇന്ദുലേഖയ്ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നുകൊണ്ട് അയച്ച കത്തിനെക്കുറിച്ച് ജോര്‍ജ് മൂലേച്ചാലില്‍ വിശദീകരിച്ചു.

ജയിക്കാന്‍ വേണ്ടിത്തന്നെയായിരിക്കണം മത്സരിക്കുന്നതെന്ന് സംസ്ഥാന ജന. സെക്രട്ടറി ശ്രീ. കെ.കെ. ജോസ് ഓര്‍മ്മിപ്പിച്ചു. പ്രചരണപ്രവര്‍ത്തനങ്ങള്‍ കുറെകൂടി ഊര്‍ജിതമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അഡ്വ: ചെറിയാന്‍ ഗൂഡല്ലൂര്‍ ഇന്ദുലേഖയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നുകൊണ്ട് സംസാരിക്കുകയും പ്രചാരണമീറ്റിംഗുകളില്‍ പ്രസംഗിക്കാനെത്താം എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. പ്രൊഫ. പി.സി. ദേവസ്യ, സി.വി. സെബാസ്റ്റ്യന്‍, കെ. ജോര്‍ജ് ജോസഫ്, കെ.കെ. ജോസ് മുതലായ നേതാക്കള്‍ പ്രചരണരംഗത്ത് പങ്കാളിത്തവും സഹകരണവും വാഗ്ദാനം ചെയ്തു. KCRM-ന്റെ അനുഭാവികളായ വേറെ പല പ്രമുഖരെയും പ്രചാരണരംഗത്തേക്കു കൊണ്ടുവരാന്‍ കഴിഞ്ഞേക്കുമെന്ന് ജോര്‍ജ് മൂലേച്ചാലില്‍ പ്രത്യാശ പ്രകടിപ്പിച്ചു.അഡ്വ. ഇന്ദുലേഖയ്ക്ക് പിന്തുണ
KCRM പ്രോഗ്രാം റിപ്പോര്‍ട്ട്
KCRM-ന്റെ സജീവപ്രവര്‍ത്തകയും ചര്‍ച്ച് ആക്ട് പ്രചാരകയുമായ അഡ്വ. ഇന്ദുലേഖാ ജോസഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍നിന്നു നിയമസഭാതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തില്‍, അവരുടെ വിജയത്തിനായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്നതായിരുന്നു ഏപ്രില്‍ മാസപരിപാടിയുടെ ആലോചനാവിഷയം. ഇതില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട്, KCRM പ്രവര്‍ത്തകര്‍ ഇന്ദുലേഖയുടെ വിജയത്തിനുവേണ്ടി സംഘടിതമായി പ്രവര്‍ത്തിക്കണമെന്ന്, ഖഇഇ വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ ജോസഫ് വെളിവില്‍ ആഹ്വാനം ചെയ്തു.
ഇന്ദുലേഖ വളരെ തയ്യാറെടുപ്പോടെയും ഒരുക്കത്തോടെയുമാണ് മത്സരരംഗത്തു വന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എറണാകുളം മണ്ഡലത്തില്‍ ഖഇഇ സ്ഥാനാര്‍ത്ഥിയാകുവാന്‍ താന്‍ ആലോചിച്ചെങ്കിലും വേണ്ടത്ര ഒരുക്കങ്ങളോ പിന്തുണയോ ഇല്ലാതെപോയതിനാല്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിരഹിതവും സംശുദ്ധവുമായ ഒരു പുതിയ രാഷ്ട്രീയം സംബന്ധിച്ച ആശയപ്രചരണത്തിനുള്ള ഏറ്റവും നല്ല അവസരമാണ് തിരഞ്ഞെടുപ്പ് എന്നതിനാല്‍ അത് കഴിവതും മുതലാക്കേണ്ടതുണ്ട്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് സംഘടന ഒറ്റക്കെട്ടായി ഒരുമിച്ച് ഇന്ദുലേഖയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. കൂടാതെ, പ്രചരണയോഗങ്ങളില്‍ തന്റെ സാന്നിദ്ധ്യം അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.
പ്രൊഫ. ഇപ്പന്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഇന്ദുലേഖ മത്സരിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. 5-ാം വയസ്സില്‍ പാര്‍ലമെന്റിനു മുമ്പില്‍ നൃത്തംചെയ്തുകൊണ്ട് ഇന്ദുലേഖ തുടങ്ങിവച്ച അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പു രംഗമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ജീവിതംതന്നെ ഒരു പോരാട്ടത്തിന്റെ ചരിത്രമാണ്. ഗുരുതരമായ രോഗത്തിന്റെ പിടിയില്‍നിന്നും ഇന്ദുലേഖ രക്ഷപെട്ടതിന് ദൈവത്തിന് സമര്‍പ്പിക്കുന്ന നേര്‍ച്ചയാണ് തന്റെ കുടുംബത്തിന്റെ പോരാട്ടമെന്ന് അദ്ദേഹം വിശദീകരിച്ചു.
പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണരംഗത്തെ തന്റെ അനുഭവങ്ങള്‍ അഡ്വ. ഇന്ദുലേഖ വിശദീകരിച്ചു. അഴിമതി വിരുദ്ധഭരണം, ഒരു വ്യക്തി രണ്ട് തവണയില്‍ കൂടുതല്‍ അധികാരസ്ഥാനത്ത് തുടരുവാന്‍ പാടില്ല, തെരഞ്ഞെടുപ്പ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുക, വികസനപ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പേര് എഴുതിവയ്ക്കുന്ന പ്രവണത അവസാനിപ്പിക്കുക മുതലായ നൂതന ആശയങ്ങളാണ് താന്‍ ജനങ്ങളുടെ മുമ്പില്‍ വയ്ക്കുന്നത്. ഈ ആശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നതോടെ, മുഖ്യധാരരാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നയങ്ങള്‍ സ്വയം തിരുത്തുവാന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന പ്രത്യാശ ഇന്ദുലേഖ പ്രകടിപ്പിച്ചു. പ്രചരണരംഗത്ത് ജനങ്ങളില്‍നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇന്ദുലേഖ പറഞ്ഞു.
സര്‍ക്കാര്‍ സമുദായങ്ങളെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ചര്‍ച്ച് ആക്ട് പ്രചരണത്തിന് ഏറ്റവും നല്ല അവസരമാണ് തെരഞ്ഞെടുപ്പ് എന്ന് KCRM സംസ്ഥാന പ്രസിഡന്റ് കെ. ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു. ചരിത്രം തിരുത്തിക്കുറിക്കുന്ന ഒരു സംഭവമായി ഇതു മാറും. ''നിങ്ങള്‍ക്കെന്നെ കൊല്ലാനാവും. പക്ഷേ തോല്പിക്കാനാവില്ല'' എന്ന ചെഗുവേരയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ശ്രീ ജോസഫ് പുലിക്കുന്നേല്‍ ഇന്ദുലേഖയ്ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നുകൊണ്ട് അയച്ച കത്തിനെക്കുറിച്ച് ജോര്‍ജ് മൂലേച്ചാലില്‍ വിശദീകരിച്ചു.
ജയിക്കാന്‍ വേണ്ടിത്തന്നെയായിരിക്കണം മത്സരിക്കുന്നതെന്ന് സംസ്ഥാന ജന. സെക്രട്ടറി ശ്രീ. കെ.കെ. ജോസ് ഓര്‍മ്മിപ്പിച്ചു. പ്രചരണപ്രവര്‍ത്തനങ്ങള്‍ കുറെകൂടി ഊര്‍ജിതമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അഡ്വ: ചെറിയാന്‍ ഗൂഡല്ലൂര്‍ ഇന്ദുലേഖയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നുകൊണ്ട് സംസാരിക്കുകയും പ്രചാരണമീറ്റിംഗുകളില്‍ പ്രസംഗിക്കാനെത്താം എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. പ്രൊഫ. പി.സി. ദേവസ്യ, സി.വി. സെബാസ്റ്റ്യന്‍, കെ. ജോര്‍ജ് ജോസഫ്, കെ.കെ. ജോസ് മുതലായ നേതാക്കള്‍ പ്രചരണരംഗത്ത് പങ്കാളിത്തവും സഹകരണവും വാഗ്ദാനം ചെയ്തു. KCRM-ന്റെ അനുഭാവികളായ വേറെ പല പ്രമുഖരെയും പ്രചാരണരംഗത്തേക്കു കൊണ്ടുവരാന്‍ കഴിഞ്ഞേക്കുമെന്ന് ജോര്‍ജ് മൂലേച്ചാലില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Wednesday, May 11, 2016

ആശയപ്രചാരണപ്രധാനവും സവിശേഷതകളുള്ളതുമായ ഇലക്ഷന്‍ അനൗണ്‍സ്‌മെന്റ്

അഡ്വ. ഇന്ദുലേഖയുടെ ഇലക്ഷന്‍ അനൗണ്‍സ്‌മെന്റ് ആശയപ്രചാരണപ്രധാനവും സവിശേഷതകളുള്ളതുമാണ്. ഇളയ സഹോദരിയായ ചിത്രലേഖയുടെ സ്വരത്തിലുള്ള അത് താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍നിന്നു  കേള്‍ക്കാവുന്നതാണ്. കേള്‍ക്കുക! ഷെയര്‍ചെയ്തു പ്രചരിപ്പിക്കുക!!

http://josantonym.podbean.com/e/citizen-and-commitment/


അഡ്വ. ഇന്ദുലേഖയുടെ ഇലക്ഷന്‍ അനൗണ്‍സ്‌മെന്റ് ആശയപ്രചാരണപ്രധാനവും സവിശേഷതകളുള്ളതുമാണ്. അത് താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍നിന്നു  കേള്‍ക്കാവുന്നതാണ്. കേള്‍ക്കുക! ഷെയര്‍ചെയ്തു പ്രചരിപ്പിക്കുക!!
 http://josantonym.podbean.com/e/citizen-and-commitment/

Tuesday, May 10, 2016

ക്രിസ്ത്യാനികൾക്ക് ആന പെരുന്നാൾ ഇല്ലാത്തത് നമ്മുടെയൊക്കെ ഭാഗ്യം ..



By സെബാസ്റ്റ്യൻ ജോർജ്, പേരാവൂർ- 25.4.2016

ഞാൻ കൂടെക്കൂടെ വിചിത്രമായി ഇങ്ങനെയൊക്കെ എഴുതുന്നതുകൊണ്ട് മാന്യ വായനക്കാർ തെറ്റിധരിക്കില്ലെന്നു വിശ്വസിക്കട്ടെ. കത്തോലിക്കാ സഭയെ നവീകരിക്കുവാനുള്ള മാർപ്പാപ്പയുടെ ശ്രമങ്ങൾക്കു പിന്തുണ നൽകുന്ന ഒരു എളിയവനായ ക്രിസ്ത്യാനിയാണു ഞാൻ. ചിരിക്കുവാനും ചിന്തിക്കുവാനുമുള്ള കാര്യങ്ങളാണ് ഞാനിവിടെ വിശദീകരിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ വിശ്വാസത്തെയും ഭക്തിയേയും ചൂഷണം ചെയ്യുന്നതു കാണുമ്പോൾ മൌനം പാലിക്കാനും കഴിയുന്നില്ല. മാർപ്പാപ്പയുടെ ബൌദ്ധികമായ നിലവാരമൊന്നും വെറും ഗ്രാമീണവാസിയായ എനിക്കില്ല. ഞാനിവിടെ കുറിക്കുന്നത് ആരും ഗൌനിക്കില്ലാന്നുമറിയാം. കാരണം സ്വന്തമായി എനിക്കൊരു  മേൽവിലാസമില്ല. ഭാവിയിൽ ഞാൻ വല്ല വാഴ്ത്തപ്പെട്ടവനോ, മഹാനോ ഒക്കെ ആയിതീരുമ്പോൾ ഒരുപാട് 'ലൈക്' ഒക്കെ കിട്ടിയെന്നിരിക്കും. പേരാവൂരിലെ 'ചിരിപ്പിക്കുന്ന തിരുമേനി ക്രിസൊസ്റ്റം' എന്നൊക്കെ പറയുവാനും ആളുകൾ ഉണ്ടായെന്നു വരാം ….

ഇന്നലെ നാട്ടിലുള്ള എന്റെ ഇടവക പള്ളിയിൽ പോയപ്പോൾ കേട്ട ഒരു കാര്യമാണ് ഇതെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. അടുത്തയാഴ്ച്ച  കോഴി പെരുന്നാളാണ്. അതായത് ഗീവർഗീസ് പുണ്യവാളന്റെ തിരുനാൾ. പണ്ടൊക്കെ ഗീവറീച്ചന്റെ തിരുനാളിന് എല്ലാ വീട്ടുകാരും ഓരോ കോഴിയെ പള്ളിയ്ക്ക് കൊടുക്കുമായിരുന്നു. അതിനെ ലേലം ചെയ്തു കിട്ടുന്ന പൈസ പള്ളിച്ചിലവിനാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് കാലം മാറി. ആളുകളുടെ ജീവിതനിലവാരം ഉയർന്നതുകൊണ്ടും വിദേശ മലയാളികളുടെ വരവും കിട്ടുന്ന വിലയ്ക്ക് കോഴിയെ മേടിക്കലും കോഴിയിറച്ചി തീറ്റിക്കാരുടെ എണ്ണം വർദ്ധിച്ചതുകൊണ്ടും പേരാവൂർ പള്ളിയിടവകയിൽ പഴയതുപോലെ കോഴികൾ ഒന്നും ഇല്ലാതായി. അതുകൊണ്ട് ഒരു കോഴിയുടെ മതിപ്പുവിലയായ 500 രൂപ എല്ലാ വീട്ടുകാരും അടുത്ത ഞായറാഴ്ച കൊണ്ടുവരണമെന്നാണ് വികാരിയച്ചന്റെ കൽപ്പന. ഇതു കേട്ടപ്പോൾ പള്ളിയാണെന്നോർക്കാതെ ഞാനൊന്ന് അറിയാതെ ഊറിയൊന്നു ചിരിച്ചു. എന്നാൽ എന്റെ ഇരുവശത്തും ഇരുന്ന രണ്ടു ചേട്ടൻമാരും പരസ്പരം നോക്കി ചിരിക്കുന്നതും കണ്ടു. കുർബാന കഴിഞ്ഞപ്പോൾ അവരെന്നോട് കാര്യം പറഞ്ഞു. പതിനേഴാം തിയതി ഞായറാഴ്ചയായിരുന്നു പള്ളിയുടെ വാർഷിക പൊതുയോഗം നടന്നത്. പ്ലസ് ടൂ പഠിക്കുന്നവർക്കായി  കെട്ടിടം പണിതപ്പോൾ 15 ടൺ കമ്പി അധികം വാങ്ങിയ വകയിൽ 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആരോപണമുണ്ടായിരുന്നു. എന്തു ചെയ്യാം, അത് സിവിലെഞ്ചിനീയറിംഗ് പഠിച്ചവർക്ക് വന്ന തെറ്റ്. 1400 വീട്ടുകാർ 500 രൂപ വെച്ച് കോഴി പിരിവു കൊടുക്കുമ്പോൾ 7 ലക്ഷം രൂപ ലാഭം. അത് സെമിനാരി എഞ്ചിനീയറിംഗ്പിള്ളേരുടെ ബുദ്ധിയായും കണക്കാക്കാം. പേരാവൂരിൽ കോഴികളുടെയെണ്ണം കുറഞ്ഞുവെങ്കിലും അവിടെയും  ഇവിടെയും ചില വിരുതരായ കുറുക്കന്മാരുണ്ട്. അവർ മോഷ്ടിക്കുന്നത് കോഴിയെ അല്ല, കമ്പിയും, പൂഴിയും ഒക്കെയാണെന്ന് മാത്രം. ഇതുകേട്ട് ഞാനും ചിരിച്ചു. എന്നാൽ എനിക്ക് ചിരി വന്നത് വേറൊരു കാര്യമോർത്തിട്ടായിരുന്നു. ക്രിസ്ത്യാനികൾക്ക് ആന പെരുന്നാൾ ഇല്ലാതെ പോയത് എന്ത് ഭാഗ്യം. ഇല്ലെങ്കിൽ ഒരു ആനയുടെ മതിപ്പുവില പിരിവായി നൽകണമെന്ന് വികാരിയച്ചൻ കല്പന കൊടുത്തേനെ. അങ്ങനെ സംഭവിക്കാഞ്ഞത് ഭാഗ്യം തന്നെ. അത് കുടിശിഖയായി ബുക്കിൽ ചേർത്താൽ എന്താകുമായിരുന്നു  സ്ഥിതിയെന്നും ഓർക്കുക. പഴയ ലത്തീൻ രൂപത തന്നെ മതിയായിരുന്നുവെന്ന് ആളുകൾ പറഞ്ഞേനെ (പിരിവും, ധാർഷ്യതയും ഒക്കെ കണ്ടു ഇപ്പോൾ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്)

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പിയും, സിമന്റും, പൂഴിയും ഒക്കെ മോഷ്ടിക്കുന്ന കുറുക്കന്മാരെ കുടുക്കുവാൻ കഴിയുമെന്ന കാര്യം പല ഇടവകകളിലും ഞെട്ടലുണ്ടാക്കിയിട്ടുള്ളതായിട്ടാണ്, പിന്നാമ്പുറ സംസാരം. പലരും ചിലവുകൾ വക മാറ്റി എഴുതുവാനുള്ള തന്ത്രപ്പാടിലാണ്. ഓഡിറ്റ് ചെയ്ത കണക്കുകളുടെ കോപ്പി പള്ളിയുടെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുവാനൊ, ആവശ്യക്കാർക്ക് കോപ്പി നൽകുവാനോ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് പൊതുയോഗത്തിനു  മനസ്സിലായില്ലെങ്കിലും, പൊതുജനത്തിനു മനസ്സിലായി. പൊതുജനം കഴുതയെന്നു നടിക്കുന്നുവെന്നു മാത്രം. കെണിയിൽപെട്ട കുറുക്കന്മാർ ഓരിയിട്ടു തുടങ്ങി. പള്ളിയെയും പട്ടക്കാരെയും അക്ഷേപിക്കുകയാണ്. അച്ചന്മാരുടെ ശാപമേറ്റാൽ കുടുംബം മുടിഞ്ഞു പോകും എന്നൊക്കെ. ഇടവകയെയും  കത്തോലിക്കാ സഭയെയും ശുദ്ധീകരിക്കുക എന്ന പദ്ധതിയുമായി ദൈവം ചിലരെ ഈ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ഒരാളാണ് മഹാനായ ഫ്രാൻസിസ് പാപ്പ. പാപ്പയ്ക്ക് പിന്തുണ നൽകുവാനാണ്' മ്മളെയൊക്കെ അയച്ചിട്ടുള്ളത്. ഇതൊന്നും മനസ്സിലാക്കാതെ വായും പൊളിച്ചു നോക്കി നിൽക്കുകയാണ് പലരും.

1928-ൽ ആണ് പേരാവൂരിൽ കുടിയേറ്റം ആരംഭിച്ചത്. ആദ്യകാല കുടിയേറ്റക്കാരുടെ വിയർപ്പുകൊണ്ട് കഷ്ടപ്പെട്ടുണ്ടാക്കിയതാണ് പള്ളിയും സ്കൂളുമൊക്കെ. അതൊക്കെ കാര്യക്ഷമമായും, സുതാര്യമായും പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുവാൻ രൂപതയ്ക്ക് കഴിവില്ലെങ്കിൽ ഭരണം ഇടവകക്കാർ തന്നെ ഏറ്റെടുക്കേണ്ടി വരും . ക്രിസ്മസ് കരോളിനു ലഭിച്ച 2 ലക്ഷത്തിൽപ്പരം രൂപ പൊതുയോഗത്തിൽ വന്നപ്പോൾ 85000 രൂപയായി കുറഞ്ഞു. വകമാറ്റിയതാണെന്ന് വിശദീകരണം. പാവം ഉണ്ണീശോവരെ ഞെട്ടിയിട്ടുണ്ടാകും. ഉണ്ണി ഈശോയുടെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോൾ എല്ലാവരും പിരിവു കൊടുക്കും. ഇതുപോലെ എന്തൊക്കെ വകമാറ്റിയിട്ടുണ്ടെന്നു ദൈവത്തിനു മാത്രം അറിയാം.

പേരാവൂർ ഇടവക സാമ്പത്തിക പ്രശ്നംമൂലം വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ 8 പതിറ്റാണ്ടിനിടയിൽ ഇടവകക്കാർ കോടികൾ പിരിവു നൽകിയിട്ടുണ്ടാകും. ഒരു പൈസ മിച്ചം ഇല്ല. ഒരു പള്ളിയും മൂന്നു സ്കൂളുകളും ഉണ്ട്. പിന്നെ കുറെ പീടിക മുറികളും. ഞായറാഴ്ചകളിൽ ലഭിക്കുന്ന പിരിവുകളും പീടികമുറിയിൽ നിന്നും ലഭിക്കുന്ന വാടകയും കൊണ്ട് ദൈനംദിന ചിലവുകൾ നടത്തുവാൻ കഴിയുന്നില്ല. തൊടുന്നതൊക്കെ നഷ്ടം. നാലേക്കർ പുരയിടത്തിൽ കുറച്ചു തെങ്ങും റബറും ഉണ്ട്. കൃഷി ചെയ്തപ്പോൾ 2 ലക്ഷത്തിൽപ്പരം രൂപ വരവും 5 ലക്ഷത്തിൽപ്പരം രൂപ ചിലവും. ഏക്കറിന് 65000 രൂപയിൽ കൂടുതൽ നഷ്ടം. കെട്ടിടം പണിതപ്പോൾ 7 ലക്ഷം രൂപയുടെ കമ്പി ആരോ അടിച്ചുകൊണ്ടുപോയി. വേറെ എന്തൊക്കെ പോയിട്ടുണ്ടെന്ന് റീ-ഓഡിറ്റിംഗ് വരുമ്പോഴേ അറിയൂ. പ്ലസ് ടൂ കെട്ടിടം പണിത വകയിൽ 30 ലക്ഷം രൂപയുടെ ബാധ്യതയും. 1978-ൽ പണിത പള്ളി പൊളിക്കാറായി, നല്ലൊരു പാരിഷ് ഹാൾ ഇല്ല, പേരാവൂർകാർക്ക് നാണക്കേടാണെന്ന് അച്ചൻ ഇടയ്ക്കിടെ പറയും. എന്താണ് വഴിയെന്ന് ആലോചിച്ചു.  ധനതത്ത്വ ശാസ്ത്രം ഐച്ഛിക വിഷയങ്ങളായി പഠിച്ച ഞാൻ തലയിൽ കയ്യും കൊടുത്ത് ഏകാന്തതയിൽ ധ്യാനനിരതനായി ഇരിക്കുമ്പോഴാണ് ഗീവർഗീസ് പുണ്യവാളന്റെ വെളിപാട് ഉണ്ടാകുന്നത്. മകനെ നീ ദുഖിക്കേണ്ട, ശാന്തമാകൂ, വഴിയുണ്ട്. ആ വഴി എന്താണെന്ന് അറിയുമ്പോൾ എല്ലാവരും ആദ്യം ചിരിക്കും. പിന്നെ ചിന്തിക്കും ..

ഗീവർഗീസ് പുണ്യവാളൻ പറഞ്ഞു തന്ന ആ വഴി എന്താണ് ?....

ഇത്തവണ കോഴിപെരുന്നാളിന് 500 രൂപയ്ക്കു പകരം ഓരോ വീട്ടുകാരും 10 കോഴി കുഞ്ഞുങ്ങളെ വീതം പള്ളിക്ക് നൽകുക. ഒരു മുട്ടയ്ക്ക് 5 രൂപ വെച്ച് കൂട്ടുമ്പോൾ 50 രൂപ ചെലവ്. 450 രൂപ ലാഭം . 1400 വീട്ടുകാർ 10 കോഴി കുഞ്ഞുങ്ങളെ വീതം നൽകുമ്പോൾ ഇടവകയ്ക്ക് ലഭിക്കുന്നത് 14000 കോഴി കുഞ്ഞുങ്ങൾ. ഒരു വർഷം കഴിയുമ്പോൾ ഇതിന്റെ മതിപ്പ് വില 70 ലക്ഷം (14000x 500) . രണ്ടച്ചന്മാർക്ക് ഭക്ഷണം ഉണ്ടാക്കുവാനായി ഇടവകക്കാർ ചിലവും കൊടുത്തു രണ്ടുപേരെ നിർത്തിയിട്ടുള്ളതായി അറിയുന്നു. അതുകൊണ്ട് കോഴിക്ക് തീറ്റയിട്ടു കൊടുക്കുവാൻ മറ്റാരെയും നിയമിക്കേണ്ട ആവശ്യം ഇല്ല. ഒരു പതിനായിരം കോഴികൾ മുട്ട ഇടുന്നതാണെങ്കിൽ ഒരു ദിവസം 50000 രൂപയുടെ മുട്ട. കൂടാതെ കോഴിക്കാട്ടം നല്ല ജൈവ വളമാണ്. പള്ളിയുടെ കൃഷി ചെലവ് കുറയും. കാർഷിക വരുമാനം വർദ്ധിക്കുകയും ചെയ്യും. മിച്ചമുള്ള ജൈവ വളം വിറ്റു പണമാക്കാം. അതുകൊണ്ട് കോഴി തീറ്റയുടെ ചെലവ് ഈ വിധത്തിൽ അഡ്ജെസ്റ്റു  ചെയ്യാം. ഇനി ഞായറാഴ്ച വരുമ്പോൾ കുറച്ചു കോഴി തീറ്റകൂടി കൊണ്ടുവരണമെന്നു പറഞ്ഞാൽ ഇടവകക്കാർ സഹകരിക്കും .
ഇനി ഇത് എങ്ങിനെ ചിലവുകൾക്ക് ഉപയോഗിക്കും എന്നതാണ് പ്രശ്നം. കിട്ടുന്നതിന്റെ 10-12 % രൂപതയ്ക്ക് നൽകണമെന്നാണു നിയമം. 1500 കോഴി രൂപതയ്ക്ക്- മതിപ്പ് വില 7.50 ലക്ഷം. കഴിഞ്ഞ വർഷം രൂപതയ്ക്ക് നൽകിയത് 2,50,000. ഇപ്പോൾ ലഭിക്കുന്നത് അതിന്റെ മൂന്നിരട്ടി. കോഴി ആയതു കൊണ്ട് വികാരിയച്ചന്മാർ വക മാറ്റി വരവ് വെക്കുകയില്ല എന്ന ഗുണവും. ബാക്കി കോഴി 12500.

ഇനി ഒരു 500 കോഴി വിശുദ്ധ നാടുകളുടെ സംരക്ഷണത്തിന്. മതിപ്പു വില 2,50,000. ബാക്കി കോഴി 12000. 

ലോകമെമ്പാടും ഉള്ള ഇടവകകളിൽ നിന്നും ഇങ്ങിനെ എത്ര ആയിരം കോടി ലഭിക്കുന്നുണ്ടെന്ന് ഞാൻ പുണ്യവാളനോട് ചോദിച്ചു. പുണ്യവാളൻ കണ്ണിറുക്കി കാണിച്ചു. വികാരിയച്ചന്മാർ വക മാറ്റി ബിഷപ്പിനെ പറ്റിക്കും. ബിഷപ്പുമാർ വകമാറ്റി ആർച്ച് ബിഷപ്പിനെ പറ്റിക്കും. ആർച്ച് ബിഷപ്പുമാർ വകമാറ്റി കർദ്ദിനാളിനെ പറ്റിക്കും. കർദ്ദിനാളന്മാർ വക മാറ്റി മാർപ്പാപ്പയെ പറ്റിക്കും. ഇതൊക്കെ കണ്ടു സഹികെട്ടപ്പോഴാണ് പാപ്പ പറഞ്ഞത്; 'സ്വർഗ്ഗരാജ്യത്തിൽ സ്ഥാനം ലഭിക്കുവാൻ ഒരാൾ ക്രിസ്ത്യാനി ആയിരിക്കണ'മെന്നില്ല എന്ന്. മണ്ടന്മാരായ ക്രിസ്ത്യാനികൾ ഇപ്പോഴും പിരിവു നൽകിക്കൊണ്ടിരിക്കുന്നു.

ഇനി ഒരു 1000 കോഴിയെ പള്ളിയുടെ ചിലവിനു മാറ്റിവെക്കാം. മതിപ്പു വില 5 ലക്ഷം. 2 അച്ചന്മാർക്കും, കപ്യാർക്കും അലവൻസ് നൽകുവാനും, കറന്റ് ബില്ലും, ഫോൺ ബില്ലും അടയ്ക്കുവാനും മറ്റു വട്ടച്ചിലവിനുമായി അതു  മതിയാകും. ബാക്കി കോഴി 11000.

ഇനി ഒരു 250 കോഴി വിൻസന്റ് ഡി പോൾകാർക്ക്. മതിപ്പ് വില 1,25, 000. എന്തെങ്കിലും ഒക്കെ ചാരിറ്റി ചെയ്യുന്നതും, കണക്കുകൾ കൃത്യമായി ജനങ്ങളെ അറിയിക്കുന്നതും അവരാണ്. അത് നമ്മൾ അംഗീകരിക്കണം .ബാക്കി കോഴി 10750.

ഇടയ്ക്കിടെ പള്ളി പണി എന്നും പറഞ്ഞു വേറെ സ്ഥലത്ത് നിന്നും അച്ചന്മാർ പിരിവിനു വരാറുണ്ട്. അതുകൊണ്ട് ഒരു 200 കോഴി അതിനു വേണ്ടി മാറ്റിവെക്കാം. മതിപ്പ് വില ഒരു ലക്ഷം. ബാക്കി കോഴി 10550.

ഇടയ്ക്കൊക്കെ നാട്ടിൽ ധ്യാനം നടത്താറുണ്ട്. ധ്യാന ഗുരുക്കന്മാർ പറഞ്ഞ സുവിശേഷ വചനങ്ങൾ ആരും ഓർക്കുന്നുണ്ടാവുകയില്ല. പക്ഷെ ഒരു കാര്യം എല്ലാവരും ഓർക്കുന്നുണ്ടാകും. "ബക്കറ്റും കൊണ്ട് ആൾ വരുന്നുണ്ടേ സ്തോത്ര കാഴ്ച. മറക്കല്ലേ മറക്കല്ലേ ... ഇങ്ങിനെ തൊണ്ട പൊട്ടിക്കുന്നത് കേട്ടു എനിക്കും വിഷമം തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഒരു 100 കോഴി ധ്യാനക്കാർക്ക്. മതിപ്പ് വില 50000. ബാക്കി 10450.

ഒരു 100 കോഴി പുരോഹിതരുടെ ക്ഷേമനിധിയിലേക്ക്. മതിപ്പ് വില 50000. കഴിഞ്ഞ വർഷം ക്ഷേമനിധിയിലേക്ക് 30000 രൂപ നൽകിയതായിട്ടാണ് കണക്കു വായിച്ചത്. കുർബാനയും, ഒപ്പീസും ഒക്കെ ചൊല്ലി കിട്ടുന്ന പൈസയും ക്ഷേമനിധിയിലേക്ക് പോകുന്നുണ്ടെന്ന് കരുതാം. ബാക്കി കോഴി 10350.

വാർഷിക കണക്കുകൾ വായിച്ചപ്പോൾ ആരോ ചോദിച്ചു ഇതിൽ ഏതാണ് ചാരിറ്റിക്കുവേണ്ടി ചിലവഴിച്ചത് എന്ന്. കെട്ടിടം പണി, സ്കൂൾ നടത്തിപ്പ്, വെടിക്കെട്ട്, നാടകം, പെരുന്നാൾ ഇതൊക്കെയാണ് ചാരിറ്റി എന്ന മറുപടി. സ്പോർട്സ് പ്രൊമോഷൻ ഒരു ചാരിറ്റി ആയിട്ടാണ് ഞാൻ കാണുന്നത്. പല ജീവിത ശൈലീ രോഗങ്ങളും വലിയൊരു പരിധിവരെ തടയുവാൻ കഴിയുന്ന ഒന്നാണ് സ്പോർട്സ്.  കായിക രംഗത്ത് സൗജന്യമായി പഠിക്കുവാനുള്ള അവസരങ്ങളുണ്ട്. വളരെയധികം ജോലി സാധ്യതകളുമുണ്ട്. കാർഷിക മേഖലയിലെ തകർച്ചയും  ഉയർന്ന വിദ്യാഭ്യാസ ചിലവും സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത ഒന്നാണ്. പാവപ്പെട്ട ധാരാളം കുടുംബങ്ങൾക്ക് രക്ഷ പെടുവാനുള്ള അവസരമാണ് സ്പോർട്സ് പ്രൊമോഷൻ വഴി സാധ്യമാവുന്നത്. എന്നാൽ 1400 കുടുംബങ്ങൾ ഉള്ള ഇടവകക്ക് 10 പൈസയുടെ സ്പോർട്സ് ഫണ്ട് ഇല്ല. ഒരു ഞായറാഴ്ച പിരിവു അല്ലെങ്കിൽ ഒരു കുടുംബം ഒരു വർഷം 10 രൂപ സ്പോർട്സ് ഫണ്ടിലേക്ക് നൽകണമെന്നു പറഞ്ഞാൽ പലർക്കും ദഹിക്കുകയില്ല. പ്ലസ്‌ ടൂ കെട്ടിടം പണിക്കു 7 ലക്ഷം രൂപയുടെ കമ്പി കൂടുതൽ വാങ്ങി നഷ്ടം ഉണ്ടായതിനെക്കുറിച്ച് ആർക്കും പരാതിയില്ല.

പ്ലസ് ടൂ മേടിച്ചെടുത്തത് എങ്ങിനെയെന്നും ഇടവകക്കാർ അറിയണം. ഒരു പഞ്ചായത്തിൽ ഒരു പ്ലസ് ടൂ സ്കൂൾ എന്നാണു സർക്കാർ നയം. പേരാവൂർ പഞ്ചായത്തിലെ മണത്തനയിൽ ഉള്ള സർക്കാർ സ്കൂളിൽ പ്ലസ് ടൂ ഉണ്ട്. പിന്നെ പ്രത്യേക പരിഗണന ലഭിക്കണമെങ്കിൽ തക്കതായ കാരണം വേണം. അതിനുവേണ്ടി പേരാവൂരിന്റെ കായിക നേട്ടങ്ങളാണ് ഉയർത്തിക്കാട്ടിയത്. ജിമ്മി ജോർജ് പഠിച്ച സ്കൂളിനു സമീപം ജിമ്മി ജോർജ് സ്റേഡിയവും, അനുബന്ധ സൌകര്യങ്ങളും വന്നു കഴിയുമ്പോൾ സ്പോർട്സ് ഹോസ്റലിനുള്ള സാധ്യതകളും വരും. 2012 ൽ സർക്കാരിൽ സമർപ്പിച്ച പ്രൊജക്റ്റ് റിപ്പോർട്ടിൽ 400 മീറ്റർ സ്റേഡിയത്തോടൊപ്പം, സ്പോർട്സ് ഹോസ്റ്റലും, മിനി ഇൻഡോർ സ്റേഡിയവും ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് 2014 ൽ പേരാവൂർ ഹൈസ്കൂളിൽ പ്ലസ് ടൂ അനുവദിച്ചത്. എന്നാൽ കിട്ടി കഴിഞ്ഞപ്പോൾ കഥ മാറി. എന്ത് സ്പോട്സ്, ഏതു ജിമ്മി ജോർജ്, സ്പോർട്സ് നാടു നശിപ്പിക്കും എന്നായി പള്ളി കമ്മിറ്റിക്കാർ. പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിയുമ്പോൾ കൂരായണ .... ഇതിന്റെ പേരിൽ ഞാനും ആക്ഷേപം കേൾക്കേണ്ടി വന്നു. അത് പിന്നീട് പറയാം. ഇടവകക്കാർക്ക് താല്പര്യം കെട്ടിടം പണിയും, കമ്പി മോഷണവും ആയിരിക്കും. ഞാൻ പക്ഷെ 100 കോഴിയെ സ്പോർട്സ് ഫണ്ടിലേക്ക് മാറ്റി വെക്കുന്നു. മതിപ്പ് വില 50000.  ബാക്കി 10250.

ഇടവകയിൽ കെ സി വൈ എം ഉണ്ട്. ഇപ്പോൾ പല സത്യങ്ങളും അവർ മനസ്സിലാക്കി തുടങ്ങിയെന്നു തോന്നുന്നു. അതുകൊണ്ട് ഒരു 50 കോഴി കെ സി വൈ എം കാർക്ക്.  മതിപ്പ് വില 25000. പക്ഷെ അഴിമതിക്കും അനീതിക്കും എതിരെ പ്രതികരിക്കുവാനുള്ള നട്ടെല്ലും ഉണ്ടാകണം. ബാക്കി 10200.

ഒരു 50 കോഴി മിഷൻ ലീഗിലെ പിള്ളേർക്ക്. വെയിലും കൊണ്ട് പാവം പിള്ളേർ പിരിവു കുറ്റിയുമായി നടക്കുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. പിള്ളേർക്ക് പൈസ തരുന്നത് വെറുതെ അല്ല. മുട്ട പെറുക്കി കൂട്ടുവാൻ സഹായിക്കണം. ഇടയ്ക്ക് കുറച്ചു അടിച്ചു മാറ്റിയാലും കുഴപ്പമില്ല. അച്ചൻ ചോദിക്കുമ്പോൾ വക മാറ്റിയതാണെന്ന് പറഞ്ഞാൽ മതി. ഇനിയുള്ളത് 10150 കോഴി.

എന്തൊക്കെ ചെയ്താലും അവസാനം കൈക്കാരന്മാർ ബില്ലുമായി വരും. കോഴിക്ക് ബിസ്കറ്റ് വാങ്ങി, മിനറൽ വാട്ടർ കൊടുത്തു, അണ്ടി പരിപ്പും, ബദാമും കൊടുത്തു, റോബിൻസ് ഹോട്ടലിൽ നിന്നും പൊറോട്ടയും, പത്തിരിയും, മട്ടൻ ചാപ്സും വാങ്ങി കൊടുത്തു എന്നൊക്കെയാവും ബിൽ. ഇതൊക്കെ കോഴി തിന്നതാണോ എന്ന് ചോദിച്ചാൽ പ്രശ്നം ആവും. പലതും കേൾക്കേണ്ടി വരും. അതുകൊണ്ട് ഒരു 50 കോഴി അതിനു വേണ്ടി മാറ്റി വെക്കാം. മതിപ്പ് വില 25000. ബാക്കി 10100 .

14000 കോഴിയെ വളർത്തിയിട്ട് രുചി നോക്കുവാൻ പോലും ഒന്നിനെ അച്ചന്മാർക്ക് കൊടുത്തില്ലെന്ന് പറഞ്ഞാൽ ഗിവർഗീസ് പുണ്യവാളൻ കോപിക്കും. 365 ദിവസത്തിൽ വലിയ നോയമ്പും, ചെറിയ നോയമ്പും കൂടെ കൂട്ടുമ്പോൾ 75 ദിവസം. ബാക്കി 290 ദിവസം. ഒരു വർഷം കല്യാണവും, മാമോദീസയും ഒക്കെ ആയി 50 എണ്ണം കാണും. അന്ന് കോഴി വേണ്ട. പിന്നെയുള്ളത് 240 ദിവസം. ഒരു ദിവസം 2 അച്ചന്മാരും കൂടി 500 രൂപയുടെ കോഴിയെ തിന്നും എന്ന് പറഞ്ഞാൽ കുരിശു പള്ളിക്കവലയിലും, ഓട്ടോ റിക്ഷ സ്റാണ്ടിലും ഒക്കെ അത് ചർച്ചാവിഷയം ആകും. പിതാവിന് പലരും ഊമക്കത്തുകൾ അയക്കും. അതുകൊണ്ട് ഒരു 100 കോഴിയെ പള്ളി മുറിയിലേക്ക് മാറ്റി വെക്കുന്നു. മതിപ്പ് വില 50000. ഇടയ്ക്ക് ചില അതിഥികൾ വരുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. ബാക്കി കോഴി 10000.

നാട്ടിലും ഉണ്ട് എ. കെ. സി. സി. അഴിമതിക്കെതിരെ ബാനറും പിടിച്ചു വല്ലപ്പോഴും റാലി നടത്തുന്നതല്ലാതെ ഇന്നേവരെ ഒരു അഴിമതിക്കെതിരെയും അവർ പ്രതികരിച്ചു കണ്ടിട്ടില്ല. അതുകൊണ്ട് അവർക്ക് ഒന്നും കൊടുക്കേണ്ടതില്ല. ഇല്ലെങ്കിൽ കമ്പി കട്ട കുറുക്കന്മാർക്കെതിരെ പ്രതികരിക്കട്ടെ. അന്നേരം ആലോചിക്കാം.10000 കോഴിയുടെ മതിപ്പ് വില 50 ലക്ഷം. കെട്ടിടം പണിയുടെ ബാധ്യത തീർക്കുവാൻ അത് ധാരാളം. ഇതുപോലെ ഓരോ പിരിവുകൾ വരുമ്പോഴും 10 കോഴികുഞ്ഞുങ്ങളെ നൽകുക. നാട്ടിൽ പല പുണ്യ പ്രവർത്തികളും ചെയ്യുവാൻ സാധിക്കും. 2028 ആകുമ്പോൾ കുടിയേറ്റത്തിന്റെ ശതാബ്ദി ആണ്. അന്ന് ഇടപ്പള്ളി പള്ളിയെയും കടത്തി വെട്ടുന്ന ഒരു പള്ളിയും പാരിഷ് ഹാളും പണിയുവാൻ ഒരു ബുദ്ധി മുട്ടും ഉണ്ടാവുകയില്ല.

ഇതറിയുമ്പോൾ മാർപ്പാപ്പയും, ബിഷപ്പുമാരും ഒക്കെ ചിരിക്കും. ഈ ബുദ്ധി എന്തെ നേരത്തെ തോന്നിയില്ല ദാസാ ...

കത്തോലിക്കാ സഭയിൽ 10000 പുണ്യവാളന്മാർ ഉണ്ട്. ഈ ബുദ്ധി പറഞ്ഞു തന്ന എന്നെയും ഒരു വാഴ്തപ്പെട്ടവനാക്കണം. എങ്കിലെ എന്റെ വാക്കുകൾക്കു ആളുകൾ വില കൽപ്പിക്കുകയുള്ളൂ. ഒരു നേർച്ചപ്പെട്ടിയുമായി ഇടപ്പള്ളിയിൽ ഗിവർഗീസ് പുണ്യവാന്റെ അടുത്തെങ്ങാനും ഞാൻ ഇരുന്നു കൊള്ളാം. അവിടെ ആകുമ്പോൾ നല്ല പിരിവു കിട്ടും. പേരാവൂരുകാരുടെ ആക്ഷേപം ഒന്നും കേൾക്കുകയും വേണ്ട. ഇടയലേഖനം ഒക്കെ കേട്ട് ടൈറ്റാനിയം അഴിമതിക്കെതിരെ കേസ് കൊടുത്ത വകയിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അതൊക്കെ നികത്തുവാൻ ഇതേ ഒരു മാർഗം ഉള്ളു. എല്ലാവരും ഒന്ന് ലൈക് അടിച്ചു സഹകരിക്കണം. വത്തിക്കാനിലേക്കൊരു മാസ് പെറ്റീഷനും ...

St.Joseph's Church, Peravoor