KCRM പ്രോഗ്രാം റിപ്പോര്‍ട്ട്
KCRM-ന്റെ സജീവപ്രവര്‍ത്തകയും ചര്‍ച്ച്
ആക്ട് പ്രചാരകയുമായ അഡ്വ. ഇന്ദുലേഖാ ജോസഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍നിന്നു
നിയമസഭാതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തില്‍, അവരുടെ വിജയത്തിനായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
എങ്ങനെയായിരിക്കണം എന്നതായിരുന്നു ഏപ്രില്‍ മാസപരിപാടിയുടെ ആലോചനാവിഷയം. ഇതില്‍
മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട്, KCRM പ്രവര്‍ത്തകര്‍
ഇന്ദുലേഖയുടെ വിജയത്തിനുവേണ്ടി സംഘടിതമായി പ്രവര്‍ത്തിക്കണമെന്ന്, ഖഇഇ വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ ജോസഫ് വെളിവില്‍ ആഹ്വാനം
ചെയ്തു.
ഇന്ദുലേഖ വളരെ തയ്യാറെടുപ്പോടെയും ഒരുക്കത്തോടെയുമാണ് മത്സരരംഗത്തു വന്നത് എന്ന്
അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എറണാകുളം മണ്ഡലത്തില്‍ ഖഇഇ സ്ഥാനാര്‍ത്ഥിയാകുവാന്‍ താന്‍
ആലോചിച്ചെങ്കിലും വേണ്ടത്ര ഒരുക്കങ്ങളോ പിന്തുണയോ ഇല്ലാതെപോയതിനാല്‍
വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിരഹിതവും സംശുദ്ധവുമായ
ഒരു പുതിയ രാഷ്ട്രീയം സംബന്ധിച്ച ആശയപ്രചരണത്തിനുള്ള ഏറ്റവും നല്ല അവസരമാണ്
തിരഞ്ഞെടുപ്പ് എന്നതിനാല്‍ അത് കഴിവതും മുതലാക്കേണ്ടതുണ്ട്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് സംഘടന ഒറ്റക്കെട്ടായി ഒരുമിച്ച്
ഇന്ദുലേഖയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു.
കൂടാതെ, പ്രചരണയോഗങ്ങളില്‍ തന്റെ
സാന്നിദ്ധ്യം അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.
പ്രൊഫ. ഇപ്പന്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ ഇന്ദുലേഖ മത്സരിക്കാനുണ്ടായ
സാഹചര്യം വിശദീകരിച്ചു. 5-ാം വയസ്സില്‍ പാര്‍ലമെന്റിനു മുമ്പില്‍
നൃത്തംചെയ്തുകൊണ്ട് ഇന്ദുലേഖ തുടങ്ങിവച്ച അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ
തുടര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പു രംഗമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ജീവിതംതന്നെ
ഒരു പോരാട്ടത്തിന്റെ ചരിത്രമാണ്. ഗുരുതരമായ രോഗത്തിന്റെ പിടിയില്‍നിന്നും ഇന്ദുലേഖ
രക്ഷപെട്ടതിന് ദൈവത്തിന് സമര്‍പ്പിക്കുന്ന നേര്‍ച്ചയാണ് തന്റെ കുടുംബത്തിന്റെ
പോരാട്ടമെന്ന് അദ്ദേഹം വിശദീകരിച്ചു.
പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണരംഗത്തെ തന്റെ അനുഭവങ്ങള്‍ അഡ്വ. ഇന്ദുലേഖ
വിശദീകരിച്ചു. അഴിമതി വിരുദ്ധഭരണം, ഒരു വ്യക്തി രണ്ട്
തവണയില്‍ കൂടുതല്‍ അധികാരസ്ഥാനത്ത് തുടരുവാന്‍ പാടില്ല, തെരഞ്ഞെടുപ്പ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുക, വികസനപ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പേര് എഴുതിവയ്ക്കുന്ന
പ്രവണത അവസാനിപ്പിക്കുക മുതലായ നൂതന ആശയങ്ങളാണ് താന്‍ ജനങ്ങളുടെ മുമ്പില്‍
വയ്ക്കുന്നത്. ഈ ആശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നതോടെ, മുഖ്യധാരരാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നയങ്ങള്‍ സ്വയം
തിരുത്തുവാന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന പ്രത്യാശ ഇന്ദുലേഖ പ്രകടിപ്പിച്ചു.
പ്രചരണരംഗത്ത് ജനങ്ങളില്‍നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും
ഇന്ദുലേഖ പറഞ്ഞു.
സര്‍ക്കാര്‍ സമുദായങ്ങളെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ചര്‍ച്ച്
ആക്ട് പ്രചരണത്തിന് ഏറ്റവും നല്ല അവസരമാണ് തെരഞ്ഞെടുപ്പ് എന്ന് KCRM സംസ്ഥാന പ്രസിഡന്റ് കെ. ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു.
ചരിത്രം തിരുത്തിക്കുറിക്കുന്ന ഒരു സംഭവമായി ഇതു മാറും. ''നിങ്ങള്‍ക്കെന്നെ കൊല്ലാനാവും. പക്ഷേ തോല്പിക്കാനാവില്ല'' എന്ന ചെഗുവേരയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ശ്രീ ജോസഫ് പുലിക്കുന്നേല്‍ ഇന്ദുലേഖയ്ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നുകൊണ്ട്
അയച്ച കത്തിനെക്കുറിച്ച് ജോര്‍ജ് മൂലേച്ചാലില്‍ വിശദീകരിച്ചു.
ജയിക്കാന്‍ വേണ്ടിത്തന്നെയായിരിക്കണം മത്സരിക്കുന്നതെന്ന് സംസ്ഥാന ജന.
സെക്രട്ടറി ശ്രീ. കെ.കെ. ജോസ് ഓര്‍മ്മിപ്പിച്ചു. പ്രചരണപ്രവര്‍ത്തനങ്ങള്‍ കുറെകൂടി
ഊര്‍ജിതമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അഡ്വ: ചെറിയാന്‍ ഗൂഡല്ലൂര്‍
ഇന്ദുലേഖയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നുകൊണ്ട് സംസാരിക്കുകയും
പ്രചാരണമീറ്റിംഗുകളില്‍ പ്രസംഗിക്കാനെത്താം എന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
പ്രൊഫ. പി.സി. ദേവസ്യ, സി.വി. സെബാസ്റ്റ്യന്‍, കെ. ജോര്‍ജ് ജോസഫ്,
കെ.കെ.
ജോസ് മുതലായ നേതാക്കള്‍ പ്രചരണരംഗത്ത് പങ്കാളിത്തവും സഹകരണവും വാഗ്ദാനം ചെയ്തു. KCRM-ന്റെ അനുഭാവികളായ വേറെ പല പ്രമുഖരെയും പ്രചാരണരംഗത്തേക്കു
കൊണ്ടുവരാന്‍ കഴിഞ്ഞേക്കുമെന്ന് ജോര്‍ജ് മൂലേച്ചാലില്‍ പ്രത്യാശ പ്രകടിപ്പിച്ചു. അഡ്വ. ഇന്ദുലേഖയ്ക്ക് പിന്തുണ

കൊണ്ടുവരാന്‍ കഴിഞ്ഞേക്കുമെന്ന് ജോര്‍ജ് മൂലേച്ചാലില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Please identify a few candidates in select constituencies in future elections. Try to forge an alliance with AAP and bring into our fold Respected Person's like Smt. Sara Joseph, Jacob Thomas IPS, Justice K. T Thomas etc.
ReplyDeleteഅഡ്വ. ഇന്ദുലേഖയുടെ ഇല്ക്ഷന്‍ പ്രചാരണയോഗത്തില്‍ KCRM ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ മാത്യു തറക്കുന്നേലിന്‌റെ അധ്യക്ഷപ്രസംഗത്തില്‍നിന്ന്.http://josantonym.podbean.com/e/seed-of-a-great-change-kerala/
ReplyDelete