Translate

Saturday, May 14, 2016

എല്ലാ സമ്മതിദായകരും വോട്ടുചെയ്യുംമുമ്പ് കേള്‍ക്കേണ്ട ഒരു പ്രസംഗം



......നിയമനിര്‍മാതാക്കളാകാന്‍ മത്സരിക്കുന്നവര്‍ തെരഞ്ഞെടുപ്പുചെലവിന് ഇല്ഷന്‍ കമ്മീഷന്‍നിശ്ചയിച്ചിട്ടുള്ള 28 ലക്ഷം എന്ന പരിധിയിലേറെ ചെലവാക്കുന്നത് നിയമലംഘനമാകയാല്‍ അവരെ തിരിച്ചറിയണം. .......തെരഞ്ഞെടുപ്പു പ്രചാരണത്തിന് സര്‍ക്കാര്‍തന്നെ സ്ഥാനാര്‍ഥികള്‍ക്ക് സംവിധാനങ്ങളും പണവും 

നല്കണമെന്നുള്ള തന്റെ നിര്‍ദ്ദേശം 

വിശദീകരിക്കുന്ന അഡ്വ. ഇന്ദുലേഖയുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാന്‍ സന്ദര്‍ശിക്കുക: http://josantonym.podbean.com/e/candidates-and-election-rules/
......സ്ഥാനാര്‍ഥികളെല്ലാം കോടികള്‍ വാരിയെറിഞ്ഞ് പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ ആ പണം എവിടെനിന്നാണെന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ? ഈ ചോദ്യം ചോദിച്ച് ഉത്തരം പറയുന്നത് കേരളത്തിലെ സ്ത്രീസ്ഥാനാര്‍ഥികളില്‍ ഏറ്റവും ശ്രദ്ധേയയായ അഡ്വ. ഇന്ദുലേഖാ ജോസഫ് ആണ്. നമ്മോടു പിരിക്കുന്നില്ലെങ്കിലും രാജ്യത്തിനു നല്‌കേണ്ട നികുതിപ്പണം കുത്തകകള്‍ക്ക് ഇളവുചെയ്തു കൊടുത്തു സമ്പാദിക്കുന്നതാകയാല്‍ അതു നമ്മുടെതാണെന്നു തിരിച്ചറിയണം. ഇങ്ങനെ പണം ധൂര്‍ത്തടിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് അവര്‍ക്കു സംഭാവനകള്‍ നല്കുന്ന കുത്തകകളോടായിരിക്കും ജനങ്ങളോടായിരിക്കില്ല കടപ്പാട്. നിയമനിര്‍മാതാക്കളാകാന്‍ മത്സരിക്കുന്നവര്‍ തെരഞ്ഞെടുപ്പുചെലവിന് ഇല്ഷന്‍ കമ്മീഷന്‍നിശ്ചയിച്ചിട്ടുള്ള 28 ലക്ഷം എന്ന പരിധിയിലേറെ ചെലവാക്കുന്നത് നിയമലംഘനമാകയാല്‍ അവരെ തിരിച്ചറിയണം. പൂഞ്ഞാറ്റില്‍ നിയോജകമണ്ഡലമാകെ സഞ്ചരിക്കാന്‍ അഞ്ചുലക്ഷത്തിലേറെ രൂപാ എനിക്ക് ചെലവായിട്ടില്ല. പണത്തെക്കാള്‍ ആത്മാര്‍ഥതയാണ് പ്രധാനം. തെരഞ്ഞെടുപ്പു പ്രചാരണത്തിന് സര്‍ക്കാര്‍തന്നെ സ്ഥാനാര്‍ഥികള്‍ക്ക് സംവിധാനങ്ങളും പണവും നല്കണമെന്നുള്ള തന്റെ നിര്‍ദ്ദേശം 
വിശദീകരിച്ചുകൊണ്ട് ഇന്ദുലേഖ പറയുന്നു.



3 comments:

  1. Today when all other candidates formally conclude their public campaigning, we will be launching a virtual Campaign for the principles for which Mrs. Indulekha is fighting spreading it to the Indian Catholic community every where.

    ReplyDelete
  2. ''എനിക്കവിടെ ഒരു വോട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ പച്ചമുളകിനു കുത്തിയേനേ....'' അഡ്വ. ഇന്ദുലേഖയെപ്പറ്റി ഏഷ്യാനെറ്റിലെ മുന്‍ഷിയില്‍ പറയുന്നത് എല്ലാവരും ഒന്നു കേള്‍ക്കേണ്ടതാണ് https://www.youtube.com/watch?v=t-SB7r86r-g

    ReplyDelete
  3. അഡ്വ. ഇന്ദുലേഖയുമായി നടത്തിയ ഒരു സാങ്കല്പിക അഭിമുഖമാണിത്.
    http://palayanan.blogspot.in/2016/05/blog-post.html

    ReplyDelete