Translate

Tuesday, September 17, 2019

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപതാമത് ടെലികോൺഫെറൻസ് ഒക്ടോബർ 09-ന്



ചാക്കോ കളരിക്കൽ

ഓഗസ്റ്റ് 10, 2019-ന് ഷിക്കാഗോയിൽ നടന്ന കെസിആർഎം നോർത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിനുശേഷം സെപ്റ്റംബറിൽ നടക്കേണ്ട ടെലികോൺഫെറൻസ് ഒഴിവാക്കുകയാണ് ചെയ്തത്. സംഘടനാപ്രവർത്തനങ്ങളിൽ താല്പര്യമുള്ള അനേകരുടെ നിർദേശപ്രകാരം ഈ വരുന്ന ഒക്ടോബർ മാസത്തിൽ അത് വീണ്ടും ആരംഭിക്കുകയാണ് എന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.

ഒക്ടോബർ 09, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെസിആർഎം നോർത് അമേരിക്കയുടെ ഇരുപതാമത് ടെലികോൺഫെറൻസിൽ ന്യൂ യോർക്കിൽ നിന്നുള്ള ശ്രീ ജോസഫ് പടന്നമാക്കൽ "പുരോഹിത മേധാവിത്വവും കന്ന്യാസ്ത്രി ജീവിതവും" എന്ന വിഷയത്തെ ആസ്‌പദമാക്കി നമ്മോട് സംസാരിക്കുന്നതാണ്.

അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ഇടയിൽ അതുല്ല്യ പ്രഭയായി ശോഭിക്കുന്ന ശ്രീ ജോസഫ് പടന്നമാക്കൽ പ്രസിദ്ധിയേറിയ അലിഗർ മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി 45 വർഷങ്ങൾക്കുമുമ്പ് അമേരിക്കയിലേയ്ക്ക് കുടിയേറി ന്യൂ യോർക്കിൽ താമസമാക്കിയ ആളാണ്. വിവിധ വിഷയങ്ങളെ സംബന്ധിച്ച് മുന്നൂറിൽപരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തെ പല സംഘടനകളും പ്രസിദ്ധീകരണക്കാരും അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചിട്ടുള്ള അദ്ദേഹം ലോകത്തിലെ രണ്ടാമത്തെ വായനശാലയായ ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ തെക്കേ ഇന്ത്യൻ ഭാഷാവിദഗ്‌ധനും കാറ്റലോഗറുമായി മുപ്പതുവർഷത്തിനുമേൽ സേവനം ചെയ്തു. ഇപ്പോൾ അദ്ദേഹം വിശ്രമജീവിതം നയിക്കുന്നു. ഏതാനും വർഷങ്ങളായി കത്തോലിക്ക സഭയിലെ അധികാരതലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക/സാമ്പത്തിക അരാജകത്വത്തെ പണ്ഡിതോചിതമായി വിശകലനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ള നിരവധി ലേഖനങ്ങളുടെ ഉടമയാണ് ശ്രീ പടന്നമാക്കൽ. സഭയിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളെ ഭയമൊട്ടുമില്ലാതെ തുറന്നെഴുതാനുള്ള സ്വാഭാവിക കരുത്ത് ആർജിച്ച അദ്ദേഹം ബുദ്ധിമാന്ന്യം സംഭവിച്ച കുഞ്ഞാടുകളുടെ ധാരാളം വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

യേശുവിൻറെ വചനങ്ങളെ മറന്ന് ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന സഭാമേലദ്ധ്യക്ഷന്മാരും പുരോഹിതരും സുലഭമായ ഇക്കാലത്ത് സാമ്പത്തിക അഴിമതിയും ലൈംഗിക ചൂഷണങ്ങളും ആഡംബര ജീവിതവും  ഇല്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. പൊതുസേവനത്തിനായി ജീവിതം മുഴുവൻ സമർപ്പിക്കുന്ന കന്ന്യാസ്ത്രികളെവരെ പീഡിപ്പിക്കുമ്പോൾ സഭയിലെ അഴുക്കിൻറെ ആഴം ഊഹിക്കാവുന്നതേയുള്ളു. തെറ്റുകൾ മുഖം നോക്കാതെയും ഭയപ്പെടാതെയും സത്യമായും കൃത്യമായും തുറന്നുപറയുന്ന പ്രവാചകധർമം സഭയിൽ അന്ന്യംനിന്നുപോയി. എന്നുമാത്രമല്ലാ, റോബിനെപ്പോലെ കഠിന തെറ്റുചെയ്യുന്നവരെ സഭാധികാരം സംരക്ഷിക്കാൻ തത്രപ്പെടുകയും ചെയ്യുന്നു. ആലഞ്ചേരിയും പീലിയാനിക്കലും ഫ്രാങ്കോയും റോബിനും നോബിളുമൊക്കെയാണ് സഭയെ നശിപ്പിക്കുന്ന വിമതർ. ഇവരുടെ കൈയ്യിലാണോ സ്വർഗ്ഗത്തിൻറെ താക്കോൽ? രാജകീയ പുരോഹിതഗണമായ ദൈവജനത്തെ അടിച്ചമർത്തി ഭരിക്കാനുള്ള തുറുപ്പുചീട്ടാണ് ആ താക്കോൽ.

അടുത്തകാലത്തായി കന്ന്യാസ്ത്രി മഠങ്ങളിൽ നടക്കുന്ന ലൈംഗിക അരാജകത്വത്തിൻറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറംലോകം അറിഞ്ഞുകൊണ്ടിരിക്കയാണ്. സിസ്റ്റർ ജെസ്മി, മേരി ചാണ്ടി, അനീറ്റ, മേരി സെബാസ്റ്റ്യൻ, ലിസി വടക്കേൽ, ലൂസി കളപ്പുര തുടങ്ങിയ കന്ന്യാസ്ത്രികൾ 'അനുസരണം' എന്ന വാക്കിൻറെ അർത്ഥം 'അടിമക്കൾ' എന്നല്ലായെന്ന് അവരുടെ മേലധികാരികളെ ധരിപ്പിക്കാൻ പരിശ്രമിച്ചവരും പരിശ്രമിക്കുന്നവരുമാണ്. അപ്പോൾ ഇതാ പുരോഹിത പ്രേരണയാൽ കന്ന്യാസ്ത്രികൾ അടിമകളല്ല എന്ന മുദ്രാവാക്യവുമായി അടിമകളായ കന്ന്യാസ്ത്രികൾ പെരുവഴിയിൽ ഇറങ്ങിയിരിക്കുകയാണ്. ഫ്രാങ്കോ വാദികൾ സഭയെ നാറ്റിച്ചതിന് അതിരില്ല.

കന്യസ്ത്രീജീവിതത്തിൽ പുരോഹിതാധിപത്യം എത്ര രൂക്ഷമെന്ന് ശ്രീ പടന്നമാക്കലിൻറെ വിഷയ വിശകലനത്തിൽകൂടി നമുക്ക് നനസ്സിലാക്കാൻ സാധിക്കുമെന്നുള്ള കാര്യത്തിൽ തർക്കമില്ല. അതിനു ശേഷമുള്ള ചർച്ചയിൽ പങ്കുചേരാൻ നിങ്ങൾ ഏവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറെൻസിൻറെ വിശദ വിവരങ്ങൾ:

ഒക്ടോബർ 09, 2019 ബുധനാഴ്ച (October 09, 2019, Wednesday) 9 PM (EST)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

1 comment:

  1. പുരോഹിതാധിപത്യവും കന്യാസ്ത്രി ജീവിതവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഏതാനും എന്റെ ലേഖനങ്ങളുടെ ലിങ്കുകൾ താഴെ ചേർക്കുന്നു. ചർച്ചയിൽ സംബന്ധിക്കുന്നവർക്ക് ഈ ലേഖനങ്ങൾ പ്രയോജനപ്പെട്ടേക്കാം.
    1.കന്യാസ്ത്രി മഠങ്ങളും ഭയഭീതമായ ഇരുളിന്റെ കഥകളും: https://www.emalayalee.com/varthaFull.php?newsId=194748
    2.സിസ്റ്റർ ലൂസി കളപ്പുരയും മാറ്റങ്ങൾക്കുവേണ്ടി സഭയോടുള്ള പോരാട്ടങ്ങളും:https://www.emalayalee.com/varthaFull.php?newsId=193712
    3. സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ സിനഡും ദീപികയും: https://emalayalee.com/varthaFull.php?newsId=179150
    4.സിസ്റ്റർ അഭയയുടെ കൊലപാതകവും പുതപ്പിച്ചിരിക്കുന്ന നീതിയും: https://emalayalee.com/varthaFull.php?newsId=179150
    5.ഞാറക്കൽ പ്രശ്നങ്ങളും കന്യാസ്ത്രികളും സിസ്റ്റർ ടീനയുടെ പോരാട്ടങ്ങളും https://emalayalee.com/varthaFull.php?newsId=136910

    6. മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും: http://www.malayalamdailynews.com/?p=240036
    7. സഭാവസ്ത്രം ത്യജിച്ച സി.മേരി സെബാസ്റ്റ്യനും പുകയുന്ന മഠം ജീവിതവും: https://www.emalayalee.com/varthaFull.php?newsId=127001

    8. മദർ തെരേസായുടെ വിശുദ്ധിയും അധാർമ്മിക പ്രവൃത്തികളും: https://www.malayalamdailynews.com/?p=217039
    9. കൃസ്തുവിന്റെ മണവാട്ടി സ്വന്തം ചാരിത്രം വിലമതിച്ചത് തെറ്റോ?: http://almayasabdam.blogspot.com/2015/03/blog-post_20.html

    10. സഭയും അവഗണിക്കപ്പെട്ട സ്ത്രീ സമൂഹവും: http://almayasabdam.blogspot.com/2017/11/blog-post_18.html
    11. ഇരുളടഞ്ഞ കന്യാസ്ത്രിമഠം കഥകൾ:https://padannamakkel.blogspot.com/2013/06/14.html

    12. ആസ്ട്രേലിയയിലെ പുരോഹിതരും ലൈംഗികപീഡനങ്ങളും: http://almayasabdam.blogspot.com/2013/05/blog-post_31.html
    13. മേരി ചാണ്ടിയെന്ന ചേവായൂരിലെ മരിയാ ഗോരെത്തി: http://almayasabdam.blogspot.com/2012/04/blog-post_10.html 14.
    14.'ആമേന്‍' ഒരു കന്യാസ്ത്രിയുടെ ആത്മകഥ:https://padannamakkel.blogspot.com/2013/01/34.html

    15. ഒരു വൈദികന്റെ ഹൃദയമിതാ:https://padannamakkel.blogspot.com/2013/01/35.html

    ReplyDelete