The following is the Memorandum of the Joint Christian Council (JCC) which was submitted to Sree Oommen Chandy, the Chief Minister of Kerala, on 30th Aug. 2011, on the issue of legitimizing the proposed ‘Church Act’. It was submitted by a 5 member delegate, consisting of:
Joy Paul Puthussery (Gen.Secretary),
Joseph Velivil (Working President),
Anto Kokkat (Vice President),
V K Joy (Secretary), and
George Moolechalil (Tressurer).
We are publishing it here in order to have a free discussion on it by the esteemed readers of ‘Almaya Sabdam’. We welcome all kinds of comments.
കേരളത്തിലെ പന്ത്രണ്ട് ക്രൈസ്തവസംഘടനകളുടെ ഐക്യവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കേരള സര്‍ക്കാരിന്റെ പരിഗണനക്കും മേല്‍നടപടികള്‍ക്കുമായി ബഹുമാനപ്പെട്ട കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മുമ്പാകെ സമര്‍പ്പിക്കുന്ന നിവേദനം.
സാര്‍,
വിഷയം: നിയമ പരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുള്ള കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നിയമമാക്കുന്നതു സംബന്ധിച്ച്.
സൂചന: 01/01/2011ല്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ച അത്മായ മെമ്മോറിയല്‍.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തില്‍ വിശിഷ്യ കത്തോലിക്കാസമുദായത്തില്‍ പുരോഹിതസൃഷ്ടിയായ ഉച്ചനീചത്വം നിലനിന്നുവരുന്നു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി കേരളത്തിലെ കത്തോലിക്കര്‍ മുന്‍പന്തിയിലാണെങ്കിലും ഈ സമുദായത്തെ അതിലെ സൂക്ഷ്മന്യൂനപക്ഷമായ പുരോഹിതര്‍ അടിമത്തത്തില്‍ അമര്‍ത്തിയിരിക്കയാണ്. വിശ്വാസികളുടേതായ സഭാസമ്പത്ത് മെത്രാന്മാരും പുരോഹിതരും കൈവശംവച്ച് ആരോടും കണക്കുബോധിപ്പിക്കാതെ ഭരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഭൂരിപക്ഷസമുദായത്തിന്റെ സാംസ്‌കാരിക ചൈതന്യപ്രവാഹം ചുരത്തിക്കൊടുത്ത മഹനീയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചിരുന്ന നമ്മുടെ ദേശീയ നേതാക്കന്മാരും ഭരണഘടനാപിതാക്കന്മാരും ഭാരതസംസ്‌കൃതിയുടെ ഭണ്ഡാരത്തില്‍നിന്നും ഔദാര്യപൂര്‍വം ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സാംസ്‌കാരികതനിമ സംരക്ഷിക്കുന്നതിനുവേണ്ടി എടുത്തുനല്‍കിയ ന്യൂനപക്ഷാവകാശം കത്തോലിക്കരെ സംബന്ധിച്ച് ഇന്ന് ഒരു പുരോഹിതാവകാശമായി ചുരുങ്ങിയിരിക്കുന്നു. ന്യൂനപക്ഷാവകാശത്തിന്റെ ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് മെത്രാന്മാരും പുരോഹിതരുമാണ്. ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കാന്‍ ഇന്ത്യന്‍ ഭരണഘടനക്കു വിധേയമായ ഒരു നിയമമില്ല എന്നതാണ് ഈ ദുഃസ്ഥിതിക്കു കാരണം.
ഇന്ത്യയില്‍ ക്രൈസ്തവരൊഴിച്ചുള്ള എല്ലാ മതവിഭാഗങ്ങളുടെയും പൊതുസ്വത്തുക്കള്‍ വ്യവസ്ഥാപിതമായി ഭരിക്കപ്പെടുന്നതിന് നിയമം നിലവിലുണ്ട്; മുസ്ലിങ്ങള്‍ക്ക് വഖഫ് ആക്റ്റ്, സിക്കുകാര്‍ക്ക് സിക്ക് ഗുരുദ്വാരാ ആക്റ്റ്, ഹിന്ദുക്കള്‍ക്ക് ഹിന്ദു എന്‍ഡോവ്‌മെന്റ് ആക്റ്റും മറ്റു ദേവസ്വം നിയമങ്ങളും. ഇന്ത്യന്‍ റിപ്പബ്ലിക് നിലവില്‍വന്നിട്ട് ആറു പതിറ്റാണ്ടിലേറെയായെങ്കിലും ക്രൈസ്തവരുടെ പൊതുസ്വത്തുക്കള്‍ ഭരിക്കാന്‍മാത്രം ഇന്നും പാര്‍ലമെന്റൊ സംസ്ഥാനനിയമസഭയൊ പാസ്സാക്കിയ ഒരു നിയമമില്ല. ഇത് ഒരു വലിയ പോരായ്മയും നിയമത്തിനുമുമ്പില്‍ ക്രൈസ്തവരോടുള്ള വിവേചനവുമാണ്. ഈ പോരായ്മ പരിഹരിക്കാനുള്ള ഒരു വലിയ കാല്‍വെയ്പ്പാണ് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പിരഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുള്ള, ചര്‍ച്ച് ആക്റ്റ് എന്ന ചുരുക്കപ്പേരില്‍ പൊതുവില്‍ അറിയപ്പെടുന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍. ഈ ബില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാരിന്റെയും നിയമസഭയുടെയും അംഗീകാരത്തിനായി കാത്തിരിക്കുന്നു.
ക്രിസ്തുശിഷ്യനായ സെന്റ് തോമസിനാല്‍ ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍തന്നെ സ്ഥാപിതമായതാണ് ഭാരതത്തിലെ ക്രൈസ്തവസഭ. അന്നുമുതല്‍ യാതൊരു വിദേശ മേല്‍ക്കോയ്മക്കും കീഴ്‌പെടാതെയാണ് ഇവിടത്തെ ക്രൈസ്തവസഭ ഭരിക്കപ്പെട്ടുപോന്നത്. ക്രൈസ്തവരുടെ സമൂഹസമ്പത്തു ഭരിക്കുന്നതിന് അവര്‍തന്നെ രൂപംകൊടുത്ത തികച്ചും സുതാര്യവും ക്രൈസ്തവമൂല്യങ്ങളില്‍ അധിഷ്ഠിതവുമായ പള്ളിഭരണസമ്പ്രദായം നിലവിലുണ്ടായിരുന്നു. ഓരോ പള്ളിയും ട്രസ്റ്റ് മാതൃകയിലുള്ള സ്വതന്ത്ര കൂട്ടായ്മയായിരുന്നു. വിശ്വാസികള്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കുന്ന പള്ളിയോഗവും കൈക്കാരന്മാരുമായിരുന്നു പള്ളിയുടെ സ്വത്തുവകകള്‍ ഭരിച്ചിരുന്നത്. ആദ്ധ്യാത്മികഭരണം മാത്രമാണ് മെത്രാന്മാരിലും പുരോഹിതരിലും നിക്ഷിപ്തമായിരുന്നത്. മാര്‍ത്തോമായുടെ നിയമം എന്നാണ് ഈ പള്ളിഭരണസമ്പ്രദായം അറിയപ്പെട്ടിരുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ പൗളിനോസ് ബര്‍ത്തലോമിയ എന്ന വിദേശവൈദികന്‍ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകള്‍ എന്നാണ് ഇവിടത്തെ പള്ളിയോഗങ്ങളെ വിവരിച്ചത്.
എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തോടെ കേരളത്തിലെ പള്ളികളിലെ ജനാധിപത്യപരമായ പള്ളിയോഗങ്ങളെ തച്ചുടക്കാനുള്ള നീക്കങ്ങളാരംഭിച്ചു. പള്ളികളും പള്ളിസ്വത്തുക്കളും പിടിച്ചെടുത്ത് മാര്‍പ്പാപ്പയുടെയും മെത്രാന്മാരുടെയും കീഴിലാക്കാന്‍ തുടങ്ങി. കേരളത്തിലെ ക്രൈസ്തവര്‍ ഇതിനെതിരെ ധീരോദാത്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചു. 1653ല്‍ ആയിരക്കണക്കിന് ക്രൈസ്തവര്‍ കൊച്ചിയിലെ മട്ടാഞ്ചേരിയിലെത്തി വിദേശികളായ പോര്‍ച്ചുഗീസ് പാതിരിമാരുടെ ഏകാധിപത്യത്തിന് കീഴ്‌പ്പെടുകയില്ലെന്ന് കുരിശില്‍പിടിച്ച് സത്യം ചെയ്തു. ഇതാണ് ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് സത്യം. വിദേശികളോട് ഇന്ത്യവിടാനുള്ള (Quit India) ജനകീയ കല്പനയായിരുന്നു അത്. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമായി അതിനെ കണക്കാക്കണം.
പാശ്ചാത്യര്‍ക്ക് സ്വതഃസിദ്ധമായ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമുപയോഗിച്ച് കാലാന്തരത്തില്‍ ഒരു വിഭാഗം ക്രൈസ്തവരെ തങ്ങളുടെ പക്ഷത്തേക്കു ചേര്‍ക്കുവാന്‍ പോര്‍ച്ചുഗീസുകാര്‍ക്കു കഴിഞ്ഞുവെങ്കിലും ജനാധിപത്യപരമായ മാര്‍ത്തോമാ നിയമത്തിലൂന്നിയ പള്ളിയോഗസമ്പ്രദായം കേരളത്തിലെ പള്ളികളില്‍ തുടര്‍ന്നുപോന്നു. എന്നാല്‍ 1982ല്‍ ഭേദഗതിചെയ്ത ലത്തീന്‍ സഭകള്‍ക്കുള്ള കാനോന്‍ നിയമത്തിന്റെയും സീറോ-മലബാര്‍, സീറോ-മലങ്കര സഭകള്‍ക്ക് ബാധകമാക്കിയ 1991ലെ പൗരസ്ത്യ കാനോന്‍നിയമത്തിന്റെയും പിന്‍ബലത്തില്‍ ഭാരതത്തിലെ കത്തോലിക്കരുടെ പള്ളികളും സ്ഥാപനങ്ങളും സ്വത്തുവകകളും ഭൂസമ്പത്തും ഒരു വിദേശ രാഷ്ട്രത്തലവനായ റോമിലെ മാര്‍പ്പാപ്പ ഏറ്റെടുക്കുകയും അവകളുടെ പരമോന്നത ഭരണാധികാരിയായിത്തീരുകയും ചെയ്തു. അദ്ദേഹം തന്നോട് വിധേയത്വം പുലര്‍ത്തുന്ന തന്റെ കീഴ്ഭരണാധികാരികളായ മെത്രാന്മാര്‍ക്ക് നിയമനിര്‍മ്മാണ, നിയമനിര്‍വഹണ, നിയമവ്യാഖ്യാനാധികാരങ്ങളോടെ (Legislative, Executive & Judicial Power) ആ സ്വത്തുക്കളുടെ ഭരണം ഏല്പിച്ചുകൊടുത്തു.
ക്രൈസ്തവരും അക്രൈസ്തവരുമായ നമ്മുടെ പൂര്‍വീകര്‍ നല്‍കിയ സംഭാവനകളും നേര്‍ച്ചകാഴ്ചകളും നാട്ടുരാജാക്കന്മാരും ഭരണാധികാരികളും സര്‍ക്കാരും കനിഞ്ഞനുവദിച്ച ആനുകൂല്യങ്ങളുംകൊണ്ട് സമാര്‍ജ്ജിച്ച സഭാവക വമ്പിച്ച സ്വത്തുവകകളും പ്രതിദിനം വിശ്വാസികളുടെ നേര്‍ച്ചപ്പണമായി കുമിഞ്ഞുകൂടുന്ന കോടികളും ഇന്ന് ആരോടും കണക്കുബോധിപ്പിക്കാതെ കാനോന്‍ നിയമത്തിന്റെ പേരുംപറഞ്ഞ് മെത്രാന്മാര്‍ സ്വേച്ഛാധിപത്യപരമായി ഭരിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ കത്തോലിക്കാപള്ളികളിലെ ഒരു ഞായറാഴ്ചയിലെ നേര്‍ച്ചപ്പിരിവുമാത്രം രണ്ടരക്കോടിയിലേറെ രൂപ വരും. സഭ വാടകക്കുനല്‍കിയിരിക്കുന്ന വാണിജ്യസമുച്ചയങ്ങളില്‍ നിന്നുള്ള വരുമാനം ശതകോടികളാണ്. തീര്‍ത്ഥാടന-ധ്യാനകേന്ദ്രങ്ങളില്‍നിന്നുള്ള വരുമാനം, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വരവ്, വിദേശങ്ങളില്‍നിന്നുള്ള സംഭാവനകള്‍ എന്നിവ ഇതിനു പുറമെയാണ്. ഈ വമ്പിച്ച സ്വത്തുവകകള്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് അനുസൃതമായ സുതാര്യത, വിശ്വാസ്യത, കണക്കുബോധിപ്പിക്കല്‍ (transparency, credibility & accountability) എന്നിവ പാലിക്കാതെയാണ് മെത്രാന്മാര്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊരു മാറ്റം വന്നേ മതിയാകു.
ഈ മാറ്റത്തിനു സഹായകമാകുന്ന പുരോഗമനപരമായ നിര്‍ദ്ദേശമാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുള്ള കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍. ഈ ബില്‍ ക്രൈസ്തവരുടെ ചിരപുരാതനമായ പാരമ്പര്യങ്ങള്‍ക്ക് ഇണങ്ങുന്നതും വിദേശശക്തികളുടെ കടന്നാക്രമണംമൂലം നഷ്ടമായ ജനാധിപത്യപരവും ക്രൈസ്തവികവുമായ പള്ളിയോഗ ഭരണസമ്പ്രദായത്തിന്റെ പുനഃസ്ഥാപനത്തിന് ഉതകുന്നതുമാണ്. ഈ ബില്ലിലെ 23 വകുപ്പുകളില്‍ ഒന്നുപോലും ക്രൈസ്തവവിശ്വാസങ്ങള്‍ക്കൊ മൂല്യങ്ങള്‍ക്കൊ നിരക്കാത്തതായി ഇല്ല. അഥവാ അങ്ങനെ ഏതെങ്കിലും ന്യൂനത ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍, ബില്ലിന്റെ അടിസ്ഥാനപ്രമാണങ്ങളായ 1) പള്ളികളിലെ ആത്മീയശുശ്രൂഷ പുരോഹിതര്‍ക്കും ഭൗതികഭരണം വിശ്വാസികള്‍ക്കും 2) ഇടവക മുതല്‍ രൂപതാ/സംസ്ഥാന തലംവരെയുള്ള ഭരണം വിശ്വാസികളുടെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍ നിക്ഷിപ്തമായിരിക്കണം 3) പള്ളിഭരണത്തില്‍ യാതൊരുവിധ സര്‍ക്കാര്‍ഇടപെടലും പാടില്ല, എന്നീ മൂന്ന് നിയാമകതത്വങ്ങളില്‍നിന്ന് വ്യതിചലിക്കാത്തതായ ഏതെങ്കിലും മാറ്റങ്ങള്‍ ബില്ലില്‍ വരുത്തുന്നതിന് ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല.
ഒരു ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിലെ സ്ഥാപനങ്ങളും സംഘടനകളും ജനാധിപത്യരീതിയില്‍ ഭരിക്കപ്പെടുന്നവയായിരിക്കണം. സമ്പത്തും അധികാരവും എവിടെയൊക്കെ കേന്ദ്രീകരിക്കുന്നുവോ അവിടെയെല്ലാം സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടും. നോട്ടുബാങ്കുകളുടെ സ്വാധീനത്തില്‍പെട്ട് അവര്‍ വെറും വോട്ടുബാങ്കുകളായി തരംതാഴും. അത് ജനാധിപത്യ പ്രക്രിയയുടെ അസ്തിവാരം തകര്‍ക്കും. രാഷ്ട്രത്തിന്റെ സിവില്‍നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാസമുദായത്തിന്റെ കണക്കറ്റ പൊതുസ്വത്തുക്കള്‍ വൈദേശിക കാനോന്‍ നിയമത്തിന്റെ കീഴില്‍ ഭരിക്കപ്പെടുന്ന വികലമായ വ്യവസ്ഥിതി രാജ്യത്തിന്റെ ആത്മാഭിമാനവും അന്തസ്സും നശിപ്പിക്കും. ആരോടും ഉത്തരവാദിത്തമില്ലാതെ കത്തോലിക്കാസമൂഹത്തിന്റെ വമ്പിച്ച സമ്പത്ത് മെത്രാന്മാര്‍ കൈവശപ്പെടുത്തി ക്രയവിക്രയംചെയ്യുന്ന ഇന്നത്തെ അവസ്ഥ സര്‍ക്കാരിനെയും രാഷ്ട്രീയപാര്‍ട്ടികളെയും ധിക്കരിക്കാനും വെല്ലുവിളിക്കാനും അവര്‍ക്ക് ധൈര്യംപകരുന്നു. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ജാതിമതവ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവന്‍ സ്വാകര്യമാനേജ്‌മെന്റുകളും അമ്പതുശതമാനം സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാന്‍ തയ്യാറായിട്ടും കത്തോലിക്കാ മെത്രാന്മാര്‍ മാത്രം അതിന് തയ്യാറാവത്തത് കോടതികളില്‍ വാരിയെറിയാന്‍ ആരോടും കണക്കുബോധിപ്പിക്കേണ്ടതില്ലാത്ത കോടികളുടെ സമ്പത്ത് തങ്ങളുടെ കൈവശമുണ്ടെന്ന അഹങ്കാരമാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍നയങ്ങളെ തങ്ങളുടെ സാമ്പത്തികശക്തികൊണ്ട് വെല്ലുവിളിക്കാമെന്ന മെത്രാന്മാരുടെ അഹന്ത സമൂഹത്തിന്റെ പൊതുനന്മക്ക് ഹാനികരമാണ്. ഈ ദുഷ്പ്രവണത ഇല്ലായ്മചെയ്യാന്‍ ക്രൈസ്തവവിശ്വാസികളുടേതായ പൊതുസ്വത്ത് ഭരിക്കാനുള്ള അവകശം അവര്‍ക്കുതന്നെ തിരിച്ചുനല്‍കേണ്ടിയിരിക്കുന്നു. ഇതിനായി നിയമ പരിഷ്‌കരണ കമ്മിഷന്‍ രൂപംകൊടുത്തിട്ടുള്ള കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ ഉടന്‍ നിയമമാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കേരള സര്‍ക്കാരിനോട് അപേക്ഷിക്കുന്നു.
2011 ജനുവരി 1ന് സര്‍ക്കാരിലേക്കു സമര്‍പ്പിച്ച അത്മായ മെമ്മോറിയല്‍ ഇതുസഹിതം അടക്കംചെയ്യുന്നു.
ലാലന്‍തരകന്‍ ജോസഫ് വെളിവില്‍ ജോയ് പോള്‍ പുതുശ്ശേരി (പ്രസിഡണ്ട്) (വര്‍ക്കിങ് പ്രസിഡണ്ട്) (ജനറല്‍ സെക്രട്ടറി)
കൊച്ചി
17/07/2011
സഭയില്‍ നടന്നതും നടക്കുന്നതുമായ പല കാര്യങ്ങളും ശരിയല്ലെന്ന് സഭാ നേതൃത്വത്തിനും വിശ്വാസികള്‍ക്കും നന്നായറിയാം. ഒരു മുന്തിരിക്കുലയിലെ ചിഞ്ഞ പഴങ്ങള്‍ പോലെയാണ് ചില വൈദികര്‍. പക്ഷെ ആ കുലയില്‍ തന്നെ നല്ല പഴങ്ങളും ഉണ്ടെന്ന കാര്യം വിസ്മരിച്ചു കുടാ. അതുപോലെ തന്നെ ഈ വിമര്‍ശകരോട് ഒരു ചോദ്യം. നിങ്ങളില്‍ എത്ര പേര്‍ പാപം ചെയ്യാത്തവരുണ്ട്? സഭയ്ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ നെഞ്ചില്‍ കൈവച്ച് ചില കാര്യങ്ങ്ങ്ങള്‍ പ്രസ്ഥാവിക്കാമോ ?
ReplyDelete1 താങ്കള്‍ കൃത്യമായി നികുതി അടക്കാരുന്ടോ?
2 എത്ര പണം ഏതെങ്കിലും പള്ളിക്ക് സംഭാവന നല്‍കിയിട്ടുണ്ട് ?
3 താങ്കളുടെ കുടുംബത്തില്‍നിന്നു എത്ര വൈടികാരുണ്ട്?
4 ഒരു ക്രിസ്തിയ വിദ്യാഭാസ സ്ഥാപനത്തിന്റെയും സേവനം താങ്കള്‍ ഉപയോഗിച്ചിട്ടില്ലേ?
ഒരുകാര്യം വക്തമാണ്. നമ്മുടെയൊക്കെ കുടുംഭംങ്ങളില്‍ നിന്നും പോയവരാണ് വൈടികരായത്. അല്ലാതെ അവരെ വത്തിക്കാനില്‍ നിന്നും ഇറക്കുമതി ചെയ്തതല്ല. ആയതിനാല്‍ നമ്മുടെ സംസ്കാരത്തിന്റെ ഗുണം വൈദികരിലും കാണും. നല്ല വൈദികര്‍ ഉണ്ടാവണമെങ്കില്‍ നാം നമ്മുടെ കുടുംബങ്ങളില്‍ മക്കള്‍ക്ക് മാത്രുകയാവണം. അപ്പന്‍ മോഷ്ടാവാനെങ്കില്‍ മകന് ആ പാത തുടരുന്നതില്‍ തെറ്റ് തോന്നുകയില്ല. അപ്പന്‍ വിശ്വാസിയാണ് എങ്കില്‍ മക്കളും നല്ല വിശ്വാസികലായിരിക്കും.
സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വിശ്വാസികളും വൈദിക നേതൃത്വവും ഉള്‍പ്പെട്ട ഒരു ഭരണ സമിതിയാവും നല്ലത്. സഭ ഏറ്റവും വലിയ സാമ്പത്തിക പ്രസ്ഥാനമാണെന്ന കുപ്രചാരണം പല രാജ്യങ്ങ്ങ്ങളിലും സഭയുടെ നാശത്തിനു കാരണമായിട്ടുണ്ട്. യുറോപ്പില്‍ ചില പള്ളികള്‍ നടത്തിക്കൊണ്ടു പോകുവാന്‍ പറ്റാതായപ്പോള്‍ പുട്ടിയിടുകയും പിന്നിടത് ഗുരുദ്വാരകളും മോസ്കുകളും, ഷോപ്പിംഗ് സെന്ററുകളും ആയ കാഴ്ച ന്നാം കണ്ടതാണ്.
കേന്ദ്രം ഭരിക്കുന്ന മന്‍ മോഹന്‍ സിംഗ് സത്യസന്ധനാണ്. എന്നാല്‍ സമിപകാലത്ത് ഉണ്ടായ ഏറ്റവും വലിയ അഴിമതിയും നടന്നത് ഈ സര്‍ക്കാരിലാണ്. ആ കാരണത്താല്‍ പ്രധാനമന്ത്രി കള്ളന്മാരെ സഹായിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. അതുപോലെതന്നെ പോപ്പും മറ്റു വൈദികര്‍ ചെയ്യുന്ന സാമ്പത്തിക കുറ്റങ്ങള്‍ക്ക് കുട്ടുനില്‍ക്കുന്നില്ല. ക്രിസ്തുവിനോപ്പവും ഒരാള്‍ മലിന ഹൃദയവുമായി ഉണ്ടായിരുന്നു എന്ന കാര്യം ഓര്‍ക്കണം.
ക്യാന്‍സര്‍ ബാധിച്ച രോഗിയെ നശിപ്പിക്കുകയല്ല മറിച്ചു ക്യാന്‍സര്‍ ബാധിച്ച കോശത്തെ നിക്കം ചെയ്യുകയാണ് ചെയ്യേണ്ടത്. അതുപോലെ സമുഹത്തിന് തിന്മ ചെയ്യുന്ന വൈദികരെ സഭ നിക്കം ചെയ്യണം, സമുഹം ഒഴിവാക്കണം. നല്ല ഭാവിക്കായി നല്ല വൈദികരെ ലഭിക്കുവാന്‍ സ്വര്‍ഗ്ഗിയ പിതാവിനോടു പ്രാര്‍ത്ഥിക്കാം, മക്കള്‍ക്ക് നല്ല മാതൃക നല്‍കാം.
ജോമോന്‍ കുന്നേല്‍
Hello Jomon.
DeleteI love your comment! Keep up the good work!
athangu palleel paranja mathi.
Deleteനിങ്ങള്‍ നികുതികൊടുക്കുന്നുണ്ടോ,പള്ളിക്കു പണം കൊടുക്കുന്നുണ്ടോ,
ReplyDeleteപള്ളിസ്കൂളില്‍ പഠിച്ചിട്ടുണ്ടോ,മക്കളെ നല്ല വഴിയില്‍ വിശ്വാസം പഠിപ്പിക്കുക മുതലായ ചിലചോദ്യങ്ങള്‍ ചോദ്യകര്‍ത്താവ് ചോദിച്ചിരിക്കുന്നു. സഭയുടെ നിയമം അനുസരിച്ച് അനുസരിക്കുക,അനുസരിക്കുക എന്നുമാത്രം. തിരുവാക്കിനു
എതിര്‍വാക്ക് പറഞ്ഞുകൂടാ. അതാണ്, സഭയുടെ തലമുറകളായി അല്മെനിയെ പഠിപ്പിച്ചു പറ്റിക്കുന്ന നയം.
നികുതി കൊടുക്കാതെയിരുന്നാല്‍ നിയമങ്ങളുണ്ട്. തെളിഞ്ഞാല്‍ അല്മേനിയാണെങ്കില്‍ ജയില്‍ശിക്ഷ ഉറപ്പാണ്. ഉദാഹരണത്തിന് ബാലികാബാലന്മാരെ പീഡിപ്പിച്ച
നൂറുകണക്കിന് പുരോഹിതര്‍ പിടികിട്ടാപുള്ളികളായിയുണ്ട്. കട്ടുകുടിക്കുന്ന അവര്‍ പിടികിട്ടുന്നവരെ മാന്യന്മാരായി കരുതികൊള്ളാം. ഈ മാന്യന്മാരില്‍ പുണ്യാളന്മാര്‍ വരെയുണ്ട്. കലാസാസ്കാരിക രംഗങ്ങളില്‍ പേരുംപെരുമയും ആര്‍ജിച്ചവരുമുണ്ട്.
ഞാന്‍ കത്തോലിക്കാസ്കൂളില്‍ പഠിച്ചിട്ടുണ്ട്. വ്യക്തമായി ഇവരില്‍ ചിലരെ എനിക്ക് വ്യക്തിപരമായി അറിയാം.കോഴകൊടുത്തു സ്കൂള്‍പ്രവേശനവും
ജോലിമേടിച്ചവരെയും അറിയാം.വിശ്വാസിയുടെ പണം കൊള്ളചെയ്തുണ്ടാക്കിയ ഈ സ്ഥാപനങ്ങള്‍ കടല്‍കൊള്ളക്കാരെക്കാള്‍ കുപ്രസിദ്ധമാണ്.
കത്തോലിക്കാ വിദ്യാഭ്യാസം പലര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെപിന്നില്‍ കണ്ണീരിന്‍റെ കഥയുംകാണും.ഒരു കോളേജില്‍ പണമുള്ളവനെയും, പാരമ്പര്യ കുടുംബത്തില്‍പ്പെട്ട സുമുഖനായവനെയും കണ്ടാല്‍ പുരോഹിതന്‍റെ വായില്‍ വെള്ളമൂറും. ഹോസ്റ്റല്‍ ആണെങ്കില്‍ പിന്നെ അവന്‍റെ മുറിയില്‍നിന്നു ഇറങ്ങുകയില്ല. ഹോംവര്‍ക്കും രാത്രിക്ലാസ്സുകളും കൊടുക്കുവാന്‍ ഇയാള്‍ മിടുക്കന്‍.
പവ്വത്ത്തിരുമേനിക്ക് തറവാടികളും പ്രമുഖരുമായ കുട്ടികള്‍ക്കായി എസ്.ബി. കോളേജില്‍ ന്യുമാന്‍ ഹോസ്റ്റല്‍ ഉണ്ടായിരുന്ന കാര്യം ഞാന്‍ മറ്റൊരുപോസ്റ്റില്‍ എഴുതിയിട്ടുണ്ട്. അന്നു സഹിച്ചു ഈ കത്തോലിക്കാസ്ഥാപനത്തില്‍ പഠിച്ച കുട്ടികള്‍ പലരുമായി ഈ കഥകള്‍ പങ്കുവെക്കാറുണ്ട്.
ശ്രീ അലക്സ് കണിയാംപറമ്പലിന്‍റെ 'താനൊരു പുരോഹിതന്‍ ആയിരുന്നുവെങ്കില്‍' എന്ന ലേഖനം അല്‍മായശബ്ദത്തില്‍തന്നെ വായിക്കുക. ഒരേ അപ്പനും അമ്മയ്ക്കുമുണ്ടായ പുരോഹിതനും അല്മെനിയും തമ്മിലുള്ള വിത്യാസം
കൂടുതല്‍ മനസ്സിലാക്കും. ശ്രീ ചാക്കോ കളരിക്കലിന്‍റെ 'വത്തിക്കാനും അംബ്രോസിയാനോ ബാങ്കും' - ലേഖനവും വായിക്കുക. വത്തിക്കാനിലെ അഴിമതി വീരന്മാരായ ഒരു അല്മെനിയും ഒരു അജബാഹുവായ അമേരിക്കന്‍ കര്‍ദ്ദിനാളും പങ്കാളികളായ കൊലപാതകങ്ങളുടെയും അഴിമതികളുടെയും ചരിത്രമാണ്.
ഇറ്റാലിയന്‍സര്‍ക്കാരിന്‍റെ ജയിലില്‍ ജീവിതകാലം മുഴുവന്‍ കിടക്കേണ്ട
കര്‍ദ്ദിനാള്‍ മര്‍സിങ്കാസ്നെ ഇറ്റാലിയന്‍ സര്‍ക്കാരിനുവിട്ടു കൊടുക്കാതെ വത്തിക്കാനില്‍ സുരക്ഷിതമായി സംരക്ഷണം നല്‍കിയചരിത്രവും വത്തിക്കാന്‍റെ സംരക്ഷണം ലഭിക്കാതെ ലണ്ടന്‍പാലത്തിനടിയില്‍ ആത്മഹത്യചെയ്ത അല്മേനിയും ബാങ്കറുമായ റൊബേര്‍ട്ടൊ കാല്‍വിയുടെ(Roberto Calvi) കഥയും വായിക്കുക.
പുരോഹിതന്‍ കുറ്റംചെയ്‌താല്‍, അള്‍ത്താരപിള്ളേരെ പീഡിപ്പിച്ചാല്‍ സഹായിക്കുവാന്‍ സഭയുണ്ട്. കൊലപാതകമാണെങ്കിലും തൂക്കുകയറില്‍നിന്നു ഊരിപോവും. അയാളുടെ അനുജന്‍ അല്മെനിയാണെങ്കില്‍ ജയില്‍ അല്ലെങ്കില്‍ തൂക്കുകയറു ഉറപ്പ്.അച്ചന്മാരായ ഞങ്ങളുടെ സഹോദരരുടെ കഥയാണെന്ന് കൂട്ടിക്കോ.
ഡോക്ട്ടറെപ്പോലെയോ പ്രൊഫസറെപ്പോലെയോ ഒരു പുരോഹിതനും
തുല്ല്യഡിഗ്രികളുണ്ട്. തുല്യമായിതന്നെ അതിലുമുപരി ബഹുമാനിതനുമാണ്. അങ്ങനെ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നു ലോകംമുഴുവന്‍ ഇവരുടെ
ബാലപീഡകഥകളിലാണ് വാര്‍ത്തകള്‍ മുഴുവന്‍നിറഞ്ഞിരിക്കുന്നത്.ടെലിവിഷനിലും വാര്‍ത്താമാധ്യമങ്ങളിലും ഇവര്‍ അപഹാസ്യരായി ഒരു ജോക്കറെപ്പോലെയാണ് ഇന്നു ചിത്രീകരിക്കുന്നത്. നരിക്കാട്ടച്ചാന്‍പോലുള്ള വില്ലന്‍മാരെ മാറ്റിനിര്‍ത്തി നല്ലവരായ പുരോഹിതരുടെ മഹത്വം പുറംലോകം അറിയുവാന്‍
അല്‍മായശബ്ദത്തില്‍ക്കൂടി നമുക്ക് പ്രതികരിക്കാം.
പ്രധാനമന്ത്രി കുറ്റവാളിയെങ്കില്‍ ജനം താഴെയിറക്കും. അപ്പ്രമാദിത്വമുള്ള പോപ്പിനെ ആരു ചോദ്യംചെയ്യും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ മരിക്കുന്നതുവരെ ഉന്നതസ്ഥാനങ്ങളില്‍ പിന്തുടരും. മരിച്ചുകഴിഞ്ഞാല്‍ പുണ്യാളനും. ഉറക്കംനടിക്കുന്ന കുംബകര്‍ണ്ണനായ, ലോകത്തിലെ ധനികനായ വത്തിക്കാന് ഇവരെ സംരക്ഷിക്കുവാന്‍ വിശ്വാസിയുടെ കുന്നുകൂടിയ പണവുമുണ്ടല്ലോ?
പ്രിയ സുഹ്രത്ത് ജോസഫ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കിയില്ല എന്ന് തോന്നുന്നു.
Deleteഞാന്‍ പറഞ്ഞത് സഭയെ നേരെയാക്കാന്‍ നാം മിനക്കെടുന്നതിനു മുന്പ് നമ്മെത്തനെ കരതിര്ന്നവരാക്കണം. ക്രിസ്തു പറഞ്ഞത് നിങ്ങളില്‍ പാപം ചെയ്യതവരുണ്ടെങ്കില്‍ കല്ലെറിയുക എന്നാണ് .
ഈ വിമര്‍ശകരില്‍ എത്ര പേര്‍ക്ക് പ്രസ്ഥാവിക്കുവാന്‍ കഴിയും താന്‍ കൃത്യമായി നികുതി അടക്കുന്നുണ്ടെന്നു? .
എത്ര പേര്‍ക്ക് പറയാന്‍ സാധിക്കും താന്‍ തന്റെ മക്കളെ ക്യാപിറെശന്‍ ചോദിക്കുന്ന സ്ഥാപനത്തില്‍ ചെര്‍ക്കികയില്ലെന്നു.
ചരിത്രത്തില്‍ കണ്ട ഒട്ടുമിക്ക വിപ്ലവകാരികളും തങ്ങളുടെ ആശയങ്ങള്‍ ജിവിതത്തില്‍ പ്രാവര്ത്തികമാക്കിയവരായിരുന്നു.
കത്തോലിക്കാ സഭയില്‍ ക്രമക്കേടുകളും പ്രശ്നങ്ങളും ഉണ്ടായിരുന്നു ഇന്നും നിലനില്‍ക്കുന്നു എന്നുള്ള വാദത്തോടു ഞാന്‍ യോജിക്കുന്നു. പക്ഷെ അതിനെ നേരിടെന്ടത് സഭയെ ഒന്നടങ്കം കരിവാരി തേച്ചു കൊണ്ടല്ല. തേടു കാരായ വൈദികരെയും മെത്രാന്മാരെയും ബഹിഷ്കരിക്കുവാന്‍ വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നു. ചിഞ്ഞ പഴങ്ങള്‍ മുന്തിരിക്കുലയില്‍ നിന്നും നിക്കം ചെയ്യാം, പക്ഷെ മുന്തിരി ചെടി വെട്ടരുത്.
വൈദികര്‍ പറയുന്ന എല്ലാ കാര്യങ്ങളും അതേപടി അനുസരിക്കണമെന്ന വാദം എനിക്കില്ല. പക്ഷെ സഭക്ക് അതിന്റേതായ നിയമങ്ങളും ചട്ടകുടുകലുമുണ്ട്. അത് പാളിക്കുവാനുള്ള ബാധ്യത വിശ്വാസികള്‍ക്ക് മാത്രമാണുള്ളത്. അത് പാലിക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ വിട്ടുനില്‍ക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. പള്ളി സെമിത്തെരിയും വിശ്വാസികള്‍ക്ക് മാത്രം അവകാശപ്പെട്ടതാനെന്ന കാര്യം വിസ്മരിക്കരുത്.
സ്കുലുകളിലെയും മറ്റും അനുഭവങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കുവാന്‍ പ്രേരിപ്പിക്കുന്നു എന്ന വസ്തുത സഭാ നേതൃത്വം മനസ്സിലാക്കണം. പള്ളിയിലെപ്പോഴോ കൈക്കാരനായിരുന്ന മാന്യന്റെ മകളുമായി അല്പം അടുപ്പത്തിലായത്തിനു ഒരു പയ്യനോട് "അവളെ പ്രേമിക്കാന്‍ നിനക്കെന്താ യോഗ്യത ? അവളുടെ കുടുംബ മഹിമ നിനക്കറിയാമോ" എന്ന് പരസ്യമായി ചോദിച്ച ഫാ. ജയിംസ് വയലില്‍ (പാലാ രൂപത) താന്‍ കര്ത്താവിനെയാണോ അതോ പ്രമാണിയെയാണോ ആരാധിക്കുന്നതെന്ന് വ്യക്തമാക്കണം.
ഈ പ്രമാണിമാരുടെ മക്കള്‍ പലരും ഞായറാഴ്ച സ്കൂളുകില് പോയിരുന്നത് കോളേജ് പ്രവേശനം മുന്‍പില്‍ കണ്ടുകൊണ്ടു മാത്രമായിരുന്നു എന്ന വസ്തുത രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.
ഒരിക്കല്‍ കുടി, നമുക്ക് നല്ലത് പ്രചരിപ്പിക്കാം, നല്ല മാതൃക വരും തലമുറയ്ക്ക് നല്‍കാം. ചിഞ്ഞ പഴങ്ങള്‍ നിക്കം ചെയ്യാം, മുന്തിരി ചെടി സംരക്ഷിക്കാം.
വിമര്‍ശകരും സഭാനേതൃത്വവും ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ജോമോന്‍ കുന്നേല്‍
ശ്രീ ജോമോന്‍ മുന്നോട്ടു വയ്ക്കുന്നത്, ശരിയെന്നും ബൈബിളധിഷ്ടിതം എന്നും പെട്ടെന്ന് തോന്നുന്ന ഒരു വാദമാണ്. 'നിങ്ങളില്‍ പാപമില്ലാത്തവന്‍ കല്ലെറിയട്ടെ' എന്ന യേശുവചനം, വ്യക്തിപരമായ ആക്രമണത്തിന് ഒരു സമൂഹം മുതിര്‍ന്നപ്പോള്‍ പറഞ്ഞതാണ്. അല്ലാതെ,സമൂഹത്തിന്റെ, അല്ലെങ്കില്‍ മതത്തിന്റെ പാപകരമായ ഘടന തിരുത്തനമെന്നാവശ്യപ്പെടുന്ന ഒരു വ്യക്തിയോടോ സംഘടനയോടോ പറയുന്നതല്ല. തിന്മയിലധിഷ്ടിതമായ ഒരു സമൂഹഘടനയില്‍ ജീവിക്കുന്നവരെല്ലാം ആ സാഹചര്യത്തിന്റെ ഇരകളാണ്. ദുഷിച്ചതെന്നരിയുംപോഴും, ആ സാഹചര്യത്തിന്റെ പരിമിതികള്‍ക്കുള്ളിലും അതിനെ ആശ്രയിച്ചും മാത്രമേ ആര്‍ക്കും ജീവിക്കാനാകൂ; അവന്‍ വിഭാവനം ചെയ്യുന്ന സമൂഹത്തിന്റെ മൂല്യങ്ങള്‍ വച്ച് ജീവിക്കാനാവില്ല. ഒരു ചൂഷനോപാധി എന്ന നിലയില്‍ ഗാന്ധിജി തീവണ്ടിയെ എതിര്‍ത്തിരുന്നു. എന്നാല്‍, തീവണ്ടിയാത്ര ഒഴിവാക്കിക്കൊണ്ടായിരുന്നില്ല അത്. നികുതി കൊടുക്കുന്നതിനോട് യേശുവിനു യോജിപ്പില്ലായിരുന്നു. എങ്കിലും യേശു നികുതി കൊടുത്തു.
ReplyDeleteഅതുകൊണ്ട്, കരതീര്ന്നവരായത്തിനു ശേഷമേ തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കാവൂ എന്ന് പറയുന്നത് യുക്തിഹീനമാണ്. സംഘടിതമായ അനീതികള്‍ക്കെതിരെ ശബ്ദമുയര്തുന്നവരെ പിന്തിരിപ്പിക്കാന്‍ നന്മയുടെ മുഖംമൂടി വച്ച് നടത്തുന്ന ഒരു കപട വാദമുഖം മാത്രമാണത്. പാപഘടനയുടെ ഭാഗമായി നില്‍ക്കുന്നവര്‍, പാപമില്ലാത്തവര്‍ എന്ന് ഭാവിച്ചുകൊണ്ടു നടത്തുന്ന കല്ലേര്‍ ആണത്.
വാസ്തവത്തില്‍,ചര്ച്ച് ആക്ടോ, അത് നിയമമാക്കണമെന്നു ആവശ്യപ്പെടുന്നവരോ പുരോഹിതരെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ല. മറിച്ച്, അവരെ ധിക്കാരികളും പാപികളുമാക്കുന്ന സഭയുടെ അക്രൈസ്തവമായ നിയമവ്യവസ്ഥയെ- ഘടനയെ-യാണ് ചോദ്യം ചെയ്യുന്നത്. അത് ബൈബിള്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം ആക്കണം എന്നേ പറയുന്നുള്ളൂ. ഭലത്തില്‍ നിന്ന് വൃക്ഷത്തെ അറിഞ്ഞു ആ വൃക്ഷത്തെ ചികില്‍സിക്കയാണ് വേണ്ടത്. മുന്തിരിപ്പഴം ചീത്തയായെങ്കില്‍ കുറ്റം മുന്തിരിയുടെതാണ്. ആ മുന്തിരിചെടിയെ അതുപോലെ നിലനിര്‍ത്തിക്കൊണ്ട് ചീഞ്ഞ മുന്തിരിപ്പഴത്തെ പിഴുതു മാറ്റുന്ന സമീപനം വ്യക്തിഹത്യയാണ് ഉന്നം വയ്ക്കുന്നത്.
ചര്ച്ച് ആക്ട് ചികിത്സിക്കുന്നത് സഭാഗാത്രതെയാണ്; അതിലെ ഓരോ കോശത്തെയുമല്ല. അത് ബൈബിളിലെ ചികിത്സാവിധി പ്രകാരമുള്ളതുമാണ്. അപ്പൊ. പ്രവ.൬: ൨-൪-ല്‍ ആ ചികിത്സാവിധി കാണാം. അതും, അതിന്‍പ്രകാരം നമ്മുടെ സഭയില്‍ നിലനിന്നുപോന്ന പള്ളിയോഗ സമ്പ്രദായവും ആണ് ചര്ച്ച് ആക്ടിന് അടിസ്ഥാനം. -ജോര്‍ജ് മൂലെചാലില്‍
ജോമോന്‍ എന്താണുദേശിക്കുന്നത്,സ്വയം നന്നായിട്ട് മറ്റുള്ളവരെ നന്നാക്കാന്‍ നോക്കണമെന്നോ? അങ്ങനെ ക്രിസ്തു പറഞ്ഞിട്ടിണ്ട്, പക്ഷെ അത് ക്രിസ്തുവിനു മാത്രമേ സാധിക്കുകയുള്ളൂ. അതു മുതലാക്കിയാണ് സ്തുതിമാത്രം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വത്തിക്കാന്‍ മുതല്‍ തത്വങ്ങള്‍ ഇല്ലാത്ത
ReplyDeleteതാഴത്തുമെത്രാന്‍വരെ അല്മേനിയെന്നും അവരുടെ വരുതിയില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നത്. അല്‍മായശബ്ദത്തില്‍ ആരും സഭയെ ഇല്ലാതാക്കണമെന്ന് എഴുതിയിട്ടില്ല. അമ്മയായിട്ടാണ് സഭയെ കരുതിയിരിക്കുന്നത്. അമ്മ
വേശ്യാ ആയിരിക്കുവാന്‍ ഒരു മക്കളും ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. മക്കളു നന്നായിട്ട് അമ്മയെ നന്നാക്കിയാല്‍ മതിയെന്നുള്ള വാദവും ശരിയല്ല. മന്ത്രിമാരുടെ മക്കള്‍ മന്ത്രിമാര്‍ ആയേക്കാം. അല്ലാതെ വിശ്വാസിയുടെ മക്കള്‍ വിശ്വാസികളും വേശ്യയുടെ മക്കള്‍ വേശ്യ ആകണമെന്നുമില്ല.
പള്ളികുര്‍ബാനയില്‍ ഉപദേശിക്കുന്ന വൈദികര്‍ സ്വയം നന്നായിട്ടാണോ ഇങ്ങനെ അല്മെനികളെ ഉപദേശിക്കുന്നത്. വിഷം നിറഞ്ഞ മനസ്സില്‍ നിന്നുമാണ് പലരും ആത്മാവിന്‍റെ ശബ്ദം പുറപ്പെടുവിക്കുന്നത്.പാലാഴി വിഷസര്‍പ്പത്തില്‍നിന്ന് കടഞ്ഞു കിട്ടിയ നല്ലതൊക്കെ അല്മെനിയും സ്വീകരിച്ചെന്നിരിക്കും. ചീഞ്ഞമുന്തിരിഞ്ഞാ, ചീഞ്ഞമുട്ട കണ്ടാല്‍ മൂക്കുപൊത്തിയിരിക്കുകയല്ല വേണ്ടത്. നമ്മുടെ അമ്മയായ സഭയോട് സ്നേഹമുള്ളവരെല്ലാം ദുര്‍ഗന്ധംപരത്തുന്ന നരിക്കാടിനെയും തട്ടിങ്കലിനെയും താഴത്തിനെയും തൊലിയുരിച്ചു പൊതുജനമദ്ധ്യത്ത് കൊണ്ടുവന്നില്ലങ്കിലാണ് പാപം. ദൈവത്തിന്‍റെ കടമകള്‍ നിര്‍വഹിക്കേണ്ട പുരോഹിതന്‍ വിഷം പരത്തുമ്പോള്‍ പ്രതികരിക്കാതെയിരിക്കുന്നതാണ് മഹാപാപം.
യേശുവിനു ഇവരെപ്പോലുള്ള പാപികളെയാണ് ആവശ്യം. അല്ലാതെ മക്കളെയും നോക്കി സ്വന്തം കടമകളും നിര്‍വഹിച്ചു മറ്റുള്ളവരുടെ മനസ്സിനെ
വേദനിപ്പിക്കാതെ ജീവിക്കുന്ന അല്മെനികളെയല്ല യേശുവിനു ആവശ്യം.
സ്വന്തം ജീവിതം മഹനീയമാക്കി ആദര്‍ശപൂര്‍വ്വം ജീവിച്ചശേഷമാണ് അവര്‍ മറ്റുള്ളവരെ നന്നാക്കാന്‍ പോയതെന്ന് ജോമോന്‍ മഹാന്മാരെപ്പറ്റിയും പറഞ്ഞുവല്ലോ. ഈ തത്വങ്ങള്‍ ഞാന്‍ പ്രൈമറിസ്കൂളില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകന്‍ പറയുമായിരുന്നു. എന്‍റെ അറിവില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞിട്ടുള്ള ഒരു മഹാന്‍ മഹാത്മാഗാന്ധിജി മാത്രമേയുള്ളൂ. ഗാന്ധിജിയുടെ പിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ അതു ഗൌനിക്കാതെ ഒരു മുറിയില്‍ മറ്റൊരു സ്ത്രീയുമായി താന്‍ ലൈംഗികവെഴ്ച്ചയിലായിരുന്നുവെന്നു തുറന്നടിച്ചു ഗാന്ധിജി തന്‍റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.
സ്വയം നന്നായിട്ട് മറ്റുള്ളവരെ നന്നാക്കണമെന്നുള്ള തത്വങ്ങള്‍ പുരോഹിതരെയും മെത്രാന്മാരെയും നാറുന്ന ചീമുട്ടകള്‍ളായി എന്നും രൂപാന്ദ്രപ്പെടുത്തും. ഇങ്ങനെ പ്രാര്‍ഥിക്കാം"പിതാവേ ഇവര്‍ ചെയ്യുന്ന തെറ്റ് എന്തെന്ന് ഇവര്‍ അറിയുന്നില്ല, ദൈവത്തിന്‍റെ വചനങ്ങളില്‍ വിഷം കലര്‍ത്തി പഠിപ്പിക്കുന്ന ഇവരോട് അവിടുന്ന് ക്ഷമിച്ചാല്‍ മതി, ഞാന്‍ നിശബ്ദത പാലിച്ചുകൊള്ളാം. ഇവരുടെ തെറ്റുകളില്‍
പ്രതികരിക്കാതെ ഞാന്‍ ആനന്ദം കണ്ടെത്തണമേ, പാപിയായ ഞാന്‍ സ്വയം നന്നാകാതെ അംബ്രോസിയാനോ ബാങ്കിനെപ്പറ്റിയും മഠംചാടുന്ന
വിരുതന്മാരെപ്പറ്റിയും കൊട്ടൂരച്ചനും സെഫിയെപ്പറ്റിയും നല്ലതുമാത്രമേ
പറയുകയുള്ളൂ.ജീവിതത്തില്‍ അവര്‍ ചെയ്ത സഫലങ്ങള്‍ മാത്രംകണ്ടു അവരെ വിശുദ്ധരാക്കണമേ,ലോകത്തിലെ പാപങ്ങള്‍ കണ്ടില്ലാന്നുനടിച്ചു കണ്ടു ആനന്ദിക്കുവാന്‍ അവിടുന്ന് എന്നെ രക്ഷിച്ചാലും. ആമേന്‍."
അങ്ങനെ സഭ അല്മെനിയെ നന്നാക്കാന്‍ നോക്കും. യേശുവിനു പോലുമില്ലാത്ത തെറ്റാവരം ലോകത്തിനു വരുത്തിയ വിന അസമാധാനങ്ങളും യുദ്ധങ്ങളും
ബാലപീഡനങ്ങളും കൊലപാതകങ്ങളും.കുമ്പസാരം മാത്രം കേള്‍ക്കുന്ന പുരോഹിതരുടെ കണ്ണില്‍ അല്മേനി എന്നും പാപികള്‍മാത്രം. എന്നാണോ പാപമില്ലാതെ അല്മേനിക്ക് സഭയെ വിമര്‍ശിക്കുവാന്‍ അവസരം കിട്ടുക. ജോമോന്‍, ഇതൊക്കെ പണ്ടത്തെ വല്യമ്മമാരെ വിശ്വസിപ്പിക്കുന്ന
ഉപദേശങ്ങളാണ്. നല്ല ചിന്തകരും എഴുത്തുകാരും അല്‍മായശബ്ദ ബ്ലോഗിലുണ്ട്.
ചില ശായിത്താന്മാര്‍ക്ക് ഇത്തരം ഉപദേശം എല്ക്കുകയില്ല.
സുഹൃത്തെ,
Deleteനൂര് ശതമാനവും നന്നായിട്ട് വിമര്‍ശിക്കുവാനല്ല പറഞ്ഞത്, നമുക്ക് ഒരു ശതമാനമെങ്കിലും നന്മയുന്ടോ എന്ന് ആത്മശോധന നറ്റത്തണമെന്നാണുദ്ധേശിച്ചതു.
ഗാന്ധിജിയെപറ്റി ഞാന്‍ എങ്ങും താങ്കള്‍ പറഞ്ഞ കാര്യം വായിച്ചിട്ടില്ല. ആരെങ്കിലും ഏതെങ്കിലും ചായക്കടയിലിരുന്നു പറഞ്ഞത് കേട്ടിട്ട് അത് പരസ്യമായി എഴുതുമ്പോള്‍ അതെന്താനെന്നുള്ള ബോധ്യം നമുക്കുണ്ടായിരിക്കണം.
പള്ളി കുര്‍ബാനയില്‍ ഉപദേശിക്കുന്ന വൈദികന്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനായാണ് അവിടെ നില്‍ക്കുന്നത്. ഒരിക്കലും ഒരു വൈദികന്‍ തന്റെ പ്രസംഗത്തില്‍ കൊല്ലാനോ പിടിച്ചുപരിക്കാണോ ഉപദേശിക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല. താങ്കള്‍ക്കുള്ള അനുഭവം വ്യക്തമാക്കാം.
വെളിയില്‍ വൈദികര്‍ ചെയ്യുന്ന തെറ്റുകളെ എതിര്ത്തിട്ടുള്ളതും ഇന്നും അത് തുടരുന്നതുമായ ആളാണ് ഞാന്‍.
ഗാന്ധിജിയെപറ്റി താങ്കള്‍ നടത്തിയ പരാമര്‍ശം തെളിയിക്കേണ്ട ബാധ്യത താങ്കള്ക്കുന്ടു
താങ്കള്‍ പറഞ്ഞ വൈദികരെ സമുഹമധ്യത്തില്‍ ഒറ്റപ്പെടുത്താം. അവരെ സഭയുടെ ചുമതലകളില്‍ നിന്നൊഴിവാക്കി നിറുത്തി സഭാനേതൃത്വം ശക്തമായ സന്ദേശം മറ്റു വൈദികര്‍ക്കു നല്‍കണം എന്നതാണ എന്റെയും അഭിപ്രായം.
അംബ്രോസിയാനോ ബാങ്ക് സഭാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്. സഭയിലുന്റായിട്ടുള്ള പല തെറ്റുകള്‍ക്കും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ക്ഷമാപണം നടത്തിയെന്ന സത്യം പലരും അറിഞ്ഞതായി തോന്നുന്നില്ല.
http://transcripts.cnn.com/TRANSCRIPTS/0003/12/sm.06.html
കുമാരന്റെ ചായക്കടയില്‍ ഗാന്ധിയെപറ്റി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ധരിക്കാതെ സത്യം അന്വേക്ഷിക്കുക.
സസ്നേഹം
ജോമോന്‍
Jomon, sorry to say you are being a pain in this forum. I feel the Administrator should seriously think of not publishing your comments. Not because I don't think you don't have "freedom of speech" (something your church does not believe in), but because you refuse to see the realities.
DeleteWhat is the use of a pontiff (the infallible pontiff) apologising when the church does not mean it and repeat the crimes and commits worse crimes after that. How has it saved the humanity?
In this forum you have enough proof (if you keep your eyes open) to substantiate what Padannamakkel said about Gandhiji. You still harp on the same tune and say "Kumarante Chayakadayil Gandhiyepatti...."
Man, if people like you use one tenth of your energy to correct the church, we would have been able to be proud of our church! But unfortunately that is not going to happen. You will blindly defend any atrocious crimes of your pallipada.
Disgusting - to say the least!
Dear friend,
DeleteI dont understand why you are too much angry on. You mentioned 'pallipada'.
I believe this discussion is for christians whi believe in christ. If you are jelous about the church, we cant help.
It is not built on people who are 'ANONYMOUS', rather it is built by Jesus Christ.
Tell me if your religious leaders are saints.
ജോമോന്‍, ഗാന്ധിജിയെപ്പറ്റി ഇനിയും വായിച്ചില്ലെങ്കില്‍ താങ്കളുടെ അറിവിന്‍റെ അപര്യാപ്തതയാണ്. കൊമരന്‍റെ കടയില്‍നിന്നു ലഭിച്ച വിവരം തെറ്റുതിരുത്തി ഞാന്‍ രണ്ടുസന്ദേശം പോസ്റ്റു ചെയ്തിരുന്നു. . ഇനി ഗവേഷണം നടത്തേണ്ടത് താങ്കളാണ്. ഇപ്പോള്‍പന്ത് താങ്കളുടെ കോര്‍ട്ടിലാണ് . ഗാന്ധിജിയുടെ ആത്മകഥ അതേപടി പലരുടെയും തര്‍ജിമകള്‍ പി.ഡി. എഫ് ഫയലില്‍ ഇന്റര്‍നെറ്റില്‍ വായിക്കാം.
Deleteനമ്മുടെ രാഷ്ട്രപിതാവിനെ ഈ ഫോറത്തില്‍ കൊണ്ടുവന്നു
ചെളിവാരി എറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ക്രിസ്തുവിനെ പ്രധിനിധികരിച്ചാണ് അച്ചന്മാര്‍ അല്ത്താരയില്‍ നില്‍ക്കുന്നതെന്നുള്ളതും വിഡ്ഢികളായ വിശ്വാസികളെ
സഭ പഠിപ്പിക്കുന്നതാണ്.ക്രിസ്തുവിനെപ്പോലെ ക്രിസ്തു മാത്രമേയുള്ളൂ. പള്ളിയില്‍ പോവുന്ന ക്രിസ്ത്യാനികള്‍ക്ക് മാത്രമേ പള്ളിസെമിത്തേരിയും മതപരമായ ചടങ്ങും
നടത്തുകയുള്ളൂവെന്നു പറഞ്ഞുവല്ലോ. ശവത്തെപ്പോലും ബഹുമാനിക്കാത്ത നരിക്കാട്ടുഅച്ചനും താങ്കളും ഒരു ചിന്താഗതിക്കാരന്‍ എന്നര്‍ഥം. ഈ നിയമം പുതിയ നിയമത്തിലോ പഴയ
നിയമത്തിലോ കാനന്‍ നിയമത്തിലോ? അമേരിക്കയിലോ യൂറോ പ്പിലോ എവിടെയെങ്കിലും ഇങ്ങനെ ഒരു സംഭവം ചൂണ്ടി കാണിക്കാമോ? ഈ രാജ്യങ്ങളില്‍ സാധാരണ മരിച്ചയാളിന്‍റെ മാമ്മോദീസ്സാ ലഭിച്ച തെളിവുകള്‍ മാത്രംമതി. അവസാനത്തെ ശ്വാസത്തില്‍ മരിച്ചയാള്‍ തെറ്റുകള്‍ ദൈവത്തോട് ഏറ്റു പറഞ്ഞില്ലാന്നു എന്താണ് തെളിവ്?
ഏതായാലും നരിക്കാടന്‍ നാട്ടില്‍ ആകെ വട്ടുപിടിച്ചവനെപ്പോലെ യാണെന്നാണ് കേട്ടത്. കേസ്സിനെപേടിച്ചു ഈ പ്രശ്നം എങ്ങനെയെങ്കിലും തീര്‍ക്കുവാന്‍ അരമനപിതാക്കന്മാര്‍ ആകെ പരിഭ്രാന്തിയിലാണ്. ജോമോന്‍ ഒരു അല്മേനിയാണെങ്കില്‍ വൈദികരുടെ വിഷപല്ല് കണ്ടിട്ടില്ല. പലരും വര്‍ഗീയത മാത്രമേ പള്ളിയില്‍ പ്രസംഗിക്കുകയുള്ളൂ.
സമാധാനമായി അമേരിക്കയിലും മറ്റു നാടുകളിലും ജീവിച്ചിരുന്ന അല്മെനികളെ മുഴുവനും കൂട്ടിയടിപ്പിച്ചതും വിഭാഗീയ ചിന്തകള്‍ ഉണ്ടാക്കിച്ചതും നാട്ടില്‍ നിന്നു വന്ന വൈദികരാണ്. സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒരേ ഇടവകക്കാര്‍ കുടുംബങ്ങള്‍ ഇവര്‍മൂലം
ശതൃക്കളെപ്പോലെയാണ് ജീവിക്കുന്നത്.ഒരു സമൂഹത്തെ മുഴുവന്‍ കൂട്ടിയടിപ്പിക്കുവാന്‍ ഒരു ഏഷണി വൈദികന്‍ മതി
ഈ വിഷയം വിവാദമാക്കുന്നില്ല. ജോമോന്‍ നല്ലവണ്ണം ആശയങ്ങള്‍ എഴുതി. തെറ്റും ശരിയും തിരിച്ചറിയുവാന്‍ കാലങ്ങള്‍ തന്നെ വേണ്ടി വരും.
പ്രിയ സുഹൃത്തെ,
Deleteഗന്ധിജിയെപട്ടിയുള്ള എന്റെ അറിവല്ല, മരിച്ചു താങ്കളുടെ പരാമര്‍ശമാണ് തെറ്റിയത് . താങ്കള്‍ പറഞ്ഞത് ഇപ്രകാരമാണ്.
"ഗാന്ധിജിയുടെ പിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ അതു ഗൌനിക്കാതെ ഒരു മുറിയില്‍ മറ്റൊരു സ്ത്രീയുമായി താന്‍ ലൈംഗികവെഴ്ച്ചയിലായിരുന്നുവെന്നു തുറന്നടിച്ചു ഗാന്ധിജി തന്‍റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്."
ക്രിസ്തു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് നിങ്ങള്‍ ഭുമിയില്‍ കെട്ടുന്നതെന്തും സ്വര്‍ഗ്ഗത്തിലും കേട്ടപ്പെടും, നിങ്ങള്‍ ഭുമിയില്‍ അഴിക്കുന്നതെന്തും സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടും എന്നാണു.
അല്ത്താരയില്‍ നില്‍ക്കുന്ന വൈദികന്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനാനെന്നു അകത്തോലിക്കര്‍ പോലും സമ്മതിക്കുന്ന സത്യമാണ്.
സഭ പഠിപ്പിക്കുന്ന കാര്യങ്ങള്‍ സ്വികരിക്കുവാനും തള്ളിക്കലയുവാനുമുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുന്ടു.
നരിക്കാട്ടച്ചന്‍ എന്ത് ചെയ്തു എന്നത് ഞാന്‍ സംസാരിച്ചിട്ടില്ല. അച്ചന്‍ ശവത്തെ ബഹുമാനിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. അച്ചന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സഭാനേതൃത്വം നടപടിയെടുക്കണം, അച്ചന്റെ പ്രവൃത്തികലോടു പ്രതികരിക്കാം. അച്ചന്‍ എടുത്ത നിലപാട് സഭയുടെതായിരിക്കനമെന്നില്ല.
വിണ്ടും ഒരു കാര്യം അവശേഷിക്കുന്നു. ജിവിച്ചിരുന്നപ്പോള്‍ വേണ്ടായിരുന്ന പള്ളിയില്‍ എന്തിനാണ് മരണശേഷം കര്‍മ്മങ്ങള്‍ ചെയ്യുന്നത്? അത് വിശ്വാസികള്‍ക്കുള്ളതല്ലേ. ബൈബിളില്‍ പത്ത് കന്യകമാരുടെ ഒരുപമ ക്രിസ്തു പറഞ്ഞിട്ടുണ്ട്. അത് നരിക്കാട്ടച്ചന്‍ എഴുതിയതല്ല എന്ന് വ്യക്തമാണ്.
അല്ത്താരയില്‍ നില്‍ക്കുന്ന വൈദികനെ ക്രിസ്തുവിന്റെ പ്രതിപുരുഷനായി കാണാന്‍ സാധിക്കാത്തവര്‍ക്ക് വിധിക്കുവാനും അവകാശമുന്റെന്നു തോന്നുന്നില്ല.
കുംബസാരമെന്ന കുദാശയിലുടെ ക്രിസ്തുവുമായി രമ്യപ്പെടാം എന്നാണു സഭ പഠിപ്പിക്കിന്നത്. അതും വിശ്വാസികള്‍ക്ക് മാത്രം ബാധകമാണ്.
ഒരു വൈദികന്‍ മാത്രം സമുഹത്തിന്റെ തമ്മിലടിക്കു കാരണമായി എന്ന വാദം വെറും ബാലിശമാണ്. ആരെങ്കിലും കേട്ടാല്‍ ചിരിക്കും, കാരണം, നാല് മലയാളി കുടുന്നിടത്ത് മുന്ന് ഗ്രുപ്പ് ഉണ്ടാവുമെന്നത് കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം.
ഞാനും ഒരു പ്രവാസിയാണ്. പല വൈദികരെയും കണ്ടിട്ടുണ്ട്.
എടാ അച്ചാ വന്നെന്റെ കൊച്ചിന്റെ മാമ്മോദിസാ നടത്തെടോ എന്ന് പറഞ്ഞാല്‍ വരുന്ന അച്ച്ചന്മാരെയാണോ നമുക്ക് വേണ്ടത്? പ്രവാസികള്‍ക്ക് അങ്ങനെയൊരു ചിന്തയുണ്ട് എന്നതാണ് സത്യം.
ചെല്ലുന്ന ഇടവകയിലെല്ലാം കെട്ടിടം പണി ലഹരിയായവരെയും നമുക്കാവശ്യമില്ല. പള്ളി പ്രസംഗം തികച്ചും ആത്മിയമായിരിക്കണം.
സഭാനിയമങ്ങള്‍ നമുക്ക് അറിയാത്തത് മതപഠനം നടത്താതതിനാലാണ്.
നമുക്കിഷ്ടമില്ലാത്തതെല്ലാം തെറ്റാണെന്ന വാദം ബാലിശമാണ്.
സഭയുടെ വളരെ വലുതായ നല്ല കാര്യങ്ങളെപ്പറ്റി ഒരു വാക്ക് പോലും ആരും സംസാരിക്കാത്തത് സംശയകരമായെ കാണാനാവുകയുള്ള്.
പ്രിയ ജോസഫ് ,
Deleteഎന്തുകൊണ്ട് ആണെന്നറിയില്ല ഇതിനു ഞാന്‍ നല്‍കിയ മറുപടി പ്രസിദ്ധികരിച്ച്ചു കണ്ടില്ല.
താങ്കള്‍ പറഞ്ഞത് ഗാന്ധിജി മറ്റൊരു സ്ത്രിയുമായി ലൈംഗികവെഴ്ച്ചയിലായിരുന്നുവെന്നാണ്. വാക്കുകള്‍ തിരുത്തിയത് നല്ല കാര്യം.
വിശ്വാസികളെ താങ്കള്‍ വിശേഷിപ്പിച്ചത് വിഡ്ഢികള്‍ എന്നാണു. ഇത് ശരിയോ എന്ന് വായനക്കാര്‍ തിരുമാനിക്കട്ടെ. അല്ത്താരയില്‍ നില്‍ക്കുന്ന വൈദികന്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനാനെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട, അത് അകത്തോലിക്കര്‍ പോലും ബഹുമാനത്തോടെ അംഗികരിക്കുന്ന സത്യമാണ്. അത് മനസിലാക്കണമെങ്കില്‍ ക്രിസ്തുവിനെ തേടുകയും അറിയുകയും വേണം.
നരിക്കാട്ടച്ചന്‍ ചെയ്തതെന്തെന്ന് എനിക്കറിവില്ല. പക്ഷെ അന്ത്യകുദാശ ലഭിച്ച വിശ്വാസിയെ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാം, കര്‍മ്മങ്ങള്‍ നടത്താം എന്നാണു കാനോന്‍ നിയമം അനുശാസിക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അനുതപിക്കുന്ന ഇതൊരു പാപിയും സ്വര്ഗ്ഗരജ്യത്തിനവകാശിയാവുന്നു.
താങ്കള്‍ ചോദിച്ചു "അവസാനത്തെ ശ്വാസത്തില്‍ മരിച്ചയാള്‍ തെറ്റുകള്‍ ദൈവത്തോട് ഏറ്റു പറഞ്ഞില്ലാന്നു എന്താണ് തെളിവ്?" എന്ന്. മരിച്ച്ചെന്തിന്കിലും തെളിവുണ്ടോ? ആയതിനാല്‍ സഭക്ക് അതിന്റെ നിയമാവലിയനുസരിച്ച് നിങ്ങാം.
ഞാനും ഒരു പ്രവാസിയാണ് . നാല് മലയാളി കുടിയാല്‍ മുന്ന് ഗ്രുപ്പ് ഉണ്ടാകുന്നിടത്ത് തമ്മിലടിക്കാന്‍ ഏതെങ്കിലും വൈദികന്‍ കാരണമായി എന്ന് പറഞ്ഞാല്‍ അത് ഈ നുറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായിരിക്കും.
പ്രവാസികള്‍ക്ക് ഒരു ചെറിയ വിചാരമുണ്ട് . എടൊ അച്ചാ എന്റെ കൊച്ചിനെ ഇപ്പം വന്നു മാമ്മോദിസ മുക്കണം എന്ന് പറഞ്ഞാല്‍ വൈദികര്‍ പഞ്ചപുച്ചമാടക്കി അനുസരിക്കണമെന്നു. ഇതെങ്ങനെ ശരിയാകുന്നു?
മറുപുറം: ചില വൈദികരുടെ വിചാരം അവരെ ഇടവകയിലേക്ക് വിട്ടിരിക്കുന്നത് കെട്ടിടങ്ങള്‍ പൊളിക്കാനും പണിയാനുമാണെന്നാണ് . ഇവ രണ്ടും തിരുത്തേണ്ട കാര്യങ്ങളാണ്.
സസ്നേഹം ജോമോന്‍
ഗാന്ധിജിയുടെ പിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ അതു ഗൌനിക്കാതെ ഒരു മുറിയില്‍ മറ്റൊരു സ്ത്രീയുമായി താന്‍ ലൈംഗികവെഴ്ച്ചയിലായിരുന്നുവെന്നു തുറന്നടിച്ചു ഗാന്ധിജി തന്‍റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.
ReplyDeletei have never heard the above statement about Ghandi before. can you please write in hte blog with information on where we could find it.
I think I have read an incident in Gandhiji's autobiography (Story of My Experiment with Truth) that when his father was fighting with death, Gandhi went to his room and had sex with his young wife (Kasturbha). Gandhi writes in his autobiography that he always regretted it. Maybe Mr. Joseph Padannamakkel is writing about it. I am not very sure what I have written above.
Deleteഞാന്‍ ഗാന്ധിജിയെപ്പറ്റി പണ്ടെങ്ങോ വായിച്ചത് ഓര്‍മ്മവെച്ചു എഴുതിയതാണ്. അതു സത്യം തന്നെയായിരുന്നു.താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ വായിക്കാം. ഗാന്ധിജിയെപ്പറ്റി എനിക്ക് എഴുതുവാന്‍ താല്പര്യമില്ല. മനുഷ്യസഹജമായ ബലഹീനതകള്‍ എന്നു കരുതിയാല്‍ മതി.
Deleteമനസ്സില്‍ എന്നും ബഹുമാനിക്കേണ്ട മഹാന്‍ തന്നെയാണ് അദ്ദേഹം.
http://www.independent.co.uk/arts-entertainment/books/features/thrill-of-the-chaste-the-truth-about-gandhis-sex-life-1937411.html
പ്രിയ ജോമോന്‍,
ReplyDeleteഅല്മായ ശബ്ദം ചര്ച്ചാവേദിയില്‍ നടക്കുന്നത് വഴക്കല്ലെന്നും, ചര്ച്ചയാണെന്നും ദയവുചെയ്ത് മനസ്സിലാക്കുക. ജോമോന്‍ പറഞ്ഞതിനെതിരെ പറഞ്ഞെഴുതിയവരാരെങ്കിലും എന്തെങ്കിലും വൈരാഗ്യത്തോടെ എഴുതി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നമ്മള്‍ പരസ്പരം ആശയങ്ങള്‍ പന്കുവയ്ക്കുകയാനെന്ന രീതിയില്‍ വേണം ഇതൊക്കെ കാണുവാന്‍. ഇതില്‍കൂടി നമ്മള്‍ പലതും പഠിക്കുന്നു, പല ധാരണകളും മാറുന്നു. തെറ്റായ നിലപാടുകള്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞ് തിരുത്തുമ്പോള്‍ ആണല്ലോ നമ്മള്‍ മാനസികമായും, ബുദ്ധിപരമായും വളരുന്നത്.
ജോമോന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇവിടെ വളരെ ഗൌരവമായി ചര്ച്ചന നടന്നു. താങ്കളുടെ നിലപാട് മാറ്റണമെന്ന് ആരും നിര്ബചന്ധിക്കുന്നില്ല. എന്നിരുന്നാലും, ഇവിടെ ഉന്നയിച്ച വാദഗതികളോട് താങ്കളുടെ ഒരു പ്രതികരണം കുറിചിടണമെന്ന് ഒരു അഭ്യര്‍ത്ഥന ഉണ്ട്. സൌകര്യപെടുമെന്ങ്കില്‍.
പ്രിയ അലക്സ്,
Deleteഈ സംവാദം സൌഹൃതപരമായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. പരസ്പര ബഹുമാനത്തോറെയുള്ള തുറന്ന ചര്‍ച്ചകള്‍ എന്നും നന്മയിലേക്ക് .
സഭയില്‍ തിരുത്തല്‍ ആവശ്യമാണെന്ന വാദത്തോടു ഞാന്‍ യോജിക്കുമ്പോള്‍ തന്നെ, സഭ മൊത്തത്തില്‍ തെറ്റാണെന്ന വാദത്തോടു ശക്തമായി വിയോജിക്കുന്നു.
തെറ്റ് ചെയ്യുന്ന വൈദികരെ സംരക്ഷിക്കുവാനുള്ള ബാധ്യത സഭാ ജനത്തിനില്ല. അവരെ സഭയുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും നിക്കം ചെയ്യുവാനുള്ള ധൈര്യം സഭാ നേതൃത്വം കാണിക്കണം.
അതേസമയം ജിവിതകാലമാത്രയും പള്ളിയില്‍ കയറാത്ത ഒരു വ്യക്തി മരിച്ചതിനുശേഷം പള്ളിയില്‍ കര്‍മ്മങ്ങള്‍ നടത്തനമെന്നുള്ള പിടിവാശി എന്താടിസ്ഥാനത്തിലാനെന്നു മനസ്സിലാവുന്നില്ല.
ഇതെഴുതുമ്പോള്‍ പല കാര്യങ്ങളിലും വൈദികരെയും മെത്രാന്മാരെയും ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാന്‍ എന്ന് കുടി അറിയിക്കട്ടെ.
സഭക്കെതിരെ രാഷ്തൃയപരമായി നിങ്ങുന്നതിനേക്കാള്‍ തിരുത്താന്‍ കുട്ടാക്കത്തവരെ ബഹിഷ്കരിക്കുന്നതിളുറെയാവണം തിരുത്തല്‍ വാദം തുടങ്ങേണ്ടത്.
സസ്നേഹം
ജോമോന്‍
'സഭയില്‍ നടന്നതും നടക്കുന്നതുമായ പല കാര്യങ്ങളും ശരിയല്ലെന്ന് സഭാനേതൃത്വത്തിനും വിശ്വാസികള്‍ക്കും നന്നായറിയാം'
ReplyDelete(ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും അതിനെ മറുതൊലിക്കുന്നത് പരിശുദ്ധാന്മാവിനെതിരായ പാപമല്ലെ)
ഭൂമി പരന്നതാണെന്ന് സഭ പഠിപ്പിച്ചിരുന്ന കാലത്തും മാര്‍പ്പാപ്പക്ക് തെറ്റാവരം ഉണ്ടായിരുന്നല്ലോ.
പരന്നല്ല ഉരുണ്ടാണെന്ന് പറഞ്ഞ മനുഷ്യനെ മുട്ടില്‍ നിര്‍ത്തി ശിക്ഷിച്ചില്ലേ
പിന്നെന്നോ ബോധം വന്നപ്പോള്‍ തിരുത്തി.
ആ വിമര്‍ശനവും തെറ്റായിരുന്നിരിക്കുമല്ലോ വിമര്‍ശന വിരുദ്ധരേ.
ഈ വിമര്‍ശനം അത്ര മോശം കാര്യമല്ല. എന്തേ തര്‍ക്കമുണ്ടോ
ജോമോന്‍ എന്ന വ്യക്തി ഒരപ്പനാണോ എന്നറിയില്ല. ഞാനൊരപ്പനാണ്.
എന്റെ ഭാര്യയുടേയും മക്കളുടേയും വിമര്‍ശനം പേടിച്ചാ എന്റെ പഴയ ചള്ളുപുള്ളു സ്വഭാവമൊക്കെ മാറ്റിയത്.
കഌസിലിരിക്കുന്ന കുട്ടികളുടേയും അവരുടെ കാര്‍ന്നോന്മാരുടേയും വിമര്‍ശനം പേടിച്ചാ കൃത്യമായി ചെന്ന് പഠിപ്പിക്കുന്നത്.
നാട്ടുകാരുടെ വിമര്‍ശനം പേടിച്ചാ ഷാപ്പില്‍ കേറി കള്ളു കുടിക്കാത്തത്.
എന്നാല്‍
ഒരച്ചന്‍ പള്ളി പ്രസംഗത്തിനിടയില്‍ എന്തു തോന്ന്യാസവും എഴുന്നെള്ളിക്കുന്നത് ആരും വിമര്‍ശിക്കില്ലാത്തതുകൊണ്ടാണ്.
(അല്ലെങ്കില്‍ത്തന്നെ അച്ചന്മാരേയും പോലീസുകാരേയും പിണക്കരുതെന്നാ പറയുന്നത്. ഉപകാരം ചെയ്തില്ലെങ്കിലും ഇവര്‍ക്ക് മനുഷ്യനെ നന്നായി ദ്രോഹിക്കാന്‍ കഴിയും)
പിന്നെ,
ഇതൊക്കെ പെട്ടെന്നങ്ങ് നന്നാവുമെന്നോര്‍ത്തല്ല വിമര്‍ശകരെല്ലാം വിമര്‍ശിക്കുന്നത്. പുലിക്കുന്നന്റെ ഓശാന തുടങ്ങിയിട്ട് കാലമെത്രയായി.
പ്രവാചക ദൗത്യത്തെക്കുറിച്ച് കേട്ടിട്ടില്ലേ.
കേള്‍ക്കുവാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടേ എന്നല്ലേ യേശുവും പറഞ്ഞിട്ടുള്ളത്.
ഗാന്ധിജി കസ്തൂര്‍ബായെ വിവാഹംകഴിച്ചു രണ്ടു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്‍റെ പിതാവ് മരിക്കുന്നത്. മരണസമയത്ത് കസ്തൂര്ബായുമായിട്ടാണ് ശയിചത്. മറ്റുസ്ത്രീയെന്നു എഴുതിയതില്‍ ഖേദിക്കുന്നു. സത്യസന്ധമായ ഒരു ആത്മകഥയാണ് ഗാന്ധിജിയുടേത്. ലോകത്തില്‍ ഒരു മഹാനും ഗാന്ധിജിയെപ്പോലെ ഇങ്ങനെ തുറന്നു സത്യംപറയുവാന്‍ സാധിച്ചിട്ടില്ല. Gandhi: Naked ambition പുസ്തകത്തിലെ ബ്രിട്ടനില്‍ നിന്നുള്ള Quercus പ്രസിദ്ധീകരണത്തിലെ പ്രസക്തഭാഗങ്ങള്‍ അതേപടി താഴെചേര്‍ത്തിരിക്കുന്നു.
ReplyDeleteGandhi was born in the Indian state of Gujarat and married at 13 in 1883; his wife Kasturba was 14, not early by the standards of Gujarat at that time. The young couple had a normal sex life, sharing a bed in a separate room in his family home, and Kasturba was soon pregnant.
Two years later, as his father lay dying, Gandhi left his bedside to have sex with Kasturba. Meanwhile, his father drew his last breath. The young man compounded his grief with guilt that he had not been present, and represented his subsequent revulsion towards "lustful love" as being related to his father's death.
ചിലരുടെ അഭിപ്രായം കേട്ടപ്പോള്‍ ചിരി വന്നു. കത്തോലിക്ക സഭയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്, പക്ഷെ വണ്ടി മറിക്കരുത്. അല്ലയോ ജോമോനെ, എന്റെ അറിവില്‍ കുഞ്ഞു പൊത്തുള്ള കപ്പലും ഇമ്മിണി വല്യ പൊത്തുള്ള കപ്പലും തമ്മില്‍ വല്യ വ്യത്യാസമില്ല. രണ്ടും മുങ്ങും. കപ്പല് മാറണമെന്ന അഭിപ്രായം തന്നെ ആണ് ശരി. ബാലുണിന്റെ സ്ഥിതിയും ഇത് തന്നെ; മൊട്ടു സുചി മതി കാറ്റ് പോകാന്‍. എന്ന് ഒരു മണ്ടന്‍ കുട്ടിക്ക് പോലും അറിയാം. ജോമോന്‍ സഭക്ക് വേണ്ടി ആഞ്ഞു പിടിക്കുന്നു; പക്ഷെ ജോമോന് വേണ്ടി നില്‍ക്കാന്‍ സഭ കാണുമെന്നു ഉറപ്പുണ്ടോ? ശവക്കോട്ട വിശ്വാസികള്‍ക്ക് വേണ്ടിയാണത്രേ. ശുദ്ധ വായു വിനു മതിലുകെട്ടാന്‍ കഴിയുമായിരുന്നെങ്കില്‍ അതും നാം ചെയ്യുമായിരുന്നു.
ReplyDeleteറോഷന്‍,
Deleteഎനിക്കുവേണ്ടി സഭ നില്‍ക്കുമോ എന്ന കാര്യം ഞാന്‍ കാര്യമാക്കുന്നില്ല. പക്ഷെ എനിക്കുവേണ്ടി ക്രിസ്തു നില്‍ക്കും എന്ന് നല്ല ഉറപ്പുണ്ട്.
പൊതു സ്മശാനമുള്ളപ്പോള്‍ പിന്നെന്തിനാ പള്ളി സിമിതെരിക്ക് വേണ്ടി കരയുന്നെ? അത് വിശ്വാസികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.
അന്യന്റെ വസ്തുക്കള്‍ മോഹിക്കുന്നതും തെറ്റാണെന്ന് അറിയുക.
ജോമോന്‍
ഈ പ്രപഞ്ചത്തില്‍ ആര്‍ക്കും ഒന്നും സ്വന്തമായി ഇല്ല. സംശയം ഉണ്ടെങ്കില്‍ മദര്‍ തെരേസയുടെ ജിവിതം കാണുക. മറ്റുള്ളവര്‍ക്ക് കുടി അവകാശപ്പെട്ട യാതൊന്നും മതിലുകെട്ടി തിരിക്കുന്നത് അതിലും വലിയ തെറ്റാണെന്ന് ജോമോന്‍ അറിയുക.
Deleteറോഷന്‍,
Deleteതാങ്കള്‍ മതര്‍ തെരെസായെപ്പോലെയാണോ ജീവിക്കുന്നത്. മതര്‍ തെരേസ ഒരിക്കലും സഭയെ തള്ളിപ്പറഞ്ഞിട്ടില്ല. ഒരു കത്തോലിക്കാ വിശ്വാസിയായാണ് മദര്‍ ജിവിച്ചതും മരിച്ചതും.
ഇതെങ്കിലും അംഗികരിച്ചല്ലോ. ദൈവത്തിനു നന്ദി.
താങ്കള്‍ അദ്ധ്വാനിച്ചു നിര്‍മ്മിച്ചു സംരക്ഷിക്കുന്ന പുരയിടത്തില്‍ അയല്‍വാസിയോ വഴിപോക്കാരോ കയറാന്‍ കുടില്‍ കെട്ടാന്‍ ശ്രമിച്ചാല്‍ രണ്ടു കൈയും നിട്ടി സ്വികരിക്കുമോ? പെന്തിക്കൊസുകാരെപ്പോലെ വെറുതെ ഡയലോഗടിക്കാതെ സുഹൃത്തെ.
സഭ ചെയ്യുന്നത് മുഴുവന്‍ തെറ്റാണ്. സഭയുടെ വസ്തുവകകള്‍ അനുഭവിക്കാന്‍ നല്ല സുഖമാണ്. വെറും ബാലിശം.
ഇപ്പോഴും വൈകിയിട്ടില്ല, ഏതെങ്കിലും പള്ളിയില്‍ പോയി കുമ്പസാരിച്ചാല്‍ സെമിത്തെരിക്കായി വാദിക്കാം.
ഏതായാലും ഇത്രയും വന്നില്ലേ? ഞാന്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞോട്ടെ. ഒന്നാമത്തെ കാര്യം, ഒരു മത ഭ്രാന്തനോട് തര്‍ക്കിക്കരുതെന്ന മഹദ്വചനം തന്നെ. രണ്ടാമത്തേത്, മദര്‍ തെരേസയുടെ കാര്യം. അവര്‍ കത്തോലിക്കാ വിശ്വാസത്തെ എന്നല്ല ഒരു വിശ്വാസത്തെയും തള്ളി പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല എല്ലാ മതങ്ങളെയും ബഹുമാനത്തോടെയേ കണ്ടിട്ടുള്ളു. അവരുടെ പിന്ഗാമി ഇപ്പോഴും സ്വന്തം വിട്ടില്‍ ചെല്ലുമ്പോള്‍, കുടുംബ ക്ഷേത്രത്തില്‍ പോവുന്നു. അവര്‍ രാജ്യത്തിന്റെ സ്വത്തായിട്ടാണ് ഭാരതം കരുതുന്നത്. അതെ ഞങ്ങളും ആവശ്യപ്പെടുന്നുള്ളൂ. മദര്‍ തെരേസ എത്ര പേരെ മത പരിവര്‍ത്തനം ചെയ്തിട്ടുണ്ട് എന്ന് കുടി ഓര്‍ക്കുക.
Deleteസമ്പത്തിന്റെ കാര്യം പറഞ്ഞതും ഇഷ്ടപ്പെട്ടു. യേശുവിന്റെ ശിഷ്യന്മാര്‍ ജോമോന്‍ പറഞ്ഞത് പോലെയായിരുന്നുവല്ലോ കാണിച്ചുതന്നത്. അവിടെ ഞാന്‍ തോറ്റു സ്വില്ലിട്ടു.
സുഹൃത്തുക്കളെ,
ReplyDeleteഅല്മായശബ്ദം മുഖ്യമന്ത്രിക്കയച്ച കത്തും അതിന്റെ പ്രതികരണങ്ങളും വായിച്ചു. സഭയെയും അതിനെ നയിക്കുന്ന സന്യാസ സമൂഹത്തെയും ഒന്നടങ്കം അധിക്ഷേപിക്കുവാനും കുടുംബത്തിലെ ചേര്‍ച്ചയില്ലായ്മ തെരുവില്‍ വിളിച്ചുപരയുവാനും അല്‍മായ ശബ്ദം ശ്രമിക്കുമ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്തുവാനും പ്രതികരിക്കുവാനും ചിലര്‍ ശ്രമിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാകുവാന്‍ സാധിച്ചത്.
ശ്രീ ജോമോന്‍ പറഞ്ഞതുപോലെ പരിശുധാത്മാവിനാല്‍ സ്ഥാപിതമായ സഭ നയിക്കുന്നവരെല്ലാം പരിശുധാത്മക്കള്‍ ആണെന്ന് ഞാന്‍ വാദിക്കുന്നില്ല. ഇവിടെ പറഞ്ഞിട്ടുള്ള സഭയുടെ അന്തസ്സിനു നിരക്കാത്ത തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന വൈദീകര്‍ വളരെ വളരെ വിരളമാണ്. മുകളില്‍ പറഞ്ഞിട്ടുള്ളതുപോലെ അവരവര്‍ വരുന്ന കുടുംബങ്ങളെ ആശ്രയിച്ചിരിക്കും അവരുടെ പ്രവര്‍ത്തികളും അതിനെ നമുക്ക് ഒഴിവാക്കിക്കൊണ്ട് പോകുവാന്‍ സാധിക്കുകയില്ല. മറിച് അവര്‍ക്ക് അവരുടെ തെറ്റുകള്‍ മേലധികാരികള്‍ വഴി കാണിച്ചുകൊടുക്കുകയും അവരെ തിരിച് സഭയെയും നമ്മെയും നയിക്കുവാന്‍ പ്രാപ്തരാകുകയുമാണ് വേണ്ടത്.
മേല്‍പ്പറഞ്ഞ അസാന്മാര്‍ഗികത പുലര്‍ത്തുന്നുണ്ട് എന്ന് മുദ്ര കുത്തിയിട്ടുള്ള വൈദീകരുടെ ഏതെങ്കിലും ഓര്‍ തെറ്റ് തെളിയിക്കുന്ന രേഖകളുമായി നിങ്ങള്‍ ഏതെങ്കിലും മേലധികാരികളെ സമീപിചിട്ടുണ്ടോ, എങ്കില്‍ തീര്‍ച്ചയായും സഭാ നേതൃത്വം നടപടി എടുത്തിരിക്കും. ആരെങ്കിലും പറഞ്ഞോ കേട്ടോ ഉള്ള തെളിവുകള്‍ ആരും അംഗീകരിക്കുകയില്ല എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ.
വൈദീകര്‍ക്ക് പരിശുധാത്മവിന്റെ കൈവേപ്പ് കിട്ടിയിട്ടുണ്ടെങ്കിലും അവരും നമ്മെപ്പോലെതന്നെ മനുഷ്യരുംകൂടിയാനെ. നമുക്കുള്ളതുപോലെ തന്നെ സ്നേഹിക്കുവാനും സ്നേഹിക്കാപ്പെടുവാനും സന്തോഷിക്കുവാനും ഭരിക്കുവാനും ഭരിക്കപ്പെടുവാനും ഒക്കെ ആഗ്രഹമുള്ള വെറും പച്ച മനുഷ്യര്‍. ഈ ആഗ്രഹങ്ങളെല്ലാം ദൈവത്തില്‍ സമര്‍പ്പിച് സഭ്ക്കുവേണ്ടി നിലനില്‍ക്കുന്ന ഇവര്‍ക്ക് അല്‍മായ സമൂഹത്തിന്റെ ഇതെല്ലാം തരത്തിലുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടി വരുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഏതെങ്കിലും വൈദീകര്‍ ഒരു സ്ത്രീയെ ബലാല്സംഗം ചെയ്തതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഏതായാലും ഞാന്‍ കേട്ടിട്ടില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കതിനു സാധിക്കുകയില്ല. നമ്മുടെ ഇടയില്‍ എത്രപേര്‍ അതിനു മുതിരാത്തവര്‍ ഉണ്ട്! ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ അവരും പച്ച മനുഷ്യരാണ്, അതിയായ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ എപ്പോഴും അവര്‍ക്ക് സാധിച്ചെന്നു വരില്ല. ഈ സമ്മര്‍ദ്ദങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുന്നത് നമ്മെപ്പോലെ ജനമധ്യത്തില്‍ അതിയായ പാരമ്പര്യം ഉണ്ട് എന്ന് ശക്തമായി വാദിക്കുന്ന കുടുംബങ്ങളില്‍ പിറന്നവര്‍ തന്നെയാണെന്ന സത്യം മറന്നു പോകരുത്. അത് നമുക്കും നാന്നയിട്ടരറിയാം പക്ഷെ നമ്മുടെ വീട്ടിലെ വിഴുപ്പ് അല്ലായെങ്കില്‍ നമ്മുടെ ബലഹീനത മറ്റുള്ളവരോടു പറയുവാനോ എന്റെ കുടുംബത്തിലുള്ള സ്ത്രീക്ക് ആവശ്യമുള്ളത് കൊടുക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല എന്നുള്ള കാര്യം സംസാരിക്കുവാനോ നമ്മള്‍ ധൈര്യപ്പെടുന്നില്ല. അതിനുവേണ്ടി നമ്മള്‍ ഇതുപോലെയുള്ള മാധ്യമത്തിന്റെ സഹായം തേടുന്നു. ജപ്പാനിലിരിക്കുന്ന ഞാന്‍ അമേരിക്കയിലുള്ള മനുഷ്യരെ പ്രകോപിപ്പിക്കുന്നു എന്തിനുവേണ്ടി? അതായത് പ്രകൊപിക്കപ്പെടുന്നവന്‍ എനിക്ക് വേണ്ടപ്പെട്ടവരുടെ ബലഹീനതകള്‍ അറിയരുത് പക്ഷെ ആ വൈദീകനെ സമൂഹം ശിക്ഷിക്കുകയും വേണം. ഇതെവിടുതെ ന്യായം! ഞാന്‍ ഇത് പറയുമ്പോള്‍ വൈദീകരുടെ തെറ്റുകള്‍ക്ക് കുടപിടിക്കുകാണെന്ന് ധരിക്കരുത്. സമൂഹത്തിനു നിരക്കാത്ത തെറ്റ് ആര് ച്യ്താലും അത് തെറ്റ് തന്നെ.
the remaining part will see on next publish as the site won't allow me to enter more than 4096 chrs.
സസ്നേഹം
ഒരു എളിയ അല്മായന്‍
What a contradiction! First u say they are not potent; then says they can't resist temptation! How can u generalise ur conclusion with only ur experience? It is better 4 u 2 pay attention 2 ur wife than writing in this blog. R u anonymous 2 ur wife too ?!
Deleteഎളിയ അല്മായന്‍ പറയുന്ന വലിയ കാര്യങ്ങള്‍.. !ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കുടുംബത്തിലെ പ്രശ്നങ്ങള്‍ തെരുവില്‍ കൊണ്ടുപോകാന്‍ ആര്‍ക്കും തലപര്യമില്ല എളിയ അല്മായാ. വിരുദ്ധാഭിപ്രായം പറയുന്നവര്‍ക്കും അനുസരണക്കേട് കാട്ടുന്നവര്‍ക്കും കിട്ടുന്ന പ്രതിഫലം എന്താണെന്ന് കുട്ടപ്പന്റെ ആത്മാവിനോട് ചോദിച്ചാല്‍ പറയും. ഇതല്ലാതെ ഇവരുടെ കണ്ണ് തുറപ്പിക്കാന്‍ വേറൊരു മാര്‍ഗം മുമ്പ് ഫലപ്രദമായത് പറഞ്ഞാല്‍ കൊള്ളാം. ഇത് തന്നെ എനിക്ക് ഉറപ്പില്ല.
Deleteസഭ യേശുവുമല്ല സാക്ഷാല്‍ പരിശുദ്ധാത്മാവ് തന്നെ സ്ഥാപിച്ചതാണെന്ന് നമ്മള്‍ മാത്രം പറഞ്ഞാല്‍ മതിയോ? യേശു ശിക്ഷ്യന്മാരെ സുവിശേഷ വേലയ്ക്കു അയച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ടോ. നിങ്ങള്‍ എന്താണ് പറയേണ്ടതെന്ന് അപ്പോള്‍ തോന്നിക്കും എന്ന് എഴുതിയിട്ടുണ്ട്. അപ്പോള്‍ തോന്നുന്ന കാര്യമാണോ അതോ നേരത്തെ തോന്നിയ കാര്യമാണോ നാം പറയുന്നത്. നമ്മളാരും പറയുന്നത് പോലെ കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഒരു ശക്തിയല്ല പ.ആത്മാവ്... , മാത്രമല്ല സഭയെന്നോന്നു യേശു സ്ഥാപിചിട്ടുണ്ടോ എന്ന് ചോദിക്കുന്നവര്‍ ധാരാളം. ആദം മുതല്‍ യൌസെഫ് വരെ വംശാവലി പറയുന്ന ബൈബിള്‍, യേശുവിനു ശേഷം അത് തുടരാനാണോ അതോ അത് വേണ്ടാ എന്നാണോ ആഗ്രഹിക്കുക. ജെറുസലേമില്‍ യേശു രൂപികരിച്ച സംവിധാനം അട്ടിമറിച്ചത് യുറോപ്പിലെ പൗലോസ് പത്രോസ് ആരാധകരാണെന്നു പറയപ്പെടുന്നു.
അല്മായന്‍ പറഞ്ഞതിന് ചെറിയ ഒരു വ്യത്യാസമുണ്ട്, ഇവിടെ അന്തസിനു നിരക്കുന്നതുപോലെ പ്രവര്‍ത്തിക്കുന്ന വൈദികരാണ് വിരളം. പച്ച മനുഷ്യര്‍ പച്ച ക്ക് ജിവിക്കട്ടെ. വെള്ള മനുഷ്യര്‍ കുപ്പായമിടട്ടെ. പ്രശ്നം തിരുമല്ലോ. എളിയ അല്മായന്‍ എളിമയിലും ജിവിക്കുക.
continued from last submit....
ReplyDeleteതെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. തെറ്റ് ചെയുമ്പോള്‍ അത് തെറ്റാണെന്ന് ആരും ചിന്തിക്കുകയില്ല. പക്ഷെ ചെയ്തത് തെറ്റാണെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനും അവരെ തിരിച് നല്ല മനുഷ്യരായി ജീവിക്കുവാനും പ്രേരിപ്പിക്കുന്ന നീക്കങ്ങള്‍ ആണ് നാം ചെയേണ്ടത്. അതെ ആര്ജ്ജിക്കേണ്ടത് കവലയില്‍ സംസാരിച്ചോ പത്രത്തില്‍ പരസ്യം ചെയ്തോ ആകരുത്. അങ്ങനെയുള്ള സാഹചര്യത്തില്‍ അവര്‍ തിരിച്ചുവരുന്നതിനു പകരം സമൂഹത്തോട് വൈരാഗ്യമേ ഉണ്ടാവുകയുള്ളൂ. മറിച് അയാളെ തന്റെ തെറ്റ് മനസ്സിലാക്കിക്കൊടുക്കുവാന്‍ കഴിവുള്ള/അധികാരമുള്ള ഒരു വ്യക്തിയെ കണ്ടുപിടിച്ചാല്‍ മതിയാവും. അതിനുവേണ്ടിയാണല്ലോ നമ്മുടെ സഭാ നേതൃത്വം നിലകൊള്ളുന്നത്.
നമുക്ക് തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുവാനും അതിനെതിരെ ശബ്ദമുയര്തുവനും സഭാതന്നെ പള്ളി കമ്മറ്റിയും അല്‍മായ സംഘടനകളും നമുക്ക് നല്‍കിയിട്ടുണ്ട്. ഈ പ്ലാട്ഫോമുകളില്‍ അത് സംസാരിക്കുവാനും യുക്തമായി അതിനെ മറ്റുള്ളവര്‍ക് മനസ്സിലാക്കി കൊടുക്കുവാനും ഉള്ള ശക്തിയാണ് നാം ആര്ജ്ജിക്കെണ്ടിയിരിക്കുന്നത്. എപ്പോള്‍ നാം അതാര്‍ജിക്കുന്നുവോ അന്നേ ഈ അരിശ്തിതാവസ്ഥ മാറുകയുള്ളൂ. മറ്റുള്ളവന്റെ വീട് ആക്രമിക്കപ്പെടുമ്പോള്‍ ശബ്തിക്കാം എന്ന് വിച്ചരിചിരിക്കുന്നവര്‍ക്ക് ഒരിക്കലും ആ ദിവസം വരുകയില്ല, എന്തുകൊണ്ടെന്നാല്‍ മറ്റുള്ളവനും നമ്മെപ്പോലെ തന്നെ ആണല്ലോ!
സഭ നടത്തുന്ന വിരലില്‍ എണ്ണാവുന്ന സ്ഥാപനങ്ങള്‍ കോഴ വാങ്ങി കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കുന്നു എന്നുള്ള പരാതിയുടെ മറുവശവും നാം കാണണം. വിരലില്‍ എണ്ണാന്‍ പറ്റാത്ത അത്ര വിദ്യാലയങ്ങള്‍ നമ്മുടെ സഭ നടത്തുന്നുണ്ട്. ഒരു വര്ഷം ഏതാണ്ട് 350 റുപയാണ് സര്‍കാരില്‍ നിന്നും ധനസഹായം കിട്ടുന്നത്. രണ്ടായിരവും മുഉവായിരവും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ ഈ സഹായം കൊണ്ട് നടക്കും എന്ന് തോന്നുന്നുണ്ടോ. എങ്കിലും അതിയായ കോഴ വാങ്ങുന്നതിനോട് ഞാനും ശക്തമായി വിയോജിക്കുന്നു. പഠിക്കുവാന്‍ കഴിവുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് അതിനുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതിനും സഭ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും നമുക്കും നമ്മുടെ വരും തലമുറക്കും മുന്‍ഗണനയും പ്രാധാന്യവും ലഭിക്കുന്നതിനുവേണ്ടി ആയിരിക്കട്ടെ നമ്മുടെ പ്രതിഷേധം. ഒന്നോ രണ്ടോ വ്യക്തികളെ മുദ്രകുതുന്നതിനു പകരം ഒരു സിസ്റ്റം ചെയ്ചിലെക്കാകട്ടെ നമ്മുടെ പ്രയാണം. ഈ പ്രയാണതിനെ സഹായിക്കലാണ് ഈ ബ്ലോഗിന്റെ ഉദ്ദേശമെങ്കില്‍ എന്റെ എല്ലാവിധ ആശംസകളും നേരുന്നു
സസ്നേഹം
ഒരു എളിയ അല്മായന്‍
എന്റെ റവ. ഫാ. ഒരു എളിയ അല്മായന്‍, ഈശോ മിശിയായ്ക്ക് സ്തുതിയായിരിക്കട്ടെ!
Delete“നമ്മുടെ ഏതെങ്കിലും വൈദീകര്‍ ഒരു സ്ത്രീയെ ബലാല്സംഗം ചെയ്തതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ?”
Deleteവൈദികരെ മൊത്തത്തില്‍ വെള്ളപൂശാന്‍ തത്രപെടുന്ന നിങ്ങള്‍ ഒരു ളോഹധാരിയാണെന്ന കാര്യത്തില്‍ സംശയം ഒട്ടും തന്നെ ഇല്ല. അത് കൊണ്ട് അച്ചന്‍ എന്ന് സംബോധന ചെയ്തുകൊണ്ട് ചോദിക്കട്ടെ, വൈദികരുടെ വക്കാലത്ത് പിടിക്കാന്‍ നടക്കുന്ന താങ്കള്‍, കേരള കൌമുദിയിലൂടെയും സൂര്യ ടിവിയിലൂടെയും, പിന്നെ അമേരിക്കയിലെ ഒരു കത്തോലിക്കാ അതിരൂപതയുടെ വെബ്‌സൈറ്റില്‍ കൂടിയും വെളിയില്‍ വന്ന വെള്ളിയാന്‍ എന്ന ഒരു മലയാളി മോന്സിങ്ങോര്‍ ചെയ്തതിനെ “പുണ്യപ്രവര്ത്തി” എന്ന് വിളിക്കണമെന്നാണോ നിങ്ങളെ സെമിനാരിയില്‍ പഠിപ്പിച്ചിരിക്കുന്നത്?
പള്ളിയില്‍ ഉറക്കം തൂങ്ങി, പ്രതികരിക്കാന്‍ ആവാതെ, നിങ്ങളുടെ മുന്പിില്‍ മുട്ടുകുത്തി നില്ക്കുന്ന കുഞ്ഞാടുകളുടെ അരികില്‍ പോരേ നിങ്ങളുടെ അഭ്യാസങ്ങള്‍? ഇത് പോലെയുള്ള വേദികളില്‍ വന്നു നാണം കെടണോ? ഇത് മണ്ടനച്ചന്മാര്ക്ക് പറ്റിയ സ്ഥലമല്ല.
നമ്മുടെ മോഹന്‍ലാല്‍ പറയുന്നത് പോലെ, “പോ മോനെ, ദിനേശനച്ചാ!”
പ്രിയ അജ്ഞാതാ,
Deleteഎളിയ അല്മായന്‍ വൈദികനോ അല്മായാണോ എന്ന് നമുക്ക് രണ്ടാള്‍ക്കും അറിവില്ല.
താങ്കള്‍ പറഞ്ഞു "അമേരിക്കയിലെ ഒരു കത്തോലിക്കാ അതിരൂപതയുടെ വെബ്‌സൈറ്റില്‍ കൂടിയും വെളിയില്‍ വന്ന വെള്ളിയാന്‍ എന്ന ഒരു മലയാളി മോന്സിങ്ങോര്‍ ചെയ്തതിനെ" എന്ന്. കത്തോലിക്കാ അതിരുപത തെറ്റ് ചെയ്തവരെ സംരക്ഷിച്ചില്ല എന്നല്ലേ അത് സുചിപ്പിക്കുന്നത്. എന്തായാലും കേരള കൌമുദിയും സുര്യ ടിവിയും എനിക്കും ലഭ്യമല്ല, അതിനാല്‍ മേല്‍ പറഞ്ഞ സംഭവം അറിയില്ല.
ഒരു ചോദ്യം, പള്ളിയില്‍ പോകാത്ത ഉറക്കം തുങ്ങാത്ത താങ്കളെന്തിനാ രോക്ഷം കൊള്ളുന്നത്. താങ്കളുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ് താങ്കള്‍ ഒരു ക്രിസ്തിയ വിശ്വാസിപോലുമാല്ലെന്നു.
കേസില്ലാത്ത കോടതിയിലെ ഫിസില്ലാത്ത വക്കില്‍ എന്നപോലെയാണ് താങ്കളുടെ പ്രതികരണം.
ഇത് വിശ്വാസികളുടെ ചര്‍ച്ചാവേദിയാണ് എന്ന് മനസ്സിലാക്കിയാലും.
പ്രിയ ജോമോന്‍ ഡാഷ് അച്ചാ, നിങ്ങളോട് ഇത് വിശ്വാസികളുടെ വേദിയാണെന്നു ആരാണ് പറഞ്ഞത്? നിങ്ങള്‍ സ്വയം നിയമം പസ്സാക്കിയതാണോ? ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇത് കത്തോലിക്കാ സഭാ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്ന വേദിയാണ്. ക്രിസ്ത്യാനികള്‍ അല്ലാത്തവരും ഇവിടെ എഴുതുന്നുണ്ട്.
Deleteഅല്മായ ശബ്ദത്തിനു Administrator, Moderator എന്നിവരൊക്കെ ഉണ്ട്. വെറുതെ മിനക്കെടാതെ. അത്യാവശ്യം നിയമങ്ങള്‍ അവരുണ്ടാക്കികൊളും. നിങ്ങളെപോലുള്ളവരുടെ അസംബന്ധങ്ങള്‍ പ്രസധീകരിക്കുന്ന അവരോടു നന്ദിയുള്ളവനായിരിക്കുക.
ഡാഷ് അച്ചന്‍ പള്ളിയില്‍ വിലസിയാല്‍ മതി. നിയമങ്ങള്‍ അവിടെ ഉണ്ടാക്കുക.
വെള്ളിയാന്‍ അച്ചന്റെ കാര്യം അറിയില്ല എന്ന് പറഞ്ഞല്ലോ, അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞില്ലല്ലോ. Thank you, Jomon for that.
ഞാന്‍ വിശ്വാസി ആണോ അല്ലയോ എന്ന് നിങ്ങളോട് തെളിയിക്കേണ്ട ബാധ്യത എനിക്കില്ലതതിനാല്‍ അതിനു മുതിരുന്നില്ല.
ഡാഷ് എന്നത് താങ്കളുടെ വിട്ടുമെരാനെന്നരിഞ്ഞതില്‍ സന്തോഷം.
Deleteപേരില്ലാത്ത താങ്കള്‍ക്കു ചേരുന്നത് ഡാഷ് എന്ന പേരാണ്.
അങ്ങനെ വരട്ടെ. കത്തനാരുടെ തനിസ്വഭാവം വെളിയില്‍ വരട്ടെ. A leopard cannot change its spot.
Deleteഞാന്‍ പറഞ്ഞ മറ്റു കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലല്ലോ.
Praise the Lord!
Administrator's Note:
DeleteDear Jomon, and Anonymous. I feel your argument is getting personal and is not contributing anything in this forum. May I suggest you to get each other's email address and carry on with your argument without dragging the visitors of this forum into your personal fight or dialogue. We would like to see more serious discussions here.
Please see this only as a soft warning.
ഈ ബ്ലോഗിന്റെ administrator പറയുന്നതുപോലെ ഇതൊരു തുറന്ന ചര്‍ച്ചക്കുള്ള വേദിയാണ് കൂടുതല്‍ പേര്‍സണല്‍ ആയിട്ട് വിഷയത്തില്‍ നിന്നും വിട്ടുപോകാതിരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കുക. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നതല്ല പ്രതികരണം. ഇവിടെ നിങ്ങളോട് വസ്തുതാപരമായി പ്രതികരിക്കുന്നവരെ എല്ലാം നിങ്ങള്‍ വൈദീകരാക്കി. സാരമില്ല വൈദീകന്‍ ആയാലും അല്മായന്‍ ആയാലും വസ്തുതാപരമായ പ്രതികരണങ്ങള്‍ ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മുകളില്‍ ആരോ പറഞ്ഞതായിട്ടു കണ്ടു ഇത് വിശ്വാസികളുടെ ബ്ലോഗ് അല്ല എന്നും കത്തോലിക്കാ സഭാ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്ന വേദി ആണെന്നും. എനിക്ക് അദ്ദേഹത്തോട് ദയ തോന്നുന്നു. ഒരു അവിശ്വാസിക്ക് കത്തോലിക്കാ സഭയില്‍ എന്ത് കാര്യം? ആദ്യം നിങ്ങള്‍ ഒരു വിശ്വാസി ആകുവാന്‍ ശ്രമിക്കുക എന്നിട്ടാകാം ഇതുപോലെയുള്ള ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടാന്‍. കത്തോലിക്കാ സഭയിലെ വിശ്വാസികള്‍ക്ക് അവരുടെ സഭയിലെ നീതിപരമല്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് ഒരു നിഗമനത്തില്‍ എത്തുവനാണ് ഈ ബ്ലോഗ് ഉപയോഗിക്കുന്നത്. എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ എഴുതുകയും അതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും എഴുതുന്നവരുടെ അഭിപ്രായങ്ങള്‍ മാനിച്ചു തീരുമാനം എടുക്കുവാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലാതെ പ്രതികരിക്കുന്നവരെ നിരുല്സഹപ്പെടുത്തി ആകരുത്.
Delete"സഭ നടത്തുന്ന വിരലില്‍ എണ്ണാവുന്ന സ്ഥാപനങ്ങള്‍ കോഴ വാങ്ങി കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കുന്നു" - നാണമില്ലേ മനുഷ്യാ? മനുഷ്യരെ ആസാക്കുന്ന പണി പള്ളിപ്രസങ്ങത്തില്‍ പോരേ, അല്മായ ശബ്ദത്തിലും നിങ്ങളുടെ “brain washing” നടത്താമെന്ന് തോന്നുന്നുണ്ടോ? വിഷജീവികള്‍!
ReplyDeleteഈ 'വിഷജിവി' പ്രയോഗം ഒരു അല്‍മായനു ചേര്‍ന്നതല്ല. ഇത്തരം സംസ്കാരശുന്യരുടെ കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ വൈദികാരായാല്‍ അത് എങ്ങിനെയിരിക്കുമെന്ന് പ്രത്യേകിച്ചു പരയെണ്ടല്ലല്ലോ !
Deleteഇങ്ങനെയുള്ളവര്‍ക്കുള്ള മറുപടി ' താങ്കളെ ആരെങ്കിലും ക്രിസ്തിയ വിദ്യാഭാസ സ്ഥാപനത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചോ?' ശരിക്കൊരെണ്ണം തുടങ്ങി മാതൃക കാണിക്കുക.
പിള്ളാരെ പഠിപ്പിക്കാന്‍ കത്തോലിക്കാ സ്കുള്‍ വേണം, പക്ഷെ കത്തോലിക്കരു കൊള്ളത്തില്ല.
ഭിരുക്കലാണ് (കുറുക്കന്‍) ഒളിച്ചിരുന്നു കുവുന്നത്.
Dear Jomon,
DeleteDon't give up!
There are isolated problems in our church. But these people do not have to make them as big issues and stereotype it to make it a global issue. My only advice for them is that they should pick the log from their eyes before they try to pick a speck from somebody else's.
I read this blog accidentally and I said to myself that most of these people are nothing but crazy idiots who do not have any self esteem or strong Christian background. The one who is an ex-seminarian does not seem to be happy with his life either. He is criticizing everybody including the pope. Who the hell does he think he is! So, imagine, they all have problems. You know that misery loves company. So they are trying to spread their miseries through the World Wide Web into weak people's mind to make others miserable just like them. But they are not going to succeed in it because now people know their intentions very well. In one of the previous blogs, somebody wrote about Alphonsamma. I think it was Joseph Padannamakkal. His criticism of Alphonsamma was too extreme. Now the same person is criticizing Gandhiji. From changing his statement overnight we know that he just joined the miserable people perhaps to share his misery or to get some brownies from unknown idiots. സക്കറിയാസ് നെടുങ്കനാല്‍- I don't even pay any attention to that Sakkariass's comments. His are pieces of garbage.
ഹലോ അനോനിമസ് സാറേ,
Deleteസംസ്ക്കാരമുണ്ടെന്നു പറയുകയും നല്ല ക്രിസ്തീയകുടുംബത്തില്‍ പിറന്നതെന്നു അഭിമാനിക്കുകയുംചെയ്യുന്ന താങ്കള്‍ എങ്ങനെയാണ് തെരുവ്ഭാഷകള്‍ കൈകാര്യം ചെയ്യുന്നത്. ഇടിയറ്റു, ഗാര്‍ബേജു,
മെന്റല്‍ എന്നൊക്കെ എഴുതിയാല്‍ മറുപടി എന്താ വേണ്ടത്? താങ്കളുടെ നിലവാരത്തിലേക്ക് താഴുവാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. പള്ളിയില്‍ പോകാത്ത, കുംബസാരിക്കാത്ത നസൂലങ്ങള്‍
ഈ ബ്ലോഗിലുള്ളതുകൊണ്ട് പേടിച്ചു ഞാന്‍ ചന്തവാക്ക് ഉപയോഗിക്കാറില്ല.
ഗാന്ധിജിയെ വിമര്‍ശിച്ചെന്നു പറഞ്ഞല്ലോ. മനുഷ്യന്‍റെതായ ബലഹീനതകളുള്ള ആ മഹാത്മാവിന്‍റെ മഹത്വമാണ്
ഞാന്‍ പറഞ്ഞത്. ഒരു അക്ഷരത്തെറ്റു വന്നത് ക്ഷമിക്കുക. ഒരു പുരോഹിതനായ ഗുരുദാസച്ചന്‍റെ കവിതകള്‍ അല്‍മായശബ്ദത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ആമുഖം മുഴുവന്‍ വായിച്ചുനോക്കൂ.
കേരളത്തില്‍ ഒരു വന്‍കിടകോളേജിന്‍റെ പ്രിന്‍സിപ്പാളായിരുന്ന ഒരു വൈദികന്‍ ഗാന്ധിജിയെ അധിക്ഷേപിച്ചു സെമിനാരിപിള്ളേരോട് പറഞ്ഞ കഥയതിലുണ്ട്. സ്വാതന്ത്ര്യകാലത്ത് ഗാന്ധിജിയെ
അന്തിക്രിസ്തുവെന്നു വിളിച്ച പുരോഹിതചരിത്രവും സഭയ്ക്കുണ്ട്. വത്തിക്കാനില്‍ചെന്ന ഗാന്ധിജിയെ ദേഹത്ത് ഷര്‍ട്ടില്ലായെന്നു പറഞ്ഞു പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പാ കാണാന്‍ അനുവദിക്കാത്തതും ചരിത്രകഥയാണ്.
ചാക്കോ കളരിക്കലിന്‍റെ പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നതും ഒരു അച്ചനാണ്. ആ പുസ്തകങ്ങള്‍ ഒന്നുകൂടി വായിച്ചാല്‍ അനോനീമസിന്‍റെ ഇത്തരം തരംതാണ പ്രയോഗങ്ങളില്‍ നിന്നും മനസ്സിനെ മുക്തിയാക്കാം. ഭ്രാന്തന്‍നായുടെ പല്ലിനുംമുണ്ടാം ശൌര്യംമെന്നു പറഞ്ഞതുപോലെ നെടുങ്കല്ലലിന്‍റെ കൂര്‍ത്തമുനവെച്ചുള്ള
പ്രയോഗങ്ങള്‍ താങ്കള്‍ക്കു താങ്ങാന്‍ സാധിക്കാത്തതിലും ഖേദമുണ്ട്.
This Jomon and anonymous seems to be priests in disguise. They know what they are. That is why they try to justify the clerics. I'm doubtful that either they have ever read The Bible or even heard about Jesus. My simple request to them is pls read 'Thirusabhaa charithram' wrote by Dr.Xavier Koodappuzha, then professor at Vadavaathoor seminary.
Deleteഅത് സാറിന് ഇപ്പോഴാണോ മനസ്സിലായത്? ഈ രണ്ടുപേരും കള്ളകത്തനാന്മാര്‍ ആണെന്ന് ഞാന്‍ പണ്ടേ പറഞ്ഞതല്ലേ? അവന്മാര്‍ എത്ര ആണയിട്ടു പറഞ്ഞാലും ആ കത്തനാര്‍ ഭാഷയുടെ നാറ്റമില്ലേ, അത് മാറില്ലല്ലോ.
Deleteഎത്ര ഗൌരവമുള്ള വിഷയം വന്നാലും ഇവന്മാര്‍ “മണാ കൊണാ” പറയാന്‍ തുടങ്ങും. Administrator ഇവന്മാരോട് ഇനിയെങ്കിലും പറ, ഇത് അന്മേനികള്‍ക്ക് ചര്ച്ച ചെയ്യാനുള്ള വേദിയാണെന്നും, കത്തനാമാര്ക്ക്് ഇവിടെ പ്രവേശനം ഇല്ലെന്നും. ഒരു അരമനയില്‍ നടക്കുന്ന കുറിയ മീറ്റിംഗില്‍ ഏതെന്കിലും മാദ്യമപ്രവര്‍ത്തകരെ, അല്ലെങ്കില്‍ അന്മേനിയെ ഇവന്മാര്‍ അനുവദിക്കുമോ?
ജോമോന്റെ വാദം അദ്ദേഹംതന്നെ തിരുത്തിയത് വാദകോലാഹലങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല. വിമര്‍ശനത്തിനു ഇറങ്ങിപ്പുരപ്പെടുന്നവര്‍ തങ്ങള്‍ പറയുന്ന നന്മ കുറച്ചെങ്കിലും ഉണ്ടോ എന്ന് ആല്‍മശോധന ചെയ്യണം എന്നേ അദ്ദേഹം ഇപ്പോള്‍ പറയുന്നുള്ളൂ. 'ചര്‍ച്ച് ആക്ടി'നെ അനുകൂലിക്കുന്നവരെല്ലാം കപടമുഖം ഉള്ളവരാണെന്ന് അദ്ദേഹം അന്ധമായി വിധിക്കുമെന്നു തോന്നുന്നില്ല.
ReplyDeleteഅതുകൊണ്ട്, ഇനി അദ്ദേഹം സംസാരിക്കേണ്ടത്, 'ചര്‍ച്ച് ആക്ടി'ലെ ക്രൈസ്തവ വിരുദ്ധതയെ കുറിച്ചാണ്. ബിബ്ലിക്കലായും സഭാപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലും ചര്‍ച്ച് ആക്ടിന് ഉള്ളതായി കാണുന്ന കുഴപ്പങ്ങളെക്കുരിച്ചു അദ്ദേഹവും അദ്ദേഹത്തോടൊപ്പം ചേര്‍ന്ന 'എളിയ അല്മായ'നും ബ്ലോഗില്‍ എഴുതുമെന്നു കരുതാം. അവരെ അതിനായി ക്ഷണിക്കുന്നു! 'ചര്‍ച്ച് ആക്ടി'ന്റെ ടെക്സ്റ്റ് കണ്ടിട്ടില്ലെങ്കില്‍ ബ്ലോഗില്‍ അത് ലിങ്ക് ആയി കൊടുക്കുകയും ചെയ്യാം.
സൃഷ്ടിപരമാകേണ്ട ഈ സംവാദത്തെ വഴിതിരിച്ചുവിട്ടു 'ചര്‍ച്ച് ആക്റ്റ്' എന്ന വിഷയത്തില്‍നിന്ന് അകറ്റുക എന്ന തന്ത്രം ആരും പ്രയോഗിക്കരുതേ എന്നും, അത്തരം തന്ത്രങ്ങളില്‍ ആരും വീഴരുതേ എന്നും അപേക്ഷിക്കുന്നു. പക്വതയോടും , എല്ലാവരും പരസ്പരം പുലര്‍ത്തേണ്ട ആദരവോടുംകൂടി ആയിരിക്കട്ടെ, തുടര്‍ന്നുള്ള ചര്‍ച്ചകള്‍ എന്ന് ആശിക്കുന്നു. - ജോര്‍ജ് മൂലെചാലില്‍
Dear friends,
ReplyDeleteMany of the people who are trying to criticise what is happening in the church seems to be partial in their knowledge. 'nirakudam thulumbumo?' They should be aware that it is our own brothers and sisters, being brought up by this same church in Kerala who are working selflessly in many remote parts of India and Africa (and many other places). Would these critics ever be ready to spend at least one day in those life-threatening and dangerous places? It seems to me too that criticising is very easy but to live is difficult.
I know one priest from Pala diocese. He went to "remote part" in Africa for "mission work". His main work was "pennupidi". A few black men beat him up like anything and killed him. WOW! His life was threatened. I saw his memorial card printed by Pala diocese. On that card it was given that this priest is a martyer! Remember St. Onamkulam criminal.
ReplyDeleteWhat?? Pennupidi of 'African Karambees'. ayye.... I don't believe it. Somebody is not telling the truth.
Deleteസന്ന്യാസം ഒരു മാനസിക നിലയാണ്. സന്യാസിമാരെ റിക്രൂട്ട് മെന്റിലൂടെ സൃഷ്ടിക്കാനാവില്ല. ലൌകികമായ മറ്റെന്തിനെക്കാളും ഉയര്‍ന്ന ഒരു സത്യത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഉറച്ച വിശ്വാസവും അത് നേടിയെടുക്കാനുള്ള തടുക്കാനാവാത്ത അഭിവാഞ്ചയും ചേരുമ്പോള്‍, ലൌകിക വസ്തുക്കളുടെ നേര്‍ക്ക് വ്യക്തിയിലുണ്ടാവുന്ന ഉദാസീനത ആണ് സന്ന്യസത്തിനിറങ്ങി പുറപ്പെടുന്നവര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത. പൂര്‍ണ്ണമായും, സ്വാഭാവികമായും ആ മാനസിക നില കൈവരിച്ചിട്ടില്ലാത്തവരില്‍ നിന്ന് ട്രെയിനിംഗ് കൊടുത്തു മാത്രം സന്ന്യാസിമാരെ സൃഷ്ടിക്കാനാവില്ല. ഈ പ്രശനം മാനുഷികമാണ്. എല്ലാ മതങ്ങളിലും ഇതുണ്ട്. എല്ലാ കാലത്തും ഇതുണ്ടായിരുന്നു.
ReplyDeleteക്രൈസ്തവ സഭയെ സംബന്ധിച്ച് അതിന്‍റെ കണക്കില്ലാത്ത സ്വതുക്കളെയും, കോടിക്കണക്കിനു വരുന്ന വിശ്വാസികളെയും മാനേജ് ചെയ്യാന്‍ ആയിരക്കണക്കിന് മുഴുവന്‍ സമയ പ്രവര്‍ത്തകരെ അതിനാവശ്യമുണ്ട്. ആ പ്രവര്‍ത്തി വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുക, കുടുംബ ബന്ധങ്ങളില്‍ നിന്ന് വിട്ടുനിന്ന് മുഴുവന്‍ സമയവും സഭയ്ക്കുവേണ്ടി ചെലവഴിക്കാന്‍ കഴിയുന്നവരെ മാത്രമായിരിക്കും. അപ്പോള്‍ പിന്നെ സന്ന്യാസത്തിന് വേണ്ട അടിസ്ഥാന യോഗ്യത നോക്കാതെ, വേണ്ടത്ര ആത്മ പരിശോധന നടത്താന്‍ അവസരം കൊടുക്കാതെ, വെറും സാമൂഹ്യ സേവന താത്പരത കൊണ്ടോ, അല്ലെങ്കില്‍ കുടുംബത്തിന്റെ നേര്ച്ച നിറവേറ്റാന്‍ മാത്രമായോ ഒക്കെ ഇതിലേക്ക് കടന്നു വരുന്നവരെ മുഴുവന്‍ കത്തനാര്‍മാരായി സ്വീകരിക്കേണ്ടി വരുന്നു. അവരില്‍ കുറെപ്പേരെങ്കിലും ലൌകിക ആകര്‍ഷണങ്ങളില്‍ പിന്നീട് വീണുപോകുന്നത് സ്വാഭാവികം. താമരയില വെള്ളത്തില്‍ കിടക്കുമ്പോഴും വെള്ളം നനയാതെയിരിക്കുന്ന പോലെ, ലോകത്തോടുള്ള ഒട്ടല്‍ അവസാനിച്ചു കഴിഞ്ഞ വ്യക്തികള്‍ കോടികളുടെ നടുക്കിരുന്നാലും ആടംബരങ്ങള്‍ക്ക് നടുക്കിരുന്നാലും അതൊന്നും അവരെ ബാധിക്കുകയില്ല. മത മേലധ്യക്ഷന്മാര്‍ സമ്പത്തിനു നടുവിലിരിക്കുന്നതല്ല കുറ്റം. സമ്പത്തുണ്ടാക്കലും അത് നിലനിരുത്തലും അതിന്‍റെ രുചി ആസ്വദിക്കലും ഒക്കെ അവരുടെ മനസ്സിനെ സ്വാധീനിക്കുന്നതാണ് പ്രശ്നം. ആയിരങ്ങളില്‍ ഒരുവന് മാത്രമേ അത്തരം സാഹചര്യങ്ങളില്‍ ഇരിക്കുമ്പോഴും തന്‍റെ മനസ്സിനെ അതില്‍ നിന്ന് മുക്തമാക്കി നിറുത്താന്‍ കഴിയൂ. ബാക്കിയുള്ളവര്‍ തങ്ങളുടെ മനസ്സിന്റെ നിലയെ കൃത്യമായി മനസ്സിലാക്കി സന്ന്യാസത്തിനനുകൂലമായ സാഹചര്യങ്ങളില്‍ മാത്രം ജീവിക്കാന്‍ തയ്യാറാവണം.