സാമുവല്‍ കൂടല്‍
വി.മത്തായി 23 ന്റെ,9' ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പിതാവെയുള്ളു, സ്വര്‍ഗ്ഗസ്ഥാനായ പിതാവുതന്നെ'. ൈൈദവമാകുന്ന'തന്തയ്ക്കു പിറന്നവന്‍' എന്നഭിമാനിക്കുന്ന ഒരുവനും ഈ തിരുവചനം ഹൃദയാന്തരത്തിലേയ്‌ക്കേറ്റുവാങ്ങിയാല്‍ പിന്നെ ഒരു കത്തനാരെയും, കത്തനാരു മൂത്തവനെയും കണ്ടാല്‍ 'പിതാവേ, ഫാദറേ എന്നു വിളിക്കുകയില്ല തീര്‍ച്ച. 'എന്റെ നാമം വൃഥായെടുക്കുന്നവനെ ഞാന്‍ കുറ്റമില്ലാത്തവനായി വിടുകയില്ല' എന്ന തിരുവചനപ്രകാരം ആത്മാവിന്റെ പിതാവ് (ആത്മീയപിതാവ്) ദൈവം മാത്രമായിരിക്കെ ആ വിളിപ്പേര് (നാമം) ഏറ്റെടുക്കുന്നവന്‍ കുറ്റക്കാരനാണ് തീര്‍ച്ച. ദൈവത്തെ ഭയപ്പെടാത്ത പുരോഹിതനെവിടെ കുറ്റബോധം! കാരണം 'ഒരുവനത്രേ നിങ്ങളുടെ പിതാവു്' എന്ന മിശിഹായുടെ വചനത്തിലെ ഇന്റഗ്രിറ്റി അവരുടെ ഹൃദയം ഏറ്റു വാങ്ങിയില്ല എന്നതാണ്. ഒരുവന്‍ ആത്മാവിനെ സ്വയം ഉള്ളിലറിഞ്ഞ്,ആത്മാഭിമാനമുള്ളവനായാല്‍ ക്‌ളര്‍ജിമാരെ 'കത്തനാരേ' എന്നും മൂത്തകത്തനാരെ 'ബിഷപ്പേ' എന്നുമേ വിളിക്കു നിശ്ചയം. ഇനിയും ഒരുവന്‍ ക്രിസ്തുവിലായാല്‍, (ക്രിസ്തിയാനിയാണെന്നഭിമാനിക്കുന്നെങ്കില്‍) ക്രിസ്തുവിന്റെ ഈ വാക്കെങ്കിലും മിനിമം അനുസരിച്ചേ മതിയാവൂ. കാലഘട്ടത്തിന്റെ അനിവാര്യതയാണീ അനുസരണം എന്ന് ഓര്‍ക്കണം. വിളിപ്പേരു നാം മാറ്റിയാല്‍ ഇവരുടെ അഹമ്മതി താനേ കുറയും. പാവം മനസ്സുകളെ അടിമപ്പെടുത്താനുള്ള ഇവരുടെ ദുഷ്ടബുദ്ധി തേഞ്ഞുമാഞ്ഞില്ലാെതയാകും. വിശുദ്ധ മത്തായി 23 ന്റെ ആറും ഏഴും വചനങ്ങളിലൂടെ ക്രിസ്തു അവതരിപ്പിച്ച പിണറായി വിജയന്റെ 'നികൃഷ്ട ജീവികളാണിവര്‍' എന്നറിയാതെ; കാലാകാലമായി, പഠിപ്പും പത്രാസുമില്ലായിരുന്ന നമ്മുടെ പാവം പിതാമഹന്മാരാണ് അര്‍ഹതയില്ലാത്ത ബഹുമാനം ഇവറ്റകള്‍ക്കു കൊടുത്ത് ഇവരെ വഷളാക്കിയത്. നാം വിളിപ്പേരു മാറ്റിയും,അവഗണിച്ചും ഇവരെ തിരുത്തിയേ മതിയാവൂ, ഇല്ലാഞ്ഞാല്‍ 'ആത്മീയാന്ധത' എന്ന രോഗം ബാധിച്ച ഇവര്‍ ആ രോഗം കാലാന്ത്യത്തോളം ലോകമെല്ലാം പരത്തും. എയ്ഡ്‌സ് ശരീരത്തെ കൊല്ലുമെങ്കില്‍, ആത്മീയാന്ധത മനസ്സിനെ ജന്മങ്ങള്‍തോറും മരവിപ്പിക്കുന്നു (മനനശേഷി ഇല്ലാതെയാക്കുന്നു). സ്വയം അറിയാനുള്ള മനുഷ്യന്റെ ജന്മാവകാശത്തെ ചെറുത്തില്ലാതെയാക്കുന്നു. 'അഹം ബ്രമം' എന്ന സ്വയമറിയലാണ് നമ്മുടെ കര്‍ത്താവ് 'ഞാനും പിതാവും ഒന്നാകുന്നു' എന്ന് സധൈര്യം ഉറക്കെപ്പറഞ്ഞ് ആത്മഹര്‍ഷപുളകിതനായത്.
നമ്മള്‍ നമ്മെ തിരിച്ചറിയാതെ ഇവറ്റകളെ ചുമ്മാതെ ബഹുമാനിക്കുമ്പോളൊരുകാര്യം ഓര്‍ത്താല്‍ നന്ന്. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് അതു വായിക്കാനും, ഓരോ സഭാനുഷ്ടാന ആരാധനരീതികള്‍ രംഗങ്ങള്‍ മാറിമാറി ചെയ്യാനുമല്ലാതെ ഒരു ചുക്കും ഇവര്‍ക്ക് അറിയില്ല, ആത്മജ്ഞാനമില്ല, സത്യം സത്യം. നടന്ന ഒരു സംഭവം സത്യമായി ഞാന്‍ പറയാം. പണ്ടെന്റെ പള്ളിയില്‍ വികാരിയായിരുന്ന ഒരു കത്തനാര്‍ കഴിഞ്ഞാഴ്ച്ച എന്റെ വീട്ടില്‍ വന്നു. കുര്‍ബ്ബാന ചൊല്ലാതെ ചെയ്യുവീന്‍ എന്ന അല്മായ ശബ്ബദ്ത്തിലൂെടയും, സത്യജ്വാലയിലൂടെയും പ്രസിദ്ധീകരിച്ച എന്റെ ചിന്ത ഞാന്‍ അദ്ദേഹവുമായി സംവാദിച്ചു, ഒടുവില്‍ ഞാന്‍ ചുമ്മാതെ 'അബ്രാഹാമിനെത്രമക്കളുണ്ടായിരുന്നു' എന്ന് കത്തനാരോടു് ചോദിച്ചു, ഉത്തരമായി 'യൗസേപ്പുള്‍പ്പെടെ പതിനൊന്നല്ലേ' എന്ന് കത്തനാരുടെ മറു ചോദ്യമെന്നോട്! sunday school നു പോലും പോകാത്ത പയ്യന്‍സിനെ കത്തനാരാക്കിയാലിങ്ങനെയിരിക്കും. സഭയേ, നാണക്കേട്! ഉല്പത്തി 25 ലെ അബ്രഹാമിന്റെ മൂന്നാം ഭാര്യ കെതൂറയെയും അവള്‍ പെറ്റ ആറ് ആണ്‍മക്കളെയും കത്തനാര്‍ക്കറിയാമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു പോയതാ. പക്ഷേ അബ്രഹാമിനെയോ,യാക്കോബിനെയോ തമ്മില്‍ തിരിച്ചറിയാത്ത വിവരദോഷി കത്തനാരാ അബ്രഹാമിന്റെയും, ഇസ്സഹാക്കിന്റെയും,യാക്കോബിന്റെയും മടിയില്‍ നമ്മെ കയറ്റിയിരുത്താം എന്നു പറഞ്ഞ് കൈകൂലി വാങ്ങി ചെത്തി നടക്കുന്നതെന്നോര്‍ക്കുമ്പേള്‍ – ഹേ! ക്രിസ്ത്യാനീ, നിന്റെ ഗതികേട് എത്ര ഭയങ്കരമെന്ന് ഓര്‍ത്തു പോയി!. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് വായിക്കാനല്ലാതെ ബൈബിളിന്റെ ആദ്യപാഠങ്ങള്‍ പോലും അറിയാത്തവനെ ഫാദറെന്നു വിളിച്ചാല്‍ തലമുറകള്‍ ഈ വിവരദോഷിയുടെ ആത്മീയ അടിമകളായി, ആത്മീയ അന്ധത കാരണം മരണമാകുന്ന കുഴിയില്‍ വീഴും തീര്‍ച്ച . തലമുറകളെ സ്‌നേഹിക്കുന്നവരേ, ഇവരെ തിരിച്ചറിയൂ. ക്രിസ്തുവിന്റെ തിരുവചനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ ഒരു പാതിരിയും, പാസ്റ്ററും വേണ്ട. ബൈബിളിലെ അവന്റെ മൊഴികള്‍ മാത്രം പഠിച്ചു ധ്യാനിയ്ക്കു. അവന്‍ അതിന്റെ പൊരുള്‍ താനെ നിങ്ങളുടെ അകക്കാമ്പില്‍ വെളിവാക്കിത്തരും. ' പത്രോസിന്റെ അമ്മാവിയമ്മയ്ക്ക് പനിയായിരുന്നു' എന്ന വാക്യം കത്താനാരു വായിച്ചു തന്നാലേ മനസ്സിലാകയുള്ളോ? എഴുത്തും വായനയും അറിയാത്ത പഴയ
തലമുറയെ ഈ വര്‍ഗ്ഗം ശരിക്കും കൈകാര്യം ചെയ്തു. ഇനിയും വേണ്ട. സാക്ഷരമലങ്കരയില്‍ ഈ പണി അധികനാള്‍ നിങ്ങള്‍ക്ക് തുടരാനാവില്ല പാതിരിമോനേ, പാസ്റ്ററച്ചായാ പണി വേറെ നോക്കിക്കോ' എന്നു പറയുന്ന, -ഇവറ്റകളുടെ മുഖത്തു നോക്കാന്‍ മടിക്കുന്ന- മനസ്സുകള്‍ ഒരോ ഗ്രാമത്തിലും ജനിച്ചു കഴിഞ്ഞു. എന്റെ ഈ ജന്മവും അവര്‍ക്കൊരു വഴിവിളക്കായി ഭവിക്കേണമേ എന്നു മാത്രം ആശിക്കുന്നു. അതിനായി പ്രവര്‍ത്തിക്കുന്നു ഞാനീ കുറിമാനങ്ങളിലൂടെ. ലോകമേ, ചെവി തരിക....
പുരോഹിതരുടെ ഇന്നത്തെ വിളിപ്പേരു മാറ്റി തൊഴില്‍പ്പേരാക്കിയാല്‍ അവരുടെ അഹമ്മതി മാറി അവരും നല്ല ദൈവമക്കളാകും. അറിയാതൊരുവന്‍ പഴയ ശീലം കാരണം 'അച്ചാ, തിരുമേനീ' എന്നു വിളിച്ചാല്‍ അവരോട് 'സഹോദരാ, ഞാന്‍ നിന്റെ സഹോദരനാകുന്നു, അപ്പനും, തിരുമേനിയും സ്വര്‍ഗ്ഗസ്ഥാനായ പിതാവു മാത്രമേയുള്ളു' എന്നു പറഞ്ഞ് ക്രിസ്തീയ സാഹോദര്യം ഇവര്‍ ഉറപ്പിക്കും!. അങ്ങനെ കത്തനാരുടെ രാജ്യം പോയി ദൈവരാജ്യം (thy kingdom)താനെ ഉയര്‍ത്തെഴുനേല്‍ക്കും! ഒരു കാര്യം തുറന്നു പറയാം, ക്രിസ്തുവിനെ അനുസരിക്കുന്ന ഒരുവനും ഒരു ക്‌ളര്‍ജിയെയും പിതാവേ, അച്ചാ എന്നു വിളിക്കുകയില്ല തീര്‍ച്ച, മറിച്ച് പുരോഹിതന്റെ മാനസീകാടിമത്വത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍ ഈ ചൂഷകരുടെ മോതിരവും മുത്തി കാലം കഴിക്കും, വീണ്ടും ജനിക്കും. ഇതുതന്നെ പിന്നെയും വേല! അന്ത്യന്യായവിധി നടക്കുവോളം ഒരുവനും സ്വര്‍ഗ്ഗനരകങ്ങളില്‍ പേകുകയില്ല. അവനവന്റെ പ്രവര്‍ത്തികള്‍ക്കനുസരണമായി ന്യായം വിധിക്കാന്‍ അവന്‍ വീണ്ടും വരേണ്ടേ? വരില്ല തീര്‍ച്ച, കാരണം കര്‍ത്താവിനു കത്തനാരെ പേടിയാണ!്. പഴയ ഓര്‍മ്മ കാരണം മഹാപുരോഹിതരെയും, മെത്രാനെയും,കര്‍ദിനാളെയും മഹാപേടിയാണ്. മനുഷ്യനായി ജനിച്ചതു കാരണം ഇവറ്റകളുടെ ചാട്ടവാറടിയേറ്റ് കുരിശും പേറി സഹനമേറ്റു പാവം കര്‍ത്താവു്!. മിശിഹാ മനസ്സില്‍ പോലും കാണാത്ത കാര്യങ്ങള്‍ അവന്റെ പേരില്‍ ഇവര്‍ കാട്ടികൂട്ടുന്നതും, ചെയ്യുവാന്‍ പറഞ്ഞ കുര്‍ബ്ബാന (ത്യാഗം, പങ്കുവെയ്ക്കല്‍) ചൊല്ലി കളിയാക്കുന്നതും കണ്ട് ക്രിസ്തു മനം നൊന്ത് 'എന്തു ചെയ്യും പിതാവേ' എന്നു ചോദിച്ചു ' പിതാവിനു വീണ്ടും മൗനം'. ഗദ്‌സമനയില്‍ പുത്രന്‍ കരളുരുകി പ്രാര്‍ത്ഥിച്ചതു കേട്ടിട്ടും മിണ്ടാതിരുന്ന മൗനി! അവനാണ് ക്രിസ്തുവിന്റെ, കത്താനാരുടെ, അല്മായരുടെ ഏകപിതാവ് എന്നു നാം മനസ്സിലാക്കുവോളം, നാമും ജനിയ്ക്കും ജീവിയ്ക്കും,മരിയ്ക്കും, വീണ്ടും ജനിക്കും,ജീവിക്കും, മരിക്കും!. ജനനമരണങ്ങളുടെ ഇടയിലെ ഈ ചെറു ജീവിതമോ? അടുത്ത ജന്മം ഒരു ക്രിസ്ത്യാനി കുടുംബത്തില്‍ ജനിക്കരുതെ, ജനിപ്പിക്കരുതെ, വീണ്ടും ഇവരുടെ അടിമകളാകാന്‍ എന്നു നമുക്കു പ്രര്‍ത്ഥിക്കാം. േകരളത്തില് അമ്പത്താറു ജാതിയുണ്ടല്ലോ, ഏതായാലും ഭാരതത്തിന്റെ പൊന്നുമക്കളല്ലേ നമ്മള്‍!? അതുമതി അഭിമാനിക്കാന്‍. 'ഞാനും പിതാവും ഒന്നാകുന്നു', 'അഹം ബ്രഹ്മാസ്മി' എന്ന് ലോകത്തെ പഠിപ്പിച്ച പുണ്യമാതാവിന്റെ പുന്നാരമക്കള്‍!. ഇത്ര ശ്രേഷ്ഠത മറ്റാര്‍ക്കുണ്ടീ ഭൂഗോളത്തില്‍? 2000 കൊല്ലമായി നമ്മുടെ പിതാക്കന്‍ന്മാരെ അടിമകളാക്കി ആത്മീയന്ധകാരത്തിലേയ്ക്ക് നടത്തിയ ഈ കുരുടന്മാരായ വഴികാട്ടികളെ, ഇടയന്മാരെ നാം വെറുക്കണം, ഭയക്കണം, കണ്ടാല്‍ വഴിമാറി നടക്കണം. എങ്കിലേ തലമുറ നന്നാവുകയുള്ളു. മനുഷ്യന്‍ (മനനമുള്ളവന്‍) ഈ കുര്‍ബാന തൊഴിലാളികളെ(കൂദാശ തൊഴിലാളികളെ), പ്രസംഗതൊഴിലാളികളെ കണ്ടാല്‍ വഴിമാറിനടക്കുന്ന കാലം വരുന്നു. പള്ളിയില്‍ പോയില്ലങ്കിലെങ്ങനെ മമോദീസ, കല്യാണം, കുഴിച്ചുമൂടല്‍ എന്ന് ചോദ്യത്തിനുത്തരം, 'അബ്രഹാമിനെ ആരു മാമോദീസമുക്കി,മൂറോന്‍ പുരട്ടി, അദ്ദേഹം മൂന്നു കല്യാണം കഴിച്ചു, ആര് കിരീടം വാഴ്‌വിന്റെ പാട്ടുപാടി ? അബ്രഹാം മരിച്ചു, ഏതു പുരോഹിതന്‍ ഏതു കലഹത്തിലൂടെ ശവത്തിന്റെ അധികാരം പിടിച്ചുവാങ്ങി കൂദാശചൊല്ലി'? എന്നാകണം. ഈ ആചാരാനുഷ്ടാനങ്ങളെല്ലാം അതാതു സഭാസംഘടനകളിലെ മിടുക്കന്മാരായ പുരോഹിതന്മാര്‍ ചമച്ചതാണ്, അല്ലാതെ ദൈവകല്പിതമല്ല സത്യം . ആദ്യമായി ഇതുവരെ കത്തനാരു പറഞ്ഞ നുണ കഥകള്‍ ഓരോ മനസ്സില്‍നിന്നും നീക്കി, ക്രിസ്തുവിന്റെ വചനങ്ങള്‍ (ഒരു ഗുരുവായി ക്രൂശിത രൂപത്തെ മനസ്സില്‍ ധ്യാനിച്ചു) മനനം ചെയ്യൂ, സത്യം നിങ്ങള്‍ക്ക് മറവായിരിക്കയില്ല നിശ്ചയം. പോപ്പ് വര്‍ഷംതോറും പടച്ചുവിടുന്ന പുണ്യളാന്മാരുടെ ശിങ്കിടികളാകാതെ, ദൈവത്തിന്റെ അരുമസന്താനങ്ങളാണ് നാം ഒരോരുത്തരും എന്ന് സദാ ഓര്‍ത്ത് ആനന്ദിക്കു, ജീവിതമേ സ്വര്‍ഗ്ഗീയമാകും!, മനസ്സിലാണു സ്വര്‍ഗ്ഗം!.
കലഞ്ഞൂര്‍,
17/12/2012.
വി.മത്തായി 23 ന്റെ,9' ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പിതാവെയുള്ളു, സ്വര്‍ഗ്ഗസ്ഥാനായ പിതാവുതന്നെ'. ൈൈദവമാകുന്ന'തന്തയ്ക്കു പിറന്നവന്‍' എന്നഭിമാനിക്കുന്ന ഒരുവനും ഈ തിരുവചനം ഹൃദയാന്തരത്തിലേയ്‌ക്കേറ്റുവാങ്ങിയാല്‍ പിന്നെ ഒരു കത്തനാരെയും, കത്തനാരു മൂത്തവനെയും കണ്ടാല്‍ 'പിതാവേ, ഫാദറേ എന്നു വിളിക്കുകയില്ല തീര്‍ച്ച. 'എന്റെ നാമം വൃഥായെടുക്കുന്നവനെ ഞാന്‍ കുറ്റമില്ലാത്തവനായി വിടുകയില്ല' എന്ന തിരുവചനപ്രകാരം ആത്മാവിന്റെ പിതാവ് (ആത്മീയപിതാവ്) ദൈവം മാത്രമായിരിക്കെ ആ വിളിപ്പേര് (നാമം) ഏറ്റെടുക്കുന്നവന്‍ കുറ്റക്കാരനാണ് തീര്‍ച്ച. ദൈവത്തെ ഭയപ്പെടാത്ത പുരോഹിതനെവിടെ കുറ്റബോധം! കാരണം 'ഒരുവനത്രേ നിങ്ങളുടെ പിതാവു്' എന്ന മിശിഹായുടെ വചനത്തിലെ ഇന്റഗ്രിറ്റി അവരുടെ ഹൃദയം ഏറ്റു വാങ്ങിയില്ല എന്നതാണ്. ഒരുവന്‍ ആത്മാവിനെ സ്വയം ഉള്ളിലറിഞ്ഞ്,ആത്മാഭിമാനമുള്ളവനായാല്‍ ക്‌ളര്‍ജിമാരെ 'കത്തനാരേ' എന്നും മൂത്തകത്തനാരെ 'ബിഷപ്പേ' എന്നുമേ വിളിക്കു നിശ്ചയം. ഇനിയും ഒരുവന്‍ ക്രിസ്തുവിലായാല്‍, (ക്രിസ്തിയാനിയാണെന്നഭിമാനിക്കുന്നെങ്കില്‍) ക്രിസ്തുവിന്റെ ഈ വാക്കെങ്കിലും മിനിമം അനുസരിച്ചേ മതിയാവൂ. കാലഘട്ടത്തിന്റെ അനിവാര്യതയാണീ അനുസരണം എന്ന് ഓര്‍ക്കണം. വിളിപ്പേരു നാം മാറ്റിയാല്‍ ഇവരുടെ അഹമ്മതി താനേ കുറയും. പാവം മനസ്സുകളെ അടിമപ്പെടുത്താനുള്ള ഇവരുടെ ദുഷ്ടബുദ്ധി തേഞ്ഞുമാഞ്ഞില്ലാെതയാകും. വിശുദ്ധ മത്തായി 23 ന്റെ ആറും ഏഴും വചനങ്ങളിലൂടെ ക്രിസ്തു അവതരിപ്പിച്ച പിണറായി വിജയന്റെ 'നികൃഷ്ട ജീവികളാണിവര്‍' എന്നറിയാതെ; കാലാകാലമായി, പഠിപ്പും പത്രാസുമില്ലായിരുന്ന നമ്മുടെ പാവം പിതാമഹന്മാരാണ് അര്‍ഹതയില്ലാത്ത ബഹുമാനം ഇവറ്റകള്‍ക്കു കൊടുത്ത് ഇവരെ വഷളാക്കിയത്. നാം വിളിപ്പേരു മാറ്റിയും,അവഗണിച്ചും ഇവരെ തിരുത്തിയേ മതിയാവൂ, ഇല്ലാഞ്ഞാല്‍ 'ആത്മീയാന്ധത' എന്ന രോഗം ബാധിച്ച ഇവര്‍ ആ രോഗം കാലാന്ത്യത്തോളം ലോകമെല്ലാം പരത്തും. എയ്ഡ്‌സ് ശരീരത്തെ കൊല്ലുമെങ്കില്‍, ആത്മീയാന്ധത മനസ്സിനെ ജന്മങ്ങള്‍തോറും മരവിപ്പിക്കുന്നു (മനനശേഷി ഇല്ലാതെയാക്കുന്നു). സ്വയം അറിയാനുള്ള മനുഷ്യന്റെ ജന്മാവകാശത്തെ ചെറുത്തില്ലാതെയാക്കുന്നു. 'അഹം ബ്രമം' എന്ന സ്വയമറിയലാണ് നമ്മുടെ കര്‍ത്താവ് 'ഞാനും പിതാവും ഒന്നാകുന്നു' എന്ന് സധൈര്യം ഉറക്കെപ്പറഞ്ഞ് ആത്മഹര്‍ഷപുളകിതനായത്.
നമ്മള്‍ നമ്മെ തിരിച്ചറിയാതെ ഇവറ്റകളെ ചുമ്മാതെ ബഹുമാനിക്കുമ്പോളൊരുകാര്യം ഓര്‍ത്താല്‍ നന്ന്. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് അതു വായിക്കാനും, ഓരോ സഭാനുഷ്ടാന ആരാധനരീതികള്‍ രംഗങ്ങള്‍ മാറിമാറി ചെയ്യാനുമല്ലാതെ ഒരു ചുക്കും ഇവര്‍ക്ക് അറിയില്ല, ആത്മജ്ഞാനമില്ല, സത്യം സത്യം. നടന്ന ഒരു സംഭവം സത്യമായി ഞാന്‍ പറയാം. പണ്ടെന്റെ പള്ളിയില്‍ വികാരിയായിരുന്ന ഒരു കത്തനാര്‍ കഴിഞ്ഞാഴ്ച്ച എന്റെ വീട്ടില്‍ വന്നു. കുര്‍ബ്ബാന ചൊല്ലാതെ ചെയ്യുവീന്‍ എന്ന അല്മായ ശബ്ബദ്ത്തിലൂെടയും, സത്യജ്വാലയിലൂടെയും പ്രസിദ്ധീകരിച്ച എന്റെ ചിന്ത ഞാന്‍ അദ്ദേഹവുമായി സംവാദിച്ചു, ഒടുവില്‍ ഞാന്‍ ചുമ്മാതെ 'അബ്രാഹാമിനെത്രമക്കളുണ്ടായിരുന്നു' എന്ന് കത്തനാരോടു് ചോദിച്ചു, ഉത്തരമായി 'യൗസേപ്പുള്‍പ്പെടെ പതിനൊന്നല്ലേ' എന്ന് കത്തനാരുടെ മറു ചോദ്യമെന്നോട്! sunday school നു പോലും പോകാത്ത പയ്യന്‍സിനെ കത്തനാരാക്കിയാലിങ്ങനെയിരിക്കും. സഭയേ, നാണക്കേട്! ഉല്പത്തി 25 ലെ അബ്രഹാമിന്റെ മൂന്നാം ഭാര്യ കെതൂറയെയും അവള്‍ പെറ്റ ആറ് ആണ്‍മക്കളെയും കത്തനാര്‍ക്കറിയാമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു പോയതാ. പക്ഷേ അബ്രഹാമിനെയോ,യാക്കോബിനെയോ തമ്മില്‍ തിരിച്ചറിയാത്ത വിവരദോഷി കത്തനാരാ അബ്രഹാമിന്റെയും, ഇസ്സഹാക്കിന്റെയും,യാക്കോബിന്റെയും മടിയില്‍ നമ്മെ കയറ്റിയിരുത്താം എന്നു പറഞ്ഞ് കൈകൂലി വാങ്ങി ചെത്തി നടക്കുന്നതെന്നോര്‍ക്കുമ്പേള്‍ – ഹേ! ക്രിസ്ത്യാനീ, നിന്റെ ഗതികേട് എത്ര ഭയങ്കരമെന്ന് ഓര്‍ത്തു പോയി!. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് വായിക്കാനല്ലാതെ ബൈബിളിന്റെ ആദ്യപാഠങ്ങള്‍ പോലും അറിയാത്തവനെ ഫാദറെന്നു വിളിച്ചാല്‍ തലമുറകള്‍ ഈ വിവരദോഷിയുടെ ആത്മീയ അടിമകളായി, ആത്മീയ അന്ധത കാരണം മരണമാകുന്ന കുഴിയില്‍ വീഴും തീര്‍ച്ച . തലമുറകളെ സ്‌നേഹിക്കുന്നവരേ, ഇവരെ തിരിച്ചറിയൂ. ക്രിസ്തുവിന്റെ തിരുവചനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ ഒരു പാതിരിയും, പാസ്റ്ററും വേണ്ട. ബൈബിളിലെ അവന്റെ മൊഴികള്‍ മാത്രം പഠിച്ചു ധ്യാനിയ്ക്കു. അവന്‍ അതിന്റെ പൊരുള്‍ താനെ നിങ്ങളുടെ അകക്കാമ്പില്‍ വെളിവാക്കിത്തരും. ' പത്രോസിന്റെ അമ്മാവിയമ്മയ്ക്ക് പനിയായിരുന്നു' എന്ന വാക്യം കത്താനാരു വായിച്ചു തന്നാലേ മനസ്സിലാകയുള്ളോ? എഴുത്തും വായനയും അറിയാത്ത പഴയ
തലമുറയെ ഈ വര്‍ഗ്ഗം ശരിക്കും കൈകാര്യം ചെയ്തു. ഇനിയും വേണ്ട. സാക്ഷരമലങ്കരയില്‍ ഈ പണി അധികനാള്‍ നിങ്ങള്‍ക്ക് തുടരാനാവില്ല പാതിരിമോനേ, പാസ്റ്ററച്ചായാ പണി വേറെ നോക്കിക്കോ' എന്നു പറയുന്ന, -ഇവറ്റകളുടെ മുഖത്തു നോക്കാന്‍ മടിക്കുന്ന- മനസ്സുകള്‍ ഒരോ ഗ്രാമത്തിലും ജനിച്ചു കഴിഞ്ഞു. എന്റെ ഈ ജന്മവും അവര്‍ക്കൊരു വഴിവിളക്കായി ഭവിക്കേണമേ എന്നു മാത്രം ആശിക്കുന്നു. അതിനായി പ്രവര്‍ത്തിക്കുന്നു ഞാനീ കുറിമാനങ്ങളിലൂടെ. ലോകമേ, ചെവി തരിക....
പുരോഹിതരുടെ ഇന്നത്തെ വിളിപ്പേരു മാറ്റി തൊഴില്‍പ്പേരാക്കിയാല്‍ അവരുടെ അഹമ്മതി മാറി അവരും നല്ല ദൈവമക്കളാകും. അറിയാതൊരുവന്‍ പഴയ ശീലം കാരണം 'അച്ചാ, തിരുമേനീ' എന്നു വിളിച്ചാല്‍ അവരോട് 'സഹോദരാ, ഞാന്‍ നിന്റെ സഹോദരനാകുന്നു, അപ്പനും, തിരുമേനിയും സ്വര്‍ഗ്ഗസ്ഥാനായ പിതാവു മാത്രമേയുള്ളു' എന്നു പറഞ്ഞ് ക്രിസ്തീയ സാഹോദര്യം ഇവര്‍ ഉറപ്പിക്കും!. അങ്ങനെ കത്തനാരുടെ രാജ്യം പോയി ദൈവരാജ്യം (thy kingdom)താനെ ഉയര്‍ത്തെഴുനേല്‍ക്കും! ഒരു കാര്യം തുറന്നു പറയാം, ക്രിസ്തുവിനെ അനുസരിക്കുന്ന ഒരുവനും ഒരു ക്‌ളര്‍ജിയെയും പിതാവേ, അച്ചാ എന്നു വിളിക്കുകയില്ല തീര്‍ച്ച, മറിച്ച് പുരോഹിതന്റെ മാനസീകാടിമത്വത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍ ഈ ചൂഷകരുടെ മോതിരവും മുത്തി കാലം കഴിക്കും, വീണ്ടും ജനിക്കും. ഇതുതന്നെ പിന്നെയും വേല! അന്ത്യന്യായവിധി നടക്കുവോളം ഒരുവനും സ്വര്‍ഗ്ഗനരകങ്ങളില്‍ പേകുകയില്ല. അവനവന്റെ പ്രവര്‍ത്തികള്‍ക്കനുസരണമായി ന്യായം വിധിക്കാന്‍ അവന്‍ വീണ്ടും വരേണ്ടേ? വരില്ല തീര്‍ച്ച, കാരണം കര്‍ത്താവിനു കത്തനാരെ പേടിയാണ!്. പഴയ ഓര്‍മ്മ കാരണം മഹാപുരോഹിതരെയും, മെത്രാനെയും,കര്‍ദിനാളെയും മഹാപേടിയാണ്. മനുഷ്യനായി ജനിച്ചതു കാരണം ഇവറ്റകളുടെ ചാട്ടവാറടിയേറ്റ് കുരിശും പേറി സഹനമേറ്റു പാവം കര്‍ത്താവു്!. മിശിഹാ മനസ്സില്‍ പോലും കാണാത്ത കാര്യങ്ങള്‍ അവന്റെ പേരില്‍ ഇവര്‍ കാട്ടികൂട്ടുന്നതും, ചെയ്യുവാന്‍ പറഞ്ഞ കുര്‍ബ്ബാന (ത്യാഗം, പങ്കുവെയ്ക്കല്‍) ചൊല്ലി കളിയാക്കുന്നതും കണ്ട് ക്രിസ്തു മനം നൊന്ത് 'എന്തു ചെയ്യും പിതാവേ' എന്നു ചോദിച്ചു ' പിതാവിനു വീണ്ടും മൗനം'. ഗദ്‌സമനയില്‍ പുത്രന്‍ കരളുരുകി പ്രാര്‍ത്ഥിച്ചതു കേട്ടിട്ടും മിണ്ടാതിരുന്ന മൗനി! അവനാണ് ക്രിസ്തുവിന്റെ, കത്താനാരുടെ, അല്മായരുടെ ഏകപിതാവ് എന്നു നാം മനസ്സിലാക്കുവോളം, നാമും ജനിയ്ക്കും ജീവിയ്ക്കും,മരിയ്ക്കും, വീണ്ടും ജനിക്കും,ജീവിക്കും, മരിക്കും!. ജനനമരണങ്ങളുടെ ഇടയിലെ ഈ ചെറു ജീവിതമോ? അടുത്ത ജന്മം ഒരു ക്രിസ്ത്യാനി കുടുംബത്തില്‍ ജനിക്കരുതെ, ജനിപ്പിക്കരുതെ, വീണ്ടും ഇവരുടെ അടിമകളാകാന്‍ എന്നു നമുക്കു പ്രര്‍ത്ഥിക്കാം. േകരളത്തില് അമ്പത്താറു ജാതിയുണ്ടല്ലോ, ഏതായാലും ഭാരതത്തിന്റെ പൊന്നുമക്കളല്ലേ നമ്മള്‍!? അതുമതി അഭിമാനിക്കാന്‍. 'ഞാനും പിതാവും ഒന്നാകുന്നു', 'അഹം ബ്രഹ്മാസ്മി' എന്ന് ലോകത്തെ പഠിപ്പിച്ച പുണ്യമാതാവിന്റെ പുന്നാരമക്കള്‍!. ഇത്ര ശ്രേഷ്ഠത മറ്റാര്‍ക്കുണ്ടീ ഭൂഗോളത്തില്‍? 2000 കൊല്ലമായി നമ്മുടെ പിതാക്കന്‍ന്മാരെ അടിമകളാക്കി ആത്മീയന്ധകാരത്തിലേയ്ക്ക് നടത്തിയ ഈ കുരുടന്മാരായ വഴികാട്ടികളെ, ഇടയന്മാരെ നാം വെറുക്കണം, ഭയക്കണം, കണ്ടാല്‍ വഴിമാറി നടക്കണം. എങ്കിലേ തലമുറ നന്നാവുകയുള്ളു. മനുഷ്യന്‍ (മനനമുള്ളവന്‍) ഈ കുര്‍ബാന തൊഴിലാളികളെ(കൂദാശ തൊഴിലാളികളെ), പ്രസംഗതൊഴിലാളികളെ കണ്ടാല്‍ വഴിമാറിനടക്കുന്ന കാലം വരുന്നു. പള്ളിയില്‍ പോയില്ലങ്കിലെങ്ങനെ മമോദീസ, കല്യാണം, കുഴിച്ചുമൂടല്‍ എന്ന് ചോദ്യത്തിനുത്തരം, 'അബ്രഹാമിനെ ആരു മാമോദീസമുക്കി,മൂറോന്‍ പുരട്ടി, അദ്ദേഹം മൂന്നു കല്യാണം കഴിച്ചു, ആര് കിരീടം വാഴ്‌വിന്റെ പാട്ടുപാടി ? അബ്രഹാം മരിച്ചു, ഏതു പുരോഹിതന്‍ ഏതു കലഹത്തിലൂടെ ശവത്തിന്റെ അധികാരം പിടിച്ചുവാങ്ങി കൂദാശചൊല്ലി'? എന്നാകണം. ഈ ആചാരാനുഷ്ടാനങ്ങളെല്ലാം അതാതു സഭാസംഘടനകളിലെ മിടുക്കന്മാരായ പുരോഹിതന്മാര്‍ ചമച്ചതാണ്, അല്ലാതെ ദൈവകല്പിതമല്ല സത്യം . ആദ്യമായി ഇതുവരെ കത്തനാരു പറഞ്ഞ നുണ കഥകള്‍ ഓരോ മനസ്സില്‍നിന്നും നീക്കി, ക്രിസ്തുവിന്റെ വചനങ്ങള്‍ (ഒരു ഗുരുവായി ക്രൂശിത രൂപത്തെ മനസ്സില്‍ ധ്യാനിച്ചു) മനനം ചെയ്യൂ, സത്യം നിങ്ങള്‍ക്ക് മറവായിരിക്കയില്ല നിശ്ചയം. പോപ്പ് വര്‍ഷംതോറും പടച്ചുവിടുന്ന പുണ്യളാന്മാരുടെ ശിങ്കിടികളാകാതെ, ദൈവത്തിന്റെ അരുമസന്താനങ്ങളാണ് നാം ഒരോരുത്തരും എന്ന് സദാ ഓര്‍ത്ത് ആനന്ദിക്കു, ജീവിതമേ സ്വര്‍ഗ്ഗീയമാകും!, മനസ്സിലാണു സ്വര്‍ഗ്ഗം!.
കലഞ്ഞൂര്‍,
17/12/2012.
കൂടലിന് ദൈവദത്തമായ കഴിവുകള്‍ ധാരാളം ലഭിച്ചിട്ടുണ്ട്. കത്തനാന്മാരെ സ്വജീവിതത്തില്‍നിന്നും ഓടിച്ചുവിട്ടു യേശുവും കൂടലും തന്നെയാണു ജീവിതം നയിക്കുന്നതെന്നും തോന്നിപ്പോവും. ഭക്തി നിറഞ്ഞ അദ്ദേഹത്തിന്റെ പാട്ടുകള് യൂട്യൂബില്‍ കേള്‍ക്കാറുണ്ട്. വളരെ ഇമ്പത്തോടെ ഭക്തഗാനങ്ങള്‍ പാടും.ഇദ്ദേഹത്തിന്റെ ഗ്രൂപ്പിലുള്ള യുവതി യുവാക്കളും കലാമാധുര്യമുള്ള ശബ്ദത്തിന്റെ ഉടമകളും.
ReplyDeleteഒരു ഭക്തന്റെ ശൈലിയാണ് അദ്ദേഹത്തിന്റെ ലേഖനമെങ്കിലും വായിക്കുന്നവര്‍ക്കു പുതിയതായി പലതും അറിയുവാനും സാധിക്കുന്നു.കൂടലിന് എന്റെ ക്രിസ്തുമസ് മംഗളങ്ങള്‍.
എന്താണ് സത്യം. സത്യത്തിന്റെ അധികാരി ആരെന്നു അറിയത്തില്ലെങ്കില്‍ സത്യം നമ്മില്‌തന്നെയാണ്.അത് നിര്‌മ്മലമാണ്. സത്യം വളച്ചൊടിച്ചു മനുഷ്യരെ വഴി തെറ്റിക്കുവാന്‍ കേരളത്തില്‍ അനേകം കരിഷ്മാറ്റിക്ക് സംഘടനകളുണ്ട്. രഹസ്യങ്ങള്‍ മൂടിവെച്ചു ഭക്തരില്‍ ഒരു തരം മാനസിക വിഭ്രമമുണ്ടാക്കുകയെന്നുള്ളതാണ് ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളേറെയും.
അപകടം പിടിച്ച വട്ടായി, പനക്കല്‍, മേനോന്‍ എന്നിവരുടെ പ്രസംഗങ്ങള്‍ മനുഷ്യനെ ഇളക്കി വഴിതെറ്റിക്കുന്നതുമാണ്. വചനങ്ങളും കൂട്ടികൊഴച്ചു വരുമാനത്തിന്റെ പത്തുശതമാനം ധ്യാനകേന്ദ്രത്തിനു കൊടുക്കണമെന്നും വിശ്വാസിമനസ്സില്‍ കുടിയിരുത്തും.
ഗഹനമായ പഠനത്തില്‍ക്കൂടി ഇവരുടെ കൈവലയില്‍നിന്നും ഒരു ജനതയെത്തന്നെ രക്ഷിക്കേണ്ടിയിരിക്കുന്നു. ശക്തമായ നിയമസംഹിതകള്‍ ഉണ്ടായില്ലെങ്കില്‍ മാനസ്സിക രോഗികള്‍ കേരളത്തില്‍ പെരുകി സര്‍ക്കാരിനുതന്നെ ഈ ജനത ബാധ്യതയാക്കുമെന്നതിലും സംശമില്ല.
ക്രിസ്ത്യന്‍ കത്തോലിക്കാ സഭകള്‍ക്കുള്ളില്‍തന്നെ പ്രത്യേക കള്‍ട്ടുകളും കള്‌ട്ടിനുള്ളില് വീണ്ടും ഉപമത വിഭാഗങ്ങളുമായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. വത്തിക്കാന്പോലും കരിഷ്മാറ്റിക്ക് തീവ്രതയെ നിശിതമായി വിമര്‌ശിച്ചിട്ടുണ്ട്.
വട്ടായി,പനക്കല്‍ മുതല്പേരുടെ കരിഷ്മാറ്റിക്ക് പ്രസ്ഥാനങ്ങള്‍ ക്രിസ്തുവിന്റെ മുഖംതന്നെ അടിച്ചു മാറ്റികളഞ്ഞു. ഇവരുടെ ഗ്രൂപ്പില്‍ മനുഷ്യരെ
കബളിപ്പിക്കുന്ന മറ്റു ഉപദേശികളുമുണ്ട്. സംസ്ക്കാര രഹിതമായി ഹിന്ദുദൈവങ്ങളെ ചീത്ത വിളിച്ചു രാജ്യത്തിലെ സമുദായ ഐക്യംതന്നെ തകര്‍ത്തതും മാനസിക രോഗികളുടെ ഈ വക്താക്കളാണ്.
വേദങ്ങളുടെ ഉള്‍ക്കാഴ്ച എന്തെന്ന് ഇവര്‍ക്ക് അറിയത്തില്ല. കൂടല്‍പറഞ്ഞത് സത്യമാണ്. വേദ പുസ്തകം നിവര്‍ത്തി ഈ പുരോഹിതര്‍ക്ക് നിരക്ഷരരായവരെ പറ്റിക്കുവാന്‍ പ്രത്യേകമായ കഴിവുണ്ട്. ഭൂമിതട്ടിപ്പുവരെ നടത്തിയതും കരിഷ്മാറ്റിക്ക് ധ്യാനകേന്ദ്രത്തില്‍നിന്നാണ്.
വട്ടായി, പനക്കന്‍ തീവ്രമതഗുരുക്കരെ വിശ്വസിക്കണമെങ്കില് മനസ് നിറയെ വികാരങ്ങള്‍ ഉള്‍ക്കൊള്ളണം. ഭൂതപ്രേതാതികള് ശരീരത്തില്‍ കയറിയതുപോലെ അഭിനയിക്കണം, പരിശുദ്ധ ആത്മാവിനെ കൂവിവിളിച്ചു വരുത്തണം.
പനക്കലും വട്ടായിയും വട്ടന്മാരായ ഭക്തമന്ദബുദ്ധികളുമൊത്തു കാറികൂവി മൈക്കില്‍കൂടി പരിശുദ്ധആത്മാവിനെ താഴെ ഇറക്കും. സാധാരണ ലൈറ്റുകള്‍ അണച്ച് രാത്രി പന്ത്രണ്ടുമണി കഴിഞ്ഞാണ് ഇവര്‍ ഭക്തരുടെ മുമ്പില്‍ പരിശുദ്ധ ആത്മാവിനെ കൊണ്ടുവരുന്നത്.
ഇവരെ വിമര്‌ശിക്കുന്നവരെ തലമുറകള്‍കൂട്ടി ഈ മാനസിക രോഗികള്‍ ശപിക്കുകയും ചെയ്യും. വിമര്‌ശിക്കുന്നവരുടെ കുടുംബങ്ങളില്‍ എന്തെങ്കിലും ഗ്രഹപ്പിഴകള്‍ സംഭവിച്ചാല്‍ വൈദികശാപം എന്ന് വിലയും ഇരുത്തും. കൊച്ചിയില്‍ മനുഷ്യകടത്തിനു പിടിക്കപ്പെട്ട പുരോഹിതന്‍ ആരുടെ ശാപമാണെന്നും ഇവര്‍ നിര്‍വചനം തരട്ടെ.
നല്ല ഒരു കരിഷ്മാറ്റിക്ക് ഭക്തനാവണമെങ്കില് ഒരു സ്വപ്ന ജീവിയാവണം.സത്യം ഒരാളിന്റെ സ്വകാര്യതയിലുള്ളതാണ്. വചനവും ഏതാണ്ട് ഇങ്ങനെ പറയുന്നു. (പീറ്റര്‍ 17:9) വചനത്തിനെതിരായി വട്ടായി, പനക്കന്‍ കൂട്ടര്‍ പരിശുദ്ധ ആത്മാക്കളുടെ വക്താക്കളായി ജനത്തെ വഴിതെറ്റിക്കുന്നതും തുറന്ന വേദപുസ്തകം മുമ്പില്‍വെച്ചു പീറ്ററിന്റെ വാക്യങ്ങള്‍ തെറിപ്പിച്ചു കൊണ്ടാണ്.
"ദൈവം എന്നോട് പറഞ്ഞു,പരിശുദ്ധ ആത്മാവ് സംസാരിച്ചു, ദൈവം സംസാരിച്ചു, ഇങ്ങനെയൊക്കെ തട്ടിപ്പുമായി നടക്കുന്ന കരിഷ്മാറ്റിക്ക് ഗുരുക്കന്മാരെ സൂക്ഷിക്കുക, അവര് തികച്ചും അപകടകാരികളാണ്. ഇവര്‍ ചതിക്കുഴിയില്‍ വീഴ്ത്തും. കൂടല്‍ പറഞ്ഞതുപോലെ മാരകമായ രോഗത്തെക്കാളും ഭീകരമാണ് ഇവരുടെ വചനോത്സവങ്ങള്. തലമുറകളെയാണ് മനസ് മരവിപ്പിച്ചു മന്ദബുദ്ധികളാക്കുന്നതും.
ഓവര്‍ ഡോസ്മരുന്ന് കൊടുത്ത് രോഗം തല്‍ക്കാലം ശമനം കൊടുക്കുവാനും ഇവര്‍ക്കറിയാം. കള്ളുകുടിയരും കള്ളന്മാരും ദുര്‌മാര്‌ഗികളുമടങ്ങിയ ഒരു മാഫിയാസംഘമാണ് ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും. ഒരു സാക്ഷിപറച്ചില്‍, സ്റ്റേജ് നാടകവും അരങ്ങേറും. സ്ത്രീകളുടെ ഉദര രോഗങ്ങള്‍, ഒളിച്ചോടിയ ഭാര്യ, ഒളിഞ്ഞിരിക്കുന്ന ആന്തരിക അവയവങ്ങളില്‍ പറയുവാന്‍ പാടില്ലാത്ത രോഗങ്ങള്‍ ഭേദമായ വിവരങ്ങള് പരിശുദ്ധ ആത്മാവ് നേരിട്ട് എത്തിക്കുന്നത് പനക്കല്‍, വട്ടായില്‌ക്കൂടിയും.
Clairvoyance കാട്ടി പാവങ്ങളെ വിരട്ടി ,ഭൂതം ഭാവി പ്രവചിച്ചാണ് വചനം വില്‍ക്കുന്നത് .ഇത് എല്ലാവരിലും ഉള്ള സിദ്ധി തന്നെയാണ് വളരെ കുറച്ചുപേര്‍ മാത്രം ഉപയോഗിക്കുന്നു എന്ന് മാത്രം .ഇതും ദൈവവുമായി ഒരു ബന്ധവുമില്ല .
ReplyDeleteഫെയിത്ത് ഹീലിംഗ് ആണ് ധ്യാനങ്ങളില്‍ നടക്കുന്നത് എന്നാല്‍ മണ്ടന്മാരുടെ ചക്രവര്‍ത്തിമാര്‍ ആയി ലഹരി പിടിച്ച ധ്യനഗുരുക്കള്‍ ഇത് അംഗീകരിച്ചു തരില്ല .ഇത് പോലെ കാര്യങ്ങള്‍ പറയുന്നവരെ സെക്കുലറിസത്തിന്റെ അരൂപി ബാധിച്ചവര്‍ എന്നാണ് കരിസ്മാറ്റിക് ദൈവങ്ങള്‍ പറയുക .
"Clairvoyance കാട്ടി പാവങ്ങളെ വിരട്ടി ,ഭൂതം ഭാവി പ്രവചിച്ചാണ് വചനം വില്‍ക്കുന്നത് .ഇത് എല്ലാവരിലും ഉള്ള സിദ്ധി തന്നെയാണ് വളരെ കുറച്ചുപേര്‍ മാത്രം ഉപയോഗിക്കുന്നു എന്ന് മാത്രം .ഇതും ദൈവവുമായി ഒരു ബന്ധവുമില്ല .
ReplyDeleteഫെയിത്ത് ഹീലിംഗ് ആണ് ധ്യാനങ്ങളില്‍ നടക്കുന്നത് എന്നാല്‍ മണ്ടന്മാരുടെ ചക്രവര്‍ത്തിമാര്‍ ആയി ലഹരി പിടിച്ച ധ്യനഗുരുക്കള്‍ ഇത് അംഗീകരിച്ചു തരില്ല .ഇത് പോലെ കാര്യങ്ങള്‍ പറയുന്നവരെ സെക്കുലറിസത്തിന്റെ അരൂപി ബാധിച്ചവര്‍ എന്നാണ് കരിസ്മാറ്റിക് ദൈവങ്ങള്‍ പറയുക"
Can you please show some clairvoyance and faith healing in the same way. Then I shall trust you. Please prove it by you.
കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ മലയോടു മാറാന്‍ പറഞ്ഞാല്‍ മാറും. ഈ അഭിഷേകാഗ്നിക്കാരെക്കൊണ്ട് ഒരു മണ്ണാങ്കട്ട മാറ്റിപ്പിക്കാമോ?
Deleteവിശ്വസിക്കുന്നവരുടെ അടയാളങ്ങള്‍ ബൈബിള്‍ വിവരിക്കുന്നുണ്ട് .ബൈബിളില്‍ പറയുന്ന വിശ്വാസവും നമ്മള്‍ വിശ്വാസം എന്ന് കരുതുന്നതും രണ്ടാണ് കാടന്‍ കദളീ
Deleteവട്ടായിഖാനെ പൂജിക്കുന്ന കദളിക്കാടന്‍ അത്മായശബ്ദത്തിലെ പിശാചുബാധിച്ച ആത്മാക്കളെ രക്ഷിക്കുവാന്‍ വന്നെത്തിയ രക്ഷകനാണ്. ഹല്ലേലുയാ, പ്രെയിസ് ദി ലോര്‍ഡ് !!!
Deleteസുഹൃത്തെ ഞാന്‍ വട്ടായിലച്ചനെ പൂജിയ്ക്കുന്ന വ്യക്തി അല്ല.അദ്ദേഹത്തിന്റെ നല്ല മനസും ആത്മാര്‍ഥതയും അല്ലാതെ ഒരു പ്രസങ്ങമോ അധ്ഭുതാമോ എന്നെ ആധ്യാല്മികമാായി ഒരു വിധത്തിലും സ്വാദീനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ധ്യാനത്തിനു പല പ്രാവശ്യം ചിലര്‍ വിളിച്ചിട്ട് ഞാന്‍ പോയിട്ടും ഇല്ല. പക്ഷെ ഞാന്‍ പറഞ്ഞത് അലമായ ശബ്ദത്തിന്റെ തന്നെ പോളിസിയായ വ്യക്തി ഹത്യ ഒഴിവാക്കണം എന്നെ ഉള്ളൂ. അല്മയഷബ്ദത്തിലെ എല്ലാവരും എന്നെ രക്ഷപ്പെട്ടത. എല്ലാവരും ബുദ്ധിജീവികളും അറിവിന്റെ ഉന്നത സോപാനങ്ങളില്‍ വിഹാരിയ്ക്കുന്നവരും ആണ്. എനിയ്ക്ക് ശിക്ഷിയ്ക്കാന്‍ ആണ് താല്പര്യം.രക്ഷിയ്ക്കാന്‍ ആല്ല.കാരണം ഞാന്‍ ഒരു കാടന്‍ ആണ്. അദ്ദേഹം ഒരു നല്ല മനുഷ്യന്‍ ആണ് എന്നെ ഞാന്‍ പറഞ്ഞുള്ളൂ ചുരുക്കത്തില്‍. കരിസ്മാറ്റിക് പ്രീച്ചര്‍ ആണ് എന്നത് കൊണ്ട് മാത്രം ഒരാളെ ഭ്രാന്തന്‍ എന്ന് വിളിയ്ക്കുന്നത് സാമസ്കാരിക അല്‍മായ ശബ്ദത്തിന്റെ വില കുറയ്ക്കും എന്ന ആശങ്കയും ഈ കാടന് ഉണ്ട്. ഞാന്‍ ഒരു കാടന്‍ എങ്കിലും നിങ്ങള്‍ സംസ്കാരം ഉള്ളവര്‍ ആണ് എന്നാണു പൊതുവെ കരുതപ്പെടുന്നത്.
Deleteബുദ്ധിമാന്മാര്‍ ആരെയും ആരാധിയ്ക്കാറില്ല, പൂജിയ്ക്കാറും ഇല്ല.അഗീകരിയ്ക്കാറെ ഉള്ളൂ.
"ബൈബിളില്‍ പറയുന്ന വിശ്വാസവും നമ്മള്‍ വിശ്വാസം എന്ന് കരുതുന്നതും രണ്ടാണ് കാടന്‍ കദളീ"
Deleteആദ്യമായി ആരാണ് ഈ "നമ്മള്‍" എന്ന് ഉദ്ദേശ്ശിച്ചത് അങ്ങും ഞാനുമൊ ? അങ്ങിനെ എങ്കില്‍ എന്നെ അതില്‍ കൂട്ടണ്ട. എനിക്കു സ്ഥിരമായ ഒരു വിശ്വാസവും ഇല്ല.അതോ വേറെ ആരെങ്കിലുമോ? രണ്ടാമതായി എന്താണ് ഈ " നമ്മളുടെ വിശ്വാസവും" ബൈബിളിലെ വിശ്വാസവും തമ്മിലുള്ള വ്യത്യാസം എന്ന് ഒന്ന് പറഞ്ഞു തരാമോ?അടയാളങ്ങള്‍ ആണോ?അറിവാണ് ശക്തി. എന്റെ അവിശ്വാസത്തിനു അല്പം ശക്തി നല്‍കൂ പ്ലീസ്.
"കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ മലയോടു മാറാന്‍ പറഞ്ഞാല്‍ മാറും. ഈ അഭിഷേകാഗ്നിക്കാരെക്കൊണ്ട് ഒരു മണ്ണാങ്കട്ട മാറ്റിപ്പിക്കാമോ?"
DeleteRoshan
അഭിഷേകാഗ്നിക്കാര്‍ ഇപ്പോള്‍ മല മറിച്ച് കൊണ്ട് ഇരിയ്ക്കുകയാണ് എന്നാണു കേട്ടത്.തൊട്ടടുത്തുള്ള ഒന്ന് രണ്ടു മലകള്‍ വാങ്ങി jcb ഉപയോഗിച്ചു നിരത്തി അവിടെ കെട്ടിടം പണിയുകയാണ്. ഇതാണ് ആ വിശ്വാസം എങ്കില്‍ അവര്‍ അത് ചെയ്യുന്നുണ്ട്.ഒരു മലയുടെ വലിയ ഒരുഭാഗം മാറിക്കഴിഞ്ഞു.അരിങ്ങോടരുടെ ഒരു dialogue ഓര്മ വരുന്നു. ആനയെ മയക്കാനുള്ള വിദ്യ അരിങ്ങോടര്‍ക്ക് അറിയാമെന്നായിരുന്നു ചിലരുടെ വിശ്വാസം. സത്യത്തില്‍ അനയെ മയക്കണ്ട ആവശ്യം അയാള്‍ക് ഇല്ല . അറിയാനും പാടില്ല. അത് ഒരു ആലങ്കാരിക വാക്കാണ് എന്നെ ഉള്ളൂ. അത്രയും കഴിവുള്ളവന്‍ എന്നര്‍ത്ഥം. അതു പോലെ തന്നെ വിശ്വാസം മലയും മണ്ണാങ്കട്ടയും മറ്റാന്‍ ഉള്ളതല്ല. "ഇത്തിരി" വിശ്വാസം "ഒത്തിരി" വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നെ ഇവിടെ അര്‍ഥം ഉള്ളൂ.
" നിങ്ങള്ള്‍ക്കു സകല വിജ്ഞാനവും മലകളെ മറ്റാന്‍ പോന്ന വിശ്വാസം ഉണടായാലും നിങ്ങളില്‍ സ്നേഹം ഇല്ലെങ്കില്‍ നിങ്ങള്‍ ഒന്നും അല്ല " 1cor13:1-3. സ്നേഹം ഇല്ലെങ്കില്‍ വിശ്വാസം വെറും മണ്ണാങ്കട്ട.
പ്രിയ ജോഷ് , കണ്ണുതുറന്നു നോക്കണം ,കസിമാറ്റിക്ക് പൊട്ടക്കുളത്തിനും അപ്പുറത്തേക്ക് ,അതില്‍ തന്നെ ഒരുത്തനെ ജീവിതകാലം മുഴുവന്‍ പിടിചിടാനുള്ള വേലകളും അത്ഭുതങ്ങളും അഭിഷേകങ്ങളും ആ പ്രസ്ഥനതിലുണ്ട് .നിങ്ങളുടെ പ്രാര്‍ത്ഥന ഇപ്രകാരം ആവട്ടെ ,എന്റെ യേശുവേ ഇതാണോ പരമമായ സത്യം ,ഇങ്ങനെയോ നീ രോഗശാന്തി നല്‍കിയത് ,ഇതിനും അപ്പുറത്തുള്ള ആത്മീയ രഹസ്യങ്ങള്‍ ഉണ്ടോ ?
Deleteഎന്നെ പരമമായ സത്യത്തിലേക്ക് നയിക്കണമേ .
ആരോ പറയുന്ന എന്തൊക്കെയോ വിശ്വസിക്കുന്നതാണ് കത്തോലിക്കാ വിശ്വാസം .(ഒറ്റ അളവില്‍ മാത്രം കിട്ടുന്ന
Deleteറെഡി മെയിഡ് കുപ്പായം ) .വിശ്വസിക്കുന്നവന്റെ അടയാളങ്ങള്‍ ബൈബിളില്‍ വായിക്കുമ്പോള്‍ MARK 16:17-18
ബൈബിളില്‍ വിശ്വാസം എന്ന് പറയുന്നത് നമ്മള്‍ വിശ്വാസം എന്ന് കരുതുന്നതല്ല എന്ന് ചുരുക്കം .
നമ്മുടെ വിശ്വാസം ആണല്ലോ നമ്മെ രക്ഷിക്കുക , മാര്‍പ്പപ്പയുടെയോ ,ബിഷപ്പിന്റെയോ ,വികാരി അച്ചന്റെയോ ധ്യാന ഗുരുവിന്റെയോ
വിശ്വാസം അവരെയും രക്ഷിക്കും .
വരങ്ങള്‍ പ്രദര്‍ശിപ്പിച്ചു കയ്യടി വാങ്ങാനോ ,കാശു സമ്പാദിക്കാണോ ഉള്ളതല്ല -അത് ഒരു വലിയ കാര്യമായി കരുതാതെ അതിലും അപ്പുറമുള്ള തലങ്ങളിലേക്ക് പോവുകയാണ് വേണ്ടത് .ക്രിസ്തിയാനി മാത്രമേ അറിവില്ലായ്മ കൊണ്ട് ഇതിനെ ആഘോഷം ആക്കാരുള്ളൂ കാരണം ധ്യാന ഗുരുക്കാന്‍മാരുടെ വിവരക്കേട് തന്നെ .എല്ലാ വരങ്ങളും വിശദീകരിച്ചു കൊണ്ടുള്ള ഒരു മഹത് ഗ്രന്ഥം ഉണ്ട് ,അതിപുരാതനം ആയതു -അന്വേഷിച്ചു നോക്ക് - ഉള്ളില്‍ സത്യം ഉണ്ടെങ്കില്‍ കണ്ടെത്താം .
ReplyDeleteഅടിസ്ഥാന പരമായി മനസ്സിനെ മെരുക്കി അതിനപ്പുറത്തേക്ക് കടക്കുന്ന ശാസ്ത്രമാണ് അദ്ധ്യാത്മികത. അതില്‍ മുന്നേറി വിജയിക്കാന്‍ മനസ്സിന്‍റെയും ശരീരത്തിന്‍റെയുമൊക്കെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ല അവബോധം ഉണ്ടാവേണ്ടതുണ്ട്. മാത്രവുമല്ല വലിയ ഇച്ഛാ ശക്തിയും വേണം. അതൊന്നുമില്ലാത്തവര്‍ സാധാരണക്കാര്‍ക്ക് പറഞ്ഞിട്ടുള്ള കുടുംബ ജീവിതത്തില്‍ കൂടി മുന്നേറുകയാണ് വേണ്ടത്. മല്‍സ്യ മാംസങ്ങള്‍ പോലെയുള്ള തീക്ഷ്ണമായ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ലൈംഗിക തൃഷ്ണയും കൂടുതലായിരിക്കും. ഒരു വശത്ത് തീയിലേക്ക് എണ്ണ പകരുകയും മറുവശത്ത് അതിനെ വരുത്തിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെയുള്ള പാഴ് വേലയാണത്. അതുകൊണ്ട് ബ്രഹ്മചര്യത്തിലധിഷ്ഠിതമായ ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ അതിനനുസരിച്ചുള്ള ജീവിതചര്യകളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. അഞ്ച് ഇന്ദ്റിയങ്ങളിലൂടെയും അകത്തേക്കു എടുക്കുന്നതെല്ലാം നമ്മുടെ ഭക്ഷണമാണ്. അത് മുഴുവനും സാത്വികമാവണം. ഒപ്പം ലൈംഗിക ഊര്‍ജത്തെ ആദ്ധ്യാത്മിക ഊര്‍ജമാക്കി മാറ്റുന്ന യോഗ സാധനകളും ആവശ്യമാണ്. ഇതെല്ലാമുണ്ടായാലും ഉറച്ച ശ്രദ്ധയില്ലാത്തതിനാല്‍ വലിയ മുനിമാര്‍ പോലും പതിച്ചുപോയിട്ടുള്ളതായി പുരാണങ്ങള്‍ പറയുന്നു. അതായത് സിനിമ, ടിവി, പാട്ടുകള്‍, പരസ്യങ്ങള്‍, റിയാലിറ്റി ഷോകള്‍ പത്രവാര്‍ത്തകള്‍, പെര്‍ഫ്യൂം, ആഡംബര വസ്ത്രങ്ങള്‍, പലവിധ ആഹാര പദാര്‍ഥങ്ങള്‍, മരുന്നുകളിലൂടെയും മറ്റും ഉള്ളില്‍ ചെല്ലുന്ന പല രാസ വസ്തുക്കള്‍ അങ്ങനെ മനസ്സിന്‍റെ താളം തെറ്റിക്കാന്‍ പ്രാപ്തിയുള്ള ഒട്ടനവധി സാഹചര്യങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നു. നിരുപദ്രവമായി ഉള്ളില്‍ കടക്കുന്ന ഇവയെല്ലാം പില്‍ക്കാലത്ത് പൊട്ടിമുളച്ച് വളരാന്‍ കഴിയുന്ന ചെറിയ വിത്തുകളാണ്. ഇവയെയെല്ലാം പറ്റി ഒരു ആത്മീയാന്വേഷിക്ക് വലിയ കരുതല്‍ വേണം.
ReplyDeleteമനുഷ്യര്‍ വിലകുറഞ്ഞ അത്ഭുതങ്ങളുടെ മരീചിക തേടിപ്പോകാതെ, വട്ടായി-നായിക്ക അലമുറക്കാരുടെ വലയില്‍ ചെന്ന് ചാടാതെ, ഈ വിധത്തിലുള്ള സാരാംശങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ തക്ക വിവരമുള്ളവര്‍ അനോണിമസ് ആയി ഒളിച്ചിരിക്കാതെ സ്വയം പരിചയപ്പെടുത്തി അല്മായശബ്ദത്തിന്റെ നടുംതൂണുകളില്‍ ഒന്നായി നിവര്‍ന്നുനില്‍ക്കേണ്ടതാണ്. ഈ കുറിപ്പില്‍ പറഞ്ഞ ഓരോ വാക്കും അര്‍ത്ഥസമ്പുഷ്ടമാണ്. ഇങ്ങനെ വിവരമുള്ള വകകള്‍ പറഞ്ഞുതരാന്‍ കഴിയുന്നവരെയാണ് സമൂഹത്തിനാവശ്യം.
DeleteDear Theresia Manayath,ധ്യാന ഗുരുക്കള്‍ എന്ന മുറി വൈദ്യന്മാരുടെ രീതികള്‍ എല്ലാം വര്‍ഷങ്ങളോളം കൂടെ നിന്ന് മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടും ,അവരുടെ പ്രതികാര രീതികള്‍ ഒത്തിരി ഹീനമാണെന്ന് അറിയാവുന്നത് കൊണ്ടുമാണ് ഒളിഞ്ഞിരുന്നു എഴുതേണ്ടി വരുന്നത് .
Deleteആള്മീയതയുനെന്നു പറയുന്നവരുടെ എഴുത്തുകളില്‍ അത് കാണാത്തത് , സംശയം ജനിപ്പിക്കുന്നു. അല്‍മായ ശബ്ദം എന്തുകൊണ്ട് ശരിയായ ഒരു ധ്യാനം നടത്തെണ്ടാതെങ്ങനെയെന്നു മനസിലാക്കി തരുന്നില്ല. കുറ്റപ്പെടുത്തല്‍ കുഴപ്പമില്ല , എന്നാല്‍ അതിനു പരിഹാരം നിര്ധേഷിചില്ലെങ്കില്‍ , മൊത്തം പ്രശനമാകും.
ReplyDeleteഇപ്പോഴുള്ള അപസ്മാര ധ്യാനം ലോകത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും അപകടകരവും വികൃതവുമായ ആത്മീയ സാധന രീതി ആണ് , സഹോദരിക്ക് ധ്യാനം എന്തെന്ന് അറിയണം എങ്കില്‍ "വിപാസന " വളരെ നല്ല അനുഭവം തരും ,പ്രവേശനം സൌജന്യം ,അവസാന ദിവസം ഹിപനോടിസ്
Deleteചെയ്തു സ്തോസ്ത്രക്കാഴ്ച ഇടേണ്ട .രക്ഷയിലെക്കുള്ള വാതില്‍ ഇടുങ്ങിയതാണ് കുറച്ചു പേര്‍ മാത്രം അതില്‍ പ്രവേശിക്കുന്നു . ലക്ഷങ്ങള്‍ തലകുത്തി മറയുന്ന ധ്യാനങ്ങള്‍ - ബൈബിളിന്റെ കാഴ്ചപ്പാടില്‍ - ഇടുങ്ങിയ വാതില്‍ ആണോ ?
നമ്മെ സത്യത്തില്‍ നിന്ന് അകറ്റുക എന്നതാണ് നമ്മുടെ പുരോഹിതര്‍ ചെയ്യുന്നത് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദം ഉണ്ട് .
"മല്‍സ്യ മാംസങ്ങള്‍ പോലെയുള്ള തീക്ഷ്ണമായ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ലൈംഗിക തൃഷ്ണയും കൂടുതലായിരിക്കും,"
ReplyDeleteഒപ്പം ലൈംഗിക ഊര്‍ജത്തെ ആദ്ധ്യാത്മിക ഊര്‍ജമാക്കി മാറ്റുന്ന യോഗ സാധനകളും ആവശ്യമാണ്.
Not at all scientific or biological rather than a hindu-yogic belief.
ഇതുപോലെ വിമര്ശിഇക്കാന്‍ കദളിക്കാടനേ കഴിയൂ. അറിയാത്ത കാര്യങ്ങള്‍ സദയം വിളമ്പാതിരിക്കുക; സ്വന്തം അജ്ഞതയെ അതെടുത്തു കാണിക്കുന്നുള്ളൂ. പറയുന്നതില്‍ ഖേദമുണ്ട്. മറ്റുള്ളവരെ ബഹുമാനിക്കുന്നത് നല്ലത് തന്നെ. യേശു കള്ള പുരോഹിതന്മാരെപ്പറ്റി പറഞ്ഞത്, വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്നാണ്. സ്നാപകന്‍ കുറേക്കൂടി കടുത്ത ഭാഷയാണ് ഉപയോഗിച്ചത്. യേശു ഒരു പള്ളിയില്‍ കയറി എല്ലാവരെയും അടിച്ചു നിരത്തിയോടിച്ചു പള്ളി ശുദ്ധികരിക്കുകയാണ് ചെയ്തത്.
Deleteഒരു ജനതതിയെമുഴുവന്‍ പറഞ്ഞു പറ്റിച്ചു കാശ് വാരിക്കൂട്ടുന്ന ഇന്നത്തെ പുരോഹിത വര്ഗ്ഗത്തെപ്പറ്റി പറയാന്‍ ഇപ്പോഴുള്ള വാക്കുകള്‍ പോരാ. കൃത്യമായി യേശു ഇവരെ അറിഞ്ഞിരുന്നുവെന്നു ബൈബിള്‍ വായിച്ചാല്‍ മനസ്സിലാക്കാം.
There is scientific & biological proof for that statement
Deletenfluence of thoughts on food:
DeleteA very important fact is that, when we cook, our thoughts play a major role. Do you know how? Let me explain. For example, if we are in an irritated mood while cooking, the taste of food will be hot even if we have put the correct proportion of ingredients. Our thoughts flow into the food we cook and produce an impact by reducing or increasing the nutrition of the food and also affect the taste of the food. There are examples where food even after 2 to 3 days of preservation has not got spoiled due to positive thoughts during cooking. Thus, food can heal our illness if cooked with positive thoughts. Hence we will have to make sure that we don't fight with our husband or children before cooking, as it will highly influence the food we cook and will lead to illness- both physical and mental.
"ഇതുപോലെ വിമര്ശിഇക്കാന്‍ കദളിക്കാടനേ കഴിയൂ. അറിയാത്ത കാര്യങ്ങള്‍ സദയം വിളമ്പാതിരിക്കുക; സ്വന്തം അജ്ഞതയെ അതെടുത്തു കാണിക്കുന്നുള്ളൂ"Roshan
DeletePlease clear what is my ignorance.? Enlighten me and others.
വട്ടായി-ഷാലോം പ്രഭൃതികളുടെ അത്ഭുതം എന്തെന്നു ചോദിച്ചാല്‍ ഇതാണ് - കണ്ടമാനം സാധാരണക്കാരെ ശരാശരിയിലും കുറേക്കൂടി തരംതാഴ്ത്തി, ഉള്ള തലച്ചോറു കൂടി നിര്‍വീര്യമാക്കി, കുറെ ധ്യാനകേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ നിലനില്‍പ്പിനുള്ള ഉപാധികളാക്കി മാറ്റിയെടുക്കുക എന്ന അധമപ്രവൃത്തിയാണത്.
ReplyDeleteഏതോ ഒരു Anonymous ഡിസംബര്‍ 19ന് ഒരു കമെന്റില്‍ എഴുതിയത് അല്‍പസ്വല്പ മാറ്റങ്ങളോടെ ഇങ്ങനെ സംഗ്രഹിക്കാം.
"അടിസ്ഥാനപരമായി മനസ്സിനെ മെരുക്കി അതിനപ്പുറത്തേക്ക് കടക്കുന്ന സ്നേഹത്തിന്റെ വികിരണമാണ് ആദ്ധ്യാത്മികത. അതില്‍ മുന്നേറി ആത്മസാക്ഷാത്ക്കാരം കൈവരിക്കാന്‍ മനസ്സിന്‍റെയും ശരീരത്തിന്‍റെയുമൊക്കെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ല അവബോധം ഉണ്ടാവേണ്ടതുണ്ട്. മാത്രവുമല്ല വലിയ ഇച്ഛാശക്തിയും വേണം. മല്‍സ്യമാംസങ്ങള്‍ പോലെയുള്ള തീക്ഷ്ണമായ ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ലൈംഗികതൃഷ്ണ കൂടുതലായിരിക്കും. ഒരു വശത്ത് തീയിലേക്ക് എണ്ണ പകരുകയും മറുവശത്ത് അതിനെ വരുതിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെയുള്ള പാഴ്വേലയാണ് ഇത്തരക്കാര്‍ അഭിഷേകാഗ്നി കൊതിച്ച് അട്ടപ്പാടിയിലോ ഭരണങ്ങാനത്തോ ചെന്ന് വട്ടായിക്ക് ചുറ്റും ചാണകത്തില്‍ ഈച്ചകളെപ്പോലെ തടിച്ചുകൂടുന്നത്. അതിനുപകരം, ഈശ്വരചിന്തയില്‍ അധിഷ്ഠിതമായ ആത്മീയജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ അതിനനുസരിച്ചുള്ള ജീവിതചര്യകള്‍ പാലിക്കാനാണ് ശ്രമിക്കേണ്ടത്. അഞ്ച് ഇന്ദ്രിയങ്ങളിലൂടെയും അകത്തേക്കു എടുക്കുന്നതെല്ലാം നമ്മുടെ ഭക്ഷണമാണ്. അത് മുഴുവനും സാത്വികമാവണം. ഒപ്പം ലൈംഗിക ഊര്‍ജത്തെ ആദ്ധ്യാത്മിക ഊര്‍ജമാക്കി മാറ്റുന്ന യോഗസാധനകളും ആവശ്യമാണ്. ഇതെല്ലാമുണ്ടായാലും ഉറച്ച ശ്രദ്ധയില്ലായെങ്കില്‍ വലിയ മുനിമാര്‍ പോലും പതിച്ചുപോയിട്ടുള്ളതായി പുരാണങ്ങള്‍ പറയുന്നു. അതായത് സിനിമ, ടിവി, ഒരര്‍ത്ഥവുമില്ലാത്ത അടിപൊളി പാട്ടുകള്‍, ബാലിശങ്ങളായ പരസ്യങ്ങള്‍, റിയാലിറ്റി ഷോകള്‍, അനാവശ്യ കൌതുകത്തെ പോറ്റാന്‍ മാത്രമുള്ള പത്രവാര്‍ത്തകള്‍, പെര്‍ഫ്യൂം, ആഡംബര വസ്ത്രങ്ങള്‍, കൃത്രിമ ആഹാരപദാര്‍ഥങ്ങള്‍, മരുന്നുകളിലൂടെയും മറ്റും ഉള്ളില്‍ ചെല്ലുന്ന ശരീരഹാനികളായ രാസവസ്തുക്കള്‍ എന്നിങ്ങനെ മനസ്സിന്‍റെ താളം തെറ്റിക്കാന്ന ഒട്ടനവധി പ്രലോഭനങ്ങളും സാഹചര്യങ്ങളും ഇന്ന് നിലനില്‍ക്കുന്നു. നിരുപദ്രവമായി ഉള്ളില്‍ കടക്കുന്ന ഇവയെല്ലാം പില്‍ക്കാലത്ത് പൊട്ടിമുളച്ച് വളരാന്‍ കഴിയുന്ന ചെറിയ അസുരവിത്തുകളാണ്. ഇവയെയെല്ലാംപറ്റി ഒരാത്മീയാന്വേഷിക്ക് വലിയ കരുതല്‍ വേണം."
ആത്മീയതയുടെ ഇത്തരം സാരാമ്ശങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്നതിനു പകരം മേല്പ്പറഞ്ഞ വട്ടന്മാര്‍ സമൂഹത്തില്‍ വിഷം കുത്തിവയ്ക്കുകയാണ്. മുഴുത്ത ആത്മപ്രശംസയല്ലാതെ ഒരു കഴമ്പും ഇവന്മാരുടെ വാക്കുകളില്‍ ഇല്ല. വേദവാക്യങ്ങള്‍ ഉദ്ധരിച്ച് ദൈവനിന്ദ നടത്തുന്ന ഈ വിരുതന്മാരുടെ വാതോരാത്ത പ്രഭാഷണം അമേധ്യയുക്തമാണ്.
രണ്ടോ മൂന്നോ ആഴ്ച മാത്രം നീണ്ടു നില്‍ക്കുന്ന അനുഭവം മാത്രമേ കരിസ്മാറ്റിക് ധ്യാനത്തിന് കൊടുക്കാന്‍ ആവുകയുള്ളൂ ,പ്രതേക അന്തരീക്ഷത്തില്‍ ഒരാഴ്ച ഇരുത്തി ബ്രെയിന്‍ വാഷ് ചെയ്തു സോസ്ത്രക്കാഴ്ച പിടിച്ചു പറിക്കുന്നത് ദൈവീകം ആണോ ?
ReplyDeleteവട്ടായിയുടെ ധ്യാനം കൂടിച്ചതിനു ശേഷം മതിയായിരുന്നു ആ മോണിക്ക ചേച്ചിയുടെ വസ്തു എഴുതി വാങ്ങാന്‍ എന്നാണ് ഇപ്പോള്‍ കാഞ്ഞിരപ്പള്ളി മുതലാളി ഓര്‍ക്കുന്നത്. അഭിഷേകാഗ്നി കഴിയുമ്പോള്‍ അറിയാം എത്ര പേരുടെ വസ്തു വകകള്‍ വട്ടായിയുടെ കയ്യില്‍ എത്തിപെട്ടിട്ടുണ്ടെന്ന്.
ReplyDeleteയോഗയും മാംസവും.ഈശ്വര സാക്ഷാത്കാരത്തിന് ലയിന്ഗിക തൃക്ഷ്ണയെ ഉപേക്ഷിയ്ക്കണം എന്നത് വിശുദ്ധോക്തികളിലെ അര്‍ഥശൂന്യതയാണ്.
ReplyDeleteമാംസം മത്സ്യം കഴിയ്ക്കുന്നവര്‍ക്ക് ലൈംഗിക തൃഷ്ണ കൂടുതല്‍ ആണ് എന്ന് പറയുന്നു. സത്യത്തില്‍ ഭാരതീയ ആയുര്‍വേദമനുസരിച്ച് പച്ചമരുന്നുകളിലും പച്ചക്കറികളിലും ആണ് കൂടുതല്‍ ഉത്തേജനം പറയുന്നത്.ഉദാഹരണത്തിന് മുരിങ്ങക്ക, അല്ലെങ്കില്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ കിട്ടുന്ന ഉത്തേജക മരുന്നുകള്‍.അവ മാംസത്തില്‍ നിന്നോ മത്സ്യങ്ങളില്‍ നിന്നോ അല്ല.അവയിലതുണ്ടായിരുന്നെങ്കില്‍ പണ്ടേ ശാസ്ത്രഞ്ജര്‍ മത്സ്യ മസംസങ്ങള്‍ കഴിച്ചാല്‍ മതി എന്ന് പറഞ്ഞേനെ. ഇന്ത്യയിലെ 75%വരുന്ന സസ്യഭുക്കുകള്‍ക്ക് ലൈംഗിക തൃഷ്ണ കുറവായിട്ടാണോ 1.2billion മക്കളെ ഉണ്ടാക്കുന്നത്.ഇത്ര മാത്രം ലയിഗിക അതിക്രമങ്ങള്‍ ചെയ്യുന്നത്.സസ്യ ഭുക്കുകള്‍ ആയിരുന്ന കേരളത്തിലെ നമ്ബൂതിര്മാരുടെ ലൈംഗിക ആസക്തി നമുക്ക് അറിയാവുന്നത് ആണല്ലോ.പുല്ലു തിന്നുന്ന മുയലിനും ആടിനും ഉള്ളതിന്റെ നൂറിലൊന്ന് ലയിഗിക തൃഷ്ണയെ മാംസം മാത്രംതിന്നുന്ന സിംഹത്തിനും പുലിയ്ക്കുമുള്ളൂ. പച്ചക്കറി തിന്നുന്ന പട്ടരെക്കാള്‍ ലൈംഗിക തൃഷ്ണ ഇറച്ചി തിന്നുന്ന ക്രിസ്ഥിയനിയ്ക്കുണ്ട് എന്ന് പറയാന്‍ ആവുമോ. ഭക്ഷണത്തിനു ചെറിയ സ്വാധീനം ഉണ്ടാക്കാം.പക്ഷെ പറയത്തക്ക വ്യത്യസമീകരയത്തില് ഉണ്ടാക്കും എന്നതു വേറുമതിശയോക്തിയാണ്. തൃക്ഷ്ണ ഉള്ളിലുല്ലതാണ്. ഈശ്വര സാക്ഷാത്കാരത്തിന് ലയിന്ഗിക തൃക്ഷ്ണയെ ഉപേക്ഷിയ്ക്കണം എന്നത് വിശുദ്ധോക്തികളിലെ അര്‍ഥശൂന്യതയാണ് എന്ന് ഇന്ത്യന്‍ ഗുരുവായിരുന്ന കൃഷ്ണ മൂര്‍ത്തി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ ലൈഗിക തൃക്ഷ്നയെ യോഗയിലൂടെ ആത്മീയ ഊര്ജമാക്കാം എന്നതും തെറ്റാണ്. യോഗ ലയിഗിക ശക്തികളെ കൂട്ടുകയാണ് ചെയ്യുന്നത്.ഇത് അനുഭവത്തില്‍ നിന്ന് പറയുന്നതാണ്.!അല്ലാതെ താങ്കള്‍ പയുന്നത് പോലെ വെറും വിമാര്‍ശനം അല്ല.
അറിയാതെ പറഞ്ഞതും ആല്ല.യോഗയെക്കുരിച്ചു ഇറങ്ങിയിട്ടുള്ള എല്ലാ പ്രധാന പുസ്തകക്ങ്ങളും വയിചിട്ടിട്ടുണ്ട്.കൂടാതെ യോഗ അറിയവുന്നവരില്‍നിന്നു പഠിച്ചി ട്ടും ഉണ്ട്. യോഗ അപകടകരം ആണ്.തന്നെത്തന്നെ ദൈവമാക്കുന്ന, അല്ലെങ്കില്‍ ദൈവത്തെപോലെ ആക്കുന്ന സാധന ആദി പാപം ആണ്. അറിവിന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിച്ചാല്‍ നിങ്ങള്ദൈവത്തെ പോലെ ആകും എന്ന് സാത്താന്‍ ഉല്‍പത്തിയില്‍ പറയുന്നത് തന്നെ ആണ് യോഗയിലും പറയുന്നത്.സെര്‍പ്പന്റ്റ് പവര്‍ അഥവാ കുണ്ടലിനി ശക്തിയെ ഉണര്‍ത്തുക എന്ന് വച്ചാല്‍ അത് തന്നെ ആണ്.അത് ചിലരില്‍ ഭ്രാന്തും ഭൂതാവേശവും ഉണ്ടാക്കാം.കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
നിങ്ങള്‍ സാധാരണ ജീവിതം നയിയ്ക്കുക. അയല്‍ക്കാര്‍ക്ക് സ്നേഹ പൂര്‍വ്വം സഹായംചെയ്യുക. അതെ എന്നുള്ളതിന് അതെ എന്നും അല്ല എന്നുള്ളതിന് അല്ല എന്നും പറയുക. അതികൂടുതല്‍ ഒന്നും അധ്യാല്മികതയ്ക്ക് ആവശ്യമില്ല.യേശു ആത്മ രക്ഷ വളരെ ലളിതം ആക്കി. "എന്റെ നുകം വഹിയ്ക്കാന്‍ എളുപ്പമുള്ളതും ഭാരംകുറഞ്ഞതും ആണ്" എന്നാ പറഞ്ഞത്.എന്തിനാ മേല്പറഞ്ഞ മഹാഭാരങ്ങള്‍ എടുത്തു കഷ്ടപ്പെടുന്നത്.ചുമ്മാ സ്നേഹിച്ചാല്‍ മതി.ഒരു തൂവലിനേക്കള്‍ അതിമൃദുലം.സ്നേഹത്തില്‍ എല്ലാ സാധനയും അടങ്ങിയിരിയ്ക്കുന്നു."പുറമെനിന്നു വരുന്ന ഒന്നിനും തന്നെ നിങ്ങളെ അശുദ്ധനാക്കാന്‍ ആവില്ല. നിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന തിന്മയാണ് നിന്നെ അശുദ്ധന്‍ ആക്കുന്നത്".
താങ്കള്‍ യോഗ പുസ്തകങ്ങളും അതിനെതിരെ പുന്നതരയെ പോലെ ഉള്ള മണ്ടന്ടമാരും എഴുതിയ പുസ്തകങ്ങള്‍ വായിചിട്ടുണ്ടാകം .താങ്ങള്‍ പറയുന്നത് മുഴുവന്‍ അഞ്ജതയാണ് ,താങ്കളെ കളിയാക്കുകയോ കുറ്റപ്പെടുതുകയോ അല്ല -ഇതാണല്ലോ ഭൂരിപക്ഷത്തിന്റെയും അവസ്ഥ എന്നത് വളരെ ഖേദകരം തന്നെ .കരിസ്മാട്ടിക്കുകാര്‍ താങ്കളുടെ മനസ്സില്‍ വിഷം നിറച്ചിരിക്കുന്നു .
ReplyDeleteഇറച്ചി തിന്നാനായി നമ്മുടെ സന്ന്യസ്തര്‍ ഇതിലും വലിയ തിയറികള്‍ കണ്ടു പിടിച്ചിട്ടുണ്ട്
ബൈബിളില്‍ എല്ലാം ഉണ്ട് പക്ഷെ മനസ്സ് അടച്ചു വച്ചിരിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവര്‍ക്ക് കിട്ടുന്ന അര്‍ഥം അല്ല ,മനസ്സ് തുറന്ന ഒരാള്‍ക്ക് വചനങ്ങളില്‍ നിന്ന് കിട്ടുക , സത്യം അന്വേഷിക്കുക പ്രിയ ജോഷ് - അത് നിങ്ങളെ എല്ലാറ്റില്‍ നിന്നും ഫ്രീ ആക്കും .
For better understanding of Yoga may I recommend - http://www.swami-krishnananda.org/yoga/Yoga_System.pdf
ReplyDeleteA relevant excerpt "Yoga is not magic or a feat of any kind, physical or mental. Yoga is based on a sound philosophy and deep psychology. It is an educational process by which the human mind is trained to become more and more natural and weaned from the unnatural conditions of life.In yoga we study ourselves, while in our colleges we are told to study objects. Not the study of things but a study of the very structure of the student is required by the system of yoga, for the known is not totally independent of the knower."
Clearly cannot be against God? Read chapter three to learn the concept of "God".
Basis of the spirituality of the land is the theory of cause and effect - Ocean-waves-H20 which leads you to causeless cause-"the God" . Tried and tested ways and methods have been defined to know/experience "the God". No need of any blind irrational beliefs. What is "the danger" in knowing or experiencing? It is because of the logical and rational foundation that this knowledge has sustained itself for so long - consider that most other ethnic spiritual systems have been lost.
When it comes to Love - your love should not be limited to just your neighbours. All those creatures around us too deserve love - then only it becomes true/God's love? When you raise your consciousness to that high a level how can you kill/eat. Even without spirituality ,we can all easily conclude that we are all part of ONE which is why you see animal rights,environmental movements etc these days[Our original tradition of the land is to treat everything as divine and with respect ]. If the Sun doesn't shine,plants do not do photosynthesis or farmers do not cultivate etc where will we be?
It is a tragedy that the spiritual knowledge of our forefathers gets bracketed in the name of religion,caste etc and gets ruled out by our own people. Shows the damaging effects of conditioning in the process of spiritual evolution.
If the West undeniably is the leader in Science and Technology our land is blessed with spiritual technology of the top order. It is wide open for every one.
For those who are of logical or rational bend of mind. Read/Watch.
http://www.youtube.com/watch?v=irQ4SG5Rw60
http://chinmayasaaket.org/articles/gurudev/LOGIC%20OF%20SPIRITUALITY.pdf
http://www.youtube.com/watch?v=mdOVadhs9pg
With Love and Peace.
To remove ignorance of what Yoga is what it is not - may I suggest.
ReplyDeletehttp://www.swami-krishnananda.org/yoga/Yoga_System.pdf
A relevant excerpt for reference -
"Yoga is not magic or a feat of any kind, physical or mental. Yoga is based on a sound
philosophy and deep psychology. It is an educational process by which the human mind is trained to become more and more natural and weaned from the unnatural conditions of
life. Yoga has particular concern with psychology, and, as a study of the ‘self’, it transcends both general and abnormal psychology, and leads one to the supernormal level of life. In yoga we study ourselves, while in our colleges we are told to study objects. Not the study of things but a study of the very structure of the student is required by the system of yoga, for the known is not totally independent of the knower. "
What is "dangerous" in this?
Coming to loving your neighbour as the ultimate virtue, how about other creatures? Don't they deserve love?
The essence of Indian spirituality is the theory of cause and effect - Waves-Ocean-H20 leading to causeless cause ie the knowledge of being part of ONE. It gives you time tested ways and means to know or experience "the God". No need for any irrational beliefs which is why Yoga/Vedanta attracts intellectual/rational-spiritual people. Even without spirituality can't we logically conclude that we are all part of one. Where will we be if the Sun does not shine or plants dont photosynthesise or farmers don't farm etc?
If West is the leader in Science and Technology our land possess spiritual technology of the top order. It is open to all and should always be. It is due to the rational and logical foundation of the knowledge that it has stood the tests of the time. Compare that to ethnic religions/cultures which have perished - Greek,Egyptian etc including the one which predicted end of the world yesterday. It is a tragedy that our land's spiritual knowledge gets bracketed and ruled out by our own people because of dogmatic beliefs.
The above comment also shows how conditioning can be damaging/detrimental in spiritual evolution.
Knowledge is knowledge and truth is truth. Who will be the loser if you don't seek sound knowledge?
For those with a rational and logical bend of mind let add a few more links.
http://www.youtube.com/watch?v=irQ4SG5Rw60
http://chinmayasaaket.org/articles/gurudev/LOGIC%20OF%20SPIRITUALITY.pdf
http://www.youtube.com/watch?v=mdOVadhs9pg
Love and Peace.
യോഗ പിശാചിന്റെ എന്ന് പഠിപ്പിക്കുന്ന കരിസ്മട്ടിക്കുകാരെ സഭ അടിച്ചു പുറത്താക്കട്ടെ ,യോഗ ആത്മീയമാണ് ,യോഗയുടെ ഗുണം ശരീരത്തിനും മനസ്സിനും ആത്മാവിനും ലഭിക്കുന്നു .
ReplyDeleteആല്മാവു എന്നാല്‍ എന്താണെന്നു പറഞ്ഞു മനസിലാക്കിയിട്ടു , ആലമീയത്തെക്കുരിച്ചു പറയുന്നതല്ലേ കൂടുതല്‍ ഉചിതം? ആല്മീയത്തെ ക്കുറിച്ച് ധാരാളം എഴുതിക്കണ്ടു . എന്നാല്‍ ആല്മാവെന്താണെന്ന് മനസിലാക്കാതെ ആള്മീയത്തെക്കുരിചെങ്ങനെ മനസിലാക്കും? അതുകൊണ്ട് ഇനി ആല്മീയം എഴുതുന്നവര്‍ ആല്മാവ് എന്താണെന്ന് ഒന്ന് നിര്‍വചിച്ചാല്‍ കൊള്ളാം.
Deleteആത്മാവ് എന്തെന്ന് വേദപാഠം ഒന്നാംക്ലാസില്‍ പഠിക്കുന്നതാണ്. ഈ ബ്ലോഗു ആത്മാവ്ശബ്ദം അല്ല , അല്‍മായശബ്ദമാണ്. പേരുവെക്കാതെ ആത്മാക്കുളും ഈ ബ്ലോഗില്‍ എഴുതുന്നുണ്ട്. അത്മാവിനെപ്പറ്റി ക്രിസ്ത്യന് വിശ്വാസത്തില്‍ വിവരിക്കുക എളുപ്പമാണ്. എന്നാല്‍ ഹൈന്ദവ ചിന്താഗതിയില്‍ കുറച്ചുകൂടി യുക്തി തോന്നും.
Deleteഉത്പത്തി രണ്ടാം അധ്യായത്തില്‍ ഏഴാംവാക്യം താങ്കള്‍ ഒന്ന് വായിച്ചു കഴിഞ്ഞു കൂടലിന്റെ ലേഖനം വായിക്കൂ. ആധികാരികമായി എഴുതുവാന്‍ കഴിവുള്ള ഒരു വേദപണ്ഡിതന്‍ കൂടിയാണദ്ദേഹം. ഞാന്‍ എന്തെങ്കിലും എഴുതിയാല്‍ ശയിത്താന്റെ വേദം ആകും.
മണ്ണാകുന്ന മനുഷ്യനെയും ജീവന്റെ ശ്വാസത്തെയും ബന്ധിപ്പിക്കുന്ന അഹംബോധത്തെ, ചൈതന്യത്തെ ആത്മാവെന്നു കണക്കാക്കൂ. പുരോഹിതമതം പഠിപ്പിക്കുന്നതുപോലെ നിന്നുള്ളിലെ ഒരു മാജിക്ക്, ജീവന്‍ ത്യജിക്കുന്ന ദിനം എലിവാണംപോലെ പാഞ്ഞു, എവിടെയോ ഓടി ഒളിച്ചിരുന്ന്, സ്വര്‍ഗമോ നരകമോ എന്ന് നിശ്ചയമില്ലാതെ വിധിയുടെ ദിനംവരെ കാത്തിരിക്കുന്ന നിരാശ്രയനായ ഒരു ബലിയാടെന്നു പറയാം. ഭൂതലത്തിലെ മണ്ണുകൊണ്ട് ദൈവം അവനെ സൃഷ്ടിച്ചു, ജീവന്റെ ശ്വാസം മൂക്കില്‍കൂടി ഊതികൊടുത്തു. അത്ഭുതമെന്നു പറയട്ടെ, ഉടന്‍ അവന്‍ ആത്മാവായി. മനുഷ്യന്റെ സങ്കല്‍പ്പത്തിലുള്ള ഈ ആത്മാവ് ദൈവം ഉണ്ടാക്കിയതോ, സ്വയം ഉണ്ടായതോയെന്നു അറിയത്തില്ല. ബാക്കി അജ്ഞാതനാമം ധരിച്ച താങ്കള്‍ വിവരിക്കൂ.
അതമാവു ഒരുതരം മാവ് കുഴച്ചു ഉണ്ടാക്കുന്ന സാധനം ആണ്. ആ മാവ് മണ്ണാണ് എന്ന് പറയാം. അല്ലെങ്കില്‍ ശാസ്ത്ര ഭാഷയില്‍ പഥാര്‍ഥം(matter ).Human soul is the highly evolved form of matter. അതിനെ നിത്യമായ ആത്മാവ് അരൂപി എന്നൊക്കെ വിളിയ്ക്കാം.മനുഷ്യാത്മാവ് എന്തയാലും ദൈവത്തില്‍നിന്നു വരുന്നതല്ല .പഥാര്‍ഥ പരിണാമ ശുങ്ങലയിലെ ഏറ്റവും ഉയര്‍ന്ന ജീവ രൂപം ആണ്.ശ്രീ അരവിന്ദ ഘോഷ് അതിനെ കുറിച്ച് വളരെ ഭംഗിയായി പറയുന്നു ണ്ട് . പഥാര്‍ഥത്തില്‍ നിന്ന് ജീവനും ജീവനില്‍ നിന്ന് മനസ്സും മനസ്സില്‍ നിന്ന് ബോധ മനസ്സും ബൊധമനസ്സില്‌നിന്നു അതീധ ബോധ മനസ്സും പരിണമിയ്ക്കുന്നു എന്ന്. ("Life Divine") പക്ഷെ അദ്ദേഹം ഈ പരിണാമത്തില്‍ ദൈവിക പ്രവര്‍ത്തനം ഒരു ആവശ്യഘടകം ആണ് എന്നും പറയുന്നു.ഇതിനോട് സാമ്യം ഉണ്ട് ഫാദര്‍ ടി. ഷര്‌ദാാന് SJ ( "The phenomenon of man")cosmogenesis(origin of Universe) geogenisis(ഭൂമിയുടെ ഉല്‍ഭവം ) biogenesis (ജീവന്റെ ജനനം .അടുത്തപടി homogenesis(മനുഷ്യ മനസ്സിന്റെ ഉല്പത്തി )Lastly;Christogeneis(ക്രിസ്തുമാനസ്സിന്റെ ആവിര്‍ഭാവം)According to him Christ is the culmination and center of cosmos.ചുരുക്കത്തില്‍ മനുഷ്യന്‍റെ ആത്മാവ് ഈ ഭൌതിക പ്രപഞ്ചത്തിന്റെ തന്നെ പരിണാമം പ്രാപിച്ച ഉയര്‍ന്ന ജീവ രൂപം ആണ്.അങ്ങിനെ matter തന്നെ ആണ് അല്മാവും.അതായിരിയ്ക്കും "അഹം ഈ ബ്രഹ മാണ്ടാം" തന്നെ എന്ന് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. പദാര്‍ത്ഥം പരിണമി ച്ച് ഉണ്ടായത് കൊണ്ടാണ് മനുഷ്യന്‍ അപൂര്‍ണനും ,ബലഹീനനും ആസ്തിരനും,കുറ്റവാളിയും ഒക്കെ ആകുന്നതു.നമ്മള്‍ വലിയ കുശവന്റെ വെറും മണ്പാത്രങ്ങള്‍ ആണ്.എപ്പോഴും ഉടഞ്ഞു പോകാം.പക്ഷെ അതിലെ നിധിയാണ് ആത്മാവ് എന്ന് സുവിശേഷത്തില്‍ എങ്ങും തൊടാതെ പറഞ്ഞിട്ടുണ്ട്.
Deleteനൂതന ശാസ്ത്ര ശാഖയായ religious neurology മരണശേഷം നശിച്ചു പോകാത്ത consciousness ഉണ്ട് എന്ന നിഗമനത്തില്‍ എത്താവുന്ന quantum physics നെ അടിസ്ഥാനം ആക്കി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.(quantum entanglement theory ആത്മാവിനെ അന്വേഷിയ്ക്കുന്നവര്‍ക്ക് കൌതുകകരമാണ്.) ശരീരം മരിക്കുമ്പോള്‍ പ്യുപ്പ പൊട്ടി ചിത്രശലഭം പുറത്തു വരുന്ന പോലെ ആത്മാവ് ശരീരത്തില്‍ നിന്നും പുറത്തേയ്ക്ക് കടക്കും.ഒരുതരം metamorphosis തന്നെ.ചിത്രശലഭത്തിന്റെ പിറവി നല്ല ഒരു ഉദാഹരണമാണ്.In short Earth is a big nursery of souls.
This is not a complete answer.Need more discussion, time and reflection.
To Josh KadalikkadanDecember 23, 2012 4:13 AM
Deleteമനുഷ്യാത്മാവ് എന്തായാലും ദൈവത്തില്‍നിന്നു വരുന്നതല്ല എന്ന താങ്കളുടെ അഭിപ്രായത്തെ പറ്റി പറയട്ടെ. അന്നന്നത്തെ കൂലി പണി കഴിഞ്ഞു കിട്ടുന്ന ചെറിയ തുക കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചു അവന്‍റെ ആല്മാവ് ദൈവത്തില്‍ നിന്നോ ചെകുത്താനില്‍ നിന്നോ എവിടുന്ന് വന്നാലും അതൊരു പ്രശ്നമല്ല. ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ച്ചയില്ലാത്ത അല്മാവ്, സ്വര്‍ഗം, നരകം തുടങ്ങിയ കാര്യങ്ങളെ പറ്റി ഭയാനകമായ രീതിയില്‍ അവതരിപ്പിച്ചു അവനെ പേടിപ്പിച്ചു അറിയപ്പെടുന്ന തൊഴിലുകള്‍ യാതൊന്നും ചെയ്യാതെ അവന്റെ കയ്യില്‍ നിന്നും അവസാനത്തെ തുട്ടും കൂടി അടിച്ചെടുത്തു സുഖിക്കുന്ന അച്ചന്മാരുടെ ആ കപട ശാസ്ത്രത്തെ തിരിച്ചറിയണം എന്ന് അല്‍മായശബ്ദം പ്രവര്‍ത്തകര്‍ അല്ല ആര് പറഞ്ഞാലും അതിനെ ഞാന്‍ പിന്താങ്ങും. മനുഷ്യന്റെ ഈ ലോകത്തിലെ ജീവിതമാണ് പ്രധാനം. പരലോകം അത് കഴിഞ്ഞിട്ടാകട്ടെ. church act നെപ്പറ്റി പറയുമ്പോള്‍ ആല്‍മാവും സ്വര്‍ഗ്ഗവും നരകവും എന്നൊക്കെ ആള്‍ക്കാരുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി കൂട്ടി കുഴച്ചു മുട്ടാപോക്കു പറയുന്നത് ശെരിയല്ല. അച്ചന്മാര്‍ ആല്‍മാവിന്റെയും സ്വര്‍ഗതിന്റെയും നരകതിന്റെയും ഒക്കെ കാര്യങ്ങള്‍ നോക്കി നടത്തട്ടെ, സഭയുടെ സ്വത്തു വകകള്‍ അതിന്‍റെ അവകാശികളായ അല്‍മായര്‍ തന്നെ നോക്കി നടത്തട്ടെ എന്നല്ലേ ഇവിടെ പറയുന്നുള്ളൂ.
To Josukutty
Deleteഎന്‍റെ ജോസുകുട്ടി സാറേ സഭയുടെ സ്വത്ത് അലമയന്റെ ആണെങ്കില്‍ അലമയന്‍ എടുത്തൊ, കത്തനര്‍ക്ക് വേണം എന്നുന്ടെല്‍ അവരും എടുത്തോ. എനിയ്ക്ക ആ കാര്യത്തില്‍ ഒട്ടും തല്ല്പര്യം ഇല്ല.ഇനി അങ്ങേയ്ക്ക് അതാണ് മനുഷ്യന്റെ ഈ ലോകത്തിലെ ജീവിതത്തിലെ പ്രധാനം പ്രശ്നം എങ്കില്‍ ആയിക്കൊള്ളൂ. എനിയ്ക്ക് ആത്മാവിന്റെ കര്യത്തിലും താത്പര്യം ഉണ്ടായിട്ടല്ല. ബ്ലോഗിലെ ചര്‍ച്ച വിഷയത്തില്‍ ഒന്നിനെ കുറിച്ച് ഒരാള്‍ ഉന്നയിച്ച ചോദ്യത്തിനാണ് ഞാന്‍ മറുപടി എഴുതിയത്. അതിത്ര മോശമാണെങ്കില്‍ മോടരെട്ടര്‍ അത് പബ്ലിഷ് ചെയ്യണ്ടായിരുന്നു.ഞാന്‍ ഒരു contributor അല്ല .വെറും visitor മാത്രം .
"സഭയുടെ സ്വത്തു വകകള്‍ അതിന്‍റെ അവകാശികളായ അല്‍മായര്‍ തന്നെ നോക്കി നടത്തട്ടെ എന്നല്ലേ ഇവിടെ പറയുന്നുള്ളൂ"ആയിക്കോളൂ എനിയ്ക്കും ലക്ഷക്കണക്കിന് മനുഷ്യര്‍ക്കും അതില്‍ യാതൊരു എതിര്‍പ്പും ഇല്ല. പൂര്‍ണ സമ്മതവും ആണ്. ശ്രീ ജോസുകുട്ടിയോ അദ്ദേഹം ഉള്‍പ്പടെ ഉള്ളവര്‍ തീരുമാനിയ്ക്കുന്ന സഭാ സമ്പത്തു സമിതിയോ ആയിക്കൊള്ളട്ടെ അതിന്റെ ആള്‍ക്കാര്‍. എന്റെ എല്ലാവിധ പിന്തുണയും അതിനു ഉണ്ടായിരിയ്ക്കും. അല്ലെങ്കിലും money management അത്മായര്‍ നടത്തുന്നതാണ് വിജയകരം എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. അധ്യാത്മികര്‍ എന്ന് അവകാശപ്പെടുന്നവര്‍ പണം കയ്യാളുന്നത് ഉണ്ടാക്കുന്ന അപകടം ഇതിനോടകം നമ്മള്കണ്ട് കഴിഞു. സ്വര്‍ഗ നരകങ്ങളുടെ ചര്‍ച്ച ഞാന്‍ തുടങ്ങിയതല്ല. ഈ ബ്ലോഗിലെ contributors തുടങ്ങി വച്ചതല്ലേ.? ഒരു ചോദ്യത്തിന് ഒരു "മണ്ടന്‍ കുഞ്ഞാട് "മറുപടി എഴുതിയതിനു ഇത്രയും ചൂടാകാന്‍ ഉണ്ടോ.?ഇതിലെ വേണം-വേണ്ടായ്കകള്‍ മോടരേട്ടര്‍ക്ക് നിയന്ത്രിയ്ക്കാമല്ലോ. സ്വര്‍ഗവും നരകവും ആത്മാവും ഇല്ലാത്ത ഒന്നിനെ കത്തോലിയ്ക്കാ സഭ എന്ന് വിളിയ്ക്കില്ല. അതിനെ നിരീശ്വര വാദ സഭയെന്നാക്കിമാറ്റേണ്ടി വരില്ലേ. വരും.എന്നാല്‍ സംബത്തില്ലാത്ത സഭയെ കത്തോലിയ്ക്ക സഭ എന്ന് വിളിയ്ചാലും ഒരിയ്ക്കലും തെറ്റില്ല. മനുഷ്യന്‍റെ ഈലൊക ജീവിതത്തിനു സഭയുടെ സമ്പത്ത് അലമയാര്‍ കൈകാര്യം ചെയ്‌താല്‍ ഈ ലോകപ്രശ്നങ്ങള്‍ തീരുമോ? എങ്കില്‍ അതാണ് ആദ്യം ചെയ്യേണ്ടത്.എന്‍റെ സര്‍വ്വ പിന്തുണയും ആ കാര്യത്തില്‍ അത്മായ ശബ്ദത്തിന് ഉണ്ടായിരിയ്ക്കും. കനകം മൂലം കാമിനി മൂലം പലവിധ സഭയില്‍ കലഹം സുലഭം. ചിലര്‍ ആധ്യാത്മികത പറഞ്ഞു തല്ലു കൂടുന്നു,വേറെ ചിലര്‍ സമ്പത്ത് പറഞ്ഞു തല്ലു കൂടുന്നു.ഇനിയും മൂന്നാമതൊരു കൂട്ടര്‍ ഒന്നിനും അല്ലാതെ ഒരു രസത്തിന് തല്ലു കൂടുന്നു.
"അന്നന്നത്തെ കൂലി പണി കഴിഞ്ഞു കിട്ടുന്ന ചെറിയ തുക കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചു അവന്‍റെ ആല്മാവ് ദൈവത്തില്‍ നിന്നോ ചെകുത്താനില്‍ നിന്നോ എവിടുന്ന് വന്നാലും അതൊരു പ്രശ്നമല്"
ഇത്രമാത്രം കഷ്ടപ്പെടുന്ന എത്ര കൂലിപ്പണിക്കാര്‍ ആണ് ഈ അല്തമായ ശബ്ദം വായിയ്ക്കുന്നത്? അവരില്‍ എത്ര പേരാണ് ഈ ബ്ലോരിലെഴുതുന്ന ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് അങ്ങ് പറയുന്ന സഭയുടെ സംഭത്തിന്റെ കൈകാര്യത്തെ കുറിച്ച് അങ്ങ് പറയുന്ന പോലെ ഏതെങ്കിലും ഒരു വിഷയം ബാധിച്ചു ചിന്തിച്ചു തല പുണ്ണാക്കുന്നത്എന്ന് കൂടി ഒന്ന് പറഞ്ഞാല്‍ നന്നായിരുന്നു. ഈ ബ്ലോഗില്‍ എഴുതുന്നവരും വായിയ്ക്കുന്നവരും ഒരാളും മേല്പറഞ്ഞ അന്നന്നപ്പത്തിനു വേണ്ടി കൂലിപ്പണി ചെയ്യുന്നവര്‍ ആണ് എന്ന് തോന്നുന്നില്ല. ഈ ബ്ലോഗില് പറയുന്ന ഒന്നും തന്നെ അവരുടെതല്ല.ചുരുക്കം ചില സമ്പന്നരുടെ, ബുദ്ധിജീവികളുടെ പ്രശ്നങ്ങള്‍,ചര്‍ച്ച ആണ്. ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കാര്യവും അവരുടെ കൂലിപ്പണിയുടെ പ്രാരാബ്ദങ്ങള്‍ തീര്‍ക്കുമോ ആവോ?.
ആകാശത്തുനിന്നു പ്രാവിന്റെ രൂപത്തില്‍ ഡൈവ് ചെയ്തു വരുന്നതല്ല ആത്മാവ്. മെത്രാന്റെ തട്ട് വഴി അത് സ്ഥൈര്യലേപനം വഴി കിട്ടുകയുമില്ല .
ReplyDeleteമണ്‍പാത്രത്തിലെ നിധിയെ പറ്റി വചനം പറയുന്നു ,ജ്ഞാനത്തിന്റെ പുസ്തകത്തില്‍ പ്രഭാതത്തില്‍ ഉണര്‍ന്നു അതിനെ തേടുന്നവര്‍ അത് കണ്ടെത്തും എന്ന് പറയുന്നുണ്ട് .ആത്മാവിനെ അറിയാന്‍ നീ ശന്തമാകണം നിന്റെ ഉള്ളില്‍ തന്നെയുള്ള ദൈവാംശത്തെ അനുഭവിച്ചറിയണം .അതിനു തുറന്ന മനസ്സും ധൈര്യവും വേണം ,മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ബോധ്യം വേണം .
ലോകത്തിന്റെ ആല്മാവു, മനുഷ്യനില്‍ കയറുന്ന ഏഴു അശുദ്ധാല്മാവ്, ഈശോയെ മരുഭൂമിയിലേക്ക് നയിച്ച ആല്മാവു , പെന്തകൊസ്താ ദിനത്തില്‍ പ്രക്ത്യക്ഷപ്പെട്ട ആല്മാവു , ഭൂമിയുടെ ആല്മാവു , മൃഗങ്ങളുടെ ആല്മാവു ഇതെല്ലാം ഒന്ന് തന്നെയോ?
ReplyDeleteപ്ലേറ്റോയുടെ കാഴ്ചപ്പാടില്‍ നായ ആത്മാവുള്ള ഒരു തത്ത്വചിന്തകനെന്നാണ്. അപരിചിതനെ തിരിച്ചറിയുവാന്‍ നായക്ക് കഴിവുണ്ട്. അവനു സുപരിചിതനല്ലെങ്കില്‍ കുപിതനാകും. പരിചയം ഉള്ളവരെ നായ സ്വാഗതം ചെയ്യും. നന്മയും തിന്മയും നായക്ക് തിരിച്ചറിയാം. ശത്രുവിനെ അവന്‍ ആക്രമിക്കും മിത്രത്തെ സ്നേഹിക്കും. യജമാനെ സ്നേഹിക്കണമെന്ന തത്ത്വചിന്തയും അവനിലുണ്ട്. നിനക്ക് രണ്ടു യജമാനന്‍മാര്‍ പാടില്ലായെന്ന തത്ത്വം അക്ഷരം പ്രതി അനുസരിക്കുന്നവനാണ് നായയെന്ന സവിശേഷജീവി. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവനെ അവന്‍ മണത്തു മനസിലാക്കും. അവനില്‍ ജന്മസിദ്ധമായ ഒരു ജ്ഞാനവും ഉണ്ട്. ഒരു തത്വചിന്തകനെപ്പോലെ സ്നേഹവും വിവേകവും നായയിലുണ്ട്. അതുകൊണ്ടാണ് പ്ലേറ്റോയില്‍ നായ ആത്മാവുള്ള ഒരു തത്ത്വചിന്തകനായത്.
ReplyDeleteഎന്നാല്‍ പിന്നീട് വന്ന ചിന്തകര്‍ പ്ലേറ്റോയുടെ ചിന്താഗതിയെ അംഗീകരിച്ചു കൊടുത്തില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദം നായയെ അങ്ങനെ മേരുക്കിയെടുക്കുന്നുവെന്നാണ് എതിര്‍വാദം. പട്ടികള്‍ ചിന്തിക്കാറില്ല. കുഞ്ഞാടുകളും ചിന്തിക്കാറില്ല. മനുഷ്യന്‍ മാത്രമെ ചിന്തിക്കുന്നവരായുള്ളു. മൃഗീയചിന്തകരും മനുഷ്യനിലുണ്ട്.
ആത്മാവ് ശരീരത്തിനുള്ളിലാണോ അതോ ശരീരം ആത്മാവിനുള്ളിലാണോ ? ശരീരത്തിന് ചുറ്റും ഒരു പ്രഭാവലയം ഉണ്ട് .ജീവികളുടെ പ്രഭാ മണ്ഡലം പല കാരണങ്ങളാല്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്നു . ജീവനില്ലാത്ത വസ്തുക്കള്‍ക്ക് ചുറ്റുമുള്ള പ്രഭാ മണ്ഡലത്തിന് മാറ്റം ഉണ്ടാകുന്നില്ല .
ReplyDeleteഓറ ഫോട്ടോഗ്രഫി (Aura Photography) വഴി ഈ പ്രഭാവലയത്തിന്റെ ചിത്രം എടുക്കാനുമാകും .
താങ്കള്‍ പറയുന്ന പ്രഭാ വലയം aura എന്ന് വിളിയ്ക്കും.ശരീരങ്ങള്‍ക്ക് ചുറ്റുമുള്ള electoromagnetic rays ആണ്.അത് ആത്മാവല്ല. ഓരോരുത്തരിലും aura യുടെ ശക്തിയും വ്യാപ്തിയും വ്യത്യാസപ്പെട്ടിര്യ്ക്കും. വലിയ aura ഉള്ളവര്‍ കൂടുതല്‍ magnetic power & സ്വധീന ശക്തി ഉള്ളവരാണ്.അവര്‍ നല്ലവരാകാം അല്ലായിരിയ്ക്കാം.
Deleteആത്മാവ് ശരീരത്തില്‍ ആണ് അല്ലെങ്കില്‍ ശരീരം തന്നെ ആണ്.ശരീരത്തിന്‍റെ ആത്മ രൂപത്തെ(pure energy form human being) ആത്മാവ് എന്ന് വിളിയ്ക്കാം.
എല്ലാ കോശങ്ങളും conscious ആണ് അതിനെ cellular consciousness എന്നുവിളിയ്ക്കും.കോശങ്ങള്‍ എല്ലംകൂടിചെര്‍ന്നു ഒരു ശരീരം ഉള്ളതുപോലെ എല്ലാ കോശങ്ങളുടെയും consciousness, quantum ലെവലില്‍ quantum coherence അഥവാ quantum entanglement വഴി ഒരു sub cellular ലെവലില്‍ ഒറ്റ ശരീരവും മാനസും പോലെ വര്‍ത്തിയ്ക്കുന്നു.തലച്ചോറിലെ cylindrical ഷയ്പ്പിലുള്ള സബ് സെല്ലുലാര്‍ കോളങ്ങളില്‍ ഉള്ള electro-magnetic quantum ലെവല്‍ information മരണ ശേഷം dissipate ചെയതു പോകാതെ ഒറ്റ consciousness ആയിതുടരുന്നു. ആത്മാവ് മനുഷ്യ ശരീരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ തന്നെ ശരീരത്തിന്‍റെ അടുത്ത പടിയായിട്ടുള്ള ഊര്‍ജ പ്രതിഭാസമാണ്.അത് നമ്മള്‍ തന്നെ ആണ്.The invisible myself എന്നുവിളിയ്ക്കാം. അത് കൊണ് ശരീരം മരിച്ചാലും നിന്നിലെ നീ എന്നും നില നില്‍ക്കും എന്ന് പറയാം.ഇതെല്ലം എന്റെ ചില നിഗമനങ്ങള്‍ ആണ് കേട്ടോ. ദാസ് കപിറ്റലിലും,ബയിബിളിലും ഖുറാനിലും വേദങ്ങളിലും."റിച്ചാര്‍ഡ് ഡോക്കിന്സിലും" ഇല്ല എന്നതിന്റെ പേരില്‍ എന്നെ പിച്ചിക്കീറിയ്ക്കോ.എല്ലാ കൂട്ടരുടെയും പ്രധിനിധികള്‍ ഇവിടെ ഉണ്ട്.
(To moderator:ഇതും ഒരു മറുപടി ആയതിനാല്‍ ആരെ എങ്കിലും ദേഷ്യം പിടിപ്പിയ്ക്കും എങ്കില്‍ അല്‍മായ ശബ്ദത്തിന്‍റെ വിഷയം അല്ലെങ്കില്‍ പബ്ലിഷ് ചെയ്യരുതേ.)
അറിഞ്ഞോ അറിയാതയോ നമ്മള്‍ Soulനും Spiritനും ആല്മാവു എന്നാണ് പറയാറ്. തര്‍ജിമയും അങ്ങിനെതന്നെ.
ReplyDeleteവന്നു വന്നു Soul എന്ത് Spirit എന്ത് എന്ന് നമ്മുക്ക് തിട്ടമില്ലാതയതായി.
ഭാരതിയരായ നാം എങ്കിലും ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കണം.
ഇവിടെ കുറെ ചോദ്യങ്ങള്‍ ചോദിച്ചിട്ട് , ആരും വ്യക്തമായ ഉത്തരം എഴുതി കണ്ടില്ല . എല്ലാവരും ഉത്തരത്തിനു പകരം വീണ്ടും ചോദിക്കുന്നു , ഉത്തരം ആര്‍ക്കുമില്ലേ ? ആകെ മൂന്നു സ്ത്രീകളെ എഴുതുന്നോള്ളൂ അവരെ അവഗണിക്കാതെ പരിഗണിക്കൂ .
ReplyDeleteശരിയാണ്, ചൂലെടുത്താലും തൂലികയെടുത്താലും ഞങ്ങള്‍ പെണ്ണുങ്ങള്‍ നിങ്ങള്‍ ആണുങ്ങളുടെ തണലില്‍ കഴിയുന്നതാണ് നിങ്ങള്‍കിഷ്ടം, അല്ലേ?
Deleteചൂലുകൊണ്ട് പ്രഹരിക്കുന്നതിക്കാളും തൂലികകൊണ്ട് എതിരാളിയെ അടിച്ചു താഴെയിടുവാന്‍ തെരസ്സാക്ക് പ്രത്യേക കഴിവുണ്ട്. എന്ത് ചോദ്യം, ഏതു പെണ്ണാണ് ചോദിച്ചതെന്നും എനിക്കറിയത്തില്ല. ജെസി കാപ്പില്‍ ചോദിച്ച ചൊദ്യത്തിനാണൊ ഉത്തരം പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിലെ വിഭാഗമാണ് ജെസ്സിയെന്നു എനിക്കറിയത്തില്ലായിരുന്നു.
Delete(ലോകത്തിന്റെ ആല്മാവു, മനുഷ്യനില്‍ കയറുന്ന ഏഴു അശുദ്ധാല്മാവ്, ഈശോയെ മരുഭൂമിയിലേക്ക് നയിച്ച ആല്മാവു , പെന്തകൊസ്താ ദിനത്തില്‍ പ്രക്ത്യക്ഷപ്പെട്ട ആല്മാവു , ഭൂമിയുടെ ആല്മാവു , മൃഗങ്ങളുടെ ആല്മാവു ഇതെല്ലാം ഒന്ന് തന്നെയോ? ജെസ്സി കാപ്പില്‍ )
ഈ ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ ഒരു പാസ്റ്ററോ പുരോഹിതനോ വേണം. അല്‍മായശബ്ദത്തില്‍ ആധികാരികമായി എഴുതുവാന്‍ പിപ്പിലാഥനും കഴിവുണ്ട്. ഞാന്‍ വചനം നിരൂപിച്ചാല്‍ പലപ്പോഴും പാസ്റ്റര്‍ക്കും പുരോഹിതനും ഇഷ്ടപ്പെടുകയില്ല. എന്നെങ്കിലും ഒരു പ്രാവിശ്യമെങ്കിലും ബൈബിള്‍ വായിക്കണമെന്ന് ആഗ്രഹമുണ്ട്. ഇവിടെ മൃഗങ്ങളുടെ ആത്മാവില്‍ ക്രിസ്തീയ സഭകള്‍ വിശ്വസിക്കുന്നില്ല. ഹൈന്ദവ മതങ്ങള്‍ മൃഗങ്ങളിലും ദിവ്യത കല്‍പ്പിക്കുന്നു. അവരുടെ വേദഗ്രന്ഥങ്ങളില്‍ പലതും യുക്തിയും ഉണ്ട്.
ആത്മാവും സ്പിരിറ്റും രണ്ടാണ്. ഇവകള്‍ രണ്ടിനും നിര്‍വചനം കൊടുക്കേണ്ടത് എങ്ങനെയെന്നും എനിക്കറിയത്തില്ല. തെശ്ലോനിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ ആത്മാവും സ്പിരിറ്റും രണ്ടായി കാണുന്നു.
"സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും(spirit) ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ."(1 Thessalonians 5:23 )
എബ്രായക്കാര്‌ക്കെഴുതിയ വചനത്തിലും ഇങ്ങനെ തന്നെ. "ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു." (Hebrews 4:12)
ആത്മാവെന്നുള്ളതു ഒരു വ്യക്തിയില്‍ അധിഷ്ടിതമാണ്. എന്നിലും അവനിലും വസിക്കുന്ന ജീവന്റെ തുടിപ്പുകള്‍ ആത്മാവാണ്. ഈശൊയെ മരുഭൂമിയില്‍ നയിച്ചത് ആത്മാവല്ല, സ്പിരിറ്റായിരുന്നു. (ചൈതന്യം) കാരണം മരുഭൂമിയിലെ ആത്മാവ് ഒരു വ്യക്തിയല്ലായിരുന്നു. ശൈത്താനിലെ സ്പിരിറ്റിനെ ആല്മാവ് രൂപത്തില്‍ കണ്ടാല്‍ ശരിയാവുകയില്ല.
ദുഷ്ടനായ മനുഷ്യനില്‍ കുടികൊള്ളുന്നതും ആത്മാവ് തന്നെയാണ്. ഹൃദയശുദ്ധിയില്ലാത്തവരുടെ ആത്മാവിനെ ക്രൈസ്തവദൈവം ശിക്ഷിക്കുന്ന യുക്തിയും എനിക്ക് മനസിലാകുന്നില്ല. കാരണം മനസ് പാപം ചെയ്യുന്നതിന് ആത്മാവ് എന്തു പിഴച്ചു. പാപം ചെയ്യുന്ന ദേഹി മരിക്കും.( Ezek. 18:20) നോഹയുടെ കാലത്ത് ആ പെട്ടകത്തില്‍ എട്ടുപേര്‍ വെള്ളത്തില്‍കൂടി രക്ഷ പ്രാപിച്ചു. (1 Pet. 3:20)ഇവിടെയും ആത്മാവ് ദേഹിയില്‍മാത്രം കുടി കൊള്ളുന്നതെന്നും മനസിലാകുന്നു.
മനുഷ്യനിലും മൃഗങ്ങളിലും ജീവന്റെ അംശം തുടിക്കുന്നതുകൊണ്ട് ആത്മാവ് മൃഗങ്ങളിലും കാണാമെന്നു യുക്തി പറയുന്നു. വിവെചനമുള്ള ജീവിയെന്ന നിലയില്‍ മതം, മനുഷ്യവ്യക്തിത്വത്തിനു മാത്രമേ ആത്മാവ് കല്‌പ്പിച്ചിട്ടുള്ളൂ.
പഴയ നിയമത്തില്‍ സ്പിരിറ്റ് (ചൈതന്യം) 378 ഇടങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സ്പിരിറ്റ് എന്ന് പറഞ്ഞാല്‍ കാറ്റ് അല്ലെങ്കില്‍ വായു എന്നൊക്കെ അര്‍ഥം ഉള്ളൂ. ജീവനിലാത്ത ഭൗതികങ്ങളില് കുടികൊള്ളുന്നതിനെ ചൈതന്യം അഥവാ സ്പിരിറ്റെന്നു പറയുവാന്‍ സാധിക്കുകയുള്ളൂ. അങ്ങനെയെങ്കില്‍ ദൈവം ആത്മാവെന്നുള്ള പ്രയോഗവും തെറ്റാണ്. പോട്ടയില്‍ ഭ്രാന്തുമൂത്ത് ഉള്ളിലേക്ക് വരുന്ന പരിശുദ്ധ ആത്മാവും തെറ്റായ പ്രയൊഗമെന്നു കണക്കാക്കണം. ഒരു ചൈതന്യത്തെയാണ്(Holy spirit) നാം ആവഹിക്കുന്നത്. (2 Cor. 4:16)
ശ്രീ ജോസഫ് മാത്യൂ ,
ReplyDeleteതാങ്കളുടെ അറിവിവും സമയവും പങ്കു വെച്ചതിനു നന്ദി . ഇനി
മറ്റുള്ളവരുടെ അറിവ് കൂടി പങ്കു വെയ്ക്കാമൊ?
താങ്കള്‍ പറഞ്ഞതുപോലെ , സാക്,ജോസ് ആന്റണി , പിപിലാടന്‍, സാമുഎല് ,അനൂപ് ,ജോര്‍ജ് ,ഫ്രീ തിന്കേര്‍, ജോഷ് , ജോസഫ് മട്ടപ്പല്ലീ റോഷന്‍ ത്രേസ്യ,മരിയ ,ജെസ്സി, ചാക്കോ, സെബാസ്റ്റ്യന്‍ എന്നിവരും പങ്കു വെക്കുമെന്ന് കരുതട്ടെ
പുനര്‍ജ്ജന്മം ആണ് ആത്മീയമായ ഏറ്റവും വലിയ സത്യം . ഈ ജന്മത്തിലെ എല്ലാം പഴയതിന്റെ തുടര്‍ച്ച ആണ് .മൃഗങ്ങള്‍ക്കും ആത്മാവുണ്ട് .
ReplyDeleteജീവാത്മാവ് ,പരമാത്മാവ് ഇവ എന്താണെന് കണ്ടെത്തുക
ReplyDeleteസസ്യങ്ങള്‍ക്ക് വികാര വിചാരങ്ങള്‍ ഉണ്ടെന്നു ജഗദിഷ് ചന്ദ്ര ബോസ് തെളിയിച്ചിട്ടുണ്ട് .മൃഗങ്ങള്‍ക്ക് ആത്മാവുണ്ട് .ഭാരതീയ വിശ്വാസങ്ങള്‍ അനുസരിച്ച് ശിലകള്‍ക്ക് പോലും ലിംഗഭേദം ഉണ്ട് അവബോധവും .
വിശുദ്ധ മിഖയേല്‍ മാലാഖയോടുള്ള ജപത്തില്‍ "സ്വര്‍ഗീയ ഇടങ്ങളിലെ ദുരാത്മാക്കളെ " പറ്റി പറയുന്നുണ്ടല്ലോ ,നമുക്ക് എല്ലാവര്‍ക്കും കാവല്‍ മാലാഖ ഉണ്ടെന്നു അറിയുക .
Aura യുടെ നിറവും വലുപ്പവും വ്യക്തിയുടെ ആത്മീയ ,ശാരീരിക ,മാനസിക നിലവാരത്തെ പ്രതിനിധാനം ചെയ്യുന്നു .കണ്ണുകള്‍ കൊണ്ട് ഈ പ്രഭാ മണ്ഡലം ചിലര്‍ക്ക് കാണാന്‍ സാധിക്കും .