Translate

Monday, December 5, 2011

ചില കൊടിമര ചിന്തകള്‍

കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് കൊടിമരം ഉണ്ടായിരിക്കണം എന്നു നിയമം ഇല്ലെങ്കിലും കൊടിമരവും കരിങ്കല്‍ കുരിശും ഇന്ന് അവശ്യഘടകങ്ങളായി മാറിയിരിക്കുന്നു. ക്രിസ്തീയ ദേവാലയങ്ങള്‍ വിശ്വാസികള്‍ ഒന്നിച്ചുചേര്‍ന്നു പ്രാര്‍ത്ഥിക്കുന്നതിനും കൃതജ്ഞത അര്‍പ്പിച്ച് ആരാധിക്കുന്നതിനുമുള്ള വിശുദ്ധ വേദിയാണ്. ഇവിടെ കൊടിമരം കേവലമൊരു പൊങ്ങച്ച ദൃശ്യമാണെന്നാണു നാം മനസ്സിലാക്കേണ്ടത്.

തിരുവനന്തപുരത്തു മഹാരാജാവിന്റെ കൊട്ടാരത്തിനു മുകളില്‍ കൊടിപറക്കുന്നതുകണ്ടാല്‍ രാജാവ് കൊട്ടാരത്തില്‍ ഉണ്ടെന്നു മനസ്സിലാക്കാം. ചങ്ങനാശ്ശേരിക്കടുത്ത് തൃക്കൊടിത്താനം എന്നൊരു ടൗണ്‍ ഉണ്ട്. ഇവിടെ മഹാരാജാവു വരുമ്പോള്‍ കൊടി ഉയര്‍ത്തിയിരുന്ന സ്ഥാനം 'തൃക്കൊടിസ്ഥാനം' എന്ന് അറിയപ്പെട്ടിരുന്നു. ഹിന്ദു ക്ഷേത്രങ്ങളില്‍ ദേവ പ്രതിഷ്ഠ വിളിച്ചറിയിക്കാനാണു കൊടിമരം പ്രതിഷ്ഠിക്കുന്നത്. ഹൈന്ദവ പാരമ്പര്യങ്ങള്‍ ക്രൈസ്തവര്‍ പല കാലഘട്ടങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം ഉത്‌ഘോഷിക്കുന്ന യഥാര്‍ത്ഥ ക്രൈസ്തവ ആദര്‍ശങ്ങളോടു പൊരുത്തപ്പെടാതെയുള്ള അനുകരണങ്ങള്‍ ഒരു പ്രയോജനവും ഉളവാക്കുകയില്ല.

ഹിന്ദുക്ഷേത്രങ്ങളിലെ കൊടിമര പ്രതിഷ്ഠ ചില നിശ്ചിത വാസ്തു ശാസ്ത്രതത്വങ്ങള്‍ അനുസരിച്ചായിരിക്കും. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവ വിഗ്രഹത്തിന്റെ നേര്‍കാഴ്ചയിലായിരിക്കണം കൊടിമരം. ദേവന്റെ ദൃഷ്ടിയില്‍ കൊടിമരവും കൊടിയും പതിയണം. ഉത്സവം ആരംഭിക്കുന്നതു കൊടിമരത്തില്‍ കൊടി ഉയര്‍ത്തിക്കൊണ്ടാണ്. ഇക്കാലത്ത് തിരുനാളുകള്‍ ആരംഭിക്കുന്ന പള്ളികളിലും ആദ്യം നടക്കുന്നത് കൊടി ഉയര്‍ത്തലാണ്. വികാരി ആഘോഷപൂര്‍വം കൊടി ഉയര്‍ത്തുന്നതും തിരുനാള്‍ പ്രസിദേന്തിയും കൈക്കാ രന്മാരും സമീപത്തു നില്‍ക്കുന്നതും പത്രത്തില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ വലിയ ക്ഷീണമായി കരുതപ്പെടും. തിരുനാള്‍ പ്രമാണിച്ചുള്ള സപ്ലിമെന്റില്‍ രൂപതാദ്ധ്യക്ഷന്റെയും ഇടവക വൈദികരുടെയും കൈക്കാരന്മാരുടെയും ദേവാലയ ശുശ്രൂഷകന്റെയും ഫോട്ടോ വേണം. കൂടാതെ പ്രസിദേന്തിയുടെ കുടുംബഫോട്ടോയും അത്യാവശ്യമാണ്. പ്രസിദേന്തി അമേരിക്കയിലാണെങ്കില്‍ കുടുംബത്തിന്റെ കളര്‍ഫോട്ടോതന്നെ ഉണ്ടാകും. സപ്ലിമെന്റിനുവേണ്ടി രണ്ടു ലക്ഷംവരെ മുടക്കുകയും ചെയ്യും. എല്ലാവരും മറക്കുന്ന ഒരു തിരുവചനം ഇവിടെ പ്രസക്തമാണ്. ''മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍ വച്ചുനിങ്ങളുടെ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍ ....... നിന്റെ വലതുകൈ ചെയ്യുന്നതു ഇടതു കൈ അറിയാതിരിക്കട്ടെ.''

ലക്ഷങ്ങള്‍ മുടക്കി കൊടിമരം നിര്‍മ്മിക്കുന്നവര്‍ പൊങ്ങച്ചം കാണിക്കുന്നു എന്നു പറഞ്ഞാല്‍ വലിയ പ്രത്യാഘാതമാണു ഉണ്ടാവുക. ഒരു വലിയ ദേവാലയത്തില്‍ നടന്ന കാര്യങ്ങള്‍ ചിന്തയ്ക്കു വിഷയമാക്കുകയാണ്.

പാരമ്പര്യങ്ങള്‍ വിളിച്ചറിയിക്കുന്ന പഴയ ദേവാലയം പടിഞ്ഞാറേക്ക് ദര്‍ശനമായിട്ടാണു നിലകൊള്ളുന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഭക്തന്‍ മാതാവില്‍ നിന്നും ലഭിച്ച അനുഗ്രഹത്തിനു പ്രതിനന്ദിയായി ഒരു കൊടിമരം നിര്‍മ്മിച്ചു. ക്രിസ്തീയമായ എളിമയാല്‍ പ്രേരിതമായി കൊടിമരചുവട്ടില്‍ സ്വന്തം പേരു എഴുതിവച്ചില്ല. പുതിയ ദേവാലയം വടക്കോട്ടു ദര്‍ശനമായി പണിയപ്പെട്ടു. അടുത്തകാലത്ത് പഴയ കൊടിമരത്തിനു അല്‍പം ചായ്‌വ് കാണപ്പെട്ടപ്പോള്‍ ഒരു പുത്തന്‍ പണക്കാരന്‍ മുന്നോട്ടു വന്നു. തന്റെ ചെലവില്‍ പുതുതായി ഒരു കൊടിമരം നിര്‍മ്മിക്കാന്‍ തയ്യാറായി. പള്ളിക്കമ്മറ്റി അനുവാദം നല്‍കി. പഴയ കൊടിമരം മുഴുവന്‍ പൊളിച്ചു മാറ്റി പുതിയതു നിര്‍മ്മിച്ചു. പഴയ കൊടിമരത്തിന്റെ ഭാഗങ്ങള്‍ തന്നെ പുതിയതിനും ഉപയോഗിച്ചു. ആഴ്ചതോറും പത്ര വാര്‍ത്തകളില്‍ ചരിത്ര പ്രസിദ്ധമായ ദേവാലയത്തിന്റെ ചിത്രവും ഐതിഹ്യങ്ങളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഹിന്ദു വാസ്തു ശാസ്ത്രമനുസരിച്ചു ദേവ പ്രതിഷ്ഠയുടെ നേര്‍ രേഖയിലായിരിക്കണം കൊടിമരം എന്നതു നിര്‍മ്മാതാവിനു പാലിക്കാന്‍ സാധിച്ചില്ല. ക്രൈസ്തവ ദേവാലയത്തില്‍ ദേവപ്രതിഷ്ഠ ഇല്ല. പകരം സക്രാരിയില്‍ വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചു വച്ചിരിക്കും. എന്നാല്‍ പുതിയ ദേവാലയത്തിലെ മദ്ബഹായില്‍ നിന്നും സക്രാരി എടുത്തുമാറ്റി ഒരു മൂലയിലേക്കു പ്രതിഷ്ഠിച്ചപ്പോള്‍ കൊടിമരത്തിന്റെ നേര്‍രേഖാ സിദ്ധാന്തത്തിനു വിലയില്ലാതായി. ആഘോഷപൂര്‍വം കൊടിമരം പ്രതിഷ്ഠിക്കപ്പെട്ടു. നിര്‍മ്മാതാവിന്റെ പേരും വീട്ടുപേരും എഴുതിച്ചേര്‍ത്തു. ആരും കുറ്റം പറയാതിരിക്കാന്‍ ഇടവകയില്‍ മരിച്ചുപോയ എല്ലാവരുടെയും ഓര്‍മ്മക്കുവേണ്ടി എന്നും എഴുതിച്ചേര്‍ത്തു. പക്ഷേ ആദ്യ ദേവാലയത്തിനു മുമ്പിലായി കൊടിമരം സ്ഥാപിച്ച വിശ്വാസിയുടെ പേരുപോലും ആരും അറിയാത്ത വിധത്തില്‍ ഇടവക ബുള്ളറ്റിനിലും പത്രങ്ങളിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് പള്ളിക്കമ്മറ്റിക്കാരും പുത്തന്‍ കൊടിമര നിര്‍മ്മാതാവും നന്ദികേടു കാണിച്ചതിനെക്കുറിച്ചു എന്തു പറയണം?

കൊടിമരങ്ങള്‍ കേവലം പൊങ്ങച്ച സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്. ക്രിസ്തു വചനവുമായി പൊരുത്തപ്പെടാത്ത ഈ സാംസ്‌കാരികാനുരൂപണം യഥാര്‍ത്ഥ സഭാ സ്‌നേഹികള്‍ അവഗണിക്കുന്നതാണ് ഉചിതം.

(This article was originally published in November 2011 issue of Hosana)

Sunday, December 4, 2011

ദരിദ്രനായ അങ്ങാടിയത്ത് പിതാവ്


പാവം അങ്ങാടിയത്തു പിതാവ്, മറ്റുള്ള അമേരിക്കന്‍ മെത്രാന്മാരെയോ സീറോ മെത്രാന്മാരേയോ തുലനം ചെയ്യുമ്പോള്‍ ദരിദ്ര നാരായണനായി ജീവിക്കുന്ന ഇദ്ദേഹത്തിനു ഒന്നുമില്ല. വെറും സീറോ തന്നെ. പൂജ്യവും പൂജ്യപാദകനും. പാവപ്പെട്ടവനായ ഇദ്ദേഹത്തിന് താമസിക്കാൻ കൂടിപോയാല്‍ മുപ്പതു മില്യണ്‍ വിലമതിക്കുന്ന ഒരു കൊട്ടാരംകാണും. പള്ളിയുടെ ജര്‍മ്മനിയില്‍ നിന്നു വരുത്തിയ പഴുന്തുണിപോലുള്ള കര്‍ട്ടനു രണ്ടുലക്ഷംഡോളര്‍ കൂടി വിലമതിച്ചുകൊള്ളുക. പള്ളി, ഇടവകക്കാരുടെ വകയാണെന്ന് അവകാശപ്പെടുന്നു. പിതാവു അതൊന്നും വിട്ടുകൊടുക്കുകയില്ല. 'എന്‍റെ അരമന' എന്‍റെ പള്ളി എന്നു പിതാവ് ‍ പറഞ്ഞാല്‍ ഇടവകയിലെ ചില എമ്പോക്കികള്‍ വിമര്‍ശനവും. എന്തു ചെയ്യാം. ഇവന്മാരെല്ലാം ഇവിടെ മുപ്പതുമില്ലിയന്‍റെ പള്ളി തല്ലികൂട്ടിയിട്ട് കാഞ്ഞിരപ്പള്ളി അരക്കന്‍റെ സ്വത്തിന്‍റെ ഒരു കോണില്‍ എത്തുമോയെന്നാണ് പിതാവ്ചോദിക്കുന്നത്? കുറെ മില്യണ്‍ഡോളര്‍ പള്ളികള്‍ പല പട്ടണങ്ങളിലും‍ തന്‍റെ കുഞ്ഞാടുകളുടെ ഭാര്യമാരുടെ പണംകൊണ്ട് ജോലിയില്ലാത്ത ചുമ്മാഭര്‍ത്താക്കന്‍മാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവര്‍ക്ക് ശുദ്ധീകരണസ്ഥലത്തു നിന്നു പെട്ടെന്ന് വിടുതല്‍ ലഭിക്കുവാന്‍ സൗജന്യമായി ഒപ്പീസ് ചെല്ലുവാനും തീരുമാനമുണ്ട്. പിതാവിന് പ്രായമായതുകൊണ്ട് സ്ത്രീജനങ്ങള്‍ എണ്ണയും സോപ്പും പിഴിച്ചിലും നൽകിയാൽ സൌജന്യമായി പകരം ഒപ്പീസ് ചെല്ലുന്നതായിരിക്കും. ഇപ്പോള്‍ അവകാശവും പറഞ്ഞു പള്ളിയുടെമേലെ വീമ്പടിക്കുന്നവരൊക്കെ കുഴിയില്‍ പോയികഴിഞ്ഞാല്‍ പള്ളിയുടെ വീതം ചോദിക്കാൻ ‍പിന്നെ ആരുമുണ്ടാവില്ലെന്നു പിതാവിനറിയാം.

നമ്മുടെ അങ്ങാടിയത്ത് പിതാവിന് മലയാളവും ഇംഗ്ലീഷും വശമില്ലാത്തതുകൊണ്ട് ദൈവഭാഷ മാത്രമേ മറ്റു ഇടയരോടും കുഞ്ഞാടുകളോടും സംസാരിക്കുള്ളൂ. യേശുവിന്‍റെ ഭാഷയായ അറാമിക് ചുവയുള്ള 
മലയാളം അതായത് അന്ന് പെന്തുകോസ്ത്ത് നാളില്‍ കുരിശുമരണശേഷം വിശുദ്ധ തോമ്മാച്ചനു കിട്ടിയ ഭാഷാവരം കൈവെപ്പു മുഖേന അങ്ങാടിപിതാവിന് കൈമാറിയെന്നാണ് തോമ്മാപര്‍വ്വവും മറ്റു ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയിരിക്കുന്നത്. അഹങ്കാരികളായ പാലാ-കാഞ്ഞിരപ്പള്ളി പിതാക്കന്മാര്‍ക്കു ഭാഷാവരം കിട്ടിയില്ല. ഇദ്ദേഹം അമേരിക്കയില്‍ വന്നു മെത്രാനായ ശേഷമാണ് വക്രമലയാളവും ജോക്കര്‍വടിയും ക്ലാവര്‍കുരിശും പരീശരുടെ നിലയങ്കിയുമൊക്കെ നേടിയെടുത്തത്. തീയോളജിയൊന്നും പഠിക്കാത്ത കപ്പ്യാരോ കന്യാസ്ത്രിയോ നാളെ പള്ളി ഭരിക്കുമോയെന്നും പിതാവ് ഭയപ്പെടുന്നു. മാറ്റുവിന്‍ ചട്ടങ്ങളെയെന്നു പണ്ട് കവി പാടിയതുപോലെ മാറ്റങ്ങളുടെതായ കാലമല്ലേ? വിഷയം മാറിപോയി. ഈ പാവപ്പെട്ട പിതാവിനെ കൈഅയച്ചു എന്നും ഇടവകയിലെ നല്ലവരായ മന്ദബുദ്ധികള്‍ സഹായിക്കുമെന്നുറപ്പുണ്ട്. 

ബോസ്റ്റണിലെയും ന്യുയോര്‍ക്കിലെയും അഹങ്കാരം പിടിച്ച വെള്ള കർദ്ദിനാള്‍മാര്‍ പാവപ്പെട്ട ഈ പിതാവിനെ അരമനക്കകത്തു പോലും കയറ്റുകയില്ല. പണ്ട് താണജാതികള്‍‍ നസ്രാണിയുടെ വീട്ടില്‍ വരുമ്പോള്‍ കൈയും കെട്ടിനില്‍ക്കണമായിരുന്നു. തോമ്മാശ്ലീഹ മാമ്മോദീസ മുക്കിയ നസ്രാണി കുടുംബത്തില്‍ പിറന്ന ഈ പിതാവിന് പത്രോസ്മുക്കവന്‍റെ പിൻഗാമി മാര്‍ഗവാസിയായ ഈ വെള്ളക്കാരന്‍ പീഡിയോയുടെ മുമ്പില്‍ വായുംപൊത്തി നില്ക്കണമെന്നു പറയുന്നത് എന്തുകഷ്ടം !!!. എന്നും പൈസാ ചോദിക്കുവാന്‍ വരുന്നതുകൊണ്ട് ബോസ്റ്റണിലുള്ള പിതാവ് ക്ലാവർതമ്പുരാനെ കണ്ടാല്‍ അറയ്ക്കുള്ളില്‍ പാത്തിരിക്കും. എഴുന്നൂറു മില്യണ്‍ ഡോളര്‍ സ്വത്തുള്ള ബോസ്റ്റണിലെ ഈ വെള്ളരിക്കാപിതാവ് നമ്മുടെ സീറോപിതാവായ അങ്ങാടിയത്ത് ഹരിജനാണെന്ന് വിചാരിച്ചു മുങ്ങുന്നു. ന്യുയോര്‍ക്ക് കര്‍ദ്ദിനാളിന് കുറച്ചുകൂടി മര്യാദയുണ്ട്. അങ്ങാടി വരുന്നുവെന്നു കേട്ട് ആയിരംഡോളര്‍ കൊടുക്കുവാന്‍ സെക്രട്ടറിയെ ഏല്‍പ്പിച്ചിട്ട് അദ്ദേഹം സ്ഥലം വിട്ടുകൊള്ളും.   


തെണ്ടികളെ പള്ളിയുടെ പുറത്ത് തെണ്ടാൻ അനുവദിക്കാത്ത കല്പ്പന കേരളത്തിലെ ചില സീറോ അഭിഷിക്തർ പള്ളികളിൽ ഇടയ ലേഖനം വഴി വായിച്ചു കഴിഞ്ഞു. ഇടയലേഖനങ്ങൾ മാന്യതയും അന്തസുമുളള ധർമ്മം മേടിക്കുന്ന അഭിഷിക്തർക്ക് ബാധകമായിരിക്കില്ല. പള്ളിക്കകത്തുള്ള വലിയ തെണ്ടികൾക്ക് നാളിതുവരെ നിയന്ത്രണങ്ങളൊന്നും വന്നിട്ടില്ല. അവരുടെ വേഷങ്ങൾ കുപ്പായങ്ങളായിരിക്കണമെന്നു മാത്രം.  


തങ്ങളുടെ പ്രിയപ്പെട്ട അങ്ങാടിയത്തു പിതാവിനെ ഹരിജന വർഗത്തിൽപ്പെട്ടതെന്നു വിചാരിച്ചു വെളുത്ത ജാതിക്കാർ അപമാനിക്കുന്നതില്‍ അമേരിക്കൻ കുഞ്ഞാടുകള്‍ ക്ഷുപിതരാണ്. അവര്‍ പറയുന്നു, "എല്ലാ വേഷഭൂഷാദികളോടേയും ഭൂഷണമായ ആഫ്രിക്കന്‍ സംസ്ക്കാരത്തിന്‍റെ തനിമയും രൂപഭംഗിയും നിറവുമുള്ള ഞങ്ങളുടെ സീറോപിതാവിനെ നിന്ദിക്കുന്നതിനു പ്രതികാരംചെയ്യും തീര്‍ച്ച. പുറമേ ഞങ്ങള്‍ കറുത്ത ആഫ്രോ അമേരിക്കനെപ്പോലെയാണെങ്കിലും മനസുമുഴുവന്‍ വെളുമ്പന്‍ അമേരിക്കക്കാരെപ്പോലെ തന്നെയാണ്."


ഒരു വെളുത്ത മദാമ്മ വല്ലകാലത്തും പള്ളിയില്‍ കാണുന്നത് എന്തിഷ്ടമാണെന്നോ? പാലമിട്ടാൽ രണ്ടു വശത്തുള്ളവർക്കുമാകണം. ഞങ്ങൾക്ക് വെളുത്ത മാദാമ്മമാരെ ഇഷ്ടമാണ്. അവർക്ക് തിരിച്ചില്ലാത്തതും ഖേദകരമാണ്. സീറോയുടെ പാരമ്പര്യം കാത്തുകൊള്ളാൻ വേണ്ടി വെളുത്തുചുവന്ന മാദാമ്മകുഞ്ഞുങ്ങളെ തങ്ങളുടെ മക്കള്‍ വിവാഹം കഴിക്കുവാനാണ് ആദിവാസികളായ ഞങ്ങൾ മാതാപിതാകള്‍ക്ക് താല്പര്യവും. അങ്ങാടിയത്തു പിതാവും കുഞ്ഞാടുകൾ വെളുമ്പി പെൺകുട്ടികളെ കല്യാണം കഴിക്കാൻ താല്പര്യപ്പെടുന്നു. വധു വെളുമ്പി കുട്ടിയെങ്കിൽ പിതാവു തന്നെ വിവാഹം ആശീർവദിച്ചുകൊടുക്കും. എന്തുചെയ്യാം, തലതിരിഞ്ഞ മക്കള്‍ നിറമൊന്നും നോക്കാതെ തോന്നുന്നവരെ കല്യാണംകഴിക്കുന്നു. സീറോ ആണ്‍പെണ്‍-പിള്ളേരുമായി പരസ്പരം ആകര്‍ഷണമുണ്ടാകാന്‍ സര്‍വ്വപണിയും കലാപരിപാടികള്‍ നടത്തി അടുപ്പിച്ചിട്ടും ഫലമില്ല. സമയമാകുമ്പോള്‍ അകാശകോട്ട കെട്ടിയ മലയാളീ മാതാപിതാക്കളുടെ മക്കൾ വല്ല മെക്സിക്കന്‍റെയോ ആഫ്രോ അമേരിക്കന്റെയോ കുറവത്തിയുടെയോ മുത്തച്ചനും മുത്തച്ചിയുമാവും. അങ്ങാടിയത്തു പിതാവിന് ജന്മനാ എത്തിയോപ്പിയൻ സൌന്ദര്യമുണ്ടെന്നുള്ള കാര്യം പാവമറിയുന്നില്ല. എങ്കിലും വെളുത്ത ഒരു ഹൃദയം അദ്ദേഹത്തിനുമുണ്ട്. 


പിതാവ് അന്നൊരു ദിവസം ഭ്രിഷ്ടംതിരിഞ്ഞുകൊണ്ട് സുപ്രഭാതത്തിലെ കുർബാനയിൽ ആകാശത്തിലേക്ക് കാസായുയര്‍ത്തി പറഞ്ഞു, "പ്രിയപ്പെട്ട കുഞ്ഞാടുകളെ, ഇതാ നോക്കുവിന്‍, നാളയുടെ ചട്ടങ്ങളെ, ഞങ്ങള്‍ മലയപുലയരാം അനന്തര തലമുറയിലെ കുഞ്ഞുങ്ങള്‍ തിരുത്തിയെഴുതും. നമ്മുടെ തോമ്മാ ശ്ലീഹാ സ്ഥാപിച്ച സഭയിലെ കുഞ്ഞാടുകൾ അമേരിക്കൻ ഐക്യനാടുകളിലെ വെളുമ്പികളെ കെട്ടി അവരിൽ നിന്ന് വെളുത്ത കുട്ടികളെയും സൃഷ്ടിക്കും. പള്ളിനിറച്ചു പുത്തന്‍വെളുത്തവരുടെ ഒരു തലമുറയായ സീറോമലബാറുകാരെകൊണ്ട് നിറയ്ക്കും. അടുത്ത തലമുറയെ ഞങ്ങൾ തോമ്മാശ്ലീഹായുടെ ജൂതനിറത്തേക്കാൾ വെളുപ്പിക്കും." 

അമേരിക്കന്‍ വെളുത്തകുഞ്ഞാടുകള്‍ സൂക്ഷിച്ചു കൊള്ളുക. ഇടത്തുകയ്യില്‍ ബൈബിളും കുരിശും വലത്തുകയ്യില്‍ വാളുമായി നിങ്ങള്‍ മാര്‍ഗവാസികള്‍, തീര്‍ത്ഥകരായി വന്ന് റെഡ് ഇന്ത്യന്‍സ്നെ കീഴടക്കിയപ്പോള്‍ ടര്‍ക്കികോഴികളെയല്ലേ അവര്‍ തിന്നാന്‍ തന്നത്. ഞങ്ങളുടെ വേട്ടവന്മാരായ പിതാക്കന്മാര്‍ കാളി, കള്ളിക്കാവ്, പകലോ മറ്റം, മാളികെയ്ക്കല്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു താമ്മായെന്നു വിളിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ തോമ്മാക്കും കൂട്ടര്‍ക്കും രുചിയുള്ള പന്നിയെലികളെയാ വേവിച്ചുകൊടുത്തത്, അറിയാമോ? അന്നു മെത്രാന്‍സ്ഥാനത്തുണ്ടായിരുന്ന മാളികെയ്ക്കല്‍ മൂപ്പന്‍ കുന്തിര്‍ക്കം പുകച്ചു കന്തീശാ കന്തീസയെന്നുവെച്ചു അവിടുത്തെ (വി. തോമസ്‌) പൂജിച്ചു. ആദിമ മനുഷ്യരായ ഞങ്ങളുടെ മൂപ്പന്‍ പിതാക്കന്മാരെ ഓര്‍മ്മിക്കുവാന്‍ പള്ളിക്കകത്തെല്ലാം ഇന്നും ധൂപകുറ്റിവീശിതന്നെ കുന്തിര്‍ക്കംകൊണ്ട് പുകയ്ക്കുന്നുണ്ട്.

  
പിതാവ് വീണ്ടും കാസാ ഉയർത്തി പറഞ്ഞു, "വിശക്കുന്നവന്‍റെയും ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവന്‍റെയും തലയ്ക്കു നാം കൈ വെക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. അരമുറുക്കി  വിശപ്പടക്കുക. നിന്‍റെ ഉപവാസത്തിൽക്കൂടി, പ്രാര്‍ത്ഥനയില്‍ക്കൂടി. വിശുദ്ധ തോമ്മായുടെ ഭൂമിയിലെ ഈ പിതാവിന്‍റെ മോതിരം മുത്തുക. കക്കരുത് കൊല്ലരുത്, നിങ്ങളുടെ കുഞ്ഞുങ്ങള്‍ വഴിതെറ്റാതെ നമ്മുടെ ഇടയവൈദികരുടെ മാറോടുചേര്‍ത്താലും. ഇന്ന് നാം ദരിദ്രനായ അങ്ങാടിയത്ത് പിതാവിന്‍റെ കല്പനയാണിത്‌." 

“നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധിവരും."

Friday, December 2, 2011

സ്വാര്‍ത്ഥത - പുരോഹിതരുടെ സഹജഭാവം

കാര്യങ്ങള്‍  തെളിഞ്ഞുവരുന്നത് വളരെ വൈകിയാണ്. നാം അതിരുകടന്നു വിശ്വസിക്കുന്നവര്‍ നമ്മെക്കൊണ്ട് കാര്യം കാണുകയും അത് വഴി നമ്മെ സാരമായി ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍, അത് നാം അറിയുന്നേയില്ലെങ്കില്‍, തെറ്റ് ഇരട്ടി ഗൌരവമുള്ളതാകുന്നു. അച്ചന്മാരെന്നു പറയുന്നവര്‍, വിശേഷിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും കണ്ണില്‍, ഒരിക്കലും ചതിക്കില്ലാത്തവരാണ്. അങ്ങനെയുള്ളവര്‍ വല്ലാതെ ചതിച്ചു എന്ന് ഒരിക്കല്‍ അറിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി!
എന്റെ അനുഭവം കുറിക്കട്ടെ. ഒന്നാന്തരം വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. മിഡില്‍ സ്ക്കൂളില്‍ നിന്ന് TC യും വാങ്ങി മാന്നാനത്തുള്ള സെന്റ്‌ എഫ്രേംസ് ഹൈസ്കൂളില്‍ ചേര്‍ന്നു. അവിടെയുള്ള സെന്റ്‌ അലോഷ്യസ് ബോര്‍ഡിങ്ങില്‍ താമസം. കാര്യങ്ങളൊക്കെ നന്നായി മുന്നേറി.

അസിസ്റ്റന്റ്‌ ബോര്‍ഡിംഗ് റെക്ടര്‍ ഫാ. റുഡോള്‍ഫ് പുസ്തകമെഴുത്തുകാരനായിരുന്നു. എന്റെ കൈയ്ക്ഷരം മനോഹരം. അച്ചനെഴുതുന്ന പുസ്തകങ്ങള്‍ മാന്നാനം പ്രസ്സില്‍ അച്ചുനിരത്താന്‍ കൊടുക്കാന്‍ മാന്യുസ്ക്രിപ്റ്റ്  തയ്യാറാക്കുന്നതിന്, വായിച്ചെടുക്കാന്‍ പറ്റാത്ത കൈപ്പടയില്‍ അച്ചനെഴുതുന്നതെല്ലാം എന്നെ ഏല്പിക്കും. ആദര്‍ശബാലന്‍ തുടങ്ങിയ സാമാന്യം വലിയ കൃതികള്‍. പലപ്പോഴും താളുകള്‍ എഡിറ്റു ചെയ്ത ശേഷം വീണ്ടും എഴുതണം. എന്റെ പഠനസമയമെല്ലാം ഇങ്ങനെ നഷ്ടപ്പെടുന്നതില്‍ അച്ചന് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല! അച്ചനല്ലേ ആവശ്യപ്പെടുന്നത്, പറ്റില്ലെന്ന് പറയാമോ? തന്നെയല്ല, കൈയ്ക്ഷരത്തെ പുകഴ്ത്തി ഇടയ്ക്കിടയ്ക്ക് സോപ്പിടുമ്പോള്‍ പക്വതയില്ലാത്ത ഏത്‌ കിട്ടിയും വീണുപോകില്ലേ? ക്ലാസില്‍ ഞാന്‍ പുറകോട്ടായി. വളരെ കഷ്ടിച്ചാണ് ഞാന്‍ SSLC കടന്നുകൂടിയത്. ഞാനന്ന്‍ തോറ്റുപോയിരുന്നെങ്കിലോ? ഫസ്റ്റ്ക്ലാസ്സോടെ ജയിച്ച് ഒന്നാന്തരം ഉപരിപഠനത്തിനു വഴിയുണ്ടായിരുന്ന എന്റെ ഭാവിതന്നെ ഇയാള്‍ മാററിക്കുറിച്ചു.  

എത്ര സ്വാര്‍ത്ഥമതികളാകാം ഈ വൈദികര്‍ എന്നതിന് മറ്റൊരുദാഹരണം. ബോര്‍ഡിംഗ് റെക്റ്റര്‍ക്ക് അതിരാവിലെ എഴുന്നേറ്റു കുര്‍ബാന ചൊല്ലണം. അതിന് സഹായിക്കാന്‍ അച്ചന്‍റെ രണ്ടുമൂന്നു പൂച്ചക്കുട്ടികളെ നാല് മണിയാകുമ്പോള്‍ തട്ടിവിളിച്ച്‌ എഴുന്നേല്‍പ്പിക്കും. അക്കൂടെ ഞാനുമുണ്ട്. ഞങ്ങള്‍ കുര്‍ബാന കഴിഞ്ഞ് വരുമ്പോളാണ് ബാക്കി കുട്ടികള്‍ എഴുന്നേല്‍ക്കുക. ഉറക്കം ശരിയാകാത്ത ഞങ്ങളിരുന്നു പഠിക്കാന്‍ ശ്രമിച്ചാലും പറ്റില്ല. തൂങ്ങിത്തൂങ്ങിയിരിക്കും. മൂന്ന് വര്‍ഷം ഇതായിരുന്നു കളി. അന്ന് ഇതിന്റെയൊന്നും ഭവിഷ്യത്തുകള്‍ അറിഞ്ഞിരുന്നില്ല. എത്ര ക്രൂരമായിട്ടാണ് ഈ പാതിരികള്‍ ഞങ്ങള്‍ കുഞ്ഞുങ്ങളെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ദുരുപയോഗിച്ചിരുന്നത്!            

സ്വാര്‍ത്ഥത പുരോഹിതരുടെ കൂടെപ്പിറപ്പാണ്. അവരുടെ ട്രെയിനിംഗ് അങ്ങനെയാണ്. എന്റെയടുത്തുള്ള പള്ളിയിലെ ചെറുപ്പക്കാരനായ വികാരി ചെയ്യുന്നത് കേട്ടോടൂ. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അടുത്തുള്ള വീടുകളിലെ കുട്ടികളെ വിളിച്ച്‌ ഓരോ പണി കൊടുക്കും. പിള്ളേരല്ലേ, അവര്‍ക്കും രസം. പക്ഷേ, ഇയാള്‍ അറിയുന്നുണ്ടോ, മാതാപിതാക്കളുടെ ആവലാതികള്‍? വീട്ടില്‍ പലതുമുണ്ട് മക്കളുടെ സഹായത്തോടെ ചെയ്തു തീര്‍ക്കേണ്ടവ. പിള്ളേര്‍ പള്ളിമുറിയിലും ചുറ്റുവട്ടത്തുമാണ്, ദിവസം മുഴുവന്‍. എന്തു ചെയ്യാന്‍? പറഞ്ഞാല്‍ അച്ചന്‍ പിണങ്ങിയാലോ? പയ്യെപ്പയ്യെ കുട്ടികള്‍ ഇതൊരു ലാക്കായി കാണും, വീട്ടില്‍ നിന്ന് രക്ഷപ്പെടാം, അച്ചന്‍റെ നിഴലില്‍ നല്ല കുട്ടി ചമഞ്ഞുനടക്കാം. മാതാപിതാക്കള്‍ ഇതെന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. 

നമ്മളാണ് സഭ

പളപളത്തിളങ്ങുന്ന ലിമൊസിനുകളില്‍
ദുഷ്ടന്മാര്‍ മന്ദം മന്ദം പോകുന്നു,
അഹന്തയുടെ വിഷം ചീറ്റിക്കൊണ്ട്
കണക്കില്ലാത്തയഴിമതിയുടെ കനവും പേറി.

സുഗന്ധം പൂശിയ അവരുടെ നെറ്റിയില്‍
നിഴല്‍ വീഴ്ത്തുന്നില്ലൊരു വേവലാതിയും
ഒരു തീവ്രവികാരത്തിന്റെ ചുഴറ്റല്‍
വെട്ടിമുറിക്കുന്നവരുടെ അച്ചാണി.

ജനങ്ങളുടെ ഭാഗധേയത്തിനായി
രാപകല്‍ വിയര്‍ത്തവരുടെ
ഇരിപ്പിടങ്ങളെയവര്‍ അവഹേളിക്കുന്നു,
അവരുടെ ആസനസ്പര്‍ശത്താല്‍.

എത്താപ്പുറത്താണോ ദൈവമേ നീ?
അന്ധനാണോ, ബധിരനാണോ
അതോ അജ്ഞനാണോ അങ്ങ്‍?
അല്ലെങ്കിലീ ജനമെന്തിനിങ്ങനെ
സഹിക്കുന്നു? നീതിക്കുവേണ്ടി
എന്തിനിങ്ങനെ ദാഹിക്കുന്നു?

കളങ്കര്‍ ഭരിക്കുമ്പോള്‍ നിഷ്ക്കളങ്കര്‍ മരിക്കുന്നു  
മൃഗങ്ങളെപ്പോലെ ഞങ്ങള്‍ വിയര്‍ക്കുന്നു.
ഞങ്ങളുടെ പേക്കിനാവുകള്‍-
ക്കൊരിക്കലുമൊരന്ത്യമില്ലെന്നോ?



നിന്റെ രാജ്യം വരുമെന്നത്
വെറും മരീചിക, വരില്ലതൊരിക്കലും.

(പ്രചോദനം:
ഒരസ്സാധാരണ പ്രാര്‍ഥന - ദാനിയേല്‍ ബറിഗന്‍)      


ചെക്കോ സ്ലോവാക്കിയയെ ഏകാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച ശേഷം 1990 ല്‍ ഭരണമേറ്റുകൊണ്ട്  ചെയ്ത പ്രസംഗത്തില്‍ വക്ലാവ് ഹാവെല്‍ പറഞ്ഞു: "കഴിഞ്ഞ നാല്‍പതു കൊല്ലത്തെ വ്യസനകരമായ അനുഭവത്തെ പുറമേ നിന്ന് ആരോ കെട്ടിയേല്പിച്ചതാണെന്ന മട്ടില്‍ കാണുന്നത് വലിയ അയുക്തിയായിരിക്കും. നമ്മള്‍ നമ്മോട് തന്നെ ചെയ്ത പാപമായി വേണം ഇതിനെ മനസ്സിലാക്കാന്‍. അങ്ങനെ തിരിച്ചറിഞ്ഞാല്‍ മാത്രമേ അവ തിരുത്തേണ്ടതും നമ്മളാണെന്ന് , നമ്മള്‍ മാത്രമാണെന്ന് നമുക്ക് മനസ്സിലാകൂ."

ഒരു ജനത്തിന് അര്‍ഹതപ്പെട്ട ഭരണം അവര്‍ക്ക് കിട്ടും എന്നതുപോലെ, സഭയിലും സ്ഥിതിഗതികള്‍ മാറണമെങ്കില്‍, സഭാംഗങ്ങള്‍ തന്നെ മുന്നോട്ടിറങ്ങണം. ചിന്താശക്തി നഷ്ടപ്പെട്ട, ആത്മസംയമനമില്ലാത്ത, അന്ധവിശ്വാസത്തിലും ഇറുകിയ പാരമ്പര്യങ്ങളിലും കിടന്ന് അഴുകിപ്പോയ അധികാരശ്രേണിയില്‍ നിന്ന് സഭയെ മോചിപ്പിക്കുക എന്നത് പുരോഹിതരുടെ (പോപ്പ് തൊട്ട്‌ പള്ളിയിലെ കൊച്ചച്ചന്‍ വരെയുള്ളവര്‍) പണിയായി വിട്ട് കൊടുത്തിട്ട് നോക്കി നില്‍ക്കാതെ, കാര്യങ്ങള്‍ സ്വന്തം കൈകളില്‍ എടുത്ത്‌ മുന്നേറാനുള്ള കടമ വിശ്വാസികളുടെതാണ് എന്ന് തിരിച്ചറിയുന്നതെന്നോ, അന്ന് മാത്രമേ സഭ വിമോചിതയാകൂ. 

Thursday, December 1, 2011

ഇടയസന്ദര്ശcനം

ഇടയസന്ദര്ശcനം:

'via Blog this'

മോചനകാഹളം – ആമുഖം (Part 1)



Fr. James Gurudas CMI, director of Sneha Vaani in Kottayam (Thellakom) has recetly published a collection of his poem entitled മോചനകാഹളം.  The author has permitted us to publish all the poems included in this book in this Blog.  Our gratitude to Fr. Gurudas.

Fr. Gurudas could have asked one of his thousands friends to write a befitting Introduction for the book.  But, knowing the explosive nature of the book, he himself undertook the responsibility and, lo and behold, it is a literary piece!

We are posting this Introduction in 4 parts (in view of its length) for anyone with an open mind to read, think and to enjoy.

Start reading the poetic works of Fr. Gurudas soon in Almaya Sabdam.

Administrator, Almaya Sabdam


''ജീവിതം, അടിച്ചമര്‍ത്തപ്പെട്ട ജീവിതം, അതില്‍നിന്നേ പിറക്കൂ മിന്നല്‍ പിണറുകള്‍.'' മുണ്ടശ്ശേരിയുടെ ഈ പ്രസ്താവന ഖണ്ഡിക്കാന്‍ ആര്‍ക്കു കഴിയും.

അടിച്ചമര്‍ത്തപ്പെട്ട മനസ്സില്‍ നിന്നുയര്‍ന്ന മിന്നല്‍ക്കൊടികളാണ് ഈ ഗ്രന്ഥത്തിലെ കവിതകള്‍ മിയ്ക്കതും. അടിമത്തം അനുഭവിച്ച നല്ല മനസ്സിനു അടിമകളെ മോചിക്കാന്‍ ആവേശം തോന്നും. അടിമത്തം അനുഭവിച്ച ദുഷ്ട മനസ്സിനോ അടിമകളെ സൃഷ്ടിക്കാന്‍ ആസക്തിയും. മതാധിപത്യത്തിന്റെ നീരാളിക്കൈകളിലകപ്പെട്ട നിസ്സഹായരായ വിശ്വാസികളോടു തോന്നിയ സഹതാപമാണ് ഈ ഗ്രന്ഥത്തിലെ കവിതകളുടെ പ്രചോദനം. അക്കാരണത്താല്‍ തന്നെ ഇതിലെ അന്തര്‍ധാരകളില്‍ അതിപ്രധാനം മനുഷ്യമനസ്സുകളുടെ മോചനത്തിനുവേണ്ടിയുള്ള കാഹളം വിളിയാണ്. 'മോചനകാഹളം' എന്ന പേരിന്റെ സാംഗത്യവും അതുതന്നെ.

ജ്ഞാനികളായ വൈദികര്‍ മനുഷ്യമനസ്സിനു മോചനം നല്കി മനസ്സുകളെ ഒന്നിപ്പിക്കുന്നു. അതേ സമയം വിവരംകെട്ട വൈദികര്‍ വികൃത വിശ്വാസങ്ങളായ ദുരാത്മാക്കളെ കയറ്റി മനുഷ്യമനസ്സിനെ അടിമയാക്കുന്നു; മനസ്സുകളെ തമ്മില്‍ ഭിന്നിപ്പിയ്ക്കുകയും ചെയ്യുന്നു. മനസ്സിനെ അടിമയാക്കുന്ന അമിതഭയം, അന്യമതവിദ്വേഷം മുതലായ പ്രേതങ്ങളുടെ ബാധയില്‍ നിന്നും അതിനെ മോചിപ്പിക്കേണ്ടതു അടിയന്തിരാവശ്യമാണല്ലൊ. ഹൃദയശൂന്യരായ വൈദികര്‍ ദുര്‍ബ്ബലമനസ്സുകളില്‍ കയറ്റിയിരിക്കുന്ന ദുര്‍ഭൂതങ്ങള്‍ അതിന്റെ കയ്യും കാലും കൂച്ചിക്കെട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രം ഗ്രന്ഥത്തിന്റെ മുന്‍വശത്തുകാണാം.

യഹൂദമതത്തിലെ ഇരുന്നൂറ്റിനാല്‍പ്പത്തിയെട്ട് ആജ്ഞാനിയമങ്ങളില്‍ നിന്നും (Commands) മുന്നൂറ്റിഅറുപത്തഞ്ചു നിരോധനനിയമങ്ങളില്‍ നിന്നും (Prohibitions) തന്റെ ശിഷ്യരെ വിമോചിപ്പിച്ച് ദൈവമക്കള്‍ക്കു യോജിച്ച സ്വാതന്ത്ര്യത്തിലേക്കു നയിച്ച ജഗദ്ഗുരുവാണ് യേശു. അവിടുത്തെ ശിഷ്യരുടെ ജന്മാവകാശമാണ് മാനസ്സിക സ്വാതന്ത്ര്യം. സര്‍വ്വമനുഷ്യരുടെയും പിതാവായ ഏകദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് സര്‍വ്വരെയും സ്‌നേഹിക്കണം എന്നതല്ലാതെ മറ്റൊരു കടമയും അവര്‍ക്കില്ല. അവരുടെ ചുമലില്‍ നിയമനുകങ്ങള്‍ കയറ്റാന്‍ ആര്‍ക്കും അധികാരമില്ല.

അമ്പത്തൊന്നു വര്‍ഷത്തിനു മുമ്പ് സന്യാസസഭയില്‍ ചേര്‍ന്ന് വൈദികനെന്ന നിലയില്‍ നാല്പതിലധികം വര്‍ഷവും ദൈവശാസ്ത്രാധ്യാപകനെന്ന നിലയില്‍ ഇരുപത്തിയഞ്ചു വര്‍ഷവും പിന്നിട്ടിരിക്കുന്ന ഈ ഗ്രന്ഥകാരനു കത്തോലിക്കാസഭയില്‍ നിരവധി അടിമകളെ നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്റെ സുഹൃത്തും പ്രശസ്ത സന്മാര്‍ഗ്ഗ ശാസ്ത്രാദ്ധ്യാപകനുമായ ഒരു വൈദികന്‍ പല വേദികളിലും പങ്കുവച്ച ഒരനുഭവം കേള്‍ക്കുക: വെന്തിങ്ങയിടാതെ മരിച്ചാല്‍ നരകത്തില്‍ പോകുമെന്നു മൂഡവിശ്വാസിയായ ഒരു വൈദികന്‍ പറഞ്ഞതു ബാലനായിരിക്കെ അദ്ദേഹത്തിന്റെ മനസ്സില്‍ തറഞ്ഞു കയറിയിരുന്നു. വൈകുന്നേരം ആറ്റില്‍ കുളിക്കുന്ന സമയത്തു വെന്തിങ്ങാ നഷ്ടപ്പെട്ടു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. ഈ രാത്രിയില്‍ താന്‍ മരിച്ചാല്‍ നിത്യനരകത്തീയില്‍ നിപതിക്കുമല്ലോ എന്ന ഭയംകൊണ്ടു വിറച്ചു നേരം വെളുപ്പിച്ചു. പിറ്റേ ദിവസം വെന്തിങ്ങാ കഴുത്തിലിടുന്നതുവരെ അദ്ദേഹം നരകഭയമാകുന്ന നരകത്തീയില്‍ മരിക്കാതെ മരിച്ചു കിടന്നു.

മഞ്ചട്ടി വൈദികരുടെ വിഷവചനങ്ങള്‍ കയറി നരകിച്ചവരും നരകിയ്ക്കുന്നവരുമായ എത്രയോ പേര്‍ വേറെ.

മൂര്‍ഖന്‍ കടിച്ചാല്‍ മിക്കപ്പോഴും ഉടനെ തന്നെ മരിക്കും. മഞ്ചട്ടി കടിച്ചാലോ, മരിക്കാതെ മരിക്കും. ദേഹം മുഴുവന്‍ കുരുക്കള്‍ നിറഞ്ഞു വിരൂപമാകും. കാലിലെ മാംസം മുഴുവനും ദ്രവിച്ച് അസ്ഥി തെളിഞ്ഞവരെ ഈ ഗ്രന്ഥകാരന്‍ പുതുപ്പള്ളിയിലെ വിഷചികിത്സാലയത്തില്‍ കണ്ടിട്ടുണ്ട്.
വൈരുധ്യത്തിന്റെ പ്രതീകമാണു വൈദികരിലേറെപ്പേരും. ഒരു കൈകൊണ്ടു മധു വിളമ്പും, മറുകൈകൊണ്ട് മാരകവിഷവും. കുടിവെള്ളം കൊടുക്കുന്ന കൈ കൊണ്ടുതന്നെ ചിലപ്പോഴൊക്കെ അതില്‍ നഞ്ചും കലര്‍ത്തും, മനപ്പൂര്‍വ്വമല്ലെങ്കിലും. പായസത്തോടൊപ്പം പാഷാണവും വിളമ്പും. അവര്‍ കൃഷി ചെയ്തു സൗജന്യമായി നല്കുന്ന വചനപ്പച്ചക്കറികളില്‍ മരണം വിതയ്ക്കുന്ന കീടനാശിനിയും കാണാം. അതുകൊണ്ടു പുരോഹിതന്റെ ഛായാചിത്രം വരയ്ക്കുന്ന കലാകാരന്മാര്‍ ഓര്‍ത്തിരിയ്ക്കുക: അദ്ദേഹത്തിന്റെ ഒരു കയ്യില്‍ അമൃതകുംഭവും മറുകയ്യില്‍ കാകോള കുടവും കൊടുക്കണം.

യുവ വൈദികനായിരിക്കെ ഒരു റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയ്ക്കു മനഃശ്ശാന്തി നല്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യം ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞു നില്കുന്നു.

അദ്ദേഹത്തിന്റെ പ്രശ്‌നം അതീവ ഗുരുതരം! ഒരു വെള്ളിയാഴ്ച മാംസം ഭക്ഷിച്ചുപോയി. അതു ചാവുദോഷമാണെന്നു വൈദികര്‍ വ്യക്തമായി പഠിപ്പിക്കുന്നില്ലേ. ചാവുദോഷം ചെയ്തവര്‍ക്കു വിധിച്ചിരിക്കുന്ന ശിക്ഷ നിത്യനരകവും! നിത്യനരകത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നവനാണു താന്‍ എന്ന തോന്നല്‍ കൊണ്ട് അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ ഞാന്‍ നിരത്തിയ ദൈവശാസ്ത്രയുക്തികളൊക്കെ വിഫലമായെന്നു പറഞ്ഞാല്‍ മതിയല്ലൊ. പല തവണ പറഞ്ഞു കുമ്പസാരിച്ചിട്ടും പാപം പോയിട്ടില്ല എന്ന തോന്നലിനു കാരണം അദ്ദേഹത്തിന്റെ സംശയരോഗം (Scruples) ആണെന്നു വാദിച്ചേക്കാം. എന്നാല്‍ അപഹാസ്യമായ നിയമങ്ങള്‍ നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ മനസ്സില്‍ വിഷം കുത്തിവച്ചത് ദൈവ പ്രതിനിധികളെന്നു സ്വയം വിശേഷിപ്പിച്ചു നടക്കുന്ന മഞ്ചട്ടി മതാധികാരികളല്ലേ?

മഞ്ചട്ടിക്കടിയേറ്റു കുരുക്കള്‍ നിറഞ്ഞിരിക്കുന്ന ബലഹീന മനസ്സുകളെ മനസ്സില്‍ വച്ചുകൊണ്ടാണ് ''മതമെന്ന മഞ്ചട്ടി മനസ്സില്‍ കടിച്ചു.'' ''മതമേ മനോരോഗിയാക്കല്ലെ എന്നെ'' എന്നൊക്കെ ഞാനെഴുതിയിരിക്കുന്നത്.

ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന വിശിഷ്ട ദാനങ്ങളായ ലൈംഗിക വികാരങ്ങളും വിചാരങ്ങളും 'അശുദ്ധപാപം' ആണെന്ന കുറ്റബോധം നിമിത്തം മനസ്സുനീറി നരകിച്ച കത്തോലിക്കാ വിശ്വാസികള്‍, പ്രത്യേകിച്ച് യുവതീയുവാക്കള്‍ അനേകരില്ലേ. ആരാണവര്‍ക്ക് നരകം സൃഷ്ടിച്ചത്? ആരാണവരുടെ മനസ്സില്‍ പുണ്ണു നിറച്ചത്? ലൈംഗിക വിചാരംപോലും അതില്‍ത്തന്നെ മാരകപാപമാണെന്നും അറിവിന്റെയോ സമ്മതത്തിന്റെയോ അപൂര്‍ണ്ണത നിമിത്തമേ അതു ലഘുപാപമാകുകയുള്ളുവെന്നും ഗ്രന്ഥങ്ങളില്‍ എഴുതിവച്ച അഡല്‍മാനെപ്പോലെയുള്ള കഠിനഹൃദയരായ സന്മാര്‍ഗ്ഗ ശാസ്ത്രജ്ഞരും അവരുടെ സിദ്ധാന്തങ്ങള്‍ മുഴുവനോടെ വിഴുങ്ങി അതേപടി മനുഷ്യമനസ്സുകളിലേക്കു ഛര്‍ദ്ദിച്ച കത്തോലിക്കാ വൈദികരുമല്ലേ.

കരിസ്മാറ്റിക്ക് ധ്യാനത്തിനിടെ യുവാക്കളെ കുമ്പസാരത്തിനൊരുക്കുന്നതിനായി ധ്യാനഗുരു വായിച്ച പാപപ്പട്ടിക കേള്‍ക്കാനിടയായി.  ദിഗന്തങ്ങളില്‍ മുഴങ്ങുംവിധം മൈക്കിലൂടെ വായിച്ചതുകൊണ്ട് കേള്‍ക്കാന്‍ ഒട്ടും ബുദ്ധിമുട്ടു തോന്നിയില്ല. ശ്രോതാക്കളുടെ കുടല്‍ വായില്‍ വരത്തക്കവിധം ഉച്ചത്തില്‍ പാടണമെന്നും പ്രാര്‍ത്ഥിക്കണമെന്നും പ്രസംഗിക്കണമെന്നും കരിസ്മാറ്റിക്കുകള്‍ക്കു  നിര്‍ബന്ധമാണല്ലൊ! ലിസ്റ്റ് കേട്ട ഞാന്‍ നെടുവീര്‍പ്പിട്ടു കരഞ്ഞു: ദൈവമേ, യുവാക്കന്മാരില്‍ ആരും സ്വര്‍ഗ്ഗത്തില്‍ പോകുകയില്ലല്ലോ എന്നോര്‍ത്ത്! പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീപുരുഷന്മാരില്‍ ആരും തന്നെ സ്വര്‍ഗ്ഗത്തില്‍ പോകുകയില്ലല്ലോ എന്ന ചിന്തയും എന്നെ ദുഃഖത്തിലാഴ്ത്തി!

എങ്കിലും സ്വര്‍ഗ്ഗത്തില്‍ പോകുന്ന കേരള കത്തോലിക്കര്‍ക്കു ലഭിക്കാനിരിക്കുന്ന സൗഭാഗ്യമോര്‍ത്ത് ഞാന്‍ സന്തോഷിച്ചു: വിമാനത്തില്‍ യാത്രക്കാര്‍ തീരെ കുറവെങ്കില്‍ കുറേ ഇക്കോണമി സീറ്റുകാര്‍ക്ക് ചക്കാത്തില്‍ എക്‌സിക്യൂട്ടീവ് കിട്ടും. അല്ലെങ്കില്‍ അടുത്തടുത്തു കിട്ടുന്ന പല സീറ്റുകള്‍ ഉപയോഗിച്ച് സുഖമായി ഇരുന്നോ കിടന്നോ യാത്ര നടത്തുകയും ചെയ്യാം. അതുപോലെ പാശ്ചാത്യരുടെയും യുവാക്കന്മാരുടെയും അസാന്നിധ്യത്തില്‍ കേരളകത്തോലിക്കര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പല സീറ്റുകള്‍ സ്വന്തമായി കിട്ടുമല്ലൊ!

കത്തോലിക്കാവൈദികര്‍ ഒരു മനുഷ്യനെപ്പറ്റി 'അയാള്‍ immoral (അസാന്മാര്‍ഗ്ഗി) ആണ്.' എന്നു പറയുന്നുവെങ്കില്‍ ശ്രോതാക്കള്‍ക്കു തീര്‍ച്ചയാക്കാം അയാള്‍ എന്തോ ലൈംഗീകകുറ്റം ചെയ്തുവെന്ന്. കാരണം 'മൊറാലിറ്റി' മുഴുവന്‍ ഒരൊറ്റ കുടുക്കയിലാക്കി ഗുഹ്യസ്ഥാനത്തു തൂക്കിയിട്ടിരിക്കുകയാണ്! കുറുക്കന്റെ കണ്ണു കോഴിക്കൂട്ടില്‍;  കത്തനാരുടെ കണ്ണു ഗുഹ്യക്കുടക്കയില്‍. ഹീനമായ വിധം അപവാദങ്ങള്‍ പരത്തി ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതുപോലും 'ഇമ്മോറല്‍' അല്ല!

എനിയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട് കത്തോലിക്കാ വൈദികരെ കഷ്ടപ്പെടുത്തുന്ന കാര്യങ്ങളില്‍ ഏറ്റം കഠിനമായതു ലൈംഗിക പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തനിര്‍ണ്ണയമാണല്ലോ എന്ന്. ലൈംഗിക ചലനങ്ങളുടെയും സ്രാവങ്ങളുടെയും അളവ്, തൂക്കം, വേഗം മുതലായവ കൃത്യമായി കണക്കാക്കി പാപം ചാവുദോഷമോ, പാപദോഷമോ എന്നു നിശ്ചയിക്കണം. അതിനുവേണ്ടി ചില വൈദികര്‍ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ ഇന്നുള്ളവര്‍ മൂക്കത്തു കൈവയ്ക്കും. അത്തരം മൂഢവൈദികര്‍ ഇന്നും കുറവല്ലെന്ന സത്യം നിഷേധിച്ചിട്ടു കാര്യമില്ല. കത്തോലിക്കാ വൈദികര്‍ക്കു അനുവദിച്ചിരിക്കുന്ന ഏക ലൈംഗികസുഖം കേട്ടുസന്തോഷിക്കല്‍ ആണല്ലൊ!

 

മോചനകാഹളം – ആമുഖം (Part 2)


പക്വതയില്ലാത്ത ലൈംഗിക വ്യാപാരം അപകടകരമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഏഷണി, ദൂഷണം മുതലായ ഹീന പാപങ്ങള്‍ക്കു കൊടുക്കുന്നതിനെക്കാള്‍ പ്രാധാന്യം ലൈംഗിക കുറ്റങ്ങള്‍ക്കു കൊടുക്കുന്നതു മാനിക്കീയന്‍ വിഷം കൊണ്ടു മലീമസ മായ മനുഷ്യമനസ്സിന്റെ ലക്ഷണമാണ്.

ഞായറാഴ്ച കുര്‍ബ്ബാനയില്‍ പങ്കുകൊള്ളാത്തതും പണ്ടു ചാവുദോഷമായിരുന്നു. ഭാഗ്യത്തിന് ഇപ്പോഴത്തെ കാനോന്‍നിയം ഇത്തരം നിയമങ്ങളൊന്നും പാപത്തിന്‍കീഴ് കടപ്പെടുത്തുന്നില്ല. എന്നാല്‍ അതൊന്നും മനസ്സിലാക്കാതെ പഴയ ഏടുകളനുസരിച്ച് പാപവിളംബരവും പ്രായശ്ചിത്തനിര്‍ണ്ണയവും നടത്തുന്ന പ്യൂരിറ്റന്‍ വൈദികര്‍ ഇന്നും ഉണ്ടെന്നുള്ളത് ലജ്ജാകരം തന്നെ.

ഏതായാലും ന്യായമായും ചിന്തിക്കാം ദൈവം എത്ര ക്രൂരന്‍ എന്ന്. ഞായറാഴ്ച കുര്‍ബ്ബാന മുടക്കുന്നതും വെള്ളിയാഴ്ച മാംസം തിന്നുന്നതുമൊക്കെ ചാവുദോഷമാണെന്ന വെളിപാടു മതാധികാരികള്‍ക്കു നല്കിയ ദൈവം ആ വെളിപാടു പിന്‍വലിച്ചതെന്തിന്? പഴയ വെളിപാടനുസരിച്ചു ജീവിക്കാന്‍ കഴിയാതെ പോയ അനേകം കത്തോലിക്കര്‍ ഇന്നും നിത്യനരകത്തില്‍ കിടന്നു ചാകാതെ വേകുകയും മരിക്കാതെ കരിയുകയും ചെയ്യുന്നില്ലേ? അതിനുത്തരവാദി ആര്? സനാതനസാധുതയില്ലാത്ത വെളിപാട് നല്കുകയും പിന്നീട് അസാധുവെന്നു പ്രഖ്യാപിക്കുകയും ചെയ്ത ദൈവമോ, അതോ കിട്ടാത്ത വെളിപാടു കിട്ടിയെന്നു കള്ളപ്രചരണം നടത്തി ഭൂമിയില്‍ മനുഷ്യര്‍ക്കു നരകം സൃഷ്ടിച്ച മതാധികാരികളോ!

മതേതരവിഷയങ്ങളില്‍ ഉന്നത പരിജ്ഞാനമുള്ള മഹാന്മാരായ മനുഷ്യരില്‍പോലും മതമഞ്ചട്ടിയുടെ വിഷം കയറാം. അത്യധികം ആദരവോടും സ്‌നേഹത്തോടും കൂടെ ഞാന്‍ സ്മരിക്കുന്ന എന്റെ അധ്യാപകനും ആത്മീയഗുരുവുമായ ഒരു വൈദികന്‍ തന്നെ ഒന്നാം തരം ഉദാഹരണം.

എം.എ.എല്‍.റ്റി.ക്കാരനും കേരളത്തിലെ പ്രസിദ്ധമായ ഒരു കോളജിലെ പ്രിന്‍സിപ്പലുമായിരുന്ന അദ്ദേഹം ഔദ്യോഗിക ജോലിയില്‍നിന്നു വിരമിച്ച ശേഷം വൈദികവിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനും ആദ്ധ്യാത്മിക നിയന്താവുമായിരുന്നു. അദ്ദേഹം എന്റെ ആത്മീയപിതാവു മാത്രമല്ല കുമ്പസാരക്കാരനുമായിരുന്നു. അദ്ദേഹത്തെപോലെ വിനയവും സ്‌നേഹവും കരളലിവുമുള്ള വൈദികര്‍ നന്നേ ചുരുക്കം.

എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സിലും മഞ്ചട്ടി കടിച്ചിരുന്നു. സ്‌നാനം സ്വീകരിച്ചു കത്തോലിക്കാസഭയില്‍ പ്രവേശിക്കാത്തവര്‍ നിത്യനരകത്തില്‍ നിപതിയ്ക്കുമെന്ന വിഷവിശ്വാസം മനസ്സില്‍ കയറിയിരുന്ന അദ്ദേഹം ഇംഗ്ലീഷ് ക്ലാസ്സില്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചു നടത്തിയ പരാമര്‍ശമെന്തെന്നോ: ''അയാള്‍ പറയുന്നു യേശുവിനോട് അയാള്‍ക്ക് ആദരവാണെന്ന്; കള്ളന്‍; അങ്ങനെയെങ്കില്‍ അയാള്‍ മാമോദീസാ സ്വീകരിച്ചു കത്തോലിക്കാസഭയില്‍ ചേരാഞ്ഞതെന്തുകൊണ്ട്?''

സര്‍വ്വാദരണീയനായ ഗാന്ധിജിയെ കള്ളനെന്നു വിളിച്ചതില്‍ യാതൊരു തെറ്റും കാണാന്‍ അന്നെനിക്കു കഴിവില്ലായിരുന്നു. എന്നാല്‍, ദൈവാസ്തിത്വത്തിനു തോമസ്സ് അക്വീനാസ് നല്കിയിരിക്കുന്ന അഞ്ചു തെളിവുകള്‍ (quinque viae-five ways) സെമിനാരിയില്‍ ചേരുന്നതിനുമുമ്പ് ഡോ. ജോണ്‍ ബ്രിട്ടോ ചെത്തിമറ്റം സി.എം.ഐ.യുടെ 'ഈശ്വരാസ്തിത്വം' എന്ന ഗ്രന്ഥത്തില്‍നിന്നു ഹൃദ്ദിസ്ഥമാക്കിയ അന്നുമുതല്‍ ബൈബിളിലും ദൈവശാസ്ത്രത്തിലും ആവേശത്തോടെ ഗവേഷണം നടത്തുന്ന ഈ ഗ്രന്ഥകാരന് മുന്‍പറഞ്ഞ ഗുരുവിന്റെയും അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെയും അജ്ഞതയോര്‍ക്കുമ്പോള്‍ ഇന്നു സഹതാപം തോന്നുന്നു.

''നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍; വിശ്വസിച്ചു സ്‌നാനം സ്വീകരിക്കുന്നവര്‍ രക്ഷപ്പെടും, വിശ്വാസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും'' (മര്‍ക്കോ. 16:15-16) എന്ന ബൈബിള്‍ വാക്യമാണല്ലോ ഗാന്ധിനിന്ദകനായ എന്റെ ഗുരുവിന്റെയും മതതീവ്രവാദികളായ അനേകം കത്തോലിക്കാ വൈദികരുടെയും മന്ദബുദ്ധികളും മൂഢവിശ്വാസികളുമായ പന്തക്കുസ്താ പ്രസംഗകരുടെയും വിഷവിശ്വാസത്തിനു ആധാരമായി നില്ക്കുന്ന പ്രധാന ബൈബിള്‍ വാക്യം. എന്നാല്‍ അവര്‍ അറിഞ്ഞിരിക്കട്ടെ:

ഇപ്പോഴുള്ള പുതിയ നിയമ പുസ്തകം നാലു കയ്യെഴുത്തു പ്രതികളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയിരിക്കുന്ന മതഗ്രന്ഥമാണ് - സീനായ്, വത്തിക്കാന്‍, എഫ്രേമി, അലക്‌സാന്‍ഡ്രിയന്‍. ആദ്യത്തേതു രണ്ടും നാലാം നൂറ്റാണ്ടിലും മറ്റു രണ്ടും അഞ്ചാം നൂറ്റാണ്ടിലും എഴുതപ്പെട്ടവയാണ്. മര്‍ക്കോസ് 16:9 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ നാലാം നൂറ്റാണ്ടിലെ കയ്യെഴുത്തു പ്രതികളിലില്ല. അങ്ങനെയെങ്കില്‍ ആ വചനങ്ങള്‍ യേശു അഞ്ചാം നൂറ്റാണ്ടിലെഴുതി സ്വര്‍ഗ്ഗത്തില്‍നിന്നു താഴോട്ടിറക്കിത്തന്നതോ അല്ലെങ്കില്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടു ആര്‍ക്കോ നല്കിയതോ ആയിരിക്കണമല്ലൊ! അഞ്ചാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട കയ്യെഴുത്തു പ്രതികളും പരസ്പരം പൊരുത്തപ്പെടുന്നില്ല. എല്ലാത്തിലും തന്നെ കൃത്രിമം നടത്തിയിട്ടുണ്ട്.

ബൈബിള്‍ എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി അടിസ്ഥാനപരമായ അറിവുപോലുമില്ലാത്തവരാണ് വിഷംതുപ്പികളായ ബൈബിള്‍ പ്രസംഗകര്‍. അല്പം വിവരമുള്ളവര്‍ ബൈബിള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചുനോക്കുക. പരസ്പരവിരുദ്ധമായ നിരവധി പ്രസ്താവനകള്‍ അതിലുണ്ടെന്നു കാണാം. അതുകണ്ട് അന്ധാളിക്കേണ്ട കാര്യമില്ല. ബൈബിള്‍ ശാസ്ത്രഗ്രന്ഥമോ, പ്രധാനമായും ചരിത്രഗ്രന്ഥമോ അല്ല. വിശ്വാസപ്രഘോഷണം (kerygma) ആണ്. യേശുവിന്റെ മരണശേഷം പല സമൂഹത്തില്‍പ്പെട്ടവര്‍ അവിടുത്തെപ്പറ്റിയും അവിടുത്തെ ലളിതമായ സന്ദേശത്തെപ്പറ്റിയും നടത്തിയ ധ്യാനങ്ങളും പ്രസംഗങ്ങളും ചര്‍ച്ചകളും വാദപ്രതിവാദങ്ങളുമൊക്കെ വാചികവും ലിഖിതവുമായി കിട്ടിയതു ഗ്രന്ഥരൂപത്തിലാക്കിയതാണു സുവിശേഷങ്ങള്‍.

ഇരുപത്തിയേഴു പുതിയനിയമഗ്രന്ഥങ്ങള്‍ക്കു പുറമേ നാലാം നൂറ്റാണ്ടുവരെയെഴുതപ്പെട്ട പല സുവിശേഷങ്ങളുള്‍പ്പെടെയുള്ള അമ്പതിലധികം പുതിയനിയമഗ്രന്ഥങ്ങള്‍ വേറെയുണ്ട്. നാലാം നൂറ്റാണ്ടില്‍ പാഷണ്ഡികളെഴുതിയ അപ്രമാണിക സുവിശേഷങ്ങളിലെ വചനങ്ങള്‍ പോലും 'യേശു പറഞ്ഞു', 'യേശു പറഞ്ഞു' എന്നാണ് എഴുതിയിരിക്കുന്നത്. അതാണ് ബൈബിള്‍ വായനക്കാരെ കുഴപ്പിക്കുന്ന മുഖ്യപ്രശ്‌നം.

യേശുപറഞ്ഞ കാര്യങ്ങള്‍ അധികമൊന്നുമില്ല സുവിശേഷങ്ങളില്‍. അതുകൊണ്ടു ഭയപ്പെടേണ്ടതില്ല; നാലു സുവിശേഷങ്ങളുള്‍പ്പെടെയുള്ള പുതിയ നിയമഗ്രന്ഥങ്ങളെല്ലാം മുറുകെപ്പിടിക്കുന്നതും ഉയര്‍ത്തിപ്പിടിക്കുന്നതുമായ രണ്ടു കാര്യങ്ങളുണ്ടല്ലോ: ദൈവത്തിന്റെ ഏകത്വവും പിതൃത്വവും; ശത്രുക്കളുള്‍പ്പെടെ സര്‍വ്വരെയും സ്‌നേഹിക്കണമെന്ന കല്പന. ഇതുരണ്ടും പോരേ യേശുഭക്തര്‍ക്കു സുകൃതജീവിതം നയിച്ചു മോക്ഷം പ്രാപിക്കാന്‍.

ബൈബിളിന്റെ രചനാരീതിയെപ്പറ്റി അല്‍മേനികള്‍ക്കുള്ള അജ്ഞതനിമിത്തമാണ്  മതപ്രസംഗവീരന്മാന്‍ വിശ്വാസികളുടെ മനസ്സില്‍ വിഷം കയറ്റുന്നതും അവരെ കുട്ടികളെപ്പോലെയും കഴുതകളെപ്പോലെയും കണക്കാക്കി മാനസ്സികാടിമത്തത്തിലേക്കു നീക്കുന്നതും.

തങ്ങള്‍ വചനപ്രസംഗകരാണെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന വായാടി വിശ്വാസികള്‍ ധാരാളമുണ്ട് ഇന്ന്. പണ്ഡിതരായ കരിസ്മാറ്റിക്ക് പ്രസംഗകര്‍ക്ക് അപമാനം വരുത്തുന്നവരാണ് ഇവര്‍. ബൈബിള്‍ വാക്യങ്ങള്‍ കൃത്യമായി ഉദ്ധരിച്ചുകൊണ്ടാണ് ഈ വചനവീരന്മാരുടെ പ്രസംഗങ്ങളെല്ലാം. ദൈവവചനമായതുകൊണ്ട് അതു സ്വീകരിക്കാന്‍ ശ്രോതാക്കള്‍ക്കു കടമയുണ്ടല്ലോ. തങ്ങള്‍ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ക്കു നേരെ വിപരീതവും അവയെ അടിമുടി ഖണ്ഡിക്കാനുതകുന്നതുമായ വാക്യങ്ങള്‍ ബൈബിളില്‍ത്തന്നെയുണ്ടെന്ന കാര്യം ഈ അരപ്പണ്ഡിതന്മാര്‍ മറന്നുപോകുന്നു. ഈയിടെ ഒരു മദ്യവിരുദ്ധന്‍ അടിച്ചിറക്കിയ ലഘുലേഖ കണ്ടു. അതില്‍ പ്രഭാഷകന്‍ 31:25 ഉദ്ധരിച്ചിരിക്കുന്നു. ''വീഞ്ഞു കുടിച്ചു ധീരത പ്രകടിപ്പിക്കാന്‍ നോക്കണ്ട; വീഞ്ഞ് അനേകരെ നശിപ്പിച്ചിട്ടുണ്ട്.'' എന്നാല്‍ അതിനു താഴെയുള്ള 27-ാം വാക്യം അദ്ദേഹത്തിന്റെ കണ്ണില്‍ കയറിയിട്ടില്ല: ''മിതമായി കുടിച്ചാല്‍ വീഞ്ഞു മനുഷ്യനു ജീവന്‍ പോലെയാണ്; വീഞ്ഞു കുടിയ്ക്കാത്തവനു എന്തു ജീവിതം? അതു മനുഷ്യന്റെ സന്തോഷത്തിനു സൃഷ്ടിച്ചിട്ടുള്ളതാണ്.'' അമിതമായി സേവിച്ചാല്‍ മദ്യം വ്യക്തിയെയും കുടുംബത്തെയും സമൂഹത്തേയും നശിപ്പിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. മുകളില്‍ സൂചിപ്പിച്ച വിധത്തില്‍ ബൈബിള്‍ വാക്യങ്ങളുദ്ധരിച്ച് ബൈബിളിനെ അവഹേളിക്കുകയും സ്വയം നിന്ദിതരാക്കുകയും ചെയ്യണോ.


ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന വിശിഷ്ട ദാനങ്ങളായ ലൈംഗിക വികാരങ്ങളും വിചാരങ്ങളും 'അശുദ്ധപാപം' ആണെന്ന കുറ്റബോധം നിമിത്തം മനസ്സുനീറി നരകിച്ച കത്തോലിക്കാ വിശ്വാസികള്‍, പ്രത്യേകിച്ച് യുവതീയുവാക്കള്‍ അനേകരില്ലേ. ആരാണവര്‍ക്ക് നരകം സൃഷ്ടിച്ചത്? ആരാണവരുടെ മനസ്സില്‍ പുണ്ണു നിറച്ചത്? ലൈംഗിക വിചാരംപോലും അതില്‍ത്തന്നെ മാരകപാപമാണെന്നും അറിവിന്റെയോ സമ്മതത്തിന്റെയോ അപൂര്‍ണ്ണത നിമിത്തമേ അതു ലഘുപാപമാകുകയുള്ളുവെന്നും ഗ്രന്ഥങ്ങളില്‍ എഴുതിവച്ച അഡല്‍മാനെപ്പോലെയുള്ള കഠിനഹൃദയരായ സന്മാര്‍ഗ്ഗ ശാസ്ത്രജ്ഞരും അവരുടെ സിദ്ധാന്തങ്ങള്‍ മുഴുവനോടെ വിഴുങ്ങി അതേപടി മനുഷ്യമനസ്സുകളിലേക്കു ഛര്‍ദ്ദിച്ച കത്തോലിക്കാ വൈദികരുമല്ലേ.

കരിസ്മാറ്റിക്ക് ധ്യാനത്തിനിടെ യുവാക്കളെ കുമ്പസാരത്തിനൊരുക്കുന്നതിനായി ധ്യാനഗുരു വായിച്ച പാപപ്പട്ടിക കേള്‍ക്കാനിടയായി.  ദിഗന്തങ്ങളില്‍ മുഴങ്ങുംവിധം മൈക്കിലൂടെ വായിച്ചതുകൊണ്ട് കേള്‍ക്കാന്‍ ഒട്ടും ബുദ്ധിമുട്ടു തോന്നിയില്ല. ശ്രോതാക്കളുടെ കുടല്‍ വായില്‍ വരത്തക്കവിധം ഉച്ചത്തില്‍ പാടണമെന്നും പ്രാര്‍ത്ഥിക്കണമെന്നും പ്രസംഗിക്കണമെന്നും കരിസ്മാറ്റിക്കുകള്‍ക്കു  നിര്‍ബന്ധമാണല്ലൊ! ലിസ്റ്റ് കേട്ട ഞാന്‍ നെടുവീര്‍പ്പിട്ടു കരഞ്ഞു: ദൈവമേ, യുവാക്കന്മാരില്‍ ആരും സ്വര്‍ഗ്ഗത്തില്‍ പോകുകയില്ലല്ലോ എന്നോര്‍ത്ത്! പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീപുരുഷന്മാരില്‍ ആരും തന്നെ സ്വര്‍ഗ്ഗത്തില്‍ പോകുകയില്ലല്ലോ എന്ന ചിന്തയും എന്നെ ദുഃഖത്തിലാഴ്ത്തി!

എങ്കിലും സ്വര്‍ഗ്ഗത്തില്‍ പോകുന്ന കേരള കത്തോലിക്കര്‍ക്കു ലഭിക്കാനിരിക്കുന്ന സൗഭാഗ്യമോര്‍ത്ത് ഞാന്‍ സന്തോഷിച്ചു: വിമാനത്തില്‍ യാത്രക്കാര്‍ തീരെ കുറവെങ്കില്‍ കുറേ ഇക്കോണമി സീറ്റുകാര്‍ക്ക് ചക്കാത്തില്‍ എക്‌സിക്യൂട്ടീവ് കിട്ടും. അല്ലെങ്കില്‍ അടുത്തടുത്തു കിട്ടുന്ന പല സീറ്റുകള്‍ ഉപയോഗിച്ച് സുഖമായി ഇരുന്നോ കിടന്നോ യാത്ര നടത്തുകയും ചെയ്യാം. അതുപോലെ പാശ്ചാത്യരുടെയും യുവാക്കന്മാരുടെയും അസാന്നിധ്യത്തില്‍ കേരളകത്തോലിക്കര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പല സീറ്റുകള്‍ സ്വന്തമായി കിട്ടുമല്ലൊ!

കത്തോലിക്കാവൈദികര്‍ ഒരു മനുഷ്യനെപ്പറ്റി 'അയാള്‍ immoral (അസാന്മാര്‍ഗ്ഗി) ആണ്.' എന്നു പറയുന്നുവെങ്കില്‍ ശ്രോതാക്കള്‍ക്കു തീര്‍ച്ചയാക്കാം അയാള്‍ എന്തോ ലൈംഗീകകുറ്റം ചെയ്തുവെന്ന്. കാരണം 'മൊറാലിറ്റി' മുഴുവന്‍ ഒരൊറ്റ കുടുക്കയിലാക്കി ഗുഹ്യസ്ഥാനത്തു തൂക്കിയിട്ടിരിക്കുകയാണ്! കുറുക്കന്റെ കണ്ണു കോഴിക്കൂട്ടില്‍;  കത്തനാരുടെ കണ്ണു ഗുഹ്യക്കുടക്കയില്‍. ഹീനമായ വിധം അപവാദങ്ങള്‍ പരത്തി ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതുപോലും 'ഇമ്മോറല്‍' അല്ല!

എനിയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട് കത്തോലിക്കാ വൈദികരെ കഷ്ടപ്പെടുത്തുന്ന കാര്യങ്ങളില്‍ ഏറ്റം കഠിനമായതു ലൈംഗിക പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തനിര്‍ണ്ണയമാണല്ലോ എന്ന്. ലൈംഗിക ചലനങ്ങളുടെയും സ്രാവങ്ങളുടെയും അളവ്, തൂക്കം, വേഗം മുതലായവ കൃത്യമായി കണക്കാക്കി പാപം ചാവുദോഷമോ, പാപദോഷമോ എന്നു നിശ്ചയിക്കണം. അതിനുവേണ്ടി ചില വൈദികര്‍ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ ഇന്നുള്ളവര്‍ മൂക്കത്തു കൈവയ്ക്കും. അത്തരം മൂഢവൈദികര്‍ ഇന്നും കുറവല്ലെന്ന സത്യം നിഷേധിച്ചിട്ടു കാര്യമില്ല. കത്തോലിക്കാ വൈദികര്‍ക്കു അനുവദിച്ചിരിക്കുന്ന ഏക ലൈംഗികസുഖം കേട്ടുസന്തോഷിക്കല്‍ ആണല്ലൊ!

മോചനകാഹളം – ആമുഖം (Part 3)


മോചനകാഹളം – ആമുഖം (Part 3)

മനശ്ശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയാത്ത കൗണ്‍സലിംഗ് തൊഴിലാളികളും വളരെപ്പേരുടെ മനസ്സില്‍ വിഷം കയറ്റുന്നുണ്ട്. അവര്‍ക്ക് പ്രത്യേക പരിശീലനമൊന്നും വേണ്ട. പരിശുദ്ധാത്മാവില്‍ നിന്നും നേരിട്ടു മനശ്ശാസ്ത്രം പഠിച്ചു ഡോക്ടര്‍ബിരുദം നേടിയിരിക്കുന്ന ഇവര്‍ പഴയ കാലത്തെ ക്ഷുരകരെപ്പോലെയാണ്. അധികം ഉപകരണമൊന്നും വേണ്ട തൊഴിലിന്. കത്തിയും കത്രികയും ചീപ്പും വെള്ളവുമുണ്ടെങ്കില്‍ ധാരാളം. ഇവര്‍ കുനിഞ്ഞു നില്ക്കുകയോ കവച്ചിരിക്കുകയോ ചെയ്യും. ക്ഷൗരം വേണ്ടവര്‍ ഇവരുടെ മുമ്പില്‍ കുത്തിയിരിക്കുക. അത്രമാത്രം. പണി തുടങ്ങുകയായി!

ഇതുപോലെയുള്ള കരിസ്മാറ്റിക്ക് കൗണ്‍സലിംഗ് ക്ഷുരകന്മാരുടെ  മുമ്പില്‍ മാനസിക രോഗികള്‍ ഇരുന്നുകൊടുത്താല്‍ മാത്രം മതി. എത്ര കടുത്ത മനോരോഗവും ഞൊടിയിടകൊണ്ടു സുഖപ്പെടുത്തും. പക്ഷേ പരിശീലനം നേടാന്‍വേണ്ടി വല്ല്യകണിയാന്റെ കൂടെ നടന്ന കുട്ടിക്കണിയാനുപറ്റിയ അമളി മിക്കപ്പോഴും ഇവര്‍ക്കും പറ്റും.

വളരെപ്പേര്‍ കേട്ടിട്ടുള്ള കഥയാണത്. കേട്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നു.

വല്ല്യകണിയാന്‍ കുട്ടിക്കണിയാനുകൊടുത്തിരുന്ന നിര്‍ദ്ദേശമിതാണ്: ഞാന്‍ രോഗനിര്‍ണ്ണയം നടത്തുന്നതു സൂക്ഷിച്ചു നിരീക്ഷിക്കുക. ഒരു ദിവസം വലിയ കണിയാന് ഒരു വിളി കിട്ടി. അടിയന്തിരമായി വരണം; ഒരു മധ്യവയസ്‌ക്കന് രോഗം കലശമാണ്. കുട്ടിക്കണിയാനെ കൂട്ടിക്കൊണ്ടു വല്ല്യകണിയാന്‍ ഉടനടി പുറപ്പെട്ടു. കുറേ രോഗലക്ഷണങ്ങള്‍ നേരത്തെ കേട്ടിരുന്നതുകൊണ്ട് ചികിത്സ തുടങ്ങാന്‍ അദ്ദേഹം ധൃതി കൂട്ടിയില്ല. വീട്ടില്‍ കയറിയ പാടേ അരമതിലില്‍ കയറിയിരുന്നു വിസ്തരിച്ചൊന്നു മുറുക്കി. പിന്നീട് വീടിന്റെ പരിസരമൊക്കെ ശ്രദ്ധാപൂര്‍വ്വം ഒന്നു നിരീക്ഷിച്ചശേഷം കയ്യില്‍ കരുതിയിരുന്ന ഗുളിക രോഗിക്കു കൊടുത്തു. കഴിച്ചയുടനെ തന്നെ കിട്ടി രോഗിക്കു പൂര്‍ണ്ണസുഖം.

തിരിച്ചുപോരുന്ന വഴി കുട്ടിക്കണിയാന്‍ വിസ്മയഭരിതനായി ചോദിച്ചു: രോഗകാരണം ഇത്ര കൃത്യമായി കണ്ടുപിടിച്ച് മരുന്നു നിശ്ചയിക്കാന്‍ എങ്ങനെ കഴിഞ്ഞു? വല്ല്യകണിയാന്‍ എല്ലാം വിശദമായി വിവരിച്ചു: വീടിന്റെ പരിസരത്ത് നോക്കിയപ്പോള്‍ നേന്ത്രപ്പഴത്തിന്റെ തൊലി ജാസ്തി. അമിതമായി ഏത്തപ്പഴം തിന്നു ഗ്യാസ്ട്രബിളു പിടിച്ചു വയറു കമ്പിച്ചുവെന്നു വ്യക്തമായി; വായുഗുളിക കൊടുത്തു. അത്രതന്നെ.

അടുത്ത 'സിക്ക്‌കോള്‍' വന്നപ്പോള്‍ ഗുരു ശിഷ്യനോടു പറഞ്ഞു: ഇത്തവണ നീ തന്നെ രോഗം നിര്‍ണ്ണയിച്ചു മരുന്നു കൊടുക്കണം. രോഗി മദ്ധ്യവയസ്‌കയാണ്. വീട്ടിലെത്തിയപാടെ ശിഷ്യന്‍ കഴിഞ്ഞ തവണ ഗുരു ചെയ്തതുപോലെ അരമതിലില്‍ കയറിയിരുന്ന് ആഘോഷപൂര്‍വ്വം ഒന്നു മുറുക്കി. ചുറ്റും കണ്ണോടിച്ചപ്പോള്‍ രോഗിണിയുടെ വയറുകമ്പിക്കലിന്റെ കാരണം പിടികിട്ടി: അമിതമായി നേന്ത്രപ്പഴം തിന്ന് ഗ്യാസ്ട്രബിള്‍ പിടിച്ചിരിക്കുന്നു. പരിസരം നിറയെ നേന്ത്രപ്പഴത്തിന്റെ തൊലിയുണ്ടല്ലോ! സംശയലേശമെന്യേ കുടുക്കയില്‍നിന്നും വായുഗുളിക പുറത്തെടുത്തു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഗുരു അതു തട്ടിമാറ്റിയശേഷം സ്വന്തം കുടുക്കയില്‍നിന്നു ഗുളിക നല്കി പ്രശ്‌നം പരിഹരിച്ചു. തിരിച്ചുപോരും വഴി ഗുരു പറഞ്ഞപ്പോഴാണ് ശിഷ്യനു മനസ്സിലായത് മദ്ധ്യവയസ്‌ക പൂര്‍ണ്ണഗര്‍ഭിണിയായിരുന്നെന്നും ഗ്യാസ്ട്രബിള്‍ മൂലമല്ല വയറു കമ്പിച്ചിരുന്നതെന്നും!

ദീര്‍ഘകാലം പഠിച്ച് മനശ്ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടി  ദശകങ്ങളോളം മനോരോഗചികിത്സ നടത്തിയ മഹാഭിഷഗ്വരന്മാര്‍ക്കു പോലും കഴിയാത്ത കാര്യം കരിസ്മാറ്റിക്കു കണിയാന്മാര്‍ക്കു നിമിഷനേരം കൊണ്ടു സാധിക്കുന്നതിന്റെ രഹസ്യം വളരെ നിസ്സാരം: പരിശുദ്ധാത്മാവില്‍ നിന്നു കിട്ടുന്ന വിദഗ്ദപരിശീലനം!

ഗ്രന്ഥത്തിലെ മുഖ്യഅന്തര്‍ധാരകളില്‍ രണ്ടാമത്തേത് ദൈവമെന്ന സത്യത്തിന്റെ അനന്തതയാണ്. അനന്തമായതു അഗ്രാഹ്യമാണ്, അവാച്യമാണ്; അവര്‍ണ്ണനീയവും അനിര്‍വചനീയവുമാണ്, ''തീരമില്ലാക്കടല്‍ തുല്യമങ്ങീശ്വരാ'' എന്ന ഒന്നാമത്തെ പദ്യം വിരല്‍ചൂണ്ടുന്നത് ആ യാഥാര്‍ത്ഥ്യത്തിലേക്കാണ്.

ഈശ്വരനെക്കുറിച്ചു അജ്ഞരായ മതവിശ്വാസികള്‍ വച്ചുപുലര്‍ത്തുന്ന വികൃതസങ്കല്പങ്ങള്‍ നിമിത്തമാണ് നിര്‍മ്മതരും നിരീശ്വരരും അവിടുത്തെ നിന്ദിക്കുന്നതും നിഷേധിക്കുന്നതും. മൂഢഭക്തര്‍ കൊടുക്കുന്ന വടികൊണ്ടാണ് അവര്‍ അവിടുത്തെ അടിക്കുന്നത്.

ദൈവത്തിനു നാമമോ രൂപമോ സ്ഥലമോ കാലമോ മനുഷ്യന്റേതുപോലെ സ്ഥൂലവ്യക്തിത്വമോ ഇല്ലല്ലൊ. പുരോഹിതരില്‍ ഭൂരിഭാഗവും ഈ സത്യം വിശ്വാസികളുടെ മനസ്സിലെത്തിക്കാന്‍ ശ്രമിക്കുന്നില്ല. കാരണം തട്ടിന്‍പുറത്തു നിന്നു താഴേയ്ക്കു നോക്കിയിരിക്കുന്ന കൊതിയന്‍ ദൈവത്തിന്റെ പേരിലല്ലേ ബലികളും കാഴ്ചകളും സ്വീകരിക്കാനാകൂ. ഈ പശ്ചാത്തലത്തില്‍ ദൈവത്തിന്റെ മഹത്വം മാത്രം ലക്ഷ്യമാക്കി എഴുതിയ കവിതയാണ് ''തട്ടിന്‍ പുറത്തെ ദൈവം'' അതിലെ ഹാസ്യത്തിന്റെ ശരങ്ങള്‍ വികൃതവിശ്വാസപ്രചാരകരായ പുരോഹിതരില്‍ ചെന്നു തറയ്ക്കണമെന്നാണ് ഗ്രന്ഥകാരന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. കവിതയുടെ തുടക്കവും ഒടുക്കവും ശ്രദ്ധാപൂര്‍വ്വം വായിക്കുന്നവര്‍ക്ക് അതിന്റെ ലക്ഷ്യം സുവ്യക്തമാണ്.

അനന്തതയുടെ ആരാധകനായ ഈ ഗ്രന്ഥകാരന്‍ ശങ്കരാചാര്യരുടെ ഈശ്വരദര്‍ശനത്തില്‍ സന്തോഷപൂര്‍വ്വം പങ്കുകൊള്ളുന്നവനാണ്. താന്‍ ചെയ്ത മൂന്നു തെറ്റിനു അദ്ദേഹം ഈശ്വരനോട് മാപ്പു ചോദിക്കുന്നുണ്ടല്ലൊ: രൂപമില്ലാത്ത നിന്നെ രൂപത്തില്‍ ധ്യാനിച്ചതിന്; അവാച്യനായ നിന്നെ വാക്കുകള്‍ കൊണ്ടു വര്‍ണ്ണിച്ചതിന്, അനന്തവ്യാപ്തനായ നിന്നെ ചിന്തകള്‍ കൊണ്ടു പരിമിതപ്പെടുത്തിയതിന്. സത്യാന്വേഷണ യജ്ഞത്തിന്റെ അന്തിമഘട്ടത്തില്‍ ഈശ്വരന്‍ 'നേതി, നേതി' - ഇതല്ല, ഇതല്ല എന്നു വിളിച്ചു പറയുന്നതില്‍ സന്തോഷം കണ്ടെത്തിയ മഹാജ്ഞാനിയാണദ്ദേഹം.

പണ്ഡിതാഗ്രേസരനായ വി. തോമസ്സ് അക്വീനാസും ശങ്കരാചാര്യരുടെ പാത തന്നെയാണ് പിന്തുടര്‍ന്നത്. അഞ്ചു തടിയന്‍ പുസ്തകങ്ങളുള്ള മൂന്നു വാല്യങ്ങളായി ദൈവശാസ്ത്രസംഗ്രഹം (summa theologiae  - Sum of Theology) എന്ന ബൃഹദ്ഗ്രന്ഥം രചിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു തോന്നി താന്‍ എഴുതിയതെല്ലാം വെറും വൈയ്‌ക്കോലാണെന്ന്. ദൈവം അതാണ്, ഇതാണ് എന്നൊക്കെയുള്ള പ്രസ്താവനകളെക്കാള്‍ അവിടുത്തെ മഹത്വത്തിനുതകുന്നത് അവിടുന്ന് അതല്ല, ഇതല്ല എന്ന നിഷേധക ദൈവ വിജ്ഞാനീയം (Negative Theology) ആണ് എന്നു പ്രഘോഷിച്ചുകൊണ്ടാണല്ലോ അദ്ദേഹം ജീവിതാന്ത്യത്തിലേക്ക് നീങ്ങിയത്.

കരിങ്കല്ലുപോലെയോ, കാരിരുമ്പുപോലെയോ, കാലാതീതമായി നില്ക്കാന്‍ കഴിവില്ല മനുഷ്യമനസ്സിന്. അതൊരു മഹാ സാഗരമാണ്. സാഗരസമാനമായ മനസ്സില്‍ രൂപം കൊണ്ട കവിതകളും പദ്യങ്ങളുമാണ്  ഈ ഗ്രന്ഥത്തിലുള്ളത്.

സാഗരം എത്ര സങ്കീര്‍ണ്ണം! ഉപരിതലത്തില്‍ തിരകളുണ്ട്, നുരകളുണ്ട്; കൊടുങ്കാറ്റു മൂലമുള്ള പ്രകമ്പനങ്ങളുമുണ്ട്. എന്നാല്‍ അടിത്തട്ടു പൊതുവേ ശാന്തമായിരിക്കും. മത്സ്യങ്ങളും ചിപ്പികളും പവിഴപ്പുറ്റുകളുമുള്‍പ്പെടെ എത്രയോ തരം ജീവികളാണതില്‍ വിഹരിക്കുന്നത്.

ഈശ്വരസായൂജ്യത്തില്‍ നിന്നുള്ളവാകുന്ന ശാന്തത നിമിത്തം ചിലപ്പോള്‍ മനസ്സു മന്ത്രിക്കും. ''പിതാവേ അങ്ങയുടെ തിരുവിഷ്ടം നിത്യം നിറവേറട്ടെ'', ''ഞാനും എന്റെ പിതാവും ഒന്നാകുന്നു.'' അതേ മനസ്സുതന്നെ പ്രക്ഷുബ്ധ നിമിഷങ്ങളില്‍ നീറി നിലവിളിക്കും. ''എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങെന്നെ കൈവെടിഞ്ഞു.'' നിമിഷങ്ങള്‍ക്കകം മനസ്സിന്റെ മട്ടു മാറും. ''പിതാവേ അങ്ങയുടെ തൃക്കരങ്ങളില്‍ എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു.''എന്നാകും അപ്പോഴത്തെ പ്രാര്‍ത്ഥന.

ഹേറോദേസിനെ 'കുറുക്കാ' എന്നും ഫരിസേയരെ 'അന്ധരെ നയിക്കുന്ന അന്ധരേ', 'വെള്ളപൂശിയ കുഴിമാടങ്ങളെ', 'അണലിപ്പാമ്പിന്റെ സന്തതികളേ' എന്നുമൊക്കെ വിളിക്കുന്നതു അവരോടുള്ള സ്‌നേഹക്കുറവുകൊണ്ടോ പിതാവായ ദൈവത്തില്‍ വിശ്വാസം ഇല്ലാത്തതുകൊണ്ടോ അല്ലല്ലോ.

പാരതന്ത്ര്യകൃഷിയില്‍ സന്തോഷം കണ്ടെത്തുന്ന പുരോഹിത ദുഷ്പ്രഭുക്കളോടു തോന്നിയ അടക്കാനാകാത്ത അമര്‍ഷത്തിന്റെ അലയടികള്‍ കേള്‍ക്കാം, ഈ ഗ്രന്ഥത്തിലെ ചില പദ്യങ്ങളില്‍. പുരോഹിതരുടെ 'ക്രിസ്തുതുല്യത', 'പുരോഹിതനിന്ദകര്‍ക്കു ലഭിക്കുന്ന കഠിനമായ ദൈവശിക്ഷ' മുതലായ വീര്യമുള്ള പട്ടകളും അതോടൊപ്പം ശാപപ്പട്ടകളും നല്കി ശുദ്ധവിശ്വാസികളെ മയക്കി അവരുടെ മുതുകത്തു കുതിര കയറുന്ന പുരോഹിതരെ ചിന്തിപ്പിക്കാന്‍ വേണ്ടിയാണ് 'പട്ടക്കാര്‍' രചിച്ചിരിക്കുന്നത്. യേശുവിന്റെ കണ്ണും കരളുമുള്ള വൈദികര്‍ ധാരാളമുണ്ടെന്നുള്ള വസ്തുത വിസ്മരിക്കുന്നില്ല. എന്നാല്‍ അവരുടെ ശോഭയെ നിഷ്പ്രഭമാക്കാന്‍ കഴിവുള്ള കരുത്തില്‍ കത്തനാരന്മാരാണ് ന്യൂനപക്ഷം. അവര്‍ക്കെതിരെ നാവനക്കണം, തൂലിക ചലിപ്പിക്കണം. അല്ലെങ്കില്‍ അതു കൃത്യവിലോപമാണ്, ദൗത്യ വിസ്മൃതിയും.
.

മോചനകാഹളം – ആമുഖം (Part 4)

മോചനകാഹളം – ആമുഖം (Part 4)

ചമത്കാരകാരണങ്ങളില്‍ (ഗുണം, രീതി, രസം, വൃത്തി, പാകം, ശയ്യ, അലങ്കാരം) കടിച്ചു തൂങ്ങിക്കിടന്നെഴുതിയ കവിതകളല്ല ഈ ഗ്രന്ഥത്തിലുള്ളത്. ഉറച്ച ബോധ്യങ്ങളായി മനസ്സില്‍ തുളുമ്പി നില്ക്കുന്ന ഏതാനും ആശയങ്ങള്‍ അനുവാചകരുടെ സമഗ്ര വിമോചനത്തിനുവേണ്ടി അവതരിപ്പിച്ചിരിക്കുന്നു എന്നു മാത്രം. അവ കവിതകളെന്നതിനെക്കാള്‍ പദ്യങ്ങളാണ്. വൃത്തത്തിന്റെ കാര്യം തീര്‍ത്തും വിസ്മരിച്ചിട്ടില്ല. എന്നാല്‍ പദദാരിദ്ര്യം പ്രസ്പഷ്ടമാണുതാനും. ഇവിടെയാണ് പശ്ചിമ ജര്‍മ്മനി യുടെ ആദ്യചാന്‍സലറും രാഷ്ട്രപിതാവുമായ കൊണ്‍റാഡ് അഡനൗവര്‍ ഈ ഗ്രന്ഥകാരനെ ആശ്വസിപ്പിക്കാനെത്തുന്നത്. ഉജ്ജ്വലവാഗ്മിയായിരുന്ന അദ്ദേഹം ജീവിതകാലത്തു വെറും എണ്ണൂറു വാക്കുകളേ പ്രയോഗിച്ചിട്ടുള്ളു.

പതിനൊന്നു ഭാഷ പഠിയ്ക്കുകയും അതില്‍ പലതും അനുദിനം ഉപയോഗിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥകാരന് മലയാളത്തില്‍ മാത്രം മനസ്സു പതിപ്പിച്ചു നീങ്ങാനുള്ള ഏകാഗ്രതയില്ല. ഭാഷാപണ്ഡിതരായ നിരൂപകര്‍ സദയം ക്ഷമിക്കുമല്ലോ. വിചാരമൂല്യമാണു പ്രധാനം, വചന ബാഹുല്യമല്ല. വാക്കിളക്കമുണ്ടെങ്കിലും ചിന്താബന്ധമുണ്ടെങ്കില്‍ എന്തു പ്രയോജനം.

ഒരു കാര്യത്തിന് ഉറപ്പു തരുന്നു. ഈ പുസ്തകം ആദ്യന്തം വായിക്കുന്നവര്‍ക്ക് എന്തെങ്കിലും ലഭിക്കും -  ചിന്തിക്കാന്‍, ധ്യാനിക്കാന്‍, ജീവിക്കാന്‍, പ്രസംഗിക്കാന്‍. അതിനുപകരിക്കുംവിധം ഉള്ളടക്കം നാലു വിഷയമായി തിരിച്ചിട്ടുണ്ട്. കൃത്യമായ അതിരുകളും വരമ്പുകളുമില്ല. ഹൃദയസാഗരത്തിലെ തിരകള്‍ക്കു വ്യക്തമായ രൂപഭാവങ്ങളില്ലല്ലൊ.

ഈ ഗ്രന്ഥത്തിന് അവതാരികയില്ല. അതിനുവേണ്ടി ആരെയും സമീപിച്ചിട്ടുമില്ല. അനുവാചകര്‍ ഓരോരുത്തരും അവതാരിക എഴുതി ബഹുമാനിതരാകുക.

കയ്യടി കൊതിച്ചോ കല്ലേറു ഭയന്നോ എഴുതിയ വാക്കുകളൊന്നും ഈ കവിതകളിലില്ല. പരമഗുരു യേശു തന്നെ അതിനു സാക്ഷി. മതം നിമിത്തം മാനസ്സിക അടിമത്തവും വിഷബാധയും അനുഭവിക്കുന്ന ഏതെങ്കിലുമൊരു മനുഷ്യനു അല്പമെങ്കിലും വിമോചനാനുഭവം ലഭിക്കുന്നുവെങ്കില്‍ ഈ യേശുദാസന്‍ കൃതാര്‍ത്ഥനായി. വിചാരം കുറഞ്ഞ 'വികാരി'യച്ചന്മാര്‍ ദുര്‍ബ്ബലമാനസ്സരായ വിശ്വാസികളുടെ ഹൃദയത്തില്‍ കയറ്റിയിരിക്കുന്ന മഞ്ചട്ടി വിഷമിറക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. 'വിഷഹാരി'യച്ചന്‍ ആകുക എന്നതും എനിക്കു ലഭിച്ചിരിക്കുന്ന പ്രവാചക ദൗത്യമാണ്. പ്രവാചകന്‍ നയതന്ത്രജ്ഞനോ, രാഷ്ട്രീയക്കാരനോ അല്ല. കട്ടിലില്‍ കിടന്നു മരിക്കാന്‍ ഭാഗ്യം കിട്ടുന്ന പ്രവാചകര്‍ അധികമില്ല. സോറേന്‍ കീര്‍ക്കഗാര്‍ഡ് പറഞ്ഞിട്ടില്ലേ: ''തന്നെ തല്ലിക്കൊല്ലാന്‍ അനുവദിക്കുന്നവനാണ് യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍.''

അനുവാചകരോട് ഒരപേക്ഷ: ഗ്രന്ഥം ആദ്യന്തം വായിച്ച് ഒന്നാകെ വിലയിരുത്താനുള്ള വിശാലമനസ്സുണ്ടാകണം. ഒന്നോ രണ്ടോ വരികള്‍ സന്ദര്‍ഭത്തില്‍ നിന്നു മാറ്റിനിറുത്തി കീറിമുറിച്ചു വിശകലനം ചെയ്തു വിമര്‍ശനശരമയയ്ക്കരുത്. കാരണം 'മാനസപൂജ' എന്ന കടല്‍ക്കോണില്‍ കിടക്കുന്ന സ്വര്‍ണ്ണ മത്സ്യങ്ങള്‍ 'മഞ്ചട്ടി'യും 'പട്ടക്കാരു'മൊക്കെ കയറിവന്ന അതേ സാഗരത്തില്‍ നിന്നു പൊന്തിവന്നവയാണ്. അവയുടെ മൂല്യം കൂടി നിര്‍ണ്ണയിച്ചിട്ടുവേണം അന്തിമ വിധിത്തീര്‍പ്പു നടത്താന്‍. 'നമ്പി 'ആരെ'ന്നു ചോദിച്ചു; 'നമ്പിയാര്‍' എന്നു ചൊല്ലിനേന്‍; നമ്പി കേട്ടതു കോപിച്ചു. തമ്പുരാന്‍ തുണയ്ക്കട്ടെ'' എന്ന കുഞ്ചന്‍വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വായനക്കാരോടു പ്രത്യുച്ചരിക്കാന്‍ ഗ്രന്ഥകാരനെ പ്രകോപിപ്പിക്കുകയില്ലല്ലോ!

സ്‌നേഹത്തിന്റെ വെളിച്ചത്തില്‍ വായിക്കുക. സ്‌നേഹം നമുക്കു വഴി കാട്ടട്ടെ. സ്‌നേഹം നമുക്കു വിമോചനം നല്കട്ടെ.

ഈ ഗ്രന്ഥത്തിലെ മിക്ക പദ്യങ്ങളും വായിച്ചു സ്‌നേഹപൂര്‍വ്വം പ്രോത്സാഹിപ്പിച്ച എന്റെ സുഹൃത്ത് പ്രൊഫ. മാമച്ചന് ഒത്തിരി നന്ദി. അക്ഷരവിന്യാസവും മുദ്രണവും നിര്‍വ്വഹിച്ച 'ത്രീ കിങ്ങ് പ്രസ്സിനും' പുറംചട്ട രൂപപ്പെടുത്തിയ മനോജ് ജോസഫിനും നന്ദി.




ഡോ. ജെയിംസ് ഗുരുദാസ്
(നടുവിലേക്കുറ്റ് സി.എം.ഐ.)

കുറവിലങ്ങാട് പഞ്ചായത്തില്‍ കാഞ്ഞിരത്താനം ഇടവകയില്‍ ദേവസ്യാ-അന്ന ദമ്പതിമാരുടെ പുത്രന്‍.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സി.എം.ഐ. സഭയില്‍.

ഫിലോസഫി, തിയോളജി പഠനങ്ങള്‍ ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജില്‍.

ചെത്തിപ്പുഴ പഠനഗൃഹത്തില്‍ ലത്തീന്‍, സുറിയാനി, ഇംഗ്ലീഷ് അദ്ധ്യാപകന്‍.

'ജീവധാര'യുടെ സഹപത്രാധിപര്‍.

പൂനാ മാക്‌സ് മുള്ളര്‍ ഭവനിലെ എല്ലാ ജര്‍മ്മന്‍ കോഴ്‌സുകളും പൂര്‍ത്തിയാക്കി ജര്‍മ്മനിയില്‍ ദൈവവിജ്ഞാനീയ ഗവേഷണം.

ജര്‍മ്മനിയിലെ ബോഹും സര്‍വ്വകലാശാലയില്‍നിന്ന് ജര്‍മ്മന്‍ഭാഷയില്‍ പ്രബന്ധമെഴുതി ദൈവവിജ്ഞാനീയത്തില്‍ ഡോക്ടര്‍ ബിരുദം.

ആഷ്ടാ ദൈവശാസ്ത്ര സെമിനാരിയില്‍ പ്രൊഫസര്‍, ഡീന്‍ ഓഫ് സ്റ്റഡീസ്.

സാമ്പല്‍പൂര്‍ 'ക്രിസ്‌തോ ജ്യോതി' ദൈവശാസ്ത്ര സെമിനാരിയില്‍ പന്ത്രണ്ടുവര്‍ഷം അസോസിയേറ്റ് പ്രൊഫസര്‍; ഇപ്പോള്‍ വിസിറ്റിങ്ങ് പ്രൊഫസര്‍. മറ്റു പല സെമിനാരികളില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പല പല ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍.

ഇപ്പോള്‍ തെള്ളകത്ത് 'സ്‌നേഹവാണി' മതസൗഹാര്‍ദ്ദ കേന്ദ്രത്തിന്റെ ഡയറക്ടര്‍.

'സ്‌നേഹവാണി' ത്രൈമാസികയുടെ പത്രാധിപര്‍.

More Bad News from Republic of Ireland

In Ireland, Catholic Dioceses Are Faulted on Abuse - NYTimes.com:

'via Blog this'

പാതിരിമാരെ, നിങ്ങളുടെ നല്ല കാലം കഴിഞ്ഞു എന്നറിയുക!

Pa. Cardinal Testifies in Rape, Endangerment Case - ABC News:

'via Blog this'

Blogger's Comments:

Clergy the world over thought it will go on for ever and they would never get caught.  Exactly like what the Catholic priests in Kerala think today.  Times have changed.  The feeling of security the priests in the west enjoyed for  centuries is only a memory now.  Now it is time for Nemesis to act.


മലയാളീ കത്തനാന്മാരെ,ഓര്‍ക്കുക – "ഇന്ന് ഞാന്‍ നാളെ നീ"