ഒരു സമുദായത്തെ സാരമായി ബാധിക്കുന്ന കാര്യങ്ങളില്‍ ആരോടുമാലോചിക്കാതെ തീരുമാനം കൈക്കൊണ്ടു അത് നടപ്പിലാക്കുകയും, അതിനെ പൊതുജനം എതിര്‍ക്കുമ്പോള്‍ അവരെ ശത്രുക്കളെപോലെ കണക്കാക്കി, വൈരാഗ്യപൂര്‍വമായ നടപടികളെടുക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍, ചിന്തിക്കുന്ന സ്വഭാവമുള്ളവര്‍ക്ക്, മറ്റൊരു ബ്ലോഗില്‍ കണ്ട ഈ കുറിപ്പ് രസകരമായി തോന്നിയേക്കാം. അജ്ഞാതനായ ഇദ്ദേഹം പറഞ്ഞതിനെ ആക്രമിച്ചു കൊള്ളുക, പക്ഷെ, അദ്ദേഹത്തെ വെറുതെ വിടുക.
മറ്റൊരു ബ്ലോഗില്‍നിന്നു:
ക്രിസ്തീയ സഭകള്‍ ബൈബിളിനും ക്രിസ്തുവിനും ഉപരോധം ഏര്‍പ്പെടുത്തി മാമോനെ പ്രതിഷ്ടിച്ചിരിക്കുകയല്ലേ? സഭ ഒരു ശരീരമാണെങ്കില്‍ എല്ലാ അവയവങ്ങളും പ്രവര്‍ത്തിച്ചാലേ നിര്‍വചനം ശരിയാകയുള്ളൂ. ബ്രാഹ്മണരും വൈശ്യരൂം ശൂദ്രരൂം, തൊട്ടു തീണ്ടാത്തവരെല്ലാം ബ്രഹ്മാവില്‍നിന്നു കുരുത്തതുപോലെ സഭ അല്മായരെ തീണ്ടാജാതികളായി കണക്കാക്കുന്നു.
തല വത്തിക്കാനും കൈകള്‍ മാമ്മോനും ഉടല്‍ പുരോഹിതരും പാദങ്ങള്‍
സന്യാസ്സിനികളും തൊട്ടു കൂടാത്തവര്‍ അല്മെനികളും ഇങ്ങനെ പോവുന്നു സഭയുടെ
ഘടനകള്‍.
ആരോഗ്യപരമായ അല്‍മായവിമര്‍ശനങ്ങള്‍ സഭയുടെ നിലനില്‍പ്പിനു ആവശ്യമാണ്.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചത് നവീകരണ സഭകള്‍ക്കും കാരണം തെളിയിച്ചുവെന്നു
ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.
പതിന്നാലാംനൂറ്റാണ്ടുവരെ പുരോഹിതര്‍ക്കു മാത്രമേ സഭയില്‍ ബൈബിള്‍ വായിച്ചു
അര്‍ഥം പറയുവാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. 1382-ല്‍ സഭയുടെ ഈ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് John Wycliff എന്ന പുരോഹിതന്‍ ലത്തീന്‍ ഭാഷയില്‍ നിന്നു ബൈബിള്‍ ഇംഗ്ലീഷിലേക്ക് തര്‍ജിമ
ചെയ്തു. യൂറോപ്പ് മുഴുവന്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍
പരന്നു. തന്മൂലം സഭാക്കുള്ളിലും ധാരാളം ചിന്തകന്‍മാര്‍
ഉണ്ടായി.
മാര്‍ട്ടിന്‍ ലൂതര്‍ സഭയില്‍ വിപ്ലവം ഉണ്ടാക്കി. ബൈബിള്‍ ആണ്
യദാര്‍ഥത്തില്‍ കത്തോലിക്കാ സഭ
വിഭജിക്കുവാനും കാരണം. പിന്നെയും നവീകരണ സഭകള്‍ നൂറു കഷണങ്ങളായി
ദൈവവചനങ്ങളുടെ പേരില്‍ പിരിഞ്ഞു.
മാര്‍ട്ടിന്‍ ലൂതര്‍ അക്കാലത്തു കത്തോലിക്കാ സഭയുടെ
95 അന്ധവിശ്വാസങ്ങള്‍ എഴുതി എല്ലാ പള്ളികളിലും ബോര്‍ഡായി
തൂക്കിയിടുമായിരുന്നു. ഇന്നു ജനങ്ങളെ ബോധമുള്ളവരാക്കുവാന്‍ സൈബര്‍ലോകവും
വാര്‍ത്താവിനിമയ മാര്‍ഗങ്ങളും ഉണ്ട്.എല്ലാ മതങ്ങളിലും ദൈവികാംശം ഉണ്ടെന്നും
പുരോഹിതരുടെ ക്രിസ്തുവല്ല യഥാര്‍ഥ ക്രിസ്തുവെന്നും ലോകം അറിയേണ്ടതായി ഉണ്ട്.
സങ്കുചിത ചിന്താഗതിയല്ല ദൈവികമതം.
ക്രിസ്തുവിനു മുമ്പില്‍ അല്മായര്‍ക്കില്ലാത്ത ഒരു അധികാരവും
പുരോഹിതക്കില്ലെന്നു മനസ്സിലാക്കണം. ധ്യാനവും ആശ്രമജീവിതവും
ആയി സമൂഹത്തിനു നിരൂപയോഗമായി
ജീവിക്കുന്ന പുരോഹിതര്‍ അല്മായരില്‍നിന്നു വേറിട്ട് ഒറ്റപ്പെട്ടു
ജീവിക്കാതെ പ്രവര്‍ത്തനനിരതരായി ക്രിസ്തു ദര്‍ശനത്തില്‍ക്കൂടി സമൂഹത്തിലേക്കു
ഇറങ്ങി വരണം.
യേശുവിന്‍റെ കാഴ്ചപ്പാടില്ലാതെ മതം
ഇന്നു വെറും ഒരു തമാശയാണ്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനുശേഷം സഭ തുറന്ന
ചര്‍ച്ചകള്‍ക്കായി വഴി തുറന്നുകൊടുത്തുവെങ്കിലും
പുരോഹിതര്‍ ഇന്നും അല്മെനികളെ
സുപ്രധാനമായ തീരുമാനങ്ങളില്‍ അടുപ്പിക്കാറില്ല.
ക്രിസ്തുവിന്‍റെ പലസഭകള്‍ തമ്മിലും
ശത്രുമനോഭാവത്തില്‍ പോവുന്നു.
ഈര്‍ക്കിലികള്‍പോലെ പൊട്ടിത്തെറിക്കുന്ന സഭകള്‍ക്കും കാരണം, ക്രിസ്തുവിനെ ദര്‍ശിക്കാതെ
ബൈബിള്‍ സൌകര്യപൂര്‍വ്വം വ്യാഖ്യാനിക്കുന്നതു മൂലമാണ്. ശിഥിലമാകുന്ന ഈ
ഞാജൂല്‍ സഭകള്‍ പെതക്കൊസ്തു നാളില്‍ സഭയുണ്ടായെന്നും അവകാശപ്പെടും.
ക്രിസ്തുവില്ലാത്ത
ആദ്യമസഭയാണ് ഇവരെല്ലാം കൊട്ടിഘോഷിച്ചുകൊണ്ടു നടക്കുന്നത്.
നൂറുതരം വചനങ്ങളും നൂറു ക്രിസ്തുമാരും വാണരുളുന്ന ലോകത്തുനിന്നും ക്രിസ്തു
പണ്ടേ ഒളിച്ചുപോയി. പരിശുദ്ധ അരൂപിനിറഞ്ഞു ഓലേഞ്ഞാലി പക്ഷികളെപ്പോലെ ഓരോ ഈര്‍ക്കിലി
സഭകളും കത്തോലിക്കരും തങ്ങളാണ് ക്രിസ്തുവിന്‍റെ സഭയെന്നു മുറവിളി കൂട്ടിയാലോന്നും
ക്രിസ്തു അവിടെ എത്തുകയുമില്ല.
സഭയെന്ന ശരീരത്തിന്‍റെ ശിരസ്സു
അല്മെനികളാണെന്ന് സഭാനേതൃത്വം
മനസ്സിലാക്കുന്ന സുദിനം വന്നാല്‍ സഭയില്‍ വീണ്ടും ക്രിസ്തു
വസിക്കും.
എന്തിനാണ് അല്മായശബ്ദം എന്ന ഈ സ്വതന്ത്ര ചര്‍ച്ചാവേദി?
ReplyDeleteഅല്‍മായ ശബ്ദത്തിലെ നയങ്ങള്‍ വ്യതിചലിച്ചു
ചിലര്‍ അതിരു കടക്കുന്നുവെന്നും സഭ മൊത്തം ഉടച്ചു വാര്‍ക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ ചെങ്ങളംപള്ളി പൊളിച്ചതിന് സമമെന്ന മറ്റപ്പ ള്ളിയുടെ അഭിപ്രായവും മുഖവിലക്കു
എടുക്കേണ്ടതാണ്. എന്നാല്‍ നാളിതുവരെ
അല്‍മായശബ്ദത്തിന്‍റെ നിയമാവലി ഇതിലെ പ്രവര്‍ത്തകര്‍ ബ്ലോഗില്‍ എഴുതിയതായി കണ്ടില്ല.
അല്മെനികളെ അവഗണിച്ചുകൊണ്ടുള്ള സഭാധികാരികളുടെ കല്പ്പനകള്‍ക്ക് വിലങ്ങു തടിയിടുക എന്നിവ സ്വതന്ത്രചര്‍ച്ചകള്‍വഴി പരിഹാരം കാണുക എന്നും ഇവിടെ ഉത്തരം കണ്ടെത്തിയിരിക്കുന്നു.
അല്‍മായശബ്ദത്തില്‍ സ്വതന്ത്രമായ ചര്‍ച്ചകള്‍
സാധിച്ചെക്കാം. കാരണം നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യരാജ്യത്തിലാണ്. അങ്ങനെ ഇന്ത്യാ എന്ന ജനാധിപത്യരാജ്യത്തിന്‍റെ പൊതുതാല്പര്യങ്ങള്‍ ഇവിടുത്തെ ജനപ്രതിനിധികള്‍വഴി സംരക്ഷിക്കുവാന്‍ സാധിച്ചേക്കാം. എന്നാല്‍ വത്തിക്കാന്‍ എന്ന വിശാലവിശ്വാസികളുടെ സാമ്രാജ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രജാപ്രതിനിധികള്‍ ഇല്ല.
അല്‍മായശബ്ദത്തിലെ ചര്‍ച്ചകള്‍ക്ക് പരിഹാരമായി അധികാരികളെ സമീപിക്കുന്നത് ചൈനയിലെയോ സൗദി അറെബിയായിലെയോ എകാധിപതികളെ സമീപിക്കുന്നതിനു തുല്യമാണ്.
സഭയില്‍ രാജഭക്തിയുള്ളവരാണ് ഭൂരിഭാഗവും. അവരില്‍ ഒരാളിന്‍റെയെങ്കിലും ചിന്താഗതിക്കു മാറ്റം വരുത്തിയാല്‍ ഇവിടുത്തെ സ്വതന്ത്ര ചര്‍ച്ചാവേദി നേട്ടമെന്നു പറയാം.
സ്വതന്ത്ര എന്ന വാക്കില്‍ അനേകം അര്‍ഥങ്ങളും ഉണ്ട്. ബൈബിളും യേശുവും മാത്രമേ
ഇവിടെയുള്ളൂവെങ്കില്‍ ഇതു സ്വതന്ത്രചര്‍ച്ചാ വേദിയെന്നു പറയുവാനും സാധിക്കുകയില്ല.
മനുഷ്യാഅവകാശങ്ങളെ ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതു കഴിഞ്ഞു ചെങ്ങളം പള്ളി പൊളിക്കാം. അല്ലാതെ അല്‍മായശബ്ദത്തിനു ഒരു ക്ലാവര്‍ കുരിശു പോലും എടുത്തു മാറ്റുവാന്‍ കഴിവില്ല.
ആശയങ്ങള്‍ പ്രചരിപ്പിക്കുവാനെ ഈ ലോകത്തിന്‍റെ നാലുമുക്കില്‍നിന്നും എഴുതുന്ന ഇതിലെ എഴുത്തുകാര്‍ക്കു സാധിക്കുകയുള്ളൂ. ആദ്യം നമുക്ക് വേണ്ടത് 1. പ്രവര്‍ത്തിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം 2. മനസാക്ഷിക്കനുസരിച്ചുള്ള സ്വാതന്ത്ര്യം 3.സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാന്‍
ഉള്ള സ്വാതന്ത്ര്യം 4. സഭയുടെ രഹസ്യമറകള്‍ മാറ്റി സഭാവൃത്താന്തങ്ങള്‍ അല്മെനികളെയും അറിയിക്കുക. അല്‍മായരുടെ ശബ്ദം തല്‍ക്കാലം അങ്ങനെ മുഴക്കാം.
ഇതിനു ശ്വാശ്വതപരിഹാരമായി
ലോകമാകമാനമുള്ള എല്ലാ ബ്ലോഗുകള്‍ ഒന്നിച്ചു ചിലച്ചാലും ഒട്ടകം സൂചിക്കുഴലില്‍ക്കൂടി
പോവുന്നതിനു തുല്യമെന്ന പ്രയോഗം ഇവിടെ അനുയോജ്യമെന്നു കരുതുന്നു.
മനുഷ്യ അവകാശനേതാവ് മാര്‍ട്ടിന്‍ലൂതര്‍ കിംഗ്
പറഞ്ഞതുപോലെ പ്രതീക്ഷകളാണ്(hope)ഒരു പ്രസ്ഥാനത്തിന്‍റെ വിജയം.
കാരണം വത്തിക്കാനില്‍ ജനാതിപത്യം ഇല്ല. അവിടുത്തെ ഭരണസംവിധാനവും അപൂര്‍ണ്ണമാണ്. ഒരു പുരോഹിതചക്രവര്‍ത്തിയാണ് അവിടെ വാണരുളുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കുപോലും മുഖം കാണിക്കണമെങ്കില്‍ ആ ചക്രവര്‍ത്തിയുടെ അനുവാദത്തിനായി മാസങ്ങള്‍ കാത്തു കിടക്കണം. യൂറോപ്പ് വന്‍കരയിലെ പരിപൂര്‍ണ്ണ അധികാരത്തോടുകൂടിയ ഇല്ലാ മഹാരാജ്യത്തിന്‍റെ 101 ഏക്കറിലെ അവസാനത്തെ പരമാധികാരി.
ചുരുക്കത്തില്‍ കത്തോലിക്കാ സഭയെന്നു പറയുന്നതു
ജനാധിപത്യമല്ല, തുലനം ചെയ്യണമെങ്കില്‍ ഏറെ സൌജന്യങ്ങളോടെ അനുവദിക്കുന്ന ചൈനയോ സൌദിയോ ഭരിക്കുന്ന ഏകാധിപതികളുമായി ആവാം.
നമ്മുടെ ചര്‍ച്ച തുടരട്ടെ. ദുഷിച്ച പുരോഹിതമതം പഠിപ്പിച്ചത് തെറ്റാണെന്ന്മാത്രം പുതിയ തലമുറകളെ പഠിപ്പിക്കുവാന്‍ ഈ ബ്ലോഗു ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കാം. ആഗോള മതത്തെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
അടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണമെങ്കില്‍ ബൈബിള്‍ വായിക്കണം ബൈബിള്‍ വായിച്ചാലേ അല്‍മായത്വം ലഭിക്കുകയുള്ളൂവോ എന്നും അറിയത്തില്ല. കല്‍ദായക്കാര്‍വരെ അവരുടെ താത്പര്യത്തിന് ബൈബിള്‍ മാറ്റിയെന്നും ഈ ബ്ലോഗില്‍ വായിച്ചു.
മാറ്റിയുംമറിച്ചും തോന്നുന്നതുപോലെ ബൈബിള്‍ പറയുന്ന ഈര്‍ക്കിലിസഭകളും ധാരാളം.
തമ്മില്‍ഭേദം കൊണ്സ് സ്റ്റാന്‍റ്റിന്‍ ബൈബിള്‍തന്നെ.
-പ്രതികാരം ചെയ്തിരുന്നവനുമായ പഴയനിയമത്തിലെ യഹോവയുടെ സ്ഥാനത്ത് തെറ്റുകള്‍ നിരുപാധികം പൊറുക്കുകയും ദുഷ്ടരുടെമേലും ശിഷ്ടരുടെമേലും ഒരുപോലെ മഴപെയ്യിക്കുകയും ചെയ്യുന്ന സ്‌നേഹസ്വരൂപനായ, പിതാവായ, ദൈവത്തെ പ്രതിഷ്ഠിക്കുകയായിരുന്നു യേശു ആദ്യം ചെയ്തത്-
ReplyDeleteപഴയ നിയമത്തിലെ പ്രതികാരദൈവവും പുതിയ നിയമത്തിലെ സ്നേഹമുള്ള ദൈവവും പരസ്പര വിരുദ്ധങ്ങളായി രണ്ടു ദൈവങ്ങളെ ഇവിടെ അവതരിപ്പിക്കുന്നു.ആദമിനു ദര്‍ശനം നല്‍കിയ ദൈവവും പൌലോസ്സിനു
അശരീരി കൊടുത്തതും വിത്യസ്ത ദൈവങ്ങളോ?
ദൈവം പറയുന്നു, അവന്‍ പ്രതികാരം ചെയ്യുന്നവനെന്നും സ്നേഹവും ഭക്തിക്കുമൊപ്പം അസൂയ പിടിച്ചവനെന്നും പറയുന്നു. പ്രതികാരദാഹിയായ അവന്‍ പാപികളുടെമേല്‍ കൊടുംശാപം ഉയര്‍ത്തും. എങ്കിലും അവന്‍ സ്നേഹമുള്ളവനാണ്, സത്യമുള്ളവനാണ്, മനുഷ്യകുലത്തിന്‍റെ നീതിമാനും.
എന്തൊരു വിരോധാഭാസം. ഒരു പുരോഹിതനും ശരിയായ ഉത്തരം ഇതുവരെ തന്നിട്ടില്ല. അവന്‍റെ സ്നേഹത്തിനു പരിമിതികള്‍ ഇല്ല. പാപികളെ രക്ഷിക്കുവാന്‍ അവന്‍റെ മകനെ ഭൂമിയിലേക്കും അയച്ചു.
താങ്കള്‍ ഈ തത്വം സ്വീകരിക്കുമോ, വിശ്വസ്സിക്കുന്നുവോ? അല്ലെങ്കില്‍ നിഷേധിക്കുന്നുവോ? ആ ദൈവം പ്രതികാരദാഹിയെങ്കില്‍, അസൂയ പിടിച്ചവനെങ്കില്‍ പീഡനങ്ങള്‍ തരുന്നവനെങ്കില്‍ നിന്നെതന്നെ,സ്വയംതന്നെ കൂടുതല്‍ പഠിക്കുവാന്‍ ശ്രമിക്കുക. എന്നിട്ടു ദൈവം ആരെന്നു അനേഷണം നടത്തൂ?
എന്നാല്‍ ഈ പ്രതികാരദൈവത്തിനും ഞാന്‍ ഒരു അര്‍ഥം കൊടുക്കട്ടെ. വേദങ്ങളിലും പുരാണങ്ങളിലും പ്രതികാരദൈവങ്ങള്‍ ഉണ്ട്. ഭൂമിയിലും
ദേവലോകത്തും പ്രതികാരദൈവങ്ങള്‍ യുദ്ധം ചെയ്യുന്നുണ്ട്. ധര്‍മ്മം
നിലനില്‍ക്കുവാന്‍ പ്രതികാരംചെയ്യുന്നവന്‍ എങ്കിലുംസ്നേഹമുള്ളവന്‍ തന്നെ.
ഗീതയില്‍ പറഞ്ഞതും ഇങ്ങനെ തന്നെയായിരുന്നു.
ശത്രുരാജ്യം സ്വന്തം താല്പര്യത്തിനു നമ്മുടെ മാതൃരാജ്യത്തെ ആക്രമിച്ചാല്‍ നന്മയുടെ പ്രതികാരദാഹവും ആയി നമ്മള്‍ അവരെ തകര്‍ക്കും. അവിടെ ധര്‍മ്മവും സ്നേഹവും നീതിയും നിലനിര്‍ത്തുന്ന ശക്തനായ ഒരു ദൈവത്തെ നാം ദര്‍ശിക്കുന്നു.
എങ്കിലും അസൂയപിടിച്ച ദൈവത്തെ എങ്ങനെ ഉള്കൊള്ളും? അസൂയ വൈരൂപ്യം നിറഞ്ഞ ഒരു വാക്കാണ്. ഒതല്ലോയില്‍ ഷേക്സ്പിയര്‍ ഭാഷയില്‍ ഒരു
ഭീകരരാക്ഷസജന്തുവും.-----"for you shall not worship any other god, for the LORD, whose name is Jealous, is a jealous God” (Exodus 34:12-14)."പ്രഭോ, നിനക്കുവേണ്ടി മറ്റൊരു ദൈവത്തെ പൂജിക്കരുത്. നിന്‍റെ പേരോ അസൂയ, അസ്സൂയയുള്ള ദൈവം. അപ്പോള്‍ ഒതല്ലോയിലെ ആ ഭീകരരാക്ഷസജന്തു ആര്?
--മതം, രാഷ്ട്രം എന്നീ രണ്ടു സംവിധാനങ്ങളുടെയും എണ്ണിയാല്‍ ഒടുങ്ങാത്ത നിയമങ്ങള്‍ അടങ്ങിയ അടിസ്ഥാനശിലകള്‍ തകര്‍ക്കുന്നതായിരുന്നു യേശുവിന്റെ നിലപാട്--
ReplyDeleteനോക്കൂ,റോമന്‍ ഭരണാധികാരികളെക്കാളും വലിയ കുറ്റമാണ് ഇവിടെ യേശുവില്‍ ചുമത്തിയിരിക്കുന്നത്. രാഷ്ട്രത്തിന്‍റെയും മതത്തിന്‍റെയും എണ്ണിയാല്‍
ഒടുങ്ങാത്ത നിയമങ്ങളും അടിസ്ഥാനങ്ങളും യേശു തകര്‍ത്തെങ്കില്‍ തീര്‍ച്ചയായും അവിടുന്നു രാജ്യ, മതദ്രോഹിയാണ്. കുറ്റവാളിയും. അതനുസ്സരിച്ചു മരണശിക്ഷയും അര്‍ഹിക്കുന്നു.
പീലാത്തോസ്സുപോലും ഈ നീതിമാനില്‍ ഒരു കുറ്റവും കണ്ടില്ല. ബൈബിളില്‍ ഒരിടത്തും മത-രാഷ്ട്രത്തിന്‍റെ അടിസ്ഥാനശിലകള്‍ യേശു തകിടംമറിച്ചതായി പറഞ്ഞിട്ടില്ല. ബൈബിള്‍ കാണുമ്പോള്‍ ഓടിപ്പോവുന്ന എന്‍റെ അറിവു കേടായിരിക്കാം, ക്ഷമിക്കുക !!!
യേശു എവിടെയും യഹൂദ നിയമങ്ങള്‍ പാലിക്കുന്നതായി കാണുന്നു.
യഹൂദമതത്തിന്‍റെ അടിസ്ഥാന തത്വങ്ങളായ പത്തുപ്രമാണങ്ങള്‍ യേശു അപ്പാടെ
സ്വീകരിച്ചു.
ഒരിടത്ത് മോശയുടെ നിയമങ്ങളെ യേശു വിമര്‍ശിക്കുന്നുണ്ട്. മോശയുടെ നിയമത്തില്‍ ബഹുഭാര്യത്വം അംഗികരിച്ചിരുന്നു. അന്ന് മോശ ആ നിയമം കൈകൊണ്ടത് മനുഷ്യന്‍റെ ഹൃദയകാഠിന്യംകൊണ്ടെന്നും പ്രമാണം പറയുന്നു. മത നിയമങ്ങളെ അംഗികരിച്ചു മനുഷ്യനിയമമായ മോശയുടെ നിയമത്തെ
അസ്ഥിരപ്പെടുത്തുകയാണ് യേശു ചെയ്തത്. ഇവിടെയും ദൈവത്തിന്‍റെ നിയമങ്ങളെ സ്ഥിരപ്പെടുതുകയായിരുന്നു. യേശു അംഗികരിക്കുകയായിരുന്നു.
സാബത്ത് നിയമങ്ങള്‍ ലംഘിക്കുവാന്‍ യേശു പറഞ്ഞില്ല. അത്യാവശ്യം വന്നാല്‍ അമിതമായി വിശന്നാല്‍ ദാഹിച്ചാല്‍ ജീവനു ഭീഷണിവന്നാല്‍ സാബത്തില്‍ ലംഘനം നടത്താമെന്നും യഹൂദപ്രമാണത്തില്‍ ഉണ്ട്.
ഇന്നും യഹൂദന്മാര്‍ ആഴ്ചയുടെ അവസാനദിവസ്സമായ ശനിയാഴ്ചതന്നെ സാബത്തായി ആചരിക്കുന്നു. എന്നാല്‍ കോണ്‍സ്റ്റാന്‍റ്റിന്‍ കാലംമുതല്‍
പേഗന്‍മതത്തിന്‍റെ പുണ്യദിനമായ ഞായറാഴ്ച്ചയെ സാബത്തായി ക്രിസ്ത്യാനികള്‍ ആചരിക്കുവാന്‍ തുടങ്ങി. സൂര്യ നമസ്ക്കാരവാദികളായ ഹോറസ് എന്ന
സൂര്യദൈവത്തെ ആചരിക്കുന്ന പേഗന്‍ മതത്തിന്‍റെ തുടര്‍ച്ചയാണ് ഞായറാഴ്ചയെ ക്രിസ്ത്യാനികള്‍ പുണ്യദിനമായി തിരഞ്ഞെടുക്കുവാന്‍ കാരണവും.
യേശു ഭക്ഷണക്രമത്തില്‍ ഒരു മാറ്റം വരുത്തിയെന്നു അനുമാനിക്കാം. അതും സൌകര്യപൂര്‍വ്വം യൂറോപ്പ്യന്‍മാര്‍ക്ക് പന്നിയിറച്ചി തിന്നുവാനുള്ള അടവാണോയെന്നും അറിയത്തില്ല. ഭക്ഷണത്തില്‍ ശുദ്ധമെന്നും അശുദ്ധമെന്നും ഇല്ലെന്നു പറഞ്ഞു.പഴയനിയമം അനുസ്സരിച്ച് യഹൂദര്‍ പന്നിയിറച്ചി കഴിക്കുകയില്ല. കാരണം പന്നി യഹൂദര്‍ക്ക് അശുദ്ധമൃഗമാണ്. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് ശുദ്ധമൃഗവും, ഏറ്റവും രുചിയുള്ള ഇറച്ചിയും.
യഹൂദ നിയമങ്ങളെ തെറ്റിച്ചവരെയാണ് യേശു ദേവാലയത്തില്‍ നിന്നു പുറത്താക്കിയത്. യഹൂദദേവാലയത്തെ ശുദ്ധമാക്കുകയായിരുന്നു. അല്ലാതെ അടിസ്ഥാന തത്വങ്ങള്‍ക്ക് മാറ്റം കൊടുത്തില്ല.
സീസ്സറിനു നികുതി കൊടുക്കുവാന്‍ പറഞ്ഞു രാജ്യനിയമങ്ങള്‍ പാലിച്ചു. രാജ്യത്തിന്‍റെ നിയമം മാറ്റിയില്ല. യേശു പറഞ്ഞ രാജ്യവും രാജാവും എല്ലാം ഐഹിക ലോകത്തെപ്പറ്റിയായിരുന്നു. അവിടെയും യേശു രാജ്യദ്രോഹിയല്ല. യഹൂദനിയമം ലംഘിച്ചില്ല. രാജ്യത്തിന്‍റെ അടിസ്ഥാനനിയമം മാറ്റിയെഴുതിയില്ല.
സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും വിശക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും രോഗികള്‍ക്കുംവേണ്ടി യേശു പ്രസംഗിച്ചു. യേശുവിന്‍റെ കാലത്ത് ക്യാപ്പിറ്റലിസം ധനതത്വ സോഷ്യലിസ്റ്റ് ശാസ്ത്രങ്ങള്‍ ഉള്ളതായി അറിവില്ല. റോമ്മായുടെ
ധനതത്വ ശാസ്ത്രത്തെ ചോദ്യം ചെയ്തതായി ബൈബിളിലും ഇല്ല.
ചുങ്കക്കാരും വേശ്യകളും യേശുവിന്‍റെ കൂട്ടുകാര്‍ ആയിരുന്നു. റോമന്‍ പടയാളികള്‍ അവിടെയും കുറ്റം ആരോപിച്ചിട്ടില്ല. യേശു രാജ്യത്തിന്‍റെയോ മതത്തിന്‍റെയോ നിയമങ്ങള്‍ മാറ്റിയതായി ബൈബിളിലോ മറ്റു
ചരിത്ര ഗ്രന്ഥങ്ങളിലോ കാണുവാന്‍ സാധിക്കുമെന്നും തോന്നുന്നില്ല.
മറിച്ചു, രാജ്യത്തിന്‍റെയും മതത്തിന്‍റെയും നിലവിലുള്ള നിയമങ്ങളെ
തെറ്റിക്കുന്നവര്‍ക്കെതിരെയുള്ള ഒരു വിപ്ലവകാരിയായിരുന്നു യേശു. നിയമങ്ങളെ ഒരിടത്തും മാറ്റിയെഴുതിയില്ല.
This comment has been removed by the author.
Deleteരണ്ടു കാര്യങ്ങളില്‍ മാത്രം ഭയത്തോടു വിയോജിപ്പ് കുറിക്കട്ടെ , ബാകിയെല്ലകാര്യങ്ങളിലും യോജിക്കുന്നു
DeleteJ-ഒരിടത്ത് മോശയുടെ നിയമങ്ങളെ യേശു വിമര്‍ശിക്കുന്നുണ്ട്.
P-ശരിയാണ് ബൈബിള്‍ എഴുത്തുകാര്‍ അവരുടെ അഭിപ്രായം പറഞ്ഞത് , ദൈവ വചനമാക്കിയെടുക്കേണ്ട കാര്യമില്ല . വ്യക്തിപരമായി സോളമന്റെയും ,ദാവീദിന്റെയും പുസ്തകങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമേ ഞാന്‍ കൊടുക്കാറുള്ളൂ . I Corinth 7:6 ഇല്‍ പൗലോസ് സ്വന്തം അഭിപ്രായം പാസാക്കുന്നത് കാണാം , എന്നാല്‍ അത് സ്വന്തം അഭിപ്രായമെന്നുപരയാനുള്ള ആര്‍ജവം അദ്ദേഹത്തിനുണ്ടായിരുന്നു.
J-മോശയുടെ നിയമത്തില്‍ ബഹുഭാര്യത്വം അംഗികരിച്ചിരുന്നു. അന്ന് മോശ ആ നിയമം കൈകൊണ്ടത് മനുഷ്യന്‍റെ ഹൃദയകാഠിന്യംകൊണ്ടെന്നും പ്രമാണം പറയുന്നു. മത നിയമങ്ങളെ അംഗികരിച്ചു മനുഷ്യനിയമമായ മോശയുടെ നിയമത്തെ അസ്ഥിരപ്പെടുത്തുകയാണ് യേശു ചെയ്തത്. ഇവിടെയും ദൈവത്തിന്‍റെ നിയമങ്ങളെ സ്ഥിരപ്പെടുതുകയായിരുന്നു. യേശു അംഗികരിക്കുകയായിരുന്നു.
P-ബഹുഭാര്യാത്വം യേശു വിലക്കിയതായി വചനം പറയുന്നില്ല, അതുകൊണ്ടുതന്നെ വിലക്കിയിട്ടില്ല , മറിച്ചു മെത്രാനാകാന്‍ ആഗ്രഹിക്കുന്നവന്‍ ഏകഭാര്യയുടെ ഭര്‍ത്താവായിരിക്കണമെപറയുന്നു . അതില്‍ നിന്ന് തന്നെ മറ്റുള്ളവര്‍ക്ക് അതില്‍ കൂടുതല്‍ ആകാമായിരുന്നു എന്നല്ലേ ?സന്തോഷിക്കേണ്ട , ബഹുഭാത്ത്രുത്വവും വിലക്കിയിട്ടില്ല . ഹെറോദെസിനെതിരെ യോഹന്നാന്‍ പോരാടിയത് ഭാര്യയുടെ എണ്ണം കൂട്ടിയതുകൊണ്ടാല്ല , മറിച്ചു സഹോദരന്‍ ഫിലിപ്പിന്റെ ഭാര്യയെ സ്വന്തമാക്കിയതുകൊണ്ടാണ് . ശമാരയക്കാരിക്ക് അഞ്ചെണ്ണ മുണ്ടായിരുന്നത് , പലസമായത്താനെന്നു പറയുന്നില്ല . ഇപ്പോള്‍ ഭര്‍ത്താവല്ലാത്ത ഒരുവന്‍ കൂടെയുണ്ടെന്നാണ്. ( എനിക്ക് ഒന്നുകൂടിയാകുവാനല്ല ഈ വാദം , ഒന്നുള്ളതുതന്നെ പലപ്പോഴും അധികമായി തോന്നാറുണ്ട് ) പിന്നെ താത്പര്യമുള്ളവര്‍ പങ്കാളിയുടെ അനുവാദത്തോടെയെ അന്വഷണം തുടങ്ങാവൂ എന്നുമുണ്ട് ,അതുകൊണ്ട് ആശക്ക് വകയില്ല.വിവാഹിതരാകാതിരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു , ഇത് കണ്ടില്ലെന്നു നടിക്കരുത് .
പരസംഗം മൂലം ഉപേക്ഷിച്ചു കൊള്ളാന്‍ പറഞ്ഞത് , വ്യഭിചാരം മൂലം എന്നാണു പലരും ധരിച്ചു വെച്ചിരിക്കുന്നത് . പരസംഗം എന്നാല്‍ അന്യ ദൈവ ആരാധനയാണ്. പരസംഗവും വ്യഭിചാരവും ഇപ്പോഴും രണ്ടായാണ് ബൈബിള്‍ പഠിപ്പിക്കുന്നത് . തര്‍ജിമകളില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ അന്യദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വ്യഭിച്ചരത്തിലേര്‍പ്പെടുന്നതാണ് പരസംഗം അഥവാ അന്യദൈവാരധാന .
I Corinth 10:7-8 ഉം Exodus 32:6 ഉം കൂട്ടിവായിച്ചാല്‍ കാര്യം പിടികിട്ടും . അവിടെ പ്ലേ എന്നുള്ളത് playboy playgirl എന്നുള്ളതിലെ play തന്നെയെന്നു . നമ്മുടെ നാട്ടിലും നാടന്‍ ഭാഷയില്‍ രതിക്ക് കളിയെന്നു പറയാറുണ്ട് . ഹിന്ദിയില്‍ സമാനമായി कालरात तीन बार खेलदिया എന്ന് ഒരു ഹിന്ദിക്കാരന്‍ ചങ്ങാതി വിവാഹത്തിന്റെ ആദ്യ നാളുകളില്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നു .
ഇനിയും എഴുതണമെന്നുണ്ട് ടയിപ്പു ചെയ്യുവാനുള്ള കഴിവില്ലയ്മകൊണ്ട് നിര്‍ത്തട്ടെ .
സ്നേഹത്തോട് പിപ്പിലാദാന്‍
പിപ്പിലാഥന്‍ പറഞ്ഞതില്‍ വിവേകമുണ്ട്. മോശയുടെ നിയമങ്ങള്‍ അസ്ഥിരപ്പെടുത്തി യേശു പുതിയവ സ്ഥാപിച്ചുവെന്നു പറയുമ്പോള്‍ ദൈവത്തിന്‍റെ പ്രവാചകനിയമം എങ്ങനെ ഇല്ലാതാക്കുമെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. പ്രവാചകര്‍ ദൈവത്തില്‍കൂടി സംസാരിക്കുന്നുവെന്നാണ് വെപ്പ്. ദൈവം സംസാരിച്ചത്
Deleteമനുഷ്യനില്‍ക്കൂടിയാണെങ്കിലും തെറ്റാന്‍ സാധ്യമല്ലല്ലോ. യേശു 'ഹൃദയ കാഠിന്യം' എന്ന വാക്ക് ഉപയോഗിച്ചതല്ലാതെ മോശയുടെ നിയമവും അസ്ഥിരപ്പെടുത്തിയില്ലന്നു മനസ്സിലാക്കണം.
ബഹുഭാര്യാ നിയമവും അസ്ഥിരപ്പെടുത്തിയില്ല. മോശയുടെ ബഹുഭാര്യാനിയമങ്ങള്‍ ഇസ്ലാംമതം പിന്തുടരുന്നു. ചുരുക്കത്തില്‍ യേശു പ്രവാചകരുടെ നിയമങ്ങള്‍ മാറ്റിയില്ലയെന്നും ചിന്തിക്കണം.
--മതം, രാഷ്ട്രം എന്നീ രണ്ടു സംവിധാനങ്ങളുടെയും എണ്ണിയാല്‍ ഒടുങ്ങാത്ത നിയമങ്ങള്‍ അടങ്ങിയ അടിസ്ഥാനശിലകള്‍ തകര്‍ക്കുന്നതായിരുന്നു യേശുവിന്റെ നിലപാട്--പിപ്പിലാഥന്‍റെ
സഹകരണത്തോടെ ഈ നിലപാട് യോജിക്കുവാന്‍ സാധിക്കുന്നില്ല-.
.
-യേശു തന്റെ മരണം അവരുടെയെല്ലാം പാപങ്ങള്‍ക്കുള്ള പരിഹാരബലിയായി ഗ്രഹിച്ചുകൊള്ളാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്, എന്തിനുമേതിനും രക്തബലികളാണ് പരിഹാരമെന്നു വിശ്വസിച്ചിരുന്ന തന്റെ സമുദായാംഗങ്ങളെ അവരുടെ അന്ധവിശ്വാസത്തില്‍നിന്നു മുക്തരാക്കാനായി ആയിരുന്നു.-
ReplyDeleteരക്തബലികൊണ്ട് ഉദ്ദേശിക്കുന്നതു എന്ത്? നര ബലിയോ? യഹൂദരുടെ ഇടയില്‍ നരബലിയുള്ളതായി അറിവില്ല. അബ്രാഹാമിന്റെ മകനെ ബലിയര്‍പ്പണം യഹോവാ തടയുകയായിരുന്നു. മൃഗങ്ങളെ ദൈവത്തിനു ബലിയര്‍പ്പണം നടത്തുന്നതായി വിശുദ്ധ ഗ്രന്ഥത്തില്‍ (Luke 2:24)(Acts 21:23-26).പറഞ്ഞിട്ടുണ്ട് " അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി."ഇതു ശിശുവായ യേശുവിനു യഹൂദ ആചാരപ്രകാരം ദൈവത്തിനു അര്‍പ്പിച്ച ബലിയാണ്.
ഇങ്ങനെ മൃഗങ്ങളുടെ രക്തബലി അവസാനിപ്പിക്കണമെന്നു യേശു ബൈബിളില്‍ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ഈ രക്തബലി പാപമാണെന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിനു യേശുതന്നെ സ്വയം നരബലി നടത്തി ലോകത്തിന്‍റെ പാപപരിഹാരം നടത്തണം. ബലി നടത്തുന്നത് ദൈവത്തിനാണ്, യേശു സ്വയം ബലിയര്‍പ്പിച്ചു പിതാവില്‍ ലയിച്ചുവെന്നു വേണം അനുമാനിക്കുവാന്‍.
വെന്തിക്കൊസ്സുകാരോടോ പുരോഹിതരോടോ ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ നിന്‍റെ കുറുകിയ ബുദ്ധിയിലോ ബലഹീനമായ മനസ്സിലോ ഈ രഹസ്യം
ഒതുങ്ങുകയില്ലായെന്നു പറയും. എന്നാല്‍ അങ്ങനെയല്ല, പുരാണകഥകള്‍ വളച്ചൊടിച്ചു പറയുവാന്‍ ഒരു ജന്മവാസന മനുഷ്യനുണ്ട്. സത്യത്തിന്‍റെ അംശംപോലും ഇല്ലാതെ ഇങ്ങനെയുള്ള കഥകള്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും തലയില്‍, മാനസ്സികമായി ഈ പരീശന്മാര്‍ അടിച്ചേല്പ്പിക്കുവാനും മിടുക്കരാണ്. വാസ്തവികതയില്ലാതെ പൊടിപ്പും തൊങ്ങലും വെച്ചു ഒഴുകുന്ന സുന്ദരമായ ഭാഷയില്‍ എഴുതുവാന്‍ എഴുത്തുകാരും ഉണ്ട്.
മനുഷ്യന്‍റെ കുറ്റകൃത്യങ്ങള്‍ക്ക് കുറ്റം ചെയ്തവനെ ശിക്ഷിക്കുന്നതിനു പകരം ദൈവം നിഷ്കളങ്കനായ മൂന്നാമതു ഒരു രക്ഷകനെ പാപപരിഹാരത്തിന് ഇങ്ങനെ ശിക്ഷിക്കണോ? യേശുവിന്‍റെ ഈ ബലിയില്‍ യാതൊരു അര്‍ഥവും കാണുന്നില്ല. നിഷ്കളങ്കനായ ഒരു മനുഷ്യനില്‍ കുറ്റം ചുമത്തി പാപപരിഹാരം തേടുന്നതും നീതി നിഷേധവുമാണ്.
ശക്തിയുടെ ഉറവിടമായ യഹോവാ ദൈവമക്കളെ നരകത്തിലേക്ക് വിടുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ യാഹോവാക്ക് സ്വയം അധികാരം ഉപയോഗിച്ച്
നരകത്തിലേക്ക് തന്‍റെ മക്കളെ പറഞ്ഞു വിടുന്നത് നിരോധിച്ചു കൂടെ? ഇതിനായി ഒരു പ്രത്യേക രക്ഷകന്‍ വേണോ?
."" (Jn. 6:56-57)
56.എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും"
ഇവിടെയും ബലി നടത്തുന്നത് യഥാര്‍ഥ രക്തം കൊണ്ടല്ല. പിതാവ്
പുത്രനില്‍ക്കൂടി പരിശുദ്ധ അരൂപിയില്‍ ഒരേ ശരീരമാകുന്ന സഭയില്‍ നാം ഉള്‍കൊള്ളുന്ന സമൂഹത്തിന്‍റെ അടയാളമാണ് ക്രിസ്തുബലി എന്നു ചിന്തിച്ചാല്‍ കുറച്ചുകൂടി അര്‍ഥംകല്‍പ്പിക്കാം. ക്രിസ്തുവിനെ ബലിയുടെ കുഞ്ഞാടാക്കുകയും ചെയ്യാം.
"മനുഷ്യന്‍റെ കുറ്റകൃത്യങ്ങള്‍ക്ക് കുറ്റം ചെയ്തവനെ ശിക്ഷിക്കുന്നതിനു പകരം ദൈവം നിഷ്കളങ്കനായ മൂന്നാമതു ഒരു രക്ഷകനെ പാപപരിഹാരത്തിന് ഇങ്ങനെ ശിക്ഷിക്കണോ? യേശുവിന്‍റെ ഈ ബലിയില്‍ യാതൊരു അര്‍ഥവും കാണുന്നില്ല. നിഷ്കളങ്കനായ ഒരു മനുഷ്യനില്‍ കുറ്റം ചുമത്തി പാപപരിഹാരം തേടുന്നതും നീതി നിഷേധവുമാണ്."
Deleteഎന്‍റെ എളിയ ഒരു ധാരണ ഇങ്ങനെ ആണ്. ദൈവം ഒരു നിഷ്കളങ്ക മനുഷ്യനെ ബലി കൊടുത്തോ, യേശുവിനെ ശിക്ഷിച്ചതോ അല്ല. ആദിയില്‍ വചനം ആയിരുന്ന ദൈവം മനുഷ്യനായി. സ്വയം ഏല്പിച്ചു കൊടുത്തു എന്നാണ് യേശു തന്നെ പറഞ്ഞത്. ഞാന്‍ ആരെ എങ്കിലും ദ്രോഹിച്ചാല്‍ അതിനുള്ള ശിക്ഷ എനിക്ക് തരാതെ നിത്യനും പരിപൂര്‍ണനും ആയവന്‍ ആ ശിക്ഷയുടെ വേദന ഏറ്റെടുക്കുകയും വേദനിക്കപെട്ടവന് സൌഖ്യം നല്‍കുകയുമാണ് ചെയ്തത്. ഇരുതല വാള്‍ പോലെ ദൈവത്തിന്റെ സഹനം ഇരുവരെയും സുഖപ്പെടുത്തുന്നു ഒരേസമയം. എല്ലാം അവന്‍ മൂലം ഉണ്ടായി എങ്കില്‍ പാപത്തിനും അതിന്റെ കാരണങ്ങല്‍കും ഒരു വിധത്തില്‍ സ്രഷ്ടാവിനു ഉത്തരവാദിത്തം ഉണ്ട്. അതുകൊണ്ടായിരിക്കണം സ്രഷ്ടാവ് തന്നെ സ്രഷ്ടിക്കു വേദി വേദന സഹിച്ചത്. ഒരു പെറ്റമ്മ സ്വന്തം കുഞ്ഞിനെ ഓര്‍ത്തു വേവലാതിപെടുന്ന പോലെ നമ്മുടെ പിതാവായ ദൈവം വേവലാതിപ്പെട്ടു ഇറങ്ങി വന്നു നമുക്ക് വേണ്ടി ഓരോ മനുഷ്യരും ജീവിതത്തില്‍ അനുഭവിച്ച തിരസ്കാരവും,പീഡനവും, വിശപ്പും ,ദാഹവും,മുറിവും, ചവിട്ടും തൊഴിയും ,കുരിശുമരണവും എല്ലാ ഏതൊരു മനുഷ്യനെപ്പോലെ സഹിച്ചു നമ്മില്‍ ഒരുവനായി.അതാണ് കുരിശു മരണത്തിനു മുന്‍പ് ഉള്ള പ്രാര്‍ത്ഥന. പിതാവേ കഴിയുംമെങ്കില്‍ ഈ പാനപാത്രം അകറ്റേണമേ. പിന്നെ എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം എന്ന്. അവസാനം എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്ത് കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്നുറക്കെ കരഞ്ഞു. എല്ലാവരും തന്നെ ജീവിതത്തില്‍ ഒരിക്കലെങ്കിലും അങ്ങിനെ കരഞ്ഞിട്ടുണ്ടാവും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍. എല്ലാ വിധത്തിലും യേശു ആ പ്രാര്‍ത്ഥനയും കരച്ചിലും നമ്മെ പോലെ നമുക്ക് വേണ്ടി ചെയ്തു നമ്മെ പോലെ ആയി നമുടെ വേദനകളും പീഡനങ്ങളും സ്വയം ഏറ്റെടുത്തു. രക്ഷ എന്ന് പറയുന്നത് പൂര്തീകരിച്ചതിനു ശേഷം എല്ലാം പൂര്‍ത്തിയായി എന്ന് പറഞ്ഞു യേശു നിര്‍ത്തിയത്. സ്രഷ്ടിയുടെ പൂര്‍ത്തി എന്നായിരിക്കണം അര്‍ത്ഥമാക്കിയത്. അതൊരു രക്തബലിയല്ല സമ്പൂര്‍ണ സ്നേഹത്തിന്റെ വേവലാതിയുടെ വെളിപ്പെടുത്തലാണ്.ഒരമ്മയുടെ സ്വയം ശൂന്യമാക്കുന്ന, മുറിയപ്പെടുന്ന, സ്വയം ദാനമായി നല്‍കുന്ന സ്നേഹത്തിന്റെ വെളിപ്പാട്. യേശുവിന്റെ ജീവിതവും മരണവും ഉഥാനവും ആ സ്നേഹത്തിന്റെ വെളിപ്പെടുത്തല്‍ ആണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് യേശു ഇപ്പോഴും എന്നില്‍ വിശ്വാസിക്ക് എന്ന് പറഞ്ഞത്. ദൈവ സ്നേഹത്തിന്റെ വെളിപ്പെടുത്തല്‍ അറിഞ്ഞ ആര്‍കും നശിച്ചു പോകാനാവില്ല. അത് രക്ഷകാരം ആണ്.
ജോണിന്‍റെ അഭിപ്രായത്തിനു വളരെ യുക്തിയുണ്ട്. നന്ദിയും അഭിനന്ദനങ്ങളും. സംശയങ്ങള്‍ പിന്നെയും കാടുകേറുന്നു.
Deleteസര്‍വ്വശക്തനായ ദൈവത്തിന്‍റെ വേദനയെപ്പറ്റി ചിന്തിക്കുവാന്‍
സാധിക്കുന്നില്ല. വേദന, സന്തോഷം വികാരങ്ങള്‍, സ്നേഹവും വെറുപ്പും ഒരുപോലെ കൂട്ടികുഴച്ചുള്ള ഗുണങ്ങളെല്ലാം ദൈവത്തിനുമുണ്ടോ? അങ്ങനെയെങ്കില്‍ ദൈവം മനുഷ്യനെപ്പോലെയും
മാറ്റമുള്ളവനോ??? ചോദ്യങ്ങള്‍ അവശേഷിക്കുന്നു.
പഴയ നിയമത്തിലെ ദൈവത്തിനു മനുഷ്യശരീരം ഉണ്ടായിരുന്നില്ല. എന്നാല്‍ സ്നേഹം, കരുണ, വെറുപ്പ്, പ്രതികാരം ശപിക്കല്‍ ഇങ്ങനെ മനുഷ്യനു വേണ്ട എല്ലാ ഗുണങ്ങളും പഴയനിയമത്തിലെ ദൈവത്തില്‍ കാണുന്നു. ചിലപ്പോള്‍ ക്രൂരനായും. മനുഷ്യനും ദൈവവുമായ യേശു എല്ലാം മനുഷ്യശരീരത്തില്‍ സഹിച്ചു. ദൈവം
മനുഷ്യരൂപം കൊണ്ടെന്നു ക്രിസ്ത്യാനികള്‍ വിശ്വസ്സിക്കുന്നു. എന്നാല്‍ പരമാത്മാവായ, ത്രിത്വമായ ദൈവത്തിനു എന്തിനു വേദനകളുടെയും വികാരങ്ങളുടെയും സവിശേഷതകള്‍ നല്‍കണം?
ദൈവത്തിനു വേദനയുണ്ടെങ്കില്‍ ദൈവം പൂര്‍ണ്ണനല്ല. വേദന സംഹാരി ഗുളികകള്‍ കഴിക്കേണ്ടി വരും. വേദനയുള്ള ദൈവം മനുഷ്യന്‍റെ വേദനയുമായി വിത്യാസമെന്താണ്?
സങ്കീര്‍ത്തനങ്ങള്‍ 23:1; 66:13, 11:3 പഴയനിയമങ്ങളില്‍ ദൈവത്തിന്‍റെ വേദനയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
സര്‍വ്വശക്തനായ ദൈവം എന്തുകൊണ്ട് കൂട്ടക്കൊലകള്‍ അനുവദിക്കുന്നു; മന്ദബുദ്ധികളായ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു; ഭൂമി കുലുക്കം പേമാരി കൊടുംകാറ്റു വിതച്ചു നാശംഉണ്ടാക്കുന്നു??? ഇതെല്ലാം ദൈവശാസ്ത്രജ്ഞന്‍മാര്‍ക്ക് ഉത്തരം നല്‍കുവാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണപ്രശ്നങ്ങളാണ്.
പലവിധ ചരടുകെട്ടുകള്‍ കോര്‍ത്ത് ഒഴുക്കന്‍ മട്ടില്‍ ഉത്തരം തന്നിട്ടു നേര്‍ച്ചപ്പെട്ടി ചൂണ്ടിക്കാണിച്ചു ഇവര്‍ സ്ഥലം വിടും.
ഇതില്‍നിന്നും രണ്ടു കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. ആദ്യത്തേത് പ്രകൃതിയുടെ നിയമവും രണ്ടാമത്തേത് മനുഷ്യന്‍ തീരുമാനിച്ചതും. ദൈവം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നില്ല.
ഇവിടെ ദൈവത്തെ നാം വില ഇടിച്ചു കാണിക്കുന്നില്ല. ഞാന്‍ സര്‍വ്വശക്തനായ എന്നാല്‍ പൂര്‍ണ്ണമായും നല്ലവനല്ലാത്ത ദൈവത്തെക്കാള്‍ അപൂര്‍ണ്ണനായ സര്‍വ്വശക്തനല്ലാത്ത പൂര്‍ണ്ണമായും
നന്മമാത്രം പ്രദാനം ചെയ്യുന്ന ഒരു ദൈവത്തെ സ്നേഹിക്കുന്നു, ആരാധിക്കുന്നു. ഇങ്ങനെ വിശ്വസ്സിച്ച ബുദ്ധിജീവികള്‍ അനേകരുണ്ട്.
എല്ലാ ശക്തികളോടെയും പൂര്‍ണ്ണനായ ദൈവം നല്ലവനായിരിക്കണമെന്നില്ല.എന്നാല്‍ പൂര്‍ണ്ണ നന്മനിറഞ്ഞ ദൈവം സര്‍വ്വശക്തന്‍ ആയിരിക്കണമെന്നും ഇല്ല. ഉത്തരം ഇങ്ങനെ ആയിരിക്കാം, നമുക്കുണ്ടാകുന്ന ദുഖങ്ങള്‍ക്ക് ദൈവം
കാരണക്കാരന്‍ അല്ല. ചിലത് നിര്‍ഭാഗ്യംകൊണ്ട്, മറ്റുചിലത് ചുറ്റുമുള്ള ക്രൂര മനുഷ്യര്‍മൂലം സംഭവിക്കുന്നു. ചിലത് സംഭവിക്കേണ്ടത് സംഭാവിക്കെണ്ടതും പ്രകൃതി നിയമവും ആണ്. സംഭവാമി യുഗേ യുഗേ!!!
Thank you Joseph for your compliments.And thank you for your very logical questions.
Deleteചോദ്യം
"ദൈവത്തിനു വേദനയുണ്ടെങ്കില്‍ ദൈവം പൂര്‍ണ്ണനല്ല. വേദന സംഹാരി ഗുളികകള്‍ കഴിക്കേണ്ടി വരും. വേദനയുള്ള ദൈവം മനുഷ്യന്‍റെ വേദനയുമായി വിത്യാസമെന്താണ്'സര്‍വ്വശക്തനായ ദൈവത്തിന്‍റെ വേദനയെപ്പറ്റി ചിന്തിക്കുവാന്‍
സാധിക്കുന്നില്ല. വേദന, സന്തോഷം വികാരങ്ങള്‍, സ്നേഹവും വെറുപ്പും ഒരുപോലെ കൂട്ടികുഴച്ചുള്ള ഗുണങ്ങളെല്ലാം ദൈവത്തിനുമുണ്ടോ?
അങ്ങനെയെങ്കില്‍ ദൈവം മനുഷ്യനെപ്പോലെയും
മാറ്റമുള്ളവനോ??? ചോദ്യങ്ങള്‍ അവശേഷിക്കുന്നു."
എനിക്കറിയാവുന്ന ഉത്തരം!
(1)
പൂര്‍ണതയുടെ മാനദണ്ഡം വേദന ഇല്ലായ്മ അല്ല.എന്നാല്‍ ഏതു വേദനക്കും പരിഹാരം ഉണ്ടാക്കുന്നതാണ് എന്ന് തോന്നുന്നു. പിന്നെ യേശുവിന്റെ കുരിശിലെ വേദന മനുഷ്യ ശരീരം ഉള്ളവര്‍ക്ക് മാത്രം അനുഭവിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ തിരസ്കാരത്തിന്റെ മനിസിക വ്യഥയും അനുഭവിക്കണം എങ്കില്‍ ഒരു മനുഷ്യ ശരീരവും മനുഷ്യ മനസും വേണം.അതിനു വേണ്ടിയാണു (അതിനു വേണ്ടി മാത്രവും അല്ല) ദൈവം ഒരു ശരീരം എടുത്തത്. ശരീരം ഉള്ള ദൈവത്തിനെ വേദന സംഹാരി ആവശ്യം വരൂ.അതും വേദന സഹിക്കാന്‍ പറ്റില്ല എങ്കില്‍. വേദന സഹിക്കാന്‍ പറ്റാതെ വരിക എന്നുള്ളതും പരിപൂര്‍ണത യുടെ കുറവാണു എന്നോര്‍ക്കണം. അപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന് അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ ഇരിക്കുന്ന ദൈവത്തിനു തീര്‍ച്ചയായും മനുഷ്യരുടെ തലത്തിലഉള്ള ശാരീരിക മാനസിക വേദന അല്ല ഉദ്ദേശിച്ചത്. പക്ഷെ ഏതെങ്കിലും ഒന്ന് ചെയ്യാന്‍ ദൈവം അശക്തന്‍ ആണെങ്കില്‍ ദൈവം സര്‍വ ശക്തന്‍ എന്ന് പറയുന്നത് തെറ്റാകും. ആ അര്‍ത്ഥത്തില്‍ ദൈവത്തിനു വേദനിക്കാന്‍ കഴിയും എന്നല്ല കഴിയണം എന്നാലേ സര്‍വശക്തന്‍ ആകൂ. ആ ശക്തിയാണ് ദൈവത്തെ മനുഷ്യന്‍ ആക്കിയതും വേദനിപ്പിച്ചതും, ഉയിര്‍പ്പിച്ചതും.
പിന്നെ സര്‍വശക്തനായ ദൈവത്തിന്റെ വേദന നമ്മള്‍ മനുഷ്യരുടെ അതെ അര്‍ത്ഥത്തില്‍ ഉള്ള വേദന ആവണം എന്നില്ല.പക്ഷെ യേശുവിന്റെ കാര്യത്തില്‍ അങ്ങിനെ ആയിരുന്നു താനും. വേദന ഒരു പരിധി വരെ മനുഷ്യരില്‍ തന്നെ ആപേക്ഷികം ആണെന്ന് കാണാം. പഴയ നിയമ ഗ്രന്ഥ കര്‍ത്താക്കള്‍ അവരുടെ അറിവ് വച്ച് ഒരു കോപിക്കുന്ന, ശപിക്കുന്ന, ശിക്ഷിക്കുന്ന, വെറുക്കുന്ന ദൈവത്തെ നമ്മുടെ ഭാഷയില്‍ പറഞ്ഞു.പക്ഷെ അര്‍ഥം മനുഷികമാനെങ്കിലും അതിന്റെ മാനം (ദിമെന്ഷന്‍) വേറെ ഒന്നായിരിക്കണം. പാലാക്കാര്‍ കലക്കി എന്ന് പറഞ്ഞാല്‍ നശിപ്പിച്ചു എന്നാണ് അര്‍ഥം അതെ സമയം ത്രിശൂക്കാര്‍ കലക്കി പറഞ്ഞാല്‍ ഉഗ്രന്‍ ആയി സൂപ്പര്‍ ആയി എന്നൊക്കയാണ്. മനുഷ്യന് അവന്റെ അറിവിനും അനുഭവത്തിനും അപ്പുറത്തെ ഒരു യാഥാര്‍ഥ്യത്തെ അവന്റെ പരിധിയില്‍ നിന്ന് കൊണ്ട് പറയുന്നു എന്ന് മാത്രം.വേറെ ഒരു ഉദാഹരണം "ത്രീത്വം" എന്ന് ഒറ്റ വക്കില്‍ പറഞ്ഞു അവസാനിപ്പിക്കുന്ന ആ ദൈവിക സ്വഭാവം എത്രയോ ഗഹനവും അഗാധമായ അര്‍ത്ഥ തലങ്ങള്‍ ഉള്ളതായിരിക്കും. അതൊരു മാനുഷിക വാക്ക് മാത്രം. അത് പോലെ ദൈവത്തിന്റെ വേദന മാനുഷിക വേദനയുടെ തലത്തില്‍ നിന്നും അനേക കോടി മേഖലകളില്‍ വ്യ്സ്ത്യസ്തം ആയിരക്കും. ഒരു സ്ത്രീയുടെ പ്രസവ വേദന കാലില്‍ മുള്ള് കുത്തിയ ആറു വയസ്സുകാരന് മനസിലായി എന്ന് വരില്ല.രണ്ടും വേദന തന്നെ. മക്കളുടെ അനുസരണകേടു മൂലം അനുഭവിക്കുന്ന പിതാവിന്റെ വേദന ഇപ്പോള്‍ എന്റെ മക്കള്‍ എന്നെ ധിക്കരിച്ചപ്പഴാണ് എനിക്ക് മനസിലായത്. അതിനു ഒരു വേദന സംഹാരിയും ഉപകരിക്കില്ല മനുഷ്യനായ എനിക്ക് പോലും.
ദൈവത്തിനു വേദനയുണ്ടെങ്കില്‍ ദൈവം പൂര്‍ണ്ണനല്ല. വേദന സംഹാരി ഗുളികകള്‍ കഴിക്കേണ്ടി വരും. വേദനയുള്ള ദൈവം മനുഷ്യന്‍റെ വേദനയുമായി വിത്യാസമെന്താണ്
Delete?എനിക്കറിയാവുന്ന ഉത്തരം
(2)
പിന്നെ ദൈവത്തിനു മാനുഷിക വികാരങ്ങള്‍ കൂടികുഴഞ്ഞതാണോ. അതും വ്യത്യസ്തമായിരിക്കണം. അല്ലെങ്കില്‍ ദൈവം അല്ലല്ലോ.വീണ്ടും മാനം അഥവാ ദിമെന്ഷന്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ ഹോര്മോന്സിന്റെയും നാടീ ഞരമ്പുകളുടെയും ഇന്ദ്രിയോതെജനതിന്റെയും തലത്തില്‍ നടക്കുന്ന ഒരു കെമികല്‍ റീ ആക്ഷന്‍ അല്ല തീര്‍ച്ചയായും ദൈവത്തില്‍ ഉണ്ടാകുന്നവ വേദനയും സ്നേഹവും . ഒരു സ്പിര്ച്ചുവല്‍ ബിഇങ്ങിനു അതായതു "ആത്മ ജീവിക്ക്" തികച്ചും വേറെ ഒരു തലം ആയിരിക്കും. പോയന്റ് ഓഫ് റഫറന്‍സ് അഥവാ എന്തിനെ അടിസ്ഥാനം ആക്കിയാണ് ദൈവ സ്വഭാവത്തെ മനസിലാക്കുന്നത് എന്നതാണ് പ്രശ്നം.പോയന്റ് ഓഫ് റഫറന്‍സ് മനുഷ്യന്‍ അയാല്‍ തെറ്റും. ദൈവമായാല്‍ മനസിലാക്കാന്‍ , ദൈവിക മാനത്തില്‍ (ദിമെന്ഷനില്‍)ചിന്തിച്ചാല്‍ പല ചോദ്യങ്ങല്കും ഉത്തരം കിട്ടു. തീര്‍ച്ചയായും ദൈവത്തിനു വെറുപ്പ് എന്ന ഒന്നില്ല കാരണം വെറുക്കുന്നവന്‍ പിശാചാകുന്നു എന്ന് യേശു വ്യക്തമായ് പറഞ്ഞിട്ടുണ്ട്. മനുഷ്യന് ദാഹം ഉണ്ട് അത് രണ്ടു തലത്തില്‍ മനസിലാക്കാം ഉദാഹരണത്തിന് ഒന്ന് വെള്ളത്തിനുള്ള ദാഹം പക്ഷെ സ്നേഹത്തിനുള്ള ദാഹം എങ്ങിനെ എവിടെ സംഭവിക്കുന്നു. ഇവിടെ ഒരു ദാഹം ശാരീരികവും രണ്ടാമത്തേതു തികച്ചും മാനസിക തലത്തിലുള്ള ദാഹം.ഇതുപോലെ ദൈവത്തിന്റെ കോപവും സ്നേഹവും കരുണയും തികച്ചും മാനുഷിക തലത്തില്‍ അല്ലാത്തതും പല കോടി വ്യത്യസ്തവും ആയിരിക്കും.പക്ഷെ നമ്മുടെ ഭാഷയില്‍ പറഞ്ഞാലേ നമുക്ക് മനസിലാകൂ. പറയുന്നത് നമ്മുടെ ഭാഷയില്‍ ആണെന്ന് മാത്രം. ഒരു ദൈവിക മേഖല ഉണ്ട്. ആ ദൈവിക മേഖലയില്‍ നിന്നും മാനുഷിക മേഖല വളരെയേറെ വ്യത്യസ്തമാണ് എന്ന് മാത്രം. ദൈവിക മേഖല മാനുഷിക മേഖല അല്ല.അത് കൊണ്ട് ദൈവത്തിന്‍റെ വികാരങ്ങളും മാനുഷിക മേഖലയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കാന്‍ ആവില്ല. അതുകൊണ്ടുതന്നെ സര്‍വശക്തനായ ദൈവത്തിനു "അദ്ദേഹത്തിന്‍റെ രീതിയില്‍" സ്നേഹിക്കാം കോപം ഉണ്ടാകാം ,ഇണങ്ങാം സങ്കടപ്പെടാം വേദനിക്കം എന്നുള്ളത് ദൈവത്തിന്‍റെ സര്‍വ ശക്തിക്കും പരിപൂര്‍ണതക്കും തികച്ചും ചേരുന്നതാണ് എന്നുള്ളതാണ് എനിക്ക് തോന്നുന്നത് . എന്റെ പിതാവ് ജോസഫ് എന്ന് വച്ചാല്‍ എന്റെ അമ്മയെ കല്യാണം കഴിച്ചു ലൈഗികമായി ബന്ധപ്പെട്ടു ബീജം അമ്മയുടെ അണ്ഡവുമായി കൂടി ചേര്‍ന്ന് എനിക്ക് ജന്മം നല്‍കി എന്നാണ്.പക്ഷെ ആ മാനുഷിക അര്‍ഥ തലങ്ങള്‍ അല്ല ദൈവം നമ്മുടെ പിതാവാണ് എന്ന് സുവിഷേശത്തില്‍ പറയുന്നത്. ദൈവത്തിന്‍റെ പിതൃത്വം മാനുഷിക ശാരീരിക ലൈംഗിക പിത്രുത്വത്തില്‍ നിന്നും എങ്ങിനെ വ്യത്യസ്യസ്തമാണോ അതുപോലെ ദൈവികമായ മറ്റു വിശേഷണങ്ങളും ,വികാരങ്ങളും പ്രവര്‍ത്തികളും തികച്ചും വ്യത്യസ്തം ആയിരിക്കണം.ദൈവത്തിന്‍റെ കോപം രക്ഷകരമായിരിക്കുമ്പോള്‍ മനുഷ്യന്റെ കോപം ശിക്ഷാകാരം ആകുന്നു അതാണ് വ്യത്യാസം.അതാണ് ഡിവൈന്‍ ആങ്കര്‍ എന്ന് വിളിക്കാവുന്ന കോപം. I like questions.
"സര്‍വ്വശക്തനായ ദൈവം എന്തുകൊണ്ട് കൂട്ടക്കൊലകള്‍ അനുവദിക്കുന്നു; മന്ദബുദ്ധികളായ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു; ഭൂമി കുലുക്കം പേമാരി കൊടുംകാറ്റു വിതച്ചു നാശംഉണ്ടാക്കുന്നു??? ഇതെല്ലാം ദൈവശാസ്ത്രജ്ഞന്‍മാര്‍ക്ക് ഉത്തരം നല്‍കുവാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണപ്രശ്നങ്ങളാണ്"
DeleteVery good question. But very hard to answer.
ഇവിടെ അങ്ങ് പറഞ്ഞതുനോട് ഞാനും യോജിക്കുന്നു.
"ഇതില്‍നിന്നും രണ്ടു കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. ആദ്യത്തേത് പ്രകൃതിയുടെ നിയമവും രണ്ടാമത്തേത് മനുഷ്യന്‍ തീരുമാനിച്ചതും. ദൈവം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നില്ല.
ശരിയാണ്. ദൈവം സ്രഷ്ടിച്ചു .ആ പ്രപഞ്ചത്തിനു ഒരു പ്രകൃതി നിയമവും ,പിന്നീട് മനുഷ്യന്‍ ഉണ്ടായപ്പോള്‍ ഒരു ധാര്‍മിക നിയമവും ഉണ്ടാക്കി. ഇതില്‍ ദൈവം പലപ്പോഴും ഇടപെടാറില്ല ചുരുക്കം ചില തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ അല്ലാതെ. ആരെങ്കിലും അറിഞ്ഞോ അറിയാതെയോ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണാല്‍ ദൈവം അവന്‍ മരിക്കുമല്ലോ എന്ന് വിചാരിച്ചു ഗ്രാവിറ്റി മാറ്റി അവനെ രക്ഷിക്കുന്നില്ല. ഗുരുത്വാകര്‍ഷണം അതിന്റെ ജോലി ചെയ്യും.നല്ലവനയാലും പപിയായാലും അവന്‍ താഴെ വീണിരിക്കും. ഒരു കൊച്ചു കുഞ്ഞു അറിയാതെ തീ നാളത്തില്‍ പിടിച്ചാല്‍ കൈ പൊള്ളും. ദൈവം അതില്‍ ഇടപെടില്ല.അത് ദൈവത്തിന്‍റെ നിയമം ആണ് തീ ദഹിപ്പിക്കണം എന്ന്. അതുപോലെ തന്നെയാണ് ധര്ക്മിക നിയമവും മാനുഷിക സ്വാതന്ത്ര്യവും. ഹിറ്റ് ലര്‍ ജനിക്കാതെ ഇരിക്കാന്‍ ദൈവം നോക്കിയില്ല കാരണം ഒരു ബീജവും അണ്ഡവും കൂടിച്ചേര്‍ന്നു മനുഷ്യന്‍ ജനിക്കാനുള്ള നിയമം ദൈവം തന്നെ ഉണ്ടാക്കിയതാണ്. പിന്നെ ഇദ്ദേഹം പറഞ്ഞ പോലെ ദൈവം ഓരോ കാര്യവും അറിയുന്നു പക്ഷെ ദൈവം അതില്‍ നേരിട്ട് ഇടപെടുകയോ നേരിട്ട് അനുവദിക്കുകയോ ചെയ്യുന്നില്ല. സ്രഷ്ടിയുടെ വേദന എന്ന് വിളിക്കാം അതിനെ.പൗലോസ് ശ്ലീഹ പറഞ്ഞ ഒരു കാര്യം വളരെ അര്‍ത്ഥ പൂര്‍ണമാണ്. "ഈ പ്രപഞ്ചം മുഴുവനും ദൈവ മക്കളുടെ പിറവിക്കായി ഈറ്റ് നോവ് അനുഭവിക്കുന്നു " അതൊരു മഹാ സത്യം ആണ്. ഈ ഭൂമിയിലെ എല്ലാ വേദനയും , യുദ്ധങ്ങളും ,പ്രകൃതി ക്ഷോഭങ്ങളും ദൈവ മക്കളുടെ പിറവിക്കു വേണ്ടിയുള്ള ഈറ്റ് നോവാണ്.യേശുവില്‍ അത് വെളിപ്പെടുത്തി. ക്രൂരമായ വേദനക്കും കുരിശു മരണത്തിനും മരിച്ചിട്ടും കുത്തി തുറന്ന നെഞ്ചോടു കൂടി കല്ലറയില്‍ അടക്കപ്പെട്ടവന്റെ ശരീരം നിത്യ പ്രകാശമായ് മാറി. ഈ ഭൂമിയിലെ ഓരോ മനുഷന്റെയും "ഫൈനല്‍ ടെസടിനി" അതാണ്. ഒരിക്കല്‍ ഒരു പട്ടുനൂല്‍ പുഴു സങ്കടപ്പെട്ടു. എന്തിനാ ഈ പച്ചില തിന്നാനും ഇഴഞ്ഞു നടക്കാനും ഭയപ്പെട്ടു ജീവിക്കനുമായ് ഒരു വൃത്തികെട്ട പുഴ്വായി ദൈവമേ നീ എനിക്ക് ജന്മം തന്നു.ദൈവം ഉത്തരം ഒന്നും കൊടുത്തു കാണില്ല.കുറ കഴിഞ്ഞു ആ പുഴു തനിക്കു ചുറ്റും വലനെയ്തു ഇരുട്ടിലും ഒറ്റപ്പെടലിലും കാലം കഴിച്ചു സ്വയം ശപിച്ചു കൊണ്ട് . .അപ്പോഴും ദൈവം മൌനിയായിരുന്നു . ഒരു സുപ്രഭാതത്തില്‍ ആ പുഴു പുറത്തു വന്നതു ഒരു മനോഹരമായ ചിത്രശലഭം ആയിട്ടായിരുന്നു. അപ്പോഴും ദൈവം ഒന്നും ചോദിച്ചും കാണില്ല അതിനോട്. പക്ഷെ ആ ശലഭത്തിനു അതിനോടകം അതിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടി ഇരിക്കണം.ഇത് പോലെ ആയിരിക്കും മനിഷ്യ കുലത്തിന്റെയും മനുഷ്യന്റെയും വിധി. ഈ പിറവിയുടെ വേദനയിലൂടെ മനുഷ്യ കുലം കടന്നു പോയെ പറ്റൂ. അത് കൊണ്ടായിരിക്കണം യേശു പറഞ്ഞത് "ഇവ എല്ലാം സംഭവിക്കേണ്ടത് തന്നെ" എന്ന്. ലെബാനോനിലെ മിസ്ടിക് കവി ആയിരുന്ന ജിബ്രാന്‍ എഴുതിയത് മനുഷ്യ വേദനയുടെ കാര്യത്തില്‍ ചിന്തനീയം ആണ്."അവന്റെ ചിറകിനടിയിലെ മുള്ളുകള്‍ നിന്നെ കുത്തി മുറിവ് എല്പിച്ചേ ക്കാം എങ്കിലും അതുനു കീഴടങ്ങുക. അവന്‍ കാണിച്ചു തരുന്ന വഴി ചെങ്കുത് ആയതും നിന്റെ പാദങ്ങളെ മുറിപ്പെടുത്തുന്നത് ആണെങ്കിലും അതിനെ പിന്‍ ചെല്ലുക .അവന്‍ തരുന്ന പാനപാത്രം നിന്റെ ചുണ്ടുകളെ ചുട്ടുപോല്ലിക്കും എങ്കിലും അത് വാങ്ങി കുടിക്കുക.കാരണം ആ വലിയ കുശവന്‍ സ്വന്തം മിഴിനീരു കലര്‍ത്തി മെനഞ്ഞെടുത്തവ ആണ് എന്നോര്‍ക്കുക." എല്ലാ പിറവിക്കും ഒരു നൊമ്പരം ഉണ്ട്. പിന്നെ ദൈവമക്കളുടെ പിറവിയുടെ കാര്യം പറയാനില്ല. വേറെ ഒരു വഴി ഉണ്ടായിരുന്നു എങ്കില്‍ ഒരു ദൈവം തന്റെ ജനത്തിന്റെ കൂടെ ഇറങ്ങിവന്നു വേദനിച്ചു മരിക്കില്ലായിരുന്നു. സര്‍വ ശക്തനും സര്‍വ നന്മയും ആയവന്‍ എല്ലാ ദുരന്തങ്ങള്‍ക്കും വേദനകള്‍ക്കും സ്വന്തം ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉത്തരം തന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഉത്തരം നിത്യത ആണ്. വെറും പദാര്‍ത്ഥമായ പ്രപഞ്ചം മനുഷ്യനിലൂടെ യേശുവിലേക്ക് വളരുന്ന മഹാ നൊമ്പരം. നശ്വരതയില്‍ വിതക്കപ്പെട്ടത് അനശ്വരതയില്‍ ശേഖരിക്കപ്പെടാന്‍ ഇതേ ഉള്ളു വഴി. "മിഴി നീട്ടിലിട്ടു മുക്കുന്നു മുറ്റും ഭുവനൈക ശില്പി മനുഷ്യ ഹൃത്താം കനകത്തെയെതോ പണി തരത്തിന്നു ഉപയുക്തമാക്കാന്‍ " അക്കിത്തം . അതായിരിക്കും ശരി, May be.
"എല്ലാ ശക്തികളോടെയും പൂര്‍ണ്ണനായ ദൈവം നല്ലവനായിരിക്കണമെന്നില്ല.എന്നാല്‍ പൂര്‍ണ്ണ നന്മനിറഞ്ഞ ദൈവം സര്‍വ്വശക്തന്‍ ആയിരിക്കണമെന്നും ഇല്ല"
Deleteദൈവത്തിന്‍റെ ബലഹീനത എന്ന് പറയുന്നത് ദൈവത്തിന്‍റെ അനന്ത സ്നേഹം ആണ് എന്ന് തോന്നുന്നു. അതിനു കാരണം മുടിയനായ പുത്രന്റെ കഥയിലെ പിതാവാണ്. സ്നേഹം കൂടിയാല്‍ ചീത്ത ആവശ്യങ്ങള്‍ പോലും ചില നല്ല അപ്പന്മാര്‍ സാധിച്ചു കൊടുക്കും.എന്നിട്ട് പിന്നെ മട്ടുപ്പാവില്‍ കയറി നിന്ന് നോക്കും എന്റെ കുഞ്ഞു മടങ്ങിവരുന്നുണ്ടോ എന്നറിയാന്‍. ആ അപ്പന് അറിയാമായിരുന്നു ഈ സ്വത്തവന്‍ കൊണ്ടുപോയി കളഞ്ഞു കഷ്ട പെടും എന്ന്.എന്നാലും അവന്റെ ഇഷ്ടത്തിന് വിടാന്‍ ആ പ്പന്റെ സ്നേഹ ദൌര്‍ബല്ല്യം അയാളെ പ്രേരിപ്പിച്ചു. ഞാന്‍ എന്നും ചോദിക്കുന്ന ചോദ്യമായിരുന്നു എന്തുകൊണ്ട് ദൈവം തിന്മ ചെയ്യാന്‍ മനുഷ്യനെ അനുവദിക്കുന്നു സ്നേഹമുണ്ടെങ്കില്‍?. എനിക്ക് ഒരു മകള്‍ ഉണ്ടായപ്പോള്‍ ഒരു ദിവസം എനിക്കുത്തരം കിട്ടി. അവള്‍ എഴുന്നേറ്റു നടക്കാന്‍ തുടങ്ങിയ കാലം. ഒരിക്കലും അവള്‍ നടക്കാന്‍ അല്ല തുടങ്ങിയത്.രണ്ടു കാലില്‍ നിന്നിട്ട് ഒറ്റ ഓട്ടമാണ്. ആരോ ഓട്ടത്തിന്റെയും അവസാനം വീഴും. ഇപ്പൊ വീഴും എന്ന് വിചാരിച്ചു ഉടനെ തല പോയ് മേശയില്‍ ഇടിച്ചു. ദൈവം എനിക്ക് ഉത്തരം തന്നു എന്നെനിക്കു മനസിലായി. നിന്റെ മകളുടെ തല ഇടിക്കും എന്ന് അറിഞ്ഞിട്ട് നീ എന്തെ അവളെ തടഞ്ഞില്ല.? നിനക്ക് കഴിവില്ലാഞ്ഞിട്ടാണോ ? നിനക്ക് അവളോട് സ്നേഹം ഇല്ലഞ്ഞിട്ടാണോ,? അവളെ പിടിച്ചു നിര്‍ത്താന്‍ ഉള്ള അറിവ് ഇല്ലഞ്ഞിട്ടാണോ ? നിനക്കതിനു ശക്തി ഇല്ലാഞ്ഞിട്ടണോ? ഇതൊന്നും അല്ല. അതാണ് അതിന്റെ വഴി. അവളെ പിടിച്ചു കെട്ടി ഇട്ടാല്‍ അവള്‍ ഒരിക്കലും നടക്കാനും ഓടാനും പഠിക്കില്ല. ഈ വീഴ്ച വളര്‍ച്ചയുടെ ഭാഗമാണ് ചിലപ്പോള്‍ വേദനയുടെയും.മനുഷ്യന്റെ ദൈവ സങ്കല്പത്തിലെ സര്‍വ ശക്തി , പൂര്‍ണ നന്മ , പൂര്‍ണ സ്നേഹം , പൂര്‍ണ അറിവ് ഇതൊക്കെ ദൈവം എങ്ങിനെ നിര്‍വചിക്കുന്നു എന്നതാണ് നമുക്ക് അറിയാത്തത്. അതറിയത്തിടത്തോളം മേല്പറഞ്ഞ പ്രസ്താവനകള്‍ നമ്മുടേത് മാത്രമാണ് എന്ന് ചിലപ്പോള്‍ തോന്നും. എന്റെ നോട്ടത്തില്‍ സര്‍വശക്തിയും സര്‍വനന്മയും ഒരുമിച്ചു പോകുന്നതാണ് ഇതില്‍ ഒന്നിന് തന്നെ നില നില്‍കാന്‍ താത്വികമയി പറ്റില്ല. സര്‍വ ശക്തി ഉള്ള ഒന്നിന് മാത്രമേ സര്‍വ നന്മ ആകാന്‍ ആവൂ. അല്ലെങ്കില്‍ സര്‍വ നന്മ ആകാനുള്ള ശക്തി ഇല്ല എന്നര്‍ത്ഥം ആകും. അത് ഒരു അപൂര്‍ണത യാണ്.
....-സ്വകാര്യസ്വത്ത് ഒഴിവാക്കി, ഭാവിയെക്കുറിച്ചുള്ള ആകുലതകളില്‍നിന്നെല്ലാം മുക്തരായവരുടെ ഒരു സമൂഹം അദ്ദേഹം വിഭാവനം ചെയ്തിരുന്നു എന്നും ആദിമ ക്രൈസ്തവര്‍ അതനുസരിച്ച് ജീവിച്ചിരുന്നു.....
ReplyDeleteഞാന്‍ എഴുതുന്നതു ബൈബിള്‍ അനുസ്സരിച്ചല്ല. എനിക്ക് ഈ തത്വം
ഉള്കൊള്ളുവാന്‍ പ്രയാസം. പിപ്പിലാഥന്‍ ക്ഷമിക്കണം.
മുകളില്‍പറഞ്ഞ പ്രമാണം അനുസ്സരിച്ച് മനസ്സിലാക്കേണ്ടത് സ്വത്തു സമ്പാദിക്കുവാന്‍ പാടില്ല. ഭാവിയെക്കുറിച്ച് ചിന്തിക്കരുത്. മക്കളെക്കുറിച്ചും ചിന്തിച്ചു അവരടെ വിദ്യാഭ്യാസം, നല്ല ഭക്ഷണം, വസ്ത്രം ഒന്നും നല്‍കരുത്. മിച്ചം വരുന്ന പണം അടുത്തുള്ള പുരോഹിതനെയോ പള്ളിയിലോ ഏല്‍പ്പിക്കണം. ആദിമ ക്രൈസ്തവരെപ്പോലെ ഈശോനാമവും മന്ത്രിച്ചു ചെരിപ്പില്ലാതെ മതവും പ്രസംഗിച്ചു നടന്നുകൊള്ളണം. ഇതിന്‍റെ പേരു നവീകരണം എന്നല്ല. പ്രാചീനവല്‍ക്കരണം എന്നു പറയുകയായിരിക്കും ഉത്തമം. സഭ ശാസ്ത്രവും ധനതത്വശാസ്ത്രവും എതിര്‍ക്കുന്നതിന്‍റെ കാരണവും ഇതാണ്.
ഏതോ യുഗത്തില്‍ തിരുകി കേറ്റിയ വിശുദ്ധവചനം ആണെന്ന് തോന്നുന്നു. ലോകത്ത് ദരിദ്രര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കത്തോലിക്കാരാജ്യങ്ങളില്‍ ആണ്. പണം മുഴുവനും സ്വകാര്യമായി കുറെപ്പേരുടെ കൈവശവും ബാക്കിയുള്ള ബഹുഭൂരിപക്ഷവും അന്നന്നുള്ള ഭക്ഷണത്തിനു വിശപ്പടക്കുന്നതിന് കഷ്ടപ്പെടുന്ന ജനതയും. ദൈവത്തിനു ഇങ്ങനെയാണ് ഇഷ്ടം എന്നു സഭയും പറയുന്നു.
പ്രാര്‍ഥന ക്ലോസ്സറ്റില്‍ കയറിയോ സമൂഹമായോ പ്രാര്‍ഥിക്കാം. കുടുംബംപോറ്റി മക്കള്‍ക്ക് വിദ്യാഭ്യാസ്സവും നല്‍കി കുറച്ചു പരോപകാരവും
ചെയ്തു, മനസാക്ഷിയും നന്നാക്കി ജീവിക്കുന്നവര്‍ക്ക് ഈ ക്ലോസറ്റില്‍ കയറിയുള്ള പ്രാര്‍ഥനയും, സമൂഹപ്രാര്‍ഥനയൊന്നും ആവശ്യമില്ല. ഉള്ളപണമെല്ലാം ദരിദ്രര്‍ക്ക്
ദാനംചെയ്തിട്ട് മക്കള്‍ അപ്പത്തിനു കിടന്നു കരയുമ്പോള്‍ നീ
മഹത്വമുള്ളവനാണെന്ന് പ്രാര്‍ഥിക്കുമ്പോള്‍ സന്തോഷിക്കുന്ന ആ ദൈവം ഒരു സാഡിസ്‌റ്റ് എന്നെ പറയുവാന്‍ സാധിക്കുകയുള്ളൂ.
പണം ഉണ്ടെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കുടുംബത്തെ നല്ല നിലയില്‍ പരിപാലിക്കാം. ചെരിപ്പില്ലാതെ വേദം പ്രസംഗിച്ചു നടക്കേണ്ട ആവശ്യമില്ല. അസൂയപിടിച്ച പുരോഹിതര്‍ക്ക് മറ്റുള്ളവര്‍ ദരിദ്രര്‍ ആയി കാണുന്നതാണ് ഇഷ്ടം. എങ്കില്‍ അവരുടെ താളത്തിനൊത്തു അല്മേനി നിന്നുകൊള്ളും.
പണം ഉണ്ടെങ്കില്‍ പാവങ്ങളെയും സഹായിക്കുവാന്‍ പറ്റും. ഇല്ലായെങ്കില്‍
കടുത്തദാരിദ്ര്യം അനുഭവിക്കുന്നവന്‍റെ ജീവിതം നരകമായിരിക്കും. മറ്റുള്ളവരുടെ ഔദാര്യത്തില്‍ ജീവിക്കേണ്ടിവരും. മക്കളെ നോക്കാന്‍ മറ്റു നിവൃത്തിയില്ലെങ്കില്‍ രാത്രികാലങ്ങളില്‍ കക്കാന്‍ പോവേണ്ടിവരും.
സ്വകാര്യസ്വത്ത് ഒഴിവാക്കി, ഭാവിയെക്കുറിച്ചുള്ള ആകുലത
ഇല്ലാതാക്കുവാനുള്ള വചനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് പുരോഹിതരും പിന്നെ കമ്മ്യൂണിസ്‌റ്റ്കാരും. ഈ രണ്ടുകൂട്ടര്‍ക്കും ദാരിദ്ര്യം ചൂഷണംചെയ്തു മറുഭാഗത്തുകൂടി സ്വത്തു സമ്പാദിക്കുകയും ചെയ്യാം.
ദരിദ്രനായി ജീവിക്കുന്നതില്‍ വിശ്വസിക്കുന്നവന് ആത്മീയത ഇല്ല.To him there is no spirituality. ഇത് തെറ്റായ തത്വമാണ്. തീര്‍ച്ചയായും ഒരുവനു
സുഖസൌകര്യങ്ങള്‍ക്ക് വേണ്ടി പണം ഉണ്ടാക്കാം. അതില്‍ യാതൊരു തെറ്റുംഇല്ല. ഇത്തരത്തിലുള്ള നിര്‍ദ്ദയമായ തത്വചിന്തകള്‍മൂലം ഇന്നും അനേകരാജ്യങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു.
നാം പൂര്‍ണ്ണമായ മനസ്സോടെ, ആത്മാവിന്‍റെ ശക്തിയോടെ അയല്‍ക്കാരനെ സ്നേഹിച്ചു ദൈവത്തെ സ്നേഹിച്ചു, ജീവിക്കണമെങ്കില്‍ കുറച്ചു പണം
സമ്പാദിച്ചേ മതിയാവൂ. പരിശ്രമിക്കൂ, പണം ഉണ്ടാക്കുന്നത്
തെറ്റല്ല.
നിങ്ങള്‍ ബൈബിള്‍ ഉള്‍കൊള്ളൂ. എങ്കില്‍ ദൈവം ഇങ്ങനെപറയും, ധനം
സമ്പാദിക്കുക, എന്നാല്‍ ധനത്തെ ദൈവത്തെക്കാളും കൂടുതല്‍ സ്നേഹിക്കരുത്. ശേയിത്താനായ മാമ്മോനെ വിശ്വസിക്കരുത്.
ജോസുകുട്ടിയുടെ അഭിപ്രായം ഞാന്‍ മനസ്സിലാക്കുന്നു.അത് ജോസുകുട്ടിയുടെ സ്വന്തം അഭിപ്രായമാണ്. കുറെ കാര്യങ്ങള്‍ നാമെല്ലാവരും പരസ്പ്പരം വിശകലനം ചെയ്യന്നത് ഏറെ പ്രയോജനകരമാണ്.
ReplyDeleteസീറോ മലബാര്‍ സഭയില്‍ ലോകമെമ്പാടുമുള്ള അംഗസംഖ്യ ഏതാണ്ട് മുപ്പത്തി അഞ്ചു ലക്ഷം മാത്രമാണ്. ഇവര്‍ക്കായി നാപ്പത്തി നാല് മെത്രാന്മാര്‍ അധികാരത്തിലിരിക്കുന്നു. കത്തനാന്മാരുടെ സംഖ്യ തീര്‍ച്ചയല്ല. ജോസുകുട്ടി അഭിപ്രായപ്പെട്ടത് പോലെ കള്ളന്മാരുടെ കൂടെ നിന്ന് അവന്മാരെ നന്നാക്കാന്‍ പറ്റുകയില്ല. യേശുവിനോടൊപ്പം പന്ത്രണ്ടു ശിഷ്യന്മാരുണ്ടായിരുന്നു.അവരില്‍ ഒരുവനാനായിരുന്നു,യൂദാസ്.യേശു അവനോട് പറഞ്ഞു: " നീ ജനിക്കാതിരുന്നെങ്കില്‍......."" സീറോമലബാര്‍ സഭ മാത്രമല്ല കത്തോലിക്കാ സഭയിലുള്ളത്. ലോക സഭയാണ് മൂല സഭ. അത് ലത്തീന്‍ റീത്തില്‍ ആണ്.കത്തോലിക്ക സഭയുടെ തലവന്‍ മാര്‍പാപ്പയാണ്. ഇവന്മാരല്ല കത്തോലിക്കാ സഭയുടെ എല്ലാമെല്ലാമെന്നു നാം കരുതണം.തട്ടിപ്പും വെട്ടിപ്പും യേശുവിനെ മുന്നിരുത്തി നടത്തുന്ന ഇവര്‍ ജനിക്കാതിരുന്നെങ്കില്‍,ക്രിസ്തുസഭയ്ക്ക് എത്രയോ നല്ലതാകുമായിരുന്നു! കാഞ്ഞിരപ്പള്ളി രൂപതയിലെ സീറോ മലബാര്‍ അഭിഷേകാഗ്നി എന്നാ പേരില്‍ നടത്തുന്ന പൂരപ്പരിപാടിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രമുഖ മാദ്ധ്യമങ്ങള്‍ വന്‍ സാമ്പത്തിക പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുന്നു,പത്രങ്ങള്‍ ഏതാണ്ട് അര പേജു മുതല്‍ ഒരു പേജു വരെ മെത്രാന്മാരുടെയും വാട്ടായിയുടെയും ഫോട്ടോ അച്ചടിച്ചിരിക്കുന്നു.പ്രിയ ബ്ലോഗ് വായനക്കാര്‍ ദയവായി പുന:ര്‍ചിന്തിക്കുന്നത് അഭികാമ്യം ആണ്. ഒരു ലക്ഷത്തിലേറെ ജനങ്ങളെ പങ്കെടുപ്പിക്കുന്ന തട്ടിപ്പിനുള്ള പൂര പറമ്പായി നമ്മുടെ ദേവാലയാങ്കണം അശുദ്ധമായി ,പിശാചിനുള്ള ആവാസ കേന്ദ്രമായി കാഞ്ഞിരപ്പള്ളി മെത്രാനും വാട്ടായിയും കൂട്ടരും കൂടി പരിവര്‍ത്തനം ചെയ്യുന്നു. അപ്പോള്‍,ഒരു കാര്യം പറയാം,ഈ അടുത്ത കാലത്ത് കത്തനാമാരുടെ ദുഷ്ക്രുത്യങ്ങളെ ചോദ്യം ചെതുകൊണ്ട് തന്നെ ജര്‍മനിയിലെ ലക്ഷത്തിലേറെ കത്തോലിക്കര്‍ സഭ വിട്ടു പോയി എന്നത് ചരിത്ര സത്യമാണ്.അവര്‍ യേശുവിനെ വിട്ടു പോയില്ല.
ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത് എന്നെ നല്ലതുപോലെയറിയുന്ന ആരോആണല്ലോ. നല്ല മലയാളത്തില്‍ എഴുതുവാന്‍ അറിയുന്ന ഒരു ജ്ഞാനിയാണ് പോസ്റ്റ് ചെയ്തതെന്നും മനസ്സിലായി. സ്വന്തം ബന്ധുജനങ്ങള്‍ മാത്രമേ എന്‍റെ
ReplyDeleteഈ ബാല്യകാലത്തിലെ പേര് വിളിക്കാറുള്ളൂ. ഈ നല്ല ബ്ലോഗ് എഴുതിയത് ആരെന്നും അറിയുവാനും ഒരു ജിഞാസ്സ. നന്ദിയുമുണ്ട്.
വേദപുസ്തകത്തില്‍ പലസ്ഥലത്തും ശാത്താന്‍ പുരോഹിതനെ സഹായിക്കുന്ന കൂട്ടുകാരന്‍ ആയി കാണുന്നു. He is Cleansing of Joshua the High Priest:
മഹാപുരോഹിതനായ ജോഷുവയുടെ കഥ ഉദാഹരണമാണ്. ദൈവത്തിന്‍റെ മാലാഖ ജോഷുവയെ സഹായിക്കുവാന്‍ ഒരു വശത്തും മറുവശത്ത് ഇടത്തുഭാഗത്തായി ശയിത്താനും സ്ഥാനംപിടിച്ചിട്ടുണ്ട്.
ദൈവം അവിടെ വന്നു ഇങ്ങനെ അരുളിച്ചെയ്തു., "ശാത്താനേ
ജെറുശലെമിന്‍റെ നാഥനായ ഞാന്‍ ശകാരവര്‍ഷങ്ങള്‍ നിന്‍റെമേല്‍ ചൊരിയുന്നു. നീ തീയില്‍നിന്ന് ഉരുകി പുറത്തുവന്ന ആരെയും കൂസ്സാത്ത ഒരു ആത്മാവ് അല്ലയോ?"
തീയില്‍ ഉരുകിയാണ് സര്‍വതും ശുദ്ധമാകുന്നത്. ചെമ്പും സ്വര്‍ണ്ണവും തീയില്‍ ഉരുകി കടഞ്ഞെടുത്ത തങ്കമായി മാറിയ ശയിത്താന്‍ ആയിരിക്കാം ഇവിടെ വന്നിരിക്കുന്നത്. ഇവിടെ ജോഷുവാ എന്ന മഹാപുരോഹിതന്‍ ദുര്‍ഗന്ധംപിടിച്ച ഒരു കുപ്പായമാണ് ധരിച്ചിരിക്കുന്നത്. ദൈവത്തിന്‍റെ ദൂതനായ മാലാഖക്കൊപ്പം നില്‍ക്കുന്നു. ഈ ശയിത്താന്‍ തിളച്ചതീയില്‍ ഉരുകി വേറിട്ട തങ്കമായ ഒരു ആത്മാവിനെപ്പോലെ ഈ വചനം വായിക്കുമ്പോള്‍ തോന്നിപ്പോവുന്നു.
ദൈവത്തിന്‍റെ സന്നിഹിതാനത്തില്‍ മഹാപുരോഹിതനായ ജോഷുവാ മുഷിഞ്ഞു മണംപിടിച്ച കുപ്പായം ധരിച്ചത് ശയിത്താനു പിടിക്കുന്നില്ല. ഈ അഴുക്കു പിടിച്ച കുപ്പായത്തില്‍ നീ ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുവാന്‍ യോഗ്യനല്ലെന്ന്
മഹാപുരോഹിതനെ ശാത്താന്‍ ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുന്ന പുരോഹിതനായ ജോഷുവായെ വന്ദിക്കുന്നതും ശാത്താന് പിടിക്കുന്നില്ല.
ശാത്താന്‍ എന്ന ശരിയായ അര്‍ഥം എതിര്‍ക്കുന്നവന്‍ എന്നെയുള്ളൂ.The name “Satan” literally means adversary or opponent.നന്മക്കു വേണ്ടി എതിരഭിപ്രായം പറയുന്നവരെ നമ്മള്‍ ശതൃക്കള്‍ ആക്കുമോ? പുരോഹിതരെ എതിര്‍ക്കുന്നത് കാലാനുകാലങ്ങളില്‍ അനുവദിച്ചിരുന്നില്ല. അല്‍മായശബ്ദംപോലെ അന്നു പുരോഹിതരെ എതിര്‍ത്താല്‍ ശായിത്താന്‍ എന്നു എതിര്‍ക്കുന്നവരെ വിളിക്കുമായിരുന്നു. ഇവിടെ,പുരോഹിതന് നല്ല ഉപദേശംകൊടുത്ത ശായിത്താനെ അംഗീകരിക്കുവാന്‍ കഴിഞ്ഞില്ല.
ശയിത്താന്‍ ഒരു സുഹൃത്തായിട്ടു എനിക്ക് തോന്നുന്നു. He stands against us in spiritual battle (Ephesians 6:10-18)ആത്മീയ യുദ്ധത്തില്‍ എതിര്‍ക്കുന്നവനെയാണ് ശയിത്താന്‍ എന്നു വിളിക്കുന്നത്. പുരോഹിതരുടെ അടി വസ്ത്രംവരെ കഴുകികൊടുക്കുന്നവര്‍ മാലാഖമാരും.The Angel of the Lord stands against Satan on Joshua’s behalf.
Zechariah 3 -1. (1-3)
ഗുരു ആരാണ്, എന്തിനു വേണം, വ്യക്തി ജീവിതത്തില്‍ ഒരു ഗുരുവിനെ ആവശ്യമുണ്ടോ? ഉത്തരം കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. ചുറ്റുമുള്ള ആള്‍ദൈവങ്ങളും പുരോഹിതരും ആചാര്യന്മാരും, ഗുരുക്കന്മാരും
ReplyDeleteസെക്സ് മാഫിയാകളായി ചിത്രീകരിച്ചു വര്‍ത്തമാനപത്രങ്ങളും മീഡിയാകളും സൈബര്‍ലോകവും ഒന്നടങ്കം വ്യക്തമാക്കുന്നു. പേരും പെരുമയും ആര്‍ജിച്ച ഗുരുക്കന്മാര്‍വരെ തങ്ങളുടെ ശിഷ്യഗണങ്ങളുടെ ലൈഗിക ഉപഭോക്താക്കളായി ഈശ്വരനെ തേടിയലയുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പതിനായിരകണക്കിന് ശിഷ്യഗണങ്ങള്‍ ഉണ്ടായിരുന്ന
സ്വാമി ദയാനന്ദയെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതും ഓര്‍മ്മിക്കുന്നു. കണക്കില്‍ ഒതുങ്ങാത്ത സ്വത്ത് ആചാര്യലേബലില്‍ സമ്പാദിക്കുകയും ചെയ്തു. നൂറുകണക്കിന് വേദങ്ങളുടെ സമാഹാരംതന്നെ അദ്ദേഹത്തിന്‍റെ രചനകളായി
ഗ്രന്ഥപ്പുരകളില്‍ ഉണ്ട്.
സെക്സ് ആയിരുന്നു അയാളുടെ പതനത്തിനും ഇടയാക്കിയത്. ഇങ്ങനെ അനേകം സെക്സ് ബോംമ്പുകളുടെ തുടര്‍കഥകള്‍തന്നെ സമകാലീക ചരിത്രത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. മാതാ അമൃതാഭായിയെ കെട്ടിപ്പിടിച്ചു ചൂട് ശരീരത്തില്‍ തട്ടിയാല്‍ പരമാത്മാവിനെ കണ്ടുമുട്ടുമെന്നും ഹൃദയത്തില്‍ ദരിദ്രര്‍ ആയ
ഭാഗ്യവാന്‍മാരും ഭക്തജനങ്ങളും വിശ്വസിക്കുന്നു. തട്ടിപ്പു പ്രസ്ഥാനങ്ങളുമായി നടക്കുന്ന ആള്‍ദൈവങ്ങളുടെയും ആചാര്യന്മാരുടെയും നാടായി ഭാരതം മാറിയിരിക്കുകയാണ്. ഇന്ദിരാഗാന്ധിവരെ രാജ്യത്തിന്‍റെ സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നത് സത്യസായി ബാവായുടെ കാലുതൊഴുതു വന്ദിച്ച
ശേഷമായിരുന്നുവെന്നും കേട്ടിട്ടുണ്ട്. ദൈവത്തെ കണ്ടെത്തുവാന്‍ പുരോഹിതരും
ഗുരുക്കന്മാരും വേണമെന്നു പറയുന്നതും ഒരു പണം തട്ടിപ്പുവേല തന്നെ.
എന്നാല്‍, നാം ഗുരുവെന്ന വാക്കിന്‍റെ മഹത്വം അറിയുന്നുവെങ്കില്‍
ഭാരതീയ തത്വശാസ്ത്രങ്ങളില്‍ അഭിമാനംകൊള്ളും.നമ്മുടെ തത്വചിന്തകളില്‍ ദത്തത്രെയ എന്ന ഒരു സാഗാ മുനിയുണ്ട്.ഈ മുനിയുടെ ഗുരുക്കന്മാര്‍ പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും മരങ്ങളുമെല്ലാം ആയിരുന്നു.
ഗുരുവിനു ലാമാ, ടീച്ചര്‍, ആചാര്യ എന്നിങ്ങനെ പല പേരുകള്‍ ഉണ്ട്. എല്ലാം ഒരേ അര്‍ത്ഥം. ചുറ്റുമുള്ളതെല്ലാം ഗുരുക്കള്‍ തന്നെ. ഈ പ്രപഞ്ചംതന്നെ സദ്‌ഗുരുവാണ്. പ്രപഞ്ചത്തിലെ ഓരോ പരമാണുവും മണല്‍ത്തരിപോലും പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ളതാണ്. നമുക്ക് ഒരു ഗുരുവല്ല, സൃഷ്ടിയുടെ സകലതിനെയും ഗുരുക്കന്മാര്‍ ആയി കാണണം. ഒരു മണല്‍ത്തരിക്കുപോലും കോടാനുകോടി വര്‍ഷങ്ങളുടെ കഥ പറയാനുണ്ട്; നൂറായിരം ഗവേഷണഗ്രന്ഥങ്ങള്‍ രചിപ്പിക്കുവാനും സാധിക്കും. അനേക പാഠങ്ങള്‍ ഉള്‍കൊള്ളുവാനും സാധിക്കും.
ഓരോ പരമാണുവും നമ്മുടെ ഗുരുക്കന്മാര്‍ തന്നെ. പഠിക്കുവാനും പഠിപ്പിക്കുവാനും ഗുരുവായ ഈ പ്രകൃതിക്ക് എന്തിനും കഴിവുണ്ട്. രണ്ടു കാലും നാലു കാലുമുള്ള ജീവികളും ആകാശത്തിലും ഭൂമിയിലും വെള്ളത്തിലും ജീവിക്കുന്ന ജീവജാലങ്ങളും നമ്മുടെ ഗുരുക്കന്മാര്‍തന്നെ.
നന്മയും തിന്മയും എന്തിലുമുണ്ട്. കോടാനുകോടി ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ ....എല്ലാം കണ്ടെത്തണമെങ്കില്‍ മനസ്സ് എകാഗ്രമാക്കണം. മനസ്സിനെ സ്വന്തമാക്കണം. എങ്കില്‍ അന്വേഷണം ഒരിക്കലും വഴി തെറ്റുകയില്ല. നമ്മുടെ മനസാക്ഷി, മനസ്ഥിതി, കാഴ്ചപ്പാട്, സഹജാവബോധം, അനുകമ്പ അങ്ങനെ എല്ലാം ഉണര്‍ത്തിയാല്‍ ഉള്ളില്‍ വസിക്കുന്ന ആ ഗുരുവിനെ ദര്‍ശിക്കുവാന്‍ സാധിക്കും.
മുമ്പോട്ടുള്ള യാത്രയില്‍ ഈ ഗുണങ്ങള്‍ സദാകൂട്ടുകാരായി നമ്മോടൊപ്പം ഉണ്ടായിരിക്കും. നമ്മുടെ യാത്രയില്‍ ഏറെ മുമ്പന്മാര്‍ കുറെ പിമ്പന്മാര്‍....കാല്‍വെപ്പ് തുടക്കവും ഏറെ ദൂരവുമുണ്ട്. ബഹുദൂരത്തിലുള്ള ഈ യാത്രയില്‍ വെളിച്ചം കാണുന്നവരും അന്ധകാരത്തില്‍ നടക്കുന്നവരും ഒപ്പം ഉണ്ട്. അവിടെ ഗുരുവിനെ ആവശ്യമുണ്ടെന്നു ഭാരതീയ തത്വശാസ്ത്രം പഠിപ്പിക്കുന്നു.
മനസ്സില്‍ക്കൂടെ തിന്മയും നന്മയും ഒന്നുപോലെ വിഹരിക്കുന്നു. സ്വയം സംസാരിക്കുന്നു. എല്ലാം സംസാരിക്കുന്നു. പരിശുദ്ധമായ മനസ്സെന്നു പറയുന്നതും നന്മയുടെ ഉറവിടമാണ്. ഈ വാക്കുകളാണ് യേശുവും ബുദ്ധനും നമ്മോടു സംസാരിച്ചതും. ഭൌതികലോകത്ത് ഈ ഗുരുക്കന്മാര്‍ ഇല്ല. എന്നാല്‍ ഇവരുടെ
സത് വചനങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്. പരിശുദ്ധആത്മാവു ഈ വചനങ്ങള്‍ നയിക്കുന്നുവെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
മനസ്സ് കുസൃതി നിറഞ്ഞതാണ്. ഒരു ഓട്ടക്കാരനും. കണ്ണുകള്‍ കള്ളം പറയുകയില്ല. മറ്റൊരുവന്‍ ഗുരുവായവന്‍ ശരിയാണോയെന്നും അറിയില്ല. മനസ്സും ശരീരവും സംസാരവും പഠിക്കുവാന്‍ ബഹുദൂരം സഞ്ചരിക്കെണ്ടാതായി ഉണ്ട്. ജഗത്തിലെ സൃഷ്ടിജാലങ്ങളെല്ലാം നമുക്കൊപ്പം സഞ്ചരിക്കുന്ന ഗുരുക്കന്മാര്‍ തന്നെ.
"മാര്‍ട്ടിന്‍ ലൂതര്‍ സഭയില്‍ വിപ്ലവം ഉണ്ടാക്കി. ബൈബിള്‍ ആണ് യദാര്‍ഥത്തില്‍ കത്തോലിക്കാ സഭ വിഭജിക്കുവാനും കാരണം. പിന്നെയും നവീകരണ സഭകള്‍ നൂറു കഷണങ്ങളായി ദൈവവചനങ്ങളുടെ പേരില്‍ പിരിഞ്ഞു."
ReplyDeleteഒരു സത്യം പറയട്ടെ.കത്തോലിക്കാ സഭയില്‍ മാത്രമല്ല ലോകത്തെ എല്ലാ സഭകളിലും മതങ്ങളിലും സംഘടനകളിലും , പ്രസ്ഥാനങ്ങളിലും ,രാഷ്ട്രീയ പര്ടികളിലും എല്ലാ സമൂഹത്തിലും ഉള്ള പ്രശ്നം ആണ് കത്തോലിക്കാ സമൂഹത്തിലും ഉള്ളത്. മാര്‍ട്ടിന്‍ ലൂതെര്‍ കിങ്ങിനു ശേഷം അകത്തോലിക്ക സഭകള്‍ നിങ്ങള്‍ ഈ പറഞ്ഞപോലെ അല്‍മായ നേതൃത്വവും ,പുരോഹിത നിഷേധവും സുവിശേഷ സമൂഹവും പ്രസങ്ങിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും ഒരു ഗുണവും ചെയ്തില്ല എന്ന് തന്നെയല്ല കാതോലിക്ക സഭയെക്കള്‍ മോശമാകുകയും ചെയ്തു എന്നത് ചരിത്രം തെളിയിച്ചതാണ്.ആയിരക്കണക്കിനു സഭകള്‍ പരസ്പരം പണത്തിന്റെ പേരിലും,അധികാരത്തിന്റെ പേരിലും ,ദൈവശാസ്ത്രത്തിന്റെ പേരിലും ഇന്ന് രൂപം കൊണ്ടിട്ടുട്ടുണ്ട്. എന്ത് പറഞ്ഞാലും ചെയ്താലും മനുഷ്യന്‍ നന്നാവാതെ സഭ നന്നാവില്ല. ഇത് പറഞ്ഞു രസിക്കാന്‍ പറ്റിയ ഒരു വിഷയം എന്നതിലുപരി ആരെയും നന്നാക്കാം എന്നാ ചിന്ത മണ്ടത്തരം ആണ്. കര്‍ത്താവീശോ മിശിഹ തോറ്റിടത്ത് പാവം നമ്മള്‍ എത്ര വിജയിക്കും. അഭിഷേകാഗ്നി പോലുള്ള നല്ല പ്രസ്ഥാനങ്ങളെ കുറ്റം പറയാതെ പ്രോത്സാഹിപ്പിക്കണം. ഒത്തിരി വൈദികരും സന്യാസികളും അല്‍മായരും കരിസ്മാറ്റിക് ധ്യാനം വഴി നല്ല ക്രിസ്തയാനികളായി ജീവിക്കുന്നത് ഈയുള്ളവന് നേരിട്ടറിയാം. സമൂഹത്തിലെ ധാര്‍മികതയെ സമൂഹത്തിലെ നേതാക്കന്മാര്‍ ആയി ചമയുന്നവര്ക് ഉണ്ടാകൂ. മുരിങ്ങുരും പോട്ടയും ഒത്തിരി നല്ല കത്തോലിക്കരെ പുനര്‍ജനിപ്പിച്ചിട്ടുണ്ട് എന്നാ സത്യം മറക്കാവുന്നതല്ല.മെത്രാന്‍ മാരുടെ തൊപ്പിയും അരപ്പട്ടയും അമ്ശവടിയും മോതിരം മുത്തിക്കലും നിര്‍ത്തി പാദം കഴുകുന്ന ദാസന്റെ അവസ്ഥയിലേക്ക് തിരിച്ചു വരുന്ന കാലം ഉടനെ ഉണ്ടാവില്ല. പക്ഷെ വരും തലമുറ ഉണ്ടായേക്കാം. മണി ഈസ് പവര്‍ എന്ന തത്വം അല്മയര്‍ ഉപയോഗിച്ചലെ അല്മയര്‍ ശക്തരവൂ. പള്ളിക്കുള്ള സംഭാവനകള്‍ നിര്‍ത്തി പള്ളിയില്‍ നിയന്ത്രണം കൊണ്ടുവരണം. അതിനു എത്ര പ്രഭുധര്‍ തയ്യാറാകും എന്നതാണ് പ്രശ്നം.പണമില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണം അധികാരം. കത്തോലിക്കാ സഭയുടെ ശക്തിയും ദൌര്‍ബല്യവും ഈ വൈദികര്‍ തന്നെ ആണ്. ഈ ദൌര്‍ബല്ല്യാതെ ഇല്ലാതാക്കാന്‍ ഒറ്റ വഴിയെ കാണുന്നുള്ളൂ. കറകളഞ്ഞ അധ്യല്മികത. പൌരിഹിത്യ ബ്രഹ്മചര്യം എടുത്തുകളയുക. എന്നാലും പൂര്‍ണമായി ശര്യാകണം എന്നില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക കുറ്റങ്ങള്‍ ചെയ്യുന്നത് വിവാഹിതരും, ലൈംഗിക സ്വാതന്ത്ര്യം ഉള്ളവരുമാണ് എന്നത് വേറെ കാര്യം. നൂറ്റാണ്ടുകളായി ഉണ്ടായ എല്ലാ സഭ പ്രശ്നങ്ങളും ഇന്നും എല്ലാ സഭകളിലും ഉണ്ട്. ഇത്തരം ബ്ലോഗുകള്‍ വായിക്കാന്‍ അല്മയര്‍ മാത്രമേ ഉള്ളു. വായിക്കുന്നവര്‍ ആണെങ്കില്‍ അതിനെ കുറിച്ച് ബോധാവന്മാര്‍ ആണ് താനും.എന്റെ വീട്ടില്‍ ഞാന്‍ ഓര്മ വച്ച നാള്‍ മുതല്‍ ഓശാന വരുത്തുമായിരുന്നു. പക്ഷെ വായിച്ചവര്‍ എല്ലാം തന്നെ അല്മയര്‍. വായിച്ച അച്ഛന്‍മാര്‍ ചുരുക്കം. അവര്‍ ഇതൊക്കെ ഒരു നെരംപോക്കിനുള്ള വാര്‍ത്തയായി കണ്ടു. ഒരു മെത്രാനും ഓശാന വായിച്ചു നന്നയതായി ഞാന്‍ കണ്ടില്ല. വള്ളം ഇപ്പോഴും തിരുനക്കരെ തന്നെ.ഇവിടെ മെത്രാന്‍ മാരെ നിയോഗിക്കുന്നത് റോമയില്‍ പോയോ , ഡോക്ടരട്റ്റ് ഉണ്ടോ ,മറ്റു മെത്രാന്‍ മാരെ കണ്ടാല്‍ മുട്ടുകുത്തി നിന്ന് കൈ മുതുംയിരുന്നോ, നല്ല അഭിനയക്കരനാണോ,സഭ , മാര്‍പാപ്പ , റോം, മാതാവ്,വിശുദ്ധര്‍, പണം , എന്നൊക്കെ എന്നൊക്കെ നാലാള്‍ കേള്‍കെ പറയുന്നുണ്ടോ എന്നൊക്കെയാണ്.ഉറച്ച ധാര്‍മികതയും, വിശ്വാസവും ,വ്യക്ത്ത്വവും ക്രിസ്തീയ ആദര്‍ശവും ഉള്ള എത്രയോ വൈദികര്‍ നമുക്ക് നല്ല മേത്രന്മാരകാന്‍ ഉണ്ട്. അവരെ തെരഞ്ഞെടുക്കേണ്ടത് അല്മയര്‍ ആകണം. എന്നാല്‍ നമ്മുടെ സഭ നന്നാവും.അതിനു നമ്മുടെ അല്മയര്‍ക്കു ഐകം വേണ്ടേ. അതെന്നുണ്ടാവുമോ എന്തോ.
അല്‍മായ നേതൃത്വം,ജനാധിപത്യം ഒക്കെവന്നാല്‍ സഭ നന്നാവും എന്ന് പറയുന്നത് തെറ്റാണു . എങ്കില്‍ കേരള സംസ്ഥാനവും, കേരള കൊണ്ഗ്രസ്സും, ഇന്ത്യ ഗോവെര്‍മെന്റും ഇന്നാട്ടിലെ എല്ലാ ഗോവെര്‍മെന്റ്റ്, അലമായ സ്ഥാപനങ്ങളും അഴിമതി രഹിതവും നീതി നിറഞ്ഞതും ധാര്‍മികവും ആകെണ്ടതല്ലേ. ജനാതിപത്യ രീതി ഉള്ള യാകോബ, പെന്തക്കുസ്ത സഭകള്‍ നന്നാവണ്ടേ. ആ സഭകളിലും പ്രസ്ഥാനങ്ങളിലും ഒന്നും കത്തോലിക്കാ സഭയെക്കാള്‍ കൂടിയ ഒരു നിലവാരം കാണുന്നില്ല. അപ്പോള്‍ അടിസ്ഥാന പ്രശ്നം അല്‍മായ നേതൃത്വവും ജനതിപത്യവുമല്ല. വീണ്ടും ജനിക്കാതതാണ്. യേശുവില്‍ പണിയപ്പെടാത്ത വ്യക്തികള്‍ അല്മയനയാലും കത്തനാര്‍ ആയാലും മെത്രാന്‍ ആയാലും ഒക്കെ ഒരു പോലെ വഴിതെറ്റും.ചിന്ന ഭിന്നമാകും."എന്നോട് കൂടി ശേഖരിക്കാത്തവന്‍ ചിതറിക്കപ്പെടും" എന്ന വചനം സത്യം.ഒരു നുറ് വര്‍ഷം കഴിയുമ്പോള്‍ നമ്മള്‍ കാണുന്ന ഈ സഭ വൈദികര്‍, കന്യാസ്ത്രീകള്‍ ഒന്നും ഇല്ലാത്ത ഒരു സഭയയിരിക്കും. അന്നും തീര്‍ച്ചയായും എന്തെങ്കിലും പ്രശ്നങ്ങള്‍ അന്നത്തെ സഭയിലും ഉണ്ടായിരിക്കും.യേശു അത് മാത്രമാണ് യഥാര്‍ത്ഥ പരിഹാരം.ബാക്കിയെല്ലാം പൊടിപ്പും തൊങ്ങലും മാത്രം.നമ്മുടെ വൈദികരുടെ സെമിനാരി പരിശീലം തികച്ചും അപര്യാപ്തമാണ്. ആവശ്യത്തില്‍ കൂടുതല്‍ വിശദീകരിച്ചും താത്വീകരിച്ചും സുവിശേഷവും ക്രിസ്തീയ ധാര്‍മികതയും വഷളാക്കി എന്നതാണ് വാസ്തവം. വ്യക്തി ജീവിതത്തില്‍ വിലയില്ലാത്തതും അപരനില്‍ കേന്ദ്രീകൃതവും അയ ഒരു അത്യതമികത ആണ് അച്ഛന്മാരുടെത്. ഈ പ്രസംഗം മുഴുവനും അല്മയനെ നന്നാക്കാനാണ് നടത്തുന്നത് എന്നതില്‍ നിന്നും അത് വ്യക്തമാണ്. എങ്ങിനെ അവരെ ഭരിക്കാം, ഉപദേശിക്കാം,നന്നാക്കാം.പിരിവെടുക്കാം,കുംബസാരിപ്പിക്കാം എന്നൊക്കെയാണ് മെയിന്‍ പരിശീലനങ്ങള്‍ . എന്നിലെ ധാര്‍മികത ഒരു പ്രധാന വിഷയം അല്ല ആര്‍കും തന്നെ.അതിനു പര കേന്ദ്രീകൃത അധ്യല്മികത അല്ലെങ്കില്‍ പരിശുദ്ധി മനോഭാവം എന്ന് വിളിക്കാം. ഞാന്‍ നന്നാവണം എന്ന കാര്യത്തില്‍ നിന്നും പലപ്പോഴും വ്യതിചലിക്കുന്നു.നീ ലോകം മുഴുവന്‍ നേടിയാലും = ലോകത്തിലെ അല്മയരെ നേടിയാലും : നിന്റെ അല്മാവ് നശിച്ചാല്‍ എന്ത് ഫലം?. ഇവിടെ അല്മയര്‍ക്കു ഉതപ്പും അവനവനു ആത്മ നാശവും ആണെങ്കില്‍ ഈ പൌരോഹിത്യം കൊണ്ടെന്തു ഗുണം.ഇത് വായിക്കുന്ന ഏതെങ്കിലും അച്ചന്മാര്‍ ഉണ്ടെങ്കില്‍ ഒന്നുകില്‍ യേശുവിനെ ധരിക്കുക അല്ലെങ്കില്‍ പൌരോഹിത്യം ഉപേക്ഷിക്കുക. "ഈ എളിയവരില്‍ ഇടര്ച്ചയ്ണ്ടാക്കുന്നതിനെക്കാള്‍ നല്ലത് ഒരു തിരികല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ്" എന്ന യേശു വചനം ഓര്‍ക്കുക നിനക്കുവേണ്ടി പാവം ജനത്തിന് വേണ്ടി.
ReplyDeleteജോണ്‍ സംഘടിതമായ സഭാനവീകരണപ്രവര്‍ത്തനങ്ങളെ നിഷേധിക്കുന്നആളാണെങ്കിലും കുറെയൊക്കെ യുക്തിഭദ്രമായി ചിന്തിക്കുന്നു എന്നത് സന്തോഷകരമാണ്. എന്നാല്‍ ദൈവം എന്ന സങ്കല്പം വ്യത്യസ്തസമൂഹങ്ങളില്‍ എത്ര വ്യത്യസ്തമാണെന്നും മനുഷ്യരൂപത്തിലല്ലാതെയും ദൈവത്തെ സങ്കല്പിക്കാന്‍ പല സമൂഹങ്ങള്‍ക്കും ദാര്‍ശനികര്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നും ഉള്ള അറിവിന്റെ അഭാവം അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു കുറവായി അനുഭവപ്പെട്ടു. ബൈബിളില്‍പ്പോലും ദൈവസങ്കല്പം എത്ര വ്യത്യസ്തസങ്കല്പങ്ങള്‍ ചേര്‍ന്നതാണെന്ന് സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ അദ്ദേഹത്തിനു മനസ്സിലാക്കാനാവും.
Deleteസാമൂഹ്യപരിവര്‍ത്തനമാണോ വ്യക്തിയുടെ പരിവര്‍ത്തനമാണോ പ്രധാനം എന്ന ചോദ്യത്തിന് എന്റെ ഉത്തരം രണ്ടും പരസ്പരബന്ധിതമാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട് എന്നാണ്. അണ്ടിയോ മാങ്ങയോ മൂത്തത് എന്നതുപോലുള്ള ചര്‍ച്ചകള്‍ നിരര്‍ഥകമാണ്. രണ്ടു മാറ്റങ്ങള്‍ക്കും പരസ്പരപൂരകസ്വഭാവമാണ് ഉള്ളത്. സഭാസ്വത്തുക്കള്‍ പുരോഹിതര്‍ കൈകാര്യംചെയ്യുന്നത് വ്യക്തികളുടെ മാറ്റത്തെയും സമൂഹത്തിന്റെ പരിവര്‍ത്തനത്തെയും മാറ്റത്തെയും എത്രത്തോളം തടസ്സപ്പെടുത്തുന്നുണ്ടെന്ന് സൂക്ഷ്മമായൊന്നു നിരീക്ഷിക്കാന്‍ ശ്രീ ജോണിനോട് അഭ്യര്‍ഥിക്കുന്നു.
"എന്നാല്‍ ദൈവം എന്ന സങ്കല്പം വ്യത്യസ്തസമൂഹങ്ങളില്‍ എത്ര വ്യത്യസ്തമാണെന്നും മനുഷ്യരൂപത്തിലല്ലാതെയും ദൈവത്തെ സങ്കല്പിക്കാന്‍ പല സമൂഹങ്ങള്‍ക്കും ദാര്‍ശനികര്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നും ഉള്ള അറിവിന്റെ അഭാവം അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു കുറവായി അനുഭവപ്പെട്ടു. ബൈബിളില്‍പ്പോലും ദൈവസങ്കല്പം എത്ര വ്യത്യസ്തസങ്കല്പങ്ങള്‍ ചേര്‍ന്നതാണെന്ന് സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ അദ്ദേഹത്തിനു മനസ്സിലാക്കാനാവും"മനുഷ്യ രൂപത്തിലല്ലാതെ ദൈവത്തെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ വിചാരിക്കുന്നില്ല അങ്ങിനെ പറഞിട്ടും ഇല്ല. ഒരു ക്രിസ്തു വിശ്വാസി എന്ന നിലക്കാണ് ഞാന്‍ പറഞ്ഞത്. ഖുറാനിലും, ഉപനിഷത്തുകളിലും, പല പുരാതന മതങ്ങളിലും മനുഷ്യ രൂപത്തില്‍ അല്ലാത്ത ദൈവത്തെ കുറിച്ച് ഞാന്‍ തികച്ചും ബോധവാനാണ്. മനുഷ്യ ചരിത്രത്തില്‍ യേശു എന്നൊരാള്‍ വന്നത് കൊണ്ടാണ് ദൈവത്തിന് യഹൂദ മതത്തിനു പുറത്തു ഒരു മനുഷ്യ രൂപം കിട്ടിയത്. ഭാരതീയ ഉപനിഷത്തുകളിലെ ദൈവം ബ്രഹ്മം ആണ്.പരമാത്മാവ് ആണ്.പഴയ നിയമത്തില്‍ മനുഷ്യ രൂപം ഇല്ല. അമേരിക്കന്‍ ആദിവാസികള്‍ക്ക് ദൈവം വലിയ അല്മാവ് ആണ് .മറ്റു ചിലര്‍ക്ക് പ്രകാശവും , സത്യവും, സ്നേഹവും കരുണയുമാണ്. മുസ്ലിംസ്നു ദൈവം പരമ കരുന്നികനാണ്.പാമ്പായും, കുര്ങ്ങായും വരെ ദൈവത്തെ സങ്കല്പിക്കുന്ന ഈ ലോകത്തെ കുറിച്ച് ഞാന്‍ തികച്ചും ബോധവാന്‍ ആണ്."ഈശാ വാസ്യം ഇദം സര്‍വം യത് ക്യാം ജഗത്തിയാം ജഗത് " അഹം ബ്രഹ്മാസ്മി' "തത്വം അസി'" "സര്‍വം ഖലു ഇദം ബ്രഹ്മം" എന്ന് ഭാരതീയ മഹര്‍ഷിമാര്‍ പറഞ്ഞതും അവരുടെ മനുഷ്യ രൂപത്തില്‍ അല്ലാത്തതും ആയതുമായ ഈശ്വര സങ്കല്‍പം ആണ്.
Deleteഞാന്‍ സഭ നവീകരണ പ്രസ്ഥാനത്തെ ഒരിക്കലും എതിര്‍ക്കുന്ന ആളല്ല. നൂറു ശതമാനവും അതിനെ അനുകൂലിക്കുന്ന ആളാണ് താനും. വസ്തു നിഷ്ടം ആയിട്ടു ഒരു കാര്യം വില ഇരുത്തുമ്പോള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളെയും ചരിത്രപരമായും യുക്തി പരമായും അവതരിപ്പിച്ചു എന്ന് മാത്രം.കേരള കത്തോലിക്കാ സഭ തീര്‍ച്ചയായും ഇന്നത്തെ ജീര്‍ണവസ്ഥയില്‍ നിന്നും മാറണം.എനിക്കാ കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. പക്ഷെ അതിന്റെ ഇരുപുറവും നോക്കണം എന്ന് മാത്രം. മധ്യ യുഗ സമൂഹത്തിന്റെ പ്രതിഫലനം ആണ് അന്നത്തെ യുരോപിലെ സഭ.അതുപോലെ ഇവിടത്തെ സമൂഹത്തിന്റെ ഒരു അനുച്ചേതം ആണ് ഇവിടത്തെ ഇന്നത്തെ സഭ. മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മാറ്റുമത് നിങ്ങളെത്താന്‍ എന്ന് കവി പാടിയത് വരട്ടെ എന്നാശംസിക്കുന്നു.
എന്‍റെ എളിയ ഒരു ധാരണ ഇങ്ങനെ ആണ്. ദൈവം ഒരു നിഷ്കളങ്ക മനുഷ്യനെ ബലി കൊടുത്തോ, യേശുവിനെ ശിക്ഷിച്ചതോ അല്ല. ആദിയില്‍ വചനം ആയിരുന്ന ദൈവം മനുഷ്യനായി. സ്വയം ഏല്പിച്ചു കൊടുത്തു എന്നാണ് യേശു തന്നെ പറഞ്ഞത്. ഞാന്‍ ആരെ എങ്കിലും ദ്രോഹിച്ചാല്‍ അതിനുള്ള ശിക്ഷ എനിക്ക് തരാതെ നിത്യനും പരിപൂര്‍ണനും ആയവന്‍ ആ ശിക്ഷയുടെ വേദന ഏറ്റെടുക്കുകയും വേദനിക്കപെട്ടവന് സൌഖ്യം നല്‍കുകയുമാണ് ചെയ്തത്. ഇരുതല വാള്‍ പോലെ ദൈവത്തിന്റെ സഹനം ഇരുവരെയും സുഖപ്പെടുത്തുന്നു ഒരേസമയം. എല്ലാം അവന്‍ മൂലം ഉണ്ടായി എങ്കില്‍ പാപത്തിനും അതിന്റെ കാരണങ്ങല്‍കും ഒരു വിധത്തില്‍ സ്രഷ്ടാവിനു ഉത്തരവാദിത്തം ഉണ്ട്. അതുകൊണ്ടായിരിക്കണം സ്രഷ്ടാവ് തന്നെ സ്രഷ്ടിക്കു വേദി വേദന സഹിച്ചത്. ഒരു പെറ്റമ്മ സ്വന്തം കുഞ്ഞിനെ ഓര്‍ത്തു വേവലാതിപെടുന്ന പോലെ നമ്മുടെ പിതാവായ ദൈവം വേവലാതിപ്പെട്ടു ഇറങ്ങി വന്നു നമുക്ക് വേണ്ടി ഓരോ മനുഷ്യരും ജീവിതത്തില്‍ അനുഭവിച്ച തിരസ്കാരവും,പീഡനവും, വിശപ്പും ,ദാഹവും,മുറിവും, ചവിട്ടും തൊഴിയും ,കുരിശുമരണവും എല്ലാ ഏതൊരു മനുഷ്യനെപ്പോലെ സഹിച്ചു നമ്മില്‍ ഒരുവനായി.അതാണ് കുരിശു മരണത്തിനു മുന്‍പ് ഉള്ള പ്രാര്‍ത്ഥന. പിതാവേ കഴിയുംമെങ്കില്‍ ഈ പാനപാത്രം അകറ്റേണമേ. പിന്നെ എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം എന്ന്. അവസാനം എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്ത് കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്നുറക്കെ കരഞ്ഞു. എല്ലാവരും തന്നെ ജീവിതത്തില്‍ ഒരിക്കലെങ്കിലും അങ്ങിനെ കരഞ്ഞിട്ടുണ്ടാവും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍. എല്ലാ വിധത്തിലും യേശു ആ പ്രാര്‍ത്ഥനയും കരച്ചിലും നമ്മെ പോലെ നമുക്ക് വേണ്ടി ചെയ്തു നമ്മെ പോലെ ആയി നമുടെ വേദനകളും പീഡനങ്ങളും സ്വയം ഏറ്റെടുത്തു. രക്ഷ എന്ന് പറയുന്നത് പൂര്തീകരിച്ചതിനു ശേഷം എല്ലാം പൂര്‍ത്തിയായി എന്ന് പറഞ്ഞു യേശു നിര്‍ത്തിയത്. സ്രഷ്ടിയുടെ പൂര്‍ത്തി എന്നായിരിക്കണം അര്‍ത്ഥമാക്കിയത്. അതൊരു രക്തബലിയല്ല സമ്പൂര്‍ണ സ്നേഹത്തിന്റെ വേവലാതിയുടെ വെളിപ്പെടുത്തലാണ്.ഒരമ്മയുടെ സ്വയം ശൂന്യമാക്കുന്ന, മുറിയപ്പെടുന്ന, സ്വയം ദാനമായി നല്‍കുന്ന സ്നേഹത്തിന്റെ വെളിപ്പാട്. യേശുവിന്റെ ജീവിതവും മരണവും ഉഥാനവും ആ സ്നേഹത്തിന്റെ വെളിപ്പെടുത്തല്‍ ആണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് യേശു ഇപ്പോഴും എന്നില്‍ വിശ്വാസിക്ക് എന്ന് പറഞ്ഞത്. ദൈവ സ്നേഹത്തിന്റെ വെളിപ്പെടുത്തല്‍ അറിഞ്ഞ ആര്‍കും നശിച്ചു പോകാനാവില്ല. അത് രക്ഷകാരം ആണ്.
ReplyDeleteസ്ത്രീകള്‍ക്ക് പൌരോഹിത്യം കൊടുക്കണം എന്ന് പറയുന്നവരോട് ചില ചോദ്യങ്ങള്‍. പൌരിഹിത്യം തന്നെ അഴിമതി നിറഞ്ഞതും തിന്മ നിറഞ്ഞതും അനാവശ്യം ആണെന്ന് പറയുന്നവര്‍ തന്നെ ആണ് സ്ത്രീ പൌരോഹിത്യത്തെയും പരിഷ്ക്കാരത്തിന്റെ പേരിലും സ്ത്രീ പുരുഷ സമത്വത്തിന്റെ പേരിലും പിന്‍താങ്ങുന്നത്. ഞാന്‍ ഒരു സ്ത്രീ വിരോധിയോ പുരുഷ മേധാവിയോ അല്ല എന്നാദ്യം പറയട്ടെ. പുരുഷനും സ്ത്രീയും ഒരിക്കലും തുല്യര്‍ അല്ല. അവര്‍ തുല്യര്‍ ആണ് എന്ന് പറയുന്നത് കാപട്യമാണ്. ഒരു സ്ത്രീ ക്കും ഒരപ്പന്‍ അവാനാവില്ല ഒരു പുരുഷന് ഒരമ്മയും. അങ്ങിനെ അനേകം ശാരീരിക മാനസിക ബൌദ്ധിക വൈകാരിക സാമൂഹിക തലങ്ങളില്‍ അവര്‍ വ്യത്യസ്തര്‍ ആണ് എന്നതാണ് സത്യം. ഈ യാഥാര്‍ത്ഥ്യ ബോദ്ധം ഇല്ലാത്തവര്‍ ആണ് സ്ത്രീയും പുരുഷനും തുല്യര്‍ ആണ് എന്ന് പറയുന്നത്. പിന്നെ എല്ലാ കാര്യങ്ങളിലും തുല്യ അവകാശവും നീതിയും പുരുഷനോടൊപ്പം സ്ത്രീക്കും ലഭിക്കണം എന്ന് പറയുന്നത് ആണ് സത്യം. അതിന്റെ അര്‍ഥം സ്ത്രീക്ക് "പൌരോഹിത്യം" നല്‍കണം എന്ന് പറയുന്നത് യുക്തിയല്ല, ഭക്തിയല്ല പിന്നെയോ ഒരാന മണ്ടത്തരം ആയിരിക്കും. കത്തോലിക്കാ പൌരോഹിത്യം വളരെ പ്രശ്നം പിടിച്ച ഒന്നാണെന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു. ആണ്‍ അച്ചന്മാരുടെ ഓട്ടന്‍ തുള്ളലും , പകിട കളിയും, ചതുരംഗ കളിയും, അവിഹിത ഗര്‍ഭ കഥകളും ,അശുദ്ധ ബന്ധങ്ങളുടെ അണിയറ രഹസ്യങ്ങളും കേട്ട് ഹൃദയ സ്തംഭനം വരുന്ന അല്മെനികളെ നിങ്ങള്‍ക്കെങ്ങിനെ ഈ പെണ്ണച്ഛന്മാരെ സഹിക്കാനാവും. ഇനി പെണ്‍ അച്ചന്മാരുടെ തിരുവാതിരയും, കുച്ചിപ്പുടിയും മാര്‍ക്കം കളിയും കാണാന്‍ നിങ്ങക്ക് കരുത്തുണ്ടോ? പെണ്‍ കൊച്ചച്ചന്‍ വികാരി ആണ്‍ അച്ഛനു മയി പ്രണയം. പെണ്‍ കൊച്ചച്ചന്‍ ഗര്‍ഭം അലസിപ്പിച്ചു . അല്ലെങ്കില്‍ പെണ്‍ അച്ഛന്‍ മേരി കണ്ടത്തില്‍ മരിച്ച നിലയില്‍ വികാരി തോമസ് കുഴിതോട്ടില്‍ "അച്ഛന്‍" ആകുമോ എന്ന് പേടിച്ചു കൊന്നത് ആകാം എന്ന് മഞ്ഞ പത്ര വാര്‍ത്തയും പിന്നെ അഭിമുഖങ്ങളും. അസ്തെന്തി ലീന കാപ്പില്‍ പള്ളി കമ്മറ്റി അംഗം ജൈസണ്‍ പുല്ലുകാലായുമയി പ്രണയത്തില്‍. ബഹു.വികാരി റോസ് തെക്കേക്കര പള്ളിമുറിയില്‍ പീഡിപ്പിക്കപ്പെട്ടു, കൈക്കാരന്‍ അറസ്റ്റില്‍, വികാരി ലിസ തെക്കേതില്‍ അടുത്ത ഇടവക വികാരിയുടെ കൂടെ കുര്‍ബാനയ്ക്ക് മുന്‍പ് സങ്കീരതിയില്‍ വച്ച് വാക്കേറ്റം ഉണ്ടാക്കി എങ്കിലും പരസ്പര ധാരണയില്‍ പിരിഞ്ഞു. പിന്നീടു അവര്‍ അടുത്ത രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. എന്ന് തുടങ്ങിയ മഞ്ഞ വാര്‍ത്തകള്‍ ഉണ്ടാകില്ല എന്ന് നിങ്ങള്ക്ക് എന്താ ഇത്ര ഉറപ്പു. നിങ്ങള്‍ കുമ്പസാരത്തില്‍ പറഞ്ഞ പരമ രഹസ്യങ്ങള്‍ നാട്ടില്‍ മുഴുവന്‍ പരസ്യമാകണോ ഈ പെണ്‍ അച്ചന്മാര്‍ വഴി. പിന്നെ കുടുംബ കലഹവും,വിവാഹ മോചനവും നാണക്കേടും. എന്റമ്മോ എനിക്ക് വയ്യ. ഇനിയും നിങ്ങള്‍ ഒന്നും പഠിച്ചില്ല എന്നര്‍ത്ഥം.ആണുങ്ങള്‍ അച്ചന്മാര്‍ ആയിട്ടു ഉണ്ടാക്കിയ പുകില് പോരെ മക്കളെ നമ്മള്‍ക്ക്. കത്തോലിക്കാ സഭയില്‍ ഒരു മാര്‍പാപ്പ പ്രസവിച്ച ചരിത്രം നിങ്ങള്‍ക്കറിയില്ലേ.? ആണ് ആണെന്ന് പറഞ്ഞു മാര്‍പാപ്പയായ ആ അവള്‍ക്കു പോലും ഗര്‍ഭം ഒഴിവാക്കാന്‍ ആയില്ല. പിന്നെ ആണോ ലൈംഗിക അതി പ്രസരണത്തിന്റെ ഈ കാലത്ത്. ഇനിയും വേണോ തെളിവ് . പെണ്ണ് അച്ചനയാല്‍ പറയണോ പൂരം. നിന്നെ ഞാന്‍ എന്ത് വിളിക്കും ? അച്ചി എന്നോ. ശ്ശെ.വൃത്തികേട്. പാതിരക്ക് ഒരു അന്ത്യ കൂദാശ കൊടുക്കാന്‍ പോകാന്‍ അവര്‍ക്ക് പറ്റുമോ ? കൂടെ ഏത് പുരുഷനെ കൊണ്ട് പോയാലും പ്രശ്നമാകാം. സമൂഹ കുര്‍ബ്ബാനയില്‍ മുട്ടിയുരുമ്മുന്ന ആണ്‍ പെണ്‍ അച്ചന്മാര്‍ക്ക് ഉത്തേജനം ഉണ്ടായാല്‍ കുര്‍ബ്ബാന കുളമാവില്ലേ? ഒന്ന് സങ്കല്പിച്ചു നോക്കണം ആ രംഗങ്ങള്‍. അത് കൊണ്ട് വേണ്ട വേണ്ട വെണ്ടാതീനം വേണ്ട എന്നെ ഈയുള്ളവന് പറയാന്‍ ഉള്ളു. വേലിയേല്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു മടിയില്‍ വച്ച് താലോലിക്കണോ. കൊത്തിയാല്‍ ഉണങ്ങാന്‍ ഇത്തിരി പാടാണ് കേട്ടോ. മരണ വേദനേം. വേണോ വേറൊരു പൌരോഹിത്യ ഇടര്‍ച്ചയുടെ നീണ്ടകഥകള്‍ ഇനിയും ? സ്ത്രീക്ക് പൌരോഹിത്യം കൊടുത്തില്ല എന്ന് വിചാരിച്ചു ഒരാത്മാവും നഷ്ടപ്പെടാന്‍ പോകുന്നില്ല. അതെ സമയം കൊടുത്താല്‍ ഒത്തിരി പേര്‍ക്ക് ആത്മ നാശം വരാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആണ് എന്ന് വസ്തു നിഷ്ടമായ് ചിന്തിച്ചാല്‍ മനസിലാകും.അത് കൂടാതെ കുശുമ്പും കുന്നായ്മയും വഴി വേറെ പുകിലുകള്‍. അച്ചനയാല്‍ പിന്നെ പെണ്‍ മെത്രാന്‍. പെണ്‍ കര്‍ദിനാള്‍, പെണ്‍ പപ്പാ അങ്ങിനെ പോകുന്നു പുതിയ വിഷയങ്ങള്‍. ഈ പെണ്‍ അച്ചന്മാര്‍ക്ക് വേണ്ടി വാദിക്കുന്ന ഏതെങ്കിലും ആണുങ്ങള്‍ അവരുടെ മകളെ അച്ഛന്‍ ആവാന്‍ പറഞ്ഞു വിടുമോ?
ReplyDelete