Translate

Friday, May 2, 2014

സീറോമലബാർ ‍ ''കൊക്കൻ‍''  സഭ ?
By Joseph Mathew



തൊടുപുഴയിലെ ന്യൂമാൻ കോളേജ് പുരോഹിതന്റെ ചതിയിൽപ്പെട്ടു പ്രൊഫ. ജൊസഫ് ഒളിവിലായിരുന്ന കാലത്ത് ജോസഫിന്റെ മകനെ കസ്റ്റടിയിലേടുത്തുകൊണ്ട് പീഡിപ്പിക്കാൻ അന്നത്തെ പോലീസിന് ചുണയും വീര്യവും ഉണ്ടായിരുന്നു. കൊക്കനെവിടെയെന്നറിയാൻ തൃശ്ശൂർ രൂപതാധിപനെ ചോദ്യംചെയ്യാൻ പോലീസിന് ധൈര്യമുണ്ടോ? ഒരു പുരോഹിതൻ കൊന്ന ലിസാ മോളുടെ മരണം ആത്മഹത്യയാക്കാനും രൂപതയ്ക്ക് കഴിഞ്ഞു. ശ്രീ ആണ്ട്രൂസ് താഴത്ത് സ്വന്തം രൂപതയിൽ കളിച്ച കളികൾക്ക് കണക്കില്ല. തലോർ പ്രശ്നത്തിന്റെ പേരിൽ എന്തെല്ലാം പ്രശ്നങ്ങൾ മെത്രാനുണ്ടാക്കി. പോലീസിനെക്കൊണ്ട് അന്നൊന്നും നിസഹായരായവരെ പീഡിപ്പിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു. കൊക്കന്റെ കാര്യം വന്നപ്പോൾ അദ്ദേഹം നിശബ്ദനായിരിക്കുന്നതും വിചിത്രം തന്നെ. സ്വാമിയച്ചൻ എന്നൊരു മുനിവര്യനെ തലോർ പ്രശ്നത്തിന്റെ പേരിൽ ഉപദ്രവിക്കാൻ ആണ്ട്രൂസ് താഴത്തിന് എന്തൊരു ചുറുചുറുക്കായിരുന്നു

നാണവും അഭിമാനവും ശ്രീ ആണ്ട്രൂസ് താഴത്തിനുണ്ടെങ്കിൽ അഭിഷിക്ത ഭരണത്തിൽനിന്നും രാജിവെച്ച് പോവുന്നതായിരിക്കും ഉത്തമം. സലോമിയുടെ മരണത്തിന് കാരണക്കാരനായ കോതമംഗലത്തെ തിരുമെനിയെപ്പൊലെ എന്നാണോ തൃശൂരെ അഭിഷിക്തൻ ഇടയലേഖനം വായിക്കുന്നതെന്നും നിശ്ചയമില്ല. ഇപ്പോൾ ഒരു കൊക്കനെ പിടികിട്ടിയുള്ളൂ. ഇതുപോലെ പിടികിട്ടാ പുള്ളികളായ കൊക്കന്മാർ നാടുമുഴുവനുമുണ്ട്. കൊക്കന്മാരുടെ ചരിത്രം കേരള ക്രിസ്ത്യൻ ചരിത്രത്തോളം പഴക്കമുണ്ട്. അത്തരക്കാരെ ഒളിപ്പിക്കുകയോ അധികാരികളുടെ അറിവോടെ വിദേശത്തു കടത്തുകയോ ചെയ്യുന്ന ഏർപ്പാടുകൾ സഭയ്ക്ക് പുത്തരിയല്ല. പുരോഹിതന് ഇത്തരം കുറ്റ കൃത്യങ്ങളിൽനിന്ന് രക്ഷപ്പെടാനും അറിയാം. പണ്ട് ഇ .എം. ശങ്കരൻ നമ്പൂതിരിപ്പാട് പറഞ്ഞപോലെ കോടതിയും നിയമങ്ങളും പണക്കാർക്ക് മാത്രമുള്ളതാണ്. ഇവിടെ പ്രതിയായ കൊക്കൻ നിസാരക്കാരനല്ല. ഒച്ചപ്പാടുകൾ കഴിയുമ്പോൾ കേസുകൾ താനേ മാഞ്ഞുപൊയ്ക്കൊള്ളുമെന്നും സഭയെ നയിക്കുന്നവർക്കറിയാം.

സ്വന്തം അമ്മയേയും പെങ്ങളെയും സഹോദരങ്ങളെയും തിരച്ചറിയാത്ത പ്രകൃതി വിരുദ്ധമായി ലൈംഗികത നടത്തുന്ന, കുഞ്ഞുകുട്ടികളെവരെ നശിപ്പിക്കുന്ന കൊക്കന്മാർക്ക് ശിക്ഷകളെന്തു കൊടുത്താലും മതിയാവുകയില്ല. ഒന്നും അറിയാൻ പാടില്ലാത്ത, ആർത്തവ കാലത്തെപ്പറ്റി കേട്ടിട്ടു പോലുമില്ലാത്ത ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയെ ചോർന്നെടുത്തവൻ മൃഗം തന്നെ. ആ മൃഗത്തെ സംരക്ഷിക്കാൻ ഒത്താശ ചെയ്തുകൊടുക്കുന്ന അഭിഷിക്തൻ അതിലും നികൃഷ്ടജീവി തന്നെ. പള്ളിയും പണവും അധികാരവുമായാൽ അഭിഷിക്തരായാലും സദാചാരത്തിന്റെ തത്ത്വങ്ങൾ മറക്കും. 

ബാലപീഡ പുരോഹിതരെക്കൊണ്ട് ആഗോളസഭയുടെ അടിത്തറ തന്നെ തകരുന്നു. അതിന്റ കാറ്റ് കേരളത്തിൽ വന്നെത്തിയതേയുള്ളൂ. നിയമങ്ങൾ സർവ്വതും കാറ്റിൽ പറപ്പിച്ചിരിക്കുന്നതുകൊണ്ട്‌ അവരുടെ പീഡനങ്ങൾ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. അച്ചൻമാർ സ്പർശിക്കാത്ത കുട്ടികൾ വിരളമെന്ന സ്ഥിതി വിശേഷത്തിലേയ്ക്ക്‌ സഭ അധപതിച്ചുകൊണ്ടിരിക്കുകയാണ്. പുരോഹിതർക്ക് വഴങ്ങി ജീവിക്കുന്ന കുട്ടികൾ മുതിർന്നവരാകുമ്പോൾ ഷെവലീയർ സ്ഥാനം കൊടുത്ത് ആദരിക്കുകയും ചെയ്യും. കുടുംബവും മക്കളെയും നോക്കാതെ സ്വീകരണവും മേടിച്ച് ഷെവലീയർക്ക് ദേശാടനം നടത്തുകയും ചെയ്യാം. 

ആഗോള സഭയിൽ വ്യപിചാരത്തിനും ബാലപീഡനങ്ങൾക്കും പിടിക്കപ്പെട്ട പുരോഹിതർക്ക് കണക്കില്ല. അവരിൽ മെത്രാന്മാർ വരെയുണ്ട്. ഇരുന്നൂറിൽപ്പരം യുവാക്കളെ പീഡിപ്പിച്ച്, സ്ത്രീകളെ ഭോഗം ചെയ്ത്, അവരിൽ ജനിച്ച കുഞ്ഞുങ്ങളെയും ദുരുപയോഗം ചെയ്തു, പെണ്‍ മക്കളെക്കൊണ്ട് ലിംഗഭോഗം നടത്തി ജീവിച്ച ലീജിയൻ ഓഫ് മേരി സ്ഥാപകൻ മാർസലിനെ സംരക്ഷിച്ച ജോണ്‍ പോൾ മാർപാപ്പാപോലും രൂപക്കൂട്ടിലുണ്ട്. ഭാവിയിൽ സഭയ്ക്ക് ഷോപ്പിംഗ്‌ കോമ്പ്ലെക്സിനൊപ്പം പുരോഹിതരുടെ ലൈംഗികാസക്തി ശമിപ്പിക്കാൻ വ്യപിചാരശാലകളും തുറക്കേണ്ടി വരും. ഇറ്റലിയിൽ മലയാളി പുരോഹിതർ നടത്തുന്ന അത്തരം അനാശാസ്യശാലകളെപ്പറ്റി അടുത്ത കാലത്ത് വാർത്തകളായിരുന്നു.

സഭയിന്ന് നാശകാലത്ത് സംഭവിക്കുന്ന പ്രവചനംപോലെ വ്യപിചരിക്കുന്ന വേശ്യയോ? ഇവരുടെ തോന്ന്യാസ ജീവിതം ഇന്ന് വാർത്തയല്ലാതായിരിക്കുന്നു. ബാംഗ്ലൂരിൽ രണ്ടു പുരോഹിതർ ഒരു പുരോഹിതനെ കുത്തികൊല്ലുന്നു, തൃശ്ശൂർ ബിഷപ്പ് ആണ്ട്രൂസ് താഴത്തിന്റെ കീഴിലുള്ള ഒരു പുരോഹിതൻ കാരണം ജിസാ മോളിന്റെ മരണം, ഒരു ബിഷപ്പും കോളേജിലെ മലയാളം അധ്യാപകനും കാരണം സലോമി ആത്മ ഹത്യ ചെയ്ത കഥ, സംഭവങ്ങൾ ഒന്നൊന്നായി കേള്ക്കുന്നു. പണ്ടൊരു മറിയക്കുട്ടിയും സഹനദാസൻ ബനഡിക്റ്റും കുപ്രസിദ്ധരായിരുന്നു. ഇന്ന് സഹനദാസന്മാർ നാടുമുഴുവൻ മേഞ്ഞു നടക്കുന്ന സ്ഥിതിയും. അടുക്കളയിലെ പാകം ചെയ്യുന്ന കറികൾക്ക് ഉപ്പു നോക്കേണ്ടത് പുരോഹിതനല്ലെന്ന സത്യം സ്ത്രീകൾ മനസിലാക്കണം. വളിച്ച ചിരിയുമായി ഭാര്യയുടെ മുമ്പിൽ നിൽക്കുന്ന പുരോഹിതനെ കണ്ട് ഉണ്ണാക്കൻകെട്ടിയവൻ മിണ്ടാതെ നില്ക്കുന്നത് കുടുംബബന്ധങ്ങൾ തകരാനെ കാരണമാവുകയുള്ളൂ.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്‌ പീഡനം; പാസ്‌റ്റര്‍ അറസ്‌റ്റില്‍

mangalam malayalam online newspaper
മുണ്ടക്കയം: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പാസ്‌റ്റര്‍ അറസ്‌റ്റില്‍. എരുമേലി തുമരംപാറ കോയിക്കല്‍ക്കാവ്‌ സ്വദേശി ചീരംചേമ്പില്‍ സാജന്‍ മത്തായി (40) ആണ്‌ പോലീസ്‌ പിടിയിലായത്‌. പുഞ്ചവയല്‍ രണ്ട്‌സെന്റ്‌ കോളനിയിലുള്ള ഇസ്രായേല്‍ പെന്തക്കോസ്‌ത് ദൈവസഭയിലെ പാസ്‌റ്ററാണ്‌ സാജന്‍. സഭയുടെ വാര്‍ഷികത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ഫെബ്രുവരി 22, 23, 24 തിയതികളില്‍ വൈകിട്ട്‌ 6 മുതല്‍ 9 വരെ പുഞ്ചവയലിലെ ചര്‍ച്ചിനു സമീപത്തുള്ള മൈതാനത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയാണ്‌ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌. സംഭവത്തെപ്പറ്റി പോലീസ്‌ ഭാഷ്യം ഇങ്ങനെ, കണ്‍വെന്‍ഷന്റെ ആദ്യദിവസം പരിചയപ്പെട്ട പെണ്‍കുട്ടിയെ തൊട്ടടുത്ത ദിവസം മൈതാനത്തിന്‌ സമീപമുള്ള ചര്‍ച്ച്‌ഹാളില്‍ വെച്ച്‌ ഇയാള്‍ ഭീഷണിപെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. അപമാന ഭീതിയില്‍ പ്രശ്‌നം ആരോടും പറയാതിരുന്ന പെണ്‍കുട്ടിക്ക്‌ ഏപ്രില്‍ 23ന്‌ വയറുവേദനയുണ്ടായതോടെ വീട്ടുകാര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമിത രക്‌തസ്രാവമുണ്ടായതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ ഡോക്‌ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ റെഫര്‍ ചെയ്‌തു. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ്‌ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്‌.തുടര്‍ന്ന്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ വീട്ടുകാര്‍ സാജനെതിരെ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പാസ്‌റ്റര്‍ ഇപ്പോള്‍ താമസിക്കുന്ന റാന്നിയിലെ വാടക വീട്ടില്‍ എത്തി പോലീസ്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സംഭവസ്‌ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചര്‍ച്ചിലെത്തിയ അമ്മയേയും മകളെയും അപമാനിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ സമാനമായ നിരവധി കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു. അസാന്‍മാര്‍ഗിക ജീവിതം നയിച്ചുവന്നിരുന്ന സാജന്‍ വര്‍ഷങ്ങള്‍ മുന്‍പ്‌ സ്‌നേഹിച്ച പെണ്‍ കുട്ടിയുമായി ഒരുമിച്ച്‌ താമസിച്ച ശേഷം പിരിഞ്ഞു. പിന്നീട്‌ മറ്റൊരു യുവതിയെ വിവാഹം കഴിച്ച ഇയാള്‍ക്ക്‌ ഈ ബന്ധത്തില്‍ 12 വയസുള്ള മകളുമുണ്ട്‌. ഭാര്യ സാജനെ ഉപേക്ഷിച്ച്‌ പോയതോടെ രണ്ട്‌ മാസം മുന്‍പ്‌ ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച്‌ റാന്നിയില്‍ താമസം നടത്തി വരുന്നതിനിടെയാണ്‌ പുലികുന്ന്‌ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത വിവരം പുറത്തറിയുന്നത്‌. കഴിഞ്ഞ മുന്ന്‌ വര്‍ഷമായി സാജന്‍ പുഞ്ചവയലില്‍ സുവിശേഷപ്രവര്‍ത്തനവുമായി എത്താറുണ്ട്‌.ഇപ്പോള്‍ റാന്നി മേഖലയില്‍ വീടുകള്‍ കേന്ദ്രീകരിച്ച്‌ സുവിശേഷപ്രവര്‍ത്തനം നടത്തിവരുന്നതിനിടയിലാണ്‌ പിടിയിലാവുന്നത്‌. അറസ്‌റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
- See more at: http://www.mangalam.com/print-edition/crime/177442#sthash.ONTOQk3D.dpuf

Thursday, May 1, 2014

മലയാളി എന്തുകൊണ്ട് ഇങ്ങനെ?

എം.വി. ദേവന്‍

കഴിഞ്ഞ ജനുവരി 27 നു ഹൗറ മെയിലിന്‌ ഞാന്‍ മദിരാശിക്കു പോവുകയായിരുന്നു. മറ്റുരണ്ടു തീവണ്ടികള്‍ക്ക്‌ ടിക്കറ്റ്‌ കിട്ടാത്തതിനാലും ഹൗറ വണ്ടി മദിരാശി സെന്‍ട്രലില്‍ എത്തുന്നസമയം കാലത്ത്‌ 9 മണി ആയതിനാലുമാണ്‌ ഈ വണ്ടിക്കു യാത്രതിരിച്ചത്‌. സൗകര്യമായി കിടക്കുന്നതിന്‌ ബര്‍ത്തും ലഭിച്ചിരുന്നു. പിറ്റേദിവസം കാലത്ത്‌ നാലര നാലേമുക്കാല്‍മണിയായപ്പോള്‍ ഞാന്‍ ഉറക്കമുണര്‍ന്നു. വണ്ടി നിശ്‌ചലാവസ്‌ഥയിലാണ്‌. ചുറ്റുപാടും വെളിച്ചമൊന്നുമില്ല. ഏതെങ്കിലും സ്‌റ്റേഷനില്‍ എത്താന്‍ സിഗ്നല്‍ കിട്ടാന്‍ കാത്തിരിക്കുകയാണെന്നു കരുതി. സഹയാത്രികര്‍ നല്ല ഉറക്കമായതിനാല്‍ പ്രഭാതകൃത്യങ്ങളെല്ലാം നിറവേറ്റാന്‍ ഏറെ സൗകര്യം ലഭിച്ചു. സമയം അരമണിക്കൂര്‍ കഴിഞ്ഞു. മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞു. വണ്ടി നീങ്ങുന്നില്ല. ഇതിനിടയില്‍ ചായക്കാരന്‍വന്നു. അയാളില്‍ നിന്ന്‌ ഒരു കപ്പ്‌ ചായ വാങ്ങിക്കഴിച്ചു. വണ്ടി നീങ്ങാത്തതിന്റെ കാരണമന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌, ഇതിനുമുമ്പേ ആ വഴിക്ക്‌ മദിരാശിക്കുപോയ ഏതോ ഒരു വണ്ടി പാളത്തില്‍ മറിഞ്ഞുകിടക്കുന്നു. ഇനി നാലുമണിക്കൂറെങ്കിലും കഴിയാതെ ഈ വണ്ടി പുറപ്പെടുമെന്നു തോന്നുന്നില്ല.
രാവിലെ ഏഴുന്നേറ്റാല്‍ ഒരു മണിക്കൂര്‍ നടക്കുന്ന പതിവുണ്ട്‌. കുറച്ചുനാളായി തുടങ്ങിയതാണ്‌. അതുകൊണ്ട്‌ വാര്‍ധക്യസഹജമായ അസ്വാരസ്യങ്ങളെ കുറെയൊക്കെ അകറ്റിനിര്‍ത്താന്‍ സാധിക്കുന്നുണ്ട്‌. ഈ നടപ്പ്‌ കമ്പാര്‍ട്ട്‌മെന്റില്‍ അങ്ങോട്ടുമിങ്ങോട്ടും ആവാമെന്നുവച്ചു. ഇതിനിടയില്‍ നേരം പുലര്‍ന്നു. വെളിച്ചത്തില്‍ പരിസരമൊക്കെ വ്യക്‌തമായി കാണാം. ഈ വണ്ടി നില്‍ക്കുന്നത്‌ ഏതോ ഒരു ചെറിയ സ്‌റ്റേഷനിലാണ്‌. ഞാന്‍ യാത്രചെയ്ുന്ന ബേയാഗിയുടെ തൊട്ടടുത്താണ്‌ അവിടെയുള്ള ചെറിയ പോലീസ്‌ സ്‌റ്റേഷന്‍. ഞാന്‍ ഇറങ്ങി പോലീസ്‌ സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ മദിരാശിക്കുപോകുന്ന ചേരന്‍ എക്‌സ്‌പ്രസ്‌ ആണ്‌ ജോലാര്‍പേട്ട ജംഗ്‌ഷനടുത്തുള്ള ഒരു ചെറിയ സ്‌റ്റേഷനടുത്തുവച്ചു മറിഞ്ഞതെന്നും നാലഞ്ചു ബോഗികള്‍ റെയില്‍പാളത്തില്‍ നിന്നു തെന്നിമാറിയിട്ടുണ്ടെന്നും ആളപായമുണ്ടോ മറ്റു നാശനഷ്‌ടങ്ങളെന്താണ്‌ എന്നുള്ള വിവരമൊന്നും അവിടത്തെ ഉദ്യോഗസ്‌ഥര്‍ക്ക്‌ അറിയില്ലെന്നും പറഞ്ഞു. ഏതായാലും അപകടസ്‌ഥലത്തെ തടസങ്ങളൊക്കെ നീക്കിയതിനുശേഷമേ ഹൗറ എക്‌സ്‌പ്രസ്‌ യാത്ര തുടരുകയുള്ളൂ എന്നും ചുരുങ്ങിയത്‌ നാലഞ്ചുമണിക്കൂര്‍ കിടക്കേണ്ടിവരുമെന്നും മനസിലായി.
രാവിലെയാണല്ലോ പത്രങ്ങള്‍ വല്ലതും കിട്ടുമെങ്കില്‍ വാങ്ങി വായിക്കാമെന്നുദ്ദേശിച്ച്‌ ഇറങ്ങിനോക്കി. തമിഴ്‌പത്രങ്ങളല്ലാതെ ഒന്നും കിട്ടാനില്ല. ഞാന്‍ കൈയിലുണ്ടായിരുന്ന പുസ്‌തകങ്ങളും മാസികകളും കുറച്ചൊക്കെ വായിക്കാന്‍ ശ്രമിച്ചു. പക്ഷേ എന്റെ ശ്രദ്ധ പുറത്ത്‌ തമിഴ്‌നാടന്‍ പ്രകൃതിയിലേക്കാണ്‌ തിരിഞ്ഞത്‌. ഏറെ വര്‍ഷങ്ങളായി അങ്ങോട്ടുമിങ്ങോട്ടുമുള്ള തീവണ്ടിയാത്രകള്‍ രാത്രികാലത്താവുകയാല്‍ തമിഴ്‌നാടിന്റെ ഉള്‍പ്രദേശങ്ങള്‍ ഇക്കാലത്ത്‌ എങ്ങനെയിരിക്കുമെന്നു നിശ്‌ചയമുണ്ടായിരുന്നില്ല. പത്തുപതിനെട്ടുവര്‍ഷം തുടര്‍ച്ചയായും അല്ലാതെയും തമിഴ്‌നാട്ടില്‍ കഴിച്ചുകൂട്ടിയിട്ടുള്ള എന്റെ മനസിലെ ചിത്രം വരണ്ടുണങ്ങിയ തമിഴ്‌നാടിന്റേതായിരുന്നു. എന്നാല്‍ അത്ഭുതമെന്നുപറയട്ടേ തമിഴ്‌നാട്‌ ഈ കേരളത്തെക്കാളും സസ്യശ്യാമളകോമളമായിക്കിടക്കുന്നു. തീവണ്ടി മദിരാശി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോള്‍ ഈ തമിഴ്‌നാടിന്റെ ഹരിതാഭ ഒന്നിനൊന്നു വര്‍ധിച്ചുവരുന്നതായിക്കണ്ട്‌ ഞാന്‍ അത്ഭുതംകൂറുകയും ആഹ്‌ളാദചിത്തനാകുകയും ചെയ്‌തു. തീവണ്ടി പൂര്‍വഘട്ടസാനുക്കളില്‍ എത്തിയപ്പോള്‍ ഇത്‌ കേരളത്തെ വെല്ലുന്ന ഒരു പച്ചക്കാടാണല്ലോ എന്നാണു തോന്നിയത്‌. വിസ്‌തൃതമായ തെങ്ങിന്‍തോപ്പുകള്‍, നിറയെ കായ്‌ച്ചുനില്‍ക്കുന്ന ഉയരമുളള തെങ്ങുകളുടെ സംഘാതം. അപ്പുറത്ത്‌ ഉയരമില്ലാത്ത തെങ്ങുകളുടെ തോപ്പുകള്‍. അവ കായ്‌ച്ചു തുടങ്ങിയ കുലകളുമായി നമ്മെ മാടിവിളിക്കുന്നു. തൊട്ടപ്പുറത്ത്‌ വിശാലമായ കരിമ്പിന്‍തോട്ടങ്ങള്‍. നെല്ലു കൊയ്‌തെടുത്ത പാടങ്ങള്‍. അപ്പുറത്ത്‌ കൃഷിക്കായി ഉഴുതുമറിച്ചിട്ട നിലങ്ങള്‍. ഇടയ്‌ക്ക്‌ പല നിറത്തിലുള്ള പൂക്കള്‍ കൃഷിചെയ്യുന്ന പൂന്തോട്ടങ്ങള്‍, പച്ചക്കറിക്കൃഷിയിടങ്ങള്‍-എന്തൊരത്ഭുതകരമായ കാഴ്‌ച! എന്റെ കണ്ണു നിറഞ്ഞു. ഹൃദയം ആനന്ദാവേശഭരിതമായി തമിഴകമേ... നിനക്കു സ്വസ്‌തി എന്നു ഞാന്‍ പ്രാര്‍ഥിച്ചു.
കേരളത്തില്‍ പെയ്യുന്ന മഴയുടെ പത്തിലൊരംശംപോലും കിട്ടാത്ത നാടാണ്‌ തമിഴകം, കേരളത്തില്‍ ജൂണ്‍, ജൂലായ്‌ മാസക്കാലത്തുപെയ്യുന്ന കാലവര്‍ഷവും ഒക്‌ടോബര്‍, നവംബര്‍ കാലത്തു പെയ്യുന്ന തുലാവര്‍ഷവും ഇതിനിടയില്‍ ഇടമഴകളും കേരളത്തിന്റെ മാത്രം സൗഭാഗ്യമാണ്‌. 365 ദിവസമുള്ള ഒരു കൊല്ലത്തില്‍ ഏകദേശം പകുതിയോളം ദിവസങ്ങളില്‍ മഴ കിട്ടുന്ന ഒരു ഭൂവിഭാഗമുണ്ടെങ്കില്‍ അത്‌ ഈ ഭൂമിയില്‍ കേരളം മാത്രമാണ്‌. കിഴക്ക്‌ സഹ്യാദ്രിമലകളും പടിഞ്ഞാറ്‌ അറബിക്കടലും അതിര്‍ത്തി തീര്‍ത്തിട്ടുള്ള കേരളത്തില്‍ നാല്‍പത്തിനാലു നദികളുണ്ട്‌. ഇതില്‍ ഒന്നോ രണ്ടോ നദികളൊഴിച്ച്‌ ബാക്കിയെല്ലാം പശ്‌ചിമഘട്ടത്തില്‍ നിന്നൊഴുകി കേരളത്തില്‍ ജലസേചനം നടത്തി അറബിക്കടലില്‍പോയി അവസാനിക്കുന്നവയാണ്‌. ഈ കേരളം ഇന്നു വരണ്ടുകിടക്കുന്നു. നദികള്‍ വറ്റിവരണ്ട്‌ പുല്‍ക്കാടുകളുടെ താവളമായിത്തീര്‍ന്നിരിക്കുന്നു. പാവപ്പെട്ട മനുഷ്യര്‍ കുടിവെള്ളത്തിനുവേണ്ടി പാത്രവുമെടുത്ത്‌ അഞ്ചും പത്തും കിലോമീറ്റര്‍ തെണ്ടിനടക്കേണ്ട ദിവ്യാനുഭവം ഇവിടെ സംജാതമായിരിക്കുന്നു. നദികളിലുള്ള വെള്ളംതന്നെ വിഷലിപ്‌തമാണ്‌. പെരിയാറേ, പെരിയാറേ, പര്‍വതനിരയുടെ പനിനീരേ എന്നു പാടിയ കവിക്ക്‌ ഇപ്പോള്‍ പെരിയാറേ, ചളിയാറേ, ദുര്‍ഗന്ധമലീമസമായ ആറേ എന്നു വിലപിക്കേണ്ട അവസ്‌ഥ വന്നിരിക്കുന്നു.
നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നുപാടി സ്വയം രോമാഞ്ചമണിയുകയും കേരളീയരെ ഒന്നടങ്കം രോമാഞ്ചമണിയിക്കുകയും ചെയ്‌ത കവി ഇപ്പോള്‍ ആ വയലുകള്‍ കാണുമ്പോള്‍ പശ്‌ചാത്താപ വിവശനായി, മൂഢമനസ്‌കനായി, തല താഴ്‌ത്തി ജനമദ്ധ്യത്തില്‍ നിന്ന്‌ അകന്നുനില്‍ക്കാന്‍ ശ്രമിക്കുന്നു. ഈ നദികളെ ഊഷരമാക്കിയതും വയലുകളില്‍ പാഴ്‌പുല്ലു വളരാന്‍ ഇടയാക്കിയതും അമേരിക്കക്കാരന്‍ ബുഷോ ബ്രിട്ടീഷുകാരന്‍ ബ്ലെയറോ, റഷ്യക്കാരന്‍ പുടിനോ ആണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഇനി ലോകത്തെങ്ങും വേണ്ട എണ്ണ നല്‍കുന്ന അറബ്‌ രാജ്യങ്ങളിലെ സുല്‍ത്താന്മാരോ, ഷെയ്‌ക്കുമാരോ ആണോ കേരളമാതാവിനെ ഇങ്ങനെ ക്രൂശിച്ചത്‌? ഞാന്‍ എന്റെ പ്രിയപ്പെട്ട വായനക്കാരോടു വീണ്ടും ചോദിക്കുന്നു: ഈ ദുഷ്‌കര്‍മങ്ങള്‍ക്ക്‌ ആരാണുത്തരവാദികള്‍?
എന്റെ മിതവും സൗമ്യവുമായ ഉത്തരം നാം മലയാളികള്‍ തന്നെയാണ്‌ ഈ പാപം ചെയ്‌തത്‌. അച്‌ഛനെ പ്രീതിപ്പെടുത്താന്‍ അമ്മയുടെ തലയറുത്ത്‌ കാട്ടിയ പരശുരാമന്‍ സൃഷ്‌ടിച്ച മലയാളക്കരയിലെ നിവാസികളായ നാം ഇതും ഇതിലപ്പുറവും ചെയ്യും. മാനുഷരെല്ലാരുമൊന്നുപോലെ, കള്ളവുമില്ലാ ചതിയുമില്ലാ എള്ളോളമില്ലാ പൊളിവചനം എന്നു വാഴ്‌ത്തപ്പെട്ട, ധര്‍മനിരതമായ ഭരണത്തിന്‌ ഉത്തരവാദിയായ മഹാബലിയെ പാതാളത്തോളം ചവിട്ടിത്താഴ്‌ത്തിയ മഹാവിഷ്‌ണുവിന്റെ അവതാരമായ വാമനന്‌ ക്ഷേത്രവും നിത്യപൂജയും ഉത്സവാഘോഷങ്ങളും നടത്തുന്ന ഭക്‌തന്മാര്‍ നിറഞ്ഞുവഴിയുന്ന നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. തീര്‍ച്ച.
എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ചുറ്റും ഒന്നു കണ്ണോടിക്കുക ഹൈവേകളിലും റോഡായ റോഡുകളിലും റെയില്‍ ട്രാക്കുകളിലും അധ്വാനിച്ചു ജോലികള്‍ ചെയ്യുന്നതാരാണ്‌? മേല്‍പ്പാലങ്ങളുടെ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതാരാണ്‌? കേബിളിടാനുള്ള കുഴിയെടുക്കുന്നവരാരാണ്‌? വീടുപണിയാനുള്ള അസ്‌തിവാരം തോണ്ടി അവിടെ വലിയ കരിങ്കല്‍ക്കഷണങ്ങളിട്ട്‌ കുഴി നികത്തുകയും തറപ്പണി നടത്തുകയും ചെയ്യുന്നതാരാണ്‌? ശരീരമനങ്ങിയുള്ള ജോലി ചെയ്യാന്‍ മലയാളിക്കു മനസില്ല. അത്‌ അസ്‌പൃശ്യന്റെ (തൊട്ടുകൂടാത്തവന്റെ) പണിയാണെന്ന്‌ അവന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. അങ്ങനെ നാം മഹാത്മാക്കളായ മലയാളികള്‍ മലയാളദേശത്തെ തമിഴനും ബാംഗാളിക്കും കര്‍ണാടകക്കാരനും ഒറീസക്കാരനും മറ്റും മറ്റുമുള്ള ഒരു ഗള്‍ഫ്‌ രാജ്യമായി പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. ഈ കര്‍മമഹത്വത്തെ വാഴ്‌ത്താതിരിക്കാന്‍ പറ്റുമോ?
ഒരുതുള്ളി വെള്ളം കിട്ടിയാല്‍ ഭൂമിയെ നനച്ച്‌ സൗഭാഗ്യവതിയാക്കി അതില്‍ നിന്നു കായും കനിയും ഉല്‍പാദിപ്പിക്കുന്ന തമിഴ്‌മക്കളെ നാം വൃത്തിശൂന്യര്‍ എന്നുവിളിക്കുന്നു. രാവിലെ കുളിച്ച്‌ കുറിയും തൊട്ട്‌ തമിഴന്റെ വിയര്‍പ്പുകലര്‍ന്ന അരിയും പച്ചക്കറിയും കഴിച്ച്‌ കൂംഭ വീര്‍പ്പിച്ച്‌ മലയാളി തമിഴന്റെ പൂന്തോട്ടത്തില്‍ നിന്നു പൂക്കളെടുത്ത്‌ ദേവതകളെയും മനുഷ്യദൈവങ്ങളെയും അര്‍ച്ചന ചെയ്യുന്നു. മലയാളിയേപ്പോലെ ഒരു നാറി ഈ ഭൂമുഖത്തുണ്ടോ?
(കടപ്പാട്‌: ദേവസ്‌പര്‍ശം, ഗ്രാന്‍ഡ്‌ ബുക്‌സ്‌ കോട്ടയം)
 http://www.mangalam.com/opinion/177080#sthash.A7CnYGX8.dpuf
Report : Joy  Kochuvarkey

തൃശ്ശൂര്‍ അതിരൂപതയുടെ ധാര്ഷ്ട്യത്തിനെതിരെ:

9 വയസ് കാരിയെ ക്രൂരമായി
 
ബാലാല്സംഘം ചെയ്യുകയും 

ദൃശ്യങ്ങള്‍ മൊബൈലിലും ലാപ്പ് 

ടോപ്പിലും പകര്ത്തുകയും ചെയ്ത
തൃശ്ശൂര്‍ അതിരൂപതയുടെ 
 കത്തോലിക്കാ വൈദികനെ സംരക്ഷിക്കുന്ന 

തൃശ്ശൂര്‍ അതിരൂപതയുടെ 

ധാര്ഷ്ട്യത്തിനെതിരെ:
മനുഷ്യാവകാശ പ്രവര്ത്തകരുടെ കൂട്ടായ്മ പ്രതിഷേധ ധര്‍ണ്ണയും പൊതുയോഗവും നടത്തുന്നു.
03/05/14 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ കോര്‍പ്പോറേഷന്‍ പരിസരം. 
'ഒരമ്മയുടെ വിലാപം' ഏകാംഗ തെരുവ് നാടകവും ഉണ്ടായിരിക്കും.
കൂടാതെ ജെസിസി, കെസീഫ് പ്രവര്ത്തകരും പങ്കെടുക്കുന്നു.
ഇത് സാമൂഹിക വിഷയമാണ്.
നല്ലവരായ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിത്തിക്കുന്നു.
ധാര്ഷ്ട്യത്തിനെതിരെ:


പീഡന തൊഴിലാളികള്‍ക്ക് മേയ് ദിനാശംസകള്‍