Translate

Friday, February 19, 2016

'അഫ്ളുവെൻസ' ബിഷപ്സ് (Affluenza Bishops)



ചാക്കോ കളരിക്കൽ

2013- അമേരിക്കയിലെ ടെക്സാസ് സ്റ്റെയ്റ്റിൽ (Texas State) 16 വയസ്സുകാരൻ മദ്യപിച്ചു വണ്ടിയോടിച്ച് അപകടമുണ്ടാക്കി നാലുപേരെ (മൂന്ന് കുടുംബങ്ങളിലെ അംഗങ്ങൾ) കൊലപ്പെടുത്തി. കേസിൻറെ വിധിയിൽ ജഡ്ജി ചെറുപ്പക്കാരനോട്വളരെ ദയ കാണിക്കുകയുണ്ടായി. കേസിനോടനുബന്ധിച്ച് വളരെപ്പേർ കോടതിയിൽ സാക്ഷ്യപ്പെടുത്തുകയുണ്ടായെങ്കിലും ഒരു മന:ശാസ്ത്രജ്ഞൻറെ സാക്ഷ്യമാണ് ജഡ്ജി കാര്യമായി സ്വീകരിച്ചത്. മാതാപിതാക്കളുടെ അതിസമ്പത്തിൽ വളരേണ്ടിവന്നതിനാൽ ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കാത്ത ഒരു സ്വാഭാവികാവസ്ഥ ചെറുപ്പക്കാരനിലേയ്ക്ക് പകർത്തപ്പെട്ടെന്നും, അവൻറെ അവസ്ഥയാണ് മരണഹേതുകമായ വാഹനാപകടത്തിന് കാരണമായതെന്നും, ആയതിനാൽ അവൻ തെറ്റുകാരനല്ലെന്നുമാണ് ആ മന:ശാസ്ത്രജ്ഞൻ കോടതിയെ ബോധിപ്പിച്ചത്. വൈദ്യശാസ്ത്രപരമായ രോഗനിർണ്ണയം അമേരിക്കൻ  സൈക്യാട്രിക് അസോസിയേഷൻ (American Psychiatric Association) അംഗീകരിച്ചിട്ടില്ല. എങ്കിലും ജഡ്ജി മന:ശാസ്ത്രജ്ഞൻറെ സാക്ഷ്യപ്പെടുത്തലിനെ അംഗീകരിച്ചുകൊണ്ട് അവന് 10 വർഷത്തെ നല്ലനടത്തക്ക് വിധിക്കുകയാണ് ചെയ്തത്. അവനെ അറിയപ്പെടുന്നത് 'അഫ്ളുവെൻസ റ്റീൻ' (Affluenza Teen) എന്നാണ്. ഈത്തൻ കൌച് (Ethan Couch) എന്നാണ് കൊലയാളിയുടെ ശരിയായ പേര്.

സംഭവം ഞാനിവിടെ കുറിക്കാൻ ഒരു കാരണമുണ്ട്. മന:ശാസ്ത്രജ്ഞൻ കോടതിയിൽ സാക്ഷ്യപ്പെടുത്തിയതുപോലെ നമ്മുടെ മെത്രാന്മാരുടെ അതിസമ്പത്തുകാരണം അവർക്കും ചെറുപ്പക്കാരൻറെ അഫ്ളുവെൻസ അസുഖം ബാധിച്ചിട്ടുണ്ടോയെന്ന് ഞാൻ ബലമായി സംശയിക്കുന്നു. കാരണം സിംഹാസനങ്ങളിലും പണച്ചാക്കിൻറെ മുകളിലും സ്ഥാനമാനങ്ങളിലും അള്ളിപ്പിടിച്ചിരിക്കുന്ന മെത്രാന്മാർക്കും ശരിയും തെറ്റും തിരിച്ചറിയാൻ പലപ്പോഴും സാധിക്കുന്നില്ലന്ന് അവരുടെ പ്രവൃത്തികൾ കണ്ടാൽ അറിയാം. അവരുടെ അനീതികളും അഴിമതികളും നാൾക്കുനാൾ വർദ്ധിക്കുകയുമാണ്. പക്കാ ഫരിസേയിസവും കച്ചവടങ്ങളുമാണ് മിക്ക രൂപതകളിലും നടക്കുന്നത്. ഉദാഹരണത്തിന് വിദ്യാഭ്യാസരംഗത്തെ കച്ചവടം, ആശുപത്രിനടത്തിപ്പിലെ കച്ചവടം. ജനത്തെ അംഗീകരിക്കാത്ത, മാനിക്കാത്ത, ശ്രദ്ധിക്കാത്ത, വളർത്താത്ത, അടിമത്ത മന:സ്ഥിതിയോടെ നയിക്കുന്ന മതമേധാവികളാണെവിടെയും. മതങ്ങൾ തമ്മിലോ ആൾദൈവങ്ങൾ തമ്മിലോ ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല.

സമ്പത്തിൻറെ ധാരാളിത്വംമൂലം സഭയ്ക്ക് ആർബുദരോഗം കയറിപ്പിടിച്ചിരിക്കുകയാണ്. ബഹുഭൂരിഭാഗം സാധാരണ വിശ്വാസികളും സഭാധികാരികൾക്കെതിരേയും സഭാനടപടികൾക്കെതിരേയും ചിന്തിക്കുന്നവരാണ്. എന്നാൽ അധികാരികളുടെ അനീതികളും അഴിമതികളും കണ്ടാൽ ഒരാളും തുറന്നു പ്രതികരിക്കുന്നില്ല. കുടുംബത്തകർച്ച, ധാർമീകാധ:പ്പതനം, വിവാഹം പൊട്ടിത്തെറിക്കൽ, സ്വാതന്ത്രിയത്തിൻറെ നാശം, സ്വകാര്യ സഭ്യതയുടെ പോരായ്മ, ജനാതിപത്യത്തിൻറെ അധോഗതിയെല്ലാം നാമിന്ന് കാണുന്നുണ്ട്. ഇതിനൊക്കെയെതിരായി വൈദികർ പോലും ശബ്ദിക്കുന്നില്ല. എല്ലാ വൈദികരും മെത്രാന്മാരുടെ കാലുകഴുകി എല്ലാ അനീതികൾക്കും 'റാം' മൂളി സ്ഥാനമാനങ്ങൾ മോഹിച്ച് കഴിയുകയാണ്. അതുകൊണ്ട് മെത്രാന്മാർക്ക് എന്ത് സന്തോഷമാണന്നറിയാമോ? ധാരാളം സ്തുതിപാഠകർ! മെത്രാന്മാർ പേക്കിനാവോടെ ഉണരുന്ന സമയം വിദൂരമല്ല.

ശതകോടികളുടെ സമ്പത്തിന്മേൽ കയറിയിരുന്നുകൊണ്ട് ദാരിദ്ര്യം മാറ്റാനായി പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ദൈവനിന്ദയല്ലേ? ഒരു മെത്രാൻറെ ഭരണരീതി രാഷ്ട്രിയക്കാരൻറെപോലെയും ബിസിനസ്സുകാരൻറെപോലെയും എന്നതിലുമുപരി ഒരു പട്ടാളമേധാവിയെപ്പോലെയുമാണ്. കാനോൻ നിയമം മെത്രാൻറെ  പ്രത്യേക അധികാരത്തെ ചുറ്റിപ്പറ്റി നിർമ്മിച്ച നിയമസംഹിതയാണല്ലോ.

മുൻകാലങ്ങളുമായി തട്ടിച്ചുനോക്കിയാൽ നല്ല ശതമാനം സഭാപൗരരും ഇന്ന് വിദ്യാസമ്പന്നരാണ്, ബുദ്ധിമാന്മാരാണ്, സഭയെ എല്ലാതരത്തിലും സഹായിക്കാൻ സാധിക്കുന്നവരാണ്. അവർ ഒറ്റയ്ക്കും സംഘടിതമായും സഭയുടെ എല്ലാ തലങ്ങളിലും പങ്കാളികളാകാൻ നന്മനസ്സു കാണിച്ചിട്ടുണ്ട്, അഭ്യർത്തിച്ചിട്ടുമുണ്ട്. പക്ഷെ, സഭാധികാരത്തിന് അവരെകൊണ്ട് ആവശ്യമില്ല എന്ന നിലപാടാണ് ഇന്നും നിലനില്ക്കുന്നത്. മെത്രാൻറെ 'വൺ മേൻ ഷോ' യാണ് സഭയിൽ നടക്കുന്നത്. എല്ലാമറിയാവുന്ന മെത്രാന്മാർക്ക് ഏറ്റവും കുറച്ച് അറിയാവുന്നത് സഭാപൌരരെ മാത്രമാണ്.

അഭ്യസ്തവിദ്യരായ നസ്രാണികൾ സഭയെ കാലോചിതമായി നവീകരിക്കാൻ എല്ലാവിധേനയും പരിശ്രമിക്കുന്നുണ്ട്. സഭാപൌരരുടെ നിയമാനുസരണവും ന്യായവുമായ പരാതികൾ ശ്രവിക്കാൻ മെത്രാന്മാർ കടപ്പെട്ടവരാണ്. സഭാധികാരികളും സഭാപൌരരും തമ്മിലുള്ള സുഭഗമായ ചർച്ചകൾക്കുള്ള അവസരം ഇന്നത്തെ സഭയുടെ അവസ്ഥയിൽ അനിവാര്യമാണ്. സഭാപൌരരെ വെറും നോക്കുകുത്തികളാക്കുന്നത് ശരിയല്ല. സഭാധികാരം ഇന്നോളം അവരെ പത്ത് തീണ്ടാപാടകലയെ നിർത്തിയിട്ടൊള്ളൂ. ഇക്കാര്യത്തിലുള്ള മെത്രാന്മാരുടെ മൌനം സഭാനവീകരണക്കാരുടെ ഇച്ഛാഭംഗത്തെ ക്ഷോഭിപ്പിക്കാനെ കഴിയൂ. അവരുടെ മൌനപ്രതിരോധനം ഒരുനാൾ പരാജയപ്പെടും. മൌനംകൊണ്ട് പരാജയത്തെ ദീർഘിപ്പിക്കുന്നുവെന്നേയുള്ളൂ. വെറുതെയല്ലാ സൈബർലോകം മുഴുവൻ മെത്രാന്മാരെപ്പറ്റിയുള്ള വിദ്വേഷവിമർശനംകൊണ്ട് നിറഞ്ഞുനില്ക്കുന്നത്. കാലികകാര്യങ്ങളെ സമ്പത്തിച്ച് അവർക്കൊന്നുമാറിയില്ലന്നുള്ളത് ലജ്ജാകരവും ഖേദകരവുമാണ്. Bishops are hopelessly out of touch with today's world reality. വിശ്വാസികൾക്ക് വിശ്വാസമൊരു കുരിശായിരിക്കുകയാണിന്ന്. പരിതാപകരമായ ഒരവസ്ഥയാണത്‌. മെത്രാന്മാരുടെ കാഴ്ചപ്പാടുകളിൽ ആത്യന്തികമായ ഒരു വ്യതിയാനം (paradigm shift) ഇന്നാവശ്യമാണ്.

യേശുവിന്റെ പഠനങ്ങളും പള്ളിയധികാരികളുടെ പ്രവൃത്തികളും കാലാകാലങ്ങളായി എത്രയോ വിരുദ്ധമാണ്‌. വിശ്വസ്തതാപൂർവം യേശുവിനെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എത്ര മെത്രാന്മാർക്ക് നെഞ്ചത്ത് കൈവച്ച് പറയാൻ സാധിക്കും? സഭ സുവിശേഷഘോഷകസംഘമാണ്. ദൗത്യനിർവഹണമാണ് ഒരു മെത്രാൻറെ കടമ. പക്ഷെ അവരുടെ പ്രവൃത്തികൾ കണ്ടാൽ യേശുവിൻറെ പേരിൽ കൊള്ളയടിക്കുന്നതിൽ തെറ്റില്ലന്നു തോന്നും. 'ഞങ്ങൾക്ക് നിങ്ങളുടെ ഭരണം മൂക്കറ്റംവരെയായി. ഇനി ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല' എന്നുവരെ കാര്യങ്ങൾ വന്നു നില്ക്കുകയാണ്.

സഭാപൌരരുടെ സ്വാതന്ത്ര്യം മെത്രാന്മാരുടെ ഔദാര്യമല്ല. യേശുവാണ് നമ്മെ സ്വതന്ത്രരാക്കിയത്. വിയോജിക്കുന്നവരെ ശ്രവിക്കുന്നതിലെന്താണുതെറ്റ്? അല്മായരുമായി ഭിന്നിച്ചുനിൽക്കുന്നതിനേക്കാൾ ശക്തമാണ് അവരുമായി പങ്കുചെരുന്നതെന്ന് മെത്രാന്മാർ മനസ്സിലാക്കുന്നില്ല. . കെ. സി. സി. പോലെയുള്ള സമുദായ സംഘടനയുടെ തലപ്പത്തുപോലും മെത്രാന്മാർ! അവരിന്ന് സമുദായ നേതാക്കളായി ചമഞ്ഞു നടക്കുന്നു. ഒന്നാംതരം രാഷ്ട്രീയക്കാരാണവർ. സഭയിലെ വിശുദ്ധിയും നന്മയും ആരും അവഗണിക്കുന്നില്ല. ‘ശുദ്ധമാന പാപ്പായ്ക്കു വഴങ്ങാത്തവർക്ക് മോക്ഷം ഇല്ലഎന്ന കാലഘട്ടമല്ലിത്. കാലത്തിൻറെ അടയാളങ്ങൾ നാം മനസ്സിലാക്കണം. ഇരുട്ടിൽ തപ്പിത്തടയുന്നവരാകാൻ പാടില്ല.

സ്വാശ്രയ വിദ്യാലയങ്ങളും ആശുപത്രികളും ഷോപ്പിംഗ്കോംപ്ളക്സുകളും എസ്റ്റേറ്റുകളും റ്റി. വി. ചാനലുകളുമെല്ലാം നടത്തുന്നതിൽ ശ്രദ്ധാലുക്കളായ മെത്രാന്മാരുടെ സിദ്ധാന്തമൊന്ന് പ്രവൃത്തിയും പ്രായോഗിക ജീവിതവും മറ്റൊന്ന്. കമ്മൂണിസ്റ്റ് പാർട്ടിയുടെ പ്രശ്നവും അതുതന്നെ. നസ്രായൻറെ പഠിപ്പിക്കലിൻറെ സ്പർശമില്ലാത്ത ആത്മീയതയെ നാം കുടിയിരുത്തിയിട്ടെന്തുകാര്യം? ജീവിക്കുമ്പോഴും ജീവിതമെന്തന്ന് അറിയാതെപോയി അർത്ഥരഹിതരായി ജീവിക്കുന്നതും അഫളുവെൻസയുടെ ലക്ഷണമാണ്.

റോമാചക്രവർത്തിയായ കോൺസ്റ്റൻറ്റൈൻറെ കാലംമുതൽ ആദിമസഭാകൂട്ടായ്മ നശിച്ച് വൻപിച്ച സംഘടിതസഭയുണ്ടായി. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ സഭ എല്ലാവിധത്തിലും വീണ്ടും ദുഷിച്ചു. സുവിശേഷാധിഷ്ടിതമായ ക്രിസ്തീയധർമം നിയമവിരുദ്ധമായി. പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂതർ ദുഷിച്ചസഭയെ നവീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. തല്ഫലമായി പ്രൊട്ടസ്റ്റൻറ് സഭകൾ ഉടലെടുത്തു. അന്നത്തെ സഭാധികാരികളും ഇന്നത്തെ സഭാധികാരികളും അതിൽനിന്ന് യാതൊന്നും പഠിച്ചിട്ടില്ലന്നുള്ളത് ഖേദകരംതന്നെ.

നസ്രാണികളുടെ പള്ളിഭരണം നൂറ്റാണ്ടുകളായി നല്ലനിലയിൽ നടന്നുകൊണ്ടിരുന്നതാണ്. എന്നാൽ മെത്രാന്മാരുടെ അധികാരത്തെ വർദ്ധിപ്പിക്കാൻവേണ്ടി അടുത്തകാലംവരെ നിലനിന്നിരുന്ന പള്ളിഭരണ സമ്പ്രദായത്തെ ഫലപ്രദമായി അവർ നശിപ്പിച്ചുകളഞ്ഞു. മാർതോമ്മ ക്രിസ്ത്യാനികളുടെ പൈതൃകത്തെ അവർ അലങ്കോലപ്പെടുത്തിയെന്നുമാത്രമല്ലാ അലങ്കോലപ്പെട്ടതിനെ പൊക്കിപ്പിടിച്ച് ഉലകം മുഴുവൻ ചുറ്റുകയാണവർ. യേശുവചനങ്ങളുടെ അരൂപി നഷ്ട്ടപ്പെട്ട ഇവർ ലോകത്തിന് അനുരൂപരായിരിക്കയാണ്. വലിയ വലിയ പള്ളികൾ പണുതുകൂട്ടുന്നതിലല്ലാ കാര്യം, മറിച്ച്, വിശ്വാസികളുടെ ഹൃദയനവീകരണത്തിനും ഇടവകാംഗങ്ങളുടെ സ്നേഹാത്മക കൂട്ടായ്മക്കുമാണ് പ്രാധാന്യമെന്ന് ഇവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാരണം അഫ്ളുവെൻസ തന്നെ. തലോർ ഇടവക സ്വന്തമാക്കിയതും ഞാറക്കൽ സ്കൂൾ പിടിച്ചെടുക്കാൻ ശ്രമിച്ചതും മോനിക്കയുടെ വസ്തു കൈക്കലാക്കിയതുമെല്ലാം അഫ്ളുവെൻസ രോഗലക്ഷണം തന്നെ.

നമ്മുടെ മേത്രാന്മാരോ വൈദികരോ 'I am sorry' യെന്ന് ഏതെങ്കിലും കാര്യത്തിൽ എന്നെങ്കിലും എവിടെയെങ്കിലും പറഞ്ഞതായി നമ്മൾ കേട്ടിട്ടുണ്ടോ? ഇല്ല. കാരണം ഇവർ അത്രയ്ക്കും അഹങ്കാരികളും തൻകാര്യക്കാരും കുടിലരുമാണ്. സഭയുടെ അതിവിശാലമായ മടിത്തട്ടിൽ സുഖശീതളമയിൽ അവർ വിശ്രമിക്കുന്നു.

സഭാധികാരികളെപ്പറ്റി ഇങ്ങനെയൊക്കെ കുറിക്കാൻ ഇടയാകുന്നത് വേദനാജനകമാണ്. പക്ഷെ, മറ്റു നിർവാഹങ്ങ ളൊന്നുമില്ലെങ്കിൽ എന്തു ചെയ്യും? നല്ല മെത്രാന്മാരെയും നല്ല വൈദികരെയും നാം ബഹുമാനിക്കുകയും അവർക്ക് സർവവിധ സഹായസഹകരണങ്ങളും ചെയ്തുകൊടുക്കുകയും വേണം. എങ്കിലും വി. ജോവാൻ ഓഫ് ആർക്ക് പറഞ്ഞതയിരിക്കണം നമ്മുടെ ലക്ഷ്യം: "God served first".

ഇതെല്ലാം വെറും മായാദർശനമായിരുന്നെങ്കിൽ ഞാൻ റോഡിലിറങ്ങി നൃത്തം ചെയ്യുമായിരുന്നു. പക്ഷെ യാഥാർത്ഥ്യം അതല്ലല്ലോ.

പൌരാണികമായ നസ്രാണി സാംസ്കാരികതയുടെ രശ്മികൾ ഇരുട്ടിൽ തപ്പിത്തടയുന്ന മെത്രാന്മാരെ മായാലോകത്തുനിന്നും വർത്തമാനകാലത്തിലേയ്ക്ക് നയിക്കാൻ ഇടയാകട്ടെ. " ലോകത്തിന്ന് അനുരൂപരാകാതെ, നിങ്ങളുടെ മനസ്സിനെ നവീകരിച്ചു രൂപാന്തരപ്പെട്ട്, ദൈവഹിതം എന്തന്ന്, നന്മയായതും സ്വീകാര്യമായതും പൂർണമായതും എന്തെന്ന്, തിരുച്ചറിയുക" (റോമ. 12:2). 'ദൈവം തീർച്ചയായും നമ്മുടെ ജനത്തെ കൈവെടിയുകയില്ല' എന്ന പറേമ്മാക്കൽ ഗോവർണദോരുടെ ആത്മവിശ്വാസം എനിക്കുമുണ്ട്.

Thursday, February 18, 2016

ഡൽഹി ​കലാപത്തിനു പര്യവസാനം

ഡൽഹി സീറോ-മലബാർ അത്മായർ നടത്തിയ ഐതിഹാസികമായ പ്രതിക്ഷേധവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇനി സഭാ ചരിത്രത്തിന്റെ ഏടുകളിലേക്ക്. സംഘർഷത്തിനു താൽക്കാലിക വിരാമം കുറിച്ചുകൊണ്ട് വത്തിക്കാൻ പുറപ്പെടുവിച്ച ഉത്തരവിന്റെ (ഇംഗ്ലിഷ്) പൂർണ്ണ രൂപം വായിക്കുക. 

Letter from Vatican – Full Text of the Document Delhi Laymen received from Vatican


ദൈവത്തിനും അത്മായർക്കും നടുവിലൊരു മെത്രാൻ സംഘം!

ദൈവം തന്ന സൌഭാഗ്യങ്ങൾ പങ്കു വെയ്കണമെന്ന അഭിപ്രായക്കാരനാ തട്ടിൽ മെത്രാൻ (ഒല്ലൂരിൽ ഒരാൾക്ക്‌ പള്ളി രണ്ടു മൂന്നു ലക്ഷം കൊടുത്തത് മാതൃകയായിട്ടെടുക്കാമെന്നാണോ ആവൊ?). ചങ്ങനാശ്ശേരി പാറേൽ പള്ളീൽ വെച്ചിങ്ങനെയദ്ദേഹം അടുത്ത ദിവസം പറഞ്ഞുപോയെങ്കിലും പുറത്തിറങ്ങി ഇതു പറയുമോന്നു സംശയമാ. കർത്താവീശോ മിശിഹാക്കൊരു സ്റ്റൈലുണ്ടായിരുന്നു, "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ," "ദുഖിതരും പീഢിതരും ഇങ്ങോട്ടു വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം." ഇങ്ങിനെയൊക്കെയേ കർത്താവ് പറയുമായിരുന്നുള്ളൂ; അല്ലെങ്കിൽ, ജീവിതത്തിൽ തനിക്കനുവർത്തിക്കാൻ സാധിക്കുന്നതേ മറ്റുള്ളവരോടും നിഷ്കർഷിക്കുമായിരുന്നുള്ളൂ. ഈ സ്റ്റൈലിൽ ഒരു മെത്രാനും കേരളത്തിൽ സമീപഭാവിയിൽ പ്രസംഗിച്ചതോ ജീവിച്ചതോ ആയി ചരിത്രമില്ല. അതുകൊണ്ട്, ഏതെങ്കിലും മെത്രാനങ്ങിനെ പറഞ്ഞു, ഇങ്ങിനെ പറഞ്ഞുവെന്നു കേട്ടാരും ഭയക്കണ്ട. പറഞ്ഞതിന്റെ ചുരുക്കം, നാളെമുതൽ മെത്രാന്റെ കസേരയിൽ ആരെയെങ്കിലും മാറി മാറി ഇരുത്തുമെന്നോ, അവർക്ക് കിട്ടുന്നതു വിശ്വാസികളുമായി പങ്കു വെയ്കുമെന്നോ, പള്ളിവക സ്ഥാപനങ്ങളിൽ എല്ലാവരേയും അങ്ങോട്ട്‌ കാശുകൊടുത്തു പഠിപ്പിക്കുമെന്നോ, എല്ലാ ക്രിസ്ത്യൻ ആസ്പത്രികളിലും അത്യാവശ്യം വന്നാൽ കടം അനുവദിക്കുമെന്നോ, മെത്രാന്മാരുടെ വണ്ടിയിൽ സാധാരണക്കാരെ കേറ്റുമെന്നോ, അഞ്ചു വർഷം കഴിഞ്ഞാൽ അവർ രാജിവെച്ചു പോകുമെന്നോ, ന്യൂനപക്ഷമെന്ന പേരിൽ കിട്ടുന്ന സൗഭാഗ്യങ്ങൾ വേണ്ടെന്നു വെയ്കുമെന്നോ ഒന്നുമായിരിക്കാനിടയില്ല. വിശ്വാസികൾക്കുള്ളതു സ്ത്രോത്രകാഴ്ചയായി കൊടുക്കണമെന്നോ അല്ലെങ്കിൽ വിശ്വാസികൾ മറ്റുള്ളവരുമായി എന്തേരെ പങ്കുവെച്ചാലും (ലത്തിൻ കാരോടൊഴിച്ച് ) ഞങ്ങൾക്കിഷ്ടമാണെന്നോ ആയിരിക്കാനെ ഇടയുള്ളൂ. കുറ്റം പറയരുതല്ലോ, മെത്രാന്മാർ സൌഭാഗ്യം വ്യാപകമായി പങ്കുവെയ്കാറില്ലെങ്കിലും ദൗർഭാഗ്യങ്ങൾ പങ്കു വെയ്കാറുണ്ട്, കുറച്ചായല്ല - മുഴുവനായിത്തന്നെ. അതുകൊണ്ടാണല്ലോ ദീപികാ ഫ്രണ്ട്സ് ക്ലബ്ബെന്നു പറഞ്ഞ് കുറെപ്പേർ നാടു നീളെ അലയുന്നത്. ഇതു കൊണ്ടൊക്കെയായിരിക്കണം 'മെത്രാന്റെ തൊലിക്കട്ടിപോലെ' യെന്നൊരു പ്രയോഗം നാട്ടിൽ ഉണ്ടായത്; വ്യാപകമായിട്ടില്ലെങ്കിൽ ഉടൻ ആയിക്കോളും.

ഏതു മെത്രാൻ പ്രസംഗിച്ചാലും പൊരുത്തമില്ലാത്ത കാര്യങ്ങളേ പറയൂ. തട്ടിൽ മെത്രാൻ സീറോ മലബാറിന്റെ വിസിറ്റേറ്ററാണെന്നു പറഞ്ഞു ലോകമാസകലം ഞെളിഞ്ഞു നടന്നു. അദ്ദേഹത്തിന്റെ ഒരു പ്രസംഗം എനിക്കയച്ചു കിട്ടിയതിൽ, മാർപ്പാപ്പാ അദ്ദേഹത്തെ വിളിച്ചു ലോകമാസകലം ചിതറിക്കിടക്കുന്ന സീറോ മലബാർ കുഞ്ഞാടുകളെ ഒന്നിപ്പിച്ച് അവരുടെ പൈതൃകത്തിൽ അവരെ വളർത്തേണ്ടതിലേക്ക് ഏതു രൂപതയിലും ഏതു വീട്ടിലും ആരുടേയും അനുവാദം വാങ്ങിക്കാതെ കടന്നു ചെല്ലാൻ ഞാൻ അനുവാദം തരുന്നുവെന്നു പറഞ്ഞതായി ഉണ്ട്. അതിന്റെ അർത്ഥമായി അദ്ദേഹം പറഞ്ഞത്, സീറോ മലബാർ സന്തതികൾ ലത്തീൻ പള്ളികളിലല്ല പകരം സ്വന്തം കൂട്ടായ്മകളിൽ തന്നെ പോണം, ഞെട്ടറ്റാൽ പൂ വാടിപ്പോകില്ലേ, ലത്തീങ്കാർ നമ്മെ ദ്രോഹിച്ചിട്ടേയുള്ളൂവെന്നൊക്കെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലത്തീൻ പള്ളിയിൽ നിന്നുള്ള കുറികൾ ചില സാഹചര്യങ്ങളിലൊഴിച്ച്, ഞങ്ങൾ അംഗീകരിക്കില്ലെന്ന ഇണ്ടാസ് മെത്രാൻ സംഘവും പുറത്തിറക്കി. ആ നിബന്ധനകളാണ് ഇപ്പോൾ വത്തിക്കാൻ പൊളിച്ചടുക്കിയിരിക്കുന്നത്. ഫരീദാബാദ്-ദൽഹിക്കേസിൽ അത്മായർ റോമിനയച്ച പരാതി അപ്പാടെ അംഗീകരിച്ചു വിജ്ഞാപനം വന്നുവെന്ന് പറഞ്ഞാൽ എന്താ സ്ഥിതി? ഒല്ലൂർ തീർപ്പും കൂടെയായപ്പോൾ തട്ടിലിനേയും പുണ്യവാനാക്കാം എന്ന സ്ഥിതിയിലായി. നിങ്ങളുടെ അതിക്രമങ്ങൾ ഒന്നൊന്നായി പൊളിയും മെത്രാന്മാരെ! അല്ലെങ്കിൽ കർത്താവ് സത്യമല്ലെന്നും ശക്തനല്ലെന്നും കൂട്ടിയാൽ മതി. 

മെത്രാന്മാർക്ക് എത്ര തട്ടുകേട് പറ്റിയാലും ന്യായീകരിക്കാൻ കൂടെ നിൽക്കുന്ന കുറേപ്പേർ എവിടെയും കാണുമല്ലോ! കോതമംഗലം മെത്രാനെ, പരിശുദ്ധനായി ചിത്രീകരിക്കുന്ന ഒരു പോസ്റ്റ് ഈയ്യിടെ ഫെയിസ്ബുക്കിൽ വന്നപ്പോൾ, മൂവാറ്റുപുഴയൊഴിച്ച് ബാക്കിയെല്ലായിടത്തും വായിക്കപ്പെടാൻ ഒരു മടയലേഖനം പുറത്തിറങ്ങിയതും, സലോമിയുടെ ആത്മഹത്യയും, സർക്കാർ ലിസ്റ്റിലില്ലാത്ത 'മാനുഷിക പരിഗണന' വെച്ച് ഒരു പ്രൊഫസ്സറെ തിരിച്ചെടുത്തതുമൊക്കെ കമന്റുകളിലൂടെത്തന്നെ പലരും ഓർമ്മിപ്പിക്കുന്നുമുണ്ടായിരുന്നു. തെറ്റു പറ്റുന്നത് മേലധികാരികൾക്കാണെങ്കിൽ നിർബന്ധമായും ക്ഷമിച്ചിരിക്കണമല്ലൊ; അതല്ലേ, മാതാവിന്റെ ഇഷ്ടം! അങ്ങിനെതന്നെയാ വട്ടായിയച്ചനും പറയുന്നത്. കുറ്റം പറയരുതല്ലോ, മഠത്തിൽപറമ്പിൽ മെത്രാന്റെ ആ മുഖത്തേക്ക് നോക്കിയാൽ ഒരു ചൈതന്യം ഉള്ളപോലെ തോന്നും. വിദേശത്ത് പോയി വ്യാപകമായി തെണ്ടുന്ന സ്വഭാവം അദ്ദേഹത്തിനില്ലെന്നുള്ളത് ഒരു നല്ല കാര്യമായി അദ്ദേഹത്തിന്റെ പറ്റിലെഴുതാം. എന്തു ചെയ്യാം? ചില കറകൾ മായിക്കാൻ അറേബ്യയിലെ മുഴുവൻ സുഗന്ധതൈലങ്ങളും പോരാതെ വരും. കാച്ചപ്പള്ളിയച്ചനേപ്പോലുള്ള ചിലർ 'ഞാൻ ലജ്ജിക്കുന്നു'വെന്നു പറയുന്നുണ്ട്. ഇപ്പോഴും അങ്ങിനെ പറയാത്തവർക്ക് 'ലജ്ജ' എന്താണെന്നറിയില്ലെന്ന് അനുമാനിക്കാം. അതെന്താണെന്നു നിർവ്വചിക്കാൻ സഹായിക്കുന്ന ഏതാനും സംഭവങ്ങൾ കേരളത്തിൽ നിന്ന് തന്നെ ഉടൻ പ്രതീക്ഷിക്കാം. വിവരങ്ങൾ കിട്ടിയിട്ടുണ്ട് - സത്യാവസ്ഥയും കൂടി അറിയേണ്ടതുണ്ടല്ലോ!  

ഇവിടെ നവരസങ്ങളിലുമുള്ള മെത്രാന്മാരും ഉണ്ടെന്നതു നമുക്കറിയാവുന്ന കാര്യം. ഓരോ മഹാരഥന്മാരുടെ പേരു പറയുംപോഴും ചില കാര്യങ്ങൾ മനസ്സിൽ തോന്നിപ്പോകും. അതു നിയന്ത്രിക്കാൻ പറ്റില്ലല്ലൊ! ഗാന്ധിജിയെന്നു കേൾക്കുംപോഴേ ഗോഡ്സേയെന്ന് ഓർക്കില്ലേ? കാഞ്ഞിരപ്പള്ളിക്കാരാണെങ്കിൽ അരമനയെന്നു കേൾക്കുമ്പോഴേ മോനിക്കാ, ദീപിക, ദശാംശം, താമരക്കുരിശ്, ഇൻഫാം തുടങ്ങി നിരവധി കാര്യങ്ങളേപ്പറ്റിയും ഓർമ്മിച്ചു പോകും. അതുപോലെ തന്നെ നികൃഷ്ടജീവി, ജാലിയൻ വാലാ ബാഗ്, സലോമി, പി. ടി തോമസ്, ഇറ്റാലിയൻ നാവികർ, ബിജെപി എന്നൊക്കെ പറയുമ്പോൾ ചില നക്ഷത്രങ്ങളല്ലേ മനസ്സിലേക്ക് ഓടിവരുക? സംസ്കൃതത്തിൽ 'കാര്യ-കാരണ സംബന്ധി'യെന്നാണ് ഇതിനെ പറയുന്നത്. പുക കാണുമ്പോൾ തീയെ ഓർക്കുന്ന ഈ മാനസിക പ്രക്രിയ ഒരു രോഗമല്ല, പക്ഷേ രോഗമായി വളരുകയും ആൾ വിമതനായി മാറുകയും ചെയ്യുന്ന ഒരു പ്രക്രിയ കേരളത്തിൽ വ്യാപകമാണ്. സിനഡു കൂടുന്നിടത്തേക്ക് രാജ് നാഥ് സിംഗിനെ വിളിക്കുന്നവരുള്ളിടത്ത് ഇത്രയൊക്കെയല്ലേ സംഭവിക്കുന്നുള്ളൂ? ക്രൈസ്തവരെ ബി ജെ പി യുടെ കൂട്ടി കൊണ്ടോയി കെട്ടാൻ കുറെ കൊഞ്ഞാണ്ടന്മാർ നടത്തിയ നീക്കം കർത്താവിന്റെ കരുണകൊണ്ട് തടയപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ! ദൽഹി മുതൽ കാഞ്ഞിരപ്പള്ളി വരെയുള്ള സെന്റിന്റെ മണമുള്ള പലരും ഇതിനു വേണ്ടി വാദിച്ചവരിൽ പെടുന്നു. 

നല്ല തേനിന്റെ എറിയൽ പ്രദർശിപ്പിച്ചു തമിൾ നാടോടികൾ വ്യാജ തേൻ വിൽക്കുന്നതുപോലെയാ ഇപ്പോഴത്തെ കത്തോലിക്കാ സഭയുടെ പോക്ക്. കൂടുതൽ പേരെ ജനിപ്പിച്ച് എണ്ണം കൂട്ടാൻ മെത്രാന്മാർ, എണ്ണം കൂടുന്നത് അണികളുടെയാണെന്നു കണ്ട് സന്തോഷിക്കുന്ന വിമത പോരാളികൾ! കോട്ടയം രാജപ്പന്റെ കോമഡി കേൾക്കുന്നതുപോലെയുണ്ട് കാര്യങ്ങൾ!  

ഇന്ന് CCV യിൽ

മാർപ്പാപ്പായും അരിശപ്പെടും - മെക്സിക്കോയിൽ ചില അനിഷ്ട സംഭവങ്ങളും - 

The moment when Pope Francis got angry in Mexico

ദൽഹി കത്തോലികരുടെ ചരിത്ര നേട്ടം  - വിശദമായി വായിക്കുക: ​

Wednesday, February 17, 2016

സീറോ മലബാർ സംഘത്തിനു വൻ തിരിച്ചടി!

ലോകമാസകലം സ്വന്തം പള്ളികളിൽ തന്നെ കൂടിയാലെ സീറോ മലബാർ കൂട്ടായ്മയിൽ സ്ഥാനമുണ്ടായിരിക്കൂവെന്ന മെത്രാൻ സംഘത്തിന്റെ തീരുമാനം വത്തിക്കാൻ തള്ളിക്കളഞ്ഞിരിക്കുന്നു. 

ഫരിദാബാദ് രൂപതയിലേക്ക് ഡൽഹിയിലുള്ളവരെ ബലമായി ചേർത്തുകൊണ്ടുള്ള ആർച്ചു ബിഷപ്‌ ഭരണിക്കുളങ്ങരയുടെ തീരുമാനത്തിന്മേ
ദൽഹി കത്തോലിക്കർ കൊടുത്ത പരാതിയിലാണ് സുപ്രധാനമായ ഈ തീരുമാനമുണ്ടായിരിക്കുന്നത്. 

അത്മായാ മുന്നേറ്റത്തിൽ സുപ്രധാനമായ ഒരു ചുവടുവെയ്പായിരിക്കും ഈ വിധി. 

ഇതിൻപ്രകാരം ലോകത്തെവിടെയുമുള്ള ലത്തീൻ പള്ളികളിൽ നിന്നു കിട്ടുന്ന കുറികൾ സീറോ മലബാർ സഭ അംഗീകരിച്ചേ മതിയാവൂ. 

വിശദമായ ലേഖനം നാളെ CCV യിൽ പ്രതീക്ഷിക്കാം!

ഇന്ന് CCV യിൽ

ലൈംഗിക കുറ്റവാളികളെ വത്തിക്കാൻ സംരക്ഷിക്കുന്നുവെന്നു തെളിവുകള സഹിതം യു. എൻ 

Tuesday, February 16, 2016

കെ.സി. ആർ. എം. ന്റെ- കത്ത്.




ഇന്ന് സി സി വി യിൽ

ജോൺ പോൾ മാർപ്പാപ്പായുടെ രഹസ്യ ജീവിതത്തെപ്പറ്റിയുള്ള കൂടുതൽ ചിത്രങ്ങളുമായി ഇപ്പോൾ ബി ബി സി. വിഷയം കത്തിക്കയറുന്നു. 

Pope John Paul II letters raise debate about celibacy – BBC News

നിന്റെ സ്വരൂപം


തന്നെ കുരിശില്‍ തറച്ചവര്ക്കുവേണ്ടി കരുണാമയനായ മശിഹാ മരണമൊഴിയായി "പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ" എന്നായിരുന്നുവല്ലോ! എന്നാല്‍ ഇന്ന് സഭകള്‍ കവലച്ചട്ടംപികളെ ളോഹയണിയിച്ചു 'കള്ളന്മാരുടെ ഗുഹ 'കളിളെന്നും കുര്ബാനയെന്ന തട്ടിപ്പുകൂദാശ ചൊല്ലി,താന്‍ നല്ലശമാരായനിലൂടെയും, സ്വയം കുരിശിലും കാണിച്ചുകൊടുത്ത 'ത്യാഗ' മെന്ന കുര്‍ബാനയെ അപമാനിക്കുന്നതില്‍ അതീവദു;ഖത്തോടെ തന്റെ പഴയ പ്രാര്‍ത്ഥന ഇതാ തിരുത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ക്രിസ്തീയരെ അറിയിക്കുന്നു , "പിതാവേ ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയുന്നു ; ഇവരോട് പൊറുക്കരുതേ,,"

ഇന്ന് സി സി വി (CCV) യിൽ വായിക്കുക


Convicted Indian priest’s reinstatement upsets victims group

Christian leaders in India reject Hindu group’s overtures

പെൺകുട്ടിയെ കടന്നു പിടിച്ചതിനു ജെയിലിൽ കിടന്ന ഇന്ത്യൻ വൈദികനുണ്ടായിരുന്ന മുടക്കം ബിഷപ്പ് പിൻവലിച്ചു. ക്രിസ്ത്യാനികളെ ബിജെപിയിൽ കൊണ്ടെ കെട്ടാനുള്ള ചില ബിഷപ്പുമാരുടെ നീക്കത്തിനു വൻ തിരിച്ചടി : 

Monday, February 15, 2016

സത്യജ്വാല – ഫെബ്രുവരി 2016

സത്യജ്വാല – ഫെബ്രുവരി 2016
ക്രൈസ്തവ വിദ്യാഭ്യാസരംഗം – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), അദ്ധ്യാപകർക്ക് ക്രൂരമർദ്ദനം പിന്നിലൊരു വൈദികൻ, മത – മതേതര ഫാസിസം, ആദരിക്കലും, ചര്ച്ചാ സമ്മേളനവും (കെ സി ആർ എം), കല്ലറ കച്ചവടം, നിന്റെ സ്വരൂപം – സക്കറിയാസ് നെടുങ്കനാൽ, സ്വവംശ വിവാഹനിഷ്ഠ – കർദ്ദിനാളിനൊരു കത്ത്, രക്തശുദ്ധി വാദം – ജോസഫ് കൂർമ്മങ്കൽ, സഭാനവീകരണം തോട്ടിപ്പണി – ഇപ്പൻ, ബലി – സത്താമാറ്റം – റവ. ഡോ. സിപ്രിയൻ, പുരോഹിതർ ചുടലഭൂതങ്ങളോ? – റജി ഞള്ളാനി, കുടുംബ കല്ലറ പ്രശ്നം, കർത്താവ് കേരളത്തിൽ – മാത്തുക്കുട്ടി ജെ കുന്നപ്പള്ളി, വൈദിക വിദ്യാർത്ഥി പിടിയിൽ, ഞാൻ ലജ്ജിക്കുന്നു – ഫാ. ഡേവിസ് കാച്ചപ്പള്ളി, ബിഷപ്പിന് പിഴ പത്തു ലക്ഷം, കന്യാസ്ത്രികളെ മോചിപ്പിച്ചു, രസഗുള – അലോഷ്യസ് ജോസഫ്…… Download Now

Read in CCV today:

Sunday, February 14, 2016

എനിക്കു ശ്വാസം മുട്ടുന്നു!

ഒരു പുലിയുടെ മുമ്പിൽ യാദൃശ്ചികമായി ചെന്ന് പെട്ടാൽ നാമെന്തു ചെയ്യും? പുലി തന്നെ എല്ലാം ചെയ്തോളും എന്നു പറഞ്ഞാലേ ഉത്തരം ശരിയാകൂ; തുപോലെതന്നെയാണ് സീറോ മലബാർ സഭയിൽ പെട്ടു പോയവരുടെയും കാര്യം. അങ്ങിനെ പെട്ടുപോയവർ ഒന്നും ചെയ്യേണ്ടതില്ല എല്ലാം മെത്രാന്മാർ ചെയ്തോളും. ഈ വർഷവും മെത്രാന്മാരെ സംബന്ധിച്ചിടത്തോളം ശനിദശ തന്നെയാണെന്ന് തോന്നുന്നു. ശവക്കോട്ടക്കു വില പറഞ്ഞ ഒരുത്തൻ പത്തുലക്ഷം നഷ്ടം കൊടുക്കാൻ കോടതി വിധിച്ചിട്ടുണ്ട്. അങ്ങിനെയിങ്ങനെയൊന്നും വഴങ്ങുന്നവരല്ല മെത്രാന്മാർ. അപ്പീൽ കൊടുത്ത് അത് ഇരുപതു ലക്ഷമാകുന്നവരെ കളിക്കും. പണ്ടു പാലാ മെത്രാൻ ഇങ്ങിനെ ഒരു കളി കളിച്ചതാ. മടൂത്തപ്പം നിർത്തി. ഇവിടെ പ്രതി സി എസ് ഐ ക്കാരനാണെങ്കിലും സീറോ പണ്ഡിതരുടേയും ഇഷ്ട വിനോദമാണ്‌ കല്ലറ കളി. മറ്റൊരു മെത്രാനെ കോടികൾ അമേരിക്കയിൽ നിന്നു  പിരിച്ചതിന്റെ പേരിൽ കേസിൽ കുടുക്കാൻ നോക്കുന്നത് അമേരിക്കക്കാർ. മദ്ധ്യതിരുവിതാങ്കൂറിലെ ആസ്പത്രിയേൽ തൊട്ടാൽ വിവരമറിയും; വേണോങ്കിൽ ചെറുവള്ളി എസ്റ്റേറ്റ് അമേരിക്കക്ക് കൊണ്ടുപോകാം. റബ്ബർ മരമുള്ള പ്രദേശം പോലും മനുഷ്യൻ ഉപേക്ഷിച്ചു കഴിഞ്ഞു! സീറോ കത്തോലിക്കർ കൊടുക്കുന്ന പണത്തിന്റെ കണക്ക് ആരെങ്കിലും ചോദിച്ച ചരിത്രമില്ല. ഒരു ഫലവുമില്ലെന്ന് അവർക്കറിയാം. കിട്ടിയത് ഇത്ര കോടി ചിലവായത് ഇത്ര കോടി. ദശാംശം പിരിക്കാൻ കൊടുക്കുന്ന നോട്ടീസിലെ വിശദ വിവരം ഇങ്ങിനെ. 

ഇവിടെ ഇൻഫാമുള്ളതു കൊണ്ട് കർഷകർ സന്തോഷമായി കഴിയുന്നു. കപ്പ കിലോ 8 രൂപാ; പാളേങ്കോടൻ കിലോ 4 രൂപാ, റൊബസ്റ്റാ 3 രൂപാ (വാഴക്കുലകൾ  ആർക്കും  വേണ്ട) റബ്ബർ 80 രൂപാ, തേങ്ങാ 10 രൂപാ (ചകിരി, ചിരട്ട ആർക്കും വേണ്ടാ), വെള്ളം ലിറ്റർ 15 രൂപാ; അരി പെയിന്റടിച്ചത് 40 രൂപാ, എണ്ണ (ലിക്വിഡ് പാരഫിൻ 80% ഉള്ളത്) 180 രൂപാ, ഏലം 500 ...... വില തകർന്ന വിളകളുടെ കൂട്ടത്തിൽ ചേമ്പ്, ചേന, കാച്ചിൽ മുതലായവയും ഉണ്ട്. മലയോര മേഖലകളിൽ കൃഷി നശിപ്പിക്കാൻ  കാട്ടുപന്നി, കുരങ്ങ്, വേഴാമ്പൽ, കാട്ടാന, പെരുമ്പാമ്പ് തുടങ്ങിയ ജന്തുക്കളും, അല്ലാത്തിടങ്ങളിൽ കാശു  പിരിക്കാൻ മെത്രാന്മാരും ഉണ്ട്. കുർബ്ബാനക്കും ഒപ്പീസിനും കുറവില്ല, കല്ലറക്ക് ഫീസ് 50,000 കവിയുമെന്ന് തന്നെ തോന്നുന്നു. (ആയുഷ്കാലം, ഓരോ രൂപതകളിലായി, ഇരട്ടിപ്പിച്ചു കൊണ്ടിരിക്കുന്നു). ഒരിൻഫാം പോരാ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. നല്ലതു നല്ലപോലെ പറയണമല്ലോ, സഹ്യാദ്രി ബാങ്ക് ഉള്ളതുകൊണ്ട് താലിമാല മെത്രാൻ വെഞ്ചരിച്ച അലമാരിയിൽ പണയം വെയ്കാൻ പറ്റുന്നുണ്ട്.

കത്തോലിക്കാ വിശ്വാസികൾക്ക് എന്നും പരാതിയുള്ള ഒരു കാര്യമാണ് അവരുടെ കഴിവുകളെ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്. ലോഗോസ് ക്വിസ്സിന്റെ കാര്യം എല്ലാവരും എന്താ ഓർക്കാത്തെ? അടുത്ത ഒളിമ്പിക്സിൽ ലോഗോസും പെടുത്തിയാലോ? കഴിവുള്ളവർക്ക് അത് പ്രകടിപ്പിക്കാൻ അവസരം ഉണ്ടല്ലോ; ഇല്ലേ? എഴുത്തുകാരെയും കലാകാരന്മാരെ ഊരുവിലക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ടെങ്കിലും രാഷ്ട്രീയക്കാരെയും പോലീസുകാരെയും സഭ ഒരിക്കലും ഉപേക്ഷിക്കാറില്ല. കാറിൽപ്പോയ മെത്രാന്റെ ഡ്രൈവറെ ഊതിപ്പിച്ച പോലീസുകാരനെ, താരതമ്യേന ജോലി കുറഞ്ഞ ഒരു സ്റ്റേഷനിലേക്ക് അന്നു തന്നെ മാറ്റിയെന്നൊരു വാർത്ത കാഞ്ഞിരപ്പള്ളി ഭാഗത്ത് ഇപ്പോഴും കറങ്ങുന്നുണ്ട്. ഏതു മെത്രാനാണിതിനു സഹായിച്ചതെന്ന് ആരും തുറന്നു പറയുന്നുമില്ല.  ഒരു വർഷം അരീത്ര പള്ളിയിൽ പി സി ജോർജ്ജിന്റെ കാലുകൾ കഴുകി അച്ചൻ ചുംബിച്ചില്ലേ? മാണിയുടെ മകൻ നിരാഹാരം കിടന്നപ്പോൾ ബിഷപ്പുമാർ ഒപ്പം വന്നിരുന്നില്ലേ? ഒരു മെത്രാൻ പിണറായി വിജയനെ അരമനയിൽ വിളിച്ചു കാപ്പി കൊടുത്തില്ലേ? ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കാൻ ഇടയലേഖനം ഇറക്കിയ മെത്രാനും ഇവിടില്ലേ? പോലീസുകാരെ പ്രത്യേകം ബഹുമാനിക്കുന്ന ചടങ്ങുകൾ പല രൂപതകളിലും നടക്കുന്നു. കർത്താവേ കർത്താവേയെന്നു വിളിക്കുന്നവർക്കല്ലല്ലോ പകരം വചനം ജീവിക്കുന്നവർക്കല്ലേ സ്വർഗ്ഗ രാജ്യം? നടിയാണെങ്കിൽ പള്ളിയിൽ ഒത്തു കല്യാണവും അമ്പലത്തിൽ കെട്ടുമാകാം; രാഷ്ട്രീയക്കാരനാണെങ്കിൽ മക്കൾ അമ്പലത്തിൽ കെട്ടിയാലും രജിസ്ട്രാറോഫീസിൽ കെട്ടിയാലും പള്ളിയിൽ അത് മെത്രാൻ വീണ്ടും ആശീർവ്വദിക്കും. പാവങ്ങളോ? പ്രീകാനായിൽ പോയി തൊലിയുരിയുന്ന ലൈംഗിക പ്രഭാഷണങ്ങളും കേട്ടിരിക്കണം - മൂന്നു ദിവസങ്ങൾ. തെരുവ് നായകൾക്ക് എതിരേ പയറ്റുന്ന കൊച്ചൗസേപ്പിനോ, പാലാക്കാരി ദയാഭായിക്കോ വല്ലോം ഒരു സമ്മാനം ഇവർ കൊടുത്തിരുന്നെങ്കിൽ, ദൈവത്തിനിഷ്ടപ്പെട്ടേനെ. 

നമ്മളിൽ പലരും ഓർക്കും, സീറോ മലബാർ എന്നു പറഞ്ഞാൽ തരികിടകളാണെന്നാ മറ്റുള്ളവർ കരുതിയിരിക്കുന്നതെന്ന്. വത്തിക്കാനിൽ അങ്ങിനെയൊരു സംസാരമുണ്ടെങ്കിലും പലയിടങ്ങളിലും അങ്ങിനെയല്ല. ഈയിടെ ജർമ്മനിയിൽ നിന്നും ഒരു സംഘം സീറോ സഭയിലെ വിശ്വാസ തീഷ്ണത കാണാൻ കൊഴുവനാൽ വന്നിരുന്നു. ജെരൂസലേമിൽ പോലും ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ലെന്നവർ പറഞ്ഞെന്നും കേൾക്കുന്നു. എനിക്ക് മനസ്സിലായത്‌ മണ്ടന്മാർ ലണ്ടനിൽ മാത്രമല്ല ജർമ്മനിയിലും ഉണ്ടെന്നാ. പ്രവാസി ശബ്ദത്തിൽ കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ഒരു ലേഖനത്തിൽ വിശ്വാസികളെ വടിയാക്കുന്ന സീറോ മെത്രാന്മാരെപ്പറ്റിത്തന്നെയാണ് പറയുന്നത്. സ്വർഗ്ഗം പോലുള്ള നാടു വിട്ട് അന്യ നാടുകളിൽ ചേക്കേറിയ പ്രവാസികളുടെ പിന്നാലെ ചെന്ന് അവരെ ആ നാടുമായി ഇണങ്ങാനും മെത്രാന്മാർ സമ്മതിക്കില്ലത്രെ. അവർക്കാർക്കും വിദേശത്തു പോകാൻ ഒരു ചില്ലി പൈസാ ഇവർ മുടക്കിയിട്ടില്ലെന്നു ലേഖനം പറയുന്നു. വചനം മലയാളത്തിൽ  കേൾക്കുന്ന പ്രവാസികൾക്ക് അച്ഛനേ തിരുമ്മാൻ വന്നവൻ മകളെ ഗർഭിണിയാക്കിയ അനുഭവമാണുണ്ടാകുകയെന്നു പലരും പറയുന്നു. മലയാളം ശ്രേഷ്ടഭാഷയായത് മുതൽ ഇത്തരം അനുഭവങ്ങൾ കൂടിയിട്ടുമുണ്ട്. എനിക്കറിയാവുന്ന ഒരു രൂപതയിൽ ഒരുന്നത വിദ്യാഭ്യാസ ഗൈഡൻസ് പദ്ധതിയുണ്ട്. അന്യസംസ്ഥാന സ്ഥാപനങ്ങളിൽ  അഡ്മിഷൻ തരപ്പെടുത്തി കമ്മീഷൻ വാങ്ങലാണ് പ്രധാന സേവനം; സ്വകാര്യ സ്ഥാപനങ്ങളിൽ കൊടുക്കേണ്ടതിലും കൂടുതൽ കൊടുക്കുകയും വേണം. പള്ളിയുടെ പിന്നാലെ കൂടുന്നത് കൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടോ? അതുമില്ല. ആയുസ്സ് തീരാറാവുമ്പോൾ പോക്കറ്റിൽ നിന്നു പോയ കാശും, പള്ളിക്കും ധ്യാനങ്ങൾക്കും പിന്നാലെ പോയി നഷ്ടപ്പെട്ട സമയത്തിന്റെ വിലയും കൂടെക്കൂട്ടിയിട്ട് കിട്ടിയ നേട്ടങ്ങൾ തട്ടിച്ചു നോക്കുക. പോയിയെന്നു കരുതിയ ചൊറി തിരിച്ചു വന്നുവെന്നും, ചാകില്ലെന്നു കരുതിയ തനിക്കു ശ്വാസം മുട്ടുന്നല്ലോയെന്നും മനസ്സിലാകും.

ലേഖനം പറയുന്നത്, ഒരു മെത്രാൻ വിദേശത്തു പോയി വന്നാൽ 30-35 ലക്ഷം ചിലവാകുമെന്നാണ്. ഏതു കണക്കിൽ നിന്നിതു കുറയുന്നു?  സംഭാവനയായി പിരിച്ചത് മുഴുവൻ കണക്കിലുണ്ടോ എന്നൊക്കെ ആര് നോക്കുന്നു. ഏതു മെത്രാൻ ചിക്കാഗോ പള്ളിയി ചെന്ന് കുർബാന ചൊല്ലിയാലും 150 ഡോളർ കിട്ടുമെന്നു പഞ്ഞു കേട്ടിട്ടുണ്ട്. ശരിയായിരിക്കാം. അതൊക്കെ സംഭാനയുടെ ലിസ്റ്റിൽ പെടുത്തണമെന്നല്ല ഞാൻ പറഞ്ഞത്; അതൊക്കെ മെത്രാന് ചായ കുടിക്കാൻ എന്ന് കരുതിയാൽ മതി. മിക്ക രൂപതകളിലേയും ദശാംശ കണക്ക് നോക്കിയാൽ ഓരോ വർഷവും പിരിവ് കുറയുന്നതായാണ് കാണുന്നത്. വരുമാനം കൂടുന്നു, ദശാംശം കുറയുന്നു. ഒരിടത്തു ദീപിക ഫ്രണ്ട്സ് കുത്തി ക്കയറുന്നു, വേറൊരിടത്തു സഭാ വിമതന്മാർ കത്തിക്കയറുന്നു - കലികാലം! ഈ ഞായറാഴ്ച്ച കെ സി ബി സി അൾത്താരബാലദിനമായി ആഘോഷിക്കുന്നു. തൽസംബന്ധമായി ഇറക്കിയ മടയലേഖനത്തിൽ, കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ലൈംഗിക പാപങ്ങളിൽ വീഴാതിരിക്കാനും സഭയോടു ചേർന്ന് നിൽക്കണമെന്ന് ആഹ്വാനമുണ്ട്. ചിരിക്കരുത്! ഏതെങ്കിലും അത്മായൻ അൾത്താരബാലനെ ദുരുപയോഗം ചെയ്തതായി കേട്ടിട്ടുണ്ടെങ്കിൽ ഒട്ടും ചിരിക്കാൻ പാടില്ല. 

കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിൽ ഈയ്യിടെ ഒരു ഓൺലൈൻ കോൺഫ്രൻസ് നടക്കുകയുണ്ടായി. ഷാലോം ടിവിയിൽ കുർബ്ബാന കണ്ടാൽ കടം തീരുമെങ്കിൽ കുമ്പസ്സാരം ഓൺലൈൻ ആക്കിക്കൂടെ? കുഴിക്കകത്തു ചെന്നല്ലല്ലോ അച്ചൻ മരിച്ചവർക്കുള്ള ഒപ്പീസ് ചൊല്ലുന്നത്? പെൺകുട്ടികൾക്കും, കന്യാസ്ത്രികൾക്കും, 80 ൽ താഴെയുള്ള യുവതികൾക്കും അൾത്താര ബാലന്മാർക്കും കുമ്പസ്സാരം ഓൺലൈനാക്കിയാലോ? എനിക്ക് നിർബന്ധമൊന്നുമില്ല - ചൊറിയുമ്പോ അറിഞ്ഞോളും. 

Thursday, February 11, 2016

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ

Feb 10 2016 08:52 AM

സന്ദീപ് വെള്ളാരംകുന്ന്

അധികാരത്തിന്റേയും സമ്പത്തിന്റേയും പിന്‍ബലത്തില്‍ നീതിരഹിതമായ തീരുമാനങ്ങളെടുക്കുന്ന മതമേധാവികള്‍ക്കു കോടതികളില്‍ നിന്നും വിശ്വാസികളില്‍ നിന്നും തിരിച്ചടി കിട്ടുന്ന പുതിയ കാലമാണിത്. തൃശൂരില്‍ ഇടവകക്കാരുടെ സഹായത്തോടെ പള്ളിക്കെതിരേ കേസു കൊടുത്തയാളുടെ മകന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ച കത്തോലിക്കാ സഭയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഒന്നിച്ചതോടെ സഭയ്ക്ക് മുട്ടു മടക്കേണ്ടി വന്ന സംഭവം നടന്നിട്ട് അധികകാലമായില്ല.

എന്നാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ച സിഎസ്‌ഐ സഭാ ബിഷപ്പിനെതിരേ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച കോടതി വിധിയാണ് വിശ്വാസികള്‍ക്കു മേല്‍ മതമേധാവികളുടെ, മുന്‍കാലങ്ങളിലേതു പോലുള്ള ഇടപെടലുകള്‍ ഇനി നടക്കില്ലെന്ന കാര്യം അരക്കിട്ടുറപ്പിക്കുന്നത്.

പള്ളിക്കെതിരേ പുസ്തകമെഴുതിയെന്നാരോപിച്ച് എംജി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗവും മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് മുന്‍ അധ്യാപകനുമായിരുന്ന പ്രൊഫസര്‍ സി സി ജേക്കബിന്റെ മൃതദേഹം എള്ളുമ്പുറം ഇടവക സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നത് കഴിഞ്ഞ വര്‍ഷം ബിഷപ്പും ഇടവക വികാരിയും തടഞ്ഞിരുന്നു. ഇതിനെതിരേ ജേക്കബിന്റെ ഭാര്യ മേരി നല്‍കിയ കേസിലാണ് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി സിഎസ്‌ഐ സഭ ഈസ്റ്റ് കേരള ബിഷപ്പ് കെജി ദാനിയേല്‍, ഇടവക വികാരി എന്നിവര്‍ക്കെതിരേ 9,95,000/- രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ വിധിച്ചത്.

പൂര്‍വ കേരള മഹായിടവക സ്ഥാപകന്‍, സഭാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സി സി ജേക്കബ് 2003-ലാണ് ജലസ്‌നാനം ഒരു പഠനം എന്ന പേരില്‍ പുസ്തകമെഴുതിയത്. ഇതിനെത്തുടര്‍ന്ന് ജേക്കബിനെ സഭയില്‍ നിന്നു പുറത്താക്കുകയായിരുന്നു.

ഇതിനെതിരേ ജേക്കബ് നല്‍കിയ ഹര്‍ജിയില്‍ ഈ നടപടി അസാധുവാണെന്ന് 2009-ല്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരേ ബിഷപ്പ് നല്‍കിയ ഹര്‍ജിയാകട്ടെ കോടതി തള്ളുകയും ചെയ്തു. കോടതി ഉത്തരവ് അനുസരിക്കാതിരുന്ന ബിഷപ്പിനെതിരേ വീണ്ടും കേസ് നല്‍കി കാത്തിരിക്കുന്നതിനിടെയാണ് ജേക്കബ് മരിച്ചത്.

മരണ വിവരം ബിഷപ്പിനെ അറിയിച്ചപ്പോഴാകട്ടെ, കിട്ടിയ അവസരമെന്നു കരുതി സംസ്‌കാരം സെമിത്തേരിയില്‍ നടത്താനാവില്ലെന്ന് ബിഷപ്പ് ഇടവക വികാരി വഴി അറിയിക്കുകയായിരുന്നു. പിന്നീട് പൊതു പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടപ്പോള്‍ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചെങ്കിലും കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതും സഭാവസ്ത്രമണിഞ്ഞ് ശുശ്രൂഷ നടത്തുന്നതും വിലക്കുകയും ചെയ്തു.



ഒടുവില്‍ കുടുംബാംഗങ്ങള്‍ വീടിനു സമീപം കല്ലറ നിര്‍മിച്ചു സംസ്‌കാരം നടത്തി. ഇതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ബിഷപ്പിന് കനത്ത പിഴയുമായി കോടതി വിധി ഉണ്ടായത്. കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സഭാ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ തനിക്കു പ്രവര്‍ത്തിക്കാനാവുകയുള്ളുവെന്നുമാണ് ബിഷപ്പ് കോടതി വിധിയെപ്പറ്റി മാധ്യമങ്ങളോടു പ്രതികരിച്ചത്.

മതത്തിന്റെ പേരില്‍ വിശ്വാസികളെ നിലയ്ക്കുനിര്‍ത്തുന്ന മതമേധാവികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പും കോടതി വിധിയോടൊപ്പമുണ്ട്. ബിഷപ്പും വികാരിയും സാധാരണക്കാരപ്പോലെ വികാര, വിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പാടില്ലെന്നും മൃതദേഹം ബന്ധുക്കളുടെ ആഗ്രഹപ്രകാരം കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാത്തത് മാനുഷിക മൂല്യങ്ങളുടെ ലംഘനവുമാണെന്നും പറഞ്ഞ കോടതി മരണത്തോടെ ഒരാളുമായുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അവസാനിപ്പിക്കേണ്ടതാണെന്നും പരേതാത്മാവിനോട് ആദരവു പ്രകടിപ്പിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഓര്‍മിപ്പിച്ചു.

മുന്‍കാലങ്ങളില്‍, സാധാരണയായി ആത്മഹത്യ ചെയ്യുന്നവരുള്‍പ്പടെയുള്ളവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ സഭാമേധാവികള്‍ മടി കാട്ടിയിരുന്നു. ഇത്തരക്കാരെ സംസ്‌കരിക്കുന്ന സ്ഥലം തെമ്മാടിക്കുഴിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നതു തന്നെ. എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് തടസവാദങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്ന കോടതി വിധികളാണ് ഈ വിഷയത്തില്‍ സഭകള്‍ക്കു തിരിച്ചടിയായത്.

അധികാരത്തിന്റെ ബലത്തില്‍ വിവാഹം, മരണം പോലുള്ള കാര്യങ്ങളില്‍ പരിധിയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ നിലവില്‍ സഭകള്‍ക്കു കഴിയാത്ത അവസ്ഥയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിശ്വാസികള്‍ കോടതിയെ സമീപിക്കുന്നതും സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ശക്തമായതുമാണ് ഇതിനു കാരണം.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

 

Feb 10 2016 08:52 AM

Wednesday, February 10, 2016

സത്യജ്വാല മാസിക ഫെബ്രുവരി-2016

മുഖക്കുറി
ക്രൈസ്തവവിദ്യാഭ്യാസരംഗം ഇന്നലെയും ഇന്നും
കത്തോലിക്കാസഭയിലെ ചില സന്ന്യാസസമൂഹങ്ങളും സന്ന്യാസിനീസമൂഹങ്ങളും, ട്രസ്റ്റുകൾ സ്ഥാപിച്ച് ചില വൈദികർ വ്യക്തിപരമായും നടത്തിവരുന്ന അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ കേരളകത്തോലിക്കാ സമുദായത്തിനുതന്നെ അപമാനകരമായിത്തീർന്നിട്ടുണ്ട്. സംഭാവന വാങ്ങിയും വൻ ഫീസു പിരിച്ചും, ഗവൺമെന്റ് ഉത്തരപ്രകാരം ചെക്കായി നൽകുന്ന മിനിമം ശമ്പളത്തിൽനിന്ന് ഒരു ഭാഗം അദ്ധ്യാപകരിൽനിന്ന് നിർബ്ബന്ധംചെലുത്തി തിരിച്ചുമേടിച്ചും നടത്തിവരുന്ന ഇത്തരം 'കത്തോലിക്കാ'വിദ്യാഭ്യാസസ്ഥാപനങ്ങൾ യാതൊരുവിധ സാമൂഹിക നിയന്ത്രണവുമില്ലാതെ ചൂഷണത്തിൽ തഴച്ചുവളരുകയാണ്. എന്തെങ്കിലും വിയോജിപ്പു പ്രകടിപ്പിച്ചാൽ, ഉള്ള ജോലിയിൽനിന്നും പിരിച്ചുവിട്ടേക്കാമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, ഉന്നതവിദ്യാഭ്യാസയോഗ്യതകളുള്ള എത്രയോ അധ്യാപകരാണ് എല്ലാ അനീതിയും ചൂഷണവും സഹിച്ചും മൗനംപാലിച്ചും ഈ മേഖലയിൽ ഉപജീവനത്തിനായി പാടുപെടുന്നത്!


ഈ അടുത്തയിടെ, കട്ടപ്പനയ്ക്കടുത്ത് സ്വരാജിൽ ഒരു കത്തോലിക്കാവൈദികന്റെ നേതൃത്വത്തിൽ  നടത്തിവരുന്ന ഇത്തരമൊരു സ്‌കൂളിലെ ഏതാനും അദ്ധ്യാപകർ, തിരിച്ചു കൊടുക്കേണ്ട തുകയിൽ അല്പം ഇളവു വരുത്താമോ എന്നഭ്യർത്ഥിച്ചതിന്റെപേരിൽ അവരെ തരംതാഴ്ത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തത്രേ!

കണ്ണിൽച്ചോരയില്ലാത്ത ഈ നടപടിക്കെതിരെ മറ്റൊരദ്ധ്യാപകൻ പ്രതിഷേധിച്ചതിന് അദ്ദേഹത്തെ ഉൾപ്പെടെ ജോലിയിൽനിന്നും പിരിച്ചുവിട്ടെന്നും അറിയുന്നു. മാത്രമല്ല, ഈ സംഭവത്തിൽ പിരിച്ചുവിടപ്പെട്ട അധ്യാപകർക്കു പിന്തുണ പ്രഖ്യാപിച്ച് നാട്ടുകാരും സംഘടനാപ്രവർത്തകരും ചേർന്ന് ഒരു പ്രതിഷേധസമ്മേളനം നടത്തിയതിന്റെ പേരിൽ, ഗുണ്ടകളെ ഉപയോഗിച്ച് അദ്ധ്യാപകരെ മർദ്ദിച്ചവശരാക്കിയെന്നും റിപ്പോർട്ടുണ്ട് 
വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസമൂഹം നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെക്കുറിച്ചുള്ള ഓർമ്മകൾുതുക്കാനും ആ വെളിച്ചത്തിൽ അതിപ്പോൾ എത്തിനിൽക്കുന്ന ലജ്ജാകരമായ അവസ്ഥയെക്കുറിച്ചു പരിചിന്തിക്കാനും കത്തോലിക്കാസഭയുടെപേരിൽ നടക്കുന്ന ഇത്തരം അനിഷ്ടസംഭവങ്ങൾ അവസരങ്ങളാകേണ്ടതുണ്ട് എന്നു കരുതുന്നു.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇവിടുത്തെ ക്രൈസ്തവസമൂഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് ആരും സമ്മതിക്കും. ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം സ്ഥാപിച്ച് കഴിഞ്ഞ നൂറ്റാണ്ടിൽ ഈ സമൂഹം നടത്തിയ വിദ്യാഭ്യാസപ്രവർത്തനത്തിനു സമാനമായൊരു മാതൃക ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്
.

 പള്ളിക്കെന്നതുപോലെ പള്ളിക്കൂടങ്ങൾക്കും, ആവശ്യമായത്ര സ്ഥലവും അവ പണിയാനാവശ്യമായ തടികളും മറ്റു സാധനസാമഗ്രികളും വിട്ടുകൊടുത്തും പണംപിരിച്ചും കൂട്ടായി അദ്ധ്വാനിച്ചും ഒരു ജനത കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ ത്യാഗോജ്വലമായ ഈ വിദ്യാഭ്യാസപ്രവർത്തനമാണ്, കേരളീയരുടെ ഉയർന്ന സാക്ഷരതയ്ക്കും എല്ലാ മേഖലകളിലുമുണ്ടായ അഭിവൃദ്ധിക്കും അടിത്തറതീർത്തത്. ഈ പ്രവർത്തനത്തിന്റെ നേതൃന്നിരയിൽ ക്രൈസ്തവരായിരുന്നെങ്കിലും, ഈ സംരംഭത്തിൽ മറ്റു സമുദായാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വൻ സഹകരണവും പങ്കാളിത്തവുംകൂടി കണക്കിലെടുത്താൽ അത് സാർവ്വത്രികവിദ്യാഭ്യാസത്തിനുവേണ്ടി കേരളം നടത്തിയ ഒരു മതേതരജനകീയമുന്നേറ്റമായിരുന്നു എന്നു വിലയിരുത്താനാകും.
മഹത്തായ ഈ പള്ളിക്കൂടവിപ്ലവത്തിനുപിന്നിൽ നാട്ടിലെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യമല്ലാതെ സാമുദായികമോ സാമ്പത്തികമോ ആയ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ചെറിയ ഫീസു പിരിച്ച് അതിൽനിന്ന് അദ്ധ്യാപകർക്കു തുച്ഛമായ ശമ്പളം നൽകുന്ന രീതിയാണ് തുടക്കത്തിൽ അവലംബിച്ചിരുന്നത്. ഈ സ്‌കൂളുകളുടെ നടത്തിപ്പ് തീർത്തും വികേന്ദ്രീകൃതവും സുതാര്യവുമായിരുന്നു എന്നതാണു മറ്റൊരു പ്രത്യേകത. ഓരോ പള്ളിക്കൂടവും അതാത് ഇടവകയുടേത്; പള്ളിവികാരി സ്‌കൂൾ മാനേജർ; തിരഞ്ഞെടുക്കപ്പെട്ട കൈക്കാരന്മാരും പള്ളിയോഗാംഗങ്ങളും സ്‌കൂൾ നടത്തിപ്പുകാരും കാര്യാലോചനക്കാരും. മറ്റു സമുദായങ്ങളിലേതുൾപ്പെടെ, തങ്ങൾക്കു നേരിട്ടറിയാവുന്ന സ്വന്തം നാട്ടിലെതന്നെ പഠിപ്പും കഴിവും താല്പര്യവുമുള്ള യുവതീയുവാക്കളെ പള്ളിയോഗം ചേർന്ന് അദ്ധ്യാപകരായി നിയമിക്കുന്നു. ഗവൺമെന്റ് സിലബസ്പ്രകാരമുള്ള വിദ്യാഭ്യാസവും പരീക്ഷകളും....
മറ്റു സമുദായങ്ങളും ഈ മാതൃക പിന്തുടരാൻ തയ്യാറായതോടെ കേരളമാകെ സരസ്വതീദേവിയുടെ വിളയാട്ടഭൂമിയായി. മലയാളിസമൂഹത്തിൽ വായനാശീലമുണർന്നു. അവരിൽ ധിഷണയും സർഗ്ഗാത്മകതയും സടകുടഞ്ഞുയർന്നു. ലൈബ്രറിപ്രസ്ഥാനം ഒരു തരംഗമായി കേരളമാകെ അലയടിച്ചു. കലാ-സാഹിത്യ-സാംസ്‌കാരികരംഗങ്ങളിൽ ഉണർവിന്റെ പുത്തൻ കേളികൊട്ടുയർന്നു. മലയാളത്തിന്റെയും മലയാളിയുടെയും സാംസ്‌കാരികഗാത്രത്തിൽ ഒരു നവചൈതന്യത്തിന്റെ ചോരയോട്ടമുണ്ടായി. കേരളമുഖത്തിന് പുതിയൊരു ഓജസ് കൈവന്നു.


എന്നാൽ, കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ ഈ മുഖശോഭ ഏതാനും പതിറ്റാണ്ടുകൾക്കുശേഷം മങ്ങാനാരംഭിച്ചു. സ്‌കൂളുകളുടെ മാനേജർസ്ഥാനം വഹിച്ചിരുന്ന വികാരിയച്ചന്മാരുടെ പ്രമാണിത്തമനോഭാവവും പണക്കൊതിയും, സ്‌കൂളുകളുടെമേൽ തങ്ങൾക്ക് അധികാരം ലഭിക്കണമെന്ന മെത്രാന്മാരുടെ ആഗ്രഹവുമാണ് ഇതിനു കാരണമായത്. ചെക്കു കൊടുത്ത് അതിന്റെ പകുതി തുക അദ്ധ്യാപകരിൽനിന്നു തിരിച്ചുവാങ്ങുന്ന ഇന്നത്തെ സ്വാശ്രയമാനേജ്‌മെന്റിന്റെ മുൻഗാമികളായിരുന്നു, അന്നത്തെ മാനേജരച്ചന്മാരിൽ വളരെപ്പേരും. കൂടുതൽ തുകയ്ക്ക് ഒപ്പിടുവിച്ചിട്ട് കുറഞ്ഞ തുക കൊടുക്കുന്ന രീതിയായിരുന്നു അവരുടേത് എന്നുമാത്രം. ഈ കാലയളവിൽ യോഗ്യതയുള്ള അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും അദ്ധ്യാപകനിയമനത്തിൽ കൂടുതൽ പരിഗണന കൊടുത്തുതുടങ്ങിയിരുന്നു. കഴിയുന്നിടത്തോളം അച്ചന്മാരെത്തന്നെ ഹെഡ്മാസ്റ്റർമാരാക്കുന്ന പ്രവണതയ്ക്കും തുടക്കമിട്ടു.
1957-ൽ അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുതിയൊരു വിദ്യാഭ്യാസബില്ലിനു രൂപംകൊടുത്തതിനുപിന്നിൽ, മറ്റു പലതിന്റെയും കൂട്ടത്തിൽ, ഈ അനാരോഗ്യകരമായ പ്രവണതകൾക്കു കടിഞ്ഞാണിടുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു. അദ്ധ്യാപകർക്ക് ഗവൺമെന്റുതന്നെ ശമ്പളം നൽകുകയെന്ന മുഖ്യ നയംമാറ്റത്തോടൊപ്പം, മാനേജ്‌മെന്റ് കവർന്നെടുത്തിരുന്ന ചില അമിതാധികാരങ്ങൾക്കു പരിധികല്പിച്ചുള്ള വകുപ്പുകളും ബില്ലിലുണ്ടായിരുന്നു. ഇതിൽ പ്രകോപിതമായ കത്തോലിക്കാസഭാധികാരം, ക്രൈസ്തവസ്‌കൂളുകൾ നിരീശ്വരരായ കമ്യൂണിസ്റ്റുകാർ പിടിച്ചടക്കി അവരുടേതാക്കാൻ പോകുന്നു എന്ന ഭീതിവിതച്ച്, കമ്യൂണിസ്റ്റ് ഗവൺമെന്റിൽനിന്നു കേരളത്തെ മോചിപ്പിക്കാനുള്ള ഒരു വിമോചനസമരത്തിന് ക്രൈസ്തവരെ ആഹ്വാനംചെയ്തു. ഈ തക്കംനോക്കി അവർ ചെയ്ത മറ്റൊരു കാര്യം, കത്തോലിക്കാ മാനേജ്‌മെന്റ് സ്‌കൂളുകളെല്ലാംതന്നെ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റുണ്ടാക്കി അതിനു കീഴിലാക്കി എന്നതാണ്. ചടട-ന്റെ സ്ഥാപകനേതാവ് മന്നത്തു പത്മനാഭന്റെകൂടി നേതൃത്വത്തിൽ നടന്ന വിമോചനസമരത്തെത്തുടർന്ന് 1959-ൽ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ നിലംപൊത്തി. യഥാർത്ഥത്തിൽ, അതിനുശേഷം മാത്രമാണ്, തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരുന്ന പള്ളിക്കൂടങ്ങൾ രൂപതകളുടേതായിത്തീർന്ന കാര്യം ഇടവകക്കാർ അറിഞ്ഞത്. എങ്കിലും, കമ്മ്യൂണിസ്റ്റുകാരിൽനിന്നു തങ്ങളുടെ സ്‌കൂളുകളെ രക്ഷിക്കാനായി മെത്രാന്മാർ സ്വീകരിച്ച ഒരനിവാര്യ നടപടിയായിക്കണ്ട് ആശ്വസിക്കുകയാണ് വിശ്വാസിസമൂഹം ചെയ്തത്.
അങ്ങനെ ഇടവകവകസ്‌കൂളുകൾ രൂപതവകയായതോടെ ക്രൈസ്തവവിദ്യാഭ്യാസമേഖല പൂർണ്ണമായിത്തന്നെ പുരോഹിതഭരണത്തിൻകീഴിലായി. തുടർന്നുവന്ന ഗവൺമെന്റുകൾ മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിലുണ്ടായിരുന്നതും മാനേജ്‌മെന്റിന് എതിരായി വരാത്തതുമായ പല കാര്യങ്ങളും നടപ്പാക്കി. അഡ്മിഷനിലും അദ്ധ്യാപകനിയമനത്തിലുമുള്ള മാനേജ്‌മെന്റിന്റെ അധികാരം നിലനിർത്തിക്കൊണ്ടുതന്നെ, ഇത്തരം മാനേജമെന്റ് സ്‌കൂളുകളെ ഗവൺമെന്റ് എയ്ഡഡ് സ്‌കൂളുകളാക്കി. അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം അങ്ങനെ ഗവൺമെന്റ് ഏറ്റെടുത്തു. വിദ്യാഭ്യാസം ഗവൺമെന്റുകാര്യവും അരമനക്കാര്യവുമായി. കത്തോലിക്കാസ്‌കൂളുകളെ സംബന്ധിച്ച്, ചുമതലകൾ ഗവൺമെന്റിനും അവകാശങ്ങൾ പുരോഹിതർക്കും എന്ന സ്ഥിതിയിലായി കാര്യങ്ങൾ. ഇടവകക്കാർക്കും പൊതുജനത്തിനും ഒരുത്തരവാദിത്വവും ഇല്ലാതെയായി. ഉത്തരവാദിത്വമില്ലാത്തിടത്ത് അധികാരവും ഉണ്ടാവില്ലല്ലോ.
വാസ്തവത്തിൽ, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിന്റെയും വിമോചനസമരത്തിന്റെയും ഗുണഭോക്താക്കളായിത്തീർന്നത്, പ്രധാനമായും കേരളത്തിലെ ക്രൈസ്തവപൗരോഹിത്യമായിരുന്നു. ക്രൈസ്തവസ്‌കൂളുകളെ ക്രൈസ്തവസമൂഹത്തിന്റെ നിയന്ത്രണത്തിൽനിന്നു പൂർണ്ണമായി വിടുവിച്ചുകൊണ്ടാണ് അവരിതു സാധിച്ചെടുത്തത്. തുടർന്ന് യോഗ്യത നേടിയ മുഴുവൻ വൈദികരെയും കന്യാസ്ത്രീകളെയും അദ്ധ്യാപകരായി നിയമിച്ച് വിദ്യാഭ്യാസമേഖലയെ പുരോഹിതീകരിച്ചു. അത്മായരുടെ അദ്ധ്യാപകനിയമനത്തിന്, പ്രത്യേകം വേദപാഠപരീക്ഷ, വേദപാഠ അദ്ധ്യാപനപരിചയം എന്നിങ്ങനെയുള്ള കടമ്പകൾ സൃഷ്ടിക്കപ്പെട്ടു. ചുരുക്കത്തിൽ, പുരോഹിതബന്ധുക്കൾക്കോ ശിങ്കിടികൾക്കോ പണവും സ്വാധീനവുമുള്ളവർക്കോമാത്രം കയറിപ്പറ്റാവുന്ന ഒരു ബാലികേറാമലയായിത്തീർന്നു, അത്മായരെ സംബന്ധിച്ച് അദ്ധ്യാപകവൃത്തി. അങ്ങനെ, ന്യുനപക്ഷാവകാശം എല്ലാ വിധത്തിലും ക്രൈസ്തവസമൂഹത്തിലെ അതിന്യൂനപക്ഷമായ പുരോഹിതവിഭാഗത്തിന്റെ കുത്തകാവകാശമായി മാറി. ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങൾ പൗരോഹിത്യത്തിന്റെ മസ്സിൽപവർ വർദ്ധിപ്പിച്ചു.

ഇതേത്തുടർന്നാണ്, ഈ മസ്സിൽപവറോടുകൂടി ആഗോള തൊഴിൽമാർക്കറ്റ് മുന്നിൽക്കണ്ട ചില സന്ന്യാസാശ്രമങ്ങളും സന്ന്യാസിനീമഠങ്ങളും മലയാളിക്കുട്ടികളെമുഴുവൻ ഇംഗ്ലീഷുകാരാക്കാൻ, കേന്ദ്രാംഗീകാരമുള്ള മറ്റു സിലബസുകൾപ്രകാരമുള്ള സ്വാശ്രയഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസമുള്ള അനേകർ എയ്ഡഡ് സ്‌കൂളുകളിൽ അവസരം നിഷേധിക്കപ്പെട്ട് പാരലൽ കോളേജുകളും ട്യൂഷൻ സെന്ററുകളും നടത്തി ഉപജീവനം നടത്തിയിരുന്ന അക്കാലത്ത്, അവരിലേറെപ്പേരെയും കുറഞ്ഞ ശമ്പളത്തിൽ അദ്ധ്യാപകരായി നിയമിച്ചായിരുന്നു, വൈദികരും കന്യാസ്ത്രീകളും ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിപ്ലവം അരങ്ങേറിയത്. 'എത്ര പണം മുടക്കിയും ഇംഗ്ലീഷിൽ പഠിച്ചാൽ കേരളത്തിൽനിന്നു പുറത്തുപോയി ജോലിനേടി പണമുണ്ടാക്കാം, അങ്ങനെ രക്ഷപ്പെടാം' എന്ന ചിന്തയ്ക്കു കേരളത്തിൽ നല്ല വേരോട്ടമുണ്ടായി. സമ്പന്നരും ഇടത്തരക്കാരും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലയച്ചു പഠിപ്പിച്ചുതുടങ്ങി. ക്രമേണ, അത്തരം സ്‌കൂളുകളിൽ പഠിപ്പിക്കുകയെന്നത് ഒരുതരം 'സ്റ്റാറ്റസ് സിംബലാ'യി മാറുകയും ഇംഗ്ലീഷ്ഭ്രമം ഒരു സാംക്രമികരോഗംപോലെ എല്ലാവിഭാഗം ജനങ്ങളിലേക്കും പടരുകയും ചെയ്തു. ഇതിന്റെ ഫലമായി, കേരളത്തെ അഭ്യസ്തവിദ്യരാക്കിയ പള്ളിക്കൂടങ്ങൾ കുട്ടികളെ കിട്ടാതെ പ്രതിസന്ധിയിലാകുകയും പല സ്‌കൂളുകളും പൂട്ടേണ്ട സ്ഥിതിയിലെത്തുകയും ചെയ്തിരിക്കുകയാണ്.
 ഈ ഇംഗ്ലീഷ് ഭ്രമത്തിന് മറ്റു സമുദായങ്ങളും വിധേയപ്പെട്ടതോടെ ജനങ്ങളും ഗവൺമെന്റും കഷ്ടപ്പെട്ടുണ്ടാക്കി ഐശ്വര്യത്തോടെ നിലനിർത്തിയ ആയിരക്കണക്കിനു സരസ്വതീക്ഷേത്രങ്ങൾ നിലനില്പിനുവേണ്ടി നിലവിളിക്കുകയാണിന്ന്.
കരളക്രൈസ്തവരുടെ വിദ്യാഭ്യാസപ്രവർത്തനചരിത്രത്തിന്റെ ഹ്രസ്വമായ ഈ രേഖാചിത്രം പരിശോധിച്ചാൽ, അതിൽ പൗരോഹിത്യത്തിന്റെ കടന്നുകയറ്റമുണ്ടായപ്പോൾമുതലാണ്, അല്ലെങ്കിൽ ജനകീയനിയന്ത്രണം കുറഞ്ഞപ്പോൾ മുതലാണ്, അതിന്റെ ഗുണമേന്മാഗ്രാഫ് താഴേക്കു പതിക്കാൻ തുടങ്ങിയത് എന്നു കാണാനാവും.
വിദ്യാഭ്യാസമെന്ന സേവനമേഖലയെ പൗരോഹിത്യം തൻപ്രമാണിത്തംകൊണ്ടും അധികാരവാഞ്ഛകൊണ്ടും ആദ്യം തങ്ങളുടെ അധികാരമേഖലയായും തുടർന്ന് കച്ചവടമേഖലയായും മൂല്യശോഷണം നടത്തി അധഃപതിപ്പിക്കുകയായിരുന്നു. ഈ കച്ചവടപ്രവണതയുടെ പുതിയ മേച്ചിൽപ്പുറമാണ്, അൺ എയ്ഡഡ് മേഖലയിൽ അവർ ഉദ്ഘാടനം ചെയ്ത് ഇപ്പോൾ പബ്ലിക് സ്‌കൂളുകളായി വളർത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസസ്ഥാപനങ്ങൾ. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെ വിഴുങ്ങി ഇല്ലാതാക്കി കൂടുതൽ ലാഭം കൊയ്യുകയെന്ന ലക്ഷ്യത്തിലാണ് അവരിന്ന്. അതിന്, ഈ മേഖലയിൽ കാലുവച്ച മറ്റു സമുദായനേതൃത്വങ്ങളും ഇപ്പോൾ കൂട്ടുണ്ടുതാനും. ഗവൺമെന്റാകട്ടെ, പൊതുവിദ്യാഭ്യാസരംഗത്തെ പടിപടിയായി സ്വകാര്യമേഖലയ്ക്കു തീറെഴുതിക്കൊടുക്കുക എന്ന കോർപ്പറേറ്റുനയം സ്വീകരിച്ചിരിക്കുകയുമാണ്. ജനങ്ങൾഅടിയന്തിരമായി ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, ഈ സ്വകാര്യ അൺ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ അധികം വൈകാതെ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ അന്തകരാകുമെന്നുറപ്പാണ്.

പുരോഹിതരുൾപ്പെടെയുള്ള ക്രൈസ്തവസമൂഹത്തിന്റെ പ്രധാനമുൻകൈയിൽ കേരളം പടുത്തുയർത്തിക്കൊണ്ടുവന്ന പൊതുവിദ്യാഭ്യാസമേഖലയുടെ തകർച്ചയ്ക്ക് ക്രൈസ്തവപൗരോഹിത്യം നേതൃത്വംകൊടുക്കുന്നു എന്നതിൽ വൈരുദ്ധ്യമുണ്ടെന്നു തോന്നാം. എന്നാൽ വൈരുദ്ധ്യം യഥാർത്ഥത്തിലുള്ളത്, സമൂഹത്തിന്റെ താല്പര്യങ്ങളും പൗരോഹിത്യത്തിന്റെ താല്പര്യങ്ങളും തമ്മിലാണ്. അതുകൊണ്ടാണ്, തുടക്കംമുതൽ പുരോഹിതരുടെ ഓരോ ഇടപെടലും വിദ്യാഭ്യാസരംഗത്തെ അധഃപതിപ്പിക്കുകമാത്രം ചെയ്തതായി നമുക്കു കാണാൻ കഴിയുന്നത്.
യേശുശിഷ്യത്വം അവകാശപ്പെടുന്ന പൗരോഹിത്യത്തിന്റെ മനുഷ്യത്വഹീനതയാണ് മറ്റൊരു വൈരുദ്ധ്യം. അത് ഏറ്റവുമധികം പ്രകടമാകുന്നത് എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരോടുള്ള ഇവരുടെ സമീപനത്തിലാണ്. അതിന്റെ ഒരു സമീപകാല ഉദാഹരണംമാത്രമാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ഉന്നതവിദ്യാഭ്യാസയോഗ്യതകളുള്ള ഈ അദ്ധ്യാപകസമൂഹത്തിൽ 60 ശതമാനത്തിനും കൈയിൽ കിട്ടുന്ന ശരാശരി ശമ്പളം കേവലം 6000/- രൂപയ്ക്കു താഴെയാണെന്ന് 'കേരളാ അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ' (KUSTO) പ്രസ്താവിക്കുന്നു; 30% പേർക്ക് 10000-ത്തോളം രൂപയും. നിയമത്തെ മറികടക്കാൻ, ഗവൺമെന്റ് നിശ്ചയിച്ചുകൊടുത്തിട്ടുള്ള മിനിമം ശമ്പളത്തുകയ്ക്കുള്ള ചെക്കു കൊടുക്കുന്നു; എന്നിട്ട് അതിന്റെ പകുതിവരെ തുക അവരിൽനിന്നു നിർബന്ധമായി തിരിച്ചു പിടിക്കുകയോ, അവരിൽനിന്നു വാങ്ങിവച്ചിരിക്കുന്ന ബ്ലാങ്ക് ചെക്കുകളുപയോഗിച്ച് പിൻവലിക്കുകയോ ചെയ്യുന്നു! ഇതിനെതിരെ ശബ്ദിച്ചാൽ തരംതാഴ്ത്തുകയോ പിരിച്ചുവിടുകയോ ചെയ്യുന്നു! 


നിയമനരേഖകളൊന്നും നൽകുന്ന രീതിയില്ലാത്തതിനാൽ എത്ര വർഷം സർവ്വീസുള്ളവരെയും എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന സ്ഥിതിയാണ് ഈ മേഖലയിലെ അദ്ധ്യാപകരും അനദ്ധ്യാപകരും നേരിടുന്നത്.
ക്രിസ്തുവിന്റെ വികാരിമാരും മണവാട്ടികളുമായ പുരോഹിതരും കന്യാസ്ത്രീകളും എത്ര നീചവും മനുഷ്യത്വഹീനവുമായാണ്, അവരെക്കാളൊക്കെ വിദ്യാഭ്യാസയോഗ്യതകളുള്ള അധ്യാപകരെ ചൂഷണംചെയ്യുന്നത് എന്നോർത്തുനോക്കുക. 2013-14 അക്കാദമിക വർഷത്തിൽത്തന്നെ 700-ഓളം അദ്ധ്യാപകരെ മാനേജ്‌മെന്റുകൾ ഇപ്രകാരം പിരിച്ചുവിട്ടുവത്രെ! ഇങ്ങനെ പിരിച്ചുവിട്ടതിനെതിരെ അദ്ധ്യാപകർ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവു സമ്പാദിച്ചു വന്ന ഒരവസരത്തിൽ ആ ഉത്തരവുവാങ്ങി ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുകയാണ് മാനേജ്‌മെന്റ് ചെയ്തതെന്ന് 'KUSTO.' ആരോപിക്കുന്നു. സർവ്വീസുള്ള അദ്ധ്യാപകരെ പിരിച്ചുവിട്ട്, പുതിയ അദ്ധ്യാപകരെ കോഴവാങ്ങി നിയമിക്കുന്ന സമ്പ്രദായവും ഈ മേഖലയിൽ തുടങ്ങിക്കഴിഞ്ഞു. വിദ്യാർത്ഥികളിൽനിന്നുള്ള നിർബ്ബന്ധിതസംഭാവനകളും പല പേരുകളിലുള്ള ഫീസുകളും വൻതോതിൽ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണിവർ.
'ക്രൈസ്തവ'ലേബലിൽ നടമാടുന്ന ഈ കൊടിയ ചൂഷണത്തെയും മനുഷ്യത്വഹീനതയെയും എങ്ങനെ ചെറുക്കാനാകുമെന്ന് ക്രൈസ്തവസമുദായം ഉണർന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് മഹത്തായ ഒരു വിപ്ലവത്തിനു തിരികൊളുത്തിയ ഈ സമൂഹം ഒത്തുപിടിച്ചാൽ വിദ്യാഭ്യാസത്തിന്റെപേരിൽ തങ്ങളുടെ സമുദായത്തിൽ നടക്കുന്ന ഈ നൃശംസതയെ തളയ്ക്കാൻ കഴിയാതെ വരുമോ?

- എഡിറ്റർ