The choice was a "decision of great importance" for the church, the statement added.
In an announcement that stunned Catholics around the world, Pope Benedict XVI revealed he will be stepping down from his position, citing failing strength. NBC's Michelle Kosinski reports on his eight years as pope.
German news agency dpa quoted the pontiff's brother, Georg Ratzinger, as saying his brother was increasingly struggling to walk and had been contemplating stepping aside for several months. "His age is weighing on him," he reportedly added.There are several papal contenders in the wings, but no obvious front-runner, The Associated Press reported:
Contenders to be his successor include Cardinal Angelo Scola, archbishop of Milan, Cardinal Christoph Schoenborn, the archbishop of Vienna, and Cardinal Marc Ouellet, the Canadian head of the Vatican's office for bishops.Read: Pope Benedict XVI to step aside
കാക്കനാട്ടൊ അമേരിക്കയിലോ പത്താഴത്തില്‍ പാത്തിരിക്കുന്ന വലിയ തിരുമേനിക്ക് ഇനി മാളത്തില്‍നിന്നു പുറത്തു ചാടണമല്ലോ? മലയാളികളുടെ ഈ നിരുപയോഗപിതാവ് മാര്‍പാപ്പായാകാന്‍ പ്രാര്‍ഥിക്കാം. !!!
ReplyDeleteപോപ്പ് സ്ഥാനമൊഴിയുന്നു എന്ന് കേട്ട് ലോകത്തെങ്ങും ജനം ഞെട്ടി, വിറച്ചു എന്നൊക്കെ മാദ്ധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത് അസല്‍ വട്ടാണ്. അദ്ദേഹം ചെയ്തത് വെറും സാമാന്യ നീതിയാണ്. പൊതുസേവനത്തിനുള്ള അവസരം പൊതുസേവനത്തിന് ഉതകുന്നില്ല എന്ന് തോന്നുമ്പോള്‍, കൂടുതല്‍ കഴിവും ആരോഗ്യവുമുള്ള വേറൊരാള്‍ക്കായി സ്ഥലമൊഴിയുക മാന്യത മാത്രമാണ്. ഈ മാന്യത നമ്മുടെ പഴയ പോപ്പുമാര്‍ക്കോ ഇപ്പോഴത്തെ പല മെത്രാന്മാര്‍ക്കൊ രാഷ്ട്ര 'സേവര്‍ക്കോ ഇല്ലെന്നുള്ളതാണ് മനുഷ്യരെ ഞെട്ടിക്കേണ്ടത്. കണ്ടില്ലേ, ഇരിക്കുന്നിടം ചീഞ്ഞു നാറിയിട്ടും നമ്മുടെ ചില 'മഹാന്മാര്‍' സ്ഥലമൊഴിയാതെ ഉറച്ചിരിക്കുന്നത്. തികച്ചും ഞെട്ടിക്കുന്ന കാര്യം തന്നെ!
ReplyDelete
ReplyDeleteപോപ്പ് ജോണ് പോള്‍ രണ്ടാമന്‍ ഉപയോഗശൂന്യപോപ്പായി എത്ര വര്‍ഷങ്ങള്‍ ആടിയും തൂങ്ങിയും ഇരുന്നു! അതോര്‍ക്കുമ്പോള്‍ ബെനഡിക്റ്റ് മിടുക്കന്‍ തന്നെ!
ഭാരതത്തില്‍ അപ്പോസ്തോലന്‍ തോമസ് വന്നിട്ടില്ലെന്ന് തന്‍റെടത്തോടെ പറഞ്ഞ മാര്‌പാപ്പയാണ് ബനഡിക്ററ് പതിനാറാമന്‍.അതുകേട്ട് കള്ളതെമ്മാടി കാഞ്ഞിരപ്പള്ളി അരമനതന്തവരെ ഞെട്ടിക്കാണും. വത്തിക്കാനില്‍ കുഴഞ്ഞു മറിഞ്ഞ ഒരു അവസ്ഥയാണ് ഇന്നുള്ളത്. അതിനുള്ളില്‍ അധികാര വടംവലി ധാരാളം. ബ്രിട്ടന്‍ എന്ന സര്‍ക്കാരിന്റെ അഞ്ചിരട്ടി ആസ്തി വത്തിക്കാനുണ്ട്. താപ്പാനകളായ കര്‌ദ്ദിനാളന്മാരെ നിയന്ത്രിക്കുക അത്ര എളുപ്പമല്ല. ബെനടിക്റ്റ് മാര്‍പാപ്പയെപ്പോലെ ദൈവശാസ്ത്രത്തില്‍ അതിപണ്ഡിതനായ ഒരാളിനെയല്ല ഇന്ന് വേണ്ടത്. കള്ളനു കഞ്ഞികുടിച്ച അറക്കനെപ്പോലുള്ളവര്‍ മാര്‍പാപ്പാ ആയെങ്കിലേ സഭയെ ഒന്നുകൂടി ദാരിദ്രമാക്കി ആദിമസഭയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. മാമ്മോനുള്ളടത്തോളം മാഫിയയും അവിടം വാഴും. ചരിത്രത്തില്‍ എന്നും ഇനി കാണുന്ന ബനടിക്റ്റ് പതിനാറാമനോട് എനിക്കിന്നു ബഹുമാനം തോന്നുന്നു.
ReplyDeleteവട്ടോളിയുടെ ഒരു ധ്യാനം കൂടിയാല്‍ മാറാത്ത അസുഖം ഉണ്ടോ പോപ്പേ ?
ReplyDeleteമാര്‍പാപ്പാ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ബെനഡിക്റ്റിന് തെറ്റാവരം കാണുമോ? ഇല്ല, സാധ്യമല്ല എന്നതാണ് സത്യം. 1870-ല്‍ ഒന്നാം വത്തിക്കാന്‍ കൌണ്‍സില്‍ നിയമം അനുസരിച്ച് പോപ്പിന്റെ അപ്രമാദിത്വം വരുന്നത് എക്സ് കത്തീദ്രാ അതായത് ആഗോളസഭയുടെ വിശ്വാസസത്യങ്ങള്‍ സഭയുടെ തലവനെന്ന നിലയില്‍ സാധുവാക്കുമ്പോള്‍ മാത്രമാണ്. മിക്ക മാര്‌പാപ്പമാരും തെറ്റാവരം എന്ന എക്സ് കത്തീദ്രാ പരമാധികാരം ഉപയോഗിച്ചിട്ടില്ല. 1870നു ശേഷം മാതാവിന്റെ സ്വര്‍ഗാരോഹണം മാത്രമെ നാളിതുവരെയായി തെറ്റാവരം അധികാരത്തിന്റെ മുമ്പില്‍ പ്രയോഗിച്ചിട്ടുള്ളൂ. ജോണ് ഇരുപത്തിമൂന്നാമന്‍ പറയുമായിരുന്നു "ഞാന്‍ തെറ്റില്ലാതെ സംസാരിക്കുമ്പോള്‍ മാത്രമേ എനിക്ക് തെറ്റാവരം ഉള്ളൂ. എനിക്കും തെറ്റ് പറ്റാറുണ്ട്. അതുകൊണ്ട് ഞാന്‍ തെറ്റാവരക്കാരനല്ല." ബനഡിക്റ്റ്
ReplyDeleteപതിനാറാമന്‍ തന്റെ പേപ്പസിയില് തനിക്കു മുമ്പുണ്ടായിരുന്ന മാര്‍പാപ്പാമാരെപ്പോലെ ഒരിക്കല്‍പ്പോലും തിരുകര്‍മ്മങ്ങളില് എക്സ് കത്തീദ്രാ അധികാരപദം നാവില്‍നിന്നും ഉച്ഛരിച്ചിട്ടില്ല. മാര്‍പാപ്പ എന്ന സ്ഥാനം ഒഴിയുമ്പോള്‍ ഈ അധികാരപദവും നഷ്ടപ്പെടും. തെറ്റാവരം എതോ കുബുദ്ധികളുടെ അധികാരം നിലനിര്‍ത്തുവാനുള്ള അടവായിരുന്നുവെന്നു പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന മാര്‍പാപ്പക്കും അറിയാം.
"ഞാന്‍ തെറ്റില്ലാതെ സംസാരിക്കുമ്പോള്‍ മാത്രമേ എനിക്ക് തെറ്റാവരമുള്ളൂ. എനിക്കും തെറ്റ് പറ്റാറുണ്ട്. അതുകൊണ്ട് ഞാന്‍ തെറ്റാവരക്കാരനല്ല"(ബനഡിക്റ്റ് XVI). ഈ വലിയ സത്യം മറന്ന പപ്പാമാരാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണവും മറ്റും വിശ്വാസസത്യങ്ങളാക്കിയത്.
Deleteയേശുവിന്റെ സ്വര്‍ഗ്ഗാരോഹണം (ascension) എന്നും മാതാവിന്റെ സ്വര്‍ഗ്ഗാരോപണം (assumption) എന്നും രണ്ടു വാക്കുകളാണ് സഭ ഉപയോഗിക്കാറുള്ളത്. ആദ്യത്തേത് സ്വന്തം ശക്തിയാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുന്നതും രണ്ടാമത്തേത് വേറൊരു (ദൈവത്തിന്റെ) ശക്തിയാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുന്നതും. പോസ്റ്റ് ചെയ്തിരിക്കുന്ന വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ സ്വര്‍ഗ്ഗാരോപണത്തിന്റെ താത്ത്വികവശങ്ങളിലേയ്ക്ക് ഇപ്പോള്‍ കടക്കേണ്ടതില്ല.
The Assumption (http://www.catholic.com/tracts/immaculate-conception-and-assumption)
The doctrine of the Assumption says that at the end of her life on earth Mary was assumed, body and soul, into heaven, just as Enoch, Elijah, and perhaps others had been before her. It’s also necessary to keep in mind what the Assumption is not. Some people think Catholics believe Mary "ascended" into heaven. That’s not correct. Christ, by his own power, ascended into heaven. Mary was assumed or taken up into heaven by God. She didn’t do it under her own power.
"ഞാന്‍ തെറ്റില്ലാതെ സംസാരിക്കുമ്പോള്‍ മാത്രമേ എനിക്ക് തെറ്റാവരം ഉള്ളൂ. എനിക്കും തെറ്റ് പറ്റാറുണ്ട്. അതുകൊണ്ട് ഞാന്‍ തെറ്റാവരക്കാരനല്ല." ജോണ് ഇരുപത്തിമൂന്നാമന്‍..
Deleteഎന്ന് തിരുത്തി വായിക്കാനപേക്ഷിക്കുന്നു.
എനിക്ക് നിന്‍ കൃപ മതി, അമൃതാ നിന്‍ സ്നേഹം മതി,
ReplyDeleteപഴയപോലിടം നിന്‍ കരളില്‍ മതി .
മതിയെന്ന തോന്നല്‍ തന്നെ-
യാശകള്‍തന്നവസാനമല്ലോ
ആശയടങ്ങിയാല്‍ ശാന്തമായിടും മാനസവും
മാനസം ശാന്തമായാല്‍ അമനീഭാവമായി.
മനസ്സ് ആത്മാവില്‍ ലയിക്കുന്നതിന്റെ മുന്‍പിലത്തെ നിര്‌വാണാവസ്തയാണ് അമനീഭാവം. എന്നാല്‍ അതുകൊണ്ടു മാത്രമാണ് പോപ്പിന്റെ കുപ്പായം തനിക്ക് മതിയായി എന്ന് ബെനഡിക്റ്റ് ലോകത്തോട് പറഞ്ഞത് എന്ന് കരുതരുത്. പകരം, (പറയുമ്പോള്‍ കോപിക്കല്ലേ!) വല്ലാത്ത നാണക്കെടുകൊണ്ടാ.
അശുദ്ധരായ തന്റെ പുരോഹിതരുടെ സോദോംപാപങ്ങള്‍ ഒത്തുതീര്‍ക്കാന്‍ കോടികളുംപേറി ലോകമെല്ലാം നാണംകെട്ടു നടക്കേണ്ടതോര്‍ത്ത് ആ മുഖം ചുവന്നു. അതുകണ്ട മാലാഖമാര്‍ സഹതപിച്ചു പറഞ്ഞു: മതി മോനേ, പോപ്പുപണി നിര്‍ത്തി പോര് എന്ന്. സഭയുടെ ഇന്നത്തെ അവസ്ഥയില്‍ നാണക്കേട്‌കാരണം രാജിവച്ച പോപ്പാണ് ബെനഡിക്റ്റ് XVI.
കൂടല്‍സാറിന്റെ ഈ കണ്ടെത്തല്‍ അസ്സലായിട്ടുണ്ട്! കൂടെ നില്‍ക്കുന്നവരുടെ നാറ്റം കാരണം ഇങ്ങനെ തുണിയുരിഞ്ഞുകളഞ്ഞിട്ട് ഇറങ്ങിപ്പോകാന്‍ മാത്രം ശുദ്ധിയുള്ള ഒരൊറ്റ നേതാവ് ഇന്ത്യന്‍ രാഷ്ട്രരംഗത്തോ സഭയിലോ നമുക്കില്ലല്ലോ എന്നും ഈയവസരത്തില്‍ നമുക്ക് കേഴുക!
ReplyDeleteഇന്ന് എന്റെ ഒരു സുഹുര്‍ത്ത് ടെലെഫോണ്‍ ചെയ്ത് എന്നോട് ചോദിച്ചു ചക്കൊച്ചെന്റെ പുസ്തകം മാര്‍പാപ്പ വായിച്ചോ എന്ന്. തീര്‍ച്ചയായിട്ടും വായിച്ചിട്ടുണ്ടെന്നു ഞാന്‍ ഉടനടി മറുപടി കൊടുത്തു. കാരണം എന്റെ 'സഭാനവീകരണത്തിലേക്ക് ഒരു വഴി' എന്ന പുസ്തകത്തിലെ പേജ് 155-ല് Pope Emeritus ഉണ്ടായിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ എഴുതിയിരുന്നു. അത് വായിച്ചപ്പോളായിരിക്കും പോപ്പിന് സല്‍ബുദ്ധി ഉണ്ടായത്. ഞാന്‍ തമാശായി എഴുതി എന്നെ ഉള്ളു. എങ്കിലും 700 വര്‍ഷങ്ങള്‍ക്കുശേഷം ഒരു പോപ്പ് അടിത്തൂണ് പറ്റിയല്ലോ. സഭയില്‍ നവീകരണം പതുക്കെ പതുക്കെ നടക്കും.
ReplyDeleteപോപ്പിന്റെ ഈ സ്ഥാനമൊഴിയല്‍ അല്പം അസമയത്തായിപ്പോയി. ഒരു രണ്ടുമൂന്നു കൊല്ലം കൂടി തള്ളിവിടാന്‍ പറ്റിയിരുന്നെങ്കില്‍, നമ്മുടെ ആലഞ്ചേരിക്കും കൂട്ടര്‍ക്കും വത്തിക്കാനില്‍ ഒരു മിനി-കൊട്ടാരം തീര്‍ത്ത്, ചുറ്റുപാടുകളെയും ആള്‍ക്കാരെയും വശത്താക്കി, പുതിയ പാപ്പായ്ക്കുള്ള തിരഞ്ഞെടുപ്പില്‍ സധൈര്യം പങ്കെടുക്കുകയും, ഇന്ഷ അള്ള*, പൊന്തിഫിക്കല്‍ ചെയറില്‍ ആസനമുറപ്പിക്കുകയും ചെയ്യാമായിരുന്നു. അത് കഴിഞ്ഞുള്ള കളി ഒരു കളിയായിരിക്കും! ശ്രീ ചാക്കോ കളരിക്കലിന്റെ പ്രവചനം സഫലമാകയും ചെയ്തേനേ! എന്ത് പറയാനാ, എല്ലാം പെട്ടെന്നായിപ്പോയി!
Delete(*ഇന്‍ഷ അള്ളാ = കല്യാണക്കുറികളില്‍ തറവാടിത്തമുള്ള സിറിയന്‍ റോമന്‍ കത്തോലിക്കര്‍, ഇതെന്തു കുന്തമാണെന്നറിയാതെതന്നെ, നിര്‍ബന്ധമായും എഴുതിച്ചേര്‍ക്കുന്ന ചേര്‍ക്കുന്ന D.V. (deo volente) യുടെ അറബി വേര്‍ഷന്‍ തന്നെയാണ്. അര്‍ത്ഥം: ദൈവം വിചാരിച്ചാല്‍).
"അത് കഴിഞ്ഞുള്ള കളി ഒരു കളിയായിരിക്കും!" അല്പം മനോഗതം ചെയ്തു നോക്കാന്‍ ഈ വാക്യം പ്രേരകമായി. ആദ്യം മനസ്സില്‍ വന്നത്, വത്തിക്കാനിലും യൂറോപ്പിലുമുള്ള സകലമാന കുരിശുകളും തല്ലിത്തകര്‍ത്തിട്ട് തല്സ്ഥാനത്തെല്ലാം ഒന്നാന്തരം ക്ലാവര്‍ കുരിശുകള്‍ സ്ഥാപിക്കാനുള്ള പുറപ്പാടായിരിക്കും എന്നോര്‍ത്തപ്പോല്തന്നെ മനം കുളിര്‍ത്തു. ഇന്‍ഷ അള്ളാ!
Delete