http://www.marunadanmalayali.com/religion/religious-news/spirit-in-jesus-46601
Translate
Saturday, June 11, 2016
Friday, June 10, 2016
ആത്മയോഗ് ജ്ഞാനനടപടികള്‍
എസ്.ജെ അനന്ത്
2016 മെയ് ലക്കം സത്യജ്വാലയില്‍നിന്ന്
ലോകമെങ്ങും അറിയപ്പെടുന്ന ഒരു ബൈബിള്‍ ഉപമയുണ്ട് - ധൂര്‍ത്തപുത്രന്റെ കഥ.
അര്‍ഥവത്തായ ഒരു ആത്മോപദേശമാണത്. സായൂജ്യത്തിലേക്കുള്ള എട്ടുപടികള്‍
അതിലുണ്ട്. തന്റെ ഉണ്മ ആത്മാവാണെന്നും ആത്മാവ് പ്രകാശമാണെന്നും, ഞാന്‍ പ്രകാശത്തിലാകയാല്‍, ആ പ്രകാശം എന്നിലാകയാല്‍ ഞാന്‍ പ്രകാശമാണെന്നും അറിയാതെ പ്രകാശത്തിനു
പുറംതിരിഞ്ഞപ്പോള്‍ മുമ്പില്‍കണ്ട നിഴലിന്റെ ഇരുട്ടില്‍ അകപ്പെട്ട്
ആന്തരികഅസ്വസ്ഥതയിലും അസന്തുഷ്ടിയിലും കഴിയുന്ന ആളിന്റെ മാനസിക അവസ്ഥയാണ് ധൂര്‍ത്തപുത്ര
കഥ.
പ്രകാശത്തിനു പുറംതിരിഞ്ഞ് നടന്നുനീങ്ങിയപ്പോള്‍ നിഴലിനു നീളവും വ്യാസവും വര്‍ദ്ധിച്ച്
ആകെ അന്ധകാരമായി. അങ്ങനെ ചെന്നകപ്പെട്ടത് കുരീരുട്ടില്‍ അഥവാ ചെളിക്കുണ്ടില്‍. ഇനി
തിരികെ തന്റെ സഹജാവസ്ഥയെ പ്രാപിക്കാന്‍ എട്ടുപടികള്‍ കയറണം.
1. അറിയുക
ഒരുനാള്‍ ധൂര്‍ത്തപുത്രനു ബോധോദയമുണ്ടായി. അതായത്, താന്‍ ഇവിടെ ഇങ്ങനെ കിടന്നു നരകിക്കേണ്ടവനല്ലെന്നും, തന്റെ സഹജാവസ്ഥയിലേക്കൊന്നു തിരിഞ്ഞാല്‍ മതിയെന്നും.
ഞാന്‍ പിതാവിന്റെ ഭവനത്തില്‍ പിതാവുമൊത്ത് പ്രകാശത്തില്‍, പ്രകാശമായി, കഴിഞ്ഞവനാണ്. ഞാനാണ്
അവിടംവിട്ട് തലതിരിഞ്ഞു നടന്നതും ഇവിടിങ്ങനെ ആയതും. അവന്‍ പിടഞ്ഞെണീറ്റു.
2. അഭിമുഖമാകുക (തിരിയുക)
തന്റെ സ്വാതന്ത്ര്യത്തിനു നേരെ അവന്‍ തിരിഞ്ഞ നിമിഷം നിഴല്‍ പിന്നിലായി; വന്ന ഇടവും പ്രകാശവും അതാ അങ്ങകലെ! ഇപ്പോള്‍ ഞാന്‍
ഇങ്ങിവിടെ, പ്രകാശം
അങ്ങവിടെ. ഇതാണ് ദ്വൈതാവസ്ഥ. ഇപ്പോഴും എന്റെ പിന്നില്‍ നീണ്ട നിഴല്‍ ഉണ്ട്.
വെളിച്ചത്തില്‍നിന്ന് വളരെ അകലം ആയതിനാല്‍ നിഴലിനു നീളവും കൂടുതലാണ്. ഇനി ആ
കൂരിരുട്ടിലേക്കു തിരിയുന്ന പ്രശ്‌നമില്ല. എനിക്ക് ഇവിടം വിടണം.
3. അകലുക
കൂരിരുട്ടില്‍നിന്ന് അഥവാ ചെളിക്കുഴിയില്‍നിന്ന്, കര കയറണം. കുഴിയില്‍നിന്ന് അകന്നാലും, ചേറിന്റെ മണവും നിറവും എന്നില്‍ അവശേഷിക്കും. അതെല്ലാം
കഴുകി വൃത്തി വരുത്തിവേണം പ്രകാശത്തിലേക്ക് അടുക്കാന്‍. പരമാനന്ദത്തിന്റെ കൊടുമുടി
കയറാന്‍ ഒരുങ്ങുന്നവര്‍ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റിവേണം അതിനൊരുമ്പെടാന്‍ എന്ന്
ആചാര്യന്മാരെല്ലാം പറഞ്ഞുവച്ചിട്ടുണ്ട്.
4. അടുക്കുക
സാധന, സ്വാദ്ധ്യായം, തപസ്സ്, സമര്‍പ്പണം
എന്നിവയിലൂടെ സത്യത്തോട്/വെളിച്ചത്തോട് അടുക്കുക എന്നതാണ് അടുത്ത പടി. ഇവിടെയാണ്
പ്രലോഭനങ്ങളും പ്രതികൂല സാഹചര്യങ്ങളും നമ്മെ പുറകോട്ടു വലിക്കുക. ഇവിടെയാണ്
പൗലോസാചാര്യന്റെ വാക്കുകള്‍ ഓര്‍ക്കേണ്ടത്: 'നിങ്ങള്‍
ജാഗരൂകരായിരിക്കുവിന്‍, വിശ്വാസത്തില്‍ ഉറച്ചു
നില്‍ക്കുവിന്‍, പൗരുഷവും കരുത്തുമുള്ളവരായിരിക്കുവിന്‍....' (യല മഹലൃ,േ യല ളശൃാ ശി ളമശവേ, യല യൃമ്‌ല, യല േെൃീിഴ...) ഇവിടെ
സാധനയ്ക്ക് വളരെ പ്രസക്തിയുണ്ട്. സാദ്ധ്യമായ ഒന്നിനെ സാധിക്കാന്‍വേണ്ടി സാധകര്‍
ചെയ്യുന്ന പ്രവൃത്തിയാണ് സാധന. അതായത്, ഉല്‍ഭവസ്ഥാനത്തേക്കു
തിരികെ നടക്കുന്നതിന് സത്യാന്വേഷിക്ക് ഒരു സഞ്ചാരസഹായി. തങ്ങളില്‍ത്തന്നെയുള്ള
ശക്തിവിശേഷങ്ങളെ പരിശീലനത്താല്‍ ഉജ്ജ്വലിപ്പിക്കലിന് (ഹെബ്രാ. 5:14) ഈ അവസ്ഥയില്‍ ഒത്തിരി പ്രാധാന്യമുണ്ട്.
5. അരികിലാകുക
പ്രതിബന്ധങ്ങളെയെല്ലാം തരണംചെയ്ത് ലക്ഷ്യസ്ഥാനത്തിനരികെ എത്തിയാല്‍
രക്ഷപ്പെട്ടു എന്നു പറയാം. മഹത്‌ജ്യോതിയില്‍നിന്ന് അകന്നുപോയത് എന്റെ മനസ്സാണ്.
മഹത് ജ്യോതി എന്നെ അകറ്റി മാറ്റിയതല്ല. അതിനാല്‍ എന്റെ തിരിച്ചുവരവില്‍ യാതൊരു
ഭാവഭേദവുമില്ലാതെ എന്നെ ഉള്‍ക്കൊള്ളുന്നതാണ് ആ മഹത്ശക്തി. ധൂര്‍ത്തപുത്രന്റെ
കഥയിലെ പിതാവ് പുത്രനെ അത്യാഹ്ലാദത്തോടെ വാരിപ്പുണര്‍ന്ന് വീടിനുള്ളിലേക്കു
കൂട്ടിക്കൊണ്ടുപോയതുപോലെ മഹത്‌ജ്യോതിയിലേക്കു ഞാന്‍ പ്രവേശിക്കുന്നു. ഇപ്പോള്‍
ഞാന്‍ പ്രകാശവലയത്തിനുള്ളിലാണ്. ഞാന്‍ പിതാവിന്നരികെ, പിതാവ് എന്റെ അരികെ. ഇതല്ലേ വിശിഷ്ടാദ്വൈതാവസ്ഥ?
6. അകത്താകുക
ഇനി ഞാനൊന്നുമറിയേണ്ട. പിതാവ് എന്നെ വീടിനകത്തേക്കു കൂട്ടിക്കൊണ്ടുപോകും.
ചുരുക്കത്തില്‍, ഞാന്‍ എന്റെ സഹജാവസ്ഥയെ പുല്‍കുന്നു.
ഇതാണ് പരമാനന്ദാവസ്ഥ. ഇപ്പോള്‍ ഞാന്‍ പ്രകാശത്തിനുള്ളില്‍, പ്രകാശം എനിക്കു ചുറ്റിലും. ഇപ്പോള്‍ മുന്നിലും പിന്നിലും
നിഴലില്ല.
7. അതാകുക
സമ്പൂര്‍ണ്ണ വിമോചനത്തിന്റെ സുഖ സുന്ദരാവസ്ഥ!
ഇനി ഞാനും പ്രകാശവും ഒന്നാകുന്നു. പിതാവിനോട് എനിക്ക് യാതൊന്നും
ചോദിക്കേണ്ടതില്ല. ഞാനും പിതാവും ഒന്ന്. ഈ ഒരവസ്ഥയെക്കുറിച്ച് സെന്റ് പോള്‍
പറഞ്ഞു: ഇത് കണ്ണുകള്‍ കാണുകയോ, ചെവികള്‍ കേള്‍ക്കുകയോ
മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
8. അതേകുക
ഞാന്‍ പ്രകാശത്തിലായാല്‍/ഞാന്‍പ്രകാശമായാല്‍, എന്നില്‍നിന്നു പ്രവഹിക്കുന്നതും പ്രകാശം ദൈവവും ഞാനും ഒന്നാകുന്ന ഒരവസ്ഥയില്‍
സ്‌നേഹം, ദയ, ക്ഷമ, വിശ്വസ്തത, സന്തോഷം, ആത്മസംയമനം, സൗമ്യത, നന്മ, സമാധാനം എന്നീ പുണ്യങ്ങളുടെ വിളഭൂമിയായി മാറും, എന്റെ ജീവിതം.
ചുരുക്കത്തില്‍, ദൈവമനുഷ്യന്‍ ഐക്യം, പരമസത്യത്തിലേക്ക് ഒരു മടക്കയാത്ര, കേന്ദ്രത്തിലേക്ക് ഒരു കടന്നുചെല്ലലും കണ്ടുമുട്ടലും -
അതാണ് ആത്മയോഗ്.
Wednesday, June 8, 2016
ആളുകളെ ആടുകളാക്കരുത്
റവ.ഡോ.ജയിംസ് ഗുരുദാസ് - സി.എം.ഐ.
(ലേഖകന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന 'സ്‌നേഹവാണി' ത്രൈമാസികത്തിന്റെ 2014 ജൂലൈ-സെപ്തംബര്‍ ലക്കത്തിലെ 'മുഖവചന'മാണ് ഈ ലേഖനം.)
മനഃശാസ്ത്രത്തിലെ ഒരു ചികിത്സാവിധിയാണ്
ആവര്‍ത്തിതബോധനം (Suggestion). ഒരേ കാര്യം ആവര്‍ത്തിച്ചുപറഞ്ഞു
ബോധ്യപ്പെടുത്തുക. 'പറഞ്ഞു പട്ടിയാക്കുക' എന്നു കാരണവന്മാര്‍ പറയാറില്ലേ, അതുതന്നെ. അതിന്റെ പശ്ചാത്തലകഥ അറിയാത്ത മലയാളികള്‍
അധികമുണ്ടാവില്ല. ആടിനെ വാങ്ങി വീട്ടിലേക്കു നടന്നുനീങ്ങിയ വൃദ്ധനെ കബളിപ്പിക്കാന്‍
നാലംഗ തസ്‌കരസംഘം ഒരുപായം പ്രയോഗിച്ചു. വൃദ്ധന്‍ വരുന്ന വഴിയരികില്‍ നാലുപേരും
പരസ്പരം അകലെയായിനിന്ന് ഒന്നിനു പിറകെ ഒന്നായി ചോദിക്കുന്നു, 'പട്ടിയെ കൊടുക്കുമോ' എന്ന്.
ആദ്യത്തെ ആളോടു തട്ടിക്കയറിയ വൃദ്ധന്‍ നാലാമത്തെയാളുടെ ചോദ്യത്തോടെ, ദൈവമേ തനിക്കമളി പറ്റിയല്ലോ എന്ന തോന്നലോടെ ആടിനെ
വഴിയിലുപേക്ഷിക്കുന്നു. തസ്‌കരര്‍ ആടിനെ കൊന്നു ശാപ്പിടുകയും ചെയ്യുന്നു.
ഇടയന്മാരുടെ ആടുകള്‍
ഇന്നു വൈദികരുടെ ദൃഷ്ടിയില്‍ ആടുകളാണ്
അല്‌മേനികള്‍. പാപ്പായുടെയും മെത്രാന്മാരുടെയും സ്ഥാനാരോഹണവേളയില്‍ മാധ്യമങ്ങളില്‍
നിറഞ്ഞുനില്ക്കുന്ന വാക്കുകളെന്താണ്: ''വലിയ ഇടയന്‍''. സാധാരണ വൈദികര്‍ കൊച്ചിടയന്മാരാണെന്നു വ്യംഗ്യം. എങ്കിലും
അവരും ഇടയര്‍തന്നെ. തങ്ങള്‍ ആടുകളാണെന്ന് അധികാരികള്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍
അല്‌മേനികള്‍ക്ക് ബോധ്യപ്പെടുന്നു തങ്ങള്‍ ആടുകളാണെന്ന്.
ഇടയന്‍: അപ്രസക്തജല്പനം.
പുരോഹിതരെയും അല്‌മേനികളെയും
ദ്യോതിപ്പിക്കാന്‍ ഇടയന്മാര്‍, ആടുകള്‍ എന്നീ
രൂപകങ്ങള്‍ ഉപയോഗിക്കുന്നത് അപ്രസക്തം മാത്രമല്ല അനുചിതവും അപഹാസ്യവുമാണെന്ന്
അല്പം ചിന്തിച്ചാല്‍ മനസ്സിലാകും.
യഹൂദര്‍ തങ്ങളുടെ ദൈവമായ യാഹ്വേയെ
ഇടയന്‍ എന്നു വിളിച്ചു. തികച്ചും അര്‍ത്ഥവത്തായ പൂജക വചനമാണത്. സര്‍വ്വത്തെയും
നയിക്കുന്ന ദൈവത്തോടു താരതമ്യപ്പെടുത്തുമ്പോള്‍ പരിപാലിക്കപ്പെടുന്നവരും
നയിക്കപ്പെടുന്നവരുമായ മനുഷ്യര്‍ ആടുകള്‍ക്കു തുല്യമാണല്ലോ.
യേശുവിന്റെ ശിഷ്യര്‍ തങ്ങളുടെ
പരമഗുരുവായ യേശുവിനെ ഇടയന്‍ എന്നു വിളിച്ചു. മനസ്സിനെ ഭരിക്കുകയും നയിക്കുകയും
പരിപോഷിപ്പിക്കുകയും ചെയ്യുന്ന മഹാഗുരു തീര്‍ച്ചയായും ഇടയനു തുല്യനാണ്.
യോഹന്നാന്റെ സുവിശേഷം 10-ാം അദ്ധ്യായത്തിലെ മുഖ്യപ്രമേയം ഇതാണല്ലോ. താന്‍
ഇടയനാണെന്ന് യേശു പറഞ്ഞില്ല. യേശു തങ്ങളുടെ ഇടയന്മാരാണെന്ന് ഭക്തരായ ശിഷ്യരാണ് പറഞ്ഞത്.പുതിയ
നിയമത്തില്‍ യേശുവിന്റേതായി 62-ഓളം പൂജകനാമങ്ങള്‍ (Predicates)കാണാം. ഇവയെല്ലാം യേശുവിന്റെ ഭക്തരായ ശിഷ്യര്‍ പ്രയോഗിച്ചവയാണ്. യേശുവിനെ
സംബന്ധിച്ച് അവരുടെ സ്‌നേഹനിര്‍ഭരമായ പ്രഘോഷണം (Kerygma) ആണ് ഇതെല്ലാം. ആദ്യം അവര്‍ യേശുവിനെ മിശിഹാ എന്നു വിളിച്ചു. ആ ഭക്തര്‍
മിശിഹായെ അവസാനം ദൈവത്തിന്റെ വചനമെന്നും ഏകപുത്രനെന്നും വിളിച്ചു. 5-ാം
നൂറ്റാണ്ടുവരെ യേശുവിന്റെ പേരില്‍ എഴുതിച്ചേര്‍ത്ത കാര്യങ്ങള്‍
സുവിശേഷങ്ങളിലുണ്ട്. മര്‍ക്കോസിന്റെ സുവിശേഷം 16:9-20 വരെയുള്ള ഭാഗങ്ങള്‍ എ.ഡി.
5-ാം നൂറ്റാണ്ടില്‍ എഴുതിച്ചേര്‍ത്തതാണെന്ന സത്യം ഏതെങ്കിലും ബൈബിള്‍ പണ്ഡിതനു
നിഷേധിക്കാന്‍ കഴിയുമോ? എ.ഡി. 100-നും 110-നുമിടയില്‍
രചിക്കപ്പെട്ട യോഹന്നാന്റെ സുവിശേഷത്തിലെ 'ഇടയന്‍', 'ആട്' മുതലായ പദങ്ങള്‍ക്കു
നിത്യസത്യത്തിന്റെ പദവി കല്പിക്കുന്ന പുരോഹിതര്‍ ഇക്കാര്യങ്ങളൊക്കെ ഓര്‍ക്കുന്നതു
കൊള്ളാം. കാലഹരണപ്പെട്ട കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതു ബുദ്ധിശൂന്യതതന്നെയാണ്.
സാമാന്യബുദ്ധിയുള്ള ഏതെങ്കിലും
മനുഷ്യന്‍ ഇന്നു പുരോഹിതരെ ഇടയന്മാരും അല്‌മേനികളെ ആടുകളുമായി അവതരിപ്പിക്കുമോ? ഇടയന്‍ മനുഷ്യനല്ലേ, ആടുകള്‍
മൃഗങ്ങളും. മനുഷ്യന്റെ നിര്‍വ്വചനം 'ചിന്തിക്കുന്ന
മൃഗം (rational
animal, ലത്തീനില്‍ animal rationale)
എന്നാണ്. മൃഗത്തിനു ചിന്താശക്തിയില്ലല്ലോ. മനുഷ്യനാകുന്ന
ഇടയന്‍ മൃഗങ്ങളാകുന്ന ആടുകളെ നയിക്കുന്നു. ആടുകള്‍ക്കുവേണ്ടി ചിന്തിക്കുന്നതും
തീരുമാനങ്ങളെടുക്കുന്നതും ഇടയന്‍. ആടുകള്‍ ആ തീരുമാനങ്ങളനുസരിച്ച് നടക്കുകയും തീറ്റ
തിന്നുകയും ചെയ്യുന്നു. ഇടയന്‍ ആടുകളെ പോറ്റുന്നതിന്റെ ഉദ്ദേശ്യമെന്താണ്: കറക്കുക, ചെമ്മരിയാടുകളാണെങ്കില്‍ രോമം കത്രിക്കുക; കോലാടുകളാണെങ്കിലും ചെമ്മരിയാടുകളാണെങ്കിലും അവസാനം അവയെ
കൊന്നു തിന്നുക, അല്ലെങ്കില്‍ കൊല്ലാന്‍ കൊടുത്തു
കാശുണ്ടാക്കുക.
പാലസ്തീനായില്‍ 'മലമൂഢന്മാര്‍' എന്നു
പണക്കാരും പണ്ഡിതരും വിളിച്ചിരുന്ന ദരിദ്രരും മര്‍ദ്ദിതരും ചൂഷിതരുമായിരുന്ന
ദൈവമക്കളുടെ വിമോചനത്തിനുവേണ്ടി സ്വജീവിതം സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചതുനിമിത്തം
ക്രൂശിക്കപ്പെട്ട യേശുവിനെ അനുസ്മരിച്ച് ശിഷ്യര്‍ പറഞ്ഞു, ''നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു' എന്ന്. ഇന്നത്തെ എത്ര പുരോഹിതന്മാരെപ്പറ്റി പറയാനാകും, അവര്‍ ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവനര്‍പ്പിക്കുന്നുവെന്ന്? അവരില്‍ കുറേപ്പേരെങ്കിലും അല്‌മേനികളെ ആടുകളായി കണക്കാക്കി
അവര്‍ക്കുവേണ്ടി തീരുമാനമെടുക്കുന്നു, അവരുടെ
അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'സഭയെ സംബന്ധിച്ച ആധികാരിക പ്രമാണരേഖ'യ്ക്ക്, പ്രത്യേകിച്ചു രണ്ടാം
അദ്ധ്യായത്തിന്, പുല്ലുവിലപോലും കല്പിക്കാത്തവരാണ് ഈ
പുരോഹിതഗര്‍വ്വിഷ്ഠര്‍.
വേറൊരു കൂട്ടം പുരോഹിതര്‍ കറവക്കാരാണ്; അവര്‍ ആടുകളെ ഇടിച്ചുകറക്കുന്നു, അതായത്, താങ്ങാനാവാത്ത നിര്‍ബന്ധിതപ്പിരിവു
നടത്തുന്നു. രോമം കത്രിക്കുന്നവരും കുറവല്ല. മനോഹരമായ ചെമ്മരിയാടിന്റെ രോമം
കത്രിച്ചുകളഞ്ഞാല്‍ എത്ര വികൃതമായിരിക്കും അതിന്റെ രൂപം! സ്വന്തം അഹന്തയെയും
ദുരഭിമാനത്തെയും പൂജിക്കാന്‍വേണ്ടി അല്‌മേനികളുടെ അന്തസ്സും ആത്മാഭിമാനവും
നശിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വൈദികര്‍ 'ആടു'കളുടെ രോമം കത്രിക്കുന്നവര്‍തന്നെയാണ്.
ആടുകളെ ശാരീരികമായി കൊല്ലുന്നില്ലെങ്കിലും മാനസികമായി കൊല്ലുന്ന ഇടയവൈദികരുമുണ്ട്.
സ്വര്‍ഗ്ഗമാകുന്ന തളിരിലയിളക്കി മുമ്പേ നടന്നും, നരകമാകുന്ന വടികൊണ്ട് പിന്നില്‍ നിന്നടിച്ചും 'ആടു'കളെ നയിക്കുന്നവരാണ് ബഹുഭൂരിപക്ഷം 'ഇടയ'വൈദികരും. പരമപിതാവായ ദൈവത്തിനു
സ്വയം സമര്‍പ്പിച്ചും പരര്‍ക്കുവേണ്ടി സ്വന്തം ജീവിതം ചെലവഴിച്ചും ജീവിച്ച്,''പിതാവേ അങ്ങയുടെ തൃക്കരങ്ങളില്‍ എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു'' എന്നു പ്രാര്‍ത്ഥിച്ച് സന്തോഷത്തോടെ മരിക്കാന്‍ വിശ്വാസികളെ
പ്രാപ്തരാക്കുന്ന ആദ്ധ്യാത്മിക ഗുരുക്കന്മാരെ ആരും ആദരിക്കും. എന്നാല്‍ നിങ്ങള്‍
ആടുകളാണെന്ന് ആയിരം വട്ടം ആവര്‍ത്തിച്ചു പറഞ്ഞു സാധാരണ വിശ്വാസികളെ മാനസികമായി
അടിമകളാക്കുന്ന മതസ്വേച്ഛാധിപതികള്‍ക്കു യാതൊരുവിധ ഭാവിയുമില്ല. അതുപോലെതന്നെ, ആവര്‍ത്തിത ബോധനംവഴി അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും
അല്പസത്യങ്ങളും അതിവിശുദ്ധസത്യങ്ങളാക്കി മനുഷ്യമസ്തിഷ്‌കത്തില്‍ അടിച്ചുകയറ്റാന്‍
തത്രപ്പെടുന്ന മതഭീകരര്‍ക്കും ഭാവിയില്ല.
ഇടയവിജ്ഞാനീയത്തിന്റെ പാഠാന്തരങ്ങള്‍
'ഇടയശാസ്ത്ര'ത്തെ അല്‌മേനികളുടെ മനസ്സില്‍ അടിച്ചുകയറ്റുവാന്‍ പുരോഹിതര്‍
പ്രയോഗിക്കുന്ന ചെപ്പടി വിദ്യകള്‍ പലതുണ്ട്.
അതിലൊന്നാണ് 'പുരോഹിതന്‍ മറ്റൊരു ക്രിസ്തു' (Sacerdos alter Christos) എന്ന സൂത്രവാക്യത്തിന്റെ ഉരുവിടല്‍. പുരോഹിതപട്ടം നല്കുന്ന
വേളയില്‍ മിക്ക മെത്രാന്മാരും ആവര്‍ത്തിക്കുന്ന ഒരു സൂത്രവാക്യമാണിത്. അല്‌മേനികളില്‍
ക്രിസ്തു ഉണ്ടോ, ഉണ്ടെങ്കില്‍ ഏതളവില്‍, എത്ര ശതമാനം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇവിടെ
പ്രസക്തമല്ലേ?
ഇടയവിജ്ഞാനീയത്തെ തന്ത്രപൂര്‍വ്വം
പ്രചരിപ്പിക്കാനാഗ്രഹിക്കുന്നവര്‍ വി. ഫ്രാന്‍സീസ് അസ്സീസിയെയും കൂട്ടുപിടിക്കാറുണ്ട്.
വൈദികപട്ടം സ്വീകരിക്കാന്‍ കൂട്ടാക്കാതെ ആജീവനാന്തം സാധാരണ സന്യാസിയായി ജീവിച്ച
അദ്ദേഹം പറഞ്ഞിട്ടുണ്ടത്രേ, ''ഞാന്‍ ഒരു
പുരോഹിതനെയും മാലാഖയെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം പുരോഹിതനു സ്തുതിചൊല്ലും എന്ന്!'' പോരേ, ഇതില്‍പരം എന്തു
മഹത്വം വേണം പുരോഹിതന്? ചിറകില്ലാത്ത മാലാഖ!
ഇടയവിജ്ഞാനീയം പ്രാര്‍ത്ഥനയില്‍
പൊതിഞ്ഞും വിതരണം ചെയ്യാറുണ്ട്. സീറോ-മലബാര്‍ സഭയിലെ ഏലിയാ സ്ലീവാ, മൂശ കാലങ്ങളിലെ ഒരു പ്രാര്‍ത്ഥന നോക്കൂ: ''പ്രമാണങ്ങളെയും പ്രവാചകന്മാരെയും സമാദരിക്കുകയും എല്ലാ
നിയമങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്ത മിശിഹായേ, ഞങ്ങളുടെ മേലധികാരികളില്‍ നിന്നെ ദര്‍ശിക്കുവാനും അവരുടെ ആജ്ഞകളനുസരിക്കുവാനും
ഞങ്ങളെ ശക്തരാക്കണമെന്ന് നിന്നോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.''
ഇവിടെ രണ്ടു ചോദ്യമുദിക്കുന്നു. ഒന്ന്:
യേശു എങ്ങനെയാണു നിയമങ്ങള്‍ (കൃത്യമായി പറഞ്ഞാല്‍ യഹൂദരുടെ തോറാ) പൂര്‍ത്തിയാക്കിയത്? ഒറ്റ ഉത്തരമേയുള്ളൂ; 'സ്‌നേഹിക്കുക' എന്ന ഏക നിയമംകൊണ്ട്.' തോറയിലെ
നിയമങ്ങളുള്‍പ്പെടെ യഹൂദര്‍ക്കുണ്ടായിരുന്ന 613 നിയമങ്ങളെയും സ്‌നേഹത്തിന്റെ
ഏകനിയമംകൊണ്ട് അവിടുന്ന് അസാധുവാക്കി; അങ്ങനെ അവയെ
പൂര്‍ത്തിയാക്കി. മതാധികാരികളെയും മതപണ്ഡിതന്മാരെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടും
തന്റേടപൂര്‍വ്വം ധിക്കരിച്ചുകൊണ്ടുമല്ലേ അവിടുത്തെ പിതാവായ ദൈവത്തിന്റെ ആജ്ഞ
നിവൃത്തിച്ചത്? ആര്‍ക്കെങ്കിലും സംശയമുണ്ടോ? യഹൂദക്രൈസ്തവര്‍ക്കുവേണ്ടി സുവിശേഷം രചിച്ച മത്തായിയെ
യേശുവിന്റെ മുമ്പില്‍ നിറുത്തി അവിടുത്തെ സുന്ദരമുഖം മറയ്ക്കുന്നതു നീതിയാണോ?
രണ്ടാമത്തെ ചോദ്യം: അല്‌മേനികള്‍
മേലധികാരികളില്‍ യേശുവിനെ ദര്‍ശിച്ച് അവരുടെ ആജ്ഞകളനുസരിക്കാന്‍
കടപ്പെട്ടവരെങ്കില്‍, അവരില്‍ യേശുവിനെ ദര്‍ശിക്കാന്‍
മേലധികാരികള്‍ക്കു കടമയില്ലേ? ഏറ്റം ചെറിയവരില്‍
ഒരാളോടു കാണിക്കുന്ന അവഹേളനം യേശുവിനോടുതന്നെ കാണിക്കുന്ന അവഹേളനമല്ലേ? അല്‌മേനികള്‍ ദൈവമക്കളല്ലേ? ദൈവമക്കള്‍ എന്ന പദവിയും ദൈവമക്കള്‍ക്കു ചേര്‍ന്ന സ്വാതന്ത്ര്യവും അവരുടെ
ജന്മാവകാശമല്ലേ?
പത്രോസ് എന്ന പാവം 'വലിയ ഇടയ'നെയും ഇവിടെ
അനുസ്മരിക്കുന്നതുകൊള്ളാം. പൗലോസ് എന്ന 'ആടി'നെ അനുസരിക്കാനുള്ള നന്മയും വിനയവും അദ്ദേഹത്തിനുണ്ടായിരുന്നല്ലോ
(ഗലാ. 2:11-14).
പുരോഹിതര്‍ക്കു പത്രോസിന്റെ
കാലത്തേക്കുള്ള യാത്ര ബുദ്ധിമുട്ടെങ്കില്‍,
നില്ക്കുന്നിടത്തുനിന്ന് പടിഞ്ഞാറോട്ടുനോക്കുക. അവരും ശുദ്ധവിശ്വാസികളും
മാധ്യമങ്ങളും ഇപ്പോഴും വലിയ ഇടയന്‍ എന്നു വിളിക്കുന്ന ഫ്രാന്‍സീസ് പാപ്പായെ
സൂക്ഷിച്ചുനോക്കുക. അദ്ദേഹത്തെ മനസ്സിലാക്കാന്‍കഴിയുന്നവരാരും ഇനിമേല്‍ ആളുകളെ
ആടുകളാക്കുകയില്ല.
Monday, June 6, 2016
ദൈവനിഷേധവും ഈശ്വരാനുഭവവും
സക്കറിയാസ് നെടുങ്കനാല്‍
2016 മേയ് ലക്കം സത്യജ്വാലയിൽ നിന്ന്
ദൈവനിഷേധികളുടെ എണ്ണം ഫെയ്‌സ്ബുക്കില്‍ മാത്രമല്ല, നാട്ടിലും കൂടി ക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകള്‍തന്നെയുണ്ട്. സ്വന്തം വാക്യങ്ങളും ഉദ്ധരണികളുംകൊണ്ട് (പലരും അവരുടെ ഉള്ളി ലിരുപ്പ് വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അവയില്‍ സമകാലികമായ ചിലത് പേരുവയ്ക്കാതെ താഴെ ചേര്‍ക്കുന്നു:'നീ വിശ്വസിക്കുന്ന ശക്തി നിന്നെ രക്ഷിക്കുന്നില്ലെങ്കില്‍ ഇനിയുമതിനെ നീ പേറണോ?
'ആരാണ് ദൈവം? ക്ഷേത്രമുറ്റത്ത് പൊട്ടിത്തെറിച്ചവര്‍ അലറിവിളിക്കുമ്പോഴും ശ്രീകോവിലിന്റെ ഇരുട്ടുമറയില്‍ ഒളിഞ്ഞിരി ക്കുന്ന കല്പ്രതിമയോ?
'പൂരം കാണാന്‍ പോയ അച്ഛനിനിയും വന്നില്ല... കമ്പക്കെട്ട് കഴിഞ്ഞപ്പോള്‍, ദൈവങ്ങളെല്ലാം നിശ്ശബ്ദര്‍!'
'ആ രാത്രി അച്ഛന്‍ മോര്‍ച്ചറിയിലും, ദൈവം ശ്രീകോവിലിലും പള്ളിയുറങ്ങി!'
'അറിയില്ല എന്നു പറയാന്‍ ധൈര്യ മില്ലാത്തവര്‍ പകരം ഉപയോഗിക്കുന്ന വാക്കാണ് ദൈവം.'
'ആനയ്ക്കു മദം കൊടുക്കുന്നത് പ്രകൃതിയാണ്. മതമാകട്ടെ, പ്രകൃതിവിരുദ്ധമായ മദമാണ്. അതു മനുഷ്യപ്രകൃതിയിലെ വികൃതചിന്തകളുടെ ഉല്പ്പന്നമാണ്.'
'നിങ്ങള്‍ക്ക് ദൈവത്തെ വില്ക്കാം. എന്നാല്‍ എല്ലാവരും അത് വാങ്ങണമെന്ന് നിര്‍ബന്ധമരുത്.'
'Be an atheist, be a humanist.'
'If one says, 'God speaks to me', either he's lying or he's schizophrenic.'
പ്രകൃതിശക്തികളുടെയെല്ലാംപിന്നില്‍ അമാനുഷികമായ എന്തോ പ്രതിഷ്ഠിച്ചിട്ട്, സ്തുതിയും പൂജയും ബലിയുമൊക്കെയായി അതിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതിലെ വിഡ്ഢിത്തത്തെയാണ് മേല്ക്കുറിച്ച പ്രതികര ണങ്ങള്‍ നിന്ദിച്ചുതള്ളുന്നത്. എന്നാല്‍ ഇവരൊന്നും ദൈവമെന്ന സങ്കല്പത്തെ തള്ളി പ്പറയുകയല്ല ചെയ്യുന്നത്. യുക്തിവാദികളും നിരീശ്വരവാദികളുംപോലും വിമര്‍ശിക്കുന്നത് അനാശാസ്യങ്ങളിലേക്കു നയിക്കുന്ന തെറ്റായ ദൈവസങ്കല്പങ്ങളെയാണ്. ദൈവസങ്കല്പം ബാലിശവും സ്വാര്‍ഥപരവും ആകുമ്പോഴാണ് മനുഷ്യന്‍ വഴിതെറ്റുന്നത്. അത്തരം ദൈവത്തെ നിരാകരിച്ചവരാണ് മുഖ്യധാരയിലുള്ള ശാസ്ത്രജ്ഞരെല്ലാംതന്നെ. സ്റ്റീവന്‍ ഹോക്കിംഗിനെപ്പോലെ കടുത്ത നിരീശ്വരവാദികള്‍ ഉണ്ടെങ്കിലും മിക്ക ശാസ്ത്ര പ്രതിഭകളും അനാചാരങ്ങളുടെ ബലഹീനതകളില്‍ ആണ്ടു പോകാത്ത ഒരീശ്വരസങ്കല്പത്തെ ഉള്ളില്‍ കൊണ്ടുനടക്കു ന്നുണ്ട്. ആ ദൈവം മനുഷ്യന്റെ വ്യക്തിപരമായ വ്യാപാരങ്ങളില്‍ ഇടപെടാതെ, പ്രപഞ്ചത്തിന്റെ അനുദിന നടത്തിപ്പ് അതിന്റെ അടിസ്ഥാനനിയമങ്ങള്‍ക്കു വിട്ടുകൊടുക്കുന്ന ഒരമൂര്‍ത്ത ശക്തിയാണ്. ഈ ശക്തിയുമായി മനുഷ്യന് ഹൃദയംകൊണ്ട് സമ്പര്‍ക്കം പുലര്‍ത്താം. ഇവിടെ ഹൃദയമെന്ന് പറയുന്നതാകട്ടെ, ഓരോ മനുഷ്യനിലും വികസിച്ചുവരേണ്ട, ചിന്താശക്തിയും പ്രപഞ്ചാഭിമുഖ്യവും ഒന്നുചേരുമ്പോഴുണ്ടാകുന്ന, ആന്തരികതയാണ്. എത്രമാത്രം അറിവുണ്ടായാലും ജീവനെയും അതിനെ നിലനിര്‍ത്തുന്ന പ്രപഞ്ചസംവിധാനത്തെയും സമഭാവനയോടെ കാണാനാകുന്നില്ലെങ്കില്‍, സ്‌നേഹമെന്തെന്ന് അനുഭവിച്ചറിയുന്നില്ലെങ്കില്‍, ഇത്തരമൊരു ഈശ്വരസങ്കല്‍പം സാദ്ധ്യമല്ല. എത്ര വലിയ ശാസ്ത്രവിജ്ഞാനത്തിനും അപ്പുറത്താണ് ആ ഈശ്വരാനുഭവം.
എന്റെ സുഹൃത്ത് തോമസ് പെരുമ്പള്ളില്‍ സംക്ഷിപ്തമായി ഒരിക്കല്‍ കുറിച്ചത് ഇങ്ങനെ: 'ഞാന്‍ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സര്‍വവ്യാപിയാണ്, പരിപൂര്‍ണ്ണമാണ്, സകല ചരാചരത്തെയും അതാക്കിത്തീര്‍ക്കുന്ന ചൈതന്യ
മാണ്. അത് ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല; രോഗങ്ങള്‍ കൊടുക്കുന്നില്ല, സുഖപ്പെടുത്തുന്നില്ല; പരീക്ഷണ
ങ്ങള്‍ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല, സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകുന്നില്ല, നരകത്തില്‍ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്.'
സ്റ്റീവന്‍ ഹോക്കിങ്ങിന്റെ വിശ്വവിഖ്യാതമായ 'A Brief History of Time' എന്ന പുസ്തകത്തിന് ഒരു ചെറിയ അവതാരിക എഴുതിയത് കാള്‍ സാഗന്‍ (Carl Sagan) ആണ്. അസ്തിത്വമുള്ളതെല്ലാം ദൈവത്തിന്റെ ഒത്താശയില്ലാതെ തനിയെ ഉണ്ടായി നിലനില്ക്കുന്നു എന്നു പറയുന്ന ഹോക്കിങ്ങിന്റെ കൃതിയെക്കുറിച്ച് സാഗന്‍ പറഞ്ഞുനിര്‍ത്തുന്നത്, രസകരമായ ഒരു വ്യാജോക്തി (irony) യോടെയാണ്. മലയാളത്തിലാക്കിയാല്‍ അതിന്റെ ഭംഗി നഷ്ടപ്പെടും. 'This is also a book about God . . . or perhaps about the absence of God. The word God fills these pages. Hawking embarks on a quest to answer Einstein's famous question about whether God had any choice in creating the universe. Hawking is attempting, as he explicitly states, to understand the mind of God. And this makes all the more unexpected the conclusion of the effort, at least so far: a universe with no edge in space, no beginning or end in time, and [with] nothing for a Creator to do.'
ദൈവത്തെപ്പറ്റി സ്രഷ്ടാവെന്നോ പരിപാലകനെന്നോ ഉള്ള നിലയില്‍ ചിന്തിക്കുമ്പോള്‍, ദൈവാസ്തിത്വം മനുഷ്യയുക്തിയില്‍ ഒരസാദ്ധ്യതയായി പരിണമിക്കുന്നു.
ഫോണ്‍: 9961544169
Saturday, June 4, 2016
ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും
AMERICA 03-Jun-2016
ഇടയലേഖനങ്ങളിൽക്കൂടി സഭാപൗരന്മാരെ തങ്ങളുടെ വഴികളിൽ നിയന്ത്രിച്ചുകൊണ്ടുപോകാമെന്നു കരുതുന്ന അഭിഷിക്തർക്കായി ഫ്രാൻസീസ് മാർപ്പാപ്പയുടെ ഒരു സന്ദേശമുണ്ട്. "നിങ്ങൾ അഭിഷ്ക്തരാകുന്ന ദിനം കാലെടുത്തു വയ്ക്കുന്നത് റോമ്മാസഭയുടെ എളിയ ഭവനത്തിലേക്കാണന്നുള്ള സത്യം മറക്കരുത്. റോമ്മാചക്രവർത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല നിങ്ങൾ സേവനത്തിനായി വന്നിരിക്കുന്നത്. നിങ്ങളിലുള്ള രാജകൊട്ടാരശീലങ്ങളെ ഉപേക്ഷിക്കൂ. പരദൂഷണം, സ്വജനപക്ഷപാതം, ആഡംബരം എന്നിവയെല്ലാം രാജകൊട്ടാരത്തിലെ രീതികളാണ്. അധികാരപ്രമത്തത കാണിക്കുവാൻ ക്രിസ്തുവിന്റെ സഭ അനുശാസിക്കുന്നില്ല. യേശു വന്നത് തീൻമേശയിലെ മുറകൾ അഭ്യസിപ്പിക്കാനുമല്ല. പകരം മനുഷ്യരുടെയിടയിൽ സേവനനിരതരായി പ്രവർത്തിക്കാനാണ്." പാപ്പായുടെ വാക്കുകൾ മാനിക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായ പാലാ രൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ജേക്കബ് മുരിക്കൻ തന്റെ വൃക്ക ഹിന്ദുയുവാവിനു ദാനം ചെയ്തവഴി കേരള സഭാചരിത്രത്തിൽ ഒരു തങ്കപ്പൊട്ടു ചാർത്തിയിരിക്കുന്നു. ഭാരതത്തിലെ അഭിഷിക്ത ലോകത്തിനും പുരോഹിത ലോകത്തിനും ആത്മീയത തിളച്ചു മറിയുന്നവർക്കും അദ്ദേഹം ഒരു അനുകരണീയനാണെന്നതിലും സംശയമില്ല.
മഹാമനസ്ക്കരും മാനുഷിക ധർമ്മം നിറഞ്ഞവരും മനുഷ്യ ഹൃദയങ്ങളിൽ നിത്യം പ്രകാശിക്കുന്നവരാണ്. ജീവിതത്തിൽ എത്രമാത്രമുയർന്നാലും അനുഗ്രഹീതമായ ഹൃദയ വിശാലതയോടുകൂടിയവർ നമ്മെയെന്നും സ്വാധീനിച്ചുകൊണ്ടിരിക്കും. അത്തരം ഏതാനും മഹാപ്രതിഭകളെ കേരള സുറിയാനി കത്തോലിക്കാ സഭയിലെ പുരോഹിതരിൽനീന്നും കണ്ടെത്തിയതിൽ നമുക്കഭിമാനിക്കാം. ഫ്രാൻസീസ് മാർപ്പാപ്പാ 2016-നെ കാരുണ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിലെ അർത്ഥവ്യാപ്തി അല്മായരിൽ മാത്രം നടപ്പാക്കാനാണ് കേരള സഭാനേതൃത്വം തുനിയുന്നത്. എന്നാൽ മാർപ്പാപ്പായുടെ മാനസിക വികാരങ്ങൾ ശരിയ്ക്കും മനസിലാക്കിയ മഹാപുരോഹിതരാണ് വൃക്ക ദാനം ചെയ്ത പാലാ ബിഷപ്പ് ജേക്കബ് മുരിക്കനും ഫാദർ ഡേവീഡ് ചിറമേലും അദ്ദേഹത്തിൻറെ സഹകാരികളായ ഏതാനും പുരോഹിതരും കന്യാസ്ത്രികളും ഫാദർ സെബാസ്റ്റ്യനുമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇവരിൽ ബിഷപ്പ് മുരിക്കനും ഫാദർ ചിറമേലും സ്വന്തം വൃക്കകൾ ഹൈന്ദവ സഹോദരർക്ക് ദാനം ചെയ്തപ്പോൾ ഫാദർ സെബാസ്റ്റ്യൻ തന്റെ വൃക്ക ഒരു ഇസ്ലാമിക യുവാവിനു നല്കി. വാസ്തവത്തിൽ ഇവർ കാരുണ്യത്തിന്റെ മഹാദേവനായ യേശുവിന്റെ സന്ദേശം ലോകത്തിനു നല്കുകയായിരുന്നു. യേശു കുടികൊള്ളുന്നത് ദരിദ്രരുടെ കുടിലുകളിലാണെന്നും അവിടെ ജാതിയോ മതമോയില്ലെന്നും തെളിയിച്ചുകൊണ്ട് ഈ സന്യസ്തർ സമൂഹത്തിനു മാതൃകയായി നിലകൊള്ളുന്നു. മനുഷ്യത്വം എന്തെന്നു വഴി കാട്ടിയ പാലാ രൂപതയുടെ സഹായ മെത്രാനായ അഭിവന്ദ്യ ജേക്കബ് മുരിക്കൻ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ്.
2016 ജൂൺ ഒന്നാം തിയതി ഒരു കത്തോലിക്കാ ബിഷപ്പ് തന്റെ കിഡ്നി കാരുണ്യത്തിന്റെ മികവിൽ ദാനം ചെയ്തപ്പോൾ അത് സീറോ മലബാർ സഭയുടെ തന്നെ ചരിത്രമാവുകയായിരുന്നു. ഒരു പക്ഷെ ഒരു ബിഷപ്പിന്റെ ഹൃദയസ്‌പര്‍ശിയായ ഈ കാരുണ്യം ലോക ചരിത്രത്തിലെ സംഭവങ്ങളിൽ ആദ്യത്തെതുമാകാം. കൊച്ചിയിലെ ലേയ്ക്ക്ഷോർ ഹോസ്പിറ്റലിലാണ് കിഡ്നി മാറ്റുന്നതിനായി അദ്ദേഹം സർജറിയ്ക്ക് വിധേയനായത്. ഉടൻതന്നെ ഒരു ഹിന്ദു യുവാവായ സൂരജിന്റെ ശരീരത്തിൽ ബിഷപ്പിന്റെ കിഡ്നി മാറ്റി വെക്കുകയും ചെയ്തു. ആ യുവാവിൽ ജീവന്റെ തുടിപ്പുമായി ബിഷപ്പ് മുരിക്കന്റെ വൃക്ക നല്ലവണ്ണം പ്രവർത്തിക്കുന്നു.
കഴിഞ്ഞ പതിനെട്ടു മാസമായി സുരജെന്ന ദരിദ്ര യുവാവ് കിഡ്നി പ്രശ്നം കൊണ്ട് ജീവിതവുമായി മല്ലിടുകയായിരുന്നു. സമർത്ഥരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്ന ഈ സർജറി വിജയകരമായിരുന്നു. ബിഷപ്പും സൂരജും അവരുടെ നിരീക്ഷണത്തിൽ പൂർണ്ണമായും ആരോഗ്യമായി കഴിയുന്നു. ബിഷപ്പ് മുരിക്കൻ ഓപ്പറേഷൻ തീയറ്ററിൽ പോവുന്നതിനു മുമ്പ് അദ്ദേഹം രാവിലെ ഹോസ്പിറ്റൽ ചാപ്പലിൽ ദിവ്യകാരുണ്യം അർപ്പിച്ചിരുന്നു. രാവിലെ പത്തര മണിയ്ക്ക് ആരംഭിച്ച സർജറി ഏകദേശം ഉച്ചവരെ നീണ്ടു നിന്നിരുന്നു. അദ്ദേഹത്തിൻറെ മൂന്നു സഹോദരരും സൂരജിന്റെ ഭാര്യയും അവരുടെ കുടുംബങ്ങളും സർജറി സമയം ഹോസ്പിറ്റലിലുണ്ടായിരുന്നു. ബിഷപ്പിന്റെ മാതൃകാപരമായ ഈ സ്വയം ത്യാഗം കൂടുതൽ ജനങ്ങളെ കിഡ്നി ദാനം ചെയ്യാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'കാരുണ്യ വർഷം ആതുര സേവനത്തിനായും ദീന ദയാ പ്രവർത്തനങ്ങൾക്കായും അർപ്പിക്കണമെന്ന മാർപ്പായുടെ ആഹ്വാനമാണ് കിഡ്നി ദാനം നല്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും' ബിഷപ്പ് മുരിക്കൻ ചുറ്റും നിന്നവരോടായി പറയുകയുമുണ്ടായി.
മുപ്പതു വയസുകാരനായ സൂരജിന് ജന്മനാ തന്നെ കിഡ്നിയ്ക്ക് പ്രശ്നവും മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഡയാലിസീസ് ചെയ്തുകൊണ്ടിരുന്ന അയാളുടെ രണ്ട് കിഡ്നികളും തകരാറിലായിരുന്നു. സൂരജിന്റെ ഈ രോഗവിവരം ബിഷപ്പ് മുരിക്കനോട് ആദ്യം പറഞ്ഞത് ഫാദർ ചിറമേലായിരുന്നു. ഫാദർ ചിറമേൽ ഇന്ത്യ കിഡ്നി ഫൌണ്ടേഷൻ ഡിറക്റ്ററാണ്. 2009-ൽ അയൽവക്കത്തുള്ള ഹിന്ദുവായ ഒരു യുവാവിന് കിഡ്നി ദാനം ചെയ്തവഴി ഫാദർ ചിറമേൽ കേരള സഭാ ചരിത്രത്തിൽ സുപ്രസിദ്ധനായി തീർന്നിരുന്നു. അതിനുശേഷം അദ്ദേഹം കിഡ്നി രോഗ ബാധിതരായവരെ സഹായിക്കാൻ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി കിഡ്നി ദാനം ചെയ്ത പുരോഹിതനെന്ന ബഹുമതിയും ഫാദർ ചിറമേലിനുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ അമ്പത്തിയാറ് വയസ് പ്രായമുണ്ട്. അദ്ദേഹത്തെ അനുകരിച്ച് അനേകം പുരോഹിതരും കന്യാസ്ത്രികളും ഇന്ത്യാ കിഡ്നി ഫൌണ്ടേഷനിൽക്കൂടി സാധുക്കൾക്ക് കിഡ്നി ദാനം ചെയ്തു.
2016 ജൂൺ പതിനാറാം തിയതി അമ്പത്തി മൂന്നു വയസു തികയുന്ന ബിഷപ്പ് മുരിക്കൻ ലാളിത്യവും സന്മാര്‍ഗനിഷ്‌ഠയും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്ന അദ്ദേഹം വൃദ്ധസദനങ്ങളിലും പ്രായമായ പുരോഹിതരെ നോക്കുന്ന ചുമതലകളിലും ഏർപ്പെട്ടിരിക്കുന്നു. ആഡംബരമേറിയ കാറുകളിൽ യാത്രയൊഴിവാക്കി സാധാരണക്കാരെപ്പോലെ ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നു. അദ്ദേഹത്തിനു കിട്ടുന്ന കേയ്ക്കുകളും മറ്റു സമ്മാനങ്ങളും മാനസിക രോഗികൾ വസിക്കുന്ന മരിയാ സെന്ററിൽ കൊണ്ടുപോയി കൊടുക്കും.1963 ജൂൺ പതിനാറാം തിയതി മുട്ടുചിറയിൽ അദ്ദേഹം ജനിച്ചു. ധനതത്വ ശാസ്ത്രത്തിൽ എം.എ ബിരുദം നേടിയ ശേഷം പാലായിലുള്ള ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ പഠിച്ചു. അതിനുശേഷം കോട്ടയത്തുള്ള സെന്റ് തോമസ് സെമിനാരിയിൽനിന്ന് ദൈവശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കി. 1993 ഡിസംബർ ഇരുപത്തിയേഴാം തിയതി പുരോഹിതനായി പട്ടമേറ്റു. അദ്ദേഹത്തിൻറെ മുട്ടുചിറയിലുള്ള ഇടവകയിൽ ബിഷപ്പ് പള്ളിക്കാപ്പറമ്പന്റെ കാർമ്മികത്വത്തിൽ പുത്തൻ കുർബാന ചൊല്ലി. കുറച്ചു കാലം കുറവിലങ്ങാട്ടുള്ള പള്ളിയിൽ സഹവികാരിയായിരുന്നു. പിന്നീട് നീലൂരുള്ള സാവിയോ ഹോം ബോർഡിംഗ് ചുമതലകൾ വഹിച്ചുകൊണ്ട് ആ സ്ഥാപനത്തിന്റെ റെക്റ്ററായിരുന്നു. മൈനർ സെമിനാരിയുടെ പ്രൊഫസറായി ജോലി ചെയ്തു. പാലാരൂപതയുടെ വിദ്യാഭ്യാസ മേഖലയിൽ കോർപ്പറേറ്റ് മാനേജ്മെന്റ് സെക്രട്ടറിയായിരുന്നു. ചമ്പക്കുളത്തും നീലൂരും വികാരിയായി സേവനം ചെയ്തു. 2012 ആഗസ്റ്റ് പന്ത്രണ്ടാം തിയതി പാലാ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2012 ഒക്ടോബർ ഒന്നാംതിയതി പാലായിലെ സെന്റ് തോമസ് കത്തീഡ്രലിൽ അദ്ദേഹത്തിൻറെ മെത്രാൻ സ്ഥാനാരോഹണ ചടങ്ങുകൾ ആഘോഷമായി കൊണ്ടാടിയിരുന്നു.
2013 സെപ്റ്റംബർ പതിമൂന്നാം തിയതി അദ്ദേഹവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലായി പുതിയതായി വാഴിച്ച മെത്രന്മാരും മാർപാപ്പയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാനിൽ സമ്മേളിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചു മുതൽ പന്ത്രണ്ടുവരെ കത്തോലിക്കാ ബിഷപ്പ് കൊൺഫ്രൻസിന്റെ ജനറൽ കൺവീനറായി പ്രവർത്തിച്ചു. 2016 കാരുണ്യ വർഷമായി പ്രഖ്യാപിച്ച മാർപ്പാപ്പായുടെ ആഹ്വാനം അനുസരിച്ച് അദ്ദേഹം തന്റെ കിഡ്നി ഒരു ഹിന്ദു യുവാവിന് ദാനം നല്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത് ടയിംസ്സ് ഓഫ് ഇന്ത്യ ദിനപത്രമായിരുന്നു. വാർത്ത പ്രസിദ്ധമാകുന്നതിനു മുമ്പുതന്നെ അതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയിരുന്നു.
മലപ്പുറം കോട്ടയ്ക്കലിലുള്ള മുപ്പതു വയസുകാരൻ ഈശ്വര സൂരജിനു കിഡ്നി ദാനം ചെയ്യാൻ തീരുമാനിച്ചയുടൻ കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരും സർക്കാർ ഉദ്യോഗസ്ഥരുമായി ഇതേ സംബന്ധിച്ച് മാർ മുരിക്കൻ ചർച്ച നടത്തിയിരുന്നു. സൂരജ് നിർദ്ധന കുടുംബത്തിൽപ്പെട്ടതായിരുന്നു. ഡയാലീസിസിന് പണം കണ്ടെത്താൻ കഴിവില്ലാത്തതിനാൽ സാധുക്കളെ കിഡ്നി മാറ്റിവെക്കാൻ സഹായിക്കുന്ന സംഘടനയായ കിഡ്നീ ഫൌണ്ടേഷൻ ഓഫ് ഇന്ത്യാ എന്ന സംഘടനയിൽ സഹായം അഭ്യർദ്ധിച്ചിരുന്നു. ഈ സാമൂഹിക സംഘടന സ്ഥാപിച്ചത് ഫാദർ ഡേവീസ് ചിറമേൽ ആണ്. വിവരം മനസിലാക്കിയ ബിഷപ്പ് മുരിക്കൻ തന്റെ കിഡ്നി സൂരജിന് ദാനം ചെയ്യാൻ തയാറാവുകയായിരുന്നു.
പാവപ്പെട്ടവനായ സൂരജ് തന്റെ അമ്മയും ഭാര്യയുമടങ്ങിയ കുടുംബം പോറ്റാനുള്ള ഏക ആശ്രയമായിരുന്നു. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ജോലി ചെയ്തിരുന്ന വേളയിൽ കിഡ്നി തകരാറുണ്ടെന്നു രണ്ടു വർഷം മുമ്പ് മനസിലാക്കിയിരുന്നു. ഭാര്യ ബേബി രമണിയും അമ്മ പാർവതിയും അടങ്ങിയ കുടുംബത്തിൽ നാലുവർഷം മുമ്പ് സൂരജിന്റെ പിതാവ് പാമ്പ് കടിയേറ്റു മരിച്ചു പോയി. ഒരു സഹോദരനും ഹൃദയാഘാതം മൂലം ഇതിനിടെ നഷ്ടപ്പെട്ടിരുന്നു. "ഫാദർ ചിറമേൽ രണ്ടു വർഷം മുമ്പ് ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തെ മാതൃകയാക്കാൻ താനും ആവേശഭരിതനായെന്നും തന്റെ കിഡ്നിയും പാവപ്പെട്ട ആർക്കെങ്കിലും ദാനം ചെയ്യാൻ തീരുമാനിച്ചുവെന്നും കാരുണ്യത്തിന്റെ വർഷത്തിൽ പറ്റുന്ന സഹായം നല്കണമെന്ന ചിന്തകൾ അലട്ടിക്കൊണ്ടിരുന്നുവെന്നും ഒരു ദൈവിക സന്ദേശം തന്നിൽ ജ്വലിക്കുന്നതായി തോന്നിയെന്നും ." ബിഷപ്പ് മുരിക്കൻ പറയുന്നു. ആ യുവാവിനെപ്പറ്റി ബിഷപ്പ് ആദ്യമായി കേട്ടത് ഫാദർ ചിറമേലിൽ നിന്നുമായിരുന്നു.
ദൈവദൂതനെപ്പോലെ വന്ന ഒരു ബിഷപ്പാണ് തനിയ്ക്ക് കിഡ്നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ സൂരജിന്റെ കണ്ണുകളിൽ വികാരാവേശത്താൽ മിഴിനീർത്തുള്ളികൾ നിറഞ്ഞിരുന്നു. ആ യുവാവ് ഇതറിഞ്ഞയുടൻ പറഞ്ഞു, " ഏകദേശം ഒന്നര വർഷങ്ങൾക്കു മുമ്പ് എനിയ്ക്ക് വൃക്കയിലുള്ള രോഗം വഷളായപ്പോൾ ഇതിനുള്ള ചീകത്സ തുടങ്ങിയിരുന്നു. ഒരു ബിഷപ്പാണ് കിഡ്നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ ഈശ്വരൻ ഭൂമിയിൽ താണുവന്ന് അനുഗ്രഹിച്ചതായും തോന്നി. ഇത് ദൈവത്തിന്റെ ഇടപെടലായി എനിക്കനുഭവപ്പെടുന്നു." "കിഡ്നി സ്വീകരിക്കുന്ന വ്യക്തി മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയാണെങ്കിലും തന്നെ സംബന്ധിച്ച് അത് പ്രശ്നമല്ലെന്നും സഭാപുത്രനെന്ന നിലയിൽ കാരുണ്യത്തിന്റെ ഈ വർഷത്തിൽ ഇതെന്റെ കടമയായി കരുതുന്നുവെന്നും" ബിഷപ്പ് പറഞ്ഞു. "ഞാനുൾപ്പെടുന്ന എന്റെ സഭയും മാർപ്പാപ്പയും അത്തരം മഹത്തായ ദാനങ്ങൾക്കായി അഭിലക്ഷിക്കുന്നുവെന്നും ഇത് സഭയുടെ ചൈതന്യമാണെന്നും എനിയ്ക്ക് ചുറ്റുമുള്ള ജനത്തിനായുള്ള ശക്തമായ ഒരു സന്ദേശമാണിതെന്നും എന്നിലുള്ള ക്രിസ്തീയത ഇവിടെ പ്രതിഫലിക്കുന്നുവെന്നും" ബിഷപ്പിന്റെ വാമൊഴിയിലുണ്ടായിരുന്നു.
ക്രൈസ്തവധർമ്മത്തിന്റെ അടിസ്ഥാനമായ സ്നേഹമെന്ന തത്ത്വത്തിൽ അധിഷ്ടിതമായ ഈ ധാർമ്മീക പ്രവർത്തനങ്ങൾക്ക് പുറകിലുള്ള മനുഷ്യൻ ഫാദർ ചിറമേലായിരുന്നു. സ്വന്തം വൃക്ക ദാനം ചെയ്യണമെന്ന സാഹസം പൌരാഹിത്യ ശൃംഖലകളിൽ ആദ്യമായി തുടക്കമിട്ടതും അദ്ദേഹമായിരുന്നു. ബിഷപ്പ് തുടരുന്നു, "ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയപ്പോൾ കിഡ്നി സ്വീകരിക്കുന്ന വ്യക്തിയുടെ കുടുംബത്തിൽ നിന്നാരെങ്കിലും മറ്റൊരു വ്യക്തിക്ക് കിഡ്നി ദാനം ചെയ്യണമെന്നുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ സൂരജിന്റെ കാര്യത്തിൽ അത് സാധ്യമല്ലായിരുന്നു. ആ കുടുംബത്തിലുള്ളവർ അനാരോഗ്യമുള്ളവരായിരുന്നു. അതിനാൽ അത്തരം ഒരു വ്യവസ്ഥ പ്രാവർത്തികമായിരുന്നില്ല. ഞങ്ങൾ അത് മനസിലാക്കിയിരുന്നു."
എകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് ഒരു ബൈബിൾ സമ്മേളനത്തിൽ വൃക്ക ദാനം ചെയ്യുന്ന ദൈവിക ദൗത്യത്തെ സംബന്ധിച്ചു കിഡ്നി ഫൌണ്ടേഷൻ സ്ഥാപകനായ ഫാദർ ഡേവീഡ് ചിറമേലിന്റെ വികാരപരമായ ഒരു പ്രസംഗം ബിഷപ്പ് മുരിക്കനെ ആവേശഭരിതനാക്കിയിരുന്നു. ജ്വലിക്കുന്ന സ്നേഹാഗ്നി നിറഞ്ഞ മനസുമായി അപ്പോൾതന്നെ തന്റെ കിഡ്നി ദാനം ചെയ്യാനുള്ള ആഗ്രഹം അദ്ദേഹം ഫാദർ ചിറമേലിനെ അറിയിക്കുകയും ചെയ്തു. ഫാദർ ചിറമേലും സ്വന്തം അനുഭവ കഥകൾ പകർത്തി. അദ്ദേഹം ഇത്തരമൊരു സാഹസത്തിനൊരുങ്ങിയ സമയം എതിർപ്പുകൾ നാനാഭാഗത്തു നിന്നുമുണ്ടായിരുന്ന വിവരവും ബിഷപ്പിനെ അറിയിച്ചു. മെത്രാന്മാർക്കും ചിറമേലിന്റെ തീരുമാനം പുതുമയായിരുന്നു. എന്തിനാണ് ശരീരഭാഗം മുറിച്ചു കൊടുത്ത് സ്വയം ത്യാഗത്തിലേയ്ക്ക് ഒരുമ്പെടുന്നതെന്നും ചോദ്യങ്ങൾ നാനാ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പത്രക്കാർ പുതിയൊരു വാർത്ത കിട്ടിയതുപോലെ ചുറ്റും വന്ന് ചോദ്യങ്ങൾ ചോദിച്ചതും മടുപ്പിക്കുന്ന കാര്യങ്ങളും ഫാദർ ചിറമേൽ വിവരിക്കുന്നു.
ഫാദർ ചിറമേലിൽ പ്രേരിതനായി വൃക്ക ദാനം ചെയ്ത മറ്റൊരു കത്തോലിക്കാ പുരോഹിതനാണ് കോട്ടയംകാരനായ ഫാദർ സെബാസ്റ്റ്യൻ. ഒരു ബസ് യാത്രയിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ ഫാദർ സെബാസ്റ്റ്യൻ ഒരു മുസ്ലിം യുവാവിന് തന്റെ വൃക്ക ദാനമായി നല്കുകയുണ്ടായി. രണ്ടുപേരും അപരിചിതരായിരുന്നു. യാത്രയ്ക്കിടയിൽ വ്യത്യസ്ഥ മതങ്ങളായ ഇരുവരുടെയും ദൈവിക വിശ്വാസം ചർച്ചയ്ക്കു കാരണമായി. അത് കാരുണ്യത്തിന്റെയും ദയയുടെയും കഥയായി മാറുകയായിരുന്നു. ഈ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിന്റെ പുത്തനായ മാറ്റങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. നാല്പ്പത്തിയൊന്നു വയസുള്ള ഫാദർ സെബാസ്റ്റ്യൻ മുപ്പതു വയസുള്ള റസാക്ക് മുഹമ്മദിന് തന്റെ വൃക്ക സമ്മാനിച്ചപ്പോൾ മത സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഊഷ്മളത അവിടെ പങ്കുവെക്കുകയായിരുന്നു. ആലപ്പുഴക്കാരനായ റസാക്ക് വൃക്ക തകരാറുമൂലം ജീവിതവുമായി പടവെട്ടുന്ന സമയവുമായിരുന്നു. രണ്ടുപേരും അവരവരുടെ മതത്തിൽ തീവ്രമായ മതവിശ്വാസികളും. ഒന്നിച്ചുള്ള ബസിലെ യാത്രയിൽ ഫാദർ സെബാസ്റ്റ്യൻ, റസാക്കിന് തന്റെ കിഡ്നി ദാനം നല്കാമെന്നു വാഗ്ദാനം ചെയ്തു. ദൈവം തന്നെ ഒരു പുരോഹിതന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് വൃക്ക ദാനം ചെയ്ത് പുതിയൊരു ജീവിതം തനിക്കു നല്കിയെന്ന് റസാക്ക് വിശ്വസിക്കുന്നു.
യാഥാസ്ഥികരായ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഫാദർ സെബാസ്റ്റ്യൻ വളർന്നത്. മതകാര്യങ്ങളിൽ വളരെ കർശനമായ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പഠിക്കുന്ന കാലങ്ങളിൽ സ്കൂളിലും ജില്ലാതലത്തിലും എന്നും ഒന്നാമനായിരുന്നെങ്കിലും ഒരു പുരോഹിതനാകണമെന്ന മോഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പുരോഹിതനായാലും ആതുര സേവനത്തിനായിരുന്നു മുൻഗണന നല്കിയത്. ആരെങ്കിലും രോഗികളെയോ വേദനകൊണ്ട് കരയുന്നവരെയോ കണ്ടാൽ അദ്ദേഹത്തിൻറെ കണ്ണുകളും നിറയുമായിരുന്നു. മരണം നടക്കുന്ന വീടുകളിൽ പ്രാർത്ഥിക്കാൻ അദ്ദേഹത്തിനു പ്രയാസമായിരുന്നുവെന്നും പറയുമായിരുന്നു. "കുടുംബത്തിലുള്ളവർ കരയുമ്പോൾ തന്റെ കണ്ണുകളും നിറയുമെന്നും അവരുടെ കണ്ണുകളിൽ നോക്കാതെയാണ് താൻ പ്രാർത്ഥിക്കുന്നതെന്നും" അദ്ദേഹം പറയുന്നു. ഫാദർ ഡേവീസ് ചിറമേൽ ഒരു ഹിന്ദുയുവാവിനു വൃക്ക ദാനം ചെയ്തതുമുതലായിരുന്നു ഫാദർ സെബാസ്റ്റ്യനും അത്തരമൊരു കാരുണ്യ പ്രവർത്തനത്തിനു മോഹമുണ്ടായത്. അതുപോലുള്ള അവസരങ്ങൾക്കായി നീണ്ട കാലത്തോളം അദ്ദേഹം കാത്തിരിക്കുകയായിരുന്നു. 'തന്റെ സീറ്റിലിരുന്ന മുസ്ലിം യുവാവ് തികച്ചും അതിന് അനുയോജ്യനാണെന്നും തന്റെ വൃക്ക അയാൾക്ക് യോജിക്കുമെന്നും' ഫാദർ സെബാസ്റ്റ്യൻ മനസിലാക്കിക്കൊണ്ട് 2013 -ൽ അദ്ദേഹം തന്റെ വൃക്ക ദാനം ചെയ്യുകയായിരുന്നു.
ഫാദർ ചിറമേൽ തുടങ്ങി വെച്ച വൃക്കദാന സംരംഭം അത്ഭുതകരമായ നേട്ടങ്ങളാണുണ്ടായത്. അദ്ദേഹത്തിന്റെ ശ്രമഫലമായി കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പതിനഞ്ചു വൈദികരും എട്ടു കന്യാസ്ത്രികളും വൃക്ക സമൂഹത്തിനായി ദാനം ചെയ്തു. ദാനങ്ങൾ പലവിധത്തിലാകാം. സമ്പത്തുകൊണ്ടും വിദ്യകൊണ്ടും മറ്റുള്ളവരെ സഹായിക്കാൻ പറ്റും. പക്ഷെ രക്തം ചിന്തിക്കൊണ്ടുള്ള ഒരു ദാനത്തിന് ഫാദർ ചിറമേൽ ഉള്പ്പടെയുള്ള വൈദികരും കന്യാസ്ത്രികളും ബിഷപ്പ് മുരിക്കനും ഒരുമ്പെട്ടത് ക്രൈസ്തവീക വികാരങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു. ക്രൂരമായ കൂട്ടക്കൊലകൾ നടത്തി ഭീകരർ തിന്മയുടെ രക്തച്ചൊരിച്ചിലുകൾ ലോകത്തു സൃഷ്ടിക്കുന്നു. വൃക്ക ദാനം വഴി നന്മയുടെ രക്തച്ചൊരിച്ചിലുകൾക്കു തയാറാകാൻ ഫാദർ ചിറമേൽ ആഹ്വാനം ചെയ്യുന്നുണ്ട്. അവരെ തടയരുതെന്ന് യേശു നാഥൻ പറഞ്ഞതുപോലെ വൃക്ക ദാനം ചെയ്യുന്നവരെ തടയരുതെന്നും ഹൃദയ ശുദ്ധിയുള്ളവർക്കു മാത്രമേ ഇത്തരം പരിപാവനമായ പുണ്യകർമ്മം ചെയ്യാൻ സാധിക്കുള്ളൂവെന്നും ഫാദർ ചിറമേൽ വിശ്വസിക്കുന്നു. ജാതിയും മതത്തിനുമുപരിയായി മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്നുള്ള തത്ത്വ ചിന്തകൾ ബിഷപ്പ് മുരിക്കനും ചിറമേലും അദ്ദേഹത്തോടൊപ്പമുള്ള മറ്റു പുരോഹിതരും ലോകത്തിനു കാണിച്ചു കൊടുക്കുകയാണുണ്ടായത്. നിശ്ചലമായ അവയവങ്ങളുടെ പ്രവർത്തനങ്ങളുമായി ചീകത്സിക്കാൻ നിവൃത്തിയില്ലാതെ ആയിരക്കണക്കിന് ജനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഈ മഹാ പുരോഹിതർ നല്കിയ സന്ദേശം എല്ലാ മത വിശ്വാസികൾക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശകളാണ് നല്കുന്നത്. ബലിയല്ല സ്നേഹമാണ് വേണ്ടതെന്നു ക്രിസ്തു തത്ത്വം പറയുന്നു. സത്യമായ രക്തം ചീന്തിയുള്ള ഒരു 'ബലി', സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ബലി സമൂഹത്തിനു വേണ്ടി അർപ്പിക്കാൻ തയാറായ ബിഷപ്പ് മുരിക്കന്റെയും ചിറമേലിന്റെയും മറ്റു പുരോഹിതരുടെയും കന്യാസ്ത്രീ സഹോദരികളുടെയും മാർഗങ്ങൾ പിന്തുടരാൻ അനേകർക്കും അല്മായ ലോകത്തിനും ആവേശം നൽകുമെന്നതിൽ സംശയമില്ല. "അവയവം തരൂവെന്ന് നമുക്കാരോടും ആവശ്യപ്പെടാൻ സാധിക്കില്ലന്നും അത് സ്വയം ചെയ്യേണ്ട കർമ്മമാണെന്നും മനസ് പാകപ്പെടുത്തിയാലെ ഇത്തരമൊരു പുണ്യ കർമ്മത്തിനു സാധ്യമാവുള്ളൂവെന്നും" ബിഷപ്പ് മുരിക്കൻ പറയുന്നു.
![]() |
| Fr. Sebastian and Rasak |
![]() |
| Fr.Chiramel |
![]() |
| Bishop Murickan and Suraj |
Wednesday, June 1, 2016
ഒരു മതത്തിന്റെ നാള്‍വഴി!
സോണി ജോസ് (2016 മെയ് ലക്കം 'സത്യജ്വാല'യിൽനിന്ന്)
സോണി ജോസ് (2016 മെയ് ലക്കം 'സത്യജ്വാല'യിൽനിന്ന്)
[റവ. ജോസഫ് മനയ്ക്കല്‍ എഴുതിയ
സമാനമായൊരു 'നാള്‍വഴി', 2012 ലക്കം 'സത്യജ്വാല' (പേജ്-20)യില്‍ പ്രസിദ്ധീകരിച്ചിരുന്നു. ശ്രീ സോണി ജോസ്
എഴുതിയ ഈ നാള്‍വഴി അല്പംകൂടി വിപുലമായതിനാല്‍, ഒരു
ചരിത്രരേഖയെന്ന നിലയില്‍ ഇതു വായനക്കാര്‍ക്കു കൂടുതല്‍ പ്രയോജനപ്പെട്ടേക്കാം എന്നു
കരുതുന്നു. ഇത് 2 ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു.]
1) BC 7-നും BC 2-നും ഇടയില്‍
യേശുക്രിസ്തു ജനിച്ചു.
2) AD 26-നും–36-നും ഇടയില്‍ യേശുക്രിസ്തു സുവിശേഷം പ്രസംഗിച്ചു. ശിഷ്യന്മാരെ
തിരഞ്ഞെടുത്തു. അവര്‍ പത്രോസ് (ശീമോന്‍), അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമസ്, യാക്കോബ്, പിരിവുകാരനായ ശിമയോന്‍, യൂദാ, യൂദാസ് സ്‌കറിയാത്താ (പിന്നീട്, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനു പകരമായി മത്തിയാസിനെ
അപ്പസ്‌തോലനായി ശിഷ്യന്മാര്‍ തിരഞ്ഞെടുത്തു). അങ്ങനെ യേശു തന്നില്‍
വിശ്വസിക്കുന്നവരുടെ ദൈവിക സ്‌നേഹക്കൂട്ടായ്മ സ്ഥാപിച്ചു.
3) AD 26-നും 36-നും ഇടയില്‍ യേശു കൊല്ലപ്പെടുകയും ഉയിര്‍ത്തെണീല്‍ക്കുകയും
തുടര്‍ന്ന് നാല്പതുദിവസത്തോളം അവിടത്തെ ശിഷ്യന്മാര്‍ക്കുവേണ്ട തെളിവുകള്‍ നല്‍കിക്കൊണ്ട്
ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ട് അവരെ പഠിപ്പിക്കുകയും ചെയ്തു. താന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു
ദൈവശക്തിയെ അയയ്ക്കുമെന്നും അതു പ്രാപിച്ചശേഷം തന്റെ ശിഷ്യന്മാര്‍ ലോകമെങ്ങുംപോയി
സുവിശേഷം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. തന്നില്‍ വിശ്വസിക്കുന്നവരെ
ശിഷ്യപ്പെടുത്തണമെന്നും താന്‍ മടങ്ങിവരുമെന്നും അറിയിച്ച്, അവര്‍ നോക്കിനില്‍ക്കേ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തു.
4) AD 25-37 കാലഘട്ടത്തില്‍ യഹൂദരെ ഭയപ്പെട്ട് ജറുശലേമില്‍ ഒരു
ഭവനത്തില്‍ കൂടിയിരുന്ന ശിഷ്യരിലേക്കും അവരോടൊപ്പം ഉണ്ടായിരുന്നവരിലേക്കും സ്വര്‍ഗ്ഗത്തില്‍നിന്നു
ദൈവശക്തി
യായ (സഹായകനായ) പരിശുദ്ധാത്മാവ് വലിയ
ശബ്ദത്തോടെ കടന്നു വന്നു!! ആകാശത്തുനിന്നും കടന്നുവന്ന വലിയശബ്ദം കേട്ട് ഓടി വന്ന
ജനക്കൂട്ടത്തോട്, പത്രോസ് മറ്റു പതിനൊന്നു പേരോടും
ഒരുമിച്ചുചേര്‍ന്നുനിന്നുകൊണ്ട് യേശുക്രിസ്തുവിന്റെ പരിശുദ്ധാത്മാവ് പറഞ്ഞ കാര്യം
അറിയിച്ചു. ആ ദിവസം മൂവായിരത്തോളം ആളുകള്‍ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ
നാമത്തില്‍ സ്‌നാനപ്പെട്ട് പാപമോചനം നേടി, പരിശുദ്ധാത്മാവിനെ
പ്രാപിച്ച് ദൈവരാജ്യത്തില്‍ അംഗങ്ങളായി!! അങ്ങനെ, ആദിമസഭ രൂപം കൊണ്ടു.
5) AD 37-60 കാലഘട്ടത്തില്‍ റോമാ സാമ്രാജ്യം, ആഫ്രിക്ക, ഇന്ത്യ
എന്നിവിടങ്ങളില്‍ അപ്പസ്‌തോല ന്മാര്‍ സുവിശേഷം അറിയിക്കുകയും, യേശുവില്‍ വിശ്വസിച്ച്, ഏകദൈവത്തെ
ആത്മാവിലും സത്യ ത്തിലും ആരാധിക്കുന്നവരുടെ സ്‌നേഹക്കൂട്ടായ്മ കള്‍
സ്ഥാപിക്കുകയുംചെയ്തു. യേശുക്രിസ്തു വിന്റെ ആത്മാവിനാല്‍ നയിക്കപ്പെട്ട് ഒരേ
ഹൃദയത്തോടെയുള്ള വിശ്വാസികളുടെ സമൂഹ ങ്ങള്‍ അവിടെല്ലാം അതിവേഗം വളര്‍ന്നു. തങ്ങള്‍ക്കുള്ളവയെല്ലാം
വിശ്വാസികളുടെ പൊതുവക യെന്ന് അവര്‍ കരുതി!!
6) AD 40-ല്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ യഹൂദര്‍
പള്ളിക്കു പുറത്താക്കിയും സാമൂഹികമായി ബഹിഷ്‌കരിച്ചും പീഡിപ്പിക്കാന്‍ തുടങ്ങി.
7) AD 45-65 കാലയളവില്‍ യഹൂദ നേതാവായിരുന്ന സാവൂള്‍ മാനസാന്തരപ്പെട്ട്
സഭയില്‍ചേര്‍ന്നു. യഹൂദരല്ലാത്ത വിജാതീയരോട് യേശുക്രിസ്തു
വിന്റെ സുവിശേഷം അറിയിച്ച്
വിശ്വാസികളുടെ അനേകം കൂട്ടായ്മകള്‍ അവര്‍ക്കിടയില്‍ സ്ഥാപിച്ചു.
8) AD 50 മുതല്‍ 312
വരെ ക്രിസ്തുവിശ്വാസികള്‍ റോമന്‍ ചക്രവര്‍ത്തിമാരാലും
യഹൂദമതനേതാക്കളാലും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.
9) AD 312-ല്‍ ക്രിസ്തുവിശ്വാസികള്‍ക്ക് രാഷ്ട്രീയസ്വാതന്ത്ര്യം
ലഭിക്കുന്നു! റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ തനിക്കു യുദ്ധത്തില്‍ വിജയം
നേടിത്തന്നത് ക്രിസ്ത്യാനികളുടെ ദൈവമായിരുന്നുവെന്നു വിശ്വസിച്ച്, ക്രിസ്തുവിശ്വാസികളുടെകൂടെ തന്റെ അനുയായികളോടൊപ്പം
ചേരുന്നു. തുടര്‍ന്ന്, അദ്ദേഹം ക്രിസ്തുവില്‍
വിശ്വസിക്കുന്നവരുടെ കൂട്ടായ്മകള്‍ തന്റെ സാമ്രാജ്യം കേന്ദ്രമാക്കി പ്രവര്‍ത്തിപ്പിക്കാനുള്ള
ശ്രമങ്ങള്‍ തുടങ്ങി!
10) AD 315-ല്‍ മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന റോമാ
സാമ്രാജ്യത്തിലുള്ള ക്രിസ്ത്യാനികള്‍ക്കിടയില്‍ ആരംഭിച്ചു.
11) AD 317-ല്‍ റോമാ
സാമ്രാജ്യത്തിലുള്ള ക്രിസ്ത്യാനികള്‍ കുരിശുരൂപം സ്ഥാപിച്ചുതുടങ്ങി.
12) AD 320-ല്‍ ആരാധനയ്ക്കായി മെഴുകുതിരി കത്തിക്കുന്ന രീതി
ആരംഭിച്ചു.
13) AD 325-ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ ലോകത്തിന്റെ
പല ഭാഗത്തുനിന്നും സ്വതന്ത്രക്രിസ്തീയ കൂട്ടായ്മകള്‍ നയിക്കുന്ന 1800 മൂപ്പന്മാരെ
റോമിലേക്കു വിളിച്ചുവരുത്തി, തന്റെ കൊട്ടാരത്തില്‍
അവരുടെ ആദ്യ സൂനഹദോസ് കൂടി. അവിടെവച്ച് ബിഷപ്പുമാരെയും അവര്‍ക്ക് റോമില്‍ ഒരു
തലവനെയും തിരഞ്ഞെടുത്തു വാഴിച്ചു. രാജകൊട്ടാരം അവര്‍ തിരഞ്ഞെടുത്ത റോമിലെ നേതാവിനു
രാജാവ് സമ്മാനിച്ചു!! അങ്ങനെ, റോമില്‍നിന്ന് സഭയുടെ
ഭരണം തുടങ്ങി; ക്രിസ്തുമതം നിര്‍മ്മിക്കപ്പെട്ടു.
ഹൈരാര്‍ക്കിക്കല്‍ ഭരണമുള്ള ക്രിസ്തുമതം നിലവില്‍ വന്നു. റോമന്‍ സൈന്യം വേണ്ടതായ
ഒത്താശകള്‍ ചെയ്തുകൊടുത്തു.
14) AD 325-326-കളില്‍ രാജാവിന്റെയും റോമിലുള്ള
ക്രിസ്തുമതനേതാവിന്റെയും (മാര്‍പ്പാപ്പാ) മറ്റു പുരോഹിതരുടെയും നേതൃത്വത്തില്‍, ക്രിസ്തുമതതിയോളജികളുടെ നിര്‍മ്മാണം ആരംഭിച്ചു!! ദൈവത്തെ
സംബന്ധിച്ച് തിരുവചനത്തില്‍ എഴുതപ്പെടാത്ത 'ത്രിത്വം' എന്ന വാക്ക്, തെര്‍ത്തുല്ല്യന്‍
ഉണ്ടാക്കിയ വികലതിയോളജിയുടെ അടിസ്ഥാനത്തില്‍,
ഔദ്യോഗികമായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ
നിഖ്യാകൗണ്‍സിലില്‍ റോമന്‍ കത്തോലിക്കാസഭ അംഗീകരിച്ചു!! (The American
Peoples Encyclopedia 1975).
15) AD 350-ല്‍ ജൂലിയന്‍ മാര്‍പ്പാപ്പ റോമന്‍ സൂര്യദേവന്റെ
ജന്മദിനമായ ഡിസംബര്‍ 25, യേശുക്രിസ്തുവിന്റെ ജന്മദിനം
എന്നു പ്രഖ്യാപിച്ച് ക്രിസ്മസ് ദിനാചരണം തുടങ്ങി !! സൂര്യദേവന്റെ നക്ഷത്രവും മരവും
ആഘോഷത്തില്‍ ചേര്‍ത്തു!
16) AD 375-ല്‍ മാലാഖമാരുടെയും മരിച്ച വിശുദ്ധ ന്മാരുടെയും
മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങളും പ്രതിമകളും നിര്‍മ്മിച്ച് വണങ്ങാന്‍
ആരംഭിച്ചു.
17) AD 381-ല്‍ കുസ്തന്തിനോസിലെ സൂനഹദോ സില്‍ 'ദൈവത്തില്‍ മൂന്നാളത്വം' എന്ന 'ത്രിത്വ തിയോളജി' റോമന്‍കത്തോലിക്കാസഭ
ഔദ്യോ ഗികവിശ്വാസസത്യമായി പ്രഖ്യാപിച്ചു!! (The American Peoples Encyclopedia 1975). അങ്ങനെ, 'യേശുവില്‍ യഹോവയായ
ദൈവം'
എന്നതുമാറ്റി പകരം, 'യേശു
ത്രിത്വത്തിലെ രണ്ടാമത്തെ ദൈവം' എന്നു
പഠിപ്പിച്ചുതുടങ്ങി!!
18) AD 394-ല്‍ ബലിയര്‍പ്പണം ഒരു നിത്യാചാരമാക്കി.
19) AD 431-ല്‍ വി. മറിയത്തെ 'ദൈവമാതാവ്' എന്ന് വിളിച്ചു! കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി കൊണ്ടു
വന്ന തെര്‍ത്തുല്യന്റെ 'ത്രിത്വ തിയോളജി 'തന്നെയായിരുന്നു ഇതിനായും ഉപയോഗിച്ചത്!
20) AD 500-ല്‍ പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍
ആരംഭിച്ചു .
21) AD 526-ല്‍ അന്ത്യകൂദാശ ആരംഭിച്ചു.
22) AD 593-ല്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍
ആരംഭിച്ചു (മരിക്കുന്ന ക്രിസ്ത്യാ നികളെല്ലാം നേരെ 'ചെറിയ നരകത്തില്‍' ചെല്ലു ന്നു എന്ന വിശ്വാസം).
23) AD 600-ല്‍ ആരാധനയില്‍ ലത്തീന്‍ ഭാഷ നിര്‍ബന്ധമാക്കുന്നു.
24) AD 600-ല്‍ മറിയം, മാലാഖമാര്‍, മരിച്ച
വിശുദ്ധ ന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു .
25) AD 610-ല്‍ ബോണിഫസ് 3-ാമന്‍ ആദ്യമായി 'പോപ്പ്' എന്ന്
വിളിക്കപ്പെട്ടു .
26) AD 709-ല്‍ മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.
27) AD 786-ല്‍ കുരിശ്, തിരുസ്വരൂപങ്ങള്‍, തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി
അംഗീകരിച്ചു .
28) AD 850-ല്‍ ഹന്നാന്‍ ജലം, വിശുദ്ധ തൈലം
എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.
29) AD 890-ല്‍ യൗസേപ്പ് പിതാവിനെ വണങ്ങുവാന്‍ ആരംഭിച്ചു.
30) AD 927-ല്‍ കര്‍ദ്ദിനാള്‍സംഘം ആരംഭിച്ചു.
31) AD 998-ല്‍ നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.
32) AD 11-ാം നുറ്റാണ്ടില്‍ കുര്‍ബാന ബലിയര്‍ പ്പണമായി
രൂപാന്തരപ്പെടുകയും അതില്‍ പങ്കു കൊള്ളുന്നത് നിര്‍ബന്ധമാക്കുകയും ചെയ്യുന്നു.
(തുടരും)
Subscribe to:
Posts (Atom)





