Translate

Friday, March 3, 2017

മതാധിപത്യം കുലം കുത്തുമ്പോൾ



ചാക്കോ കളരിക്കൽ

കഴിഞ്ഞ ആഴ്ചയി കൊട്ടിയൂ സെറ് സെബാസ്റ്റ്യൻ കത്തോലിക്കാപള്ളി വികാരി റോബി വടക്കുംചേരി പതിനാറുവയസുകാരിയെ ഭിണിയാക്കി ഒരു കുട്ടിയുടെ അച്ഛനാകുകയും പിതൃത്വം പെകുട്ടിയുടെ അപ്പ ഏറ്റെടുക്കാ പത്തുലക്ഷം രൂപ കുടുംബത്തിന് കുകയുംചെയ്ത നീചകൃത്യങ്ങ സഭയ്ക്ക് മൊത്തത്തി നാണക്കേടിന് കാരണമായെങ്കിലും സീറോ മലബാ മെത്രാന്മാരെ സംഭവം വേദനിപ്പിക്കുമെന്ന് എനിക്ക് അഭിപ്രായമില്ല. പെകുട്ടിയെ ബലാസംഗം ചെയ്ത കുറ്റത്തിന് റോബി പോലീസ് പിടിയിലായി. ദൈവത്തിനും ഇടവകക്കാക്കും ഇടനിലക്കാരനായ 'വൈദിക' ഇത്രയും നീചകൃത്യം ചെയ്യാ സഹായകമായത് വൈദികരുടെ ഏതു വൃത്തികേടും കുറ്റകൃത്യവും മെത്രാന്മാരും സഹവൈദികരും കണ്ടില്ലായെന്നു നടിക്കുകയും സഭയുടെ സല്പ്പേരിനായി കുറ്റക്കാരായ വൈദികക്ക് എല്ലാവിധ സഹായങ്ങളും ചെയ്ത്കൊടുത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ സഭാസംവിധാനവുമാണ്.

മ്മപ്രബോധനത്തിറെ കുത്തകാവകാശവും പ്രാമാണികത്വവും കൈയ്യാളുന്ന ഇവക്ക് ഏതു തോന്യാസവും കാണിക്കാമെന്നും അവരോടാരും ചോദിക്കാനില്ലെന്നുമുള്ള ഹുങ്കിറെ സ്പഷ്ടമായ തെളിവുകളാണ് ഒരു തെമ്മാടിപോലും ചെയ്യാ അറയ്ക്കുന്ന ഇത്തരം നീചകൃത്യങ്ങ വെള്ളക്കുപ്പായത്തി നിന്നുകൊണ്ട് ചെയ്യാ ഇവക്ക് ധൈര്യം കുന്നത്. ഭാധാന പ്രതിരോധനത്തെ അഥവാ ജനനനിയന്ത്രണത്തെ നഖശിഖാന്തം എതിക്കുന്ന ഇക്കൂട്ടക്ക് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനും ഭം സൃഷ്ടിക്കാനും വേണ്ടിവന്നാ പൈസ വാരിക്കോരിക്കൊടുത്ത് അത് തേയിച്ചുമായിച്ച് ഇല്ലാതാക്കാനും മനഃസാക്ഷിക്കടി അശേഷം ഇല്ല. മൗലികമായ മര്യാദപോലുമില്ലാത്ത ഇടയന്മാരാണ് സദാചാരത്തിറെ കാവക്കാ! മെത്രാന്മാരും വൈദികരും ആരെയൊക്കെയാ ശിക്ഷിക്കുന്നതെന്നറിയാമോ? പട്ടക്കാരെയും മേല്പട്ടക്കാരെയും വിമശിക്കുന്ന അല്മായരെ (അവരെ തെമ്മാടികുഴിൽ അടക്കും); അച്ചറെയൊ മെത്രാറെയോ കാമഭ്രാന്തിന് കിടന്നുകൊടുക്കാത്ത കന്യാസ്ത്രീകളെ (അവരെ മഠത്തിനു വെളിയിലാക്കും). ആരെയാണിവ പള്ളിക്ക് പുറത്താക്കുന്നതെന്നറിയാമോ? ഭിണിയായ പതുവയസുകാരിക്ക് ഭച്ഛിദ്രം നടത്താ അനുവദിച്ച കുട്ടിയുടെ അമ്മയെയും അത് നടത്തികൊടുത്ത ഡോക്ടറെയും. ഭത്തിന് കാരണക്കാരനായ രണ്ടാനപ്പ പള്ളിക്കകത്ത്. എങ്ങനെയുണ്ട് ഇവരുടെ സദാചാരം? അമേരിക്കയി നടന്ന സംഭവമാണിത്. ദൈവത്താ സൃഷ്ടിക്കപ്പെട്ട ഗെകളെയും (gay) അവരുടെ ലൈംഗിക പെരുമാറ്റത്തെയും ഇവ വെറുക്കുന്നു. അവക്ക് യാതൊരു ആനുകൂല്യങ്ങളും കൊടുക്കാതിരിക്കാനുള്ള നിയമങ്ങ പാസാക്കാ ലക്ഷങ്ങ വാരിക്കോരി ചിലവഴിക്കുന്നു. അപ്പോത്തന്നെ നൂറുകണക്കിന് ബാലരതിക്കാരായ പുരോഹിത ഓടിനടന്ന് ബാല ലൈംഗികപീഡനം നടത്തുന്നു. അത്തരം നികൃഷ്ട സംഭവങ്ങ മൂടിവയ്ക്കാ സഭാധികാരം വിശ്വാസികളുടെ പണം ധൂത്തടിക്കുന്നു. അധികാരികക്ക് മനസാക്ഷി എന്നുപറയുന്നതൊന്നുണ്ടോ? ഇല്ലന്നേ എനിക്കനുമാനിക്കാ കഴിയൂ. പൗരോഹിത്യത്തിലെ ലൈംഗിക അരാജകത്വത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് സീറോ മലബാ സഭയെ സംബന്ധിച്ച് പഠിക്കുകയും മനനം ചെയ്യുകയും പ്രാത്ഥിക്കുകയും ചെയ്തശേഷം സഭാധികൃത ശ്രദ്ധിക്കേണ്ട കാര്യങ്ങളെ വിശദീകരിച്ചുകൊണ്ട് ഞാ പുസ്തകങ്ങവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ മെത്രാന്മാക്കൊക്കെ അതുവായിക്കാ സമയമെവിടെ? പണസമ്പാദനപ്രിയരായ അവക്ക് ലൗകികകാര്യത്തിലാണ് ശ്രദ്ധ. 2011- പ്രസിദ്ധീകരിച്ച 'ലൈംഗികതയും പൗരോഹിത്യവും' എന്ന റെ പുസ്തകത്തി വിഷയത്തെ സംബന്ധിച്ച് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എല്ലാം റോബിറെ കുറ്റവും ഉത്തരവാദിത്വവുമാണ്, ഞങ്ങക്കതി യാതൊരു പങ്കുമില്ലെന്നുപറഞ്ഞവ പീലാത്തോസിനെപ്പോലെ കൈകഴുകും. റോബിറെ കുഞ്ഞിറെ ഭം പത്തുമാസം പെകുട്ടി ചുമന്നുകൊണ്ടുനടന്നപ്പോ മെത്രാനും വൈദികരും കന്യാസ്ത്രികളുമൊന്നും അറിഞ്ഞില്ലേ? സംഭവം വെളിച്ചത്തായപ്പോ റോബിനെ വികാരിസ്ഥാനത്തുനിന്നും പുരോഹിത പ്രവത്തികളിനിന്നും പുറത്താക്കി മെത്രാ തടിയൂരുന്നു. തെറ്റുചയ്ത റോബിനെ പോലീസിലേല്പിക്കാ മെത്രാന് കടമയില്ലായിരുന്നോ? ഒരു പാവം പെകുട്ടിയെ ഒരു വികാരി ലൈംഗികമായി ചൂഷണം ചെയ്തതിനെ ന്യായീകരിക്കാനും മന്ദബുദ്ധികളായ കുറെ വിശ്വാസികളും സണ്ടേ ശാലോമും കാണിച്ച വിവരക്കേടാണ് സംഭവത്തിലെ മറ്റൊരു ഖേദകരമായ കാര്യം. പച്ചയായ കേസിലെ പ്രതിയെ രക്ഷിക്കുകയും ഒരു പാവം പെകുട്ടിയെ തെറ്റുകാരിയായി ചിത്രീകരിക്കുകയും സണ്ടേ ശാലോം   ചെയ്തത് ദൈവത്തിനു നിറക്കത്തെ തികഞ്ഞ തെറ്റാണ്.

ഇനി എടുത്തുപറയാനുള്ള മറ്റൊരു വസ്ത്തുത എന്തുകൊണ്ടാണ് ഇത്രയും പ്രമാദമായ ഒരു സംഭവം  ദീപിക ഒരിക്കപോലും പ്രസിദ്ധം ചെയ്യാതിരുന്നതെന്നനുള്ളതാണ്. പ്രതിയുടെ പേരുപറയാതെ എങ്ങും തൊടീക്കാതെ ഒരു ചെറിയ ന്യൂസ് ഇന്നുണ്ട് കൊടുത്തിരിക്കുന്നു. സഭയുടെ ഇരട്ടത്താപ്പുനയമല്ലേ ഇവിടെ പ്രതിഫലിക്കുന്നത്. പെകുട്ടിയുടെ പ്രസവം നടന്ന ക്രൈസ്തവ സ്ഥാപനമായ ക്രിസ്തുരാജ ആശുപത്രിയുടെ അധികൃത എന്തുകൊണ്ട് ബന്ധപ്പെട്ടവരെ അറിയിച്ചില്ല? നവജാതശിശുവിനെ അമ്മയുടെ സമ്മതംകൂടാതെ അനാഥമന്ദിരത്തിലേയ്ക്ക് ആരുപറഞ്ഞിട്ട് മാറ്റി? നിയമം പാലിക്കാതെ അനാഥമന്ദിരം എന്തുകൊണ്ട് ശിശുവിനെ സ്വീകരിച്ചു? ഈ ചോദ്യങ്ങളെല്ലാം വിളിച്ചറിയിക്കുന്നത് സഭയിലെ ഉന്നത കേസുസംബന്ധമായി രഹസ്യ ആലോചനക നടത്തികൊണ്ടിരുന്നു എന്നാണ്. ദൈവം സത്യമാണ്. ദൈവത്തിറെ പ്രതിപുരുഷന്മാരോ?

മെത്രാന്മാരും വൈദികരും അധികാര ദുവിനയോഗം, വിശ്വാസ്യതാ ദുവിനയോഗം, പൗരോഹിത്യ ദുവിനയോഗം, ശാരീരിക ദുവിനയോഗം, മനുഷ്യാവകാശ ദുവിനയോഗം എല്ലാം ചെയ്യുന്നു. എന്നിട്ടും ഒന്നും സംഭവിക്കാത്തതുപോലെ നാണമില്ലാതെ മിടുക്കന്മാ ചമഞ്ഞു നടക്കുന്നു. നികൃഷ്ടരായ വൈദികക്കെതിരായി നടപടികളെടുക്കാത്ത സഭാധികാരികളും നികൃഷ്ടതന്നെ. കുറ്റക്കാരായ വൈദികക്ക് രാഷ്ട്രീയ സംരക്ഷണവും മെത്രാന്മാ നേടിക്കൊടുക്കുന്നു. ഇരയായ പെകുട്ടിക്കും അതിനു ജനിച്ച കുഞ്ഞിനും പാവം കുടുംബത്തിനും രൂപത എന്തു സഹായം ചെയ്തുകൊടുത്തു? മനഃസാക്ഷിയില്ലാത്ത മെത്രാന്മാ ഭത്തിനു കാരണക്കാരനായ വൈദികനെ രക്ഷിക്കാ രാപകലില്ലാതെ ഓടിനടക്കുന്നു. പെകുട്ടിയെയും കുടുംബത്തെയും നശിപ്പിച്ച പാപഭാരം സഭാധികാരിക ഏതു കുമ്പസാരക്കൂട്ടിപോയി ആരോടു കുമ്പസാരിച്ചുതീക്കും? പാപം കഴുകിക്കളയാ ഗംഗാനദിയിലെ വെള്ളം തികയുകയില്ല. തികഞ്ഞ നേതൃത്വപരാജയം മാന്തവാടിമെത്രാ ജോസ് പൊരുന്നേടം സ്വയം തിരിച്ചറിഞ്ഞു രൂപതാമെത്രാസ്ഥാനം രാജിവച്ച് എല്ലാ വിശ്വാസികക്കും മാതൃകയാക്കണം. വല്ല മഠത്തിലെയും കപ്ലോനച്ചനായി ശിഷ്ടകാലം ജീവിക്കുന്നതാണ് അഭലഷണിയം. സഭയി ഇതൊന്നും പുത്തരിയല്ല.

വൈദികരുടെ ബാലപീഡനത്തിനിരയായ കുട്ടികക്കനുകൂലമായ നിയമങ്ങ ഉണ്ടാക്കാതിരിക്കാവേണ്ടി ഗവമെറ്റി സമ്മദ്ധം ചെലുത്താ ന്യുയോക് ദിനാ തിമോത്തി ഡോള (Cardinal Thimothy Dolan of New York Archdiocese) കോടിക മുടക്കി കിട ലോബി ഫേമിനെ (lobby firm) വാടകക്കെടുത്തിരിക്കയാണ്. ബാലരാതിക്കാരായ പുരോഹിതരെ രക്ഷിക്കാനുള്ള ദിനാളിറെ ശുഷ്ക്കാന്തി അപാരംതന്നെ. ഇയാ സഭയുടെ രാജകുമാരനും അടുത്ത മാപ്പാപ്പയാകാ ഉടുപ്പും തയ്പ്പിച്ചിരിക്കുന്ന ആളുമാണ്! കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറ ഫാ. ഗീസ് വെള്ളിക്കാട്ടിറെ പ്രസ്താവന ഇപ്രകാരമാണ്: "ഇത്തരം പ്രശ്നങ്ങ ഉണ്ടായതായി ശ്രദ്ധയിപ്പെട്ടാ മേലധികാരിക അടിയന്തിരമായി നടപടിക സ്വീകരിക്കുന്നതും കുറ്റാരോപിത രാജ്യത്തിറെ നിയമങ്ങക്ക് വിധേയരാകുന്നു എന്ന് ഉറപ്പുവരുത്തുന്നതുമാണ്. തെളിവുക നശിപ്പിക്കുന്നതിനോ നിയമത്തിറെ പരിധിയിനിന്ന് കുറ്റാരോപിത രക്ഷപെടുന്നതിനോ സഭ കൂട്ടുനില്ക്കുകയില്ല...." ഇത്തരം കള്ളപ്രസ്ഥാവനക ഇവ നൂറുവട്ടം നടത്തിയിട്ടുള്ളവിവരം മാലോകക്കറിയാം. കഷ്ടമെന്നല്ലാതെ എന്തുപറയാ!

Thursday, March 2, 2017

ക്രൂരയായിരുന്നു ആ കന്യാസ്ത്രീ



എലിസബത്ത് വട്ടക്കുന്നേൽ 



കൊട്ടിയൂർ നീണ്ടുനോക്കിപള്ളിയിലെ വികാരിയായിരുന്ന ഫാദർ റോബിന്റെ പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ ..എനിക്ക് ഇക്കാര്യങ്ങൾ എൻന്റെ സുഹൃത്തുക്കളെ അറിയിക്കണമെന്നു തോന്നി. അതുകൊണ്ട് എന്റെ ഒരു കഥ ഇവിടെ എഴുതുകയാണ്. എന്റെ സ്‌കൂൾ ജീവിതകാലത്തു നടന്ന ക്രൂരമായ ആ സംഭവത്തിന്റെ പേരിൽ ഇന്നാരോടും എനിയ്ക്ക് പരാതിയില്ല. വിമർശനങ്ങൾ അനുകൂലങ്ങളെങ്കിലും പ്രതികൂലങ്ങളെങ്കിലും ഞാൻ ഉൾക്കൊള്ളാൻ തയാറാണ്.
അതേ പള്ളിയുടെ കോൺവെന്റിലാണ് 1999 ൽ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത  ദുഖകരമായ സംഭവം നടന്നത്..
...............................................................................
ഇതെന്റെ മനസ്സിൽനിന്നും മായാത്ത ഒരു നൊമ്പരാനുഭവമാണ്. ആരോടും ഇന്നു വരെ പറയാത്ത, എന്നാൽ ഞാൻ അനുഭവിച്ച ആ സത്യങ്ങൾ സുഹൃത്തുക്കളെങ്കിലും അറിയണമെന്നു തോന്നി.
സ്കൂളിൽ പോകാൻ അന്ന് ഒരുപാടു ദൂരം നടക്കണമായിരുന്നു. അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ കാല് കല്ലിൽ തട്ടി മുറിഞ്ഞ് അതൊരു വൃണമായി മാറിയതോടെ നടക്കാൻ വളരെ പ്രയാസമായി. ഞാനൊരു കത്തോലിക്കാ കുട്ടിയായതുകൊണ്ട് സ്ഥലത്തെ വികാരിയച്ചൻറെ സഹായത്തോടെ ഒരു മഠത്തിൽനിന്ന് പഠിക്കുവാൻ ഇടയായി. അവിടെ ചേരുന്നതുവരെ ഒരു കന്യാസ്ത്രീയാവാനായിരുന്നു എന്റെ മോഹം. അങ്ങനെ കൊട്ടിയൂരുള്ള മഠത്തിൽ സ്‌കൂളിൽ പോവാനുള്ള സൗകര്യത്തിനായി താമസം തുടങ്ങി. 
ഞാൻ കുട്ടിയായിരുന്നതുകൊണ്ട് അവിടെയെല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു. ഞങ്ങൾ മുപ്പതു പെൺകുട്ടികൾ. രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കണം. മുറ്റം അടിക്കണം. ചെടികൾ നനയ്ക്കണം. പാചകം ചെയ്യാൻ കൂടണം. വലിയ പശുക്കൾ ഉണ്ട്. പശുക്കളെ കുളിപ്പിക്കാൻ കൂടണം. തൊഴുത്ത് വൃത്തിയാക്കണം. അവിടത്തെ പള്ളിയിലെ വികാരിയച്ചന് ഭക്ഷണം കൊണ്ടു പോയി കൊടുക്കണം. അങ്ങനെയങ്ങനെ വിശ്രമമില്ലാതെ ഒരുപാടു പണികളും ഉണ്ടായിരുന്നു.
ഭക്ഷണം ആവശ്യത്തിനൊന്നും തരില്ലായിരുന്നു. മിക്ക ദിവസങ്ങളും വയറു നറച്ചു ഭക്ഷണം കിട്ടാതെ അരവയറുമായി കഴിഞ്ഞുകൂടി. ഒരിക്കൽ എന്നോടൊപ്പം താമസിച്ചിരുന്ന രണ്ടു കുട്ടികൾ വികാരിയച്ചന് ഭക്ഷണം കൊടുത്തു വരുന്ന വഴി ഒരു വാഴക്കുല പഴുത്ത് നിൽക്കുന്നതു കണ്ടു. അവരിൽ വിശന്ന ഒരു കുട്ടി വഴിയരികിൽ കുലച്ചുനിൽക്കുന്ന വാഴക്കുലയിലെ ഒരു പഴം ഇരിഞ്ഞു കഴിച്ചു. ജിനിയെന്നായിരുന്നു ആ കുട്ടിയുടെ പേര്. ദൗർഭാഗ്യവശാൽ എങ്ങനെയോ ഇത് മഠത്തിൽ അറിഞ്ഞു. ഞങ്ങളെയെല്ലാവരേയും വിധിക്കാൻ പോവുന്ന കുറ്റവാളികളെപ്പോലെ ഒരു മുറിയിൽ വിളിപ്പിച്ചു.
സിസ്റ്റർ ലൂസിയെന്ന ഭീകര സത്വത്തെ അന്ന് ആദ്യമായി ഞാൻ കണ്ടു. അവർ മഠത്തിനുള്ളിലായിരുന്നതുകൊണ്ട് കന്യാസ്ത്രീ കുപ്പായം ധരിച്ചിരുന്നില്ല. ഇട്ടിരുന്നത് നൈറ്റിയായിരുന്നു. ഷാമ്പൂതേച്ച് തലമുടി തലയ്ക്കുമേലെ പറക്കുന്നുണ്ടായായിരുന്നു. അവരുടെ തലമുടിക്ക് അധികം നീളമുണ്ടായിരുന്നില്ല. ഇരുനിറത്തോടെയുള്ള മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു അവർക്കുണ്ടായിരുന്നത്.  
കുട്ടികളായ ഞങ്ങളെ നിരനിരയായി നിർത്തിക്കൊണ്ട് ഇന്നു ചെയ്ത പാപത്തിൻറ്റെ കണക്കു ഒരു കടലാസ്സിൽ എഴുതാൻ പറഞ്ഞു. സത്യം എഴുതിയില്ലെങ്കിൽ കള്ളത്തരം അളക്കുന്നതിനുള്ള മെഷീൻ ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു. നിഷ്കളങ്കരായ ഞങ്ങളുടെ അന്നത്തെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഓരോരുത്തരും കടലാസ്സിൽ പകർത്തി. എഴുതിയ പാപങ്ങൾ ആ കന്യാസ്ത്രീ വായിച്ചു. ക്രൂരതയിൽ ആനന്ദമനുഭവിക്കുന്ന ആ സ്ത്രീ കൈകളിലിരിക്കുന്ന ചൂരവടികളിൽ എണ്ണതേച്ചു മിനുക്കി. മുട്ടറ്റം വരുന്ന പാവാട അടിവസ്ത്രം കാണത്തക്കവിധം അരയോളം പൊക്കിപ്പിടിച്ച് തുടകളിലും ചന്തികളിലുമായി ഓരോ കുട്ടിയേയും അടിക്കാൻ തുടങ്ങി. പാപത്തിന്റെ ഗൗരവമനുസരിച്ച് അടിയുടെ എണ്ണവും കൂട്ടിയിരുന്നു. ജീവൻ പുളഞ്ഞായിരുന്നു ഓരോരുത്തരും അന്ന് അലറി കരഞ്ഞത്. മഠത്തിനുള്ളിലെ ഒരു മുറിയിൽ അടച്ചിട്ട വാതിലിനപ്പുറം ശബ്ദം പുറത്തുപോവില്ലായിരുന്നു. പോരാഞ്ഞു ആ ചുറ്റുവട്ടത്ത് ഒരു വീടുപോലും ഉണ്ടായിരുന്നില്ല. ഒടുവിൽ ഏറ്റവും വലിയ പാപം ചെയ്തത് ആരാണെന്ന് കണ്ടു പിടിച്ചു. പഴംപറിച്ചുതിന്ന ജിനിയായിരുന്നു ആ മഹാപാപി. 
ജിനിയെ അവർ മറ്റൊരു മുറിയിൽ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടു. എല്ലാവരും ഭീകരരൂപമണിഞ്ഞ  കന്യാസ്ത്രീയുടെ അടികൊണ്ടവേദനയിൽ പേടിച്ചു വിറച്ച് നിസഹായരായി അത് നോക്കി നിന്നു. കരയാൻപോലും പാവം കുട്ടികൾക്കവകാശമില്ലായിരുന്നു.  
കുറച്ചു കഴിഞ്ഞപ്പോൾ കരഞ്ഞു തളർന്ന ജിനി പുറത്തു വന്നു. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. രാത്രിയായപ്പോൾ ജിനി ഉടുപ്പിട്ടിട്ടില്ല. അടിയുടെ ചോരപ്പാടുകൾ കൊണ്ട് പൊട്ടിയ ശരീരത്തിൽ വസ്ത്രം തൊടുമ്പോൾ നീറിയിരുന്നു. വിശന്നപ്പോൾ അറിയാതെ ഒരു പഴമേ ഇരിഞ്ഞു തിന്നുള്ളൂ എന്ന് പറഞ്ഞു അവൾ കരയുന്നത് ഇന്നലെയെന്നതു പോലെ മനസ്സിൽ തെളിയുന്നു. പാവം ആ കുട്ടി ഇന്നെവിടെയെന്നും അറിയില്ല. 
അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. വീട്ടിൽ എന്റെ പ്രിയപ്പെട്ടവരായ അമ്മയും പപ്പയും,  അതായിരുന്നു രാത്രിമുഴുവനുമുള്ള എന്റെ മനസിലെ ചിന്തകൾ. വീട്ടിൽ പോണം. പേടിയാവുന്നു മാതാവേ, കരഞ്ഞു ഞാൻ പ്രാർത്ഥിച്ചു.
രാത്രി കുറേയേറെയായപ്പോൾ ആരോ കതകുതുറന്നു പോകുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ആരോക്കെയോ ചേർന്ന് ഒരു കുട്ടിയെ ബലമായി പിടിച്ചുകൊണ്ടു വന്നു. അത് മറ്റാരുമല്ല, ജിനി. അവൾ രാത്രി ആരുമറിയാതെ പോകാൻ നോക്കിയതാ. പക്ഷേ അതിനുമുമ്പ് അവളെ പിടികൂടി തിരിയെ മുറിയിൽ കൊണ്ടുവന്നു.  
ക്രൂര വൈകൃതയായ ആ കന്യാസ്ത്രി 'ലൂസി' യുടെ ഭീകരരൂപം ഇന്നും എന്റെ മനസ്സിൽ മായാതെയുണ്ട്. അവരുടെ ഈ ക്രൂരത ഒരു ഹരംപോലെ അവർ ആവർത്തിച്ചുകൊണ്ടിരുന്നു.  പഠനത്തിൽ പിന്നോക്കമായാൽ, അഞ്ച് മിനിറ്റ് വൈകി രാവിലെ എഴുന്നേറ്റാൽ കഠിനശിക്ഷകൾ നല്കിയിരുന്നു. അവിടത്തെ ഏറ്റവും സീനിയറും പ്രധാനപ്പെട്ട ഭരണാധികാരിയുമൊക്കെ ആ മുരടിച്ച കന്യാസ്ത്രി തന്നെയായിരുന്നു. പുറമേ കാണുന്നവരോട് പഞ്ചാരവാക്കു പറയാനും അവർക്കറിയാമായിരുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ മുമ്പിൽ നല്ല സ്ഥാനവുമുണ്ടായിരുന്നു. പേടിപ്പിച്ചു നിർത്തിയതുകൊണ്ടു കുട്ടികൾക്ക് അവിടെയുള്ള കന്യാസ്ത്രി പീഡനങ്ങളെപ്പറ്റി മാതാപിതാക്കളോട് പറയാൻ പേടിയായിരുന്നു.
ഒടുവിൽ എന്റെ ദിവസവും വന്നെത്തി. എന്റെ പപ്പ എനിക്കു തന്ന പത്തുരൂപ ബാഗിലുണ്ടായിരുന്നു. പൈസ കൈവശമുണ്ടെങ്കിൽ അത് ബാഗിൽ സൂക്ഷിക്കാതെ അവരെ ഏല്പിക്കണമെന്നായിരുന്നു നിയമം. സ്കൂളിൽ പോകുമ്പോൾ വയറുനിറയെ പഴംപൊരിമേടിച്ച് തിന്നോളാൻ പറഞ്ഞതുകൊണ്ട് ആ കാശ് ഞാൻ കന്യാസ്ത്രിയെ ഏൽപ്പിച്ചില്ല. ഇടയ്ക്കിടെ ബാഗ് പരിശോധനയുണ്ട്. ദൗർഭാഗ്യമെന്നു പറയട്ടെ, ഒരിക്കൽ എന്റെ ബാഗിലിരുന്ന പത്തുരൂപാ നോട്ട് അവർ കണ്ടെത്തി. 
എന്നെയും പതിവുപോലെ അവർ അകത്തുള്ള ഇരുട്ടുമുറിയിൽ കൊണ്ടു പോയി. എന്നോട് മുട്ടുകുത്തിനില്ക്കാൻ പറഞ്ഞു. പേടിച്ചരണ്ട ഞാൻ ആ വലിയ ചൂരലിൽ ഒന്ന് നോക്കിയപ്പോൾ തന്നെ കരഞ്ഞ് പോയി. പേടിച്ചിട്ട് എന്റെ ശബ്ദം പുറത്തേക്ക് വന്നില്ല. മുടിയെല്ലാം പടർത്തി തീതുപ്പുന്ന യക്ഷിയെപ്പോലെ ആ രാക്ഷസി കന്യാസ്ത്രി അലറി. എൻറെ ബ്ളൗസും പാവാടയും ഊരിപ്പിച്ചു. അടിവസ്ത്രം മാത്രം ആയി വേഷം. എന്റെ കൈകൾ കെട്ടി വെയ്ക്കാൻ പറഞ്ഞു. ചൂരലിൽ എണ്ണതേച്ച് അടി തുടങ്ങി. ദേഹമൊന്നാകെ വേദനകൊണ്ട് പുളഞ്ഞു. കരഞ്ഞില്ല ഞാൻ സഹിച്ചു. കരയെടീ എന്ന് പറഞ്ഞവർ ചോര തെറിക്കുന്നതുവരെ അടിച്ചു. എഴുന്നേൽപ്പിച്ചു നിർത്തി തുടപൊട്ടി ചോരയൊലിക്കുംവരെ അടിച്ചവർ രസിച്ചു. കരഞ്ഞില്ല ഞാൻ. ഒടുവിൽ നടക്കാൻ വയ്യാത്ത എന്നെ താങ്ങിയെടുക്കാൻ രണ്ടു ചേച്ചിമാർ വന്നു.
കരഞ്ഞു തളർന്ന എനിക്കു എന്റെ പപ്പയെ ഒന്നു കാണണം, മാതാവേ എന്ന് നിലവിളിച്ചു പ്രാർഥിച്ചു. ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ നിറയുന്നു. എനിക്കു വല്ലാതെ പനി പിടിച്ചു. ഒടുവിൽ സ്കൂളിലെ സാറിന്റെ നിർദ്ദേശം അനുസരിച്ച് പപ്പയെ വിളിപ്പിച്ചു. അടി കിട്ടിയ കാര്യം ഞാൻ പറഞ്ഞില്ല. പകരം, പപ്പാ എനിക്കു വീട്ടിൽ വരണമെന്നു പറഞ്ഞു. എനിക്കിവിടെ ഇനിമേൽ പഠിക്കണ്ടാന്നു ഞാൻ പപ്പയോട് പറഞ്ഞു. എന്റെ കരച്ചിൽ കണ്ട പപ്പ എന്നെ വീട്ടിൽ കൊണ്ടുപോയി. 
അമ്മയായിരുന്നു അന്നെന്നെ കുളിപ്പിച്ചത്. എന്റെ ദേഹത്ത് അടിപ്പാടുകൾ കണ്ടു എന്റെ പപ്പയെ വിളിച്ചു. അവരെന്നെക്കൊണ്ട് സത്യം പറയിപ്പിച്ചു. പപ്പ ഡ്രസ് മാറി പോകുന്നത് കണ്ടു. പിന്നെ ലൂസി സിസ്റ്റർ ജോലി ചെയ്യുന്ന പ്രസിൽ എത്തി. പൈശാകിക ഭീകര സ്വരൂപിണിയായ വിഷം തുപ്പുന്ന ആ കന്യാസ്ത്രിയെ തല്ലാൻ ചെന്ന പപ്പയെ ആരൊക്കെയോ തടഞ്ഞു മാറ്റി. പപ്പയ്ക്ക് അവളെ കൊല്ലുന്ന വാശിയുണ്ടായിരുന്നു. പോയ കാര്യം സാധിക്കാതെ അങ്ങനെ നിരാശനായി തിരിച്ചു മടങ്ങി.
ശൂർപ്പണകയായ ആ സ്ത്രീയെ ശരിയാക്കണം എന്ന ചിന്ത എന്റെ പപ്പയിൽ വർദ്ധിച്ചുവന്നു. ഒരിക്കൽ അതിനുവേണ്ടി അവരെ തേടിയിറങ്ങി. എന്നാൽ അവർ സുവിശേഷം അറിയിക്കാൻ മറ്റേതോ ദൂരസ്ഥലത്തേയ്ക്ക് പോയിയെന്നറിയാൻ കഴിഞ്ഞു. ഇന്ന് പ്രതികാരം ചെയ്യാൻ എനിക്കു പപ്പയുടെ സഹായം ആവശ്യം ഇല്ല. എന്നെങ്കിലും അവരെ കണ്ടുമുട്ടും എന്ന് മനസ്സ് പറയുന്നു. അത് ഇന്നല്ലെങ്കിൽ നാളെ. 
കണ്ടുമുട്ടുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നെനിക്കറിയില്ല .ചിലപ്പോൾ ഒരു പ്രതികരണം എൻറെ  ഭാഗത്തു നിന്ന് ഉണ്ടാവണമെന്നില്ല. സംഭവിക്കുന്നത് മറിച്ചുമാകാം. കാരണം പതറാത്ത മനോധൈര്യവും മരണത്തെപ്പോലും ഭയക്കാത്ത ഉറച്ച മനസും ഇന്നെനിക്കുണ്ട്. അന്നു മുതൽ കന്യാസ്ത്രീയാവണം എന്ന മോഹം എങ്ങോ പോയി മറഞ്ഞു. (NB ഫോട്ടോ ഇട്ടത് ഞാൻ എഴുതിയത് സത്യമാണ്. അനുഭിച്ച വ്യക്തി ഈ ഫോട്ടോയിൽ കാണുന്ന ഞാൻ തന്നെയാണ് എന്ന് ഒന്നുകൂടി വായിക്കുന്നവർക്ക് ഉറപ്പ് വരാൻ )
എലിസബത്ത് ❤

..Live Video .........................................................
https://www.facebook.com/joshitha.ajish/videos/418273058516455/

ഇരയെ വേട്ടയാടുന്ന കത്തോലിക്കാ സഭ


രസകരമായ ഒരു ചർച്ച.  ഇരയെ സംരക്ഷിക്കാത്ത  ചരിത്രം മാത്രമേ കത്തോലിക്കാ സഭയ്‌ക്കുള്ളൂ. ഈ കുറുക്കൻ റോയി കത്തനാരെപ്പോലെയുള്ളവരെ സംരക്ഷിച്ച പാരമ്പര്യം എന്നും തുടരുന്നു. മാധ്യമ റിപ്പോർട്ടർ ശ്രീ റോയി മാത്യുവും ശ്രീ റജി ഞള്ളാനിയും ചർച്ചയിൽ പങ്കെടുക്കുന്നു.  കുപ്പായമിട്ട കുറുനരികളെ രക്ഷിക്കുന്ന ഫാദർ തേലെക്കാടന്റെ നാവടഞ്ഞിരിക്കുന്നതും കാണാം. ഒരു പാവപ്പെട്ട യുവ മലയാളി കന്യാസ്ത്രിയെ ഇറ്റലിയിലെ തെരുവിലേയ്ക്ക് ഒരു പുരോഹിതന്റെ കാമം തീർക്കാൻ  അനുവദിക്കാത്തതിന് പാതിരായ്ക്ക് ഇറക്കി വിട്ടപ്പോൾ തേലക്കാടനെന്ന പാതിരിയുടെ അന്നത്തെ വൃത്തികെട്ട നാക്കുകളും ഓർമ്മിക്കുന്നണ്ട്. ഇയാൾ അന്ന് ആ പുരോഹിതനെ ന്യായികരിക്കുകയായിരുന്നു. കുറുക്കൻ റോബിയ്ക്ക് കൂട്ടുനിന്ന പുരോഹിതരും കന്യാസ്ത്രികളും നിയമത്തിന്റെ മുമ്പിൽ കുടുങ്ങാൻ പോവുന്നു. വീഡിയോ കാണുക. 
https://youtu.be/lVm2JX9_GBQ 


Wednesday, March 1, 2017

പുരോഹിതർ വിവാഹിതരാകണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ്


പതിനാറുകാരിയുടെ അച്ചനിൽ നിന്നുള്ള അവിഹിത ഗർഭവും പിതൃത്വം അച്ഛനു വിറ്റതും




ചില ഓൺലൈൻ പത്രങ്ങളിലും സോഷ്യൽ മീഡിയാകളിലും വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു ലേഖനമാണിത്. കത്തോലിക്കാ സഭ എക്കാലത്തേക്കാളും അതിദയനീയമായ അവസ്ഥകളാണ് തരണം ചെയ്യുന്നത്. കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതരോടൊപ്പം തട്ടിപ്പും കൊള്ളയും നടത്തുന്ന പുരോഹിതരും മെത്രാൻമാർ വരെയും സഭയിൽ പെരുകി കഴിഞ്ഞിരിക്കുന്നു. അവരിൽ പലരും മാന്യമായി സഭയുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നതും ശോചനീയമാണ്. റോമിൽ നിന്ന് ഫ്രാൻസീസ് മാർപ്പാപ്പാ നേരിട്ടു വന്നാലും തീരാത്ത പ്രശ്നങ്ങളുമായി സീറോ മലബാർ സഭ അത്രമാത്രം അധഃപതിച്ചിരിക്കുന്നു. സഭയെ ഇഷ്ടമില്ലാത്തവർ സഭ വിട്ടു പോകരുതോയെന്നാണ് എതിർക്കുന്നവരോട് ഈ പുരോഹിതരും ചില കുഞ്ഞാടുകളും ചോദിക്കുന്നത്. സഭയെന്നാൽ അവരുടെ തന്തമാർ സ്ഥാപിച്ചതെന്നാണ് വിചാരം. സഭയുടെ സ്വത്തുക്കളും കോളേജുകളും, ആശുപത്രികളും കുഞ്ഞുങ്ങളും വീട്ടിൽ പ്രായമാകുന്ന പെൺകുട്ടികളും ഇവരുടെ തറവാട്ടു സ്വത്തായി മാറി കഴിഞ്ഞിരിക്കുന്നു. എവിടെയും വ്യപിചാരം ചെയ്തു നടക്കാമെന്ന ലൈസൻസ് സഭ പുരോഹിതർക്കു നൽകിയോയെന്നും തോന്നിപ്പോവും. അടുത്തകാലത്ത് കഴുത്തിൽ ബെൽറ്റില്ലാതെ ഇത്തരക്കാരുടെ കർട്ടനു പുറകിലുള്ള നാടകങ്ങളുടെ എണ്ണം വർദ്ധിച്ചതായും കേൾക്കുന്നു. 

എങ്കിലും നല്ല പുരോഹിതരും സഭയിൽ ഉണ്ടെന്നും അവരെ ബഹുമാനിക്കുന്നുവെന്നും അറിയിക്കട്ടെ. കപടതയില്ലാത്ത അത്തരക്കാരെ അധികാര സ്ഥാനങ്ങളിൽ കാണാനും പ്രയാസമാണ്. 

പുരോഹിതരുടെ കൊള്ളരുതായമകളും സ്ത്രീ ബാലപീഡനങ്ങളും സംബന്ധിച്ച വാർത്തകളെല്ലാം  ഒറ്റപ്പെട്ട സംഭവങ്ങളായി സാധാരണ തള്ളി കളയുകയാണ് പതിവായിട്ടുള്ളത്. ഏറ്റവും പുതിയതായി കേട്ടത് കൊട്ടിയൂർ പള്ളി വികാരി ഫാദർ റോബിൻ പതിനാറു വയസുള്ള ഒരു കുട്ടിയെ ഗർഭിണീയാക്കിയ കഥയാണ്. അദ്ദേഹത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങളുമുള്ളതുകൊണ്ട് ഫാദർ റോബിൻഹുഡ് എന്നു വിളിക്കുന്നതിലും തെറ്റില്ല. സിനിമാനടി ഭാവനയെ പീഡിപ്പിച്ചപ്പോൾ സിനിമാ ലോകത്തിലെ വൻതോക്കുകളുടെ കഥകൾ പുറത്തു വരാൻ തുടങ്ങി. എന്നാൽ പൗരാഹിത്യ ലോകത്ത് അതിലും ഭീകരമായ സംഭവങ്ങൾ നടക്കുന്നുവെന്ന തെളിവാണ് നാല്പത്തിയെട്ടു വയസുള്ള ഈ പുരോഹിതൻ ഒരു പെൺകുട്ടിയെ ഗർഭണിയാക്കിയശേഷം കളിച്ച കളികളെല്ലാം! സഭയിലെ വമ്പന്മാർ അദ്ദേഹത്തെ പരിരക്ഷിക്കാൻ ശ്രമിക്കുന്നു. 

ഫാദർ റോബിൻ സഭയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുകയും കോടിക്കണക്കിനു രൂപായുടെ സഭാവക സ്ഥാവര സ്വത്തുക്കളും സ്‌കൂളുകളും ആശുപത്രി സ്ഥാപനങ്ങളും കൈകാര്യവും ചെയ്യുന്നു. ഉത്തരവാദിത്വപ്പെട്ട പല കോർപ്പറേറ്റു സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ കീഴിലാണ്. ഒരു കുട്ടിയ്ക്ക് ഗർഭം കൊടുത്ത തന്റെ കഥകൾ പുറത്തു വന്നശേഷം വീണ്ടും സമൂഹത്തിന്റെ മുമ്പിൽ മാന്യനായി നടക്കാൻ അങ്ങേയറ്റം പരിശ്രമിച്ചു. സഭയുടെയും പുരോഹിതന്റെയും മാനം രക്ഷിക്കാനും ഒപ്പം മറ്റു പുരോഹിതരും അഭിവന്ദ്യരുമുണ്ടായിരുന്നു. ഏതായാലും അവസരോചിതമായി വേണ്ടപ്പെട്ടവർ ഇടപെട്ടതുമൂലം റോബിന്റെ പദ്ധതികൾ മുഴുവൻ പാളിപ്പോയി.

കൊട്ടിയൂർ പള്ളി വികാരിയായി ജനസമ്മതനായി കഴിഞ്ഞിരുന്ന അദ്ദേഹം ഗർഭിണിയാക്കിയ പെൺകുട്ടി പ്രസവിച്ചു കഴിഞ്ഞാണ് പുറംലോകം കഥകളറിയുവാൻ തുടങ്ങിയത്. അതുവരെ സമർത്ഥമായി പൊതുജനങ്ങളുടെ കണ്ണിൽ മണ്ണിട്ടുകൊണ്ടിരുന്നു. അനേക മാസങ്ങളായി ഈ പെൺകുട്ടിയെ പള്ളി മുറിയിൽ വിളിച്ചു വരുത്തി പുരോഹിതൻ പീഡിപ്പിക്കുന്നുണ്ടായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ ഗർഭത്തിന്റെ ഉത്തരവാദിത്വവും കുഞ്ഞിന്റെ പിതൃത്വവും പെൺകുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ സ്വന്തം പിതാവേറ്റെടുത്തു. പത്തു ലക്ഷം രൂപ അത്തരം ഒരു സാഹസത്തിനു തയ്യാറായ പെൺകുട്ടിയുടെ പിതാവിന് ഈ പുരോഹിതൻ നൽകുകയും ചെയ്തു.

പെൺകുട്ടി ഗർഭം ധരിച്ച നാളുകൾ മുതൽ മാതാപിതാക്കൾ ഗർഭവിവരം പൊതുജനമറിയാതെ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ സഭയുടെ രഹസ്യ സങ്കേതത്തിലുള്ള 'തൊക്കിലങ്ങാടി' ക്രിസ്തുരാജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ ഒരു ആൺകുഞ്ഞിനെ അവൾ പ്രസവിക്കുകയും ചെയ്തു. ഹോസ്പിറ്റൽ ചെലവുകൾ മുഴുവൻ ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തിനുത്തരവാദിയായ പുരോഹിതൻ വഹിക്കുകയും ചെയ്തു. പ്രസവ ശുശ്രുഷകൾക്കായി ഇദ്ദേഹം മറ്റൊരു യുവതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ഈ യുവതിയെപ്പറ്റിയും അനേക കഥകൾ നാട് മുഴുവൻ പാട്ടായി പ്രചരിച്ചിട്ടുണ്ട്. അവരുമായും പുരോഹിതനു അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്നും പറയുന്നു. കൊട്ടിയൂർ ഇടവകയിലെ തന്നെ ഒരു ഇടവകാംഗമാണവർ.

പ്രസവം കഴിഞ്ഞയുടൻ അമ്മയെയും കുഞ്ഞിനേയും മാനന്തവാടിയിൽ എവിടെയോ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നു. അതിന് സഭയിലെ വമ്പന്മാരുടെ സഹായവും ഉണ്ടായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുമായുള്ള തീരുമാനമനുസരിച്ച് ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തിനുത്തരവാദിയായ പുരോഹിതൻ പത്തു ലക്ഷം രൂപാ കൈ മാറുകയും ചെയ്തു. കുട്ടിയുടെ ഭാവി കാര്യങ്ങളും വിദ്യാഭ്യാസവും നോക്കിക്കൊള്ളാമെന്നു സമ്മതിക്കുകയും ചെയ്തു. പ്രത്യുപകാരമായി എല്ലാം രഹസ്യമായി സൂക്ഷിക്കണമെന്ന് മാത്രം വ്യവസ്ഥയുമുണ്ടായിരുന്നു. ഇതിനിടയിൽ ജനിച്ച കുഞ്ഞിനെ അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. പ്രസവിച്ച ഈ പെൺകുട്ടിയ്ക്ക് വിവാഹ സമയമാകുമ്പോൾ ഒരാളിനെ കണ്ടുപിടിച്ചു കൊടുത്തുകൊള്ളാമെന്നും വിവാഹ ചെലവുകൾ വഹിച്ചുകൊള്ളാമെന്നും പുരോഹിതൻ വാക്കും കൊടുത്തിരുന്നു.

പ്രസവിച്ച ഈ പെൺകുട്ടിയ്ക്ക് വൈദികനെ ഇഷ്ടമായിരുന്നു. സ്വന്തം പിതാവ് തന്നെ ഗർഭത്തിനുത്തരവാദിയെന്ന് പറയാൻ താത്പര്യമുണ്ടായിരുന്നില്ല. സ്വന്തം അപ്പൻ ഈ കുഞ്ഞിന്റെ പിതാവ് കൂടിയെന്ന് പറഞ്ഞാൽ അത് കൂടുതൽ അപമാനകരമാകുമെന്നും പറഞ്ഞു. അതിന്റെ പേരിൽ മാതാപിതാക്കളുമായി ശണ്ഠ കൂടുകയും ഭീഷണിക്കു മുമ്പിൽ ആ പെൺകുട്ടി അങ്ങനെയൊരു ലജ്‌ജാകരമായ തീരുമാനത്തിന് സമ്മതിക്കുകയും ചെയ്തു.

സ്വന്തം പിതാവ് മകളെ ഗർഭിണിയാക്കിയെന്ന വാർത്ത നാട് മുഴുവൻ പരന്നു. പ്രസവിച്ച പെണ്ണിന്റെ സമപ്രായക്കാരായ കൂട്ടുകാരും ടെലിഫോൺ വഴി എല്ലായിടങ്ങളിലും സന്ദേശം എത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ചൈൽഡ് കെയർകാരുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അവർ പിതാവിനെയും മാതാവിനെയും ചോദ്യം ചെയ്ത സമയത്തും ഗർഭത്തിന്റെ ഉത്തരവാദിത്വം പിതാവ് തന്നെയെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. മാതാപിതാക്കൾക്ക് പരാതിയില്ലെന്നും ജനിച്ച കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നും അവർ അറിയിച്ചു.

പത്തു ലക്ഷം രൂപയ്ക്ക് പിതൃത്വം ഏറ്റെടുത്തെങ്കിലും ചൈൽഡ് കെയർകാർ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. പ്രസവിച്ച കുഞ്ഞിന്റെ അമ്മയായ പതിനാറുകാരി പെൺകുട്ടിയെയും ചോദ്യം ചെയ്തു. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയാകാത്തതാണെന്നും ജനിച്ച കുഞ്ഞിന്റെ പിതൃത്വം ചുമത്തി പിതാവിനെ അറസ്റ്റു ചെയ്യാൻ പോവുന്നുവെന്നു ചൈൽഡ് കെയർകാർ അറിയിച്ചപ്പോൾ പെൺകുട്ടി തളർന്നു പോയിരുന്നു. ഉണ്ടായ വിവരം മുഴുവനായി ചൈൽഡ് കെയറുകാരെ അറിയിക്കുകയും ജനിച്ച കുഞ്ഞിന്റെ ഉത്തരവാദി പുരോഹിതനാണെന്നു പറയുകയും ചെയ്തു.

ഫാദർ റോബിനെ സംബന്ധിച്ച് മറ്റുള്ള അഴിമതികളും പുറത്തു വന്നിട്ടുണ്ട്. ഇദ്ദേഹം സഭാവക സ്‌കൂളുകളുടെയെല്ലാം മേലെ കോർപറേറ്റ് മാനേജരായിരുന്നു. സഭയുടെ സ്‌കൂളിൽ ജോലി വേണമെങ്കിൽ ആദ്യം സ്ത്രീകൾ അവരുടെ ശരീരം ഈ പുരോഹിതന് കാഴ്‌ച വെക്കണമായിരുന്നു. ലക്ഷങ്ങൾ മേടിച്ചു ജോലി കൊടുക്കുന്ന ഈ സ്ഥാപനം അങ്ങനെ ചെയ്‌താൽ കോഴ കുറച്ചുകൊടുത്തുകൊണ്ട് ജോലി കൊടുക്കുമായിരുന്നു. അത്തരത്തിൽ ജോലി മേടിക്കുന്നവരെയും അവരുടെ കല്യാണം വരെ റോബിൻ  ഉപയോഗിക്കുമായിരുന്നു. മാനേജരെന്ന നിലയിൽ പുരോഹിതന്റെ കാമാവേശത്തെ ജോലിയിലിരിക്കുന്ന പെൺകുട്ടികൾക്ക് തടയാനും സാധിക്കുമായിരുന്നില്ല.

ആദ്യകാലങ്ങളിൽ ഈ കണ്ണൻ പുരോഹിതൻ ദീപികയുടെ ഡയറ്കടർമാരിൽ ഒരാളായിരുന്നു. ഒരു പ്രബലനായ ബിഷപ്പുമൊത്തു കോടിക്കണക്കിനു രൂപാ അവിടെനിന്നും വഹിച്ചെടുത്തു. വിദേശങ്ങളിലേയ്ക്കു പെൺകുട്ടികളെ കയറ്റിയയക്കുന്ന തൊഴിലുമുണ്ടായിരുന്നു. അവരെയെല്ലാം പണവും വാങ്ങി ലൈംഗികമായും ചൂഷണം ചെയ്യുമായിരുന്നു. കൂടാതെ കൂടെ കൂടെ യൂറോപ്പും ക്യാനഡായും രാജ്യങ്ങൾ സന്ദർശിക്കാറുണ്ട്. അങ്ങനെ പോവുമ്പോഴെല്ലാം ഇദ്ദേഹം റിക്രൂട്ട് ചെയ്തയച്ച പെൺകുട്ടികളെ സന്ദർശിക്കുകയും വികാരങ്ങൾ ശമിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നല്ലയൊരു മനുഷ്യനായി നിസ്ക്കാരം ചെയ്യുന്ന ഒരു ഉസ്താദിനേപ്പോലെയോ, ജോൺ പോൾ രണ്ടാമൻ പേരുവിളിച്ച ഒരു വിശുദ്ധനെപ്പോലെയോ ഒന്നുമറിയാത്തപോലെ മടങ്ങി വരുകയും ചെയ്തിരുന്നു.

ഇടയ ജനങ്ങളെ സന്മാർഗ ജീവിതം നയിക്കുവാൻ ഉപദേശിക്കുന്നതിനും മിടുക്കനായിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ സംസാരിക്കാൻ പോലും അനുവദിക്കില്ലായിരുന്നു. പെൺകുട്ടികൾക്ക് തന്നെയായ കൗൺസിലിംഗും ഇയാൾ നടത്തുമായിരുന്നു. അവരുടെ ദേഹത്തു തലോടാനും കെട്ടിപിടിച്ചു കൊഞ്ചിക്കാനും മിടുക്കനായിരുന്നു. വെളുത്ത കുപ്പായമിട്ടിരിക്കുന്നതുകൊണ്ടു കുട്ടികളുടെ മാതാപിതാക്കൾക്കും അദ്ദേഹത്തെ വലിയ വിശ്വാസമായിരുന്നു. കള്ളൻപൂച്ച കട്ടു പാലു കുടിക്കുന്ന വിവരം പാവം കുഞ്ഞാടുകൾക്കാർക്കും അറിയില്ലായിരുന്നു.

തമിഴ്‌നാട്ടിലും കർണ്ണാടകയിലും ഈ പുരോഹിതന് ജീവകാരുണ്യ പ്രവർത്തനങ്ങളുമുണ്ട്. അങ്ങനെ നല്ലയൊരു പുതിയ റോബിൻഹുഡായും തെളിയിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കു മാത്രം  വിദ്യാഭ്യാസത്തിനായി പണവും അയച്ചു കൊടുക്കുമായിരുന്നു. അയാളുടെ ലൈംഗിക അരാജകത്വങ്ങൾ അതീവ രഹസ്യമായിരുന്നതുകൊണ്ടു പുറം ലോകത്തിനറിയില്ലായിരുന്നു. അതുകൊണ്ടു കഥാനായകനായ ഈ പുരോഹിതന് സമൂഹത്തിൽ നല്ല മാന്യതയും കല്പിച്ചിരുന്നു. ഏതു വീട്ടിൽ കയറി ചെന്നാലും അടുക്കളയിൽ പെണ്ണുങ്ങളോട് കുശലം നടത്തിയാലും ഭർത്താക്കന്മാർക്ക് യാതൊരു പരാതിയുമില്ലായിരുന്നു. സുന്ദരികളായ സ്ത്രീകളെ കണ്ടാൽ ഇയാൾക്ക് മണിക്കൂറോളം വർത്തമാനവും പറയണമായിരുന്നു. കുഞ്ഞു പെൺകുട്ടികളെങ്കിലും മടിയിലിരുത്തി ചക്കരവർത്തമാനം പറയാനും മിടുക്കനായിരുന്നു. സുന്ദരികൾ കുമ്പസാരക്കൂട്ടിൽ കയറിയാൽ കുമ്പസാരിക്കാൻ കാത്തിരിക്കുന്നവരുടെ ക്ഷമയും നശിപ്പിക്കുമായിരുന്നു.

പതിനാറുകാരിയുടെ ഗർഭത്തിനുത്തരവാദിയായ ഫാദർ റോബിനെതിരെ ചൈൽഡ് കെയർകാർ കേസ് ചാർജ് ചെയ്തു. ഇതറിഞ്ഞ പുരോഹിതൻ ഉടൻതന്നെ പള്ളിയിൽ നിന്നുമുങ്ങി. ഇടവകജനത്തോട് ക്യാനഡായിൽ ഒരു ധ്യാനം നയിക്കാൻ പോവുന്നുവെന്നും അറിയിച്ചു. നെടുമ്പാശേരിവഴി വിദേശത്ത് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിനുള്ള സൗകര്യങ്ങളൊക്കെ മുകളിലുള്ള അധികാരികൾ ചെയ്തു കൊടുത്തിരുന്നു. അദ്ദേഹത്തിൻറെ കൈവശമുള്ള മൊബൈൽ ഫോണിന്റെ ദിശ മനസിലാക്കി ചാലക്കുടിക്കു സമീപം വെച്ച് അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂർകൂടി കഴിഞ്ഞാൽ അദ്ദേഹം ക്യാനഡായ്ക്ക് സ്ഥലം വിടുമായിരുന്നു. ക്യാനഡായിലെ സീറോ മലബാർ ബിഷപ്പുമായി നല്ല മൈത്രിയിലായതുകൊണ്ടു അവിടെ രഹസ്യമായി താമസിക്കാനും സാധിക്കുമായിരുന്നു. പക്ഷെ അതിനു മുമ്പ് പോലീസിനു പുരോഹിതനെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൈവശമുണ്ടായിരുന്ന പാസ്പ്പോർട്ടും ടിക്കറ്റും വിസായും പോലീസ് പിടിച്ചെടുത്തു. അവിടെ രക്ഷപെടാനുള്ള പദ്ധതികൾ മുഴുവൻ പാളിപ്പോയി.

ഫാദർ റോബിനെപ്പറ്റി വേറെയും അഴിമതികൾ പരന്നിട്ടുണ്ട്. നസ്രാണികളുടെ പഴയ പത്രമായ ദീപിക പത്രം കട്ടുമുടിച്ചത് ഇദ്ദേഹവും മറ്റൊരു അറിയപ്പെടുന്ന ബിഷപ്പുമൊത്തായിരുന്നു. മോനിക്കായെന്ന സ്ത്രീയുടെ അഞ്ചേക്കർ സ്ഥലം തട്ടിയെടുത്ത ഈ ബിഷപ്പും ഫാദർ റോബിനും ഉറ്റ സുഹൃത്തുക്കളാണ്. ഏകദേശം മൂന്നു കോടിയോളം രൂപാ ആ ഇനത്തിൽ വെട്ടിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തകൾ. ദീപിക പത്രം ഓരോ കുടുംബത്തിലും അദ്ദേഹം അടിച്ചേൽപ്പിക്കുകയായിരുന്നു. അവസരം കിട്ടുന്ന സമയങ്ങളിലെല്ലാം കുട്ടികളെ പീഡിപ്പിച്ചുകൊണ്ടിരിക്കും. എന്നിട്ടു രക്ഷാകർത്താക്കളോട് സദാചാരവും പ്രസംഗിക്കുമായിരുന്നു.  നാണവും മാനവും കരുതി ഇരയാകുന്നവർ ഇദ്ദേഹത്തിന്റെ ലൈംഗിക കേളികളെ രഹസ്യമായും വെക്കുമായിരുന്നു.

സാധാരണ കള്ളനാണയങ്ങളായ  പുരോഹിതരെപ്പറ്റി പറയുമ്പോൾ വിശ്വാസികൾക്ക് പ്രയാസമുണ്ടാകും. എന്നാൽ ഇത്തരം പിശാചുക്കളെ സഭയിൽനിന്നും ഇല്ലാതാക്കുന്നത് അവരുടെ ആത്മീയ വളർച്ചക്ക് ആവശ്യമെന്നും മനസിലാക്കണം. ഏതായാലും പോലീസ് പ്രതിയേയും കൊണ്ട് ഇടവകയിൽ എത്തിയപ്പോൾ ഇടവക ജനങ്ങൾ ഫാദർ റോബിനെതിരെ വലിയ പ്രകോപനങ്ങൾ സൃഷ്ടിച്ചു. അവിടെ അദ്ദേഹത്തിനെതിരെ കല്ലേറുമുണ്ടായിരുന്നു. ദീപികയ്ക്കും മനോരമയ്ക്കും ഇത്തരം വാർത്തകൾ ലഭിക്കാറില്ല. റോബിൻ ദീപികയിൽ ജോലി ചെയ്യുമ്പോഴും അവിഹിത ബന്ധങ്ങുളുണ്ടായിരുന്നു. പിന്നീട് ജീവൻ ടീവിയിൽ ജോലി ചെയ്യുന്ന സമയത്തും കലാകാരികളുമായി ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

മാനന്തവാടിയിലെ കോർപ്പറേറ്റ് മാനേജർ സ്ഥാനം ഫാദർ റോബിനായിരുന്നു. എവിടെ ചെന്നാലും കോടികൾ രൂപാ വെട്ടിച്ചുകൊണ്ടു വെട്ടുമേനികൾ ഉണ്ടാക്കാൻ ഈ പുരോഹിതൻ സമർത്ഥനുമായിരുന്നു. ദീപികയുടെ ചെയർമാനായിരുന്ന ഫാരീസ് അബൂബേക്കറെ (Pharis Aboobacker) പ്രസിദ്ധനായ ബിഷപ്പിനെ പരിചയപ്പെടുത്തി കൊടുത്തതും ഇദ്ദേഹമാണ്. എറണാകുളത്തുള്ള ദീപികയുടെ കെട്ടിടം ഫാരീസ് അബുബേക്കറിന് വിറ്റവഴി മെത്രാനും പുരോഹിതനും ഒത്തുകൂടി കോടികൾ വെട്ടുകയും ചെയ്തിരുന്നു. പണവും സ്ത്രീയും ശരീരവും ഫാദർ റോബിന്റെ മുദ്രാവാക്യമായിരുന്നു

പോലീസ് പിടിച്ചുകഴിഞ്ഞാണ് സഭ ഈ വൈദികനെ തള്ളിപ്പറഞ്ഞത്. അതിനുമുമ്പ് സഭയെതന്നെ അദ്ദേഹം വിലയ്ക്കു മേടിച്ചിരിക്കുകയായിരുന്നു. യഥാസമയം വേണ്ട വിധത്തിൽ സഭ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നടത്തിയിരുന്നെങ്കിൽ ഒരു മഹാവിപത്തിൽ നിന്നും മാനഹാനിയിൽ നിന്നും രക്ഷപെടാമായിരുന്നു. സഭയുടെ ഒരു തീരുമാനത്തിനായി ഒമ്പതു മാസം കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും പുരോഹിതൻ നിയമത്തിന്റെ കുടുക്കിലായി പോയി. ഇത്തരത്തിലുള്ള നൂറു കണക്കിന് പുരോഹിതർ സഭയ്ക്കുള്ളിലുണ്ട്. അവരെയെല്ലാം നേരാം വിധം കൈകാര്യം ചെയ്തില്ലെങ്കിൽ സഭ അഭിമുഖീകരിക്കാൻ പോവുന്നത് ഒരു വലിയ ദുരന്തത്തിലേയ്ക്കെന്നും മനസിലാക്കുക. ഇതിലേക്കായി കർദ്ദിനാൾ ആലഞ്ചേരിയുടെയും മറ്റു പ്രമുഖരായ സഭാനേതൃത്വത്തിന്റെയും ശ്രദ്ധ ആവശ്യമാണ്. വേലിതന്നെ വിളവ് തിന്നുന്ന നിലപാടുകളാണ് ഇന്ന് സഭയ്ക്കുള്ളിലുള്ളത്. തൃശൂർ, കോതമംഗലം, കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളിൽ മെത്രാന്മാരെ പുറത്താക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. പിണറായുടെ വെറുക്കപ്പെട്ടവരെന്നു അറിയപ്പെടുന്ന ഇത്തരം ഇത്തിക്കണ്ണികൾ ഉള്ളടത്തോളം കാലം  സഭയെന്നും ആത്മീയാന്ധകാരത്തിൽ ജീവിക്കും.

E:Malayalee
Cover Page:    Malayalam Daily News



റോബിനച്ചൻ അച്ചനായി പോലീസ് കേസ്സേടുത്ത് ജയിലിലടച്ചു. ഈ പോലീസിന്റെ ഒരു കാര്യം. .....

                         പാവം ഫാദർ റോബിൻ.


മാനന്തവാടി രൂപതയിലെ 48 വയസ്സുള്ള ഫാദർ റോബിനാണ് കാനോനിക നിയമത്തിലെ 840 വകുപ്പിൽ പറയുന്ന രഹസ്യ വിവാഹം പതിനാറുകാരി പെൺകുഞ്ഞിൽ പരീഷിച്ച് അച്ചനായത് .നിരവതി റോബന്മാർ 
ഇതിനുമുൻപ് ഈ പരീഷണം മഠങ്ങളിലും കുറെ വീടുകളിലും കുഞ്ഞുങ്ങളിലും പയോഗിച്ച് വിജയിക്കുകയും പരീഷണങ്ങൾ നടന്നുവരികയുമാണ്. ഇവിടെയോന്നും പോലീസിന് യാതോരു കുഴപ്പവുമില്ല. ഇതുശരിയല്ലെന്നാണ് എല്ലാവരും പറയുന്നത് .  ഇതിന് തന്റെ രൂപത്ക്കും പുറമേ അടുത്തുള്ള തലശ്ശേരി രൂപതയും കന്യാസ്തീകളും പൂർണ്ണ പിൻതുണയും നൽകി . ഈ കുഞ്ഞിന് മറ്റോരു ചോരക്കുഞ്ഞിനെ പ്രസവിക്കുന്നതിന് സഭയുടെ കീഴിലെ ക്രിസ്തുവിന്റെ മണവാട്ടിമാരുടെ  ക്രിസ്തുരാജ ആശുപത്രീയിൽ സ്വർഗ്ഗീയ സൗഭാഗ്യങ്ങളോരുക്കിനൽകുകയും .ഈ രണ്ടു ചോരക്കുഞ്ഞുങ്ങൾക്കും അനാധരെന്ന നിത്യ സൗഭാഗ ബഹുമതി നൽകി വയനാട്ടിലെ വൈത്തിരിയിലെ കന്യാസ്തീകൾ അവരുടെ അനാധാലയത്തിൽ അടച്ച് സ്വീകരണവും നൽകി. ഇതിലെന്താണിത്ര പുതുമയെന്നാണ് കർത്താവിന്റെ മണവാട്ടിമാരുടെ ചിന്ത സഭയുടെ കീഴിൽ നടത്തുന്ന അനാധാലയങ്ങളുടെ ലക്ഷ്യം സ്വദേശത്തേയും വിദേശത്തേയും പണം മാത്രമല്ല. അഭിഷിക്തർക്കും കർത്താവിന്റെ മണവാട്ടിമാർക്കുമിടയിലെ വെല്ലുല്ലാസത്തിലും കഞ്ഞുല്ലാസത്തിനുമിടയിൽ ചോരക്കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ എല്ലാവർക്കും സന്തോഷം . ഒരുവെടിക്ക് രണ്ടു പക്ഷിയല്ലേ . പോരേ ഇങ്ങനെ ഈ നട്ടുകാരുപേക്ഷിച്ചുപോയ അനാധകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഈ അമ്മമാർ സഹിക്കുന്ന പ്രയാസം കണ്ട് സ്വർഗ്ഗത്തിലെത്തുവാൻ വെമ്പൽ കൊള്ളുന്ന പ്രജകൾ പണം വാരിനൽകുകയും ചെയ്യും. ചേരക്കുഞ്ഞിന്റെ കരച്ചിലിഷ്ടമില്ലത്ത ഉല്ലാസ്സക്കാർ കുഞ്ഞുങ്ങളെ ക്ലേസറ്റിലും സെപ്റ്റിടാങ്കിലും ഓടയിലും പീസുപീസാക്കി പലയിടങ്ങളിലായി നിക്ഷേപിക്കുമെന്നു മഠം ചാടിവന്ന ചിലഅസൂയാലുക്കൾ പറഞ്ഞുപരത്തുന്നുമുണ്ട്. 
അഭിഷിക്തരുടെ വളരെ അടുത്തുള്ള സഹവാസം മോക്ഷപ്രാപ്തിക്കുതകുന്നതാണെന്ന് മനസ്സിലാക്കി കുറെ കുടുംമ്പിനികളും മാതാപിതാക്കളുടെ അനുവാദത്തോടെ കുട്ടികളും അറിഞ്ഞും അറിയാതെയും അടുത്തിരിക്കുമ്പോഴും അൽപ്പമോന്നു കൊഞ്ചിക്കുഴഞ്ഞാലുമുടൻ ഭർത്താവെന്നും മക്കളെന്നും മാത്രം പറഞ്ഞുനടക്കുന്ന ചില  ഈനംമ്പേച്ചി സ്വഭാക്കരുപറയും അവളുമ്മാരു പിഴയാണെന്നും നമ്മുടെ കൂടെ കൂട്ടാതെ മാറ്റിനിർത്തണമെന്നുമെക്കെ അസൂയ അല്ലാതെന്താ. അഭിഷിക്തരുടെ ചുറ്റും അടുത്തു പെരുമാറുന്ന പുരഷ പ്രചകൾ നാട്ടിൽ ഒന്നും കാര്യമായി ചെയ്യാൻപറ്റത്തതുകൊണ്ടും വല്ലതും കൈയ്യിൽ തടയട്ടെയെന്നു കരുതിയുമാണെന്ന് പരദൂഷണം പറഞ്ഞ് പള്ളിയിൽ കാര്യമായി വരാത്ത കുബുദ്ധികളും പറയും അവമ്മാരേ നമ്മുടെ കൂടെ വെണ്ടെന്ന് . നോക്കണെ കാലം പോയപോക്ക്. ഇപ്പേൾ അഭിഷിക്തരുടെ കൂടെ നിന്നാൽ നാട്ടിൽ കൊള്ളരുതാത്തവനും ദുഷിച്ചവനുമാണെന്നുപറഞ്ഞുള്ള ഒറ്റപ്പെടുത്തലും .തുറിച്ചുള്ള നോട്ടവും . കലികാലമല്ലതെ എന്താ പറയുക. 
റേബിനച്ചൻ അച്ചനായപ്പോ കുട്ടിയുടെ വയസ്സു നോക്കാൻ മറന്നുപോയെന്ന ചില ഗവേഷകർ പറയുന്നത് . അതുശരിയല്ലന്നും പാവപ്പെട്ട കുടുംമ്പങ്ങൾ കണ്ട് സഹിക്കാൻ കഴിയാതെ അച്ചൻ ആ കുടുംബങ്ങളിലെ പെൺ കുഞ്ഞുങ്ങളെ മാത്രം വിദേശത്തേയ്ക്ക് അച്ചന്റെ കൂടെ ഒറ്റക്കൊറ്റക്ക് 600-ൽപരം കുട്ടികൾക്ക് വീട്ടു ജോലിയോമറ്റോ വാങ്ങിക്കെടുത്തുവെന്നോ മറ്റോ ടിവി ചാനലുകളിൽ കണ്ടെന്നോ ഇതു മനുഷ്യക്കടത്താണെന്നും അച്ചന്മാർക്ക് ഒത്തിരിപേർക്ക് ഈ പണിയുണ്ടെന്നും നെടുംമ്പാശ്ശരിവച്ച് ഏതോഒരച്ചനെ മുൻപ് അറസ്റ്റുചെയ്തപ്പോൾ  ഇത് പോലീസിനും ചില മണ്ടന്മാർക്കും മനസ്സിലായത്രെ ങാ അവരങ്ങുമനസ്സിലാക്കട്ടെ അല്ല പിന്നെ. സഭാനേതൃത്വം ഫാ. റോബിനോട് ചെയ്തത് ഒട്ടും ശരിയല്ല. ഇതിനേക്കൾ വലിയ പുണ്യവന്മാരെ സംരക്ഷിച്ച് ഒറ്റയടിക്ക് റോബിനെ പുറത്താക്കിയത് കഷ്ടമായിപ്പോയി. ഡി.എ്ൻ എ. പരിശോധനക്കുമുൻപ്  ഒർജ്ജിനൽ കുഞ്ഞിനെ പതിനാറുകാരി തള്ളയുടെ കൈയ്യിൽ നിന്നും വാങ്ങി മറ്റോന്നിനെ കൊടുത്ത് പരീക്ഷ ജയിച്ച് വന്ന് സഹനദാസനായി ഇരുന്നുകൊള്ളാമെന്നും റോബിൻ സമ്മതിച്ചിട്ടുണ്ടത്രെ. മനോരമ ഭഗ്യംകൊണ്ട് റിപ്പോർട്ടു ചെയ്തില്ല. അതിന്റെ പേരിൽ സോഷ്യൽ മീഡിയവഴിയും നേരിട്ട് പത്ര ഓഫീസിലേയ്ക്കും നാട്ടുകാർ വിളിച്ച തെറികൾ സഹിക്കാൻ പറ്റാത്തതാണെന്ന് ചുമ്മാ പറയുന്നതാ.