Translate

Wednesday, November 23, 2011

Infamous Cardinal Law retires


Bernard Law, the infamous Cardinal

Cardinal Bernard F. Law, the former Boston archbishop, has retired from his post in Rome as archpriest of the Basilica of St. Mary Major, ending a 50-year career indelibly stained by the perception he covered up the crimes of pedophile priests. Advocates for clergy sexual abuse victims welcomed Law’s departure.

“It’s a long time coming, but we are certainly glad his influence is finally, for all intents and purposes, over in Rome,’’ said Terry McKiernan, founder of bishopaccountability.org, a library and Internet archive of the clergy abuse scandal.

The Vatican obliquely noted Law’s departure, announcing in a statement that Pope Benedict XVI had named Archbishop Santos Abrily Castello of Spain as the basilica’s new archpriest without mentioning that Law was stepping down.

Law resigned as Boston archbishop in 2002 amid growing criticism over his handling of child sexual abuse cases. Advocates for victims were outraged in 2004 when Pope John Paul II gave Law his highly visible post at the basilica. Nearly 10 years after his resignation in Boston, Law’s name still sparks intense criticism; child advocates were infuriated earlier this month over reports of an 80th birthday party planned for him in Rome.

Some victims of clergy sexual abuse were skeptical that Law’s retirement as archpriest means he is giving up all his influence in the church.

Law has been serving in several influential departments of the Vatican.

“He’s just resigning one position in the company; he’s still with the company,’’ said Costello, who was sexually abused in West Roxbury in the 1960s and 70s by the late Rev. John M. Cotter. John L. Allen, a senior correspondent for the National Catholic Reporter, cautioned against reading too much into Law’s abrupt retirement, noting Law’s recent birthday.

“A cardinal at 80 technically starts powering down,’’ said Allen, speaking by phone from Rome yesterday.

Vatican never rebuked Law for the crime he committed.

Law, who was born in Mexico, was ordained in 1961 and became archbishop of Boston in 1984. He was elevated to cardinal the next year. But it is the sexual abuse scandal that rocked the church 10 years ago that dominates Law’s legacy.

(Posted on behalf of Chacko Kalarickal)

Tuesday, November 22, 2011

എന്തേ, എല്ലാറ്റിനും രഹസ്യ സ്വഭാവം?


It seems Catholic Authorities in Asia are at long last acknowledging that they have a problem of sexual abuse within the Church.  Probably the awareness is dawned by the developments that are happening in the west.  They are obviously concerned about the financial implications of similar legal threats happening here. 

While it is certainly a good sign, a report says the Conference organizers refused access to journalists attempting to cover the event.

These cassocks-clad criminals believe transparency is unchristian!

Please Click Here to read the full report of meeting organised by Asian Bishops’ Conference to address growing concerns in Asia over sexual abuse within the Church.

Monday, November 21, 2011

അങ്ങാടിയില്‍ തോറ്റതിന്

ഇപ്പന്റപ്പന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു പിശുക്കനായിരുന്നു. പക്ഷെ പള്ളിപ്പെരുന്നാളുകള്‍ ഏറ്റെടുത്തു കഴിക്കുന്ന കാര്യത്തിലും മെത്രാന്മാര്‍ക്കു പിരിവുകൊടുക്കുന്ന കാര്യത്തിലും ധാരാളിയായിരുന്നു. അപ്പന്റെ പിശുക്ക് ചില കാര്യങ്ങളില്‍ ഇപ്പനു പകര്‍ന്നു കിട്ടിയിട്ടുണ്ട്. കോളേജില്‍ മോടിയായി വസ്ത്രംധരിച്ചു പോകുന്നവരില്‍ ഒരാളാണു ഞാന്‍. പലര്‍ക്കും അതിന്റെ രഹസ്യം പിടികിട്ടിയിട്ടില്ല. എന്റെ ഷര്‍ട്ടുകളില്‍ 75ശതമാനവും അളിയന്റെ സെക്കന്റ് ഹാന്‍ഡ് ഷര്‍ട്ടുകളാണ്. പിന്നെ സ്‌നേഹമയിയായ അമ്മായിയമ്മ ആണ്ടുതോറും രണ്ടുമൂന്നു പുതിയ ഷര്‍ട്ടുകള്‍ സമ്മാനിക്കും. ഭാര്യയിതെല്ലാം കഞ്ഞിമുക്കിത്തേച്ചു വടിയാക്കി തന്നുവിടും. രണ്ടായിരത്തില്‍ കുറയാത്ത വിലയുള്ള ഷര്‍ട്ടുകളേ അമ്മായിയമ്മ സമ്മാനിക്കൂ. ആ രൂപയിങ്ങു തന്നാല്‍ മതിയായിരുന്നല്ലോന്നു ഞാന്‍ ഭാര്യയോടു പരിഭവം പറയും. അഞ്ഞൂറു രൂപയുടെ ഒരുഷര്‍ട്ടു വാങ്ങിയിട്ട് ബാക്കി രൂപയ്ക്ക് ചര്‍ച്ച് ആക്റ്റിനെക്കുറിച്ചുള്ള ഒരുപരസ്യം കൊടുക്കാമല്ലോന്നാണെന്റെ വിചാരം. ദാനംകിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോന്നു നോക്കണ്ടെന്ന് അവള്‍ പറയും. ലോകത്തിലേറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ വിവാഹവസ്ത്രം സംഘടിപ്പിച്ച കോളേജദ്ധ്യാപകന്‍ ഇപ്പനായിരിക്കണം. എന്റെ ഒരകന്ന ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ആയിരുന്നു എന്റെ വിവാഹം. ഞാനദ്ദേഹത്തിന്റെ പാന്റ്‌സും കോട്ടും ഡ്രൈക്ലീന്‍ ചെയ്‌തെടുത്തു. ആവശ്യം കഴിഞ്ഞ് ഡ്രൈക്ലീന്‍ ചെയ്തു തിരിച്ചുകൊടുത്തു. മൊത്തം മുപ്പതുരൂപ ചെലവ്. ആദ്യരാത്രിയില്‍ എന്റെ വീരവാദങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഇക്കാര്യവും ഞാന്‍ അവളോടു പറഞ്ഞു. അപ്പോളവളെന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. അവളുടുത്തിരുന്നത് അവളുടെ ചേച്ചിയുടെ ഡ്രൈക്ലീന്‍ ചെയ്ത കല്യാണസാരിയായിരുന്നു ചങ്കരനൊത്ത ചക്കി തന്നെ. ഇവളെ ദൈവം എനിക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാണെന്ന് ഇനിയെങ്കിലും നിങ്ങള്‍ സമ്മതിച്ചോ?

പള്ളിക്കാര്യത്തില്‍ മാത്രം അപ്പന്‍ ധൂര്‍ത്തനായിരുന്നെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചല്ലോ. വ്യത്യസ്തമായ ഒരുരീതിയില്‍ പള്ളിക്കാര്യത്തില്‍ ഇപ്പനും ധൂര്‍ത്തനാണ്. ചര്‍ച്ച് ആക്റ്റു പ്രചരിപ്പിക്കാന്‍ വേണ്ടി പരസ്യം കൊടുത്ത വകയില്‍ ഈയൊരു വര്‍ഷംകൊണ്ട് അഞ്ചുലക്ഷം രൂപയെങ്കിലും പൊടിച്ചിരിക്കും. അപ്പന്റെ പിശുക്കിനെ വിമര്‍ശിക്കുന്ന സരസനായ ഒരു ബന്ധു ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ ഭാര്യയോടൊപ്പം വന്നു. അദ്ദേഹം പറഞ്ഞു. 'എന്റെയൊപ്പം സ്വത്ത് വറീച്ചനുണ്ട്. മാന്യമായ ജോലിയുമുണ്ട്.' ഇപ്പനന്ന് പത്തുവയസേ ഉള്ളൂ. അപ്പനെ ന്യായീകരിക്കേണ്ട ബാധ്യത അപ്പന്റെ ഉപ്പും ചോറും തിന്നുന്ന മകനുണ്ടല്ലോ. ഞാന്‍ പറഞ്ഞു 'അങ്കിളേ, പക്ഷെ ഒരു വ്യത്യാസമുണ്ട്. അപ്പനു ഞങ്ങളെട്ടു മക്കളുണ്ട്. അങ്കിളിനു മൂന്നല്ലേ ഉള്ളൂ.' വള്ളി നിക്കറുമിട്ടു മൂക്കളയുമൊലിപ്പിച്ചു നെഞ്ചും കൂടുകെട്ടി പിത്തശൂലപിടിച്ചവനെപ്പോലിരിക്കുന്ന പീറച്ചെറുക്കനോടു തോല്‍ക്കുന്നതെങ്ങനെ? അദ്ദേഹമുടനെ തന്റെ സുന്ദരിയും ചെറുപ്പക്കാരിയുമായ ഭാര്യയെപ്പിടിച്ച് എന്റെ മുമ്പിലേക്കു നിറുത്തി. എന്നിട്ടു പറഞ്ഞു. 'എടാ മോനേ, ഇവളിപ്പോള്‍ത്തന്നെ പത്തുപെറാന്‍ സമയം കഴിഞ്ഞു. ഇനി വേണമെങ്കില്‍ ഒരുപത്തുംകൂടി പെറും. പക്ഷെ ഞാനിവളുടെ പ്രസവം നിറുത്തി.' അപ്രതീക്ഷിതമായ ഈ കടന്നാക്രമണത്തില്‍ ഞാനിരുന്നു പോയി. മൂത്തവരുടെ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കുകയും പിന്നീട് മധുരിക്കുകയും ചെയ്യുമല്ലോ. അദ്ദേഹത്തിന്റെ ഉപദേശം എന്റെ ചങ്കില്‍ തുളഞ്ഞുകയറി. ഞാനേറെ ചിന്തിച്ചു. എന്നിട്ടൊരു തീരുമാനമെടുത്തു. എനിക്കദ്ദേഹത്തെക്കാള്‍ മിടുക്കനാവണം. കല്യാണം കഴിച്ചാല്‍ ഞാന്‍ രണ്ടുകുട്ടികളെ മാത്രമേ ജനിപ്പിക്കൂ. എനിക്കു രണ്ടുപെണ്‍മക്കളാണുള്ളത്. ഒരു മകനുണ്ടാകാത്തതിനെക്കുറിച്ച് ഇന്നേവരെ എനിക്ക് ഒരു നഷ്ടബോധവും തോന്നിയിട്ടില്ല. നെല്ലിക്കാക്കൊട്ട മറിച്ചിട്ടമാതിരി ആണ്‍മക്കളുള്ള എത്രയോ അപ്പനമ്മമാര്‍ വൃദ്ധമന്ദിരങ്ങളിലാണ്; മക്കളുടെ കുറ്റം കൊണ്ടല്ലാതെ തന്നെ. ഞാനും എന്റെ ഭാര്യയും ഇപ്പോഴേ തീരുമാനിച്ചിട്ടുണ്ട് സ്വന്തമായി ജീവിക്കാന്‍ വയ്യാത്ത സാഹചര്യത്തില്‍ ഒരുവൃദ്ധമന്ദിരത്തില്‍ ചേക്കേറണമെന്ന്. മക്കള്‍ കൊച്ചുമക്കളുമായി അവിടെ വന്നു കാണണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇങ്ങനെയൊക്കെ മനക്കോട്ട കെട്ടിയാലും തലേവര വഴീല്‍കിടന്നു ചാകാനാണോന്നും നമുക്കറിഞ്ഞുകൂട. ഇന്ദുലേഖ മരിച്ചുപോകാന്‍ 99ശതമാനം സാധ്യതയുണ്ടെന്ന് പറഞ്ഞ് ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ ഡോക്ടറന്മാര്‍ എന്നെ രണ്ടാഴ്ചയോളം തുടര്‍ച്ചയായി പേടിപ്പിച്ചു. ഞാനാ ആശുപത്രിയുടെ ഇടനാഴിയിലൂടെ തേങ്ങിക്കരഞ്ഞു പ്രാര്‍ത്ഥിച്ചു നടന്നു. പക്ഷെ അതിനിടയ്ക്കും എന്റെ ഭാര്യയുടെ പ്രസവം നിര്‍ത്തിയതിനെക്കുറിച്ചോര്‍ത്ത് ഞാന്‍ ഒരിക്കല്‍പോലും പശ്ചാത്തപിച്ചില്ല. മൂന്നാമതൊരു കുഞ്ഞിനെക്കൂടി ജനിപ്പിക്കുന്നത് സൃഷ്ടാവിനോടും സമസൃഷ്ടികളോടും ചെയ്യുന്ന ഏറ്റവും കടുത്ത അപരാധമാണെന്ന ഉത്തമബോധ്യം എനിക്കുണ്ട്.

ഇന്ദുലേഖ സുപ്രീംകോടതിയില്‍ തോറ്റ സമയം. കേരളത്തിലെ പത്രങ്ങള്‍ ആ വാര്‍ത്തയെ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിച്ചു. ബഹുമാനപ്പെട്ട ജഡ്ജി കേസു തള്ളിയതിനു പുറമേ അവളെ കഠിനമായി ശാസിച്ചു. 'ഇതൊരു വിദ്യാര്‍ത്ഥിയാണോ? വിദ്യാര്‍ത്ഥികള്‍ ഗാന്ധി ചമയാന്‍ നോക്കരുത്. വെടിവെച്ചു കൊന്നിട്ടു മാപ്പു പറഞ്ഞതുകൊണ്ടു കാര്യമുണ്ടോ?' ഇതെല്ലാം മാധ്യമങ്ങള്‍ അക്ഷരം വിടാതെ റിപ്പോര്‍ട്ടു ചെയ്തു. ഒരു കടുകുമണിയോളം പോലും തെറ്റുചെയ്യാത്ത എന്റെ മകള്‍ കേരളത്തിലേറ്റവും അപമാനിതയായ പെണ്‍കുട്ടിയായി മാറി. വിങ്ങുന്ന ഹൃദയവുമായി ഞാന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ പോയി കണ്ടു. ഞാനൊരു മതവിമര്‍ശന ഗ്രന്ഥമെഴുതിയതിന്റെ പേരില്‍ എന്റെ രോഗിണിയായ മകള്‍ക്ക് മൂന്നുവിലപ്പെട്ട അക്കാദമിക വര്‍ഷങ്ങള്‍ നഷ്ടപ്പെട്ട കദനകഥ പറഞ്ഞു. അദ്ദേഹം അപ്പോള്‍ എന്നോടു ചോദിച്ചു. 'നിങ്ങള്‍ ക്രിസ്തുവിനെ വിമര്‍ശിക്കുന്ന പുസ്തകമാണോ രചിച്ചത്? ക്രിസ്തുവിന് മഗ്ദലമറിയവുമായി അവിഹിതബന്ധമുണ്ടായിരുന്നു എന്നൊക്കെ സ്ഥാപിക്കുന്ന മാതിരി ഗ്രന്ഥം. അങ്ങനെയെങ്കില്‍ നിങ്ങളുമായി സംസാരിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ക്രിസ്തുവിനെ ആരാധിക്കുന്ന ഒരുമനുഷ്യനാണ്.' ഞാന്‍ മറുപടി പറഞ്ഞു. ഞാനും ക്രിസ്തുവിനെ ആരാധിക്കുന്ന ക്രിസ്ത്യാനിയാണ്. ക്രിസ്തുവിനെ ആരാധിക്കുന്നതുകൊണ്ടാണ് ഞാന്‍ സംഘടിത ക്രിസ്തുമതത്തെ വാക്കുകളുടെ മുള്‍മുനകളില്‍ നിറുത്തി വിസ്തരിക്കുന്നത്. പുരോഹിതമേധാവിത്വത്തെയും കത്തോലിക്കാസഭയുടെ സാമ്പത്തിക ചൂഷണങ്ങളെയും മാത്രമാണ് ഞാന്‍ വിമര്‍ശിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം എന്നോടു പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. ഹൃദയവേദനയോടെ അദ്ദേഹം എന്നോടു സമ്മതിച്ചു, ഇന്നത്തെ കോടതികളും പീലാത്തോസിന്റെ കോടതികളുടെ തുടര്‍ച്ചയാണെന്ന്. ക്രിസ്തുവിനെ സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എങ്ങനെ പീലാത്തോസിന്റെ കോടതിയില്‍ നിന്നു നീതി ലഭിക്കും? അദ്ദേഹം വികാരഭരിതനായി ചോദിച്ചു. കൃഷ്ണയ്യര്‍ ക്രിസ്തുവിനെ ആരാധിക്കുന്നുവെന്നു പറഞ്ഞത് ഭംഗിവാക്കല്ലെന്ന് പിന്നീടെനിക്ക് ബോധ്യമായി. അദ്ദേഹം ക്രിസ്തുവിന്റെ ആദര്‍ശങ്ങളോടുള്ള സ്‌നേഹംമൂലം കോടികള്‍ വിലമതിക്കുന്ന സ്വന്തം തറവാട് തലശ്ശേരി ബിഷപ്പിന് ദാനംചെയ്തു. കൃഷ്ണയ്യരുടെ തറവാടാണ് തലശ്ശേരി ബിഷപ്പ് ഇപ്പോള്‍ അരമനയായി ഉപയോഗിക്കുന്നത്.

ജസ്റ്റിസ് കൃഷ്ണയ്യരുടെ കേരള വനിതാ കോഡ് ബില്ല് കത്തോലിക്കാമെത്രാന്മാരെ കണക്കറ്റ് പ്രകോപിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ മാധ്യമങ്ങള്‍ വഴി അമര്‍ഷരോഷവിഷങ്ങളെ അവര്‍ ഛര്‍ദ്ദിച്ചു കൊണ്ടേയിരിക്കുന്നു. ഈ രാജ്യത്തിന്റെ ആത്യന്തികമായ നന്മ ആഗ്രഹിക്കുന്നവരാണെങ്കില്‍ വനിതാ കോഡ് ബില്ലിനെ സ്വാഗതം ചെയ്‌തേ മതിയാവൂ. ബില്ലു നിയമമാക്കുന്നതിനുമുമ്പ് അതിന്റെ പോരായ്മകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. ഗര്‍ഭഛിദ്രവും വ്യക്തിസ്വാതന്ത്ര്യനിഷേധവുമൊക്കെ ചര്‍ച്ചയുടെ പിരിധിയില്‍ വന്നുകൊള്ളും. വ്യക്തിസ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ചു വിലപിക്കുന്ന മെത്രാന്മാര്‍ വിശ്വാസികള്‍ക്ക് ഒന്നുറക്കെക്കരയാന്‍ പോലും സ്വാതന്ത്ര്യം നിഷേധിക്കുന്നവരാണു തങ്ങളെന്നകാര്യം വിസ്മരിക്കരുത്. ന്യൂനപക്ഷാവകാശത്തിന്റെ മറവില്‍ സ്വന്തം കുക്ഷി വീര്‍പ്പിക്കുന്ന മെത്രാന്മാര്‍ വിശ്വാസികളുടെ വ്യക്തിസ്വാതന്ത്ര്യ നിഷേധത്തിന്റെ മറവില്‍ ക്രൈസ്തവദമ്പതികളുടെ കിടപ്പറയില്‍ തങ്ങളുടെ ശ്ലൈഹികാധികാരം വിനിയോഗിക്കാനുള്ള ദുഃസ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നത്. ഇപ്പന്റപ്പനെപ്പോലുള്ള ശുദ്ധാത്മാക്കള്‍ സന്താനവിഷയത്തില്‍ ധാരാളിയാവാനുള്ള ഒരേയൊരു കാരണം കത്തോലിക്കാമെത്രാന്മാരോടുള്ള അന്ധമായ ആരാധനയും വിധേയത്വവും മാത്രമാണ്. വനിതാ കോഡ് ബില്ലിനെ എതിര്‍ക്കുന്ന മെത്രാന്മാരുടെ ദുഷ്ടലാക്കുകള്‍ പലതാണ്. അച്ചനായാലുള്ള ഭൗതികസാധ്യതകള്‍ പലതായതുകൊണ്ട് അച്ചന്മാര്‍ക്കു പഞ്ഞം ഇനിയും നേരിട്ടിട്ടില്ലെന്നു തോന്നുന്നു. എന്നാല്‍ സ്വന്തം പെണ്‍കുഞ്ഞുങ്ങള്‍ കിണറ്റില്‍ പൊന്താനുള്ള സാധ്യത മാതാപിതാക്കളെ ഭയപ്പെടുത്തുന്നതുകൊണ്ടാവാം കന്യാസ്ത്രീമഠങ്ങള്‍ അതിവേഗം തരിശായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ കസ്റ്റഡിയിലുള്ള മന്ദബുദ്ധിവോട്ടുബാങ്കു കുറയുമെന്ന ഭീതി മെത്രാന്മാരെ കുറച്ചൊന്നുമല്ല അലട്ടുന്നത്. ഏതൊരു വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളാണോ പൗരോഹിത്യം സംരക്ഷിക്കുന്നത്, ആ മുതലാളിവര്‍ഗ്ഗത്തിന് പാദസേവ ചെയ്യുവാന്‍ അടിമകളെ ഭാവിയിലും സുലഭമായി ലഭിക്കും എന്ന് ഉറപ്പാക്കുക - അതും ഒരു പ്രധാന ലക്ഷ്യമാണ്. ദുഃഖങ്ങളും ദുരിതങ്ങളും പ്രശ്‌നങ്ങളും ജനസംഖ്യയോടൊപ്പം വര്‍ദ്ധിക്കും എന്നു മനസ്സിലാക്കാനും മാത്രം ബുദ്ധിയൊക്കെ നമ്മുടെ മെത്രാന്മാര്‍ക്കുമുണ്ട്. മെത്രാന്മാരുടെ തൊട്ടടുത്ത ബന്ധുക്കള്‍ക്കിടയില്‍ ഒരു സര്‍വ്വേ നടത്തിനോക്കൂ. ഓരോവീട്ടിലും കുട്ടികളെത്രയെന്ന്. തങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഒഴിച്ച് ബാക്കിയുള്ളവര്‍ക്ക് ദുഃഖദുരിതങ്ങള്‍ വര്‍ദ്ധിച്ചുകൊള്ളട്ടെ എന്നാണവരുടെ ഉള്ളിലിരുപ്പ്. ദുഃഖദുരിതങ്ങള്‍ വളരുന്തോറും തളരാത്ത രണ്ടു വ്യവസായങ്ങളേ ഈ ദുനിയാവിലുള്ളൂ. ആത്മീയ വ്യവസായവും മദ്യ വ്യവസായവും.

ചില ഭാര്യമാര്‍ ചിലപ്പോള്‍ കിടപ്പറയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകളയും. ഭര്‍ത്താവ് കുടിച്ചുകൂത്താടി വന്നതോ, നെക്‌ലേസു വാങ്ങിക്കൊടുക്കാത്തതോ ഒക്കെയാവാം കാരണം. ആ പാവത്താന്‍ മുക്രയിട്ട് ചുരമാന്തി മൂക്കു വീര്‍പ്പിച്ച് പൊറുപൊറുത്ത് നേരം വെളുപ്പിക്കും. നേരം വെളുത്ത് കുഞ്ഞുങ്ങളുണരുന്നതോടുകൂടി പക അബോധമനസ്സിലേക്ക് ചേക്കേറുന്നു. ഉള്ള കാരണം പറഞ്ഞു വഴക്കുകൂടിയാല്‍ കൊച്ചുങ്ങളെന്തു വിചാരിക്കും? പിന്നെ അവന്‍ പകലന്തിയോളം ഭാര്യയില്‍ കുറ്റം കണ്ടുപിടിക്കും. ഉപ്പിലിട്ടതിന് ഉപ്പില്ല. എരിശ്ശേരീല്‍ കഷണമില്ല. മത്തിക്ക് ഉളുമ്പുനാറ്റമാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്ക്. നമ്മുടെ മെത്രാന്മാര്‍ ഇപ്പോള്‍ ഇത്തരം ഭര്‍ത്താക്കന്മാരുടെ ഗതികേടിലാണ്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ മിക്‌സിയിലടിച്ചു ജൂസാക്കിക്കൊടുത്താല്‍ ഒറ്റവലിക്കു കുടിക്കാനും മാത്രം ദേഷ്യമുണ്ട് കത്തോലിക്കാമെത്രാന്മാര്‍ക്ക്. സത്യത്തില്‍ അത് അങ്ങേര് കേരള വനിതാ കോഡ് ബില്ല് നിര്‍ദ്ദേശിച്ചതിന്റെ പേരിലൊന്നുമല്ല. യഥാര്‍ത്ഥ കാരണം അദ്ദേഹം നിര്‍ദ്ദേശിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്ലാണ്. അതു തുറന്നുപറയാന്‍ പോലും വയ്യാത്ത ഗതികേടിലാണവര്‍. പിള്ളേരായ വിശ്വാസികള്‍ കാര്യം മനസ്സിലാക്കില്ലേ? ചര്‍ച്ച് ആക്ട് ഒരു ചര്‍ച്ചാവിഷയമാകുന്നതിനെപ്പോലും അവര്‍ ഭയപ്പെടുന്നു. പെരുവെള്ളപ്പാച്ചിലിനു മണല്‍ച്ചാക്കുകൊണ്ട് അണകെട്ടുന്നതുപോലെ അവര്‍ ഇടതു-വലതുപക്ഷങ്ങളെയും മാധ്യമങ്ങളെയും എല്ലാം വിലയ്‌ക്കെടുത്ത് തല്‍ക്കാലത്തേക്ക് നിശബ്ദരാക്കിയിരിക്കുകയാണ്. കത്തോലിക്കാമതമൊഴിച്ചുള്ള മറ്റെല്ലാ മതങ്ങളിലും മതസ്വത്തുഭരണം വിശ്വാസികളാണു നടത്തുന്നത്. ചര്‍ച്ച് ആക്ടിനെതിരെ ഉന്നയിക്കാന്‍ അവര്‍ക്ക് യുക്തിഭദ്രമായ

ഒരുകാരണവുമില്ല. ഇതേറ്റവും നന്നായി അറിയാവുന്നത് അവര്‍ക്കുതന്നെയാണ്. അതുകൊണ്ട് എന്തുവിലകൊടുത്തും ചര്‍ച്ച് ആക്ടിനെ ഒരു ചര്‍ച്ചാ വിഷയമാക്കാതിരിക്കാന്‍ അവര്‍ അശ്രാന്തപരിശ്രമം ചെയ്യുന്നു. സ്വന്തം കക്ഷത്തില്‍ ഭദ്രമായി ഇരിക്കുന്ന സമ്പത്തു നഷ്ടപ്പെടുമെന്നു കാണുമ്പോള്‍ ആരും പരിഭ്രാന്തരായിപ്പോവും. കാനോന്‍ നിയമമനുസരിച്ച് മതസമ്പത്തു മുഴുവന്‍ മെത്രാന്റെ സ്വകാര്യസ്വത്താണ്. ചര്‍ച്ച് പ്രോപ്പട്ടീസ് ബില്‍ എന്ന ഭൂതത്തെ കുടത്തില്‍നിന്നു തുറന്നുവിട്ടതിനാണ് മെത്രാന്മാര്‍ക്ക് കൃഷ്ണയ്യരോടു പക. സ്വന്തം തറവാട് തലശ്ശേരി രൂപതയുടെ ഇഷ്ടപ്രാണേശ്വരി തന്നെയായിരുന്നു. കുടിച്ചുകൂത്താടി വന്നപ്പോള്‍ സെക്‌സു നിഷേധിച്ചതാണു പിണക്കത്തിനു കാരണമെന്ന് കൊച്ചുങ്ങളോടെങ്ങനെ പറയും? അതുകൊണ്ടു കപ്പയ്ക്കുപ്പില്ലെന്നു പറഞ്ഞു കയര്‍ക്കുന്നെന്നേയുള്ളൂ.

(2011 നവംബര്‍ ലക്കം ബിലാത്തി മലയാളി-യില്‍ പ്രസധീകരിച്ചത്)

താങ്കള്‍ ഒരു പുരോഹിതനായിരുന്നെങ്കില്‍....


“Roman Polanski has for the first time apologised to a woman, whom he had raped in 1977 when she was 13 years old.”

റോമാന്‍ പോളാന്‍സ്‌കി. വിവാദങ്ങള്‍ പോളാന്‍സ്‌കിയെ തേടിയെത്തുകയായിരുന്നോ, അതോ പോളാന്‍സ്‌കി വിവാദങ്ങളുടെ അടുത്തേക്ക് ചെല്ലുകയായിരുന്നോ എന്നു സംശയം ജനിപ്പിക്കുന്ന ഒരു ജീവിതം.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ മാക്‌സ്മുള്ളര്‍ ഭവനില്‍ വച്ചാണ് നൈഫ് ഇന്‍ ദ വാട്ടര്‍ (“Knife in the water”) എന്ന ചലച്ചിത്രം കാണുന്നത്. അങ്ങനെയാണ് റോമാന്‍ പോളാന്‍സ്‌കി എന്ന മഹാനായ ചലച്ചിത്ര സംവിധായകനെക്കുറിച്ച് അറിയുന്നത്. 1933-ല്‍ പോളിഷ് വംശജരായ ജൂതദമ്പതികളുടെ പുത്രനായി പാരീസില്‍ ജനിച്ചു. നാലാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം പോളണ്ടിലേയ്ക്ക്. താമസിയാതെ തുടങ്ങിയ രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് പോളണ്ടിലുണ്ടായ ജൂതവേട്ടയില്‍നിന്ന് ഭാഗ്യവശാല്‍ രക്ഷപ്പെട്ടു. ഔഷ്‌വിറ്റ്‌സില്‍ പൊലിയേണ്ടിയിരുന്ന ആ പ്രതിഭയെ വിധി രക്ഷപ്പെടുത്തി - ലോകോത്തര സിനിമകളും വിവാദങ്ങളും സൃഷ്ടിക്കാന്‍.

കണ്ടുമുട്ടിയിട്ടുള്ള പല പോളണ്ടുകാരോടും പോളാന്‍സ്‌കിയെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംസാരം തുടരാന്‍ അവരിലാരും താല്പര്യം കാണിച്ചിട്ടില്ല. അവരെല്ലാംതന്നെ സമര്‍ത്ഥമായി സംഭാഷണം അന്ദ്രേ വായ്ദാ (Andrzej Wajda) എന്ന മറ്റൊരു പ്രശസ്ത പോളിഷ് സംവിധായകനിലേക്ക് കൊണ്ടുപോകും. പോളാന്‍സ്‌കിയുടെ പേരു കേള്‍ക്കുന്നതുതന്നെ യാഥാസ്ഥിതിക കത്തോലിക്കരായ പോളണ്ടുകാര്‍ക്ക് ഇഷ്ടമല്ല.

1962-ല്‍ തന്റെ 29-ാമത്തെ വയസ്സിലാണ് നൈഫ് ഇന്‍ ദ വാട്ടര്‍ പോളാന്‍സ്‌കി സംവിധാനം ചെയ്തത്. വെറും മൂന്നു കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ഇതില്‍ രണ്ടുപേരാകട്ടെ, അഭിനയത്തില്‍ യാതൊരു മുന്‍പരിചയമില്ലാത്തവരും. പക്ഷേ സിനിമയ്ക്ക് നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഓസ്‌കാര്‍ അവാര്‍ഡിന് (വിദേശഭാഷയിലുള്ള ചിത്രം) നോമിനേഷനും ലഭിക്കുകയുണ്ടായി.

പോളാന്‍സ്‌കി വാരിക്കൂട്ടിയിട്ടുള്ള അവാര്‍ഡുകളുടെ കണക്കെടുക്കുക ബുദ്ധിമുട്ടാണ്. 1974-ല്‍ ഇദ്ദേഹം നിര്‍മ്മിച്ച ''ചൈനാ ടൗണ്‍'' എന്ന ഒറ്റപടത്തിനു തന്നെ പതിനൊന്നു ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു! ഇത്രയും വലിയൊരു കലാകാരനെക്കുറിച്ച് പോളണ്ടുകാര്‍ എന്തുകൊണ്ട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല?

പോളാന്‍സ്‌കിയുടെ കലാജീവിതം പോലെ തന്നെ വര്‍ണ്ണാഭവും സംഭവബഹുലവുമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. സ്വകാര്യജീവിതത്തിലെ ദുര്‍നടപ്പാണ് ഇദ്ദേഹത്തെ അനഭിമതനാക്കുന്നത്.

1959-ല്‍ പോളാന്‍സ്‌കി സംവിധാനം ചെയ്ത When Angels Fall എന്ന സിനിമയില്‍ അഭിനയിച്ച ബാര്‍ബറാ ലാസ്സ് (Barbara Lass) ആണ് പോളാന്‍സ്‌കിയുടെ ആദ്യഭാര്യ. 1959-ല്‍ വിവാഹം; 1961-ല്‍ വിവാഹമോചനം.

The Fearless Vampire Killers എന്ന സിനിമയിലൂടെ പരിചയപ്പെടുമ്പോള്‍ ഷാരോണ്‍ (Sharon Tate) അഭിനയിച്ചു തുടങ്ങുന്നതേയുള്ളായിരുന്നു. 1968-ല്‍ ഇവര്‍ വിവാഹിതരായി. തന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തികരമായ കാലം എന്നാണ് ഷാരോണോടൊത്തു കഴിഞ്ഞ തന്റെ ഒന്നരക്കൊല്ലത്തെ ജീവിതത്തെക്കുറിച്ച് പോളാന്‍സ്‌കി ആത്മകഥയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഷാരോണ്‍ കൊല്ലപ്പെടുകയായിരുന്നു. ഈ കൊലപാതകം പോളാന്‍സ്‌കിയെ വല്ലാതെ ഉലച്ചുകളഞ്ഞു.

1976-ല്‍, തോമസ് ഹാര്‍ഡിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഇദ്ദേഹം സംവിധാനംചെയ്ത സിനിമയാണ് ടെസ്സ്. ടെസ്സിലെ നായിക, പവിഴംപോലെ മനോഹരമായ ചുണ്ടുകളും, ആരെയും കൊതിപ്പിക്കുന്ന അംഗലാവണ്യവും ഉള്ള നടാഷ കിന്‍സ്‌ക്കിയായിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് 15-17 വയസ്സുണ്ടായിരുന്ന നടാഷ 43-കാരനായ സംവിധായകന്റെ കാമുകിയായി. അത്രയ്ക്കുണ്ടായിരുന്നു സംവിധായകന്റെ വശീകരണശക്തി. അവര്‍ പക്ഷേ വിവാഹിതരായില്ല. സിനിമ പൂര്‍ത്തിയായതോടെ ആ ബന്ധവും കഴിഞ്ഞു. ടെസ്സിന്റെ വിജയം നടാഷയെ വലിയൊരു താരമാക്കി.

1989-ല്‍ പോളാന്‍സ്‌കി എമ്മാനുവേല്‍ സെന്വേര്‍ (Emmanuella Seigner) എന്ന ഫ്രഞ്ച് നടിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.
13വയസ്സുകാരിയായ സമാന്ത ഗേയ്മര്‍ (Samantha Geimer) എന്ന പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി ലൈംഗികവേഴ്ചയ്ക്ക് ഉപയോഗിച്ചു എന്ന കുറ്റത്തിന് 1977 മാര്‍ച്ച് പത്തിന് അമേരിക്കയിലെ ലോസ് ഏഞ്ചലസ്സ് പോലീസ് പോളാന്‍സ്‌കിയെ അറസ്റ്റു ചെയ്തു. ഇത് അമേരിക്കയില്‍ കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും, തന്റെ പണമോ പ്രശസ്തിയോ ഒന്നും ഇക്കാര്യത്തില്‍ തന്നെ സഹായിക്കുകയില്ലെന്നും മനസ്സിലാക്കിയ പോളാന്‍സ്‌കി 1978 ഫെബ്രുവരി ഒന്നാംതിയതി ലണ്ടന്‍ വഴി പാരീസിലേക്ക് പലായനം ചെയ്തു. അന്നു മുതല്‍ ഇദ്ദേഹം അമേരിക്കന്‍ നിയമപാലകര്‍ക്ക് പിടികൊടുക്കാതെ, ഗതികിട്ടാത്ത പ്രേതത്തെപ്പോലെ അലയുകയായിരുന്നു. എവിടെ നിന്നെങ്കിലും സഹതാപമോ സഹായമോ ലഭിച്ചില്ല. സ്വന്തക്കാരെല്ലാം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പോളണ്ടിന്റെയും ഫ്രാന്‍സിന്റെയും ഇരട്ട പൗരത്വമുള്ള പോളാന്‍സ്‌കിയെക്കുറിച്ച് പോളിഷ് പ്രധാനമന്ത്രി (Donald Tusk) ഇക്കാര്യത്തില്‍ സംയമനം പാലിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് തന്റെ മന്ത്രിമാരെ ഓര്‍മ്മിപ്പിച്ചു, ''ഒരു കൊച്ചുകുട്ടിയെ ബലാല്‍സംഗം ചെയ്തതിന്റെ ശിക്ഷയാണദ്ദേഹം അനുഭവിക്കുന്നതെന്ന കാര്യം മറക്കരുത്.''

നിയമത്തിനു പിടികൊടുക്കാതെ അലയുന്നതിനിടയിലും പോളാന്‍സ്‌കിയുടെ സര്‍ഗ്ഗശേഷി കുറഞ്ഞില്ല. ഈ കാലയളവിലും ഒന്നാംകിടയെന്നു വിളിക്കാവുന്ന നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇതില്‍ എടുത്തുപറയേണ്ടവ പിയാനിസ്റ്റ് (2002), ഒളിവര്‍ ട്വിസ്റ്റ് (2005), ഗോസ്റ്റ് റൈറ്റര്‍ (2010) എന്നിവയാണ്.

സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ച ''ലൈഫ് ടൈം അച്ചീവ്‌മെന്റ്'' അവാര്‍ഡ് സ്വീകരിക്കാനായി എത്തിയ പോളാന്‍സ്‌കിയെ സൂറിച്ച് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത് സ്വിസ് പോലീസാണ്. അവിടെ നിന്നങ്ങോട്ട് നീണ്ട നിയമയുദ്ധമായിരുന്നു. 2010-ലാണ് അദ്ദേഹം മോചിതനാകുന്നത്.

കൊച്ചുകുട്ടിയായിരിക്കവേ തന്റെ ചാപല്യങ്ങളുടെ ഇരയായ സ്ത്രീയോട് പോളാന്‍സ്‌കി ഈയിടെ പരസ്യമായി ക്ഷമായാചന നടത്തി. ഒരു ഭ്രാന്തന്‍ നിമിഷത്തില്‍ ഒരു കൊച്ചുകുട്ടിയോടു തോന്നിയ അഭിനിവേശം മൂലം ചെയ്ത കുറ്റത്തിന് മഹാനായ ഈ കലാകാരന്‍ എത്രവര്‍ഷം മാനസികമായി പീഡിപ്പിക്കപ്പെട്ടു!

പോളാന്‍സ്‌കിയുടെ കുറ്റത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷേ, നൈഫ് ഇന്‍ ദ് വാട്ടര്‍, റോസ് മേരീസ് ബേബി, ടെസ്സ്, തുടങ്ങിയ പടങ്ങള്‍ കണ്ടതുമൂലം അദ്ദേഹത്തിലെ കലാകാരനോടുള്ള ആരാധനമൂലം ആശിച്ചു പോവുകയാണ്.

പോളാന്‍സ്‌കീ, ഒരു കത്തോലിക്കാപുരോഹിതനായിരുന്നെങ്കില്‍ എത്ര സുരക്ഷിതനായിരുന്നേനേ, താങ്കള്‍!

(2011 നവംബര്‍ ലക്കം ബിലാത്തി മലയാളി-യില്‍ പ്രസധീകരിച്ചത്)

'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്തുണ നല്‍കുക! (തുടര്‍ച്ച)

III

1997 ആഗസ്റ്റ് മാസത്തില്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതും കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ് ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള ഈ ലേഖനം

നമ്മുടെ പൈതൃകവും പാരമ്പര്യവുമായ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലുള്ള പള്ളി‘ഭരണസമ്പ്രദായം ഏതെന്ന് റവ.ഡോ. കൂടപ്പുഴ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയോഗത്തിന്റെ അധികാരങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''പള്ളിയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. സഭാസമൂഹത്തില്‍നിന്ന് തത്ക്കാലത്തേയ്ക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു.

പ്രാദേശികതാത്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാത്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്'' (ഭാരതസഭാചരിത്രം - പേജ് 282).’’

മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച് മെത്രാന്മാര്‍ക്ക് പള്ളിയുടെ സ്വത്തുക്കളുടെമേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് റവ.ഡോ. കുറിയേടത്ത് ഇങ്ങനെ എഴുതുന്നു: ''മെത്രാന്മാര്‍ സമുദായത്തിന്റെ വക സമ്പത്തിന്റെ ഭരണകാര്യത്തില്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന് ചരിത്രകാരന്മാര്‍ ഏകകണ്ഠമായി പറയുന്നത് മെത്രാന്മാര്‍ ഇത്തരം അധികാരം പ്രയോഗിച്ചിരുന്നില്ല എന്നാണ്'' (Athourity in the Catholic Community, Page 86 - തര്‍ജ്ജമ സ്വന്തം).

ഒരു വ്യക്തിസഭയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭാരത നസ്രാണിസഭയില്‍ , മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച്, ഭൗതികഭരണത്തില്‍ പൂര്‍ണ്ണ അധികാരമുള്ള ഇടവകയോഗങ്ങളെ പുനഃസ്ഥാപിക്കുകയും മെത്രാന്മാര്‍ ആദ്ധ്യാത്മികതലത്തില്‍ മാത്രം അവരുടെ പ്രവര്‍ത്തനമണ്ഡലം ഒതുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നസ്രാണികളുടെ പാരമ്പര്യവും പൈതൃകവും മാര്‍ത്തോമ്മായുടെ നിയമമാണെന്ന മാര്‍ പവ്വത്തിലിന്റെ പ്രസ്താവനയെ ഒരു തീരുമാനമായി സിനഡ് അംഗീകരിക്കണം. അതിനായി സഭയ്ക്കുള്ളില്‍ തീവ്രമായ ബോധവല്‍ക്കരണശ്രമങ്ങള്‍ ആവശ്യമാണ്.

(അവസാനിച്ചു)

Saturday, November 19, 2011

'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്തുണ നല്‍കുക! (തുടര്‍ച്ച)


II

1997 ആഗസ്റ്റ് മാസത്തില്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതും കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ് ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള ഈ ലേഖനം

(തുടര്‍ച്ച)

(ii) ''അവര്‍ക്ക് അവരുടേതായ ഒരു പള്ളിക്കൂട്ടായ്മാവിജ്ഞാനീയം (Ecclesiology) ഉണ്ടായിരുന്നു. അതില്‍ പ്രാദേശികസഭകളുടെ ദൈവശാസ്ത്രം ഒരു ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിരുന്നു. പ്രാദേശിക വൈദികരുടെ നേതൃത്വത്തില്‍ സമ്മേളിക്കപ്പെട്ടിരുന്ന പള്ളിയോഗം, ദൈവജനത്തിന്റെ പള്ളിക്കൂട്ടായ്മാവിജ്ഞാനീയത്തിന്റെ യഥാര്‍ത്ഥ രൂപമായിരുന്നു. സഭയുടെ, ദൈവജനത്തിന്റെ, ഏറ്റവും നല്ല പ്രത്യക്ഷീകരണമായിരുന്നു അത്. അതൊരു ഭരണസമിതി മാത്രമായിരുന്നില്ല. ''മന്റം'' എന്നറിയപ്പെട്ടിരുന്ന ദ്രവിഡിയന്‍ ഗ്രാമസഭയാണ് പള്ളിയോഗം എന്ന പ്രാദേശികസമിതിയുടെ രൂപീകരണത്തിന് പ്രേരണയായത് എന്നു തോന്നുന്നു. പങ്കുവെയ്ക്കുന്ന ഒരു സമൂഹത്തിന്റെ കൂട്ടായ്മയുടെ പ്രത്യക്ഷീകരണമായിരുന്നു അത്'' (റോമന്‍ സിനഡില്‍ മാര്‍ പവ്വത്തില്‍ ചെയ്ത പ്രസംഗം: 'Acts of the Synod of Bishops of the Syro-Malabar Church'-പേജ് 72).

(iii) “''മാര്‍ത്തോമ്മാക്രൈസ്തവസഭയ്ക്ക് അതിന്റേതായ ശിക്ഷണക്രമമുണ്ടായിരുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഈ ശിക്ഷണക്രമം തികച്ചും ദേശീയമായിരുന്നു. പ്രാദേശികസഭകളുടേതായ ഒരു ദൈവശാസ്ത്രമായിരുന്നു അവരുടെ ശിക്ഷണക്രമത്തിന്റെ അടിത്തറ രൂപീകരിച്ചത്. ദൈവജനത്തിന്റെ കൂട്ടായ്മയായാണ് സഭയെ കണ്ടിരുന്നത്. കുടുംബത്തലവന്മാര്‍ പള്ളിയോഗത്തില്‍ പ്രാതിനിധ്യം വഹിച്ചിരുന്നു'' (പേജ്, 74).

(iv) “''പ്രാദേശികസഭകളുടെ ഭരണം നിര്‍വ്വഹിച്ചിരുന്നത് ഇടവകയിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെയും പ്രാദേശികപുരോഹിതരുടെയും സമിതിയായിരുന്നു. ഏറ്റവും പ്രായംചെന്ന വൈദികനാണ് ദേശത്തുപട്ടക്കാരുടെ അദ്ധ്യക്ഷന്‍. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പള്ളിഭരണം അവരുടെ പ്രത്യേക സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക- സാംസ് ക്കാരിക പശ്ചാത്തലത്തില്‍ വികസിച്ചതായിരുന്നു. അതിനു മൂന്നു തട്ടുകളുണ്ടായിരുന്നു: (1) പ്രാദേശികതലത്തില്‍ പള്ളിയോഗം, (2) സാമുദായികതലത്തില്‍ ആര്‍ച്ച്ഡീക്കന്‍യോഗം, (3) ആദ്ധ്യാത്മികശ്രേണീതലത്തില്‍ മെത്രാനും പാത്രിയാര്‍ക്കീസും'' (പേജ് 75, 76).

(തുടരും)

Friday, November 18, 2011

French Catholic Movement Founder Was Sex Abuser


A Catholic movement based in France has acknowledged with "humility and repentance" that acts of sexual abuse were committed by its founder and other important members of the organization.

The Community of the Beatitudes, in a statement posted on its French website Nov. 16, said that under the oversight of a commissioner appointed last year by the Vatican, it was undergoing a process of "purification, restructuring and re-founding."

The detailed statement came two weeks ahead of the scheduled start of a criminal trial of Brother Pierre-Etienne Albert, a top member of the community, who has been accused of dozens of acts of sexual abuse of minors over a period of 15 years.

The statement said it wanted to emphasize that the community's own process of self-examination had been going on for several years.

"The new information about the gravely culpable acts committed by several of its members, in particular its founder, has led the community to move further ahead in the process of repentance and purification of its memory," the statement said.

The Community of the Beatitudes was founded in France in 1973 by two Protestant couples who desired to live as the first Christians did. The primary founder, Gerard Croissant, was a Protestant minister who became a Catholic and was ordained a permanent deacon in 1978. In 2002, the organization was given official recognition by the Vatican.

The statement said the founder, Croissant, had committed "crimes against the moral law of the church" and had acknowledged "serious failures" in sexual matters, particularly in regard to sisters in the community, many of whom left because of the abuse. One case of abuse by Croissant involved an underage girl, it said.

"His prestige as a charismatic founder, together with the seduction of his words, led most of his victims to be taken in by supposedly mystical arguments, which covered grave violations of morality with spiritual themes," it said.

The statement said all this was "for too long kept secret inside a small circle" in the community. In 2008, it said, diocesan and Vatican officials intervened and removed Croissant from diaconal ministry and forced him to leave the community.

Although Croissant has been told to live in silence and penitence, he has continued to give talks and hold meetings without the church's permission, the statement said.

"The community is deeply ashamed by the behavior of (Croissant) and expresses its closeness to the suffering of those who were abused by him," the statement said. It said the community would do everything to ensure that such abuses do not occur again.

The statement said abuse also was committed against members by Croissant's brother, who served for a time as the head of the community but was expelled when the accusations came to light in 2010.

The community said the first signs of "fragility and error" began to appear in the movement in 2002. In addition to acts of abuse, it cited "unbalanced psycho-spiritual practices," a confusion between consecrated and lay status of members, and problems of governance.

Many members began to leave, and in 2007 the Vatican first outlined a restructuring program for the movement, reconstituting it as a community of diocesan right, under the canonical authority of the archbishop of Toulouse, France. In 2010, in the face of continual internal divisions, the Vatican named Dominican Father Henry Donneaud to take charge of the organization and complete the process of internal reconciliation.

The statement posted online, which was signed by Father Donneaud and the community's general council, said that despite the mistakes of the past, it was false and defamatory to call the Community of the Beatitudes a "sect." It said the community has placed its fate in the hands of the church, which in turn has recognized the community's "authentic fruits of vitality, solidarity and evangelical witness."

The community is active in more than 60 dioceses around the world, including the Archdiocese of Denver.

'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്തുണ നല്‍കുക!

I

ഭാരതനസ്രാണിക്രൈസ്തവരുടെ പരമ്പരാഗത പൈതൃകവും പാരമ്പര്യവും മാര്‍ത്തോമ്മായുടെ നിയമം എന്ന് അറിയപ്പെടുന്ന അപ്പോസ്തലികനിയമമാണ്. അത് മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുകയാണ്. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മാര്‍ത്തോമ്മായുടെ നിയമത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ''നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം'' (റോമന്‍ സിനഡില്‍ മാര്‍ പവ്വത്തില്‍ ചെയ്ത പ്രസംഗം: 'Acts of the Synod of Bishops of the Syro-Malabar Church'- പേജ് 71) മാര്‍ത്തോമ്മായുടെ നിയമത്തെപ്പറ്റി അദ്ദേഹം വളരെ കാര്യങ്ങള്‍ തുടര്‍ന്നുപറയുന്നുണ്ട്. ഏതാനും ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

(i) ''ഇന്‍ഡ്യയിലെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ''മാര്‍ത്തോമ്മായുടെ നിയമം'' എന്ന പദം അവരുടെ ദൈവശാസ്ത്രപരവും ആരാധനാക്രമപരവും പള്ളികൂട്ടായ്മാപരവുമായ സന്യാസ-സാമൂഹ്യ-സാംസ്‌കാരിക ജീവിതശൈലീസവിശേഷതയെ വേണ്ടത്ര പ്രകടിപ്പിക്കുന്നുണ്ട്. ഉദയംപേരൂര്‍ സൂനഹദോസിനുമുമ്പ് പോര്‍ട്ടുഗീസുകാരും ഈ വാക്ക് ഉപയോഗിച്ചിരുന്നു. ഡോം മെനെസിസ്, ശിക്ഷയ്ക്കു കീഴില്‍, ആര്‍ച്ചുഡീക്കനോട് മാര്‍ത്തോമ്മായുടെ നിയമവും പത്രോസിന്റെ നിയമവും ഒന്നാണെന്ന് സമ്മതിക്കാന്‍ ആവശ്യപ്പെട്ടു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുമായുള്ള ആദ്യകാലബന്ധങ്ങളില്‍ മാര്‍ത്തോമ്മായുടെ നിയമം ഒരു സംഘട്ടനവിഷയമോ പാഷണ്ഡതാവിഷയമോ ആയിരുന്നില്ല എന്ന് പൊതുവെ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അതൊരു പാഷണ്ഡതയായി മുദ്രകുത്തിയത്, റോമായുടെയും പോര്‍ട്ടുഗീസുകാരുടെയും സമ്പ്രദായങ്ങളെ മലബാറിലേക്ക് കടത്തിവിടുന്നതിന് പരിശ്രമിച്ചപ്പോള്‍, ഇത് (മാര്‍ത്തോമ്മായുടെ നിയമം) ഒരു വിലങ്ങുതടിയായി കണ്ടതിനുശേഷം മാത്രമാണ്. മാര്‍ത്തോമ്മാക്രൈസ്തവര്‍ മാര്‍ത്തോമ്മായുടെ നിയമത്തെ അമൂല്യനിധിയായി തങ്ങളുടെ ഹൃദയത്തില്‍ കാത്തുസൂക്ഷിച്ചു. കാരണം, അത് മാര്‍ത്തോമ്മായില്‍നിന്നും പൈതൃകമായി ലഭിച്ചതാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തെ മഹത്തായ ഒരു പൈതൃകമായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്. അവരുടെ ആദ്ധ്യാത്മികജീവിതത്തില്‍ അവര്‍ക്കത് എല്ലാമെല്ലാമായിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നുള്ളതാണ്. ഒരേസമയം പൗരസ്ത്യവും, മലബാറിയനുമായ ഇത് മലബാറിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന് ഏറ്റവും അനുയോജ്യവുമായിരുന്നു''(പേജ് 72).

(തുടരും)

1997 ആഗസ്റ്റ് മാസത്തില്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതും കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ് ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള ഈ ലേഖനം

Thursday, November 17, 2011

Syro-Malabar/Knanaya Missions in U.S.A

I am excited to learn that a few right thinking Christians have joined hands and began a discussion forum to expose the exploitations in the Catholic Church. I am not sure if you are all closely watching the troubles and turmoil among the Syro-Malabar Catholics especially the Knanaya Catholics in USA. The problems faced now are a direct consequence of erecting a Syro-Malabar diocese here. The clergy who come here in the name of serving us have only one agenda - to make maximum amount of money in the shortest possible time.

Wherever we have Knanaya Catholic Parishes or Missions, the community is in deep divide. Even here they could recruit a few 'Jihadists' who are willing to go any length to facilitate the evil designs of these priests.

The priests who arrive here at our expense, bring with them and impose upon us all their egos, prejudices and irrational practices. In the name of the distinct 'Syro Malabar Rite", they curtail our religious choices and freedom. I request the Administrators of Almaya Sabdam to bring up this issue to the notice of the authorities of the US Embasassy and Consulates in India.


Wednesday, November 16, 2011

Bishop Makes Deal to Avoid More Criminal Charges


Church in Kerala has various means to intimidate the media to prevent them from publishing truth about the Church.  Fortunately, there are western media who could not be tamed and they frequently publish the wrong-doings of Catholic Church.  We endeavour to publish such news/reports in Almaya Sabdam.

This is one such story.  (Administrator, Almaya Sabdam)

KANSAS CITY, Mo. — In a deal to avoid a second round of criminal charges, a Roman Catholic bishop in Kansas City has agreed to meet monthly with a county prosecutor to detail every suspicious episode involving abuse of a child in his diocese for the next five years.

The bishop, Robert W. Finn of the Diocese of Kansas City-St. Joseph, was indicted in October by a grand jury in Jackson County for failure to report a priest accused of taking pornographic pictures of girls. Bishop Finn is the first American prelate to face indictment on charges of mishandling an abuse case.

Church Program to Felicitate Big Families


The Catholic Church in Kerala has launched a state-wide program to felicitate families with five or four children.

The program ‘Jeevasamridhi’ is aimed at promoting big families and will felicitate 5,000 families across 30 dioceses in the state.

The program was inaugurated by Major Archbishop Mar George Alencherry at the Chavara Cultural Centre in Kochi on Monday.

Members of large families from across Ernakulam and nearby areas were felicitated at the function.

Public meetings have been arranged in seven regions in Kerala.

Couples who have completed 40 years of marital life and who have five or more children will be felicitated by the church along with couples who got married after 1990 and have four children.

Directors of family apostolate who have been instrumental in promoting family life and its values will also be presented with citations during the programme.

The next phase of ‘Jeevasamridhi’ will be the felicitation of large families in other religions in association with the Kerala Catholic Bishops’ Council’s Ecumenical and Dialogue Commission, said Fr. Jose Kottayil, program director.

Source:  CathNews

Blogger’s Comments:

These clowns, the Church  authorities in Kerala, never learn from experiences.  They are making a mockery of human civilization and civil law.  Their counterparts in Europe did the same thing a few centuries ago and they are paying for those mistakes.  Our buffoons believe they can get away with it.  God save them!

മെത്രാന്മാരേ നിങ്ങള്‍ സൂക്ഷിച്ചോളൂ

ഈ അടുത്തകാലത്ത് ലോകപ്രസിദ്ധമായ പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ (Penn State University) പണ്ടത്തെ അസിസ്റ്റന്റ് ഫുട്‌ബോള്‍ കോച്ച് ജെറി സാന്‍ഡസ്‌കിയെ (Jerry Sandusky) കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയ്യുകയുണ്ടായി. സാന്‍ഡസ്‌കി കുട്ടികളെ പീഡിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്ന പ്രധാന കോച്ച് ജോ പാറ്റര്‍നോയെയും ( Joe Paterno) യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഗ്രഹാം സ്പാനിയര്‍നെയും (Graham Spanier) യൂണിവേഴ്‌സിറ്റിയുടെ ട്രസ്റ്റികള്‍ ഉടന്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. അവര്‍ രണ്ടുപേരും തക്കസമയത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുകയോ പോലീസില്‍ വിവരം അറിയിക്കുകയോ ചെയ്യാതിരുന്നതിനാലാണ് ട്രസ്റ്റികള്‍ ഈ നടപടി സ്വീകരിച്ച് അവരെ ശിക്ഷിച്ചത്.
2002 മുതല്‍ അമേരിക്കയിലും അയര്‍ലാന്‍ഡിലും ആസ്‌ട്രേലിയായിലുമെല്ലാം കത്തോലിക്കാ പുരോഹിതരുടെ നൂറുകണക്കിന് ലൈംഗിക-ബാലപീഡനക്കേസുകള്‍ വെളിച്ചത്തു വന്നു. പുരോഹിതര്‍ ലൈംഗികമായി കുട്ടികളെ ദുരുപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും മെത്രാന്മാര്‍ ആ വിവരം അറിയിക്കുകയോ കുട്ടികളുടെ സംരക്ഷണത്തിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. പകരം അത്തരം പുരോഹിതരെ ഒരിടവകയില്‍നിന്ന് മറ്റ് ഇടവകകളിലേക്ക് സ്ഥലംമാറ്റം നല്കുകയാണ് ചെയ്തത്. മെത്രാന്മാരുടെ ചെയ്തികള്‍ വെളിച്ചത്തു വന്നപ്പോള്‍ ആ മെത്രാന്മാരെ മെത്രാന്‍സ്ഥാനത്തുനിന്നു നീക്കംചെയ്ത് മാര്‍പ്പാപ്പാ അവരെ ശിക്ഷിച്ചതായി നാമാരും കേട്ടില്ല. എന്നുമാത്രമല്ല, കൂടുതല്‍ പ്രശ്‌നം സൃഷ്ടിച്ച ബോസ്റ്റണ്‍ അതിരൂപതാ മെത്രാപ്പോലീത്തായായ കര്‍ദിനാള്‍ ബര്‍നാര്‍ഡ് ലോയ്ക്ക് സ്ഥാനക്കയറ്റം നല്കി വത്തിക്കാനിലേക്കു കൊണ്ടുപോകുകയാണ് ചെയ്തത്! സിവില്‍ സൊസൈറ്റിയില്‍നിന്നു കിട്ടുന്ന നീതിപോലും ദൈവത്തിന്റെ വികാരിയില്‍നിന്നു ലഭിക്കുന്നില്ലാത്തത് അപലപനീയമല്ലേ?
കുട്ടികള്‍ പഠിക്കാന്‍ പോകുന്നത് അവരുടെ ജീവിത താത്പര്യങ്ങള്‍ പര്യവേഷണം നടത്തുന്നതിനും ജീവസന്ധാരണത്തിനുള്ള മാര്‍ഗം കണ്ടുപിടിക്കുന്നതിനും സാമൂഹികവും ബൗദ്ധികവും ആധ്യാത്മികവുമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ്, അവര്‍ക്കു പരിശീലനം നല്കുന്നവരില്‍നിന്ന് ക്രൂരമായ ലൈംഗിക പീഡനവിധേയരാകാനല്ല. പള്ളിയാരാധനാപരമായ സഹായത്തിന് മാതാപിതാക്കള്‍ കുട്ടികളെ വിടുന്നത് ദൈവാനുഭവത്തില്‍ വളരാനാണ്, പുരോഹിതരാല്‍ പീഡിപ്പിക്കപ്പെടാനല്ല. ഇത്തരം സംഭവങ്ങള്‍ പോലീസിലറിയിക്കാന്‍ നിയമം ഞങ്ങളെ നിര്‍ബന്ധിക്കുന്നില്ലെന്ന് ഒരു യൂണിവേഴ്‌സിറ്റി പ്രസിഡന്റോ മെത്രാനോ പറയാന്‍ പാടില്ല. കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ അവര്‍ എപ്പോഴും കടപ്പെട്ടവരാണ്.
ഈ അടുത്ത കാലത്ത് കാന്‍സാസ് സിറ്റി - സെന്റ് ജോസഫ്‌ (Kansas City - St. Joseph) കത്തോലിക്കാ രൂപതാ മെത്രാന്‍ റോബര്‍ട്ട് ഫിന്നിനെ (Bishop Robert Finn) ജാക്‌സണ്‍ കൗണ്‍ടി ഗ്രാന്‍ഡ് ജൂറി ശിക്ഷാര്‍ഹമായ കുറ്റകൃത്യത്തിന് (misdemeanor) കുറ്റപത്രം നല്കുകയുണ്ടായി. പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും അദ്ദേഹം ആ വിവരം പോലീസില്‍ അറിയിക്കാതിരുന്നതാണ് കുറ്റപത്രം നല്കാന്‍ കാരണം. മെത്രാന്മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ കോടതിയിലും ജയിലിലും കയറേണ്ടിവരുമെന്നതിന്റെ സൂചനയാണിത്. സഭയ്ക്കു പണമുണ്ടെങ്കിലും എല്ലാ ജഡ്ജിമാരെയും വിലയ്ക്കു കിട്ടണമെന്നില്ല. അഥവാ ജഡ്ജിമാരെ വിലയ്ക്കു കിട്ടിയാല്‍ത്തന്നെയും എങ്ങനെ കര്‍ത്താവീശോമിശിഹായെ വിലയ്ക്കു വാങ്ങിക്കാന്‍ കഴിയും?
അതുകൊണ്ട് മെത്രാന്മാരേ നിങ്ങള്‍ സൂക്ഷിച്ചോളൂ.
ചാക്കോ കളരിക്കല്‍

Tuesday, November 15, 2011

ചെങ്ങളം പള്ളി: ഒരു കത്തോലിക്ക വൈദികന്റെ ക്രൂരകൃത്യം


കേരളത്തിലെ പാദുവ എന്നറിയപ്പെടുന്നതും 100 വര്‍ഷങ്ങള്‍ പഴക്കം ചെന്ന ചെങ്ങളം സെന്റ് ആന്റണീസ് ചര്‍ച്ച് വികാരിയുടെ ഇടിച്ചു നിരത്തുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 100 വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ പൂര്‍വികന്മാര്‍ പണിത ഇത്രയും കെട്ടുറുപ്പുള്ള ചരുക്കം ചില ദേവാലയങ്ങളില്‍ ഒന്നാണ് സെന്റ് ആന്റണീസ് ചര്‍ച്ച്. ക്രിസ്തീയ സംസ്‌കാരപാര്യമ്പര്യത്തിന്റെ പ്രതീകം മാത്രമല്ലാ പുര്‍വികന്മാരുടെ ശില്പകലാവൈഭവത്തിന്റെ മാതൃകയായി തലയുയര്‍ത്തി നില്ക്കുന്ന ഈ ദേവാലയം ചെങ്ങളം ഗ്രാമവാസികളുടെ ആത്മാവാണ്.



Kerala Ancient Monuments and Archaeological Sites and Remains Act of 1968പ്രകാരം ഈ ദേവാലയം പൊളിച്ചുമാറ്റുന്നതിനോട് സഹകരിക്കുന്ന അധികാരികളുടെ മനോഭാവത്തില്‍ ദൂരൂഹതയുണ്ടെന്ന് തദ്ദേശവാസികള്‍ പറയുന്നു. തുടര്‍ന്നു അവര്‍ ആര്‍ക്കിയോളജി വകുപ്പിനും ഡി. കളക്ടര്‍ക്കും പരാതികള്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടു ചെയ്യുന്നു.അതേസമയത്ത് പ്രതിഷേധിക്കുന്നവരെ പള്ളിപ്രസംഗത്തില്‍ പരസ്യമായി ആക്ഷേപിക്കു കയും പുതിയ പള്ളിപണിയുന്നതിന് വികാരി ഇടവകാംഗങ്ങളെ ഭീഷണിപ്പെടുത്തിപണം സംഭരിക്കുന്നതായും അറിയുന്നു. കോടിക്കണക്കിന് പണം ചെലവുചെയ്തു ഒരു പഞ്ചനക്ഷത്രപള്ളിപണിയുന്നതിനേക്കാള്‍ ഭേദം കുറച്ചു ലക്ഷങ്ങള്‍ മുടക്കി പള്ളിയുടെ കേടുപാടുകള്‍ നീക്കി ഈ പുരാതന ദേവാലയം സംരക്ഷിക്കുക എന്ന തദ്ദേശവാസികളുടെ വാദഗതിയില്‍ രോഷകൂലനായ വൈദികന്‍ പള്ളിയുടെ Foundation നു ചുറ്റുമുള്ള കരിങ്കല്ല് Stepsപൊളിച്ചു മാറ്റി. ഫൗണ്ടേണ്ടഷനു ബലക്ഷയം വരുത്തി ഏതെങ്കിലും വിധയേനയും ഈ ദേവാലയം നിലം പതിപ്പിക്കുവാനുള്ള ലക്ഷ്യമായിരുന്നു.

ദ്രവ്യാസക്തിക്കുവേമാത്രം മരാമത്തുപണികള്‍ ശീലമാക്കിയിട്ടുള്ള ചില വൈദികരുടെവ്യവസായരംഗമാണ് പള്ളികള്‍ പൊളിക്കുക, പുതിയതു പണിയുക. അതുവഴി കോടികളാണ് അവര്‍ കൊയ്യുന്നത്. പുതിയ പള്ളികള്‍ പണിയുന്നതിന് കോടിക്കണക്കിന് ധനസഹായം വിദേശ മിഷനുകളില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതു വികാരിയോ സഭാധികാരികളോ ഇടവകാംഗങ്ങളെ അറിയിക്കുന്നില്ല. പുതിയ പള്ളിയുടെ പേരില്‍ അവരെ ഞെക്കിപ്പിഴിയുക എന്ന സമീപനമാണ് വൈദികര്‍ സ്വീകരിക്കുന്നത്.

അതില്‍ ബലിയാടുകളാവുന്നത് ഇടവകക്കാരും ചെങ്ങളത്തുള്ളതു പോലെയുള്ള കെട്ടുറപ്പുള്ളപുരാതന ദേവാലയങ്ങളുമാണ്.

Breaking News!!

പള്ളിപൊളിക്കുന്നതിനെതിരെ ജനരോഷവും അധികാരികളുടെ ഇടപെടലും വളരുന്നുവെന്നു മനസ്സിലാക്കിയ വികാരി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡൈനാമൈറ്റ് വെച്ചു ചെങ്ങളം പള്ളി നിലംപതിപ്പിച്ചു എന്നാണ് ഇപ്പോള്‍ ഈ ലേഖകന് കിട്ടിയ റിപ്പോര്‍ട്ട്. ചരിത്ര സ്മാരകവും പുര്‍വികന്മാരുടെ അദ്ധ്വാനത്തിന്റെ സ്മരണയും നിലനിര്‍ത്തിയിരുന്ന ചെങ്ങളംപള്ളി ഇന്ന് ഒരു ശവപറമ്പായിമാറി

Source: Soul & Vision, November 2011 Issue

Elephant Attack Injures Retreatants


A wild elephant strayed into a popular retreat centre on November 12 and injured several people, one seriously, in the southern Indian state of Kerala.

It demolished a boundary wall and barged into the Nirmala Retreat Centre in Thamarassery while nearly 100 people were attending a weekly retreat.

Parakkulam Mathew, a retreatant, was attacked by the elephant and was taken to hospital.
Several panic-stricken people, while trying to escape, sustained minor injuries.

“Frightened by the sight of a rampaging wild elephant early in the morning, we fled to safety,” said Sicely Jose, a participant.

A wall of the centre run by Missionary Sisters of Mary Immaculate (MSMI) in Kulathuvayal and some vehicles were damaged, causing around 300,000 rupees ($6000) worth of damage, Sr Joyce of MSMI said.

The elephant, which came from the forest bordering Kozhikode-Wayanad districts of Kerala, was chased away into the forest.

Source: UCANews

Administrator’s Comments

Our priests go around talking about the consequences of “Vaidika Sapam” whenever  the little lambs do something against them.  Can we see this as the consequence of “Daivika Kopam?” for the immoral way the priests conduct their business?

Monday, November 14, 2011

Priest Told to Leave Partner


The famous phrase – whited sepulchre – Jesus used to describe the clergy of those days still suits the church.  There are so many skeletons in the Church’s cupboard but they put on a “holy” mask.  With the immense money-power, they intimidate the media and negative news about the church are never published, at least not in Kerala.  Almaya Sabdam considers exposing the ugly face of Catholic Church the world over as our responsibility.  In addition to constructive criticism, you will find here several news the mainstream media will not dare to publish.

Administrator, Almaya Sabdam


The Catholic Church has ordered an 81-year-old priest to leave his partner of 46 years or be forced to quit the priesthood.

Father Jan Peijnenburg's relationship with Threes van Dijck, 85, was unacceptable to other priests, the Den Bosch diocese in the central Netherlands said.

''We are giving him the choice: either he leaves his partner or he leaves the priesthood,'' said a diocesan spokesman, Michiel Savelsbergh.

''We cannot allow him to do that which is forbidden to others.''

But Father Peijnenburg told the daily newspaper AD, through a friend, that the church had known of his relationship for about a decade.

In a veiled admission of complicity, the diocese said it had given the ultimatum after Father Peijnenburg wrote a leaflet criticising priestly celibacy which ''confirmed what we knew''.

''Other priests reacted and, as we had had a written confirmation, we couldn't leave things as they were,'' Mr Savelsbergh said.

Catholic priests are forbidden to marry, except in certain cases where married clergy convert to Catholicism from other religions.

Father Peijnenburg has until December 1 to decide but, according to AD, his choice is already made: love over religion. ''Naturally I choose Threes. We are staying together,'' Father Peijnenburg said.

Source:  SMH