Translate

Wednesday, December 16, 2020

സ്രഷ്ടാവിനോട് ഒരു പ്രാര്‍ത്ഥന!

('ഏവരും സോദരര്‍'എന്ന ചാക്രികലേഖനത്തോടു ചേര്‍ന്നു      കൊടുത്തിട്ടുള്ള ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന     -സ്വന്തം തര്‍ജ്ജമ)

ഈ മനുഷ്യകുടുംബത്തിന്റെ പിതാവായ ഞങ്ങളുടെ കര്‍ത്താവേ,
അങ്ങ് എല്ലാ മനുഷ്യരെയും തുല്യമായ ഒരേ അന്തസ്സില്‍ സൃഷ്ടിച്ചു.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് സാഹോദര്യത്തിന്റെ ചൈതന്യം കോരിച്ചൊരിയുകയും
ഒരു നവീകൃതസമാഗമത്തിന്റെയും സംവാദത്തിന്റെയും രീതികള്‍ക്കൊപ്പം
നീതിയും സമാധാനവും സ്വപ്നംകാണാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുകയുംചെയ്തു.

ആരോഗ്യകരമായ സമൂഹങ്ങളുടെ അന്തസ്സുറ്റതും,
വിശപ്പും ദാരിദ്ര്യവും അക്രമങ്ങളും യുദ്ധവുമകന്നതുമായ
ഒരു ലോകത്തിന്റെ സൃഷ്ടിക്കായി ഞങ്ങളെ പ്രചോദിപ്പിക്കൂ.
ഈ ഭൂമിയിലെ എല്ലാ ജനതകള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമായി
ഞങ്ങളുടെ ഹൃദയങ്ങള്‍ തുറക്കപ്പെടട്ടെ!

ഞങ്ങളോരോരുത്തരിലും അങ്ങു വിതച്ച
നന്മയും സൗന്ദര്യവും പരസ്പരം അംഗീകരിക്കാന്‍,
അങ്ങനെ ഐക്യവും പൊതുപദ്ധതികളും പൊതുസ്വപ്നങ്ങളും
പരസ്പരബന്ധുത്വത്തില്‍ കെട്ടിപ്പടുക്കാന്‍
ഞങ്ങള്‍ക്കു കഴിയട്ടെ! ആമേന്‍!


No comments:

Post a Comment