Translate

Wednesday, January 13, 2021

താമരശ്ശേരി-ഷംഷാബാദ് രൂപതാദ്ധ്യക്ഷന്മാരും കൂട്ടുകുറ്റവാളികളും സ്ഥാനത്യാഗം ചെയ്യുക!

 

 (എഡിറ്റോറിയ, സത്യജ്വാല 2021 ജനുവരി)

*

മാപ്പഹിക്കാത്ത കുറ്റംചെയ്ത രണ്ടാമത്തെ പ്രധാനി, ഷംഷാബാദ് ബിഷപ്പ് റാഫേ തട്ടിലാണ്. കന്യാസ്ത്രീയി ഒരു കുഞ്ഞിനു  ജന്മംകൊടുക്കുകയും കുറ്റക്കാരനാണെന്ന് കണ്ട് താമരശ്ശേരി രൂപതയുടെ ശിക്ഷാനടപടിയുണ്ടാവുകയും ചെയ്ത ഫാ. ജോമോ കണ്ടത്തികരയെ വികാരിയായും തന്റെ രൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായും നിയമിച്ച് വെള്ളപൂശി, ആരുമറിയില്ലെന്ന ധാരണയി അദ്ദേഹത്തിനു  സുരക്ഷിതതാവളമൊരുക്കി ഒളിപ്പിച്ചത് സീറോ-മലബാ സഭയിത്തന്നെയുള്ള ഈ ബിഷപ്പാണു .

*

വൈദികനും കന്യാസ്ത്രീക്കും വിവാഹജീവിതം നിഷേധിക്കുകയും അവരുടെ കുഞ്ഞിനെ അനാഥയാക്കുകയുംചെയ്ത താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയുടെ നടപടിയെ (കാണുക, കഴിഞ്ഞ ലക്കം സത്യജ്വാല-പേജ് 11-12) വിശ്വാസിമൂഹം ഏറെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഈ സംഭവത്തിലുപ്പെട്ട ഫാ. ജോമോ കണ്ടത്തികരയും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗഭംധരിച്ച് പ്രസവിച്ച കന്യാസ്ത്രീയും തങ്ങളുടെ പുരോഹിതജീവിതവും സന്ന്യസ്തജീവിതവുംവിട്ട് വിവാഹിതരാകാനും കുഞ്ഞിനോടൊപ്പം കുടുംബമായി ജീവിക്കാനും തീരുമാനിച്ചിരുന്നു എന്നാണറിയുന്നത്. എന്നാ, രൂപതയുടെ വികാരി ജനറാ, പ്രൊക്കുമേറ്റ, ആ സംഭവം നടന്ന 2016- രൂപതാ ചാസലറായിരുന്ന ഫാ. അബ്രഹാം കാവിപ്പുരയിടം എന്നിവരുടെ സഹായത്തോടെ ബിഷപ്പ് ഇഞ്ചനാനി, കുടുംബമായി ഒന്നിച്ചു ജീവിക്കാമെന്ന അവരുടെ സ്വപ്നം തകത്തുകളയുകയായിരുന്നു. തുടന്ന്, 2016 ജൂലൈ 6-ന് കന്യാസ്ത്രീ ജന്മംകൊടുത്ത പെകുഞ്ഞിനെ, അങ്കമാലി കറുകുറ്റിയിലുള്ള സഭാവക 'നസ്രത്ത് ഹോം' എന്ന അനാഥാലയത്തി തള്ളി, ലോകരാരുമറിയാതെ വളരെ എളുപ്പത്തി 'പ്രശ്‌നം പരിഹരിച്ച്' ബിഷപ്പ് വിജയം കണ്ടു!

പിന്നീടറിഞ്ഞത്, 13 ലക്ഷം രൂപാ ഫാ. ജോമോനും 12 ലക്ഷം രൂപാ രൂപതാബിഷപ്പും കന്യാസ്ത്രീക്കു നകി കാര്യങ്ങ ഒത്തുതീപ്പാക്കിയെന്നും അവരെ മഠത്തിനിന്നു പുറത്താക്കി, കുട്ടികളുള്ള ഒരു വിഭാര്യനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചെന്നുമാണ്. ഇതിനകം കുട്ടിയെ മറ്റൊരു കുടുംബം ദത്തെടുത്തെന്നും അറിയുന്നു. ഈ വിഷയം അന്വേഷിച്ച 'കാത്തലിക് ലേമെസ് അസ്സോസിയേഷ'ന്റെ പക്ക ഈ വിവരങ്ങളെല്ലാം സാധൂകരിക്കുന്ന ആധികാരിക രേഖകളുണ്ട്. അല്ലെങ്കിത്തന്നെ, രൂപത പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പിലും ഇക്കാര്യങ്ങ നിഷേധിച്ചിട്ടില്ല. അത് ആകെക്കൂടി പറയുന്നത്, ''വൈദിക കുറ്റക്കാരനാണെന്നു കണ്ടെത്തുകയും അതിന്റെ വെളിച്ചത്തി സഭാപരമായ ശിക്ഷാനടപടിക സ്വീകരിക്കുകയും പ്രസ്തുത വൈദികനെ രൂപതയിനിന്നു സസ്‌പെന്റു ചെയ്യുകയും ചെയ്തിട്ടുള്ളതാണ്'' എന്നാണ്.

ഈ വിശദീകരണത്തിനിന്നു സ്വാഭാവികമായും നാം ചിന്തിക്കുക, ഫാ. ജോമോനെ പുരോഹിതശുശ്രൂഷകളിനിന്ന് സഭ വിലക്കിയിട്ടുണ്ടെന്നാണ്. പക്ഷേ ഫലത്തി, അദ്ദേഹത്തിനൊരു പ്രൊമോഷനാണു ലഭിച്ചത്. സീറോ-മലബാ സഭയുടെതന്നെ ഷംഷാബാദ് രൂപതയി 'തുംഗുണ്ട മംഗളമാതാ റിന്യൂവ സെന്ററി'ന്റെ ഡയറക്ടറായും ഇടവകവികാരിയായും വിരാജിക്കുകയാണദ്ദേഹം! കുറ്റംചെയ്ത കന്യാസ്ത്രീയെ സഭ പുറത്താക്കുന്നു; അതേ കുറ്റം ചെയ്ത വൈദികന് ഉയന്ന പദവിനകി കേരളത്തിനു വെളിയി സംരക്ഷിക്കുന്നു! എന്തൊരു ഇരട്ട നീതി? എത്ര പ്രകടമായ സ്ത്രീവിവേചനം! ഇതെല്ലാം മറച്ചുവച്ചിട്ടാണ് വൈദികനെതിരെ ശിക്ഷാനടപടിക സ്വീകരിച്ചെന്നുള്ള രൂപതാ പി.ആ.ഓ-യുടെ വിശദീകരണമെന്നോക്കുക. അല്ലെങ്കിത്തന്നെ അരമനക്കോടതിക 'വിശുദ്ധപാപികളുടെ രക്ഷാസങ്കേത'മാണെന്ന് ആക്കാണറിയാത്തത്!

കൃത്യം നടന്നതാണെന്നുള്ള കാര്യത്തിക്കും ആക്ഷേപമില്ലാത്ത ഈ സംഭവത്തെ നോക്കിക്കാണുന്ന ആക്കും, ഇതി ഇടപെട്ട സഭാധികാരികളെല്ലാം ഗുരുതരമായ തെറ്റും പരസ്യപാപവുമാണ് ചെയ്തിരിക്കുന്നത് എന്നു കാണുവാ സാധിക്കും. 

അവിവാഹിതയായ ഒരു സ്ത്രീ ഗഭിണിയായാ അവക്കു വിസമ്മതമില്ലെങ്കി, അതിനുത്തരവാദിയായ പുരുഷനെക്കൊണ്ട് വിവാഹം ചെയ്യിക്കുകയെന്നതാണ് ഏറ്റവും ന്യായമായ മാഗ്ഗമെന്ന് സാമാന്യബുദ്ധിയുള്ള സകലക്കും അറിയാവുന്നതാണ്. പുരുഷനോ അവന്റെ വീട്ടുകാരോ അതിനു വിമുഖത കാട്ടിയാ അവരെ അനുനയിപ്പിച്ച് വിവാഹത്തിലെത്തിക്കാനാണ് ഉത്തരവാദപ്പെട്ടവ ചെയ്യാറുള്ളത്. എന്നാ ഈ സംഭവത്തി ആ ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്ന ബിഷപ്പ് ഇഞ്ചനാനി, പൗരോഹിത്യത്തിനിന്നും സന്ന്യാസത്തിനിന്നും ഫാ. ജോമോനും കന്യാസ്ത്രീക്കും സഭാപരമായ വിടുത (റശുെലിമെശേീി) നേടിക്കൊടുക്കാ സഹായിച്ച് അവരെ വിവാഹത്തിലേക്കു നയിക്കേണ്ടിയിരുന്നതിനുപകരം, അവരെ അതിക്രൂരമായി വേപെടുത്തുകയും അവരുടെ കുഞ്ഞിനെ അനാഥയാക്കുകയുമാണു ചെയ്തത്. ഇത് മനുഷ്യത്വത്തിനെതിരായുള്ള എത്രയോ ഗഹണീയമായ കുറ്റകൃത്യമാണെന്നോക്കുക. ഒരു രൂപതാസമൂഹത്തെ ആദ്ധ്യാത്മികമായും ധാമ്മികമായും മാതൃകാപരമായി വഴിനടത്തേണ്ട ഒരു ബിഷപ്പാണിതു ചെയ്തതെന്നത്, കുറ്റകൃത്യത്തിന്റെ ഗൗരവം വദ്ധിപ്പിക്കുന്നു.

കുടുംബത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ ഉദാത്തമായ പ്രബോധനങ്ങളെയെല്ലാം കാറ്റിപ്പറത്തി ഒരു കുടുംബത്തെ തകത്തെറിഞ്ഞ വ്യക്തിയെന്ന നിലയി, ഒരു കത്തോലിക്കാ ബിഷപ്പായി തുടരാനുള്ള അഹത അദ്ദേഹം സ്വയം കളഞ്ഞുകുളിച്ചിരിക്കുകയാണ്. അതിലും മാരകമായ പാപമാണ്, അമ്മയുടെ മുലപ്പാ കുടിക്കാപോലും അവസരം നകാതെ ആ കുഞ്ഞിനെ അനാഥയാക്കിയ അദ്ദേഹത്തിന്റെ പ്രവൃത്തി. ''ഒരു കുഞ്ഞിന്റെ ജീവിതത്തി അതിപ്രധാനമായ ഒരേയൊരു സ്വാധീനകേന്ദ്രം കുടുംബമാണ്. ജീവിതത്തിലെ ആദ്യനിമിഷംമുത തന്റെ സംരക്ഷണത്തിനും ആവശ്യങ്ങക്കും മാതാപിതാക്കളെയും കുടുംബത്തെയുമാണ് കുഞ്ഞുങ്ങ ആശ്രയിക്കുന്നത്'' എന്നും, ''സമൂഹത്തിന്റെ അടിസ്ഥാനമായി ദൈവം സ്ഥാപിച്ചനുഗ്രഹിച്ച സ്ഥാപനമാണ് കുടുംബം'' എന്നുമൊക്കെ 'കത്തോലിക്കാ വേദപഠനഗ്രന്ഥം'(ഇമലേരവശാെ ീള വേല ഇമവേീഹശര ഇവൗൃരവ) പഠിപ്പിക്കുമ്പോ, മാതാപിതാക്കളിനിന്നു കുഞ്ഞിനെ പറിച്ചുമാറ്റി സഭാവക അനാഥാലയത്തിലാക്കി അതുസംബന്ധിച്ച സഭാപഠനങ്ങളെ ധിക്കരിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുന്നു, ബിഷപ്പ് ഇഞ്ചനാനി. ദൈവസ്ഥാപിതമായ കുടുംബത്തിലേക്കു കാലുകുത്താ അനുവദിക്കാതെ ഒരു സ്ത്രീയെയും പുരുഷനെയും തള്ളിയകറ്റുകയെന്ന ദൈവവിരുദ്ധവും മനുഷ്യത്വരഹിതവുമായ മഹാപാപവും അദ്ദേഹം ചെയ്തിരിക്കുന്നു. രണ്ടും മാപ്പഹിക്കാത്ത കുറ്റമാണ്, ഒരു സഭാസ്ഥാനി എന്ന നിലയി പ്രത്യേകിച്ചും.

ഈ കുടുംബംകലക്ക പദ്ധതിയുടെ വിജയത്തിനായി ബിഷപ്പ് ഇഞ്ചനാനിക്കു വിധേയപ്പെട്ടു പ്രവത്തിച്ച, ഇന്ന് സീറോ-മലബാ സഭയുടെ വൈസ് ചാസലറായ അന്നത്തെ താമരശ്ശേരി രൂപതാ ചാസല ഫാ. അബ്രാഹം കാവിപ്പുരയിടത്തിനും, താമരശ്ശേരി രൂപതയുടെ അന്നത്തെ വികാരി ജനറാളിനും പ്രൊക്യൂറേറ്ററിനും ഈ കടുത്ത പാപക്കറയിനിന്നു കൈകഴുകി രക്ഷപെടാനാവുകയില്ല.

മാപ്പഹിക്കാത്ത കുറ്റംചെയ്ത രണ്ടാമത്തെ പ്രധാനി, ഷംഷാബാദ് ബിഷപ്പ് റാഫേ തട്ടിലാണ്. കന്യാസ്ത്രീയി ഒരു കുഞ്ഞിന് ജന്മംകൊടുക്കുകയും കുറ്റക്കാരനാണെന്ന് കണ്ട് താമരശ്ശേരി രൂപതയുടെ ശിക്ഷാനടപടിയുണ്ടാവുകയും ചെയ്ത ഫാ. ജോമോ കണ്ടത്തികരയെ വികാരിയായും തന്റെ രൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായും നിയമിച്ച് വെള്ളപൂശി, ആരുമറിയില്ലെന്ന ധാരണയി അദ്ദേഹത്തിന് സുരക്ഷിതതാവളമൊരുക്കി ഒളിപ്പിച്ചത് സീറോ-മലബാ സഭയിത്തന്നെയുള്ള ഈ ബിഷപ്പാണ്. അത് തീച്ചയായും സീറോ-മലബാ മേജച്ച്ബിഷപ്പ് മാ ആലഞ്ചേരിയുടെ ശിപാശയോടെയാകും നടന്നിട്ടുണ്ടാകുക. കുറ്റവാളികളെ വേഷപ്രച്ഛന്നരാക്കി ഒളിപ്പിക്കുന്ന ഇത്തരം നെറികെട്ട അധോലോകപ്രവത്തനത്തോട്, എത്ര സമ്മദ്ദമുണ്ടായാലും, 'നോ' പറയുകയെന്നത് ബിഷപ്പ് തട്ടിലിന്റെ ധാമ്മിക ഉത്തരവാദിത്വമായിരുന്നു. അതു നിവ്വഹിക്കാതിരുന്നതുവഴി, കുടുംബത്തെ തകത്തതും കുട്ടിയെ അനാഥയാക്കിയതുമുപ്പെടെയുള്ള മുഴുവ കുറ്റങ്ങക്കും അദ്ദേഹംകൂടി പങ്കാളിയായിരിക്കുന്നു. ധാമ്മികബോധവും, വേണ്ടസമയത്ത് അത് പ്രകടിപ്പിക്കാനുള്ള ധാമ്മികധീരതയും ഇല്ലാതെപോയ ബിഷപ്പ് റാഫേ തട്ടിലിന് തന്റെ രൂപതാസമൂഹത്തെ എങ്ങനെ ധാമ്മികതയി നയിക്കാനാകും?

ബിഷപ്പ് ഇഞ്ചനാനിയുടെ സമ്മദ്ദത്തിനുവഴങ്ങി, സ്വന്തം കുഞ്ഞിനെ ഉദരത്തി വഹിച്ചിരുന്ന കന്യാസ്ത്രീയെ വഞ്ചിച്ച്, തന്റെ കുട്ടിയോടൊപ്പം അവരെ ഉപേക്ഷിക്കാ തയ്യാറായ ഫാ. ജോമോ കണ്ടത്തികരയുടെ പ്രവൃത്തിയെ നട്ടെല്ലില്ലാത്ത നികൃഷ്ടതയെന്നേ വിശേഷിപ്പിക്കാനാവൂ. കന്യാസ്ത്രീയുമായി നടത്തിയ ലൈംഗികവേഴ്ചയല്ല, അവരെയും സ്വന്തം കുഞ്ഞിനെയും നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതാണ് അദ്ദേഹം നടത്തിയിരിക്കുന്ന മഹാപാപം. ആ പാപബോധത്തെയെല്ലാം കട്ടിയുള്ള പുതപ്പിട്ടു മൂടിക്കൊണ്ട് ആദ്ധ്യാത്മികാചാര്യന്മാമാത്രം വ്യാപരിക്കേണ്ട, മനുഷ്യരെ ആത്മശോധനയിലേക്കും തിരുത്തലിലേക്കും തിരിയാ പ്രേരിപ്പിക്കേണ്ട ഒരു റിട്രീറ്റ് സെന്ററിന്റെ തലവനായി, ആത്മശോധനയ്‌ക്കോ തിരുത്തലിനോ തയ്യാറാകാത്ത അദ്ദേഹം വിരാജിക്കുകയെന്നാ അത് എത്രവലിയ കാപട്യമാണ്! കാപട്യംമാത്രമല്ല, ദൈവദൂഷണവുമാണത്. അദ്ദേഹംമാത്രമല്ല, അദ്ദേഹത്തിനവിടെ സുരക്ഷിത ഒളിത്താവളം ഒരുക്കിക്കൊടുത്തവരും അതിനുവേണ്ടി ഗൂഢാലോചന നടത്തിയവരുമെല്ലാം ദൈവദൂഷണമെന്ന അതേ പാപത്തിലാണുള്ളത്. ദൈവദൂഷണം പൈശാചികതയാണല്ലോ.

ഇവരെല്ലാവരും ചേന്ന് മൂന്നു മനുഷ്യജീവിതങ്ങക്കുമേ ഇത്ര വലിയൊരു കടുംകൈ ചെയ്തത് എന്തിനുവേണ്ടിയാണെന്നുകൂടി നാമാലോചിക്കണം. ഒരൊറ്റ കാര്യത്തിനുവേണ്ടിയാണ് ഈ ക്രൂരതയെല്ലാം- പുരോഹിതന്മാരുടെ വിശുദ്ധപരിവേഷത്തിനുമേ ഒരു കാരണവശാലും നിഴ വീഴരുത്. വീണാലത് സഭയുടെ ദൈവികപ്രതിച്ഛായയ്ക്കു മങ്ങലുണ്ടാക്കും. അതുകൊണ്ട്, അത് ദൃഷ്ടിഗോചരമാകാത്തവിധത്തി പുതപ്പിട്ടുമൂടണം; അഥവാ വെള്ളപൂശണം. ചുരുക്കത്തി, പൗരോഹിത്യമെന്ന സ്ഥാപനത്തിന്റെ ഉള്ള് എത്രതന്നെ മലിനമായിരുന്നാലും പുറമേക്കു മനോഹരമായി കാണപ്പെടണം. വേറെ വാക്കുകളി പറഞ്ഞാ, പുറം മനോഹരമായിരുന്നാ മതി, അകം എത്രതന്നെ മലിനമായിരുന്നാലും ഒരു കുഴപ്പവുമില്ല! പൗരോഹിത്യത്തിന്റെ എക്കാലത്തെയും നിലപാടാണത്. ഈ നിലപാടും അതിന്റെ ലക്ഷണങ്ങളും യേശു എത്രയോ സൂക്ഷ്മമായി കണ്ടറിഞ്ഞിരുന്നു എന്നതിനു തെളിവാണ്, ''വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങക്ക് ദുരിതം!'' എന്നുതുടങ്ങി, ''എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെമേ വന്നു ചേരും. സത്യമായി ഞാ നിങ്ങളോട് പറയുന്നു, ഇതെല്ലാം ഈ തലമുറയുടെമേ നിപതിക്കും'' എന്നുവരെയുള്ള യേശുവിന്റെ വാക്കുക (മത്താ. 23:13-36). ചുരുക്കത്തി, പൗരോഹിത്യമെന്ന സ്ഥാപനത്തിന്റെ വിശുദ്ധപരിവേഷം നിലനിത്താവേണ്ടിയാണ്, പൗരോഹിത്യമെന്ന ശവക്കല്ലറയ്ക്കു വെള്ളപൂശാവേണ്ടിയാണ് ഇവ യാതൊരു സങ്കോചവുംകൂടാതെ മനുഷ്യരെ ബലികൊടുക്കാ തയ്യാറാകുന്നത്. അതിനായവ സംവിധാനങ്ങളും സന്നാഹങ്ങളും സ്ഥാപിച്ച് സഭയി പാപത്തിന്റെ ഗഭഗൃഹങ്ങ വ്യവസ്ഥാപിതമാക്കിയിരിക്കുന്നു. സഭാകോടതിയെന്ന സംവിധാനവും അത്തരത്തിലുള്ള ഒന്നാണെന്നു മുമ്പു സൂചിപ്പിച്ചല്ലോ.

ഈ സംഭവത്തിത്തന്നെ, സഭയുടെ വെള്ളപൂശ സംവിധാനം എത്ര പാവനമായ മുഖത്തോടുകൂടിയതും അത് എത്ര വിപുലവുമാണെന്നും കാണാനാകും. പുരോഹിതരിനിന്നു ഗഭിണികളാകുന്ന കന്യാസ്ത്രീകളെ പാപ്പിക്കാ കന്യാസ്ത്രീകളുടെതന്നെ നേതൃത്വത്തി, 'സെന്റ് ക്രിസ്റ്റീന'പോലുള്ള 'ഹോമു'കളും, അവ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ അനാഥരാക്കി സംരക്ഷിക്കാ 'നസ്രത്ത് ഹോം' പോലുള്ള 'ഹോമു'കളും ജീവകാരുണ്യമുഖം ചാത്തി സ്ഥാപിച്ചുനടത്തിക്കൊണ്ട്, പുരോഹിത-കന്യാസ്ത്രീവേഴ്ചക സഭയി സുരക്ഷിതമാക്കിയിരിക്കുന്നു! പുരോഹിതാതിക്രമത്തിനെതിരെ പരാതിപ്പെടുന്ന കന്യാസ്ത്രീകളെ കുറ്റക്കാരാക്കുന്നതിന് അനുസരണവ്രതത്തെ മറയാക്കാ മടിക്കാത്ത പുരോഹിതഭക്തരായ കന്യാസ്ത്രീക മഠാധിപതികളാകുന്നു! വെറുതെ കുറ്റപ്പെടുത്തുകമാത്രമല്ല, ജീവിതം തകത്തുകളയുകവരെ ചെയ്യും, ഇക്കൂട്ട. ബലാക്കാരത്തിന് ശ്രമിച്ച ഒരു ധ്യാനഗുരുവിനെതിരെ പരാതിപ്പെട്ട ഒരു കണ്ണൂക്കാരി കന്യാസ്ത്രീയെ അവരുടെ മദറും ആ വൈദികനുംചേന്ന് ഇറ്റലിയിലെ മദഹൗസിലേക്കു നാടുകടത്തുകയും, മൂന്നു വഷത്തെ അടിമപ്പണിക്കുശേഷം അവിടത്തെ തെരുവിലേക്കു തള്ളുകയും, ഒരുവിധത്തി നാട്ടിലെത്തിയ അവരെ ഇവിടത്തെ മദഹൗസിലേക്കു കടക്കാനനുവദിക്കാതെ ബലമായി നടുറോഡിലേക്കു വലിച്ചെറിയുകയും ചെയ്ത സംഭവം 'സത്യജ്വാല' വായനക്കാമ്മിക്കുന്നുണ്ടാകും (2015 മാച്ച് ലക്കം, പേജ്: 15-17) '' ചില മഠങ്ങളി ഇളംതലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുത്തേക്ക് തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം'' എന്ന് സിസ്റ്റ ലൂസി കളപ്പുരയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ ('കത്താവിന്റെ നാമത്തി', പേജ്:155). മഠങ്ങളുടെ ഉയന്ന മതിക്കെട്ടുകക്കുള്ളിലും കാറ്റും വെളിച്ചവും കടക്കാത്ത സഭയുടെ അടഞ്ഞ സംവിധാനങ്ങക്കകത്തുമായി നടക്കുന്ന പുരോഹിതാതിക്രമങ്ങളും കളികളും എന്തെല്ലാമാണെന്നും എത്രമാത്രമാണെന്നും പുറംലോകം അറിയുന്നില്ല. ഈ സാഹചര്യത്തി കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തിനുവേണ്ടിയെന്നു തോന്നിക്കുന്ന മഠങ്ങളുടെ ചുറ്റുമതിലുകപോലും കന്യാസ്ത്രീകളെ ബലിയാടുകളാക്കാനുള്ള സഭാസംവിധാനത്തിന്റെ ഭാഗമല്ലേ എന്നു സംശയിക്കണം.

പറഞ്ഞുവരുന്നത്, പൗരോഹിത്യത്തിനുവേണ്ടി, അതിന്റെ വിശുദ്ധ പരിവേഷം നിലനിത്തുന്നതിനുവേണ്ടി മനുഷ്യനെ ബലിയാടുകളാക്കാനുള്ള സംവിധാനങ്ങളെല്ലാം വ്യവസ്ഥാപിതമാക്കി വച്ചിരിക്കുന്ന വെറുമൊരു ഭൗതിക സ്ഥാപനമാണ് കത്തോലിക്കാ സഭ എന്നാണ്. അവിടെ മനുഷ്യ ഈ സ്ഥാപനത്തിനും പുരോഹിതനിയമങ്ങക്കും അനുഷ്ഠാനങ്ങക്കുംവേണ്ടി ജീവിതം അപ്പിക്കേണ്ടവനാണ്. എന്നാ യേശു പറയുന്നു, 'ശാബത്തും മതവും നിയമങ്ങളുമെല്ലാം മനുഷ്യനുവേണ്ടിയാണ്, മറിച്ചല്ല' എന്ന്! അതായത് യേശുവിന്റെ കാഴ്ചപ്പാടി ഓരോ മനുഷ്യന്റെയും വില അമൂല്യമാണ്; മൂല്യത്തിന്റെ ത്രാസിലെ ഒരു തട്ടി സഭാസംവിധാനങ്ങളുപ്പെടെ മനുഷ്യസ്രഷ്ടമായ മുഴുവ സംവിധാനങ്ങളും കയറ്റിവച്ചിട്ട് മറുതട്ടി ഒരു മനുഷ്യനെ കയറ്റിയിരുത്തിയാ, ആ മനുഷ്യനിരിക്കുന്ന തട്ടാവും താഴ്ന്നു നിക്കുക എന്നുതന്നെയാണ് യേശു അത്ഥമാക്കുന്നത്. അതായത് യേശുവിന്റെ നോട്ടത്തി, സൃഷ്ടിയുടെ മകുടമായ ഒരു മനുഷ്യനുള്ള പ്രാധാന്യം മനുഷ്യസ്രഷ്ടമായ ഒരു വ്യവസ്ഥയ്ക്കും ഒരു സംവിധാനത്തിലുമില്ല, അവ എത്രതന്നെ വിപുലവും പ്രൗഢവുമായാലും. എന്നാ പൗരോഹിത്യം കാണുന്നത്, അതുണ്ടാക്കിവച്ചിരിക്കുന്നതി ഒരു ചെറിയ സംവിധാനത്തിന്റെ മുമ്പിപോലും മനുഷ്യ ഒന്നുമല്ല എന്നാണ്; അതുകൊണ്ട്, തങ്ങളുടെ സംവിധാനവും അതിന്റെ വിശുദ്ധ പരിവേഷവും നിലനിത്തുന്നതിന് എത്ര മനുഷ്യരെ വേണമെങ്കിലും ബലികഴിക്കാമെന്നാണ്! ഇതാണ് യേശുവിന്റെയും പുരോഹിതവഗ്ഗത്തിന്റെയും നിലപാടുകതമ്മിലുള്ള വൈരുദ്ധ്യം.

ഈ വൈരുദ്ധ്യം പ്രബുദ്ധരായ വിശ്വാസികക്ക് അംഗീകരിച്ചുകൊടുക്കാനാവില്ല. സഭയെ യേശുവിന്റെ നിലപാടുകളിലേക്ക് വഴിനടത്തുകതന്നെ വേണം. അതിന്, പൗരോഹിത്യം മനുഷ്യനെയും മനുഷ്യത്വത്തെയും ബലികഴിക്കുന്നതായി കാണുന്ന ഓരോ സംഭവത്തിലും, ഉണന്നു ചിന്തിക്കുന്ന ഓരോ വിശ്വാസിയും യേശുവിന്റെ പ്രതിനിധിയായി രംഗത്തുവരേണ്ടിയിരിക്കുന്നു.

നടന്നതാണ് എന്നതിന് പഴുതില്ലാത്തവിധം തെളിവുള്ള താമരശ്ശേരിയിലെ സംഭവം അത്തരത്തിലുള്ള ഒന്നാണ്. പൗരോഹിത്യമെന്ന  സ്ഥാപനത്തിന്റെ മലിനതകക്കുമേ വെള്ളപൂശാ വേണ്ടിമാത്രം, ഒന്നിച്ചൊഴുകുമായിരുന്ന മൂന്നുപേരുടെ സമാധാനജീവിതം സമ്മദ്ദം ചെലുത്തിയും പ്രീണിപ്പിച്ചും കൈക്കൂലി നകിയും തകത്തുകളഞ്ഞ താമരശ്ശേരി രൂപതാബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയെയും, കന്യാസ്ത്രീയെ ഗഭിണിയാക്കിയിട്ട് ഗഭസ്ഥശിശുവിനൊപ്പം ആ കന്യാസ്ത്രീയെ ഉപേക്ഷിക്കുകയെന്ന കൊടുംപാപം ചെയ്ത ഒരു വൈദികനെ ഉന്നതപദവിയോടെ തന്റെ രൂപതയി നിയമിച്ചു സംരക്ഷിച്ച ബിഷപ്പ് റാഫേ തട്ടിലിനെയും, കന്യാസ്ത്രീയോടും തന്റെ കുഞ്ഞിനോടും കാട്ടിയ വഞ്ചനയിലും അനീതിയിലും കുറ്റബോധമില്ലാതെ ഒരു റിട്രീറ്റ് സെന്ററിന്റെ തലവനായി വിലസുന്ന ഫാ. ജോമോ കണ്ടത്തികരയെയും, ഇതിനെല്ലാം കൂട്ടുനിന്നവരെയും  സ്ഥാനത്യാഗം ചെയ്യിക്കുകയെന്ന ലക്ഷ്യത്തി യേശുവിന്റെ ചാട്ടവാ കൈയിലേന്തേണ്ടിയിരിക്കുന്നു നാം. അതിലൂടെ, പൗരോഹിത്യമെന്ന കപടസ്ഥാപനത്തിനുമേ വിശുദ്ധിയുടെ വെള്ളപൂശാ മനുഷ്യജീവിതങ്ങളെ ബലികൊടുക്കുന്ന സഭയുടെ വ്യവസ്ഥാപിതമായ അടഞ്ഞ സംവിധാനത്തെ തുറന്നുകാട്ടേണ്ടിയിരിക്കുന്നു, നാം.

സഭയെ മനുഷ്യനുവേണ്ടിയുള്ളതാക്കുക എന്ന വിശാലലക്ഷ്യത്തോടെ ശക്തമായ ക്രിയാത്മക ഇടപെട  ഈ വിഷയത്തി ഉണ്ടാകേണ്ടിയിരിക്കുന്നു.

                                                                           -ജോജ് മൂലേച്ചാലി, എഡിറ്റ

No comments:

Post a Comment