Translate

Tuesday, March 2, 2021

കത്തോലിക്കാമെത്രാന്മാർ, ബൗദ്ധികവികാസമില്ലാത്ത വെറും വെള്ളരിക്കകൾ!

റവ. ഡോ. ജെ. ഔസേപ്പറമ്പിൽ, ഫോൺ: 9822253275

ഓഷോ പറഞ്ഞു: ''ജീവിതം അതിൽത്തന്നെ സത്താപരമായി സുരക്ഷിതമല്ല. ജീവിക്കുന്നെങ്കിൽ ഈ അരക്ഷിതാവസ്ഥയിൽത്തന്നെ ജീവിക്കണം. മരണമാകട്ടെ, പൂർണമായും സുരക്ഷിതമാണ്. ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ സുരക്ഷിതത്വം തേടുന്നവൻ പോകുന്നത് മരണത്തിലേക്കാണ്. നിർഭയമായി സാഹസികതയെ അഭിമുഖീകരിക്കുന്നവൻമാത്രമേ പുതുമയിൽ ജീവിക്കുന്നുള്ളൂ. പേടിക്കുന്നവൻ അരക്ഷിതനായി മരണത്തിലേക്കു പോകുന്നു''.

ശൈശവത്തിലും ബാല്യത്തിലും മക്കൾ സാഹസികത കാണിക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രമിക്കും. സ്‌കൂളിൽ സുരക്ഷിതത്വം നോക്കണം. വീട്ടിലും സമൂഹത്തിലും സുരക്ഷിതത്വം ഉറപ്പാക്കണം. സഭയിലെ അവസ്ഥയോ? അവിടെ, സമൂഹത്തിന്റെ തിരസ്‌കാരഭയം, സ്വർഗം നഷ്ടപ്പെടുമോ എന്ന ഭയം, എപ്പോഴും ധനം ഇരന്ന് ശക്തനാകുന്ന  വൈദികനോടും, എല്ലാവരെയും 'രൂപാ താ' എന്ന് വിരട്ടുന്ന മെത്രാനോടുമുള്ള ഭയം എന്നിവകളാൽ ഒരു ചുവടുപോലും സാഹസികമായി വയ്ക്കാൻ സാധിക്കാത്ത വിശ്വാസികൾക്ക് കൂട്ടഭയം! അങ്ങനെ ഭയപ്പെട്ട് ബാല്യകാലത്തിന്റെ സുരക്ഷിതത്വത്തിൽ എന്നും അപക്വരായി കഴിയാൻ നിർബന്ധിതരാകുന്നു, വിശ്വാസികൾ.

ശാസ്ത്ര-രാഷ്ട്രീയ-സാങ്കേതികതലങ്ങളിലാണ് സാഹസികതയ്ക്കുള്ള സാദ്ധ്യത വികസിക്കുന്നത്. എന്നാൽ വൈദികർക്കും കന്യാസ്ത്രീകൾക്കും ബാലനും ബാലികയുമായി ജീവിതകാലം മുഴുവൻ കഴിയേണ്ടിവരുന്ന സാഹചര്യമാണ് മതമൊരുക്കിയിരിക്കുന്നത്. വൈദികരിൽ ചിലരും, ചുരുക്കം കന്യാസ്ത്രീകളും ഗതികേടിന്റെ പുറത്ത് സാഹസികരാകുന്നത് കാണാറുണ്ട്. ബാക്കിയുള്ളവർ സഭ കെട്ടിയുയർത്തുന്ന അന്ധവിശ്വാസക്കോട്ട ചാടിക്കടക്കാൻ നിരന്തരം ഭയപ്പെടുന്നവരാണ്.

അറിഞ്ഞതിൽനിന്ന് അറിയപ്പെടാത്തതിലേക്കുള്ള കുതിപ്പാണ്, സുരക്ഷിതമായതിൽനിന്ന് അരക്ഷിതമായതി ലേക്കുള്ള ഗതിമാറ്റമാണ് ജീവിതം. അരക്ഷിതമായതിലാണ് സ്‌നേഹവും സൗന്ദര്യവും സത്യവും നിർവൃതിയും ദൈവവും നിറഞ്ഞിരിക്കുന്നത്. മനസ്സിന്റെ അടിത്തട്ടിൽ നമ്മുടെ ബലഹീനതയും ഭയവും ഒളിഞ്ഞിരിക്കുന്നു. ഈ ബലഹീനതയെ പർവതീകരിച്ചാണ് മതങ്ങൾ മനുഷ്യരെ അവരുടെ ശൈശവാവസ്ഥയിൽത്തന്നെ നിലനിർത്തുന്നത്. അങ്ങനെ അറിയപ്പെടാത്തതിലേക്കുള്ള കുതിച്ചുചാട്ടം തടയപ്പെടുന്നു. അൽമായർക്ക് വിവിധ ജീവിതതലങ്ങളിൽ ആയോധനം നടത്തിയേ മുന്നേറാനാവൂ. പക്ഷേ, വൈദികർ എന്നും ശൈശവാവസ്ഥയിൽത്തന്നെ നില്ക്കുന്നു - വീട്ടിലും സ്‌കൂളിലും സെമിനാരിയിലും രൂപതയിലും, സഭയിലാകമാനവും. ഒന്നും പുതുതായി ചെയ്യാതെതന്നെ അവർ സുരക്ഷിതരാണ്. എല്ലാവർക്കും ഓരോ കാവൽമാലാഖയുമുണ്ട് എന്നാണ് വയ്പ്. മാദ്ധ്യസ്ഥ്യംവഹിക്കാൻ സ്വർഗത്തിൽ പുണ്യാത്മാക്കൾ. കാനൻ നിയമമാകുന്ന മുള്ളുവേലി പുറത്തുനിന്നുള്ള ശല്യങ്ങളിൽനിന്ന് രക്ഷനൽകുന്നു. കൂടാതെ, കയറിയൊളിക്കാൻ ദൈവശാസ്ത്രത്തിന്റെ ആയിരമായിരം ഇരുട്ടുമാളങ്ങളുമുണ്ട്!

'കാലത്തിനർദ്ധം നിശയായ്ക്കഴിഞ്ഞുപോം

ബാലനായ്ത്തന്നെ കുറഞ്ഞോരിടകൾ പോം' എന്ന് കവി പാടി.

മേൽപ്പറഞ്ഞ കാരണങ്ങളാൽ നിത്യബാലനായി കഴിയുന്ന മഹാത്മാവാണ് ബിഷപ് കല്ലറങ്ങാട്ട്. ഓളപ്പരപ്പിലെ ഒതളങ്ങപോലെയും കാറ്റത്തെ ഞാങ്ങണപോലെയും കലക്കവെള്ളത്തിലെ പൊളവനെപ്പോലെയും കിടന്നിടത്തു കിടന്നുരുളുകയാണദ്ദേഹം. ഇരുതലമൂരിയായും അവസരവാദിയായും ഇയാൾ എല്ലാ പ്രവർത്തനതലങ്ങളിലും പ്രത്യക്ഷപ്പെടുന്നു. പുതുതായി എന്തെങ്കിലും ചെയ്യാനുള്ള സാഹസികത നശിപ്പിക്കുന്നതാണ് ഇവരുടെ സെമിനാരിയിലെ പരിശീലനം. മൗലികമായി എന്തെങ്കിലും ചെയ്യാനുളള കഴിവുകൾ വികസിപ്പിക്കില്ല. ഇപ്പോഴും പക്വതയിലെത്താത്ത പഴയ ഔസേപ്പുകുട്ടിതന്നെയാണ് ബിഷപ്പ് കല്ലറങ്ങാട്ട്.

അങ്ങേർക്ക് ധാർമികതയോ നീതിബോധമോ ഇല്ല. ഫ്രാങ്കോയെ കാണാൻ ജയിലിലെത്തിയ അദ്ദേഹം സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നു. പരാതിപ്പെട്ട കന്യാസ്ത്രീയെ ശ്രവിക്കാതെ കുറ്റക്കാരനെ പിന്താങ്ങുകവഴി അയാളെക്കാൾ വലിയ കുറ്റമാണ് ബിഷപ്പുമാർ ചെയ്തത്. കിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസ് താനാരാണെന്ന് തെളിയിച്ചു. ഫ്രാങ്കോയെ പിന്താങ്ങിയ കല്ലറങ്ങാട്ട് താൻ മറ്റൊരു യൂദാസാണെന്ന് തെളിയിച്ചു.

കൊലപാതകിയെയും വ്യഭിചാരിയെയും ബലാത്സംഗക്കാരെയും ന്യൂജെൻ വിശുദ്ധരാക്കുന്ന പുതിയ പ്രവണതയാണ് കല്ലറങ്ങാട്ടിനും കൂട്ടർക്കും. ബിഷപ്പ് അറയ്ക്കനും നായ്ക്കമ്പറമ്പനും പറഞ്ഞു, ഫ്രാങ്കോ കർത്താവിനെപോലെ സഹിക്കുന്നുവെന്ന്! ഈ തിരക്കഥയിൽ, ദൈവത്തെ അറിയാത്തവരുടെ ഇത്തരം ഇടപെടലുകൾ വിശ്വാസികൾക്ക് വലിയ ഉതപ്പാണ് വരുത്തിയത്. ഇവരാരും ഇനി ധാർമികമായി പെരുമാറുമെന്ന് കരുതാനാവില്ല. ഠവല്യ വമ്‌ല ിീ ുൃലറശരമേയഹല രവമൃമരലേൃ.

സഭാംഗങ്ങൾ തെറ്റുചെയ്താൽ ശിക്ഷയുണ്ട്. എന്നാൽ പുരോഹിതർ തെറ്റുചെയ്താലോ? അഭയാക്കേസും മറിയക്കുട്ടി കൊലക്കേസും റോബിൻ കേസുമൊക്കെ നമുക്ക് ഗുണപാഠമാകണം. ബുദ്ധിമാൻ കണ്ടുപഠിക്കും, മണ്ടൻ കൊണ്ടുപഠിക്കും. കല്ലറങ്ങാട്ടും ആലഞ്ചേരിയും കണ്ടാലും                      കൊണ്ടാലും പഠിക്കില്ല.

സ്‌നേഹമില്ലാത്തിടത്ത് സ്‌നേഹത്തിന്റെ പ്രവൃത്തി ചെയ്യുന്നതാണ് ലൈംഗികപാപം. സംഭോഗം നടത്തുന്ന സ്ത്രീപുരുഷന്മാർ അത്രയധികം സ്‌നേഹിക്കണമെന്നതാണ് ക്രിസ്തീയ കാഴ്ചപ്പാട്. അതായത്, സ്‌നേഹമില്ലാതെ ലൈംഗികവേഴ്ചയ്ക്ക് ഒരുങ്ങരുത് എന്ന്. ഫ്രാങ്കോ സ്‌നേഹിക്കാതെ സംഗമിച്ചു. ബിഷപ്പായതുകൊണ്ട് ഒരുവന്റെ സ്വഭാവം നന്നാവുന്നില്ല. സത്യസന്ധതയാകണം മാനവികതയുടെ ശീലം. ശീലമാണ് ക്യാരക്റ്റർ. ഫ്രാങ്കോയ്ക്കും കല്ലറങ്ങാട്ടിനും ഇവ രണ്ടുമില്ല. മോൺസിഞ്ഞോർ ജോസഫ് കുഴിഞ്ഞാലിൽ തനിക്കു കിട്ടേണ്ട കമ്മീഷൻ കുറഞ്ഞതിന്റെപേരിൽ മെഡിസിറ്റിയുടെ കോൺട്രാക്റ്റർമാരുമായി കശപിശ കൂടുന്നുവെന്ന് പല തവണ പരാതിയുണ്ടായപ്പോൾ, അയാളെ മാറ്റി കല്ലറങ്ങാട്ട് അര ഡസൻ അച്ചന്മാരെ ആ സ്ഥാനത്ത് നിയമിച്ച്.  കുഴിഞ്ഞാലിയുടെ കമ്മീഷൻ പ്രശ്‌നത്തെ കുഴിച്ചുമൂടി. പ്രെഗ്‌നൻസി ടെസ്റ്റ് നെഗറ്റീവ് ആയാലും പെണ്ണ് കന്യകയായിരിക്കണമെന്നില്ലെന്ന് കല്ലറങ്ങാട്ട് ഓർക്കണം.

ഇപ്പോൾ സഭയെക്കൊണ്ട് ഇവർ പ്രാർത്ഥിപ്പിക്കുന്നത്, അധാർമികമായി പണം പിരിക്കാനും അധാർമികതയെ പിന്താങ്ങാനുമാണ്.

ആദ്യനൂറ്റാണ്ടിൽ മെത്രാന് വീതമായി കിട്ടിയിരുന്നത് രക്തസാക്ഷിത്വമായിരുന്നു. ഇപ്പോഴാകട്ടെ, ബലാത്സംഗംവഴി പുണ്യപൂർണ്ണതയും വിശ്വാസികളുടെ കൂട്ടപ്രാർത്ഥനയും! അല്ലേലുയ്യാ, അല്ലേലുയ്യാ, സ്‌തോത്രം സ്‌തോത്രം എന്നിങ്ങനെ ഉച്ചത്തിൽ കൂവാനല്ല, ധാർമികജീവിതത്തിൽനിന്ന് വ്യതിചലിക്കാതിരിക്കാനാണ് പണ്ട് പ്രാർത്ഥിച്ചിരുന്നത്. സ്വഭാവത്തെക്കുറിച്ചും പ്രാർത്ഥനാജീവിതത്തെക്കുറിച്ചും ധാർമികതയെക്കുറിച്ചും ഞാൻ പറയുന്നത് പുതുമയായി കല്ലറങ്ങാട്ടിന് തോന്നിയേക്കാം എന്നെനിക്ക് ഭയമുണ്ട്. ജനങ്ങളുടെ പ്രതിഷേധങ്ങൾ പോലീസിനെ വിളിച്ചുവരുത്തിയല്ല തീർക്കേണ്ടത്. മെത്രാനെതിരെ പ്രതിഷേധിക്കുന്നത് രാഷ്ട്രീയക്കളിയല്ലല്ലോ. വേഷംകെട്ടി നില്ക്കുന്ന അധാർമികതയുടെ പേക്കോലങ്ങളായി മെത്രാന്മാർ അധഃപതിച്ചിരിക്കുന്നു. ഭൗതികനേട്ടങ്ങൾക്കായി ക്രിസ്തുവിനെയും കുരിശിനെയും വ്യഭിചരിക്കുന്നു! അക്രമങ്ങളെ ക്രിസ്തുവിനെയും കുരിശിനെയും പൊക്കിപ്പിടിച്ച് മറയ്ക്കുന്നത് തീർത്തും നന്നല്ല. സിനഡുകളിൽപ്പോലും ഇത്തരം ഹീനകൃത്യങ്ങൾക്ക് കല്ലറങ്ങാട്ടിന്റെ പിന്തുണയുണ്ട്. ഹീനതയെ മറയ്ക്കുന്ന പ്രവൃത്തികൾ ഹീനതയെ ഉയർത്തിപ്പിടിക്കുമെന്നോർക്കുക, മിസ്റ്റർ ബിഷപ്പ്!

സഭ ഉയർത്തിപ്പിടിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളും വിശുദ്ധരും അവരുടെ ഉരിയാടലുകളും സാംസ്‌കാരികതയിലും ശാസ്ത്രീയജ്ഞാനത്തിലും നൂറ്റാണ്ടുകൾക്കു പിന്നിലാണ്. ദൈവം വെളിപ്പെടുത്തിയതായി പറയുന്നെങ്കിലും മനുഷ്യപ്രജ്ഞ നേടിയ കാലാനുഗതമായ സംസ്‌കാരമാണ് അതിൽ പ്രതിഫലിക്കേണ്ടത്. പൗരോഹിത്യം വിശുദ്ധ ഗ്രന്ഥങ്ങളുടെ ഉപജ്ഞാപകത്വം ദൈവത്തിന്റേതാക്കി. ദൈവകാര്യങ്ങൾ ഔദ്യോഗികമായി പൗരോഹിത്യം ഏറ്റെടുത്തു. ദൈവികചിന്ത ഉണർത്താൻ മനുഷ്യപ്രജ്ഞയെ പര്യാപ്തമാക്കുന്നതിനുപകരം, വൈദികചിന്ത ചുമക്കാനുള്ള കഴുതയാക്കി പ്രജ്ഞയെ മാറ്റി. വിശ്വാസവും (belief) വിശ്വാസത്തോടുള്ള വിശ്വസ്തതയും (trust) ബുദ്ധിയിൽ നിറച്ച്. ചിന്താദ്യോതകമായ സംശയം നിഷിദ്ധമാക്കി. ഉയർന്ന മതിപ്രഭാവം അഥവാ ധിഷണാശക്തി വിശ്വാസിക്ക്, വിശ്വസ്തന് നഷ്ടപ്പെടുന്നു. അനുസരണയെന്ന പുണ്യത്തിൽ വളർന്ന് കഴുതയായി ജീവിക്കാനാണ് അവന്റെ വിധി. മിക്കവാറും എല്ലാ മിസ്റ്റിക്കുകളും, കൊച്ചുത്രേസ്യായെപ്പോലുള്ള അപൂർവ ബുദ്ധിശാലികളും, മനുഷ്യസേവനരംഗത്ത് സ്വജീവിതം ത്യാഗമായി അർപ്പിച്ച മനുഷ്യസ്‌നേഹികളും ഒഴിച്ചുള്ള വിശുദ്ധർ ഇത്തരം കഴുതകളാണ്. പലർക്കും അറിവില്ല; ബുദ്ധിഭ്രമവും കാണും. വ്യത്യസ്തങ്ങളായ ഫലപ്രാപ്തിക്കുവേണ്ടി ഒരേ കർമം നിരന്തരം ആവർത്തിക്കുന്നതിനെ ഐൻസ്‌റ്റൈൻ കിറുക്കെന്നു വിളിച്ചു. മതങ്ങളിലെ മിത്തുകളും ആചാരാനുഷ്ഠാനങ്ങളും ഇത്തരം കിറുക്കുകളാണ്. സഭയിൽ കിറുക്ക് നിലനിർത്തുന്ന മേലദ്ധ്യക്ഷന്മാരാണ് മെത്രാന്മാർ. സഹായം ചെയ്യുന്ന കൈകൾ പ്രാർത്ഥന ഉരുവിടുന്ന അധരങ്ങളേക്കാൾ എത്രയോ ശ്രേഷ്ഠമാണ്!

രൂപതയിലെ വിശ്വാസികളെ ധാർമികതയിൽ വളർത്തേണ്ടവനാണ് മെത്രാൻ. അതുചെയ്യാതെ അക്കാര്യം, അന്ധവിശ്വാസവും നുണയും പരത്തുന്ന വട്ടായി, നായ്ക്കംപറമ്പിൽ പ്രഭൃതികളെ ഏല്പിച്ചിട്ട് കല്ലറങ്ങാട്ട് മെത്രാൻ മെഡിസിറ്റിക്കുവേണ്ടി പണപ്പിരിവിനുള്ള കുതന്ത്രങ്ങൾ നടത്താൻ സമയം കണ്ടെത്തുന്നു. തത്ത്വശാസ്ത്രത്തിലധിഷ്ഠിതമായ ദൈവശാസ്ത്രം കല്ലറങ്ങാട്ടിന് അറിയില്ല. കപടഭക്തിയും അന്ധവിശ്വാസവും മാത്രമാണ് അങ്ങേരുടെ ദൈവശാസ്ത്രം. പ്രജ്ഞയ്ക്ക് വിവേകമുണ്ടാകുന്നത് പല തത്ത്വശാസ്ത്രങ്ങളും മതങ്ങളും പഠിക്കുന്നതുവഴിയാണ്. സ്വന്തം തർക്കംമാത്രം അനുധാവനംചെയ്യുന്ന കർത്താലിക്കാസഭ, യൂറോപ്യൻ സാമ്രാജ്യശക്തികളുടെ കൂടെക്കൂടി, പ്രാദേശികമതങ്ങളെയും സംസ്‌കാരങ്ങളെയും പഠിക്കുന്നതിനുപകരം, അവയെ നശിപ്പിക്കുകയാണ് ചെയ്തത്. യഹൂദ വംശീയദൈവത്തെ ഗ്രീക് തത്ത്വശാസ്ത്രത്തിലെ ചില ആശയങ്ങളെടുത്ത് വെള്ളയടിച്ചുണ്ടാക്കിയ ദൈവശാസ്ത്രമാണ് കാലാകാലങ്ങളായി കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. മറ്റു മതങ്ങളും സംസ്‌കാരങ്ങളുമായി ഇടപഴകിയാലേ മതവും ദൈവശാസ്ത്രവും വളരുകയുള്ളൂ. പശുക്കളുടെ വർഗ്ഗഗുണം നന്നാവണമെങ്കിൽ ഒരു തൊഴുത്തിലുണ്ടായ മൂരിക്കുട്ടന്മാരെമാത്രം ഉപയോഗിച്ച് ഗർഭാധാനം നടത്തിയാൽ പോരാ. സങ്കരതയാണ് വർഗ്ഗങ്ങളെ മെച്ചപ്പെടുത്തുന്നത്. റോമായിലെ ദൈവശാസ്ത്രം സ്വവർഗപരാഗണംവഴി കുരുടുപിടിച്ചതായിപ്പോയി. അങ്ങനെ മേന്മ നഷ്ടപ്പെട്ട സ്വവർഗപ്രത്യുത്പാദിത പശുക്കിടാവാണ് കല്ലറങ്ങാട്ടിന്റെ ദൈവശാസ്ത്രം. ഒരു മതത്തിലെ ഏതെങ്കിലുമൊരു തത്ത്വം പഠിച്ച് ഡോക്ടറേറ്റെടുക്കുന്നതിനുപോലും മറ്റു മതങ്ങളുടെ ദൈവശാസ്ത്രത്തെപ്പറ്റിയും മതഗ്രന്ഥവിമർശന ശാസ്ത്രത്തെപ്പറിയും (hermaneutics) അത്യാവശ്യ ജ്ഞാനം സമ്പാദിച്ചിരിക്കണം.

യോഗയ്‌ക്കെതിരായി സിനഡിൽ ചെയ്ത പ്രസംഗംമതി, കല്ലറങ്ങാട്ടിന്റെ ചിന്താദാരിദ്ര്യവും അജ്ഞതയും അവിവേകവും, മറ്റു മതങ്ങളും മതസഭകളും കേട്ടാൽ നമുക്കുണ്ടാകാവുന്ന നാണക്കേടിന്റെ ആഴവും ഊഹിച്ചെടുക്കാൻ. ഈ അപാരദൈവശാസ്ത്രജ്ഞന് ഒന്നാംക്ലാസിലെ വേദപാഠംപോലും അറിഞ്ഞുകൂടാ. തത്ത്വശാസ്ത്രമില്ലാത്ത ദൈവശാസ്ത്രമാണ് കത്തോലിക്കാസഭയുടേത് എന്ന് ഞാൻ പറഞ്ഞുകഴിഞ്ഞു. സഭയുടെ വീക്ഷണത്തിൽ തത്ത്വശാസ്ത്രം ദൈവശാസ്ത്രത്തിന്റെ പരിചാരികയാണ് - വമിറാമശറ. പക്ഷേ, കത്തോലിക്കാസഭയുടെ ചരിത്രത്തിലൊരിക്കലും ദൈവശാസ്ത്രപഠനതലത്തിലേക്ക് ഈ ദാസിപ്പെണ്ണ് കയറിച്ചെന്നിട്ടില്ല. യൂറോപ്യൻ കോളനികളെല്ലാം സ്വതന്ത്രമാവുകയും, അവിടങ്ങളിലെ മതങ്ങളും സംസ്‌കാരങ്ങളും തങ്ങളുടെ മഹത്വവും മേന്മയും ആഞ്ഞടിച്ച് സംസ്ഥാപിക്കുകയും ചെയ്തപ്പോൾ, തങ്ങളുടെ മതതത്ത്വങ്ങളുടെ മത്സരരംഗത്തുള്ള നിലനില്പ് ശോഭനമല്ലെന്ന് കത്തോലിക്കാസഭയുടെ തലയിൽ ബോധംവന്നു. മതഡയലോഗുകളിൽ ചേരാതിരുന്ന കത്തോലിക്കാസഭ അവയിൽ പങ്കെടുത്തുതുടങ്ങി. പക്ഷേ, സഭയുടെ ഏത് അസംബന്ധം ചൂണ്ടിക്കാണിച്ചാലും സഭയവയെ തിരുത്തുകയില്ല. ബിഷപ്പുമാരുടെ കോൺഫ്രൻസുകൾ, എവിടെയും എപ്പോഴും, നടപ്പാക്കാത്ത തീരുമാനങ്ങളുടെ ചവറ്റുകൊട്ടയാണ്.

കല്ലറങ്ങാട്ട് ഒരു മതജീവിയല്ല. നൈരന്തര്യമാണ് മതജീവിയുടെ ആദ്യലക്ഷണം. ധാർമിക ജീവിത്തിലുണ്ടാകേണ്ട സുസ്ഥിരത അങ്ങേർക്കില്ല. കാപട്യം ആവോളമുണ്ട്. അരമനയിൽ ഗ്രൂപ്പുണ്ടാക്കി സഹായമെത്രാനിട്ട് പാരവയ്ക്കുന്നെന്നും കേൾക്കുന്നു. വളർന്ന സാഹചര്യത്തിൽനിന്ന് കിട്ടേണ്ട ശ്രേഷ്ഠമായ പെരുമാറ്റംകിട്ടിയിട്ടില്ല. അങ്ങേർ ഒരു ന്യൂജെൻ ബിഷപ്പാണ്. ഒരു ശാസ്ത്രവും അറിഞ്ഞുകൂടാത്ത ദൈവശാസ്ത്രജ്ഞൻ! എവിടെയും കയറി വായ്‌പൊളിക്കും. വായനക്കാർക്ക് കാര്യം പിടികിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു.    

 

No comments:

Post a Comment