ക്നാനായ സമുദായത്തിന്റെ ഉത്ഭവവും ചരിത്രവും സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സമുദായം ഉന്നയിക്കുന്ന ചരിത്രപരമായ തെളിവുകള്‍ പലതും വ്യാജമാണെന്നും പുരാവസ്തു ശേഖരങ്ങളില്‍ എവിടെയും കണ്ടെത്താനാവാത്തതാണെന്നും ചിലര്‍ സമര്‍ഥിക്കുന്നു. ക്നാനായക്കാരുടെ എഴുപത്തിരണ്ട് പദവികള്‍ സംബന്ധിച്ചും മറ്റുമാണ് ഇവര്‍ക്ക് പരാതി. എന്നാല്‍ ബി.സി.നൂറ്റാണ്ടില്‍ തന്നെ കേരളവുമായി മധ്യപൂര്‍വദേശങ്ങള്‍ക്ക് വാണിജ്യപരമായി ബന്ധമുണ്ടായിരുന്നു എന്നതില്‍ ഇവര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. ക്നായി തോമായോ മറ്റേതെങ്കിലും ഒക്കെ തോമാമാരോ വാണിജ്യപരമായി കേരളത്തില്‍ വന്നിരിക്കാം എന്നും ഇവര്‍ കരുതുന്നു.
"ഇക്കൂട്ടര്‍ കേരളത്തില്‍ ഇന്നും ശ്രദ്ധെയരായിരിക്കുന്നത് തികച്ചും ക്രൈസ്തവ വിരുദ്ധമെന്ന്തന്നെ വിശേഷിപ്പിക്കാവുന്ന വംശത്തനിമയില്‍ ഉള്ള വിശ്വാസവും സ്വവംശ വിവാഹനിഷ്ഠ എന്ന പ്രാകൃതാചാരത്തിലുള്ള പിടിവാശിയും കൊണ്ടാണ്" എന്ന് ഒരു ലേഖനം പറയുന്നു. ഇത് തന്നെയല്ലേ ക്നാനായക്കാരും പറയുന്നുള്ളൂ? സ്വവംശ വിവാഹനിഷ്ഠ പ്രാകൃതാചാരം തന്നെയാണ് ; ക്നാനായക്കാരെ സംബന്ധിച്ചും മറ്റാരെ സംബന്ധിച്ചും. ഇക്കാര്യത്തില്‍ പുരോഗമനപരമായ കീഴ്വഴക്കങ്ങള്‍ സമുദായത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയാകുമെന്ന് മറ്റാരെക്കാളും നന്നായിട്ട് മനസ്സിലാക്കിയിട്ടുള്ളത് ക്നാനായക്കാര്‍ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് പ്രാകൃതമോ പ്രാചീനമോ എന്തായാലും സ്വവംശ വിവാഹത്തില്‍ സമുദായാംഗങ്ങള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നത്. വംശ തനിമയില്‍ ഉള്ള വിശ്വാസം ക്രൈസ്തവ വിരുദ്ധമായി ക്നാനായ സമൂഹം ഇന്ന് വരെ കരുതിയിട്ടില്ല. മറ്റ് ക്രൈസ്തവ സഭകളോടോ വിശ്വാസികളോടോ ഒരിക്കല്‍ പോലും ക്നാനായക്കാര്‍ അസഹിഷ്ണുത പുലര്‍ത്തിയിട്ടില്ല.
ഒരു സമുദായത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഭൌമ ശാസ്ത്ര ഗവേഷണമോ പുരാവസ്തു ഗവേഷണമോ ആവശ്യമുണ്ടോ? ഇവിടെ എത്ര സമുദായങ്ങള്‍ക്കുണ്ട് ചരിത്രപരവും പുരാവസ്തു പരവുമായ പിന്‍ബലം? എന്താണ് ക്നാനായ സമുദായത്തിന്റെ വര്‍ത്തമാനകാല സ്വഭാവം? വിവാഹ ആഘോഷങ്ങളില്‍ ഒരു പ്രദേശത്തെ നാനാജാതി മതസ്ഥരുടെ പങ്കാളിത്തവും മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത്രയേറെ സോഷ്യലിസവും പരസ്യമായി പ്രകടിപ്പിക്കുന്ന മറ്റേത് സമുദായമാണ് കേരളത്തിലുള്ളത്? ലോകം മുഴുവനിലുമുള്ള ക്നാനായക്കാരെ പറ്റി അമിത മദ്യപാനികള്‍ എന്ന ദുഷ്കീര്‍ത്തി പരത്തിയിട്ടും സ്വന്തം കയ്യിലെ പണം മുടക്കി നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും മദ്യസേവ നല്‍കുന്നതില്‍ സുഖം കണ്ടെത്തുന്ന ക്നാനായക്കാരന്‍ മറ്റുള്ളവരില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലെന്നാണോ?
ഒരു സാമാന്യ വ്യക്തിയെ സംബന്ധിച്ച് അപ്പന്‍, അമ്മ, വല്യപ്പന്‍, വല്യമ്മ, വല്യപ്പന്റെ അപ്പന്‍ ഇത്രയും പേരെക്കുറിച്ച് കണ്ടും കേട്ടും ഉള്ള അറിവുണ്ടായിരിക്കും. ഈ അറിവാണ് താന്‍ ഇന്ന സമുദായത്തില്‍ ഉള്ളവനാണെന്ന ബോധ്യം അവനു നല്‍കുന്നത്. അതിനു ചരിത്രപരമായ തെളിവുകളോ തെളിവില്ലായ്മയോ അവനു തടസമാകേണ്ടതില്ല. ആ സമുദായം ഉണ്ടായതിനോ നിലനിന്നതിനോ അവന്‍ ഉത്തരവാദി ആകുന്നില്ല. വിവാഹ പ്രായമാകുമ്പോള്‍ എവിടുന്നെങ്കിലും സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ ഒരിണയെ കണ്ടെത്തിയാല്‍ , ഇഷ്ടപ്പെട്ടാല്‍ അവന്‍ വിവാഹം കഴിക്കുന്നത് സ്വാഭാവികം.
എഴുപത്തിരണ്ട് പദവികളും ആസ്വദിച്ച് ശ്രേഷ്ട ജീവിതം നയിച്ചവരാണ് ക്നാനായക്കാരുടെ മുന്‍തലമുറ എന്ന മണ്ടന്‍ ചിന്താഗതി ഇന്നത്തെ തലമുറയ്ക്ക് ഉണ്ടെന്നു സ്ഥിരബുദ്ധിയുള്ള ഒരു ക്നാനായക്കാരനും കരുതുകയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്ന് സ്വന്തം ജീവിതം കൊണ്ട് ഒരു പക്ഷെ മേല്ജാതിക്കാരെയും കീഴ്ജാതിക്കാരെയും ഇടത്തട്ടുകാരെയും ഒരുപോലെ മനസ്സിലാക്കി കൊടുത്ത ഒരു സമൂഹം കൂടിയായിരിക്കും ക്നാനായക്കാരുടെത്. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് കേരളത്തിലെ കുടിയേറ്റ ജില്ലകളിലും ലോകത്ത് ആകമാനം ഉള്ള ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്നാനായ സാന്നിധ്യങ്ങളും.
ചിതലെടുത്ത ചരിത്ര സത്യങ്ങളെക്കാള്‍ ജീവിക്കുന്ന തെളിവുകളുടെ അപഗ്രഥ്നങ്ങളാകും കൂടുതല്‍ മിഴിവ് നല്‍കുന്നത്.
സാബു ജോസിന്‍റെ അഭിപ്രായങ്ങള്‍ പാരമ്പര്യം പറയുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ക്നനായി സംസ്ക്കാരമഹിമകള്‍ പുരോഹിതന്‍ അമേരിക്കന്‍ മണ്ണില്‍നിന്നു പള്ളിയില്‍ പ്രസംഗിക്കുന്നതും കേട്ടിട്ടുണ്ട്.
ReplyDeleteഅപൂര്‍ണ്ണമായ ഒരു കേരള ചരിത്രമാണ് നമുക്കുള്ളത്. എട്ടാംനൂറ്റാണ്ടിനു മുമ്പുള്ള ചരിത്രങ്ങള്‍ വളരെ വിരളമായെ ഗവേഷകരുടെ പണിപ്പുരകളില്‍ കാണ്മാനുള്ളൂ.
ക്നാനായിക്കാരുടെ ഇടയില്‍ക്കാണുന്ന വിവാഹചാരങ്ങളൊക്കെ ആദികേരള സംസ്ക്കാരമാണ്.പേര്‍ഷ്യന്‍ സംസ്ക്കാരമല്ല.
ക്നായ്ക്കാര്‍ എടെസ്സാ പട്ടണത്തില്‍നിന്നു കുടിയേറിയ 72 കുടുംബങ്ങളുടെ വംശ പരമ്പരകളാണ്,മൂന്നാംനൂറ്റാണ്ടില്‍ ക്നനായി തൊമ്മന്‍ എന്ന വാണിജ്യപ്രഭുവിന്റെ നേതൃത്വത്തില്‍ മലബാര്‍ തീരത്തുവന്നു. ദാവീദുരാജാവിന്റെ കൊടികളുമായി മൂന്നു കപ്പലുകളിലായി നാനൂറു സിറിയന്‍ യഹൂദന്മാര്‍ തൊമ്മനോപ്പമുണ്ടായിരുന്നു. ചേരമാന്‍ പെരുമാള്‍ കോപ്പര്‍പ്ലേറ്റ് നല്‍കിയെന്ന കെട്ടുകഥകള്‍ സ്കൂളില്‍ എന്തിനു പഠിപ്പിക്കണം? എന്തു മേന്മയാണ് ഭാരതീയ സംസ്ക്കാരത്തെക്കാള്‍ പേര്‍ഷ്യന്‍ സംസ്ക്കാരത്തിനുള്ളത്?
സ്വസമുദായത്തില്‍നിന്നു വിവാഹം കഴിക്കുന്നതല്ല പ്രശ്നം. രക്തശുദ്ധിയുടെ പേരില്‍ സ്വന്തം സമുദായത്തിലുള്ളവരെ സമുദായം മാറി വിവാഹംകഴിച്ചാല്‍ സഭാഭ്രുഷ്ട് കല്‍പ്പിക്കുന്നത് തികച്ചും നീതികരിക്കുവാന്‍ സാധിക്കുകയില്ല. അതു ക്രിസ്തീയമല്ല.
എഡി 198വരെ ചേരരാജാക്കന്മാര്‍ കേരളം ഭരിച്ചുവെന്നു അശോക ചക്രവര്‍ത്തിയുടെ
പാറയില്‍ കൊത്തിവെച്ച ഒരു ലിഖിതമുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ കേരളം തമിഴകത്തിന്റെ ഭാഗമായിരിക്കണം.എട്ടാംനൂറ്റാണ്ടുമുതല്‍ വൈഷണവരായ രണ്ടാം ചേരരാജാക്കാന്‍മാര്‍ കേരളം ഭരിച്ചിരുന്നു. മൂന്നും നാലും നൂറ്റാണ്ടുകളിലെ രാജാക്കാന്‍മാരുടെ കേരളചരിത്രം തന്നെ അജ്ഞാതമായ സ്ഥിതിക്ക് ഇത്തരം
ആധികാരിക അവകാശവാദങ്ങള്‍ ചരിത്രങ്ങളായി പഠിപ്പിച്ചു വരുംതലമുറകള്‍ക്ക് എന്തിനു ചിന്താകുഴപ്പമുണ്ടാക്കണം?
http://www.youtube.com/watch?v=cbGAUF9_pNI Part4
ReplyDeletePlease watch this Malayalee KNA's stupidity and how the Jewish man, Mordechai, is making fun of the Mallu, but the Mallu doesn't know any english, so he didn't understand the hidden joke. Just look at the skin color difference in between the two in order to see who is really Jewish here! REALLY MAN, WHAT NONSENSE. Watch and see how the Mallu taught Mordechai what to say ahead of time when Mordechai said that he only heard about "Mallu KNAs who came from Iraq". For all of this time, the KNAs were saying that they are from Armenia or Syria. How come all of a sudden the Mallu became Iraqi? STUUUPID MAAAAN.
ഹോലോകോസ്ടിന്റെ സമയത്ത് പോലും ഒരു യഹൂദനും അവന്റെ വിശ്വാസം അടിയറ വച്ചില്ല. അവരെ കൊന്നോടുക്കിയിട്ടു പോലും അവരുടെ പാരമ്പര്യമോ മതമോ അവര്‍ ഉപേക്ഷിച്ചില്ല. പിന്നെ എങ്ങനെ ആണ് ഒരു കാനായി തൊമ്മന്‍ വന്നു എട്ടളിചിയെ കൂടത്തില്‍ പോരുപ്പിച്ചു കുറെ എട്ടാളികളെ ഉണ്ടാക്കിയ കഥ എങ്ങനെ യാഹൂടന്റെ കഥ ആകും? തന്നെയുമല്ല ഇത്രയും നാലും കേട്ടിരുന്നത് ഈ കഴുവേറികള്‍ വന്നത് സിറിയയില്‍ നിന്നാണ് എന്നായിരുന്നു. പിന്നീട് അത് അര്‍മേനിയ എന്ന് ഇവന്മാര്‍ തന്നെ പറയുന്നു. ഇപ്പോള്‍ അവന്റെ ഒരു വിഡിയോയില്‍ ഇറാക്ക് എന്ന് പറയുന്നു. ഇത് ഈ നൂറ്റാണ്ടിലെ വലിയ ഒരു തമാശയായി പോയല്ലോ!
ReplyDeleteഎട്ടളിച്ചിക്ക് പിറന്ന ഇവന്മാര്‍ ഇപ്പോള്‍ കണ്ട യാഹൂടന്മാരോടെല്ലാം എന്റെ തന്ത ആരാ എന്നറിയാമോ എന്നും ചോദിച്ചു വിഴുപ്പലക്കി നടക്കുകയാണ് ഇകൂട്ടര്‍ ചെയ്യുന്നത്. കഷ്ടം തന്നെ!
വടക്കും തെക്ക് തമ്മില്‍.. അടി നടക്കട്ടെ. അടിസ്ഥാനപരമായി, യേശുവെന്ന സദ്ഗുരുവിന്റെ കാലത്തെ വെല്ലുന്ന ഉപദേശങ്ങള്‍ എങ്ങിനെ ജിവിതത്തില്‍ പകര്‍ത്താമെന്ന് ചിന്തിക്കുക. തെളിവില്ലാത്ത കാര്യങ്ങളുടെ പേരില്‍ ഇവിടെ വഴക്കുണ്ടാക്കി കൊണ്ടിരുന്നാല്‍ ജീവിക്കാന്‍ സമയം കാണില്ല. പാവം തോമ്മാ സ്ലിഹാ ഇതൊക്കെ കണ്ടാല്‍ വിലപിക്കും. അദ്ദേഹം തിരുവിതാംകൂരിലൂടെ പോയപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നാ പ്രാര്‍ത്ഥന ചോല്ലികൊണ്ടിരുന്നവരെന്നു അവകാശപ്പെടുന്നവരും ഇവിടുണ്ട്. യേശുവിന്റെ ജിവിത കാലത്ത് 30 വയസ്സെങ്കിലും തോമ്മാ സ്ലിഹാക്ക് ഉണ്ടായിരുന്നെങ്കില്‍ ഭാരതത്തില്‍ വരുമ്പോള്‍ കുറഞ്ഞത് 80 വയസ്സെങ്കിലും കാണും.
ReplyDeleteസത്യത്തിലേക്ക് വളരാന്‍ ആഗ്രഹിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന ഒന്നല്ല മാമൂലുകളെയും പാരമ്പര്യത്തെപ്പറ്റിയും ഒക്കെയുള്ള തര്‍ക്കം. സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയില്‍ ഇതൊന്നും പരിഗണിക്കപ്പെടുന്നുമില്ല. നാം എന്ന് എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യേണ്ടാത്തതെന്നും മനസ്സിലാക്കി ജിവിക്കുക. ഇപ്പോള്‍ നടക്കുന്ന മൂല്യച്യുതിക്കെതിരായി, യുദ്ധം തുടരുക. മരിക്കുമ്പോഴും ഇരിക്കുമ്പോഴും കിഴക്കോട്ടു നോക്കി ഇരിക്കുന്ന നാം സര്‍വ ദിക്കുകളിലും നിറഞ്ഞു നില്‍ക്കുന്ന പരമ ചൈതന്യത്തെ കാണുന്നില്ല. ആ ദൈവം നമ്മെ നോക്കി ചിരിച്ചുകൊണ്ടെയിരിക്കും.
തമിഴകന്നു നിന്ന് വള്ളത്തില്‍ കയറി കൊടുങ്ങല്ലൂരില്‍ ഇറങ്ങിയ തെക്കുംഭാഗര്‍ എങ്ങനെ ജൂധനാകും? മാംസവും ക്ഷീരപദാര്ധങ്ങളും ഒരുമിച്ചു ഉപയോഗിക്കില്ലാത്ത ജൂധന്മാര്‍ എങ്ങനെ തെക്കും ബാഗര്‍ ആകാന്‍ ചാന്‍സ് എന്ന് കൂടി പറഞ്ഞു തരൂ പ്രിയമുള്ള സി.കെ.പി.! പെണ്ണ് കേസില്‍ വിരുദനായിരുന്ന നിങ്ങളുടെ തൊമ്മ എങ്ങനെ ജൂടനാകും. പിന്നെ നിങ്ങളുടെ ആ ആകാരവും, പാണ്ടിയുടെ തൊലിനിറവും കൂടി കണക്കിലെടുക്കുമ്പോള്‍ നിങ്ങള്‍ ആരാണ്/ആരായിരുന്നു എന്നും കേരളം തന്നെയല്ല ഇന്ത്യയിലും അല്ലാ ലോകത്തില്‍ പലയിടങ്ങളിലും ഇപ്പോള്‍ കളിയാക്കി പറയുന്ന ഒരു സംസാര വിഷയമാണ്. അടുത്ത കാലത്ത് ഒരു വെളുത്ത വര്‍ഗക്കാരന്‍ പറയുക ഉണ്ടായി ജോളി എന്ന് പേരുള്ള ഒരു മലയാളി നേര്സിനെ അയാള്‍ വെറുതെ പരിചയപ്പെടാന്‍ ഇടയായപ്പോള്‍, ഉടന്‍ തന്നെ അയാളോട് ജോളി പറഞ്ഞു പോലും "ഞങ്ങള്‍ ഇന്ത്യയിലുള്ള കേരളത്തില്‍ ആണ് ജനിച്ചു വളര്‍ന്നതെങ്കിലും, ഞങ്ങള്‍ ഇസ്രായേലില്‍ നിന്ന് കേരളത്തില്‍ കുടിയേറിയ യാഹൂടന്മാരാന്" എന്ന്. അയാള്‍ ഇത്രയും പറഞ്ഞിട്ട് നിര്‍ത്താന്‍ പറ്റാതെ ഭയങ്കരം ചിരി തുടങ്ങി എന്നിട്ട് പറഞ്ഞു എങ്ങനെ അവള്‍ക്കു ഇത്രയും പറയാനുള്ള ധൈര്യം ഉണ്ടായി എന്ന്. കാരണം അങ്ങനെ ഉണ്ടായവരുടെ മക്കള്‍ ആണെങ്കില്‍ എന്തെങ്കിലും ഒരു സാമ്യം കാനെണ്ടാതല്ലേ! ഇത് ഒരു വെറും ലെസ്സ് ദാന്‍ ആവരെജു മലയാളി ലേഡി പറയുന്നൂ എന്നും പറഞ്ഞായിരുന്നു അയാളുടെ ചിരി. ചിരിയോ ചിരി......
ReplyDeleteപ്രിയമുള്ള സി.കെ പി. കളെ,
നിങ്ങള്‍ ഇനിയും ദയവു ചെയ്തു ഇതുക്കൂട്ടു അബദ്ധങ്ങള്‍ പ്രേസിധീകരിക്കരുതെ! നിങ്ങള്‍ നിങ്ങളുടെ പള്ളികളില്ലും നിങ്ങളുടെ കുടുംബങ്ങളിലും എന്ത് വേണമെങ്കിലും നുണ പറഞ്ഞു നിങ്ങളുടെ ആല്‍മദൈര്യം കുട്ടികള്‍ക്കും നിങ്ങളുടെ ആള്‍ക്കാര്‍ക്കും പറഞ്ഞു കൊടുക്കുന്നതില്‍ തെറ്റൊന്നും പറയാന്‍ എനിക്ക് അവകാശമില്ല. പക്ഷെ, മറ്റുള്ള ആള്‍ക്കാര്‍ക്കും കൂടി വായിക്കാവുന്ന രീതിയിലുള്ള നിങ്ങളുടെ പ്രേസിധീകാരങ്ങള്‍ ഒട്ടും സ്വാഹടര്‍ഹാമല്ല. എനിക്ക് പൊതുവേ ശാന്ത സ്വഭാവമാണ്. പക്ഷെ ഇങ്ങനെ മറ്റുള്ളവരെ പൊട്ടുകളിപ്പിക്കുന്ന രീതിയില്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറയുമ്പോള്‍ എന്നെ പോലെയുല്ലവര്‍ക്കും ചൊരിഞ്ഞു കയറും. ചൊരിയുന്നവ കണ്ടാല്‍ ഇനിയും ഞാന്‍ എഴുതും. ദയവായി എന്നെപോലെ ഉള്ളവരെ കൊണ്ട് എഴുക്കരുതെ.......! ഇതെന്താ വെള്ളരിക്ക പട്ടണമാണോ നിങ്ങള്‍ എന്ത് പറഞ്ഞാലും മുഖവിലക്കെടുക്കാന്‍!? നിങ്ങളും നിങ്ങളുടെ അച്ചന്മാരും എന്തൊക്കെ നുണകഥകളാണ് പ്രചരിപ്പിക്കുന്നത്. കൊച്ചിയില്‍ ഉണ്ടായിരുന്ന യാഹൂടന്മാര്‍ക്കും കിടക്കപോരുതിയില്ല. കൊച്ചിന്‍ യഹൂദന്മാരുടെ ബന്ടക്കാരാന് എന്നും പറഞ്ഞു കുറച്ചു നാള്‍ നിങ്ങള്‍ നടന്നു നോക്കി. അവര്‍ നിങ്ങളെ ഏഴു അയല്‍വക്കത് അടുപ്പിച്ചില്ല. അപ്പോള്‍ പുറം രാജ്യങ്ങളിലുള്ള പല സ്ടലങ്ങലാണ് ഇപ്പോള്‍ നിങ്ങളുടെ ഉല്ഫവസ്ടാനമായി പറഞ്ഞു നടക്കുന്നത്. STOP YOUR NONSENSE!
മാര്പ്പാ പ്പയുടെ ആത്മാവിനും എന്റെ ആത്മാവിനും ദൈവസന്നിധിയില്‍ ഒരേ വിലയാണന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ മാര്പ്പാപപ്പാ ആരാണ്, കളരിക്കല്‍ ചാക്കോ ആരാണ്? മാര്പ്പാ പ്പയുടെ ഒരു കാല് ഇവിടെയും മറ്റേതു സ്വര്ഗ്ത്തിലുമാണ്. അപ്പോള്‍ ഈ ലോകത്തിന്റെ സ്ഥിതി വച്ച് നോക്കുമ്പോള്‍ വലുപ്പ ചെറുപ്പങ്ങള്‍ ഉണ്ട്. എലിചെന്നു ആനയോട് മുറുമ്മുവോ? മതങ്ങളും ജാതികളും വംശങ്ങളും കുടുംബങ്ങളും എല്ലാം അവരവരുടെ മഹത്വങ്ങള്‍ പൊക്കി പറയും. അത് മനുഷ്യ പ്രകൃതിയാണ്. അതിനെ ചൊല്ലി കടിപിടി കൂടുന്നതു വെറും സമയം കൊല്ലിയാണ്. നമ്മുടെ സമയവും ഊര്ജ്ജിവും നല്ല കാര്യങ്ങള്ക്കാഷയി ചിലവഴിക്കുന്നതാണ്
ReplyDeleteഉത്തമം.
തെക്കും ഭാഗക്കാരും അതില്നിെന്നു മാറി കേട്ടിയവരും തമ്മില്‍ നിത്യവും വഴക്കും വക്കാണവുമാണ്. അതുകൊണ്ടും കാര്യം
ഒന്നും ഇല്ല. ഇഷ്ട്ടമുള്ള പെണ്ണിനെ കെട്ടുക. ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള വഴി നോക്കുക. അത്രതന്നെ.
നമുക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ഈ ബ്ലോഗില്‍ എഴുതാനുണ്ട്. സഭയുടെ സമ്പത്തിന്റെ കൈകാര്യകത്രുത്വം, ചുര്ച്ച് ആക്ട്,
നേഴ്സുമാരുടെ പ്രശ്നം, അന്ധവിശ്വാസം, തിരുശേഷിപ്പ് വണക്കം, രോഗശാന്തി അത്ഭുതങ്ങള്‍, വൈദീകരുടെ മൂല്ല്യച്ചുതി,
അമിത മദ്യപാനം, പൊതു നിരത്തിലൂടെയുള്ള പ്രദക്ഷിണം, കൈക്കൂലി, അല്മായര്‍, സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഇങ്ങനെ
എന്തെല്ലാം കാര്യങ്ങള്‍ നമുക്ക് ചിന്തിക്കാനും അല്മാിയ ശബ്ദത്തില്‍ എഴുതാനും പ്രയോഗികമാര്ഗകങ്ങള്‍ നിര്ദേഅശിക്കാനും
സാധിക്കും. നമുക്ക് ക്നാനായ വിഷയം വിട്ടിട്ട് അതിലേക്ക് കടക്കാം.
ഇന്ത്യക്കാരും പാകിസ്ഥാനികളും ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഏഴിന് മുമ്പ് വരെ ഒരു രാജ്യക്കാരായിരുന്നു. ഇപ്പോള്‍ ശത്രു രാജ്യങ്ങളിലെ പ്രജകളും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരനേയും പാക്കിസ്ഥാനിയെയും സായിപ്പ് വിശേഷിപ്പിക്കുന്നത് "പാക്കി" എന്നാണ്. ഇതിനെ ക്നാനായക്കാര്‍ പൊതുവേ തമാശയായിട്ടാണ് കാണുന്നത്. സ്വന്തം അസ്തിത്വം സംബന്ധിച് മനസ്സിലുള്ള ധാരണയില്‍ നിന്നാണ് ഇങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്നത്.
ReplyDeleteഅതെ കാഴ്ചപ്പാട് തന്നെയാണ് സഹോദര സഭകളിലെ വിശ്വാസികള്‍ പറയരുടെടെയും പുലയരുടെയും സന്തതി പരമ്പര എന്ന് വിശേഷിപ്പിക്കുമ്പോഴും. ഇവടെ പ്രസക്തമാകുന്ന മറ്റൊരു വിഷയമുണ്ട്. ക്നാനായക്കാര്‍ക്ക് തീരെയില്ലാത്ത അധ:കൃത മനോഭാവം എന്തിനാണ് ഇക്കൂട്ടര്‍ കീഴ്ജാതിക്കാരോട് കാട്ടുന്നത്?
ക്നാനായക്കാര്‍ മക്കളെ കെട്ടിക്കാത്തത് പ്രാചീനമായ വംശ ശുദ്ധിയുടെ പേരിലാണ്. ക്നാനായക്കാര്‍ക്ക് ഇക്കാര്യത്തില്‍ പുരോഗമന ചിന്താഗതി സാധ്യമല്ല തന്നെ. നിങ്ങളോ? ക്നാനായക്കാരുടെ മക്കള്‍ മറ്റ് കത്തോലിക്കനെയോ മറ്റ് യാക്കൊബായയെയോ നമ്പൂതിരിയെയോ പറയനെയോ കെട്ടിയാല്‍ അത് സ്വവംശ വിവാഹത്തിനെതിരാകുന്നു. അതാണ് പ്രാചീന നിയമം; ഈ വംശം ഇന്ന് നില നില്‍ക്കുന്നതിനു കാരണവും ഇത് തന്നെ.
മേല്ജാതിക്കാരോടെന്ന പോലെ തന്നെ കീഴ്ജാതിക്കാരോടും മറ്റെല്ലാവരോടും സഹിഷ്ണുതയും സഹവര്‍ത്തിത്വവും കാണിച്ച ചരിത്രം കൂടിയാണ് ക്നാനായക്കരന്റെത്. പിന്നെ നിറം. എത്ര വെളുത്തവനും നാട്ടിലെ ചൂട് നന്നായിട്ട് അടിച്ചാല്‍ കറുത്ത് കരിവാളിക്കും. അതിനാണല്ലോ സായിപ്പന്മാര്‍ കഷ്ടപ്പെട്ട് നാട്ടില്‍ വരുന്നത് തന്നെ. അവരുടെ വേള്വെളുപ്പ് ഒന്ന് കുറയ്ക്കാന്‍... .
നിങ്ങള്‍ കളിയാക്കുന്ന കീഴ്ജാതിക്കാരനെ മറ്റൊരു രാജ്യത്ത് കുറെ വര്‍ഷം താമസിപ്പിച്ചു നോക്കൂ. അവനും വെളുക്കും. ഇതോടു കൂടി ഒരു കാര്യം വ്യക്തമായി. ക്നാനായക്കാരേക്കുറിച്ച് മറ്റ് കത്തോലിക്കാ സഹോദരന്മാരില്‍ ചിലര്‍ക്കുള്ള അസഹിഷ്ണുത!
ഈ അസഹിഷ്ണുതയുടെ കാരണം കൂടി പഠന വിഷയമാക്കേണ്ടതുണ്ട്. കാരണം ഇത്തരം അസഹിഷ്ണുതക ളാണ് ഇന്ന് സമൂഹത്തില്‍ കാണുന്ന അസ്വസ്ഥതകള്‍ക്ക് ഒരു പരിധി വരെ കാരണം.
സാബൂ,
Deleteതൊലിനിറം- വെളുമ്പന്‍ വെയിലടിച്ചു കഴിയുമ്പോള്‍ അല്പം ടാന്‍ ആകുന്നു. അതിനോട് ഞാന്‍ സാബുവിനോട് നൂറു ശതമാനം യോചിക്കുന്നു. എങ്കിലും വെളുമ്പന്‍ എത്ര പൊരി വെയിലില്‍ വാടി കരുത്താലും വീണ്ടും യൂറോപ്പില്‍ തിരിച്ചെത്തി കഴിയുമ്പോള്‍ പട്ടീടെ വാല് പതീരാണ്ട് കൊല്ലം കുഴലിട്ടിട്ടു എടുത്തു കഴിയുമ്പോള്‍ ചുരുണ്ടിരിക്കുന്നത് പോലെ തന്നെ, വെളുമ്പന്‍ വീണ്ടും വെളുവേലാന്നു തന്നെ വെളുക്കുന്നു. പിന്നെ അവരുടെ ആകാരസവിശേഷതകളായ നീണ്ട കനം കുറഞ്ഞ മൂക്ക്, പൊക്കം, ബോണ്‍ സ്ട്രക്ച്ചുര്‍, കണ്ണിന്റെ നിറ വ്യത്യാസം, സ്വര്‍ണ തലമുടി........ഇതൊന്നും എത്ര കൊല്ലം വെയിലടിചാലും പോകുന്നതല്ല.
ഈ സവിശേഷതകള്‍ ഒന്നും തൊട്ടു തീണ്ടിയിട്ടു പോലുമില്ലാത്ത തെക്കുംഭാഗം കാര്‍ എന്താടിസ്ഥാനതിന്റെ പേരില്‍ ആണ് ഈ നുണ കഥകള്‍ തട്ടി വിടുന്നത്? കേള്‍ക്കുന്ന ഞങ്ങള്‍ എന്താ വിഡ്ഢികൂഷ്മാണ്ടാങ്ങലാനന്നാണോ വിചാരം? ഓട്ട അടച്ചാല്‍ ഇരുട്ടാകില്ല സാബൂ..... പറയുന്ന നിങ്ങള്ക്ക് ഉളിപ്പ് ഒന്നും ഇല്ലെങ്കിലും, മറ്റുള്ള ആളുകള്‍ നിങ്ങളെ കളിയാക്കി പറയുമ്പോള്‍ കേള്‍ക്കുന്ന ഞങ്ങള്‍ക്ക് അല്പം ഉളിപ്പുണ്ട്.
ഏതാണ്ട് കഴിഞ്ഞ അമ്പതു കൊല്ലതിനോടടുത്തു തെക്കുംഭാഗര്‍ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും കുടിയേരിയിട്ട്. പക്ഷെ എന്ത് കൊണ്ടാണ് സാബൂ പറഞ്ഞത് പോലെ ഈ മഞ്ഞെല്ലാം കൊണ്ടിട്ടും ഇപ്പോഴും നിങ്ങളുടെ ഒറ്റ ആള്‍ക്കാരുടെ പോലും നിറത്തിന് ഒരു അല്പം പോലും മാറ്റം വരാത്തത്? കൂടാതെ മഞ്ഞിനെ മടിത്തട്ടില്‍ പിറന്നു വീണ കുഞ്ഞു തെക്കന്മാര്‍ എന്തെ വെളുക്കാതെ പോയത്?
തമിഴനെ പോലെ തന്നെ ഇരുന്നവര്‍ ഇപ്പോഴും തനി തമിഴന്‍ തന്നെ. പിന്നെ നോര്‍ത്ത് ഇന്ത്യയില്‍ ചെന്നാല്‍ അവര്‍ കേരളീയരെ വിളിക്കുന്നത് എന്താണന്നോ? മദ്രാസി അല്ലങ്കില്‍ കാല (കറുമ്പന്‍) )എന്നാണ്. അതില്‍ അവര്‍ക്ക് നായരെന്നോ, നമ്പൂതിരി എന്നോ, മുസ്ലീമെന്നോ, തെക്കുംഭാഗനെന്നോ, വടക്കുംഭാഗനെന്നോ, വ്യെത്യാസമില്ല. അവരുടെ കണ്ണില്‍ നമ്മെളെല്ലാം ഒരേ നിറം. ഒരു കാര്യം കൂടി. നായരിലും, നമ്ബൂതിരിയിലും, ക്രിസ്ത്യാനിയിലും, മുസ്ലീമിലും, ഈഴവനിലും എല്ലാം നിറം അല്പം കുറഞ്ഞവരും അല്പം കൂടിയവരെയും കാണാം. എന്നാല്‍ തെക്കുംഭാഗരില്‍ മറ്റുള്ള മതസ്ഥരെ കാലും വ്യെത്യാസമായ ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ഒരു വ്യത്യാസം ഞാന്‍ കണ്ടു. എന്താണന്നോ? പന്നിയുടെ ഇറച്ചിയും, കോഴിയും കള്ളും ഒക്കെ അടിച്ചു ഒട്ടു മിക്കര്‍വര്‍ക്കും ഹൈ കോലസ്ടരോള്‍, പ്രമേഹം, ഹൈ ബ്ലഡ് പ്രഷര്‍, അതും കൂടാതെ ഒരു ആന വയറും കാണാന്‍ കഴിഞ്ഞു.
നോര്‍ത്ത് ഇന്ത്യയിലെ ആര്യമാരെ കണ്ടാല്‍ കേരളക്കരുമായി വ്യെത്യാസമുണ്ട്. എന്നാല്‍ നിങ്ങളില്‍ അത് കാണാന്‍ കഴിയുന്നില്ല. അതിഖോരമായി നിങ്ങള്‍ വിളിച്ചു കൂകുന്നുണ്ട് നിങ്ങള്‍ അര്‍മേനിയ, ഇറാക്ക്, സിറിയ എന്നിങ്ങനെ ഉള്ള സ്ഥലങ്ങളില്‍ നിന്നാണ് വന്നതെന്ന്. പലപ്പോഴും പലരും പലതരത്തില്‍ മൊഴി മാറ്റി മാറ്റി ചിത്തഫ്രെമം ബാധിച്ചവര്‍ പറയുന്നത് പോലെ വാ തോരാതെ പറയുന്നു. പറയുന്ന നിങ്ങള്‍ കള്ള ആലോചനയില്‍ പ്രചരിപ്പിക്കുന്ന ഈ പരമ വിഡ്ഢിത്തരം അപ്പാടെ വിശ്വസിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പോലെ വിഡ്ഢികള്‍ അല്ല. ഒന്നോര്‍ക്കുക- നിങ്ങള്‍ ഓരോരിതരോടും ഈ കള്ള വീമ്പു പറയുമ്പോള്‍, ഇത് രണ്ടായിരത്തി പന്ത്രണ്ടു ആണന്നു ഓര്‍ക്കുക.
ഇല്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു സ്വയം നാരരുത്! ഇരുട്ട് കൊണ്ട് ഓട്ട അടക്കാതെ സാബൂ.....യേശു ക്രിസ്തുവിന്റെ പേരും പറഞ്ഞു നക്കിതരം കാണിക്കുന്നത് നിങ്ങള്‍ നിങ്ങളോട് തന്നെ ആണ്. കാരണം കത്തോലിക്കാ സഭയില്‍ ഇത്തിള്‍ കണ്ണിയായി നിന്ന് കൊണ്ട് സകല ബെനെഫിറ്റുകളും ഞങ്ങളില്‍ നിന്ന് തട്ടി എടുക്കലാണ് നിങ്ങളുടെ പണി. പിന്നെ ഓരോ മതസ്തരുടെയും ആചാര പ്രകാരമാണ് കല്യാണങ്ങള്‍ നടക്കുക. സാദാരണ രീതിയില്‍ ആരും മാറി വിവാഹാലോചന പോലും നടത്താറില്ല. അങ്ങനെ ഒട്ടു ചിന്തിക്കാര് പോലും ഇല്ല. ഇനി അതിനെതിരായി പ്രേമവിവാഹങ്ങള്‍ നടന്നാല്‍ തന്നെ, ഈ ലോകത്തില്‍ എവിടെയും ഇല്ലാത്ത നാരിത്തരമാണ് നിങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ടല്ലേ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ പാളയത്തില്‍ തന്നെ വലിയ ഒരു പട ഒരുങ്ങുന്നത്? നിങ്ങള്ക്ക് സീറോ മലബാര്‍ സഭയുടെ കൂടെ കൂടി കന്നട്ട പോലെ കടിച്ചു തൂങ്ങി കിടക്കാതെ എത്രയും പെട്ടന്ന് നിങ്ങളുടെ സഹോദരി സഭയായ ക്ണ യാക്കൊബ്ബബയില്‍ ചേക്കേറുക. നിങ്ങള്‍ എത്രയും പെട്ടന്ന് മാറിതന്നാല്‍ ചുമലില്‍ നിന്നൊരു വലിയ ഭാരം നീങ്ങി കിട്ടും. അത്രതന്നെ. മുസ്ലീങ്ങള്‍ ഈ ലോകത്തിനു തന്നെ ഒരു ശല്യമായത് പോലെ ആണ് നിങ്ങള്‍ കത്തോലിക്കാ സഭക്ക്. നിങ്ങളുടെ സഹോദരി സഭയില്‍ പോയി നിങ്ങള്‍ എന്ത് നക്കിതരവും പറഞ്ഞു കൊള്ളുക. ഞങ്ങളുടെ കൂടെ ഉള്ള ലത്തീന്കാരും മലങ്കര കത്തോലിക്കരും എത്രയോ നല്ല ആള്‍ക്കാര്‍.. അവര്‍ക്ക് ഒരു വിരിവ് പറച്ചിലും ഇല്ല. ഇല്ലാത്ത നിനക്കൊക്കെയാണ് കൃമി കടി. പകല്‍ പോലെ ഉള്ള സത്യത്തിനെ ഇരുട്ടാക്കരുത്!
ക്നായി തോമാ വെളുമ്പന്‍ ആയിരുന്നോ കറുമ്പന്‍ ആയിരുന്നോ എന്നൊന്നും എനിക്കറിയില്ല. ഞാനൊരു വെളുമ്പനല്ല. എന്റെ കുടുംബത്തില്‍ എന്നെക്കാള്‍ വെളുത്തവരും എന്നെക്കാള്‍ വെളുപ്പ് കുറഞ്ഞവരും ഉണ്ട്. ക്നാനായക്കാര്‍ യൂറോപ്യന്‍മാരാണെന്ന് അവകാശപ്പെട്ടിട്ടില്ല. അറബികളുടെ പാരമ്പര്യമാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അറബികള്‍ നമ്മുടെ (കേരളീയരുടെ)നിറം ഉള്ളവരും ഏറെയുണ്ട്.
Deleteകത്തോലിക്കാ സഭയില്‍ ക്നാനായക്കാരെ പ്രത്യേക രൂപതയായി ഉള്‍പ്പെടുത്തിയിട്ടുള്ളത് വ്യക്തമായ പഠനങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും ശേഷമാണ്. ഞാനും തോമസും കൂടി തീരുമാനിച്ചാല്‍ അവരെ സഭയില്‍ നിന്ന് നീക്കാനും ഉള്‍പ്പെടുത്താനും ഒന്നും സാധിക്കില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ വല്ലതും ഉണ്ടെന്നു വരികില്‍ അതെപ്പറ്റിയാകാം നമ്മുടെ ചിന്തയും ഊര്‍ജ്ജവും സമയവുമെല്ലാം ...
ചാക്കോ കളരിക്കല്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അല്ല ഒന്ന് ഓര്‍ത്തു നോക്കിക്കേ. ആരെങ്കിലും വെള്ളക്കാര്‍ നമ്മളുടെ നിറം നോക്കി നമ്മളെ തരം താഴ്ത്തിയാല്‍ ഉടനെ നമുക്ക് പറയാന്‍ എന്തെല്ലാം വാദങ്ങള്‍ ഉണ്ടാകും? നമ്മളെല്ലാം ദൈവസന്തതികള്‍ ആണ്. ദൈവത്തിനു കറുപ്പില്ല വെളുപ്പില്ല. യേശുവിലുള്ള നമ്മുടെ വിശ്വാസം നമ്മളെ എല്ലാം ഒന്നിപ്പിക്കുന്നു. മുതലായവ. അതെ നാവു കൊണ്ടു തന്നെ നമ്മള്‍ നമ്മുടെ പുരാതന പാരമ്പര്യത്തെ പറ്റിയും തൊലി വെളുപ്പിനെ പറ്റിയും വീമ്പടിക്കുന്നു. പുതു ക്രിസ്തിയാനികളെയും തമിള്‍നാട്ടുകാരെ പോലെ നിറം ഉള്ളവരെയും യാതൊരു സങ്കോചവും നാണവും ഇല്ലാതെ പരസ്യമായി പുശ്ചിക്കുന്നു. സാബു ജോസ് പറഞ്ഞതുപോലെ ഇച്ചിരെ വെയില് കൊണ്ടാല്‍ പോകുന്ന ഈ തൊലി വെളുപ്പിന് വേണ്ടി നമ്മള്‍ ഇതുപോലെ പൊരുതുന്നത് നാണക്കേടാണ്.
ReplyDeleteഎനിക്ക് സംശയം. യേശുവിന്റെ സ്നേഹം തിരച്ചറിഞ്ഞു യേശുവിന്റെ കൂട്ടായ്മ സ്വീകരിക്കുന്ന ഒരാളാണോ അതോ ഇരുപതു നൂറ്റാണ്ട് സ്വന്തം അപ്പനും വല്യപ്പന്മാരും ക്രിസ്തിയാനി ആയിരുന്നത് കൊണ്ട് മാത്രം ക്രിസ്തിയാനി ആയിരിക്കുന്ന ഒരാളോ ശരിയായിട്ടും യേശുവിന്റെ അനുയായി? നമ്മള്‍ ഭൂരിഭാഗവും ക്രിസ്തിയാനികളല്ല ancestral worshippers ആണ്. നമ്മള്‍ ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചത് വെറും accident ആണ്. അയല്‍വക്കത്തെ ഒരു ഹിന്ദു കുടുംബത്തില്‍ അല്ലെങ്കില്‍ മുസ്ലിം കുടുംബത്തില്‍ നമ്മള്‍ ജനിച്ചിരുന്നേകില്‍ നാം ഒരിക്കലെങ്കിലും ക്രിസ്തുവിന്റെ മഹാല്‍മ്യം പാടി നടക്കുമായിരുന്നോ. ഇല്ല. തോമ്മാ ശ്ലിഹയുടെ പാരമ്പര്യവും കാനായ തൊമ്മന്റെ മഹത്വവും കൊട്ടി ഘോഷിക്കുമായിരുന്നോ. എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ നമ്മള്‍ ആദരിക്കുന്നത് യേശുവിനെ അല്ല നമ്മുടെ കാരന്നവന്‍മാരെ ആണ്.
സ്വന്തമായി ഒന്നും ജീവിതത്തില്‍ നേടാന്‍ പറ്റി ഇല്ലെങ്കില്‍ നമ്മുടെ നാട്ടിലോ രാജ്യത്തോ ഒരാള്‍ വലിയ കാര്യം ചെയ്താല്‍ അതും പൊക്കികൊണ്ട് നമ്മള്‍ നടക്കും. നമുക്ക് century അടിക്കാന്‍ പറ്റി ഇല്ല എങ്കില്‍ Sachin Tendulkar അടിച്ചാല്‍ മതി. അതൊന്നും ഇല്ല എങ്കില്‍ തൊലി വെളുപ്പുണ്ടല്ലോ നമ്മുടെ മഹത്വം സ്ഥാപിക്കാന്‍. നാണമില്ലേ. ഇത് സാധാരണ വടക്കേ ഇന്ത്യാക്കാരുടെ ഇടയില്‍ കാണുന്നതാണ്. തെക്കേ ഇന്ത്യക്കാര് എല്ലാ കാര്യത്തിലും മുന്‍പിലാണ്. ഇന്ത്യയുടെ IT revolution മിക്കവാറും തെക്കേ ഇന്ത്യയിലാണ് സംഭവിച്ചത്. എന്നാലും വിദ്യാശൂന്യനായ വടക്കേഇന്ത്യക്കാരനും തെക്കേ ഇന്ത്യാക്കാരോട് പുച്ഛമാണ്. കാരണം അവന്റെ തൊലി ഇച്ചിരെ കൂടെ വെളുത്തതാണ്. He is almost white. അതുകൊണ്ട് വെള്ളക്കാരന്റെ നേട്ടങ്ങള്‍ എല്ലാം അവന്‍റെയും കൂടെ ആണെന്നൊരു തോന്നല്‍ കാണും. സ്വന്തമായി ഒന്നും ഇല്ലെങ്കിലും.
സ്വന്തമായി വല്ലതും നേടിയിട്ടുണ്ടെങ്കില്‍ - അത് വിശ്വാസമായാലും സ്വത്തായാലും, ദയവായി അതിനെ പറ്റി വീമ്പടിക്കുക. നമ്മുടെ മുന്‍ തലമുറകള്‍ വല്ലതും ചെയ്തിട്ടുണ്ടെങ്കില്‍ കൊള്ളാം പക്ഷെ അതില്‍ കെട്ടി തൂങ്ങി എത്ര നാള്‍ നമ്മള്‍ ജീവിക്കും സഹോദരാ.
പ്രിയ അല്മായ ശബ്ദം സുഹൃത്തുക്കളേ,
ReplyDeleteയൂണിയനേതായാലും കണക്കല്ലയോ നാട്ടില്‍
കാണികള്‍ ചിരിക്കും മട്ടന്ന്യോന്യം കലമ്പുമ്പോള്‍
നോക്കുവാന്‍ പിന്നീടുള്ളതൊന്നു മാത്രം താനെ-
ന്റെ മോള്‍ക്ക്്് പറ്റിയ പിള്ളേരുള്ള യൂണിയനാകാം.
സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലികിട്ടിയ മകളെ ജോയിന്‍ ചെയ്യിക്കാന്‍ കൊണ്ടുചെന്ന അപ്പന്‍ യൂണിയന്‍കാരുടെ ശല്ല്യം സഹിക്കാനാവാതെ പറഞ്ഞതാണിത്.
അല്മായശബ്ദം അല്പ്പന്മാരുടെ ശബ്ദമായി മാറാതെ നോക്കാനുള്ള അഡ്മിനിസ്ട്രറ്ററുടെ ഉത്തരവാദിത്തം ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു
ഒരിക്കല്‍ മി. ജോസാന്റണി ഇത്്് സൂചിപ്പിച്ചതാണ്. ഊളത്തരങ്ങള്‍ എന്തുവേണമെങ്കിലും സ്വന്തം ബളോഗ്ഗില്‍ എഴുതാമല്ലോ. അതുകൊണ്ടാണ് ഞാന്‍ പ്രത്യേക ബ്‌ളോഗ് തുടങ്ങിയത്.
ക്‌നായക്കാരുടെ ചര്‍ച്ച അതിരുവിടുന്നുവെന്ന് തോന്നിയതുകൊണ്ടാണ് ഇത്രയും കുറിച്ചത്.
'സ്വര്‍ഗ്ഗം ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത് നരകം ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിലെന്ത്, ദുരിതം പേറുന്ന നൂറുകണക്കിന് പേര്‍ നിങ്ങളുടെ മുമ്പിലുണ്ട്. അവര്‍ക്കുവേണ്ടി ചെറുവിരലനക്കാന്‍ നിങ്ങള്‍ക്കാവുമോ' സ്വാമി വിവേകാനന്ദന്‍ ചോദിച്ചു.
സംസ്ഥാനം നേരിടുന്ന നിരവധി അടിയന്തിര പ്രശ്‌നങ്ങളുളഌപ്പോള്‍ പോലും നിയമസഭയില്‍ അതുന്നയിക്കാന്‍ മിനക്കെടാതെ അപ്രധാനമായ വിഷയങ്ങളെപ്പറ്റി ചര്‍ച്ച നടത്തുന്ന പ്രതിപക്ഷത്തെ നാം എത്ര തവണ ചീത്തവിളിച്ചിരിക്കുന്നു.
ഇങ്ങനെ ചുരുക്കാമെന്ന് തോന്നുന്നു ' കുളിമുറിയില്‍ എല്ലാവരും നഗ്നര്‍ തന്നെ'
യുറോപ്പിലും അമേരിക്കയിലും ഒക്കെ താമസിക്കുന്ന മലയാളികള്‍, വളരെ ചെറിയ പ്രകോപനം ഉണ്ടാകുമ്പോഴും സായിപ്പിന്റെ Racism-ത്തിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് തോന്നിയ ഒരു കാര്യം, നമ്മള്‍ ഒരു അവശക്രിസ്ത്യാനിയെ കാണുന്നത്ര അവജ്ഞയോടെ സായിപ്പും മാദാമ്മയും നമ്മളെ കാണുന്നില്ലല്ലോ എന്നാണു.
ReplyDelete“കുടിയേറ്റ വഴികളിലെ ക്നാനായ മുന്ദ്രകള്” എന്ന ലേഖനവും പ്രതികരണവും പോസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ ചരിത്രവശത്തെക്കുറിച്ചുള്ള ഗൌരവത്തോടെയുള്ള ഒരു ചര്ച്ചയാണ് പ്രതീക്ഷിച്ചത്. പക്ഷെ ഇവിടെ സംഭവിച്ചതെന്താണ്?
എല്ലാ മതങ്ങളും മറ്റുള്ളവരെ വെറുക്കാന്‍ നമ്മളെ പരോക്ഷമായി പ്രേരിപ്പിക്കുന്നു. അമേരിക്കയില്‍ സന്ദര്ശപനത്തിനെത്തിയ, കാലം ചെയ്ത തിരുമേനി ഒരു കൂട്ടരോടു തലേദിവസം പറയുന്നു, “സമുദായത്തില്‍ നിന്ന് മാറി കല്യാണം കഴിക്കുന്നവരെ പുറത്താക്കുന്ന ക്നാനായ സമുദായത്തിന്റെ കീഴ്വഴക്കം മനുഷ്യാവകാശ ലംഘനമാണ്” പിറ്റേ ദിവസം ക്നാനയക്കാര്‍ കൊടുത്ത സ്വീകരണത്തില്‍ പറഞ്ഞു, “എനിക്ക് ക്നാനയക്കാരെ പണ്ട് മുതലേ വളരെ ഇഷ്ടമാണ്” നമ്മള്‍ രണ്ടു കൂട്ടരും തമ്മിലടിക്കുന്നത് കണ്ടു അവര്‍ കൈകൊട്ടി ചിരിക്കുന്നു.
ഈ ചര്ച്ചകളില്‍ നമ്മള്‍ അവരുടെ കൈയിലെ വെറും പാവകള്‍ ആയിപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്നാനയക്കാര്‍ അവരെകുറിച്ച് എന്തുവേണമെങ്കിലും പറയട്ടെ, എന്ത് തന്നെ വിശ്വസിക്കട്ടെ. മറ്റുള്ളവര്ക്ക് അവരെക്കുറിച്ച് സ്വന്തമായി ഒരു അഭിപ്രായം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ഏതായാലും ഒരു കാര്യം നമ്മള്‍ സമ്മതിച്ചേ പറ്റൂ – ക്നാനയക്കാരും ഇന്ന് മറ്റുള്ളവരെ പോലെ തന്നെ ഭാരതീയരും, മലയാളികളും ആണ്. അത് അംഗീകരിച്ചു നമുക്ക് വഴക്കടിക്കാതെ ജീവിക്കാന്‍ ശ്രമിക്കാം.
അല്മായ ശബ്ദത്തിന്റെ ഉദ്ദേശം തമ്മിലടിക്കുകയല്ല. നമ്മളെ തമ്മിലടിപ്പിച്ചും, ഭയപ്പെടുത്തിയും, ഇല്ലാത്ത അധികാരം ഉണ്ടെന്നു നടിച്ചും ജനത്തെ ചൂഷണം ചെയ്യുന്ന കേരള കത്തോലിക്കാ സഭയുടെ അനീതികള്ക്കെതിരെ പടവാള്‍ ഉയരത്തുകയെന്നതാണ്.
ആ ലക്‌ഷ്യം മറക്കാതിരിക്കുക. ക്നാനയക്കാരന്റെ തൊലി നിറത്തെക്കുറിച്ചുള്ള ചര്ച്ചു ഇവിടെ അവസാനിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് മേലില്‍ വരുന്ന കമെന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.
Administrator.