Translate

Friday, January 5, 2018

അഫ്ളുവെൻസബിഷപ്സ് (Affluenza Bishops)

(എന്റെ ഒരു പഴയലേഖനം. ഇന്നും വളരെ പ്രസക്തം)

ചാക്കോ കളരിക്കൽ

2013-ൽ അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിൽ (Texas State) 16 വയസ്സുകാരൻ മദ്യപിച്ചു വണ്ടിയോടിച്ച് അ പകടമുണ്ടാക്കി നാലു പേരെ (മൂന്ന് കുടുംബങ്ങളിലെ അംഗങ്ങൾ) കൊലപ്പെടുത്തി. ആ കേസിന്റെ  വിധിയിൽ ജഡ്ജി ആ ചെറുപ്പക്കാരനോട്‌ വളരെ ദയ കാണിക്കുകയുണ്ടായി. കേസിനോടനുബന്ധിച്ച് വളരെപ്പേർ കോടതിയിൽ സാക്ഷ്യപ്പെടുത്തുകയുണ്ടായെങ്കിലും ഒരു മന:ശാസ്ത്രജ്ഞന്റെ സാക്ഷ്യമാണ് ജഡ്ജി കാര്യമായി സ്വീകരിച്ചത്. മാതാപിതാക്കളുടെ അതിസമ്പത്തിൽ വളരേണ്ടി വന്നതിനാൽ ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കാത്ത ഒരു സ്വാഭാവികാവസ്ഥ ആ ചെറുപ്പക്കാരനിലേയ്ക്ക് പകർത്തപ്പെട്ടെന്നും, അവന്റെ ആ അവസ്ഥയാണ്‌  മരണഹേതുകമായ വാഹനാപകടത്തിന്  കാരണമായതെന്നും, ആയതിനാൽ അവൻ തെറ്റുകാരനല്ലെന്നുമാണ് ആ മന:ശാസ്ത്രജ്ഞൻ കോടതിയെ ബോധിപ്പിച്ചത്. വൈദ്യശാസ്ത്രപരമായ ഈ രോഗനിർണ്ണയം അമേരിക്കൻ  സൈക്യാട്രിക് അസോസിയേഷൻ (American Psychiatric Association) അംഗീകരിച്ചിട്ടില്ല. എങ്കിലും ജഡ്ജി മന:ശാസ്ത്രജ്ഞന്റെ സാക്ഷ്യപ്പെടുത്തലിനെ അംഗീകരിച്ചുകൊണ്ട്  അവന് 10 വർഷത്തെ നല്ല നടത്തയ്ക്ക് വിധിക്കുകയാണ്  ചെയ്തത്. അവൻ  അറിയപ്പെടുന്നത് 'അഫ്ളുവെൻസ റ്റീൻ' (Affluenza Teen) എന്നാണ്. ഈത്തൻ കൌച് (Ethan Couch) എന്നാണ് ആ കൊലയാളിയുടെ ശരിയായ പേര്.
ഈ സംഭവം ഞാനിവിടെ കുറിക്കാൻ ഒരു കാരണമുണ്ട്. ആ മന:ശാസ്ത്രജ്ഞൻ കോടതിയിൽ സാക്ഷ്യപ്പെടുത്തിയതു പോലെ നമ്മുടെ മെത്രാന്മാരുടെ അതിസമ്പത്തുകാരണം അവർക്കും ആ ചെറുപ്പക്കാരന്റെ അഫ്ളുവെൻസ അസുഖം ബാധിച്ചിട്ടുണ്ടോയെന്ന് ഞാൻ  ബലമായി സംശയിക്കുന്നു. കാരണം സിംഹാസനങ്ങളിലും പണച്ചാക്കിന്റെ മുകളിലും സ്ഥാനമാനങ്ങളിലും അള്ളിപ്പിടിച്ചിരിക്കുന്ന മെത്രാന്മാർക്കും ശരിയും തെറ്റും തിരിച്ചറിയാൻ പലപ്പോഴും സാധിക്കുന്നില്ലെന്ന്  അവരുടെ പ്രവൃത്തികൾ കണ്ടാൽ അറിയാം. അവരുടെ അനീതികളും അഴിമതികളും നാൾക്കുനാൾ വർദ്ധിക്കുകയുമാണ്. പക്കാ ഫരിസേയിസവും കച്ചവടങ്ങളുമാണ്  മിക്ക രൂപതകളിലും നടക്കുന്നത്. ഉദാഹരണത്തിന്  വിദ്യാഭ്യാസരംഗത്തെ കച്ചവടം, ആശുപത്രിനടത്തിപ്പിലെ കച്ചവടം. ജനത്തെ അംഗീകരിക്കാത്ത, മാനിക്കാത്ത, ശ്രദ്ധിക്കാത്ത, വളർത്താത്ത, അടിമത്തമന:സ്ഥിതിയോടെ നയിക്കുന്ന മതമേധാവികളാണെവിടെയും. മതങ്ങൾ തമ്മിലോ ആൾദൈവങ്ങൾ തമ്മിലോ ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല. സമ്പത്തിന്റെ  ധാരാളിത്വംമൂലം സഭയ്ക്ക് അർബുദ രോഗം കയറിപ്പിടിച്ചിരിക്കുകയാണ്. ബഹുഭൂരിഭാഗം സാധാരണവിശ്വാസികളും സഭാധികാരികൾക്കെതിരേയും സഭാനടപടികൾക്കെതിരേയും ചിന്തിക്കുന്നവരാണ്. എന്നാൽ അധികാരികളുടെ അനീതികളും അഴിമതികളും കണ്ടാൽ ഒരാളും തുറന്നു പ്രതികരിക്കുന്നില്ല. കുടുംബത്തകർച്ച, ധാർമികാധ:പ്പതനം, വിവാഹംപൊട്ടിത്തെറിക്കൽ, സ്വാതന്ത്ര്യത്തിന്റെ നാശം, സ്വകാര്യസഭ്യതയുടെ പോരായ്മ, ജനാധിപത്യത്തിന്റെ അധോഗതി എല്ലാം നാമിന്ന് കാണുന്നുണ്ട്. ഇതിനൊക്കെയെതിരായി വൈദികർ പോലും ശബ്ദിക്കുന്നില്ല. എല്ലാ വൈദികരും മെത്രാന്മാരുടെ കാലുകഴുകി എല്ലാ അനീതികൾക്കും 'എറാൻ ' മൂളി സ്ഥാനമാനങ്ങൾ മോഹിച്ച്  കഴിയുകയാണ്. അതുകൊണ്ട് മെത്രാന്മാർക്ക് എന്ത്  സന്തോഷമാണന്നറിയാമോ? ധാരാളം സ്തുതിപാഠകർ! മെത്രാന്മാർ പേക്കിനാവോടെ ഉണരുന്ന സമയം വിദൂരമല്ല.
ശതകോടികളുടെ സമ്പത്തിന്മേൽ കയറിയിരുന്നുകൊണ്ട് ദാരിദ്ര്യം മാറ്റാനായി പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ദൈവനിന്ദയല്ലേ? ഒരു മെത്രാന്റെ ഭരണരീതി രാഷ്ട്രിയക്കാരന്റെപോലെയും ബിസിനസ്സുകാരന്റെപോലെയും എന്നതിലുമുപരി ഒരു പട്ടാളമേധാവിയെപ്പോലെയുമാണ്. കാനോൻ നിയമം മെത്രാന്റെ   പ്രത്യേക  അധികാരത്തെ ചുറ്റിപ്പറ്റി നിർമ്മിച്ച നിയമസംഹിതയാണല്ലോ.
മുൻകാലങ്ങളുമായി തട്ടിച്ചുനോക്കിയാൽ നല്ലശതമാനം സഭാപൗരരും ഇന്ന് വിദ്യാസമ്പന്നരാണ്, ബുദ്ധിമാന്മാരാണ്, സഭയെ എല്ലാ തരത്തിലും സഹായിക്കാൻ സാധിക്കുന്നവരാണ്. അവർ ഒറ്റയ്ക്കും സംഘടിതമായും സഭയുടെ എല്ലാ തലങ്ങളിലും പങ്കാളികളാകാൻ നന്മനസ്സു കാണിച്ചിട്ടുണ്ട്, അഭ്യർത്ഥിച്ചിട്ടുമുണ്ട്. പക്ഷെ,സഭാധികാരത്തിന് അവരെകൊണ്ട് ആവശ്യമില്ല എന്ന നിലപാടാണ്  ഇന്നും നിലനില്ക്കുന്നത്. മെത്രാന്റെ 'വൺ മേൻ ഷോ'യാണ് സഭയിൽ നടക്കുന്നത്. എല്ലാമറിയാവുന്ന മെത്രാന്മാർക്ക് ഏറ്റവും കുറച്ച് അറിയാവുന്നത്  സഭാപൗരരെമാത്രമാണ്.
അഭ്യസ്തവിദ്യരായ നസ്രാണികൾ സഭയെ കാലോചിതമായി നവീകരിക്കാൻ എല്ലാ വിധേനയും പരിശ്രമിക്കുന്നുണ്ട്. സഭാപൌരരുടെ നിയമാനുസൃതവും ന്യായവുമായ പരാതികൾ ശ്രവിക്കാൻ മെത്രാന്മാർ കടപ്പെട്ടവരാണ്. സഭാധികാരികളും സഭാപൌരരും തമ്മിലുള്ള സുഗമമായ ചർച്ചകൾക്കുള്ള അവസരം ഇന്നത്തെ സഭയുടെ അവസ്ഥയിൽ അനിവാര്യമാണ്. സഭാപൌരരെ വെറും നോക്കുകുത്തികളാക്കുന്നത് ശരിയല്ല. സഭാധികാരം ഇന്നോളം അവരെ പത്ത് തീണ്ടാപ്പാടകലയെ നിർത്തിയിട്ടൊള്ളൂ. ഇക്കാര്യത്തിലുള്ള മെത്രാന്മാരുടെ മൌനം സഭാനവീകരണക്കാരുടെ ഇച്ഛാഭംഗത്തെ ക്ഷോഭിപ്പിക്കാനേ കഴിയൂ. അവരുടെ മൌനപ്രതിരോധനം ഒരുനാൾ പരാജയപ്പെടും. മൌനംകൊണ്ട് പരാജയത്തെ ദീർഘിപ്പിക്കുന്നുവെന്നേയുള്ളൂ. വെറുതെയല്ലാ സൈബർലോകം മുഴുവൻ മെത്രാന്മാരെപ്പറ്റിയുള്ള വിദ്വേഷവിമർശനംകൊണ്ട് നിറഞ്ഞുനില്ക്കുന്നത്. കാലികകാര്യങ്ങളെ സംബന്ധിച്ച് അവർക്ക് ഒന്നും അറിയില്ലെന്നുള്ളത് ലജ്ജാകരവും ഖേദകരവുമാണ്. Bishops are hopelessly out of touch with today's world reality. വിശ്വാസികൾക്ക് വിശ്വാസമൊരു കുരിശായിരിക്കുകയാണിന്ന്. പരിതാപകരമായ ഒരവസ്ഥയാണത്‌. മെത്രാന്മാരുടെ കാഴ്ചപ്പാടുകളിൽ ആത്യന്തികമായ ഒരു വ്യതിയാനം (paradigm shift) ഇന്നാവശ്യമാണ്.
യേശുവിന്റെ പഠനങ്ങളും പള്ളിയധികാരികളുടെ പ്രവൃത്തികളും കാലാകാലങ്ങളായി എത്രയോ വിരുദ്ധമാണ്‌. വിശ്വസ്തതാപൂർവം യേശുവിനെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എത്ര മെത്രാന്മാർക്ക് നെഞ്ചത്ത്കൈവച്ച് പറയാൻ സാധിക്കും? സഭസുവിശേഷഘോഷകസംഘമാണ്. ആ ദൗത്യനിർവഹണമാണ് ഒരു മെത്രാന്റെ കടമ. പക്ഷെ അവരുടെ പ്രവൃത്തികൾ കണ്ടാൽ യേശുവിന്റെ പേരിൽ കൊള്ളയടിക്കുന്നതിൽ തെറ്റില്ലന്നു തോന്നും. 'ഞങ്ങൾക്ക് നിങ്ങളുടെ ഭരണം മൂക്കറ്റംവരെയായി. ഇനി ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല' എന്നുവരെ കാര്യങ്ങൾ വന്നു നില്ക്കുകയാണ്.
സഭാപൌരരുടെ സ്വാതന്ത്ര്യം മെത്രാന്മാരുടെ ഔദാര്യമല്ല. യേശുവാണ് നമ്മെ  സ്വതന്ത്രരാക്കിയത്. വിയോജിക്കുന്നവരെ ശ്രവിക്കുന്നതിലെന്താണു തെറ്റ്? അല്മായരുമായി ഭിന്നിച്ചു നിൽക്കുന്നതിനേക്കാൾ ശക്തമാണ് അവരുമായി പങ്കുചെരുന്നതെന്ന് മെത്രാന്മാർ മനസ്സിലാക്കുന്നില്ല. എ. കെ. സി. സി. പോലെയുള്ള സമുദായസംഘടനയുടെ തലപ്പത്തുപോലും മെത്രാന്മാർ! അവരിന്ന് സമുദായനേതാക്കളായി ചമഞ്ഞുനടക്കുന്നു. ഒന്നാംതരം രാഷ്ട്രീയക്കാരാണവർ. സഭയിലെ വിശുദ്ധിയും നന്മയും ആരും അവഗണിക്കുന്നില്ല. ‘ശുദ്ധമാന പാപ്പായ്ക്കു വഴങ്ങാത്തവർക്ക് മോക്ഷം ഇല്ല’എന്ന കാലഘട്ടമല്ലിത്. കാലത്തിന്റെ അടയാളങ്ങൾ നാം മനസ്സിലാക്കണം. ഇരുട്ടിൽ തപ്പിത്തടയുന്നവരാകാൻ പാടില്ല.
സ്വാശ്രയവിദ്യാലയങ്ങളും ആശുപത്രികളും ഷോപ്പിംഗ്‌ കോംപ്ളക്സുകളും എസ്റ്റേറ്റുകളും റ്റി. വി. ചാനലുകളുമെല്ലാം നടത്തുന്നതിൽ ശ്രദ്ധാലുക്കളായ മെത്രാന്മാരുടെ സിദ്ധാന്തമൊന്ന് പ്രവൃത്തിയും പ്രായോഗികജീവിതവും മറ്റൊന്ന്. കമ്മൂണിസ്റ്റ്പാർട്ടിയുടെ പ്രശ്നവും അതുതന്നെ. നസ്രായന്റെ പഠിപ്പിക്കലിന്റെ സ്പർശമില്ലാത്ത ആത്മീയതയെ നാം കുടിയിരുത്തിയിട്ടെന്തു കാര്യം? ജീവിക്കുമ്പോഴും ജീവിതമെന്തന്ന് അറിയാതെപോയി അർത്ഥരഹിതരായി ജീവിക്കുന്നതും അഫളുവെൻസയുടെ ലക്ഷണമാണ്.
റോമാചക്രവർത്തിയായ കോൺസ്റ്റന്റയിന്റെ  കാലംമുതൽ ആദിമസഭാകൂട്ടായ്മ നശിച്ച്  വൻപിച്ച സംഘടിതസഭയുണ്ടായി. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ ആ സഭ എല്ലാവിധത്തിലും വീണ്ടും ദുഷിച്ചു. സുവിശേഷാധിഷ്ടിതമായ ക്രിസ്തീയധർമം നിയമവിരുദ്ധമായി. പതിനാറാംനൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ ആ ദുഷിച്ചസഭയെ നവീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. തത്ഫലമായി പ്രൊട്ടസ്റ്റൻറ്സഭകൾ ഉടലെടുത്തു. അന്നത്തെ സഭാധികാരികളും ഇന്നത്തെ സഭാധികാരികളും അതിൽനിന്ന് യാതൊന്നും പഠിച്ചിട്ടില്ലന്നുള്ളത് ഖേദകരംതന്നെ.
നസ്രാണികളുടെ പള്ളിഭരണം നൂറ്റാണ്ടുകളായി നല്ല നിലയിൽ നടന്നുകൊണ്ടിരുന്നതാണ്. എന്നാൽ മെത്രാന്മാരുടെ അധികാരത്തെ വർദ്ധിപ്പിക്കാൻവേണ്ടി അടുത്തകാലംവരെ നിലനിന്നിരുന്ന പള്ളിഭരണസമ്പ്രദായത്തെ ഫലപ്രദമായി അവർ നശിപ്പിച്ചുകളഞ്ഞു. മാർതോമ്മക്രിസ്ത്യാനികളുടെ പൈതൃകത്തെ അവർ അലങ്കോലപ്പെടുത്തിയെന്നു മാത്രമല്ലാ ആ അലങ്കോലപ്പെട്ടതിനെ പൊക്കിപ്പിടിച്ച് ഉലകംമുഴുവൻ ചുറ്റുകയാണവർ. യേശുവചനങ്ങളുടെ അരൂപി നഷ്ടപ്പെട്ട ഇവർ ഈ ലോകത്തിന് അനുരൂപരായിരിക്കയാണ്. വലിയവലിയ പള്ളികൾ പണുതുകൂട്ടുന്നതിലല്ലാ കാര്യം, മറിച്ച്, വിശ്വാസികളുടെ ഹൃദയനവീകരണത്തിനും ഇടവകാംഗങ്ങളുടെ സ്നേഹാത്മക കൂട്ടായ്മക്കുമാണ് പ്രാധാന്യമെന്ന് ഇവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാരണം അഫ്ളുവെൻസതന്നെ. തലോർ ഇടവക കാനോൻനിയമത്തിന് കടകവിരുദ്ധമായി തൃശൂർ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് സിഎംഐ സന്യാസസഭക്കാരിൽനിന്നു പിടിച്ചെടുത്ത്സ്വന്തമാക്കിയതും എർണാകുളം-അങ്കമാലി അതിരൂപത ഞാറക്കൽ സ്കൂൾ പിടിച്ചെടുക്കാൻ ശ്രമിച്ചതും കാഞ്ഞിരപ്പള്ളി മെത്രാൻ മാർമാത്യുഅറക്കൽ മോനിക്കയുടെ വസ്തു കൈക്കലാക്കിയതും ദീപിക വിറ്റു തുലച്ചതും എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇന്നുനടക്കുന്ന ഭൂമിവില്പന കുംഭകോണവുമെല്ലാം അഫ്ളുവെൻസരോഗലക്ഷണംതന്നെ.
നമ്മുടെ മെത്രാന്മാരോ വൈദികരോ 'I am sorry'യെന്ന് ഏതെങ്കിലും കാര്യത്തിൽ എന്നെങ്കിലും എവിടെയെങ്കിലും ആരോടെങ്കിലും  പറഞ്ഞതായി നമ്മൾ കേട്ടിട്ടുണ്ടോ? ഇല്ല. കാരണം ഇവർ അത്രയ്ക്കും അഹങ്കാരികളും തൻകാര്യക്കാരും കുടിലരുമാണ്. സഭയുടെ അതിവിശാലമായ മടിത്തട്ടിൽ സുഖശീതളിമയിൽ അവർ വിശ്രമിക്കുന്നു.
സഭാധികാരികളെപ്പറ്റി ഇങ്ങനെയൊക്കെ കുറിക്കാൻ ഇടയാകുന്നത് വേദനാജനകമാണ്. പക്ഷെ, മറ്റു നിർവാഹങ്ങളൊന്നുമില്ലെങ്കിൽ എന്തുചെയ്യും? നല്ല മെത്രാന്മാരെയും നല്ല വൈദികരെയും നാം ബഹുമാനിക്കുകയും അവർക്ക് സർവ്വവിധ സഹായസഹകരണങ്ങളും ചെയ്തുകൊടുക്കുകയും വേണം. എങ്കിലും വി. ജോവാൻ ഓഫ് ആർക്ക് പറഞ്ഞതായിരിക്കണം നമ്മുടെ ലക്‌ഷ്യം: "God served first".
ഇതെല്ലാം വെറും മായാദർശനമായിരുന്നെങ്കിൽ ഞാൻ റോഡിലിറങ്ങി നൃത്തംചെയ്യുമായിരുന്നു. പക്ഷെ യാഥാർഥ്യം അതല്ലല്ലോ.
പൌരാണികമായ നസ്രാണിസാംസ്കാരികതയുടെ രശ്മികൾ ഇരുട്ടിൽ തപ്പിത്തടയുന്ന മെത്രാന്മാരെ  മായാലോകത്തുനിന്നു വർത്തമാനകാലത്തിലേയ്ക്ക് നയിക്കാൻ ഇടയാകട്ടെ. "ഈ ലോകത്തിന്ന് അനുരൂപരാകാതെ, നിങ്ങളുടെ മനസ്സിനെ നവീകരിച്ചു രൂപാന്തരപ്പെട്ട്, ദൈവഹിതം എന്തെന്ന്, നന്മയായതും സ്വീകാര്യമായതും പൂർണമായതും എന്തെന്ന്, തിരിച്ചറിയുക" (റോമ. 12:2). 'ദൈവം തീർച്ചയായും നമ്മുടെ ജനത്തെ കൈവെടിയുകയില്ല' എന്ന പറേമ്മാക്കൽ ഗോവർണദോരുടെ ആത്മവിശ്വാസം എനിക്കുമുണ്ട്.



അധാർമികമായ ഭൂമിഇടപാടുകളുടെ പശ്ചാത്തലത്തിൽ ചർച്ച് ആക്ടിന്റെ പ്രസക്തി പ്രചരിപ്പിക്കാൻ പ്രാർഥനാധർണ

KCRM  ന്റെ ആഭിമുഖ്യത്തിൽ  06.01.2018 (ശനി) 11am ന് ഹൈക്കോടതിക്കു സമീപമുള്ള മേജർ ആർച്ച് ബിഷപ്സ് ഹൗസിനു മുന്നിൽ പ്രാർഥനാ ധർണ. അടുത്തയിടെ സീറോ മലബാർ സഭാധികാരികൾ നടത്തിയ അധാർമികമായ ഭൂമി ഇടപാടുകളുടെ പശ്ചാത്തലത്തിൽ ജനാധിപത്യപരവും സുതാര്യവുമായ ചർച്ച് ആക്ടിന്റെ പ്രസക്തി പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി. സന്മനസ്സുള്ള ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സെക്രട്ടറി, KCRM.
Message forwarded by 9037078700

Thursday, January 4, 2018

മാര്‍ ആലഞ്ചേരി നേരിടുന്ന വെല്ലുവിളികള്‍

പ്രശ്‌നം ഈ സഭയുടെ പാരമ്പര്യത്തെ ലംഘിച്ചതാണ്

സീറോ-മലബാര്‍സഭയില്‍ ഈയിടെ നടന്ന ഭൂമി ഇടപാടുകളുടെപേരില്‍ സഭയ്ക്കുണ്ടായ കോടികളുടെ നഷ്ടത്തിനുപിന്നില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് ആലഞ്ചേരിയോ ചില പുരോഹിതരോ എന്ന വിവാദം കൊടുമ്പിരിക്കൊണ്ടുനില്ക്കുകയാണല്ലോ. ഈ സാഹചര്യത്തോട് ശക്തമായി പ്രതികരിക്കുമായിരുന്ന ശ്രീ. ജോസഫ് പുലിക്കുന്നേല്‍ ഈ ലോകത്തോടു വിടപറയുകയും ചെയ്തിരിക്കുന്നു. ചരിത്രപണ്ഡിതനായ അദ്ദേഹം 1911 ജൂലൈയില്‍ ഓശാനമാസികയില്‍ എഴുതിയ ഈ എഡിറ്റോറിയല്‍ എക്കാലത്തുമെന്നതുപോലെയോ അതിലധികമോ ഇപ്പോള്‍ പ്രസക്തമാണ്. പ്രവാചകതുല്യനായി നാളെ അദ്ദേഹം പരിഗണിക്കപ്പെടും എന്ന ഉത്തമബോധ്യത്തോടെ ഞങ്ങള്‍ അതു പുനഃപ്രസിദ്ധീകരിക്കുന്നു:

ജോസഫ് പുലിക്കുന്നേല്‍ (editorial July 2011)

മാര്‍ ആലഞ്ചേരി നേരിടുന്ന ആദ്യത്തെ വെല്ലുവിളി നമ്മുടെ കത്തോലിക്കാ മാസികകളുടെ പ്രശംസാ വെടിക്കെട്ടിന്റെ ആകര്‍ഷണീയതയില്‍ മനംമയങ്ങാതെ മനുഷ്യനായി തന്നെ ജീവിക്കുക എന്നതാണ്. ഒരാള്‍ മെത്രാനായാല്‍, ആര്‍ച്ചു ബിഷപ്പായാല്‍, കര്‍ദ്ദിനാളായാല്‍ അദ്ദേഹത്തിന് ഉള്ളതും ഇല്ലാത്തതുമായ ഗുണഗണങ്ങളെപ്പറ്റിയുള്ള പ്രശംസാ വചനങ്ങള്‍ കൊണ്ട് അദ്ദേഹത്തെ അമാനുഷനായി ഉയര്‍ത്തുക എന്നത് ഇവിടുത്ത മാധ്യമങ്ങളുടെ - പ്രത്യേകിച്ചു കത്തോലിക്കാ മാധ്യമങ്ങളുടെ - കടമയായി അവര്‍ കണക്കാക്കുന്നു. ഈ പ്രശംസാ വചനങ്ങള്‍ ഏതു മനുഷ്യ നിലേയും മനുഷ്യത്വത്തെ ചോര്‍ത്തിക്കളയും എന്നതിനു സംശയമില്ല.
ദൈവശാസ്ത്രപരമായി മെത്രാന്‍ ഒരു രൂപതയുടെ ആദ്ധ്യാത്മിക ശുശ്രൂഷകന്‍ മാത്രമാണ്. എന്നാല്‍ ഈ കാഴ്ചപ്പാടില്‍നിന്നും കാതങ്ങള്‍ ഉയരത്തില്‍ മെത്രാനെ പ്രതിഷ്ഠിച്ച് സമൂഹത്തിന്റെ തറയാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുകയാണ് ഇന്ന് കത്തോലിക്കാ മാധ്യമങ്ങള്‍ ചെയ്യുന്നത്. മെത്രാന്‍ സ്ഥാനമോ, ശ്രേഷ്ഠ മെത്രാന്‍ സ്ഥാനമോ എല്ലാം ഭൗതിക സ്ഥാനങ്ങളായി കണ്ട് അവരെ ആദ്ധ്യാത്മികതയില്‍നിന്നും നിവര്‍ത്തിക്കാനാണ് ഈ പ്രശംസകരായ പ്രലോഭകര്‍ ആദ്യമേ പരിശ്രമിക്കുന്നത്.
2011 ജൂണ്‍ 8-ാം തീയതിയിലെ ''സത്യദീപ''ത്തിന്റെ മുഖലേഖനത്തില്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാര്‍ ആലഞ്ചേരിയുമായി നടത്തിയ അഭിമുഖത്തിലെ ആദ്യത്തെ ചോദ്യംതന്നെ ഇത്തരം ഒരു അവസ്ഥയിലേക്കാണ് മാര്‍ ആലഞ്ചേരിയെ എത്തിച്ചിരിക്കുന്നത്.
ചോദ്യമിതാണ്. ''സീറോ മലബാര്‍ സഭയുടെ വലിയ ഇടയനാകുമ്പോള്‍ പിതാവിന് സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്താണ്?''
മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യമേ ചെയ്യേണ്ടത് സഭയില്‍ ഈ പിതാവു വിളി അവസാനിപ്പിക്കുകയാണ്. കാരണം, അദ്ദേഹം യേശുവിനെ അനുകരിച്ച് സഭാകൂട്ടായ്മയെ നയിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ യേശുവിന്റെ കല്പനകളെ ആദ്യമേ അനുസരിക്കണം.
''എന്നാല്‍ ഗുരു എന്നു നിങ്ങള്‍ വിളിക്കപ്പെടരുത്. കാരണം, നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരരാണ്. ഭൂമിയില്‍ ഒരു മനുഷ്യനെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. കാരണം, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ. അവന്‍ സ്വര്‍ഗസ്ഥനാണ്. നിങ്ങള്‍ നായകന്മാര്‍ എന്നും വിളിക്കപ്പെടരുത്. കാരണം, നിങ്ങള്‍ക്ക് ഒരു നായകനേയുള്ളൂ. അതു ക്രിസ്തുവാണ്. നിങ്ങളില്‍ ഏറ്റം വലിയവന്‍ നിങ്ങളുടെ ഭൃത്യനായിരിക്കണം. സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; സ്വയം താഴ്ത്തുന്നവനോ ഉയര്‍ത്തപ്പെടും.'' (മത്താ. 23:8-12).
ഈ അഭിമുഖത്തില്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാര്‍ ആലഞ്ചേരിയോട് ഇങ്ങനെ ചോദിച്ചു.
''ഈ വിഷയത്തില്‍ വര്‍ക്കി പിതാവ് വളരെയധികം താത്പര്യമെടുത്തു നീങ്ങിയിരുന്നു. ഏതാണ്ട് പ്രശ്‌നപരിഹാര സാദ്ധ്യതകള്‍ ഉരുത്തിരിഞ്ഞതായും തോന്നിയിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ ഇനിയും താമസം എന്തായിരിക്കാം?''
(ഉത്തരം): ''വര്‍ക്കി പിതാവിന്റെ ആഗ്രഹമനുസരിച്ച് നമുക്കു കിട്ടേണ്ട അവകാശാധികാരങ്ങള്‍ എന്തുകൊണ്ട് ഇനിയും താമസിക്കുന്നു എന്നുള്ളത് സീറോ മലബാര്‍ സിനഡിനും ഉത്തരം കിട്ടാത്ത ഒരു പ്രശ്‌നമാണ്. പടിപടിയായി ഈ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാകുമെന്നാണ് പരിശുദ്ധ സിംഹാസനത്തില്‍ നിന്നും കിട്ടുന്ന സൂചനകള്‍. ഇനിയങ്ങോട്ട് സിനഡിനോടൊത്ത്, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഒരു പ്രധാന ദൗത്യമായി ഇത് അവശേഷിക്കുന്നു.''
ഏതു രോഗത്തിനും ശമനമുണ്ടാക്കുന്നതിന് ശരിയായ രീതിയില്‍ രോഗനിര്‍ണയം നടത്തണം. രോഗ നിര്‍ണയം തെറ്റാണെങ്കില്‍ ചികിത്സയും തെറ്റാകും.
കഴിഞ്ഞ ഓശാനയില്‍ ഞാന്‍ എഴുതിയതുപോലെ ഇന്ത്യന്‍ സഭയ്ക്കും റോമിനുംവന്ന ഏറ്റവും വലിയ തെറ്റ്  രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അനുസരിച്ച് ഈ അപ്പോസ്തല സഭയ്ക്ക് ലഭിക്കേണ്ടിയിരുന്ന അവകാശങ്ങള്‍ പൗരസ്ത്യ സംഘം കൊള്ളയടിച്ചു മാറ്റി എന്നുള്ളതാണ്.  ഈ പ്രശ്‌നങ്ങളൊന്നും സഭാംഗങ്ങള്‍ ഉണ്ടാക്കിയതല്ല. മെത്രാന്മാരും റോമായും സൃഷ്ടിച്ചതാണ് ഈ പ്രശ്‌നങ്ങള്‍.
മെത്രാന്മാരുണ്ടാക്കിയ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന്  അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇവിടുത്തെ അല്‍മായര്‍ 1987 ജൂലൈ 25-ാം തീയതി റോമിന് ഒരു മെമ്മോറാണ്ടം നല്‍കുകയുണ്ടായി. അതില്‍ സഭയിലെ 1001 പ്രമുഖരായ അല്‍മായര്‍ ഒപ്പിട്ടിരുന്നു. ആദ്യത്തെ ഒപ്പുകാര്‍ താഴെ പറയുന്നവരായിരുന്നു.
1. ഷെവ. കെ. സി. ചാക്കോ, എറണാകുളം, 2. ഷെവ. ഡോ. കെ.ജെ.ജേക്കബ്, കണ്ടോത്ത്, കോട്ടയം, 3. ശ്രീ. വി.വി.ജോസഫ് ഐ.എ.എസ്. റിട്ട. ചങ്ങനാശ്ശേരി, 4. ശ്രീമതി ആനി തയ്യില്‍ (എക്‌സ് മെമ്പര്‍ മൈനോരിറ്റി കമ്മീഷന്‍) എറണാകുളം, 5. പ്രൊഫ. പി.റ്റി. ചാക്കോ, കോതമംഗലം, 6. ശ്രീ. മാത്തച്ചന്‍ എം. കുരുവിനാക്കുന്നേല്‍, പാലാ, 7. ശ്രീ. കെ. അലക്‌സാണ്ടര്‍ തോമസ്, ആനത്താനം, കാഞ്ഞിരപ്പള്ളി, 8. അഡ്വ. ഇ.എം. ജോസഫ് (എക്‌സ് പ്രസിഡണ്ട് ഓള്‍ കേരള കാത്തലിക് കോണ്‍ഗ്രസ്), പാലാ. (മെമ്മോറാണ്ടം അന്യത്ര)
പക്ഷേ ഇവിടുത്തെ മെത്രാന്മാരോ റോമിലെ അധികാരികളോ ഇത്തരം ഒരു മെമ്മോറാണ്ടം കിട്ടിയതായി ഒരു മറുപടിപോലും അയച്ചില്ല!! ഇതില്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും തയ്യാറായില്ല. കാരണം അല്‍മായര്‍ പുറജാതിക്കാരാണല്ലോ!
മാത്രമല്ല പ്രാദേശിക തലത്തില്‍ ''മൂപ്പവകാശം'' മെത്രാന്മാരില്‍ ആര്‍ക്കാണ് എന്നു വരുത്തിതീര്‍ക്കാനാണ് അവര്‍ പരിശ്രമിച്ചത്. അതായത് എറണാകുളം രൂപതയും ചങ്ങനാശ്ശേരി രൂപതയും തമ്മിലുള്ള ഒരു സംഘട്ടനം! അങ്ങനെ സഭയ്ക്കുള്ളിലെ പ്രശ്‌നം വര്‍ഗീകരിച്ചതോടെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം എന്തെന്നുള്ള അന്വേഷണം നടത്താനായില്ല. എറണാകുളത്തെ അച്ചന്മാര്‍ ഒരു വശത്തും ചങ്ങനാശ്ശേരിയിലെ അച്ചന്മാര്‍ മറുഭാഗത്തും നിന്ന് സഭയിലെ പ്രശ്‌നം അവരുടെ അഭിമാന പ്രശ്‌നമാക്കി മാറ്റി.
''വിഭജിച്ചു ഭരിക്കുക'' എന്ന സാമ്രാജ്യ തന്ത്രം വളരെ സമര്‍ത്ഥമായി റോമാ ഇവിടെ പ്രയോഗിച്ചു. പ്രശ്‌നങ്ങള്‍ കൂടുതല്‍ കൂടുതല്‍ രൂക്ഷമായി. ചങ്ങനാശ്ശേരിയും എറണാകുളവും തമ്മിലുള്ള അധികാര അഭിമാന പ്രശ്‌നമല്ല വഴക്കിനു നിദാനമെന്ന് പ്രശ്‌നങ്ങള്‍ ആഴമായി പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.
പ്രശ്‌നം ആരംഭിച്ചത് ലിറ്റര്‍ജി പരിഷ്‌കരണത്തോടനുബന്ധിച്ചാണ്. ചങ്ങനാശ്ശേരി മെത്രാന്‍ മാര്‍ പവ്വത്തിലും കുറെ ന്യൂനപക്ഷമെത്രാന്മാരും കല്‍ദായ കുര്‍ബാനക്രമം അതേപടി ഈ സഭ അംഗീകരിക്കണമെന്ന് വാദിച്ചപ്പോള്‍ മാര്‍ പാറേക്കാട്ടില്‍ കുര്‍ബാനക്രമം പരിഷ്‌കരിച്ച് മാത്രം അംഗീകരിക്കണമെന്നുള്ള വാദവുമായി വന്നു. ആ വാദം മൂന്നില്‍ രണ്ട് ഭാഗം മെത്രാന്മാര്‍ ചേര്‍ന്ന് അംഗീകരിച്ച് ഒരു കുര്‍ബാനക്രമത്തിന് രൂപംകൊടുത്ത് റോമിന് അയച്ചു. എന്നാല്‍ ന്യൂനപക്ഷ മെത്രാന്മാരാണ് ''കൂടുതല്‍ ബുദ്ധിയുള്ളവര്‍'' (Sanior pars) എന്ന് വിധിച്ചുകൊണ്ട് ഭൂരിപക്ഷ മെത്രാന്മാരുടെ അഭിപ്രായത്തെ പൗരസ്ത്യ സംഘം നിരാകരിക്കുകയായിരുന്നു. ഇത് വത്തിക്കാന്‍ കൗണ്‍സില്‍ ഈ സഭയ്ക്കു നല്‍കിയ അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമായിരുന്നു. 
 രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യ ദേശത്തെ സഭകള്‍ക്കുള്ള ഡിക്രിയില്‍ ഇങ്ങനെ പറയുന്നു. ''അതിനാല്‍ പൗരസ്ത്യ സഭകള്‍ക്കും പാശ്ചാത്യ സഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശങ്ങളും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു...... നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ.... കാലത്തിന്റെയോ വ്യക്തികളുടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണിക പാരമ്പര്യത്തിലേയ്ക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്.'' ( രണ്ടം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍)
ഈ അവകാശം ഇന്ത്യയിലെ സഭയ്ക്ക് ലഭിച്ചതായിരുന്നു. എന്നാല്‍ പൗരസ്ത്യ സംഘം അനധികൃതമായി ഈ അവകാശത്തെ കവര്‍ന്നെടുത്തു. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ആരംഭിച്ചത്.
മാര്‍ പവ്വത്തില്‍ കല്‍ദായ കുര്‍ബാനക്രമം നമ്മുടെ പാരമ്പര്യമാണെന്നും അതു പുനരുദ്ധരിക്കണമെന്നും വാദിച്ചപ്പോള്‍ മാര്‍ പാറേക്കാട്ടില്‍ കല്‍ദായ കുര്‍ബാന ക്രമം ഒരു ചുമരാണെന്നും ആ ചുമരിലേ ചിത്രം വരയ്ക്കാന്‍ കഴിയൂ എന്നും പറയുകയുണ്ടായി. ഇവിടെ രണ്ടുപേരും ചരിത്രസത്യങ്ങളെ വിസ്മരിച്ചു.
പോര്‍ട്ടുഗീസുകാര്‍ വരുന്നതിനുമുമ്പ് നമ്മുടെ കത്തനാരന്മാര്‍ കല്‍ദായ കുര്‍ബാന ഒരിക്കല്‍പോലും ചൊല്ലിയിരുന്നില്ല. ഉദയംപേരൂര്‍ സൂനഹദോസിനുശേഷം റോസ് മെത്രാനാണ് സുറിയാനി കുര്‍ബാനക്രമം നമ്മുടെമേല്‍ അടിച്ചേല്‍പിച്ചത്. (കാണുക നമ്മുടെ കത്തനാരന്മാര്‍ കല്‍ദായകുര്‍ബാന ചൊല്ലിയിരുന്നുവോ? ഒരു ഐ.ഐ.സി.എസ്. പ്രസിദ്ധീകരണം) ഈശോസഭക്കാരും കര്‍മ്മലീത്താക്കാരും നമ്മുടെ പഴയ പാരമ്പര്യങ്ങളെ മുഴുവന്‍ മുച്ചൂടും നശിപ്പിക്കുകയുണ്ടായി. മെനേസീസ് മെത്രാന്‍തന്നെ ഇതിനു മുന്‍കൈ എടുത്തിരുന്നു. അന്നുവരെ നമുക്കുണ്ടായിരുന്ന പാരമ്പര്യങ്ങളെല്ലാം നെസ്‌തോറിയന്‍ പാരമ്പര്യമായി വിധിച്ച് നമ്മുടെ ഗ്രന്ഥങ്ങളെല്ലാം ചുട്ടുകളയുകയാണുണ്ടായത്. അതുകൊണ്ട് പോര്‍ട്ടുഗീസൂകാര്‍ക്കു മുമ്പ് ഇവിടെ നിലനിന്നിരുന്ന കുര്‍ബാനക്രമത്തെക്കുറിച്ച് പോര്‍ട്ടുഗീസുകാരുടെ രേഖകളില്‍നിന്നുമാത്രമാണ് നാം മനസ്സിലാക്കുന്നത്.
ആയിടെ കുര്‍ബാനക്രമതര്‍ക്കത്തെക്കുറിച്ച് ഒരു സമ്മേളനം ആലുവായില്‍വെച്ച് നടക്കുകയുണ്ടായി. കപ്പൂച്ചിന്‍ വൈദികനായിരുന്ന പരേതനായ ഇഗ്നേഷ്യസാണ് എന്നെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. ഈ സമ്മേളനത്തില്‍ ജസ്റ്റിസ് വിതയത്തില്‍, ജസ്റ്റിസ് വടക്കേല്‍, ഷെവ. കെ. സി. ചാക്കോ, പ്രൊഫ. പി.റ്റി ചാക്കോ മുതലായവര്‍ പ്രസംഗിച്ചതോര്‍ക്കുന്നു. അന്ന്  ലിറ്റര്‍ജി കമ്മീഷന്റെ സെക്രട്ടറിയായിരുന്ന ഫാ. നരികുളവും പങ്കെടുത്തു. പ്രസംഗിച്ചവരെല്ലാം മാര്‍ പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത കുര്‍ബാനക്രമമാണ് അംഗീകരിക്കേണ്ടത് എന്ന വാദം ഉന്നയിക്കുകയുണ്ടായി. അതിനപ്പുറം പ്രശ്‌നകാരണങ്ങളെക്കുറിച്ച് ഒന്നുംതന്നെ ചര്‍ച്ച ചെയ്തില്ല.
മുഖ്യ പ്രാസംഗികരുടെ പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ സദസ്സില്‍ ആര്‍ക്കെങ്കിലും അഭിപ്രായം പറയണമെങ്കില്‍ ആകാം എന്ന് അധ്യക്ഷന്‍ ക്ഷണിച്ചു. ഞാനും പ്ലാറ്റ്‌ഫോമില്‍ എത്തി. നിലവിലുള്ള ഈ ആരാധനാക്രമ വിവാദത്തിനു കാരണം നാം കല്‍ദായ സഭയുടെ പാരമ്പര്യമുള്ളവരാണ് എന്ന റോമിന്റെ മുന്‍വിധിയാണെന്നും ആ മുന്‍വിധിയെ യുക്തിപൂര്‍വം ചരിത്രത്തിന്റെ തെളിവുകള്‍കൊണ്ട് എതിര്‍ക്കാനാണ് ഈ സഭ പരിശ്രമിക്കേണ്ടതെന്നും ഹൈരാര്‍ക്കിക്കലായോ ലിറ്റര്‍ജിക്കലായോ നമുക്ക് കല്‍ദായ സഭയുമായി ഒരു ബന്ധവുമില്ല എന്നുമാണ് നാം റോമിനോട് പറയേണ്ടത്. നമ്മുടെ പാരമ്പര്യം കല്‍ദായമാണെന്നു സമ്മതിച്ചാല്‍ പിന്നീട് മാര്‍ പവ്വത്തിലിന്റെ നിലപാട് ആയിരിക്കും ശരി എന്നുഞാന്‍ പറഞ്ഞു നിര്‍ത്തി. സദസ്യരില്‍ ഭൂരിപക്ഷം പേര്‍ക്കും ഞാന്‍ അപരിചിതനായിരുന്നു. യോഗം കഴിഞ്ഞ് ഫാ. നരികുളം എന്നോട് സംസാരിച്ചു. നമ്മുടെ പാരമ്പര്യം കല്‍ദായമല്ലെന്ന് റോമിനോട് പറഞ്ഞാല്‍ റോം അതു സ്വീകരിക്കില്ല. ആ വാദം റോമിന് സ്വീകാര്യമല്ലാത്തതിനാല്‍ ഈ പ്രശ്‌നത്തില്‍ ആ വാദം നാം ഉന്നയിക്കാന്‍ പാടില്ല എന്ന് അദ്ദേഹം എന്നോട് ഉപദേശിച്ചു. ആ മീറ്റിംഗില്‍ വെച്ചാണ് ഞാന്‍ ആദ്യമായി പരേതനായ ഫാ. ജോര്‍ജ് കുഴിപ്പറമ്പിലിനെ കാണുന്നത്. നമ്മുടെ പാരമ്പര്യം കല്‍ദായമല്ല എന്ന് സ്ഥാപിക്കാനുള്ള തെളിവുകളുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വളരെ ആത്മാര്‍ത്ഥതയുള്ള ഒരു സത്യാന്വേഷിയാണ് ഫാ. ജോര്‍ജ് കുഴിപ്പറമ്പില്‍ എന്ന് എനിക്കു മനസ്സിലായി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് എല്ലാ രേഖകളും ഞാന്‍ അദ്ദേഹത്തിന് കൊടുത്തു. ആ രേഖകള്‍വെച്ച് ഞാന്‍ ഓശാനയിലും എഴുതി. നമ്മുടെ പാരമ്പര്യം കല്‍ദായമാണെന്ന ചരിത്രവിരുദ്ധമായ പ്രസ്താവനയെ അന്നുവരെ ആരും ചോദ്യം ചെയ്തിരുന്നില്ല. നാം പട്ടിയാണെങ്കില്‍ മാത്രം കുരയ്ക്കണം എന്ന ഒരു ലേഖനം ഞാന്‍ എഴുതിയതും ഓര്‍ക്കുന്നു.
കുര്‍ബാനക്രമവിവാദത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അതിപ്രധാനമായപ്രശ്‌നം നാം ഒരു പൗരസ്ത്യ സഭയാണോ എന്നതാണ്. പൗരസ്ത്യ സഭകളെക്കുറിച്ച് വ്യക്തമായ നിര്‍വചനങ്ങളുണ്ട്. പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ സഭകളോ ആ സഭകളുടെ പുത്രീ സഭകളോ മാത്രമാണ് പൗരസ്ത്യ സഭകള്‍. നാലാം നൂറ്റാണ്ടില്‍ മാത്രം സ്ഥാപിതമായ കല്‍ദായ സഭയുടെ പാരമ്പര്യമല്ല ഒന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ നസ്രാണിസഭയ്ക്കുള്ളത്. നാലാം നൂറ്റാണ്ടുമുതല്‍ കഠിനമായ മതമര്‍ദ്ദനത്തിന് ഇരയായി തീര്‍ത്തും നാമമാത്രമായ ഒരു നെസ്‌തോറിയന്‍ സഭയായിരുന്നു കല്‍ദായര്‍ക്കുണ്ടായിരുന്നത്. മതമര്‍ദ്ദനത്തെതുടര്‍ന്ന് പേര്‍ഷ്യയില്‍നിന്നും കേരളത്തില്‍ കുടിയേറി പാര്‍ത്തവരുടെ ക്ഷണമനുസരിച്ച് കല്‍ദായ നെസ്‌തോറിയന്‍ മെത്രാന്മാര്‍ ഇവിടെ വന്നിരുന്നു എന്നത് ശരിയാണ്. നമ്മുടെ പള്ളികളില്‍ ആരാധന നടത്തുന്നതിന് നാം അവരെ അനുവദിച്ചു എന്നതിനപ്പുറം കല്‍ദായ സഭയുമായി നസ്രാണികള്‍ക്ക് ഹൈരാര്‍ക്കിക്കലായ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. നസ്രാണിസഭയെ ഒരു പൗരസ്ത്യ സഭയായി ഇന്നുവരെ റോമാ പ്രഖ്യാപിച്ചിട്ടുമില്ല. 
പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമത്തില്‍ വ്യക്തമായി ഇങ്ങനെ എഴുതിയിരിക്കുന്നു: കാനോന 28: 2 ''മറിച്ച് പ്രസ്താവിക്കാത്തപക്ഷം, ഈ നിയമസംഹിതയില്‍ പ്രതിപാദിച്ചിരിക്കുന്ന റീത്തുകള്‍ അലക്‌സാണ്ഡ്രിയന്‍, അന്ത്യോക്യന്‍, അര്‍മേനിയന്‍, കാല്‍ഡിയന്‍, കോണ്‍സ്റ്റാന്റിനോപോളിറ്റന്‍ പാരമ്പര്യങ്ങളില്‍നിന്ന് ഉദ്ഭവിച്ചിട്ടുള്ളവയാണ്.''
പൗരസ്ത്യ കാനോന്‍ നിയമത്തെ നൈയാമികമായി പ്രഖ്യാപിച്ചുകൊണ്ട് ജോണ്‍ പോള്‍ മാര്‍പാപ്പാ എഴുതിയ മുഖവുര താഴെ കൊടുക്കുന്നു. 'In such a wondrous variety of rites, that is in the liturgical, theological, spiritual and disciplinary patrimony of the individual Churches, which from venerable traditions take their origin from Alexandria, Antioch, Armenia, Chaldea and Constantinople, the sacred canons deservedly are considered to be clearly a conspicuous part of this same patrimony, which constitutes a single and common foundation of canons for ordering all of the Churches.'
പൗരസ്ത്യ സഭകളെക്കുറിച്ചുള്ള ആധികാരിക നിര്‍വചനങ്ങള്‍ താഴെ കൊടുക്കുന്നു.
1. 'In the term Eastern Churches, the geographical reference derives from the world-view of antiquity, and means the Eastern part of the Roman empire..... Accordingly, we understand by the Eastern Churches those Churches which originated in the Eastern empire and those which were dependent on them' (Sacramentum Mundi: An Encyclopedia of Theology, Vol-II, Edited by Karl Rahner with Cornelius Ernst and Kevin Smith, Page 120, 121)
2. 'The designation 'Eastern' (or 'Oriental') churches has become a customary way of identifying that large number of christian churches whose distant origins are rooted in eastern regions of the ancient Roman Empire, as opposed to the Western or Latin regions that included Italy, Spain, Gaul and Africa. It is a way of denoting churches associated with the ancient sees of Antioch, Alexandria, Jerusalem and the New Rome, Byzantium or Constantinople, although in modern times members of these Eastern churches are found through in modern times members of these Eastern churches are found throughout the world in the 'diaspora' (The New Dictionary of Theology, Editors : Joseph A, Komonchak, Mary Collins and Dermot A Lane. Page 301, Year 1993.)
ഏവര്‍ക്കും അറിയാവുന്നതുപോലെ ഭാരത സഭ പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ല. അപ്പോള്‍ നൈയാമികവും പരമ്പരാഗതവുമായ അര്‍ത്ഥത്തില്‍ നസ്രാണി സഭ ഒരു പൗരസ്ത്യ സഭയല്ല എന്നു വ്യക്തം. നസ്രാണി സഭ ഒരു പൗരസ്ത്യ സഭയല്ലെങ്കില്‍ നാം എങ്ങനെ പൗരസ്ത്യ സംഘത്തിന്റെ ഭരണത്തിന്‍കീഴില്‍പെടും? എങ്ങനെ പൗരസ്ത്യ കാനോന്‍ നിയമം നമുക്കു ബാധകമാകും? പൗരസ്ത്യ കാനോന്‍ നിയമവും മാര്‍പാപ്പായുടെ മുഖവുരയും അനുസരിച്ച് നാം പൗരസ്ത്യ സഭയല്ല.
1599 -ല്‍ ഉദയംപേരൂര്‍ സൂനഹദോസില്‍വെച്ചാണ് നസ്രാണി സഭ മാര്‍പാപ്പായെ തങ്ങളുടെ ആദ്ധ്യാത്മിക തലവനായി അംഗീകരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ അംഗീകരണത്തിനുശേഷം ഈശോ സഭ നസ്രാണി സഭയുടെ മേല്‍ പോര്‍ട്ടുഗീസ് രാജാവില്‍ നിന്നും മേല്‍ചാര്‍ത്ത് വാങ്ങി.   ഈശോസഭക്കാരുടെ ഭരണം അസഹനീയമായപ്പോള്‍ നമ്മുടെ പൂര്‍വികര്‍ അവര്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി. സഭ രണ്ടായി പിളര്‍ന്നു. ഈശോസഭക്കാര്‍ കേരളത്തില്‍നിന്നും നിഷ്‌ക്രമിച്ചതോടെ കര്‍മ്മലീത്താ സഭ നമ്മുടെ സഭയുടെ മേല്‍ മാര്‍പാപ്പായില്‍നിന്നും മേല്‍ചാര്‍ത്തു വാങ്ങി. അവരുടെ ഭരണവും ഇവിടെ കലഹം വിതച്ചു. പിന്നീട് നാം കര്‍മ്മലീത്തരില്‍നിന്നും വിമോചിതരായി.
ഇപ്പോഴിതാ മാര്‍പാപ്പായില്‍നിന്നും മേല്‍ചാര്‍ത്തു വാങ്ങി പൗരസ്ത്യ സംഘം നസ്രാണികളുടെമേല്‍ അനധികൃതമായി ഭരണം നടത്തുന്നു. ഇതിന് ഇവിടുത്തെ കുറെ മെത്രാന്മാര്‍ പിന്തുണ നല്‍കുകയും ചെയ്തു. കേരള സഭയിലെ ഇന്നത്തെ പ്രശ്‌നം ഈ മേല്‍ചാര്‍ത്തുകാര്‍ സൃഷ്ടിച്ചതാണ്. കുര്‍ബാന ചൊല്ലുമ്പോള്‍ വൈദികന്‍ മുമ്പോട്ടു നില്‍ക്കണോ പിന്തി രിഞ്ഞു നില്‍ക്കണോ എന്നുള്ളതല്ല പ്രശ്‌നം. പാറേക്കാട്ടില്‍ മെത്രാന്റെയോ വര്‍ക്കി മെത്രാപ്പോലീത്തായുടെയോ സമീപനം എന്തായിരുന്നാലും അല്ലെങ്കില്‍ പവ്വത്തില്‍ മെത്രാന്റെ ആഗ്രഹാഭിലാഷങ്ങളെ മാറ്റിവെച്ച്, ആകമാന നസ്രാണിസഭയുടെ താല്പര്യമാണ് മാര്‍ ആലഞ്ചേരി പഠിക്കേണ്ടത്.
ഇവിടെ അതിപ്രധാനമായ മറ്റൊരു പ്രശ്‌നമുണ്ട്. ഈ സഭയില്‍ കലഹം ആരംഭിച്ചതിനുശേഷം മാര്‍പാപ്പാ നിയമിച്ച രണ്ടു കമ്മീഷനുകള്‍ ഇവിടെവന്ന് പ്രശ്‌നം പഠിക്കുകയുണ്ടായി. മോണ്‍സിഞ്ഞോര്‍ റ്റാഫ്ട് ഉള്‍പ്പെട്ട മൂന്നംഗ കമ്മീഷന്‍. ആ കമ്മീഷന്റെ റിപ്പോര്‍ട്ട് എവിടെ? ആ റിപ്പോര്‍ട്ട് എന്തെന്നറിയാന്‍ നസ്രാണിസഭയ്ക്ക് അവകാശമുണ്ട്. കേരളത്തില്‍ ഉടനീളം യാത്ര ചെയ്ത് വൈദികരെയും അല്‍മായരെയും മെത്രാന്മാരെയും കണ്ട് രൂപംകൊടുത്ത ഈ റിപ്പോര്‍ട്ട് എന്തിനാണ് ഇനിയും മറച്ചുവയ്ക്കുന്നത്. അതുപോലെതന്നെ മാര്‍പാപ്പാ മാര്‍ കാട്ടുമനയെ അപ്പോസ്തലിക് കമ്മീഷനായി നിയമിക്കുകയുണ്ടായി. ഗഹനമായ പഠനത്തിനുശേഷം അദ്ദേഹവും ഒരു റിപ്പോര്‍ട്ട് മാര്‍പാപ്പായ്ക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടും എന്തെന്നറിയാന്‍ സഭയ്ക്ക് അവകാശമുണ്ട്. മാര്‍ ആലഞ്ചേരി നമ്മുടെ അവകാശങ്ങളെ റോമാ പിടിച്ചുവയ്ക്കുന്നു എന്ന് ആനുഷംഗികമായി സമ്മതിച്ചിട്ടുണ്ട്.  ആ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിന് അദ്ദേഹം പരിശ്രമിക്കുമെന്നും പറയുന്നു. നമ്മില്‍നിന്നും റോമാ (മാര്‍പാപ്പായല്ല പൗരസ്ത്യസംഘം) പിടിച്ചുവച്ചിരിക്കുന്ന അവകാശങ്ങള്‍. വത്തിക്കാന്‍ സൂനഹദോസ് നമുക്കു നല്‍കിയ പരമമായ അവകാശത്തെയും സ്വാതന്ത്ര്യത്തെയുമാണ് അനധികൃതമായി പൗരസ്ത്യ സംഘം കവര്‍ന്നെടുത്തത്. പൗരസ്ത്യ സംഘം നമ്മുടെമേല്‍ പിടിമുറുക്കുന്നതിനുവേണ്ടി പല തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നുണ്ട്. തങ്ങള്‍ ക്കിഷ്ടമുള്ളവരെ മെത്രാന്മാരാക്കി സിനഡ് നിറച്ച് തങ്ങളുടെ ഭരണം മുന്നോട്ടു കൊണ്ടുപോകാം എന്നതാണ് പൗരസ്ത്യ സംഘത്തിന്റെ തന്ത്രം.
നമ്മുടെ പുരാതന പാരമ്പര്യത്തിലേക്ക് - മാര്‍ത്തോമ്മായുടെ നിയമത്തിലേക്ക് - മടങ്ങിപ്പോകാതിരിക്കാന്‍ എല്ലാവിധ തന്ത്രങ്ങളും പൗരസ്ത്യ തിരുസംഘം ആവിഷ്‌കരിക്കുന്നു. നസ്രാണി സഭയുടെ അവകാശം മാര്‍ത്തോമ്മാനിയമം പുനഃസ്ഥാപിക്കലാണ്. ഈ അവകാശത്തിനുവേണ്ടി മാര്‍ ആലഞ്ചേരി പ്രവര്‍ത്തിക്കുമോ എന്ന വെല്ലുവിളിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത്. ഇന്ന് സഭയില്‍നിന്നും ധാരാളം പേര്‍ ഇതര സഭകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. നല്ല കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്. അവയെ പ്രാവര്‍ത്തികമാക്കാന്‍ ഇച്ഛാശക്തിയും ത്യാഗമനോഭാവവും ആവശ്യമാണ്. പരേതനായ വര്‍ക്കി വിതയത്തില്‍ നല്ലവനായിരുന്നു. നല്ല  ചിന്തകളും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ അവയൊന്നും നടപ്പിലാക്കാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല, വിസില്‍ ഊതാത്ത അമ്പയറെപ്പോലെ അദ്ദേഹം കളിക്കളത്തില്‍ നിന്നു. വിസില്‍ ഊതിയാല്‍ ഫൗള്‍ ചെയ്തവര്‍ എന്തു വിചാരിക്കും എന്ന് അദ്ദേഹം ഭയപ്പെട്ടു.


Monday, January 1, 2018

വിവാദം ആലഞ്ചേരിയെ തകർക്കാനോ ? | Debate Hour | Mangalam Tv

ജോസഫ് പുലിക്കുന്നേലിന്റെ ഒസ്യത്ത് (തുടർച്ച)

ഓശാനമൗണ്ട് സ്ഥാപനങ്ങളെ സംബന്ധിച്ച്

ഞാന്‍ സ്ഥാപിച്ച ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ ഏകദേശം 34 കൊല്ലമായി പൊതുജനസേവനം നടത്തിവരുന്നു. അത് എന്റെ കുടുംബത്തിനുവേണ്ടി ഞാന്‍ സ്ഥാപിച്ചതല്ല. പല ക്രൈസ്തവസ്ഥാപനങ്ങളുടെയും സ്ഥാപകന്മാര്‍ ആ സ്ഥാപനങ്ങള്‍ കുടുംബത്തിനായി സംവരണം ചെയ്യുന്ന സമ്പ്രദായമുണ്ട്. അങ്ങനെയൊരു ദുരവസ്ഥ ഈ സ്ഥാപ നങ്ങള്‍ക്ക് ഉണ്ടാവരുത് എന്ന് ഞാന്‍ എന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. എനിക്കൊരു മകനും മൂന്ന് പെണ്‍മക്കളുമാണുള്ളത്. അവര്‍ക്കാര്‍ക്കും ഓശാനമൗണ്ട് സ്ഥാപനങ്ങളുടെമേല്‍ അധികാരമുണ്ടാകരുതെന്ന് ഞാന്‍ നേരത്തെ എഴുതിയിരുന്നു.
എന്റെ 70-ാം വയസ്സില്‍ 2002-ല്‍ എന്റെ മകന്‍ രാജുവിന് ഞാന്‍ എഴുതിയ അനുശാസനം താഴെ കൊടുക്കുന്നു. (ഇംഗ്ലീഷിലെഴുതിയ ഈ അനുശാസനത്തിന്റെ തര്‍ജ്ജമ).
''ഓശാനമൗണ്ട് സ്ഥാപനങ്ങളെക്കുറിച്ച് എന്റെ മകന്‍ രാജുവിന് നല്കുന്ന അനുശാസനം
പ്രിയപ്പെട്ട രാജു,
എനിക്ക് 70 വയസ്സായി. എന്റെ പ്രതീക്ഷകള്‍ക്കപ്പുറം ദൈവം എനിക്ക് ദീര്‍ഘായുസ് തന്നിരിക്കുന്നു. നിനക്കറിയാവുന്നതുപോലെ എന്റെ സഹോദരന്മാരും സഹോദരിയും 70 നുമുമ്പ് അവശരായി. ചിലരാകട്ടെ, 60 വയസ്സിലും. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ കൂടുതല്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. അതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഓശാനമൗണ്ട് സ്ഥാപനങ്ങളുമായി നിനക്കുള്ള ബന്ധത്തെക്കുറിച്ച് നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം എനിക്കു തന്ന ഒരു വിശുദ്ധട്രസ്റ്റായിട്ടാണ് ഓശാനമൗണ്ട് സ്ഥാപനങ്ങളെ ഞാന്‍ കാണുന്നത്. ഞാന്‍ ദൈവത്തിന്റെ കൈയിലെ കേവലഉപകരണമായിരുന്നു. നീയും അങ്ങനെ വേണം ഇതിനെ കാണാന്‍. മുപ്പതോളം കൊല്ലത്തെ എന്റെ ആയുസ്സ് ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി ഞാന്‍ ചെലവഴിച്ചു. അത് ആഹ്ലാദകരമായ ഒരു ജോലിയായിരുന്നു. ഈ സ്ഥാപനത്തില്‍നിന്നും വളരെയധികംപേര്‍ അവരുടെ ആദ്ധ്യാത്മികദാഹം തീര്‍ത്തു. നന്ദിയോടെയുള്ള അവരുടെ ദീര്‍ഘനിശ്വാസം വമ്പിച്ച ഒരു ധനമായി ഞാന്‍ കാണുന്നു. അവയെല്ലാം നിനക്കും വരുന്ന തലമുറയ്ക്കും ഞാന്‍ നല്‍കുന്നു. രണ്ട് സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ നീ നിന്റെ സേവനം അവര്‍ക്ക് നല്‍കണം. ദൈവാനുഗ്രഹത്താല്‍ ഏടജക യ്ക്കും ഇഞഘട നും ഇന്ന് അര്‍പ്പിതമനസ്‌കരായ ഒരു മാനേജിംഗ് ബോര്‍ഡുണ്ട്. അവര്‍ സ്ഥാപനം നോക്കി നടത്തും. അവര്‍ ആവശ്യപ്പെടുമ്പോള്‍ വേണ്ട സഹായവും പിന്തുണയും നീ കൊടുക്കണം. ഈ സ്ഥാപനങ്ങളില്‍നിന്ന് ഒരു സാമ്പത്തികലാഭമോ പ്രശസ്തിയോ പേരോ നീ ആഗ്രഹിക്കരുത്. ഈ സ്ഥാപനങ്ങള്‍ ഒരു വിശുദ്ധപൊതുട്രസ്റ്റാണ്. ഇവ സ്ഥാപിച്ചിരിക്കുന്നത് നമ്മുടെ ഗ്രാമത്തിലും കുടുംബഭവനത്തിനും സമീപമാകയാല്‍ ബോര്‍ഡ് നിന്റെ സഹായം ചോദിച്ചേക്കാം. നീ എല്ലാ കാലങ്ങളിലും ബോര്‍ഡിനോട് സഹകരിക്കുകയും അവരെ സഹായിക്കുകയും ചെയ്യണമെന്ന് ഞാന്‍ അനുശാസിക്കുന്നു.
സ്‌നേഹത്തോടെ,
ജോസഫ് പുലിക്കുന്നേല്‍''
അധികാരവും പണവും പിടിച്ചെടുക്കേണ്ടതല്ല. ഇതിനര്‍ത്ഥം എന്റെ മക്കളോ എന്റെ ബന്ധുജനങ്ങളോ ഓശാനമൗണ്ടില്‍ ഓശാനാ സ്ഥാപനങ്ങളെ സഹായിക്കരുതെന്നല്ല,. മറിച്ച്, പ്രതിഫലേച്ഛയോ സ്ഥാനമോ ആഗ്രഹിച്ച് അത്തരം സേവനങ്ങള്‍ ചെയ്യാന്‍ പാടില്ല.
ഓശാനമൗണ്ടിന്റെ ഭാവി എന്ത് എന്നു ചോദിക്കുന്നവരുണ്ട്. അത് ഭാവിയാണ് തീരുമാനിക്കേണ്ടത്. സ്ഥാപകന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പിന്‍തലമുറ എന്നും ഉറച്ചുനില്‍ക്കണമെന്ന് പറയാനാകില്ല. ഒരുപക്ഷേ അത് വഴിമാറി ചലിച്ചേക്കാം. എനിക്കതില്‍ ദുഃഖമില്ല. കാരണം, ക്രിസ്തു സ്ഥാപിച്ച സഭയും ഗാന്ധിജി വാങ്ങിത്തന്ന സ്വാതന്ത്ര്യവും ശ്രീനാരായണന്റെ സാമൂഹ്യ-മതസങ്കല്പനങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. ആ ചരിത്രവസ്തുത മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാന്‍ ഓശാനമൗണ്ട് സ്ഥാപനങ്ങള്‍ക്ക് രൂപംകൊടുത്തത്. പക്ഷേ, എന്റെ സന്താനപരമ്പരകള്‍ ഈ വഴിമാറലിന് കാരണമാകരുതെന്ന് ഞാന്‍ ഉറച്ചു തീരുമാനിച്ചു. എല്ലാ ഓശാനമൗണ്ട് സ്ഥാപനങ്ങളും പൊതുജനസേവനത്തിന് ഉപകരിക്കുംവിധം മുന്നോട്ടുപോകണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഓശാനയെപ്പറ്റി

34 കൊല്ലമായി ഓശാന മാസിക ഞാന്‍ നടത്തുന്നു. ഇതിന്റെ ഭാവി എന്ത് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. വാര്‍ദ്ധക്യവും അനാരോഗ്യവും മൂലം ഓശാന മാസിക നിര്‍ത്തേണ്ടിവരുമോ എന്ന് ഞാന്‍ ആശങ്കാകുലനാണ്.
ഈ അടുത്തയിടെ ഓശാനയുടെ ആദ്യകാലം മുതലുള്ള വരിക്കാരനും വായനക്കാരനുമായ ബഹു.  ഫാ. കെ.റ്റി. ജയിംസ് കപ്പൂച്ചിന്‍ എഴുതിയ കത്ത് താഴെ കൊടുക്കുന്നു : ''ഓശാന'യുടെ ആരംഭംമുതല്‍ മുടങ്ങാതെ വരുത്തുകയും വായിക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. ആദ്യത്തെ കോപ്പി വായിച്ചശേഷം ഞാന്‍ അന്ന് എഡിറ്റര്‍ക്ക് എഴുതി, ഇത്തരം ഒരു മാസിക കേരള സഭയ്ക്ക് ആവശ്യമാണെന്നും എല്ലാ വിശ്വാസികള്‍ക്കും പ്രത്യേകിച്ച് അല്മായര്‍ക്ക് തങ്ങളുടെ അഭിപ്രായം തുറന്നെഴുതാനുള്ള ഒരു വേദിയായിരിക്കും ഇതെന്നും. 'ഓശാന' ഒരു ''തിരുത്തല്‍'' ശക്തിയായി ഇന്നുവരെ പ്രവര്‍ത്തിച്ചു. അതു തുടര്‍ന്നും കാണാന്‍ ആഗ്രഹിച്ചു. അത് നിര്‍ത്തിയെങ്കില്‍ വലിയ ഒരു നഷ്ടമാണ് സ്വതന്ത്രമായി ചിന്തിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക്. ഇതിനൊരു പരിഹാരം ബുദ്ധിമാനായ പുലിക്കുന്നേല്‍ സാര്‍ കണ്ടുപിടിച്ചു നടപ്പാക്കുമെന്ന് കരുതുന്നു. പുലിക്കുന്നേല്‍ സാര്‍ തന്റെ പ്രവാചക ദൗത്യം വിജയപ്രദമായി ഇത്രയുംനാള്‍ നിര്‍വ്വഹിച്ചതിന് ഒത്തിരി നന്ദി; നിര്‍ത്താതെ തുടരണമെന്ന ഒരപേക്ഷയും.''
സ്വാമി വിക്രാന്ത് ടഉആ; ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം, ചെന്നൈ ഓശാന മാനേജര്‍ക്ക് എഴുതിയ കത്ത് താഴെ കൊടുക്കുന്നു. 'How is the health of Mr. Joseph Pulikunnel? Please assure him of my continuous support and prayers. The December, January and February issues of Hosanna are excellent in doctrine and scholarship and objectivity, fearleseness, boldness.''
ഇത്തരം അനേകം കത്തുകള്‍ വരിക്കാരില്‍നിന്നും എനിക്ക് കിട്ടാറുണ്ട്. അതില്‍ വൈദികരും അല്‍മായരും ഉള്‍പ്പെടും. ശാരീരികാസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ഓശാന മാസിക തുടര്‍ന്നും നടത്തണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ അച്ചടിക്കൂലിയും കടലാസിന്റെ വിലയും ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ മാസിക ഇന്ന് നഷ്ടത്തിലാണ് നടക്കുന്നത്. ഈ സാമ്പത്തികഭാരം എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എല്ലാ മാധ്യമങ്ങളുടെയും പ്രധാനവരുമാന മാര്‍ഗ്ഗം പരസ്യങ്ങളാണ്. പ്രസിദ്ധീകരണം ആരംഭിച്ച അന്നു മുതല്‍ ഒരിക്കല്‍പോലും ഞാന്‍ പരസ്യങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വരിസംഖ്യയെ ആശ്രയിച്ചു മാത്രമേ ഓശാനയ്ക്ക് മുന്നോട്ടു പോകാനാകൂ. ഇന്ന് ഒരു കോപ്പിക്ക് 5 രൂപയാണ് വില. അത് 8 ആയി വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമേ ആരോഗ്യമുള്ളിടത്തോളം കാലം എനിക്ക് ഓശാന നടത്തിക്കൊണ്ടുപോകാനാകൂ. ഈ സാമ്പത്തികഭാരം വരിക്കാരില്‍ കെട്ടിവെയ്ക്കണമെന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഇത് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.
നിലവിലുള്ള വരിക്കാര്‍ 30 രൂപയെങ്കിലും കൂടുതല്‍ തന്ന് മാസികയെ നിലനിര്‍ത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതുപോലെതന്നെ സമ്പത്തുള്ളവര്‍ അവരുടെ കഴിവനുസരിച്ച് സംഭാവനയും അയച്ചുതരിക. കത്തോലിക്കാ സമുദായത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഇടനാഴിയിലാണ് ഓശാന നില്‍ക്കുന്നത്. ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ ഇനിയും വളരെയധികം എഴുതേണ്ടതുണ്ട്. പ്രചാരണം നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മെത്രാന്മാരുടെ വോട്ടുബാങ്ക് ഭീഷണിയെ ചെറുത്ത് നിയമനിര്‍മ്മാണം നടത്താനാകൂ; നിയമനിര്‍മ്മാണം എന്ന കാനാന്‍ദേശത്ത് നമുക്ക് പ്രവേശിക്കാന്‍ കഴിയൂ. അനാരോഗ്യവാനാണെങ്കിലും നിങ്ങളുടെ ഈ മുന്നേറ്റത്തില്‍ തൂലികകൊണ്ട് എന്നെക്കൊണ്ട് കഴിവത് ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു. അതിന് നിങ്ങളുടെ സഹായം അത്യന്താപേക്ഷിതമാണ്.
എന്റെ മരണശേഷം ഓശാന നിര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം. കാരണം,  ഓശാന ആരംഭിച്ചത്  ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ആ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ ഓശാന അപ്രസക്തമാണ്. ഓശാന ഒരിക്കലും ഒരു വാര്‍ത്താപത്രികയായിരുന്നില്ല. ആശയപത്രികയായിരുന്നു. പല മഹാന്മാരും ആശയമാസികകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ''ഹരിജന്‍'', ശ്രീനാരായണഗുരുസ്വാമി സ്ഥാപിച്ച ''വിവേകോദയം''. അവയെല്ലാം അവയുടെ കര്‍മ്മം നിര്‍വഹിച്ച് അപ്രത്യക്ഷമായി. പുത്തന്‍ സാഹചര്യത്തില്‍ പുതിയ ആശയങ്ങളെ അവതരിപ്പിക്കുന്നതിന് ഇത്തരം ആശയമാസികകള്‍ ആവശ്യമാണെന്ന് തോന്നുന്നു. അതുകൊണ്ട് മാസികകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഒരു വാഴക്കൂമ്പ് കുലയെ പ്രസവിച്ചിട്ടശേഷം പോളകള്‍ സ്വയം പൊഴിയുന്നതുപോലെ ഓശാനയും ചരിത്രത്തിന്റെ വീഥിയില്‍ എനിക്കുശേഷം പൊഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. വി. പൗലോസ് എഴുതിയതുപോലെ ''ഗോതമ്പുമണി അഴിയാതെ പുത്തന്‍ നാമ്പുകള്‍ ഉണ്ടാവുകയില്ല.'' അതുപോലെ കാലത്തിന്റെ പാടത്ത് പുതിയ നാമ്പുകള്‍ പൊട്ടിമുളയ്ക്കാന്‍ ഓശാന നിഷ്‌ക്രമിക്കുന്നതാണ് ഉത്തമം.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100-ാം സങ്കീര്‍ത്തനത്തിലെ അവസാനഭാഗം ആവര്‍ത്തിക്കട്ടെ, ''കര്‍ത്താവ് നല്ലവനല്ലോ. അവന്റെ അചഞ്ചലസ്‌നേഹം എന്നെന്നും നിലനില്‍ക്കുന്നു. അവന്റെ വിശ്വസ്തത സര്‍വ തലമുറകളിലും!''
ജോസഫ് പുലിക്കുന്നേല്‍
ഓശാനമൗണ്ട്, ഇടമറ്റം പി.ഒ.
മൊബൈല്‍ : 9447196214
എന്റെ സ്വര്‍ഗസ്ഥഭാര്യ കൊച്ചുറാണിയുടെ ഒന്നാം ചരമവാര്‍ഷികദിനമായ 2009 ഫെബ്രുവരി 22-ാം തീയതി പ്രസിദ്ധീകരിച്ചത്.

Rebirth of our Church in this New Year of the Laity


December 31, 2017

As we say goodbye to the old year and welcome in the new, let us continue to pull together to work for the reform of our Church. While it may seem that Pope Francis is moving slowly, he is clearly advancing the Church purposefully toward a more welcoming, inclusive, and merciful Communion of us all. Although there are members of the hierarchy who speak out against him accusing him of heresy, all the more reason that he needs our ongoing support and why we appreciate your personal and financial support in our ongoing work to bring about reform in our Church. As our Jesuit adviser, Gaston Roberge, reminds us: "Alone, the pope cannot change the Church. A pope for the people needs a people for the Pope." Much is happening in 2018 to bring about needed renewal in our Church.

Reform Groups worldwide calling the People to Speak Out
Following on the two Synods of Bishops Francis has called, CCRI has joined with the Brazilian Conference of Bishops in declaring 2018 the Year of the Laity. We are pleased to have joined with other reform movements to foster the role of the laity in encouraging people to speak out. We encourage everyone to join or start a small community of your own. We are working closely with Fr. Joe Healey in Nairobi, Kenya to work (1) through the Small Christian Communities asking those in attendance to let their needs be known and (2) calling periodic Zoom meetings with young people to support the Synod on Youth called by Pope Francis in October of this coming year. 

We have joined with Global Council Network to support their forthcoming series of Forums for the People of God. They have planned two international People's Forums: one in Aparecida, Brazil in 2018 and one in Africa in 2021. And two additional national People's Forums/Synods are planned: one called by the American Catholic Council (ACC) in October in a suburb of Dallas, Texas in 2018 and one called by Call to Action (CTA) in San Antonio, Texas in November of 2018. For any kind of reform to come, the people must have a voice. These Forums will provide a place for the People to speak out.

We will keep you posted on the details of these gatherings. But even if you cannot physically attend, you can be virtually present by visiting this website:  www.ThePeopleSpeakOut.org. As part of the preparation for these Synods, we have created this place in cyber space where you can make your voice heard and explore with others the reforms you'd like to see presented to the Vatican on behalf of the People of God.

There you can make your views made known:
1. By joining in the discussion on our blog.
2. By gathering people together in your community and exploring the changes you want to see in the Church. Click here to help you get started.
3. And most importantly, by sharing the outcomes of your discussions so that they can become part of the agenda of the various Forums. 

Let us offer our support of Pope Francis and give thanks for him
While our Holy Father has been accused of heresy and come under attack from members of the hierarchy and other right-winged groups, we have given him our support: www.WeSupportPopeFrancis.net. Go there now to sign two letters offering him your support.The first Pro Pope Francis , begun in Austria and Czechoslovakia, has gained over 66,000 signatures to date. The  second Pro Papa Francisco, begun in Spain. We know Francis appreciates this support since we received a notice that Pope Francis likes our Facebook page.

In his four plus years, Pope Francis has had a profound impact on the church. True, he has not changed the church's position on birth control, celibacy, women priests and gay marriage, but he has fundamentally changed how we see the church in five ways as outlined by Fr. Thomas Reese.

"First, the pope has called for a new way of evangelizing. He tells us that the first words of evangelization must be about the compassion and mercy of God, rather than a list of dogmas and rules that must be accepted.... His message is the message of the Gospel - it is about the Father's love for his people and their responsibility to love one another....

Second, Pope Francis is allowing open discussion and debate in the church. He is not scandalized by disagreements, even over doctrine. It is impossible to exaggerate how extraordinary this is. Only during Vatican II was such a debate possible.... During the last two papacies, dissent was roundly condemned and suppressed. The theologies of John Paul II and Benedict XVI could not be questioned.... Under Francis, synodal participants were encouraged by the pope to speak their minds boldly and not worry about disagreeing with him....One no longer hears of theologians being investigated and silenced. This is extremely important if theology is to develop and deal with contemporary issues in a way that is understandable by people of the 21st century. 

Third, Cardinal Burke and the pope's critics are right; the pope is presenting a new way of thinking about moral issues in Chapter 8 of Amoris Laetitia. He is moving the church away from an ethics based on rules to one based on discernment.... Under this approach to moral theology, it is possible to see holiness and grace in the lives of imperfect people, even those in irregular marriages. Rather than seeing the world as divided between the good and the bad, we are all seen as wounded sinners for whom the church serves as a field hospital where the Eucharist is food for the wounded rather than a reward for the perfect....

Fourth, the pope has raised environmental issues to a central place in the Catholic faith. He recognizes that global warming may be the most important moral issue of the 21st century. In his encyclical, Laudato Si', the pope tells us that 'Living our vocation to be protectors of God's handiwork is essential to a life of virtue; it is not an optional or a secondary aspect of our Christian experience....'

Finally, the pope has moved to reform the governance structures of the church. True, reform of the Roman Curia has proceeded slowly, but it is happening....More importantly, he is trying to change the culture of the clergy, moving them away from clericalism to a vocation of service. He wants bishops and priests to see themselves as servants of the people of God, not princes. Most important for the protection of his legacy, he has broken with tradition and seized control of the process for appointing cardinals....He has reached into the college of bishops for cardinals that reflect his priorities and values. This increases the chances that his successor, elected by these cardinals, will continue his agenda and not roll back the changes that he has made."

While the Holy Father may not be moving as quickly as some of us would want, let us take pride in what Francis  has accomplished. When he comes under attack, we have chosen to offer him our support. Go now to www.WeSupportPopeFrancis.net to sign two letters in support of Pope Francis: the first "Pro Pope Francis," begun in Vienna, Austria and Prague, Czechoslovakia and the second "Pro Pope Francis,"  begun in Spain. Pope Francis has gained the love and respect of so many - both Christians and non-Christians around the world.He has reached out across international and ecumenical borders. He has encouraged young people to "make some noise" and has urged all of us to "bother our pastors." He has said to the LGBT community: "Who am I to judge?" He has envisioned the governance of the Church as an upside down pyramid with the people at the top. He has created a Dicastery for the laity opening the way for the Faithful to have a greater role in the Church.He is seriously opening thee possibility of  married clergy.
Grateful for your ongoing support
We are grateful for your continued support and are fully aware that, unless we the People speak out, reform of our Church will never happen. As you consider making an end-of-the-year donation, we would appreciate any support you may offer. CCRI is fully committed to these series of Forums of the People of God and all contributions we receive this year will go toward this cause.

Wishing you every blessing for this New Year,
Rene Reid
CCRI director