Translate

Friday, January 5, 2018

അധാർമികമായ ഭൂമിഇടപാടുകളുടെ പശ്ചാത്തലത്തിൽ ചർച്ച് ആക്ടിന്റെ പ്രസക്തി പ്രചരിപ്പിക്കാൻ പ്രാർഥനാധർണ

KCRM  ന്റെ ആഭിമുഖ്യത്തിൽ  06.01.2018 (ശനി) 11am ന് ഹൈക്കോടതിക്കു സമീപമുള്ള മേജർ ആർച്ച് ബിഷപ്സ് ഹൗസിനു മുന്നിൽ പ്രാർഥനാ ധർണ. അടുത്തയിടെ സീറോ മലബാർ സഭാധികാരികൾ നടത്തിയ അധാർമികമായ ഭൂമി ഇടപാടുകളുടെ പശ്ചാത്തലത്തിൽ ജനാധിപത്യപരവും സുതാര്യവുമായ ചർച്ച് ആക്ടിന്റെ പ്രസക്തി പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി. സന്മനസ്സുള്ള ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സെക്രട്ടറി, KCRM.
Message forwarded by 9037078700

1 comment:

  1. നമ്മുടെ നാടു രക്ഷപെടണമെങ്കില്‍ ഈ നാട്ടിലെ ജാതി-മതസമുദായങ്ങളിലെ അധികാരഘടനകള്‍ ജനാധിപത്യപരമായി പൊളിച്ചടുക്കപ്പെടണം. ഓരോന്നിലെയും അധികാരമൂപ്പന്മാര്‍ ആസനമുറപ്പിച്ചിരിക്കുന്ന വോട്ടുബാങ്കുകളില്‍ നിന്നു സാധാരണമനുഷ്യര്‍ പുറത്തുവരണം. കൂടുതല്‍ വിശാലമായ സാമൂഹിക അവബോധത്തിലേക്ക് അവരുണരണം. വോട്ടുബാങ്കുകള്‍ക്കു ശരണമന്ത്രം ചൊല്ലുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരമൊരു മാറ്റത്തിനു മുന്‍കൈ എടുക്കില്ല. അതു ചെയ്യേണ്ടത് ഓരോ സമുദായത്തിലെയും ഉല്‍പതിഷ്ണുക്കളാണ്.
    കേരളത്തിലെ കത്തോലിക്കാസമുദായത്തില്‍ ഇത്തരമൊരു മാറ്റത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹാനായൊരു സാമൂഹ്യ പരിശഷ്‌കര്‍ത്താവായിരുന്നു കഴിഞ്ഞ മാസാവസാനം അന്തരിച്ച പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍. അദ്ദേഹം തുടങ്ങിവച്ച സഭാനവീകരണമെന്ന ലക്ഷ്യത്തിലേക്കുള്ള ധീരമായ ഒരു ചുവടുവയ്പായി ഞാനിതിനെ കാണുന്നു.

    ReplyDelete