Translate

Thursday, December 19, 2019

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്



ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്ക ഡിസംബർ 11, 2019 (December 11, 2019) ബുധനാഴ്ച്ച നടത്തിയ ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് കൊച്ചിയിൽനിന്ന് മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽനിന്നുമായി വളരെ അധികം ആൾക്കാർ അതിൽ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ റവ ഡോ വൽസൻ തമ്പു (Rev. Dr. Valson Thampu) ആയിരുന്നു. വിഷയം: "മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ മതത്തിനുവേണ്ടിയോ" (Religion for man, or man for religion). ഡോ തമ്പു യാത്രയിലായിരുന്നതിനാൽ കൊൽക്കത്ത എയർപോർട്ടിലിരുന്നാണ് സംസാരിച്ചത്.

വിഷയസംബന്ധമായി അവതരിപ്പിക്കപ്പെട്ട പ്രധാന പോയിൻറുകൾ ചുവടെ കൊടുക്കുന്നു. മാർക്കോസിൻറെ സുവിശേഷം 2: 28, “സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യൻ സാബത്തിനുവേണ്ടിയല്ല”. മതങ്ങളിൽ വ്യതിയാനങ്ങൾ എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. യേശുവിൻറെ കാലത്ത് യഹൂദമതം അനീതിനിറഞ്ഞ് ലജ്ഞാകരമായ അവസ്ഥയിലായിരുന്നു. മതങ്ങളിൽ പണം കുമിഞ്ഞുകൂടിയപ്പോൾ പുരോഹിത വർഗം ഉണ്ടായി. ധനവും അധികാരവും ഒന്നിക്കുമ്പോൾ നിരീശ്വരചിന്ത രൂപപ്പെടും. മതത്തെ സ്ഥാപനവൽക്കരിച്ചുകൊണ്ടാണ് പുരോഹിത വർഗം അധികാരം നിലനിർത്തുന്നത്. യേശു അന്ന് അഭിമുഖീകരിച്ചതും അതുതന്നെ.

പുരോഹിതർ ഇന്ന്, ദൈവത്തിനും മനുഷ്യനുമിടക്കുള്ള ഇടനിലക്കാരായായാണ് വർത്തിക്കുന്നത്. ആ ഇടനിലക്കാർ പാലമാകാതെ മതിലാകുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ടവർ മതിൽ കെട്ടുന്നു. അത് പാടില്ല. യേശു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തള്ളിപ്പറഞ്ഞു. ആചാരം യാന്ത്രികമാണ്; അടിമത്തമാണ്. ആചാരാനുഷ്ഠാനങ്ങളുടെ നാലുകെട്ടിൽനിന്ന് വെളിയിൽ വരണം. ശിഷ്യരെ പഠിപ്പിക്കുകയാണ് യേശു ചെയ്തത്. വളർച്ചയുടെ സംസ്കാരത്തിലേക്ക് മാറണം. മത്തായിയുടെ 7: 7-ൽ പറയുന്നത് "....അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും...." എന്നാണ്. മതദർശനം ഊന്നിനിൽക്കണ്ടത് അന്വേഷണത്തിലാണ്. പാശ്ചാത്യമനുഷ്യർ വചനത്തോട് ബന്ധംവരുത്തി അന്വേഷിക്കാൻ തുടങ്ങി. അതോടെ അവർ ആചാരാനുഷ്ഠാനങ്ങളിൽനിന്നും മാറിത്തുടങ്ങി.

പുരോഹിതവർഗത്തിൻറെ ദൈവം ധനമാണ്‌. ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കുക സാധ്യമല്ല. പണം ദൈവമല്ലാത്ത ആത്മീയതയിലേക്ക്, മാമോനെ ആരാധിക്കാത്ത ആത്മീയതയിലേയ്ക്ക് സഭ മാറണം.

പുരോഹിതവർഗത്തെ വഷളാക്കുന്നത് അല്മായരാണ്. അത് പ്രധാനമായി രണ്ടു കാരണങ്ങൾ കൊണ്ടാണ്. പള്ളിയ്ക്ക് വീണ്ടും വീണ്ടും പണം കൊടുക്കുക. വൈദികർ പറയുന്നത് മുഴുവൻ വെട്ടിവിഴുങ്ങുക. മറുപടി പറയാൻ സഭയിൽ അവസരമില്ല. ചോദ്യം ചോദിക്കാത്ത ആത്മീയഅടിമത്തമാണ് ഇന്നുനടക്കുന്നത്. പുരോഹിതരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ അല്മായർ പഠിക്കുക. ദൈവത്തിനും മനുഷ്യനും ഇടയ്ക്ക് ഇടനിലക്കാരായ പുരോഹിതർ വേണ്ട. പുരോഹിതവർഗത്തിൻറെ നുകത്തിൻകീഴിൽ കെട്ടിയിട്ട മനുഷ്യർ മനസ്സിലാക്കണം മനുഷ്യൻ മതത്തിനുവേണ്ടിയല്ലായെന്ന്. വസ്തുനിഷ്ഠമായും, വചനാധിഷ്ഠിതവുമായുള്ള നിരന്തര അന്വേഷണത്തിലൂടെ സമൂലമായ മാറ്റം അനിവാര്യമാണ്. ജീവിതം ഒരു അനുഭവമാണ്, രൂപാന്തരണമാണ്,സംസ്‌കാരമാണ്. അത് പുരോഹിതരുടെ നാടകംകളിയാകാൻ പാടില്ല. അന്ധവിശ്വാസത്തെ പരിപോഷിപ്പിച്ചാണ് പുരോഹിതർ നിലനിൽക്കുന്നത്.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി. ചില പ്രധാന പോയിൻറുകൾ ചുവടെ ചേർക്കുന്നു: യേശു ശിഷ്യരെയാണ് തെരെഞ്ഞെടുത്തത്. പുരോഹിതരെ നിയമിച്ചില്ല. യേശു മതം സ്ഥാപിച്ചിട്ടില്ല. സഹോദരർ പരസ്പരം സ്നേഹിക്കണമെന്ന് യേശു പഠിപ്പിച്ചു. ഇന്നത്തെ സഭ റോമാസാമ്രാജ്യത്തിൻറെ തനി പകർപ്പാണ്. പൗരോഹിത്യ മേധാവിത്വത്തിൽനിന്നും ജനങ്ങൾ രക്ഷപ്പെട്ടാൽ പുരോഹിതരുടെ കച്ചവടം പൂട്ടും. സഭയിൽ നിന്നുകൊണ്ട് നവീകരണം അസാധ്യമാണ്. യഹൂദ മത  ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് യേശു യഹൂദമതത്തെ പരിഷ്‌ക്കരിക്കാൻ ശ്രമിച്ച് പരാജയപ്പൂട്ടു. യഹൂദജനം തച്ചൻറെ മകനെ ആക്ഷേപിക്കുകയാണ് ചെയ്തത് (മത്താ. 13). അവസാനം കുരിശിൽ തൂക്കി കൊല്ലുകയും ചെയ്തു. യാതൊരുവക സംവാദത്തിനും സഭാധികാരം നില്ക്കില്ല. യുവതീയുവാക്കന്മാർ സഭയെ ഉപേക്ഷിച്ചു പോയിത്തുടങ്ങി.

ഡോ വൽസൻ തമ്പുവിൻറെ വിഷയാവതരണം ബൗദ്ധികമായ ഒരു ഉണർവിന് കാരണമായിയെന്ന് കോൺഫെറൻസിൽ സംബന്ധിച്ച എല്ലാവരുംതന്നെ അഭിപ്രായപ്പെടുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് ഡോ വൽസൻ തമ്പുവിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് ജനുവരി 08, 2020 ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ചെയർമാൻ അഡ്വ ബോറിസ് പോൾ ആയിരിക്കും. വിഷയം: 'ക്രിസ്ത്യൻ സ്വത്തുഭരണത്തിലെ അഴിമതികളും ചർച്ച് പ്രോപ്പർട്ടീസ് ട്രസ്റ്റ് ബില്ലും'.

Sunday, December 15, 2019

FB VIDEO MESSAGE OF VALSAN THAMPU ON 14TH DECEMBER 2019

https://www.facebook.com/valson.thampu.7/videos/119698739505748/

Tuesday, December 10, 2019

സിസ്റ്റർ ലൂസി കളപ്പുര കർത്താവിന്റെ നാമത്തിൽ പുസ്തക പ്രകാശനം പ്രെസ്സ് ക്ലബ്ബ് എറണാകുളം

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസ് ഡിസംബർ 11, 2019-ന്


ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസ് ഡിസംബർ 11, 2019 ((December 11, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും ഓർമപ്പെടുത്തിക്കൊള്ളുന്നു.

 

വിഷയം: "മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ
മതത്തിനുവേണ്ടിയോ" (Religion for man, or man for religion)

അവതരിപ്പിക്കുന്നത്: റവ ഡോ വൽസൻ തമ്പു (Rev. Dr. Valson Thampu)

ടെലികോൺഫെറൻസ് മോഡറേറ്റ് ചെയ്യുന്ന ശ്രീ എ സി ജോർജ് കൊച്ചിയിലായതിനാൽ അദ്ദേഹം കൊച്ചിയിൽനിന്നായിരിക്കും മോഡറേറ്റ് ചെയ്യുന്നത്. ഡോ വൽസൻ തമ്പു ആ ദിവസങ്ങളിൽ കൊൽക്കത്ത (Culcutta)-യിലായതിനാൽ അദ്ദേഹം അവിടെനിന്നായിരിക്കും നമ്മോട് സംസാരിക്കുന്നത്.

 
കേരളത്തിലെ മതങ്ങളുടെ അതിപ്രസരം അവിടുള്ള ജനതയുടെ സ്വകാര്യ ജീവിതത്തിന് ശാപമായി മാറിയിരിക്കുകയാണ്, ഇന്ന്. മതമാകുന്ന ഭാണ്ഡവും പേറി വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയിരിക്കുന്ന പുതുതലമുറ യഥാർത്ഥത്തിൽ ഒരു ഊരാക്കുടുക്കിൽ പെട്ടപോലെയാണ്. ഒരു മനുഷ്യൻറെ ജീവിതത്തിൽ മതത്തിന് എന്തുമാത്രം പ്രാധാന്യം നൽകണം, അതോ മതത്തിനുവേണ്ടി ഒരുവൻ ജീവിക്കണമോ എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഒരു ഉത്തരം പ്രവാസികൾക്ക് ഉണ്ടായിരിക്കേണ്ടതാണ്. ദൈവശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ വൽസൻ തമ്പു ഈ വിഷയത്തിൽ നമുക്ക് പ്രകാശം നൽകുമെന്നത് തീർച്ചയാണ്. അദ്ദേഹത്തിൻറെ പ്രഭാഷണം ശ്രവിക്കാനും സംശയങ്ങൾ ചോദിക്കാനും ചർച്ചയിൽ പങ്കെടുക്കാനും ലഭിക്കുന്ന ഈ സുവർണാവസരത്തിലേയ്ക്ക് നിങ്ങൾ ഏവരെയും ക്ഷണിക്കുകയും ഈ പരിപാടിയെ സംബന്ധിച്ച് വീണ്ടും ഓർമപ്പെടുത്തുകയും ചെയ്യുന്നു.

 
ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

 
December 11, 2019 Wednesday evening 09 pm Eastern Standard Time (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

Monday, December 9, 2019

ചർച്ച് ബില്ല് 2009 നിയമം ആകുമ്പോൾ കന്യാസ്ത്രീകൾക്ക് സുരക്ഷ ലഭിക്കും

https://www.facebook.com/MaccabiOfficial/videos/441591839885752/

Thursday, December 5, 2019

ചര്‍ച്ച് ആക്ട് ക്രൂസേഡില്‍ സിസ്റ്റര്‍ ലൂസിയുടെ ഉദ്ഘാടന പ്രസംഗം

https://drive.google.com/file/d/1HCmedgxP6Pd86AbgAaOZqSdYp08DvcxJ/view?usp=sharing

ചര്‍ച്ച് ആക്ട് ക്രൂസേഡില്‍ വല്‍സന്‍ തമ്പുവിന്റെ പ്രസംഗം

https://drive.google.com/open?id=1rmJTr5dE1rhb0NKpVXdcnb7WMJTHtbLL


നടന്നുപോയ ആധാരം പള്ളിമേടയിൽ തിരിച്ചെത്തി!

പുല്ലിച്ചിറയിൽ വൻ ആഘോഷം!

അഡ്വ ബോറിസ് പോൾ



ഇക്കഴിഞ്ഞ ഓശാന ഞായറിലെ ദിവ്യബലിയർപ്പണശേഷം കൊല്ലം പുല്ലിച്ചിറ ഇടവക വികാരി ഫാ അരുൺ ആറാടൻ വെളിപ്പെടുത്തി:
"പള്ളി വസ്തുവിന്റെ ആധാരം കാണാതായി"!
കൈക്കാരൻ സെബാസ്റ്റ്യൻ കാർളോസ് ആധാരം അടിച്ചു മാറ്റിയെന്ന് പാതിരി ശിങ്കിടികൾ നാടാകെ പ്രചരിപ്പിച്ചു.
ഇടവക പൊതുയോഗം കൂടി.
പാതിരി ആധാരം പോയ കദനകഥ വിവരിച്ചു. കൈക്കാരൻ കടത്തി എന്ന നിലയിൽ തുടങ്ങിയ ചർച്ച വഴിതിരിഞ്ഞ് പാതിരിയുടെ പങ്കിലേക്കെത്തി!
ഉടൻ പാതിരി പ്രഖ്യാപിച്ചു:
"എന്നെ സംശയിച്ചാൽ ദൈവകോപം ഉണ്ടാകും"!
കുഞ്ഞാടുകൾ ഭയവിഹ്വലരായി.
പാതിരി ഒന്നുകൂടി വെളിപ്പെടുത്തി:
"ആധാരം നടന്നുപോകില്ല. അതിന് കൈയും കാലുമില്ല."
എന്നു വെച്ചാൽ അടിച്ചുമാറ്റിയത് തന്നെയെന്ന്!
വെളിപാടുണ്ടായ കുഞ്ഞാടുകൾ അടങ്ങി. പാതിരി കൊല്ലം മെത്രാസനത്തിലേക്ക് വാറോല അയച്ചു:
"കൈക്കാരൻ ആധാരം കടത്തി".
മെത്രാൻ റവ. പോൾ ആന്റണി മുല്ലശ്ശേരിയും വികാരി ജനറൽ റവ. വിൻസെന്റ് മച്ചാടോയും ചേർന്ന് ഉടനെ കുറ്റപത്രം തയ്യാറാക്കി: "കൈക്കാരൻ ആധാരമടിച്ചു മാറ്റി".
പിന്നെ മേമ്പൊടിക്ക് കുറച്ച് സാമ്പത്തിക ആരോപണങ്ങളും!
അന്വേഷണത്തിന് റിട്ടയർഡ് എസ്.പി ജയിംസിനെ നിയമിച്ചു.
എസ്.പിയദ്ദേഹം തകൃതിയായി അന്വേഷിച്ചു.
ആധാരം കൈക്കാരൻ അടിച്ചു മാറ്റിയത് തന്നെയെന്ന് സാക്ഷിമൊഴികളാലും രേഖകളാലും തനിക്ക് വെളിവായി എന്ന് ടിയാൻ കണ്ടുപിടിച്ച് റിപ്പോർട്ട് തയ്യാറാക്കി മെത്രാച്ചന് നൽകി.
റിപ്പോർട്ടിന് കാത്തുനിൽക്കാതെ സത്യം അരമണിക്കൂർ മുമ്പേ "ബോധ്യപ്പെട്ട" മെത്രാൻ കൈക്കാരനെ മാത്രമല്ല അജപാലന സമിതിയെ മൊത്തം പിരിച്ചുവിട്ടു.
19 ശിങ്കിടികളെ പുതിയ കമ്മിറ്റിയായി വികാരി ജനറൽ പ്രഖ്യാപിച്ചു. അജപാലന സമിതി ഓഫീസ് അന്ന് തന്നെ സീൽ വച്ചു പൂട്ടുകയും ചെയ്തു.
കേസ് കൊല്ലം മുൻസിഫ് കോടതിയിലെത്തി. സെക്രട്ടറി രാഹുൽ വിൻസെന്റ്, കൈക്കാരൻ സെബാസ്റ്റ്യൻ കാർളോസ്, സമിതിയംഗം രാജൻ വിൻസെന്റ് എന്നിവരാണ് കേസ് ഫയൽ ചെയ്തത്. കേസ് നിലനിൽക്കേ, അജപാലന സമിതി ഓഫീസ് പൊളിച്ചു കയറുമെന്ന് കാണിച്ച് വികാരി ജനറൽ സെക്രട്ടറിക്കും കൈക്കാരനും നോട്ടീസയച്ചു.
വികാരിയുടെ ദുരുദ്ദേശം മനസ്സിലാക്കിയ അവർ കോടതിയെ സമീപിച്ചു.
കോടതി നിയമിക്കുന്ന അഭിഭാഷക കമ്മീഷൻ ഓഫീസ് തുറന്ന് സാധന സാമഗ്രികളുടെ പട്ടിക തയ്യാറാക്കാൻ ഉത്തരവായി.
പൊളിച്ചു കയറാനുള്ള മെത്രാസന ശ്രമം പാളി.
പുല്ലിച്ചിറയിൽ ഡിസംബറിൽ പെരുന്നാളാണ്.
വീണ്ടും ശിങ്കിടികൾ കുപ്രചരണം തുടങ്ങി.
ഓഫീസിൽ പെരുന്നാൾ സാധനങ്ങൾ പെട്ടു പോയതിനാൽ പെരുന്നാൾ മുടങ്ങുമെന്നായി പ്രചരണം.
രാഹുൽ വിൻസെന്റും, സെബാസ്റ്റ്യൻ കാർളോസും, രാജൻ വിൻസെന്റും അടുത്ത ഹർജി ഫയൽ ചെയ്തു.
അത് കോടതി അനുവദിച്ചു.
പെരുന്നാളിന് ആവശ്യമുള്ളതെല്ലാം കമ്മീഷണർ എടുത്ത് വികാരിക്ക് കൊടുത്ത് രസീത് വാങ്ങണം എന്ന് കോടതി ഉത്തരവായി.
കള്ള പ്രചരണം അതോടെ പൊളിഞ്ഞു.
ഇനിയാണ് ക്ലൈമാക്സ്:
കമ്മീഷനും കക്ഷികളും ഇരുഭാഗം വക്കീലന്മാരും പള്ളിയിലെത്തി.
ഓഫീസ് തുറന്നു.
പെരുന്നാളിന്‌ ഉപയോഗിക്കുന്ന ചില സാധനങ്ങൾ പള്ളിമേടയ്ക്കുള്ളിലെ മുറിക്കുള്ളിലെ ലോക്കർ മുറിയിലാണ്.
വികാരി സൂക്ഷിക്കുന്നതുൾപ്പെടെയുള്ള മൂന്ന് താക്കോലുകൾ ഉപയോഗിച്ച് ലോക്കർ തുറന്നു.
സ്വർണ്ണക്കിരീടമൊക്കെ പരിശോധിച്ച് വികാരി ഏറ്റുവാങ്ങി.
ലോക്കറിൽ അതാ ഒരു സ്യൂട്ട് കേസ് ഇരിക്കുന്നു.
ഉള്ളിൽ വിവിധ ആധാരങ്ങൾ.
കമ്മീഷണർ എല്ലാം പരിശോധിച്ച് ലിസ്റ്റ് തയ്യാറാക്കി.
അപ്പോഴതാ കൂട്ടത്തിൽ കൈക്കാരൻ "അടിച്ചുമാറ്റിയ" ആധാരം!
ഇപ്പോഴത്തെ വികാരിയും കൂട്ടരും ഞെട്ടി.
പള്ളിമേടയിൽ വികാരിയുടെ ഓഫീസ് മുറിക്കുള്ളിലാണ് ഈ ലോക്കർ മുറി!
അരുൺ ആറാടൻ എന്ന മുൻ വികാരി കൈക്കാരനെ പ്രതിയാക്കാനുപയോഗിച്ച ആരോപണം വെറും പച്ചക്കള്ളമെന്ന് തെളിഞ്ഞു.
റവ. മുല്ലശ്ശേരി മെത്രാൻ കൈയ്യൊപ്പിട്ട കുറ്റാരോപണ ചാർജ് വെറും പച്ചക്കള്ളമെന്നും തെളിഞ്ഞു.
കൈക്കാരന്റെ കുറ്റം തെളിഞ്ഞെന്ന് വിധി പറഞ്ഞ റിട്ട എസ്.പി ജയിംസിന്റെ വിധി നട്ടാൽ കുരുക്കാത്ത പച്ചക്കള്ളമായി മാറി.
ഇതാണ് ദൈവവിധി.
പക്ഷെ, ഈ ദൈവവിധി പുല്ലിച്ചിറക്കാരെ അറിയിക്കാനായി പള്ളിയിൽ വിളിച്ച് പറയണമെന്ന് സഭാധികാരികൾക്ക് തോന്നുന്നതേയില്ല!
മുൻ വികാരി പള്ളിമേടയ്ക്കുള്ളിലെ ലോക്കറിൽ സ്യൂട്ട്കേസിൽ ഒളിപ്പിച്ചുവെച്ച സത്യം പുല്ലിച്ചിറ മാതാവിന്റെ ദിവ്യശക്തിയാലാവണം ഇത്ര പെട്ടെന്ന് പുറത്ത് വന്നതെന്ന് പുല്ലിച്ചിറക്കാർ വിശ്വസിക്കുന്നു.
ദൈവത്തിന്റെ കനത്ത പ്രഹരം കരണത്ത് ഏറ്റ ഈ കള്ളസാക്ഷ്യക്കാർ കൈക്കാരൻ സെബാസ്റ്റ്യൻ കാർളോസിനോട് മാപ്പ് പറയണം.
അല്പമെങ്കിലും അന്തസ്സ് ഉണ്ടെങ്കിൽ.....
പുല്ലിച്ചിറ പെരുന്നാൾ വന്നെത്തി.
ഈ കള്ള സാക്ഷ്യക്കാർ പുല്ലിച്ചിറക്കാരോടും പരസ്യമായി മാപ്പിരക്കണം.
അതിനുള്ള ക്രൈസ്തവികത അവർ കാണിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Sunday, December 1, 2019

Church Act Crusade Nov 27 സെക്രട്ടേറിയറ്റ് സമരത്തിന്റെ പ്രസക്തഭാഗങ്ങൾ



അണക്കര ധ്യാനകേന്ദ്രം ഒഴിയണമെന്ന് നോട്ടീസ്.

വിശ്വാസികൾ ഇടയുന്നു

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാത്യു അറക്കൽ 26 ഏക്കർ വരുന്ന തന്റെ ഭൂമി തട്ടി എടുക്കാൻ നോക്കുന്നു എന്നും തന്റെ ഭൂമിയിൽ അനധികൃതമായി തുടരുന്ന അണക്കര ധ്യാനകേന്ദ്രം തൽസ്ഥാനത്തു മാറ്റണമെന്നും കാണിച്ച് വൈദികൻ നോട്ടീസ് അയച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാത്യു അറക്കൽ 26 ഏക്കർ വരുന്ന തന്റെ ഭൂമി തട്ടി എടുക്കാൻ നോക്കുന്നു എന്നും തന്റെ ഭൂമിയിൽ അനധികൃതമായി തുടരുന്ന അണക്കര ധ്യാനകേന്ദ്രം തൽസ്ഥാനത്തു മാറ്റണമെന്നും കാണിച്ച് വൈദികൻ നോട്ടീസ് അയച്ചു. ഇതു സംബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറക്കലിനെ പ്രതിയാക്കി വൈദികനായ ജോസഫ് തൂങ്കുഴി കേസ് കൊടുത്തു. വൈദികന് 87 വയസുള്ളതിനാൽ എത്രയും പെട്ടെന്ന് കേസ് തീർപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവായി. 

തമിഴ്നാട്ടിലെ ജയലളിതയെക്കുറിച്ച് കേട്ടതു പോലുള്ള അതിശയ കഥകളാണ് കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്ന് പുറത്തു വരുന്നത്. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാൻ ബിഷപ്പ് ഏതു വൃത്തികെട്ട കളിയും കളിക്കുമെന്നാണ് വിധവയായ മോണിക്ക പറയുന്നത്. ബിഷപ്പിന്റെ പിതാവിന്റ ജ്യേഷ്ടന്റ മകന്റെ ഭാര്യയായ വിധവയാണ് കാഞ്ഞിരപ്പള്ളി രൂപത തങ്ങളുടെ ഭൂമി തട്ടി എടുക്കാൻ ചതിപ്രയോഗം നടത്തി എന്ന പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. അവരും കോടതിയിൽ കേസു കൊടുത്തിരിക്കുകയാണ്. പിതാവിന്റെ കീഴിലുള്ള ഗുണ്ടാപ്പടയെ പേടിച്ച് പലരും ളപ്പോഴും മൗനം പാലിക്കുകയാണ്. ബിഷപ്പിനെതിരെ സംസാരിച്ചിട്ടുള്ള പലരും അപകടപ്പെട്ടിട്ടുണ്ട് എന്നാണ് പൊതുവെ സംസാരം. അതിനിടെ അണക്കര ധ്യാനകേന്ദ്രം എത്രയും പെട്ടെന്ന് ഒഴിയണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി ഫാ. ജോസഫ് തൂങ്കുഴി പറഞ്ഞു. 

വരുമാനത്തിന്റെ 40 ശതമാനം അഗതികൾക്ക് കൊടുക്കാമെന്ന ഉറപ്പിലാണ് തന്റെ സ്വന്തം ഭൂമിയിൽ ധ്യാനകേന്ദ്രം തുടങ്ങാൻ അനുവദിച്ചത് എന്നും എന്നാൽ വരുമാനം കുമിഞ്ഞു കൂടിയപ്പോൾ തന്നെ കണക്കുകൾ കാണിക്കാതായെന്നും ദരിദ്രരെ പാടെ അവഗണിച്ചു എന്നുമാണ് ജോസഫച്ചന്റെ പരാതി. ധ്യാനകേന്ദ്രത്തിൽ അടിമുടി തട്ടിപ്പാണെന്നും അതിനാൽ തന്നെ ധ്യാനകേന്ദ്രം ഒഴിഞ്ഞു പോകണമെന്നും അച്ചൻ ഇ മെയിലിലൂടെ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് കത്തോലിക്കാ സഭക്ക് നാണക്കേട് ഉണ്ടാക്കുന്നുവെന്നും അതിനാൽ ഉടൻ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നുമാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം.