ചാക്കോ
കളരിക്കൽ
കെസിആർഎം നോർത്ത് അമേരിക്കയുടെ
ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസ് ഡിസംബർ 11, 2019 ((December 11, 2019) ബുധനാഴ്ച വൈകീട്ട്
ഒമ്പതുമണിക്ക് (09 PM EASTERN
STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും ഓർമപ്പെടുത്തിക്കൊള്ളുന്നു.
വിഷയം: "മതം
മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ
മതത്തിനുവേണ്ടിയോ" (Religion for man, or man for
religion)
അവതരിപ്പിക്കുന്നത്: റവ ഡോ വൽസൻ തമ്പു (Rev. Dr. Valson
Thampu)
ടെലികോൺഫെറൻസ് മോഡറേറ്റ്
ചെയ്യുന്ന ശ്രീ എ സി ജോർജ് കൊച്ചിയിലായതിനാൽ അദ്ദേഹം കൊച്ചിയിൽനിന്നായിരിക്കും
മോഡറേറ്റ് ചെയ്യുന്നത്. ഡോ വൽസൻ തമ്പു ആ ദിവസങ്ങളിൽ കൊൽക്കത്ത (Culcutta)-യിലായതിനാൽ അദ്ദേഹം അവിടെനിന്നായിരിക്കും നമ്മോട്
സംസാരിക്കുന്നത്.
കേരളത്തിലെ മതങ്ങളുടെ അതിപ്രസരം അവിടുള്ള
ജനതയുടെ സ്വകാര്യ ജീവിതത്തിന് ശാപമായി മാറിയിരിക്കുകയാണ്, ഇന്ന്. മതമാകുന്ന ഭാണ്ഡവും പേറി വിദേശ രാജ്യങ്ങളിലേയ്ക്ക്
കുടിയേറിയിരിക്കുന്ന പുതുതലമുറ യഥാർത്ഥത്തിൽ ഒരു ഊരാക്കുടുക്കിൽ പെട്ടപോലെയാണ്. ഒരു മനുഷ്യൻറെ ജീവിതത്തിൽ മതത്തിന് എന്തുമാത്രം പ്രാധാന്യം
നൽകണം, അതോ മതത്തിനുവേണ്ടി ഒരുവൻ
ജീവിക്കണമോ എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഒരു ഉത്തരം പ്രവാസികൾക്ക് ഉണ്ടായിരിക്കേണ്ടതാണ്. ദൈവശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ വൽസൻ
തമ്പു ഈ വിഷയത്തിൽ നമുക്ക് പ്രകാശം നൽകുമെന്നത് തീർച്ചയാണ്. അദ്ദേഹത്തിൻറെ
പ്രഭാഷണം ശ്രവിക്കാനും സംശയങ്ങൾ ചോദിക്കാനും ചർച്ചയിൽ പങ്കെടുക്കാനും ലഭിക്കുന്ന ഈ
സുവർണാവസരത്തിലേയ്ക്ക് നിങ്ങൾ ഏവരെയും ക്ഷണിക്കുകയും ഈ പരിപാടിയെ സംബന്ധിച്ച് വീണ്ടും ഓർമപ്പെടുത്തുകയും ചെയ്യുന്നു.
ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
December 11, 2019 Wednesday evening 09 pm Eastern Standard Time
(New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.
No comments:
Post a Comment