വിശ്വാസികൾ ഇടയുന്നു
കാഞ്ഞിരപ്പള്ളി
രൂപതാ ബിഷപ്പ് മാത്യു അറക്കൽ 26 ഏക്കർ വരുന്ന തന്റെ ഭൂമി തട്ടി എടുക്കാൻ
നോക്കുന്നു എന്നും തന്റെ ഭൂമിയിൽ അനധികൃതമായി തുടരുന്ന അണക്കര
ധ്യാനകേന്ദ്രം തൽസ്ഥാനത്തു മാറ്റണമെന്നും കാണിച്ച് വൈദികൻ നോട്ടീസ് അയച്ചു.
കാഞ്ഞിരപ്പള്ളി
രൂപതാ ബിഷപ്പ് മാത്യു അറക്കൽ 26 ഏക്കർ വരുന്ന തന്റെ ഭൂമി തട്ടി എടുക്കാൻ
നോക്കുന്നു എന്നും തന്റെ ഭൂമിയിൽ അനധികൃതമായി തുടരുന്ന അണക്കര
ധ്യാനകേന്ദ്രം തൽസ്ഥാനത്തു മാറ്റണമെന്നും കാണിച്ച് വൈദികൻ നോട്ടീസ് അയച്ചു.
ഇതു സംബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറക്കലിനെ
പ്രതിയാക്കി വൈദികനായ ജോസഫ് തൂങ്കുഴി കേസ് കൊടുത്തു. വൈദികന് 87
വയസുള്ളതിനാൽ എത്രയും പെട്ടെന്ന് കേസ് തീർപ്പാക്കണമെന്ന് ഹൈക്കോടതി
ഉത്തരവായി.
തമിഴ്നാട്ടിലെ
ജയലളിതയെക്കുറിച്ച് കേട്ടതു പോലുള്ള അതിശയ കഥകളാണ് കാഞ്ഞിരപ്പള്ളി രൂപതയിൽ
നിന്ന് പുറത്തു വരുന്നത്. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാൻ ബിഷപ്പ് ഏതു
വൃത്തികെട്ട കളിയും കളിക്കുമെന്നാണ് വിധവയായ മോണിക്ക പറയുന്നത്.
ബിഷപ്പിന്റെ പിതാവിന്റ ജ്യേഷ്ടന്റ മകന്റെ ഭാര്യയായ വിധവയാണ് കാഞ്ഞിരപ്പള്ളി
രൂപത തങ്ങളുടെ ഭൂമി തട്ടി എടുക്കാൻ ചതിപ്രയോഗം നടത്തി എന്ന പരാതിയുമായി
രംഗത്തു വന്നിരിക്കുന്നത്. അവരും കോടതിയിൽ കേസു കൊടുത്തിരിക്കുകയാണ്.
പിതാവിന്റെ കീഴിലുള്ള ഗുണ്ടാപ്പടയെ പേടിച്ച് പലരും ളപ്പോഴും മൗനം
പാലിക്കുകയാണ്. ബിഷപ്പിനെതിരെ സംസാരിച്ചിട്ടുള്ള പലരും
അപകടപ്പെട്ടിട്ടുണ്ട് എന്നാണ് പൊതുവെ സംസാരം. അതിനിടെ അണക്കര ധ്യാനകേന്ദ്രം
എത്രയും പെട്ടെന്ന് ഒഴിയണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി ഫാ.
ജോസഫ് തൂങ്കുഴി പറഞ്ഞു.
വരുമാനത്തിന്റെ
40 ശതമാനം അഗതികൾക്ക് കൊടുക്കാമെന്ന ഉറപ്പിലാണ് തന്റെ സ്വന്തം ഭൂമിയിൽ
ധ്യാനകേന്ദ്രം തുടങ്ങാൻ അനുവദിച്ചത് എന്നും എന്നാൽ വരുമാനം കുമിഞ്ഞു
കൂടിയപ്പോൾ തന്നെ കണക്കുകൾ കാണിക്കാതായെന്നും ദരിദ്രരെ പാടെ അവഗണിച്ചു
എന്നുമാണ് ജോസഫച്ചന്റെ പരാതി. ധ്യാനകേന്ദ്രത്തിൽ അടിമുടി തട്ടിപ്പാണെന്നും
അതിനാൽ തന്നെ ധ്യാനകേന്ദ്രം ഒഴിഞ്ഞു പോകണമെന്നും അച്ചൻ ഇ മെയിലിലൂടെ
ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് കത്തോലിക്കാ സഭക്ക് നാണക്കേട്
ഉണ്ടാക്കുന്നുവെന്നും അതിനാൽ ഉടൻ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി
നിർത്തി അന്വേഷണം നടത്തണമെന്നുമാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം.
No comments:
Post a Comment