വീട്ടിലും,നാട്ടിലും സ്കൂളിലും , കൊള്ളാത്ത ചെക്കനെ അപ്പന്റെ കാലുപിടിക്കൽ കാരണം മെത്രാൻ ഒരു കത്തനാരാക്കും ! ( ഈ മെത്രാനും ഈത്തറിതന്നെ !) പിന്നെയീ കത്തനാരുപയ്യാൻ മേത്രാനാകും, കുറെകഴിഞ്ഞു കർദ്ദിനാളാകും . പക്ഷെ മനസും വിവരദോഷവും പഴയതുതന്നെ! " കാരാസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ " ?ഇതുപോലുള്ളവര് ഏതുകാര്യത്തിനും ഇടയലേഖനവുമായി പാവം ജനത്തെ ഭരിക്കാനും മെരുക്കാനും പണമൂറ്റി സുഖിക്കാനും ഇറങ്ങും ! എന്നാൽ "ഇടയൻ" ചമയുന്നവരേ , നിങ്ങളെക്കാൾ വിവരവും അറിവും ഉള്ളവരാണീ "പാവംജനം " എന്നോര്ത്ത്, വലിയവലിയകാര്യങ്ങളിൽ നാവടക്കിയിരുന്നാൽ നാടിനും സഭയ്ക്കും ഏറെനല്ലത് ...കസ്തൂരിയായാലും കസ്തൂരിമാനായാലും രക്ത ചൊരിച്ചിൽ വേണ്ടാ ..കുരിശിലവൻ കുറേ ചൊരിഞ്ഞതല്ലെ ? വായടക്കൂ പണിയെടുക്കൂ ളോഹകളെ.... ഉച്ചഭാഷിണി കയ്യിൽ കിട്ടിയാൽ പള്ളികളിൽ കാണിക്കുന്ന വിവരദോഷക്കസർത്തു റോഡരികിലെ പൊതുവേദികളിൽ വേണ്ടെവേണ്ടാ ..നസറയനും നാട്ടാര്ക്കും നാണക്കേടാണ് ളോഹകളെ ...തൊപ്പി വച്ചാൽ പോലീസ് എന്നപോലെ, "ളോഹകൂട്ടിൽ" കയറിയാൽ നിങ്ങൾ അറിവിന്റെ മൊത്തവ്യാപാരികളാണെന്ന തെറ്റിധാരണ വേണ്ട കൂട്ടരേ ...
Translate
Saturday, November 23, 2013
പശ്ചിമഘട്ട സംരക്ഷണം: ചെയ്യാവുന്നതും ചെയ്യരുതാത്തതും
കേരളത്തിന്‍െറ മലയോരപ്രദേശങ്ങള്‍ പ്രക്ഷോഭമുഖരിതമായിരിക്കുന്നു. സഖാക്കള്‍ നികൃഷ്ട ജീവികളെ സഹോദരനെന്നും പിതാവെന്നും ഒക്കെ വിശേഷിപ്പിക്കുന്നു. കത്തനാരും കമ്യൂണിസ്റ്റും കൈകോര്‍ത്ത് ഇന്‍ക്വിലാബ് വിളിക്കുന്നു.
ഇത് ഒരു വലിയ സവാളയാണ്. സൂക്ഷിച്ചു പൊളിച്ചില്‌ളെങ്കില്‍ കണ്ണീരാണ് ഫലം. ജയന്തി നടരാജന്‍ അല്‌ളെങ്കില്‍ അവരുടെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കള്‍ സ്ഥലകാലബോധമില്ലാതെ പെരുമാറിയതിലാണ് കുഴപ്പത്തിന്‍െറ തുടക്കം.
സത്യവ്രതന്‍ കാട്ടാളനോട് പറഞ്ഞതാണ് ഓര്‍ത്തുപോവുന്നത്. കാണുന്നത് പറയുകയില്ല, പറയുന്നത് കാണുകയുമില്ല. വെറുതെ ആരോട് ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു? കം പൃശ്ചസി പുന: പുന:?
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അറിഞ്ഞോ അറിയാതെയോ അപാകതകള്‍ കടന്നുകൂടിയിട്ടുണ്ട്. ജനസാന്ദ്രത അഞ്ഞൂറും എഴുന്നൂറും ഉള്ള ഇടങ്ങളെ നൂറില്‍ താഴെ സാന്ദ്രതയുള്ള മലകളുമായി ചേര്‍ത്തുനിര്‍ത്തിയത് സാമി പോലും ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. അതൊക്കെ പരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്‌തിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ഒന്നുരണ്ട് മാസത്തിനകം കിട്ടും. അതിന് മുമ്പ് കേന്ദ്രം എടുത്തുചാടിയത് അക്ഷന്തവ്യമാണ്.
പശ്ചിമഘട്ട സംരക്ഷണം അപ്പാടെ അട്ടിമറിക്കാന്‍ കോപ്പുകൂട്ടുന്നവരെ സഹായിക്കുന്നതായി ഈ പ്രയോഗം.
രാഷ്ട്രീയമായ മുതലെടുപ്പിന് ഈ അവസരം രാഷ്ട്രീയകക്ഷികള്‍ ഉപയോഗിക്കുന്നതില്‍ അദ്‌ഭുതമില്ല. വത്തിക്കാനില്‍ പുതിയ മാര്‍പ്പാപ്പ വന്ന കാര്യം അറിയാതെയോ ഓര്‍ക്കാതെയോ വിമോചനസമരത്തെ അനുസ്‌മരിപ്പിക്കുന്ന നിലയില്‍ കത്തനാരും മെത്രാനും പ്രശ്‌നത്തില്‍ ഇടപെടുന്നത് സമൂഹത്തില്‍ വിഭാഗീയത വര്‍ധിപ്പിക്കുന്നു എന്ന് അവരൊട്ട് അറിയുന്നതുമില്ല. ഭാ.ജ.പാ.യുടെ പരിസ്ഥിതി സ്‌നേഹം ഹൈറേഞ്ചിലാകെ ക്രിസ്‌ത്യാനിയും മുസ്ലിമും മാത്രമാണ് ഉള്ളത് എന്ന ധാരണയിലാണ് എന്ന സത്യം മറ്റൊരു കൗതുകവാര്‍ത്ത.
പത്തെഴുപത് കൊല്ലം എങ്കിലും ആയി ഈ കുടിയേറ്റം തുടങ്ങിയിട്ട്. കുടിയേറ്റക്കാര്‍ കൈയേറ്റക്കാരല്ല. അവര്‍ നാട്ടിലുള്ളത് വിറ്റുപെറുക്കി കൊളംബസിനെ പോലെ ഇറങ്ങിത്തിരിച്ചവരാണ്. ഇപ്പോള്‍ വയനാട്ടിലും ഇടുക്കിയിലും താമസിക്കുന്ന തലമുറയാകട്ടെ അവിടെ ജനിച്ചു വളര്‍ന്നവരുമാണ്. 2013ല്‍ നിലവിലിരിക്കുന്ന ആ വാസവ്യവസ്ഥ ഈ തലമുറ കൂടെ ഉള്‍പ്പെട്ടതാണെന്ന എന്ന സത്യം മാനിക്കാതെ പരിസ്ഥിതി സുവിശേഷം പറയരുത്.
ഇവിടെ അല്‍പം ചരിത്രം അറിയാനുണ്ട്. കേരളത്തിലെ വനങ്ങള്‍ പണ്ട് മുതല്‍തന്നെ ശ്രദ്ധേയമായിരുന്നെങ്കിലും വനത്തിന്‍െറ ഉടമസ്ഥത വടക്കന്‍ കേരളത്തില്‍ ഭൂപ്രഭുക്കന്‍മാര്‍ക്കും തിരുവിതാംകൂറിലും കൊച്ചിയിലും സര്‍ക്കാറിനും എന്ന അവസ്ഥയാണ് ആധുനികകാലത്ത് നാം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ മധ്യത്തോടെയാണ് വനപരിപാലനം നിലവില്‍വന്നത്. അന്ന് ഭൂമിയുടെ മുക്കാല്‍ഭാഗവും കാട് തന്നെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തോടെ ഇത് പാതിയായി കുറഞ്ഞു. കാര്‍ഷികാവശ്യങ്ങള്‍ക്ക് വനം വിട്ടുകൊടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇരുപതാംനൂറ്റാണ്ടിന്‍െറ ആദ്യപാതി വനസംരക്ഷണത്തിന്‍േറതായിരുന്നു, താരതമ്യേന, വെയിസ്റ്റ്‌ലാന്‍റ് നിയമം അനുസരിച്ച് നാട്ടുരാജ്യസര്‍ക്കാറുകള്‍ കൃഷിക്ക് വിട്ടുകൊടുത്തും മലബാറിലെ ഭൂസ്വാമിമാര്‍ വിറ്റുമുടിച്ചും (അഥവാ കുടിയേറ്റക്കാര്‍ വാങ്ങി തെളിച്ചും) ഏകദേശം പത്ത് ശതമാനം കാടുകൂടെ വെളുത്തു ഇക്കാലത്ത്. യുദ്ധം വന്നതോടെ ഭക്ഷ്യവിളകള്‍ ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ നാട്ടുകാരെ കാട്ടില്‍ അഴിച്ചുവിട്ടു. ജല വൈദ്യുതിപദ്ധതികള്‍, കൃഷിക്ക് ഉപയുക്തമായ വനഭൂമി ഇങ്ങനെ പല വഴികളിലായി വനം നശിച്ചു.1965 70 ആയപ്പോഴേക്ക് ഭൂമിയുടെ നാലിലൊന്ന് മാത്രം വനം എന്ന അവസ്ഥയുണ്ടായി.
നാണ്യവിളകള്‍ക്ക് ലഭിച്ച പ്രാധാന്യവും ഇതില്‍ പങ്ക് വഹിച്ചു. തിരുവിതാംകൂറിലെ വിശാഖം തിരുനാള്‍ മഹാരാജാവ് 1880 ല്‍ റബറും കപ്പയും സിലോണില്‍നിന്ന് കൊണ്ടുവന്നു. മരച്ചീനി കൃഷി വകുപ്പിനെയും റബര്‍ വനവകുപ്പിനെയും ഏല്‍പിച്ചു. തിരുവനന്തപുരത്തെ പ്രശസ്‌തമായ ജവഹര്‍ നഗര്‍ ആയിരുന്നു മരച്ചീനി കൃഷിക്ക് തെരഞ്ഞെടുത്തത്. അടുത്തകാലം വരെ തിരുവനന്തപുരത്ത് ജവഹര്‍ നഗര്‍ മരച്ചീനി വിള എന്നാണ് അറിയപ്പെട്ടിരുന്നത്.പുറത്തുനിന്ന് വന്ന പുതുമക്കാരാണ് ആ പേര് വിസ്‌മൃതിയിലാക്കിയത്.
റബര്‍ നട്ടത് ഇടുക്കി ജില്ലയില്‍ ആയിരുന്നു. തട്ടേക്കാട് പക്ഷിസാങ്കേതത്തിനപ്പുറം ഇടമലയാര്‍ ഭാഗത്ത് ഏഴേക്കര്‍ സ്ഥലത്ത് വനംവകുപ്പ് 1899ല്‍ നട്ടുപിടിപ്പിച്ച റബര്‍തോട്ടമാണ് ഇന്ത്യയിലെ ആദ്യത്തെ റബര്‍ എസ്‌റ്റേറ്റ്.
അക്കാലത്തെ പരിസ്ഥിതി സമ്മര്‍ദങ്ങള്‍ കണക്കിലെടുത്താല്‍ ശരിയായ തീരുമാനങ്ങള്‍ ആയിരുന്നിരിക്കണം ഇവ. വനസംരക്ഷണത്തെക്കുറിച്ച് ബോധം ഉണ്ടായിരുന്നു എന്നതിന് തെളിവാണ് 1888 ഒക്ടോബര്‍ 11ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ കോന്നി പ്രദേശം. `റിസര്‍വ് വനം' ആയിരിക്കും എന്ന് പ്രഖ്യാപിച്ചത്. മലബാറില്‍ സര്‍ക്കാര്‍ ഭൂസ്വാമിമാര്‍ക്ക് കാട് വിട്ടുകൊടുത്തു. പഴശ്ശിയോട് സഹകരിച്ചവരുടെ ഭൂമി തോട്ടമാക്കി, സഹകരിച്ച ആദിവാസികള്‍ക്ക് വനം അന്യവുമാക്കി. ഭൂമിക്ക് സെറ്റില്‍മെന്‍റ് നടത്തിയപ്പോള്‍ സര്‍ക്കാറിന് വനം റിസര്‍വായി ഏറ്റെടുക്കാമായിരുന്നു. അതിനുപകരം ഭൂസ്വാമിയുടെ പാട്ടമോ അന്യംനിന്ന തറവാട്ടിലെ വസ്‌തുവോ അല്ലാത്ത കാട് മുഴുവന്‍ നാട്ടുടയവര്‍ക്ക് നല്‍കി. അതുകൊണ്ടാണ് മലബാറില്‍ റിസര്‍വ് വനത്തേക്കാള്‍ ഏറെ വിസ്‌തൃതി സ്വകാര്യവനങ്ങള്‍ക്ക് ഉണ്ടായത്. ഇങ്ങനെ ഭൂസ്വാമികള്‍ക്ക് കിട്ടിയ വനഭൂമിയാണ് മലബാറിലെ സ്വകാര്യവനം. ഭൂപരിഷ്‌കരണ നിയമത്തില്‍ സ്വകാര്യവനഭൂമി ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, എന്നെങ്കിലും നിയമഭേദഗതി വഴി ഈ സൗജന്യം നഷ്ടപ്പെടുമെന്ന ഭയം വനഭൂമിയുടെ ഉടമകളെ വേട്ടയാടിയിരുന്നുവെന്ന് കരുതണം. കിട്ടിയ വിലയ്‌ക്ക് വിറ്റുതീര്‍ക്കുക എന്നതായിരുന്നു അവര്‍ സ്വീകരിച്ച നയം. വാണിജ്യതാല്‍പര്യങ്ങളുമായി വാങ്ങാന്‍ ചെന്നവര്‍ മുഴുവന്‍ കൊള്ളക്കാരും അതേ മാനസികാവസ്ഥയില്‍ കിട്ടിയ വിലയ്‌ക്ക് വിറ്റ് തീര്‍ത്തവര്‍ പാവം പയ്യന്മാരും ആകുന്നതിലെ യുക്തി അത്ര ഭദ്രമല്ല എന്ന് പറയാതെ വയ്യ. 1971ലെ സ്വകാര്യ വനദേശസാത്‌കരണനിയമം മലബാറിലെ ഈ ഭൂസ്വാമിമാരുടെ ഭയം സ്ഥിരീകരിച്ചു. ഒരു വശത്ത് നിയമയുദ്ധവും മറുവശത്ത് വനനശീകരണവും നടത്തിയവരുടെ രോഷത്തിന്‍െറ വിത്തുകള്‍ പൊട്ടിമുളച്ചപ്പോള്‍ സ്വന്തം കണ്ണില്‍ കോല്‍ ഇരിക്കെ അന്യരുടെ കണ്ണിലെ കരടിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്ന പ്രക്രിയക്കാണ് കാലം സാക്ഷ്യം വഹിച്ചത്.
തിരുവിതാംകൂറില്‍ രണ്ടാം ലോക മഹായുദ്ധകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1942 ഒക്ടോബര്‍ 20ന് സര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. വനത്തില്‍ നെല്‍കൃഷി അനുവദിക്കുന്നു. ദേവികുളം, പീരുമേട് താലൂക്കുകളിലായി ഇരുപതിനായിരം ഏക്കര്‍ വനം കൃഷി ഭൂമിയായി പ്രഖ്യാപിക്കുന്ന ഗവണ്‍മെന്‍റ് ഉത്തരവ് താമസിയാതെ പുറത്തിറങ്ങി. ഇത്തരം ഭൂമികളുടെ വിതരണമായിരുന്നു എന്‍.എസ്. കൃഷ്‌ണപിള്ള എന്ന ദേവികുളം കമിഷണറുടെ മുഖ്യചുമതല. സര്‍ക്കാറിന്‍െറ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനില്ല. കുത്തകപ്പാട്ടമായി കൊടുക്കുക, കുറേക്കാലം കഴിഞ്ഞ് പുതിയ ഇനം മരങ്ങള്‍ വെച്ചുപിടിപ്പിച്ചുകൊണ്ട് സ്ഥലം തിരിച്ചെടുക്കുക എന്നതായിരുന്നു പരിപാടി. നടന്നത് മറ്റൊന്നാണ്. കൊടുത്തത് എടുക്കാന്‍ സാധിച്ചിട്ടില്‌ളെന്ന് മാത്രമല്ല, കൊടുക്കാത്തതും എടുക്കപ്പെട്ടു. തുടര്‍ന്ന് പട്ടയത്തിനുള്ള ആവശ്യം ഉയര്‍ന്നു.
ഇ.എം.എസ്. സര്‍ക്കാര്‍ 1957ല്‍ അതുവരെയുള്ള കൈയേറ്റങ്ങളും കുടിയേറ്റങ്ങളും (എല്ലാ കുടിയേറ്റക്കാരും കൈയേറ്റക്കാരല്ല എന്ന് ഓര്‍ത്തിരിക്കണം) സാധൂകരിക്കുമെന്ന് പ്രഖ്യാപിച്ചു. കിണറ്റിലേക്ക് ചെറിയ കല്ല് എടുത്തിടുമ്പോള്‍ രൂപപ്പെടുന്ന വലയങ്ങള്‍ പോലെ ഈ തീയതി മാറിമാറി വന്നു. 1957ലെ സര്‍ക്കാര്‍, വനത്തിന്‍െറ പുതിയ അതിര്‍ത്തി നിശ്ചയിക്കാന്‍ ജനകീയ സമിതികളെ നിയമിച്ചു. തഹസില്‍ദാര്‍ അധ്യക്ഷന്‍, ഫോറസ്റ്റ് റേയ്‌ഞ്ചറും എം.എല്‍.എയും സ്ഥലത്തെ പ്രധാന ദിവ്യന്മാരും അംഗങ്ങള്‍. ഈ സമിതികള്‍ എന്തെങ്കിലും പ്രയോജനം ചെയ്‌തു എന്ന് തോന്നുന്നില്ല. അയ്യപ്പന്‍കോവിലിനടുത്തുള്ള തട്ടാത്തിക്കുടിയിലെ കുടിയിറക്ക് ശ്രമം മുതല്‍ മണിയങ്ങാടന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരെ ഉള്ള സംഭവങ്ങളുടെ ആകെ തുക രണ്ട് സംഗതികളായി ചുരുക്കിപ്പറയാം. ഒന്ന് 1968 ജനുവരി ഒന്നു വരെയുള്ള പ്രവേശങ്ങള്‍ അംഗീകരിക്കപ്പെട്ടു. രണ്ട്, ഈ അംഗീകാരത്തിന്‍െറ മറവില്‍ പുതിയ കൈയേറ്റങ്ങള്‍ ഉണ്ടായി. 1968 ഒക്ടോബറില്‍ അനന്തന്‍പിള്ള എന്ന സര്‍ക്കാറുദ്യോഗസ്ഥന്‍െറ നിര്‍ദേശപ്രകാരം നാല്‍പ്പതിനായിരം ഏക്കര്‍ വനം കൃഷിക്ക് ഉപയുക്തമായി വേര്‍തിരിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സര്‍ക്കാറുകളും മലബാറിലെ ഭൂസ്വാമിമാരും പില്‍ക്കാലത്ത് മാറി മാറി വന്ന സര്‍ക്കാറുകളും കോണ്‍ഗ്രസ് മുതല്‍ സി.പി.എം വരെയുള്ള രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പറയണം. മിയാ കുള്‍പാ, മിയാ കുള്‍പാ, മിയാ മാക്‌സിമാ കുള്‍പാ. എന്‍െറ പിഴ. എന്‍െറ പിഴ, എന്‍െറ വലിയ പിഴ. മാറി നിന്ന് കുറ്റം വിധിക്കാവുന്ന പരുവത്തിലല്ല ആരും.
ഈ പശ്ചാത്തലം അറിയാതെ മേനകഗാന്ധി പേപ്പട്ടിയെ ചികിത്സിക്കുന്നത് പോലെ കൈകാര്യം ചെയ്യാവുന്നതല്ല പ്രശ്‌നം എന്ന് ചുരുക്കിപ്പറഞ്ഞ് നിര്‍ത്താം. രണ്ട് കാര്യങ്ങള്‍. ഒന്ന്, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് മരമൗലികവാദികളുടെ സുവിശേഷമാണെങ്കിലും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുപേക്ഷണീയമായ തിരുത്തലുകളോടെ എല്ലാവരും അംഗീകരിക്കണം. ഉമ്മന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വരട്ടെ. എന്ത് തിരുത്തലാണ് വേണ്ടത് എന്ന് അതിനുശേഷം ചര്‍ച്ച ചെയ്യാം. ഹൈറേഞ്ചില്‍ പാറ പൊട്ടിക്കണ്ട. ടൗണ്‍ഷിപ്പ് പണിയണ്ട. എങ്കിലും കക്കൂസില്‍ പോകാന്‍ തഹസീല്‍ദാരുടെ പെര്‍മിറ്റ് വേണമെന്ന് പറയരുത്. രണ്ടാമത് അര്‍ജന്‍റീനയില്‍ ആയിരുന്നപ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുവര്‍ത്തിച്ച നയങ്ങള്‍ സഭാ നേതൃത്വം സ്വീകരിക്കണം. ഇപ്പോള്‍ കര്‍ദിനാള്‍ ജോര്‍ജ് തിരുമേനി മാത്രമാണ് ആ ലൈന്‍ പിന്തുടര്‍ന്ന് കാണുന്നത്. കുടിയേറ്റക്കാര്‍ക്ക് വിദ്യാഭ്യാസം ഇല്ലാതിരുന്ന കാലത്ത് സ്‌കൂള്‍ കഴിഞ്ഞ് ഒമ്പത് കൊല്ലം പഠിച്ച വൈദികര്‍ സ്വാഭാവിക നേതാക്കന്മാര്‍ ആയിരുന്നു.ഇപ്പോള്‍ അതല്ല അവസ്ഥ. ഇപ്പോള്‍ വൈദികരുടെ നേതൃത്വം നമ്മുടെ സാമൂഹിക ജീവിതത്തില്‍ വിരുദ്ധശിലയും തടങ്ങല്‍ പാറയും ആവുന്നത് അവര്‍ തിരിച്ചറിയണം.
ആറന്മുള വിമാനത്താവളത്തിനെതിരെ ഹിന്ദു ഐക്യവേദി 10 സ്വാമിമാരെ ഒപ്പംനിര്‍ത്തി സമരം ചെയ്യുമ്പോലെയും പൂന്തുറയിലോ ബീമാപള്ളിയിലോ ഒരു കുടിയിറക്ക് പ്രശ്‌നത്തില്‍ തിരുവനന്തപുരം ജില്ലയിലെ മൗലവിമാര്‍ സമരത്തിനിറങ്ങുമ്പോലെയും തന്നെയാണ് വൈദിക നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടുന്നത്. അതുകൊണ്ട് തിരുമേനിമാര്‍ അരമനകളിലേക്കും അച്ചന്മാര്‍ അള്‍ത്താരയുടെ വിശുദ്ധിയിലേക്കും അടിയന്തരമായി മടങ്ങണം, ഈ സമൂഹത്തിലെ ബഹുസ്വരത മാനിച്ചുകൊണ്ട്. ശേഷം കാര്യങ്ങള്‍ വിദഗ്‌ധരും ജനങ്ങളും സര്‍ക്കാറും നടത്തട്ടെ.
Friday, November 22, 2013
ജീവോത്സവ് അഥവാ പ്രജനനോത്സവ്
സി. വി. സെബാസ്റ്റ്യന്‍ (സര്‍ക്കുലേഷന്‍ മാനേജര്‍,
സത്യജ്വാല)
8-1-2013 ലെ മാതൃഭൂമി പത്രത്തിലെ താഴെക്കാണുന്ന വാര്‍ത്തയാണ് ഇവിടെ കുറിക്കുന്ന പ്രതികരണത്തിന്റെ
പ്രചോദനം. വാര്‍ത്തയുടെ പ്രസക്തമായ ഭാഗങ്ങള്‍ ഇപ്രകാരം:
ജീവോത്സവ് 16-ന്
തൃശ്ശൂര്‍: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ കൂടുതല്‍ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളെ ആദരിക്കുന്നു. കുടുംബങ്ങളുടെ മഹനീയതയും മക്കളുടെ സമൃദ്ധിയും ഉയര്‍ത്തിക്കാട്ടാനും ജീവന്‍ പരിപോഷിപ്പിക്കാനുമായിട്ടാണ് 'ജീവോത്സവ്-2013' എന്ന പേരില്‍ ഒക്‌ടോബര്‍ 16-ന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രസന്ന തട്ടില്‍ അറിയിച്ചു. കേരളത്തിലെ എല്ലാ രൂപതകളിലെയും 1990-നു ശേഷം വിവാഹിതരായ നാലും അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളെയാണ് ആദരിക്കുന്നത്. പൊതുസമ്മേളനം K.C.B.C. ഫാമിലി കമ്മീഷന്റെയും പ്രൊ-ലൈഫിന്റെയും ചെയര്‍മാന്‍ മാര്‍ മാത്യു ആനി കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിക്കും. ഏകദിന സെമിനാര്‍ ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ.ഡേവിഡ് അബൂക്കന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.
ഉടന്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
കഷ്ടം ! ദൈവം കനിഞ്ഞനുഗ്രഹിച്ച പത്തും പതിനാറും മക്കളെ പെറ്റ്, പോറ്റി വളര്‍ത്തിയ നിരവധി കത്തോലിക്ക വൃദ്ധ ദമ്പതിമാര്‍ ഇപ്പോഴും ഈ നാട്ടില്‍ ജീവിച്ചിരുന്നിട്ടും അവരെയൊന്ന് ആദരിക്കാന്‍ ഈ നന്ദികെട്ട പുരോഹിത പുംഗവന്മാര്‍ക്ക് തോന്നാത്തത് വിരോധാഭാസം തന്നെ. എന്താ, മറ്റ് മത-സാമുദായിക വിഭാഗങ്ങള്‍ക്ക് ഉതപ്പും ഈര്‍ഷ്യയും ബഹു.തിരുമേനിമാരോട് തോന്നാതിരിക്കാനോ, കത്തോലിക്കാ ബിഷപ്പുമാര്‍ പിന്നണിയില്‍ നിന്ന് ഇപ്പണി കന്യാസ്ത്രീകളെ ഏല്‍പ്പിച്ചിരിക്കുന്നത്? അങ്ങനെ ആവാനെ വഴിയുള്ളൂ.

മാതൃഭൂമി പത്രത്തിന്റെ ചരമവാര്‍ത്താ പേജില്‍ നിന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി ശേഖരിച്ച
ഒരു സ്ഥിതിവിവര കണക്കിന്റെ സംക്ഷിപ്തരൂപം, സമുദായം തിരിച്ച്, ഇവിടെ ഉദ്ധരിക്കാം.
10 ഓ അതില്‍ കൂടുതലോ മക്കളുള്ള ആകെ ദമ്പതിമാരുടെ എണ്ണം - 413
ഇവരില്‍ സുറിയാനി ക്രിസ്ത്യാനി ദമ്പതിമാരുടെ എണ്ണം - 340
ഇവരില്‍ സുറിയാനി ക്രിസ്ത്യാനി ദമ്പതിമാരുടെ ശതമാനം - 82.3%
എല്ലാ വിഭാഗങ്ങളിലും പെടുന്ന ഹിന്ദു ദമ്പതിമാരുടെ എണ്ണം - 44 (10.7%)
മുസ്ലീം ദമ്പതിമാരുടെ എണ്ണം - 29 (7%)

ഇപ്പറഞ്ഞ കണക്കില്‍ ശ്രദ്ധേയമായ രണ്ട് മൂന്ന് കാര്യങ്ങള്‍ ഉണ്ട്. ഒന്ന് - ഇവിടെ പറയുന്ന
ക്രിസ്ത്യന്‍ ദമ്പതിമാരുടെ കൂട്ടത്തില്‍ നാലോ അഞ്ചോ ഇതര വിഭാഗങ്ങളില്‍പ്പെട്ട മറ്റ്
നസ്രാണി ദമ്പതിമാര്‍ മാത്രമേ പെടുന്നുള്ളു. അതായത് 99% വും സംഭാവന ചെയ്തിരിക്കുന്നത്
നസ്രാണി കത്തോലിക്കാ ദമ്പതിമാര്‍ തന്നെ. രണ്ട് - മാതൃഭൂമിയുടെ കോട്ടയം പതിപ്പില്‍ മുസ്ലീങ്ങളുടെ
യഥാര്‍ത്ഥ പ്രാതിനിധ്യം പ്രതിഫലിപ്പിക്കുകയില്ല. അതിന് മലപ്പുറം കോഴിക്കോട് പത്രങ്ങളുടെ
പേജുകളത്തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. മൂന്ന് - മേല്‍പ്പറഞ്ഞ വിവരേശേഖരണത്തിന്
മാതൃഭൂമിക്കു പകരം മലയാളമനോരമ പത്രത്തെയോ ദീപികയേയോ ആശ്രയിക്കുകയാണെങ്കില്‍ ക്രിസ്ത്യന്‍
ദമ്പതിമാരുടെ അനുപാതം കൂടാനും മറ്റുള്ളവരുടെ അനുപാതം വീണ്ടും കുറയാനും സാധ്യതയുണ്ട്.
മറ്റൊരു കാര്യം, 20-25 വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇത്തരമൊരു കണക്കെടുപ്പ് (ബഹു.മെത്രാന്മാര്‍
അവരുടെ മഹത്തായ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങിയാല്‍) അപ്രസക്തമാകാം.
2
നസ്രാണി കത്തോലിക്കരിലെ ജനസംഖ്യാ സ്‌പോടനം കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന - പോര്‍ച്ചുഗീസുകാര്‍ കത്തോലിക്കാ മതം ഇവിടേയ്ക്ക് ഇറക്കുമതി ചെയ്ത നാള്‍ മുതല്‍ - ഒരു പ്രതിഭാസമാണ്. മുസ്ലീങ്ങളില്‍ ഈ പ്രവണതയ്ക്ക് ഒന്നൊന്നേകാല്‍ സഹസ്രാബ്ദങ്ങള്‍ തന്നെയായിക്കാണും. രണ്ടും മതനേതൃത്വത്തിന്റെ പ്രോത്സാഹനത്തോടും അനുഗ്രഹാശിസ്സുകളോടും കൂടി തുടങ്ങിവെച്ച ഒരു 'പ്രേരിത ജനസംഖ്യാ വര്‍ദ്ധനവ് ' ആണ്. സാധാരണ മത വിശ്വാസികളുടെ അജ്ഞതയെ മുതലെടുത്ത് അര നൂറ്റാണ്ടു മുമ്പു വരെ തുടര്‍ന്നു വന്ന ജാതീയവും മതപരവുമായ ഈ പ്രവണത ഒരു പരിധിവരെ പൊറുക്കത്തക്കതാണ്. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ 60 കളോടുകൂടി കാര്‍ഷിക ഭൂമിയുടെ ലഭ്യതക്കുറവിനെക്കുറിച്ചും ജനസംഖ്യാ വര്‍ദ്ധനവിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കേരളത്തിലെ പൊതു സമൂഹം മൊത്തത്തില്‍ ബോധവാന്മാരായി തുടങ്ങിയെങ്കിലും മുസ്ലൂം - ക്രിസ്ത്യന്‍ പുരോഹിതവര്‍ഗ്ഗം ഒഴുക്കിനെതിരെ നീന്താന്‍ താന്താങ്ങളുടെ വിശ്വാസി സമൂഹങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു; നിര്‍ബന്ധിക്കുകയായിരുന്നു. അതിനാല്‍ ഇപ്പറഞ്ഞ പുരോഹിതവര്‍ഗ്ഗം പ്രേരണാകുറ്റത്തിന് ഉത്തരവാദികളാണ്, രൂക്ഷമായ സാമൂഹ്യ വിചാരണയ്ക്ക് തീര്‍ച്ചയായും വിധേയരാകേണ്ടവരാണ്.കേരള സമൂഹത്തിന്റെ പൊതുശത്രുക്കളായി ഈ പുരോഹിതവര്‍ഗ്ഗങ്ങളെ പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.സുറിയാനി കത്തോലിക്കരിലേയും മുസലീം സമുദായത്തിലേയും സൂകര പ്രസവത്തിന് നിയമപരമായ ഒരു പ്രജനനപ്പൂട്ട് ഏര്‍പ്പാടാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്നാല്‍, മതേതരത്വത്തിന്റെയും ന്യൂനപക്ഷാവകാശത്തിന്റെയും പേരില്‍ 'പൂച്ചയ്ക്കാര് മണി കെട്ടും' എന്ന അവസ്ഥയില്‍ അന്ധാളിച്ചു നില്‍ക്കുകയാണ് ഇതര സമൂദായങ്ങളും മാറി മാറി വരുന്ന ഭരണകക്ഷി രാഷ്ട്രീയപാര്‍ട്ടികളും.

കേരളത്തിലെ സുറിയാനി കത്തോലിക്കന്റെ ആഢ്യത്വത്തിന്റെ സ്റ്റാറ്റസ് സിംബലുകള്‍ രണ്ടാണ്.ഒന്ന് റബര്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ ഏക്കര്‍ കണക്കിലുള്ള ഭൂസ്വത്ത്; രണ്ട് 10-ല്‍ കുറയാത്ത എണ്ണം സന്തതികള്‍. ഇവ രണ്ടും ഇല്ലാത്ത നസ്രാണി ക്രിസ്ത്യാനികള്‍ സ്വന്തം സമുദായത്തിലെ അധ:കൃതനാണ്; ഏഴാം കൂലികളാണ്.
ഭൂസ്വത്തിനോടും സന്താനസമ്പത്തിനോടുമുള്ള ഈ ആസക്തി ഒരു ചങ്ങലാ പ്രവര്‍ത്തനം പോലെ തുടരുകയാണ്.ഇതിന്
തുടക്കമിട്ടത് പോര്‍ച്ചുഗീസ് മിഷനറിമാരുടെ പ്രേരണയിലും പ്രോത്സാഹനത്തിലും.മറ്റൊരുവിധത്തില്‍
പറഞ്ഞാല്‍, നസ്രാണി കത്തോലിക്കന് തനതായുള്ള 'സുകരപ്രജനനശേഷി ' ഒരു ' വിദേശ പ്രേരിത
' പ്രതിഭാസമാണ്. ഇതിന് പിന്‍ബലമായി ' ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തെ
മണല്‍ത്തരികള്‍ പോലെയും ഭൂമിയില്‍ നിന്റെ സന്തതി പരമ്പര പെരുകട്ടെ ' എന്ന ബൈബിള്‍ വാക്യവും
അവര്‍ക്ക് കൂട്ടായുണ്ടായിരുന്നു.
ഒരു അര നൂറ്റാണ്ടു മുമ്പുവരെ, കയ്യേറാനും വെട്ടിപ്പിടിക്കാനും ദേവസ്വം ഭൂമികളോ, വനഭൂമിയോ,
റവന്യൂ ഭൂമിയോ, അതുമല്ലെങ്കില്‍ കുടിയിറക്കി കുടിയേറാന്‍ പറ്റിയ പട്ടികജാതി-വര്‍ഗ്ഗ
മേഖലകളോ കണ്ടെത്താന്‍ നസ്രാണി ക്രിസ്ത്യാനികള്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.
പക്ഷെ, ഇന്ന് കാലം മാറി. എങ്കിലും പുരോഹിതശ്രേഷ്ഠന്മാരും കന്യാസ്ത്രീകളും ഇപ്പോഴും
ശാഠ്യം പിടിക്കുകയാണ്.പഴയ ' സുകരപ്രജനന ' സംസ്‌കാരം പിന്തുടരാന്‍.
കേരളത്തില്‍ കൃഷിയോഗ്യമോ വാസയോഗ്യമോ ആയ പ്രതിശീര്‍ഷ ഭൂമി ലഭ്യത 26 സെന്റ് മാത്രമെന്നാണ്
കണക്ക്.ഒരു ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട ഒരു റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍ നാരായണന്‍
പറഞ്ഞ ചില ' കമ്മതി കണക്കുകള്‍ ' ഇവിടെ ഉദ്ധരിക്കാം. 20% ല്‍ താഴെ മാത്രം ജനസംഖ്യയുള്ള
ക്രിസ്ത്യാനികളുടെയും അവരുടെ സഭാസ്ഥാപനങ്ങളുടെയും കൈവശം കേരളത്തിലെ മൊത്തം ഭൂമിയുടെ
35-40% സ്വന്തം; 12% ഓളം വരുന്ന പട്ടികജാതി-വര്‍ഗ്ഗങ്ങളുടെ ഭൂമിയിലുള്ള പങ്കാളിത്തം
3% ല്‍ താഴെ. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൈവശമുള്ള മൊത്തം ഭൂമിയുടെ മാര്‍ക്കറ്റ്
മൂല്യം, കേരളത്തിലെ മുഴുവന്‍ ഭൂമിയുടെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 40-45% വരുമെങ്കില്‍,
എല്ലാ പട്ടികജാതി-വര്‍ഗ്ഗങ്ങളുടെയും കൈവശത്തിലുള്ള 3% ഭൂമിയുടെ മാര്‍ക്കറ്റ് മൂല്യം
ഒന്നര ശതമാനത്തിലുംകുറവായിരിക്കും. ഈ ' അജഗജാന്തരം' തിരിച്ചറിയാന്‍ അധികം ആലോചിച്ച്
ബുദ്ധിമുട്ടേണ്ടതില്ല. ലക്ഷം വീട് കോളനിയിലെ മൂന്നു സെന്റ് ഭൂമിയുടെ മാര്‍ക്കറ്റ് മൂല്യവും
നഗര പ്രദേശത്തെ മൂന്നു സെന്റ് ഭൂമിയുടെ മാര്‍ക്കറ്റ് മൂല്യവും ഒന്ന് താരതമ്യം ചെയ്താല്‍
മതിയാകും. കേരളത്തിലെ വിവിധ ജാതിസമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക
ഉച്ചനീചത്വങ്ങള്‍ക്കുള്ള കാരണമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. (ഭൂസ്വത്ത് സംബന്ധിച്ച്
ജാതി തിരിച്ചുള്ള വസ്തു നിഷ്ഠമായ സ്ഥിതിവിവര കണക്കുകള്‍ക്ക് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച
ശ്രീ.കെ.എം.സലിംകുമാറിന്റെ ' നെഗ്രിറ്റിയൂഡ് 'എന്ന ഗ്രന്ഥം (പേജ് 147-48)കാണുക).
ഈ അടുത്ത കാലത്തായി കത്തോലിക്കാ വിശ്വാസികളില്‍ കാണപ്പെടുന്ന
പ്രജനന നിരക്കിലുള്ള ഇടിവിനെപ്പറ്റി ബിഷപ്പുമാര്‍ എന്തിനിത്ര വേവലാതിപ്പെടണം? ഇവിടുത്തെ
സെമിനാരികളിലും കൊവേന്തകളിലും കന്യാസ്ത്രീമഠങ്ങളിലും, ' ബ്രഹ്മചര്യ- കന്യാകാത്വ ' തടവറയിലാക്കപ്പെട്ട,
ഊര്‍വ്വരതമുറ്റി വഴിഞ്ഞൊഴുകുന്ന, ആ യുവതലമുറയെ സ്വതന്ത്രമാക്കിയാല്‍ത്തന്നെ പവ്വത്താന്മാരെപ്പോലെയുള്ള
തിരുമേനിമാര്‍ ഭയപ്പെടുന്ന പ്രജനനത്തിലുള്ള കുറവ് നിഷ്പ്രയാസം നികത്താന്‍ കഴിയും.
ലൈംഗികതയെ കത്തോലിക്കാസഭാനേതൃത്വം എന്തിനിത്ര മേച്ഛമായ ഒന്നായി വിസ്വാസികളില്‍ കുത്തിവെയ്ക്കുന്നു? ആധുനിക മന:ശാസ്ത്ര നിഗമനങ്ങള്‍ക്ക് നിരക്കുന്നതാണോ അത്? ലൈംഗികത മേച്ഛമായ ഒരു സാത്താനിക ചോദനയാണെന്നാണ് ശുദ്ധാത്മാക്കളായ ഭൂരിഭാഗം കന്യാസ്ത്രീകളും പുരോഹിതരും ധരിച്ചു വശായിരിക്കുന്നത്. ഇത് ദിവ്യമായ, പ്രകൃതിദത്തമായ ഒരു ചേതോവികാരവും ചോദനയും മാത്രമാണ്. അല്ലെങ്കില്‍ത്തന്നെ, ദൈവം സൃഷ്ടിക്കാന്‍ ലജ്ജിക്കാത്ത, അറയ്ക്കാത്ത ആ മനുഷ്യാവയവങ്ങളെ ഓര്‍ത്ത് പുരോഹിതരും കന്യാസ്ത്രീകളും എന്തിനിത്ര ലജ്ജിക്കണം?അറയ്ക്കണം? പാപബോധം പേറണം? ലൈംഗികത എത്രമാത്രം ഹൃദ്യമായ ചേതോവികാരമാണെന്ന് എത്രയോ മാര്‍പ്പാപ്പമാര്‍ തങ്ങളുടെ പ്രവൃത്തികളിലൂടെ ചരിത്രത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു!
(കേരളത്തിലെ കുടുംബ നാമങ്ങളുടെ ഉല്പത്തി-പരിണാമത്തെയും, ജാതീയമായ ജനസംഖ്യാ പ്രവണതയെയും പഠന വിധേയമാക്കുന്ന, വൈകാതെ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്ത സ്ഥിതിവിവര കണക്കുകളുടെ ചുരുക്കമാണ് ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നത്.)
Thursday, November 21, 2013
പുരോഹിതരാഷ്ട്രീയം കസ്തൂരി റിപ്പോർട്ടിനെതിരെ
കഴിഞ്ഞ പതിറ്റാണ്ടുകളായി സാംസ്ക്കാരികമായും സാമൂഹികമായും നാം വളരെയേറെ
ഉയർന്നു കഴിഞ്ഞുവെന്നതു ശരിതന്നെ. എങ്കിലും പരിസ്ഥിതിയെ
ദുരുപയോഗപ്പെടുത്തുന്ന
ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹമുള്ള ഭൂപ്രദേശവും കേരളമെന്നു തോന്നിപ്പോവുന്നു.
ചീഞ്ഞു നാറിയ തെരുവുകളും വണ്ടികളുടെ ഇരച്ചുപായലും നിത്യജീവിതമാണ്. സ്വാഭാവിക
വളങ്ങൾകൊണ്ട് ഉൽപ്പാദിപ്പിച്ചിരുന്ന കൃഷിഭൂമികളെല്ലാം രാസവളങ്ങളുപയോഗിച്ച്
എവിടവും
വിഷമയമുള്ളതായി. അതിവേഗം സഞ്ചരിക്കുന്ന ലോകത്തു മനുഷ്യനിന്നു ശാസ്ത്രീയനേട്ടങ്ങളെ
കൊയ്യുമ്പോൾ മറുവശത്തു പ്രകൃതിയെ ചൂഷണം ചെയ്യുന്ന വസ്തുതയും
ജനം വിസ്മരിക്കുന്നു. ഇന്ന് കേരളത്തിലെ അരുവികളിലും പുഴകളിലും വഴിയോര
പ്രദേശങ്ങളിലും പാഴായ പ്ലാസ്റ്റിക്കിന്‍റെ
കൂമ്പാരങ്ങൾ
നിറഞ്ഞിരിക്കുന്നതു കാണാം. പ്ലാസ്റ്റിക്കിന്‍റെ ആവിർഭാവത്തിനുമുമ്പ് അന്തരീക്ഷം
മലിനമാക്കാത്ത ശുദ്ധമായ വായുവും ജലവും ജനത്തിനു ലഭിക്കുമായിരുന്നു. ഒരു കാലത്ത്
ഒഴുക്കുനീർ
മാത്രം
ഉണ്ടായിരുന്ന തോടുകളും ആറുകളും അഴുക്കുജലം നിറഞ്ഞു വരണ്ടിരിക്കുന്നതിനു കാരണവും
പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരു മാഫിയാസംഘം കേരളമാകെ
ശക്തിയേറിയതുകൊണ്ടാണ്.
വനനശീകരണം, പാറ പൊട്ടിക്കൽ, പുഴയിൽനിന്നുള്ള
മണൽവാരൽ,
മുതലായ
കാരണങ്ങൾകൊണ്ട് ഭൂമിയുടെ സമ തുലനാവസ്ഥ തന്നെ തകർക്കുന്നു. സാമൂഹിക നിയമം മൂലം
ഇത്തരം ചൂഷിതരെ നിയന്ത്രിക്കേണ്ടതും ഭൂമിയുടെ സംരക്ഷണത്തിന്
ആവശ്യമാണ്.
തുടർന്നു വായിക്കുക:Malayalam Daily NewsLATEST: രക്തം ചൊരിയും: താമരശേരി ബിഷപ്പ്
കസ്തൂരി രംഗന്‍
റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രക്തം ചൊരിയും: താമരശേരി ബിഷപ്പ്
Story Dated: November 21,
2013 12:21 pm
കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രക്തം
ചൊരിയുമെന്ന് താമരശേരി ബിഷപ്പ് റിമിജിയോസ് ഇഞ്ചനാനിയേല്‍ലക്ഷ്യം കാണും വരെ സമരം
തുടരും.
റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജാലിയന്‍ വാലാബാഗ്ആവര്‍ത്തിക്കുമെന്നും. നക്‌സല്‍
പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. താമരശേരി
ആക്രമണത്തില്‍ സഭക്ക് പങ്കില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര

ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര രംഗത്ത്.
റിപ്പോര്‍ട്ട് ശാസ്ത്രീയമായി നടപ്പാക്കണമെന്ന് ബിഷപ്പ് കുര്യ...ാക്കോസ് വ്യക്തമാക്കി.
ഇക്കാര്യം സോണിയാഗാന്ധിയോട് രേഖാമൂലം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ ആഗോള താപന സമിതി അംഗമാണ് ഫരീദാബാദ് ബിഷപ്പ്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും സര്‍വ്വകക്ഷിയോഗം വിളിക്കുക
മൂന്നംഗസമിതിയുടെ തെളിവെടുപ്പ് നവംബര്‍ 26 ന് തുടങ്ങും. എം.എല്‍എമാരും എംപിമാരും നിര്‍ദ്ദേശിച്ച 16 സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പ്. ഡിസംബര്‍ അഞ്ചിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.See More

ക്ഷമിക്കണം പിതാവേ, ഇടുക്കി വത്തിക്കാനിലല്ല
കടപ്പാട്: India News:
ഇത് എഴുതുന്നതിന് മുമ്പ് ഒരു തവണകൂടി ഭൂപടം എടുത്തുനോക്കി. അതെ, 1947ല്‍ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ മൂലയില്‍ കിടക്കുന്ന കേരളമെന്ന സംസ്ഥാനത്തിലെ ഒരു ഭൂവിഭാഗംതന്നെയാണ് ഇടുക്കി. ബഹുമാനപ്പെട്ട ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ചില പ്രസ്താവനകള്‍ വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ കിടന്നു തികട്ടിയ സംശയം അതോടെയാണ് ഇല്ലാതായത്. ക്ഷമിക്കണം പിതാവേ, അങ്ങ് ധരിച്ചുവച്ചിരിക്കുന്നതുപോലെ ഇടുക്കി വത്തിക്കാനില്‍ അല്ല, ഇന്ത്യയിലാണ്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇടുക്കി കാശ്മീരായി മാറുമെന്ന് ബിഷപ്പ് പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. പണ്ട് ഇങ്ങനെ ഒന്ന് പറഞ്ഞ കൊട്ടാരക്കരക്കാരന്‍ ഒരു പിള്ള ഇതേവരെ ഗതിപിടിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയെവരെ വിരട്ടുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ ദേശവിരുദ്ധപ്രസ്താവനയുടെ പേരില്‍ കേസെടുക്കാനുള്ള ധൈര്യം ഉണ്ടാകുമൊ?
മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുമ്പോള്‍ നല്ല ഇടയന്‍റെ അല്ല, ഉത്തരേന്ത്യന്‍ കാടുകളിലെ ഏതോ മാവോയിസ്റ്റിന്റെ സ്വരമാണ് അങ്ങില്‍ നിന്ന് ഞങ്ങള്‍ കേട്ടത്. ഇതുപോലെ ഗുജറാത്തിലോ ഒറീസയിലോ പോയി പ്രസംഗിക്കാനുള്ള ധൈര്യം താങ്കള്‍ക്ക് ഉണ്ടാകുമോ. ഇതൊക്കെ പറഞ്ഞത് വെള്ളാപ്പള്ളി നടേശനോ സുകുമാരന്‍ നായരോ ആയിരുന്നെങ്കില്‍ പതിവ് വിവരക്കേടെന്നു കരുതി പൊറുക്കാമായിരുന്നു. പക്ഷേ, സ്നേഹപ്രവാചകനായ ക്രിസ്തുവിന്‍റെ പ്രതിപുരുഷന്‍ കള്ളുകച്ചവടക്കാരന്റെയോ നാടന്‍ മാടമ്പിയുടെയോ നിലവാരത്തിലേക്ക് താഴാരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം.
ഇടുക്കിയില്‍ ആര് എം പിയാകും എന്ന് സഭ തീരുമാനിക്കുമെന്ന് താങ്കള്‍ പറഞ്ഞു. ഞങ്ങളെപ്പോലെ വോട്ടര്‍പട്ടികയില്‍ താങ്കളുടെ പേരും ഒരു തവണയല്ലേ ഉള്ളൂ. ഇടുക്കിയില്‍ ആര് ജയിച്ചാലും അത് ഒരു വോട്ടിനാകാന്‍ ഇടയില്ല. അപ്പോള്‍, വിശ്വാസികളുടെ തലയെണ്ണി താങ്കള്‍ കാട്ടുന്ന ഈ ധാര്‍ഷ്ട്യംതന്നെയല്ലേ അങ്ങ് ഗുജറാത്തില്‍ നരേന്ദ്രമോഡിയും പ്രകടിപ്പിക്കുന്നത്.
ഉടുമ്പന്ചോലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താങ്കള്‍ പറഞ്ഞ ആളെ സ്ഥാനാര്‍ഥി ആക്കാത്തതുകൊണ്ട് യുഡിഎഫിനെ നിലംതൊടാതെ പൊട്ടിച്ചെന്നാണ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കണ്ട മറ്റൊരു അവകാശവാദം. യുഡിഎഫിന് കുഞ്ഞ് പിറന്നാലും എല്‍ഡിഎഫിന് കുഞ്ഞ് പിറന്നാലും അത് ഞമ്മന്റെ കുഞ്ഞെന്ന ഈ വീമ്പിന് മഹാനായ വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥാപാത്രത്തെക്കാള്‍ യോജിക്കുന്ന മറ്റൊരു ഉപമയില്ല. ഇടതനായതിനാല്‍ കഴിഞ്ഞ തവണ ഫ്രാന്‍സിസ് ജോര്‍ജിനെ സഹായിക്കാന്‍ കഴിഞ്ഞില്ല എന്ന് താങ്കള്‍ പറയുമ്പോള്‍ അതിന് മുമ്പ് രണ്ട് തവണ ഫ്രാന്‍സിസ് ജോര്‍ജിനെ വോട്ട് ചെയ്തു ജയിപ്പിച്ച ഇടുക്കിയിലെ ജനങ്ങളുടെ ഓര്‍മയെയും ബുദ്ധിയെയുമാണ് പരീക്ഷിക്കുന്നത്.
മരമായ മരമൊക്കെ വെട്ടി നിരപ്പാക്കിയതുപോലെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും കടയോടെ വെട്ടണമെന്ന കാര്യത്തില്‍ കേരളം ഏതാണ്ട് ഒറ്റക്കെട്ടാണ്. അതുകൊണ്ട് അക്കാര്യത്തില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളത് പറഞ്ഞോളൂ. കര്‍ത്താവ് പൊറുത്തോളും. പക്ഷെ, അതിനപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ അല്‍പം മിതത്വം പാലിക്കണമെന്നേ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നുള്ളൂ. ജാതിമതഭേദമെന്യേഒരു മനസോടെ കഴിയുന്ന ഈ നാടിന്‍റെ മൂക്കിന് താഴെ ദയവുചെയ്ത് ഇത്തരം പ്രസ്താവനകളുടെ കുന്തിരിക്കമിട്ട് പുകയ്ക്കരുത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നാണല്ലോ പ്രമാണം. അങ്ങേയ്ക്കുള്ള ആദരവും ആരാധനയും ഞങ്ങള്‍ അരമനയില്‍ എത്തിച്ചോളാം.
ഇടുക്കിയില്‍ ആര് വേണമെങ്കില്‍ ജയിക്കട്ടെ. ആര് ജയിച്ചാലും കറുത്ത പാട് വീഴാന്‍ വിരല്‍ നീട്ടിക്കൊടുക്കുന്നവന്‍ തോറ്റോളും. അതുകൊണ്ട് അവനെ അവന്‍റെ പാട്ടിന് വിട്. അങ്ങയുടെയും കൂടെ ഇടയനും ലോകത്തിന്‍റെ പ്രിയപ്പെട്ടവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയിലെ ല റിപ്പബ്ലിക്ക പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ ചില ചോദ്യോത്തരങ്ങളോടെ അവസാനിപ്പിക്കാം.
ചോദ്യം:യേശു ചൂണ്ടിക്കാട്ടിയത് പോലെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണം. അത് നടക്കുന്നുണ്ടെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?
ഉത്തരം: നിര്‍ഭാഗ്യവശാല്‍ ഇല്ല. സ്വാര്‍ഥത വളരുകയും അന്യരോടുള്ള സ്‌നേഹം കുറയുകയുമാണ് ചെയ്തത്.
ചോദ്യം: കത്തോലിക്കര്‍ പൗരപ്രശ്‌നങ്ങളും രാഷ്ട്രീയവുമായി ബന്ധം പുലര്‍ത്തണമെന്ന് കുറച്ചുദിവസം മുമ്പ് അങ്ങ് അഭ്യര്‍ഥിച്ചു.
ഉത്തരം: ഞാന്‍ കത്തോലിക്കരോട് മാത്രമല്ല സന്മനോഭാവമുള്ള എല്ലാ മനുഷ്യരോടുമാണ് സംസാരിച്ചത്. പൗരപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് രാഷ്ട്രീയം. അതിന് മതത്തിന്റേതല്ലാത്ത കര്‍മമേഖലയുമുണ്ട്. രാഷ്ട്രീയസ്ഥാപനങ്ങള്‍ നിര്‍വചനമനുസരിച്ച് മതേതരമാണ്. അവ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമണ്ഡലങ്ങളിലുമാണ്. എന്റെ മുന്‍ഗാമികളെല്ലാം അതുതന്നെയാണ് പറഞ്ഞത്, കുറഞ്ഞത് കുറേ കാലമായിട്ടെങ്കിലും. അതിന്റെ മൂല്യങ്ങളെ ആവിഷ്‌കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യത്തിനപ്പുറത്തേക്ക് സഭ പോകില്ല. കുറഞ്ഞത് ഞാനുള്ള കാലത്തോളമെങ്കിലും.
India News/*അജ്ഞാത ലേഖനകർത്താവ്
Wednesday, November 20, 2013
"ഞാൻ വിശ്വസിക്കുന്നത് കത്തോലിക്കാദൈവത്തിലല്ല."
"ഞാൻ വിശ്വസിക്കുന്നത് ഏകദൈവത്തിലാണ്, കത്തോലിക്കാദൈവത്തിലല്ല ." (Credo in unum Deum, sed non in Deum catholicum.*) സർവലോക കത്തോലിക്കരുടെയും ഇടയനും അവിശ്വാസികൾക്കുപോലും പ്രിയങ്കരനുമായ ഫ്രാൻസിസ് പാപ്പായാണ് ഈ പ്രഖ്യാപനം നടത്തിയത് എന്നതുകൊണ്ടാണ് രണ്ടായിരത്തിൽ പരം വർഷങ്ങൾ പഴക്കമുള്ള കത്തോലിക്കാസഭയെ സമൂലം ഈ വാക്യം ഞെട്ടിച്ചത്.
ക്രിസ്ത്യാനിയും കത്തോലിക്കനുമായി ഞാൻ ജീവിച്ച ആ പഴയ കാലത്തേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കിയാൽ കത്തോലിക്കാദൈവം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്തായിരിക്കാമെന്നതിനെപ്പറ്റി അധികം പിഴക്കാത്ത ഒരു രൂപം കിട്ടണം എന്നനുമാനിച്ച്, ഞാനല്പം ചിന്തിച്ചുനോക്കി. ആ രൂപം ഏതാണ്ടിങ്ങനെ തെളിഞ്ഞുവന്നു. അദ്ദേഹം പൗരുഷാകാരവും പൗരുഷഭാവങ്ങളുമുള്ള ഒരപ്പൂപ്പനാണ്. ഒഴുകുന്ന താടിമീശകളും ധവളാങ്കിയും ധ്വനിപ്പിക്കുന്നത് ഒരേ സമയം സൗമ്യതയും ശക്തിയുമാണ്. സർവ്വശക്തനും ദയാലുവുമാണെങ്കിലും, മനുഷ്യരിൽ കുറേപ്പേരടങ്ങുന്ന ഒരു വിഭാഗത്തെ ദത്തെടുത്ത് അവരെ മാത്രം പ്രത്യേകം പരിപാലിക്കാനിഷ്ടമുള്ള പക്ഷപാതിയാണദ്ദേഹം. ബാക്കിയുള്ളവർക്കായി നരകം എന്നൊരു പീഡനസ്ഥലംകൂടി എവിടെയോ അങ്ങേര് സൃഷ്ടിച്ചിട്ടുണ്ട്. ഈ ദൈവം, താൻ തിരഞ്ഞെടുത്ത മനുഷ്യക്കൂട്ടം ചെയ്തുപോയ ഏതോ അപരാധം പൊറുത്തതും അവർക്ക് സ്വർഗസുഖം കരഗതമാക്കിയതും സ്വന്തം മകനെ ലോകത്തിലേയ്ക്ക് വിട്ട്, കുറേ ദുരിതങ്ങളെല്ലാം സഹിപ്പിച്ച്, അവസാനം ക്രൂരമായി കൊല്ലപ്പെടാൻ നിർബന്ധം പിടിച്ച ശേഷമാണ്. അങ്ങനെ രക്ഷിക്കപ്പെട്ട ഈ ജനതയുടെ ആർപ്പുവിളികളിലാണ് ആചന്ദ്രതാരം ദൈവമഹത്വം സ്ഥിതിചെയ്യുന്നത്. കാര്യങ്ങളെല്ലാം ഇപ്പോൾ ദൈവപുത്രന്റെ ചൊല്പ്പടിയിലാണെങ്കിലും, ഇവിടെ ഭൂമിയിൽ എന്തെങ്കിലും നീങ്ങണമെങ്കിൽ അങ്ങേരുടെ അമ്മയും ഇതിനകം മുകളിലെത്തിയതോ എത്തിക്കൊണ്ടിരിക്കുന്നതോ ആയ കുറേ ശിങ്കിടികളും കൂടെ കനിയണം. അവർ കനിയണമെങ്കിൽ ഇവിടെ കെട്ടിയുയർത്തിയിട്ടുള്ള സഭയിലെ കാര്യസ്ഥന്മാരായ പുരുഷപുരോഹിതരെ പ്രീണിപ്പിച്ച് അവർ വഴി ചില കർമ്മങ്ങളൊക്കെ കഴിക്കണം. അതിന് വർഷാവർഷം ഒരു നല്ല തുക ചെലവു വരും. ചുരുക്കിപ്പറഞ്ഞാൽ സർവ്വശക്തനും, മുൻകോപിയാണെന്നാലും സ്നേഹമയിയുമായ ദൈവത്തിന്റെ കൈയിൽ നിന്ന് കാര്യങ്ങൾ എങ്ങനെയോ ചില തരികിട തന്ത്രികളുടെയും അഴിമതിഗുമസ്തന്മാരുടെയും കൈകളിലേയ്ക്ക് വഴുതിപ്പോയി എന്നർത്ഥം.
എന്നാൽ തന്റെ ഉത്തരവാദിത്വങ്ങളൊക്കെ മറ്റാരൊക്കെയോ ഏറ്റെടുത്തു നടത്തട്ടെ എന്ന് വയ്ക്കുന്ന ഈ ദൈവമല്ല തന്റെയുള്ളിലുള്ള ദൈവം എന്നാണ് കത്തോലിക്കരുടെ തന്നെ പോപ്പ് ഒരിളിഭ്യതയുമില്ലാതെ ഉറക്കെപ്പറഞ്ഞത്. അത് കത്തോലിക്കരെ മാത്രമല്ല, ലോകത്തെല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. എന്നാൽ കത്തോലിക്കരല്ലാത്തവരുടേത് വളരെ സുഖകരമായ ഒരു ഞെട്ടലായിരുന്നു. അവർ ആലോചിച്ചപ്പോൾ അതിൽ വളരെയധികം ന്യായവുമുണ്ട്. കാരണം, മുകളിൽ പറഞ്ഞ ദൈവപുത്രൻ ഭൂമിയിൽ ആയിരുന്നപ്പോൾ തനിക്കറിയാവുന്ന ഭാഷാപ്രയോഗങ്ങളെല്ലാമുപയോഗിച്ച് മനുഷ്യരോട് പറഞ്ഞു, താൻ അവരിലാരെയും പോലെ മനുഷ്യപുത്രനാണ്. നമുക്കെല്ലാം ഒരു പിതാവേയുള്ളൂ. ആ ദൈവത്തെ മാത്രം പിതാവെന്നു വിളിച്ച് പരസ്പരം സ്നേഹിച്ച് ജീവിക്കുക എന്നതാണ് ദൈവരാജ്യം. അതാകട്ടെ എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതുമാണ്. അത് മറ്റൊരിടത്തും സൃഷ്ടിക്കാനുള്ളതോ സൃഷ്ടിക്കാവുന്നതോ അല്ല; അതിവിടെ നമ്മുടെ ഇടയിൽത്തന്നെയാണ്. ഈ പരസ്പരസ്നേഹമല്ലാതെ മറ്റൊരു വഴിയും ദൈവത്തിലേയ്ക്കോ സ്വർഗമെന്നു നമ്മൾ മനസ്സിൽ കാണുന്ന സന്തുഷ്ടിയുടെ അവസ്ഥയിലേയ്ക്കോ നമ്മെ കൊണ്ടുചെന്നാക്കില്ല. നമ്മുടെ സ്വന്തം കർമ്മഫലത്തിലൂടെയല്ലാതെ മറ്റാരുടെയും മാദ്ധ്യസ്ഥ്യം ആര്ക്കും ഒന്നും നേടിക്കൊടുക്കുകയില്ല. പുരോഹിതരിൽ നിന്ന് ഓടിയൊളിക്കുക, കാരണം അവരുടെ സ്വർഗം അവരുടെ വയറാണ്. അവരൊരിക്കലുമെടുക്കാത്ത കൂലിയില്ലാച്ചുമട് നിങ്ങളെക്കൊണ്ട് ചുമപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ദൈവം ഏതെങ്കിലും മലയിലോ മനുഷ്യൻ പണിയുന്ന ആലയത്തിലോ അല്ല വസിക്കുന്നത്, മറിച്ച്, നിങ്ങളുടെ സ്വന്തം ഉള്ളിൽത്തന്നെയാണ്. അവിടെയാണ് നമ്മൾ ദൈവാരാധന നടത്തേണ്ടത്.
ഇത്രയും സുവ്യക്തമായ ഒരു സന്ദേശം കൈവശമിരുന്നിട്ടും ഈ രണ്ടായിരത്തിൽ പരം വർഷത്തോളം കത്തോലിക്കരും അല്ലാത്തതുമായ ക്രിസ്ത്യാനികൾ എന്തെല്ലാം പൊട്ട വിശ്വാസങ്ങളാണ് തങ്ങളുടെ പ്രത്യേകതയായി കൊണ്ടുനടന്നിരുന്നത്! ഈ തുടർമൗഡ്ഢ്യത്തിനാണ് സത്യസന്ധനായ പോപ്പ് തടയിട്ടിരിക്കുന്നത്.
അങ്ങനെയെങ്കിൽ, അദ്ദേഹത്തിൻറെ ദൈവം ഞാനറിയുന്ന ദൈവം തന്നെയായിരിക്കാനുള്ള സാദ്ധ്യത ഏറെയാണ്ല്ലോ എന്ന കുളിർമ്മയുള്ള ഒരു ദീർഘനിശ്വാസം എന്നിൽനിന്നും പുറത്തുവന്നു. പക്ഷേ, ഈ ദൈവത്തെ നിർവചിക്കാൻ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. ആ ശക്തി എന്നിലും എന്നെ ചുറ്റിയും വസിക്കുന്നു എന്ന് മാതമേ എനിക്കറിയൂ. കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ വ്യക്തതയല്ല, അവ്യക്തതയാണ് ഫലം എന്നെനിക്കറിയാം. ദൈവമെന്ന ശബ്ദം പോലും സഹസ്രാബ്ദങ്ങളിലൂടെ കളങ്കപ്പെട്ടുപോയിട്ടുണ്ട്. കളങ്കപ്പെടുക എന്നു വച്ചാൽ അതുൾക്കൊള്ളുന്ന പരിശുദ്ധിയുടെ മഹിമാവിലേയ്ക്ക് ഒന്നൊളിഞ്ഞുനോക്കാൻ പോലുമാകാത്തവർ അവര്ക്ക് സ്ഥിരപരിചയമുള്ള എന്തോ പോലെ ആ വാക്ക് ഉപയോഗിക്കാറുണ്ട്. അല്ലെങ്കിൽ അതെത്ര വിസ്മയനീയവും അപാരവുമാണെന്നറിയാതെ, ആ സംജ്ഞയിലുൾക്കൊണ്ടിരിക്കുന്ന അർത്ഥവ്യാപ്തിയെ തള്ളിപ്പറയാൻ തുനിയുന്നവരുമുണ്ട്. അങ്ങനെ, ഒരു വശത്ത് എന്റെ അല്ലെങ്കിൽ നമ്മുടെ ദൈവം എന്ന് ബാലിശമായി കടുംപിടുത്തം പിടിക്കുന്നവരും, മറുവശത്ത്, ദൈവമില്ലായെന്നോ ദൈവം മരിച്ചുവെന്നോ ഒക്കെ തട്ടിവിടുന്ന അഹംഭാവികളും അണിനിരക്കുന്നു. ഇവരെല്ലാം ചെയ്യുന്നത് ദൈവശബ്ദത്തെ ഒരാശയത്തിലേയ്ക്ക് ഒതുക്കാനാണ്. ആ ആശയമാകട്ടെ അതിനു രൂപം കൊടുക്കുന്നവന്റെ വെളിയിലാണ് താനും. പരാശക്തി, ബ്രഹ്മം, പരമാത്മാവ്, ഈശ്വരൻ, അള്ളാ, ദൈവം എന്ന് തുടങ്ങുന്ന ഏതൊരു വാക്കിനും ഉൾക്കൊള്ളാനാവാത്ത 'അത്' എന്താണെന്ന് പറയാൻ ശ്രമിക്കരുത് എന്നാണ് മോശയുടെ കഥയിലൂടെ പഴയ നിയമം പഠിപ്പിക്കുന്നത്. നീ നിൽക്കുന്നിടം പരിശുദ്ധമാണ്, നിന്റെ പാദരക്ഷകൾ അഴിച്ചു മാറ്റൂ (നഗ്നനാകൂ), കാരണം, ഞാനിവിടെയുണ്ട് എന്നാണ് ആ ശക്തി അന്നുതൊട്ട് ഇന്നുവരെ മനുഷ്യനെ ബോധിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. 'നേതി, നേതി'എന്നുമാത്രം പറയുക എന്നാണ് ഭാരതീയ വേദാന്തപാഠം. ദൈവശക്തി ഇതാ ഇവിടെയുണ്ട്, ഇപ്പോൾ എന്നിലുണ്ട് എന്നത് ഒരനുഭവമാണ്, ബുദ്ധികൊണ്ടുള്ള അറിയലല്ല. ഞാനും എന്നെ ഉൾക്കൊള്ളുന്ന സർവതും, തമ്മിൽ വേർപെടുത്താനാവാത്ത ഒരേയൊരസ്തിത്വമാണ് എന്നതുപോലെതന്നെയാണ് ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവവും. അതുണ്ടാകുമ്പോൾ, എല്ലാം അതാണ്; അതിനപ്പുറമോ ഇപ്പുറമോ ഇല്ല; അകമോ പുറമോ ഇല്ല. ആർക്കും സ്വകാര്യമായി തന്റേതാക്കാൻ സാദ്ധ്യമല്ലാത്തത്ര അനന്തമാണത്.
അനന്തമെന്നു ചിന്തിക്കുമ്പോൾതന്നെ ഇടം, സമയം എന്നിവയെ മറികടക്കേണ്ട ആവശ്യമുദിക്കുന്നു. ഇടമെന്നാൽ, ആയിരിക്കാൻ ദ്രവ്യാസ്തിത്വത്തെ അനുവദിക്കുന്ന ശൂന്യാവസ്തയാണ്. ശൂന്യതക്ക് അതിൽത്തന്നെ നിലനില്പ്പില്ല. പിണ്‍ഡത്തിന് അസ്തിത്വനിദാനമാകുന്ന സംഭവ്യത മാത്രമാണത്. ഒരിടത്തും ഒരു വസ്തുവുമില്ലെങ്കിൽ ഇടത്തെപ്പറ്റി ഒരു ധാരണയും നമുക്ക് സാദ്ധ്യമാവില്ല. ഈ അവസ്ഥയെയായിരിക്കണം, "ആദിയിൽ . . . ഭൂമി (പ്രപഞ്ചം) രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിനു മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു; ദൈവത്തിന്റെ ചൈതന്യം അതിനു മീതെ ചലിച്ചുകൊണ്ടിരുന്നു" എന്ന് അന്നറിയാവുന്ന ഭാഷയിൽ ഉല്പത്തിപ്പുസ്തകത്തിലെ വാക്യം കാവ്യാത്മകമായി പ്രകാശിപ്പിക്കാൻ ശ്രമിച്ചത്. വിശ്വപ്രപഞ്ചത്തിൽ അന്ധകാരമയവും ശൂന്യവുമായ ഇടത്തിൽ നിന്ന് ആത്യന്തികമായ വിശകലനത്തിൽ ശൂന്യം തന്നെയായ ദ്രവ്യഭാവമെങ്ങനെ രൂപംകൊള്ളുന്നുവോ, അങ്ങനെയാണ് നമുക്കവ്യക്തമായ ദൈവപ്രഭയിൽ അല്പബോധങ്ങളായ നമ്മുടെ നിഷ്പ്രഭമായ നിലനില്പ് സാദ്ധ്യമായിരിക്കുന്നത് എന്ന് വേണമെങ്കിൽ വിശദീകരിക്കാം. ഇടം വസ്തുവിന് വെളിയിലെന്നപോലെ ഉള്ളിലും ഉണ്ടായിരിക്കുന്നതുപോലെ ദൈവസാന്നിദ്ധ്യവും വെളിയിലെന്നപോലെ നമുക്കുള്ളിലും വ്യാപിച്ചിരിക്കുന്നു എന്നയദ്ഭുതത്തെ അനുഭവിക്കുന്നതുതന്നെയാണ് ദൈവാസ്തിത്വമായി നമ്മെ പൊതിയുന്നത്. അതൊരു വിസ്തൃതിയെന്നതിനേക്കാൾ ആഴമായിട്ടാണ് നമ്മെ ഉൾക്കൊള്ളുന്നത് എന്നാണ് അനുഭവസ്ഥർ മനസ്സിലാക്കുന്നത്. ആ അനുഭവത്തിലൂടെ നമ്മൾ ദൈവത്തന്റെ അനന്തതയിലേയ്ക്ക് അലിഞ്ഞു ചേരുകയും ചെയ്യുന്നു.
ഇനി സമയം. അത് നിത്യതയുമായി ബന്ധപ്പെടുത്തിയേ മനസ്സിലാക്കാനാവൂ. പ്രപഞ്ചാദ്ഭുതത്തെ ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഘടകമായി സമയത്തെ കരുതാം. സ്വരമുണ്ടാകാനുള്ള സാദ്ധ്യതയായി വേണം നിശബ്ദതയെ മനസ്സിലാക്കാൻ, (എവിടെയെങ്കിലും സ്വരമുണ്ടെങ്കിലേ നിശബ്ദതയെന്തെന്ന് അറിയാനാവൂ) എന്നതുപോലെ തന്നെ, ഇപ്പോൾ ഞാനനുഭവിക്കുന്ന നിമിഷത്തിലൂടെ മാത്രമേ എനിക്ക് നിത്യതയെ അറിയാനാവൂ. നിത്യത ചലിക്കുന്നതാണ് സമയം എന്നാണ് പ്ലേറ്റോ മനസ്സിലാക്കിയത്. എന്റെ ഈ നിമിഷമില്ലെങ്കിൽ അനന്തതയോ അനന്തതയില്ലെങ്കിൽ ഈ നിമിഷമോ എനിക്ക് അനുഭവവേദ്യമാവില്ല.** ഇവ തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന തിരിച്ചറിവാണ് ആത്യന്തികമായി എന്റെ ദൈവാനുഭവം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അനന്തമായ ഇടവും (infinity) അനന്തമായ സമയവും (eternity) ദൈവികതയായി എന്നെ അഭിമുഖീകരിക്കുമ്പോൾ, അവയുടെ തന്നെ നൈമിഷികമായ അവതരണത്തിലൂടെയും, എന്റെ അല്പബോധത്തിലൂടെയും, എനിക്കുള്ളിൽത്തന്നെ അനന്തമായ ദൈവബോധത്തിൽ ഞാനെത്തിച്ചേരുന്നതാണ് എല്ലാ അദ്ഭുതങ്ങളിലും വലിയ അദ്ഭുതം. അതായത്, ദൈവമില്ലാതെ ഞാനില്ലാത്തതുപോലെ ഞാനില്ലാതെ ദൈവവുമില്ല എന്നയവസ്ഥ. അതങ്ങനെയായിരിക്കുക, അങ്ങനെയായിത്തീരുക എന്നല്ലാതെ യാതൊരു കൊടുക്കൽ-വാങ്ങലും അവിടെ നടക്കുന്നുമില്ല.
അസ്തിത്വത്തിന്റെ ഓരോ തരിയിലും എന്നതുപോലെ, ആകെക്കൂടിയെടുത്താലും, ഭൌതിക പ്രപഞ്ചവും ഒരദ്ഭുതമാണ്. പ്രപഞ്ചത്തിന്റെ അദ്ഭുതപരത തെളിഞ്ഞു വരിക, അതിനെ കണ്ടറിയാൻ ശ്രമിക്കുമ്പോഴാണ്. അതിലെ ദൈവസാന്നിദ്ധ്യമാകട്ടെ അതിലും വലിയ അദ്ഭുതമാണ്. അതാകട്ടെ അനുഭവിച്ചറിയുമ്പോൾ മാത്രം ലഭ്യമാകുന്നു. എന്നുവച്ചാൽ, ചിന്തിച്ചറിയാവുന്നതല്ല അത് എന്ന് സാരം. അതുകൊണ്ടാണ് തീർത്തും ഭൌതികാത്മകമായ ചിന്ത പലപ്പോഴും നിരീശ്വരന്മാരെ സൃഷ്ടിക്കുന്നത്. ആരാധനാമനോഭാവവും കാവ്യാനുഭൂതിയും ദൈവാനുഭവത്തിന്റെ മാറ്റൊലികളാണ്. ആനന്ദാനുഭവവും ഇവയോട് പറ്റിച്ചേർന്നു നിൽക്കുന്നു എന്നതും ഒരു വലിയ സത്യമാണ്.
ഈ വിശ്വത്തെ കേവലം ഭൗതികം മാത്രമായി കരുതുന്ന ശാസ്ത്രജ്ഞന്മാർ ഇന്ന് കുറഞ്ഞുവരികയാണ്. പ്രപഞ്ചത്തെ നയിക്കുന്ന ഗുരുത്വാകർഷണ- വിദ്യുദ്-കാന്തികശക്തികൾക്കെല്ലാം സഹവർത്തിത്വമുണ്ട് എന്ന് മാത്രമല്ല, ഇവയെല്ലാം ദൈവതം എന്ന അനന്തവും അജ്ഞാതവും സദാ ത്രസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരേയൊരു അസ്തിത്വപ്രതിഭാസമായി നമ്മെ നിരന്തരം അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ അറിവിന്റെയും അനുഭവത്തിന്റെയും ഒരംശമെങ്കിലുമുള്ള ഏതൊരാൾക്കും പരമ്പരാഗതമായ ഒരു കത്തോലിക്കാദൈവസങ്കല്പം എത്രയധികം നിരാശതാജനകവും സങ്കുചിതമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. കാരണം, കൊടുക്കൽ-വാങ്ങലുകളുടെ ഗണിതമാണ് അതിൽ പ്രസക്തം. ബാലിശമായ അത്തരമൊരു ദൈവസങ്കല്പത്തിന് ആഴമോ വിലയോ കല്പ്പിക്കാൻ തനിക്കാവുന്നില്ല എന്നാണ് പോപ്പ് ഫ്രാൻസിസ് സൗമ്യമായ, എന്നാൽ തെറ്റിദ്ധാരണക്കിടമില്ലാത്ത, ഭാഷയിൽ പറഞ്ഞുവച്ചത്. മറിച്ചു ചിന്തിച്ചു ശീലിച്ച കോടിക്കണക്കിനു വിശ്വാസികളുടെ മുമ്പിൽ അതേറ്റുപറയുവാൻ ധൈര്യം കാണിച്ച ഈയൊരു പാപ്പാ സഭാച്ചരിത്രത്തെ മാത്രമല്ല, മാനവചരിത്രത്തെത്തന്നെ തിരുത്തിയെഴുതിയിരിക്കുന്നു.
* കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം തുടങ്ങുന്നത് Credo in unum Deum എന്നാണ് , അതായത്, ഞാൻ ഏകദൈവത്തിൽ വിശ്വസിക്കുന്നു. പക്ഷേ, അതുകഴിഞ്ഞുവരുന്നതൊക്കെ ഏകദൈവം എന്ന ആശയത്തിൽ വെള്ളം ചേർക്കുന്ന വാക്യങ്ങളാണ്.
** അനന്തത? അതിതാ, ഇവിടെത്തന്നെയാണ് എന്ന ലേഖനം കാണുക: http://almayasabdam.blogspot.in/2013/09/blog-post_5.html

"കന്യകാമാതാവ് സന്ദേശങ്ങള്‍ എത്തിക്കുന്ന പോസ്റ്റ്‌മാസ്റ്റര്‍ അല്ല...." - ഫ്രാന്സിസ് പാപ്പ
Mother Mary -'സഭയുടെ അത്ഭുതങ്ങള്‍'
മാതാവ്
"കന്യകാമാതാവ് സന്ദേശങ്ങള്‍ എത്തിക്കുന്ന പോസ്റ്റ്‌മാസ്റ്റര്‍ അല്ല...." സഭയുടെ അത്ഭുതങ്ങള്‍ എന്ന തട്ടിപ്പിനെതിരെ ശക്തമായ ഭാഷയില്‍ ഫ്രാന്സിസ് പാപ്പ.
ബോസ്നിയയിലെ Medjugorje എന്ന ബോസ്നിയന്‍ ഗ്രാമത്തില്‍ 1981 മാതാവ് പ്രത്യക്ഷപ്പെട്ടു. അതേത്തുടര്ന്ന് ആ ഗ്രാമവാസികളില്‍ ചിലരിലൂടെ മാതാവ് മാസംതോറും സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ഭക്തജനങ്ങള്‍ ഒഴുകാന്‍ ആരംഭിച്ചു. ഭക്തജനം ആലക്കോട്ടായാലും ബോസ്നിയായില്‍ ആയാലും ഭക്തജനം തന്നെ. Medjugorje ഒരു വന്‍ തീര്‍ഥാടനകേന്ദ്രമായി വികസിച്ചു. യു.കെ.യില്‍ നിന്ന് നിരവധി മലയാളികള്‍ പള്ളികള്‍ സംഘടിപ്പിക്കുന്ന പാക്കേജ് ടൂര്‍ എടുത്ത് അവിടം സന്ദര്ശിച്ചിട്ടുണ്ട്. പോയവര്‍ മാനസാന്തരപ്പെടുന്നു ഭക്തരാകുന്നു മെഡുഗോര്യെ മാതാവിന്റെ പ്രചാരകരാകുന്നു. സംഭവം ഒരു വന്‍ വ്യവസായമായി തഴച്ചുവളര്ന്നു.വത്തിക്കാന്‍ ഇതില്‍ ഇടപെട്ട് പള്ളികള്‍ ഇതുമായി സഹകരിക്കരുതെന്ന് അനുശാസിച്ചത് ഒരാഴ്ച്ച മുമ്പ് മാത്രമാണ്.ഇതെത്തുടര്ന്നാണ് തന്റെ സ്വതസിദ്ധമായ നര്മ്മ്ശൈലിയില്‍ ഫ്രാന്സിസ് പാപ്പ ഇതിനെതിരെ ശബ്ദിചിരിക്കുന്നത്.ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ അറിയുകയില്ല. അവിടെ ആലക്കോട്ടും തിരുവല്ലയിലും എരുമേലിയിലും മാതാവും കര്ത്താവുമൊക്കെ രാവിലെയും വൈകുന്നേരവും അത്ഭുതങ്ങള്‍ പ്രവര്ത്തിച്ചുകൊണ്ടേയിരിക്കും... Catholic Culture.org എന്ന സൈറ്റില്‍ വന്ന വാര്ത്ത:
Pope warns against curiosity, credulity for visionary apparitions
CWN - November 14, 2013
During his homily at a weekday Mass on November 14, Pope Francis
warned against the “spirit of curiosity,” in remarks directed at those
who place their faith in extraordinary claims and in reported
apparitions. Commenting on the day’s reading from the Book of Wisdom, the Pope said that the Holy Spirit brings peace, unity, and serenity. This, he said, contrasts sharply with the spirit of curiosity, which arises “when we want to be the masters of the projects of God, of the future.”
The Pope rejected the attitude of those who say, “But I know a visionary, who receives letters from Our Lady.” The Virgin Mary loves all mankind, the Holy Father said. “She is not a postmaster, sending messages every day.”
The longing for extraordinary messages and signs, the Pope said, can “distance us from the Gospel, from the Holy Spirit, from peace and wisdom, from the glory of God, from the beauty of God.”
http://www.catholicculture.org/news/headlines/index.cfm? storyid=19676
Medjugorje വ്യവസായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
http://www.medjugorje.org/index.html
Tuesday, November 19, 2013
Monday, November 18, 2013
ഫാ. എസ്. കാപ്പൻ അനുസ്മരണം
കത്തോലിക്കാസഭയിൽ ചിന്തയുടെ തീജ്വാല ഉയർത്തിയ ഫാ. എസ്.
കാപ്പൻ അന്തരിച്ചിട്ട് 2013 നവംബർ 30നു ഇരുപതു വർഷം തികയുകയാണ്. ഇതോടനുബന്ധിച്ച്
നവംബർ 9നു രാവിലെ 10 മുതൽ ഏറ്റുമാനൂർ എൻ.എസ്. എസ്. കരയോഗം ഹാളിൽ ഏറ്റുമാനൂർ കാവ്യവേദിയുടെയും
കെ.സി.ആർ.എം.ന്റെയും സഹകരണത്തോടെ അനുസ്മരണവും പുസ്തകപ്രകാശനവും നടത്തി. പ്രൊഫ.
സെബാസ്റ്റ്യൻ വട്ടമറ്റം, പി.പി. നാരായണൻ എന്നിവർ നേതൃത്വം നൽകി. ഔപചാരികത
ഒഴിവാക്കിയുള്ള ചടങ്ങിൽ കാപ്പനച്ചന്റെ ജീവചരിത്രകാരൻ ശ്രീ. കെ. സി. വർഗിസ്(കണ്ണൂർ)
കാപ്പന്റെ ജീവിതവും ചിന്തകളും പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിനു
പിന്തുടർച്ചക്കാരില്ലാതെ പോയതിലെ ആശങ്ക പങ്കുവെച്ചു. തുടർന്ന് സി. ആലിസ് ലൂക്കോസ്
കാപ്പനച്ചൻ നൽകിയ ഉൾക്കാഴ്ച അനുസ്മരിച്ചു. ശ്രീമതി ശ്രീദേവി വേണുഗോപാൽ
അച്ചനുമായുണ്ടായിരുന്ന ആത്മബന്ധം ചൂണ്ടിക്കാണിച്ചു.
‘അക്രൈസ്തവനായ യേശുവിനെ തേടി’ എന്ന പുസ്തകം അഡ്വ. കെ.ജെ. ജോൺ, ശ്രീദേവി വേണുഗോപാലിനു നൽകി
പ്രകാശിപ്പിച്ചു. ശ്രീ. സിവിക് ചന്ദ്രൻ(പാഠഭേദം) ‘What the Thunder
Says’ എന്ന കൃതി പരിചയപ്പെടുത്തി. ഫാ.
പാനികുളം, പുസ്തകം ശ്രീ. വർഗിസ് ജോർജ് (ജ്വാല) വാഴക്കുളത്തിനു നൽകി പ്രകാശനം
നടത്തി. ഫാ.കാപ്പന്റെ ആത്മകഥയുൾക്കൊള്ളുന്ന ‘In Gathering’ എന്ന പുസ്തകം ഫാ. അലക്സ്(ജീവൻ
ബുക്സ്), ശ്രീ. അജിത് മുരിക്കനു നൽകി പ്രകാശിപ്പിച്ചു. ‘Resistance
and Hope’ സി. ആലീസ് ലൂക്കോസ്, പ്രൊഫ.
എലിസബത്ത് കൂട്ടുങ്കലിനു നൽകി പ്രകാശനം നടത്തി. ‘യേശുവിന്റെ മോചനം സഭകളിൽ നിന്ന്’ എന്ന കൃതി ജോസാന്റണി അവലോകനം
ചെയ്തവതരിപ്പിച്ചു. ‘ആത്മീയത പുനരധിനിവേശത്തിന്റെ
പുതുയുഗത്തിൽ’ എന്ന കൃതി റവ. ഏബ്രഹാം വെള്ളാന്തട പരിചയപ്പെടുത്തി.
‘Resistance and Hope’
എന്ന പുസ്തകം ശ്രീ. വി.സി. ഹാരിസ്(സാഹിത്യ അക്കാദമി) അവതരിപ്പിച്ചു. ‘അക്രൈസ്തവനായ യേശുവിനെ തേടി’ വന്നെത്തിയത് ശ്രീ. ടോമി മാത്യു
ആയിരുന്നു. ‘Tradition Modernity Counterculture’എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ. വടക്കേടത്തു
പത്മനാഭൻ സംസാരിച്ചു.
Subscribe to:
Posts (Atom)