(ഇതെന്റെ  അഭിപ്രായം മാത്രമാണ് , തെറ്റായത് തിരുത്തേണ്ടത് മറ്റുള്ളവരാണ്) .
യേശു മൂന്നു സുവിശേഷങ്ങളിലായി ( യോഹന്നാനില്‍ യേശു കുരിശെന്ന  വാക്ക് ഉപയോഗിക്കുന്നതായി കാണുന്നില്ല) കുരിശെന്ന വാക്ക് നാല് തവണയേ ഉപയോഗിച്ചിട്ടോള്ളൂ  , തന്‍റെ പീഡാനുഭവത്തെക്കുറിച്ചുള്ള ഒന്നാം പ്രവചനത്തിലെ ഭാഗമാണിത്. ഇതില്‍ നാലില്‍   മൂന്നും ഒരു സംഭവം തന്നെയാണ്. പിന്നെ ശിഷ്യത്തിന്‍റെ   ത്യാഗത്തെക്കുറിച്ച് പറയുന്ന ഭാഗത്താണ് രണ്ടാമതായി പറയുന്നത്. അങ്ങനെ നോക്കിയാല്‍  യേശു രണ്ടു തവണയേ കുരിശെന്ന വാക്ക് ഉപയോഗിച്ചിട്ടോള്ളൂ.     
ഇവിടെയും നമ്മുടെ സങ്കല്‍പ്പത്തിലുള്ള കുരിശിനെക്കുറിച്ചെയല്ല യേശു പറയുന്നതാണ് ഏറെ വിചിത്രം.   മറിച്ചു  കഷ്ട്ടത, സഹനം ,പീഡാനുഭവം,വേതന,രോഗം,അപമാനം,കല്ലേറ്,ആരോപണങ്ങള്‍ ......  തുടങ്ങിയവയാണ്.  കുറച്ചു കാശുകൊടുത്ത് ആരെങ്കിലും ഉണ്ടാക്കിയ ഒരു T  ആകൃതി വാങ്ങി  പ്രാര്‍ത്ഥനാ സ്ഥലത്ത് വച്ചാല്‍ , യേശു പറഞ്ഞ കുരിശു വഹിക്കേണ്ടി വരില്ലല്ലോ! ഈ  ലോകത്തിന്‍റെ മക്കളുടെ  അപാര ബുദ്ധി. 
ക്രൂശിതരൂപമെന്ന വാക്ക് എഴുപത്തിമൂന്നു പുസ്തകങ്ങളില്‍ ഒന്നില്‍  പോലും ഇല്ലായെന്നും മനസിലാക്കണം. യേശുവിന്റെ മരണശേഷം ഏകദേശം അറുപതു വര്‍ഷങ്ങള്‍  കൊണ്ടാണ് പുതിയനിയമം എഴുതിതീര്‍ത്തത്. ആദിമ ക്രൈസ്തവ സഭയിലെ ആദ്യ അറുപതുവര്‍ഷത്തെ  ചരിത്രമായ ,സുവിശേഷങ്ങളിലോ , നടപടിപുസ്തകത്തിലോ , ലേഖനങ്ങളിലോ , വെളിപാടിലോ  ഇല്ലാത്ത ക്രൂശിതരൂപത്തി ന്‍റെയും  കുരിശിന്‍റെയും പേരില്‍ തലതല്ലിക്കീറാതെ, ഏകദേശം 700  റോളം  തവണ  നമ്മളോട് ചെയ്യാനവശ്യപ്പെട്ട , പ്രമാണങ്ങളും ,കല്പനകളും, ചട്ടങ്ങളും അനുസരിക്കാന്‍  ശ്രമിക്കാം.
താഴ്ഭാഗം കാണുക 
Mathew 16:24 Then Jesus said to his disciples, "If anyone would come after  me, he must deny himself and take up his cross and follow me.
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു,  തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
Mark 8:34 Then he called the crowd to him along with his disciples and  said: "If anyone would come after me, he must deny himself and take up his cross  and follow me.
പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു  അവരോടു പറഞ്ഞതു: “ഒരുവൻ എന്നെ അനുഗമിപ്പാൻ  ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ  അനുഗമിക്കട്ടെ.
Luke 9:23 Then he said to them all: "If anyone would come after me, he must  deny himself and take up his cross daily and follow me.
പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു  നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ  അനുഗമിക്കട്ടെ.
പിന്നെ ശിഷ്യത്തിന്‍റെ ത്യാഗത്തെക്കുറിച്ച് പറയുന്ന  ഭാഗത്താണ് രണ്ടാമതായി പറയുന്നത്
Luke 14 27 And anyone who does not carry his cross and follow me cannot be  my disciple.
തന്റെ ക്രൂശു എടുത്തു  കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ  കഴിയില്ല.
The Greek word for cross is σταυρός "stauros":
"literally cross, an instrument of capital punishment, an upright  pointed stake, often with a crossbeam above it, or intersected by a crossbeam  (MT 27.32); (2) by metonymy, as the means of atonement punishment of the cross,  crucifixion (PH 2.8); as a religious technical term representing the  significance of the atoning death of Jesus in the Christian religion cross (1C  1.18); metaphorically, the dedication of life and the self-denial that a  believer must be prepared to take on himself in following Christ (LU 14.27)" 1
The word (σταυρός, stauros) "cross" occurs 27 times in the New Testament  in 27 verses: Matthew 10:38; 16:24; 27:32; 27:40; 27:42; Mark 8:34; 15:21; 15:30; Mark 15:32; Luke 9:23; 14:27; 23:26; John 19:17; 19:19; 19:25; 19:31; 1 Cor. 1:17; 1:18; Gal. 5:11; 6:12; 6:14; Eph. 2:16; Phil. 2:8; 3:18; Col. 1:20; 2:14; Heb. 12:2.
Now, let's focus on one of them, Matt 27:40 which says, “You who are going to  destroy the temple and rebuild it in three days, save Yourself! If You are the  Son of God, come down from the cross."
This is a definitive verse that deals with exactly what Jesus was  crucified on, and the Greek word in the verse is "stauros." Therefore, Jesus was  crucified on a pole. It may have hands.
Tree
Tree, as in a growing plant with branches, is the greek word δένδρα  "dendra" and it occurs 25 times in 18 verses in the New Testament: Matthew 3:10; 7:17; 7:18; 7:19; 12:33; 13:32; 21:8; Mark 8:24; Luke 3:9; 6:43; 6:44; 13:19; 21:29; Jude 12; Revelation 7:1; 7:3; 8:7; 9:4.
There is no use of the word "tree" (δένδρα "dendra") in reference to the  cross. If that is so, then why do some Bibles translate it into the word "tree"  when referencing Jesus' crucifixion? For that, let's look at a third  word.
Wood
Sometimes the Greek word for wood is used of the cross. The word ξύλον  "wood" occurs a total of 20 times in the New Testament. Those that refer to the  cross of Christ are:
- Acts 10:39, "We are witnesses  of all the things He did both in the land of the Jews and in Jerusalem. They  also put Him to death by hanging Him on a cross (ξύλον,  wood)."
 - Acts 5:30, "The God of our fathers raised up  Jesus, whom you had put to death by hanging Him on a cross(ξύλον,  wood)."
 - Acts 13:29, "When they had  carried out all that was written concerning Him, they took Him down from the  cross (ξύλον, wood) and laid Him in a tomb."
 - Galatians 3:13, "Christ  redeemed us from the curse of the Law, having become a curse for us—for it is  written, "Cursed is everyone who hangs on a tree (ξύλον,  wood)."
 - 1 Peter 2:24, "and He Himself  bore our sins in His body on the cross (ξύλον, wood), so that we might die to  sin and live to righteousness; for by His wounds you were  healed."
 
So we see that the Bible uses the terms interchangeably. But this  doesn't mean that Jesus was crucified on a literal tree. Remember, above in Matt 27:40 we see exactly which word is used to  describe what Jesus was crucified on, a cross. It can be a pole  also.
“You who are going to destroy the temple and rebuild it in three days,  save Yourself! If You are the Son of God, come down from the( stauros)or pole  or cross," (Matt.  27:40).
THE WORD CROSS IN BIBLE AND FIND WHO USE IT FOR WHAT.
  
THE WORD CROSS IN BIBLE AND FIND WHO USE IT FOR WHAT.
Matthew  10:38   |  "And  he who does not take his cross  and follow after Me is not worthy of Me.   | 
Matthew  16:24   |  Then  Jesus said to His disciples, "If anyone wishes to come after Me, he must deny  himself, and take up his cross  and follow Me.   | 
Matthew  27:40   |  and  saying, "You who are going to destroy the temple and rebuild it in three days,  save Yourself! If You are the Son of God, come down from the cross."    | 
Matthew  27:42   |  "He  saved others; He cannot save Himself. He is the King of Israel; let Him now come  down from the cross,  and we will believe in Him.   | 
Mark  8:34   |  And  He summoned the crowd with His disciples, and said to them, "If anyone wishes to  come after Me, he must deny himself, and take up his cross  and follow Me.   | 
Mark  15:21   |  They  pressed into service a passer-by coming from the country, Simon of Cyrene (the  father of Alexander and Rufus), to bear His cross.    | 
Mark  15:30   |  save  Yourself, and come down from the cross!"    | 
Mark  15:32   |  "Let  this Christ, the King of Israel, now come down from the cross,  so that we may see and believe!" Those who were crucified with Him were also  insulting Him.   | 
Luke  9:23   |  And  He was saying to them all, "If anyone wishes to come after Me, he must deny  himself, and take up his cross  daily and follow Me.   | 
Luke  14:27   |  "Whoever  does not carry his own cross  and come after Me cannot be My disciple.   | 
Luke  23:26   |  When  they led Him away, they seized a man, Simon of Cyrene, coming in from the  country, and placed on him the cross  to carry behind Jesus.   | 
John  19:17   |  They  took Jesus, therefore, and He went out, bearing His own cross,  to the place called the Place of a Skull, which is called in Hebrew, Golgotha.    | 
John  19:19   |  Pilate  also wrote an inscription and put it on the cross.  It was written, "JESUS THE NAZARENE, THE KING OF THE JEWS."   | 
John  19:25   |  Therefore  the soldiers did these things. But standing by the cross  of Jesus were His mother, and His mother's sister, Mary the wife of Clopas, and  Mary Magdalene.   | 
John  19:31   |  Then  the Jews, because it was the day of preparation, so that the bodies would not  remain on the cross  on the Sabbath (for that Sabbath was a high day), asked Pilate that their legs  might be broken, and that they might be taken away.   | 
Acts  2:23   |  this  Man, delivered over by the predetermined plan and foreknowledge of God, you  nailed to a cross  by the hands of godless men and put Him to death.   | 
Acts  5:30   |  "The  God of our fathers raised up Jesus, whom you had put to death by hanging Him on  a cross.    | 
Acts  10:39   |  "We  are witnesses of all the things He did both in the land of the Jews and in  Jerusalem. They also put Him to death by hanging Him on a cross.    | 
Acts  13:29   |  "When  they had carried out all that was written concerning Him, they took Him down  from the cross  and laid Him in a tomb.   | 
1  Cor 1:17   |  For  Christ did not send me to baptize, but to preach the gospel, not in cleverness  of speech, so that the cross  of Christ would not be made void.   | 
1  Cor 1:18   |  For  the word of the cross  is foolishness to those who are perishing, but to us who are being saved it is  the power of God.   | 
Galatians  5:11   |  But  I, brethren, if I still preach circumcision, why am I still persecuted? Then the  stumbling block of the cross  has been abolished.   | 
Galatians  6:12   |  Those  who desire to make a good showing in the flesh try to compel you to be  circumcised, simply so that they will not be persecuted for the cross  of Christ.   | 
Galatians  6:14   |  But  may it never be that I would boast, except in the cross  of our Lord Jesus Christ, through which the world has been crucified to me, and  I to the world.   | 
Ephesians  2:16   |  and  might reconcile them both in one body to God through the cross,  by it having put to death the enmity.   | 
Philipp  2:8   |  Being  found in appearance as a man, He humbled Himself by becoming obedient to the  point of death, even death on a cross.    | 
Philipp  3:18   |  For  many walk, of whom I often told you, and now tell you even weeping, that they  are enemies of the cross  of Christ,   | 
Coloss  1:20   |  and  through Him to reconcile all things to Himself, having made peace through the  blood of His cross;  through Him, I say, whether things on earth or things in heaven.    | 
Coloss  2:14   |  having  canceled out the certificate of debt consisting of decrees against us, which was  hostile to us; and He has taken it out of the way, having nailed it to the  cross.    | 
Hebrews  12:2   |  fixing  our eyes on Jesus, the author and perfecter of faith, who for the joy set before  Him endured the cross,  despising the shame, and has sat down at the right hand of the throne of God.    | 
1  Peter 2:24   |  and  He Himself bore our sins in His body on the cross,  so that we might die to sin and live to righteousness; for by His wounds you  were healed.   | 
ക്രിസ്ത്യാനികളുടെ മതചിന്ഹങ്ങളില്‍ ഒന്നാമത്തേത് കുരിശാണ്. അതൊരു പീഡനോപകരണമാണെന്നും യേശുവിനെ കൊന്നത് കുരിശില്‍ തറച്ചാണെന്നും എല്ലാര്‍ക്കുമറിയാം. പക്ഷെ, വിഗ്രഹാരാധനക്കുള്ള വസ്തുവായി കണക്കാക്കപ്പെടാന്‍തക്ക കാരണമാകുമോ അത്? സ്വന്തത്തില്‍പെട്ടയൊരാള്‍ കത്തിക്കുത്തേറ്റു മരിച്ചാല്‍ ഒരു കത്തി ചില്ലുകൂട്ടിലിട്ടുവച്ചും ആരതി നടത്തിയും പൂജിക്കുന്നതുപോലൊരു ബാലിശവൃത്തിയാണ് കുരിശിനോടുള്ളയാരാധന. കോട്ടയം ജില്ലയിലുള്ള കപ്പാട് എന്ന സ്ഥലത്ത് പുതുക്കിപ്പണുത ബ്രഹ്മാണ്ഡന്‍പള്ളി വിശുദ്ധ കുരിശിന്റെ നാമത്തിലുള്ള അന്താരാഷ്ട്ര തീര്‍ഥാടനകേന്ദ്രമാക്കിയുയര്‍ത്തി, രണ്ടാന മുഴുപ്പില്‍ കുരിശു ചുമക്കുന്ന ക്രിസ്തുപ്രതിമയും, ഒരാനമുഴുപ്പില്‍ നേര്‍ച്ചപ്പെട്ടിയും പണിത് കൊണ്ടാടുകയാണ്, പള്ളിക്കാര്‍. എന്താണെന്നോ? പീഡാനുഭവം! യേശുവിനെ കൊന്ന കുരിശിന്റെ ഒരു കഷണം തിരുശേഷിപ്പായി കിട്ടിയത് പള്ളിയില്‍ സൂക്ഷിച്ചിട്ടുമുണ്ടുപോലും! കുരിശിനെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകള്‍ എത്ര ബാലിശമാണെന്ന് ഇതിനകം പലരും ഭംഗിയായി ചൂണ്ടിക്കാണിച്ചുവല്ലോ.
ReplyDeleteയേശു ഒരു രാത്രിയും ഒരു പകലും ശാരീരികമായി ഉപദ്രവിക്കപ്പെടുകയും അതിനുശേഷം ക്രൂശിക്കപ്പെടുകയും ചെയ്തുവെന്നുള്ളത് ചരിത്രസത്യമാണെങ്കില്‍, അതിലും സത്യമാണ് അദ്ദേഹം പത്തുമുപ്പതുകൊല്ലം തന്റെ സ്ത്രീപുരുഷ സുഹൃത്തുക്കളോടോത്തു സുഖദുഃഖങ്ങള്‍ പങ്കുവച്ചും പരസ്പരം സ്നേഹിക്കാന്‍ പഠിപ്പിച്ചും ജീവിച്ചുവെന്നത്. അദ്ദേഹത്തിന്റെ ആ ജീവിതശൈലി അപ്പാടെ മറന്നിട്ട്, തന്‍റെ അവസാനനിമിഷങ്ങളിലെ വേദനക്കും മരണത്തിനും മാത്രം ഇത്ര വലിയ കയ്യടിനല്‍കുന്നതില്‍ എന്തോ വിലിയ പിശകില്ലേ? അതിലും കൊടുംക്രൂരത ജീവിതകാലം മുഴുവനനുഭവിക്കുന്നവര്‍ മനുഷ്യരുടെയിടയില്‍ എന്നുമുണ്ട് - യേശിവിനെപ്പോലെതന്നെ ഒരു തെറ്റും ചെയ്യാത്തവര്‍. അവരുടെപീഡാനുഭവങ്ങളുടെ അര്‍ത്ഥമെന്ത്? അപ്പോള്‍, മന:ശാത്രപരമായ ഒരു വക്രത ഇതിനുപിന്നിലുണ്ട് എന്നത് വ്യക്തം. ഇക്കാര്യം പരിശോധിക്കുന്ന ഒരു ലേഖനം താത്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ വായിക്കാം. http://znperingulam.blogspot.in/2010/01/blog-post_19.html
ഭക്തിയൊക്കെ നല്ലതാണ്. എന്നാല്‍ ഒരടിസ്ഥാനവുമില്ലാത്ത 'സത്യങ്ങളെ' സൃഷ്ടിച്ചെടുത്തിട്ട്, അതൊക്കെ ഏറ്റുപറയാന്‍ മനുഷ്യരെ തള്ളിവിട്ടുകൊണ്ടിരിക്കുന്ന അമിതവിശ്വാസം കഴമ്പില്ലാത്ത തമാശയായി പരിണമിക്കും. അതുപോലെ തന്നെയാണ്, ഏത് കാര്യവും ബൈബിളില്‍ നിന്നുള്ള വാക്യങ്ങള്‍ വഴി സാധൂകരിക്കാം എന്ന ചിന്ത.
സ്ത്രീകള്‍ മരത്തില്‍ കയറുന്നത് അടക്കമൊതുക്കമില്ലാത്ത ഏര്‍പ്പാടാണെന്നും ഈശോക്ക് അതിഷ്ടമില്ലെന്നും വരുത്താന്‍ ഒരാള്‍ യേശു ശപിച്ച അത്തിമരത്തില്‍ നിന്ന് കാരണം കണ്ടെടുത്തു. അതിങ്ങനെ. വിശന്നപ്പോള്‍ പഴമുണ്ടോ എന്ന് യേശു അത്തിമരത്തിലേയ്ക്ക് നോക്കി. He saw nun there! None എന്നത് nun എന്ന് വായിച്ചുകേട്ട വിശ്വാസി (അച്ചന്‍?) കരുതി, അത്തിമരത്തില്‍ കയറിയിരിക്കുന്ന ഒരു കന്യാസ്ത്രിയമ്മയെ കണ്ടിട്ടാണ്, യേശു അത്തിമരത്തെ ശപിച്ചതെന്ന്. പോരേ പൂരം? ഇങ്ങനെയാണ് ചില വചനപ്രഘോഷകരുടെ വ്യാഖ്യാനങ്ങള്‍!
പേഗന്‍കുരിശും താമരകുരിശും തോമ്മാകുരിശും ഒന്നു നേരെയാക്കിയപ്പോള്‍ പിപ്പിലാദന്‍ അടുത്ത ഒരു ബോമ്പ് പൊട്ടിച്ചിരിക്കുന്നു. കര്‍ത്താവിനെ
ReplyDeleteകുരിശിലെ തറച്ചില്ല തറച്ചത് ഒറ്റത്തടിയില്‍ ആയിരുന്നുവെന്നും. കേട്ടപ്പോള്‍ . ഇസ്ലാംമതവും പറയുന്നത് ശരിയെന്നും പ്രവാചകനെ കൊല്ലുവാന്‍ സാധിക്കുകയില്ലയെന്നുള്ള അവരുടെ വിശ്വാസവും കണക്കിലെടുക്കണമെന്നും തോന്നി. രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെപ്പറ്റി ഗെവേഷകരൊന്നും
ശരിയായ ഉത്തരവും തന്നിട്ടില്ല.
ഒരിക്കലും ബൈബിള്‍ വായിക്കാത്ത എനിക്ക് പിപ്പിലാദന്‍ പറയുന്നത് തെറ്റാണെന്നും
സ്ഥാപിക്കുവാന്‍ അറിയത്തില്ല. എന്നാല്‍ റോമന്‍പടയാളികള്‍ കുറ്റവാളികളെ ശിക്ഷിച്ചിരുന്നത് കുരിശിലായിരുന്നുവെന്നു ലോകത്തിലുള്ള എല്ലാ വിജ്ഞാനകോശങ്ങളും പറയുന്നു. ക്രിസ്തുവിന്‍റെ കാലത്തു തൂക്കികൊന്നിരുന്ന അനേകം കുരിശുകള്‍ പുരാവസ്തു ഗവേഷകരുടെ പണിപ്പുരയില്‍ ഉണ്ട്.
ഒറ്റതടി എന്ന വാക്ക് യാഹോവാക്കാരുടെ ബൈബിളിലുണ്ടോയെന്നു അറിയത്തില്ല. ഗ്രീക്ക് ഭാഷയിലുള്ള എല്ലാ ഡിക്ഷ്നറിയിലും stauros എന്ന വാക്കിനു ഇംഗ്ലീഷ് അര്‍ഥം കൊടിത്തിരിക്കുന്നത് കുറുകെയും നേരെയുമുള്ള തടികഷണങ്ങളില്‍ കുറ്റവാളികളെ തൂക്കുന്ന കുരിശു എന്നാണ്. ഫ്രിബെര്ഗ് ലെക്സിക്കോന്‍, ലവ് നിദ ലെക്സിക്കോന്‍ ഈ നിഘണ്ടുവില്‍ ഇങ്ങനെതന്നെ അര്‍ഥം കൊടുത്തിരിക്കുന്നു. ബാര്‍ക്ലേ ന്യുമാന്‍ ഗ്രീക്ക് ഡിക്ഷ്നറിയില്‍ ശുദ്ധമായ ഇംഗ്ലീഷ് ഭാഷയില്‍ stauros എന്ന അര്‍ഥം കുരിശു എന്ന്തന്നെ തറപ്പിച്ചുപറഞ്ഞിട്ടുണ്ട്. ഇവിടെ ഒന്നും ഒറ്റത്തടിയെന്നു അര്‍ഥമില്ല.
അല്‍പ്പം ഭയത്തോടെ പുതിയ നിയമം തുറക്കട്ടെ.
"ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണികളുടെ പ്പഴുതു കാണുകയും ആണികളുടെ പ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു."
26
എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.
27
പിന്നെ തോമാസിനോടു: "നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു."
"John 20:25 The other disciples therefore were saying to him, "We have seen the Lord!" But he said to them, "Unless I shall see in His hands the imprint of the nails [plural], and put my finger into the place of the nails [plural], and put my hand into His side, I will not believe."
വചനം നോക്കുക, ഇവിടെ കൈകളില്‍ ആണികള്‍ എന്നു പറഞ്ഞിരിക്കുന്നു.ആണി എന്നല്ല പറഞ്ഞിരിക്കുന്നത്. ബഹുവചനം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തടിയില്‍ കുരിശു മരണമെങ്കില്‍ കൈകളില്‍ ആണികള്‍ എന്നുള്ള പ്രയോഗവും ആവശ്യമില്ല. കിംഗ് ജെയിംസ് ബൈബിളിലും ഇങ്ങനെ തന്നെവചനം പറഞ്ഞിരിക്കുന്നു.
Orgin of cross
ReplyDeleteThe word used in original greek manuscripts is "stauros"
it means upright wooden stake or pole. It never mean a T shaped thing.
A tradition of the Church which our fathers have inherited, was the adoption of the words "cross" and "crucify." These words are nowhere to be found in the Greek of the New Testament. These words are mistranslations, a "later rendering," of the Greek words stauros and stauroo. Vine's Expository Dictionary of New Testament Words says, "STAUROS denotes, primarily, an upright pole or stake...Both the noun and the verb stauroo, to fasten to a stake or pole, are originally to be distinguished from the ecclesiastical form of a two-beamed cross. The shape of the latter had its origin in ancient Chaldea (Babylon), and was used as the symbol of the god Tammuz (being in the shape of the mystic Tau, the initial of his name)...By the middle of the 3rd century A.D. the churches had either departed from, certain doctrines of the Christian faith. In order to increase the pretige of the apostate ecclesiastical system pagans were received into the churches apart from regeneration by faith, and were permitted largely to retain their pagan signs and symbols. Hence the Tau or T, in its most frequent form, with the cross piece lowered, was adopted..." [1]Dr. Bullinger, The Companion Bible, appx. 162 states, "crosses were used as symbols of the Babylonian Sun-god...It should be stated that Constantine was a Sun-god worshipper...The evidence is thus complete , that the Lord was put to death upon and upright stake, and not on two pieces of timber placed at any angle." [2]Rev. Alexander Hislop, The Two Babylons, pp. 197-205, frankly calls the cross "this Pagan symbol...the Tau, the sign of the cross, the indisputable sign of Tammuz, the false Messiah...the mystic Tau of the Chaldeans (Babylonians) and Egyptians--the true original form of the letter T--the initial of the name of Tammus...the Babylonian cross was the recognized emblem of Tammuz." [3]In the Encyclopedia Britannica, 11th edition, vol. 14, p. 273, we read, "In the Egyptian churches the cross was a pagan symbol of life borrowed by the Christians and interpreted in the pagan manner." Jacob Grimm, in his Deutsche Mythologie, says that the Teutonic (Germanic) tribes had their idol Thor, symbolised by a hammer, while the Roman Christians had their crux (cross). It was thus somewhat easier for the Teutons to accept the Roman cross. [4]Greek dictionaries, lexicons and other study books also declare the primary meaning of stauros to be an upright pale, pole or stake. The secondary meaning of "cross" is admitted by them to be a "later" rendering. At least two of them do not even mention "cross," and only render the meaning as "pole or stake." In spite of this strong evidence and proof that the word stauos should have been translated "stake," and the verb stauroo to have been translated "impale," almost all the common versions of the Scriptures persist with the Latin Vulgate's crux (cross), a "later" rendering of the Greek stauros.
New International Version (©1984)
ReplyDeleteSo the other disciples told him, "We have seen the Lord!" But he said to them, "Unless I see the nail marks in his hands and put my finger where the nails were, and put my hand into his side, I will not believe it."
New Living Translation (©2007)
They told him, "We have seen the Lord!" But he replied, "I won't believe it unless I see the nail wounds in his hands, put my fingers into them, and place my hand into the wound in his side."
English Standard Version (©2001)
So the other disciples told him, “We have seen the Lord.” But he said to them, “Unless I see in his hands the mark of the nails, and place my finger into the mark of the nails, and place my hand into his side, I will never believe.”
New American Standard Bible (©1995)
So the other disciples were saying to him, "We have seen the Lord!" But he said to them, "Unless I see in His hands the imprint of the nails, and put my finger into the place of the nails, and put my hand into His side, I will not believe."
King James Bible (Cambridge Ed.)
The other disciples therefore said unto him, We have seen the Lord. But he said unto them, Except I shall see in his hands the print of the nails, and put my finger into the print of the nails, and thrust my hand into his side, I will not believe.
International Standard Version (©2008)
So the other disciples kept telling him, "We have seen the Lord!" But he told them, "Unless I see the nail marks in his hands, put my finger into them, and put my hand into his side, I will never believe!"
Aramaic Bible in Plain English (©2010)
And the disciples were saying to him, “We have seen Our Lord”, but he said to them, “Unless I see in his hands the places of the nails and I shall put my fingers in them, and reach my hand into his side, I will not believe.”
GOD'S WORD® Translation (©1995)
The other disciples told him, "We've seen the Lord." Thomas told them, "I refuse to believe this unless I see the nail marks in his hands, put my fingers into them, and put my hand into his side."
King James 2000 Bible (©2003)
The other disciples therefore said unto him, We have seen the Lord. But he said unto them, Except I shall see in his hands the print of the nails, and put my finger into the print of the nails, and thrust my hand into his side, I will not believe.
American King James Version
The other disciples therefore said to him, We have seen the LORD. But he said to them, Except I shall see in his hands the print of the nails, and put my finger into the print of the nails, and thrust my hand into his side, I will not believe.
ശ്ശെടാ, പിപ്പിലാടനും പടന്നമാക്കലും കൂടി പരസ്പരം ക്രൂശിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും. സാമാന്യ ബുദ്ധിക്കു നിരക്കുന്നത് എന്ന് തോന്നിയ കാര്യങ്ങള്‍ ഞാന്‍ നേരത്തെ പറഞ്ഞു. അവിടം കൊണ്ടൊന്നും നില്‍ക്കുന്ന ലക്ഷണം കാണുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ വായിച്ചിട്ടുള്ള കാര്യങ്ങള്‍ പങ്കു വെച്ചോട്ടെ. ശരിയെന്നു തോന്നുന്നത് എടുക്കാം. ക്രുശിക്കുക എന്ന് പറഞ്ഞാല്‍ ഒരു വിവിധോദ്ദേശ ശിക്ഷയായിരുന്നു അക്കാലത്ത്. സാവധാനവും പരമാവധി പിടിപ്പിച്ചുമുള്ള ഇത്തരം പരസ്യ ശിക്ഷയിലൂടെ സമൂഹത്തെ കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റുക, എന്നതായിരുന്നു ഉദ്ദേശം. റോമന്‍ സാമ്രാജ്യത്തില്‍ ഇത് അടിമകള്‍ക്കും അന്യരാജ്യക്കാര്‍ക്കും മാത്രമായിരുന്നു കൊടുത്തിരുന്നത് താനും. സാധാരണ ഗതിയില്‍ കുറ്റവാളി തന്നെ ക്രൂസ് ചുമക്കുകയും ചെയ്യേണ്ടിയിരുന്നു. ഒടുവില്‍ അവനെ പൂര്‍ണ്ണ നഗ്നനാക്കി ആണികളില്‍ തറക്കും. ചരിത്ര സൂചനകള്‍ അനുസരിച്ച് ഞാന്‍ മനസ്സിലാക്കുന്നത് കുരിശിന്റെ രൂപം 'T' ആകൃതിയിലായിരിക്കാനെ സാധ്യതയുള്ളൂ എന്നാണു.
ReplyDeleteക്രിസ്തു മതത്തിന്റെ വളര്‍ച്ചയില്‍ യേശുവിന്റെ മരണം ആണ് ആദ്യ കാലത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. (1: Corinthians 1:23 ) ക്രിസ്തുമതത്തിന്റെ ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍, സ്വകാര്യമായി ക്രിസ്ത്യാനികള്‍ കുരിശു അടയാളമായി സൂക്ഷിച്ചിരുന്നു എന്നതിനും തെളിവുകള്‍ ഉണ്ട്. നാലാം നൂറ്റാണ്ടില്‍ Constantine ചക്രവര്‍ത്തി നാണയങ്ങളില്‍ കുരിശടയാളം രേഖപ്പെടുത്തിയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഈ കുരിശു ഭക്തി അദ്ദേഹത്തിനുണ്ടായ ഒരു അസാമാന്യ ആകാശ ദൃശ്യത്തിന്റെ ബാക്കിപത്രമായിരുന്നു എന്ന് പറയപ്പെടുന്നു. ഇതേ ചക്രവര്‍ത്തിയുടെ കാലത്താണ് യഥാര്‍ത്ഥമെന്നു പറയപ്പെടുന്ന കുരിശു കണ്ടെത്തിയത്. ഇതിനെപ്പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്.. താനും. കലാകാരന്മാരുടെ കൈകളിലൂടെ കടന്നു പോയപ്പോഴാണ്, കുരിശിനു അനേകം മാതൃകകളുണ്ടായത്. രക്തസാക്ഷികള്‍ക്കും വിശുദ്ധന്മാര്‍ക്കും വ്യത്യസ്ത രൂപങ്ങളിലുള്ള കുരിശുകള്‍ തന്നെ കല്പ്പിച്ചുപോന്ന ഒരു കാലഘട്ടം ആയിരുന്നത്. ക്രിസ്തുവിന്റെ ശരിരം ഉള്ള കുരിശു ആദ്യം രംഗ പ്രവേശം നടത്തിയത് അഞ്ചാം നൂറ്റാണ്ടില്‍ മാത്രമാണ്. അത് അല്താരകളില്‍ സ്ഥാനം പിടിച്ചതാവട്ടെ പതിമൂന്നാം നൂറ്റാണ്ടിലും.
ഇങ്ങനെ പോയാല്‍, നമ്മള്‍ അല്മായശബ്ദം വക ഒരു പുതിയ കുരിശും കൊണ്ടെ അവസാനിക്കൂ. ഈ ചരിത്രമെന്നൊക്കെ പറയുന്നത്, അതാതു കാലങ്ങള്‍ക്ക് ശേഷം, ഓരോ വ്യക്തിതാത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി പിടിപാടും വക്രതയും ആവശ്യത്തിനുള്ള ഓരോരുത്തര്‍ തട്ടിക്കൂട്ടി വയ്ക്കുന്ന രേഖകളാണ്. ഇന്ന് പോലും നാം കാണുന്നു, ഇല്ലാത്ത എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്താനും, ഉള്ളവ ഇല്ലാതാക്കാനും മനുഷ്യര്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു. മുല്ലപ്പെരിയാല്‍ ഡാം തീറെഴുതിക്കൊടുത്ത സംഭവം തന്നെ കണ്ടില്ലേ? ഒളിഞ്ഞിരിക്കുന്ന വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പോലും ആര്‍ക്കെങ്കിലും സാധിക്കുന്നുടോ?പരിശുദ്ധാരൂപി കൈപിടിചെഴുതിച്ച വിശുദ്ധ പുസ്തകങ്ങളില്‍ പോലും എന്തെല്ലാം മായങ്ങളും മറിമായങ്ങളും നിറഞ്ഞിരിക്കുന്നു! മനുഷ്യ ചരിത്രത്തിലെ 99 ശതമാനം കാര്യങ്ങള്‍ കല്ലുവച്ച നുണകളാണ്. ഇതൊക്കെ വിട്ട് കളഞ്ഞിട്ടു, ഇന്ന്, അവനവന്റെ ചുറ്റുപാടുകളില്‍ സമാധാനത്തോടെ കഴിയാനുള്ള വഴികള്‍ തിരയുകയല്ലേ നമ്മള്‍ ചെയ്യേണ്ടത്?
ReplyDeleteമനപ്രസാദം കൈവരുന്നത്, പക്ഷരഹിതം, നിര്‍മ്മലം എന്നൊക്കെ പറയുമ്പോള്‍, ഉദ്ദേശിക്കുന്ന ശുദ്ധത ഉണ്ടായിരിക്കുമ്പോഴാണ്. കഴിഞ്ഞുപോയവയില്‍ നിന്നും, അന്യര്‍ കുറിച്ചിട്ടവയില്‍ നിന്നുമൊക്കെ ഉണ്ടാകിയെടുക്കുന്ന അറിവിന്റെയുടമയും അല്ലറചില്ലറ സൌന്ദര്യാവിഷ്ക്കാരത്തില്‍ അഭിരമിക്കുന്ന കലാകാരനുമൊന്നും അവിടെയെത്തുന്നില്ല. ആരെക്കുരിച്ചുള്ള ഏത് നിഗമനത്തിനും താത്ക്കാലിക പ്രസക്തിയെ ഉള്ളൂ. താമരക്കുരിശു ഭംഗിയുള്ളതായി കാണുന്നവര്‍ അതും ചുമന്നു നടക്കട്ടെ എന്ന് വയ്ക്കാം.
ഇവിടെ കൈകളില്‍ ആണികള്‍ എന്നു പറഞ്ഞിരിക്കുന്നു.ആണി എന്നല്ല പറഞ്ഞിരിക്കുന്നത്. ബഹുവചനം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തടിയില്‍ കുരിശു മരണമെങ്കില്‍ കൈകളില്‍ ആണികള്‍ എന്നുള്ള പ്രയോഗവും ആവശ്യമില്ല. കിംഗ് ജെയിംസ് ബൈബിളിലും ഇങ്ങനെ തന്നെവചനം പറഞ്ഞിരിക്കുന്നു.
ReplyDelete--------
തിരിച്ചും മറിച്ചും ചിന്തിച്ചിട്ടും , ശ്രീ പടന്നംമാക്കലിന്റെ വാദം അംഗീകരിക്കാതിരിക്കാന്‍ പറ്റുന്നില്ല .അതാണ് കൂടുതല്‍ സ്രേഷ്ട്ടമായ അനുമാനം.
=======================
ഒരിക്കലും ബൈബിള്‍ വായിക്കാത്ത എനിക്ക് പിപ്പിലാദന്‍ പറയുന്നത് തെറ്റാണെന്നും
സ്ഥാപിക്കുവാന്‍ അറിയത്തില്ല.
--------------------------------
ഇവിടെ ഉറപ്പായി താങ്കള്‍ എട്ടാം പ്രമാണം ലംഖിച്ചു എന്ന് ഉത്തരത്തിലെ അറിവില്‍ നിന്നും പറയാന്‍ സന്തോഷമുണ്ട് . കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന താങ്കളുടെ രീതി ഔന്നത്യം പുലര്‍ത്തുന്നതാണ്.
************************************************************
അതേപോലെ നെടുങ്കനാല് പറഞ്ഞതുപോലെ , കുരിശേങ്ങനെയെന്നതിനെക്കാള്‍ , സമാധാനമാണ് ,സ്നേഹമാണ്, പ്രധാനം . ചരിത്രങ്ങള്‍ കൂടുതലും നുണകളുടെ ഒരു ശേഖരവുമാണ്. കുറച്ചക്ഷരങ്ങള്‍ കൊണ്ട് വളരെ കാര്യങ്ങള്‍ പറയുന്ന താങ്കളുടെ രീതി ഒന്ന് വേറെ തന്നെ.
*****************************************************
ശ്രീ റോഷന്‍ , -ക്രിസ്തുവിന്റെ ശരിരം ഉള്ള കുരിശു ആദ്യം രംഗ പ്രവേശം നടത്തിയത് അഞ്ചാം നൂറ്റാണ്ടില്‍ മാത്രമാണ്. അത് അല്താരകളില്‍ സ്ഥാനം പിടിച്ചതാവട്ടെ പതിമൂന്നാം നൂറ്റാണ്ടിലും.- ഇതിനോടും യോജിക്കുന്നു . നമ്മള്‍ ഇതേപോലെ സ്വന്തം അഭിപ്രായം എഴുതിയാല്‍ (തെറ്റോ ശരിയോ ), കൂടുതല്‍ വസ്തുതകള്‍ വായനക്കാര്‍ക്ക് കിട്ടുമല്ലോ .
അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കെല്ലാം ,എന്റെ നന്ദി .
കുരിശിനെപ്പറ്റി നടന്ന ചര്‍ച്ച മനോഹരമായിരുന്നു. വളരെ കാര്യങ്ങള്‍ അറിയാന്‍ പറ്റി, അതുപോലെ പലരുടെയും കാമ്പും കഴമ്പും കാണാനും പറ്റി. ക്രിയാത്മകമായ സംവാദങ്ങള്‍ ഏതൊരു ചര്‍ച്ചാ വേദിയെയും സജിവമാക്കും. എത്ര സന്ദര്ശകര് വരുന്നുവെന്നല്ല, നടക്കുന്ന സംവാദം പ്രയോജനകരമാണോ എന്നാണു പ്രധാനം. കുരിശിനെപ്പറ്റി നടന്ന ചര്‍ച്ചയുടെ ഒരു ചുരുക്കം ആരെങ്കിലും തയ്യാറാക്കിയിരുന്നെങ്കില്‍ ഒരു തിസിസിനു സമമാകുമായിരുന്നു. ഒരു അഭിപ്രായവും സഭയുടെയോ മറ്റേതെങ്കിലും താല്പര്യക്കാരുടെയോ സ്വാധിനത്തിനു വഴങ്ങി ആയിരുന്നില്ല എന്നതാണ് പ്രധാനം. ഇത്തരം ഒരു ചര്‍ച്ചാവേദി എന്നെ ഇവിടെ ഉണ്ടാവേണ്ടതായിരുന്നു. അല്‍മായ ശബ്ദത്തിന്റെ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം.
ReplyDeleteരോഷനോട് പൂര്ണിമായും യോജിക്കുന്നു.
Deleteഅല്മായ ശബ്ദത്തിലെ എഴുത്തുകാരും വായനക്കാരും - കൂടുതല്‍ പേരെങ്കിലും - സഭയുടെ അനീതികളോട് പ്രതികരിക്കുന്നവരാണ്. എന്നിരുന്നാലും, നമ്മളാരും പ്രൊഫഷണല്‍ പോരാളികളല്ലല്ലോ. നമുക്ക് അസ്വാദ്യകരമായത് ചെയ്യാനുള്ള പൂര്ണസ്വാതന്ത്ര്യം നമുക്കുണ്ട്. അത്തരത്തിലൊന്നായിരുന്നു ഈ ചര്ച്ച.
ഏതെങ്കിലും വൈദികന്‍ ഇതൊക്കെ വായിക്കാന്‍ സന്മനസ്സ് കാട്ടിയിരുന്നെങ്കില്‍ (വായിച്ചുകാണും എന്നാണു എന്റെ വിശ്വാസം), “ഞങ്ങള്‍ സെമിനാരിയില്‍ പഠിക്കാത്ത പലതുമുണ്ടല്ലോ” എന്നൊരു വിനയം ഉണ്ടാകുമായിരുന്നു. വൈദികര്ക്ക് തീരെ ഇല്ലാത്തതും, അത്യാവശ്യം വേണ്ടതുമായ ഗുണങ്ങളാണ് വിനയം, എളിമ തുടങ്ങിയവ.
ഇത്തരം ഒരു വേദിയില്‍ ഭാഗഭാക്കാകാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനം ഉണ്ട്.
റോഷന്‍ ചൂണ്ടിക്കാണിച്ചത് പോലെ, “എത്ര സന്ദര്ശകര് വരുന്നുവെന്നല്ല, നടക്കുന്ന സംവാദം പ്രയോജനകരമാണോ എന്നതാണു പ്രധാനം.”
ഇതില്‍ പങ്കെടുത്ത എല്ലാവര്ക്കും അനുമോദനങ്ങള്‍!
Administrator, Almaya Sabdam