കത്തോലിക്കാസഭയിൽ ചിന്തയുടെ തീജ്വാല ഉയർത്തിയ ഫാ. എസ്.
കാപ്പൻ അന്തരിച്ചിട്ട് 2013 നവംബർ 30നു ഇരുപതു വർഷം തികയുകയാണ്. ഇതോടനുബന്ധിച്ച്
നവംബർ 9നു രാവിലെ 10 മുതൽ ഏറ്റുമാനൂർ എൻ.എസ്. എസ്. കരയോഗം ഹാളിൽ ഏറ്റുമാനൂർ കാവ്യവേദിയുടെയും
കെ.സി.ആർ.എം.ന്റെയും സഹകരണത്തോടെ അനുസ്മരണവും പുസ്തകപ്രകാശനവും നടത്തി. പ്രൊഫ.
സെബാസ്റ്റ്യൻ വട്ടമറ്റം, പി.പി. നാരായണൻ എന്നിവർ നേതൃത്വം നൽകി. ഔപചാരികത
ഒഴിവാക്കിയുള്ള ചടങ്ങിൽ കാപ്പനച്ചന്റെ ജീവചരിത്രകാരൻ ശ്രീ. കെ. സി. വർഗിസ്(കണ്ണൂർ)
കാപ്പന്റെ ജീവിതവും ചിന്തകളും പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിനു
പിന്തുടർച്ചക്കാരില്ലാതെ പോയതിലെ ആശങ്ക പങ്കുവെച്ചു. തുടർന്ന് സി. ആലിസ് ലൂക്കോസ്
കാപ്പനച്ചൻ നൽകിയ ഉൾക്കാഴ്ച അനുസ്മരിച്ചു. ശ്രീമതി ശ്രീദേവി വേണുഗോപാൽ
അച്ചനുമായുണ്ടായിരുന്ന ആത്മബന്ധം ചൂണ്ടിക്കാണിച്ചു.
‘അക്രൈസ്തവനായ യേശുവിനെ തേടി’ എന്ന പുസ്തകം അഡ്വ. കെ.ജെ. ജോൺ, ശ്രീദേവി വേണുഗോപാലിനു നൽകി
പ്രകാശിപ്പിച്ചു. ശ്രീ. സിവിക് ചന്ദ്രൻ(പാഠഭേദം) ‘What the Thunder
Says’ എന്ന കൃതി പരിചയപ്പെടുത്തി. ഫാ.
പാനികുളം, പുസ്തകം ശ്രീ. വർഗിസ് ജോർജ് (ജ്വാല) വാഴക്കുളത്തിനു നൽകി പ്രകാശനം
നടത്തി. ഫാ.കാപ്പന്റെ ആത്മകഥയുൾക്കൊള്ളുന്ന ‘In Gathering’ എന്ന പുസ്തകം ഫാ. അലക്സ്(ജീവൻ
ബുക്സ്), ശ്രീ. അജിത് മുരിക്കനു നൽകി പ്രകാശിപ്പിച്ചു. ‘Resistance
and Hope’ സി. ആലീസ് ലൂക്കോസ്, പ്രൊഫ.
എലിസബത്ത് കൂട്ടുങ്കലിനു നൽകി പ്രകാശനം നടത്തി. ‘യേശുവിന്റെ മോചനം സഭകളിൽ നിന്ന്’ എന്ന കൃതി ജോസാന്റണി അവലോകനം
ചെയ്തവതരിപ്പിച്ചു. ‘ആത്മീയത പുനരധിനിവേശത്തിന്റെ
പുതുയുഗത്തിൽ’ എന്ന കൃതി റവ. ഏബ്രഹാം വെള്ളാന്തട പരിചയപ്പെടുത്തി.
‘Resistance and Hope’
എന്ന പുസ്തകം ശ്രീ. വി.സി. ഹാരിസ്(സാഹിത്യ അക്കാദമി) അവതരിപ്പിച്ചു. ‘അക്രൈസ്തവനായ യേശുവിനെ തേടി’ വന്നെത്തിയത് ശ്രീ. ടോമി മാത്യു
ആയിരുന്നു. ‘Tradition Modernity Counterculture’എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ. വടക്കേടത്തു
പത്മനാഭൻ സംസാരിച്ചു.
എല്ലാവരും സ്വയം പരിചയപ്പെടുത്തി. പ്രൊഫ. ഇപ്പൻ, കെ. ജോർജ് ജോസഫ്, സി.വി.സെബാസ്റ്റ്യൻ, ജോഷി പോൾ മണ്ണയ്ക്കനാട്, കെ.കെ. ജോസ്, ഷാജു തറപ്പേൽ, കെ.എം. മാണി, സണ്ണി കുന്നുംപുറത്ത്, ജോസ് കണിയാംപറമ്പിൽ എന്നിവർ കെ.സി.ആർ.എം.ൽ നിന്നു സംസാരിച്ചു. കാപ്പൻ പഠനകേന്ദ്രം ആരംഭിക്കണമെന്ന നിർദ്ദേശം ഉയർന്നു വന്നു. പരിപാടിയുടെ വിലയിരുത്തലിനു ശേഷം വൈകിട്ടു 4.30നു എല്ലാവരും പിരിഞ്ഞു.
ReplyDelete