ഒന്നുമില്ലാത്തവന്റെ ദുരിതവും എല്ലാമുള്ളവന്റെ ദുര്യോഗവും ഒന്നുപോലെയാണോ? മൂന്നു കഥകൾ: ക. സഭയുടെ ഇന്നത്തെ സ്വഭാവസവിശേഷതകളിൽ ചിലതാണ് ഈ കഥകളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. ചിലരെങ്കിലും അത് തിരിച്ചറിഞ്ഞാൽ ധാരാളം.
1. പാലായുടെ ചങ്കായ ഒരു ഭാഗത്ത് അരയേക്കറോളം സ്ഥലവും വീടുമുള്ള നല്ല മനുഷ്യൻ, ജോണ്‍ സി. തൊട്ടു ചേർന്നുള്ള ഒരു ചെറിയ കെട്ടിടം ഗതികിട്ടാതെ നടന്ന ഒരു റ്റീച്ചറിന് ടൂഷൻ നടത്താൻ കൊടുത്തു. പാവമല്ലേ എന്ന് കരുതി വാടക വാങ്ങിയിരുന്നില്ല. റ്റീച്ചർ കുടിയനാണ്. ഒരിക്കൽ ഷാപ്പിലിരുന്നു വീരവാദമടിച്ചു: ജോണ്‍സിക്കിട്ടു ഞാനൊന്ന് ഉടനെ കരുതിയിട്ടുണ്ട് - രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ ഞാൻ ആ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകും. വാടകച്ചീട്ടുമില്ല. വറ്റാത്ത വെള്ളമുള്ള കിണർ തൊട്ടു ചേർന്ന്. ഞാനിനി അതിന്മേലുള്ള എന്റെ അവകാശമങ്ങ് ഉറപ്പിക്കും. അവനെന്നാ ചെയ്യാനാ? ആരോ ഇക്കാര്യം ജോണ്‍സിയുടെ ചെവിയിലെത്തിച്ചു. തക്ക സമയത്ത് അറിഞ്ഞതുകൊണ്ട് എരപ്പാളിയെ പിറ്റേ ദിവസം തന്നെ കുടിയൊഴിപ്പിച്ചു.
2. ആദ്യം തീ കത്തിക്കുന്ന അടുപ്പായിരുന്നു. അത് കഴിഞ്ഞ് ഗ്യാസടുപ്പായി. പിന്നെ ഗ്യാസടുപ്പും ഇലെക്ട്രിക് അടുപ്പുമായി. പോരാ, ആണ്ടെ വരുന്നു ഇണ്ടക്ഷൻ എന്നൊരു സാധനം. ഓരോ തരം കുക്കിങ്ങിനും ഓരോ തരം അടുപ്പ്. കഞ്ഞി ആദ്യമാദ്യം മങ്കലത്തിൽ വച്ചു - നല്ല രുചി. പിന്നെ എളുപ്പത്തിന് പ്രഷർ കുക്കറിൽ. തക്ക സമയത്ത് ഗ്യാസ് ഓഫാക്കിയാൽ വെന്തുപോകാത്ത ചോറുണ്ണാം. അപ്പോഴതാ അതിലും പണി കുറവുള്ള സൂത്രം വന്നിരിക്കുന്നു - തിളപ്പിച്ച് ഒരു സ്റ്റീൽ കണ്ടെയ്നറിൽ ഇറക്കി വച്ചാൽ പിറ്റേ ദിവസം പോലും ചൂടോടെ എടുക്കാം. തക്ക സമയത്ത് എടുത്താൽ ചോറ് പോലെ കഴിക്കാം. രാവിലെ വച്ച്, വൈകീട്ടെടുത്താൽ ചൂടാക്കിയ പഴങ്കഞ്ഞി പോലിരിക്കും. പിറ്റേ ദിവസവും ചൂടാക്കിയാൽ നല്ല പിശിട്. ചോറിന്റെ യാതൊരു ലക്ഷണവുമില്ല. എന്നാലും മോസ്റ്റ് മോഡേൻ കുക്കിങ്ങായതിനാൽ കുറ്റം പറയാതെ ഇറക്കണം.
3. രണ്ടും തമ്മിൽ ഭയങ്കര സ്നേഹം. പെലഹാലെ മുതൽ അവൾ നില്ക്കുന്നിടത്തെല്ലാം അവനും കാണും. എല്ലാ വിധത്തിലും സ്നേഹം പ്രകടിപ്പിക്കും. സ്നേഹിച്ചു കൊല്ലും. എന്നാൽ അറിയാതെ, ഇടക്കെങ്ങാനും അവൾക്കിഷ്ടപ്പെടാത്ത വിധത്തിൽ അവൾ നട്ട ഒരു ചെടിയുടെ അടുത്തുകൂടെ കൈയോ കാലോ പോയാൽ, അതോടേ തെറിയുടെ അഭിഷേകമാണ്. ഒരിക്കലും കേൾക്കാത്ത ഭാഷാപ്രയോഗങ്ങൾ കേട്ട് കണ്ണുതള്ളും. അയാൾ തന്നെ സ്നേഹിക്കുന്ന, തന്റെ കൂടെയായിരിക്കാൻ ഇഷ്ടപ്പെടുന്ന ഭർത്താവാണെന്ന, വളരെ സ്ഥിരമായതിനാൽ ചീപ്പായിപ്പോയ കാര്യം, അവൾ പൊടുന്നനെയങ്ങു മറക്കും.
കേട്ട്യോന്മാർ ഒത്തിരി സ്നേഹിച്ച്, പൊന്നേ പൊടിയേ എന്നു വിളിച്ച് കൊണ്ടുനടക്കുന്ന ഭാര്യമാർ വേറൊരു കഥയും അറിയണം. അതിങ്ങനെ. കെട്ട്യോൻ മുക്കുടിയൻ. വൈകീട്ട് വന്നാൽ തെറി വാക്കുകളാണ് മാറിമാറി ഭാര്യയുടെ പേരാകുന്നത്. അവൾ ഒരിക്കൽ അയൽവാസിയോടു പറഞ്ഞു. ഇയാളെനിക്ക് ഒന്നും ചെയ്തു തരണ്ട, എന്നെ ഒരിക്കലെങ്കിലും 'എടീ' എന്നൊന്ന് വിളിച്ചാൽ മതിയായിരുന്നു - അതൊന്നു കേട്ടിട്ട് എനിക്ക് മരിക്കാൻ പോലും സന്തോഷമായിരിക്കും.
ഒന്നുമില്ലാത്തവന്റെ ദുരിതവും എല്ലാമുള്ളവന്റെ ദുര്യോഗവും ഒന്നുപോലെയാണോ? മൂന്നു കഥകൾ: ക. സഭയുടെ ഇന്നത്തെ സ്വഭാവസവിശേഷതകളിൽ ചിലതാണ് ഈ കഥകളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. ചിലരെങ്കിലും അത് തിരിച്ചറിഞ്ഞാൽ ധാരാളം.
ReplyDelete1. പാലായുടെ ചങ്കായ ഒരു ഭാഗത്ത് അരയേക്കറോളം സ്ഥലവും വീടുമുള്ള നല്ല മനുഷ്യൻ, ജോണ്‍ സി. തൊട്ടു ചേർന്നുള്ള ഒരു ചെറിയ കെട്ടിടം ഗതികിട്ടാതെ നടന്ന ഒരു റ്റീച്ചറിന് ടൂഷൻ നടത്താൻ കൊടുത്തു. പാവമല്ലേ എന്ന് കരുതി വാടക വാങ്ങിയിരുന്നില്ല. റ്റീച്ചർ കുടിയനാണ്. ഒരിക്കൽ ഷാപ്പിലിരുന്നു വീരവാദമടിച്ചു: ജോണ്‍സിക്കിട്ടു ഞാനൊന്ന് ഉടനെ കരുതിയിട്ടുണ്ട് - രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ ഞാൻ ആ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകും. വാടകച്ചീട്ടുമില്ല. വറ്റാത്ത വെള്ളമുള്ള കിണർ തൊട്ടു ചേർന്ന്. ഞാനിനി അതിന്മേലുള്ള എന്റെ അവകാശമങ്ങ് ഉറപ്പിക്കും. അവനെന്നാ ചെയ്യാനാ? ആരോ ഇക്കാര്യം ജോണ്‍സിയുടെ ചെവിയിലെത്തിച്ചു. തക്ക സമയത്ത് അറിഞ്ഞതുകൊണ്ട് എരപ്പാളിയെ പിറ്റേ ദിവസം തന്നെ കുടിയൊഴിപ്പിച്ചു.
2. ആദ്യം തീ കത്തിക്കുന്ന അടുപ്പായിരുന്നു. അത് കഴിഞ്ഞ് ഗ്യാസടുപ്പായി. പിന്നെ ഗ്യാസടുപ്പും ഇലെക്ട്രിക് അടുപ്പുമായി. പോരാ, ആണ്ടെ വരുന്നു ഇണ്ടക്ഷൻ എന്നൊരു സാധനം. ഓരോ തരം കുക്കിങ്ങിനും ഓരോ തരം അടുപ്പ്. കഞ്ഞി ആദ്യമാദ്യം മങ്കലത്തിൽ വച്ചു - നല്ല രുചി. പിന്നെ എളുപ്പത്തിന് പ്രഷർ കുക്കറിൽ. തക്ക സമയത്ത് ഗ്യാസ് ഓഫാക്കിയാൽ വെന്തുപോകാത്ത ചോറുണ്ണാം. അപ്പോഴതാ അതിലും പണി കുറവുള്ള സൂത്രം വന്നിരിക്കുന്നു - തിളപ്പിച്ച് ഒരു സ്റ്റീൽ കണ്ടെയ്നറിൽ ഇറക്കി വച്ചാൽ പിറ്റേ ദിവസം പോലും ചൂടോടെ എടുക്കാം. തക്ക സമയത്ത് എടുത്താൽ ചോറ് പോലെ കഴിക്കാം. രാവിലെ വച്ച്, വൈകീട്ടെടുത്താൽ ചൂടാക്കിയ പഴങ്കഞ്ഞി പോലിരിക്കും. പിറ്റേ ദിവസവും ചൂടാക്കിയാൽ നല്ല പിശിട്. ചോറിന്റെ യാതൊരു ലക്ഷണവുമില്ല. എന്നാലും മോസ്റ്റ് മോഡേൻ കുക്കിങ്ങായതിനാൽ കുറ്റം പറയാതെ ഇറക്കണം.
3. രണ്ടും തമ്മിൽ ഭയങ്കര സ്നേഹം. പെലഹാലെ മുതൽ അവൾ നില്ക്കുന്നിടത്തെല്ലാം അവനും കാണും. എല്ലാ വിധത്തിലും സ്നേഹം പ്രകടിപ്പിക്കും. സ്നേഹിച്ചു കൊല്ലും. എന്നാൽ അറിയാതെ, ഇടക്കെങ്ങാനും അവൾക്കിഷ്ടപ്പെടാത്ത വിധത്തിൽ അവൾ നട്ട ഒരു ചെടിയുടെ അടുത്തുകൂടെ കൈയോ കാലോ പോയാൽ, അതോടേ തെറിയുടെ അഭിഷേകമാണ്. ഒരിക്കലും കേൾക്കാത്ത ഭാഷാപ്രയോഗങ്ങൾ കേട്ട് കണ്ണുതള്ളും. അയാൾ തന്നെ സ്നേഹിക്കുന്ന, തന്റെ കൂടെയായിരിക്കാൻ ഇഷ്ടപ്പെടുന്ന ഭർത്താവാണെന്ന, വളരെ സ്ഥിരമായതിനാൽ ചീപ്പായിപ്പോയ കാര്യം, അവൾ പൊടുന്നനെയങ്ങു മറക്കും.
കേട്ട്യോന്മാർ ഒത്തിരി സ്നേഹിച്ച്, പൊന്നേ പൊടിയേ എന്നു വിളിച്ച് കൊണ്ടുനടക്കുന്ന ഭാര്യമാർ വേറൊരു കഥയും അറിയണം. അതിങ്ങനെ. കെട്ട്യോൻ മുക്കുടിയൻ. വൈകീട്ട് വന്നാൽ തെറി വാക്കുകളാണ് മാറിമാറി ഭാര്യയുടെ പേരാകുന്നത്. അവൾ ഒരിക്കൽ അയൽവാസിയോടു പറഞ്ഞു. ഇയാളെനിക്ക് ഒന്നും ചെയ്തു തരണ്ട, എന്നെ ഒരിക്കലെങ്കിലും 'എടീ' എന്നൊന്ന് വിളിച്ചാൽ മതിയായിരുന്നു - അതൊന്നു കേട്ടിട്ട് എനിക്ക് മരിക്കാൻ പോലും സന്തോഷമായിരിക്കും.
ഒത്തിരിയായാലും ഒട്ടുമില്ലാത്തതു പോലെയാണ്.