Translate

Thursday, June 7, 2012

അല്മായശബ്ദം - സര്‍വേ

ഈ ചോദ്യാവലിക്ക് അല്മായശബ്ദം വായനക്കാരും എഴുത്തുകാരും ഉത്തരം നല്കി സ്വയം വിലയിരുത്തണമെന്ന് ഒരപേക്ഷയുണ്ട്. അത് അല്മായശബ്ദത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് എഴുതാനും പ്രവര്‍ത്തിക്കാനും സഹായകവുമാകും.

1. താങ്കള്‍ ബൈബിള്‍ പഠിച്ചിട്ടുണ്ടോ?
ഉണ്ട് / ഇല്ല
2. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കല്പനകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ഉണ്ട് / ഇല്ല
3. യേശുക്രിസ്തു മനുഷ്യവര്‍ഗത്തിന്റെ രക്ഷകനാണ് എന്ന വിശ്വാസമുണ്ടോ?
ഉണ്ട് / ഇല്ല
4. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥന അര്‍ഥബോധത്തോടെ ചൊല്ലി പ്രാര്‍ഥിച്ചിട്ടുണ്ടോ?
ഉണ്ട് / ഇല്ല
5. നമ്മോടു തെറ്റുചെയ്യുന്നവരോട് ക്ഷമിക്കണം എന്നു യേശുക്രിസ്തു ഉദ്‌ബോധിപ്പിച്ചത് എന്തുകൊണ്ടെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ഉണ്ട് / ഇല്ല
6. ആദിമസഭയില്‍ സ്വകാര്യസ്വത്ത് ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു / ഇല്ലായിരുന്നു
7. ആദിമസഭയിലെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു?
പുരോഹിതര്‍ / അല്മായര്‍
8. പോര്‍ട്ടുഗീസ്‌കാര്‍ കേരളത്തില്‍ വന്നത് എന്നാണ് എന്നറിയാമോ?
അറിയാം / ഇല്ല
9. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വരുന്നതുവരെ കേരളസഭയിലുണ്ടായിരുന്ന സഭാഭരണസമ്പ്രദായത്തിന്റെ പേരെന്തായിരുന്നു എന്ന് അറിയാമോ?
അറിയാം / ഇല്ല
10. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയിലെ സഭാഭരണത്തില്‍ മാറ്റം വരുത്താന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തിന്റെ പേരെന്തായിരുന്നു എന്ന് അറിയാമോ?
അറിയാം / ഇല്ല
11. കേരളത്തിലെ കത്തോലിക്കേതര സഭകളില്‍ സഭവക സ്വത്തുകളുടെ ഭരണം നടക്കുന്നത് ജനാധിപത്യപരമായാണ് എന്ന പ്രസ്താവന ശരിയാണോ?
ശരിയാണ് / അല്ല
12. കത്തോലിക്കാസഭയുടെ സ്വത്ത് പുരോഹിതരുടെ അധീനത്തിലായതിനാല്‍ എന്തെങ്കിലും നേട്ടം നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ?
13. കത്തോലിക്കാസഭയുടെ സ്വത്ത് കാനോന്‍ നിയമപ്രകാരം ആരുടേതാണ് എന്ന് അറിയാമോ?
അറിയാം / ഇല്ല
14. മാര്‍പ്പാപ്പാ ഇന്ത്യയ്ക്കു വെളിയിലുള്ള ഒരു രാഷ്ട്രത്തലവനാണെന്ന് അറിയാമോ?
അറിയാം / ഇല്ല
15. ഇന്ത്യയിലെ മതങ്ങളില്‍ സ്വത്ത് കൈകാര്യം ചെയ്യാന്‍ ക്രിസ്ത്യാനികള്‍ക്ക് ഇപ്പോള്‍ ഭരണഘടനാപരമായ നിയമമില്ല എന്നറിയാമോ?
അറിയാം / ഇല്ല
16. അങ്ങനെ ഒരു നിയമം ആവശ്യമുണ്ടോ?
ഉണ്ട് / ഇല്ല
17. സഭയുടെ സ്വത്തുകളുടെ ഭരണം അല്മായര്‍ ജനാധിപത്യപരമായി നടത്താന്‍ നിയമമുണ്ടായാല്‍
സഭയ്ക്കും സഭാംഗങ്ങള്‍ക്കും അതു കൂടുതല്‍ നന്നായിരിക്കും എന്നു താങ്കള്‍ കരുതുന്നുണ്ടോ?
ഉണ്ട് / ഇല്ല
18. കത്തോലിക്കാസഭയിലെ പുരോഹിതര്‍ സ്വത്തു ഭരിക്കാന്‍ ചുമതലപ്പെട്ടിരിക്കുന്നത് അവരുടെ ആത്മീയാചാര്യ പദവിക്ക് ദോഷം ചെയ്യുന്നുണ്ട് എന്നു പറഞ്ഞാല്‍ താങ്കള്‍ അതു നിഷേധിക്കുമോ?
നിഷേധിക്കും / ഇല്ല
19. കത്തോലിക്കാസഭയിലെ പുരോഹിതര്‍ അവിവാഹിതരായിരിക്കുന്നതു നല്ല കാര്യമാണോ?
അതെ / അല്ല
20. അവിവാഹിതരായ പുരോഹിതര്‍ നമ്മുടെ കുട്ടികളെ വഴിപിഴപ്പിക്കാനിടയില്ലേ?
ഉണ്ട് / ഇല്ല 

9 comments:

  1. 1. താങ്കള്‍ ബൈബിള്‍ പഠിച്ചിട്ടുണ്ടോ?
    ഉണ്ട് /പക്ഷെ ഇനിയും ഒത്തിരി മനസിലാകാനുണ്ട് . (വായ്മൊഴി കൈമാറിയപ്പോഴുള്ള തെറ്റുകള്‍ , പകര്‍ത്തിയെഴുതിയപ്പോഴുള്ള തെറ്റുകള്‍ , കാല കാലങ്ങളില്‍ ഭാഷമാറ്റം വരുമ്പോള്‍ സംഭവിക്കുന്ന തെറ്റുകള്‍ , തര്‍ജിമ പിശകുകള്‍ , അച്ചടിത്തെറ്റുകള്‍ , എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ , തെറ്റില്ലാത്ത വചനം തന്നെ നാം തെറ്റായി മനസിലാക്കുമ്പോള്‍ വരുന്ന തെറ്റുകള്‍ എന്നിവ ഒഴിവാക്കിയാല്‍ ബൈബിള്‍ പൂര്‍ണമായും ദൈവ വചനമെന്നു വിശ്വസിക്കുന്നു .)
    2. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കല്പനകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
    ഉണ്ട് / എന്‍റെ അറിവില്‍ , ഇല്ല, പഴയത് കര്‍ശനമാക്കയും, പുതുതായി ഒന്ന് തരികയും ചെയ്തു .

    3. യേശുക്രിസ്തു മനുഷ്യവര്‍ഗത്തിന്റെ രക്ഷകനാണ് എന്ന വിശ്വാസമുണ്ടോ?
    ഉണ്ട്
    4. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥന അര്‍ഥബോധത്തോടെ ചൊല്ലി പ്രാര്‍ഥിച്ചിട്ടുണ്ടോ?
    ഉണ്ട് / ഒന്നോ രണ്ടോ തവണ
    5. നമ്മോടു തെറ്റുചെയ്യുന്നവരോട് ക്ഷമിക്കണം എന്നു യേശുക്രിസ്തു ഉദ്‌ബോധിപ്പിച്ചത് എന്തുകൊണ്ടെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
    ഉണ്ട് /
    6. ആദിമസഭയില്‍ സ്വകാര്യസ്വത്ത് ഉണ്ടായിരുന്നോ?
    പിന്നെ ഉണ്ടായിരുന്നു /ആദ്യം ഇല്ലായിരുന്നു
    7. ആദിമസഭയിലെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു?
    അല്മായര്‍
    8. പോര്‍ട്ടുഗീസ്‌കാര്‍ കേരളത്തില്‍ വന്നത് എന്നാണ് എന്നറിയാമോ?
    ഇല്ല
    9. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വരുന്നതുവരെ കേരളസഭയിലുണ്ടായിരുന്ന സഭാഭരണസമ്പ്രദായത്തിന്റെ പേരെന്തായിരുന്നു എന്ന് അറിയാമോ?
    അറിയാം
    10. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയിലെ സഭാഭരണത്തില്‍ മാറ്റം വരുത്താന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തിന്റെ പേരെന്തായിരുന്നു എന്ന് അറിയാമോ?
    അറിയാം
    11. കേരളത്തിലെ കത്തോലിക്കേതര സഭകളില്‍ സഭവക സ്വത്തുകളുടെ ഭരണം നടക്കുന്നത് ജനാധിപത്യപരമായാണ് എന്ന പ്രസ്താവന ശരിയാണോ?
    അല്ല
    12. കത്തോലിക്കാസഭയുടെ സ്വത്ത് പുരോഹിതരുടെ അധീനത്തിലായതിനാല്‍ എന്തെങ്കിലും നേട്ടം നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ? കാര്യമായൊന്നും ഇല്ല
    13. കത്തോലിക്കാസഭയുടെ സ്വത്ത് കാനോന്‍ നിയമപ്രകാരം ആരുടേതാണ് എന്ന് അറിയാമോ?
    അറിയാം
    14. മാര്‍പ്പാപ്പാ ഇന്ത്യയ്ക്കു വെളിയിലുള്ള ഒരു രാഷ്ട്രത്തലവനാണെന്ന് അറിയാമോ?
    അറിയാം
    15. ഇന്ത്യയിലെ മതങ്ങളില്‍ സ്വത്ത് കൈകാര്യം ചെയ്യാന്‍ ക്രിസ്ത്യാനികള്‍ക്ക് ഇപ്പോള്‍ ഭരണഘടനാപരമായ നിയമമില്ല എന്നറിയാമോ?
    ചോദ്യം മനസിലായില്ല .
    16. അങ്ങനെ ഒരു നിയമം ആവശ്യമുണ്ടോ?
    അറിയില്ല
    17. സഭയുടെ സ്വത്തുകളുടെ ഭരണം അല്മായര്‍ ജനാധിപത്യപരമായി നടത്താന്‍ നിയമമുണ്ടായാല്‍
    സഭയ്ക്കും സഭാംഗങ്ങള്‍ക്കും അതു കൂടുതല്‍ നന്നായിരിക്കും എന്നു താങ്കള്‍ കരുതുന്നുണ്ടോ?
    ഉണ്ട്
    18. കത്തോലിക്കാസഭയിലെ പുരോഹിതര്‍ സ്വത്തു ഭരിക്കാന്‍ ചുമതലപ്പെട്ടിരിക്കുന്നത് അവരുടെ ആത്മീയാചാര്യ പദവിക്ക് ദോഷം ചെയ്യുന്നുണ്ട് എന്നു പറഞ്ഞാല്‍ താങ്കള്‍ അതു നിഷേധിക്കുമോ?
    നിഷേധിക്കും , കുറെപ്പേരുടെ കാര്യത്തിലെങ്കിലും .
    19. കത്തോലിക്കാസഭയിലെ പുരോഹിതര്‍ അവിവാഹിതരായിരിക്കുന്നതു നല്ല കാര്യമാണോ?
    അതെ / അവരുടെ സ്വയം തീരുമാനമെങ്കില്‍
    20. അവിവാഹിതരായ പുരോഹിതര്‍ നമ്മുടെ കുട്ടികളെ വഴിപിഴപ്പിക്കാനിടയില്ലേ?
    ഉണ്ട് / അതു അച്ചന്മാരാകുംപോള്‍ വാര്‍ത്തയാകുന്നു . എന്നാല്‍ പുറത്തുള്ള വഴിപിഴപ്പിക്കല്‍(അസന്മാര്‍ഗികത ) എല്ലാം അവലോകനം ചെയ്‌താല്‍ , വിവാഹിതര്‍ തന്നെയാണ് പിടിക്കപ്പെടുന്ന പീഡനക്കേസുകളില്‍ എല്ലാം പ്രതികളെന്നത് നിഷേധിക്കാമോ? അപ്പോള്‍ അച്ചന്മാരെ വിവാഹം കഴിപ്പിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്ന് പറയാന്‍ പറ്റുമോ?

    എന്‍റെ ഉത്തരത്തിലെ സംശയം സധൈര്യം ചോദ്യം ചെയ്യുക .

    ReplyDelete
  2. ഇതൊരു സര്‍വ്വേ എന്നതിനേക്കാള്‍ ഒരാത്മശോധനയാണെന്ന് കുറിച്ചാല്‍ കൂടുതല്‍ ശരിയായിരിക്കും. സര്‍വ്വെയാണെങ്കില്‍ ബന്ധപ്പെട്ടവരെല്ലാം ഉത്തരമെഴുതി സമര്‍പ്പിക്കുകയും അത് വിലയിരുത്താന്‍ നിയോഗിച്ച ഒരു കമ്മറ്റി ഉണ്ടായിരിക്കുകയും ആവശ്യമാണ്‌.

    രണ്ടാമത്, ഇതില്‍ പല ചോദ്യങ്ങളും ഒറ്റ വാക്കില്‍ (ഉവ്വ്, ഇല്ല എന്നിങ്ങനെ) ഉത്തരം പറയാന്‍ സാധിക്കുന്നവയല്ല. ഉദാ: 1,2,3,12 etc.

    പല ചോദ്യങ്ങളും തെറ്റിദ്ധരിപ്പിക്കാന്‍ പോരുന്നവയാണ്. ഉദാ: 15,19,20 etc.
    മറ്റ് പലതിനും വലയത്തില്‍ കൊടുത്തിരിക്കുന്നതില്‍ ഒന്ന് ഉത്തരമായി പറയാനാകാത്തവര്‍ക്ക് അല്‍മായ ശബ്ദം വായിക്കാനോ അതില്‍ എഴുതാനോ യോഗ്യതയില്ലെന്നാണെങ്കില്‍ , ഇതോടെ ഞാന്‍ എഴുത്ത് നിറുത്തേണ്ടി വരും. എന്താണ് അട്മിനിസ്ട്രാറ്ററില്‍ ഒരാളായ ജോസാന്റണി ഈ ചോദ്യാവലികൊണ്ട് ഉദ്ദേശി ക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് താത്പര്യപ്പെടുന്നു.

    ReplyDelete
    Replies
    1. സത്യജ്വാലയില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ചോദ്യാവലിയായി തയ്യാറാക്കിയതാണെങ്കിലും അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിച്ചത്, ആത്മശോധനതന്നെയായാണ്. വിവേകമില്ലാത്ത ധാരാളം കമന്റുകള്‍ വായിക്കേണ്ടിവന്നതാണ് പ്രകോപനം എന്നും രണ്ടുത്തരം വീതം മാത്രം കൊടുത്തത് ശരിയായില്ല എന്നും സമ്മതിക്കുന്നു. ആരും, വിവേകത്തോടെ എഴുതാന്‍ ഇതു സഹായകമാകുമെന്നല്ലേ ഞാന്‍ ആമുഖത്തില്‍ എഴുതിയിരുന്നുള്ളു. ആരും എഴുത്തു നിറുത്തല്ലേ.

      Delete
  3. 1. താങ്കള്‍ ബൈബിള്‍ പഠിച്ചിട്ടുണ്ടോ?
    ഇല്ല
    2. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കല്പനകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
    ഉണ്ട് / പഴയ നിയമത്തില്‍ ഗോത്ര പീഡനം, പുതിയ നിയമത്തില്‍ സ്ത്രീ പീഡനം.
    3. യേശുക്രിസ്തു മനുഷ്യവര്‍ഗത്തിന്റെ രക്ഷകനാണ് എന്ന വിശ്വാസമുണ്ടോ?
    ഉണ്ട് / പുരോഹിതര്‍ക്ക് മാത്രം.
    4. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥന അര്‍ഥബോധത്തോടെ ചൊല്ലി പ്രാര്‍ഥിച്ചിട്ടുണ്ടോ?
    ഉണ്ട് / ഞാന്‍ പഠിച്ചത് ആകാശങ്ങളില്‍ ഇരിക്കുന്ന എന്നായിരുന്നു. ആകാശത്ത് കപ്പയുണ്ടാകുകയില്ല.

    5. നമ്മോടു തെറ്റുചെയ്യുന്നവരോട് ക്ഷമിക്കണം എന്നു യേശുക്രിസ്തു ഉദ്‌ബോധിപ്പിച്ചത് എന്തുകൊണ്ടെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
    ഉണ്ട് / തെറ്റ് ചെയ്യുന്നവനെ കോടതി ശിക്ഷിക്കുവാന്‍.
    6. ആദിമസഭയില്‍ സ്വകാര്യസ്വത്ത് ഉണ്ടായിരുന്നോ? ഉണ്ട്: കടലിലെ മത്സ്യങ്ങള്‍
    ഉണ്ടായിരുന്നു / പത്രോസ് ഒരു നക്സല്‍ ബാരി, അരന്യാസ്സിനെ കൊന്നു സ്വത്ത് കൈവശമാക്കി.
    7. ആദിമസഭയിലെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു? പത്രോസ് എന്ന ക്രൂരന്‍ സ്റ്റലിന്‍

    8. പോര്‍ട്ടുഗീസ്‌കാര്‍ കേരളത്തില്‍ വന്നത് എന്നാണ് എന്നറിയാമോ? അറിയാം. എ. ഡി. 52ല് . ക്രിസ്തുവിന്റെ തോമ്മാ കുരിശു കൊണ്ടുവന്നതും പോര്‍ട്ടുഗീസുകാര്‍. ആയതുകൊണ്ട് കാലം നിശ്ചയിച്ചു.
    9. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വരുന്നതുവരെ കേരളസഭയിലുണ്ടായിരുന്ന സഭാഭരണസമ്പ്രദായത്തിന്റെ പേരെന്തായിരുന്നു എന്ന് അറിയാമോ?:
    അറിയാം / പുലയ മഹാസഭ
    10. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയിലെ സഭാഭരണത്തില്‍ മാറ്റം വരുത്താന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തിന്റെ പേരെന്തായിരുന്നു എന്ന് അറിയാമോ?
    അറിയാം / കൂനന്മാരുടെ സത്യാഗ്രഹം.
    11. കേരളത്തിലെ കത്തോലിക്കേതര സഭകളില്‍ സഭവക സ്വത്തുകളുടെ ഭരണം നടക്കുന്നത് ജനാധിപത്യപരമായാണ് എന്ന പ്രസ്താവന ശരിയാണോ?
    ശരിയാണ് / സ്ത്രീകളെ മറു നാട്ടില്‍ കയറ്റി വിടുവാന്‍ കത്തോലിക്കരെക്കാലും മിടുക്കരായ പുരോഹിതര്‍.
    12. കത്തോലിക്കാസഭയുടെ സ്വത്ത് പുരോഹിതരുടെ അധീനത്തിലായതിനാല്‍ എന്തെങ്കിലും നേട്ടം നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ? ചിലര്‍ക്കുണ്ട്. ഇവര്‍ക്ക് വഴങ്ങുന്ന സ്ത്രീകള്‍ക്കും ബാല പീടകര്‍ക്കും.
    13. കത്തോലിക്കാസഭയുടെ സ്വത്ത് കാനോന്‍ നിയമപ്രകാരം ആരുടേതാണ് എന്ന് അറിയാമോ? മെത്രാന്മാരുടെ വെപ്പട്ടികള്‍ക്ക്.
    അറിയാം /
    14. മാര്‍പ്പാപ്പാ ഇന്ത്യയ്ക്കു വെളിയിലുള്ള ഒരു രാഷ്ട്രത്തലവനാണെന്ന് അറിയാമോ? വെളിയില്‍ നിന്നുള്ള പദം ഞങ്ങളുടെ നാട്ടില്‍ മല മൂത്രം ചെയ്യുന്ന സ്ഥലമെന്നും അര്‍ഥം.
    അറിയാം /
    15. ഇന്ത്യയിലെ മതങ്ങളില്‍ സ്വത്ത് കൈകാര്യം ചെയ്യാന്‍ ക്രിസ്ത്യാനികള്‍ക്ക് ഇപ്പോള്‍ ഭരണഘടനാപരമായ നിയമമില്ല എന്നറിയാമോ? ഭരണ ഘടനയുണ്ടോ? ഗുണ്ടാ നിയമം അറിയാം.
    അറിയാം / ഇല്ല
    16. അങ്ങനെ ഒരു നിയമം ആവശ്യമുണ്ടോ? ഗുണ്ടാ നിയമമോ?
    ഉണ്ട് / ഇല്ല
    17. സഭയുടെ സ്വത്തുകളുടെ ഭരണം അല്മായര്‍ ജനാധിപത്യപരമായി നടത്താന്‍ നിയമമുണ്ടായാല്‍
    സഭയ്ക്കും സഭാംഗങ്ങള്‍ക്കും അതു കൂടുതല്‍ നന്നായിരിക്കും എന്നു താങ്കള്‍ കരുതുന്നുണ്ടോ? ഉണ്ട്, കക്കാന്‍ അല്മെനിക്കും അവസരം.
    ഉണ്ട് /
    18. കത്തോലിക്കാസഭയിലെ പുരോഹിതര്‍ സ്വത്തു ഭരിക്കാന്‍ ചുമതലപ്പെട്ടിരിക്കുന്നത് അവരുടെ ആത്മീയാചാര്യ പദവിക്ക് ദോഷം ചെയ്യുന്നുണ്ട് എന്നു പറഞ്ഞാല്‍ താങ്കള്‍ അതു നിഷേധിക്കുമോ? കുണ്ടന്മാരെ പിടിക്കുവാന്‍ കൂടുതല്‍ അവസരം.
    നിഷേധിക്കും / ഇല്ല
    19. കത്തോലിക്കാസഭയിലെ പുരോഹിതര്‍ അവിവാഹിതരായിരിക്കുന്നതു നല്ല കാര്യമാണോ? നല്ല കാര്യം. സുഖമായ ശാപ്പാട്, പന്നി, ഉറക്കം, കൂടെ ഇടവകയിലെ മച്ചന്മാരുടെ പോണ്ടാട്ടികളുടെ കൂടെയുള്ള ശയനവും.

    20. അവിവാഹിതരായ പുരോഹിതര്‍ നമ്മുടെ കുട്ടികളെ വഴിപിഴപ്പിക്കാനിടയില്ലേ? വിവാഹിതനായ കപ്യാരും ആ പണി തുടങ്ങിയിട്ടുണ്ട്.
    / ഇല്ല

    ReplyDelete
  4. 1. താങ്കള്‍ ബൈബിള്‍ പഠിച്ചിട്ടുണ്ടോ?
    ഉണ്ട്
    2. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കല്പനകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
    ഉണ്ട്
    3. യേശുക്രിസ്തു മനുഷ്യവര്‍ഗത്തിന്റെ രക്ഷകനാണ് എന്ന വിശ്വാസമുണ്ടോ?
    ഉണ്ട്
    4. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥന അര്‍ഥബോധത്തോടെ ചൊല്ലി പ്രാര്‍ഥിച്ചിട്ടുണ്ടോ?
    ഉണ്ട്
    5. നമ്മോടു തെറ്റുചെയ്യുന്നവരോട് ക്ഷമിക്കണം എന്നു യേശുക്രിസ്തു ഉദ്‌ബോധിപ്പിച്ചത് എന്തുകൊണ്ടെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
    ഉണ്ട്
    6. ആദിമസഭയില്‍ സ്വകാര്യസ്വത്ത് ഉണ്ടായിരുന്നോ?
    ഉണ്ടായിരുന്നു
    7. ആദിമസഭയിലെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് ആരായിരുന്നു?
    പുരോഹിതര്‍ & അല്മായര്‍.(ആദിമ സഭ ഏതുകാലം വരെ ആണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല.)
    8. പോര്‍ട്ടുഗീസ്‌കാര്‍ കേരളത്തില്‍ വന്നത് എന്നാണ് എന്നറിയാമോ?
    അറിയാം
    9. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വരുന്നതുവരെ കേരളസഭയിലുണ്ടായിരുന്ന സഭാഭരണസമ്പ്രദായത്തിന്റെ പേരെന്തായിരുന്നു എന്ന് അറിയാമോ?
    അറിയാം
    10. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയിലെ സഭാഭരണത്തില്‍ മാറ്റം വരുത്താന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തിന്റെ പേരെന്തായിരുന്നു എന്ന് അറിയാമോ?
    അറിയാം
    11. കേരളത്തിലെ കത്തോലിക്കേതര സഭകളില്‍ സഭവക സ്വത്തുകളുടെ ഭരണം നടക്കുന്നത് ജനാധിപത്യപരമായാണ് എന്ന പ്രസ്താവന ശരിയാണോ?
    അല്ല
    12. കത്തോലിക്കാസഭയുടെ സ്വത്ത് പുരോഹിതരുടെ അധീനത്തിലായതിനാല്‍ എന്തെങ്കിലും നേട്ടം നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ?സാമൂഹികമായി കിട്ടിയ പല ഗുണങ്ങളും ഉണ്ട്.ഇന്‍ഫോര്‍മേഷന്‍ & ഫോര്‍മേഷന്‍ ഉദാഹരണം സ്കൂള്‍ , കോളേജു ,തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഉള്ള പൊതുവായ പലതും.
    13. കത്തോലിക്കാസഭയുടെ സ്വത്ത് കാനോന്‍ നിയമപ്രകാരം ആരുടേതാണ് എന്ന് അറിയാമോ?
    അറിയാം.
    14. മാര്‍പ്പാപ്പാ ഇന്ത്യയ്ക്കു വെളിയിലുള്ള ഒരു രാഷ്ട്രത്തലവനാണെന്ന് അറിയാമോ?
    അറിയാം
    15. ഇന്ത്യയിലെ മതങ്ങളില്‍ സ്വത്ത് കൈകാര്യം ചെയ്യാന്‍ ക്രിസ്ത്യാനികള്‍ക്ക് ഇപ്പോള്‍ ഭരണഘടനാപരമായ നിയമമില്ല എന്നറിയാമോ?
    അറിയാം.
    16. അങ്ങനെ ഒരു നിയമം ആവശ്യമുണ്ടോ?
    ഉണ്ട്.
    17. സഭയുടെ സ്വത്തുകളുടെ ഭരണം അല്മായര്‍ ജനാധിപത്യപരമായി നടത്താന്‍ നിയമമുണ്ടായാല്‍
    സഭയ്ക്കും സഭാംഗങ്ങള്‍ക്കും അതു കൂടുതല്‍ നന്നായിരിക്കും എന്നു താങ്കള്‍ കരുതുന്നുണ്ടോ?
    ഉണ്ട & ഇല്ല
    18. കത്തോലിക്കാസഭയിലെ പുരോഹിതര്‍ സ്വത്തു ഭരിക്കാന്‍ ചുമതലപ്പെട്ടിരിക്കുന്നത് അവരുടെ ആത്മീയാചാര്യ പദവിക്ക് ദോഷം ചെയ്യുന്നുണ്ട് എന്നു പറഞ്ഞാല്‍ താങ്കള്‍ അതു നിഷേധിക്കുമോ?
    നിഷേധിക്കും. കുറെപ്പേരുടെ കാര്യത്തിലെങ്കിലും. നല്ല ആത്മീയാചാര്യര്‍ നല്ല സാമ്പത്തികാചാര്യരും ആയിരിക്കും എന്നതുകൊണ്ട്‌.
    19. കത്തോലിക്കാസഭയിലെ പുരോഹിതര്‍ അവിവാഹിതരായിരിക്കുന്നതു നല്ല കാര്യമാണോ?
    അതെ. അല്ല; എന്നും പറയാം. കാരണം വിവാഹം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും, സ്വ വര്‍ഗ അനുരാഗികളും പുരോഹിതര്‍ ആയതു വഴി സഭയുടെ അംഗങ്ങള്‍ക്ക് ഇടര്‍ച്ചയും വീഴ്ചയും ഉണ്ടായിട്ടുണ്ട്. അത് പോലെ ഹെട്രോ സെക്ഷ്വല്‍ ആയവര്‍ വഴിയും ഉണ്ടായിട്ടുണ്ട്. വിവാഹം ഒരു ശാശ്വത പരിഹാരം അല്ല.
    20. അവിവാഹിതരായ പുരോഹിതര്‍ നമ്മുടെ കുട്ടികളെ വഴിപിഴപ്പിക്കാനിടയില്ലേ?
    നിര്‍ബന്ധം ഇല്ല.വിവാഹിതര്‍ അല്ലാത്തത് കൊണ്ടല്ല അവര്‍ ആരെയെങ്കിലും വഴി പിഴപ്പിക്കുന്നത്.അങ്ങിനെ എങ്കില്‍ വിവാഹിതര്‍ ആരെയും വഴിപിഴപ്പിക്കെണ്ടാതല്ലല്ലോ?. ലോകത്തില്‍ ഉണ്ടാകുന്ന കേസ്സുകളില്‍ ഭൂരി ഭാഗവും വിവാഹിതാരോ വിവാഹം കഴിക്കാന്‍ സാധിക്കുന്നവരോ ആണ് നടത്തിയിട്ടുള്ളത്.അമേര്ക്കയില്‍ തന്നെ കഴിഞ്ഞ നാല്പതോ അന്‍പതോ വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടു ശതമാനത്തില്‍ താഴെ വരുന്ന വൈദികരുടെ എണ്ണമേ ഇത്തരം തെറ്റുകളില്‍ പെട്ടിട്ടുള്ളൂ എന്ന് കാണാം.
    ലോകത്തില്‍ 409166 കത്തോലിക്കാ വൈദികര്‍ ഉള്ളതില്‍ എത്ര പേര്‍ . (ഒരാളാണെങ്കില്‍ പോലും സഹിക്കാവുന്നതല്ല)
    Around 81% of these victims were male.
    The allegations were substantiated for 1,872 priests and unsubstantiated for 824 priests. They were thought to be credible for 1,671 priests and not credible for 345 priests. 298 priests and deacons who had been completely exonerated are not included in the study.
    Almost 70 percent were ordained before 1970.
    കേരള കത്തോലിക്ക സഭയില്‍ ഇത്തരം abuses അതായത് homosexual പ്രശ്നങ്ങള്‍ താരതമേന്യ കുറവാണ് എന്ന് കാണാം. കാരണം ഇന്ത്യയിലെ സെമിനാരികളിലെ filtering system വളരെ കാര്യക്ഷമം ആണ്.
    Every year 3.3 million reports of child abuses are made in the United States itself involving 6 million children out of whcich 9 .2 % is sexual abuses . That is almost
    5.62 hunderd thousand children.ഈ abuses അധികവും നടത്തുന്നത് മാതാപിതാക്കളോ, ബന്ധുക്കളോ പരിചയക്കാരോ ആണത്രേ. അതായത് child abuse വിവാഹിതര്‍ ആയാലും സംഭവിക്കാം എന്ന് ചുരുക്കം.

    ReplyDelete
  5. ജോസ് ആന്റണി ഇന്നലെ ഏറെ ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങളും ചിലര്‍ കൊടുത്തു. എന്റെ വക ഒരു ചോദ്യം കൂടി. മീരാ ജാസ്മിന്‍ എന്ന ബോളിവുഡ് നടിയുടെ ഡാന്‍സ് പ്രകടനറ്റിക്കറ്റുകള്‍ ന്യൂ യോര്‍ക്ക്‌ സീറോമലബാര്‍ പള്ളിയുടെ വികാരിയും പ്രവര്‍ത്തകരും വില്‍പ്പന നടത്തുന്നുവെന്ന് സീറോ മലബാര്‍ വോയിസില്‍ ഉണ്ട്. ഈ സ്ത്രീയുടെ മിതമായ വേഷമാണ് പരസ്യത്തില്‍ കൊടുത്തിരിക്കുന്നത്. മീരാജാസ്മിന്‍ പോലുള്ള ഒരു പ്രശസ്ത നടിയില്‍കൂടി
    ശരീരം പ്രദര്‍ശിപ്പിച്ചു പള്ളിക്ക് പണം ഉണ്ടാക്കുന്നതില്‍ താങ്കളുടെ അഭിപ്രായം ശരിയോ/തെറ്റോ?

    ReplyDelete
    Replies
    1. നാണം കെട്ടും നാല് കാശുണ്ടാക്കിയാല്‍ ആ നാണക്കേട്‌ ആ കാശ് മാറ്റിക്കൊള്ളും എന്നല്ലേ പ്രമാണം. ഇത് പതിനാറാമത്തെ ഫണ്ട് പ്രമാണമായി എടുത്താല്‍ മതി. മീര ജാസ്മിന്‍ ഒരു പെണ്ണായതിനാല്‍ ആണ് ശരീരപ്രദര്‍ശനം എന്ന് പലര്‍ക്കും തോന്നാന്‍ കാരണം. കാരണം സ്ത്രീകള്‍ ഏതു വസ്ത്രം ധരിച്ചാലും ചിലരുടെ കണ്ണുകള്‍ ആ ശരീരം മാത്രമേ കാണൂ. അതുകൊണ്ട് ഇനി മുതല്‍ പാന്റ്സും ഷര്‍ട്ടും കോട്ടുമിട്ട് ടൈയും കെട്ടി ഡാന്സ് കളിക്കുന്ന ബോബന്‍ കുഞ്ഞ്ച്ചക്കൊയെയോ , പ്ര്വിധ്വിരാജിനെയോ വിളിച്ചു ഡാന്സ് കളിപ്പിക്കാം. അവരുടെ ശരീരം കാണിച്ചു എന്ന് പരാതിയും ഉണ്ടാവില്ല. പക്ഷെ അധികം ഫണ്ട് റയിസ് ചെയ്യാന്‍ പറ്റുമോ? അതെ എന്നോ/ അല്ല എന്നോ ഉത്തരം പറയാം. ഒന്നും കാണാന്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ഡാന്സ്. അതും ന്യുയോര്‍ക്കില്‍. പള്ളിക്ക് വേണ്ടി ഡാന്സ് കളിപ്പിക്കുമ്പോള്‍ ചട്ടയും മുണ്ടോ, പര്‍ദയോ, കന്യാസ്ത്രീ വേഷമോ ഇട്ടു വേണം ഡാന്‍സ് കളിക്കാന്‍ എന്ന് ഉടന്‍ ഒരു ഇടയലേഖനം ഇറക്കാന്‍ ആവശ്യപ്പെടാം. അതും സര്‍വ വസ്ത്ര ഭൂഷിതനായി ഒരു വീഡിയോ വഴി തന്നെ അകട്ടെ. ആവശ്യം സൃഷ്ടിയുടെ മാതാവെന്നല്ലേ. ഒന്നുമല്ലെങ്കിലും മീര ജാസ്മിന്‍ ഒരു തോമാശ്ലീഹ പാരമ്പര്യത്തില്‍ ഉള്ള സഭയില്‍ പെട്ട കുട്ടി അല്ലെ. അവള്‍ തന്നെ ഫണ്ട് റയിസ് ചെയ്യാന്‍ നമ്മുടെ സഭക്ക് വേണ്ടി ഡാന്‍സ് കളിക്കുന്നത് സുറിയാനി പാരമ്പരിയത്തിനു അഭിമാനത്തിന് വക നല്‍കുന്ന കാര്യമാണ്. പൌരസ്ത്യ പാരമ്പര്യത്തില്‍ പ്രതെയെകിച്ചു സിറിയയിലും മറ്റും ബെല്ലി ഡാന്‍സ് പരമ്പരാഗത നൃത്ത മാണ്. പാരമ്പര്യത്തിലേക്ക്‌ മടങ്ങണം എന്നാണല്ലോ കുറെ കാലമായി കേള്‍ക്കുന്നത്.
      ഇനി കൃത്യ ചോദ്യത്തിന് ഉത്തരം.

      "മീരാജാസ്മിന്‍ പോലുള്ള ഒരു പ്രശസ്ത നടിയില്‍കൂടി
      ശരീരം പ്രദര്‍ശിപ്പിച്ചു പള്ളിക്ക് പണം ഉണ്ടാക്കുന്നതില്‍ താങ്കളുടെ അഭിപ്രായം ശരിയോ/തെറ്റോ?"

      ഉത്തരം തെറ്റുമല്ല ശരിയുമല്ല. അനാവശ്യവും അധാര്‍മികവും ആണ്.
      സുറിയാനി കത്തോലിക്കര്‍ തങ്ങളുടെ ഗ്യാസ് സ്റ്റേഷനില്‍ പ്ലേ ബോയ്‌ വിറ്റ് കാശുണ്ടാക്കുന്നതു പോലെ തന്നെ . അതിലൊരു ഭാഗം പള്ളിക്കും സംഭാവന ആയി കൊടുത്താലും പള്ളി വേണ്ടെന്നു പറയില്ല.

      Delete
  6. After Jesus's 40day fast Satan appeared and shown the worldly pleasures to Jesus saying all the worldy properties are Satan's and Jesus replied negatively. So also you are free to select from worldly pleasures like Meera Jasmine's dance or any other pleasurable things for which the Church Satans are selling tickets and arranging shows & the spiritual path shown by by the enlightened ones.

    ReplyDelete
  7. ചിലതു വായിച്ചാല്‍ തോന്നും അതെഴുതുന്നവര്‍ നാലെണ്ണം അടിച്ചിട്ടാണോ ഇതൊക്കെ എഴുതുന്നതെന്ന് !!. വെള്ളമടിക്ക് ചില രൂപഭാവങ്ങള്‍ ഉണ്ട്. കൊക്ക്, കാകന്‍,ചെറുകിളി,മര്‍ക്കടന്‍ കുംഭ കര്‍ണന്‍ , വിഭീഷണന്‍ എന്നിങ്ങനെ. അതിങ്ങനെ ആണ് .കൊക്ക് -നോക്കി ഇരിക്കും രണ്ടെണ്ണം അടിക്കാന്‍. കാക്ക -പിന്നെ ഇടതും വലതും നോക്കി ഓരോന്ന് കഴിക്കും എന്നിട്ട് കാ കാ എന്ന് തുടങ്ങും. ചെറുകിളി -അടുത്ത പടി ചെറുകിളികലെപ്പോലെ പലതും വളരെ വേഗം ചിലക്കാന്‍ തുടങ്ങും. മര്‍ക്കടന്‍ -പിന്നെ കുറെ നേരം കുരങ്ങനെ പോലെ പലതും കാണിക്കും പറയും വകതിരിവില്ലാതെ പരിഹസിക്കും ഇളിച്ചുകാണിക്കും തലകുത്തി മറിയും . കുംബകര്‍ണന്‍- പിന്നെ ഒറ്റ ഉറക്കം ആണ് . വിഭീഷണന്‍ - പിറ്റേന്ന് ഉണര്‍ന്നു കഴിയുമ്പോള്‍ ആകെ പശ്ചാത്താപം, പരിവേദനം,സങ്കടം ഒക്കെ ആകും. പക്ഷെ വീണ്ടും ഇവയൊക്കെ ആവര്‍ത്തിക്കും. മദ്യപിച്ചു ബ്ലോഗിലെഴുതുന്നവര്‍ക്ക് ഉള്ള ഒരു ചൂണ്ടു പലകയാണിത്. (ഭാരതീയ സോമരസ വേദ ശാസ്ത്രത്തോട്‌ കടപ്പാട് ) ഇതില്‍ ആരെങ്കിലും അങ്ങിനെ ഉണ്ട് എന്നല്ല ഈയുള്ളവന്‍ പറഞ്ഞത് . പക്ഷെ ചിലതിലെ വൈരുധ്യങ്ങളും, വിവേചന ഇല്ലായ്മയും കാണുമ്പോള്‍ ഏന് എളിയ ഒരു തംശയം തോന്നീട്ടാണ് ട്ടോ. തെറ്റായീച്ച ക്ഷമിക്യ. അല്‍മായ ശബ്ദത്തിനും വേണം ഒരു സ്റ്റാന്‍ഡേര്‍ഡ് ഒക്കെ. ഒന്നുകിലും നിങ്ങള്‍ കത്തോലിക്ക ബുദ്ധി ജീവികള്‍ അല്ലെ. അത് മറക്കാന്‍ പാടുണ്ടോ നസ്രാണികളെ. നമ്മുടെ രീതി കണ്ടിട്ടാവണം ചില സിനിമാക്കാര്‍ നസ്രാണികളെ എന്ന് വിളിച്ചു നസ്രാണി കഥാപാത്രങ്ങളെ കളിയാക്കുന്നത്. ന എന്ന് സംസ്കൃതത്തില്‍ അര്‍ഥം അല്ല ,ഇല്ല എന്നൊക്കെയാണല്ലോ . നസ്രാണി = സ്രാണി അല്ലാത്തവന്‍ എന്ന് നമുക്ക് തിരുത്തി ഒരര്‍ത്ഥം കൊടുക്കാം.

    ReplyDelete