Translate

Thursday, April 27, 2017


കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത പാടൂ '' എന്ന എന്റെ കരച്ചില്‍ ലോകം കേട്ട് തുടങ്ങി ! കൌമാര പ്രായത്തിലേ ഒരു മനുഷ്യജന്മം ആര്‍ജ്ജിരിച്ചിക്കേണ്ട ജ്ഞാനമാണ് ഗീതയില്‍ എഴുനൂറു ശ്ലോഗങ്ങളിലൂടെ ശ്രീ. കൃഷ്ണന്‍ ലോകത്തിനു / കാലത്തിനു കൊടുത്തത് എന്നറിയാതെ, ''ബീ.ജേ .പീ. സര്‍ക്കാര്‍ ഇന്നും പശുവിന്റെ പുറകെ നടക്കുന്നു , ഗോപാലകൃഷ്ണന്‍റെ 'ഗീത' പഠിക്കാതെ '' എന്ന ദുഃഖവും പേറി, സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുമ്പോള്‍, ദേ...ബൈബിള്‍ മടക്കിവച്ച് യൂറോപ്പില്‍ മനനമുള്ള മനുഷ്യര്‍ 'ഗീത' പാടിത്തുടങ്ങി! ''സന്തോഷം         കൊണ്ടെനിക്ക് ഇരിക്കാന്‍ മേലായെ'' എന്ന പെന്തക്കൊസുകാരുടെ നിലവിളിപോലായി ഞാനും!  
അതുപോലെ, നമ്മുടെ നാട്ടിലെ ഈ അവിഞ്ഞ മദ്യനയവും മാറ്റേണ്ടിയിരിക്കുന്നു! അന്‍പതിലേറെ ലോകരാജ്യങ്ങള്‍ കണ്ട എനിക്കറിയാം മദ്യം വിലക്കിയ നാടുകളില്‍ ഒഴികെ എല്ലായിടത്തുമിത് [ബഹറിനില്‍ പോലും] ഏതു പലവെന്ജന കടയിലും / സൂപ്പര്‍ മാര്‍ക്കെറ്റിലും ലഭിക്കുമെന്ന് ! ''ഡിമാണ്ട് ആന്‍ഡ്‌ സപ്ലൈ'' നിയമപ്രകാരം 'സപ്ലൈ' കൂട്ടു ,'ഡിമാണ്ട്' താനേ കുറയും ! പക്ഷെ നിയമത്തെ കൈകൂലിയാക്കുന്ന പോലീസ് സേനയെ ശമ്പലവര്‍ദ്ധനവിലൂടെ നിയന്ത്രിക്കണം ! ''ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും " എന്ന ചൊല്ല് കണക്കെ എ.കെ .ആന്‍റണി ചാരായ നിരോധനത്തിലൂടെ കേരളത്തെ രക്ഷിച്ചുവോ/ ശിക്ഷിച്ചുവോ ? 
സര്ക്കാര് ചിലവില്‍ ഉലകം ചുറ്റുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറന്നു ലോകം കാണൂ...ലോകം ഗീത പാടിത്തുടങ്ങി ..നാമോ ഇന്നും പശുവിന്റെ പുറകെ ..
"ഗുരുവായൂരപ്പന്‍ ചോന്നോരൂപദേശമൂറും        ഗീത ഒരുവട്ടം വായിചീലാ ലലലാലലാ' എന്ന് പണ്ടുഞ്ഞാന്‍ പാടിയത് ഓര്‍ത്തുപോയി ! ആ നേതാവും മണ്ണടിഞ്ഞു....  samuelkoodal   

2 comments:

  1. പതിവായി കള്ളം പറയുന്ന "കുടുംബംവിഴുങ്ങി" പാസ്റെര്‍/പാതിരി വൃന്ദം, താന്‍ അറിയാതൊരു സത്യം പറഞ്ഞുപോയ കുറ്റത്തിന് പാവം നമ്മുടെ തന്കൂബ്രതറിനെ കുരിശിലേറ്റാന്‍ ശ്രമിക്കുമീ നാളുകളില്‍, "ഇനിവരുന്നൊരു തലമുറയ്ക്കീ തന്കൂബ്രതറിനെ വേണമോ ? "
    ഇനിവരുന്നൊരു തലമുറയ്ക്കീ പഴയനിയമം വേണമോ?
    ഇനിവരുന്നൊരു തലമുറയ്ക്കീ പുതിയനിയമം വേണമോ?
    ഇനിവരുന്നൊരു തലമുറയ്ക്കീ പാസ്റെര്‍ പാതിരി വേണമോ?
    ഇനിവരുന്നൊരു തലമുറയ്ക്കീ പള്ളി മോടിയില്‍ വേണമോ?
    ഇനിവരുന്നൊരു തലമുറയ്ക്കീ പള്ളിമേടകള്‍ വേണമോ?
    ഇനിവരുന്നൊരു തലമുറയ്ക്കീ മെത്രാന്‍ / കര്‍ദ്ദിനാള്‍ വേണമോ?''
    എന്ന് തുടങ്ങി കാലമുയര്‍ത്തുന്ന നൂറായിരം ചോദ്യങ്ങള്‍ക്ക് ഒരു ശരിയായ ഉത്തരമേയുള്ളൂ..
    ''ഇനിവരുന്നൊരു തലമുറയ്ക്കീ ഗീതമാത്രം മതിമതി, ''ഭഗവദ്ഗീത'' മാത്രം മതിഎനിക്ക് '' എന്ന്!

    ക്രിസ്ത്യന്‍ രാജ്യങ്ങളായ സ്കാന്റിനേവിയന്‍ രാജ്യങ്ങളില്‍ നിയമം മൂലം 'ഭഗവദ്‌ഗീത' ഒരു നിര്‍ബന്ധ പഠന വിഷയമാക്കി ഹൈസ്കൂള്‍ ലവലില്‍ തന്നെ! ഹാ സ്തോത്രം ഹല്ലേലുയ്യാ ..പ്രൈസ്‌ ദി ലോര്‍ഡ്.
    എങ്കിലും ഇന്നും നാം ഭാരതീയര്‍ പശുവിന്റെ പേരില്‍ തമ്മില്കൊല്ലുന്നു ,ഗോപാലക്രിഷനെയും അവന്റെ ഗീതയെയും പാടെ മറന്നു! ഹാ കഷ്ടം !

    എ ഡി നാലാം നൂറ്റാണ്ടിൽ റോമായിൽ വച്ച് കോൺസ്റ്റന്റൈൻ ചക്രവർത്തി അന്നത്തെ പൗരോഹിത്യത്തിനുവേണ്ടി തച്ചിനു എഴുത്തുകാരെ വച്ച് എഴുതിപ്പിച്ച ഈ പുസ്തകത്തിനെ ഇനിയും പോപ്പന്മാരും തങ്കൂമാരും മനസ്സിൽ തോന്നിയപോലെ കൈകാര്യം ചെയ്തെന്നിരിക്കും, എന്നിരിക്കെ നാമെന്തിന് തമ്മിലടിക്കണം ബൈബിളിനെ ചൊല്ലി ? തമ്മിൽ തമ്മിൽ സ്നേഹിച്ചാൽ പോരെ ?
    ഓ അതുപറ്റില്ലല്ലോ ! വയറ്റിപ്പാടല്ലേ സഭയുടെ പാസ്റ്ററുടെ പാതിരിയുടെ യഥാർത്ഥ പ്രശ്‍നം!

    ''മക്കള്‍രാഷ്ട്രീയം'' പുതിയ നിയമമാക്കിയ കുറുനരി രാഷ്ട്രീയക്കാരുടെ കൈകളില്‍നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ ..കാലുവാരികളായ പുതിയനിയമക്കാരുടെ കൈകളില്‍ ഞങ്ങളെ നീ അകപ്പെടുത്തരുതെ ..ആരെയും കൂസാത്ത പഴയനിയമമെന്ന കിരാത/കാപാലികരുടെ കയ്യില്‍നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ ,.. 'ബിജെപി' ക്കാരെ മനുഷ്യരെ കൊല്ലുന്നവരാക്കാതെ ,പേപ്പട്ടിയെ കൊല്ലുന്നവരാക്കേണമേ'' ..എന്ന പുതിയ കൊന്തനമാസ്കാരം ചൊല്ലിക്കൊണ്ട് , samuelkoodal.

    ReplyDelete
  2. ഈ ലേഖനത്തിലുള്ള വാർത്ത ISKCON-ഹിന്ദുക്കളുടെ കല്ലുവെച്ച വലിയ ഒരു നുണയാണ്. ഒരു മതഗ്രന്ഥം നിർബന്ധമായി ഡച്ച് (നെതർലാൻഡ്) പോലുള്ള ഒരു രാജ്യത്തു നടപ്പാക്കാൻ സാധിക്കില്ല. ഈ വാർത്ത ചില അപ്രധാനങ്ങളായ ഇന്ത്യൻ പത്രങ്ങൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ഒരു ഹൈന്ദവ മത ഗ്രന്ഥം യൂറോപ്യൻ രാജ്യങ്ങളിൽ നിർബന്ധമാക്കിയിരുന്നെങ്കിൽ അത് വലിയ വാർത്തകളായി ബിബിസി, ന്യൂയോർക്ക് ടൈംസ് മുതൽ പോലുള്ള പത്രങ്ങളിൽ വരുമായിരുന്നു.

    നെതർലണ്ടിൽ പാഠ പുസ്തകങ്ങൾ എന്താകണമെന്നു നിശ്ചയിക്കുന്നതും സർക്കാരുകളല്ല. ചില ഹിന്ദു സംഘടനകൾ ആ രാജ്യത്ത് ഹിന്ദു സ്‌കൂളുകൾ നടത്തുന്നുണ്ട്. ഒരു പക്ഷെ ഭഗവത് ഗീത അവിടെ പഠിപ്പിക്കുന്നുണ്ടാവാം. എങ്കിലും ഭഗവത് ഗീതയെന്ന മതഗ്രന്ഥം നിർബന്ധമാക്കൻ ആ രാജ്യത്തിലെ നിയമം അനുസരിച്ച് സാധിക്കില്ല. അത് അവരുടെ പൗരാവകാശത്തിനും എതിരാണ്. ഇതിൽ കാണുന്ന ഫോട്ടോകൾ ISKCON-റഷ്യൻ ബ്രാഞ്ച് 2013- ലെ അവരുടെ മതപ്രചാരക പുസ്തകത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. വാർത്ത തികച്ചും അടിസ്ഥാന രഹിതമെന്നു വായനക്കാർ മനസിലാക്കണം.

    ReplyDelete