കുരിശു ഒരു കുരിശായി !
എന്നെ കുരിശു വരയ്ക്കാൻ പഠിപ്പിച്ച അമ്മേ, എന്നെ കുരിശുമാല അണിയിച്ച അപ്പച്ചാ, എന്നെ കുരിശുമല കയറ്റിച്ച പാതിരീ, ഒരിക്കലും ഞാൻ ആരുടേയും ''കുരിശാക്കരുതെന്നു'' എന്റെ ആത്മാവിന്റെ കാതിലൂടെ എനിക്കോതിതന്ന വേദപ്രമാണങ്ങളേ, "എന്റെ ത്യാഗത്തിന്റെ കുരിശു എടുത്തു എന്നെ അനുഗമിക്കൂ" എന്ന് എന്നോട് മുഖത്തു നോക്കി പറഞ്ഞ ക്രിസ്തുവേ, ''കുരിശു'' എന്തെന്നുകൂടി അറിയാതെ, ഈ പാവം ജനം പരസ്പരം കുരിശാകുന്ന ഈ കലികാല കുരിശിൻ ചുവട്ടിൽ, ഞാൻ [ഏകാന്ത പഥികൻ ] തളർന്നിരിപ്പൂ ...
ഒരിക്കലും കുരിശു വരയ്ക്കാത്ത, ഒരു കുരിശടിയും ഇന്നോളം പണിയാത്ത, കത്തനാരുടെ ''ഡ്യൂപ്ലിക്കേറ്റ് കാൽവരി'' കുരിശുമലകയറാത്ത ഹിന്ദു മൈത്രീ, നിങ്ങള്ക്ക് സമാധാനം!
ഞങ്ങൾ, മുജ്ജന്മ പാപഫലമായി ഈ പാതിരിപ്പടയുടെ കൈകളിൽ ജന്മം മൂലം ഇതാ അകപെട്ടുപോയി! മരണമാണിനിയും ഈ സമൂഹത്തിനു ഏക മോചന കവാടം! മോഹങ്ങൾ ക്ഷയിച്ച മനസുകളുടെ സ്വപ്നങ്ങളിലെ മോക്ഷകമാനം !
''കുരിശു'' കലഹത്തിന്റെ അടയാളമാണെന്നു ഒരുകൂട്ടർ, അത് ഒരു അധികപ്പറ്റായ ''അധികചിന്ഹമാണെന്നു'' മറ്റു ചിലർ പറയുമ്പോൾ, രക്ഷയുടെ ചിന്ഹമാണെന്നു പറയുന്ന പാതിരിയെ കാലം കള്ളനാക്കുന്നു! മരിക്കാൻ വിധിച്ചവരെ ചുമക്കാൻ വിധിച്ച കുരിശിനെ മാരകായുധ പട്ടികയിൽ നിന്നും രക്ഷപ്പെടുത്തിയ കത്തനാരുടെ കുബുദ്ധിയെ, നിന്ദ്യമായതിനെ പുണ്യമാക്കുന്ന പാതിരിപ്രയോഗത്തെ സാധാരണ അടിമ വിശ്വാസികൾ മനസ്സിലാക്കുന്നതുവരെ "അവൻ'' വരില്ല വീണ്ടും / ''അവന്റെ രാജ്യവും'' വരില്ല ഭൂമിയിൽ ! samuelkoodal

No comments:
Post a Comment