ഇന്ത്യൻ ദേശീയത ആഗോള 'പൊളിറ്റിക്കൽ സ്റുഡൻസിനു' എന്നും ഒരു അതിശയം ആയിരിക്കാൻ കാരണം, ഒരു ദേശീയതയ്ക്കു അനിവാര്യമായി വേണ്ടിയിരിക്കേണ്ട ഏഴു കാര്യങ്ങളിൽ, നമുക്ക് വെറും രണ്ടേയുള്ളൂ എന്നത് തന്നെയാണ് ! 'കോമൺ ടെറിറ്റോറി' ,& 'കോമൺ കോസ്റ്റിറ്റുഷൺ' ഇവ രണ്ടുമാണത്; നമുക്കുള്ളത് ! എന്നാൽ 'കോമൺ' ഭാഷ & മതം നമുക്കില്ല എന്നിരിക്കെ, വടക്കേ ഇന്ത്യക്കാരന് ''പശു'' അമ്മയാണെങ്കിൽ ഇവിടെ പെറ്റതള്ള പോലും വയസ്സായാൽ ''പശുവിനു'' തുല്യമാണ് ; വീട്ടിൽ വേണ്ടാ .... സത്യം !
ബിജെപി, ഇങ്ങിനെ പശുവിന്റെ പുറകെ നടന്നാൽ, പശുവേ ഇവിടെ അവർക്കു വോട്ടു ഇനിയും ചെയ്യുകയുള്ളൂ അടുത്ത തിരഞ്ഞെടുപ്പിൽ ! പശുവിനു കേരളത്തിൽ വോട്ടവകാശം ഇല്ലാത്തതിനാൽ കേരളം നിങ്ങള്ക്ക് ''പുളിക്കുന്ന മുന്തിരിങ്ങാ'' തന്നെ എന്നും ! നിശ്ചയം !
ബിജെപി, ഇങ്ങിനെ പശുവിന്റെ പുറകെ നടന്നാൽ, പശുവേ ഇവിടെ അവർക്കു വോട്ടു ഇനിയും ചെയ്യുകയുള്ളൂ അടുത്ത തിരഞ്ഞെടുപ്പിൽ ! പശുവിനു കേരളത്തിൽ വോട്ടവകാശം ഇല്ലാത്തതിനാൽ കേരളം നിങ്ങള്ക്ക് ''പുളിക്കുന്ന മുന്തിരിങ്ങാ'' തന്നെ എന്നും ! നിശ്ചയം !
പക്ഷെ, പല സർക്കാർ വിലക്കൂട്ടിയിട്ടും ഇനം മാറ്റിയിട്ടും കുടിനിർത്താത്ത മലനാടിന്റെ ''ലഹരിയെ തലോടു'' ബിജെപി ..പ്ളീസ്
രാഷ്ട്രീയക്കാരനു ധൂർത്തടിക്കാൻ പണമുണ്ടാക്കാൻ കള്ളുമാഫിയായേ അവർ മെനഞ്ഞുണ്ടാക്കി ! പണ്ടൊക്കെ ചെത്തുകാരന്റെ വീട്ടിൽ , അവന്റെ ചെത്തു കള്ള് അവനും പിള്ളേരും വിളമ്പി ! ഇന്നത് കൊള്ള ലാഭമെടുത്തു സര്ക്കാര് വിളംപിക്കുന്നു!, കള്ള് ,മാഫിയാ കൊഴുത്തു തടിക്കുന്നു ! ''കൊള്ള '',ഇത് പകൽ കൊള്ള ! പോരാ , പൊന്നും വിലയ്ക്കിതു വാങ്ങാൻ കള്ളൂ കടയുടെ മുന്നിൽ Q നിന്ന് കാലിനു നീര് വയ്ക്കുന്നു ! പാപം ! പാവം കുടിയനെ പീഡിപ്പിക്കുന്ന ഒരു സർക്കാരിനും കേരളത്തിലെ മദ്യം ഉപയോഗിക്കുന്നവർ ഇനിയും വോട്ടു ചെയ്യില്ല നിശ്ചയം !
ലോകമാകെ മദ്യം ഒരു പൊതു ജന ഉപയോഗ വസ്തുവായി കണക്കാക്കി, എല്ലാ വ്യാപാര വിപണന സ്ഥാപനങ്ങളിലും മദ്യം സുലഭമായി ലഭ്യമാക്കുന്നു ! ആവശ്യക്കാരൻ അത് വാങ്ങുന്നു ,അത്രതന്നേ ! ലോകം കണ്ടിട്ടില്ലാത്ത രാഷ്ട്രീയക്കാരനും , ദൈവത്തെ അറിയാത്ത പൗരോഹിത്യവും ഇവിടെ ജനജീവിതവും ജനമനസുകളും ''കൊളമാക്കുന്നു'' ! നേതാക്കളുടെ ക്രൂര വിനോദം ! ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും പട്ടിണിമാറ്റാൻ പേടിച്ചോടിയവർ മറുനാട്ടിൽ മരിച്ചുവീണാലും തിരിച്ചു വരുന്നുമില്ല ! അത്രമാത്രം ശാപഭൂമിയായി ഈ കേരളം ! 'ദൈവത്തിന്റെ സ്വന്തം നാടെന്നിതിനെ വീണ്ടും പറഞ്ഞു ആക്ഷേപിക്കുന്നു ! മതിയായില്ലേ ഭരിച്ചു മുടിച്ചതു ? സ്വർഗത്തിലേക്ക് ജനത്തെ നയിച്ചതും? samuelkoodal
No comments:
Post a Comment