ചാക്കോ കളരിക്കൽ
കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിയഞ്ചാമത്
ടെലികോൺഫെറൻസ് മാർച്ച് 11, 2020 (March 11, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും വീണ്ടും അറിയിച്ചുകൊള്ളുന്നു.
വിഷയം: ‘എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദവും
സഭാ നവോത്ഥാന മുന്നേറ്റങ്ങളും’. വിഷയം അവതരിപ്പിക്കുന്നത്: ആർച്ച്ഡയോസിസൻ മൂവ്മെൻറ് ഫോർ ട്രാൻസ്പരൻസി (Archdiocesan Movement
for Transparency)-യുടെ സ്പോക്സ് പേഴ്സൺ ശ്രീ ഷൈജു ആൻറണി
(Shyju Antony).
ഏതാനും വർഷങ്ങളായി
എർണാകുളം-അങ്കമാലി, വരാപ്പുഴ
അതിരൂപതകളിലും, കൊല്ലം, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ രൂപതകളിലും അല്മായരോടാലോചിക്കാതെയും അവരുടെ
പങ്കാളിത്തമില്ലാതെയും ഭൂമി കച്ചവടങ്ങൾ പൊടിപൊടിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിൽകൂടി
പൊതുജനം അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. കേരളത്തിലെ ഇന്നത്തെ കത്തോലിക്ക സഭ സാമ്പത്തിക അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നുള്ളത് ഒരു
യാഥാർത്ഥ്യമാണ്. സഭാധികാരികളുടെ അത്തരം
അനീതികൾക്കെതിരെ പ്രതികരിക്കാതെ ക്രിസ്തുവിൻറെ അനുയായികൾ എന്ന് മേനിപറഞ്ഞ്
നടക്കുന്നവരാണ് വർത്തമാനകാലത്തിലെ ഏറ്റവും വലിയ ദുരന്തം.
എന്തുകൊണ്ടാണ്
സഭാധികാരികൾ തകൃതിയായി വസ്തുവില്പനകൾ നടത്തുന്നതെന്നും സാമ്പത്തിക കാര്യങ്ങളിൽ
സുതാര്യത ഇല്ലാത്തതെന്നും ചോദിച്ചാൽ, നിയമപ്രകാരമാണ് ഞങ്ങൾ അതൊക്കെ ചെയ്യുന്നത് എന്നവർ ഉത്തരം പറയും. കാനോൻ നിയമം, മറ്റ് സഭാനിയമങ്ങൾ എല്ലാമാണ് അവർ പറയുന്ന
നിയമങ്ങൾ. നിയമം എന്നു പറയുന്നത് അവർ
പറയുന്ന കാനോൻ നിയമമല്ലായെന്ന്
സുപ്രീം കോടതി നാലുവട്ടം വിധിപറഞ്ഞിട്ടുള്ളതാണ്. നിയമപ്രകാരം പള്ളിസ്വത്തുക്കൾ
ഭരിക്കപ്പെടണം എന്നുപറഞ്ഞാൽ പാർലമെൻറ്റോ നിയമസഭയോ പാസാക്കുന്ന നിയമപ്രകാരം
പള്ളിസ്വത്തുക്കൾ ഭരിക്കപ്പെടണം എന്നാണർത്ഥം. ക്ലബുകൾക്ക് നടത്തിപ്പിനായി
അവർക്കുതന്നെ നിയമമുണ്ട്. എന്നിരുന്നാലും, പാർലമെൻറിനോ നിയമസഭയ്‌ക്കോ
ക്ലബിൻറെമേൽ നിയമമുണ്ടാക്കുന്നതിനെ തടസ്സപ്പെടുത്താൻ പാടില്ല. അതുതന്നെയാണ്
ക്രിസ്തീയ സഭകളുടെ കാര്യത്തിലും. പള്ളിസ്വത്തുക്കൾ മുഴുവൻ സർക്കാർ
ഏറ്റെടുക്കുകയാണ് എന്ന കള്ളപ്രചാരണം താഴത്ത് മെത്രാപ്പോലീത്തയും പാംപ്ലാനി
സഹായമെത്രാനുമെല്ലാം വാതോരാതെ പ്രസംഗിച്ചു
നടന്നാലും അത് സത്യമല്ലാത്തതിനാൽ
വിലപ്പോകില്ല. കാരണം, സർക്കാരിന് മതങ്ങളുടെ
സ്വത്തുക്കൾ നിയമപ്രകാരം ഏറ്റെടുക്കാനേ സാധ്യമല്ല. 2009- ൽ
നിർദ്ദേശിക്കപ്പെട്ട കരടുബില്ലിൽ ക്രിസ്ത്യൻ സഭാസ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുന്ന
വകുപ്പേയില്ല. സ്വത്തുക്കൾ സുതാര്യമായി എങ്ങനെയാണ് ഭരിക്കേണ്ടത് എന്ന വകുപ്പുകളേയുള്ളൂ.
എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഭൂമി വില്പന
മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ, ചർച്ച് ട്രസ്റ്റ് ബിൽ പോലുള്ള രാഷ്ട്ര നിയമ നിർമാണത്തിലൂടെ സഭയിലെ
സാമ്പത്തിക സുതാര്യത എങ്ങനെ വീണ്ടെടുക്കാമെന്നെല്ലാമുള്ള
വിഷയങ്ങൾ ശ്രീ ഷൈജു ആൻറണി ആഴത്തിൽ
പഠിക്കുകയും പ്രായോഗികതലത്തിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ഒരു
വ്യക്തിയാണ്. അദ്ദേഹത്തെ ശ്രവിച്ചാൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത നമുക്ക്
ഉണ്ടാകുമെന്നുള്ളത് തീർച്ചയായ കാര്യമാണ്. വിഷയാവതരണത്തിന് ശേഷമുള്ള ചർച്ചയിലും പങ്കെടുക്കാൻ നിങ്ങളെല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.മാർച്ച് 11, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.
+1-605-472-5765; Access Code:
959248#
No comments:
Post a Comment