Translate

Sunday, March 1, 2020

ആത്മീയ കച്ചവടം പൂട്ടുമോ ....???

#ട്രാൻസ് സിനിമ.#

ഈ ഫിലിം മുന്നോട്ട് വയ്ക്കുന്ന ചില ചോദ്യങ്ങൾ ഇക്കാലത്ത് പ്രസക്തി ഇല്ലാതില്ല.
ഒരു കാലത്ത് കരിസ്സ്മാറ്റിക്ക് ധ്യാനങ്ങൾ കത്തോലിക്ക വിശ്വാസത്തിന് നിരക്കാത്തതാണ്, അത് പ്രൊട്ടസ്റ്റന്റ്കാർ വിശ്വാസികളെ അവരിലേക്ക് അടുപ്പിക്കാൻ ചെയ്യുന്ന ഗിമ്മിക്കുകളാണെന്നും. കത്തോലിക്കർ അതിൽ വഴിപെട്ട് പോകരുതെന്നും. വ്യാപക പ്രചരണം വിശ്വാസികളുടെ ഇടയിലേക്ക് അഴിച്ചുവിടുകയും ചെയ്തിരുന്നു.
ദോഷം പറയരുതെല്ലോ.. നല്ല ഒരു ശതമാനം കത്തോലിക്കരും, മാർത്തോമക്കാരും, ഓർത്തോഡോക്‌സും ഒക്കെ പെന്തകോസ്തിലേക്ക് ഒലിച്ചുപോയിട്ടുണ്ട്.
ഇന്ന് "ഘർ വാപ്പസി" പറഞ്ഞ് പെന്തകോസ്തിൽ നിന്നും തിരിച്ച് വന്ന് കത്തോലിക്കാ സഭയിലേക്ക് ആളെ കൂട്ടുന്ന മാന്ത്രിക, രോഗസൗഖ്യ ദായകൻ റിട്ടേർഡ്. പാസ്റ്റർ സജിയൊക്കെ ഇത്തരക്കാരാണ്.
ആത്മീയ കൊയ്ത്തിന്റെ വിതക്കാലമായിരുന്ന പോട്ടയും, മുരിങ്ങൂരും, ഡിവൈനും,
വിതകാലത്ത് തന്നെ 100 മേനി വിളവെടുക്കുകയും ചെയ്യാം എന്നതാണ് ആത്മീയ കൃഷിയുടെ പ്രത്യേകത.
കേരള ധ്യാനകൃഷിക്ക് ഏറ്റവും അനുയോജ്യം എന്ന് കണ്ടെത്തിയ ധ്യാന കാർഷിക ശാസ്ത്രജ്‌ഞരാണ് നായ്ക്കൻ പറമ്പനും, ജോർജ്ജ് പനയ്ക്കനും
പിന്നീടങ്ങോട്ട് ഈ കൃഷി കേരളമൊട്ടാകെ പടർന്ന് പിടിക്കുകയായിരുന്നു.
1977 ലാണ് വിൻസെന്റിയൻ കോൺഗ്രിഗേഷൻ ഇവിടെ സ്ഥാപിച്ചത് 1980 തുകളുടെ അവസാനം ഇവിടെ റിട്രീറ്റ് സെന്റർ തുടങ്ങുകയും 1990 ആയപ്പോഴേക്കും 10 ലക്ഷത്തിൽപരം ആളുകൾ പ്രതിവർഷം റിട്രീറ്റുകളിൽ പങ്കെടുത്തിരുന്നു.എന്നാണ്. ലഭ്യമാകുന്ന കണക്കുകൾ.
പോട്ടയിലുള്ള ഇവരുടെ സ്ഥാപനത്തോടൊപ്പം മായിരുന്ന റിട്രീറ്റ് സെന്റർ പിന്നീട് അതിന്റെ വരുമാനവും വർദ്ധിച്ചതും സ്ഥല അപര്യാപ്തത കൊണ്ടും. 6 കിലോമീറ്റർ ദൂരത്തുള്ള മുരിങ്ങൂരിൽ ഒരു സെന്റർ കൂടി സ്ഥാപിച്ചു.
ഇഗ്ലീഷ്, കൊങ്കിണി, കന്നട, തെലങ്കു, തമിഴ്, ഹിന്ദി, മലയാളത്തിന് പുറമേ .. ഈ ആറ് ഭാഷയിലുമുള്ള ധ്യാനത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും ആളും, പണവും ഒഴികി എത്തി കൊണ്ടിരുന്നു.
ഈ കോൺഗ്രിഗേഷന്റെ ആസ്തി ക്രമാതീതംമായി വർദ്ധിക്കുന്നത് കണ്ട മറ്റ് കോൺഗ്രിഗേഷൻകാർ കർത്താവിന് മെമ്മോറാണ്ടം കൊടുത്തു. കർത്താവാരാ മോൻ.
കർത്താവ് അത് നിർത്തിക്കാതെ പുതിയ വരദാന ലൈസൻസ് കൊടുത്ത് മെമ്മോ കൊടുത്ത കുറെ പുരോഹിതൻമാരെ രംഗത്തിറക്കി.
"നിങ്ങൾ എന്റെ സുവിശേഷം ലോകം എങ്ങും പോയി പ്രസംഗിക്കുവിൻ "
എന്നൊന്ന് പറയുകയും ചെയ്തു.
"ഹോ!!! "
പിന്നൊന്ന് കാണേണ്ടത് തന്നെയാണ്.
സെഹി, അണ, അട്ട, പോട്ട, മലയിൽ, തലയിൽ, വാലിൽ ..... കണക്കുകൾ നീണ്ട്, നീണ്ട് ഇപ്പം ചമ്മന്തി കിട്ടുന്ന ആസനം വരെയെത്തി. ഇതിന്റെ പേരിൽ ആൾദൈവങ്ങളുടെ ശല്യവും, ശു'ശ്രൂഷകരും, വചന പ്രഘോഷകരും, കൗസിലിംഗ് മാന്ത്രികരും. റിക്രൂട്ട്മെൻറ് ഏജൻറുകളും, എജന്റുകൾ കൊടുക്കുന്ന വ്യക്തികളുടെയും, കുടുംബങ്ങളുടേയുകഥകളിൽ നിന്നും കവടി നിരത്തി ഭാവിയും, ഭൂതവും, വർത്തമാനവും ഗണിച്ച പറയുന്ന മഹാത്ഭുത പ്രതിഭാസങ്ങളുടെ ഗിമ്മിക്കുകളും,
റിഹേഴ്സൽ കൊടുത്ത ഓസ്‌കാർ ജേതാക്കളുടെ പേട്ടതുള്ളലും, അഭിനയതികവു കൂടിയാവുബോൾ പണത്തിന്റെ കുത്തൊഴുക്ക് സംഭാവന, സ്തോത്ര കാഴ്ച, എന്നിങ്ങനെ നാനാ വഴിക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഒഴുകിയെത്തി, വല്ലം നിറഞ്ഞു കൊണ്ടിരുന്നു.
വിധവയുടെ ചില്ലി കാശിന്റെ ബൈബിൾ മഹത്വം വിളമ്പി ധനവാന്റെ ബലഹീനതയെ ചൂഷണം ചെയ്ത് ഭണ്ഡാരം നിറക്കും.
കണക്ക് കാണാൻ പറ്റാത്ത വരുമാനം.
ഇനി കണക്കിലുള്ളത്.
#ഉദാഹരണം# (ഇത് ഏറ്റവും താഴ്ന്ന കണക്ക്)
===========
#മാസം - 3 വലിയ ധ്യാനങ്ങൾ #
========
Tottal - 500 ആളുകൾ
=============
Acomodation - 300. ആളുകൾ നോർമൽ (Hall)

Acomodation - 100 ഉയർന്ന ക്ലാസ് (Room)

Acomodation - 100 A/C Room
==========

300 X Rs. 450 = 1,35000
100 x Rs. 600 = 60,000
100 x Rs. 1000 = 100000
_________
Tottal:- 295000
=--====
വെള്ളം, വൈദ്യുതി, ഫുഡ്, വചനം വിൽക്കാൻ വരുന്നവരുടെ (പ്രാസംഗികരുടെ കൂലി ) etc...

EXPENCE :- 60000
BALANCE :- 235000
=======

235000x 3 = 705000
=======
ഇതിന് പുറമെയാണ് സ്തോത്ര കാഴ്ച, ഡൊണേഷൻ. ദശാംശം ( വരുമാനത്തിന്റെ പത്തിലൊന്ന്)
പ്രസിദ്ധീകരണ വിൽപ്പന വേറെ.
കൊന്ത, വെന്തിങ്ങം, രൂപം തുടങ്ങിയവ വേറെ.
വാഹനം വെഞ്ചരിപ്പ്, സ്പെഷ്യൽ അനുഗ്രഹം എന്നിവ വേറെ വരുമാനം.
ഇത് കൂടാതെ സന്യസ്ഥരുടെ ധ്യാനം, കുട്ടികളുടെ ധ്യാനം, ദമ്പതികളുടെ ധ്യാനം, യുവതീയുവാക്കളുടെ ധ്യാനം. അങ്ങനെ വരുമാനം വേറെ.
ഈ കണക്കുകൾ ഏറ്റവും ലോ ലെവൽ പ്രദേശങ്ങളിലെ കണക്കാണ്.
ഇതിൽ കൂടുകയല്ലാതെ താഴേക്ക് ഒരു വരുന്നില്ല എവിടേയും.
ഈ വരുമാനം ലോകത്തിൻ എവിടുന്ന് കിട്ടും
മുടുക്കുമുതൽ ഇല്ലാതെയാണ് ഈ വരുമാനം എന്നോർക്കണം.
ഇവിടെയാണ് "ട്രാൻസ്" എന്ന സിനിമ നമ്മോട് സംവംദിക്കുന്നത്.
തുടരും.
ബിന്റൊ കെ ജോസ

No comments:

Post a Comment