Translate
Thursday, June 25, 2020
Tuesday, June 23, 2020
‘സ്വാതന്ത്രചിന്തകനായ യേശു’
(കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയെട്ടാമത് ടെലികോൺഫെറൻസിൽ
ശ്രീ ജെയിംസ് കുരീക്കാട്ടിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് ചെയ്ത പ്രഭാഷണത്തിൻറെ ലിഖിത
രൂപം)
'സ്വാതന്ത്രചിന്തകനായ യേശു' എന്ന വിഷയം കേൾക്കുമ്പോൾത്തന്നെ നിങ്ങളിൽ
ചിലർക്കെങ്കിലും കൗതുകം തോന്നാം. എന്താണീ സ്വാതന്ത്രചിന്തകനായ യേശു എന്ന
പ്രയോഗംകൊണ്ട് അർത്ഥമാക്കുന്നത്? സ്വാതന്ത്രചിന്തകർ എന്നുവെച്ചാൽ നിരീശ്വരവാദികളാണ് എന്ന തെറ്റായ ഒരു ധാരണ
ചിലർക്കെങ്കിലും ഉണ്ടായേക്കാം. വിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ്, സ്വാതന്ത്രചിന്തകർ ആരാണ് എന്ന് നമുക്കൊന്നുനോക്കാം. ഏതെങ്കിലും ഒരു
പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ആശയത്തെ (ideology) തലയിലേറ്റി, അതുമാത്രമാണ് ശരിയെന്ന് കരുതി നടക്കുന്നവരാണ് മനുഷ്യരിലധികവും. എന്നാൽ
അതിൽനിന്നും വിഭിന്നമായി ഒരു പ്രത്യയശാസ്ത്രത്തിൽറെ ആശയത്തെ മാത്രം സ്വീകരിക്കാതെ, അതുമാത്രം
തലയിലേറ്റി നടക്കാതെ, എല്ലാ പ്രത്യയശാസ്ത്ര ആശയങ്ങളെയും വിശകലനം ചെയ്ത് ഉൾക്കൊള്ളാൻ
കഴിയുന്ന എതിർ ചിന്തകരെയാണ് സ്വാതന്ത്രചിന്തകർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇന്ന് ഇതിൽ സംബന്ധിക്കുന്ന അധികംപേരും ക്രിസ്ത്യാനികളാണ്. എന്തുകൊണ്ട് നാം
ക്രിസ്ത്യാനികളായി? ലളിതമായി
പറഞ്ഞാൽ, നാം ഒരു
ക്രിസ്തീയ കുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രമാണ് ക്രിസ്ത്യാനികളായത്. അതുകൊണ്ട്
യേശു നമുക്ക് ദൈവമായി. ഒരു ക്രിസ്ത്യാനിക്ക് കൃഷ്ണനെയോ ശിവനെയോ ദൈവമായി ആരാധിക്കാൻ
കഴിയുമോ? കോടിക്കണക്കിന്
ജനങ്ങൾ ആരാധിക്കുന്ന അള്ളാഹുവിനെ ആരാധിക്കാൻ കഴിയുമോ? ഇല്ല. നാം ഒരു
മതത്തിൽ ജനിച്ചതുകൊണ്ട് ആ മതത്തിലെ ദൈവസങ്കല്പമാണ് നമ്മുടെ ദൈവസങ്കല്പം; ആ മതത്തിലെ
ആചാരാനുഷ്ടാനങ്ങളാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ. മതത്തിൻറെ കാര്യത്തിൽ മാത്രമല്ല
ഇങ്ങനെ സംഭവിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനാണെങ്കിൽ കമ്മ്യൂണിസം
മാത്രമായിരിക്കും അയാളുടെ തലയിൽ ഉണ്ടായിരിക്കുന്നത്. ആ പാർട്ടി ഒരു തെറ്റുചെയ്താൽ
അതിനെ ന്യായീകരിക്കാൻവരെ അയാൾ ശ്രമിക്കും.
അപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം പൊന്തിവരാം. യഹൂദമതത്തിൽ ജനിച്ച യേശു
എങ്ങനെയാണ് ഒരു സ്വതന്ത്രചിന്തകനായത്, എന്ന്. യഹൂദമതത്തിൻറെ
ചട്ടക്കൂട്ടിൽനിന്നുകൊണ്ട് ആ മതത്തിൻറെ നിയങ്ങളെ ചോദ്യം ചെയ്യുകയും ലംഘിക്കുകയും
ചെയ്തുകൊണ്ട് ഒരു പുതിയ നിയമത്തെ യേശു തൻറെ ശിഷ്യരുടെ ഇടയിൽ അവതരിപ്പിച്ചു. അങ്ങനെ യേശു യഹൂദനിയമങ്ങളെ പൊളിച്ചെഴുതി. പുതിയ
നിയമങ്ങളെ ആവിഷ്ക്കരിച്ചുകൊണ്ട് യഹൂദമതത്തെ നവീകരിക്കാൻ ശ്രമിച്ച ഒരു
സ്വതന്ത്രചിന്തകനായിട്ടാണ് യേശുവിനെ പ്രഥമമായി നാം കാണുന്നത്. യേശുവിൻറെ മാനുഷിക
തലങ്ങളെ ആശ്രയിച്ചുകൊണ്ടുതന്നെയായിരിക്കണം
സ്വാതന്ത്രചിന്തകനായ യേശുവിനെ നാം അന്വേഷിക്കേണ്ടത്.
യേശുവിൻറെ സ്വാതന്ത്രചിന്തയെക്കുറിച്ച് ചിന്തിക്കുമ്പോൾ, യേശു ചെയ്ത പ്രധാനപ്പെട്ട ചില യഹൂദമത നിയമവിരുദ്ധതയെ ഉദാഹരണങ്ങളായി
നമുക്ക് സ്വീകരിക്കാം. “ശാബത്ത് മനുഷ്യന്നുവേണ്ടിയാണ്; അല്ലാതെ
മനുഷ്യൻ ശാബത്തിന്നു വേണ്ടിയല്ല” (മാർക്കോ. 2: 27) എന്ന് യേശു തറപ്പിച്ചുതന്നെ പറഞ്ഞു. ശാബത്ത് ലംഘിക്കുന്നവന് വധശിക്ഷവരെ
നടപ്പിലാക്കിയിരുന്ന കാലത്താണ് യേശു ഇത് പരസ്യമായി പറയുന്നത്. സർവ്വവ്യാപിയായ ദൈവം
ആരാധനാലയങ്ങളിൽ മാത്രം ഒതുങ്ങിക്കിടക്കുന്നില്ല എങ്കിലും ഈ കോവിഡ് കാലത്തുപോലും
ആചാരാനുഷ്ഠാനങ്ങളാൽ തളയ്ക്കപ്പെട്ടവർ ആയതിനാലാണെല്ലോ പള്ളികളിലേയ്ക്കു പോകാൻ
വിശ്വാസികൾ തിടുക്കം കാണിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളിൽക്കൂടി മാത്രമല്ല
ദൈവസാക്ഷാത്കാരം നേടേണ്ടത് എന്ന്, മനുഷ്യൻ ശാബത്തിനുവേണ്ടിയല്ല എന്ന ആദർശത്തിലൂടെ യേശു നമ്മെ
പഠിപ്പിക്കുന്നത്. ബലിയല്ല കരുണയാണാവശ്യം (മത്താ. 9:
13) എന്ന് യേശു പഠിപ്പിക്കുമ്പോൾ ആചാരാനുഷ്ഠാന ജീവിതമല്ല, മറിച്ച് സഹജീവികളോട് കരുണ കാണിക്കണമെന്ന പ്രമാണത്തിൻറെ പ്രാധാന്യത്തെയാണ്
നാമിവിടെ കൂട്ടിവായിക്കേണ്ടത്. ആചാരാനുഷ്ഠാന ബന്ധിതരായ പുരോഹിത വർഗത്തിൻറെ
പൊള്ളത്തരത്തെ തുറന്നുകാട്ടുന്ന പ്രസക്തമായ ഒന്നാണ് നല്ല ശമര്യാക്കാരൻറെ ഉപമ
(ലൂക്കോ. 10: 29-37). ഇന്ന്
ക്രിസ്തീയ ദേവാലയങ്ങളിൽ നടക്കുന്ന കൂദാശ
പാരികർമങ്ങളോ പള്ളിപെരുന്നാളുകളോ മാറ്റ് നൂറുകൂട്ടം ആചാരാനുഷ്ഠാനങ്ങളോ അല്ല
പ്രധാനം, കരുണയാണ്
യഥാർത്ഥ ബലിയെന്ന് യേശു ആ ഉപമവഴി പഠിപ്പിക്കുന്നു.
സീസറിനുള്ള നികുതി സംസാരവിഷയമായപ്പോൾ, "സീസറിൻറേതു സീസറിനും ദൈവത്തിൻറേതു ദൈവത്തിനും കൊടുക്കുക" (ലൂക്കോ. 20: 25) എന്ന് യേശു
പ്രത്യുത്തരിച്ചു. മതത്തെയും രാഷ്ട്രീയത്തെയും
കൃത്യമായി വേർതിരിച്ച് കാണിക്കുകയായിരുന്നു യേശു ഇവിടെ ചെയ്തത്. സ്വാതന്ത്രചിന്തകനായ യേശുവിന് രാഷ്‌ടീയ
മുതലെടുപ്പിനുവേണ്ടി മതത്തെ ദുരുപയോഗം ചെയ്യാൻ സാധിക്കുകയില്ല. രണ്ടായിരം വർഷം
കഴിഞ്ഞിട്ടും യേശുവിൻറെ പഠനങ്ങൾ നടപ്പിലാകുന്നില്ല എന്ന് ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ദരിദ്രനും
വിശക്കുന്നവനും പീഡിതനും തെരുവിൽ
കഴിയുന്നവനുമായ സഹോദരന് നിങ്ങൾ സഹായം ചെയ്തപ്പോൾ നിങ്ങൾ എനിക്കാണ് ചെയ്തത് എന്നാണ്
യേശു പഠിപ്പിച്ചത് (മത്താ. 25: 40). യേശുവിൻറെ ദൈവസങ്കല്പം
പോലും അപരനിലായിരുന്നു. ബലിയല്ലാ ദൈവം ആഗ്രഹിക്കുന്നത്; കാരണം
തെരുവിലെ വിശക്കുന്നവൻറെ കരച്ചിലിലാണ് ദൈവം. സ്നേഹത്തിൻറെയും ക്ഷമയുടേയും
കാരുണ്യത്തിൻറെയുമെല്ലാം ചേർന്ന ഒരു വിശ്വദർശനമായിരുന്നു യേശുവിൻറേത്. അവനവൻറെ
ഉള്ളിലാണ് ദൈവം. യേശു പറഞ്ഞു: " ഞാനും പിതാവും ഒന്നാണ്" (യോഹ. 10: 30). സ്വതന്ത്ര
ചിന്തയുടെയും സമത്വ ബോധത്തിൻറെയുമെല്ലാം ഉദാത്ത ദർശനങ്ങളാണ് ഇവിടെ നമുക്ക് കാണാൻ
കഴിയുന്നത്.
സുഹൃത്തുക്കളെ സ്‌നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്തിരുന്ന
കാലഘട്ടത്തിൽ ശത്രുക്കളെ സ്നേഹിക്കുക (മത്താ. 5: 44) എന്ന ഏറ്റവും പ്രബുദ്ധമായ തത്ത്വം പഠിപ്പിച്ച സ്വതന്ത്ര ചിന്തകനാണ്, യേശു. പുരോഹിത
അടിമത്തത്തിൽ മനസ്സിനെ തടവറയിലാക്കിയ യഹൂദജനതയെ സ്വതന്ത്രമായി ചിന്തിക്കാൻ
പഠിപ്പിച്ച സ്വതന്ത്ര ചിന്തകനാണ്, യേശു. യേശു
അനുയായികൾക്ക് സ്വതന്ത്രചിന്ത
ഒഴിച്ചുകൂട്ടാൻ പാടില്ലാത്ത ഘടകമാണ്. കാരണം നമ്മുടെ മതവിശ്വാസവും ചിന്താ
സ്വാതന്ത്യവും സംയോജിപ്പിക്കണമെന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്.
സ്വതന്ത്രചിന്തകനായ യേശുവിൻറെ പഠനങ്ങളുടെ സത്യവും സൗന്ദര്യവുമാണ് ക്രിസ്തുമതം.
Thursday, June 18, 2020
Mysore Bishop Accused Of Sexual Misconduct, Murder!
This
report is from Matters India, Delhi including 3 reactions. The question it
raises is what CCV raised more than one year ago after the Chile scandal: “Why not a repeat the Chile investigation, cleansing of temple,
in India?” Becase according to our
reckoning the situation in India was and still is worse than those in Chile.
REACTIONS:
George Nedumparambil
The only way of proving him innocent is by way of a DNA conducted not within the jurisdiction of his influence.
Weeds growing with wheet?
In
Matters India, Newsletter - June 10, 2020
In Chile Francis Pappa
found that almost the whole of Chile Episcopate was complicit and all of them finally resigned. Francis accepted the resignations
of one or two and the cleansing there is still going on.
Chile
Clergy sex cleansing
The cases in Chile were
first Clegy sex, then looting church money, power-craze and a whole lot
connected with ‘criminal silence,
criminal cover-up and criminal climb-up,
all of which CCV discussed at length in the last one year.
We almost came to the conclustion,
the Catholic church, especially the Syromalabar variety, is beyond reform or
renewal since it has become a
‘Constantine church’ from the 3rd
century; refer to Chicago address Aug.10th last year.
Weed
& Weat to grow together!
So now what? Allow both the weeds and wheat to grow and
flourish together? Since reform is
impossible the buzz word today is REINVENT.
Our suggestion was to
dump it in the dustbin of history or in the Arabian sea or Pacific ocean!
Second option is to allow the ‘Weeds and wheet to grow
together’ as it has the biblical
base for diehard blind believers and unstoppable biblical preachers. Remenber,
bible itself is manmade and written backwards to suit time, place and people!
Third
option, Ekam Sat!
What is the way forward? None of the above suggestions!
But the final realization: “Ekam Sat Vipra Bahuda Vadanti!”: Swami Vivekananda defines it thus: “The essence of Vedanta is
that there is but one Being and that every soul is that Being in full, not a
part of that Being.” The truth is one, but the sages (or learned ones) call it by many names
or describe it as many paths. IRA
BAHUDA VADANTI"
Vedanta is not about believing
or disbelieving but knowing by seeking the absolute truth. No
assumption required beforehand about something which we do not know. Therefore vedanta motivates and guides you to
find
out the reality of yourself first , the one who believes
and validates.
Know Thyself first!
Vedanta thus says: “ATMANAM
VIDDHI” (Know the self), when
the true self is known which is unconditioned by any description, the
individual self is found to be non-existent.
When
the first person individual(ego) ceases to exist the other individuals separate
from the first person, the individual also cease to exist which previously
appeared to be existing, due to the existence of the independent individual at
the first place. Therefore the knower of the self being free from all
limitations caused by the illusion of mind sees & says: “Guru, God and
Self all one,” says Ramanna Maharshi.
No Sin or Virtue?
Few
lessons: there is nothing called ‘sin and virtue’; we use or become useful to people from birth to death. During this time the only RULE
that rules the roost is: CHAGE alone is the unchanging law of nature or reason(Newman).
Vivekanada said, Jesus is the visible image of
invisible God. Narayana Guru put into practice, the practice
of religion as living
the humane humanity of the SON OF MAN.
Other enlightened minds like Einstine and Shopen Hover said there is nothing called God or freedom, only determinism. Pliny the Elder said, "there is only one thing certain, viz. that there is nothing certain." Jesus was not certainly the ultimate ANSWER-MAN, but more like the Great Questioner. Why? Because in the gospels, Jesus is reported to have asked 307 questions while he was asked 183 of which he only answers 3.
Biggest Wonder?
The greatest wonder in this world is ‘you and me’, each divided individuals. This is due to
MAYA which ought to disappear to realize we are one with the Supreme, we are
gods, “I and the Father are one” as Jesus said or as Vedanta says, each soul is
one with “that soul Being in full, not a part of
that Being.”V
So forget about
clergy sex scandals in Kerala,
B’lore, India -- all exercises in futility. Instead change outselves for the
better. First thing to do is stop going to churches and listening to their
preaching without practice. That
will stop easy cash flow for clergy sex and posh living without sweating.
At the same time react
to CCV, as we could be wrong on many counts, as the public is doing to Matters
India. Our posts are sent to all Indian bishops. who will continue hiding in
their criminal silence to succumb to a slow death hopefully!
God
exists apart from you?
Just imitate the raging
Jesus against the pharisaic priestly class. We may have to die as Jesus had to!
From death a new resurrected life may come. Does God exist besides you? Find
out! Another philosophical-theological article by a bishop is coming next! james kottoor, editor ccv.
Please read below Matters India
report on Mysore diocese bishop!
Bengaluru, June 8, 2020: Former Bombay High
Court Judge Justice Micheal Saldanha has accused Bishop K A William of murder,
sexual misconduct and corruption by “letting loose a virtual reign of terror”
in his Mysore diocese.
On May 29, Justice Saldanha had sent
a legal notice to Catholic Bishops’ Conference of India (CBCI) President
Cardinal Oswald Gracias.
He had also sent the legal
notice to Archbishop Peter Machado of Bangalore and Bishop William. Justice
Saldanha also accused Archbishop Machado of colluding and covering up murders
allegedly committed by Bishop William, Mid Day reported.
Cardinal Gracias, who is also the Archbishop of Bombay, was
also copied on the legal notice that read as, “Following the deaths of four
priests – two murders, one hanging and one accident, the Bishop of Mysore has
let loose a virtual reign of terror in the Diocese.”
Addressing the alleged corruption
part of it, the notice stated, “He has used the underworld mafia and protection
from the local police… it has already resulted in as
much as 23 percent of the Catholic laity leaving the Church. For the last one
year, this man has been asked to leave, but he defiantly carries on
terrorizing.”
According to Justice Saldanha, Bishop Machado has ignored 17 written
complaints “fully backed by evidence,” all of which have come from “men of
credibility,” a majority of them being priests.
Justice Saldanha has also accused
Bishop William of calling an urgent meeting on a 12-hour notice to pronounce a
transfer order against 37 priests, who had complained to Rome about his alleged involvement in criminal offences,
misappropriation of funds and sexual
misconduct.
The notice read, “and in three
minutes, pronounced a transfer order, which can be defined as revenge transfers targeting the priests who had complained
against him, and sending eminent scholars to remote villages where there is not
even drinking water.”
Earlier several parishes had filed
complaints to Pope Francis against Bishop William accusing him of practicing factionalism, favoritism,
illegal parenthood, sexual liaisons and corruption.
Bishop William, along with Father
Leslie Moras, was involved in the 2019 Mysore Church sex scandal when a woman,
who worked in their church, had accused them of
seeking sexual favors.
Speaking to Mid-day, Justice
Saldanha said that he had spoken to all the 37 priests, who are the
complainants and can vouch for their credibility.
“There has been unabated womanizing by this man and evidence
has been produced. There are also instance of him defaulting on church money.
Each time he had a problem with a woman, there were large payoffs.”
Melwyn Fernandes, secretary of
Association of Concerned Catholics (AOCC), who has been trying to highlight
Bishop William’s alleged misbehavior for a year, told Mid Day, “There are allegations of murders of priests being
camouflaged as accidents. I call upon the Archbishop of Bangalore
Peter Machado and CBCI President Cardinal Oswald Gracias to immediately suspend
the Bishop of Mysore and to get the police to institute
a high-level inquiry into the murders of innocent priests, as well as the
transfers.” (https://www.deccanherald.com/national/former-high-court-justice-accuses-bishop-of-mysore-of-sexual-misconduct-murder-846778.html)
****************************
REACTIONS:
George Nedumparambil
Catholic Church styles
itself as "Holy Catholic and Apostelic Church. How much of Holiness is
left in it is anybody's guess. Blind believers are totally responsible for
whatever is happening to the church. The bishops run their affairs as kings
answerable to no one even to themselves. Finance must get into the hands of a
committee comprised of both laity, nuns and priests. Bishops should not have
exclusive domain on church funds.
It is strange that
Joyson speaks of one murder that may not have met its legal course. In this
case the world famous Justice Saldanha is speaking of atrocities by the number
- misapporpriation of funds, sexual misconduct, a bishop fathering a child and
transferring his car to his woman friend - wife???!!! Would you still call this
maligning of someone's name or a fact???!!!
The only way of proving him innocent is by way of a DNA conducted not within the jurisdiction of his influence.
What about the murder
of Fr. K. J Thomas who was rector of St. Peter's Pontifical seminary. All the
accused priests had some connection to Mysore diocese. There may be some good
priests there but many of them are known to have play politics in the name of language
and caste. If adequate disciplinary action was taken against these corrupt
priests things would not have happened. Maligning the bishop and spreading
slander are tactics played by these priests with vested interests. Some lay
people are misguided by these priests . Hope a Vatican enquiry will be
conducted about the activities of these priests and their intentions of
creating divisions
**************************
Wednesday, June 10, 2020
Monday, June 8, 2020
സീറോ-മലബാർ/സീറോ-മലങ്കര എന്നീ സഭകളിലെ മാത്രാൻമാർക്ക് കെസിആർഎം നോർത് അമേരിക്ക സമർപ്പിക്കുന്ന മെമ്മോറാണ്ടം
Cardinal George Alancherry & Cardinal Baselios Cleemis
മിശിഹായിൽ
സ്നേഹമുള്ള ബഹുമാന്യരായ മെത്രാന്മാരേ,
കേരള കാത്തലിക്
ചർച്ച് റിഫോർമേഷൻ മൂവ്മെൻറ് നോർത് അമേരിക്ക [Kerala Catholic
Church Reformation Movement North America (KCRMNA)] എന്ന സംഘടനയുടെ ഒരു പൊതുസമ്മേളനം ഇക്കഴിഞ്ഞ ജൂൺ 29, 2020-ൽ
നടക്കുകയുണ്ടായി. ആ സമ്മേളനത്തിൽവെച്ച് സീറോ-മലബാർ/സീറോ-മലങ്കര എന്നീ സഭകളിൽ പട്ടമേൽക്കുന്ന വ്യക്തികൾക്ക് പുരോഹിതവിവാഹം
ഓപ്ഷണൽ ആക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് സഭാധികാരികളായ നിങ്ങൾക്ക് ഒരു നിവേദനം നൽകാൻ ആ സംഘടനയുടെ പ്രസിഡണ്ടായ എന്നെ ചുമതലപ്പെടുത്തുകയുണ്ടായി. അതിൻപ്രകാരമാണ് ഞാൻ ഈ മെമോറാണ്ടം നിങ്ങളുടെ
അടിയതിര പരിഗണയ്ക്കായി സമർപ്പിക്കുന്നത്.
അമേരിക്കൻ സർക്കാരിൻറെ ആഭ്യന്തര റവന്യൂ
വകുപ്പിൽനിന്നും നോൺ-പ്രോഫിറ് കോർപറേഷനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സംഘടനയാണ് കെസിആർഎം നോർത്
അമേരിക്ക. അമേരിക്കയിൽ
രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ സ്വതന്ത്ര അല്മായ
കത്തോലിക്ക സംഘടനയുടെ പ്രധാന സ്ഥാപിത ഉദ്ദേശം സുവിശേഷവൽക്കരണത്തിലൂടെ ലോകത്ത് സത്യം, സ്നേഹം, നീതി തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങൾ പ്രചരിപ്പിക്കുക എന്നതാണ്. അതിനായി
കത്തോലിക്ക സഭയിലെ അന്താരാഷ്‌ട്ര അല്മായ പ്രസ്ഥാനങ്ങളുമായി കൈകോർത്തു ഞങ്ങൾ
പ്രവർത്തിക്കുന്നു. കത്തോലിക്ക സഭയിലെ പ്രത്യേകിച്ച് കേരളത്തിലെ സഭകളിലെ
സഭാധികാരികളിൽനിന്നും, ദൈവജനത്തിന് ശുശ്രൂഷ ചെയ്യാൻ
നിയോഗിക്കപ്പെട്ടവരിൽനിന്നും നഗ്നമായ ലൈംഗികാക്രമണങ്ങളും അനീതികളും ദൈവത്തിൻറെ മക്കളായ
അല്മായർ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു. പുരോഹിത ലൈംഗിക അതിക്രമങ്ങൾ ഇന്ന്
നിത്യവാർത്തയായി മാറിയിരിക്കുകയാണ്.
വിവാഹിത പൗരോഹിത്യത്തെ സഭ ആദ്യനൂറ്റാണ്ടുകളിൽ
അനുകൂലിച്ചിരുന്നു. വൈദികരും മെത്രാന്മാരും മാർപാപ്പമാരും വിവാഹിതരായിരുന്നല്ലോ.
ശിഷ്യപ്രമുഖനായ പത്രോസ് വിവാഹിതനായിരുന്നു. കാലം മുൻപോട്ടു പോയതോടെ, 1139-ൽ ഇന്നസെൻറ് രണ്ടാമൻ മാർപാപ്പയാണ് നിർബന്ധിത
വൈദികബ്രഹ്മചര്യം സഭയിലെ ശിക്ഷണസംബന്ധമായ ഒരു നിയമമാക്കിയതെന്ന് നമുക്കറിയാം.
"ബ്രഹ്മചര്യം കർശനമാക്കിയാൽ പുരോഹിതർ വ്യഭിചാരത്തെക്കാൾ വലിയ പാപം
ചെയ്യും" എന്ന് ഇറ്റലിക്കാരനായ ഇമോളയിലെ ഉൾറിച്ച് മെത്രാൻ (Ulrich of Imola, 1053-1063) അഭിപ്രായപ്പെട്ടത് എത്രയോ
സത്യം. അന്നുമുതൽ ഇന്നുവരെ വൈദികർ ചെയ്തുകൂട്ടിയ ലൈംഗിക അതിക്രമങ്ങൾക്ക് കണക്കില്ല.
ഉദയംപേരൂർ സൂനഹദോസിനു മുമ്പ് കേരളത്തിലെ
പട്ടക്കാർ വിവാഹിതരായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ എല്ലാ പൗരസ്ത്യ സഭകളോടും
നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ട്. "....കാലത്തിൻറെയോ വ്യക്തിയുടെയോ സാഹചര്യങ്ങൾക്ക്
അടിപ്പെട്ട് തങ്ങൾക്ക് ചേരാത്ത വിധത്തിൽ ഇവയിൽനിന്നും വ്യതിചലിച്ചു
പോയിട്ടുണ്ടെങ്കിൽ പൗരാണിക പാരമ്പര്യത്തിലേക്ക് തിരിയുവാൻ അവർ
ശ്രമിക്കേണ്ടതാണ്" (രണ്ടാം വത്തിക്കാൻ കൗൺസിൽ
പ്രമാണരേഖകൾ, ധർമ്മാരാം പബ്ലിക്കേഷൻസ്, ബാംഗ്ലൂർ,
2004, pp 190-191).
കൽദായ ആരാധനക്രമം വീണ്ടെടുക്കണമെന്നും പറഞ്ഞ് മുറവിളികൂട്ടുന്ന
സഭാധികാരികൾ എന്തുകൊണ്ട് ഏറെ ബഹുമാനം അർഹിക്കുന്നതും മാർതോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യ
പൈതൃകവുമായ വിവാഹിത പൗരോഹിത്യം പുനഃസ്ഥാപിക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കാൻ
സാധിക്കുന്നില്ല.
ബ്രഹ്മചര്യം എന്ന ദുർവഹമായ ചുമട് ഒരു വൈദികനിൽ
നിർബന്ധമായി കെട്ടിവെയ്ക്കുന്നത് അനീതിയാണ്. നിർബന്ധിത വൈദികബ്രഹ്മചര്യം സഭയിലെ
ശിക്ഷണസംബന്ധമായ ഒരു നിയമമാണ്. അത് മനുഷ്യനിർമിതമാണ്. റോമൻ കത്തോലിക്കാ സഭയുടെ
വിശ്വാസപ്രമാണങ്ങളുടെ ഭാഗമല്ല. ഇന്ന് പല പൗരസ്ത്യസഭകളിലും കൂടാതെ ലത്തീൻ സഭയിലും
വിവാഹിതരായ പുരോഹിതർ സേവനം ചെയ്യുന്നുണ്ട്.
ആഗോള കത്തോലിക്കാസഭയിൽ വൈദികക്ഷാമം
രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹിതരായ പുരോഹിതർ സഭയ്ക്ക് മുതൽക്കൂട്ടാണ്. പരിശുദ്ധകുർബാന
ദൈവാരാധനയുടെ പാരമ്യമാണ്. വൈദിക ബ്രഹ്മചര്യ നിയമം കാരണം ദൈവജനത്തിന്
ദിവ്യബലി എന്ന കൂദാശ ലഭിക്കാതെവരുന്നത് അക്ഷന്തവ്യമായ തെറ്റാണ്.
കേരളത്തിലെ ക്രൈസ്തവസഭകളിൽ വൈദികരിൽനിന്നുള്ള
ലൈംഗിക അതിക്രമങ്ങൾ കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ മാർതോമ ക്രിസ്ത്യാനികളുടെ
പൗരാണിക പാരമ്പര്യമായ വിവാഹിത പൗരോഹിത്യത്തിലേയ്ക്ക് തിരിച്ചുപോകൻ ആവശ്യമായ
നടപടികൾ സ്വീകരിക്കണമെന്ന് കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെൻറ് നോർത് അമേരിക്ക സീറോ-മലബാർ/സീറോ-മലങ്കര സഭകളിലെ എല്ലാ മെത്രാന്മാരോടും അഭ്യർത്ഥിക്കുന്നു.
സ്നേഹാദരവുകളോടെ,
ചാക്കോ കളരിക്കൽ
പ്രസിഡണ്ട്, കെസിആർഎം
നോർത് അമേരിക്ക
ജൂൺ 06, 2020
Subscribe to:
Posts (Atom)