Shaji Francis (FB post on മേയ് 29 11:51 PM)
(എല്ലാം എന്റെ വ്യക്തിപരമായ വിലയിരുത്തലുകള്‍, നിരീക്ഷണങ്ങള്‍. Logical gaps ഉള്ള പക്ഷം തീര്‍ച്ചയായും ചൂണ്ടിക്കാണിക്കുക)
1. CCTV footage ഉപയോഗിച്ച് പുറത്തു വന്നിരിക്കുന്ന വീഡിയോയില്‍ യാതൊരുവിധ കൃത്രിമത്വവും നടന്നതായി ഞാന്‍ കരുതുന്നില്ല. ചിലര്‍ ആരോപിക്കുന്നതുപോലെ 'timestamp' ല്‍ യാതൊരു എഡിറ്റിംഗും നടന്നിട്ടില്ല.
'പക്ഷെ', ചില footage ആസൂത്രിതമായി 'മറച്ചു വെച്ചിരിക്കുന്നു'!
2. വീഡിയോ തുടങ്ങുന്നത് camera 16 (വികാരി അച്ചന്റെ മുറിയിലെ camera) ലെ footage വെച്ചാണ്. വെളിയില്‍ നിന്നും അകത്തേയ്ക്ക് കടക്കാനുള്ള വഴിയാണ് ആ വാതില്‍. സിസ്റ്റര്‍ ലൂസിയും ആ വാതിലില്‍ കൂടിയാണ് അകത്തു കടന്നതും, പുറത്തു പോയതും.
ആദ്യത്തെ ചോദ്യം: എന്തു കൊണ്ടാണ് അവസാന ഭാഗത്ത് camera 16 ന്റെ footage ഉപയോഗിക്കാഞ്ഞത്??
സിസ്റ്റര്‍ ലൂസി കള്ളത്തരമാണ് കാണിച്ചതെങ്കില്‍ ഇതില്‍ നിന്നുള്ള footage അത് പൊളിച്ചടുക്കുമായിരുന്നല്ലോ?
ഒരു editor തനിക്കു ലഭ്യമായിരിക്കുന്ന 'best shots' ഉപയോഗിക്കാതിരിക്കുമോ?
സിസ്റ്റര്‍ ലൂസി പമ്മിപ്പമ്മി അകത്തേയ്ക്കു നടക്കുന്നതും, പിന്നീട് കള്ളത്തരത്തില്‍ പുറത്തേയ്ക്കു ഓടുന്നതും, വികാരി അച്ചന്‍ (ചായ ഉണ്ടാക്കിക്കൊണ്ടിരുന്ന വികാരി അച്ചന്‍) ലൂസിയുടെ പിന്നാലെ ഓടുന്നതും എന്തു കൊണ്ട് കാണിച്ചില്ല?? (best shots അവ ആയിരുന്നില്ലേ??)
സിസ്റ്റര്‍ അകത്തേയ്ക്കു പോകുന്നത് തീര്‍ച്ചയായും കാണിക്കാമായിരുന്നു. പക്ഷെ അതു കാണിച്ചാല്‍ സ്വാഭാവികമായും 'പുറത്തേയ്ക്കു പോകുന്നതും' കാണിക്കേണ്ടതായി വരും! പുറത്തേയ്ക്കുള്ള പോക്കില്‍ എന്തൊക്കെയോ പ്രശ്‌നം ഉണ്ടായിരിക്കാം. അതിനാല്‍ 'editor ക്ക്' രണ്ടു shots ഉം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
'എന്തായിരിക്കാം ആ പ്രശ്‌നം??' - ചായ ഉണ്ടാക്കിക്കൊണ്ടിരുന്നു അച്ചന് എന്തു പ്രശ്‌നം ആയിരിക്കാം?
3. രണ്ടാമതായി 30 seconds 'എത്രമാത്രം ഉണ്ട്', 'അതില്‍ എന്തൊക്കെ നടക്കും' എന്ന കാര്യം:
താങ്കള്‍ കയ്യിലുള്ള സ്മാര്‍ട്‌ഫോണില്‍ 'stopwatch' ഉപയോഗിച്ച് (start ചെയ്തു) വെളിയില്‍ നിന്നും വീടിനുള്ളില്‍ കടക്കുക. രണ്ടു മുറിയില്‍ കൂടി പമ്മിപ്പമ്മി നടന്നു അടുക്കളയില്‍ എത്തുക. അവിടെ എന്തോ കണ്ടു ഞെട്ടുക. സ്വല്പം ഒച്ചയുണ്ടാക്കുക. തിരിഞ്ഞ് ഓടി വീടിനു വെളിയില്‍ വരിക. Stopwatch ല്‍ സമയം നോക്കുക. എന്റെ testing ല്‍ 24 seconds കാണിച്ചു.
Movie Editors നറിയാം - 30 seconds 'എത്ര വലുതാണെന്ന്!'
4. ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്ന വീഡോയോയില്‍ മേല്പറഞ്ഞ 30 seconds ലെ 15 seconds എഡിറ്റ് ചെയ്തു നീക്കിയിരിക്കുന്നു (08:20:15 മുതല്‍ 08:20:30 വരെ).
30 second 'എത്ര മാത്രം ദൈര്‍ഘ്യമേറിയതാണ്' എന്ന് കാണികള്‍ അറിയരുത് എന്ന ചിന്ത 'editor' ക്കു ഉണ്ടായിരുന്നിരിക്കാം!
on-screen text ല്‍ '30 seconds' എന്ന് പറയുന്നുവെങ്കിലും, 'ഈ 30 seconds കൊണ്ട് ഇത്രയൊക്കെ നടക്കുമോ?' എന്ന് ചോദിക്കുമ്പോള്‍ സാദാരണ രീതിയില്‍ മിക്കവരും അതു വിശ്വസിച്ചു പോകും.
(സിബിഐ ക്കാരന്‍ സേതുരാമയ്യരെപ്പോലെ ഡമ്മി ഒക്കെയിട്ടു നോക്കാന്‍ പറ്റുവോ - മ്മടെ stop watch test!)
5. സിസ്റ്റര്‍ ലൂസി വന്‍ ചതി / ഗൂഢാലോചന കാണിച്ചതാണെങ്കില്‍ അവരെ പൊളിച്ചടുക്കാന്‍, 'നാമാവശേഷമാക്കാന്‍' ഇതിലും വലിയ ഒരു അവസരം ഇനി കിട്ടുമോ???
- CCTV ദൃശ്യങ്ങള്‍ ഉടന്‍ പുറത്തു വിടാമായിരുന്നു! (full footage!) ('ഒന്നും ഇല്ല!' എന്ന് ആദ്യം പറയുമായിരുന്നില്ല! എന്തിന്???)
- Cam 16 ലെ footage ഒരിക്കലും മറച്ചു വെയ്ക്കാതിരിക്കാമായിരുന്നു!
### ഇത്തരത്തിലൊരു വന്‍ ചതി, ദ്രോഹം നേരിട്ട വികാരി എപ്രകാരം പ്രതികരിക്കുമായിരുന്നു? അദ്ദേഹം നാട്ടുകാരോടും മറ്റും സംസാരിക്കുന്ന പല വിഡിയോകളും പുറത്തു വന്നു. ഒരെണ്ണത്തില്‍ പോലും അദ്ദേഹം 'രോഷം' കാണുന്നില്ല! വെറുതെ ചായ ഉണ്ടാക്കിക്കൊണ്ടിരുന്നു തന്നെയും, പാത്രം കഴുകിക്കൊണ്ടിരുന്ന ഒരു സീനിയര്‍ സിസ്റ്ററിനെയും കുറിച്ച് ഇത്രമാത്രം ഘോരമായ ആരോപണം ഉന്നയിച്ച കേസില്‍ ഒരു തരി പോലും 'രോഷം' ഇദ്ദേഹത്തിന് വരില്ലായിരുന്നോ?
6. 'എല്ലാവരെയും നിരന്തരമായി അപമാനിച്ചുകൊണ്ടിരിക്കുന്ന' സിസ്റ്റര്‍ ലൂസിയെ ഇത്ര എളുപ്പത്തില്‍, ഇത്ര വ്യക്തമായി ഇല്ലാതാക്കാവുന്ന അവസരം മാനന്തവാടി PRO പോലുള്ളവര്‍ ഉപയോഗിക്കില്ലേ?
ഇതുവരെ ഇവരുടെയൊന്നും FB പേജില്‍ യാതൊന്നും വന്നില്ല എന്നത് തികച്ചും ആശ്ചര്യജനകം തന്നെ!
'പൊളിച്ചടുക്കാന്‍', 'roast ചെയ്യാന്‍' അസാമാന്യ വൈഭവമുള്ള ഇവര്‍ മിണ്ടാതിരിക്കുമോ??
ഇനി 'ഞങ്ങള്‍ ഒരു സ്ത്രീയെ അപമാനിക്കാന്‍ ആഗ്രഹിക്കുന്നില്ല!', 'ഞങ്ങള്‍ സിസ്റ്റര്‍ ലൂസിയെപ്പോലെ അധപ്പതിച്ചിട്ടില്ല!' എന്നൊക്കെയാണെങ്കില്‍ - കൊള്ളാം!
7. 'വാതിലുകള്‍ തുറന്നിടുമായിരുന്നോ?' തുടങ്ങിയ വാദങ്ങള്‍ എളുപ്പത്തില്‍ ഖണ്ഡിക്കാവുന്നവ ആണ്. അടച്ചിട്ടാല്‍ കൂടുതല്‍ കുഴപ്പമായേക്കാം. 'അച്ചോ!' എന്ന് ഒന്നു ഉറക്കെ വിളിക്കാതെ ആരാണ് പള്ളിമേടയില്‍ കടക്കുന്നത്? സിസ്റ്റര്‍ ലൂസിയെപ്പോലെ 'ഇത്ര manners ഇല്ലാത്ത!', 'ഇത്ര ബഹുമാനമില്ലാത്ത!' ചിലര്‍ ഒഴികെ!
'അച്ചോ!' എന്ന വിളി കേട്ടാല്‍ എത്രയും പെട്ടെന്ന് recover ചെയ്യാവുന്ന അവസ്ഥയില്‍ ആയിരിക്കാന്‍ വല്യ ബുദ്ധിമുട്ടില്ല.
8. ഇതെല്ലാം സിസ്റ്റര്‍ ലൂസിയുടെ ഗൂഢാലോചന ആണെങ്കില്‍ അവരെ വെറുതെ വിടരുത്!
അവര്‍ ആരോടായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്, ആര്‍ക്കു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്, ഇത്രയും കാലം അവര്‍ എല്ലാവരെയും കബളിപ്പിച്ചില്ലേ - എല്ലാം പുറത്തുകൊണ്ടുവരണം!
CCTV footage തുടങ്ങി എല്ലാ തെളിവുകളും നിരത്തണം (FORENSIC കാരെ വരെ വിളിപ്പിക്കണം!) നമ്മുടെ ഫ്രാങ്കോ പിതാവിനെ വരെ ഒറ്റയടിക്ക് രക്ഷിക്കാനുള്ള ഈ 'സുവര്‍ണ്ണാവസരം' ഒരിക്കലും പാഴാക്കരുത്! സിസ്റ്റര്‍ ലൂസിയുടെ ചതി പുറത്തുകൊണ്ടുവന്നാല്‍ അതില്പരം മറ്റെന്താണ് അഭികാമ്യം?
No comments:
Post a Comment