Translate

Wednesday, April 1, 2015

മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു

വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ 12 ലക്ഷം നഷ്ട് പരിഹാരം നല്‍കി.  

വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ  നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട്  ആലുവ സെന്റ് അഗാത്ത മഠത്തിനുമുന്നില്‍ 6-4-2015 ന് കെ.സി.ആര്‍ എം. നടത്തുവാന്‍ നിശ്ചയിച്ചിരുന്ന നിരാഹാര സമരം മാറ്റിവെച്ചു. കന്യസ്ത്രീക്ക് കത്തോലിക്കാ സഭ 12 ലക്ഷം രൂപ അടിയന്തിര നഷ്ടപരിഹാരം നല്‍കിയതിനെത്തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും സമരപ്പന്തലില്‍ എത്തിച്ചേരുവാന്‍ നിശ്ചയിച്ചിരിക്കുന്നവരും അല്ലാത്തവരും ഇതൊരു അറിയിപ്പായി സ്വികരിക്കുകയും. ദയവായി മറ്റുള്ളവരെ ഇതറിയിക്കുകയും  ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

റജി ഞള്ളാനി

3 comments:

  1. സഭാവിശ്വാസികള്‍ക്കൊരു മുന്നറിയിപ്പ് :- അഭയകേസിന്റെ തുടര്‍ന്നുള്ള നടത്തിപ്പിനും ,പിന്നെ ഓര്‍ക്കാപ്പുറത്ത് ,ദാ ഇപ്പോള്‍ ഈ അനിതയ്ക്ക് കൊടുത്ത 12 ലക്ഷം രൂപാപോലെ നിരവധി പെണ്പെരുമകള്‍ വരുംനാളുകളില്‍ മുഖംമൂടി നീക്കി ജ്വാലാമുഖികളായി സഭയ്ക്കുമുന്നില്‍ സമരത്തിനായി ഉയിര്‍ത്തെഴുനേല്ക്കുംപോള്‍, കൊടുക്കേണ്ടുന്ന കോടാനുകോടി പണം കുര്‍ബാന/കൂടാശപ്പണമായി നാംതന്നെ കൊടുക്കേണ്ടിവരും ! ഇതിനായി കൊച്ചിയില്‍തന്നെ ഉടനടി സുന്നഹദോസു കൂടി കൂദാശ/കുര്‍ബാനകാശു 'റേറ്റ്' കൂട്ടുവാന്‍ ഇടയലേഖനം /കല്പന എത്രയുംവേഗം ഇറക്കുന്നതായിരിക്കും ! "പ്രാര്‍ഥിക്കാന്‍ പള്ളിയില്പോകരുതെന്ന" ക്രിസ്തുവിന്റെ അരുള് ഇനിയും മനസിലാകാത്ത ആടുകള്‍ക്ക് (പോത്തുകള്‍ക്ക് എന്ന് വിളിക്കാറായെങ്കിലും) ഇതൊരു സുവിശേഷമായി ഭാവിക്കട്ടെ !

    ReplyDelete
  2. അഭയയെകൊണ്ടും അനിതയെക്കൊണ്ടും കാലത്തിനു ചില ഗുണപാഠങ്ങൾ കിട്ടി! 1. ഈ സഭകൾ ഒന്നുംതന്നെ കർത്താവിന്റേതല്ല്; ഇവ കാട്ടാളന്മാർ കത്തനാർ/പാസ്ടർ വേഷംകെട്ടിയ, മനുഷ്യമ്രിഗങ്ങളുടെ തട്ടിപ്പ് പ്രസ്ഥാനങ്ങളാണെന്നു ! 2. ഈ അശുദ്ധാത്മാക്കൾ വി.കുര്ബാനയിൽ കര്ത്താവിന്റെ ശരീരം എന്നപേരിൽ ജനത്തിന്റെ നാവിൽ വച്ചുകൊടുത്തത് ഗോതമ്പുകര്ത്താവിനെ ആയിരുന്നു . ഒറിജിനൽ കര്ത്താവിനെ കുറിച്ചു ഒരു പുട്ടും ഇവറ്റകൾക്ക്‌ അറിയുകയുമില്ല 3. കുമ്പസാരം എന്നത് ജനത്തെ ഇവന്റെയൊക്കെ മാനസീകാടിമത്തത്തിലാക്കാൻ കർത്താവുപോലുമറിയാതെ കണ്ടുപിടിച്ച പാതിരിച്ചതിയാണ് . 4. നാടിന്റെ സമ്പത്ത് മുഴുവനും ന്യൂനപക്ഷമാണെങ്കിലും പള്ളികളും ഫൈത്ഹോമുകളും പണിയുവാൻ ദുർവ്യയം ചെയ്യിച്ചു . 5.പ്രാര്ത്ഥന എന്നപേരിൽ നമ്മുടെ സമയം പാഴാക്കിയല്ലോ "നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നതു ഇന്നതെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ " എന്ന തിരുക്കുരൽ നാം മരണം വരെ മനസിലാക്കരുതെ ...പിതാക്കന്മാരെപ്പോലെ !

    ReplyDelete
  3. 40 വര്‍ഷം മുമ്പ് ജോസഫ് പുലിക്കുന്നേല്‍ നലകിയ വാഗ്ദാനം അല്മായശബ്ദം ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഏറ്റെടുക്കുന്നതു നന്നായിരിക്കും. ഇവരുടെ പ്രശ്‌നങ്ങള്‍ പഠനവിധേയമാകേണ്ടതാണ്. അയക്കുന്ന എഴുത്തുകള്‍ (e-mail) രഹസ്യമായി സൂക്ഷിക്കുന്നതിനു പകരം പേരു വെളിപ്പെടുത്താതെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുക. കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ദ്ധമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ വായനക്കാരുടെ നിര്‍ദ്ദേശങ്ങളും KCRM Priests, Ex-priests and Nuns Association-ന്റെ സഹായവും തേടുക.

    ReplyDelete